ജോസ് ജെ വെടികാട്ട്
പണം ചെലവാക്കുന്നതിനെ സംബന്ധിച്ച് ഞാൻ രൂപപ്പെടുത്തിയ ഒന്നാമത്തേ തത്വം താഴെ പ്രതിപാദിക്കുന്നു.
പണം ചെലവാക്കുന്നതിനെ കുറിച്ച് സാധാരണ മനുഷ്യനിൽ അന്തർലനീയമായ തത്വം വെളിപ്പെടുത്തുന്നത് ഇപ്രകാരമാണ്. ഏറ്റവും കുറഞ്ഞതും അഭികാമ്യവുമായ ചിലവ് ഓരോ വ്യക്തിയുടെയും ജീവിതത്തിൽ ഉണ്ടാകേണ്ടതാണ്. പണം ചെലവാക്കുന്നതിനുള്ള പ്രവണതയായ പണം ചെലവഴിക്കലിന്റെ ആവൃത്തി(frequency) അഥവാ ഉപഭോഗചിലവിന്റെ ആവൃത്തി കുറഞ്ഞിരുന്നാൽ വ്യക്തിക്ക് കൂടുതൽ സാമ്പത്തിക സ്ഥിരതയും സുരക്ഷിതത്ത്വവും കൈവരുന്നു. മുതലാളിത്തം അഥവാ കമ്പോളവ്യവസ്ഥയിൽ അധിഷ്ഠിതമായ സമ്പദ് വ്യവസ്ഥയോ, ജനാധിപത്യസോഷ്യലിസത്തിൽ അധിഷ്ഠിതമായ സമ്പദ് വ്യവസ്ഥയോ ഈ തത്വം പ്രാവർത്തികമാകാൻ അനിവാര്യമാണ്. സോഷ്യലിസ്റ്റ് വ്യവസ്ഥയിൽ പണം മിച്ചം പിടിക്കാൻ ആരും താത്പര്യം കാണിക്കില്ല. കാരണം പണം സ്വരൂപിക്കുന്നത് അവിടെ നിരർത്ഥകമാണ്.
ആപേക്ഷികമായി ഈ തത്വത്തിന് വളരെ പ്രസക്തിയുണ്ട്. സാധാരണക്കാരന്റെയും, പാവപ്പെട്ടവന്റെയും കാര്യത്തിൽ, ഉപഭോഗത്തിന് വേണ്ടി ചിലവാക്കുന്ന പണം താരതമ്യം ചെയ്താൽ അത് ധനാഡ്യന്റെതിനേക്കാൾ വളരെ കുറവാണ്. ധനാഡ്യന്റെ ഉപഭോഗചിലവ് ശതമാനത്തിന്റെ അടിസ്ഥാനത്തിൽ സാധാരണക്കാരന്റെയും പാവപ്പെട്ടവന്റെയും ഉപഭോഗചിലവിനെക്കാൾ കുറവാണ്. വരുമാനത്തിന്റെ ശതമാനമായ് ചിലവ് കണക്കാക്കിയാൽ. സാധാരണക്കാരനും പാവപ്പെട്ടവനും തങ്ങളുടെ കുറഞ്ഞ വരുമാനത്തിന്റെ ഏറിയ ഭാഗവും ഉപഭോഗത്തിനാണ് ചെലവാക്കുന്നത്. ഒരു നിശ്ചിതകാലയളവിലുള്ള അഥവാ ഒരു നിശ്ചിത സമയപരിധിക്കുള്ളിലുള്ള ഉപഭോഗചിലവിനാണ് ഉപഭോഗചെലവിന്റെ ആവൃത്തി അഥവാ പണം ചെലവാക്കുന്നതിന്റെ ആവൃത്തി എന്നു പറയുന്നത്.
ഒരു നിശ്ചിതസമയപരിധിക്കുള്ളിൽ എത്ര പ്രാവശ്യം പണം എത്രത്തോളം ചിലവഴിക്കുന്നു എന്നും ഇതിന് വിവക്ഷയുണ്ട്. ഒരു ഉപഭോക്താവിന് വീണ്ടും വീണ്ടും പണം ചിലവാക്കാനുള്ള പ്രവണതയുണ്ട്. അതു തന്നെയാണ് പണം ചിലവഴിക്കുന്നതിന്റെ ആവൃത്തി. അതായത് ചിലവഴിക്കൽ ആവർത്തിക്കപ്പെടുന്നു. എത്ര കിട്ടിയാലും തികയില്ല. പോരാ. കുറഞ്ഞ സമയത്തിനുള്ളിൽ പണം മുഴുവൻ ചിലവാക്കിത്തീർക്കുന്നത് ഒട്ടും അഭികാമ്യമല്ല. പിന്നീട് എന്തു ചെയ്യും? ഒരു മനുഷ്യന്റെ ആവശ്യങ്ങൾക്ക് പരിധിയില്ലാത്തതാണ് എത്ര ചെലവാക്കിയാലും അവന് സംതൃപ്തി കൈവരാത്തതിന്റെ കാരണം. അത്യാവശ്യങ്ങൾക്ക് കുടുതൽ പ്രാധാന്യം നൽകണം, ചിലവാക്കുന്ന കാര്യത്തിൽ. പക്ഷേ മനുഷ്യന് എല്ലാം അത്യാവശ്യങ്ങളാണ്.
വരുമാനം കൂടുമ്പോൾ ഒരാൾ പ്രാഥമിക ആവശ്യങ്ങൾക്ക് വേണ്ടി ചിലവഴിക്കുന്ന പണം, അയാളുടെ ആകെ വരുമാനവുമായി തട്ടിച്ച് നോക്കുമ്പോൾ താരതമ്യേന കുറവാണ്. അതായത് വരുമാനം കൂടുമ്പോൾ പ്രാഥമിക ആവശ്യങ്ങൾക്ക് വേണ്ടി ചിലവഴിക്കുന്ന പണം വരുമാനത്തിന്റെ ശതമാനമായി കണക്കാക്കിയാൽ താരതമ്യേന കുറവാണെന്ന് കാണാം. കാരണം ഇവിടെ സമ്പാദ്യം കൂടുതലായി സ്വരൂപിക്കപ്പെടുന്നു.സമ്പാദ്യം കൂടുതൽ സ്വരൂപിക്കപ്പെടുക വഴി ജീവിതത്തിൽ കൂടുതൽ ഉന്നതി പ്രാപിക്കാനാണ് വ്യക്തികൾ ശ്രമിക്കുന്നത്. അതോടൊപ്പം ആകെച്ചിലവിലും വർദ്ധനവുണ്ടാകുന്നു. ഇവിടെ വ്യാപാര വ്യവസായ സംരംഭങ്ങളിൽ പണം നിക്ഷേപിക്കുവാൻ ആളുകൾ കൂടുതൽ താത്പര്യം കാണിക്കുന്നു. ഉപഭോഗചെലവ് വരുമാനത്തിന്റെ ശതമാനമായ് കണക്കാക്കിയാൽ അത് സമ്പത്തുമായ് അഥവാ ആസ്തിയുമായ് നെഗറ്റീവായ് ബന്ധപ്പെട്ടിരിക്കുന്നു. (Correlated negatively)
ചിലവിന്റെ ആവൃത്തിയുടെ കാര്യത്തിലും ഇത് ശരിയാണ്. വരുമാനം കൂടുമ്പോൾ ഉപഭോഗചിലവും കൂടുന്നു. വരുമാനത്തിന്റെ ശതമാനമായ് കണക്കാക്കിയാൽ ഉപഭോഗചിലവിന്റെ ആവൃത്തി വരുമാനമായും സമ്പത്ത് അഥവാ ആസ്തിയുമായും നെഗറ്റീവായ് ബന്ധപ്പെട്ടിരിക്കുന്നു. കമ്പോളവ്യവസ്ഥയിൽ പണം ചിലവാക്കാനുള്ള അവസരങ്ങളും പണം ചിലവാക്കാനുള്ള താത്പര്യവും കൂടുതലാണല്ലോ. ഇവിടെ ആവശ്യങ്ങൾ കൂടുതലായി സൃഷ്ടിക്കപ്പെടുന്നു. ഇപ്രകാരം കമ്പോളവത്കരണത്തിൽ അധിഷ്ഠിതമായ ആവശ്യങ്ങളുടെ സൃഷ്ടി ഈ ബന്ധത്തെ(വരുമാനവും ഉപഭോഗചിലവും) പോസിറ്റീവാക്കുന്നു. പണം ചെലവാക്കുന്നതിനെ കുറിച്ചുള്ള തത്വം ശരാശരിയിൽ ഊന്നിയുള്ളതാണ്. അതൊരു ശരാശരി തത്വമാണ്.(a principle of the average) ‘ഉള്ളപ്പോൾ ഓണം പോലെ “എന്ന് പറയുന്നതിനേക്കാൾ നല്ലത് എന്നും കുറച്ചെങ്കിലുമുണ്ട് എന്നു പറയുന്നതാണ്. അതായത് ഒരു ദിവസം പോലും തീരെ ഇല്ലാതെ വരുന്നില്ല . ശരാശരി ഉപഭോഗമെങ്കിലും എന്നും സാധ്യമായാൽ ജീവിതം സുരക്ഷിതമാണെന്നു കരുതാം.
പണം ചെലവാക്കുന്നതിനെക്കുറിച്ചുള്ള സാധാരണ മനുഷ്യന്റെ തത്വത്തിന് ആഗോളപ്രസക്തിയുണ്ട്. ധനവാന്മാരുടെയും സാധാരണക്കാരുടെയും കാര്യത്തിൽ അത് ഒരേ പോലെ പ്രസക്തമാണ്. പണമുള്ളവർ ഓഹരി വാങ്ങാനും മറ്റ് സംരംഭങ്ങളിൽ ഏർപ്പെടാനും വ്യഗ്രതയുള്ളവരാണ്. ആയതിനാൽ അവർക്കും ഒരു പരിധിയിൽ കവിഞ്ഞ് ഉപഭോഗത്തിന് പണം ചിലവിടാൻ പറ്റില്ല. ജീവിതത്തിൽ ആസ്വദിക്കാനുള്ളതിനും ഉപയുക്തമാക്കാനുള്ളതിനും ഒരു പരിധി ഉണ്ടാകുന്നത് നല്ലതാണ്.
ജീവിതത്തിൽ ഉന്നതപദവി കൈവരിച്ചവരെല്ലാം ഈ തത്വം പ്രാവർത്തീകമാക്കിയവരാണെന്നു കരുതാം. ചിലവ് ചുരുക്കലിലാണ് ജീവിതവിജയത്തിന്റെ തുടക്കം. ‘അധികമായാൽ അമൃതവും വിഷം.” ‘മിതത്വം “ജീവിതത്തിന്റെ ഒരു മൗലിക ഗുണമാണ്. ചുരുക്കത്തിൽ പണച്ചിലവിന്റെ അഥവാ ഉപഭോഗചിലവിന്റെ ആവൃത്തി കുറഞ്ഞിരുന്നാൽ ഒരു വ്യക്തിയുടെ ജീവിതം സുരക്ഷിതമാവും. ശരാശരി ആവൃത്തിയാകുന്നതിൽ തെറ്റില്ല, എന്നാൽ ആവൃത്തിയെ കയറൂരി വിടരുത്.
ജോസ് ജെ വെടികാട്ട് : എസ് .ബി. കോളേജ് ചങ്ങനാശേരിയിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദം നേടി. ചെന്നൈ ലയോളാ കോളേജിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദാനന്തരബിരുദം നേടി. യുജീസി നെറ്റ് പരീക്ഷ പാസ്സായിട്ടുണ്ട്. കോഴിക്കോട് സെന്റ് ജോസഫ്സ് കോളേജ് ദേവഗിരിയിൽ 2 വർഷങ്ങൾ അധ്യാപകനായി ജോലി നോക്കി. ജേർണലിസത്തിൽ പി.ജി.ഡിപ്ലോമ. അനൗപചാരിക ഗവേഷണം ഉൾപ്രേരണയാൽ ചെയ്തു വരൂന്നു. ഇപ്പോൾ മദർ തെരേസ ഹോം , നെടുംകുന്നത്ത് താമസിക്കുന്നു .
.
ഷൈമോൻ തോട്ടുങ്കൽ
ഓക്സ്ഫോർഡ്: ഓക്സ്ഫോർഡ് സർവകലാശാലയിലെ സുറിയാനി പ്രൊഫസ്സർ ഡോക്ടർ സെബാസ്ററ്യൻ ബ്രോക്കിനെ ഓക്സ്ഫോർഡ് സർവകലാശാലയിലെ ക്യാമ്പിയൻ ഹോളിൽ വച്ച് ആദരിച്ചു. സുറിയാനി ഭാഷ, ചരിത്രം, ദൈവശാസ്ത്രം, തുടങ്ങിയ മേഖലകളിലുള്ള ഡോക്ടർ ബ്രോക്കിന്റെ അതുല്യ സംഭാവനകൾ പരിഗണിച്ചാണ് ഈ അനുമോദന സമ്മേളനം നടത്തിയത്.
സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ യോഗത്തിന് അധ്യക്ഷത വഹിച്ചു. മലങ്കര ഓർത്തോഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ അദ്ധ്യക്ഷനായ അബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത ഡോക്ടർ ബ്രോക്കിനെ പൊന്നാട അണിയിച്ചു. പ്രൊഫസർ സെബാസ്ററ്യൻ ബ്രോക്കിനെ അഭിനന്ദിച്ചുകൊണ്ടുള്ള സീറോ-മലബാർ സഭയുടെ തലവൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ആശംസാ സന്ദേശം സീറോ-മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപത ചാൻസിലർ ഫാദർ മാത്യു പിണക്കാട്ട് വായിച്ചു.
ക്യാമ്പ്യൻ ഹോൾ മാസ്റ്റർ ഫാദർ നിക്കോളാസ്ഓസ്റ്റിൻ, എസ്സ്. ജെ, ഫാദർ കെ എം ജോർജ്ജ്, ഫാദർ ജിജിമോൻ പുതുവീട്ടിൽക്കളം എസ്സ്.ജെ, പ്രൊഫസ്സർ ഡേവിഡ് ടെയ്‌ലർ, പ്രൊഫസ്സർ ആലിസൺ ജി സാൽവെസൻ, പ്രൊഫസ്സർ ആന്റണി ഒമാനി എന്നിവർ പ്രസംഗിച്ചു. ഓക്സ്ഫോർഡ് സർവകലാശാലയിലെ നിരവധി അധ്യാപകരും വിദ്യാർത്ഥികളും വിദ്യാർത്ഥിനികളും അനുമോദന സമ്മേളനത്തിൽ പങ്കെടുത്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
കുട്ടനാട് സംഗമം യുകെയുടെ മുൻ കൺവീനറും ലിവർപൂൾ യുകെ മലയാളിയുമായ ആന്റോ ആൻറണിയുടെ ഭാര്യ ഷേർളി ആന്റണിയുടെ പിതാവ് മാത്യു പട്ടേട്ട (പി എം മാത്യു 102 വയസ്സ് ) നിര്യാതനായി. സംസ്കാരം ഇന്ന് മാർച്ച് 4-ാം തീയതി 11:00 മണിക്ക് പൈങ്ങുളം സെന്റ് മേരിസ് ഇടവക പള്ളിയിൽ നടത്തപ്പെടുന്നതാണ്. പൊതുദർശനം പള്ളി വക പാരിഷ് ഹാളിൽ 10: 30 മുതൽ .
ഭാര്യ – പരേതയായ ത്രേസ്യാമ്മ മാത്യു മുഴുർ പന്തപ്പള്ളിയിൽ കുടുംബാംഗമാണ് . മക്കൾ : മേരിക്കുട്ടി , എൽസി , ആലീസ്, ഫിലിപ്പ്, മോളി , ബേബി, ഷൈനി, ഷേർളി (യുകെ ).
മരുമക്കൾ :- സേവ്യർ , സെബാസ്റ്റ്യൻ , പരേതനായ പി എം ജോസഫ് , ലില്ലി, സെലിൻ, സജിമോൻ , അന്തോന്നിച്ചൻ, ആൻറിച്ചൻ (യുകെ ).
ആന്റോ ആൻറണിയുടെ ഭാര്യാ പിതാവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
നടനും അവതാരകനുമായ മിഥുൻ രമേശ് ആശുപത്രിയിൽ. മുഖത്തിന് താൽക്കാലികമായി കോടല്‍ ഉണ്ടാക്കുന്ന ബെല്‍സ് പാൾസി എന്ന രോഗം ബാധിച്ചാണ് മിഥുൻ ആശുപത്രിയിൽ ചികിത്സ തേടിയത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ അഡ്മിറ്റ് ആയ വിവരം മിഥുൻ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.
‘‘വിജയകരമായി അങ്ങനെ ആശുപത്രിയില്‍ കയറി. കഴിഞ്ഞകുറച്ചു ദിവസങ്ങളായി യാത്രകള്‍ ആയിരുന്നു. നിങ്ങള്‍ക്ക് ഇപ്പോള്‍ കാണുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല. എനിക്ക് ബെല്‍സ് പാള്‍സി ചെറുതായി ബാധിച്ചിട്ടുണ്ട്. ജസ്റ്റിന്‍ ബീബറിന് ഒക്കെ വന്ന അസുഖമാണ്. ചിരിക്കുന്ന സമയം മുഖത്തിന്റെ ഒരു സൈഡ് അനക്കാന്‍ ആകില്ല, കണ്ണുകള്‍ താനേ അടഞ്ഞു പോകുന്ന അവസ്ഥ.
ഒരു കണ്ണ് അടയും. മറ്റേ കണ്ണ് വളരെ ഫോഴ്‌സ് ചെയ്‌താൽ മാത്രമാണ് അടയുക. രണ്ടുകണ്ണും ഒരുമിച്ച് അടയ്ക്കാൻ കുറച്ചു പാടുണ്ട്. മുഖത്തിന്റെ ഒരു സൈഡ് പാർഷ്യൽ പാരാലിസിസ് എന്ന രീതിയിൽ എത്തിയിട്ടുണ്ട്. അസുഖം മാറും എന്നാണ് പറഞ്ഞത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ അഡ്മിറ്റ് ആയിട്ടുണ്ട്.’’–’’–മിഥുൻ പറഞ്ഞു.
കോവിഡ് മുക്തി നേടിയവരിൽ ഇപ്പോൾ ഈ രോഗാവസ്ഥ കണ്ടുവരാറുണ്ടെന്ന് ഡോക്ടര്‍മാർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ബീന ആന്റണിയുടെ ഭർത്താവ് മനോജിനും മുൻപ് ഈ അസുഖം ബാധിച്ചിരുന്നു.
പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കുടുങ്ങിയ കത്രിക കോഴിക്കോട് മെഡിക്കൽ കോളേജിലേതല്ലെന്ന ആരോഗ്യവകുപ്പ് അന്വേഷണ റിപ്പോർട്ടിന് എതിരെ കോഴിക്കോട് സ്വദേശി ഹർഷിന. തന്റെ വയറ്റിൽ പിന്നെ ത്രിക എങ്ങനെ എത്തിയെന്നാണ് ഹർഷിന ചോദിക്കുന്നത്. വർഷങ്ങളോളം സമാനതകളില്ലാത്ത വേദനയാണ് ഹർഷിന അനുഭവിച്ചത്. പിന്നീടാണ് വയറ്റിനുള്ളിൽ കത്രിക കുടുങ്ങിയെന്ന് കണ്ടെത്തിയതും പരാതിയുമായി രംഗത്തെത്തിയതും.
എന്നാൽ ഹർഷിനയുടെ വയറ്റിനുള്ളിൽ നിന്നും കണ്ടെടുത്ത കത്രിക മെഡിക്കൽ കോളേജിന്റേതല്ലെന്നാണ് വിദഗ്ധസംഘം റിപ്പോർട്ട് ആരോഗ്യമന്ത്രിക്ക് സമർപ്പിച്ചിരിക്കുന്നത്.
എന്നാൽ, അന്വേഷണം അട്ടിമറിക്കാനാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നതെന്ന് ആരോപിച്ച ഹർഷിന കത്രിക താൻ സ്വയം വിഴുങ്ങിയതാണോയെന്നും ചോദിക്കുന്നു. അതേസമയം, കോഴിക്കോട് മെഡിക്കൽ കോളേജിന് മുൻപിൽ ഹർഷിന നടത്തുന്ന സമരം നാലാംദിനം കഴിഞ്ഞും തുടരുകയാണ്. അഞ്ചുവർഷം താൻ സഹിച്ച വേദനയ്ക്ക് ഉത്തരം കിട്ടുംവരെ പോരാട്ടം തുടരുമെന്നു ഹർഷിന വ്യക്തമാക്കി.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെയും, തൃശൂർ ജില്ല ആശുപത്രിയിലെയും സർജറി, ഗൈനക്കോളജി ഡോക്ടർമാർ ഉൾപ്പെട്ട സംഘമാണ് ആരോഗ്യവകുപ്പിന് വേണ്ടി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്.
2017ലാണ് ഹർഷിന കോഴിക്കോട് മെഡിക്കൽ കോളേജിൽ സിസേറിയൻ ശസ്ത്രക്രിയയിലൂടെ കുഞ്ഞിന് ജന്മം നൽകിയത്. അതേസമയം, ആശുപത്രിയിലെ ഇൻസ്ട്രുമെന്റൽ റജിസ്റ്റർ പരിശോധിച്ച് കത്രിക നഷ്ടപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. 2012ലും 2016ലും സിസേറിയൻ നടത്തിയത് താമരശേരി ആശുപത്രിയിലാണ്, എന്നാൽ അക്കാലത്ത് ഇൻസ്ട്രുമെന്റ് റജിസ്റ്റർ ഇല്ലാത്തതിനാൽ കത്രിക കുടുങ്ങിയത് എവിടെ നിന്നാണെന്ന് കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോർട്ട്.
ആരോഗ്യവകുപ്പിലും നീതി നൽകുമെന്ന് ഫോൺവിളിച്ച് ഉറപ്പ് തന്ന ആരോഗ്യമന്ത്രിയിലും വിശ്വാസം നഷ്ടപ്പെട്ടതായി ഹർഷിന പ്രതികരിച്ചു. പോലീസ് അന്വേഷണത്തിലാണ് ഇനി പ്രതീക്ഷ.
ബോളിവുഡിലെ പ്രമുഖ താരവും മുൻ ലോകസുന്ദരിയുമായ സുഷ്മിത സെന്നിന്റെ പുതിയ വെളിപ്പെടുത്തലിന്റെ ഞെട്ടലിലാണ് ആരാധകർ. ഏതാനും ദിവസങ്ങൾക്ക് മുൻപ് തനിക്ക് ഹൃദയാഘാതം ഉണ്ടായെന്നാണ് സുഷ്മിതയുടെ വെളിപ്പെടുത്തൽ.
ഹൃദയാഘാതം സംഭവിച്ച തനിക്ക് ആൻജിയോപ്ലാസ്റ്റി ചെയ്തുവെന്നും ഇപ്പോൾ ആരോഗ്യനില തൃപ്തികരമാണെന്നും താരം സോഷ്യൽമീഡിയയിലൂടെ അറിയിച്ചു. പിതാവ് സുബീർ സെന്നിനൊപ്പമുള്ള ചിത്രവും സുഷ്മിത ഇൻസ്റ്റഗ്രാം പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
സന്തുഷ്ടിയോടെയും ധൈര്യത്തോടെയും നിന്റെ ഹൃദയത്തെ സൂക്ഷിക്കുക, ആവശ്യമുള്ള ഘട്ടത്തിൽ അത് ഉപകരിക്കും എന്ന് പിതാവ് പറഞ്ഞ വാക്കുകളും താരം ഒപ്പം ചേർത്തിട്ടുണ്ട്.
കൂടാതെ, ഈ വിഷമഘട്ടത്തിൽ കൂടെ നിന്നവർക്ക് താരം നന്ദിയും അറിയിച്ചിട്ടുണ്ട്. ഇപ്പോൾ സുഖമായിരിക്കുന്നുവെന്നും സുസ്മിത സെൻ കുറിച്ചു. അതേസമയം, ഫിറ്റ്നസിന് ഏറെ പ്രാധാന്യം കൊടുക്കുന്ന താരമായ സുഷ്മിതയുടെ ഈ അസുഖവിവരം ആരാധകരെ ആശങ്കയിലാക്കിയിരിക്കുകയാണ്.
സ്ഥിരമായി വർക്കൗട്ട് ചെയ്യുന്ന ചിത്രങ്ങളും താരം പങ്കുവെക്കാറുണ്ട്. താരം ഒരു ഇടവേളയ്ക്ക് ശേഷം ‘ആര്യ’ എന്ന സീരിസിലൂടെയാണ് അഭിനയത്തിലേക്ക് തിരിച്ചുവന്നിരുന്നു.
ആലുവയിൽ മദ്യലഹരിയിലെത്തിയ യൂട്യൂബർ ഓട്ടോ ഡ്രൈവർമാരെ മർദിച്ചതായി പരാതി. ഓട്ടോ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനൊടുവിലാണ് ആക്രമണമുണ്ടായത്. ഓട്ടോ പാർക്ക് ചെയ്തതിനെ ചോദ്യം ചെയ്ത യൂട്യൂബർ മധ്യവയസ്കനായ ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദിക്കുകയായിരുന്നു. മർദ്ദനം തടയാൻ ശ്രമിച്ച മറ്റ് ഓട്ടോ ഡ്രൈവർമാരേയും യൂട്യൂബർ മർദിച്ചതായി പരാതിയിൽ പറയുന്നു.
അതേസമയം നേരത്തെ പെൺകുട്ടികളോട് അശ്ലീല ചോദ്യങ്ങൾ ചോദിക്കാനെത്തിയ അതെ യൂട്യൂബർ പ്രതികാര ബുദ്ധിയോടെ എത്തി ബോധപൂർവം പ്രശ്‌നം ഉണ്ടാക്കി മർദിക്കുകയായിരുന്നെന്ന് ഓട്ടോ ഡ്രൈവർമാർ ആരോപിക്കുന്നു. പെൺകുട്ടികളോട് അശ്ലീല ചോദ്യങ്ങൾ ചോദിച്ചെത്തിയ യുട്യൂബ് ചാനൽ അവതാരകയെ ഓട്ടോ ഡ്രൈവർമാർ തടഞ്ഞിരുന്നു.
അഞ്ചോളം ആളുകളുമായാണ് യൂട്യൂബർ എത്തിയതെന്നും പോലീസ് എത്തിയതോടെ മറ്റുള്ളവർ ഓടി രക്ഷപ്പെട്ടെന്നും ഓട്ടോ ഡ്രൈവർമാർ പറയുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ആലുവയിൽ ഓട്ടോ ഡ്രൈവർമാർ പ്രതിഷേധ പ്രകടനം നടത്തി.
ഐഡിയ സ്റ്റാർ സിംഗർ സീസൺ ഏഴിൽ മൽസരാർത്ഥിയായി എത്തി പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് ലക്ഷ്മി ജയൻ. മികച്ച ഗായിക എന്നതിലുപരി വയലിനിസ്റ്റ്, റേഡിയോ ജോക്കി, ടെലിവിഷൻ അവതാരക എന്നീ നിലകളിലും ലക്ഷ്മി അറിയപ്പെടുന്നു. ചെറിയ പ്രായത്തിൽ തന്നെ തന്റെ കരിയർ ജീവിതം ആരംഭിച്ച താരം ഏഷ്യാനെറ്റിലെ ബിഗ് ബോസിൽ മത്സരത്തിയായി എത്തിയപ്പോൾ നടത്തിയ ചില തുറന്നു പറച്ചിലുകളിലൂടെ ശ്രദ്ധ നേടിയിരുന്നു. വ്യത്യസ്തമായ ശബ്ദങ്ങളിലൂടെ ഗാനമാലപിക്കാനുള്ള കഴിവ് ലക്ഷ്മിക്കുണ്ട്. ചെറിയ പ്രായത്തിൽ വിവാഹിതയായ താരത്തിന്റെ വിവാഹ ജീവിതം പരാജയമായിരുന്നു. ഇപ്പോൾ മകനും അമ്മയ്ക്കുമൊപ്പമാണ് താരം കഴിയുന്നത്.
തന്റെ ജീവിതത്തിലേക്ക് ഭർത്താവ് വന്നത് ഒരുപാട് നന്മകൾകൊണ്ടായിരുന്നെന്ന് ലക്ഷ്മി പറയുന്നു. അയാൾ തന്റെ ജീവിതത്തിലേക്ക് വന്നില്ലായിരുന്നെങ്കിൽ ഇന്നു കാണുന്ന താൻ ഉണ്ടാകില്ലായിരുന്നു. താൻ കലാരംഗത് നിൽക്കുന്നത് അയാൾക്ക് ഇഷ്ടമായിരുന്നില്ല. താൻ നല്ലൊരു പാട്ടുകാരിയാണെങ്കിൽ ചിത്രച്ചേച്ചിയെ പോലെ സ്റ്റേജിൽ നല്ല പാട്ടുകൾ പാടി കഴിവ് തെളിയിക്കണം എന്നായിരുന്നു അയാൾ തന്നോട് പറഞ്ഞത്. തന്നെ സപ്പോർട്ട് ചെയ്യാൻ വേണ്ടിയാണ് ഇങ്ങനെയൊക്കെ പറയുന്നത് എന്നാണ് താൻ ആദ്യം കരുതിയിരുന്നത്. അങ്ങനെ താൻ ഭർത്താവിനെ ഇമ്പ്രെസ്സ് ചെയ്യിക്കാൻ വേണ്ടി പാട്ടൊക്കെ പാടി തുടങ്ങി. അങ്ങനെ തനിക്ക് ഒരു റിയാലിറ്റി ഷോയിൽ രണ്ടാം സ്ഥാനം കിട്ടിയെന്ന് ലക്ഷ്മി പറയുന്നു.
അതിനുശേഷമാണ് അയാൾ ആദ്യമായി തനിക്ക് വക്കീൽ നോട്ടീസ് അയക്കുന്നത്. അതിൽ എഴുതിയിരിക്കുന്നത് വെറും അനാവശ്യമായിട്ടുള്ള കാര്യങ്ങളായിരുന്നു. താൻ കുഞ്ഞിനെ കളയാൻ ശ്രമിച്ചു. ഛായ ഇട്ടുകൊടുത്തില്ല അങ്ങനെയുള്ള ചെറിയ കാര്യങ്ങളായിരുന്നു അതിൽ ഉണ്ടായിരുന്നത്. അത് കണ്ടാൽ തോന്നും ചൂരലിൽ രണ്ടെണ്ണം കൊടുക്കാൻ. ആ സമയത്ത് തനിക്ക് ഡിപ്രെഷൻ വന്നുവെന്ന് താരം പറയുന്നു. ഭാഗ്യത്തിന് തനിക്ക് തന്നെ തിരിച്ചറിയാൻ പറ്റിയിരുന്നു. പക്ഷെ ആരോടും മിണ്ടാൻ സാധിച്ചിരുന്നില്ല. ഇതിനിടെ ആ വയലിനെടുത്തു വായിക്കാൻ തന്റെ ചിറ്റ പറഞ്ഞു.
അങ്ങനെ താൻ വയലിൻ വായിച്ചു തുടങ്ങുകയും പ്രോഗ്രാമുകൾ ചെയ്യാനും തുടങ്ങി. പിന്നീട് എല്ലാം നല്ലതായി തുടങ്ങി. തന്റെ ജീവിതത്തിലേക്ക് ആ മനുഷ്യൻ വന്നില്ലായിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നെന്ന് ലക്ഷ്മി പറയുന്നു. ഇപ്പോൾ തനിക്ക് ഒറ്റയ്ക്ക് ജീവിക്കാനും യാത്ര ചെയ്യാനും ഏത് കാര്യവും നേരിടാനും സാധിച്ചു. അതിനാൽ അദ്ദേഹത്തോട് താൻ വളരെയധികം കടപ്പെട്ടിരികുനെന്നു താരം പറയുന്നു.
പനയ്ക്കപ്പാലം പ്ലാശനാൽ റൂട്ടിൽ വാഹനാപകടം. പിക്കപ്പും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ബൈക്കിൽ സഞ്ചരിച്ചിരുന്ന ഒരാൾ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. തലപ്പലം സ്വദേശിയായ അനന്തു(19) ആണ് മരിച്ചത്.ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പനക്കപ്പാലം പ്ലാശനാൽ റൂട്ടിൽ സെൻറ് ജോർജ് തടി മില്ലിന് സമീപമാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് 12.15-ഓടെ ആയിരുന്നു അപകടം.
റോഡിലെ വളവിൽ കോഴിത്തീറ്റയുമായി പോവുകയായിരുന്ന പിക്കപ്പ് ലോറിയിലാണ് ബൈക്ക് ഇടിച്ചത്.അപകടത്തിൽപ്പെട്ട യുവാക്കളിൽ ഒരാൾ പൂഞ്ഞാർ മുരിങ്ങപ്പുറം സ്വദേശിയാണ്. മൃതദേഹം മേരിഗിരിയിലെ സ്വകാര്യ ആശുപത്രിയിൽ.
2023 ജൂലായ് 1 മുതൽ വൈദ്യചികിത്സ, വിദ്യാഭ്യാസം എന്നിവയ്‌ക്ക് പുറമെയുള്ള ഏതെങ്കിലും വിദേശത്തേക്ക് പണമയക്കുന്നതിനു 20% നികുതി ഈടാക്കാനുള്ള കേന്ദ്ര ബജറ്റ് തീരുമാനം പുനഃപരിശോധിക്കണമെന്ന് കൈരളി യുകെ ആവശ്യപ്പെട്ടു.
ടൂറുകൾക്കുള്ള പേയ്‌മെന്റുകൾ, യാത്രയ്‌ക്കുള്ള കറൻസി വാങ്ങൽ, വിദേശത്തുള്ള ബന്ധുക്കൾക്ക് എന്തെങ്കിലും സമ്മാനങ്ങളോ ലോണുകളോ നൽകൽ, വിദേശത്ത് ഏതെങ്കിലും വസ്തു വാങ്ങൽ അല്ലെങ്കിൽ വിദേശ ഓഹരികൾ വാങ്ങൽ എന്നിവ ഉൾപ്പെട്ട ഈ നികുതി മലയാളികൾ ഉൾപ്പെടെ അനേക പ്രവാസികൾക്ക് വലിയ ബാധ്യതയാകും.
വിദേശത്ത് കുടിയേറുകയും വിദേശത്തുള്ള ബാങ്കിലേക്ക് പണം അയക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു വ്യക്തി പോലും 20% നികുതി നിന്ന് ഒഴിവാക്കില്ല എന്നതും ആരോഗ്യത്തിനോ വിദ്യാഭ്യാസത്തിനോ അല്ലാതെ മറ്റേതെങ്കിലും ആവശ്യങ്ങൾക്കായി ഇന്ത്യക്ക് പുറത്ത് പണം കൈമാറ്റം ചെയ്യുകയാണെങ്കിൽ, തുകയുടെ 20% ബാങ്ക് തടഞ്ഞുവയ്ക്കുകയും സർക്കാരിൽ നിക്ഷേപിക്കുകയും ചെയ്യും എന്ന നയം ഇത് എത്രമാത്രം ജനവിരുദ്ധമാണെന്ന് കാണിക്കുന്നു.
വിദേശത്ത് ഒരു വീട് വാങ്ങുകയെന്ന പ്രവാസിയുടെ സ്വപ്നം പോലും ഇതു മൂലം തച്ചുടയ്ക്കപ്പെടും. നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ യുകെ പോലെയുള്ള രാജ്യങ്ങളിൽ ഇന്ത്യക്കാർ വീട് മേടിക്കുവാൻ നാട്ടിൽ നിന്നുള്ള പണത്തെയാണു കൂടുതലായും ആശ്രയിക്കുന്നത്. ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പ്രവാസ സമൂഹത്തിന്റെ ബുദ്ധിമുട്ടുകൾ വരും ദിവസങ്ങളിൽ കൈരളി യുകെ അവതരിപ്പിക്കും.