Latest News

വിന്‍സിയുടെ മക്കള്‍ക്ക് തുണയായി നിരവധി സുമനസ്സുള്ളവര്‍ രംഗത്തെത്തി. ജസ്റ്റ് ഗിവിംഗ് അപ്പീലിലൂടെ 22299 പൗണ്ട് സഹായമായി നല്‍കി കഴിഞ്ഞു. ഗ്ലോസ്റ്റര്‍ഷെയര്‍ സമൂഹവും അവരുടെ സൗഹൃദവലയത്തിലുള്ളവരും ചേര്‍ന്നു നല്‍കിയ വലിയ പിന്തുണയുടെ നേര്‍ക്കാഴ്ചയാണ് ഇത്.

ഇതുമായി ബന്ധപ്പെട്ട് സഹായിച്ച എല്ലാവർക്കും യുണൈറ്റഡ് ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി കമ്യൂണിറ്റിയിലെ എല്ലാ ഭാരവാഹികളും ചേർന്ന് നന്ദി പറയുന്നു. വരുന്ന ശനിയാഴ്ച യോടെ ഈ അപ്പീൽ അവസാനിക്കും.

ഗ്ലോസ്റ്ററില്‍ ക്യാന്‍സര്‍ ബാധിച്ച് അകാലത്തില്‍ മരണമടഞ്ഞ വിന്‍സിയുടെ മൂന്നു മക്കളെ സഹായിക്കാന്‍ ഏവരും മുന്നോട്ട് വരികയായിരുന്നു. എല്ലാ പ്രമുഖ അസോസിയേഷന്‍ അംഗങ്ങളും ഒരുമിച്ച് സഹായ ഫണ്ട് ശേഖരിച്ചതോടെ കുടുംബത്തിന് ആശ്വാസകരമായ തുക കൈമാറാന്‍ സാധിക്കും.

കുടുംബത്തെ സഹായിക്കാന്‍ സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് , ഗ്ലോസ്റ്റര്‍ഷയര്‍ മലയാളി അസോസിയേഷന്‍ (GMA) , കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ (KCA) ,ഗ്ലോസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (GMCA) , കേരളീയം , മലയാളി അസോസിയേഷന്‍ ഓഫ് ചെല്‍ട്ടന്‍ഹാം (MAC) എന്നിവയുടെ ഭാരവാഹികള്‍ ഒരുമിച്ച് ചേര്‍ന്ന് യുണൈറ്റഡ് ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി കൂട്ടായ്മയായി സഹായ ഫണ്ട് സ്വരൂപിക്കുകയായിരുന്നു. ആദ്യ നാലു ദിവസം കൊണ്ടു തന്നെ 18000 പൗണ്ടോളം എത്തിയിരുന്നു. മൂന്നു കുട്ടികളെ സഹായിക്കാന്‍ 30000 പൗണ്ട് സ്വരൂപിക്കാനായിരുന്നു പദ്ധതി. വലിയ പിന്തുണയാണ് കുടുംബത്തിന് ലഭിച്ചത്.

ഏവരുടേയും സഹകരണത്തിന് ഫാ ജിബിന്‍ പോള്‍ വാമറ്റത്തിലും യുണൈറ്റഡ് ഗ്ലോസ്റ്റര്‍ഷെയര്‍മലയാളി കൂട്ടായ്മയും നന്ദി അറിയിച്ചു.

ഇനിയും ആരെങ്കിലും ഇവര്‍ക്ക് പിന്തുണ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

https://www.justgiving.com/crowdfunding/gloucestershiremalayaleecommunity-united-vincyrijo?utm_medium=FA&utm_source=CL#mce_temp_url#

ഷൈമോൻ തോട്ടുങ്കൽ

ബർമിംഗ് ഹാം ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ചെറുപുഷ്പ മിഷൻ ലീഗിന്റെ ഈ വർഷത്തെ രൂപത വാർഷിക കൂട്ടായ്മ “സൗറൂത്ത ” 2025 ബർമിംഗ് ഹാമിലെ വാഷ് വുഡ് ഹീത്ത് അക്കാദമിയിൽ വച്ച് നടത്തപ്പെട്ടു . രൂപതയുടെ വിവിധ ഇടവക , മിഷൻ പ്രൊപ്പോസഡ്‌ മിഷൻ എന്നിവിടങ്ങളിൽ നിന്നുമായി നൂറു കണക്കിന് കുഞ്ഞു മിഷനറിമാർ പങ്കെടുത്ത സമ്മേളനം കുഞ്ഞു മിഷനറി മാരുടെ വിശ്വാസ പ്രഘോഷണ വേദിയായി മാറി .

രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്‌ഘാടനം ചെയ്ത സമ്മേളനത്തിൽ അഭിവന്ദ്യ പിതാവിന്റെ കാർമികത്വത്തിൽ അർപ്പിച്ച വിശുദ്ധ കുർബാന , വിശ്വാസ പ്രഘോഷണ റാലി , പ്രയ്‌സ് ആൻഡ് വർഷിപ് ,രൂപത എസ് എം വൈ എം ബാൻഡ് അവതരിപ്പിച്ച മ്യൂസിക് ബാൻഡ് എന്നിവയായിരുന്നു പ്രധാന പരിപാടികൾ . തുടർന്ന് അഭിവന്ദ്യ പിതാവുമായി കുഞ്ഞു മിഷനറിമാർ നടത്തിയ വിവിധ വിഷയങ്ങൾ സംബന്ധിച്ച് ചോദ്യങ്ങൾ ഉന്നയിക്കുയും ആശയ വിനിമയം നടത്തുകയും ചെയ്തു .

മിഷൻലീഗിന്റെ പതാകയുമേന്തി സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സേവനത്തിന്റെയും സഹനത്തിന്റെയും പുത്തൻ മുദ്രാവാക്യങ്ങളുമായി നടന്ന വർണ്ണ ശബളമായ വിശ്വാസ പ്രഘോഷണ റാലിയും ഏറെ ശ്രദ്ധേയമായി . മിഷൻ ലീഗ് കമ്മീഷൻ ചെയർമാൻ റെവ ഫാ. മാത്യു പാലരക്കരോട്ട് സി ആർ എം സ്വാഗതം ആശംസിച്ച സമ്മേളനത്തിൽ രൂപത ചാൻസിലർ റെവ ഡോ മാത്യു പിണക്കാട്ട് , പ്രൊക്കുറേറ്റർ റെവ ഫാ. ജോ മൂലശ്ശേരി വി.സി . എന്നിവർ ആശംസകൾ അർപ്പിച്ചു .

വൈദികൻ ആകാനുള്ള എന്റെ സ്വപ്നം എന്ന വിഷയം ആസ്പദമാക്കി മെൽവിൻ ജെയ്‌മോൻ നടത്തിയ പ്രസംഗവും ഏറെ ശ്രദ്ധയാകർഷിച്ചു . വൈകുന്നേരം മിഷൻ ലീഗ് ആന്തത്തോടെ അവസാനിച്ച പരിപാടികൾക്ക് കമ്മീഷൻ പ്രസിഡന്റ് ജെൻ റ്റിൻ ജെയിംസ് നന്ദി അർപ്പിച്ചു . രൂപത ചെറുപുഷ്പ മിഷൻ ലീഗ് കമ്മീഷൻ സെക്രെട്ടറി ജോജിൻ പോൾ , എക്സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളായറെവ സി ലീനാ മരിയ ,റെവ സി കരുണ സി എം സി , ജിൻസി പോൾ ടിറ്റോ തോമസ് , സജി വർഗീസ് ,ജിബിൻ മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി .

ടോം ജോസ് ,തടിയംപാട് ,ജോസ് മാത്യു

കൊയോട്ടയിൽ നിന്നും ബുള്ളറ്റ് ട്രെയിനിൽ ഞങ്ങൾ ഹക്കോനായിലെക്കു യാത്രയായി, റെയിൽവേ സ്റ്റേഷനിൽ വലിയ തിരക്കുണ്ടായിരുന്നു. ബുള്ളറ്റ് ട്രെയിനിലെ യാത്ര എല്ലാവർക്കും ഒരു പുതിയ അനുഭവമായിരുന്നു , മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിലാണ് ട്രെയിൻ ഓടുന്നത് ഒന്നര മണിക്കൂർ കഴിഞ്ഞപ്പോൾ ഞങ്ങൾ മിഷിമ സ്റ്റേഷനിൽ എത്തി അവിടെ നിന്നും ബസിൽ ഹക്കോനായിൽ എത്തിച്ചേർന്നു . ഹാക്കനയിലെ അഷിനോക്കോ തടാകത്തിലൂടെയുള്ള ബോട്ടുയാത്ര അതിമനോഹരമായിരുന്നു. ഇടുക്കി ഡാം പോലെ മലകളാൽ ചുറ്റപ്പെട്ടതാണ് തടാകം. പിന്നീട് റോപ്പ് കാറിൽ കയറി വലിയൊരു മലയിലേക്കു പോയി. മലയുടെ മുകളിൽ ചെന്നപ്പോൾ കണ്ട മനോഹരമായ പ്രകൃതി മനോഹാരിത വിവരണനാതീതമാണ് . ഞങ്ങൾ ഹാകോനോയിൽ താമസിച്ച ഹോട്ടലും പരിസരവും പൂന്തോട്ടവും മറക്കാൻ കഴിയുന്നതല്ല .
ഹക്കോനോയിൽ നിന്നും പിറ്റേദിവസം ടോക്കിയോയിലേക്കു യാത്ര തിരിച്ചു പോകുന്ന വഴിയിൽ ജപ്പാനിലെ പരമ്പരാഗത ഗ്രാമവും ഫുജി പാർവ്വതവും കണ്ടു പാർവ്വതത്തെ പറ്റി മുൻപു എഴുതിയതുകൊണ്ടു ഇവിടെ വിവരിക്കുന്നില്ല .

State വിൽ withering away’ എന്ന് കമ്മ്യൂണിസം പഠിപ്പിക്കുന്നു എന്നാൽ സ്റ്റേറ്റിന്റെ സാന്നിധ്യം അനുഭപ്പെടാത്ത സ്ഥലമാണ് ജപ്പാൻ ,കാരണം ഒരു പോലീസുകാരനെയോ പോലീസ് വണ്ടിയോ റോഡിൽ കാണാനില്ല അതുകൊണ്ടു ഭകഷണം കഴിക്കാൻ വണ്ടിനിർത്തിയപ്പോൾ ഒരു പോലീസ് സ്റ്റേഷൻകണ്ടു നമ്മുടെ നാട്ടിലെ പെട്ടിക്കടയുടെ വലിപ്പമേ പോലീസ് സ്റ്റേഷന് ഉള്ളൂ . ഞാൻ ചെന്ന് പോലീസ് സ്റ്റേഷനിൽ മണിയടിച്ചു രണ്ടു പോലീസുകാർ ഓടിവന്നു അപ്പോൾ ഞാൻ പറഞ്ഞു ഇവിടുത്തെ പോലീസുകാരുടെ യൂണിഫോം കാണുന്നതിനു വേണ്ടിയാണു വന്നെതെന്ന് അവർ കുശലം പറഞ്ഞു കൂടെ നിന്ന് ഫോട്ടോയും എടുത്തു പിരിഞ്ഞു .

ഞങ്ങൾ ടോക്കിയോയിൽ എത്തി ടോക്കിയോ എന്നത് ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള പട്ടണമാണ് 1,43,0000 ജനസംഖ്യ . ഒരു വർഷം 19 .8 മില്യൺ സന്ദർശകർ ഈ പട്ടണം സന്ദർശിക്കുന്നു. ഫാഷൻ, ടെക്‌നോളജി ,രാഷ്ട്രീയം എന്നിവയുടെ കേന്ദ്രം കൂടിയാണിത്. ടോക്കിയോ ടവറിൽ കയറിനിന്നു ഞങ്ങൾ ടോക്കിയോ പട്ടണം ദർശിച്ചു. 1958 ൽ പണി പൂർത്തീകരിച്ച ടവറിനു 332.9 മീറ്ററാണ് ഉയരം . പാരിസിലെ ഈഫൽ ടവറിന്റെ മാതൃകയിലാണ് ഇതു പണിതിരിക്കുന്നത് ജപ്പാന്റെ ഭാഗ്യ നിറമായ ഓറഞ്ച് കളറിൽ ടവർ തിളങ്ങുകയാണ് . ആദ്യകാലത്തു റേഡിയോ ടവർ ആയിട്ടാണ് ഉപയോഗിച്ചിരുന്നത് ഇന്ന് ഇതുനിറയെ കടകളാണ് . പിന്നീട് ടോക്കിയോയിലെ രണ്ടാമത്തെ ഉയരം കൂടിയ കെട്ടിടത്തിൽ കയറി അതിലെ സുപ്പർമാർക്കറ്റിൽ ഷോപ്പിംഗ് നടത്തി..

48 നിലകളുള്ള അംബരചുംബികളായ സൗധം ഉൾപ്പെടെ ധരാളം കണ്ണെത്താത്ത കെട്ടിടങ്ങൾ നമുക്ക് ടോക്കിയോയിൽ കാണാം. ഇത്തരം കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾ കണ്ട് ഞങ്ങൾ ഹോട്ടലിലേക്ക് പോയി. രാവിലെ ഞങ്ങൾ ജപ്പാൻ നാഷണൽ മ്യൂസിയം കാണുന്നതിന് പോയി മ്യൂസിയത്തിൽ ജപ്പാന്റെ പഴയകാല കലാസാംസ്കാരിക തനിമ പുലർത്തുന്ന ചിത്രങ്ങളും സ്തൂപങ്ങളും ബുദ്ധപ്രതിമകളിലൂടെയും ജപ്പാന്റെ സമ്പന്നമായ പ്രാചീന ചരിത്രം നമുക്ക് വായിച്ചെടുക്കാൻ കഴിയും .

ഞങ്ങളുടെ യാത്ര സംഘത്തിലെ ലിവർപൂൾ സ്വദേശി മേരി ജോർജിന്റെ അഭ്യർത്ഥന പ്രകാരം ഞങ്ങൾ ഒരു ക്രിസ്ത്യൻ പള്ളി കാണുകയുണ്ടായി ടോക്കിയോയിലെ സെയിന്റ് ഇഗ്‌നേഷന്സ് കത്തോലിക്ക പള്ളിയാണ് ഞങ്ങൾ സന്ദർശിച്ചത്. അവിടെ ചെല്ലുമ്പോൾ കുർബാന നടക്കുന്നുണ്ടായിരുന്നു. എല്ലാവരും കുർബാനയിൽ സംബന്ധിച്ചു. പള്ളിയിലെ ബഞ്ചിനു മുൻപിൽ ഭൂകമ്പം ഉണ്ടായാൽ എന്തുചെയ്യണം എന്ന മാർഗരേഖ വിവരിക്കുന്ന പേപ്പർ ഉണ്ടായിരുന്നു. കൂടാതെ എല്ലാ സീറ്റിലും ഭൂകമ്പം ഉണ്ടായാൽ ഉപയോഗിക്കേണ്ട ഹെൽമെറ്റും വച്ചിട്ടുണ്ട്.

ഈ പള്ളി രണ്ടാം ലോകയുദ്ധത്തിന് ബോംബ് വീണു തകർന്നുപോയതാണ് പിന്നീട് പുനരുദ്ധീകരിച്ചു പള്ളിയുടെ മണി യുദ്ധാനന്തരം പട്ടാളം ഉപയോഗിച്ച തോക്ക് ഉരുക്കി ഉണ്ടാക്കിയതാണ് എന്നാണ് അറിയുന്നത്. ഇതിലൂടെ യുദ്ധത്തിനെതിരെ മനസാക്ഷി ഉയർത്തുക എന്നതാണ് ഉദ്ദേശിക്കുന്നതെന്നു അവിടെ വച്ച് കണ്ടുമുട്ടിയ മലയാളി ജെസ്യൂട്ട് വൈദികൻ കോട്ടയം പാല സ്വാദേശി ഫാദർ ബിനോയ് ജെയിംസ് പറഞ്ഞു. അദ്ദേഹം ഞങ്ങളെ പള്ളിയും സെമിത്തേരിയും കൊണ്ടുപോയി കാണിച്ചു. പള്ളിയുടെ താഴെയുള്ള നിലയിലാണ് സെമിത്തേരി. അവിടെ മൃതദേഹങ്ങൾ കത്തിച്ച ശേഷം ചാരം ഒരു ബോക്സിൽ സൂക്ഷിക്കുന്നു നാട്ടിലെ പോലെ മണ്ണിൽ കുഴിച്ചിടാറില്ല അതാണ് അവിടുത്തെ നിയമം …40 വർഷം മുൻപാണ് ഈ നിയമം പ്രാബല്യത്തിൽ വന്നതെന്ന് എന്ന് ഫാദർ പറഞ്ഞു . നിരന്തരം ഭൂകമ്പത്തെ നേരിടുന്ന ഒരു ജനതയാണ് ടോക്കിയോയിൽ ഉള്ളതെന്ന് ഫാദർ കൂട്ടിച്ചേർത്തു ..

1549 ൽ ജെസ്യൂട്ട് മിഷനറീസ് ജപ്പാനിൽ എത്തിയെങ്കിലും വലിയരീതിയിൽ ആളുകളെ പരിവർത്തനം ചെയ്യാൻ കഴിഞ്ഞില്ല എന്നാൽ ഫ്രാൻസിസ് സേവ്യറിന്റെ സംഘം ജപ്പാനിൽ എത്തി മത പരിവർത്തനം നടത്തുകയും ജപ്പാന്റെ തനതു മതമായ ഷിന്ടോ മതത്തിന്റെ അമ്പലങ്ങൾ തകർക്കുകയും ബുദ്ധ ക്ഷേത്രങ്ങൾ നശിപ്പിക്കുകയും ചെയ്തു എന്നാൽ ഇതിനു തിരിച്ചടിയായി ക്രിസ്ത്യൻസിനു നേരെ നടന്ന ആക്രമണത്തിൽ ഒട്ടേറെ വൈദികരെയും മിഷനറിമാരെയും കൊന്നൊടുക്കുകയും 1700 ആയപ്പോൾ ക്രിസ്‌ത്യൻ സമൂഹം പൂർണ്ണമായി നിരോധിച്ചു പിന്നീട് വിശ്വാസികൾ രഹസ്യമായിട്ടാണ് പ്രാർത്ഥിച്ചിരുന്നത് . 1871 ബ്രിട്ടീഷ് നേവി ഓഫീസർ ആയിരുന്ന ക്യാപ്റ്റൻ ഹെർബെർട് ക്ലിഫ്‌ഫോർഡിന്റെ പ്രവർത്തനഫലമായി ക്രിസ്ത്യാനികൾക്ക് നിയമപരിരക്ഷ ലഭിക്കുകയും അവിടെ പ്രവർത്തിക്കാൻ അനുമതി ലഭിക്കുകയും ചെയ്തു ജനസംഖ്യയിൽ 1.1 % മാത്രമാണ് ക്രിസ്ത്യൻസ് ഇന്നുള്ളത് .

 

മറ്റൊരു കാഴ്ചയാണ് ടോക്കിയോയിലെ ബീച്ചിൽ സ്ഥപിച്ചിരിക്കുന്ന Statue of Liberty , ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ചിഹ്നമായി ടോക്കിയോ ബീച്ചിനെ ഈ പ്രതിമ അലങ്കരിക്കുന്നു .1999 ൽ ഫ്രഞ്ച് ജനത ജപ്പാൻ ജനതയ്ക്ക് നൽകിയതാണിത്..അമേരിക്കയിലെ Statue of Liberty യുടെ തനിപ്പകർപ്പാണിത് .

വൈകുന്നേരം ഹോട്ടലിൽ എത്തിയ ഞങ്ങൾ രാത്രിയിലെ ഭക്ഷണം കഴിക്കാൻ പോയത് പാരമ്പര്യ മലയാളി വസ്ത്രങ്ങൾ അണിഞ്ഞാണ് ഞങ്ങൾ റോഡിലൂടെ നടന്നപ്പോൾ ജപ്പാൻകാർക്കു അതൊരു പുതിയ കാഴ്ചയായിരുന്നു റെസ്റ്റോറന്റിൽ എത്തി ഭക്ഷണം കഴിച്ചു അവിടെ വച്ച് കൂട്ടത്തിൽ വിവാഹവാർഷികം ആഘോഷിക്കുന്നവരും ജന്മ ദിനം ആഘോഷിക്കുന്നവരും ചേർന്ന് കേക്ക് മുറിച്ചു. തിരിച്ചു ഹോട്ടലിൽ ചെന്ന് ഇത്രയും ആസ്വാദ്യജനകമായ ഒരു യാത്ര സംഘടിപ്പിച്ചതിനു ആഷിൻ സിറ്റി ടൂർ ആൻഡ് ട്രാവെൽസ് ഉടമ ജിജോ മാധവപ്പിള്ളിയോട് നന്ദി പറഞ്ഞു, ഞങ്ങളുടെ മൂന്നുദിവസത്തെ ടോക്കിയോ സന്ദർശനവും 10 ദിവസത്തെ ജപ്പാൻ സന്ദർശനവും അവസാനിപ്പിച്ച് യു കെ യിലേക്ക് തിരിച്ചു .

10 ദിവസത്തെ ഞങ്ങളുടെ ജപ്പാൻ സന്ദർശനത്തിൽനിന്നും മനസ്സിലായി ജപ്പാൻ ജനത വളരെ അധ്വാനശീലരും, ചിട്ടയായും ആത്മാർഥമായും ജോലി ചെയ്യുന്നവരും, രാജ്യസ്നേഹികളും, ശാന്തശീലരും ആണെന്ന്. മറ്റുള്ളവരെ ഉപദ്രവിയ്ക്കുകയോ, അന്യരുടെ മുതൽ നശിപ്പിക്കുമായോ , ഉത്പാദനം കുറയും തക്കവിധം കമ്പനികളിൽ സമരമൊ, പൊതുമുതൽ നശിപ്പിക്കുകയോ ചെയ്യുകയില്ല. അവരുടെ ആഹാരരീതിയും വളരെ വ്യത്യസ്ഥമാണ്. ധാന്യങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ, മൽസ്യം, മാംസം – എല്ലം ഉള്ള സമീക്രത ആഹാരമാണ് അവർ കഴിക്കുന്നത്. കൂടാതെ അമിതമായി ആഹാരം കഴിക്കുകയില്ല. 75% വയർ നിറയെ മാത്രമെ ആഹാരം കഴിക്കുകയുള്ളു. അതുകൊണ്ടായിരിക്കാം ഞങ്ങൾ അമിത വണ്ണക്കാരെയോ കുടവയർ ഉള്ളവരെയോ ജപ്പാനിൽ കണ്ടില്ല.

അവരുടെ ജീവിതശൈലിയും ആഹാരരീതിയും കൊണ്ടായിരിക്കാം 100 വയസിനു മുകളിൽ ആരോഗ്യത്തോടുകൂടി ജീവിക്കുന്നവരുടെ എണ്ണം വളരെകൂടുതാണ് ജപ്പാനിൽ … അവരുടെ രാജ്യസ്നേഹം മൂലം ജപ്പാൻകാർ മറ്റു രജ്യങ്ങളിൽ പോയി ജോലി ചെയ്യുന്നത് വളരെ വിരളമാണ്. അതുപോലെ പുറം രാജ്യക്കാർ ജപ്പാനിൽ ജോലി ചെയ്യുന്നതും വളരെ കുറവാണു. അലസമായി അവർ തെരുവുകളിൽകൂടി അലഞ്ഞു നടക്കാറില്ല. ബാറുകൾ വിരളമായി ഉണ്ടെകിലും മദ്യപാനം അവർക്കു കുറവാണു. ഭിക്ഷക്കാരെ കാണാനില്ല , ഭക്ഷണം വെയ്സ്റ്റ് ആക്കുന്ന ശീലം അവർക്കില്ല ,വ്യായാമം അവരുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. ഞങ്ങൾ താമസിച്ച മിക്ക ഹോട്ടലുകളിലും ജിം, സ്പാ, നീന്തൽ കുളങ്ങൾ എന്നിവ ഉണ്ടായിരുന്നു.

ഞങ്ങളുടെ ഗ്രൂപ്പിൽ 95% ആൾക്കാരും ജോലിയിൽ നിന്നു വിരമിച്ചവർ അല്ലെങ്കിൽ 60 വയസിൽ കൂടുതൽ ഉള്ളവർ ആയിരുന്നു. ഈ യാത്രയിൽ ആർക്കും യാതൊരുവിധ ആരോഗ്യപ്രശ്‌നങ്ങളോ ,ആരും തമ്മിൽ അഭിപ്രായ വ്യത്യസങ്ങളോ ഉണ്ടായില്ല എന്നത് വലിയൊരു സന്തോഷമായി മാറി. 20/25 വര്‍ഷം മുൻപ് യുകെയിൽ കുടിയേറിയവരാണ് എല്ലാവരും അന്ന് ഒട്ടേറെ ബാധ്യതകൾ എല്ലാവർക്കും ഉണ്ടായിരുന്നു . കുടുംബം പുലർത്താൻ കഠിനാധ്വാനം ചെയ്യണം , നാട്ടിൽ വീട് വക്കണം, മാതാപിതാക്കൾക്ക് പണം അയക്കണം ഇങ്ങിനെ പല ഉത്തരവാദിത്യങ്ങൾ ഉള്ളതിനാൽ വിനോദ സഞ്ചാരത്തിനൊ, സുഖമായി /ആർഭാടമായി ജീവിക്കാനോ സാധിച്ചില്ല. എന്നാൽ ഇപ്പോൾ എല്ലാ ഉത്തരവാദിത്യങ്ങളും തീർന്നു , മക്കൾ എല്ലാം പഠിച്ചു ജോലിയായി, അതുകൊണ്ടു സമ്പാദിച്ച പണംകൊണ്ട് ഇപ്പോൾ മിക്കവരും വേൾഡ് ടൂർ നടത്തുകയാണ്. “Life is short, enjoy it. Tomorrow is not guaranteed, so live today” എന്ന ആശയം എല്ലാവരും ഉൾക്കൊണ്ടു എന്ന് തോന്നുന്നു. “If you have dream to achieve, forget age, you will become young” എന്ന അബ്ദുൽ കലാമിന്റെ വാക്കുകൾ എല്ലാവരും പിന്തുടരുന്നതായി തോന്നി .

ഞങ്ങളുടെ യാത്രയെ പൊട്ടിച്ചരിപ്പിക്കുന്ന നർമ്മം കൊണ്ട് സമ്പന്നമാക്കിയ റാണി ,ഉഷ ,സണ്ണി രാഗാമാലിക .ഫിലിപ്പ് ,ജിജോ മാധവപ്പള്ളി .എന്നിവരെയും ഞങ്ങളുടെ ഗൈഡ് ആയി പ്രവർത്തിച്ച ജാക്ക് ,കെൻ ,ഹെന്ന ,എന്നിവരെയും നന്ദിയോടെ ഓർക്കുന്നു .യാത്രാവിവരണം അവസാനിച്ചു .

ഹിരോഷിമ, ദുരന്തത്തിന്റെയും മനുഷ്യ കരുത്തിൻെറയും സമാധാനത്തിൻെറയും വിളഭൂമി . ജപ്പാൻ യാത്രാ വിവരണം… ഭാഗം 1

 

 

വിശുദ്ധ പർവ്വതവും ദൈവ പുത്രനായ ചക്രവർത്തിയും. ജപ്പാൻ ഇടുക്കിപോലെ മലകളുടെ നാട്. ജപ്പാൻ യാത്രാ വിവരണം… ഭാഗം 2

മാനുകൾ ദൈവത്തിന്റെ സന്ദേശകർ,ലോകത്തിലെ ഏറ്റവും വലിയ തടികൊണ്ടു നിർമ്മിച്ച ബുദ്ധക്ഷേത്രവും, പ്രതിമയും. ജപ്പാൻ യാത്രാ വിവരണം…ഭാഗം 3

കുറുക്കൻ ദൈവവും, കൊയോട്ടോ എന്ന ജപ്പാന്റെ സാംസ്‌കാരിക തലസ്ഥാനവും കിമോണോ ധരിക്കലും . ജപ്പാൻ യാത്രാ വിവരണം…നാലാം ഭാഗം

 

ടോം ജോസ് തടിയംപാട്

ഇടിഞ്ഞമല ഗവൺമെന്റ് സ്‌കൂളിലെ കുട്ടികൾക്ക് ബാഗും കുടയും വാങ്ങാൻ വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ, നടത്തിയ ചാരിറ്റിയിലൂടെ ലഭിച്ച £495 ( 56196 രൂപ) സ്കൂളിൽ എത്തി കട്ടപ്പന സീനിയർ ചേമ്പർ ഇന്റർനാഷണൽ മുൻ പ്രസിഡന്റ് ബിജു ജോസഫ് ഹെഡ് മാസ്റ്റർ K C Pamcracious നു കൈമാറി ചടങ്ങിൽ PTA പ്രസിഡന്റ് ഷാജി പറമ്പിൽ ,പഞ്ചായത്തു വൈസ് പ്രസിഡന്റ് രജനി സജി, എന്നിവർ സന്നിഹിതരായിരുന്നു . ഇടുക്കി ചാരിറ്റി നടത്തുന്ന ഇത്തരം ചെറിയ പ്രവർത്തനങ്ങൾക്കു സഹായകമാകുന്ന യു കെ , മലയാളികളെ ഞങ്ങൾ നന്ദിയോടെ ഓർക്കുന്നു .

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌. ഞങ്ങൾ ‍ ഇതുവരെ സൂതാരൃവും സതൃസന്ധവുമായി ജാതി ,മത ,വർഗ , വർണ്ണ, സ്ഥല ,കാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ ഏകദേശം 1,42 ,00000 (ഒരുകോടി നാൽപ്പത്തിരണ്ടു ലക്ഷത്തി അൻപതിനായിരം ) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട് .

2004 -ൽ ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകി കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു മലയാളം യു കെ പത്രത്തിന്റെ അവാർഡ് ,ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം ,പടമുഖം സ്നേഹമന്ദിരത്തിന്റെ അംഗീകാരം , ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ)യുടെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട് .

ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦ കൊടുക്കുന്നത് സാബു ഫിലിപ്പ് ,ടോം ജോസ് തടിയംപാട് ,സജി തോമസ്‌ എന്നിവരാണ് . ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ്‌ .

ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.”” കര്‍മണ്യേവാധികാരസ്തേ മാ ഫലേഷു കദാചന.

 

യോർക്ക് ഷെയർ ക്നാനായ കാത്തലിക് അസോസിയേഷൻെറ ഈസ്റ്റർ കൂട്ടായ്മയും യുകെകെസിഎയുടെ 22 -മത് ആനുവൽ കൺവെൻഷന് വേണ്ടിയുള്ള യൂണിറ്റിലേയ്ക്കുള്ള ടിക്കറ്റ് വിതരണവും മെയ് മാസം 18 തീയതി യോർക്കിൽ ഉള്ള സെന്റ് ജോസഫ് ചർച്ചിൽ വെച്ചു നടത്തപ്പെട്ടു .

ഫാ. ജോഷി ഫിലിപ്പ് കൂട്ടുങ്കൽ ദിവ്യ ബലി അർപ്പിക്കുകയും . അന്നേദിവസം നാട്ടിൽ നിര്യാതനായ യൂണിറ്റ് അംഗം ദിനു പുളിക്കത്തൊട്ടിയിലിൻെറ പിതാവ് എബ്രഹാം പുളിക്കത്തൊട്ടിയിലിൻെറ വേർപാടിൽ അനുശോചനം അർപ്പിക്കുകയും പ്രാത്ഥിക്കുകയും ചെയ്തു . അതിനു ശേഷം പാരിഷ് ഹാളിൽ വൈ.കെ.സി.എ. അംഗങ്ങൾ ഒത്തുചേരുകയും . വൈ.കെ.സി.എ. യുടെ ആനുവൽ പൊതുയോഗവും ,മീറ്റിംങ്ങും നടത്തുകയുണ്ടായി .

യൂണിറ്റ് പ്രസിഡൻ്റ് ശ്രീ ജോസ് പരപ്പനാട്ടിൻെറ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ യൂണിറ്റ് ജനറൽ സെക്രട്ടറി ശ്രീ ജോയൽ ടോമി എല്ലാവരെയും സ്വാഗതം ചെയ്തു സംസാരിച്ചു . പ്രസിഡന്റ് ജോസ്‌ പരപ്പനാട്ടും .ഫാ. ജോഷികൂട്ടുങ്കൽ ആശംസ അർപ്പിക്കുകയും ചെയ്തു .

പ്രസ്‌തുത യോഗത്തിൽ യുകെകെസിഎ ആനുവൽറ്റ് ഫാ. ജോഷി കൂട്ടുങ്കലിൽ നിന്ന് ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി . തുടർന്ന് യൂണിറ്റ് അഗങ്ങൾ ആയ ജോബി പുളിക്കൽ മറ്റ് അംഗങ്ങൾ എന്നിവർക്ക് ടിക്കറ്റ് വിതരണം ചെയ്തു . യൂണിറ്റ് അംഗങ്ങൾ വൈ.കെ.സി.എ.യുടെ നേതൃത്വത്തിൽ യുകെകെസിഎ കൺവെൻഷൻ ആശംസകൾ അർപ്പിച്ചു .തുടർന്ന് എല്ലാവരും ഭക്ഷണം കഴിച്ചു പിരിയുകയും ചെയ്തു .

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത പോലീസ് കേസുകളെല്ലാം അവസാനിപ്പിക്കുന്നു. മൊഴി കൊടുത്തവർക്ക് കേസുമായി മുന്നോട്ടുപോകാൻ താത്‌പര്യമില്ലാത്ത സാഹചര്യത്തിലാണ് നടപടി. 35 കേസുകളാണ് പ്രത്യേകാന്വേഷണ സംഘം രജിസ്റ്റർ ചെയ്തിരുന്നത്. 21 എണ്ണം നേരത്തേ ഒഴിവാക്കി. ബാക്കിവന്ന 14 കൂടി അവസാനിപ്പിച്ച് ഈ മാസംതന്നെ കോടതികളിൽ റിപ്പോർട്ട് നൽകും.

മലയാളസിനിമയിലെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് വിവാദമായതിനുപിന്നാലെ ഏതാനുംപേർ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റ് ലൈംഗികാതിക്രമ പരാതി ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് 40 കേസുകൾ വിവിധ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ നടൻമാരായ മുകേഷ്, മണിയൻപിള്ള രാജു, സിദ്ധീഖ്, സംവിധായകൻ രഞ്ജിത്ത് തുടങ്ങിയവരുടെപേരിലുള്ളതടക്കം 30 കേസുകളിൽ കുറ്റപത്രം നൽകി. ഈ കേസുകൾ തുടരും.

സംസ്ഥാനത്ത് രണ്ട് ദിവസമായി കുറഞ്ഞു നിന്ന മഴ വീണ്ടും ശക്തമാകുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നു മുതല്‍ മൂന്ന് ദിവസത്തേക്കാണ് മുന്നറിയിപ്പ്.

അടുത്ത ഏതാനും മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പ് കേരളത്തിലെ വിവിധ നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചു. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.

നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്നും അറിയിപ്പുണ്ട്.

അതേസമയം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ നാല് ദിവസങ്ങളായി ശക്തമായ മഴ തുടരുകയാണ്. അസം, അരുണാചല്‍ പ്രദേശ്, മിസോറം, മേഘാലയ, മണിപ്പൂര്‍ തുടങ്ങിയിടങ്ങളില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും 34 പേരാണ് ഇതുവരെ മരിച്ചത്. ആയിരക്കണക്കിനാളുകളെ മാറ്റി പാര്‍പ്പിച്ചു. ഒട്ടേറെ വീടുകള്‍ തകര്‍ന്നു. പല ഗ്രാമങ്ങളും റോഡുകളും വെള്ളക്കെട്ടില്‍ മുങ്ങി.

ബ്രഹ്‌മപുത്ര, ബരാക് ഉള്‍പ്പെടെ പത്ത് പ്രധാന നദികള്‍ അപകട നിലയ്ക്ക് മുകളിലാണ്. ഒട്ടേറെ ട്രെയിനുകള്‍ റദ്ദാക്കി. അസം, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ഒന്‍പതുപേര്‍ വീതവും മേഘാലയയില്‍ ആറുപേരും മിസോറാമില്‍ അഞ്ചു പേരും സിക്കിമില്‍ മൂന്ന് പേരും നാഗാലാന്‍ഡ്, ത്രിപുര എന്നിവിടങ്ങളില്‍ ഒരാള്‍ വീതവും മരിച്ചു.

അരുണാചലിലെ പല ജില്ലകളിലും ആശയവിനിമയ സംവിധാനം തകരാറിലായി. കെയി പാന്യോര്‍ ജില്ലയിലെ ചുയു ഗ്രാമത്തിലെ തൂക്കുപാലം കനത്ത മഴയെത്തുടര്‍ന്ന് ഒഴുകിപ്പോയി. മണ്ണിടിച്ചിലില്‍ വാഹനം കൊക്കയില്‍ വീണ് ഗര്‍ഭിണികളടക്കം ഏഴ് പേരാണ് മരിച്ചത്. മഴ ഇനിയും കനക്കുമെന്നാണ് മുന്നറിയിപ്പ്.

പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് സിന്ധൂ നദീജല കരാർ ഇന്ത്യ മരവിപ്പിച്ചതിന്റെ ഫലമായി പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ ജലക്ഷാമം രൂക്ഷമായി. കടുത്ത വേനലിൽ സിന്ധു, ഝലം, ചിനാബ് നദികളിൽനിന്നുള്ള വെള്ളത്തിന്റെ അളവ് കുറഞ്ഞതിനൊപ്പം ഇന്ത്യയിൽനിന്ന് ഉദ്ഭവിക്കുന്ന നദികളിൽനിന്നുള്ള ജലവും ഇല്ലാതായതോടെ കൃഷി നടത്താനാവാതെ വലയുകയാണ് ജനം.

തദ്ദേശ നദികളിൽ വെള്ളം കുറഞ്ഞതു മാത്രമല്ല കൃഷിയെ പ്രതിസന്ധിയിലാക്കിയത്. സിന്ധൂ നദീജല കരാർ മരവിപ്പിച്ചതോടെ, ഇന്ത്യയിൽനിന്ന് ഒഴുകിയിരുന്ന നദികളിൽനിന്നുമുള്ള ജലത്തിന്റെ ലഭ്യതയും ഇല്ലാതായി. സിന്ധുനദിയിലെ ടർബെല ഡാമിലും ഝലം നദിയിലെ മംഗ്ല ഡാമിലും ജലത്തിന്റെ അളവിൽ വലിയ കുറവുണ്ടായതായി പാകിസ്താൻ സർക്കാർ പുറത്തുവിട്ട രേഖകളിൽ പറയുന്നു.

2024 ജൂൺ രണ്ടിലെ കണക്കുമായി തട്ടിച്ചുനോക്കുമ്പോൾ 2025 ജൂണിൽ പഞ്ചാബ് പ്രവിശ്യയിലൂടെ ഒഴുകുന്ന സിന്ധു നദിയിലെ ജലത്തിന്റെ അളവിൽ 10.3 ശതമാനം കുറവു വന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് ഈ പ്രവിശ്യയിലെ കാർഷികവൃത്തിക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.

തെക്കു-പടിഞ്ഞാറൻ മൺസൂൺ എത്താൻ ഇനിയും നാലാഴ്ച കൂടി വേണമെന്നിരിക്കെ വരുംദിവസങ്ങളിൽ വലിയ ജലദൗർലഭ്യം ഉണ്ടാകാനാണു സാധ്യത. ഇസ്ലാമാബാദിലെ ഇൻഡസ് റിവർ സിസ്റ്റം അതോറിറ്റിയുടേതാണ് (ഐആർഎസ്എ) ഈ കണക്കുകൾ.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പി.വി.അന്‍വറിന്റെ സ്ഥാവര-ജംഗമ ആസ്തികളുടെ മൊത്തംമൂല്യം 34.07 കോടി രൂപ. 20.60 കോടി രൂപയുടെ ബാധ്യതയും അന്‍വറിനുണ്ട്. തിരഞ്ഞെടുപ്പ് നാമനിര്‍ദേശത്തോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് അന്‍വര്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

പണമില്ലാത്തതിനാല്‍ മത്സരിക്കാനില്ലെന്ന് അന്‍വര്‍ നേരത്തെ പറഞ്ഞിരുന്നു. ‘എല്ലാവരും തകര്‍ത്തു തരിപ്പണമാക്കി, ഞാന്‍ കടക്കാരനായി, ഉടനെ ജപ്തി വരും. ഒരിഞ്ചുഭൂമി പോലും വില്‍ക്കാന്‍ പറ്റാതാക്കി’ എന്നും അന്‍വര്‍ കഴിഞ്ഞ ദിവസം പറഞ്ഞു. എന്നാല്‍ തൊട്ടടുത്ത ദിവസംതന്നെ അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

കൈവശമുള്ള പണം 25000 രൂപയാണെന്നും അന്‍വര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. രണ്ട് ഭാര്യമാരുടെ കൈവശവും 10000 രൂപ വീതമുണ്ട്. 1.06 കോടി രൂപ വിലമതിക്കുന്ന 150 പവന്‍ ആഭരണം ഓരോ ഭാര്യമാരുടെയും പക്കലുമുണ്ട്. 18.14 കോടി രൂപയുടെ ജംഗമ ആസ്തിയാണ് അന്‍വറിനുള്ളത്. ബാങ്ക് വായ്പയും മറ്റുമായി 20 കോടിയുടെ ബാധ്യതയും. 2021-ല്‍ മത്സരിച്ചപ്പോള്‍ 18.57 കോടി രൂപയായിരുന്നു അന്‍വറിന്റെ ജംഗമ ആസ്തി. 16.94 കോടി രൂപയുടെ ബാധ്യതയും.

ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങളെ ആധുനിക സമൂഹത്തിൽ പ്രചരിപ്പിക്കാൻ ലക്ഷ്യമിടുന്ന സേവനം യു.കെ.യുടെ വെയിൽസ് യൂണിറ്റിന്റെ വാർഷിക പൊതുയോഗവും കുടുംബസംഗമവും ജൂൺ 8-ാം തീയതി (ഞായർ) ഉച്ചയ്ക്ക് 1 മണിക്ക് നടക്കും.

കഴിഞ്ഞ വർഷം സേവനം യു.കെ. വെയിൽസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ വിവിധ പ്രവർത്തനങ്ങളെ വിശദമായി അവലോകനം ചെയ്യുകയും, പുതുവർഷത്തേക്കുള്ള പദ്ധതി നിർമാണം രൂപപ്പെടുത്തുകയും ചെയ്യുന്ന പൊതുചർച്ചകൾക്ക് ഈ യോഗം വേദിയാകും

സേവനം യു.കെ.യുടെ ഡയറക്ടർ ബോർഡ് അംഗങ്ങൾ, നാഷണൽ എക്സിക്യൂട്ടീവ് മെംബർമാരും ചടങ്ങിൽ പങ്കെടുക്കും. കുടുംബസംഗമത്തിന്റെ ഭാഗമായി കലാപരിപാടികൾ, കുട്ടികൾക്കായി വിനോദ ഇനങ്ങൾ, സൗഹൃദ ചർച്ചകൾ തുടങ്ങി നിരവധി ആകർഷണങ്ങൾ ഒരുക്കിയിട്ടുണ്ട്.

എല്ലാ അംഗങ്ങളും കുടുംബസമേതം പങ്കെടുക്കണ മെന്ന് യൂണിറ്റിന് വേണ്ടി സെക്രട്ടറി ശ്രീ അനീഷ് കോടനാട് അറിയിച്ചു.

അനീഷ് കോടനാട് – +447760901782

Copyright © . All rights reserved