Latest News

അപ്പച്ചൻ കണ്ണഞ്ചിറ

മിഡ്‌ലാൻഡ്‌സ്: കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയും, പരോപകാരിയും, ജനസ്നേഹിയുമായിരുന്ന ഉമ്മൻചാണ്ടിയുടെ അനുസ്മരണവും, രണ്ടാം ചരമ വാർഷികവും ഐഒസി കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ മിഡ്‌ലാൻഡ്‌സിൽ തുടങ്ങി. യു കെ യിലെ ചടങ്ങുകളുടെ പ്രാരംഭമായി പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പ്പചക്രം സമർപ്പിക്കുകയും, പ്രാർത്ഥനകൾ നേരുകയും ചെയ്തിരുന്നു.

ഐഒസി കേരള ചാപ്റ്റർ പ്രസിഡന്റും, മിഡാലാൻഡ്‌സിന്റെ ചുമതലയുമുള്ള ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് എന്നിവർ പ്രസ്റ്റണിലും, ജോയിന്റ് ട്രഷറർ മണികണ്ഠൻ ഐക്കാട് നോർത്താംപ്ടണിലും അനുസ്മരണ പരിപാടികളിൽ സംബന്ധിച്ചു. പ്രീയ നേതാവിന്റെ ഫോട്ടോക്ക് മുമ്പിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു.


ബാൺസ്ലെയിൽ നടന്ന ഉമ്മൻ‌ചാണ്ടി അനുസ്മരണ ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ്‌ ബിബിൻ രാജ് അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി രാജുൽ രമണൻ, ജോയിന്റ് സെക്രട്ടറി വിനീത് മാത്യു, ഫെബിൻ ടോം, ട്രഷറർ ജെഫിൻ ജോസ് തുടങ്ങിയവർ സംസാരിച്ചു.



യൂണിറ്റ് പ്രസിഡന്റ്‌ ബിബിൻ കാലായിലിന്റെ അധ്യക്ഷതയിൽ പ്രസ്റ്റണിൽ നടന്ന ചടങ്ങുകൾ ചാപ്റ്റർ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് വൈസ് പ്രസിഡന്റ്‌ സെക്രട്ടറി ബേസിൽ കുര്യാക്കോസ്, സെക്രട്ടറി ഷിനാസ് ഷാജു തുടങ്ങിയവർ സംസാരിച്ചു. ചടങ്ങുകൾക്ക് അബിൻ മാത്യു, അബി ജോസഫ്, ബെസ്റ്റിൻ സാബു, റൗഫ്, ബിജോ, ബേസിൽ എൽദോ, ജോർജി സി ആർ, സജി പാമ്പാടി, അജിസ് എന്നിവർ നേതൃത്വം നൽകി. പുതിയതായി രൂപീകരിച്ച പ്രസ്റ്റൻ യൂണിറ്റ് ഔദ്യോഗികമായി ചുമതലയേറ്റുകൊണ്ടുള്ള ചുമതലാപത്രംഷൈനു ക്ലെയർ മാത്യൂസ്, റോമി കുര്യാക്കോസ് എന്നിവർ ചേർന്ന് യൂണിറ്റ് ഭാരവാഹികൾക്ക് കൈമാറി.

നോർത്താംപ്ടണിൽ നടന്ന ചടങ്ങിൽ റീജിയൻ പ്രസിഡന്റ്‌ ജോർജ് ജോൺ അധ്യക്ഷത വഹിച്ചു. കേരള ചാപ്റ്റർ ജോയിന്റ് ട്രഷറർ മണികണ്ഠൻ ഐക്കാട് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. അജിത് കുമാർ സി നായർ അനുസ്മരണ സന്ദേശം നൽകി. ചടങ്ങുകൾക്ക് റെജിസൻ, ബിജു നാലപ്പാട്ട്, ബിനു, ജേക്കബ് ജോർജ്, മർഫി, അഖിൽ രാജു, അജിൽ, ബിജു ബേബി എന്നിവർ നേതൃത്വം നൽകി.

ഉമ്മൻചാണ്ടിയുടെ സ്നേഹവും, സഹായവും നേരിൽ കൈപ്പറ്റിയവർ പങ്കുവെച്ച തങ്ങളുടെ അനുഭവ സാക്ഷ്യങ്ങൾ വേദിയെ ഈറനണിയിച്ചു.

ഓരോ പൊതുപ്രവർത്തകനും ഉമ്മൻചാണ്ടിയുടെ ജീവിതം മാതൃകയാക്കേണ്ടതും രാജ്യപുരോഗതിക്കും, ജനസേവനത്തിനും സമാനമായ വിശാല ചിന്താഗതിയും ദീർഘവീക്ഷണവും നേതാക്കളിൽ അനിവാര്യവുമാണെന്നും അനുസ്മരണ പ്രസംഗങ്ങളിൽ ഉയർന്നു കേട്ടു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മലയാളം യുകെയുടെ സഹയാത്രികയും എഴുത്തുകാരിയുമായ ഡോ. ഐഷ വി യുടെ പിതാവ് കാഞ്ഞിരത്തും വിള ചിറക്കരത്താഴം കെ വിദ്യാധരൻ (90) അന്തരിച്ചു. സർവ്വേ സൂപ്രണ്ട് ആയി അദ്ദേഹം വിവിധ സ്ഥലങ്ങളിൽ സേവനമനുഷ്ഠിച്ചിരുന്നു.

സംസ്ക്കാര ചടങ്ങുകൾ 21/7/2025 തിങ്കളാഴ്ച രാവിലെ ‘10.30 ന്.

ഭാര്യ: കെ. രാധ. മക്കൾ: ഡോ. ഐഷ വി ( പ്രിൻസിപ്പാൾ, കോളേജ് ഓഫ് അപ്ലൈഡ് സയൻസ് മാവേലിക്കര),
അനിൽകുമാർ വി ( SBI, വേളമാനൂർ), ഡോ. അനിത വി ( പ്രൊഫ. ഡിപാർട്ട് മെൻ്റ് ഓഫ് എക്കണോമിക്സ്, കാര്യവട്ടം യൂണിവേഴ്സിറ്റി ഓഫ് കേരള).

മരുമക്കൾ: ബി. ശ്യാംലാൽ ( റിട്ട പ്രിൻസിപ്പാൾ, കോളേജ് ഓഫ് അപ്ലൈഡ് സയൻസ് ധനുവച്ചപുരം),
ബി സുജാതൻ ( റിട്ട പ്രിൻസിപ്പാൾ, ഗവ. വനിതാ ഐറ്റിഐ, കഴക്കൂട്ടം) , റ്റി. അജ്ഞലി( വിമല സെൻട്രൽ സ്കൂൾ ചാത്തന്നൂർ).

ഡോ. ഐഷ വി യുടെ പിതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

അപ്പച്ചൻ കണ്ണഞ്ചിറ

ബോൾട്ടൻ: ജനകീയ നേതാവും, കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയുമായ അന്തരിച്ച ഉമ്മൻചാണ്ടിയുടെ അനുസ്മരണവും, രണ്ടാം ചരമ വാർഷികവും ഐഒസി കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ മിഡ്‌ലാൻഡ്‌സ് റീജണിൽ ആരംഭം കുറിച്ചു. പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പ്പചക്രം സമർപ്പിച്ചും, പ്രാർത്ഥനകൾ നേർന്നും, ഐഒസി കേരള ചാപ്റ്റർ യൂണിറ്റുകളുടെ നേതൃത്വത്തിൽ മിഡ്‌ലാൻഡ്‌സ് റീജണിൽ ‘ഓർമ്മയിൽ ഉമ്മൻചാണ്ടി’ ചടങ്ങുകൾക്ക് ആരംഭമായി.

ബ്ലാക്‌പൂൾ, ബാൺസ്ലെ, ലെസ്റ്റർ എന്നീ യൂണിറ്റുകളുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളി പള്ളിയിലെ കല്ലറയിൽ നടത്തിയ പുഷ്പചക്ര സമർപ്പണത്തിന് ജിബീഷ് തങ്കച്ചൻ, ജെറി കടമല, മോൺസൺ പടിയറ തുടങ്ങിയവർ നേതൃത്വം നൽകി.

ഐഒസി കേരള ചാപ്റ്റർ പ്രസിഡണ്ടും, മിഡാലാൻഡ്‌സിന്റെ ചുമതലയുമുള്ള ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, ജോയിന്റ് ട്രഷറർ മണികണ്ഠൻ ഐക്കാട്, നിർവാഹക സമിതി അംഗം ഷോബിൻ സാം തുടങ്ങിയവർ മിഡ്‌ലാൻഡ്‌സിലെ വിവിധ യൂണിറ്റുകളിലെ അനുസ്മരണ പരിപാടികളിൽ സംബന്ധിക്കും.

ബാൺസ്ലെ, പ്രസ്റ്റൺ, നോർത്താംപ്ടൺ തുടങ്ങിയ ഐഒസി യൂണിറ്റുകളിൽ വെള്ളിയാഴ്ചയും,സ്കോട്ട്ലൻഡ്, കവൻട്രി, ലെസ്റ്റർ യൂണിറ്റുകളിൽ ശനിയാഴ്ചയും, അക്റിങ്ട്ടൺ, ബോൾട്ടൻ, ഓൾഡ്ഹാം എന്നീ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ചയും പുഷ്പാർച്ചനയും, സമുചിതമായ അനുസ്മരണവും സംഘടിപ്പിക്കും. വിവിധ ഇടങ്ങളിലെ ചടങ്ങുകൾക്ക് ഡോ. ജോബിൻ മാത്യു, ജിബ്സൺ ജോർജ്, മിഥുൻ, അരുൺ ഫിലിപ്പോസ്, ജഗൻ പടച്ചിറ, ബിബിൻ രാജ്, ബിബിൻ കാലായിൽ, ജോർജ് ജോൺ, വി പുഷ്പരാജൻ, ഐബി കെ ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകും.

ഒഐസിസി സംഘടന ഐഒസി സംഘടനയുമായി ലയിക്കുകയും അതിന്റെ ഭാഗമായി ഐഒസി കേരള ഘടകം യൂണിറ്റായി മാറിയശേഷം നടക്കുന്ന പൊതുപരിപാടിയായ ഉമ്മൻചാണ്ടി അനുസ്മരണ ചടങ്ങുകളോടനുബന്ധിച്ച് യൂണിറ്റിന് ഔദ്യോഗിക ചുമതലാപത്രം . തഥവസരത്തിൽ കേരള ചാപ്റ്റർ ഭാരവാഹികൾ കൈമാറും.

വിവിധ ജില്ലകളിലായി ആകെ 581 പേരാണ് നിപ സമ്പര്‍ക്കപ്പട്ടികയിലുള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 63 പേരും പാലക്കാട് 420 പേരും കോഴിക്കോട് 96 പേരും എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒരാള്‍ വീതവുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 14 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലുണ്ടെന്നും അവർ അറിയിച്ചു.

ഐസൊലേഷന്‍ കാലം പൂര്‍ത്തിയാക്കിയ മലപ്പുറം ജില്ലയില്‍ നിന്നുള്ള 47 പേരേയും പാലക്കാട് നിന്നുള്ള ഒരാളേയും കോഴിക്കോട് നിന്നുള്ള 19 പേരേയും സമ്പര്‍ക്കപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് 13 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് ആകെ 29 പേര്‍ ഹൈയസ്റ്റ് റിസ്‌കിലും 78 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്. കണ്ടൈയ്ന്‍മെന്റ് സോണ്‍ സംബന്ധിച്ച് മെഡിക്കല്‍ ബോര്‍ഡിനോട് തീരുമാനം അറിയിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ജില്ലാ കളക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ഐസിഎംആര്‍ ടീമും യോഗത്തില്‍ പങ്കെടുത്തു.

ഷാര്‍ജയില്‍ അതുല്യ(30) എന്ന യുവതിയുടെ മരണത്തില്‍ ഭര്‍ത്താവ് സതീഷ് ശങ്കറിനെതിരേ ഗുരുതര ആരോപണങ്ങള്‍. സതീഷില്‍ നിന്ന് കൊടിയ പീഡനങ്ങളുമാണ് അതുല്യ അനുഭവിച്ചതെന്ന് സുഹൃത്തായ യുവതി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സതീഷ് അതുല്യയെക്കൊണ്ട് മൂത്രം വരെ കുടിപ്പിച്ചെന്നും അടിവസ്ത്രം ഊരി മുഖത്തേക്കറിഞ്ഞെന്നും സുഹൃത്ത് ആരോപിച്ചു.

അയാള്‍ക്ക് ഒരു ഭാര്യയെ അല്ല, ഒരു അടിമയാണ് വേണ്ടിയിരുന്നത്. ജോലിക്ക് പോകുമ്പോള്‍ മൂന്ന് നേരത്തെ ഭക്ഷണവും തയ്യാറാക്കി കൊടുക്കണം. ഷൂലേസ് വരെ അവള്‍ കെട്ടികൊടുത്താലേ അവന്‍ പുറത്തിറങ്ങുകയുള്ളൂ. ഉപയോഗിച്ച കര്‍ച്ചീഫ് കഴുകിയില്ലെന്ന് പറഞ്ഞ് അത് തറയിലിട്ട് തുടച്ച ശേഷം അവളുടെ മുഖത്ത് വെച്ച് തുടച്ച സംഭവമുണ്ടായി.

കഴിഞ്ഞ തവണ അവള്‍ നാട്ടിലേക്ക് വരുന്നതിന് മുന്‍പ് കര്‍ച്ചീഫ് കഴുകിയില്ലെന്ന് പറഞ്ഞ് പൊതിരെ തല്ലി. എന്നിട്ട് കര്‍ച്ചീഫ് കൊണ്ട് അടുക്കളയും കുളി മുറിയും തുടച്ചിട്ട് അവളുടെ മുഖത്തേക്കിട്ടു. ഇതാണ് നിനക്കുള്ള ശിക്ഷ എന്ന് പറഞ്ഞായിരുന്നു ഈ ഉപദ്രവമെന്നും സുഹൃത്തായ യുവതി പറഞ്ഞു.

ജനിച്ചത് പെണ്‍കുഞ്ഞാണെന്ന് പറഞ്ഞ് നിരന്തരം ഉപദ്രവിച്ചു. മകള്‍ക്ക് അയാളെ പേടിയായിരുന്നു. നാട്ടില്‍ പോകണമെന്ന് അതുല്യ പറഞ്ഞിട്ടും വിട്ടില്ല. ആരെങ്കിലും വിളിച്ചാല്‍ അയാള്‍ക്ക് സംശയമാണ്. സ്പീക്കറിലിട്ട് അനങ്ങാതെ നിന്ന് കേള്‍ക്കും. അവനില്ലാത്ത സമയം നോക്കിയേ അവള്‍ വിളിക്കാറുള്ളൂ.

വിളിക്കുമ്പോഴെല്ലാം വിഷമങ്ങള്‍ പറയും. പക്ഷേ, ഒരിക്കലും അത് ആത്മഹത്യയിലേക്ക് എത്തില്ല. കാരണം ആത്മഹത്യ ചെയ്തേക്കാമായിരുന്ന വലിയ വലിയ പ്രശ്നങ്ങള്‍ കഴിഞ്ഞിട്ടുണ്ട്. അപ്പോള്‍ ചെയ്തിട്ടില്ല. മരിക്കുന്നതിന് തലേ ദിവസം ഭയങ്കര സന്തോഷത്തോടെയാണ് അവള്‍ സംസാരിച്ചത്. ജോലിക്ക് കയറുന്നതിന്റെ സന്തോഷത്തിലായിരുന്നു.

തലേന്ന് രാത്രി 12.30 ന് നാളെ ജോലിക്ക് പോകുവാണെന്ന് സന്തോഷത്തോടെയാണ് മെസേജ് അയച്ചത്. പിന്നെ ആ നാല് മണിക്കൂറിനുള്ളില്‍ എന്താണ് സംഭവിച്ചതെന്നും യുവതി ചോദിക്കുന്നു.

അവള്‍ ഗര്‍ഭിണിയായിരുന്ന സമയത്തും ഉപദ്രവമുണ്ടായിരുന്നു. ആത്മഹത്യ ചെയ്യുകയാണേല്‍ അപ്പോള്‍ ചെയ്യുമായിരുന്നു. ഇത്രയും പ്രശ്നം സഹിച്ച വ്യക്തി ഒരിക്കലും പെട്ടന്ന് ആത്മഹത്യ ചെയ്യില്ല. കുഞ്ഞായിരുന്നു അവള്‍ക്ക് വലുത്. ആ കുഞ്ഞിനോട് അവന് യാതൊരു ആത്മാര്‍ഥതയുമില്ല. അവളെ ഒരിക്കലും പുറത്തേക്ക് വിടില്ല. മുറി പൂട്ടിയിട്ടാണ് അവന്‍ പുറത്തു പോയിരുന്നത്.

സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞാണ് വിവാഹ ശേഷം ആദ്യം ഉപദ്രവം തുടങ്ങിയത്. തന്റെ ശമ്പളത്തിന് ഇത്രയൊന്നും കിട്ടിയാല്‍ പോരെന്നായിരുന്നു അയാള്‍ പറഞ്ഞിരുന്നത്. അങ്ങനെ ആദ്യം കൊടുത്തതിനെക്കാള്‍ പിന്നെയും കൊടുക്കേണ്ടി വന്നു.

അവന്റെ വീട്ടില്‍ പോയി നിന്ന ദിവസങ്ങളില്ലെല്ലാം വഴക്കുണ്ടായി തിരിച്ചുവരും. ഏഴുമാസം ഗര്‍ഭിണിയായ സമയത്തും ഉപദ്രവിച്ചു. വയറ്റില്‍ ചവിട്ടി. പ്രസവം കഴിഞ്ഞ് കുറേനാള്‍ പിണങ്ങിക്കഴിഞ്ഞു. പിന്നെ അയാള്‍വന്നു. അങ്ങനെ അഡ്ജസ്റ്റ് ചെയ്തു പോവുകയായിരുന്നു.

നല്ലപോലെ പഠിക്കുന്ന കുട്ടിയായിരുന്നു അതുല്യ. റോഡില്‍ വെച്ച് കണ്ട് ഇഷ്ടപ്പെട്ടാണ് സതീഷ് വിവാഹാലോചനയുമായി വന്നത്. ഈ കല്യാണത്തിന് അവളുടെ വീട്ടുകാര്‍ക്കും താല്‍പര്യമില്ലായിരുന്നു. അവള്‍ പഠിക്കട്ടെയെന്നാണ് അവര്‍ പറഞ്ഞത്. പക്ഷേ, അവനും അവന്റെ അമ്മയും നിരന്തരം അവളുടെ വീട്ടിലെത്തി പെണ്ണ് ചോദിച്ചു. അങ്ങനെ അവരെ വിശ്വാസത്തിലെടുത്താണ് കല്യാണം നടക്കുന്നത്. പതിനേഴ് വയസില്‍ വിവാഹ നിശ്ചയം കഴിഞ്ഞു. പത്തൊമ്പതാം വയസില്‍ വിവാഹവും.

ശനിയാഴ്ച പുലര്‍ച്ചെയാണ് ഷാര്‍ജ റോള പാര്‍ക്കിന് സമീപത്തെ ഫ്‌ളാറ്റില്‍ അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചവറ തെക്കുംഭാഗം കോയിവിള അതുല്യ ഭവനത്തില്‍ രാജശേഖരന്‍ പിള്ളയുടെയും തുളസിഭായ് പിള്ളയുടെയും മകളാണ് അതുല്യ. ഏകസഹോദരി അഖില ഗോകുല്‍ ഷാര്‍ജയില്‍ ഇവരുടെ ഫ്‌ളാറ്റിനടുത്ത് തന്നെയാണ് താമസിക്കുന്നത്.

ശനിയാഴ്ച സഫാരി മാളില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തില്‍ പുതുതായി ജോലിയില്‍ പ്രവേശിക്കേണ്ടതായിരുന്നു. ഭര്‍ത്താവ് സതീഷ് ശങ്കര്‍ ദുബായിലെ അരോമ കോണ്‍ട്രാക്ടിങ് കമ്പനിയിലെ എന്‍ജീനീയറാണ്. സതീഷ് ശങ്കര്‍ കൂട്ടുകാര്‍ക്കൊപ്പം അജ്മാനില്‍ പോയി പുലര്‍ച്ചെ മടങ്ങിയെത്തിയതോടെയാണ് അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദമ്പതിമാരുടെ ഏക മകള്‍ ആരാധിക നാട്ടിലെ സ്‌കൂളിലാണ് പഠിക്കുന്നത്.

എൻജിന് തീപിടിച്ചതിനെ തുടർന്ന് ഡെൽറ്റ എയർലൈൻസിന്റെ ബോയിങ് വിമാനത്തിന് അടിയന്തര ലാൻഡിങ്. ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ വിമാനം തിരികെ ലോസ് ഏഞ്ചൽസ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുകയായിരുന്നു. ഡി.എൽ 446 എന്ന നമ്പറിലുള്ള വിമാനമാണ് എമർജൻസി ലാൻഡിങ് നടത്തിയത്.

ബോയിങ്ങിന്റെ 767-400 എന്ന വിമാനത്തിലാണ് തകരാർ ക​ണ്ടെത്തിയത്. വിമാനം പറക്കുന്നതിനിടെ ഇടത് എൻജിനിൽ നിന്ന് തീ ഉയരുകയായിരുന്നു. ഉടൻ തന്നെ വിമാനത്തിന്റെ പൈലറ്റുമാർ എ.ടി.സുമായി ബന്ധപ്പെട്ട് അടിയന്തര ലാൻഡിങ് ആശ്യപ്പെട്ടു. പസഫിക് സമുദ്രത്തിന് മുകളിലേക്ക് വിമാനം എത്തുന്നതിന് മുമ്പാണ് തീ ശ്രദ്ധയിൽപ്പെട്ടത്.

ലാൻഡ് ചെയ്തയുടൻ, അടിയന്തര ജീവനക്കാർ സജ്ജരായിരുന്നു, തീ അണച്ചതായി സ്ഥിരീകരിച്ചു. യാത്രക്കാർക്കോ ജീവനക്കാർക്കോ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) അന്വേഷണം ആരംഭിച്ചു. രണ്ട് ജനറൽ ഇലക്ട്രിക് സിഎഫ്6 എഞ്ചിനുകളാണ് വിമാനത്തിന് കരുത്ത് പകരുന്നത്.

പഴയങ്ങാടിയില്‍ മൂന്ന് വയസ്സുള്ള കുഞ്ഞുമായി യുവതി പുഴയില്‍ ചാടി. യുവതിയുടെ മൃതദേഹം കണ്ടെടുത്തു. കുട്ടിക്കായി തിരച്ചില്‍ നടത്തി വരികയാണ്. കണ്ണൂര്‍ വെങ്ങര സ്വദേശി എം.വി. റീമയാണ് മരിച്ചത്. ചെമ്പല്ലികുണ്ട് പാലത്തില്‍നിന്നാണ് യുവതി മൂന്ന് വയസ്സുള്ള മകനേയുംകൊണ്ട് പുഴയിലേക്ക് ചാടിയത്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. കുഞ്ഞിനായി ഫയര്‍ഫോഴ്‌സും നാട്ടുകാരും പോലീസും രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുകയാണ്.

റീമ കുറച്ചുകാലമായി ഭര്‍ത്താവുമായി അകന്ന് കഴിയുകയായിരുന്നു. ഭര്‍തൃപീഡനത്തെത്തുടര്‍ന്ന് പോലീസില്‍ പരാതിയും നല്‍കിയിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. റീമയും ഭര്‍ത്താവും ഗള്‍ഫിലായിരുന്നു. അടുത്തിടെയാണ് നാട്ടിലെത്തിയതെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നതായാണ് വിവരം. ഇതിന് പിന്നാലെയാണ് ജീവനൊടുക്കിയത്.

മകനേയും കൊണ്ട് റീമ സ്‌കൂട്ടറിലാണ് ചെമ്പല്ലികുണ്ട് പാലത്തിന് സമീപമെത്തിയത്. തുടര്‍ന്ന് പാലത്തിന് മുകളിലെത്തി പുഴയിലേക്ക് ചാടുകയായിരുന്നു.

കൊല്ലം സ്വദേശിനിയെ ഷാര്‍ജയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തേവലക്കര തെക്കുംഭാഗം കോയിവിള സ്വദേശിനി തട്ടാന്റെ വടക്കയില്‍ ‘അതുല്യ ഭവന’ ത്തില്‍ അതുല്യ ശേഖറി(30)നെയാണ്‌ ഷാര്‍ജയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്.

ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു ഷാര്‍ജ റോള പാര്‍ക്കിനുസമീപത്തെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഒരു വര്‍ഷമായി ഷാര്‍ജയില്‍ താമസിക്കുകയായിരുന്നു. ശനിയാഴ്ച സഫാരി മാളില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തില്‍ പുതുതായി ജോലിയില്‍ പ്രവേശിക്കേണ്ടതായിരുന്നു. ദുബായിലെ അരോമ കോണ്‍ട്രാക്ടിങ് കമ്പനിയിലെ ജീവനക്കാരനായ സതീഷ് ശങ്കറിന്റെ ഭാര്യയാണ്. ദമ്പതികളുടെ ഏക മകള്‍ ആരാധിക(10) അതുല്യയുടെ പിതാവ് രാജശേഖരന്‍ പിള്ള, മാതാവ് തുളസിഭായ് പിള്ള എന്നിവരുടെ കൂടെ നാട്ടിലെ സ്‌കൂളിലാണ് പഠിക്കുന്നത്.

ഏകസഹോദരി അഖില ഗോകുല്‍ ഷാര്‍ജയില്‍ ഇവരുടെ ഫ്ളാറ്റിനടുത്ത് തന്നെയാണ് താമസിക്കുന്നത്. ഷാര്‍ജ ഫോറന്‍സിക് വിഭാഗത്തിലുള്ള മൃതദേഹം നടപടികള്‍ക്ക് ശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകും.

കഴിഞ്ഞ ചൊവ്വാഴ്ച ഷാര്‍ജ അല്‍ നഹ്ദയില്‍ കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചിക(33), ഒന്നര വയസുള്ള മകള്‍ വൈഭവിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഭര്‍ത്താവുമായുള്ള പിണക്കത്തെ തുടര്‍ന്ന് മകളെ കൊന്ന് ഒരേ കയറില്‍ കെട്ടിത്തൂങ്ങുകയായിരുന്നുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. വൈഭവിയുടെ മൃതദേഹം വെള്ളിയാഴ്ച ദുബായ് ജബല്‍ അലിയില്‍ സംസ്‌കരിച്ചു. വിപഞ്ചികയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നു.

ആത്മഹത്യാ കുറിപ്പ് എഴുതാൻ പേനയും പേപ്പറും ചോദിച്ചശേഷം മർദ്ദിച്ചതിന് കടയുടമയുടെ പേരെഴുതിവച്ച് 55കാരൻ ജീവനൊടുക്കി. ആലപ്പുഴയിലാണ് സംഭവം. തുമ്പോളി മംഗലം പള്ളിപ്പറമ്പിൽ വീട്ടിൽ ബെന്നി ആണ് മരിച്ചത്. വിഷക്കായ കഴിച്ചാണ് ജീവനൊടുക്കിയത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കെട്ടിട നിർമാണ തൊഴിലാളിയാണ്.

ഇന്നലെ രാത്രി പത്തിനാണ് വിഷക്കായ കഴിച്ച് ഗുരുതരാവസ്ഥയിൽ ബെന്നിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. പുലയൻവഴി കറുക ജംഗ്ഷന് സമീപമുള്ള ലോജ്‌ഡിൽ ബെന്നി ഇന്നലെ വൈകിട്ട് ഒരു മുറിയെടുത്തിരുന്നു. സമീപത്തെ പഴക്കടയിൽ ചെന്ന് പേനയും കടലാസും ചോദിച്ചത് കടയിലെ സ്ത്രീ തെറ്റിദ്ധരിച്ചു. ഭാര്യയെ ശല്യം ചെയ്യാനായി ചെന്നതാണെന്ന് കരുതി സ്ത്രീയുടെ ഭർത്താവ് ഷുക്കൂർ ബെന്നിയെ മർദ്ദിച്ചു.

തുടർന്ന് മുറിയിലെത്തിയ ബെന്നി തന്റെ ആത്മഹത്യയ്ക്ക് കാരണം തമ്പി എന്നയാളാണെന്ന് തൂവാലയിൽ സ്‌കെച്ച് പേനകൊണ്ടെഴുതി വച്ചു. മുറിയുടെ തറയിൽ ഷുക്കൂർ തന്നെ മർദ്ദിച്ചുവെന്നും എഴുതി. പിന്നാലെ ഷുക്കൂറിനെ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.

ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ബാങ്ക് പരിസരത്ത് വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ഉത്തർപ്രദേശ് പ്രയാഗ് രാജ് സ്വദേശിയായ ശിവശങ്കർ മിശ്ര (52) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വിവരമറിഞ്ഞ് ബാരാമതി സിറ്റി പോലീസെത്തി തുടർനടപടികൾ സ്വീകരിച്ചു. ആത്മഹത്യ കുറിപ്പിൽ അമിത ജോലി സമ്മർദ്ദമാണ് മരണകാരണമെന്ന് എഴുതിയിരുന്നതായി പോലീസ് പറഞ്ഞു.

ശിവശങ്കർ മിശ്ര ജൂലൈ 11ന് ബാങ്കിന് രാജി സമർപ്പിച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങൾ മൂലവും ജോലി സമ്മർദ്ദവും കാരണമാണ് രാജി വെക്കുന്നതെന്നാണ് രാജിക്കത്തിൽ പറഞ്ഞിരുന്നത്.

ആത്മഹത്യാക്കുറുപ്പിൽ ഏതെങ്കിലും പ്രത്യേക ജീവനക്കാരനെ കുറ്റപ്പെടുത്തിയതായി കാണുന്നില്ല എന്നും പോലീസ് അറിയിച്ചു

RECENT POSTS
Copyright © . All rights reserved