Latest News

റബറിന് 250 രൂപയെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. റബറിന് 250 രൂപ എന്ന ആവശ്യത്തിൽ നിന്ന് കർഷകർ പിന്നോട്ടില്ലെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു. ആവശ്യം നിറവേറ്റിയെങ്കിൽ അടുത്ത തിരഞ്ഞെടുപ്പിൽ ഭരണകൂടത്തിന്റെ ഉത്തുംഗ ശൃംഗങ്ങളിൽ ഇരിക്കുന്നവരെ താഴെയിറക്കാനും കർഷകർ തന്നെ മുന്നോട്ടു വരും.

മലയോര കർഷകരോട് മുഖ്യമന്ത്രി പറഞ്ഞ വാഗ്ദാനം പാലിച്ചിട്ടില്ല. അത് പാലിക്കണം. റബറിന് 250 രൂപയെന്ന തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലെ വാഗ്ദാനം നിറവേറ്റി തരാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും പാംപ്ലാനി പറഞ്ഞു. നവ കേരള സദസ്സ് കണ്ണൂരിൽ വന്നപ്പോൾ മുഖ്യമന്ത്രി എന്നെയും ക്ഷണിച്ചു .ഞാനവിടെ ചെന്നത് കാപ്പിയും ചായയും കുടിക്കാനല്ല . വാഗ്ദാനങ്ങൾ നിറവേറ്റുന്ന സർക്കാരാണ് ഞങ്ങളുടെ സർക്കാരെന്ന് മുഖ്യമന്ത്രി പറഞ്ഞു. അങ്ങ് വാഗ്ദാനങ്ങൾ നിറവേറ്റിയെന്ന് അവകാശപ്പെടുമ്പോഴും ഞങ്ങൾ മലയോര കർഷകരോട് പറഞ്ഞൊരു വാക്കുണ്ട്. അതിതുവരെയും പാലിച്ചിട്ടില്ലെന്ന് ഞാൻ മുഖ്യമന്ത്രിയോട് ആ വേദിയിൽ പറഞ്ഞു.

പറഞ്ഞ വാക്ക് പാലിക്കണം. നിങ്ങളുടെ വാക്ക് വിശ്വസിച്ച് വോട്ട് ചെയ്ത ജനതയാണ് നിങ്ങളോട് പറയുന്നത്. പണമില്ലെന്നാണ് സർക്കാർ പറയുന്നത്. കർഷകന്റെ കാര്യം വരുമ്പോൾ മാത്രം പണമില്ലെന്ന വാക്കു കൊണ്ട് സർക്കാർ നമ്മുടെ വായടയ്ക്കാൻ ശ്രമിക്കുന്നു. കർഷകന്റെ കുടിശ്ശിക തീർത്ത ശേഷം മതി അടുത്തമാസം സർക്കാർ ജീവനക്കാരുടെ ശമ്പളം കൊടുക്കാൻ സർക്കാർ മുന്നോട്ടു വരേണ്ടതെന്നും ജോസഫ് പാംപ്ലാനി ഓർമ്മിപ്പിച്ചു.

ജോർജ്‌ മാത്യു 

സംഘര്ഷഭരിതമായ ലോകത്തിലെ പ്രതീക്ഷനിർഭരമായ വേളയാണ് ക്രിസ്തുമസ്സ് എന്ന് ഒരിക്കൽ കൂടി ഉൽഘോഷിച്ചുകൊണ്ട് ,എഡിങ്ടൺ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ക്രിസ്തുമസ്സ് പുതുവത്സരാഘോഷം വർണ്ണാഭമായി പര്യവസാനിച്ചു.
ബിജു കൊച്ചുതെള്ളിയിലിന്റെ പ്രാർത്ഥന ഗാനത്തോടെ ആഘോഷ പരിപാടികൾക്ക് തുടക്കമായി.വൈവിധ്യമാർന്ന കല,സാസ്കാരിക പരിപാടികളായ നേറ്റിവിറ്റി (കിഡ്സ് ),മാർഗ്ഗംകളി,സിനിമാറ്റിക് ഡാൻസ് ,ഇ,എം ,എ അംഗങ്ങൾ അവതരിപ്പിച്ച ഗാനമേള,ലേഡീസ് ഡാൻസ്,ഉല്ലാസ് പന്തളത്തിന്റെ നേതൃത്വത്തിൽ നടന്ന കോമഡി ഷോയും,അമൽ അവതരിപ്പിച്ച ഡി .ജെ യും കാണികളുടെ പ്രശംസ പിടിച്ചുപറ്റി.
കമ്മിറ്റി അംഗങ്ങൾ അവതരിപ്പിച്ച കോമഡി സ്കിറ്റ് വേറിട്ട ഒരു അനുഭമായി മാറി .

വർണ്ണശബളമായ ചടങ്ങിൽ EMA പ്രസിഡന്റ് മോനി ഷിജോ അധ്യക്ഷത വഹിച്ചു.മുഖ്യാതിഥി ഫാ.ജോബിൻ കൊല്ലപ്പള്ളിൽ (വാൽസാൽ കാത്തോലിക് പള്ളി )ക്രിസ്തുമസ്സ് സന്ദേശം നൽകി.മുഖ്യഅഥിതിയും,ക്രിസ്തുമസ്സ് സാന്റായും,കമ്മിറ്റി അംഗങ്ങളും ചേർന്ന്‌ നിലവിളക്കിൽ തിരി തെളിയിച്ചു യോഗം ഔപചാരികമായി ഉത്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ജോർജ്‌ മാത്യു സ്വാഗതവും,സെക്രട്ടറി അനിത സേവ്യർ നന്ദിയും രേഖപ്പെടുത്തി.
പുൽക്കൂട് ,ഹൗസ് ഡെക്കറേഷൻ മത്സരത്തിൽ ,ബെന്നി പൗലോ,ബിജു കട്ടച്ചിറ എന്നിവർ യഥാക്രമം ഒന്നും,രണ്ടും സ്ഥാനങ്ങളും, റേച്ചൽ ഡൊമിനിക്,ബെസ്ററ് ക്രീയേറ്റീവിറ്റി അവാർഡും കരസ്ഥമാക്കി.
കരോൾ ഗാന ഏരിയ തിരിച്ചുള്ള മത്സരത്തിൽ,എഡിങ്ടൺ സെൻട്രൽ ,കിങ്‌സ്‌ബെറി ,പെരി കോമൺ എന്നിവർ ഒന്നും,രണ്ടും,മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി.
യുക്മ കലാമേള വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.എയ്ഞ്ചൽ കുര്യന് പ്രോഹത്സാഹന സമ്മാനം നൽകി.
വിഭവസമൃദ്ധമായ ക്രിസ്തുമസ് ഡിന്നർ ഒരുക്കിയിരുന്നു.
ഫോക്കസ് ഫിൻഷുർ,ഗൾഫ് മോട്ടോർസ് ,ഡെയിലി ഡിലൈറ്റ് ,ഫൈൻ കെയർ 24/7,ലോ &ലോയേഴ്സ് സോളിസിറ്റേഴ്‌സ് എന്നിവർ ആഘോഷ പരിപാടിയുടെ സ്പൊൺസേഴ്സ് ആയിരുന്നു.
ഒരു പുതിയ വർഷത്തിലേക്ക് ചുവട് വയ്ക്കുബോൾ,ഇ.എം.എ അംഗങ്ങൾ തമ്മിലുള്ള ഒത്തൊരുമ മികവുറ്റതായി മാറുന്നുവെന്ന് വിജയകരമായ ആഘോഷങ്ങൾ തെളിയിച്ചു.

ആഘോഷ പരിപാടികൾക്ക് കമ്മിറ്റി ട്രഷർ ജെയ്സൺ തോമസ്,ജോയിന്റ് ട്രഷർ ജെൻസ് ജോർജ്‌,ജോയിന്റ് സെക്രെട്ടറി ഡിജോ ജോൺ,കൾച്ചറൽ കോഓർഡിനേറ്റർ കാർത്തിക ശ്രീനിവാസൻ,ഏരിയ കോഓർഡിനേറ്റർ മാരായ കുഞ്ഞുമോൻ ജോർജ്‌ ,മേരി ജോയി,അശോകൻ മണ്ണിൽ എന്നിവർ നേതൃത്വം നൽകി.

ക്രിസ്മസ്-ന്യൂഇയര്‍ രാവ് ആഘോഷപൂര്‍വ്വം കൊണ്ടാടി ഗ്ലോസ്റ്റര്‍ഷയര്‍ മലയാളി അസോസിയേഷന്‍. ആഘോഷങ്ങളെ പുതിയ തലത്തിലേക്ക് എത്തിച്ച് കൊണ്ടാണ് പങ്കെടുത്ത എല്ലാവരെയും ഒരുപോലെ, പ്രായഭേദമെന്യേ ആസ്വദിക്കാവുന്ന അവസരമാക്കി ആഘോഷങ്ങള്‍ മാറ്റിയത്. മുപ്പതോളം കുട്ടികള്‍ പങ്കെടുത്ത നേറ്റിവിറ്റി പ്രോഗ്രാമുകളോടെയാണ് പരിപാടിക്ക് തുടക്കമായത്.

ജിഎംഎ ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷങ്ങള്‍ പ്രസിഡന്റ് അനില്‍ തോമസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടിറി ബിസ്‌പോള്‍ മണവാളന്‍ സ്വാഗത പ്രസംഗവും, ട്രഷറര്‍ അരുണ്‍കുമാര്‍ പിള്ള നന്ദിയും അറിയിച്ചു. ഇതിന് ശേഷമായിരുന്നു ആഘോഷങ്ങളുടെ നിര വേദിയിലേക്ക് ഒഴുകിയെത്തിയത്.

ജിഎംഎ വേദിയെ ഭക്തിസാന്ദ്രമാക്കി നടത്തിയ കരോള്‍ ആലാപനമായിരുന്നു ആദ്യമെത്തിയത്. മികവേറിയ രണ്ട് ടീമുകള്‍ മത്സരങ്ങള്‍ ഒഴിവാക്കി ഹൃദ്യമായ രീതിയില്‍ കരോള്‍ ആലപിച്ച് സദസ്സിന്റെ ഹൃദയം കീഴടക്കി. ഇതിന് ശേഷമായിരുന്നു ഡ്രംസ് വായിച്ചും, കുട്ടികളുടെ അകമ്പടിയുമായി ക്രിസ്മസ് സാന്റ രംഗപ്രവേശം ചെയ്ത് ആവേശം ഇരട്ടിയാക്കിയത്.

വേദിയിലെത്തിയ സാന്റ കേക്ക് മുറിച്ച് ക്രിസ്മസ് മധുരം പങ്കുവെച്ചു. പിന്നാലെ ജിഎംഎ അംഗങ്ങള്‍ കോര്‍ത്തിണക്കിയ വൈവിധ്യമാര്‍ന്ന നൃത്ത, സംഗീത പരിപാടികള്‍ അരങ്ങേറി. കൃത്യതയോടെ തയ്യാറാക്കിയ നൃത്തച്ചുവടുകള്‍ സദസ്സിനെ ഒന്നടങ്കം ആഹ്ളാദിപ്പിച്ചു. ജിഎംഎയുടെ കുട്ടികള്‍ നടത്തിയ വിശാലമായ തയ്യാറെടുപ്പ് വേദിയില്‍ പ്രതിഫലിക്കുകയും ചെയ്തു.

ചടങ്ങില്‍ വെച്ച് ജിഎംഎ ലക്കി ബംബര്‍ റാഫിള്‍ ഡ്രോയിലെ ജേതാവ് മാത്യൂ ഇടിക്കുളയ്ക്ക് ജെകെവി ഓഫര്‍ ചെയ്യുന്ന 1 എയര്‍കണ്ടീഷണറും സമ്മാനിച്ചു. ഇന്‍സ്റ്റലേഷന്‍ ഉള്‍പ്പെടെ സൗജന്യമായാണ് സമ്മാനം എത്തിക്കുക. ഇക്കുറി ജിഎംഎ ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷങ്ങളിലെ മറ്റൊരു പ്രധാന ആകര്‍ഷണമായിരുന്നു സ്‌പെഷ്യല്‍ വയലിന്‍ പ്രോഗ്രാമും, ഡിജെയും. അസീര്‍ മുഹമ്മദാണ് സദസ്സിനെ ഇളക്കിമറിച്ച ഈ സംഗീത നിമിഷങ്ങള്‍ നയിച്ചത്.

ഇതിന് പുറമെ ജിഎംഎയുടെ നേതൃത്വത്തില്‍ മറ്റൊരു ഗംഭീര പരിപാടിക്കുള്ള ഒരുക്കങ്ങള്‍ക്കും തുടക്കം കുറിച്ചു. 2024 ഏപ്രില്‍ 20ന് ഈസ്റ്റര്‍-വിഷു മെഗാ ഷോ നടത്തുമെന്ന് ഭാരവാഹികള്‍ പ്രഖ്യാപിച്ചു. 500-ലേറെ പേരാണ് ജിഎംഎ ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷരാവില്‍ പങ്കെടുക്കാനായി ഒഴുകിയെത്തിയത്. വൈകുന്നേരം 4.30 ആരംഭിച്ച പരിപാടികള്‍ക്ക് രാത്രി 11 മണിയോടെ സമാപനമായി. ജിഎംഎ അംഗങ്ങളുടെ നേതൃത്വത്തില്‍ ഒരുക്കിയ രുചിയേറിയ ഭക്ഷ്യവിഭവങ്ങളും ആസ്വാദ്യകരമായി.

ഒരു പുതിയ വര്‍ഷത്തിലേക്ക് ചുവടുവെയ്ക്കുമ്പോള്‍ ഗോസ്റ്റര്‍ഷയര്‍ മലയാളി അസോസിയേഷനിലെ അംഗങ്ങള്‍ തമ്മിലുള്ള ഒത്തൊരുമ കൂടുതല്‍ മികവുറ്റതായി മാറുന്നുവെന്ന് വിജയകരമായ ആഘോഷങ്ങള്‍ തെളിവാകുന്നു.

റെക്സം കേരളാ കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം ഡിസംബർ 30-ാം തീയതി രാവിലെ 10- മണിക്ക് സാന്താ മാർച്ചോടെ ആരംഭം കുറിച്ചു .സാന്താമാർച്ചിൽ ക്രിസ്മസ് സാന്താമാർ റോഡിനു ഇരുപുറവുമുള്ള കാണികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു കടന്നു പോയത് ഏവർക്കും പുതുമയുള്ള കാഴ്ച ആയി മാറി . സാന്താ മാർച്ച് സെന്റ്‌ മേരീസ് കത്തീഡ്രൽ കാർപാർക്കിൽ എത്തിചേർന്നപ്പോൾ റെക്സം ബിഷപ്പ് റെവ പീറ്റർ ബ്രിഗ്നൽ, കത്തീഡ്രൽ ഡീൻ ഫാദർ നിക്കോളസ്, ഫാദർ ജോൺസൺ കാട്ടി പറമ്പിൽ എന്നിവർ സാന്താമാർക്ക് ഒപ്പം ചേർന്ന് നൃത്തം ചെയ്തത് ഏവർക്കും ഇരട്ടി ആവേശം പകർന്നു.

11- മണിക്ക് ക്രിസ്ത്മസ് ദീപം തെളിച്ച് റവ.ബിഷപ്പ് ക്രിസ്മസ് പരിപാടികളുടെ ഉൽഘാടനം നിർവഹിച്ചു.. തുടർന്ന് വിശിഷ്ട അതിഥികളായി എത്തി ചേർന്ന റെക്സം കൗൺസിൽ എത്തിനിക്ക് മൈനോരിട്ടി കൗൺസിലർ ബൊലാണ്ട ബാനു,. പാലം ആർട്ട്സ് ഡയറക്ടർ കൃഷ്ണപ്രിയ, റെക്സം കേരളാ കമ്മ്യൂണിറ്റി കമ്മറ്റി അംഗകളും ചേർന്ന് കേക്ക് മുറിച്ച് വൈൻ വിതരണം ചെയ്ത് ആശംസകൾ നേർന്നു. തുടർന്ന് ആകർഷകമായ നിരവധി കലാപരിപാടികൾ കുട്ടികളും മുതിർന്നവരും ചേർന്ന് അവതരിപ്പിച്ചു.

നിരവധി ഡാൻസുകൾ, കുട്ടികളുടെയും മുതിർന്നവരുടെയും സ്കിറ്റുകൾ, ഫ്യൂഷൻ ഡാൻസുകൾ, മാർഗം കളി, സിംഗിൾ ഡാൻസ്, കുട്ടികൾ അവതരിപ്പിച്ച നേറ്റിവിറ്റി സ്കിറ്റ് , സിംഗിൾ സോങ്, കരോൾ സോങ്. സിനിമാറ്റിക് ഡാൻസുകൾ എന്നിവ കാണികൾക്ക് ആവേശം പകർന്നു. ഏവർക്കും സസ്പെൻസ് പകർന്ന വെൽ ഡ്രസ്സ്ഡ് കപ്പിൾ എൻട്രി ഒന്നാം സ്ഥാനം പ്രവീൺ ആൻഡ് ആൻസി കരസ്തമാക്കി.

പ്രോഗ്രാമുകൾക്ക് കൊഴുപ്പേക്കാൻ കേരളാ കമ്മ്യൂണിറ്റി ആദ്യമായി തുടക്കം കുറിച്ച ബാന്റ് ഏവർക്കും സംഗീത ആസ്വാദനത്തിന്റെ പുതിയ അനുഭവമായി മാറി, ആടിത്തിമിർക്കാൻ പ്രമുഖ ടീം അവതരിപ്പിച്ച ഡീജേ ഏവർക്കും ക്രിസ്മസ് നാളിൽ മതിമറന്ന് നൃത്തചുവടുകൾ വയ്ക്കുന്നതിനുള്ള നവ്യ അനുഭവം ആയി. നാവിൽ രുചിപകരുന്ന ത്രീ കോഴ്സ് കേരളാ സ്‌റ്റയിൽ ഭക്ഷണവും സ്നാക്സും ക്രിസ്തുമസ് ആഘോഷത്തിന് ഇരട്ടിമധുരം പകർന്നുതന്നു .

 

ആഘോഷ പരിപാടിയിൽ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും അവരുടെ പുതുവർഷത്തിലെ ഭാഗ്യം പരീക്ഷിക്കാൻ നിരവധി ആകർഷക സമ്മാനങ്ങൾ ആണ് കേരളാ കമ്മ്യൂണിറ്റി ഒരുക്കിയിരുന്നത് ഒന്നാം സമ്മാനമായി മനോജ്‌ ആന്റ് ഫാമിലി സ്പോൺസർ ചെയ്ത ഇരുന്നൂർ പൗണ്ട് വിലയുള്ള ക്രിസ്മസ് ഹാമ്പർ പ്രവീൺ ആന്റ് ആൻസി കരസ്തമാക്കി. കേരളത്തിൽ നിന്നും എത്തിച്ച മിഥുൻ സ്പോൺസർ ചെയ്യത ഇന്ത്യൻ വിസ്കി കരസ്ഥമാക്കാനുള്ള ലേലം വലിയ ആവേശം പകർന്നു. ജിത്തു സ്പോൺസർ ചെയ്ത സീസറും, ജിൻസിന്റ ഓൾഡ് മഗും ആമ്പിൾ ഇൻഷുറൻസ് നൽകിയ സ്പോൺസറിങ്ങും, ജിജോ ഗണേഷ്, പ്രിൻസ്, WKC തുടങ്ങിയവർ നൽകിയ സ്പോൺസറിങ്ങും മികച്ച രീതിയിൽ റാഫിൽ ടിക്കറ്റ് വിൽക്കാൻ സഹായകമായി. ആഘോഷ പരിപാടികൾക്ക് പങ്കെടുത്ത എല്ലാവർക്കും പ്രസിഡന്റ് പ്രവീൺ കുമാർ നന്ദി രേഖപെടുത്തി.

റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് പുതുവത്സര ആഘോഷത്തിന്റെ ഭാഗമായ ആഘോഷമായ മലയാളം പാട്ടു കുർബാനയും മറ്റ് തിരുകർമ്മങ്ങളും, പുതുവത്സര പ്രാർത്ഥനകളും ഡിസംബർ 31-തിയതി ഞായറാഴ്ച 3- മണിക്ക് റെക്സം സെൻറ് മേരിസ് കത്തിഡ്രലിൽ നടത്തപെട്ടു . ഫാദർ ജോൺസൻ കാട്ടിപ്പറമ്പിൽ ആഘോഷമായ പാട്ടുകുർബാനയുടെ മുഖ്യ കാർമികനായി. കുർബാന മധ്യേ റെക്സം ബിഷപ്പ് റെവ. പീറ്റർ ബ്രിഗ്നൽ ക്രിസ്മസ് ന്യൂ ഇയർ സന്ദേശം നൽകി. കുർബാന മധ്യേ കുടുംബങ്ങളും , വ്യക്തികളും കുട്ടികളും നടത്തിയ കാഴ്ച സമർപ്പണം വളരെ ഭക്തി നിർഭരമായി.


.കഴിഞ്ഞ ഒരു വർഷക്കാലം ദൈവം നല്കിയ നന്മകൾക്ക് നന്ദി നേരാനും നന്മയും ശാന്തിയും സമാധാനവും, ആരോഗ്യവുമുള്ള ഒരു പുതുവർഷം ഏവർക്കും ഫാദർ ജോൺസൺ ആശംസിച്ചു.
കുർബാനക്ക് ശേഷം ക്രിസ്മസ് സന്തോഷം പങ്കിടാൻ ബിഷപ്പ് ക്രിസ്മസ് കേക്ക് മുറിച് വൈൻ വിതരണം നടത്തി.ആഘോഷമായ പാട്ടുകുർബാനയിൽ പങ്കെടുത്ത എല്ലാവർക്കും റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റി നന്ദി രേഖപ്പെടുത്തി.

ബെഡ്ഫോർഡ്: ബെഡ്ഫോർഡിലെ പ്രമുഖ സംഘടനയായ ബെഡ്ഫോർഡ് മാസ്റ്റൻ കേരളാ അസോസിയേഷൻറെ ഈ വർഷത്തെ ക്രിസ്ത്മസ് ന്യൂ ഇയർ ആഘോഷം നാളെ ബെഡ്ഫോർഡിലെ അഡിസൺ സെന്ററിൽ വെച്ച് വൈകുന്നേരം 4 മണിമുതൽ 11 മണി വരെ അരങ്ങേറുന്നു.

വൈകുന്നേരം 4 മണിക്ക് ക്രിസ്ത്മസ് സാന്തായുടെ വരവേൽപോടെ കലാപരിപാടികൾ ആരംഭിക്കും, തുടർന്ന് നടക്കുന്ന ഉത്‌ഘാടന ചടങ്ങിൽ നടനും, സംവിധായകനും, കൈരളി ടിവി അശ്വമേധം പരിപാടി സംവിധായകനും, പ്രശസ്തമായ കൈരളി ഓൺ ഡിമാൻഡ് പ്രോഗ്രാം അവതാരകനും, റേഡിയോ ലൈം ഡയർക്ടറുമായ ശ്രീ സന്തോഷ് പാലി മുഖ്യ അതിഥിയും, ബെഡ്ഫോർഡ് സെയിന്റ്റ് അൽഫോൻസാ മിഷൻ ഡയർക്ടർ ഫാ.എബിൻ തോമസ്, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ നാഷണൽ കോഡിനേറ്റർ ശ്രീ സണ്ണിമോൻ മത്തായി, വെല്ലിൻ ഗാർഡൻ സിറ്റി കൗൺസിലർ ഡോക്ടർ ശിവകുമാർ വിശിഷ്ട അതിഥികളായി പങ്കെടുക്കും. അതിനെ തുടർന്ന് കരോൾ സമൂഹ ഗാനം, നേറ്റിവിറ്റി പ്രോഗ്രാം, ഡി.ജെ, ഹോർഷം സീയോൻ മെലോഡീസ് അവതരിപ്പിക്കുന്ന ഓർക്കസ്ട്ര, സ്കിറ്റ്, ബി .എം.കെ.എ യുടെ കുട്ടികളും മുതിർന്നവരും അവതരിപ്പിക്കുന്ന വർണ്ണശബളമായ മറ്റു പരിപാടികൾ എന്നിവ അരങ്ങേറും.കൂടാതെ ബി .എം.കെ.എ യുടെ അംഗങ്ങൾ തന്നെ പാചകം ചെയ്ത സ്വാദിഷ്ടമായ ക്രിസ്ത്മസ് ഡിന്നർ പരിപാടികൾക്ക് സ്വാദേകും.

ഈ വർഷത്തെ ക്രിസ്ത്മസ് ന്യൂ ഇയർ ആഘോഷങ്ങൾക്ക് സ്പോണ്സറുമാരായെത്തുന്നത് ലൈഫ് ലൈൻ പ്രൊട്ടക്ട് ലിമിറ്റഡ് , ഐക്കോൺ മോർട്ടഗേജ് ലിമിറ്റഡ് , എസ്സെൻഷിയാൽ സൂപ്പർമാർകറ്റ് ബെഡ്ഫോർഡ് എന്നിവരാണ്. അവതാരകരായെത്തുന്നത് നീതു, റോസിറ്റ് & മെൽബ എന്നീ ബി .എം.കെ.എ യുടെ അംഗങ്ങൾ തന്നെയാണ്. ഈ വർഷത്തെ ക്രിസ്ത്മസ് ന്യൂ ഇയർ ആഘോഷങ്ങൾക്ക് 6 മണിക്കൂർ നീളുന്ന കലാപരിപാടികളാണ് അണിയറയിലൊരുങ്ങുന്നത്.ഈ ആഘോഷങ്ങളിൽ പങ്കെടുത്ത്‌ പരിപാടികൾ വിജയപ്രദമാക്കുവാൻ ഓരോ അംഗങ്ങളെയും സവിനയം ക്ഷണിക്കുന്നതായി ബി .എം.കെ.എ യുടെ എക്സിക്യൂട്ടീവ് കമ്മറ്റി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:

ജോമോൻ മാമ്മൂട്ടിൽ (പ്രസിഡണ്ട്൦):07930431445
മഞ്ജു മാത്യു (വൈസ് പ്രസിഡണ്ട് ):07859020742
ആൻറ്റോ ബാബു (സെക്രട്ടറി):07429499211
നികിത ലെൻ (ജോയിന്റ്റ് സെക്രട്ടറി):07405294812
ബേസിൽ മാത്യു (ട്രെഷെറെർ):07737461788

വേദിയുടെ വിലാസം: Addison Centre, Kempston, Bedford, MK42 8PN

യുകെ സന്ദർശിക്കാൻ 2024 ഫെബ്രുവരി 22 മുതല്‍ വിവിധ അറബ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വീസ വേണ്ട.
അന്ന് മുതൽ യുകെയില്‍ പ്രവേശിക്കാന്‍ ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ (ഇടിഎ) എന്ന രേഖ മതിയാകുമെന്ന് യുകെ സര്‍ക്കാര്‍ അറിയിച്ചു. ജോര്‍ദാനിലെയും എല്ലാ ജിസിസി രാജ്യങ്ങളിലെയും പൗരന്മാര്‍ക്ക് പ്രയോജനം ലഭിക്കും. സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യുകെയില്‍ പ്രവേശിക്കുന്നതിന് യുകെ സർക്കാരിന്റെ പുതിയ പ്രഖ്യാപനം മൂലം വീസ ആവശ്യമില്ല. 2024 ഫെബ്രുവരി 22 മുതല്‍ വിവിധ അറബ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുകെ സന്ദർശിക്കാൻ വീസ വേണ്ട. ചെലവുകളും വീസ ആവശ്യകതകളും വെട്ടിക്കുറയ്ക്കുന്നതിലൂടെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ജോര്‍ദാനില്‍ നിന്നുമുള്ള സന്ദര്‍ശകര്‍ക്ക് യുകെയിലേക്ക് എളുപ്പത്തില്‍ യാത്ര ചെയ്യാനും ഈ രാജ്യങ്ങള്‍ തമ്മിലുള്ള ബിസിനസ്, ടൂറിസം ബന്ധങ്ങള്‍ വര്‍ധിപ്പിക്കാനും സാധിക്കുമെന്ന് യുകെ സര്‍ക്കാര്‍ കരുതുന്നത്.

10 പൗണ്ട് നിരക്കില്‍ നല്‍കുന്ന യാത്രാ പെര്‍മിറ്റ് രണ്ട് വര്‍ഷത്തേക്ക് കാലാവധി ഉള്ളതായിരിക്കും. ഖത്തര്‍ പൗരന്മാര്‍ക്ക് 2023 നവംബര്‍ 15 മുതല്‍ വീസ ഇളവുണ്ട്. 2022 ല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് 2.90 ലക്ഷം ആളുകള്‍ ബ്രിട്ടന്‍ സന്ദര്‍ശിച്ചു എന്നാണ് യുകെ ഹോം ഓഫിസ് നൽകുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. പദ്ധതി സുഗമമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കാൻ യുകെ സർക്കാർ ആഗോള എയർലൈൻ, മാരിടൈം, റെയിൽ വിഭാഗങ്ങളുമായി ചേർന്ന് സഹകരിക്കുന്നുണ്ട്. ഭാവിയിൽ കൂടുതൽ രാജ്യങ്ങൾക്ക് സന്ദർശക വീസ ഇളവുകളോടെ നൽകാനും നീക്കം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്

ജോർജ്‌ മാത്യു

ബിർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇടവകയുടെ കാവൽപിതാവും,സഭയിലെ പ്രഥമ രക്തസാക്ഷിയുമായ സ്തെഫനോസ് സഹദായുടെ ഓർമ്മ പെരുന്നാൾ ഭക്തി നിർഭരമായ ചടങ്ങുകളോടെ ആഘോഷിക്കുന്നു. യുകെ,യൂറോപ്പ് ,ആഫ്രിക്ക ഭദ്രാസനധിപൻ എബ്രഹാം മാർ സ്തെഫനോസ് പെരുന്നാൾ ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. ഫാ.ബിനു തോമസ് ,ഇടവക വികാരി ഫാ.മാത്യു എബ്രഹാം എന്നിവർ സഹകാർമികരാവും. ജനുവരി 4 -ന് വൈകിട്ട് (8 to 9 pm ) എം ,ജി .ഒ ,സി,എം ത്തിന്റെ ആഭിമുഖ്യത്തിൽ സൂമിലൂടെ നടക്കുന്ന’ സാബെറൊ’ (Hope),ധ്യാനത്തിന് ഫാ.മൊബിന്‍ വർഗീസും,ജനുവരി 5 ന് വൈകിട്ട് (8 to 9)എം,എം,വി,സ് ന്റെ അഭിമുഖ്യത്തിൽ നടക്കുന്ന ‘പുണ്യസ്‌മൃതി’ ഒരുക്കധ്യാനത്തിന് ഫാ.ബിനു തോമസും നേതൃത്വം നൽകും .

ജനുവരി 6 ന് രാവിലെ പ്രഭാതനമസ്കാരം ,വി.കുർബാന (ദനഹപെരുന്നാൾ) ,തുടർന്ന് പെരുന്നാൾ കൊടിയേറ്റും ക്രമീകരിച്ചിട്ടുണ്ട്. വൈകിട്ട് 6.30 ന് സന്ധ്യാനമസ്കാരം,ചർച്ചു ഗായക സംഘത്തിന്റെ ഭക്തിഗാനങ്ങളും,ധ്യാനപ്രസംഗം (ഫാ.ബിനു തോമസ് ),ആശിർവാദവും നടക്കും.

ജനുവരി 7 ന് രാവിലെ പ്രഭാത നമസ്കാരം,വി.മൂന്നിൻമേൽ കുർബാന ,റാസ,ആശിർവാദം,നേർച്ച വിളമ്പ് ,സ്നേഹവിരുന്ന് ,ആദ്യഫലലേലവും,തുടർന്ന് കൊടിയിറക്കോടെ പെരുന്നാൾ സമാപിക്കും
.
സ്തെഫനോസ് സഹദായുടെ പെരുന്നാളിൽ സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വ്വാസികളെയും പള്ളിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ.മാത്യു എബ്രഹാം,ട്രസ്റ്റി ഡെനിൻ തോമസ് ,സെക്രെട്ടറി ലിജിയ തോമസ് എന്നിവർ അറിയിച്ചു.

ഡോ. മായാഗോപിനാഥ്

തികച്ചും അവിചാരിതമായിട്ടാണ് പ്രൊഫസർ ശാരദാമണിയെ സുമിത്ര പരിചയപ്പെട്ടത്.
അമ്മയുടെ കാലുവേദനയ്ക്ക് ചികിൽസിക്കുന്ന ഡോക്ടർ രമേശിന്റെ പരിശോധന മുറിയ്ക്കു പുറത്തെ ടീപോയിൽ കിടന്ന കഥാ പുസ്തകത്തിന്റെ പുറം ചട്ടയിലെ കട്ടികണ്ണടവച്ച നരകയറിയ മുടിയുള്ള സൗമ്യമായ മുഖത്തെ പാതിവിടർന്ന ചിരിയിലും കണ്ണടയ്ക്കിടയിലൂടെ വലിയ കണ്ണുകളിൽ കുടിയിരുന്ന വിഷാദം നീരണിഞ്ഞു കിടന്ന പോലെ.

പുറംചട്ട തിരിച്ച് അവസാനത്തെ കഥ വായിച്ചു. ശയ്യാവലംബിയായ ഭർത്താവ് ഒരു ദിവസം ഭാര്യയോട് നീയിങ്ങനെ കോലം തിരിഞ്ഞു പോയല്ലോ മണീ. നല്ലൊരു സാരിയുടുത്തു മുടി ഒതുക്കി നെറ്റിയിൽ സിന്ദൂരം തൊട്ട് നീയെന്റെ അരികെയിരുന്ന് കഞ്ഞി തരുമോ? എനിക്ക് നിന്നെ നെറ്റിയിലെ സിന്ദൂരം മായാതെ കാണണം ആരെന്തു പറഞ്ഞാലും വേണ്ടില്ല ഞാൻ ഇല്ലെങ്കിലും നീ കുങ്കുമം തൊടണം. നിറമുള്ള പുടവ ചുറ്റണം.. അതാ എനിക്കിഷ്ടം..

നിറഞ്ഞ കണ്ണുകൾ തുളുമ്പാതെ മനസ്സ് വിങ്ങി അണിഞ്ഞൊരുങ്ങി അദ്ദേഹത്തിന്റെ അടുത്തിരുന്നു കഞ്ഞി കൊടുത്ത് കൊണ്ടിരിക്കുന്നതിനിടെ നെഞ്ച് വേദന വന്ന് ഒരു നിമിഷം കൊണ്ടു പ്രാണൻ വിട്ട് പോയതും..

ആ കഥ വായിച്ച് സുമിയുടെ കണ്ണുകളും നിറഞ്ഞു പോയി..

വീണ്ടും കവർ പേജിലെ ചിത്രത്തിൽ നോക്കി. ഇളം പച്ച കരയുള്ള സെറ്റ് സാരി. നെറ്റിയിൽ ചന്ദനക്കുറിക്കുള്ളിൽ നിന്ന് ഒരു സിന്ദൂരചുവപ്പ് എത്തിനോക്കുന്നത് കണ്ടു…

ശാരദാമണിയമ്മേ നിങ്ങളെന്റെ ഹൃദയത്തിലേക്കു കടന്ന് കയറിയത് ഞൊടിയിടയിലാണ്.. സുമിത്ര ആ പുസ്തകവുമായി കൗണ്ടറിൽ എത്തി. അവിടെ ഇരുന്ന പെൺകുട്ടിയോട് ആ കഥ എഴുതിയ അമ്മ ഇവിടുത്തെ പേഷ്യന്റ് ആണോ എന്ന് തിരക്കി.
അവരോടു ആയമ്മയുടെ ഫോൺ നമ്പർ ചോദിച്ചു വാങ്ങി.

അമ്മയെ ഫോൺ വിളിച്ച് സംസാരിച്ച് നേരിട്ട് കാണാൻ തീരുമാനിച്ച് അഡ്രെസ്സ് വാങ്ങി.

അമ്മ പറഞ്ഞ അടയാളങ്ങൾ വച്ച് കിള്ളിയാറിന് കുറുകെയുള്ള പാലത്തിലൂടെ കടന്ന് വന്ന് മൂന്ന് പടുകൂട്ടൻ കെട്ടിടങ്ങളുടെ മുന്നിലെത്തി. നടുവിലത്തെ ഓറഞ്ച് നിറം ബിൽഡിംഗ്‌. അമ്മ പറഞ്ഞത് ഓർത്തു.

11B. അമ്മയെ ഫോണിൽ വിളിച്ചു താൻ താഴെ എത്തിയ വിവരം പറഞ്ഞു.

ലോബിയിൽ കുറച്ച് കുട്ടികൾ ഏതോ കളിതമാശകളിൽ മുഴുകി നിന്നിരുന്നു. വിശാലമായ ഒരു സോഫയിൽ ഇരുന്ന് പത്രം വായിക്കുന്ന ഒരു മുത്തശ്ശിയെ കണ്ടു.

സുമിത്ര എലെവറ്റോറിൽ കയറി 11 പ്രെസ്സ് ചെയ്തു.
കൂടെ ഏഴാം നിലയിൽ ഇറങ്ങാനുള്ള ഒരു കുട്ടിയുണ്ടായിരുന്നു.
ജീൻസും ടോപ്പുമിട്ട ഒരു ചുരുണ്ടമുടിക്കാരി.

ബാല്യത്തിന്റെ കൗതുകമോ കുറുമ്പോ ഒന്നും അവളുടെ കണ്ണിൽ ഉണ്ടായിരുന്നില്ല. അവൾ ഇടയ്ക്കിടെ മൊബൈലിൽ അക്ഷമയോടെ നോക്കി കൊണ്ടേയിരുന്നു.

കുട്ടി ഇറങ്ങി പോയപ്പോൾ സുമിത്ര എലെവറ്ററിൽ ഒറ്റയ്ക്കായി.

പതിനൊന്നാം നിലയിലെത്തി.11. B കണ്ടുപിടിക്കാൻ തീരെ ബുദ്ധിമുട്ടുണ്ടായില്ല. അമ്മ പുറത്ത് തന്നെ നിന്നിരുന്നു.

അമ്മയ്ക്ക് താൻ കരുതിയതിലും കൂടുതൽ നര പടർന്ന മുടിയും പരീക്ഷീണതയും തോന്നി.എങ്കിലും നെറ്റിയിൽ ചന്ദന വരയ്ക്കുള്ളിൽ ഒരു സിന്ദൂര ചുവപ്പ് അപ്പോഴും തുടുത്തു നിന്നു. സംതൃപ്തവും സൗഭാഗ്യപ്രദവും ആയ ഒരു ദാമ്പത്യത്തിന്റെ പ്രതീകമായി അത് തെളിഞ്ഞു നിന്നു.

സുമി വരൂ. ആദ്യ കാഴ്ചയിലെ അമ്മ തന്നെ വല്ലാതെ ആകർഷിച്ചു. വെളുവെളുത്ത തറയും ചുമരുകളും ഉള്ള വിശാലമായ സ്വീകരണ മുറിയിലെ പതുപതുത്ത സോഫയിൽ ഇരുന്ന് ചുറ്റും നോക്കി.

ഇതാണെന്റെ ഒരേയൊരു മകൻ. ഇംഗ്ലണ്ടിൽ ഡോക്ടറാണ്. വലിയ ഒരു ഫോട്ടോ ചൂണ്ടി അമ്മ പറഞ്ഞു. നിറയെ പൂവിട്ട വാകമരച്ചുവട്ടിൽ ഇരുന്ന അമ്മയെ പിന്നിൽ നിന്നു കഴുത്തിൽ ചുറ്റിപ്പിടിച്ചു ചിരി തൂകുന്ന ചിത്രം. അമ്മയുടെ കണ്ണുകൾ പുത്രസ്നേഹത്താൽ ദീപ്തമായ ചിത്രം

അതിനടുത്ത് ഉടൽ മൂടുന്ന വസ്ത്രങ്ങളും കമ്പിളി തൊപ്പിയും സ്കാർഫും കെട്ടി രണ്ട് പെൺകുട്ടികൾ ചിരിച്ചു കൊണ്ടു നിൽക്കുന്ന ഫോട്ടോ.ഇതാണ് മിനിയും സിനിയും. ചെറുമക്കൾ. ഇതവരുടെ അമ്മ.
മരുമകളുടെ ചിത്രം ചൂണ്ടി അമ്മ പറഞ്ഞു.

പക്ഷെ ഹാളിൽ ഒരിടത്തും അമ്മയുടെ ഭർത്താവിന്റെ ചിത്രങ്ങൾ കണ്ടില്ല.

സുമിത്രയ്ക്ക് കുടിക്കാൻ അമ്മ ചായ കൊണ്ടു വന്നു.
ചായ മൊത്തി കുടിക്കെ അമ്മ ഓരോരോ വിശേഷങ്ങൾ പറഞ്ഞു.

ഇവിടെ ഈ ഫ്ലാറ്റിൽ ഞാൻ ഒറ്റയ്ക്കാണെന്നു എനിക്ക് തോന്നാത്തത് എന്താണെന്നറിയുമോ സുമിയ്ക്ക്?”വരൂ
ഞാൻ കാണിച്ചു തരാം.” സുമിത്രയെ അമ്മ ബാൽക്കണിയിലേക്ക് കൂട്ടിക്കൊണ്ട് പോയി.
ശക്തമായ കാറ്റു വീശുന്നുണ്ടായിരുന്നു അവിടെ.
ബാൽക്കണിൽ അമ്മ ഒരു തുളസിത്തറ വച്ചിരുന്നു.
തഴച്ചു വളർന്ന തുളസിചെടി ഒരു വലിയ ചതുര തിട്ടയ്ക്കുള്ളിൽ ആയിരുന്നു വച്ചിരുന്നത്.ഞാൻ മോനോട്
പ്രത്യേകം പറഞ്ഞു ചെയിച്ചതാ ഇത്. അമ്മ ദൂരേക്ക് വിരൽ ചൂണ്ടി പറഞ്ഞു. കണ്ടോ എന്റെ സർവസ്വവും ഞാനിപ്പോൾ അർപ്പിച്ചിരിക്കുന്നത് അവിടെയാ.
കിള്ളിയാറിനപ്പുറം ചെറുതും വലുതുമായ അനേകം കെട്ടിടങ്ങൾക്ക് ഇടയിൽ ശിവക്ഷേത്രത്തിന്റെ ചുറ്റമ്പലവും കൊടിമരവുമെല്ലാം വ്യക്തമായി കാണാമായിരുന്നു
ഭഗവാന്റെ നിർമ്മാല്യത്തിന്റെ മണിയൊച്ച കേട്ടാണ് പുലർച്ചെ ഞാൻ ഉണരുക. പക്ഷെ കഴിഞ്ഞ അഞ്ച് കൊല്ലമായി ഭഗവാനെ കണ്ടു തൊഴുതിട്ട്…
ഇവിടെ നിന്നെങ്കിലും കാണാനാവുന്നത് മഹാഭാഗ്യം..
അമ്മ അമ്പലത്തിനു നേർക്ക് നോക്കി തൊഴുതപ്പോൾ സുമിത്രയും കൂടെ തൊഴുതു.
തുളസി ചെടിയെ തഴുകി വന്ന കാറ്റിൽ അമ്മ അപ്പോൾ ഇറുത്തെടുത്ത ഒരു തുളസിക്കതിരിന്റെ സുഗന്ധം അവിടമാകെ നിറഞ്ഞ വിശുദ്ധി പരത്തി.

സുമിക്ക് മറ്റൊരൂട്ടം ഞാൻ കാണിച്ചു തരാം. അമ്മ സുമിത്രയെ അപ്പാർട്മെന്റിന്റെ മറുവശത്തേക്ക് കൂട്ടികൊണ്ട് പോയി.

ദീർഘകാലമായി ഒറ്റയ്ക്ക് താമസിക്കുന്നൊരാൾക്ക് മിണ്ടാനും പറയാനും ഒരാൾ ഉണ്ടായാലത്തെ സന്തോഷത്തോടെ അമ്മ നിർത്താതെ സംസാരിച്ചുകൊണ്ടേയിരുന്നു.

അമ്മ ആ വശത്തെ നീളൻ ജനാല തുറന്നപ്പോൾ നഗരത്തിന്റെ പ്രൗഢിയോടെ തലയുയർത്തി നിന്ന അനേകം കെട്ടിടങ്ങൾക്കപ്പുറം സഹ്യപർവത നിരകളുടെ നീലനിറം. ഇടയ്ക്ക് കണ്ട രണ്ട് ശൃംഗങ്ങൾ ചൂണ്ടി അമ്മ പറഞ്ഞു ഏറ്റവും പൊക്കമുള്ളത് അഗസ്ത്യമലയാണ്. അതിനൊക്കെ ഇങ്ങിപ്പുറം ചെത്തി മുറിച്ച പോലെ കാണുന്നത് എന്റെ മൂക്കുന്നി മലയാണ്.

എന്റെ കുടുംബ വീട് മലയിൻകീഴാണ്. പേര് പോലെ തന്നെ മലകളുടെ നാട്.മാങ്കുന്നു മല,എള്ളുമല, മൂക്കുന്നി മല ഇവ എല്ലാം ഞങ്ങൾക്ക് ഹിമാലയം പോലെ പവിത്രമായിരുന്നു.
പണ്ട് കാലത്ത് എള്ളു ചെടികൾ സമൃദ്ധമായി പൂത്തു കിടന്ന കാടാണ് എള്ളുമല.
അവിടെ ഒരു ഭൂതത്താൻ കാവുണ്ട്…

മൂക്കുന്നി മലയെ കുറിച്ച് താൻ കേട്ടിരുന്നു.

പണ്ട് രാമ രാവണ യുദ്ധകാലത്തു ഹനുമാൻ ഹിമാലയത്തിൽ നിന്നടർത്തി കൊണ്ടു വന്ന മലയുടെ ഒരു ഭാഗം ഹനുമാന്റെ മൂക്കു തട്ടി അടർന്നു വീണതാണത്രേ മൂക്കുന്നി.

പക്ഷെ എള്ള് മലയെ കുറിച്ച് കേട്ടിരുന്നില്ല.
സുമി പോയി കാണണം.

അങ്ങോട്ടുള്ള വഴി നിറയെ അനേകം കാട്ടുചെടികളും മരങ്ങളുമുണ്ട്. മഴ പെയ്തൊഴിഞ്ഞാലും വിട്ടുമാറാത്ത ഈർപ്പം ഒളിച്ചിരിക്കുന്ന വഴി.

അവിടേ കുത്തനെ ചരിഞ്ഞ ഒരു കരിമ്പാറയുണ്ട്.. അതിൽ വലിയ ചാരുകസാല പോലെ ഒരു കുഴിയും ഭീമസേനന്റെ കസേര എന്നാണ് നാട്ടുകാര് അതിനിട്ട പേര്..ഏതോ കാലത്തെ നീരൊഴുക്കിന്റെ അടയാളമായ ചില പാടുകളുമുണ്ട് അവിടേ.
ഭീമന്റെ കസാലയുടെ മേലറ്റത്തു നിന്നാൽ പാറയിടുക്കിലൂടെ ഭൂതത്താന്റെ അമ്പലം കാണാം. ഞാൻ ചെറുപ്പത്തിൽ കണ്ടിട്ടുണ്ട്.

അമ്മ അത് പറഞ്ഞ് ചിരിച്ചു.

മഹാകവി മലയിൻകീഴു മാധവ പണിക്കർ ഭഗവത് ഗീത
328 പാട്ടുകളായി കാച്ചി കുറുക്കി ഭാഗവാന് അർപ്പിച്ച നാടാണത്. സാക്ഷാൽ ശ്രീകൃഷ്ണ ഭഗവാന്റെ സാന്നിധ്യം നിറഞ്ഞയിടം അറിയുമോ?

പിന്നീട് അമ്മ സുമിയെ തന്റെ കിടപ്പു മുറിയിലേക്ക് കൂട്ടികൊണ്ട് പോയി. അവിടെ കട്ടിലിൽ കിടന്നാൽ കാണും വിധം അമ്മയുടെ ഭർത്താവിന്റെ ഒരു പൂർണകായ ചിത്രം തൂക്കിയിരുന്നു.

ഇതാണെന്റെ പ്രാണനായിരുന്നയാൾ…
എന്റെ ജീവിതത്തിലെ സത്യത്തിന്റെ സ്പന്ദനം.

സത്യത്തെക്കാൾ വിലപിടിപ്പുള്ളതായി മറ്റെന്താണുള്ളത്…
..ആ വിരൽ തുമ്പ് പിടിച്ചതായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ സുരക്ഷിതത്വവും.

അദ്ദേഹം എന്നും പറയുമായിരുന്നു. മണിയുടെ കണ്ണ് നിറയുന്നത് സഹിക്കാനാവില്ലെന്നു…അതുകൊണ്ട് ഒരു കടലോളം കണ്ണീർ ഉള്ളിൽ നിറഞ്ഞാലും ഞാനതു ഒഴുക്കാറില്ല സുമി.. ഏത് ലോകത്തായാലും അദ്ദേഹത്തിന്നത് വേദനയാവും..

പോയിട്ടിപ്പോൾ അഞ്ച് കൊല്ലം കഴിഞ്ഞു..
കണ്ണടച്ചാൽ ഇപ്പോഴും കൂടെയുള്ള പോലെ തോന്നും..ഇടയ്ക്കിടെ മണി എന്ന്‌ വിളിക്കുന്നത് എനിക്ക് കേൾക്കാം…
സത്യ സ്പന്ദനങ്ങൾ ഒരിക്കലും നിലയ്ക്കില്ലല്ലോ കുട്ടി… അതിന്റെ രൂപ ഭാവങ്ങൾക്കല്ലേ മാറ്റമുണ്ടാവുകയുള്ളു…

നിശബ്ദമായ രാത്രികളിൽ ഞാനീ ജാലകവിരി മാറ്റി ആകാശത്തെ എണ്ണമറ്റ നക്ഷത്രങ്ങളെ നോക്കി കിടക്കും…

അമ്മ തനിക്കേറ്റവും പ്രിയമുള്ള ഒരു ബന്ധുവിനോടെന്ന പോലെ സുമിത്രയോട് തന്റെ ഹൃദയം തുറക്കുകയായിരുന്നു.

ഇപ്പോൾ മുട്ടുവേദനയാണ്‌ ഏറ്റവും വലിയ പ്രശ്നം..
തേയ്മാനം ഉണ്ട്. ഓപ്പറേഷൻ വേണ്ടി വരുമെന്നാണ് ഡോക്ടർ രമേശ്‌ പറഞ്ഞത്.

എന്റെ ഓർമ്മകൾക്ക് കൂടി തേയ്മാനം വന്നുപോയാൽ പിന്നെ എന്താവും അവസ്ഥ എന്നൊരു ചിന്ത വല്ലാതെ അലട്ടുന്നുണ്ട് ഇടയ്ക്കിടെ..

ഒറ്റയ്ക്കായാൽ വാർദ്ധക്യം നമ്മെ വല്ലാതെ ഭയപ്പെടുത്തും കുട്ടി….

ഒന്ന് കിടന്നു പോയാൽ മോനി ക്ക് വന്ന് നിൽക്കാൻ ആവുമോ?
അവനും അവന്റെ ഭാര്യക്കും മക്കൾക്കുമെല്ലാം OCI കാർഡ് ഉണ്ട്. പക്ഷെ അവരൊക്കെ ഇംഗ്ലീഷ് പൗരന്മാരയല്ലേ ജീവിക്കുന്നത്.

അവിടെ പോയി നിൽക്കാൻ മോനി നിർബന്ധിക്കുമെങ്കിലും എനിക്ക് നാട് വിട്ട് പോകാൻ താല്പര്യമില്ല കുട്ടി.

ഇവിടെ ഈ അപാർട്മെന്റിലാവുമ്പോൾ അവശ്യ സാധനങ്ങളും ഒക്കെ വാങ്ങി തരാനും, മറ്റ് എന്തേലും ആവശ്യം വന്നാലൊക്കെ ആരെങ്കിലും ഉണ്ടാവുമല്ലോ സഹായത്തിന്… വേറെ ഒന്നും പേടിക്കേണ്ടല്ലോ ആ ഒരൊറ്റ കാരണത്താലാണ്
ഇവിടെ മകൻ വാങ്ങിയ ഫ്ലാറ്റിൽ താമസിക്കാൻ ഞാൻ തയ്യാറായത്. ഇപ്പോൾ ഞാനീ വീടിനെയും വല്ലാതെ സ്നേഹിക്കുന്നു…

പരിചിതത്വമാണ് എന്റെ പ്രശ്നം..
അടുത്താൽ പരിചിതമായാൽ പിന്നെ എന്തും വിട്ടകലാൻ ഒരു വേദനയാണ്..
ആദ്യമൊക്കെ ഈ ഫ്ലാറ്റും അപരിചിതത്വത്താൽ എന്നെ ശ്വാസം മുട്ടിച്ചിരുന്നു…

മോനി അവന്റെ അച്ഛനെ പോലെതന്നെയാണ്.. ഭാര്യയെ ജീവനാണവനും. അവനവളെ പിരിഞ്ഞിരിക്കാനും വയ്യ. എന്നെ ഒറ്റയ്ക്കാക്കാനും വയ്യ. പാവം കുട്ടി. എന്ത്‌ നീറ്റലാവും അവന്റെ ഉള്ളു നിറയെ…

അമ്മയുടെ വാക്കുകളിൽ ഒറ്റപ്പെടലിന്റെ നൊമ്പരവും മകന്റെ തിരക്കിൽ അവർക്കു താൻ ഒരു ബുദ്ധിമുട്ടുണ്ടാവരുത് എന്ന ചിന്തയും തന്റെ ഭയവും വിഹ്വലതകളും എല്ലാം ഇടതടവില്ലാതെ പ്രവഹിച്ചു കൊണ്ടിരുന്നു.

തന്റെ അന്ത: സംഘർഷങ്ങൾ പറഞ്ഞ് തീർക്കാൻ ഒരാൾ അവർക്കു വേണ്ടിയിരുന്നു എന്ന്‌ സുമിത്ര തിരിച്ചറിഞ്ഞു.

അമ്മയുടെ കുടുംബവീട് മകൻ ഭാര്യയുടെ സഹോദരിക്ക് കൈമാറ്റം ചെയ്തത്തിലുള്ള പരിഭവത്തെ അമ്മ പരാതിയായല്ലെങ്കിലും വേദനയോടെയാണ്‌ പറഞ്ഞത്..

വളരെ ചുരുങ്ങിയ നേരം കൊണ്ടു തന്റെ ജീവിതത്തിന്റെ കലർപ്പില്ലാത്ത ഒരു ചിത്രം അമ്മ സുമിത്രയ്ക്ക് നല്കി.

ഇടയ്ക്ക് അമ്മയുടെ നീര് വച്ച മുട്ടുകാൽ കണ്ടു അവിടെ മേശമേലിരുന്ന കൊട്ടംചുക്കാദി കുഴമ്പ് മുട്ടിനു മേൽ പുരട്ടി തടവി കൊടുത്തു സുമിത്ര.

കൂടാതെ അമ്മയോടൊപ്പം അടുക്കളയിൽ കയറി രാത്രി ഭക്ഷണത്തിനുള്ള ചപ്പാത്തി പരത്താനും സുമിത്ര സഹായിച്ചു.

പെട്ടെന്നാണ് അമ്മ അടുത്ത് വന്നതും സുമിയുടെ താടിയിൽ പിടിച്ചുയർത്തി പറഞ്ഞതും…
നിന്നെ പോലെ ഒരു മകളെ ഭഗവാൻ എനിക്ക് തന്നെങ്കിൽ എന്ന്‌ വല്ലാതെ ആശിച്ചു പോയി മോളേ.

അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു..കയ്യിലെ
മാവ് പൊടി തട്ടി കളഞ്ഞ് അമ്മയെ കെട്ടിപിടിച്ചു സുമിത്ര പറഞ്ഞു..

സ്വന്തം മകളാണെന്ന് തന്നെ കരുതിക്കോളൂ അമ്മേ…

അടുത്ത ശനിയാഴ്ച താൻ വന്ന് അമ്മയെ ശിവന്റെ കോവിലിൽ കൊണ്ടു പോകാം എന്ന്‌ ഉറപ്പ് പറഞ്ഞു വൈകുന്നേരം തിരികെ ഇറങ്ങുമ്പോൾ അമ്മ സുമിത്രയ്ക്ക് സ്വന്തം കൈയ്യൊപ്പിട്ടു ഒരു പുസ്തകം നല്കി
എന്നെ അമ്മയായി കണ്ട എന്റെ മകൾ സുമിത്രയ്ക്ക് സ്നേഹപൂർവ്വം….
ശാരദാമണിയമ്മ.
അമ്മയുടെ മുഖത്തിന്നപ്പോൾ കൂടുതൽ ചൈതന്യം കൈവന്ന പോലെ തോന്നി.

അന്നേരം അമ്മ തനിക്ക് വന്ന മകന്റെ ഇമെയിൽ തുറന്ന് വായിച്ചിരുന്നില്ല.

ഭാര്യയുടെ സഹോദരനും കുടുംബത്തിനും തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റം ആയെന്നും അവരുടെ മക്കളുടെ പഠന സൗകര്യം അനുസരിച്ചു അവർക്ക് ഫ്ലാറ്റിൽ താമസിക്കുന്നതാണ് നല്ലതെന്നും അമ്മയ്ക്ക് താമസിക്കാൻ മകൻ നെറ്റിലൂടെ തൊട്ടടുത്തു ഒരു ഷെയെറിങ് അക്കൊമോടെഷൻ തയ്യാറാക്കിയിട്ടുണ്ടെന്നും അങ്ങോട്ട്‌ താമസം മാറാൻ അമ്മയ്ക്ക് സഹായത്തിനും നെറ്റിലൂടെ ആളെ ഏർപ്പാടാക്കിയിട്ടുണ്ടെന്നും ഒക്കെ എഴുതിയ മെസ്സേജ് കാണാതെ അമ്മ ഭഗവാൻ തന്ന മകൾക്കൊപ്പം ശനിയാഴ്ചകളിൽ ശിവന്റെ കോവിലിൽ തൊഴുന്നത് ഓർത്തു അപ്പോൾ നിറഞ്ഞ മനസ്സോടെ ചിരിക്കുകയായിരുന്നു.

ഡോ. മായാഗോപിനാഥ്: തിരുവനന്തപുരം സ്വദേശി . പ്രമുഖസാഹിത്യകാരിയും തിരുവനന്തപുരം ധര്‍മ്മ ആയുര്‍വേദ സെന്‍റര്‍ ചീഫ് മെഡിക്കല്‍ ഓഫീസറുമാണ്. പ്രസിദ്ധീകരിച്ച സാഹിത്യകൃതികള്‍: മരുഭൂമിയിൽ മഴ പെയ്യുമ്പോൾ, തളിർ മരം , ഇതെന്‍റെ ജാലകം, ഇതളുകൾ പൂക്കളാവുമ്പോൾ, മഴ നനച്ച വെയിൽ,
നിത്യകല്യാണി തുടങ്ങിയ ആറോളം കഥാസമാഹാരങ്ങളും അർദ്ധനാരി എന്ന നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ടോം ജോസ് തടിയംപാട്

മുണ്ടക്കയം ഏന്തയാർ സ്വദേശി ആൻസി ജോർജിന്റെ 8 വയസു പ്രായമായ പെൺകുട്ടിയുടെ ചികിത്സക്കു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ചാരിറ്റിയിലൂടെ 1,11,000 രൂപ ആൻസിയുടെ അക്കൗണ്ടിലും 270 പൗണ്ട് (28234 രൂപ )ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടിലും ലഭിച്ചു. ആകെ 1,39,234 രൂപ ലഭിച്ചു എന്നറിയിക്കുന്നു, ഈ പാവപ്പെട്ട കുടുംബത്തെ സഹായിച്ച എല്ലാവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു .

ഇടുക്കി ചാരിറ്റിയുടെ അക്കൗണ്ടിൽ ലഭിച്ച പണത്തിന്റെ സമ്മറി സ്റ്റേറ്റ് മെന്റ് താഴെ പ്രസിദ്ധീകരിക്കുന്നു. ഇനിയും സഹായിക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി ആൻസിയുടെ അക്കൗണ്ട് പ്രസിദ്ധീകരിക്കുന്നു.
നേഴ്സിംഗ് പഠിക്കുന്ന കാലത്തു ഇസ്രേയിലിൽ ഈശോ നടന്ന സ്ഥലത്തുപോയി ജോലി ചെയ്യണം എന്നായിരുന്നു ആൻസിയുടെ ആഗ്രഹം. പക്ഷെ അവരുടെ എല്ലാ ആഗ്രഹങ്ങളും എട്ടു വർഷങ്ങൾക്കു മുൻപ് തകർന്നടിഞ്ഞു വീട്ടിൽ എത്തിയ ഒരു കുട്ടിക്ക് ആൻസിയുടെ ആറുമാസം പ്രായമായ കുട്ടിയെ കൈയിൽ എടുക്കാൻ അനുവദിച്ചതാണ് ആൻസിക്ക് പറ്റിയ അബന്ധം. ആ കുട്ടിയുടെ കൈയിൽ നിന്നും ആറുമാസമായ ആ കുട്ടി താഴെ വീഴുകയും തലച്ചോറിനു ക്ഷതം സംഭവിക്കുകയും ചെയ്തു അന്നുമുതൽ തുടങ്ങിയ ചികിത്സകൊണ്ട് സാമ്പത്തികമായി കുടുംബം തകർന്നു . ഒരു വിധം നല്ലൊരു മധ്യവർഗ കുടുംബമായിരുന്നു ആൻസി ജോർജിന്റേത്. കൃഷിയും കച്ചവടവുമായി ജീവിച്ച അവരുടെ എല്ലാം കുട്ടിയുടെ ചികിത്സക്ക് വേണ്ടി ചിലവഴിച്ചു ,ഇപ്പോൾ ചികിത്സ മുൻപോട്ടു കൊണ്ടുപോകാൻ നിവർത്തിയില്ല കുട്ടിക്ക് ഇപ്പോൾ 8 വയസായി കിടന്ന കിടപ്പാണ് കുട്ടി ഒന്ന് എഴുന്നേറ്റിരിക്കുന്നതു കണ്ടിട്ട് ജോലിക്കു പോകണം എന്നാണ് ആൻസിയുടെ ആഗ്രഹം ,രണ്ടു പെൺമക്കളും ഭർത്താവും വല്യപ്പനും വല്യമ്മയും ഉൾക്കൊള്ളുന്നതാണ് ആൻസിയുടെ കുടുംബം .


.
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തൊട്ടടുത്ത ദിവസം ഒരു ചാരിറ്റി നടത്തിയത് കൊണ്ടാണ് ഞങ്ങൾ നേരിട്ട് കളക്റ്റ് ചെയ്യണ്ട എന്ന് തീരുമാനിച്ചതെങ്കിലും ഞങ്ങളുടെ അക്കൗണ്ടിൽ 270 പൗണ്ട് ലഭിച്ചു.
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌. ഞങ്ങൾ ‍ ഇതുവരെ സൂതാരൃവും സതൃസന്ധവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല ,കാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ ഏകദേശം 1,25 00000 (ഒരുകോടി ഇരുപത്തിഅഞ്ചു ലക്ഷ൦ ) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട് .

2004 -ൽ ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു മലയാളം യു കെ പത്രത്തിന്റെ അവാർഡ് ,ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം ,പടമുഖം സ്നേഹമന്ദിരത്തിന്റെ അംഗീകാരം , ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ)യുടെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട് .

ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് ടോം ജോസ് തടിയംപാട് സജി തോമസ്‌.. .എന്നിവരാണ് .ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ്‌ .
ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,

Name. Ancy George
Account No. 337102120000640
IFSC code. UBlNO533718
Phone number 00919526411535
.

കൊച്ചിൻ ഫ്ലവർ ഷോയുടെ ഭാഗമായി എറന്നാകുളം മറൈൻ ഡ്രൈവിൽ 31 ഡിസംബർ 2023 ഞായറാഴ്ച 7 PM അന്താരാഷ്ട്ര റോക്ക്സ്റ്റാറും, ആക്ടറും, സെലിബ്രിറ്റി ഫാഷൻ സൂപ്പർ മോഡലുമായ നവീൻ ജെ. ആൻത്രപ്പേർ അവതരിപ്പിക്കുന്ന മെഗാ മ്യൂസിക് ഷോയുലൂടെ ജനലക്ഷങ്ങൾ യായിരുന്നു താരത്തിന്റെ മ്യൂസിക്ക് ഷോ കാണാൻ എത്തിയത്. കൊച്ചി മറൈൻ ഡ്രൈവിലെ പുതുവൽസര പരിപാടിയുടെ വീഡിയോകൾ വൈറൽ .https://www.youtube.com/watch?v=UenmiYPeJwo

മ്യൂസിക്ക് ഷോ തുടങ്ങുന്നതിന് മുമ്പ് തന്നെ സ്‌റ്റേജ് ബാക്ക് ട്രോപ്പായി സംഘാടകർ വച്ചിരുന്ന ബിഗ് സ്ക്രീനിൽ “നവീൻ ജെ. ആൻത്രപ്പേർ” താരത്തിന്റെ പേര് കണ്ടതും. കുട്ടികൾ ആവേശത്തോടെ സ്‌റ്റേജിൽ ചാടി കയറി നൃത്തമാടൻ തുടങ്ങി. അതിനു ശേഷമായിരുന്നു താരത്തിന്റെ എൻട്രി അദ്ദേഹത്തിന്റെ ഒപ്പം കുട്ടികൾ ആടി പാടി കയും ചെയ്തു. ഡാൻസ് ഹിറ്റ് ഗാനങ്ങൾ താരം അവതരപ്പിച്ച് തുടങ്ങിയതോടെ ജനങ്ങൾ ആവേശത്തോടെ ആർപ്പുവിളിയും നൃത്തമാടുകയായിരുന്നു. റോക്ക് സ്റ്റാർ നവീൻ ജെ. ആൻത്രപ്പേർ പരിപാടിയുടെ ഭാഗമായി മറൈൻ ഡ്രൈവിൽ സ്‌റ്റേജിൽ നിർമ്മിച്ചിരുന്ന ഏറ്റവും ഉയരം കൂടിയ ക്രിസ്മസ് ട്രീയുടെ മുകളിലത്തെ നിലയിൽ നിന്നും ആകാശത്തിലേക്ക് ഉയരുന്ന് പൂത്തിരി കത്തിച്ചാണ് ന്യൂയർ വരവേറ്റത് .താരത്തിന്റെ അവസാനത്തെ ഗാനത്തിൽ സാന്റ ക്രോസ്സുകളും .കുട്ടികളും . മുതിർന്നവരും ന്യൂയർ ആഘോഷത്തെ വരവേറ്റു. പരിപാടി കഴിഞതോടെ കുട്ടികളും, യുവജനങ്ങളും, മുതിർന്നവരും താരത്തിനെടെപ്പം സെൽഫി ചിത്രങ്ങൾ എടുത്തു.

കൊച്ചി മറൈൻ ഡ്രൈവിലെ പുതുവൽസര പരിപാടിയുടെ വീഡിയോകൾ വൈറൽ @naveenjanthraper ഇൻസ്റ്റാഗ്രാം , ഫേസ്ബുക്ക് , യൂടൂബിൽ.

അതുപൊലെ തന്നെ ഫോർട്ടുകൊച്ചി വെള്ളി ഗ്രൗണ്ടിൽ 29 ഡിസംബർ 2023യിലും “നാച്ചുറൽ ക്രിസ്മസ് ട്രീ ഫെസ്റ്റിവലിന്റെ” ഭാഗമായും വൈളി ഗ്രൗണ്ടിലെ പരിപാടിയുടെ സംഘാടകർ റോക്ക് സ്റ്റാർ നവീൻ ജെ. ആൻത്രപ്പേർ മെഗാ ഷോ നടത്തിയിരുന്നു. അന്നും ഫോർട്ടു കൊച്ചിയിലേക്ക് താരത്തിന്റെ പരിപാടി കാണൻ ലക്ഷങ്ങൾ ആണ് ഒഴുകി എത്തിയത്. താരത്തിന്റെ രണ്ട് പരിപാടിയ്ക്കും ഹൗസ് ഫുൾ ലായിരുന്നു.

ഈ ആഘോഷ കളിലെ താരത്തിന്റെ വീഡിയോകൾ @naveenjanthraper ഇൻസ്റ്റാഗ്രാം , ഫേസ്ബുക്ക് , യൂടൂബിൽ വൈറൽലാകുന്നു http://www.instagram.com/naveenjanthraper http://www.youtube.com/naveenjanthraper
http://www.facebook.com/naveenjanthraper

കൊച്ചി മറൈൻ ഡ്രൈവിലെ പുതുവൽസര പരിപാടിയുടെ വീഡിയോകൾ വൈറൽ .https://www.youtube.com/watch?v=UenmiYPeJwo

അന്താരാഷ്ട്രതലത്തിൽ ഏറ്റവു ഉയർന്ന പ്രതിഫലം കൈപ്പറ്റുന്ന താരങ്ങളുടെ പട്ടികയിൽ നമ്മുടെ മലയാളി റോക്ക് സ്റ്റാർ നവീൻ ജെ. ആൻത്രപ്പേർ ഉൾപ്പെടുന്നു. “ലോൺലി അയാം ക്രയിങ്ങ് “എന്ന മ്യൂസിക്കൽ ആൽബത്തിലൂടെ യുവതി യുവാക്കളുടെ ഹരമായി മാറി ഇന്റർനാഷണൽ പാശ്ചാത്യ സംഗീത ലോകത്തെ വേറിട്ട നാമമാണ് നവീൻ ജെ. ആൻത്രപ്പേർ. ഇന്ത്യയ്ക്ക് തന്നെ അഭിമാനമായ രീതിയിൽ അനേകം അന്താരാഷ്ട്ര പാശ്ചാത്യ സംഗീത ടി.വി. ചാനലുകളായ എം. ടി. വി അറേബ്യ, വി.ച്ച്. വൺ, എം.ടി. വി. ഇന്ത്യ, നയൻ എക്സ് ഒ, സീ കഫേ, സീ ട്രെൻഡ്സ് , ഇ-മസാല യിലുടെ പ്രസിദ്ധിയാർജ്ജിച്ചു കഴിഞ്ഞു നവീൻ ജെ. ആൻത്രപ്പേർ. ലോൺ ലി അയാം ക്രയിങ്ങ് എന്ന മ്യൂസിക് വീഡിയോ ക് “ഐ ലൈക് ഇറ്റ്” വേൾഡ് ടാലന്റ് അവാർഡ് ലഭിച്ചു. ‘ലോൺ ലി അയാം ക്രയിംങ്ങ്’ എന്ന സൂപ്പർ ഹിറ്റ് ഗാനത്തിലുടെ ലോക പ്രശ്സ്തി നേടിയ താരമണ് നവീൻ ജെ. ആൻത്രപ്പേർ. ഇന്ത്യയിൽ തന്നെ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ബോളിവുഡ് സിനിമ ലോകത്തെ പ്രശ്സ്തമായ യഷ് രാജ് ഫിലിംസ് സ്റ്റുഡിയോയിൽ ആണ് ഗാനത്തിന്റെ ഒഡിയോ മിക്സിംങ് ചെയ്തത്. പ്രശ്സ്തമായ റോത്തങ്ങ് പാസ്സ്, മണ്ണാലി എന്നി സ്ഥലങ്ങളിൽ വച്ചാണ് ലോൺലി അയാം ക്രയിംങ്ങ് എന്ന ഗാനത്തിന്റെ ചിത്രീകരണം.

പുകയല്ല പാട്ടാണു ലഹരി – വ്യത്യസ്തമായ സ്വഭാവം

ഇത്രയൊക്കെ നേട്ടങ്ങൾ കൈവരിച്ച് അന്താരാഷ്ട്ര പ്രശ്സ്തയിലേക്ക് ഉയർന്നിട്ടും പോലും ഇത് ഒന്നും നവീനെ ബാധിക്കുന്നില്ല. തികച്ചും ലളിതമായ ജീവിത ശൈലിയാണ്, ഇന്നും അദ്ദേഹത്തിന്റെത് . പ്രകൃതിയെയും പക്ഷി മ്യഗാദികളെയും സ്നേഹിക്കുന്ന, ജീവിതത്തിലിന്നു വരെ പുകവലിക്കുകയൊ, മദ്യപിക്കുകയോ ചെയ്യാത്ത, ദൈവ ഭക്തിയും എളിമയുള്ള നവീനെ അനേകം യുവജനങ്ങൾക്ക് മാതൃകയാണ്. വഴിതെറ്റി പോകുന്ന സമൂഹത്തിലെ എല്ലാവർക്കും പ്രത്യേകിച്ച് യുവാക്കളെ ” ഡ്രഗ്സ്” മദ്യപാനവും പുകവലിയും ആരോഗ്യത്തിന് ഹാനികരമാണ് “സേ നോ റ്റു ഡ്രഗ്സ്, റ്റുബാക്കോ ആന്റ് ആൽക്കഹോൾ” എന്ന വിഷയത്തിൽ ബോധവൽക്കരിക്കുന്നതിന്, അനേകം ആന്റി-ഡെർക്സ്, പുകവലി വിരുദ്ധ, മദ്യവിരുദ്ധ ബോധവൽക്കരണ പ്രോഗാമുകൾ സംഘടിപ്പിക്കുന്ന എൻ.ജി.ഒ സംഘടകൾക്ക് ഒരു താങ്ങാവുകയാണ് നവീൻ . “സേ നോ റ്റു ഡ്രഗ്സ്, റ്റുബാക്കോ ആന്റ് ആൽക്കഹോൾ ഈ സാമൂഹിക വിഷയത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന എൻ.ജി.ഒ സംഘടനകളുമായി സഹകരിച്ചും മെഗാ സംഗീത ഷോകൾ അവതരിപ്പിക്കാറുള്ളതാണ്. ഉയർന്നു വരുന്ന പുതിയ യുവജന തലമുറയ്ക് നവീൻ ഒരു വഴികാട്ടി തന്നെയാണ്.

അന്താരാഷ്ട്ര സംഗീത ലോകത്തിൽ മലയാളി സാന്നിദ്ധ്യം തെളിയിച്ച ഈ താരത്തിന്റെ ഗാനാലാപന രംഗത്തും, ഡാൻസിലും, ഗിറ്റാറിലും, അഭിനയത്തിലും, മോഡലിങ്ങിലും, സംഗീത സംവിധാനത്തിലും, സ്റ്റേജ് പെർഫോർമൻസിലും വേറിട്ട മാന്ത്രികമായ കഴിവാണ് ഉള്ളത്.

നവീൻ ജെ. ആൻത്രപ്പേർ സിങ്ങർ, പെർഫോമർ, ഗിറ്റാറിസ്, മ്യൂസിക്ക് കംപോസർ, മ്യൂസിക്ക് പ്രഡ്യൂസർ, ആക്ടർ, സൂപ്പർ മോഡൽ, ഡാൻസർ, എന്നീ നിലകളിൽ ജന ഹൃദയങ്ങളിൽ ഇടം നേടി കഴിഞ്ഞു.

RECENT POSTS
Copyright © . All rights reserved