പെൺസുഹൃത്തിനൊപ്പം ഹോംസ്റ്റേയിൽ മുറിയെടുത്തയാൾ മരിച്ചു. തീക്കോയി മാവടിയിലെ ഹോംസ്‌റ്റേയിലാണ് സംഭവം. കടുത്തുരുത്തി കെ.എസ്.പുരം കുന്നേൽ ജോബി ജോൺ (41) ആണ് മരിച്ചത്. തിങ്കളാഴ്ച പത്തരയോടെയാണ് സുഹൃത്തായ സ്ത്രീയ്ക്കൊപ്പം ജോബി ഹോംസ്റ്റേയിലെത്തിയത്.
ജോബിയെ ഉടൻതന്നെ നെഞ്ചുവേദനയെ തുടർന്ന് ഈരാറ്റുപേട്ടയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം. മാവടിയിലെ ഹോംസ്റ്റേയ്ക്ക് നിലവിൽ ലൈസൻസ് ഇല്ലാത്തതാണ്. അമ്മ: മേരിക്കുട്ടി. സഹോദരൻ: ജോമോൻ.
ഖത്തര്‍ ലോകകപ്പിനോടുള്ള യൂറോപ്യൻ രാജ്യങ്ങളിലുള്ളവരുടെ പ്രതിഷേധം അവസാനിക്കുന്നില്ല. ‘ബോയ്കോട്ട് ഖത്തര്‍’ എന്ന ക്യാമ്പയിന്‍ പ്രഖ്യാപിച്ച ജര്‍മനിയിലെ പബ്ബുകൾ സ്വന്തം ടീമിന്‍റെ കളി പോലും കാണില്ലെന്ന് പ്രഖ്യാപിച്ച് കൊണ്ടാണ് ബഹിഷ്കരണ ആഹ്വാനം നടത്തിയിരിക്കുന്നത്. പബ്ബുകളിലും ബാറുകളിലും ഒത്തുകൂടി ആരാധകര്‍ കളി കാണുന്നത് ജര്‍മനിയിലെ പതിവ് കാഴ്ചയാണ്.
മൈതാനങ്ങളേക്കാൾ ആവേശത്തോടെയാകും ഇവിടങ്ങളില്‍ ആരാധകര്‍ ലോകകപ്പിനെ വരവേല്‍ക്കാറുള്ളത്. കഴിഞ്ഞ 27 വര്‍ഷമായി ജര്‍മന്‍ ക്ലബ് എഫ്സി കോളോണിന്‍റെയും ദേശീയ ടീമിന്‍റെയും കളി ആരാധകര്‍ക്കായി വച്ചുകൊടുക്കുന്ന പബ്ബാണ് കൾട്ട് പബ്ബ് ലോട്ട. എന്നാൽ, ഈ ലോകകപ്പ് കാണാൻ ആരാധകര്‍ ഈ വഴി വരേണ്ടെന്നാണ് പബ്ബിന്‍റെ ഉടമ പറയുന്നത്. ഫിഫയോടും ഖത്തറിനോടുമുള്ള പ്രതിഷേധം തന്നെയാണ് ഇതിന് കാരണം.
ഫിഫയുടെ അഴിമതിയും സ്ത്രികളോടും സ്വവര്‍ഗാനുരാഗികളോടുമുള്ള ഖത്തറിന്റെ നിലപാടുകളും അംഗീകരിക്കാനാവില്ലെന്നും എല്ലാ ഫുട്ബോൾ ആരാധകര്‍ക്കും മാതൃകയാകാനാണ് ഈ തീരുമാനമെന്നും ലോട്ട ഉടമ പീറ്റര്‍ സിന്നര്‍മാൻ പറഞ്ഞു. ബഹിഷ്കരണാഹ്വാനം മറ്റ് പബ്ബുകളും ഏറ്റെടുത്തു കഴിഞ്ഞു. എന്തായാലും ജര്‍മ്മൻ ആരാധകര്‍ക്ക് ഇനി ഒത്തൊരുമിച്ച് കളികാണാൻ മറ്റ് വഴികൾ നോക്കേണ്ടി വരും.
അതേസമയം, ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ഖത്തറിനെ നേരിടുന്നതിനിടെ ഗാലറിയില്‍ ബിയര്‍ വേണമെന്ന ചാന്‍റ് ഉയര്‍ത്തി ഇക്വഡോര്‍ ആരാധകര്‍. ‘വീ വാണ്ട് ബിയര്‍, വീ വാണ്ട് ബിയര്‍’ എന്ന് ഇക്വഡോര്‍ ആരാധകര്‍ ചാന്‍റ് ചെയ്യുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുണ്ട്. ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയങ്ങളിൽ മദ്യം നല്‍കില്ലെന്ന് ഫിഫ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സ്റ്റേഡിയത്തില്‍ ആല്‍ക്കഹോള്‍ അടങ്ങിയ ബിയര്‍ വില്‍പ്പനയും ഉണ്ടാകില്ല. ആതിഥേയ രാജ്യ അധികാരികളും ഫിഫയും തമ്മിലുള്ള ചർച്ചയെത്തുടർന്ന്, ഫിഫ ഫാൻ ഫെസ്റ്റിവലിലും മറ്റ് ആരാധക കേന്ദ്രങ്ങളിലും ലൈസൻസുള്ള വേദികളിലും മാത്രമായിരിക്കും മദ്യ വില്‍പ്പന നടത്തുക.
സേവനം യു കെ യിലെ അംഗങ്ങൾ ഒരുമിച്ചു കൈകോർത്തപ്പോൾ സെറിബ്രൽ പാൽസി എന്ന രോഗത്തിന് അടിമയായ തൃശൂർ സ്വദേശി മാസ്റ്റർ അമയ് കൃഷ്ണക്കു സ്കൂളിൽ പോകുന്നതിനു വേണ്ടി മോട്ടോർ ഘടിപ്പിച്ച ഒരു സ്കൂട്ടർ വാങ്ങി നൽകുവാൻ കഴിഞ്ഞു . നവംബർ 13ന് തൃശൂർ പെരിഞ്ഞനം ശ്രീനാരായണ ചാരിറ്റബിൾ ട്രസ്റ്റിന്റെ വേദിയിൽ വച്ചു സേവനം യു കെ യുടെ മുൻ ചെയർമാനും ഡയറക്ടർ ബോർഡ് മെമ്പറുമായ ഡോ ബിജു പെരിങ്ങത്തറയും മറ്റു വിശിഷ്ട അതിഥികളുടെയും സാന്നിധ്യത്തിൽ ശിവഗിരി മഠത്തിലെ ബ്രഹ്മശ്രീ. ഗുരുപ്രസാദ് സ്വാമികൾ മാസ്റ്റർ അമയ് കൃഷ്ണക്കു സ്കൂട്ടർ കൈമാറി.

കഴിഞ്ഞ ഏഴു വർഷക്കാലമായി സേവനം എന്ന പേരിനെ അനർത്ഥമാക്കുന്ന പ്രവർത്തങ്ങൾ ആണ് സേവനം യു കെ നടത്തിവരുന്നത്. ജീവകാരുണ്യ പ്രവർത്തനത്തിലൂടെയും ഗുരുധർമ്മ പ്രചാരണത്തിലൂടെയും ഇന്ന് ലോകം അറിയുന്ന ഒരു ശ്രീനാരായണ പ്രസ്ഥാനമായി സേവനം യു കെ മാറി കഴിഞ്ഞത്തിനു ഊർജ്ജവും, പിന്തുണയും സഹായവും നൽകുന്ന സേവനത്തിലെ ഓരോ പ്രവർത്തകർക്കും ഡയറക്ടർ ബോർഡ് നന്ദി അറിയിച്ചു.

മലയാളികളുടെ ഏറ്റവും വലിയ പുരോഗമന കൂട്ടായ്മയായ കൈരളി യുകെ ഒരു പ്രവചന മത്സരം സംഘടിപ്പിക്കുന്നു. 32 ലോക രാഷ്ട്രങ്ങൾ പങ്കെടുക്കുന്ന, ഫിഫ വേൾഡ് കപ്പ് 2022ലെ വിജയികളെ നിങ്ങൾക്ക് പ്രവചിക്കാം, ഒപ്പം 250 പൗണ്ട് കരസ്ഥമാക്കാം. ലോക ചാമ്പ്യന്മാർ ആരെന്ന ഒരേയൊരുത്തരം മാത്രം മത്സരാർത്ഥികൾ കൊടുത്താൽ മതിയാകും. ശരിയുത്തരം നൽകുന്ന വ്യക്തികളിൽ നിന്ന് നറുക്കെടുക്കുന്ന മത്സരാർത്ഥിക്ക് 250 പൗണ്ട് ആണ് സമ്മാനത്തുകയായി നൽകുന്നത്. പ്രസ്തുത മത്സരത്തിൽ പങ്കെടുക്കുന്നതിന് ഫീസ് മറ്റു ചെലവുകൾ ഉള്ളതല്ല ലോകത്തിന്റെ ഏത് ഭാഗത്തുള്ളവർക്കും ഈ പ്രവചന മത്സരത്തിൽ പങ്കെടുക്കാം എന്ന് സംഘാടകർ അറിയിച്ചു.
ഒട്ടേറെ സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്ന കൈരളി പുതിയതായി യുകെയിലേക്ക് വരുന്ന പ്രവാസികൾക്ക് സഹായകരമാകുന്ന പ്രവർത്തനങ്ങളിലും ഏർപ്പെടുന്നു. നാട്ടിലെ ഫുട്ബോൾ ആവേശം പ്രവാസ ജീവിതത്തിലും ഒരുക്കി കൊടുക്കുക എന്നതാണു ഈ മത്സരം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് കൈരളി യുകെ സെക്രട്ടറി കുര്യൻ ജേക്കബ് അറിയിച്ചു.
കൈരളിയുടെ വെബ്സൈറ്റിൽ (https://www.kairali.uk/) നൽകിയിരിക്കുന്ന മത്സര ഫോം ഫില്ല് ചെയ്ത് അയക്കുക മാത്രമേ വേണ്ടുന്നതുള്ളൂ. ലോകത്ത് എവിടെയായാലും ശരി 250 പൗണ്ട് അതിനു തുല്യമായ തുകയോ വിജയ തേടി എത്തുന്നതാണ്.
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
യു കെ :- വർഷങ്ങൾക്ക് ശേഷം സഹപാഠികളുമായുള്ള ഒരു ഒത്തുചേരലിൽ തന്റെ പഠനകാലത്തെ ഓർമ്മകളെ സംബന്ധിച്ച് ഷൈനി എന്ന യുവതിയുടെ വാക്കുകൾ സോഷ്യൽ മീഡിയകളിൽ തരംഗമാകുന്നു. മനുഷ്യ ജീവിതത്തിൽ എക്കാലവും ഓർമ്മിക്കാനാവുന്ന നല്ല മുഹൂർത്തങ്ങളെ പ്രദാനം ചെയ്യുന്ന സമയമാണ് ഓരോരുത്തരുടെയും ക്യാമ്പസ് കാലഘട്ടം. സൗഹൃദങ്ങളും പ്രണയങ്ങളും വിവിധതരത്തിലുള്ള ഒത്തുചേരലുകളുമെല്ലാം സമൃദ്ധമാക്കുന്ന ഈ കാലഘട്ടത്തിന്റെ ഓർമ്മകൾ വാർദ്ധക്യകാലത്ത് ഏവരുടെയും വിരസത നിറഞ്ഞ നിമിഷങ്ങളെ അകറ്റുന്നവയാണ്. അത്തരമൊരു ഓർമ്മകളുടെ അയവിറക്കലാണ് ഷൈനി എന്ന യുവതി സഹപാഠികളുമായുള്ള ഒത്തുചേരലിൽ പങ്കുവെച്ചത്.
12 മക്കളുള്ള ഒരു കുടുംബത്തിലെ അംഗമായിരുന്നു താനെന്ന് ഷൈനി പറയുന്നു. ഏഴ് സഹോദരന്മാരും നാല് സഹോദരിമാരുടെ ഭർത്താക്കന്മാരും ഉണ്ടായിരുന്നതിനാൽ കോളേജിൽ ആരും തന്നെ ശല്യപ്പെടുത്തുന്നതിനോ, പ്രണയാഭ്യർത്ഥനയുമായി മുന്നോട്ട് വരുന്നതിനു തയ്യാറായിരുന്നില്ല. തന്റെ അമ്മയുടെ അതിയായ ആഗ്രഹപ്രകാരം ഒരു കന്യാസ്ത്രീ ആകുവാനുള്ള എല്ലാ മാനസിക തയ്യാറെടുപ്പുകളും താൻ നടത്തിയിരുന്നതായി ഷൈനി പറയുന്നു. ഇക്കാര്യം കോളേജിൽ കുട്ടികൾക്കിടയിൽ അറിഞ്ഞതിന് പിറ്റേദിവസം താൻ കോളേജിൽ എത്തിയപ്പോൾ നേരിട്ട വാക്കുകൾ ഷൈനി തന്റെ പൂർവ്വ സഹപാഠികളുമായി പങ്കുവെച്ചു.” ഷൈനി കന്യാസ്ത്രീ ആയാൽ ഞാൻ അച്ഛനാകും” എന്നതായിരുന്നു ആ പ്രണയം നിറഞ്ഞ വാക്കുകളുടെ ഉടമ ഷൈനിയോട് പറഞ്ഞത്. തന്റെ ജീവിതത്തിലെ ആദ്യ പ്രണയ അനുഭവമായിരുന്നു അതെന്നും അത് തൻെറ ജീവിതത്തിൽ ഒരു സുഖമുള്ള അനുഭവം തന്നെയായിരുന്നു ഉണ്ടാക്കിയതെന്നും ഷൈനി സഹപാഠികളുടെ ഒത്തുചേരലിൽ ഓർമ്മിച്ചു.
ജീവിതത്തിൽ ഷൈനിയുടെ നിയോഗം ദൈവവേലയ്ക്കല്ല എന്ന് കാലം തെളിയിക്കുകയും, രണ്ടു കുട്ടികളുടെ മാതാവായി ഷൈനി തൻെറ സഹപാഠികൾക്കിടയിലേക്ക് വീണ്ടും എത്തിച്ചേരുകയും ചെയ്തു. പ്രണയത്തെ കുറിച്ചുള്ള ഷൈനിയുടെ ഈ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉടനീളം ചർച്ചയായി മാറിയിരിക്കുന്നത്. ജീവിതത്തിൽ പ്രണയ അനുഭവങ്ങളും പ്രണയ നഷ്ടങ്ങളുമെല്ലാം ക്യാമ്പസ് ജീവിതത്തിന്റെ ഭാഗമാണ്. ഇവയെല്ലാം പിന്നീട് ഒരു സമയത്ത് ഓർമ്മിച്ച് ആസ്വദിക്കാനുള്ള നിമിഷങ്ങളാണ് എന്ന് ഒരിക്കൽ കൂടി ഷൈനിയുടെ വാക്കുകൾ നമ്മെ ഓർമിപ്പിക്കുന്നു. ആധുനിക ജീവിതത്തിന്റെ ഒഴുക്കിൽ നഷ്ടമാകുന്ന ക്യാമ്പസ് അനുഭവങ്ങളെ വീണ്ടെടുക്കാനുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഷൈനിയുടെ വാക്കുകൾ.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യോർക്ക്ഷെയർ : യോർക്ക്ഷെയറിലെ നോർത്താലർട്ടനിൽ താമസിക്കുന്ന യോർക്ക് ഷെയർ ക്നാനായ അസോസിയേഷൻ പ്രസിഡൻറ് നോബി ജെയിംസിന്റെ ഭാര്യ സിനിയുടെ പിതാവ് പിറവം തൊട്ടൂർ കാത്തിരത്തിങ്കൽ തമ്പി കെ ജോസഫ് നിര്യാതനായി. സിനി യോർക്ക്ഷെയർ വുമൺ ഫോറം പ്രസിഡൻറായി സേവനം അനുഷ്ഠിക്കുന്നു. മൃതസംസ്കാര ശുശ്രൂഷകൾ സ്വവസതിയിൽ ആരംഭിച്ച് മാങ്കിട സെന്റ് തോമസ് ഫൊറോനാ ചർച്ചിൽ ബുധനാഴ്ച നടത്തപ്പെടുന്നതാണ്. ഭാര്യ വെള്ളൂർ വാരാമനക്കൻ കുടുംബാംഗമാണ്.
മക്കൾ: സിനി (യുകെ), സിജോ (യു കെ ), അനു (കാനഡ).
മരുമക്കൾ :നോബി, റ്റോഫിയ, എബി.
നോബി മലയാളം യുകെയിൽ ഈസി കുക്കിംഗ് എന്ന പംക്തി നിരവധി കാലം കൈകാര്യം ചെയ്തിരുന്നതാണ് .
നോബി ജെയിംസിന്റെ ഭാര്യാ പിതാവിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ബർമിംഗ്ഹാം കേരള വേദിയുടെ ചരിത്രത്തിൽ ആദ്യമായി നവംബർ 14 അനുസ്മരിച്ച് കുട്ടികളുടെ നേതൃത്വത്തിൽ ശിശുദിനം ആഘോഷിക്കപ്പെടുകയുണ്ടായി .അസോസിയേഷൻ സംഘാടകരുടെയും മാതാപിതാക്കളുടെയും പരിപൂർണ്ണ പിന്തുണ കൊണ്ട് മുതിർന്ന കുട്ടികൾ മുൻകൈയെടുത്ത് പരിപാടികൾ സംഘടിപ്പിക്കുകയും ,എല്ലാ പ്രായത്തിലുള്ള കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ടും ശിശുദിന ആഘോഷ പരിപാടികൾ വിജയകരമായി പര്യവസാനിപ്പിക്കുകയും ചെയ്തു .
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ഹാലാല്‍ നെഹ്‌റുവിന്റെ സ്മരണാര്‍ത്ഥമാണ് അദ്ദേഹത്തിന്റെ ജന്മദിനം നാം ശിശുദിനമായി ആഘോഷിക്കുന്നത് എന്നും ,അദ്ദേഹം കുട്ടികളെ വളരെയധികം സ്നേഹിക്കുകയും അവരോടൊത്ത് കളിക്കുകയും ചെയ്യുമായിരുന്നു എന്നും ,.ചാച്ചാ നെഹ്റു എന്നാണ് കുട്ടികൾ അദ്ദേഹത്തെ സ്നേഹത്തോടെ വിളിച്ചുകൊണ്ടിരുന്നത് എന്നും , ശിശുദിനം ആഘോഷിക്കുന്ന ഈ അവസരത്തിൽ അദ്ദേഹത്തിൻറെ വാക്കുകൾ അനുസ്മരിച്ചുകൊണ്ട് ‘ഇന്നത്തെ കുട്ടികൾ നാളത്തെ പൗരന്മാർ
നാളെ ഈ നാടിൻറെ അഭിമാനങ്ങളും രോമാഞ്ചങ്ങളുമാണെന്ന് കുട്ടികളെ പറഞ്ഞ് ബോധ്യപ്പെടുത്തുകയും ഉണ്ടായി .
ശിശുദിനം പരിപാടിയോടനുബന്ധിച്ച് കുട്ടികൾ വിവിധതരം കലാപരിപാടികളിൽ പങ്കെടുക്കുകയും അത് അവർക്ക് ഒരു പുതിയ അനുഭവമായി തീരാൻ വഴി ഒരുക്കുകയും ചെയ്തു . മുതിർന്ന കുട്ടികൾ മുൻകൈ എടുത്ത് ചെയ്ത പ്രോഗ്രാം ആയതുകൊണ്ട് തന്നെ അത് അവരുടെ നേതൃത്വപാടവത്തെയും, ഉത്തരവാദിത്ത ബോധത്തെയും കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കുകയും , ഈ ഒത്തുചേരൽ വഴി കുട്ടികൾക്ക് പരസ്പരം കൂടുതൽ അടുത്ത് അറിയാൻ സാധിക്കുകയും ചെയ്തു . കുട്ടികളെ കൂടുതൽ ഉന്മേഷരാക്കാൻ കുട്ടികൾക്ക് ഇഷ്ടപ്പെട്ട സ്നേഹവിരുന്നും ഇടയ്ക്ക് സംഘടിപ്പിച്ചിരുന്നു .
ശിശുദിനത്തോടനുബന്ധിച്ച് ആദ്യമായി നടത്തുന്ന പരിപാടി ആയതുകൊണ്ട് തന്നെ പരിപാടിയുടെ അവസാനം കുട്ടികളിൽ നിന്ന് കിട്ടിയ ഫീഡ്ബാക്ക് അനുസരിച്ച് കുട്ടികൾ എല്ലാവരും തന്നെ ഈ ദിവസം നന്നായി ആസ്വദിച്ചു എന്നും, ഇനിയും ഭാവിയിൽ ഇതുപോലുള്ള പരിപാടികൾ മുൻകൈയെടുത്ത് നടത്താൻ ആഗ്രഹമുണ്ടെന്നും അറിയിച്ചു .എല്ലാവരും കുട്ടികളുടെ നേതൃത്വപാടവത്തെയും പരിപാടി വിജയകരമായി അവസാനിപ്പിക്കാൻ സാധിച്ചതിനും അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു .
ലോകകപ്പിലെന്നല്ല ലോക രാഷ്ട്രങ്ങൾ തമ്മിലുള്ള മത്സരങ്ങൾക്ക് മുമ്പ് പോലും ടീമുകൾ ദേശീയ ഗാനം ആലപിക്കണമെന്നതാണ് കളിയിലെ നിയമം. ഫിഫയും ഐ സി സിയും പോലുള്ള ലോക കായിക സംഘടനകൾ ഇത് കൃത്യമായി നടപ്പാക്കാറുമുണ്ട്. എന്നാൽ ഖത്തർ ലോകകപ്പിനെ ഞെട്ടിച്ചിരിക്കുകയാണ് ഇറാൻ ദേശീയ ടീം. ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുമ്പെ ദേശീയ ഗാനം ആലപിക്കാൻ ടീം തയ്യാറായില്ല. അതുകൊണ്ടുതന്നെ ഇറാൻ താരങ്ങൾ ദേശീയ ഗാനം ആലപിക്കാതെയാണ് മത്സരം ആരംഭിച്ചത്. ലോക മത്സര വേദികളിൽ അപൂർവ്വമായി മാത്രമാണ് ഇത്തരത്തിൽ സംഭവിക്കാറുള്ളത്. ഇറാനിൽ ഹിജാബിനെതിരായി നടക്കുന്ന പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് താരങ്ങൾ ദേശീയ ഗാനം ആലപിക്കാതിരുന്നത്. ദേശീയ ഗാനം ആലപിക്കാതിരുന്നത് കൂട്ടായ തീരുമാനം ആയിരുന്നുവെന്ന് ഇറാൻ ക്യാപ്റ്റൻ വ്യക്തമാക്കി.
ഇറാനിലെ ഭരണത്തെ ഇളക്കിമറിക്കുന്ന പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ദേശീയഗാനം ആലപിക്കണോ വേണ്ടയോ എന്ന് ടീം ഒരുമിച്ച് ആലോചിച്ചിരുന്നെന്നും, അതിന് ശേഷമാണ് ആലപിക്കേണ്ടതില്ല എന്ന തീരുമാനത്തിലെത്തിയതെന്നും ക്യാപ്റ്റൻ അലിരേസ ജഹാൻബക്ഷ് പറഞ്ഞു. ദോഹയിലെ ഖലീഫ ഇന്റർനാഷണൽ സ്‌റ്റേഡിയത്തിന് ചുറ്റും രാജ്യത്തിന്‍റെ ദേശീയഗാനം മുഴങ്ങുമ്പോൾ ഇറാൻ കളിക്കാർ നിർവികാരതയോടെയും നിർവികാരതയോടെയും നിൽക്കുകയായിരുന്നു. സെപ്റ്റംബർ മാസത്തിൽ 22 കാരിയായ മഹ്‌സ അമിനി പൊലീസ് കസ്റ്റഡിയിൽ മരിച്ചതിന് പിന്നാലെ തുടങ്ങിയ പ്രക്ഷോഭം ഇറാനിൽ ഇപ്പോഴും ശക്തമായി തുടരുകയാണ്. നിർബന്ധിത ഹിജാബ് ഉൾപ്പെടെയുള്ള സ്ത്രീകൾക്കുള്ള വസ്ത്രധാരണ നിയമത്തിനെതിരായാണ് പ്രതിഷേധം.
എന്നാൽ മത്സരത്തിൽ ഇറാന് ലോകകപ്പില്‍ കനത്ത തോല്‍വി. മത്സരത്തില്‍ ഉടനീളം സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയ ഹാരി കെയ്നും സംഘവും രണ്ടിനെതിരെ ആറ് ഗോളുകള്‍ക്കാണ് വിജയിച്ച് കയറിയത്. ഒന്നാം പകുതി അവസാനിച്ചപ്പോള്‍ തന്നെ ഇംഗ്ലണ്ട് എതിരില്ലാത്ത മൂന്ന് ഗോളിന് മുന്നിലായിരുന്നു. ജൂഡ് ബെല്ലിംഗ്ഹാം, ബുക്കായോ സാക്ക, സ്റ്റെര്‍ലിംഗ്, റാഷ്ഫോര്‍ഡ്, ഗ്രീലീഷ് എന്നിവരാണ് ഇംഗ്ലണ്ടിനായി സ്കോര്‍ ചെയ്തത്. ഇറാന്‍റെ രണ്ട് ഗോളും മെഹദി തരൈമിയുടെ വകയായിരുന്നു.
നടിയെ ആക്രമിച്ച കേസിലെ വിചാരണ ജഡ്ജിയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി നിരുപാധികം മാപ്പ് പറഞ്ഞ് സംവിധായകന്‍ ബൈജു കൊട്ടാരക്കര. ഇന്നു ഹൈക്കോടതിയില്‍ എത്തിയാണ് ബൈജു മാപ്പ് പറഞ്ഞത്. നടിയെ ആക്രമിച്ച കേസിലെ വിചാരണ ജഡ്ജിയെ അപകീര്‍ത്തിപ്പെടുത്തിയതിനാണ് ബൈജുവിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. കഴിഞ്ഞ മെയ് 9 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തില്‍ തനിക്ക് തെറ്റുപറ്റിയെന്ന് കോടതിയില്‍ ഏറ്റു പറഞ്ഞതോടെ കോടതിയലക്ഷ്യ കേസ് ഹൈക്കോടതി തീര്‍പ്പാക്കി.
നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ വിചാരണ ജഡ്ജിയ്ക്ക് കഴിവില്ലെന്നും നീതിബോധമുള്ള ജഡ്ജിയാണെങ്കില്‍ ഇറങ്ങിപ്പോകണമെന്നുമായിരുന്നു ബൈജു കൊട്ടാരക്കരയുടെ പരാമര്‍ശം. ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായ ബൈജു കൊട്ടാരക്കര പരസ്യമായി മാപ്പ് അപേക്ഷിച്ചിരുന്നു. ജഡ്ജിയെ ആക്ഷേപിക്കാന്‍ ഉദേശിച്ചിരുന്നില്ലെന്നും ജുഡീഷ്യറിയെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെയായിരുന്നില്ല പരാമര്‍ശങ്ങളെന്നും വ്യക്തമാക്കിയാണ് ബൈജു കൊട്ടാരക്കര കോടതിയില്‍ ക്ഷമാപണം നടത്തിയത്.
വിവാദ പരാമര്‍ശം നടത്തിയ അതേ ചാനലിലൂടെയും ബൈജു കൊട്ടാരക്കര ഖേദപ്രകടനം നടത്തിയിരുന്നു. നേരത്തെ കേസില്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി രണ്ടു തവണ ബൈജു കൊട്ടാരക്കരയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇയാള്‍ കോടതിയില്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് കോടതി ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ബൈജു കൊട്ടാരക്കര കോടതിയില്‍ നേരിട്ട് ഹാജരായി മാപ്പ് പറഞ്ഞത്.
ഒരു ലോകകപ്പ് വേദിയില്‍ നമ്മുടെ മലയാളം, നമ്മുടെ ‘നന്ദി’. അതെ ഖത്തര്‍ ലോകകപ്പിലെ പ്രധാന വേദികളിലൊന്നായ അല്‍ ബൈത്ത് സ്‌റ്റേഡിയത്തിലാണ് മലയാളത്തിലുള്ള വാക്കുകളും ഉള്ളത്. ‘നന്ദി’ എന്നാണ് സ്റ്റേഡിയത്തിന്റെ കവാട പരിസരത്തുള്ളത്.
ലോകത്തെ അസംഖ്യം ഭാഷകളിലെ താങ്ക്‌സ് എന്ന പദത്തിനൊപ്പമാണ് ‘നന്ദി’യും ഇടം നേടിയത്. തൊട്ടടുത്ത് തന്നെ ബ്രസീലിലെ നന്ദി പദമായ ഒബ്രിഗാദോയുമുണ്ട്. ചന്ദ്രിക എഡിറ്ററും പ്രമുഖ സ്‌പോര്‍ട്‌സ് ലേഖകനുമായ കമാല്‍ വരദൂരാണ് ഇക്കാര്യം മലയാളികളുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
കമാല്‍ വരദൂരിന്റെ ഫേസ്ബുക്ക് കുറിപ്പ്
‘നമുക്ക് അഭിമാനിക്കാന്‍
മറ്റെന്ത് വേണം..നോക്കുകഅല്‍ ബൈത്ത് സ്റ്റേഡിയത്തിന്റെകവാടത്തിലെ ആ രണ്ടക്ഷരംനന്ദി..ലോകത്തെ അസംഖ്യംഭാഷകളിലെ thanksഎന്ന പദത്തിനൊപ്പമാണ്നമ്മുടെ നന്ദി..തൊട്ടരികില്‍ ബ്രസീലുകാരുടെനന്ദി പദമായ ഒബ്രിഗാദോയുമുണ്ട്..ഒരു ലോകകപ്പ് വേദിയില്‍നമ്മുടെ മലയാളം..നമ്മുടെ നന്ദി,..ഷെയിക്ക് തമീം..
മലയാള നാടിന് വേണ്ടിഒരായിരം നന്ദി’