യുകെയിലേക്ക് നേഴ്സിങ്, കെയർ മേഖലകളിലും സ്റ്റുഡൻറ് വിസയിലും എത്തുന്നവർ പല ഭാഗത്തുനിന്നും ചൂഷണങ്ങൾക്ക് വിധേയമാകുന്ന സംഭവങ്ങൾ കൂടി വരികയാണ്. ഈ സാഹചര്യത്തില്‍ ജീവിതം കരു പിടിപ്പിക്കാൻ അന്യ നാട്ടിലെത്തി ചെകുത്താനും കടലിനും ഇടയിലാകുന്നവർക്ക് സൗജന്യമായി നിയമപദേശം നൽകുന്നതിനായി മുന്നോട്ടു വന്നിരിക്കുകയാണ് പ്രിൻസിപ്പൽ സോളിസിറ്ററും മേരി ഡി ലൂയിസ് സോളിസിറ്റേഴ്സിൻെറ സാരഥിയുമായ ബിജു ആന്റണി നരിമറ്റം. തിങ്കൾ മുതൽ വെള്ളിവരെ സ്റ്റുഡൻസിനും ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവർക്കും സൗജന്യ സേവനങ്ങൾ നൽകുമെന്ന് അദ്ദേഹം മലയാളംയുകെ ന്യൂസിനോട് പറഞ്ഞു. നിയമസഹായം ആവശ്യമുള്ളവർ 02084323076 / 0788 929 7166 എന്നീ നമ്പറുകളിലോ [email protected] എന്ന ഈമെയിലിലോ ആണ് ബന്ധപ്പെടേണ്ടത്.
നേഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ മേഖലയിൽ ജോലിചെയ്യുന്ന എല്ലാ മലയാളികളുടെയും സ്വപ്നഭൂമിയാണ് യുകെ . 2000 ത്തിന്റെ ആരംഭം മുതൽ യുകെയിലേയ്ക്ക് ഒട്ടേറെ മലയാളികളാണ് ജോലി സംബന്ധമായി കുടിയേറിയത്. ആദ്യകാലങ്ങളിൽ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് യുകെയിലേയ്ക്ക് കുടിയേറിയ മലയാളികളുടെ അടുത്ത തലമുറ സമസ്ത മേഖലകളിലും തങ്ങളുടെ കഴിവ് തെളിയിച്ചുകൊണ്ട് മുന്നേറുകയാണ്. ജിസിഎസ്ഇ , എ ലെവൽ പരീക്ഷകളുടെ റിസൾട്ട് വരുമ്പോൾ ഇംഗ്ലീഷ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തദ്ദേശീയരേക്കാൾ മുൻപന്തിയിലാണ് മിക്ക മലയാളി വിദ്യാർത്ഥികളും .
സ്റ്റുഡൻറ് വിസ നിയമത്തിൽ സർക്കാർ ഉദാരമായ സമീപനം കൈക്കൊണ്ടതോടെ കേരളത്തിൽനിന്ന് യുകെയിലേയ്ക്ക് പഠിക്കാനായി എത്തുന്നവരുടെ കുത്തൊഴുക്ക് തന്നെ ഉണ്ടായി എന്ന് പറയാം. യുകെയിൽ എത്തി ഉന്നത വിദ്യാഭ്യാസം നേടുക എന്നതിനപ്പുറം ജോലി സംബന്ധിച്ച് പെർമനന്റ് വിസ നേടിയെടുത്ത് ജീവിതം സുരക്ഷിതമാക്കുക എന്നതാണ് യുകെയിലെത്തുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ലക്ഷ്യം വയ്ക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : പുതിയ ഹൈവേ കോഡ് നിയമം പ്രകാരം മോട്ടോർവേയിൽ വാഹനമോടിക്കുമ്പോൾ മുൻപിൽ വാഹനങ്ങൾ ഇല്ലെങ്കിൽ ഇടത് ലെയ്നിൽ തന്നെ തുടരണം. മുന്നിലുള്ള വാഹനങ്ങളെ മറികടക്കുകയാണെങ്കിൽ, സുരക്ഷിതമായി കഴിഞ്ഞയുടനെ ഇടത് ലെയ്നിലേക്ക് മാറണമെന്നും നിയമത്തിൽ പറയുന്നു. ഹൈവേ കോഡിലെ റൂൾ 264 ലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പല ലെയ്നുകളിലൂടെ വാഹനമോടിക്കുന്നത് അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്. നിയമങ്ങളെയും പിഴകളെയും കുറിച്ച് ഡ്രൈവർമാരിൽ അവബോധം സൃഷ്ടിക്കണമെന്നും അത് റോഡ് സുരക്ഷയിൽ പ്രധാനമാണെന്നും ഡയറക്റ്റ് ലൈനിലെ കാർ ഇൻഷുറൻസ് ഡയറക്ടർ റോബ് മൈൽസ് പറഞ്ഞു.
ഹൈവേ കോഡിലെ മാറ്റങ്ങൾ അനുസരിക്കുക എന്നത് ഒരു ഡ്രൈവറുടെ ഉത്തരവാദിത്തമാണ്. നിയമം തെറ്റിച്ചാൽ നൂറ് പൗണ്ട് പിഴയും ലൈസൻസിൽ മൂന്ന് പോയിന്റുകളും ലഭിക്കും. ഹൈവേ കോഡിൽ അടുത്തിടെ പല സുപ്രധാന മാറ്റങ്ങളും വന്നിരുന്നു.
അടിയന്തര ഘട്ടത്തിലോ പോലീസ് നിർദ്ദേശിക്കുകയോ ചെയ്യാതെ ഹാർഡ് ഷോൾഡർ ഉപയോഗിക്കരുത്, മോട്ടോർ വേയുടെ ഒരു ഭാഗത്തും വാഹനം നിർത്തുകയോ വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുകയോ ചെയ്യരുത്, പോലീസ് നിർദ്ദേശമില്ലാരുന്ന മോട്ടോർ വേയുടെ ഒരു ഭാഗത്തും നിങ്ങൾ വാഹനം പുറകോട്ട് എടുക്കരുത്, അപകടമോ മറ്റെന്തെങ്കിലും സംഭവങ്ങളോ മറികടന്നു നിങ്ങൾ വാഹനമോടിക്കുമ്പോൾ ശ്രദ്ധ അങ്ങോട്ട് മാറാതെ റോഡിൽ തന്നെ ശ്രദ്ധിക്കുക, നിങ്ങളുടെ വാഹനം മൂലം മറ്റൊരാൾക്കോ മൃഗങ്ങൾക്കോ പരിക്കേൽക്കുകയോ അല്ലെങ്കിൽ മറ്റ് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങൾ വാഹനം സുരക്ഷിതമായ സ്ഥലത്ത് നിർത്തണം എന്നീ സുപ്രധാന നിയമങ്ങൾ ഹൈവേ കോഡിൽ ഉൾപ്പെടുന്നു.
കൊവെൻട്രി. ഈ കൊറോണാ കാലത്ത് യു കെ മലയാളികൾക്കിടയിൽ ഏറെ ചർച്ച ചെയ്യുന്ന ഒരു വിഷയമാണ് വിൽ എഴുതുക അല്ലെങ്കിൽ എഴുതിയ വിൽ നിയമപരമായി സാധുത ഉള്ളതാണോ ?. ആർക്കാണ് വിൽ എഴുതുവാൻ നിയമപരമായി അധികാരമുള്ളത്. എന്നൊക്കെയുള്ള കാര്യങ്ങൾ . ഇത്തരം സംശയങ്ങൾ ഉടലെടുക്കുമ്പോൾ തന്നെ ഇവ സാധൂകരിക്കാൻ ഏറ്റവും നല്ല വഴി ആദ്യം ബ്രിട്ടനിലെ സർക്കാർ വെബ്സൈറ്റായ https://www.gov.uk/make-will സന്ദർശിക്കുക എന്നതാണ്. വളരെ വ്യക്തമായി സർക്കാർ തന്നെ ഇതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട് പലരും ഈ സംശയങ്ങൾ ചോദിച്ചപ്പോൾ യു കെയിൽ മലയാളികൾക്ക് ഏറ്റവും കൂടുതൽ ഇത്തരം കാര്യങ്ങളിൽ സഹായമാകുന്ന അലൈഡ് വിൽ സർവീസിലെ പ്രൊഫെഷണലി ക്വാളിഫൈഡ് ആയ വിൽ റൈറ്റർ ആൻഡ്രൂ ഹാർപ്പറിന് എഴുതി നൽകുകയും അദ്ദേഹം നൽകിയ മറുപടി മലയാളത്തിലേക്ക് തർജ്ജമ ചെയ്തതുമാണ് താഴെ നൽകിയിരിക്കുന്നത് . സോളിസിറ്റർ മാരുടെ ഒരു പാനൽ ഉപയോഗിച്ചും , വിൽ സർവീസ് സൊസൈറ്റിയുടെ യോഗ്യത ഉള്ള വിൽ റൈറ്ററും തയ്യാറാക്കുന്ന വില്ലുകൾ മലയാളികൾക്കുൾപ്പടെ അലൈഡ് വിൽ സർവീസിൽ കൂടി നൽകി വരുന്നുണ്ട്
എന്താണ് വിൽ ?
നിങ്ങളുടെ കാലശേഷം നിങ്ങളുടെ സ്ഥാവര ജംഗമ വസ്തുക്കൾ ആർക്കു നൽകണം അല്ലെങ്കിൽ അവയുടെ അവകാശികൾ ആരായിരിക്കണം എന്ന് ജീവിച്ചിരിക്കുമ്പോൾ തന്നെ നിയമപരമായി എഴുതി വെക്കുവാൻ നിങ്ങളെ അനുവദിക്കുന്ന മാർഗമാണ് വിൽ . നിലവിലുള്ള നിയമമനുസരിച്ച് നിങ്ങള്ക്ക് സ്വന്തമായി വെള്ള പേപ്പറിൽ നിങ്ങളുടെ വിൽ എഴുതി സൂക്ഷിക്കാവുന്നതാണ് . അല്ലെങ്കിൽ ഇവ ചെയ്യുവാൻ യോഗ്യത നേടിയ ഒരു സോളിസിറ്ററിന്റെയോ ,പ്രൊഫെഷനലായി യോഗ്യത നേടിയ സൊസൈറ്റി ഓഫ് വിൽ റൈറ്റേഴ്‌സിൽ അംഗമായ ഒരു ക്വാളിഫൈഡ് വിൽ റൈറ്ററുടെയോ സഹായം നിങ്ങള്ക്ക് തേടാവുന്നതാണ് .
വില്ലിൽ എന്തൊക്കെയാണ് ഉൾപ്പെടുത്താൻ കഴിയുന്നത്?
. ആരായിരിക്കും നിങ്ങളുടെ മരണ ശേഷം നിങ്ങളുടെ സ്വത്തിന്റെ അവകാശികൾ ആകുന്നത് എന്നും ,പ്രായപൂർത്തിയാകാത്ത നിങ്ങളുടെ മക്കളുടെ പരിപാലനവും (Guardians) ,നിങ്ങളുടെ മരണ ശേഷം നിങ്ങളുടെ വസ്തുവകകൾ എങ്ങനെയാണ് നിങ്ങളുടെ ഇഷ്ടം അനുസരിച്ചു നൽകേണ്ടതെന്നും ഈ കാര്യങ്ങൾ ചെയ്യുവാൻ വേണ്ടി എക്സിക്യൂട്ടർ ആയി നമ്മൾക്ക് ഇഷ്ടമുള്ള ആളുകളെ ചുമതലപ്പെടുത്തുവാനും നമുക്ക് വില്ലിലൂടെ സാധിക്കും . ജീവിച്ചിരിക്കുമ്പോൾ തന്നെ നമുക്ക് വിശ്വസിക്കാവുന്ന ആളുകളെ ചുമതലപ്പെടുത്തുന്നതിലൂടെ നമ്മുടെ വസ്തുവകകൾ മരണ ശേഷം അർഹതപ്പെട്ട ആളുകളിലേക്ക് തന്നെ എത്തിപ്പെടുവാൻ വിൽ എഴുതി വാക്കുന്നതിലൂടെ സാധിക്കുന്നു .ഭാര്യ ഭർത്താക്കന്മാർക്ക് അവരിൽ ഒരാൾ മരിച്ചാൽ ജീവിച്ചിരിക്കുന്ന മറ്റേ ആൾ ആയിരിക്കും എക്സിക്യൂട്ടർ .അതുപോലെ നിങ്ങൾക്കു മരണം സംഭവിക്കുകയും നിങ്ങളുടെ കുട്ടികൾ പ്രായപൂർത്തി ആകാത്തവരും ആണെങ്കിൽ അവരുടെ പരിപാലനം ( guardianship ) വില്ലിൽ നമുക്ക് രേഖപ്പെടുത്തുവാൻ സാധിക്കും .
കുടുംബത്തിലെ എല്ലാവർക്കും ഒരു മരണം സംഭവിച്ചാൽ വിൽ കൊണ്ട് എന്താണ് കാര്യം ?
ഒരു വിമാനാപകടത്തിലോ , അല്ലെങ്കിൽ മറ്റെന്തെങ്കിലും രീതിയിലോ കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ഒരുമിച്ചു മരണം സംഭവിക്കുകയാണെങ്കിൽ നമ്മുടെ വീട് വിൽക്കുക, വാഹനം വിൽക്കുക , ബാങ്ക് അക്കൗണ്ടിലുള്ള പണം , ബാങ്ക് അക്കൗണ്ട് ക്ളോസ് ചെയ്യുക , ഇൻഷുറൻസ് കമ്പനികളിൽ നിന്ന് പണം നേടിയെടുക്കുക തുടങ്ങിയ നമ്മുടെ കാര്യങ്ങൾ നമ്മൾ മുൻപ് വില്ലിൽ ജീവിച്ചിരിക്കുമ്പോൾ എഴുതി വച്ച പ്രകാരം ഇന്ത്യയുൾപ്പടെ ലോകത്തെവിടെ ആണെങ്കിലും ഉള്ള ബന്ധുക്കൾക്ക് കൈമാറുവാൻ സാധിക്കും , നമ്മൾ വില്ലിൽ ചുമതല പെടുത്തിയിരിക്കുന്ന എക്സിക്യൂട്ടർ മാർ മുഖേനയാണ് ഇത് സാധിക്കുന്നത് .
ആരാണ് എക്സിക്യൂട്ടർമാർ?
നമ്മൾ ജീവിച്ചിരിക്കുമ്പോൾ തന്നെ നമ്മൾ വില്ലിൽ പ്രതിപാദിക്കുന്ന കാര്യങ്ങൾ നമ്മുടെ കാലശേഷം നടപ്പിലാക്കുന്നതിന് വേണ്ടി നമ്മൾ ചുമതലപ്പെടുത്തുന്ന ആളുകൾ ആണ് എക്സിക്യൂട്ടർ മാർ , നമ്മുടെ സുഹൃത്തുക്കളോ ബന്ധുക്കളോ ആയ വിശ്വസ്തരായ ആളുകളെയാണ് എക്സിക്യൂട്ടർ മാർ ആയി നിയമിക്കുന്നത് ,
ഒരിക്കൽ എഴുതിയ വിൽ പിന്നീട് മാറ്റി എഴുതാൻ സാധിക്കുമോ?
തീർച്ചയായും , എപ്പോൾ വേണമെങ്കിലും ആദ്യം എഴുതിയ വിൽ മാറ്റി എഴുതാവുന്നതാണ് . എപ്പോൾ മാറ്റി എഴുതിയാലും അവസാനം എഴുതുന്ന വിൽ ആണ് സാധുത ഉള്ളത് , രണ്ടാമത് ഒരു വിൽ എഴുതുമ്പോൾ ആദ്യം എഴുതിയ വിൽ അസാധു ആയി പോകും
വിൽ എവിടെയാണ് സൂക്ഷിക്കേണ്ടത് ?
ഏറ്റവും എളുപ്പമുള്ള മാർഗം വീടുകളിൽ സൂക്ഷിക്കുക എന്നതാണ് .സാധാരണയായി മലയാളി കുടുംബങ്ങൾക്ക് മറ്റുള്ള കുടുംബാംഗങ്ങളിൽ നിന്നും ഒന്നും ഒളിച്ചു വെക്കേണ്ട കാര്യമില്ലാത്തതിനാൽ ഏറ്റവും എളുപ്പമാർഗം ഇതാണ് . ഇനി ഇതല്ല മറ്റുള്ള ആളുകൾ ഇത് കാണണ്ട എന്നാണ് ഉദ്ദേശിക്കുന്നതെങ്കിൽ നിങ്ങൾക്ക് ബാങ്ക് ലോക്കറിൽ വിൽ സൂക്ഷിക്കാവുന്നതാണ് .അല്ലെങ്കിൽ പ്രൊബേറ്റ് ഓഫീസുകളിൽ സൂക്ഷിക്കുക എന്നതാണ് മറ്റൊരു മാർഗം .സാധാരണയായി ഒന്നിലധികം വിവാഹം ചെയ്തിട്ടുള്ളവരോ അല്ലെങ്കിൽ വ്യത്യസ്ത പങ്കാളികളിൽ കുട്ടികൾ ഉള്ളവരുള്ളവരോ ആണ് ഈ രീതി അവലംബിക്കുന്നത് .ഇത്തരം സാഹചര്യങ്ങളിൽ സ്വത്തുവകകൾ എങ്ങനെയാണ് ഭാഗം വെക്കുന്നത് എന്ന് മറ്റുള്ളവർ അറിയുവാൻ ഇവർ ആഗ്രഹിക്കുന്നില്ല അതുപോലെ തന്നെ ചിലർ കുടുംബങ്ങൾക്ക് ഒന്നും നൽകാതെ ചാരിറ്റികൾക്കും മറ്റും ആണ് എല്ലാം എഴുതി വക്കുന്നത് .ഇതും മറ്റുള്ളവർ അറിയുവാൻ ഇവർ ആഗ്രഹിക്കുന്നില്ല .ഇത്തരം സന്ദർഭങ്ങളിൽ പ്രൊബേറ്റ് ഓഫീസുകളിൽ വില്ലുകൾ സൂക്ഷിക്കുവാൻ കഴിയും . പ്രൊബേറ്റ് ഓഫീസിൽ നിന്നും വിൽ എഴുതിയ ആളിന്റെ മരണശേഷം മാത്രമേ എക്സിക്കുട്ടർക്ക് വിൽ എടുക്കുവാൻ സാധിക്കു .ഇരുപതു പൗണ്ടാണ് പ്രൊബേറ്റ് ഓഫീസിൽ വിൽ സൂക്ഷിക്കുവാൻ ഉള്ള ചാർജ് ആരെങ്കിലും പ്രോബേറ്റ് ഓഫീസിൽ വിൽ സൂക്ഷിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ അലൈഡ് വിൽ സർവീസ് ഇത് ക്രമീകരിക്കുന്നുണ്ട് ..
വിൽ രെജിസ്റ്റർ ചെയ്യേണ്ടതുണ്ടോ?
ബ്രിട്ടനിൽ നിലവിലെ നിയമമനുസരിച്ചു വിൽ രെജിസ്റ്റർ ചെയ്യുക എന്ന നടപടിക്രമം ഇല്ല എന്നാൽ ഇന്ത്യയിൽ നമ്മൾ വിൽ എഴുതുക ആണെങ്കിൽ സബ് റെജിസ്ട്രർ ഓഫീസിൽ രെജിസ്റ്റർ ചെയ്യേണ്ടതായുണ്ട് . എന്നാൽ ബ്രിട്ടനിൽ വിൽ വീട്ടിൽ സൂക്ഷിക്കുവാൻ താല്പര്യം ഇല്ലാത്തവർക്ക് പ്രൊബേറ്റ് ഓഫീസിന്റെ വിൽ ഡെപ്പോസിറ്റ് സർവീസിൽ വിൽ സൂക്ഷിക്കാവുന്നതാണ് . പ്രൊബേറ്റ് ഓഫീസിൽ ഇരുപതു പൗണ്ട് അടച്ചു സൂക്ഷിക്കാൻ ഏല്പിയ്ക്കുമ്പോൾ തെളിവായി സർട്ടിഫിക്കറ്റ് ഓഫ് ഡിപ്പോസിറ്റ് റെസീപ്റ്റ് അവർ അയച്ചു നൽകും ചെയ്യും ഇതിനെ പലരും ദുർവ്യാഖ്യാനം ചെയ്തു വിൽ രെജിസ്ട്രേഷൻ എന്ന് തെറ്റിദ്ധരിപ്പിച്ചു ആളുകളിൽ നിന്നും അമിതമായി പണം ഈടാക്കുവാൻ ഈ സമയത്തു ചിലർ ശ്രമിക്കുന്നുണ്ട് . പ്രൊബേറ്റ് ഓഫീസിൽ സൂക്ഷിക്കുവാനായി അയക്കുന്ന വില്ലിന്റെ രസീത് രെജിസ്ട്രേഷൻ സർട്ടിഫിക്കേറ്റ് ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവർ ആളുകളിൽ നിന്നും പണം പിടുങ്ങാൻ ശ്രമിക്കുന്നത് .ഈ സേവനം വിൽ വീട്ടിൽ സൂക്ഷിക്കുവാൻ താല്പര്യം ഇല്ലാത്ത ആളുകൾക്കായി പ്രൊബേറ്റ് ഓഫീസ് നൽകുന്ന ഒരു സേവനം മാത്രമാണ് . താഴെ പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ ഇത് സംബന്ധിച്ചുള്ള സർക്കാർ നിർദേശം എന്തെന്ന് മനസിലാക്കുവാൻ സാധിക്കും .
എപ്പോളാണ് യു കെ യിൽ ഒരു വിൽ നിയമപരമായി വാലിഡ് ആകുന്നത് ?
നിങ്ങൾ സ്വന്തമായി എഴുതിയതോ അല്ലെങ്കിൽ സോളിസിറ്റർ വഴിയോ , വിൽ റൈറ്റെർ വഴിയോ എഴുതിയ വില്ലിൽ യു കെ യിലുള്ള നിങ്ങളുടെ സുഹൃത്തുക്കളോ , ബന്ധുക്കളോ ആയ ( ബെനിഫിഷറീസ് ആയി നിങ്ങൾ വില്ലിൽ നിർദ്ദേശിക്കാത്ത) രണ്ട് സാക്ഷികളുടെ സാനിധ്യത്തിൽ ഒപ്പിട്ടു തീയതിയും രേഖപ്പെടുത്തിയാൽ മാത്രമേ നിങ്ങളുടെ വില്ലിനു നിയമസാധുത ഉണ്ടാകു .
ഒരു കാര്യം ഒന്നുകൂടി ഓർമ്മിപ്പിക്കട്ടെ യു കെ യിൽ വിൽ രജിസ്റ്റർ ചെയ്യേണ്ട കാര്യമില്ല . പ്രൊബേറ്റ് ഓഫീസിൽ സൂക്ഷിക്കുവാൻ നൽകുന്നതിനെ രെജിസ്ട്രേഷൻ ആയി തെറ്റിദ്ധരിപ്പിക്കുന്ന ആളുകളെ തിരിച്ചറിയുക . വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കുവാൻ കഴിയുന്നില്ലെങ്കിൽ മാത്രം പ്രൊബേറ്റ് ഓഫീസിൽ സൂക്ഷിക്കുവാൻ വേണ്ടി ആലോചിക്കുക . നമ്മുടെ മലയാളി സമൂഹത്തിൽ തന്നെ മരണമടഞ്ഞ പ്രിയപ്പെട്ട പല സഹോദരി സഹോദരന്മാരുടെയും ഇത്തരത്തിൽ തങ്ങളുടെ പ്രിയപ്പെട്ടവരേ ഏൽപ്പിക്കുകയോ വീടുകളിൽ സൂക്ഷിക്കുകയോ ചെയ്തിരുന്ന വിൽ ഉപയോഗിച്ചാണ് അവരുടെ പ്രിയപ്പെട്ടവരിലേക്കു സ്വത്തുവകകൾ കൈമാറ്റപ്പെട്ടതും എന്നറിഞ്ഞിരിക്കുക .
യു കെയിലെ മലയാളികൾക്കിടയിൽ ആയിരക്കണക്കിന് ആളുകൾക്ക് പ്രൊഫെഷണൽ ആയി വിൽ തയ്യാറാക്കി നല്കിയിട്ടുള്ള അലൈഡ് വിൽ സർവീസ് ഈ പ്രതിസന്ധി കാലത്തു ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന ആളുകൾക്ക് വളരെ ഡിസ്‌കൗണ്ട് നിരക്കിൽ വിൽ തയ്യാറാക്കി നൽകുന്നുണ്ട് , നമ്മുടെ സമൂഹത്തിൽ നിന്നും മരണം മൂലം വേർപിരിഞ്ഞു പോയ നിരവധി സഹോദരി സഹോദരന്മാരുടെ പ്രിയപ്പെട്ടവരിലേക്കു യാതൊരു നൂലാമാലകളും ഇല്ലാതെ അവരുടെ വസ്തുവകകൾ എളുപ്പത്തിൽ കൈമാറ്റം ചെയ്യപ്പെട്ടത് അലൈഡ് വിൽ സെർവീസിലൂടെ തയ്യാറാക്കിയ വിൽ ഉപയോഗിച്ചാണ് .
Will service also has extended services like forming trust, (different types of trusts are there) People who are subject to inheritance tax liability needs to do estate planning to limit their liability. Such services are also provided by Allied Will Services.
കൂടുതൽ വിവരങ്ങൾക്ക് അലൈഡ് വിൽ സർവീസ് 0203 004 9400 നമ്പറിൽ വിളിക്കാവുന്നതാണ്
https://docs.google.com/forms/d/e/1FAIpQLSeD76dqrbFFoXw-Q2rHlvQXsg8BM7MjZidZ03KrBMARHX1Y6Q/viewform
ന്യൂഡൽഹി∙ കോവിഡ് പ്രതിസന്ധിമൂലം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ ഇപ്പോൾ തിരികെയെത്തിക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി. ആളുകൾ എവിടെയാണോ ഉള്ളത് അവിടെ തുടരണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. യാത്ര അനുവദിച്ചാൽ നിലവിൽ കേന്ദ്രസർക്കാരിന്റെ യാത്രാവിലക്കിനു വിരുദ്ധമാകും. ഹർജികൾ നാല് ആഴ്ചത്തേക്കു മാറ്റിവച്ചു.
ഇതിനിടെ സുപ്രീംകോടതിയില്‍ തിരിച്ചടിച്ചത് ഹര്‍ജി നല്‍കിയവരുടെ അവധാനതയില്ലായ്മയെന്നു മന്ത്രി കെ.ടി.ജലീല്‍ കുറ്റപ്പെടുത്തി. ഒരുമാസത്തേക്കു പ്രവാസികളെ മടക്കിക്കൊണ്ടുവരാനുള്ള സാധ്യത അടച്ചുവെന്നും ജലീല്‍ തുറന്നടിച്ചു. ആളുകളുടെ കണ്ണില്‍പൊടിയിടാന്‍ ആലോചനയില്ലാത്ത ഇടപെടലുകള്‍ നടത്തരുത്. കോടതിയില്‍ പോകുംമുന്‍പ് കേന്ദ്രത്തെയാണ് സമീപിക്കേണ്ടിയിരുന്നത്. തിരികെയെത്തുന്നവരെ സ്വീകരിക്കാന്‍ സംസ്ഥാനം തയാറെടുത്തിരുന്നെന്നും ജലീല്‍ പറഞ്ഞു.
വിദേശത്തുനിന്ന് എത്തുന്നവരിലൂടെ രോഗം പടരാനുള്ള സാധ്യത മുന്നിൽ കണ്ടാണ് കേന്ദ്രസർക്കാർ യാത്രാവിലക്ക് ഏർപെടുത്തിയത്. ഗൾഫ് രാജ്യങ്ങൾക്കു പുറമേ യുഎസ്, ബ്രിട്ടൻ എന്നിവിടങ്ങളിലും ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നു. അവരെയും തിരികെയെത്തിക്കണമെന്നും ആവശ്യമുണ്ട്. ഇവരെയൊക്കെ ഇപ്പോൾ ഇന്ത്യയിലെത്താൻ അനുവദിച്ചാൽ അതു രോഗവ്യാപനത്തിനു കാരണമായേക്കും. അങ്ങനെ സംഭവിച്ചാൽ നിലവിലെ ലോക്ഡൗണും യാത്രാവിലക്കും ലക്ഷ്യങ്ങളും തകിടം മറിയാൻ ഇടയാകും.
പ്രവാസികൾ ഉള്ള രാജ്യങ്ങളിൽ ചികിത്സാ സൗകര്യങ്ങളുൾപ്പെടെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താം. അക്കാര്യത്തിൽ സർക്കാർ ഇടപെടുമെന്നാണു പ്രതീക്ഷിക്കുന്നത്. പ്രവാസികളെ ഇപ്പോൾ നാട്ടിലെത്തിക്കുന്നതു പ്രായോഗികമായി തെറ്റായ കാര്യമാണെന്നും എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അതേസമയം ഹർജിയിലെ ആവശ്യങ്ങൾ കോടതി പൂർണമായി തള്ളിയിട്ടില്ല. ഒരു മാസം കഴിഞ്ഞ് ഇടപെടൽ വേണമെങ്കിൽ പരിഗണിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
സ്വന്തം ലേഖകൻ
എക്സസൈസ്, ഷോപ്പിങ്, ഡ്രൈവിംഗ് എന്നിവയുമായി പുറത്തിറങ്ങുമ്പോൾ പോലീസ് തടഞ്ഞു നിർത്തുന്നത് സ്ഥിരം കാഴ്ചയാണ്, എന്തൊക്കെയാണ് വേണ്ടത് എന്ന് കൃത്യമായ ധാരണ ഇല്ലാത്തത് ഔദ്യോഗിക നിർദ്ദേശങ്ങളുടെ അവ്യക്തത മൂലം എന്ന് മുൻ പോലീസ് ഓഫീസർ.
കൊറോണ വൈറസ് വ്യാപനം തടയാൻ വേണ്ടി നിലവിൽ വന്നിരിക്കുന്ന പുതിയ നിയമ സംവിധാനങ്ങൾ ജനങ്ങളെ വെട്ടിലാക്കുന്നു എന്ന പരാതി ഉയർന്നിട്ടുണ്ട്, എന്നാൽ വിവാദങ്ങളും ആശയക്കുഴപ്പങ്ങളും നിറഞ്ഞ ഈ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടത് പൗരന്മാരുടെ കടമയാണ്. എന്നാൽ എവിടേയ്ക്കാണ് പോകുന്നത് എന്ന പോലീസിന്റെ ചോദ്യത്തിന് വീട്ടിലിരുന്ന് മടുത്തിട്ട് പുറത്തിറങ്ങിയതാണെന്നോ, ചെറിയൊരു ആവശ്യത്തിനു കടയിലേക്ക് പോവുകയാണെന്നോ മറുപടി പറഞ്ഞാൽ എങ്ങനെയുണ്ടാവും? പോലീസ് പൊതുജനങ്ങൾ നിരത്തിലിറങ്ങുന്നത് ഡ്രോണുകൾ വഴി നിരീക്ഷിക്കുന്നതും, പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങൾ എല്ലാം ബ്ലോക്കിങ് സംവിധാനങ്ങൾ ഉപയോഗിച്ച് തടയുന്നതും ചർച്ചയ്ക്ക് വഴിവച്ചിരുന്നു. പോലീസുകാർ അല്പം കൂടുതൽ കർശനമായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ട്രാൻസ്പോർട്ട് സെക്രട്ടറിയായ ഗ്രാൻഡ് ഷാപ്പ്സ് മാധ്യമങ്ങളോട് പറഞ്ഞു. വീട്ടിലിരുന്ന് സഹകരിക്കുകയാണെങ്കിൽ ഈ പ്രശ്നം ഉണ്ടാകുന്നില്ലെന്നും, ചില പോലീസുകാർ അവർക്ക് നൽകിയ നിർദ്ദേശങ്ങൾക്കും ഉപരിയായി പ്രവർത്തിച്ചിട്ടുണ്ട് എന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് സമ്മതിച്ചു.
അത്യാവശ്യ സാധനങ്ങൾ ആയ ഭക്ഷണം, മരുന്ന് എന്നിവ വാങ്ങാൻ ജനങ്ങൾക്ക് പുറത്തുപോകാൻ അനുവാദമുണ്ട്, ദിവസത്തിലൊരിക്കൽ എക്സസൈസ് ചെയ്യാനും, രക്തം നൽകുക പോലുള്ള മെഡിക്കൽ ആവശ്യങ്ങൾക്കും പുറത്തിറങ്ങാം, വീട്ടിലിരുന്ന് ജോലി ചെയ്യാൻ സാധിക്കാത്ത ജീവനക്കാർക്ക് ജോലിക്ക് പോകാൻ അനുവാദമുണ്ട്. എന്നാൽ ഇവയൊന്നും തന്നെ ഇടയ്ക്കിടെ പുറത്തിറങ്ങി നടക്കാനുള്ള സമ്മതപത്രങ്ങൾ അല്ല.
മുൻ പൊലീസ് ഉദ്യോഗസ്ഥനായ മിസ്റ്റർ വെടോൺ പറയുന്നു, നിങ്ങൾ ഒരു പോലീസുകാരന്റെ ഭാഗത്തു നിന്ന് ചിന്തിച്ചു നോക്കുക, അവർക്ക് നിയമം നടപ്പിൽ വരുത്താൻ കൃത്യമായ നിർദ്ദേശങ്ങൾ നൽകപ്പെട്ടിട്ടുണ്ട് എന്നിരിക്കെ നിങ്ങൾ ചെറിയ ചെറിയ ആവശ്യങ്ങൾക്കായി പുറത്തു കറങ്ങി നടക്കുന്നു. രണ്ടു ഭാഗത്ത് നിന്നും യുക്തിപരമായി ചിന്തിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങൾ നിയമം തെറ്റിച്ച് പുറത്തിറങ്ങി നടന്നാൽ ആദ്യത്തെ തവണ 30 പൗണ്ടും , പിന്നീട് ഓരോതവണയും തുക ഇരട്ടിച്ചു 960 പൗണ്ട് വരെ പിഴ ഈടാക്കാവുന്നതാണ്. എന്നാൽ ഇത് അടയ്ക്കാൻ നിങ്ങൾ തയ്യാറായില്ലെങ്കിൽ കോടതി കയറേണ്ടി വരും. ഇത് ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ വേണ്ടി ഉള്ളതല്ല എന്നും സുരക്ഷ മാത്രമാണ് പ്രഥമലക്ഷ്യമെന്നും നാഷണൽ പോലീസ് ചീഫ് കൗൺസിൽ പറഞ്ഞു. ഗവൺമെന്റ് പോലീസിന് നൽകിയിരിക്കുന്ന നിർദ്ദേശങ്ങളിൽ ചില അവ്യക്തതകൾ ഉണ്ട്, എന്നാൽ അതിന്റെ തിരുത്തലിനോ കൂടുതൽ നിർദ്ദേശങ്ങൾക്കോ കാത്തുനിൽക്കേണ്ട സമയമല്ല ഇതെന്നും അവർ കൂട്ടിച്ചേർത്തു.
സ്വന്തം ലേഖകൻ
ലണ്ടൻ : യുകെയിൽ കൊറോണ വൈറസ് വ്യാപനത്തെ തടയാൻ കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പ്രധാനമന്ത്രി ബോറിസ് ജോൺസൻ. രാജ്യത്ത് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 335 ആയി ഉയർന്നു. ഇന്നലെ മാത്രം 967 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 6650 ആയി. ഈയൊരു സാഹചര്യത്തിൽ സർക്കാർ നൽകുന്ന മുൻകരുതലുകൾ ജനങ്ങൾ പാലിക്കേണ്ടിയിരിക്കുന്നു. രോഗവ്യാപനത്തെ തടയാൻ വിപുലമായ നടപടികൾ ബോറിസ് ജോൺസൻ പ്രഖ്യാപിച്ചു. ഏറ്റവും പ്രധാനമായി ആളുകളോട് വീട്ടിൽ തന്നെ തുടരാൻ അദ്ദേഹം ആവശ്യപ്പെട്ടു. വളരെ അത്യാവശ്യമായിട്ടുള്ള സാഹചര്യങ്ങളിൽ മാത്രമേ വീട് വിട്ടു പുറത്തുപോകാവൂ . അതോടൊപ്പം സാമൂഹിക അകലം പാലിക്കാനും ജനങ്ങളോട് ആവശ്യപ്പെട്ടു. ഏവരും പരമാവധി 2 മീറ്റർ വരെ അകലം പാലിക്കണം.
ഭക്ഷണം, മരുന്ന് തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്ക് പുറത്തുപോകാം. എന്നാൽ സാമൂഹിക അകലം പാലിക്കുന്നതിൽ ശ്രദ്ധിക്കണം. ഒപ്പം നടത്തം, സൈക്ലിംഗ് പോലെയുള്ള വ്യായാമങ്ങൾ ഒറ്റയ്ക്കോ കുടുംബത്തിനൊപ്പോ ചെയ്യണം. രോഗിയെ സഹായിക്കാൻ വൈദ്യസഹായം ലഭ്യമാക്കും. അതുപോലെ വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ ആളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതിന് കഴിയാതെ വരുന്നവർക്ക് അത്യാവശ്യമെങ്കിൽ മാത്രം ജോലിക്ക് പോകാം.
സ്കൂളുകൾ അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണെങ്കിലും എൻ എച്ച് എസ് ജീവനക്കാർ, പോലീസ് തുടങ്ങി പട്ടികയിൽ പറഞ്ഞിട്ടുള്ളവരുടെ മക്കൾക്ക് സ്കൂളുകളിൽ പോകാം. വീട്ടിൽ ഒരുമിച്ചു കഴിയുന്നവർ അല്ലാതെ ആരെയും സന്ദർശിക്കാൻ ഇപ്പോൾ അനുവാദമില്ല. സുഹൃത്തുക്കളോട് അടുത്തിടപഴുകുന്നത് അവസാനിപ്പിക്കണം. ആവശ്യസാധനങ്ങൾ ഒഴികെയുള്ള എല്ലാ കടകളും ഇനി അടച്ചിടും. വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ്, ബ്യുട്ടി പാർലർ, ലൈബ്രറികൾ, ജിമ്മുകൾ, കമ്മ്യൂണിറ്റി സെന്ററുകൾ, യുവജന കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ, ആർക്കേഡുകൾ, ഹോട്ടലുകൾ ഹോസ്റ്റലുകൾ, ക്യാമ്പിങ് ഇടങ്ങൾ തുടങ്ങിയവ യുകെയിൽ ഇനി അടഞ്ഞുകിടക്കും. രണ്ടിലധികം ആളുകളുടെ പൊതുസമ്മേളനങ്ങളും നിരോധിച്ചിരിക്കുന്നു. ജോലിസ്ഥലത്തെ എല്ലാ മീറ്റിംഗുകളും മറ്റ് ഒത്തുചേരലുകളും കുറയ്ക്കാൻ തൊഴിലാളികൾ ശ്രമിക്കണമെന്ന് മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു. വിവാഹം , മാമോദീസ , മറ്റ് ചടങ്ങുകൾ ഉൾപ്പെടെ എല്ലാ സാമൂഹിക പരിപാടികളും നിരോധിച്ചിരിക്കുന്നു. എന്നാൽ ശവസംസ്കാര ചടങ്ങുകൾക്ക് കുടുംബത്തിലെ അംഗങ്ങൾക്ക് മാത്രം പങ്കെടുക്കാൻ കഴിയും.
ഒത്തുചേരലുകൾ തടയാൻ പോലീസിന് അധികാരമുണ്ടായിരിക്കും. അതേസമയം നിയമങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയ ആർക്കെതിരെയും പിഴ ചുമത്താം. നിയന്ത്രണങ്ങൾ നിരന്തരമായ അവലോകനത്തിലായിരിക്കുമെന്നും കുറഞ്ഞത് മൂന്ന് ആഴ്ച വരെ നീണ്ടുനിൽക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആഗോളതലത്തിൽ ഇതുവരെ 16,515 മരണം റിപ്പോർട്ട് ചെയ്തു. കൊറോണ വൈറസ് കേസുകൾ 380,000ലേക്ക് എത്തി.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
കമ്പനികൾ ഏതെങ്കിലും സാഹചര്യത്തിൽ ഉപഭോക്ത സംരക്ഷണ നിയമം ലംഘിക്കുകയോ അമിതവില ഈടാക്കുകയോ പ്രോഡക്റ്റുകളെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ പ്രചരിപ്പിക്കുകയോ ചെയ്താൽ സിഎംഎ കർശനമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് സിഎംഎ ചെയർമാൻ ലോർസ് ടൈറി പറഞ്ഞു. ജനങ്ങളുടെ മേൽ അധികഭാരം ചുമത്താൻ ശ്രമിക്കരുത് എന്ന് അദ്ദേഹം റീട്ടെയിൽ വ്യാപാരികളോട് ആവശ്യപ്പെട്ടു. അതോടൊപ്പം തന്നെ തങ്ങളുടെ സാധനങ്ങൾ ഓൺലൈൻ സൈറ്റുകൾ വഴി വിൽക്കാൻ ശ്രമിക്കുമ്പോൾ അമിത വില ഈടാക്കാതിരിക്കാൻ പൊതുജനങ്ങളും ശ്രദ്ധിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
റീട്ടെയിൽ വിപണന മേഖലയിൽ മലയാളികളുടെ ഉൾപ്പെടെയുള്ള ആവശ്യ സാധനങ്ങൾക്ക് കൂടുതൽ വില ഈടാക്കുന്നതിന്റെ വിവരങ്ങൾ മലയാളം യുകെ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. അതോടൊപ്പം പല ആവശ്യസാധനങ്ങളും കൂടുതൽ സംഭരിച്ച് മറ്റുള്ളവർക്ക് അമിതവില ഈടാക്കി ശ്രമിച്ചു വിൽക്കുന്ന പ്രവണതയും വർദ്ധിച്ചു വരുന്നുണ്ട്. ബ്രാഡ്ഫോർഡ് മൂറിലെ കൗൺസിലറായ കോൾ മുഹമ്മദ് ഷാഫിക്ക് ഈ നടപടിക്കെതിരെ രംഗത്തുവന്നിരുന്നു.10 പൗണ്ട് വിലവരുന്ന ചിക്കൻ 60 പൗണ്ടിന് വിൽപന നടത്തിയതായി പരാതി ലഭിച്ചതായി അദ്ദേഹം പറഞ്ഞു.
ഈ പ്രതിസന്ധിഘട്ടത്തിൽ സമാന രീതിയിലുള്ള ചൂഷണങ്ങൾക്കെതിരെ കരുതിയിരിക്കണമെന്ന് മലയാളംയുകെ ന്യൂസ് ഡസ്ക് വായനക്കാരെ ഓർമിപ്പിക്കുന്നു. ഏതെങ്കിലും രീതിയിൽ വിലവർദ്ധനവിന്റെ തിക്താനുഭവങ്ങൾ ഉണ്ടെങ്കിൽ ഈ വാർത്തയുടെ കമന്റ് കോളത്തിൽ രേഖപ്പെടുത്താൻ അഭ്യർത്ഥിക്കുന്നു. വിലവർധനവിനും ചൂഷണത്തിനുമെതിരെ നമുക്ക് ഒന്നിച്ച് പോരാടാം.
കേന്ദ്ര ബജറ്റ് പ്രവാസികളെ എങ്ങനെ ബാധിക്കുമെന്നതിനെ കുറിച്ച് പലർക്കും ആശങ്കയുണ്ട്. പ്രധാനമായും നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി നൽകേണ്ടിവരുമോ എന്നതിനെക്കുറിച്ചാണ് ആശങ്ക. പ്രവാസികൾക്ക് നികുതി ഏർപ്പെടുത്തുമെന്ന് ബജറ്റ് 2020 അവതരിപ്പിക്കുന്ന വേളയിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞിരുന്നു. ഗൾഫ് നാടുകളിൽ ആദായ നികുതി ഇല്ലാത്തതുകൊണ്ട് അവിടെ പണിയെടുക്കുന്നവർ ഇന്ത്യയിൽ നികുതി അടയ്‌ക്കേണ്ടിവരുമെന്ന ധാരണ ഉടനെ പടർന്നതാണ് ഈ ആശങ്കയ്ക്ക് കാരണം. ഇതേത്തുടർന്ന് പ്രവാസികളിലേറെയും നാട്ടിലേക്ക് പണമയക്കുന്നത് തൽക്കാലത്തേക്ക് നിർത്തി വെച്ചിട്ടുണ്ട്. കാര്യങ്ങളിലൊരു വ്യക്തത വന്ന ശേഷം പണമയച്ചാൽ മതിയെന്ന് വിചാരിക്കുന്നവരുടെ എണ്ണം ഏറെയാണെന്ന് ബാങ്കുകളിലേക്ക് വരുന്ന ഇതു സംബന്ധിച്ച് അന്വേഷണങ്ങൾ പരിശോധിച്ചാലറിയാനാകും. ബാങ്കുകളിലേക്ക് വിദേശത്തു നിന്നയയ്ക്കുന്ന ഫണ്ടു വരവിൽ ഒരാഴ്ചക്കുള്ളിൽ കുറവു വന്നിട്ടുണ്ടെന്നാണ് അറിയുന്നത്. ഇതു സംബന്ധിച്ച അവ്യക്തത നീക്കേണ്ടത് ഇക്കാരണത്താൽ അത്യാവശ്യമാണ്.
ബജറ്റിന്റെ അടുത്തദിവസം സെൻട്രൽ ബോർഡ് ഓഫ് ഡയറക്ടറേറ്റ് ടാക്സസ് ഒരു വിശദീകരണ കുറിപ്പ് ഇറക്കിയിരുന്നു. അതനുസരിച്ച് 6 (1 എ) വകുപ്പ് പ്രകാരം ഒരാൾ വിദേശത്തു താമസക്കാരനാണെങ്കിൽ, ഇന്ത്യയിലെ ബിസിനസ്സിൽ നിന്നോ തൊഴിലിൽ നിന്നോ ലഭിക്കുന്നതല്ലാതെ വിദേശ വരുമാനത്തിന് ഒരു നികുതിയും ഈടാക്കില്ല. അത്തരം വ്യക്തികളുടെ കാര്യത്തിൽ, അവരുടെ ഇന്ത്യൻ വരുമാനത്തിന് മാത്രമേ നികുതി ഉണ്ടാകൂ.
പലരും വിദേശ വരുമാനത്തിന് നികുതി ഈടാക്കുന്നില്ല എന്ന വ്യവസ്ഥ കാലങ്ങളായി ദുരുപയോഗം ചെയ്യുകയായിരുന്നു. ഉദാഹരണത്തിന് നാട്ടിലെ വസ്തു ഒരു പ്രവാസി മറ്റൊരു പ്രവാസിക്ക് വിൽക്കുന്നു. മൂലധനലാഭ നികുതിയും സ്റ്റാമ്പ് ഡ്യൂട്ടിയും വളരെ കുറച്ചു മാത്രം വരത്തക്കരീതിയിൽ ഉള്ള ഒരു തുക നാട്ടിൽ വച്ചു കൈമാറിയിട്ട് വിൽപന തുകയുടെ സിംഹഭാഗവും വിദേശത്തുവച്ചു കൈമാറുന്നു. വിദേശത്തു ലഭിച്ച പണം നാട്ടിലേക്ക് വിദേശ വരുമാനമെന്ന രീതിയിൽ അയക്കുന്നു. ഇത് സംസ്ഥാന സർക്കാരിന് സ്റ്റാമ്പ് ഡ്യൂട്ടിയിനത്തിൽ നഷ്ടവും കേന്ദ്ര സർക്കാരിന് ആദായനികുതി ഇനത്തിൽ നഷ്ടവും ഉണ്ടാക്കുന്നു.
ഇതുമാത്രമല്ല, മറ്റുപല രീതികളിലും ഇന്ത്യക്കകത്തുനിന്നു സമ്പാദിക്കുന്ന വരുമാനത്തിനെ വിദേശത്ത് എത്തിച്ചിട്ട് അവിടെനിന്നുള്ള വരുമാനമാക്കി കാണിച്ചു നാട്ടിൽ തിരികെ കൊണ്ടുവന്നു നികുതി ഒഴിവാക്കാറുണ്ട്. ഇതിനായി പല സമ്പന്നരും വരുമാനത്തിന്റെ സ്രോതസ്സ് ഇന്ത്യയിലാണെങ്കിലും ആദായനികുതി നിയമത്തിൽ പ്രവാസിയായി കണക്കാക്കാൻ വേണ്ടി വർഷത്തിൽ പലപ്പോഴായി ആറുമാസത്തോളം വിദേശത്തു തങ്ങും. കഴിഞ്ഞ അഞ്ചാറുവർഷം നിരവധി പ്രവാസികളുടെ ടാക്‌സ് അസ്സെസ്സ്മെന്റ് പുനഃപരിശോധിച്ചതിൽ നിന്നാണ് ഇത്തരം നികുതി വെട്ടിപ്പ് സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടത്.
ആദായനികുതി നിയമത്തിൽ വന്ന മാറ്റം പ്രകാരം ഇനിമേൽ പ്രവാസിയായി കണക്കാക്കണമെങ്കിൽ 240 ദിവസത്തിൽ കൂടുതൽ വിദേശത്തു തങ്ങേണ്ടിവരും. ഇത് പക്ഷെ മർച്ചന്റ് നേവിയിലും പെട്രോളിയം കമ്പനികളുടെ റിഗ്ഗുകളിൽ ജോലി ചെയ്യുന്ന ആളുകളെ സാരമായി ബാധിക്കാൻ സാദ്ധ്യതയുണ്ട്. പലപ്പോഴും അവർക്ക് ആറുമാസത്തോളം മാത്രമേ വിദേശത്തു പണി കാണുകയുള്ളൂ. അവർ ഇത് സർക്കാരിന്റെ ശ്രദ്ധയിൽ എത്രയും പെട്ടന്ന് കൊണ്ടുവരണം. അല്ലെങ്കിൽ എട്ടുമാസത്തോളം എങ്ങിനെയും വിദേശത്തു തങ്ങണം. അതുപോലെ വിദേശത്തുള്ള വ്യാപാരികൾ നാട്ടിൽ ഇടയ്ക്കിടെ വന്നുപോകുന്നതും ഇനി പറ്റില്ല.
പുതിയ നിയമം സംബന്ധിച്ച് പല കാര്യങ്ങളിലും വ്യക്തത വരാനുണ്ട്. പ്രവാസികൾ വരുമാനത്തിന്റെ സ്രോതസ്സ് കാണിക്കാൻ ഇന്ത്യയിൽ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യണമോ എന്നും അതിൽ വിദേശത്തുള്ള സ്വത്തുവിവരം നൽകണമെന്നോ ഉള്ള കാര്യങ്ങളിൽ വ്യക്തത വന്നിട്ടില്ല. വിശദീകരണകുറിപ്പിൽ വിദേശ രാജ്യങ്ങളിലെ വിശ്വസ്തരായ തൊഴിലാളികളെ ഉദ്ദേശിച്ചുള്ളതല്ല പുതിയ നിയമമെന്നേ പറഞ്ഞിട്ടുളളൂ. അതിൽ പ്രവാസികളായ വ്യാപാരികളും, വ്യവസായികളും, നിക്ഷേപകരും ഉൾപെടുമോ എന്നും വ്യക്തമാക്കാനുണ്ട്.
ഹൈവേ ജീവനക്കാരുടെ ജീവൻ പോലും അപകടത്തിലാക്കുന്ന വിധത്തിൽ റോഡ്സൈഡിലേക്ക് കാറിൽ നിന്ന് മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്ക് ഇനിമുതൽ പിഴയടയ്ക്കേണ്ടി വരും.
വർഷംതോറും മാലിന്യങ്ങൾ വൃത്തിയാക്കാനായി മാത്രം വെൽഷ് കൗൺസിൽ ചെലവഴിക്കുന്നത് മില്യൺ കണക്കിന് പൗണ്ടാണ്. എന്നാൽ വളരെ കുറച്ചുപേർ മാത്രമേ പിടിക്കപ്പെടുന്നുള്ളൂ. എന്നാൽ ഇപ്പോൾ നിലവിലുള്ള നിയമം മാറ്റി, വേസ്റ്റ് തള്ളുന്ന വാഹനത്തിന്റെ ഉടമസ്ഥർക്ക് പിഴയടക്കേണ്ടിവരുന്ന രീതിയിൽ ആക്കാനാണ് വെൽഷ് ഗവൺമെന്റ്ന്റെ നീക്കം. കാർ ഉടമസ്ഥനാണ് മാലിന്യം തള്ളിയതെങ്കിലും അല്ലെങ്കിലും ശരി, തെളിവുണ്ടെങ്കിൽ പിഴ അടയ്ക്കപ്പെടുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്യും.
ഇതിനു മുമ്പ് ചില സൈക്കിൾ യാത്രക്കാർ ട്രാഫിക്കിൽ കാത്തുനിന്ന് മാലിന്യം വലിച്ചെറിയുന്നവർക്ക് നേരെ തന്നെ അത് തിരിച്ചറിയുന്ന ഒരു രീതി നിലവിലുണ്ടായിരുന്നു. വെൽഷ് ഗവൺമെന്റ് കൗൺസിലുകൾക്കാണ് റോഡുകൾ വൃത്തിയാക്കാനുള്ള ചുമതല. എന്നാൽ അപകടകരമായ രീതിയിൽ നിക്ഷേപിച്ച മാലിന്യങ്ങൾ വൃത്തിയാക്കുന്നതിനിടെ അപകടത്തിൽപെട്ട ജീവനക്കാർ മരിച്ച ഒട്ടനവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മാത്രമല്ല അത് വൃത്തിയാക്കാനുള്ള മുഴുവൻ ചെലവും വഹിക്കേണ്ടതും കൗൺസിലാണ്. 20 മിനിറ്റ് നീണ്ടുനിൽക്കുന്ന വൃത്തിയാക്കലിനു ഏകദേശം 4000 പൗണ്ട് ചെലവ് വരുന്നുണ്ട്.
നിലവിൽ റോഡിൽ മാലിന്യം നിക്ഷേപിക്കുന്നവരെ പിടിക്കപ്പെട്ടാൽ 2500 പൗണ്ട് വരെ ഫൈൻ അടയ്ക്കേണ്ടതാണ്. അല്ലാത്തവരെ അറസ്റ്റ് ചെയ്യാനും നിയമമുണ്ട്. എന്നാൽ ആരുടെ പേരിലാണോ നോട്ടീസയച്ചത് അവർ പിഴയടയ്ക്കാതെ ഇരിക്കുന്നതും, ചെയ്ത കുറ്റം നിരസിക്കുന്നതുമാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണം. എന്നാൽ ഇനി മുതൽ വാഹന ഉടമ കുറ്റം ചെയ്താലും ഇല്ലെങ്കിലും പിഴയടയ്ക്കേണ്ടി വരും. ഇതിനായി വെൽഷ് ഗവൺമെന്റ് കൗൺസിലുകൾക്ക് പ്രത്യേക അധികാരം നൽകിയിട്ടുണ്ട്. ഈ നിയമം വരുന്നതോടുകൂടി റോഡരികിൽ മാലിന്യം തള്ളുന്നതിന് വലിയ കുറവ് സംഭവിക്കും എന്നാണ് കരുതുന്നത്.
റോഡരികിലെ മാലിന്യങ്ങൾ വൃത്തിയാക്കാൻ സ്വമേധയാ ഇറങ്ങിത്തിരിക്കുന്നവരും ഉണ്ട്. അവരും വളരെ വേദനിപ്പിക്കുന്ന കാര്യങ്ങൾ ആണ് പങ്കുവെക്കാറുള്ളത്. മോർഗൻ ഇവൻ എന്ന യുവാവ്, സ്ഥിരമായി റോഡ് സൈഡിലെ മാലിന്യങ്ങൾ വൃത്തിയാക്കുന്ന ആളാണ്. റോഡരികിൽ തള്ളപ്പെട്ട മാലിന്യങ്ങൾ കാണുമ്പോൾ തനിക്ക് വളരെയധികം ദേഷ്യം ഉണ്ടാകുമെന്നും എന്നാൽ അത് വൃത്തിയാക്കാൻ ശ്രമിക്കുന്നതിൽ താൻ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോഫി കപ്പുകൾ, കോണ്ടങ്ങൾ, പ്ലാസ്റ്റിക് ബോട്ടിലുകൾ തുടങ്ങിയവയാണ് പ്രധാനമായും റോഡ് സൈഡിലെ മാലിന്യങ്ങൾ എന്ന് ലിറ്റർ പിക്കിൾ എന്ന് അറിയപ്പെടുന്ന പോളി എമ്മോട്ട് പറഞ്ഞു.
ബെർക്‌ഷയർ: ഇന്ത്യൻ പൈതൃകം കാരണം പ്രാദേശിക ദത്തെടുക്കൽ സേവനം ലഭ്യമാകാതെ പോയ ദമ്പതികൾ അവരുടെ നിയമപരമായ പോരാട്ടത്തിൽ വിജയം കൈവരിച്ചു. റോയൽ ബറോ ഓഫ് വിൻഡ്‌സർ ആൻഡ് മൈഡൻഹെഡ് കൗൺസിലിനെതിരെ പോരാടിയാണ് ഇന്ത്യൻ വംശജരായ ദമ്പതികൾ സന്ദീപും റീന മന്ദറും വിജയിച്ചത്. ഇന്ത്യൻ പൈതൃകം ആരോപിച്ചതുമൂലം അവർക്ക് അപേക്ഷ നൽകാൻ പോലും സാധിച്ചിരുന്നില്ല. ഇന്ത്യയിൽ നിന്നോ പാകിസ്ഥാനിൽ നിന്നോ ആവും കൂടുതൽ ദത്തെടുക്കൽ സേവനം ലഭിക്കുകയെന്നും അധികൃതർ പറയുകയുണ്ടായി.
വംശത്തിന്റെ അടിസ്ഥാനത്തിൽ ദമ്പതികളോട് വിവേചനം കാണിച്ചതായി ജഡ്ജി മെലിസ ക്ലാർക്ക് പറഞ്ഞു. തങ്ങളുടെ ഇന്ത്യൻ പൈതൃകം കാരണം ദത്തെടുക്കാൻ പറ്റില്ലെന്ന് പറഞ്ഞപ്പോൾ ഒരു വിവേചനം അനുഭവപ്പെട്ടതായി ദമ്പതികൾ തുറന്നുപറഞ്ഞു. വിധിയെ സ്വീകരിച്ചുകൊണ്ട് അവർ പറഞ്ഞു ; “നിങ്ങൾ ഏത് വംശമോ മതമോ വർണ്ണമോ ആണെങ്കിലും, നിങ്ങളെ തുല്യമായി പരിഗണിക്കുകയും മറ്റുള്ളവരെപ്പോലെ നിങ്ങൾക്ക് ദത്തെടുക്കാൻ കഴിയുകയും വേണം. ഈ വിധി അതാണ് ഉറപ്പാക്കുന്നത്. ഒരു മാറ്റം അനിവാര്യമാണെന്ന് ഞങ്ങൾക്ക് തോന്നി.” മറ്റ് ദമ്പതികൾക്ക് സമാനമായത് സംഭവിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി.
ദമ്പതികൾക്ക് പൊതുവായ നഷ്ടപരിഹാരം 29,454.42 പൗണ്ട് വീതവും വിദേശത്ത് നിന്ന് ഒരു കുട്ടിയെ ദത്തെടുക്കുന്നതിനുള്ള ചെലവായ 60,013.43 പൗണ്ട് പ്രത്യേക നഷ്ടപരിഹാരവും ജഡ്ജി വിധിച്ചു. അതിനുശേഷം ഈ ദമ്പതികൾ അമേരിക്കയിൽ നിന്നുള്ള ഒരു കുട്ടിയെ ദത്തെടുത്തു. സ്നേഹം നിറഞ്ഞൊരു വീട് ആഗ്രഹിക്കുന്ന ഓരോ ബ്രിട്ടീഷ് കുട്ടിയുടെയും വിജയം കൂടിയാണ് ഈ വിധിയെന്ന് ദമ്പതികളുടെ വക്കീൽ അഭിപ്രായപ്പെട്ടു. എന്നാൽ കൗൺസിലിന് എതിരെയുള്ള ദമ്പതികളുടെ വാദം കൗൺസിൽ പൂർണമായി നിഷേധിച്ചു.