Main News

പ്രൊഫ. ബാബു പൂഴിക്കുന്നേല്‍

ജനുവരി. പ്രിന്‍സിപ്പല്‍ ഡോ. സ്റ്റീഫന്‍ അനാലില്‍ വിരമിച്ചു. അപ്രതീക്ഷിതമായിരുന്നു ആ വാര്‍ത്ത. ഡിസംബര്‍ 28 മുതല്‍ അദ്ദേഹം അവധിയിലാണ്. മാര്‍ച്ച് 31 വരെ സര്‍വ്വീസ് ഉണ്ടായിരിക്കേണ്ട സ്റ്റീഫന്‍ സാര്‍ വിരമിക്കുന്നതിന്റെ പിന്നില്‍ ഒരു സമരത്തിന്റെ കഥയാണ് ഉള്ളത്. കോമേഴ്‌സ് വിദ്യാര്‍ത്ഥികള്‍ കോളജില്‍ സമരം നടത്തി. ഡിസംബറില്‍ നടന്ന ആ സമരത്തെതുടര്‍ന്ന് നാലുകുട്ടികളെ കോളജില്‍ നിന്നും ഡിസ്മിസ് ചെയ്തു. അന്വേഷണക്കമ്മീഷന്‍ വച്ച് നിയമാനുസൃതമായിട്ടാണ് പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുത്തത്. കുട്ടികളെ തിരിച്ചെടുക്കണമെന്ന് വലിയ സമ്മര്‍ദമുണ്ടായി. പരീക്ഷ അടുത്തതിനാലും മറ്റു കോളജുകൡ അഡ്മിഷന്‍ കിട്ടാന്‍ പ്രയാസമായതിനാലും അവരെ തിരിെച്ചടുക്കണെമന്നുള്ള അഭ്യര്‍ത്ഥന പ്രിന്‍സിപ്പല്‍ മാനിച്ചില്ല. അവരെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി അധ്യാപകരും രക്ഷാകര്‍ത്താക്കളും മാനേജുമെന്റിനെ സമീപിച്ചു. എല്ലാവശവും പരിഗണിച്ച് കുട്ടികളെ തിരിച്ചെടുക്കുവാന്‍ മാനേജര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ തന്റെ നിലപാടില്‍ പ്രിന്‍സിപ്പല്‍ ഉറച്ചുനിന്നു. സമ്മര്‍ദം ശക്തമായപ്പോള്‍ വോളന്ററി റിട്ടയര്‍മെന്റെടുത്ത് വിടപറഞ്ഞു. യാത്രയയപ്പ് യോഗം ഉണ്ടായില്ല. അദ്ദേഹം അതിനു വഴങ്ങിയതുമില്ല. സീനിയര്‍ മോസ്റ്റ് അധ്യാപിക എന്ന നിലയില്‍ ഫിസിക്‌സ് ഡിപ്പാര്‍ട്ടുമെന്റിലെ പ്രൊഫ. സി.യു മേരിക്ക് പ്രിന്‍സിപ്പിലിന്റെ ചാര്‍ജുകൊടുത്തു. ഞങ്ങള്‍ കൗണ്‍സില്‍ അംഗങ്ങള്‍ ഭരണകാര്യങ്ങളില്‍ മേരി ടീച്ചറിനെ സഹായിച്ചു. പിരിച്ചു വിടപ്പെട്ട കുട്ടികള്‍ തിരിച്ചെത്തി. കോളജ് സുഗമമായി മുന്നോട്ടുപോയി. 2006
അടുത്ത പ്രിന്‍സിപ്പല്‍ ആര്? എന്നുള്ള ചോദ്യം അന്തരീക്ഷത്തില്‍ മുഴങ്ങിനിന്നു. അപ്പോള്‍ പതിനാറുവര്‍ഷം സര്‍വ്വീസുള്ള സെലക്ഷന്‍ ഗ്രേഡ് അധ്യാപകര്‍ക്കായി മാനേജരുടെ ഒരു നോട്ടീസ് ഒപ്പിടാന്‍ കൈമാറി. പുതിയ പ്രിന്‍സിപ്പലിനെ തിരഞ്ഞെടുക്കുന്നതിനുവേണ്ടിയുള്ള അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള നോട്ടീസായിരുന്നു അത്. 2006 ജനുവരി 9ാം തീയതിക്കു മുന്‍ പായി താല്പര്യമുള്ള അധ്യാപകര്‍ ബയോഡേറ്റാ സഹിതം കോ ളജ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിേക്കണ്ടതാണ്. 47 സെലക്ഷന്‍ ഗ്രേഡ് അധ്യാപകരാണ് കോളജില്‍ ഉണ്ടായിരുന്നത്. 47 പേരും നോട്ടീസ് വായിച്ച് ഒപ്പിട്ടു. 12 അധ്യാപകര്‍ ബയോേഡറ്റാ സഹിതം പ്രിന്‍സിപ്പല്‍ തസ്തികയ്ക്കുേവണ്ടി അപേക്ഷ സമര്‍പ്പിച്ചു. ചെറിയാന്‍ തോമസ്, ഇ.പി മാത്യു, തോമസ് പൈമ്പാലില്‍, ജയിംസ് കുര്യന്‍, ഫിലിപ്പ് ചാക്കോ, കെ.എ സിറിയക്ക്, സി.വി തോമസ്, വി.എസ് ജോസ്, എം.എസ് തോമസ്, ഫ്രാന്‍സിസ് സിറിയക്ക്, ബാബു തോമസ്, ഏലിയാമ്മ കുര്യന്‍ എന്നിവര്‍ അപേക്ഷ സമര്‍പ്പിച്ചു. ജനുവരി മാസം 21ാം തീയതി കോട്ടയം ബി.സി.എം കോളജില്‍ വച്ച് ഇന്റര്‍വ്യൂ നടന്നു. ഉച്ചകഴിഞ്ഞ് 2 മണി മുതലാണ് ഇന്റര്‍വ്യുവിന്റെ സമയം. ഞാന്‍ രാവിലെ മുതല്‍ ബി.സി.എം കോളജിലുണ്ട്. കരിയര്‍ സെല്ലിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഒരു ക്യാമ്പില്‍ രാവിലെ പത്തുമുതല്‍ പന്ത്രണ്ടര വരെ ക്ലാസെടുക്കുവാന്‍ മാത്‌സ് ഡിപ്പാര്‍ട്ടുമെന്റിലെ ജോര്‍ജ് മാത്യു സാര്‍ ക്ഷണിച്ചിരുന്നു. സിസ്റ്റര്‍ സാവിയോ ഹാളിലെ ക്ലാസും കഴിഞ്ഞ് കാന്റീനില്‍ നിന്ന് ലഘുഭക്ഷണവും കഴിച്ച് ഞാന്‍ പ്രിന്‍സിപ്പലിന്റെ ഓഫീസിലെത്തി. ബി.സി.എം കോളജില്‍ വീണ്ടുമൊരു ഇന്റര്‍വ്യു. പന്ത്രണ്ട് അധ്യാപകരും മികച്ച വസ്ത്രധാരണത്തോടുകൂടി ഫയലുകളെല്ലാം പിടിച്ച് മുകളിലത്തെ ബോട്ടണി ഡിപ്പാ ര്‍ട്ടുെമന്റിേനാടു ചേര്‍ന്നുള്ള ക്ലാസ്‌റൂമില്‍ ഇരുന്നു. പ്രത്യാശയുടെ തിളക്കം കണ്ണുകളിലും ഇന്റര്‍വ്യുവിന്റെ ടെന്‍ഷന്‍ മുഖത്തും പ്രതിഫലിച്ചു. എനിക്കു മുന്‍പേ ആറുപേര്‍ ഇന്റര്‍വ്യു കഴിഞ്ഞിറങ്ങി. എല്ലാവരും നല്ല പെര്‍ഫോര്‍മെന്‍സ് ആയിരുന്നു എന്നാണ് പറഞ്ഞത്. വെള്ള മുണ്ടും വെള്ള ഷര്‍ട്ടും ധരിച്ച് ഞാന്‍ എളിമയോടെ എന്റെ ഊഴം കാത്തിരുന്നു. ഗസ്റ്റ് റൂമിലായിരുന്നു ഇന്റര്‍വ്യൂ. പ്രിന്‍സിപ്പലിന്റെ അറ്റന്‍ണ്ടര്‍
ഞാന്‍ പ്രിന്‍സിപ്പലാകുന്നു

എല്‍സി ചേച്ചി എന്നെ ഗസ്റ്റ് റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി. നാലുപേര്‍ നിരന്നിരിക്കുന്നു. ഫാ. ജേക്കബ് കൊല്ലാപറമ്പില്‍, ഫാ. മാത്യു മലേപ്പറമ്പില്‍, സിസ്റ്റര്‍ ലിബിയ, ഫാ. തോമസ് കോട്ടൂര്‍. മലേപറമ്പിലച്ചന്‍ പാലാ സെന്റ ് തോമസ് കോളജ് പ്രിന്‍സിപ്പലാണ്. ഓള്‍ കേരളാ പ്രൈവറ്റ് കോളജ് മാനേജേഴ്‌സ് അസോസിയേഷന്റെ സെക്രട്ടറിയാണ്. മാനേജുമെന്റിനുവേണ്ടി വാദിക്കുകയും ഹൈക്കോടതിയില്‍ കേസുകള്‍ നടത്തുകയും ഒക്കെ ചെയ്യുന്നത് അച്ചന്റെ നേതൃത്വത്തിലാണ്. സിസ്റ്റര്‍ ലിബിയ ബി.സി.എം. കോളജ് പ്രിന്‍സിപ്പല്‍. 50 മാര്‍ക്കിന്റെ ക്രൈറ്റീരിയ ആണ് സ്വീകരിച്ചിരിക്കുന്നത്. പി.ജിക്ക് ഫസ്റ്റ് ക്ലാസുള്ളവര്‍ക്ക് 2 മാര്‍ക്ക്, എം.ഫില്‍ന് 6 മാര്‍ക്ക്, പി.എച്ച്.ഡിക്ക് 8 മാര്‍ക്ക്, പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികവു തെളിയിച്ചവര്‍ക്ക് 5 മാര്‍ക്ക്, അധ്യാപനത്തില്‍ മികവു തെളിയിച്ചവര്‍ക്ക് 5 മാര്‍ക്ക്, സര്‍വ്വീസിലെ ഓരോ വര്‍ഷത്തിനും 3 മാര്‍ക്ക്, ഇന്റര്‍വ്യൂവിന് 20 മാര്‍ക്ക് ഈ രീതിയിലാണ് ഓരോരുത്തര്‍ക്കും മാര്‍ക്കിട്ടിരിക്കുന്നത്. എനിക്ക് പി.ജിക്ക് ഫസ്റ്റ് ക്ലാസ്സിന്റെ 2 മാര്‍ക്ക്, എം.ഫില്ലിന് 6 മാര്‍ക്ക്, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാര്‍ക്ക്, മികച്ച അധ്യാപനത്തിനുള്ള മാര്‍ക്ക്, 25 വര്‍ഷത്തെ സര്‍വ്വീസിനുള്ള മാര്‍ക്ക് ഇതെല്ലാം ലഭിക്കുമെന്നുറപ്പായി. കെ.ഇ.ആര്‍, കെ.എസ്.ആര്‍ ഇവയെ സംബന്ധിച്ച ചില ചോദ്യങ്ങള്‍ ചോദിച്ചു. പി.ഡി. അക്കൗണ്ട് പോലെയുള്ള അക്കൗണ്ട് സിസ്റ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങളും ഉണ്ടായി. ഇന്റര്‍വ്യൂ പൊതുവേ സൗഹാര്‍ദപരമായിരുന്നു. പുറത്തിറങ്ങി ചായ കുടിച്ച് എന്റെ വെളുത്ത മാരുതി 800ല്‍ ഞാന്‍ വീട്ടിലേക്കു പോന്നു. അടുത്ത അഞ്ചു ദിവസത്തേക്ക് വിവരങ്ങളൊന്നും ഉണ്ടായില്ല. എല്ലാവരും പലതരത്തിലുള്ള കഥകള്‍ പറഞ്ഞുണ്ടാക്കി. ഞാന്‍ കോട്ടയം അതിരൂപതയുടെ പി.ആര്‍.ഒ ആണ്. അരമനയില്‍ നിന്നാരും എന്നോടൊന്നും ഇതുവരെ പറയാത്തതിനാല്‍ ഞാന്‍ വലിയ പ്രതീക്ഷ വച്ചതുമില്ല. ജനുവരി 29ാം തീയതി വെള്ളിയാഴ്ച രാവിലെ 7.30തിന് അരമനയില്‍ നിന്ന് കോട്ടൂര്‍ തോമസുകുട്ടി അച്ചന്റെ ഒരു ഫോണ്‍ കോള്‍. ”ബാബു സാര്‍ രാവിലെ അരമനയില്‍ എത്തി പിതാവിനെ കണ്ടതിനുശേഷം വേണം കോളജില്‍ പോകുവാന്‍. അഭിനന്ദനങ്ങള്‍” എനിക്ക് സൂചനകിട്ടി. സന്തോഷത്തിന് ഉപരി
സംഘര്‍ഷമായി. കാപ്പികുടിച്ച് കാറോടിച്ച് ഞാന്‍ അരമനയില്‍ എത്തുമ്പോള്‍ മണി എട്ടര. കോട്ടൂരച്ചന്‍ എന്നെ മൂലക്കാട്ട് പിതാവിന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. കുന്നശേരി പിതാവ് തെള്ളകത്ത് താമസിക്കുന്നതിനാല്‍ അരമനയില്‍ എത്തിയിട്ടില്ല. നാലര വര്‍ഷത്തേക്കാണ് നിയമനം എന്നതായിരുന്നു അപ്പോയിന്റ ്‌മെന്റിന്റെ ഒരു പ്രത്യേക ത . ഞാന്‍ എതിര്‍പ്പൊന്നും പറഞ്ഞ ില്ല. ഇന്റര്‍വ്യുവില്‍ എനിക്ക് ഒന്നാം റാങ്കും ഫ്രാന്‍സിസ് സിറിയക്കിന് രണ്ടാം റാങ്കും തോമസ് പൈമ്പാലിക്ക് മൂന്നാം റാങ്കുമാണ് ഉണ്ടായിരുന്നത്. മാനേജര്‍ കൊല്ലാപറമ്പിലച്ചന്‍ നാളെ കോളജിലെത്തി അധ്യാപകരെയും അനധ്യാപകരെയും വിദ്യാര്‍ത്ഥികളെയും വിളിച്ചു വിവരം പ്രഖ്യാപിക്കുമെന്ന് പിതാവ് പറഞ്ഞു. എല്ലാം ദൈവഹിതത്തിനു സമര്‍പ്പിച്ച് മൂലക്കാട്ട് പിതാവിന്റെ കൈമുത്തി അനുഗ്രഹം വാങ്ങി ഞാന്‍ തെള്ളകത്ത് വൃദ്ധമന്ദിരത്തിനടുത്തുള്ള കുന്നശേരി പിതാവിന്റെ വസതിയിലേക്ക് തിരിച്ചു. അന്ന് കാര്‍ പൂളിങ്ങിലാണ് ഞാന്‍ ഉഴവൂര്‍ക്ക് പോയിരുന്നത്. എം.എം തമ്പി, പി.എം രാജു, ജോജോ ജോസഫ്, ഇ.ജെ മാത്യു എന്നിവരായിരുന്നു എന്റെ സഹയാത്രികര്‍. എനിക്കു വേണ്ടി കാത്തുനില്‍ക്കേണ്ട ഞാന്‍ തനിയെ കോളജിലെത്തിക്കോളാം എന്നു വിളിച്ചു പറഞ്ഞപ്പോഴെ അവര്‍ വാര്‍ത്ത മണത്തു. കുന്നശേരി പിതാവ് എന്റെ അപ്പോയിന്റ ്‌മെന്റിലെ സന്തു ഷ്ടി എന്നെ അറിയിച്ചു. കൈമുത്തിയ എന്നെ ”തീരുമാനെമാക്കെ നേരത്തെ എടുത്തിരുന്നു” എന്നുപറഞ്ഞ് പിതാവ് അനുഗ്രഹിച്ചു. സംഘര്‍ഷഭരിതമായ മനസോടെ ഞാന്‍ ഒറ്റക്ക് ഉഴവൂര്‍ക്ക് കാറോടിച്ചു. ഞാന്‍ 11 മണിയോടുകൂടി കോളജിലെത്തി. അധ്യാപകരുടെയിടയിലും അനധ്യാപകരുടെ ഇടയിലും ക്രമേണ കുട്ടികളുടെ ഇടയിലും ഈ വാര്‍ത്ത പരന്നു. ഞാനാരോടും പ്രത്യേകിച്ചൊന്നും പറയാതെ ശാന്തനായിരുന്നു. പതിവുപോലെ ക്ലാസുകള്‍ എടുത്തു. കണ്ടവര്‍ കണ്ടവര്‍ അഭിനന്ദിച്ചു. കുട്ടികള്‍ ആദരവോടെ നോക്കാന്‍ തുടങ്ങി എന്നെനിക്കു തോന്നി. ഒറ്റക്കു വൈകുന്നേരം ഞാന്‍ വീട്ടിലേക്കു കാറോടിച്ചപ്പോള്‍ ഒരു ഏകാന്തത എനിക്കനുഭവപ്പെട്ടു. അഞ്ചുപേര്‍ ഒന്നിച്ച് ആസ്വദിച്ച് യാത്രചെയ്യ്തതിന്റെ സന്തോഷമെല്ലാം പോകുകയാണ്. ഇനിമുതല്‍ ഒറ്റക്കു യാത്രെചയ്യണം. വൈകുേന്നരം സഹോദരങ്ങളെ ഫോണ്‍ ചെയ്ത് പുതിയ വാര്‍ത്ത അറിയിച്ചു.
ഞാന്‍ പ്രിന്‍സിപ്പലാകുന്നു
ജനുവരി 31ാം തീയതി ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മാനേജര്‍ ഫാദര്‍ ജേക്കബ് കൊല്ലാപറമ്പില്‍ കോളജിെലത്തി. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് പ്രൊഫ. സി.യു മേരി അനൗണ്‍സ്‌മെന്റ് നടത്തി. ”അധ്യാപകരും അനധ്യാപകരും വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളും ബെല്ലടിച്ചാല്‍ ഉടന്‍ തന്നെ ചാഴികാട്ട് ഹാളില്‍ സമ്മേളിക്കേണ്ടതാണ്.” 2.30 ന് ബെല്ലടിച്ചു. മേരിടീച്ചര്‍ അനൗണ്‍സ്‌മെന്റ ് ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ചു. അറ്റന്‍ണ്ടര്‍ കുര്യന്‍ ഡിപ്പാര്‍ട്ടുമെന്റിലെത്തി എന്നെ ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുപോയി. മേരി ടീച്ചര്‍, കൊല്ലാപറമ്പിലച്ചന്‍ എന്നിവരോടൊപ്പം ചാഴികാട്ട് ഹാളിലേക്ക് നടന്നു. പതിവില്ലാതെ എല്ലാവരെയും വിളിച്ചുകൂട്ടിയിരിക്കുന്നതിന്റെ സസ്‌പെന്‍സില്‍ ചാഴികാട്ട് ഹാള്‍ നിശബ്ദമാണ്. അങ്ങനെ പതിവുള്ളതല്ല. പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ ്‌മേരി ടീച്ചര്‍ ആമുഖ്രപസംഗം നടത്തി. ”മാനേജര്‍ കൊല്ലാപറമ്പിലച്ചന്‍ നിങ്ങേളാട് സുപ്രധാനമായ ചില കാര്യങ്ങള്‍ പറയാന്‍ പോകുകയാണ്.” എന്നിങ്ങനെ ടീച്ചര്‍ തന്റെ സംസാരം അവസാനിപ്പിച്ചു. ആനാലില്‍ സാറിന്റെ ബഹിര്‍ഗമനത്തില്‍ മാനേജ്‌മെന്റിന് അത്ര തൃപ്തിയില്ല. കുട്ടികളുേടത് ഒരു നെഗറ്റീവ് വിക്ടറി ആണെന്നുള്ളതാണ് അവരുടെ അഭി്രപായം. ഗുരുശിഷ്യ ബന്ധത്തിന്റെ പ്രാധാന്യെത്തക്കുറിച്ചും അച്ചടക്കെത്തക്കുറിച്ചും അച്ചന്‍ പ്രതിപാദിച്ചു. ”നിങ്ങളുടെ പുതിയ പ്രിന്‍സിപ്പലിനെ തീരുമാനിച്ചിരിക്കുന്നു. മലയാളം ഡിപ്പാര്‍ട്ടുെമന്റിലെ എച്ച.്ഒ.ഡി പ്രൊഫ. ബാബു തോമസ ്ആയിരിക്കും നാളെ മുതല്‍ നിങ്ങളുടെ പ്രിന്‍സിപ്പല്‍. അദ്ദേഹത്തിെനല്ലാ വിജയങ്ങളും ആശംസിക്കുന്നു. അദ്ദേഹത്തോട് സഹകരിച്ച് അച്ചടക്കത്തോടു കൂടി പ്രവര്‍ത്തിക്കുവാന്‍ നിങ്ങളെ ഞാന്‍ ആഹ്വാനം ചെയ്യുന്നു.” ചാഴികാട്ട് ഹാളില്‍ കാതടപ്പിക്കുന്ന കരേഘാഷം. വിദ്യാര്‍ത്ഥികളാണ് അധികവും കൈയ്യടിച്ചത്. കൊമേഴ്‌സ് വിദ്യാര്‍ത്ഥികള്‍ എഴുേന്നറ്റ് നിന്ന് കൈയ്യടിച്ചു. കരേഘാഷങ്ങള്‍ക്കുേശഷം ഞാനൊരു ചെറു പ്രസംഗം നടത്തി. ”നമുെക്കാന്നിച്ചുവളരാം; അല്ലെങ്കില്‍ ഒന്നിച്ചുവീഴാം.” സംഘര്‍ഷഭരിതവും പിരിമുറുക്കം നിറഞ്ഞതുമായ മുഖഭാവത്തോടെ ഏതാനം വാക്കുകള്‍ സംസാരിച്ച് ഞാനവസാനിപ്പിച്ചു. കൊല്ലാപറമ്പിലച്ചന്‍ ഹസത്ദാനം നടത്തി ആശംസകളര്‍പ്പിച്ച് ഉഴവൂര്‍ പള്ളിയിലേക്കു പോയി.

ഇന്ന് നടക്കാനിരിക്കുന്ന ബ്രസല്‍സ് ഉച്ചകോടിയില്‍ സ്‌പെയിന്‍ ഉയര്‍ത്തിയ ബഹിഷ്‌കരണ ഭീഷണിയൊഴിഞ്ഞു. ജിബ്രാള്‍ട്ടര്‍ വിഷയത്തിലുള്ള അനിശ്ചിതത്വം ചൂണ്ടിക്കാട്ടി ബ്രിട്ടന്റെ ബ്രെക്‌സിറ്റ് പ്രമേയത്തെ സ്‌പെയിന്‍ വീറ്റോ ചെയ്യുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ജിബ്രാള്‍ട്ടര്‍ വിഷയത്തില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് സമ്മതിച്ചുവെന്ന് സ്‌പെയിന്‍ വ്യക്തമാക്കി. അതേസമയം സ്‌പെയിന് പുതിയ ഉറപ്പുകളൊന്നും നല്‍കിയിട്ടില്ലെന്നാണ് തെരേസ മേയും ജിബ്രാള്‍ട്ടര്‍ പ്രധാനമന്ത്രിയും പ്രതികരിച്ചത്. യുകെ-യൂറോപ്യന്‍ യൂണിയന്‍ വ്യാപാര ചര്‍ച്ചകളില്‍ നിന്ന് ജിബ്രാള്‍ട്ടറിനെ ഒഴിവാക്കാമെന്ന മേയ് സമ്മതിച്ചുവെന്നാണ് സ്‌പെയിന്‍ വാദിക്കുന്നത്.

ബ്രിട്ടന് അനുകൂലമായി വോട്ട് ചെയ്യുമെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അറിയിച്ചു. പുതിയ സാഹചര്യത്തില്‍ ബ്രിട്ടന്‍ മുന്നോട്ടു വെച്ച ധാരണ അംഗീകരിക്കണമെന്ന് യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ പ്രതിനിധികളോട് യൂറോപ്യന്‍ കമ്മീഷന്‍ തലവന്‍ ഡൊണാള്‍ഡ് ടസ്‌ക് ആവശ്യപ്പെട്ടു. ധാരണകള്‍ ഉച്ചകോടി അംഗീകരിച്ചാല്‍ കോമണ്‍സില്‍ അതിന് അംഗീകാരം നേടേണ്ടതുണ്ട്. അടുത്ത മാസം ആദ്യം തന്നെ ഇക്കാര്യത്തില്‍ കോമണ്‍സ് അംഗീകാരം ലഭിക്കുമെന്നാണ് സൂചന. എന്നാല്‍ ഇടഞ്ഞു നില്‍ക്കുന്ന ടോറി എംപിമാരെ അനുനയിപ്പിച്ച് ഈ ധാരണയ്ക്ക് അംഗീകാരം നേടിയെടുക്കാന്‍ മേയ് കുറച്ചു കഷ്ടപ്പെടേണ്ടി വരും.

പ്രധാനമന്ത്രിക്കെതിരെ ബോറിസ് ജോണ്‍സണും കഴിഞ്ഞ ദിവസം പരസ്യമായി രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയെ പിന്തുണയ്ക്കുന്ന സഖ്യകക്ഷി ഡിയുപിയെയും ജോണ്‍സണ്‍ വിമര്‍ശിച്ചു. പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയുടെ ബ്രെക്‌സിറ്റ് പ്രമേയം നിരസിക്കപ്പെട്ടാല്‍ മുന്നോട്ടു വെക്കാന്‍ മന്ത്രിമാര്‍ ഒരു പ്ലാന്‍ ബി പ്രൊപ്പോസല്‍ രൂപീകരിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഡ്രൈവര്‍ലെസ് കാറുകള്‍ ഈയാഴ്ച ലണ്ടന്‍ തെരുവുകള്‍ കീഴടക്കാന്‍ എത്തുന്നു. ക്രിസ്മസിന് ഔദ്യോഗികമായി ലോഞ്ച് ചെയ്യുന്നതിനു മുന്നോടിയായുള്ള പരീക്ഷണ ഓട്ടമാണ് ഈയാഴ്ച നടക്കുക. വെസ്റ്റ് ലണ്ടനിലെ ഹോണ്‍സ്ലോവിലെ റോഡുകളിലാണ് പരീക്ഷണത്തിനായി ഓട്ടണോമസ് കാറുകള്‍ ഇറങ്ങുന്നത്. ഓക്‌സ്‌ഫോര്‍ഡില്‍ ഇതിന്റെ പരീക്ഷണം വിജയകരമായി നടന്നിരുന്നു. റോഡ് സൈനുകളും ലെയിന്‍ മാര്‍ക്കിംഗുകളും മനിസിലാക്കുന്നതിനായാണ് ഈ പരീക്ഷണ ഓട്ടം നടത്തുന്നത്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള ഓക്‌സ്‌ബോട്ടിക്ക എന്ന സര്‍ക്കാര്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന കണ്‍സോര്‍ഷ്യമാണ് ഈ സ്വയം നിയന്ത്രിക്കുന്ന കാറുകള്‍ അവതരിപ്പിക്കുന്നത്.

ഈ കാറുകള്‍ തമ്മില്‍ റോഡ് വിവരങ്ങള്‍ കൈമാറും. റോഡിലുണ്ടാകുന്ന തടസങ്ങളും വ്യത്യസ്ത ഡ്രൈവിംഗ് സാഹചര്യങ്ങളും ഇവ കൈമാറിക്കൊണ്ടിരിക്കും. 2019ല്‍ ലണ്ടനും ഓക്‌സ്‌ഫോര്‍ഡിനുമിടയില്‍ ഒരു ഓട്ടോണോമസ് വാഹന വ്യൂഹം തന്നെ പുറത്തിറക്കാനാണ് ഓക്‌സ്‌ബോട്ടിക്ക പദ്ധതിയിട്ടിരിക്കുന്നത്. ട്രയലുകള്‍ നടത്താന്‍ ഇന്നോവേറ്റ് യുകെയില്‍ നിന്ന് 8.6 മില്യന്‍ പൗണ്ടാണ് കണ്‍സോര്‍ഷ്യത്തിന് ലഭിച്ചത്. ഇന്‍ഷുറന്‍സ് കമ്പനിയായ അക്‌സ, യുകെ രജിസ്ട്രി ഡൊമെയ്ന്‍ നോമിനെറ്റ്, ടെലിഫോണിയ എന്നിവരും കണ്‍സോര്‍ഷ്യത്തില്‍ അംഗങ്ങളാണ്. ഭാവി ഗതാഗതത്തില്‍ സ്വയം നിയന്ത്രിക്കുന്ന വാഹനങ്ങള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഈ ട്രയലുകള്‍ സഹായിക്കുമെന്ന് ഓക്‌സ്‌ബോട്ടിക്ക ചീഫ് എക്‌സിക്യൂട്ടീവ് ഡോ.ഗ്രേയം സ്മിത്ത് പറഞ്ഞു.

റോഡ് ഗതാഗതത്തില്‍ വിപ്ലവമായി മാറുന്ന ഈ സാങ്കേതികതയില്‍ നമുക്കുള്ള പ്രാവീണ്യം തെളിയിക്കുക കൂടിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. വാഹനങ്ങളില്‍ ഓക്‌സ്‌ബോട്ടിക്ക തയ്യാറാക്കിയ സോഫ്റ്റ് വെയറാണ് ഉപയോഗിച്ചിരിക്കുന്നത്. റഡാര്‍, സെന്‍സറുകള്‍ ഓണ്‍ ബോര്‍ഡ് കമ്പ്യൂട്ടര്‍, ക്യാമറകള്‍ എന്നിവയും ഉപയോഗിച്ചിരിക്കുന്നു. ടെസ്റ്റുകള്‍ വിവിധ സമയങ്ങളില്‍ ആവര്‍ത്തിക്കുമെന്നും കമ്പനി അറിയിച്ചു. വ്യത്യസ്ത സാഹചര്യങ്ങളിലും സമയങ്ങളിലും നിരത്തുകളുടെ അവസ്ഥ കാറുകള്‍ക്ക് മനസിലാകുന്നതിനായാണ് ഇപ്രകാരം ചെയ്യുന്നത്.

സി.വിയില്‍ ഡോക്ടറാണെന്ന് കള്ളം പറഞ്ഞ് എന്‍എച്ച്എസിനെ കബളിപ്പിച്ച നഴ്‌സിന് അഞ്ചു വര്‍ഷം തടവ്. ചെഷയര്‍ സ്വദേശിയായ ഫിലിപ്പ് ഹഫ്ടണ്‍ എന്ന 52 കാരനാണ് ശിക്ഷ ലഭിച്ചത്. നഴ്‌സിംഗ് യോഗ്യത മാത്രമുള്ള ഇയാള്‍ താന്‍ ഒരു ഡോക്ടറാണെന്നായിരുന്നു സിവിയില്‍ കാട്ടിയിരുന്നത്. എന്‍എച്ച്എസിനെ ഈ വിധത്തില്‍ കബളിപ്പിച്ച് ജോലി നേടിയ ശേഷം ബിസിനസ് ട്രിപ്പുകള്‍ എന്ന പേരില്‍ വിദേശയാത്രകള്‍ നടത്തുകയും ആഢംബര ജീവിതം നയിക്കുകയും ചെയ്തു. മൂന്നര ലക്ഷം പൗണ്ടാണ് എന്‍എച്ച്എസില്‍ നിന്ന് ഇവയ്ക്കായി ഇയാള്‍ വാങ്ങിയത്. 17 മാസത്തോളം ഇയാള്‍ എന്‍എച്ച്എസ് ജോലിയില്‍ തുടര്‍ന്നിരുന്നു. സൈന്യത്തില്‍ ഡോക്ടറായി ജോലി ചെയ്തിട്ടുണ്ടെന്നും വിദ്യാഭ്യാസ യോഗ്യതകള്‍ ഏറെയുണ്ടെന്നുമൊക്കെയാണ് ഇയാള്‍ കള്ളം പറഞ്ഞത്.

എന്നാല്‍ ഇയാള്‍ക്ക് നഴ്‌സിംഗ് യോഗ്യത മാത്രമേ ഉള്ളുവെന്ന് പിന്നീട് കണ്ടെത്തി. ടെറിട്ടോറിയല്‍ ആര്‍മിയില്‍ കുറച്ചുകാലം സേവനം അനുഷ്ഠിച്ചിട്ടുള്ള ഇയാള്‍ ഓണ്‍ലൈനില്‍ വാങ്ങിയ വ്യാജ മെഡലുകള്‍ ധരിച്ചുകൊണ്ട് ഫോട്ടോകള്‍ എടുക്കുകയും അവ കബളിപ്പിക്കാനായി ഉപയോഗിക്കുകയും ചെയ്തു. കേംബ്രിഡ്ജ്ഷയര്‍ ആന്‍ഡ് പീറ്റര്‍ബറോ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിലാണ് ഈ വ്യാജ വിവരങ്ങള്‍ നല്‍കി ഹഫ്ടണ്‍ ജോലിയില്‍ പ്രവേശിച്ചത്. ബിസിനസ് ഡെവലപ്‌മെന്റ് മാനേജരായാണ് നിയമിക്കപ്പെട്ടത്. മിഡില്‍ ഈസ്റ്റില്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രമോട്ട് ചെയ്യുകയായിരുന്നു ജോലി. പിന്നീട് നടന്ന ആഭ്യന്തര അന്വേഷണത്തില്‍ ജോലിയിലും സാമ്പത്തികച്ചെലവുകളിലും ക്രമക്കേടുകള്‍ കണ്ടെത്തിയതോടെ 2013 ജനുവരിയില്‍ ഇയാളെ പുറത്താക്കി.

ജോര്‍ദാനിലെ അഭയാര്‍ത്ഥികളെ സന്ദര്‍ശിക്കാനെന്ന പേരില്‍ ഇയാള്‍ നടത്തിയ യാത്ര അമേരിക്കയിലേക്കും കരീബിയനിലേക്കുമാണെന്ന് ജിപിഎസ് വിവരങ്ങള്‍ വ്യക്തമാക്കി. 9000 പൗണ്ടാണ് ഈ യാത്രക്കായി ഇയാള്‍ എന്‍എച്ച്എസില്‍ നിന്ന് ഈടാക്കിയത്. ഒരു വ്യാജ ഇമെയില്‍ അക്കൗണ്ടിലൂടെ 13,000 പൗണ്ടും ഇയാള്‍ എന്‍എച്ച്എസില്‍ നിന്ന് തട്ടിയെടുത്തു. 2015 ഒക്ടോബറില്‍ നടന്ന യാത്രയിലായിരുന്നു ഇത്. ജോര്‍ദാനിലെ അമ്മാനില്‍ അഭയാര്‍ത്ഥി ക്യാമ്പിലാണ് താനെന്നായിരുന്നു ഇയാള്‍ അവകാശപ്പെട്ടത്. തെളിവിനായി ഗൂഗിളില്‍ നിന്ന് എടുത്ത ഒരു ഫോട്ടോയും ഇയാള്‍ മെയില്‍ ചെയ്തിരുന്നു. കേംബ്രിഡ്ജ്ഷയര്‍ ആന്‍ഡ് പീറ്റര്‍ബറോ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റില്‍ ജോലി ചെയ്തിരുന്നപ്പോള്‍ ഇയാള്‍ ക്യാന്‍സര്‍ ബാധിതനാണെന്ന് അഭിനയിച്ച് ശസ്ത്രക്രിയക്കായി അവധി വാങ്ങിയിരുന്നതായും വ്യക്തമായി.

സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഇന്ധന വിലയില്‍ കുറവു വരുത്തി. ഹോള്‍സെയില്‍ വിലയില്‍ കുറവ് വന്നതോടെയാണ് റീട്ടെയില്‍ വില കുറയ്ക്കാന്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ നിര്‍ബന്ധിതരായത്. ആസ്ഡയാണ് ആദ്യം വിലക്കുറവ് പ്രഖ്യാപിച്ചത്. പെട്രോളിന് 1 പെന്‍സും ഡീസലിന് രണ്ടു പെന്‍സുമാണ് ആഡ്‌സ കുറച്ചത്. പിന്നാലെ മോറിസണ്‍സും സെയിന്‍സ്ബറീസും വില കുറച്ചു കൊണ്ട് രംഗത്തെത്തി. പുതുക്കിയ നിരക്ക് അനുസരിച്ച് പെട്രോളിന് 1.19 പൗണ്ടും ഡീസലിന് 1.30 പൗണ്ടുമാണ് ആസ്ഡ ഈടാക്കുന്നത്. ആഗോള വിലയില്‍ കുറവു വരുന്നത് അനുസരിച്ച് ഇന്ധനവില കുറയ്ക്കാന്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ തയ്യാറാകുന്നില്ലെന്ന് വിമര്‍ശനം മോട്ടോറിംഗ് ഗ്രൂപ്പുകള്‍ ഉയര്‍ത്തിയിരുന്നു.

പെട്രോള്‍ ഹോള്‍സെയില്‍ വില ആഴ്ചകളായി കുറഞ്ഞുകൊണ്ടിരിക്കുയായിരുന്നുവെന്നും അതിന് അനുസൃതമായി വില കുറയ്ക്കാന്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ തയ്യാറായില്ലെന്നും ആര്‍എസി ഫ്യുവല്‍ വക്താവ് സൈമണ്‍ വില്യംസ് പറഞ്ഞു. ഇനിയും വിലക്കുറവ് ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ഉപഭോക്താക്കള്‍ പങ്കുവെക്കുന്നത്. ശരാശരി ഇന്ധന വില ഒക്ടോബര്‍ മധ്യത്തോടെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയിരുന്നു. 1.31 പൗണ്ടായാണ് അന്ന് വില വര്‍ദ്ധിച്ചത്. നിലവില്‍ ശരാശരി വില പെട്രോളിന് 1.27 പൗണ്ടും ഡീസലിന് 1.35 പൗണ്ടുമാണ്. ക്രൂഡ് ഓയില്‍ വില കുറയുന്നതിനാല്‍ ഇന്ധനവിലയില്‍ കാര്യമായ ഇടിവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വെള്ളിയാഴ്ച ബ്രെന്റ് ക്രൂഡ് ബാരലിന് 60 ഡോളറായി താഴ്ന്നിരുന്നു. 2017 ഒക്ടോബറിനു ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. അമേരിക്കന്‍ ഇന്ധനക്കമ്പനികള്‍ ഉദ്പാദനം വര്‍ദ്ധിപ്പിച്ചതാണ് ഈ വിലക്കുറവിന് കാരണം. വിലയിടിവ് പിടിച്ചു നിര്‍ത്താന്‍ എണ്ണയുദ്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക് യോഗം അടുത്ത മാസം ചേരുന്ന യോഗത്തില്‍ തീരുമാനം എടുത്തേക്കും. ഉദ്പാദനം കുറയ്ക്കാനായിരിക്കും തീരുമാനം.

കൃഷിയിടത്തില്‍ വെച്ച് ആളില്ലാതെ മുന്നോട്ടു നീങ്ങിയ ട്രാക്ടര്‍ കയറി കോടീശ്വരനായ കര്‍ഷകന്‍ കൊല്ലപ്പെട്ടു. ഡെറക് മീഡ് എന്ന 70കാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. ട്രാക്ടറിന്റെ ക്യാബിനിനുള്ളില്‍ ഉണ്ടായിരുന്ന വളര്‍ത്തു നായ ഫോര്‍വേര്‍ഡ് ലിവറില്‍ തട്ടിയതാണ് അപകടകാരണമെന്നാണ് കരുതുന്നത്. ട്രാക്ടറില്‍ നിന്ന് ഇറങ്ങിയ ഡെറക് എന്‍ജിന്‍ ഓഫ് ചെയ്തിരുന്നില്ല. ഡെറക് എവിടെയെന്ന് നോക്കുന്നതിനായി നായ ചാടിയപ്പോള്‍ ലിവറില്‍ തട്ടിയതായിരിക്കും അപകടമുണ്ടാകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. അഞ്ച് ടണ്‍ ഭാരമുള്ള ട്രാക്ടറിനും ഒരു ഗെയിറ്റിനും ഇടയില്‍ പെട്ട് ചതഞ്ഞരഞ്ഞാണ് ഡെറക് കൊല്ലപ്പെട്ടത്.

പാരമെഡിക്കുകള്‍ പാഞ്ഞെത്തിയെങ്കിലും സംഭവസ്ഥലത്തു വെച്ചു തന്നെ ഡെറക് മരിച്ചിരുന്നു. ഡെറക്കിനെ നോക്കാനായി ശ്രമിച്ച നായ തന്നെയാണ് അപകടം വരുത്തിവെച്ചതെന്ന് ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി ഇന്‍സ്‌പെക്ടര്‍ സൈമണ്‍ ചില്‍കോട്ട് ഇന്‍ക്വസ്റ്റ് ഹിയറിംഗില്‍ പറഞ്ഞു. ഫോര്‍വേര്‍ഡ് ലിവര്‍ പ്രവര്‍ത്തിപ്പിക്കുന്നത് വളരെയെളുപ്പാണ്. കാറിന്റെ ഇന്‍ഡിക്കേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്ന ആയാസം പോലും ഇതിനില്ലെന്നും ചില്‍ക്കോട്ട് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണിലാണ് അപകടമുണ്ടായത്. ഡെറക്കിന്റെ ഉടമസ്ഥതയിലുള്ള സോമര്‍സെറ്റിലെ വെസ്റ്റണ്‍-സൂപ്പര്‍-മെയറിലുള്ള ഫാമില്‍ വെച്ചായിരുന്നു സംഭവം.

ഡെറക് അപകടത്തില്‍പ്പെട്ടു കിടക്കുന്നത് മകന്‍ അലിസ്റ്ററാണ് ആദ്യം കണ്ടത്. ട്രാക്ടറില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും ഡെറക്കിന് കഴിഞ്ഞില്ലെന്നതാണ് അദ്ദേഹത്തിന്റെ ശരീരം കിടന്ന രീതിയില്‍ നിന്ന് മനസിലാക്കാന്‍ കഴിഞ്ഞതെന്ന് അലിസ്റ്റര്‍ ഹിയറിംഗില്‍ പറഞ്ഞു. ഡെറക്കിന്റെ നട്ടെല്ലിന് സാരമായ ക്ഷതമേറ്റിരുന്നു. ഡെറക്കിന്റെ സഹോദരന്‍ റോജര്‍ 30 വര്‍ഷം മുമ്പ് ട്രാക്ടര്‍ മറിഞ്ഞാണ് മരിച്ചത്. മൊഴികളുടെ അടിസ്ഥാനത്തില്‍ ഡെറക്കിന്റെ മരണം അപകടം മൂലമാണെന്ന് അസിസ്റ്റന്റ് കൊറോണര്‍ ഡോ.പീറ്റര്‍ ഹാരോവിംഗ് സാക്ഷ്യപ്പെടുത്തി.

ഈ വര്‍ഷം യുകെ അഭിമുഖീകരിക്കാനിരിക്കുന്നത് എട്ടു വര്‍ഷങ്ങള്‍ക്കിടയിടെ ഏറ്റവും കടുത്ത മഞ്ഞുകാലത്തെയായിരിക്കുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍. ആര്‍ട്ടിക് കാലാവസ്ഥയായിരിക്കും രാജ്യത്ത് വരുന്ന ആഴ്ചകളിലുണ്ടാകുക. ക്രിസ്മസ് വരെ പലയിടങ്ങളിലും താപനില മൈനസിലേക്ക് താഴുകയും മഞ്ഞുവീഴ്ചയുണ്ടാകുകയും ചെയ്യും. ഇടവിട്ടുണ്ടാകുന്ന മഞ്ഞുവീഴ്ചയായിരിക്കും പ്രധാന പ്രത്യേകത. വൈറ്റ് ക്രിസ്മസായിരിക്കും ഇത്തവണയെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ പ്രവചിക്കുന്നു. ഈയാഴ്ച ആദ്യമുണ്ടായ മഞ്ഞുവീഴ്ചയില്‍ രാജ്യത്തിന്റെ മിക്കയിടങ്ങളും മഞ്ഞു പുതച്ചു. ഈ വിന്ററിലെ ആദ്യ മഞ്ഞുവീഴ്ചയായിരുന്നു ഇത്. ഡെര്‍ബിഷയറിലും യോര്‍ക്ക് ഷയറിലും വാഹനങ്ങള്‍ ഓടിച്ചവര്‍ മഞ്ഞുവീഴ്ചയുണ്ടാക്കിയ ദുരിതത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

ക്രിസ്മസ് അടുക്കുമ്പോള്‍ മാത്രം കാണുന്ന വിധത്തിലുള്ള കനത്ത മഞ്ഞുവീഴ്ചയാണ് ഉണ്ടായതെന്ന് ഈ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. സൈബീരിയയില്‍ നിന്നുള്ള മഞ്ഞുകാറ്റ് രാജ്യത്തേക്ക് എത്തിയതിന്റെ ഫലമായാണ് ഈ മഞ്ഞുവീഴ്ചയുണ്ടായത്. താപനില മൈനസ് പത്ത് വരെ താഴ്ന്നു. ഈ വര്‍ഷം യൂറോപ്പിന്റെ വടക്കന്‍ മേഖലകളില്‍ കടുത്ത ശൈത്യമായിരിക്കും ഉണ്ടാകുക എന്നാണ് വെതര്‍ കമ്പനിയുടെ പ്രിന്‍സിപ്പല്‍ മെറ്റീരിയോളജിസ്റ്റ് എലനോര്‍ ബെല്‍ പറയുന്നു. ജനുവരിയിലും ഫെബ്രുവരിയിലും കടുത്ത ശൈത്യം തുടരുമെന്നും ബെല്‍ പറഞ്ഞു. വരുന്ന ആഴ്ചകളിലെ ഇടവിട്ടു വരാനിടയുള്ള മഞ്ഞുവീഴ്ച ക്രിസ്മസ് വരെ തുടരാനിടയുണ്ടെന്നും മുന്നറിയിപ്പ് വ്യക്തമാക്കുന്നു.

ഈയാഴ്ച തണുത്ത കാലാവസ്ഥ തന്നെയായിരിക്കുമെന്നാണ് മെറ്റ് ഓഫീസിലെ ബെക്കി മിച്ചല്‍ പ്രവചിക്കുന്നത്. വീക്കെന്‍ഡില്‍ സൗത്ത് വെസ്റ്റ് മേഖലയില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഞായറാഴ്ച ഇടിമിന്നലുണ്ടാകില്ലെങ്കിലും മേഘാവൃതമായ കാലാവസ്ഥയും മഴയും ഉണ്ടാകും. 24 മണിക്കൂറിനുള്ളില്‍ 2 ഇഞ്ച് മഴയുണ്ടാകുമെന്നാണ് സൂചന. കടുത്ത കാലാവസ്ഥയില്‍ പവര്‍കട്ടിന് വീടുകള്‍ക്ക് തകരാറുകള്‍ ഉണ്ടാകാനും ഗതാഗത പ്രശ്‌നങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നു.

ലണ്ടൻ: ലണ്ടന് അടുത്തു സൗത്ത് ഹാൾ നിവാസിനിയായ യുവതിയായ അമ്മയെയും ഒപ്പം ഒരു വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനേയും കാണാതായി. കഴിഞ്ഞ ശനിയാഴ്ച്ച മുതലാണ് കാണാതായതായിള്ള പരാതി പോലീസിന് ലഭിച്ചിരിക്കുന്നത്‌. പ്രിയനിത ദുഷ്യന്തൻ (27) എന്ന് പേരുള്ള യുവതിയെയും കുഞ്ഞിനേയുമാണ് കാണാതായിരിക്കുന്നത്.

അഞ്ച് അടി മൂന്ന് ഇഞ്ച് ഉയരവും ഷോൾഡർ വരെ മാത്രം നീളത്തിൽ മുടിയുമുള്ള യുവതിയായ അമ്മയും ഒരു വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനേയും കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ പോലീസിനെ അറിയിക്കണമെന്ന് അവർ അഭ്യർത്ഥിക്കുന്നു. 999 വിളിച്ച് 18MIS046145 എന്ന റെഫെറെൻസ് കോഡ് കൂടി നൽകണമെന്ന് പോലീസ് പൊതുസമൂഹത്തോട് അഭ്യർത്ഥിക്കുന്നു.

ബ്രിട്ടനില്‍ കുട്ടികളിലെ പ്രമേഹ നിരക്കില്‍ വര്‍ദ്ധന. പഞ്ചസായടങ്ങിയ പാനീയങ്ങളോടും ജങ്ക് ഫുഡിനോടുമുള്ള പ്രേമം കുട്ടികളെ പ്രമേഹരോഗികളാക്കി മാറ്റുകയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. യുകെയില്‍ 25 വയസില്‍ താഴെ പ്രായമുള്ള 7000 പേര്‍ ടൈപ്പ് 2 ഡയബറ്റിസ് രോഗികളാണെന്ന് ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. രോഗം നേരത്തേ കരുതിയതിലും കൂടിയ നിരക്കിലാണ് കുട്ടികളില്‍ വ്യാപിക്കുന്നത്. ഔദ്യോഗികമായി രേഖപ്പെടുത്തിയതിലും പത്തിരട്ടി കുട്ടികള്‍ രോഗബാധിതരായിട്ടുണ്ട്. പത്തു വര്‍ഷം മുമ്പ് കുട്ടികളില്‍ ആര്‍ക്കും പ്രമേഹം ജീവഹാനിയുണ്ടാക്കുന്ന വിധത്തിലേക്ക് മാറിയിരുന്നില്ല.

വരുന്ന വര്‍ഷങ്ങളില്‍ പതിനായിരക്കണക്കിന് ചെറുപ്പക്കാര്‍ക്ക് പ്രമേഹം സ്ഥിരീകരിക്കുപ്പെട്ടേക്കാമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പ്രൈമറി സ്‌കൂള്‍ കാലം പിന്നിടുന്ന മൂന്നിലൊന്ന് കുട്ടികളും അമിത ശരീരഭാരവും പൊണ്ണത്തടിയും ഉള്ളവരാണ്. നമ്മുടെ കാലത്തെ ഏറ്റവും മാരകമായ ഒരു ആരോഗ്യ പ്രതിസന്ധിയാണ് ഇതെനന് എന്‍എച്ച്എസ് കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റും ക്ലീന്‍ ലിവിംഗ് ക്യാംപെയിനറുമായ ഡോ.അസീം മല്‍ഹോത്ര പറയുന്നു. കുട്ടികള്‍ക്ക് ശരിയായ ഒരു ആരോഗ്യാടിത്തറ നല്‍കാന്‍ കഴിയാതെ പോകുന്നതിന്റെ ഫലമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

കുട്ടികളെ ലക്ഷ്യമിടുന്ന ജങ്ക് ഫുഡ് വ്യവസായത്തില്‍ നിന്ന് പൊതുജനങ്ങളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെടുന്നതും ഇതിന്റെ മറ്റൊരു കാരണമാണെന്ന് അദ്ദേഹം പറഞ്ഞു. 2016-17 കാലഘട്ടത്തില്‍ ഇംഗ്ലണ്ടില്‍ പ്രമേഹം സ്ഥിരീകരിക്കപ്പെട്ട 6836 പേരുടെ കണക്കാണ് ഡയബറ്റിസ് യുകെ പുറത്തു വിട്ടത്. ഇക്കാലയളവിലെ ജിപിമാരുടെ വിവരങ്ങള്‍ ശേഖരിച്ചാണ് കണക്ക് തയ്യാറാക്കിയത്. ഈ വര്‍ഷം 25 വയസില്‍ താഴെ പ്രായമുള്ള 715 പേര്‍ക്ക് ചികിത്സ നല്‍കിയതായി പീഡിയാട്രിക് യൂണിറ്റുകളില്‍ നിന്നുള്ള കണക്കുകള്‍ ഉദ്ധരിച്ച് റോയല്‍ കോളേജ് ഓഫ് പീഡിയാട്രിക്‌സ് ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത് നേരത്തേ അറിയിച്ചിരുന്നു.

ലണ്ടന്‍: ചെലവേറിയ ഷോപ്പിംഗുകള്‍ നിരാശയുണ്ടാക്കുന്നവയാണെങ്കിലും ചെറിയൊരു തുക തിരികെ നല്‍കുന്ന സൂപ്പര്‍മാര്‍ക്കറ്റുകളുടെ കാര്‍ഡുകള്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസമാകാറുണ്ട്. ടെസ്‌കോയുടെ ക്ലബ്കാര്‍ഡും സെയിന്‍സ്ബറീസ് നല്‍കുന്ന നെക്റ്റാര്‍ കാര്‍ഡും ഉപഭോക്താക്കള്‍ ഷോപ്പിംഗ് നടത്തുന്നതിന് അനുസരിച്ച് പോയിന്റുകള്‍ നല്‍കുകയും മറ്റു ചിലയിടങ്ങളില്‍ ഇതിന്റെ പ്രയോജനം ലഭിക്കുകയും ചെയ്യും. പെട്രോള്‍ സ്‌റ്റേഷനുകളിലും മറ്റുമാണ് ഈ കാര്‍ഡിലെ ഡിസ്‌കൗണ്ടുകള്‍ മിക്കയാളുകളും ഉപയോഗിക്കാറുള്ളത്. ഇതിനായി എണ്ണ കമ്പനികളും സൂപ്പര്‍മാര്‍ക്കറ്റുകളുമായി പാര്‍ട്‌നര്‍ഷിപ്പുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. യുകെയിലെ ഇത്തരം പങ്കാളിത്തങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ നടക്കാന്‍ പോകുന്നു എന്നതാണ് പുതിയ വാര്‍ത്ത. രണ്ട് പെട്രോള്‍ കമ്പനികള്‍ സുപ്രധാന മാറ്റങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

2019 മധ്യത്തോടെ ടെസ്‌കോ ക്ലബ്കാര്‍ഡ് പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങുമെന്ന് എസ്സോ അറിയിച്ചു. നെക്റ്റാര്‍ ആണ് ഇവരുടെ പുതിയ പങ്കാളി. അടുത്ത വര്‍ഷം ജൂണ്‍ മുതല്‍ എസ്സോ ബ്രാന്‍ഡഡ് സ്റ്റേഷനുകളില്‍ ഇന്ധനം നിറയ്ക്കുന്നവര്‍ക്ക് നെക്റ്റാര്‍ പോയിന്റുകള്‍ ഉപയോഗിക്കാന്‍ കഴിയും. ഉപഭോക്താക്കള്‍ക്കാണ് തങ്ങള്‍ പ്രാമുഖ്യം നല്‍കുന്നതെന്ന് എസ്സോയുടെ ഗ്ലോബല്‍ ലോയല്‍റ്റി പ്രോഗ്രാംസ് മാനേജര്‍ ഡേവിഡ് ചില്‍ട്ടന്‍ പറഞ്ഞു. അതിനാലാണ് നെക്റ്റാറുമായി പാര്‍ട്‌നര്‍ഷിപ്പ് ആരംഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത വര്‍ഷം മുതല്‍ ആരംഭിക്കുന്ന പങ്കാളിത്തത്തിലേക്ക് എസ്സോയെ സ്വാഗതം ചെയ്യുന്നതായി നെക്റ്റാറും അറിയിച്ചു.

അതേ സമയം നെക്റ്റാറുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് ബിപി അറിയിച്ചു. 2019ല്‍ പുതിയ ലോയല്‍റ്റി പ്രോഗ്രാം ആരംഭിക്കുമെന്നാണ് ബിപി അറിയിച്ചിരിക്കുന്നത്. എം ആന്‍ഡ് എസ് സിംപ്ലി ഫുഡ് സ്റ്റോറുകളില്‍ തങ്ങളുടെ സാന്നിധ്യമുണ്ടാകുമെന്നാണ് ബിപി വ്യക്തമാക്കിയിരിക്കുന്നത്. ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന കാര്യമാണ് സാധിച്ചുകൊടുക്കാന്‍ കമ്പനി തയ്യാറായിരിക്കുന്നതെന്ന ബിപിയുടെ യുകെ റീട്ടെയില്‍ ഹെഡ് നിക്കി ഗ്രേഡി സ്മിത്ത് പറഞ്ഞു.

Copyright © . All rights reserved