ഹീറ്റ് വേവ് മൂലം യുകെയില്‍ കൊല്ലപ്പെട്ടത് 650ലേറെ ആളുകളെന്ന് റിപ്പോര്‍ട്ട്. ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ജൂണ്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ 663 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ ഇക്കാലയളവിലുണ്ടായിരിക്കുന്നതും ഈ വര്‍ഷമാണ്. കിഡ്‌നി, ഹൃദയ രോഗങ്ങളുള്ളവരും പ്രായമായവരുമാണ് ഏറെ ഭീഷണി നേരിടുന്നതെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഹീറ്റ് വേവ് മൂലമുണ്ടാകുന്ന ഡീഹൈഡ്രേഷന്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
അമിത ക്ഷീണം, അണുബാധ, ഹൃദയാഘാതം, പക്ഷാഘാതം മുതലയാവയുണ്ടാകാനുള്ള സാധ്യത ശരീരത്തിലെ ജലാംശം കുറയുന്നതു മൂലം ഉണ്ടാകാമെന്ന് സൊസൈറ്റി ഫോര്‍ അക്യൂട്ട് മെഡിസിന്‍ പ്രസിഡന്റ് പറഞ്ഞു. പ്രായമായവരിലാണ് ഇവയ്ക്കും സാധ്യത ഏറെയുള്ളത്. ശ്വസന പ്രശ്‌നമുള്ളവര്‍ക്ക് പ്രതിസന്ധിയാകുന്നത് അന്തരീക്ഷ വായുവിന്റെ മലിനീകരണമാണ്. അന്തരീക്ഷ മലിനീകരണം വരണ്ട കാലാവസ്ഥയില്‍ വര്‍ദ്ധിക്കും. വന്‍ നഗരങ്ങളില്‍ ഇത് പരിധിക്കും മേലെയായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.
ഹീറ്റ് വേവിന് ഉടനൊന്നും ശമനമുണ്ടാകാന്‍ ഇടയില്ലെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ വാരാന്ത്യത്തില്‍ ചൂട് ഇനിയും കൂടുമെന്നാണ് പ്രവചനം. അസുഖങ്ങളും മരണങ്ങളും വര്‍ദ്ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ എന്‍എച്ച്എസില്‍ ജീവനക്കാര്‍ക്ക് വന്‍ സമ്മര്‍ദ്ദമുണ്ടായേക്കുമെന്നും കരുതുന്നു. 2003 ഓഗസ്റ്റില്‍ ഹീറ്റ് വേവ് മൂലം 2000 അധിക മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. 75 വയസിനു മുകളില്‍ പ്രായമുള്ളവരാണ് മരിച്ചവരില്‍ ഏറെയും. സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലും ലണ്ടനിലുമുള്ളവരായിരുന്നു മരിച്ചവരില്‍ ഏറെയും.
ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചു നടത്തുന്ന കോപ്പിയടി പിടിക്കാന്‍ എക്‌സാം ബോര്‍ഡുകള്‍ ബുദ്ധിമുട്ടുകയാണെന്ന് മുന്നറിയിപ്പ്. പരീക്ഷാ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ചിരിക്കുന്ന പുതിയ സമിതിയുടെ അധ്യക്ഷന്‍ സര്‍ ജോണ്‍ ഡണ്‍ഫോര്‍ഡാണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കുട്ടികള്‍ സാങ്കേതികമായി ഏറെ മുന്നിലാണെന്നും അധ്യാപകര്‍ക്ക് കുട്ടികളുടെയൊപ്പം എത്താന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറയുന്നു. അതുകൊണ്ടുതന്നെ ക്രമക്കേടുകള്‍ അത്രയെളുപ്പത്തില്‍ കണ്ടെത്താന്‍ ഇവര്‍ക്ക് സാധിക്കുന്നില്ല. പരീക്ഷാ ബോര്‍ഡുകള്‍ക്ക് പരിചയമുള്ളത് വര്‍ഷങ്ങളായി പരീക്ഷകളില്‍ നടക്കാറുള്ള കോപ്പിയടി രീതികള്‍ മാത്രമാണ്.
എന്നാല്‍ വിദ്യാര്‍ത്ഥികള്‍ അതിലും ഏറെ മുന്നോട്ടു പോയിട്ടുണ്ട്. പരീക്ഷകളുടെ വിശ്വാസ്യതയ്ക്ക് ഏറ്റവും വലിയ ഭീഷണിയായി ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ മാറിയിട്ടുണ്ട്. പരീക്ഷാ ക്രമക്കേടുകളെക്കുറിച്ച് പഠിക്കാനുള്ള സ്വതന്ത്ര കമ്മീഷന്റെ അധ്യക്ഷ സ്ഥാനത്ത് നിയമിക്കപ്പെട്ട ശേഷം നല്‍കിയ ആദ്യ അഭിമുഖത്തിലാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്. പരമ്പരാഗത കോപ്പിയടി രീതികള്‍ കാലങ്ങളായി എക്‌സാം ബോര്‍ഡുകള്‍ നേരിട്ടു വരികയാണ്. ബോര്‍ഡുകള്‍ക്കൊപ്പം സ്‌കൂളുകളും കോളേജുകളും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുകയും ചെയ്യുന്നുണ്ട്. ഇപ്പോള്‍ ഉപയോഗിക്കുന്ന ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ അടിസ്ഥാനത്തിലുള്ള കോപ്പിയടി രീതികളെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താനാണ് കമ്മീഷന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സോഷ്യല്‍ മീഡിയയിലും ആധുനിക സങ്കേതങ്ങളിലും അധ്യാപകരേക്കാള്‍ പരിചയമുള്ള പുതിയ തലമുറയെക്കുറിച്ചാണ് നാം സംസാരിക്കുന്നതെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. സങ്കീര്‍ണ്ണത നി റഞ്ഞ കാല്‍കുലേറ്ററുകള്‍, ലാപ്‌ടോപ്പുകള്‍, ഐപാഡുകള്‍ എന്നിവയില്‍ നിന്നുള്ള വെല്ലുവിൡകളെക്കുറിച്ച് ബോര്‍ഡുകള്‍ക്ക് അറിയാം. എന്നാല്‍ സാങ്കേതികവിദ്യ അതിലുമേറെ പുരോഗമിച്ചിട്ടുണ്ടെന്നും അത്തരം സങ്കേതങ്ങളില്‍ നിന്നുള്ള വെല്ലുവിളികളെക്കുറിച്ച് ബോര്‍ഡുകള്‍ അജ്ഞാതരാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മേഖലയില്‍ നല്‍കിയ സംഭാവകള്‍ക്ക് നൈറ്റ്ഹുഡ് ലഭിച്ച വ്യക്തിയാണ് സര്‍ ജോണ്‍.
ന്യൂസ് ഡെസ്ക്
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സൂപ്പർതാരം പി.വി സിന്ധു വനിതാ വിഭാഗം സിംഗിൾസ് ഫൈനലിൽ. സെമിയില്‍ ജപ്പാന്റെ അകാന യെമാഗുചിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധുവിന്റെ ഫൈനല്‍ പ്രവേശനം. സ്‌കോര്‍: 21-16, 24-22.നിലവിലെ റണ്ണറപ്പായ സിന്ധു ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ സ്പാനിഷ് താരം കരോലിന മാരിനെ നേരിടും. 2016 റിയോ ഒളിമ്പിക്‌സ് ഫൈനലിൽ സിന്ധു-മാരിനും ഏറ്റുമുട്ടിയിരുന്നു. സിന്ധുവിനെ തോല്‍പ്പിച്ചാണ് മാരിന്‍ അന്ന് സ്വര്‍ണ മെഡല്‍ നേടി.
യെമാഗുചിയില്‍ നിന്ന് കടുത്ത മത്സരമാണ് സിന്ധുവിന് നേരിടേണ്ടി വന്നത്. ആദ്യ ഗെയിമില്‍ സിന്ധുവിന് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ യെമാഗുചിക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ രണ്ടാം ഗെയിം എത്തിയപ്പോള്‍ ജപ്പാന്‍ താരത്തിന്റെ കളിമാറി. ഒരു ഘട്ടത്തില്‍ നാലു പോയിന്റ് ലീഡിലേക്കെത്താനും അവര്‍ക്കായി. എന്നാല്‍ തിരിച്ചടിച്ച സിന്ധു കടുത്ത മത്സരത്തിനൊടുവില്‍ രണ്ടാം ഗെയിമും സ്വന്തമാക്കുകയായിരുന്നു.
ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ സൈന നേവാളിനെ തോല്‍പ്പിച്ചത് കരോലിന മാരിനാണ്. സെമിയില്‍ ചൈനയുടെ ഹി ബിങ്ജിയാവോയെ മറികടന്നാണ് മാരിന്റെ ഫൈനല്‍ പ്രവേശനം. ക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യനായ ജപ്പാന്റെ നൊസോമി ഒകുഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചായിരുന്നു സിന്ധുവിന്റെ സെമിപ്രവേശനം. സ്‌കോര്‍: 21-17, 21-19. സിന്ധുവിന്റെ നാലാം ലോക ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പ് സെമിയായിരുന്നു ഇന്നത്തേത്.
നോ ഡീല്‍ ബ്രെക്‌സിറ്റ് രാജ്യത്തിന് ആശ്വാസകരമല്ലാത്ത അനന്തരഫലങ്ങളായിരിക്കും നല്‍കുകയെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മുന്നറിയിപ്പ്. നോ ഡീല്‍ സാഹചര്യം ഒരു സാമ്പത്തിക മാന്ദ്യത്തിലേക്ക് രാജ്യത്തെ തള്ളി വിടുമെന്ന സൂചനയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ മാര്‍ക്ക് കാര്‍ണി നല്‍കിയത്. ഈ പ്രസ്താവനയ്ക്ക് ശേഷം ഡോളറിനെതിരെ 11 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് പൗണ്ട് ഇടിഞ്ഞത്. ബിബിസി റേഡിയോ 4ന്റെ പരിപാടിയിലാണ് കാര്‍ണി ഈ പ്രസ്താവന നടത്തിയത്. നോ ഡീല്‍ സാഹചര്യം ഒഴിവാക്കാന്‍ ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും എല്ലാ ശ്രമങ്ങളും നടത്തണമെന്നും അദ്ദേഹം പറഞ്ഞു. എന്താണ് സംഭവിക്കുകയെന്ന് നിരീക്ഷിക്കുകയാണെന്നും ഒരു നോ ഡീല്‍ സാഹര്യമുണ്ടായാല്‍ അതിന്റെ ആഘാതം കുറയ്ക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുകയാണ് സെന്‍ട്രല്‍ ബാങ്കെന്നും കാര്‍ണി പറഞ്ഞു.
ഇത്തരമൊരു സാഹചര്യത്തില്‍ കൊമേഴ്‌സ്യല്‍, റെസിഡെന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി വില മൂന്നിലൊന്നായി കുറയുമെന്നും പലിശ നിരക്ക് വര്‍ദ്ധിക്കുമെന്നും കാര്‍ണി മുന്നറിയിപ്പ് നല്‍കുന്നു. സമ്പദ് വ്യവസ്ഥയില്‍ ശതമാനം ചുരുക്കം അനുഭവപ്പെടും അതിനൊപ്പം തൊഴിലില്ലായ്മ 9 ശതമാനം ഉയരുമെന്നും കാര്‍ണി പറഞ്ഞു. എന്നാല്‍ ഏതു കടുത്ത സാഹചര്യങ്ങളെയും നേരിടാന്‍ ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് വര്‍ഷത്തെ സമയത്തില്‍ ഇത് മറികടക്കാന്‍ കഴിയും. മോര്‍ട്‌ഗേജുകള്‍ ജനങ്ങള്‍ക്ക് താങ്ങാന്‍ കഴിയുന്ന വിധത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ പകുതിയിലേറെ മോര്‍ട്‌ഗേജുകളും ഫിക്‌സഡ് റേറ്റ് രീതിയിലുള്ളവയാണ്. ഇവ എടുക്കുമ്പോള്‍ തന്നെ ഒരു അഫോര്‍ഡബിലിറ്റി ടെസ്റ്റ് നിങ്ങള്‍ പാസാകേണ്ടതുണ്ട്. അതിനാല്‍ അവ 7 ശതമാനത്തില്‍ തിരിച്ചടക്കാന്‍ ജനങ്ങള്‍ക്ക് സാധിക്കുമെന്നാണ് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ പറയുന്നത്. നിരക്കുകള്‍ ഉയരുന്ന സാഹചര്യത്തിലും മോര്‍ട്‌ഗേജുകള്‍ തിരിച്ചടക്കപ്പെടാനുള്ള സൗകര്യത്തിനാണ് ഇത് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അദ്ധ്യായം- 4
അയിത്തജാതിക്കാരന്‍
ജന്മികള്‍ക്ക് അടിമപ്പണി ചെയ്യുന്നതുപോലെയായിരുന്നു എന്റെ ദിനങ്ങള്‍. ചെറുപ്പത്തില്‍ തന്നെ എന്നെ ചില കുട്ടികള്‍ ഇരട്ടച്ചങ്കുള്ളവന്‍ എന്ന് വിളിച്ചു. വീട്ടിലുള്ളവര്‍ വായില്‍ വരുന്ന പേരുകളും വിളിച്ചു. താണജാതിക്കാരോട് കാണിക്കുന്ന അയിത്തമായിരുന്നു വീട്ടില്‍ എല്ലാവരും എന്നോടും കാണിച്ചിരുന്നത്. എല്ലാവരും മേശപ്പുറത്ത് വച്ച് ആഹാരം കഴിക്കുമ്പോള്‍ ഞാന്‍ മാത്രം തറയില്‍ ഇരുന്നാണ് ഭക്ഷണം കഴിച്ചിരുന്നത്. പഠിക്കുന്നവര്‍ക്കെല്ലാം പുതിയ തുണി ചാരുംമൂട്ടില്‍ പണിക്കരുടെ കടയില്‍ നിന്ന് എടുത്ത് തയ്ക്കാന്‍ കൊടുക്കും. വരാന്തയില്‍ ആ തുണിയുടെ ഭംഗി ആസ്വദിക്കുമ്പോള്‍ ഇരുട്ടില്‍ മുറ്റത്തുനിന്ന് ഞാന്‍ അതൊക്കെ കാണും. എല്ലാം കണ്ട് ദുഃഖവും പേറി ഞാന്‍ അകത്തുപോകും. എനിക്ക് എന്താ പുതിയത് വാങ്ങാത്തതെന്ന് അമ്മ അച്ഛനോട് ചോദിക്കുമ്പോള്‍ അവനിട്ടിരിക്കുന്നതിന് എന്താ കുഴപ്പമെന്ന് അച്ഛന്‍ തിരിച്ചു ചോദിക്കും.
പണക്കാര്‍ പാവപ്പെട്ട കുട്ടികള്‍ക്ക് ദാനമായി പുസ്തകവും വസ്ത്രവും കൊടുക്കാറുണ്ട്. ഞാനും പല വീടുകളിലും പാവപ്പെട്ടവനായി പോയിട്ടുണ്ട്. ആ വീട്ടുകാര്‍ പുസ്തകം തരുന്നത് ഞാന്‍ കാരൂര്‍ വീട്ടിലെ ആയതുകൊണ്ടാണ്. എന്റെ പെങ്ങളും അനിയന്മാരുമൊക്കെ മുറിക്കുള്ളില്‍ നല്ല മെത്തയില്‍ കിടന്നുറങ്ങുമ്പോള്‍ ഞാനുറങ്ങുന്നത് വീടിന്റെ വരാന്തയിലാണ്. ജോലികള്‍ തീര്‍ക്കാത്ത ദിവസങ്ങളില്‍ ഭക്ഷണം കഴിക്കാനായി പോകാറില്ല. അച്ഛനെ ഭയന്ന് തൊഴുത്തിന്റെ വരാന്തയിലോ കാളവണ്ടിയിലോ കിടന്നുറങ്ങും. തൊഴുത്തില്‍ കൂട്ടായി വീട്ടിലെ നായും ഉണ്ടായിരുന്നു. നായുടെ മൂത്രം ഞാനുറങ്ങുന്നിടത്തേക്ക് ഒഴുകി വരാറുണ്ട്.
ജ്യേഷ്ഠന്മാര്‍ രണ്ട് പേര്‍ വിദേശത്താണ് ജോലി ചെയ്യുന്നത്. അവരൊക്കെ അവധിക്കു വരുമ്പോള്‍ അവരുടെ മുന്നില്‍ ഞാന്‍ ചെല്ലാറില്ല. അവര്‍ വീട്ടിലുള്ളപ്പോള്‍ ഞാനേതെങ്കിലും പറമ്പില്‍ പണിയിലായിരിക്കും. രാത്രി കുറെ ഇരുട്ടി കഴിയുമ്പോഴാണ് ജനാലയിലൂടെ ഞാനവരെ ഒളിഞ്ഞുനോക്കി കാണുന്നത്. അവര്‍ വരുമ്പോള്‍ എല്ലാവര്‍ക്കും പുതിയ ഉടുപ്പുകള്‍ കൊണ്ടുവരും. അതാണ് എനിക്ക് ആശ്വാസം. താഴ്ന്ന ജാതിക്കാരോടുള്ള സമീപനമായിരുന്നു വീട്ടില്‍ എനിക്ക് നേരെയും. ജോലി തീര്‍ന്നില്ലെന്നുള്ള കാരണത്താല്‍ അച്ഛന്റെ ആക്രോശത്തില്‍ കണ്ണീരോടെ മാത്രമേ ഞാന്‍ ഭക്ഷണം കഴിച്ചിട്ടുള്ളൂ. ധാരാളം ജോലി ആയതുകൊണ്ട് ശാന്തമായിരുന്നു പഠിക്കാനും സാധിച്ചിട്ടില്ല. ജോലി തീരാത്തതിന്റെ കുറ്റം എനിക്ക് മാത്രമായിരുന്നു. ചായക്കടയിലാണെങ്കിലും വീട്ടിലാണെങ്കിലും വെള്ളം കോരുന്നതും വിറകു വെട്ടുന്നതും കൃഷി നനയ്ക്കുന്നതും ഒക്കെ എന്റെ മാത്രം ജോലിയായിരുന്നു. സ്വന്തം വീട്ടില്‍ വണ്ടിക്കാളയെപ്പോലെ പണിയെടുക്കാനായിരുന്നു എന്റെ വിധി.
പറയംകുളം, കല്ലുകുളം, കരിമുളയ്ക്ക്ല്‍ അങ്ങനെ പല ദേശങ്ങളിലും വസ്തുക്കള്‍ വിറ്റുപോയതായി അറിയാം. കാരൂര്‍ മത്തായിയുടെ കൊച്ചുമകന്‍ തമ്പാന്‍ കുഞ്ഞ് കൊച്ചുപിള്ളയുടെ മരുമകന്‍ വാസുപിള്ള തന്റെ മകന്‍ വിക്രമന് കൊടുത്ത വസ്തു വില്കുന്ന സമയം മുന്‍പ്രമാണമെടുത്തുനോക്കിയപ്പോള്‍ അതില്‍ കാരൂര്‍ കൊച്ചുകുഞ്ഞിന്റെ പേരാണ് കണ്ടത്. മകരക്കൊയ്ത്ത് നടക്കുമ്പോള്‍ ജോലിക്കാര്‍ക്കൊപ്പം നിന്ന് കളപറിക്കുന്നതും, വളമെറിയുന്നതും വരമ്പു മുറിച്ച് വെള്ളം തുറന്നുവിടുന്നതും, കണ്ടം ഉഴുതുമറിക്കുന്നതും ഒക്കെ ഞാനായിരുന്നു. മകരക്കൊയ്ത്ത് നാട്ടില്‍ ഒരുത്സവം പോലെയാണ്. എന്റെ ജോലി അരിഞ്ഞ് കെട്ടി വയ്ക്കുന്ന നെല്‍ക്കറ്റകള്‍ ചുമന്ന് റോഡില്‍ എത്തിക്കുകയാണ്. എന്നോടൊപ്പം പലരും ജോലിക്കുണ്ട്. കുളക്കരയിലൂടെ നടന്ന് കുത്തനെ കിടക്കുന്ന റോഡില്‍ കറ്റകള്‍ എത്തിക്കുകയാണ് ജോലി. കാളകള്‍ മുകളിലേക്ക് വണ്ടി വലിക്കില്ല. കറ്റകള്‍ ചുമന്നുവരുന്ന സമയം മാധവന്‍ ചേട്ടന്‍ ഓടിവന്ന് എന്റെ തലയില്‍ നിന്ന് കുറെ കറ്റകള്‍ വലിച്ചെടുക്കും. നടക്കുമ്പോള്‍ ദേഷ്യത്തില്‍ പറയും. പിള്ളേരെ കൊണ്ടാ കറ്റ ചുമപ്പിക്കുന്നത്. അത് അച്ഛനോട് നേരില്‍ പറയാനുള്ള ധൈര്യം ചേട്ടനില്ല.ധാരാളം വെള്ളം ചുമന്ന് പരിചയം ഉള്ളതിനാല്‍ എന്തും ചുമക്കും.
വീട്ടിലെ തെക്കേ അറ്റത്തുള്ള മുറി മാത്രമാണ് ഓടിട്ടിരുന്നത്. ബാക്കിയൊക്കെ തെങ്ങോലകൊണ്ട് മേഞ്ഞതാണ്. ഓല മേയലുള്ള ദിവസവും പണി എനിക്കാണ്. ഓലയെല്ലാം ചുമന്നോണ്ടു വരണം. തേങ്ങ വെട്ടുള്ള ദിവസം വലിയ കൊട്ടയില്‍ അത് ചുമന്ന് വീട്ടില്‍ കൊണ്ടിടുന്നതും എന്റെ ജോലിയാണ്. മറ്റ് ജോലിക്കാര്‍ക്കൊപ്പം നിന്ന് തെങ്ങില്‍ നിന്ന് വെട്ടിയിടുന്ന മടലും കൊതുമ്പും എല്ലാം അടുക്കി വീട്ടിലെത്തിക്കണം. മാധവന്‍ ചേട്ടനാണ് കാളവണ്ടിക്കുള്ളിലാക്കുന്നത്.
ഞാനുറങ്ങുന്ന മുറിയുടെ പ്രത്യേകത എന്തെന്ന് ചോദിച്ചാല്‍ ആ പത്തായത്തിന് നാല് മുറികളുണ്ട്. അതിലുള്ളത് എണ്ണ, നെല്ല്, ഉണക്ക കപ്പ എന്നിവയാണ്. ആ മുറിക്കുള്ളില്‍ എല്ലാ ഭക്ഷ്യധാന്യങ്ങളുമുണ്ട്. കൃഷിയിറക്കുന്ന സമയത്താണ് അത് പുറത്തേക്കെടുക്കുന്നത്. മുറിയില്‍ പഴുപ്പിക്കാനുള്ള ചക്കയുമുണ്ട്. ആ പഴുത്ത ചക്ക ചന്തയില്‍ വില്ക്കാറുണ്ട്. എല്ലാ ചൊവ്വ-വെള്ളി കളിലും ചന്തയിലേക്ക് സാധനങ്ങള്‍ കൊടുത്തുവിടുന്നു. പത്തായമുറിയില്‍ ഒരു ജനലുണ്ട്. കാറ്റ് കടക്കാനായി എപ്പോഴും തുറന്നിടും. അതിലൂടെ നോക്കിയാല്‍ മാടാനപൊയ്ക കാണാം. പൊയ്ക കാണുമ്പോള്‍ കടല്‍ കാണുന്ന സുഖമാണ്. ജനാലയിലൂടെ വരുന്ന ചേര എലിയെ പിടിക്കാന്‍ എന്റെ ശരീരത്തിലൂടെ ഇഴഞ്ഞുപോയിട്ടുണ്ട്. എലിയും ചേരയും തമ്മിലുള്ള പോരാട്ടത്തില്‍ ഞാന്‍ പുറത്തു ചാടും. എനിക്ക് ആ മുറിയില്‍ ഏകാന്തനായിരിക്കാന്‍ സാധിക്കും. കണ്ണീര്‍ വാര്‍ക്കാനും.
അച്ഛനില്‍ നിന്ന് എല്ലാക്കാര്യത്തിനും അടി കിട്ടും. സ്‌കൂളില്‍ കൂടെ പഠിക്കുന്ന കുട്ടികളെ ഉപദ്രവിക്കുമ്പോള്‍. കുട്ടികളുടെ അച്ഛന്മാര്‍ നേരിട്ട് അച്ഛനെ അറിയിക്കും. ആ പേരിലും അടി കിട്ടും. സ്‌കൂളില്‍ വഴക്കുണ്ടാക്കുന്നത് എന്റെ സ്വന്തം കാര്യത്തിനല്ല. ഒപ്പം കളിക്കുന്നവനെ മറ്റൊരാള്‍ ഉപദ്രവിക്കുന്നത് കണ്ടാല്‍ ഞാനിടപെടും. ചില കുട്ടികളെ ഉപദ്രവിക്കുമ്പോള്‍ ഞാന്‍ ഓടിച്ചെല്ലും. മുതിര്‍ന്ന കുട്ടികള്‍ പോലും എന്നോട് വഴക്കിടാന്‍ വരില്ലായിരുന്നു. ഉള്ളാലെ അവര്‍ക്ക് ഭയമായിരുന്നു. എന്റെ വീടിനടുത്തുള്ള പ്രായം കൂടുതലുള്ളവരെയും ഞാന്‍ ഉപദ്രവിച്ചിട്ടുണ്ട്.
കഠിനാധ്വാനികളെ തല്ലി തോല്പിക്കാന്‍ പ്രയാസമാണ്. ഏഴാം ക്ലാസിലായപ്പോള്‍ എന്റെ ദുഃഖങ്ങള്‍ എന്നോടുതന്നെ പങ്കുവയ്ക്കാനും രാത്രികാലങ്ങളില്‍ അതോര്‍ത്ത് കരയാനും തുടങ്ങി. ജോലി ചെയ്താല്‍ മാത്രം ഭക്ഷണം. ഇല്ലെങ്കില്‍ പട്ടിണി. പനിയായി കിടക്കുമ്പോള്‍ അച്ഛന്‍ കാണാതെ അമ്മ ഭക്ഷണം തരുമായിരുന്നു.
വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കുന്നത് ഞാന്‍ നിര്‍ത്തി. സ്‌കൂള്‍ ഫീസ്, വസ്ത്രം എല്ലാം ഞാന്‍ ഉപേക്ഷിച്ചു. അതിനും ഒരു കാരണമുണ്ട്. എനിക്കും ചെറിയ ചേമ്പ്, കപ്പ, ഇഞ്ചി, കോഴികൃഷി ഒക്കെയുണ്ട്. അപ്പനോട് തുറന്നുപറഞ്ഞു. ഇനി മുതല്‍ മറ്റ് ജോലിക്കാര്‍ക്ക് കൊടുക്കുന്ന കൂലി തരാതെ ഞാന്‍ ജോലി ചെയ്യില്ല. അച്ഛന്‍ അമ്പരന്ന് നോക്കി. പെട്ടെന്ന് മറുപടിയൊന്നും പറഞ്ഞില്ല. മനസ്സില്‍ പറയുന്നുണ്ടാകും.
”എന്താടാ പശുവിന് പുല്ലു പറിക്കുന്നതിനും വെള്ളം കോരുന്നതിനും കാശു വേണോ? മറുപടി കൊടുത്തു. ചെറിയ ജോലിയൊന്നും വേണ്ട. പുരയിടം കിളയ്ക്കണമെങ്കില്‍, തെങ്ങിന് തടമെടുക്കണമെങ്കില്‍ കാശു തരണം. ഇനി മുതല്‍ അച്ഛന്റെ ഒരു പൈസയും എനിക്ക് വേണ്ട. മറ്റുള്ളവര്‍ക്ക് കൊടുക്കുന്ന കൂലി എനിക്കും തരണം. അതിന് സമ്മതിച്ചു. അന്നുമുതല്‍ വസ്തുക്കള്‍ പാട്ടത്തിനെടുത്ത് കിളച്ചുകൊടുക്കാന്‍ തുടങ്ങി. അതിന്റെ കൂലിയും നിശ്ചയിച്ചു. അടുക്കളയില്‍ പണി ചെയ്തിരുന്ന അമ്മയെ അച്ഛന്‍ വിളിച്ചു. എനിക്ക് ഒരു ഭാവഭേദവും ഇല്ലായിരുന്നു. മകന്റെ കാഴ്ചപ്പാടുകള്‍ അമ്മയ്ക്കറിയാം. പക്ഷെ അച്ഛനെതിരെ ഒരു വാക്കുപോലും പറയാന്‍ അമ്മയ്ക്കാവില്ലായിരുന്നു. നിസ്സാര കാര്യത്തിനുപോലും അമ്മയെയും എടുത്തിട്ടടിക്കും. അമ്മയോട് അച്ഛന്‍ വിവരം പറഞ്ഞു. ”മകന് ചെയ്യുന്ന ജോലിക്ക് കൂലി കൊടുക്കണമെന്ന്” . അമ്മ മറുപടിയൊന്നും പറഞ്ഞില്ല.
”ഇനി മുതല്‍ ഇവന്‍ ജോലികളില്‍ ഒരു കുറവുവരുത്തിയാല്‍ ഭക്ഷണം കൊടുക്കാന്‍ പാടില്ല. പിന്നെ ഇവിടെ നിന്ന് ഒരു പൈസപോലും കൊടുക്കരുത്. പുരയിടം കിളച്ചു തീര്‍ത്താല്‍ കൂലി കൊടുക്കാം. ഇതു നീ കൂടി അറിയാനാ വിളിച്ചത്. അമ്മ തലയാട്ടിക്കൊണ്ട് അടുക്കളയിലേക്ക് നടന്നു. ആ രാത്രി കാളവണ്ടിയും മാധവന്‍ ചേട്ടനും വീട്ടിലെത്തിയില്ല. കാളകള്‍ക്ക് പുളിയരി വേവിച്ചതുമായി കിഴക്കേ റോഡിലേക്ക് നോക്കിയിരുന്നു. കാളവണ്ടിയുടെ വരവറിയിക്കുന്ന വിധം വണ്ടിയുടെ അടിയില്‍ തെളിഞ്ഞുകൊണ്ടിരുന്ന ചിമ്മിനി വിളക്കിന്റെ നിഴല്‍രൂപം കണ്ടു. കാളകള്‍ക്കുള്ള പുളിയരി തൊഴുത്തില്‍ കൊണ്ടു വച്ചു. കാളവണ്ടി കിഴക്കേ റോഡിലാണ് ഇടുന്നത്. ”എന്താ മാധവന്‍ ചേട്ടാ താമസിച്ചേ, ”തേങ്ങ എടുക്കുന്ന ആള് താമസിച്ചാ വന്നത്” മാധവന്‍ ചേട്ടന്‍ പറഞ്ഞു. അതുപറഞ്ഞ് മാധവന്‍ ചേട്ടന്‍ കച്ചി വലിച്ച് കാളകള്‍ക്ക് മുന്നിലിട്ടു.
ഏഴില്‍ പഠിക്കുന്ന കാലത്താണ് മൂത്തപെങ്ങള്‍ സലോമിയുടെ വീട്ടിലേക്ക് പഴുത്ത ചക്ക, മാങ്ങ, ചേന, ചേമ്പ് തുടങ്ങിയ സാധനങ്ങളുമായി തലച്ചുമടെ പോകുന്നത്. പെങ്ങളുടെ വീട് കാഞ്ഞിപ്പുഴയാണ്. ഈ സാധനങ്ങള്‍ ചുമന്നുകൊണ്ടുപോയാല്‍ അച്ഛന്‍ എനിക്ക് അമ്പത് പൈസ തരും. നടന്നാണ് പോകുന്നത്. വീട്ടില്‍ നിന്ന് കുറഞ്ഞത് അഞ്ചുമൈല്‍ ദൂരമുണ്ട്. ഞാനത് ചുമലിലേറ്റി താമരക്കുളം-ചത്തിയറ പാടങ്ങളിലൂടെ നടന്ന് പരിയാരത്ത്കുളങ്ങര ക്ഷേത്രത്തിലെത്തും. അവിടെ ചുമട് ഇറക്കിവയ്ക്കും. ക്ഷേത്രക്കുളത്തില്‍ കാലും കൈയും മുഖവും കഴുകും. മീനം ഒന്നിനാണ് അവിടുത്തെ ഉത്സവം. അവിടെനിന്നു വള്ളിക്കുന്നത്തേക്ക് നടക്കും. ചായക്കടയില്‍ നിന്ന് ഒരു ചായയും ഒരു ബോണ്ടയും കഴിക്കും. അല്ലെങ്കില്‍ പരിപ്പുവട. മൊത്തം പത്തു പൈസ ആകും. അവിടെനിന്നു കാഞ്ഞിരത്തിന്‍മുട്ടിലൂടെ കാമ്പിശ്ശേരി മുക്ക് വഴി പെങ്ങളുടെ വീട്ടിലെത്തും. വീട്ടില്‍ പുതിയതായി എന്തുണ്ടായാലും അച്ഛന്‍ മകള്‍ക്ക് കൊടുത്തുവിടുക പതിവാണ്.
ആ ദേശങ്ങള്‍ മണല്‍ നിറഞ്ഞതാണ്.എല്ലാ കൃഷിസാധനങ്ങളും അവിടെ കിട്ടാറില്ല. അവിടെ കൊയ്ത്തു നടക്കുന്ന കാലമെങ്കില്‍ ഞാനും കച്ചി ഉണക്കാനും കറ്റ ചുമക്കാനും പോകും. അളിയന്‍ ജോര്‍ജ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആയതിനാല്‍ വല്യപ്പനാണ് കൃഷി നോക്കുന്നത്. പെങ്ങളുടെ വീട്ടില്‍ ചെല്ലുമ്പോള്‍ പ്ലാവില്‍ കയറി ചക്ക പറിക്കുകയും ആടിന് തീറ്റവെട്ടുകയും ചെയ്യും. നിറയെ നീറുള്ളതിനാല്‍ ആ പ്ലാവില്‍ ആരും കയറാറില്ല. ഞാന്‍ കയറി ഇറങ്ങി വരുമ്പോള്‍ എന്റെ ശരീരമാകെ നീറുകള്‍ കടിച്ചിരിക്കും. ഒന്നോ രണ്ടോ ദിവസം താമസിച്ച് പെങ്ങള്‍ തരുന്ന രണ്ടു രൂപയുംകൊണ്ട് സന്തോഷത്തോടെ വീട്ടിലേക്ക് തിരിക്കും. ചിലപ്പോഴൊക്കെ ജമാലിന്റെ സൈക്കിള്‍ വാടകയ്‌ക്കെടുത്ത് സാധനങ്ങള്‍ കൊണ്ടുപോയിട്ടുണ്ട്.
സ്വന്തം കാലില്‍ ആയതോടെ എല്ലാം എന്റെ ചുമലിലായി. സ്‌കൂള്‍ തുറക്കുമ്പോള്‍ പഴയ പുസ്തകങ്ങള്‍ കാശു കൊടുത്തു വാങ്ങുക, സോപ്പ്, തുണികള്‍ അങ്ങനെ എല്ലാം. രാജുവിന്റെ കടയില്‍ നിന്ന് ഒരു പ്ലാസ്റ്റിക് ചെരുപ്പ് വാങ്ങിയിട്ടത് ഇന്നും ഓര്‍ക്കുന്നു. അന്ന് സ്‌കൂളില്‍ ചുരുക്കം കുട്ടികള്‍ക്കേ ചെരിപ്പുള്ളൂ. ബാര്‍ സോപ്പ് ഉപയോഗിച്ചായിരുന്നു കുളി. ആദ്യമായി ഒരു ലൈഫ് ബോയി സോപ്പ് വാങ്ങി സൂക്ഷിച്ചതും മറക്കാനാവാത്ത അനുഭവമായിരുന്നു. എന്റെ വീട്ടിലുള്ളവരെല്ലാം ഇതെല്ലാം നേരത്തേതന്നെ ഉപയോഗിച്ചിരുന്നു. ഏറ്റവും ഇഷ്ടം വെട്ടുചേമ്പിനോടായിരുന്നു. രാത്രി പുഴുങ്ങി തിന്നുമായിരുന്നു. സ്‌കൂളില്‍ പോകുന്ന ദിവസം വയലിനടുത്ത തെങ്ങില്‍ നിന്ന് തേങ്ങ പിരിച്ചെടുത്ത് പച്ചിലയ്ക്കുള്ളില്‍ ഒളിപ്പിച്ചു വയ്കും. ഉച്ചയ്ക്ക് അതില്‍ നിന്ന് ഓരോന്നെടുത്ത് ഇടിച്ച് പൊട്ടിച്ച് കഴിക്കും. ആരെങ്കിലും കണ്ടുപിടിച്ചാല്‍ വീട്ടില്‍ നിന്ന് പുറത്താക്കും.
വീട്ടുകാരോടുള്ള നിസ്സഹകരണം ഭക്ഷണകാര്യത്തില്‍ തുടര്‍ന്നു. ആ വീട്ടിലെ മിണ്ടാപ്രാണികള്‍ക്ക് എന്നോട് സ്‌നേഹമായിരുന്നു. ഞാന്‍ പോകുമ്പോഴൊക്കെ അവര്‍ എന്നെ തലയുയര്‍ത്തി നോക്കും. അതിന്റെ കാരണം തങ്ങളെ പട്ടിണിക്കിടുമോ എന്നായിരുന്നു. ”എടാ നീ ചോറ് കഴിക്കാതെ മറ്റെന്തെങ്കിലുമൊക്കെ നിത്യവും കഴിച്ചാല്‍ അസുഖം വരും.” അമ്മ പറയും. ഈ പോത്ത് എന്തു കഴിച്ചാലെന്താ. സുന്ദരിയായ അമ്മയ്ക്ക് എങ്ങനെ പോത്തിനെപ്പോലുള്ള ഞാന്‍ ജനിച്ചു. അച്ഛനുമായി ഉടമ്പടി വച്ച സ്ഥലമെല്ലാം വൈകുന്നേരം വരുമ്പോള്‍ കിളച്ചിടും. വളര്‍ന്നു നില്ക്കുന്ന കപ്പയുടെ ഇടഭാഗങ്ങള്‍ കിളച്ചിടുന്നതിനും വെറുതെ കിടക്കുന്ന ഭൂമി കിളച്ചിടുന്നതിനും രണ്ടു കൂലിയാണ്. ഒന്നു മുതല്‍ രണ്ടു രൂപ വരെയാണ് കൂലി. അവധി ദിവസങ്ങളില്‍ മാധവനൊപ്പമോ കടമ്പാട്ടേ കൃഷ്ണപിള്ള, കുട്ടന്‍പിള്ളക്കൊപ്പമോ രാവിലെ മുതല്‍ വൈകുന്നേരം വരെ കിളയ്ക്കുന്നതിന് 1970 കളില്‍ മൂന്നു രൂപയായിരുന്ന കൂലി. ഒരു തെങ്ങിന് തടമെടുത്താല്‍ പത്ത് പൈസ കിട്ടും. എന്റെ കൃഷിയുടെ വിളവൊക്കെ ചന്തയില്‍ കൊണ്ടു വില്ക്കുകയും ചെയ്യുമായിരുന്നു.
സ്വരുക്കൂട്ടിയ പണംകൊണ്ട് ആടിനെയും കോഴികളെയും വാങ്ങി. ആട്ടിന്‍കുഞ്ഞിനെ വാങ്ങി വളര്‍ത്തി വലുതാക്കി ചന്തയില്‍ കൊണ്ടു വില്ക്കും. അച്ഛന്‍ പുറത്തേക്കു പോകുന്ന സമയം നോക്കി പറങ്കിമാവില്‍ കയറി പറങ്കിയണ്ടി പറിച്ച് അടുത്തുള്ള കടയില്‍ വില്ക്കും. അത് അമ്മയ്ക്കറിയാം. പെങ്ങള്‍ പൊന്നമ്മ കണ്ടാല്‍ അച്ഛനോട് പറയും. അടി കിട്ടുമെന്ന് ഉറപ്പാണ്. കുരുമുളക് പറിക്കുന്നവര്‍ കാണാതെ വരുന്ന കുരുമുളക് എല്ലാം ഞാന്‍ വീണ്ടും കയറി പറിച്ചെടുത്ത് സൂക്ഷിച്ചു വയ്ക്കും. കുറച്ചുദിവസം കൊണ്ട് പറിച്ചെടുക്കുന്ന കുരുമുളകും ചന്തയില്‍ വിറ്റ് കാശാക്കും.
രാത്രിയില്‍ ക്ഷീണിച്ച് പത്തായത്തിന് പുറത്തു കയറി കിടക്കും. മറ്റുള്ളവര്‍ വായിക്കുകയും പഠിക്കുകയും ചെയ്യുന്നത് കേള്‍ക്കാം. ഞാനും വിളക്ക് കത്തിച്ച് പഠിക്കാനിരിക്കും. പഠിക്കാത്തതിന് സ്‌കൂളില്‍ നിന്ന് മിക്ക ദിവസവും ശിക്ഷ കിട്ടാറുണ്ട്. പുസ്തകം തുറന്നു വയ്ക്കുമെങ്കിലും വിശപ്പും ക്ഷീണവും കാരണം പഠിക്കാറില്ല. പഴയ പുസ്തകങ്ങളില്‍ പല താളുകളും കാണാറില്ല. ഇരുട്ടില്‍ പുറത്തേക്ക് നോക്കിയിരിക്കും. പുറത്ത് പോയാല്‍ ജോലിക്കാര്‍ക്ക് നല്ല ശമ്പളം കിട്ടും. ഈ വീട്ടില്‍ കിടന്ന് എന്തിനാണ് മറ്റുള്ളവരുടെ കുത്ത് വാങ്ങുന്നത്. കയ്യില്‍ അല്പം കാശുണ്ട്. എങ്ങോട്ടെങ്കിലും പോകാം. ഒരു തീരുമാനമെടുത്തു. സ്‌കൂളില്‍ പോകുന്നതുപോലെ ഇറങ്ങുക. ഓയൂര്‍ ബസില്‍ കയറി കൊട്ടാരക്കര ഇറങ്ങുക. ഇവിടുത്തേതിനേക്കാള്‍ നല്ല കൂലി കിട്ടുമെങ്കില്‍ വീടു വിട്ടുപോകാന്‍ തന്നെ തീരുമാനിച്ചു.
ഉറങ്ങിയെണീറ്റ് വേഗം ജോലികളെല്ലാം തീര്‍ത്ത് സ്‌കൂളിലേക്ക് എന്നപോലെ തയ്യാറായി. ഒത്തിരി നാളായി വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ചിട്ട്. അമ്മയുടെ കയ്യില്‍ നിന്ന് എന്തെങ്കിലും കഴിക്കണമെന്ന് തോന്നി. അമ്മയോട് അല്പം പഴങ്കഞ്ഞി വാങ്ങിക്കുടിച്ചു. സ്വന്തം കോഴിയെയും ആടിനെയും ആരു നോക്കും. അതിനെ അമ്മ നോക്കട്ടെ. നല്ല ജോലിയെങ്കില്‍ ആഴ്ചയില്‍ ഒരുവട്ടം വരാമല്ലോ. പുസ്തകം എടുത്തോ എന്നും ചോറ് എടുത്തോ എന്നും ചോദിക്കാന്‍ ആരും ഇല്ല. അതൊക്കെ മറ്റുള്ളവരുടെ കാര്യത്തിലാണ്.
സാധാരണ സ്‌കൂളിലേക്ക് പോകുന്നത് വീട്ടില്‍ നിന്ന് വടക്കോട്ട് നടന്നാണ്. ആ ദിവസം ഞാന്‍ പോയത് ചാരുംമൂട്ടിലേക്കാണ്. കുറച്ചുദൂരം ചെന്നപ്പോള്‍ കായംകുളം -ഓയൂര്‍ എന്നെഴുതിയ ബസ് വന്നു. അതില്‍ കയറി കൊട്ടാരക്കരയിറങ്ങി. ധാരാളം കടകള്‍ കണ്ട് നടന്നു. അവസാനം ഒരു ഹോട്ടല്‍ കണ്ടു. അതിനകത്ത് ധാരാളം പേര്‍ ഭക്ഷണം കഴിക്കുന്നുണ്ട്. മുതലാളിയോട് എന്തെങ്കിലും ജോലി തരുമോ എന്ന് ചോദിക്കാം. അവിടെ കയറി ചോദിച്ചു. അയാള്‍ അടിമുടിയൊന്നു നോക്കി. പേരോ വീട്ടുപേരോ ഒന്നും സത്യമായി പറഞ്ഞില്ല. ഒടുവില്‍ അയാള്‍ പറഞ്ഞു. നിന്റെ പണിയൊക്കെ ഒന്നു കാണട്ടെ. പിന്നീട് ശമ്പളം പറയാം. ഞാനതിന് സമ്മതിച്ചു.
അവിടുത്തെ ജോലിക്കാരനൊപ്പം അകത്തേക്ക് പോയി. അയാള്‍ എല്ലാം കാണിച്ചു തന്നു. അതൊന്നും എനിക്ക് പുതിയ അറിവല്ല. ജ്യേഷ്ഠന്റെ കടയില്‍ ഇതെല്ലാം ചെയ്തിട്ടുള്ളതാണ്. പതിനൊന്നു മണി മുതല്‍ ഓരോരോ ജോലി ചെയ്തു. ഒരു ചായ പോലും അവര്‍ തരുന്നില്ലല്ലോ എന്ന് മനസ്സിലോര്‍ത്തു. രണ്ടുഗ്ലാസ് വെള്ളമെടുത്തു കുടിച്ചു. ആ കടയിലേക്കും വെള്ളം കൊണ്ടുവരുന്നത് ദൂരെനിന്നാണ്. എന്റെ പ്രധാന ജോലി വെള്ളം കോരലും വിറക് കീറലുമാണ്. വിറകു കീറാന്‍ പറഞ്ഞപ്പോള്‍ അതു ചെയ്തു. പാത്രങ്ങളെല്ലാം വൃത്തിയാക്കി കൊടുത്തു. എല്ലാം കഴിഞ്ഞപ്പോള്‍ നല്ല വിശപ്പ്. രണ്ടു മണി കഴിഞ്ഞിട്ടും ഭക്ഷണമില്ല. ഉച്ചയ്ക്കുള്ള ഊണു കഴിച്ചിട്ട് പലരും പോകുന്നതു കാണാം. ഊണു കഴിക്കാന്‍ ആരെങ്കിലും വിളിക്കുമെന്ന് കാത്തിരുന്നു. അതിന് പകരം അവിടേക്ക് വന്നത് വലിയ മരക്കഷണങ്ങളായിരുന്നു. വിറക് വെട്ടിക്കൊണ്ടുനിന്ന കോടാലി കൈയ്യില്‍ നിന്ന് തെറിച്ച് പലവട്ടം പോയി. വിശപ്പും ദാഹവും വല്ലാതെ അലട്ടി. വെള്ളം കുടിച്ചാണ് രണ്ടര മണി വരെ നിന്നത്. കടയിലേക്ക് പലവട്ടം നോക്കി നില്ക്കും. ആരെങ്കിലും ഊണു കഴിക്കാന്‍ വിളിക്കുമെന്ന പ്രതീക്ഷയില്‍.
മൂന്നു മണി കഴിഞ്ഞപ്പോള്‍ മുതലാളിയുടെ അടുത്തു വന്നു പറഞ്ഞു. ”എനിക്ക് വിശക്കുന്നു, ഭക്ഷണം വേണം.” അത് മുതലാളിക്ക് ഇഷ്ടപ്പെട്ടില്ല. ”നിന്റെ സമയത്തിനൊന്നും ഇവിടെ കഴിക്കാന്‍ പറ്റില്ല. ഇവിടെ പണിക്കാര്‍ മൂന്നുമണി കഴിഞ്ഞാണ് കഴിക്കാറുള്ളത്. നിനക്കു പറ്റത്തില്ലെങ്കില്‍ പോ. ഞാനും അതിന് മറുപടി കൊടുത്തു. ഇത്രയും പണി ചെയ്തിട്ട് ഒരു ചായ എനിക്കു തന്നോ. അതെന്താ. മുതലാളി ദേഷ്യപ്പെട്ട് പറഞ്ഞു. ഇറങ്ങിപ്പോടാ. ഞാനും അതേ സ്വരത്തില്‍ പറഞ്ഞു. ”ഞാനിവിടെ പൊറുക്കാനല്ല വന്നത്. ഇയാടെ ഒരു കോപ്പും വേണ്ട.” ജോലിക്കാരും മുതലാളിയും തുറിച്ചുനോക്കി. പെട്ടെന്ന് കടയില്‍ നിന്ന് പുറത്തിറങ്ങി നടന്നു. വീട്ടില്‍ നിന്ന് ഒളിച്ചോടിയതിനുള്ള ശിക്ഷ ആയിരിക്കും. വേദനയും വിശപ്പും സഹിച്ച് മുന്നോട്ട് നടന്ന് കായംകുളം ബസ് എവിടെ കിട്ടുമെന്ന് ഒരാളോട് ചോദിച്ചു. അയാള്‍ കൈ ചൂണ്ടി. കയ്യിലുണ്ടായിരുന്ന ചില്ലറ കാശുകൊണ്ട് ഒരു ഏത്തക്ക വാങ്ങി കഴിച്ചു. ബസ് എത്തിയപ്പോള്‍ അതില്‍ കയറി വീട്ടിലേക്ക് മടങ്ങി.
ജീവനക്കാരുടെ സ്വകാര്യതയിലേക്ക് നുഴഞ്ഞു കയറാനുള്ള ശ്രമത്തില്‍ ആമസോണിനെതിരെ വിമര്‍ശനം ശക്തമാകുന്നു. തൊഴിലാളികള്‍ക്ക് ഓഗ്മെന്റഡ് റിയാലിറ്റി ഗോഗിള്‍സ് നല്‍കാനുള്ള നീക്കമാണ് വിമര്‍ന വിധേയമാകുന്നത്. ഈ കണ്ണടകള്‍ വെയര്‍ഹൗസുകളിലൂടെ ജീവനക്കാരെ നയിക്കാനും അവരുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനും സഹായിക്കും. ജീവനക്കാരെ നിരീക്ഷിക്കാനുള്ള നീക്കം കമ്പനിയുടെ ബിഗ് ബോസ് സമീപനമാണെന്ന് ജിഎംബി യൂണിയന്‍ ആരോപിച്ചു. ഈ കണ്ണടകള്‍ക്ക് പേറ്റന്റ് ലഭിക്കുന്നതിനായി ആമസോണ്‍ അപേക്ഷ നല്‍കിയിരിക്കുകയാണ്. വെയര്‍ഹൗസുകളില്‍ സാധനങ്ങള്‍ എവിടെയാണ് ഇരിക്കുന്നതെന്ന് ഈ കണ്ണടകള്‍ ജീവനക്കാര്‍ക്ക് കാണിച്ചു കൊടുക്കും. അതുപോലെ ഉല്‍പന്നങ്ങള്‍ എവിടെയാണ് വെക്കേണ്ടതെന്നും ഇവ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കും.
രണ്ടു ദിവസം മുമ്പാണ് കമ്പനി അമേരിക്കയില്‍ ഇതിന്റെ പേറ്റന്റിനായി അപേക്ഷ നല്‍കിയത്. ജോലി സമയത്ത് ജീവനക്കാരുടെ പ്രകടനം നിരീക്ഷിക്കാനും ഈ ഗോഗിള്‍സ് ഉപയോഗിക്കാമെന്ന് പേറ്റന്റ് അപേക്ഷയില്‍ ആമസോണ്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓറിയന്റേഷന്‍, ആക്‌സിലറോമീറ്റര്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിലൂടെ ജീവനക്കാര്‍ നടക്കുന്ന വേഗം, അവരുടെ ലൊക്കേഷന്‍ വിവരങ്ങള്‍ എന്നിവയും ലഭ്യമാകും. ഏറ്റവും മോശം ജോലി സാഹചര്യങ്ങളുടെ പേരിലും അഞ്ച് വര്‍ഷത്തോളമായി യുകെയില്‍ ഏറ്റവും കുറവ് കോര്‍പറേഷന്‍ ടാക്‌സ് അടക്കുന്നതിലൂടെയും കമ്പനി വിമര്‍ശനങ്ങള്‍ നേരിട്ടു വരികയാണ്.
ഹൈസ്ട്രീറ്റ് വ്യാപാര സ്ഥാപനങ്ങള്‍ നഷ്ടം നേരിടുേേമ്പാള്‍ ഓണ്‍ലൈന്‍ വിപണിക്ക് വന്‍ വളര്‍ച്ചയാണ് അടുത്ത കാലത്ത് ഉണ്ടായിരിക്കുന്നത്. എന്നാല്‍ ഈ വളര്‍ച്ച ലഭിച്ചിട്ടും 2017ല്‍ വെറും 4.6 മില്യന്‍ പൗണ്ട് മാത്രമാണ് ആമസോണ്‍ കോര്‍പറേഷന്‍ ടാക്‌സ് ഇനത്തില്‍ നല്‍കിയത്. 8.8 ബില്യനായി കമ്പനിയുടെ വില്‍പന വളരുകയും 72 മില്യന്‍ പൗണ്ട് ലാഭം ലഭിക്കുകയും ചെയ്തിട്ടും 6 ശതമാനം മാത്രമാണ് കമ്പനി കോര്‍പറേഷന്‍ നികുതിയായി നല്‍കിയത്.
വിവാഹമോചനത്തിനു ശേഷം ഭര്‍ത്താവിന്റെ സ്വത്തില്‍ അവകാശം ഉന്നയിക്കാന്‍ അവകാശമില്ലാത്ത മുസ്ലീം സ്ത്രീകള്‍ക്ക് ആശ്വാസമായി ഹൈക്കോര്‍ട്ട് റൂളിംഗ്. ശരിയ രീതിയില്‍ നിക്കാഹ് മാത്രം നടത്തുകയും നിയമപരമായി രജിസ്റ്റര്‍ ചെയ്യാത്തതുമായ വിവാഹങ്ങള്‍ പിന്നീട് തകര്‍ന്നാല്‍ മെയിന്റനന്‍സ് നല്‍കാന്‍ പുരുഷന്‍ ബാധ്യസ്ഥനാണെന്ന് ഹൈക്കോര്‍ട്ട് ജഡ്ജ് ജസ്റ്റിസ് വില്യംസ് വിധിച്ചു. നസ്രീന്‍ അഖ്തര്‍ എന്ന സ്ത്രീയും മുഹമ്മദ് ഷാബാസ് ഖാന്‍ എന്നയാളുമായുള്ള ബന്ധം ഭാര്യാ ഭര്‍ത്താക്കന്‍മാരുടേതാണെന്ന് ലണ്ടന്‍ ഹൈക്കോര്‍ട്ടിലെ ഫാമിലി ഡിവിഷന്‍ കണ്ടെത്തി. 18 വര്‍ഷം നീണ്ട ഇവരുടെ ബന്ധം വിവാഹ ബന്ധത്തിന് സമമാണെന്ന് കോടതി വിധിച്ചു. ശരിയ വിവാഹങ്ങള്‍ നേരത്തേ നോണ്‍ മാര്യേജ് വിഭാഗത്തിലായിരുന്നു പെടുത്തിയിരുന്നത്.
തന്റെ റൂളിംഗ് മതപരമായ നടത്തുന്ന എല്ലാ ചടങ്ങുകള്‍ക്കും ബാധകമായിരിക്കില്ലെന്ന് ജസ്റ്റിസ് വ്യക്തമാക്കി. 1949ലെ മാര്യേജ് ആക്ട് ഇവയില്‍ ബാധകമാകുമോ എന്ന കാര്യം ഓരോ കേസിലായി പരിഗണിക്കേണ്ടി വരും. 1998ലാണ് നസ്രീന്‍ അഖ്തറും മുഹമ്മദ് ഷാബാസ് ഖാനും വിവാഹിതരാകുന്നത്. ലണ്ടനിലെ ഒരു റെസ്റ്റോറന്റില്‍ വെച്ച് അതിഥികള്‍ക്കു മുന്നില്‍ ഒരു ഇമാം ആണ് ഇവരുടെ നിക്കാഹ് നടത്തിയത്. ഒരു സോളിസിറ്റര്‍ ബിരുദധാരിയായ നസ്രീന്‍ അഖ്തര്‍ തന്റെ വിവാഹം ഔദ്യോഗികമാക്കാന്‍ ഒരു സിവില്‍ സെറിമണിയും പിന്നീട് ഒരു വാലിമ പാര്‍ട്ടിയും സംഘടിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും ഭര്‍ത്താവ് അത് നിരസിച്ചു. എന്നാല്‍ ദുബായില്‍ ജോലിക്കായി പോകുന്നതിനു വേണ്ടി ഇവര്‍ ഒരു വിവാഹ സര്‍ട്ടിഫിക്കറ്റ് നേടിയിരുന്നതായി കോടതി കണ്ടെത്തി.
2016ല്‍ വേര്‍പിരിയുമ്പോള്‍ നാല് കുട്ടികളും ഇവര്‍ക്കുണ്ടായിരുന്നു. നസ്രീന്‍ വിവാഹ മോചനക്കേസ് ഫയല്‍ ചെയ്തപ്പോള്‍ തങ്ങളുടേത് ശരിയ നിയമമനുസരിച്ചുള്ള വിവാഹം മാത്രമായിരുന്നെന്നും ഇംഗ്ലീഷ് നിയമം അതില്‍ ബാധകമായിരിക്കില്ലെന്നുമാണ് ഷാബാസ് ഖാന്‍ വാദിച്ചത്. എന്നാല്‍ ഇത് പൂര്‍ണ്ണമായും അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി ഈ വിവാഹത്തിന് ഇംഗ്ലീഷ് നിയമം ബാധകമാകുമെന്ന് റൂള്‍ ചെയ്തു. മതപരമായി വിവാഹം കഴിച്ച് വര്‍ഷങ്ങളോളം ഒരുമിച്ച് താമസിക്കുകയും സമൂഹവും ഭരണകൂടവും കുടുംബമായി അംഗീകരിക്കുകയും ചെയ്ത ബന്ധത്തെ നോണ്‍-മാര്യേജ് പരിധിയില്‍ പെടുത്താന്‍ കഴിയില്ലെന്നാണ് ജസ്റ്റിസ് റൂളിംഗില്‍ വ്യക്തമാക്കിയത്.
ബ്രെക്‌സിറ്റിനു ശേഷം ഡോക്ടര്‍മാരുടെ പരിശീലന കാലയളവ് കുറയ്ക്കുമെന്ന് ഹെല്‍ത്ത് മിനിസ്റ്റര്‍ സ്റ്റീഫന്‍ ബാര്‍ക്ലേ. എന്‍എച്ച്എസില്‍ രൂക്ഷമായ സ്റ്റാഫിംഗ് പ്രതിസന്ധി പരിഹരിക്കുന്നതിനാണ് ഈ നടപടി. ഡോക്ടര്‍മാരായി രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ അഞ്ച് വര്‍ഷത്തെ പരിശീലനം പൂര്‍ത്തിയാക്കിയിരിക്കണമെന്നാണ് യൂറോപ്യന്‍ നിയമം. എന്നാല്‍ ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടന് സ്വന്തമായി നിയമങ്ങള്‍ നിര്‍മിക്കാനാകും. അതിനാല്‍ തന്നെ ഈ പരിശീലന കാലയളവില്‍ കുറവ് വരുത്താനാണ് മന്ത്രിമാര്‍ ഉദ്ദേശിക്കുന്നത്. ബ്രെക്‌സിറ്റിലൂടെ എന്‍എച്ച്എസിന് ലഭിക്കുന്ന പ്രയോജനങ്ങളില്‍ ഒന്നാണ് ഇതെന്ന് ബ്രെക്‌സിറ്റ് അനുകൂലിയായ ബാര്‍ക്ലേ വ്യക്തമാക്കി.
മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ അനുവദിക്കുന്നതാണ് പരിഗണനയിലുള്ള ഒരു നിര്‍ദേശം. ഇതിലൂടെ ലാഭിക്കുന്ന തുകയിലൂടെ കൂടുതല്‍ ആളുകള്‍ക്ക് പരിശീലനം നല്‍കാന്‍ കഴിയും. ഇതനുസരിച്ച് മെഡിക്കല്‍ സ്‌കൂളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ ലഭിക്കും. 2013ലാണ് ഇങ്ങനെയൊരു ശുപാര്‍ശ ലഭിച്ചത്. നിലവില്‍ പഠനം പൂര്‍ത്തിയാക്കി ഒരു വര്‍ഷം ജൂനിയര്‍ ഡോക്ടറായി ജോലി ചെയ്ത ശേഷം മാത്രമേ രജിസ്‌ട്രേഷന്‍ ലഭിക്കുകയുള്ളു. ഈ അധിക വര്‍ഷ പരിശീലനത്തിനായി ഗവണ്‍മെന്റിന് ചെലവാകുന്ന തുക മിച്ചം പിടിക്കാനാകുമെന്നാണ് വിശദീകരണം.
ഫിസിയോതെറാപ്പിസ്റ്റുകള്‍ പോലെയുള്ള ഹെല്‍ത്ത് കെയര്‍ സ്‌പെഷ്യലിസ്റ്റുകള്‍ക്ക് അഞ്ചു വര്‍ഷത്തെ പഠനമില്ലാതെ തന്നെ ഡോക്ടര്‍മാരായി മാറാന്‍ കഴിയുന്ന പദ്ധതിയും പരിഗണനയിലുണ്ട്. എന്നാല്‍ ഈ സമ്പ്രദായങ്ങള്‍ രോഗികളുടെ സുരക്ഷയെ ബാധിക്കുമെന്ന് പേഷ്യന്റ് ഗ്രൂപ്പുകള്‍ വ്യക്തമാക്കുന്നു. പരിശീലനത്തിന്റെ ഗൗരവം തന്നെ ഇല്ലാതാക്കുന്ന നിര്‍ദേശമാണ് ഇതെന്നും ഗ്രൂപ്പുകള്‍ ആരോപിക്കുന്നു. ചോപ്പേഴ്‌സ് ബ്രെക്‌സിറ്റ് പോഡ്കാസ്റ്റിലാണ് ബാര്‍ക്ലേ ഈ പ്രഖ്യാപനം നടത്തിയത്. ഒരു നോ ഡീല്‍ സാഹചര്യത്തില്‍ ബ്രിട്ടനില്‍ മരുന്നു ക്ഷാമം ഉണ്ടാകാനിടയുണ്ടെന്ന അഭ്യൂഹങ്ങളെ അദ്ദേഹം തള്ളുകയും ചെയ്തു.
അദ്ധ്യായം- 3
സ്‌കൂളിലെ നോട്ടപ്പുള്ളി
പാലൂത്തറ യു പി സ്‌കൂളിലാണ് അഞ്ചാം ക്ലാസ്സില്‍ ചേര്‍ന്നത്. ചാരുംമൂടിന്റെ പടിഞ്ഞാറുഭാഗത്ത് താമരക്കുളം പഞ്ചായത്തിലാണ് ഈ സ്ഥലം, ഇതിനടുത്തായി പറയംകുളം കാള ചന്തപോലെ ആടുമാടുകളെ വില്ക്കുകയും വാങ്ങുകയും ചെയ്യുന്ന സ്ഥലമാണ് പാലൂത്തറ ചന്ത. അഞ്ചാംക്ലാസ്സില്‍ പഠിക്കുന്ന കാലത്താണ് സ്‌കൂള്‍ കോമ്പൗണ്ടില്‍ കുട്ടിയും കോലും വാസുവിനൊപ്പം കളിച്ചത്. കളിച്ചുകൊണ്ടിരിക്കെ കോലുകൊണ്ടടിച്ച കുട്ടി അടുത്തുനിന്ന വാസുവിന്റെ കണ്ണിന് മുകളില്‍ കൊണ്ട്. നെറ്റിയില്‍ നിന്ന് രക്തം പൊടിച്ചു. മറ്റു കുട്ടികള്‍ ടീച്ചറോട് പറഞ്ഞുകൊടുത്തു. അവര്‍ ഓടിയെത്തി മുറിയില്‍ കൊണ്ടുപോയി തുണികൊണ്ട് രക്തം ഒപ്പിയെടുത്തു. അദ്ധ്യാപകര്‍, പലരും സ്‌കൂളില്‍ വന്നിരുന്നത് സൈക്കിളിലാണ്. ഹെഡ്മാസ്റ്റര്‍ രവീന്ദ്രന്‍ നായര്‍ക്ക് മാത്രമേ ചെറിയൊരു സ്‌കൂട്ടര്‍ ഉണ്ടായിരുന്നുള്ളൂ. രക്തം വരുന്നത്കണ്ട് മാസ്റ്ററുടെ സ്‌കൂട്ടറില്‍ സെന്റ് തോമസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. രവീന്ദ്രന്‍സാറിനെ കുട്ടികള്‍ക്ക് ഭയമാണ്. അടിവീരനെന്നാണ് കുട്ടികള്‍ വിളിച്ചുകൊണ്ടിരുന്നത്. അദ്ദേഹത്തിന്റെ മുറിയില്‍ നീളമുള്ള മൂന്ന് ചൂരല്‍ വടികള്‍ ഒരു മൂലയ്ക്ക് കുത്തി നിര്‍ത്തിയിരിക്കും. ആശുപത്രിയില്‍ നിന്ന് വരുന്നതിന് മുമ്പേ സ്‌കൂളില്‍ നിന്ന് രക്ഷപ്പെടാന്‍ തീരുമാനിച്ചു. തെക്കുഭാഗത്തുള്ള പാടത്തേക്ക് നടന്നു.
പാലൂത്തറ സ്‌കൂള്‍ സ്ഥലത്തേ ജന്മിയായ കൊച്ചുപിള്ളയുടേതാണ്. കാരൂര്‍കാരുമായി നല്ല ബന്ധമാണുള്ളത്. പൂര്‍വ്വികര്‍ കീരിക്കാട്ടുകാരാണെങ്കിലും കാരൂര്‍ക്കാരുമായി ഒന്നിച്ച് ഉപ്പു കച്ചവടം നടത്തിയിട്ടുണ്ട്. അവര്‍ക്ക് ധാരാളം വസ്തുക്കളും പാടശേഖരങ്ങളുമുണ്ട്. ഈ പാടത്ത് ധാരാളമായി പാടങ്ങള്‍ കാരൂര്‍ക്കാര്‍ക്കുമുണ്ടായിരുന്നു. അതൊക്കെ കേസു നടത്താനായി വിറ്റു. സ്‌കൂളിന്റെ തെക്കുഭാഗത്ത് കരിമ്പിന്‍തോട്ടമുണ്ട്. പാലക്കക്കാരും ചുനക്കര മുസ്ലീങ്ങളുമായി പാടത്ത് തര്‍ക്കങ്ങളും വഴക്കുമുണ്ടായിരുന്നു. കാരൂര്‍ കൊച്ചുകുഞ്ഞ് പാലയ്ക്കകാര്‍ക്ക് ഒപ്പം ചേര്‍ന്ന് മുസ്ലീങ്ങളെ എതിര്‍ത്തു. അതിനായി മരുമകന്‍ കളരിയാശാനെയും കറ്റാനം മാമ്പു- കുളങ്ങരയില്‍ നിന്ന് ഇറക്കിയിട്ടുണ്ട്. റിട്ടയേര്‍ഡ് പോലീസ് ഇന്‍സ്‌പെക്ടര്‍ തങ്കച്ചന്റെ അച്ഛനാണ് കളരിയാശാന്‍. കൊച്ചുകുഞ്ഞ് എതിര്‍ഭാഗത്തുള്ളതുകൊണ്ട് പലപ്പോഴും അവര്‍ വഴക്കില്‍ നിന്ന് ഒഴിവായി പോകുമായിരുന്നു. എല്ലാം സഹിച്ചും ക്ഷമിച്ചും മുന്നോട്ടുപോയ ഉസ്മാനും കൂട്ടരും ഒടുവില്‍ ഏറ്റുമുട്ടാന്‍ തന്നെ തീരുമാനിച്ചു. ഒരു ദിവസം പാടവരമ്പത്ത് അടി നടന്നു. മറ്റുള്ളവര്‍ക്ക് നേതൃത്വം കൊടുത്ത ഉസ്മാനെ ചെളിയും വെള്ളവും ചേര്‍ന്ന് കരിമ്പാറപോലെ കിടന്ന വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞു. അവിടേക്ക് ചെല്ലാന്‍ മറ്റുള്ളവര്‍ക്ക് ഭയമായിരുന്നു.
രൗദ്രഭാവം പൂണ്ടു കിടക്കുന്ന ആ കയത്തില്‍ ധാരാളം മൃഗങ്ങള്‍ ചത്തൊടുങ്ങിയിട്ടുണ്ട്. കൊന്നൊടുക്കുന്ന ആടുമാടുകളുടെ രക്തം പുരണ്ട അവശിഷ്ടങ്ങളും അതിലാണ് ഇടുന്നത്. ആ കയത്തിന്റെ പ്രത്യേകത അതില്‍ വീണാല്‍ രക്ഷപ്പെടാന്‍ സാധ്യമല്ല. കൊച്ചുകുഞ്ഞ് ആ കയത്തിന്റെ മുന്നില്‍ നിന്നതിന്റെ ഉദ്ദേശ്യം മറ്റുള്ളവര്‍ക്ക് ബോധ്യമായത് അപ്പോഴാണ്. കയത്തില്‍ വീണ ഉസ്മാന്‍ ഭയന്നുവിറച്ച് രക്ഷിക്കണമെന്ന് അപേക്ഷിച്ചു. കൂടെ വന്നവര്‍ക്ക് അങ്ങോട്ടു വരാന്‍ ഭയമായിരുന്നു. ഉസ്മാനെ ഒരു തെങ്ങോല ഇട്ടുകൊടുത്ത് അതില്‍ പിടിച്ചു കയറ്റിയാണ് രക്ഷപെടുത്തിയത്. കറുത്ത ചേറുകൊണ്ട് ദേഹം പൊതിഞ്ഞിരുന്ന ഉസ്മാനോട് പറഞ്ഞു ”നീ മൃഗങ്ങളുടെ ചോര മാത്രമേ കണ്ടിട്ടുള്ളൂ. ഞാന്‍ മനുഷ്യന്റെ ചോര കണ്ടു വളര്‍ന്നവനാണ്. ഇവിടെ കയ്യൂക്കുമായി വന്നേക്കരുത്” ആ കയത്തിന് മുന്നില്‍ നിന്നപ്പോള്‍ നാട്ടുകാര്‍ പറഞ്ഞറിഞ്ഞ കാര്യം ഓര്‍ത്തു.
ഇനിയും എങ്ങോട്ടു പോകും?. വീട്ടില്‍ ചെന്നാല്‍ ചോദ്യം വരും. സ്‌കൂളില്‍ ചെന്നാല്‍ അടി ഉറപ്പാണ്. ഞാന്‍ അറിഞ്ഞുകൊണ്ട് ചെയ്തതല്ല. പാടത്ത് ഇളംകാറ്റ് വീശിക്കൊണ്ടിരുന്നു. പാടത്തിന്റെ പലഭാഗങ്ങളിലും ആളുകള്‍ ജോലി ചെയ്യുന്നുണ്ട്. മനസ്സിന് വല്ലാത്ത വിഷമം തോന്നി. ഭയവും ഭീതിയും ഉള്ളിലൊതുക്കി വടക്കു വശത്തുള്ള പാടവരമ്പിലൂടെ നടന്ന് പാലയ്ക്കലെ കരിമ്പില്‍ തോട്ടത്തില്‍ കയറി ഒളിച്ചു. കണ്ണ് എല്ലായിടത്തും പരതി. ആരെങ്കിലും തേടി വരുമോ എന്ന ഭയമായിരുന്നു. കരിമ്പിന്‍ തോട്ടത്തിനുള്ളില്‍ ഒളിച്ചിരിക്കുന്നത് ആര്‍ക്കും കണ്ടുപിടിക്കാന്‍ സാധ്യമല്ല. മണിക്കൂറുകള്‍ കടന്നുപോയി. ഉച്ചയായപ്പോള്‍ നല്ല വിശപ്പ് അനുഭവപ്പെട്ടു. കരിമ്പിന്‍ കമ്പുകള്‍ ഒടിച്ചുതിന്ന് വിശപ്പകറ്റി. തെങ്ങിന്‍ ചുവട്ടിലിരുന്ന് മയങ്ങിപ്പോയി. വീട്ടിലേക്ക് മടങ്ങിപ്പോകുന്ന കുട്ടികളുടെ ശബ്ദം കേട്ടാണ് ഉണര്‍ന്നത്. എഴുന്നേറ്റ് കുളക്കരയിലൂടെ നടന്നു. ഈ കുളത്തില്‍ പലവട്ടം നീന്തി കുളിച്ചിട്ടുണ്ട്.
വീട്ടിലെത്തി എന്നത്തേയുംപോലെ ജോലികളിലേര്‍പ്പെട്ടു. ജോലികള്‍ക്കിടയിലും വാസുവിന്റെ ഓര്‍മ്മ കടന്നുവന്നു. അവന്റെ കണ്ണിനെന്തെങ്കിലും കുഴപ്പമുണ്ടോ? അവന് സ്‌കൂളില്‍ പോകാന്‍ പറ്റുമോ?. കാളകള്‍ക്കു പുളിയരി കൊടുക്കുന്നതില്‍ മാധവന്‍ ചേട്ടനും എന്നെ സഹായിച്ചു. വലിയ ചരിവത്തിലുള്ള കാടി ഒറ്റയ്ക്ക് എടുക്കാന്‍ പറ്റുന്നില്ല. ഞങ്ങള്‍ രണ്ടുപേരും രണ്ടറ്റം പിടിച്ചാണ് ഓരോ കാളയുടെ മുന്നില്‍ എത്തിക്കുന്നത്. കിഴക്കേ തൊഴുത്തിനടുത്തുള്ള മുറിയിലാണ് മാധവന്‍ ചേട്ടന്‍ ഉറങ്ങുന്നത്. മാധവന്‍ ചേട്ടന്റെ അച്ഛന്‍ രാമന്‍കുട്ടിയും വല്യച്ഛന്റെ കാലത്ത് കാളവണ്ടി ഓടിച്ചിരുന്നു. ചെറുപ്പത്തില്‍ അച്ഛനൊപ്പം ഇവിടെ വന്നിട്ടുണ്ടെന്ന് മാധവന്‍ ചേട്ടന്‍ പറഞ്ഞിട്ടുണ്ട്. ആ ബന്ധം തുടരുന്നതു കാരണം കിഴക്കേക്കരയിലുള്ള നമ്പൂതിരി മേലാളന്മാര്‍ രാമന് പാട്ടത്തിന് കൊടുത്ത വസ്തുവിലെ ചെറിയ കുടിലില്‍ നിന്ന് തല്ലുകൊടുത്ത് ഇറക്കിവിട്ടു. മാത്രവുമല്ല അവര്‍ വളര്‍ത്തിയ കൃഷിയെല്ലാം നശിപ്പിച്ചു.
വര്‍ഷങ്ങളായി തറവാടിനുവേണ്ടി എല്ലുമുറിയെ പണിയെടുത്ത പാട്ടഭൂമി മനയ്ക്കുള്ള പണം അടച്ച് തീര്‍ത്തിരുന്നു. അതൊന്നും അവിടുത്തെ വലിയ തിരുമേനി ചെവിക്കൊണ്ടില്ല.
അഭയം തേടിയെത്തിയത് കൊച്ചുകുഞ്ഞിന്റെ അടുത്താണ്. അപ്പനെപ്പോലെ കാരൂര്‍ ചട്ടമ്പിയെന്ന് പേരെടുത്ത കാരൂര്‍ മത്തായിയെയാണ് ആ കാര്യം ഏല്പിച്ചത്. രാമനൊപ്പം തിരുമേനിയുടെ മനയ്ക്കലെത്തിയ മത്തായി രാമനെ തല്ലിയവരെ ആ മുറ്റത്തിട്ട് തല്ലി. ഇനിയും രാമനെ തൊട്ടാല്‍ നിന്നെയെല്ലാം വെട്ടി നുറുക്കുമെന്ന് വെല്ലുവിളിച്ചിട്ട് രാമനെ ഇറക്കി വിട്ട കുടിലില്‍ താമസമാക്കി. ആ അനുഭവമാണ് അവരെ ഈ കുടുംബവുമായി ബന്ധിപ്പിച്ചത്. കാരൂര്‍ കൊച്ചുകുഞ്ഞിന് പത്തോളം കേസുകള്‍ കോടതിയിലുണ്ടായിരുന്നുവെങ്കില്‍ മകന്‍ മത്തായിക്ക് മുപ്പതോളം കേസുകളുണ്ടായിരുന്നു. ഓരോ വസ്തുക്കളും വില്ക്കുന്ന പണം കൊണ്ടു വക്കീലന്മാര്‍ തടിച്ചുവീര്‍ത്തു.
അന്ന് രാത്രിയില്‍ ചാരുംമൂട്ടില്‍ നിന്നെത്തിയ അച്ഛന്‍ വടക്കേ അടുപ്പിനടുത്ത് ചമ്രം പടഞ്ഞിരുന്ന എന്നെ അകത്തേക്ക് വിളിച്ചു. വരാന്തയില്‍ കരുതിയിട്ടുള്ള ഒരു മുഴുത്ത വടിയെടുത്തിട്ട് ചോദിച്ചു ”എന്നാടാ പോത്തേ ഇന്ന് സ്‌കൂളില്‍ നടന്നേ?” ഞാന്‍ ഭയന്നു വിറച്ചു. അച്ഛന്റെ കാതില്‍ എത്തുമെന്ന് കരുതിയതല്ല. ധരിച്ചിരുന്ന വെള്ളമുണ്ടും വെളുത്ത കൂര്‍ത്തപോലും മാറാതെയുള്ള ചോദ്യമാണ്. വീട്ടിലുള്ളവര്‍ എന്തെന്നറിയാതെ കൗതുകത്തോടെ നോക്കി. ഉച്ചത്തിലുള്ള അച്ഛന്റെ ചോദ്യമുയര്‍ന്നു. വാസുവിന്റെ അച്ഛന്‍ എന്നോട് എല്ലാം പറഞ്ഞു. നിന്റെ തൊലി ഞാനിവിടെ ഉരിച്ചു വയ്ക്കും. നീ അറിഞ്ഞുകൊണ്ടല്ലേടാ അത് ചെയ്തത്? സത്യം പറഞ്ഞോ. ഇല്ല ഞാനറിഞ്ഞുകൊണ്ടല്ല.
അച്ഛന്റെ ദേഷ്യം ഇരട്ടിച്ചു. കള്ളം പറയുന്നോടാ എന്നട്ടഹസിച്ച് പുറത്തും കാലിലും നെഞ്ചിലും പൊതിരെ തല്ലി. ബഹളം കേട്ട് മാധവന്‍ ഓടിവന്ന് തടഞ്ഞു. ആ തക്കം നോക്കി ഞാനിറങ്ങിയോടി. പള്ളിമുറ്റത്തേക്കാണ് ഓടിയത്. ചിമ്മിനി വിളക്കെന്ന റാന്തലുമായി അച്ഛന്‍ പിറകെ വരുന്നുണ്ടോയെന്ന് പടിഞ്ഞാറോട്ട് നോക്കി. അടി കൊണ്ട ഭാഗങ്ങള്‍ തടിച്ചിരുന്നു. നല്ല നീറ്റല്‍. കിഴക്കോട്ടോടിയപ്പോള്‍ ഞാന്‍ പള്ളിമുറ്റത്ത് കാണുമെന്ന് അച്ഛനറിയാം. രക്ഷപ്പെടാനായി ശവക്കല്ലറയുടെ മറവില്‍ ചാരിയിരുന്നു. രക്തം കാലില്‍ നിന്ന് പൊടിയുന്നത് കൈവെള്ളയിലറിഞ്ഞു. നല്ല ദാഹവും വിശപ്പുമുണ്ട്. റോഡില്‍ കിടക്കുന്ന കാളവണ്ടിയില്‍പോലും പോയിക്കിടന്ന് ഉറങ്ങാന്‍ പറ്റില്ല.
ശവക്കോട്ടയുടെ പടിഞ്ഞാറുഭാഗത്ത് പള്ളിയുടെ അതിരില്‍ പറങ്കിമാവുണ്ട്. വവ്വാലുകള്‍ ചിറകിട്ടടിക്കുന്ന ശബ്ദം. എഴുന്നേറ്റ് പറങ്കിമാവിലേക്ക് കയറി. ഏതാനും കമ്പുകള്‍ കയറിയിറങ്ങിയപ്പോള്‍ ഒരെണ്ണം കിട്ടി. അതു തിന്നു. ഉച്ചയ്ക്കും ഭക്ഷണം കഴിച്ചതല്ല. വൈകിട്ട് വന്നപ്പോള്‍ അമ്മ ചായ തന്നിരുന്നു. കഴിക്കാനൊന്നും തന്നില്ല. ഒന്നും ചോദിച്ചു വാങ്ങി കഴിക്കാറില്ല. എന്തെങ്കിലും തന്നാല്‍ കഴിക്കും. എത്രയോ പ്രാവശ്യം വിശപ്പ് എന്നെ തളര്‍ത്തിയിട്ടുണ്ട്. അറിയാതെ മയങ്ങിപ്പോയി. നേരം പുലര്‍ന്നതോടെ തെല്ലൊരു ഭയത്തോടെ വീട്ടിലേക്ക് ചെന്നു ജോലികളില്‍ ഏര്‍പ്പെട്ടു.
വീട്ടില്‍ ചെല്ലുന്ന സമയം അച്ഛന്‍ ചായക്കടയില്‍ പോയിരുന്നു. അടുക്കള കതക് തുറന്നു കിടക്കുന്നത് കണ്ടിട്ട് അകത്തേക്ക് ചെന്നു. അമ്മ ദയനീയമായി മുഖത്തേക്ക് നോക്കി എടാ നീ ജനിച്ചത് തല്ലുകൊണ്ട് ചാകാനാണോ? എന്തിനാടാ പിള്ളേരെ ഉപദ്രവിച്ചെ? സ്‌കൂളില്‍ നടന്ന കാര്യം ഞാന്‍ അമ്മയോട് വിസ്തരിച്ചു പറഞ്ഞു. അമ്മ കട്ടന്‍ കാപ്പി ഒഴിച്ചുതന്നു. നീ ആ കോടാലിയെടുത്ത് ആ പറങ്കിമാവ് വിറകാക്ക്. തൊഴുത്തിന്റെ അടുത്തുചെന്ന് കോടാലിയെടുത്തു. അവിടെയാണ് പണിയായുധങ്ങളെല്ലാം സൂക്ഷിക്കുന്നത്. കടയില്‍ നിന്ന് വന്ന അച്ഛന്‍ കണ്ടത് മകന്‍ മരം വിറകാക്കുന്ന കാഴ്ചയാണ്. വിശ്വസിക്കാനാകാതെ നോക്കി കുറെ നേരം നിന്നു. അടുക്കളയില്‍ ചെന്നിട്ട് അമ്മയോടു പറഞ്ഞു. അവന് ഈ വീട്ടില്‍ നിന്ന് പച്ചവെള്ളം കൊടുത്തുപോകരുത്. അമ്മ അവന്റെ നിരപരാധിത്വം പറഞ്ഞിട്ടും അത് കേള്‍ക്കാന്‍ തയ്യാറായില്ല. അച്ഛന്‍ ദേഷ്യത്തില്‍ പറഞ്ഞു. നിന്റെ മോന്‍ കാരണം ഇന്നലെ എന്റെ കയ്യില്‍ നിന്ന് പോയത് മൂന്നണയാ അറിയാമോ? ആശുപത്രി ചിലവുകള്‍ക്ക് ആയിട്ട്. മൂന്നണ നഷ്ടപ്പെട്ടതിന്റെ ദേഷ്യമാണെന്ന് അപ്പോഴാണ് അമ്മയ്ക്കും മനസ്സിലായത്. തൊടുന്നതിനും പിടിക്കുന്നതിനും ചെറുക്കനെ പട്ടിണിക്കിട്ട് കൊല്ലുന്നത് ശരിയല്ലെന്ന് പറഞ്ഞിട്ട് അമ്മ മടങ്ങിപ്പോയി.
അച്ഛന്റെ ശബ്ദം കേട്ട് ഓടിയൊളിച്ചു. മാടാനപ്പൊയ്കയ്ക്കാണ് ഓടിയത്. കുറച്ചുനേരം അവിടെ ചിലവഴിക്കും പിന്നെ തിരിച്ച് വീട്ടിലേക്ക് ചെന്നു. തൊഴുത്ത് വൃത്തിയാക്കി കുളിക്കാനായി പോയി. മാധവന്‍ ചേട്ടനും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. വീട്ടിലെയും കടയിലെയും പണി മുഴുവന്‍ ചെയ്യണം എന്നിട്ട് അതിനെ തല്ലിക്കൊല്ലുന്നത് എത്രനാളാ ഇങ്ങനെ കാണുന്നത്. മാധവന്‍ചേട്ടന്‍ ദുഃഖമടക്കി. എടാ സോമാ, നീ അടി വാങ്ങുന്ന കാര്യമൊന്നും ചെയ്യരുത്. അച്ഛന്റെ സ്വഭാവം അറിയാമല്ലോ. എല്ലാം മൂളിക്കേട്ടിട്ട് വെള്ളം കോരി വയ്ക്കാനായി പോയി. പിന്നീട് സ്‌കൂളില്‍ പോകാന്‍ തയ്യാറായി വന്നു. അച്ഛന്‍ പറമ്പത്ത് പണിക്കാരുമായി പോകാനൊരുങ്ങുന്നു. അവര്‍ക്കൊപ്പം പോകുമോ? അറിയില്ല. അച്ഛന്റെ കണ്ണില്‍പ്പെടാതെ ജനാലയിലൂടെ നോക്കി. പൊന്നമ്മയും കുഞ്ഞുമോനും ആവി പറക്കുന്ന പുട്ടും പഴവും കഴിക്കുന്നുണ്ട്. അകത്തേക്ക് ചെന്നാല്‍ അച്ഛന്‍ കാണും. പച്ച വെള്ളം കൊടുത്തുപോകരുതെന്ന് അമ്മയോട് അച്ഛന്‍ പറഞ്ഞു കാണും. വീട്ടിലെ വെറുക്കപ്പെട്ടവന്‍.
വയറ് വിശപ്പറിയിക്കുന്നുണ്ട്. അമ്മയെ പ്രതീക്ഷയോടെ നോക്കി. അച്ഛന്‍ വീട്ടിലുള്ളപ്പോള്‍ അത് നടക്കില്ല. നീ ഇങ്ങ് അകത്തേക്ക് വാ, അകത്തേ മുറിയില്‍ വിളിച്ചിരുത്തി ഭര്‍ത്താവിനെ നോക്കിയിട്ട് പുട്ടും കറിയും തന്നു. വേഗം തിന്നിട്ട് പൊക്കോ. അമ്മയുടെ മുഖത്ത് ഭയമുണ്ട്. തിന്നുകൊണ്ടിരിക്കെ അച്ഛന്‍ മുന്നിലെത്തി. ”എന്താടി എന്റെ വാക്കിന് യാതൊരു വിലയുമില്ലേ. നീയാണോ ഈ കുടുംബം പോറ്റുന്നത് അതോ ഞാനോ. പാത്രം താഴെ വച്ചിട്ട് ഞാനോടി. അത് അമ്മയുടെ മനസ്സിനെ ചൂടു പിടിപ്പിച്ചു. അവന്‍ സ്‌കൂളിലേക്ക് വിശന്ന് പോണോ. പറഞ്ഞുതീരുംമുമ്പേ അമ്മയുടെ കരണത്ത് അടി വീണു. തെറ്റ് ചെയ്താല്‍ ആരായാലും ശിക്ഷ കിട്ടും. ഞാന്‍ പറയുന്നതിനപ്പുറം ഒന്നും ചെയ്യുന്നത് എനിക്കിഷ്ടമില്ലെന്ന് അറിഞ്ഞുകൂടെ. അകത്തേ മുറിയില്‍ കഴിച്ചുകൊണ്ടിരുന്ന മക്കള്‍ തലയുയര്‍ത്തി നോക്കി. അമ്മ മിഴിച്ചുനോക്കിയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. എന്തോ ഒക്ക പറഞ്ഞുകൊണ്ട് മുറിയില്‍ നിന്നിറങ്ങിപ്പോയി. ഞാന്‍ സ്‌കൂളിലേക്ക് യാത്രയായി.
അമ്മയ്ക്ക് ഞാന്‍ മൂലം എത്രയോ തവണ അടി കിട്ടിയിട്ടുണ്ട്. കണ്ണുകള്‍ നനഞ്ഞു. അവന്‍ ഒരു തീരുമാനമെടുത്തു. ഇല്ലമ്മേ, ഇനി മേലില്‍ അമ്മ എനിക്കായി അടി വാങ്ങില്ല. കുട്ടികള്‍ വഴിയിലൂടെ പോകുന്നു. എനിക്ക് മുന്നില്‍ അമ്മിണിയും നടക്കുന്നുണ്ടായിരുന്നു. അവളെ കണ്ടപ്പോള്‍ എന്റെ മനസിലെ വിഷമം മാറി. അമ്മിണി സുന്ദരിയും പഠിക്കാന്‍ മിടുക്കിയുമാണ്. വീട്ടിലെ റോസാപ്പൂവ് ഞാനവള്‍ക്ക് പറിച്ച് കൊടുക്കാറുണ്ട്. എന്നെപ്പോലെ പൂവുകളോട് അവള്‍ക്കും വലിയ ഇഷ്ടമാണ്. ഞങ്ങള്‍ ഒന്നിച്ചാണ് ഒന്നില്‍ ചേര്‍ന്നത്. രണ്ടു വര്‍ഷം തോറ്റതുകൊണ്ട് ഞാനിപ്പോഴും അഞ്ചില്‍ തന്നെ കിടക്കുകയാണ്. അവളിപ്പോള്‍ ഏഴിലാണ്. അവളെ തൊട്ടു തൊട്ടില്ലാന്ന മട്ടില്‍ ഞാന്‍ നടന്നു. അവള്‍ സ്‌കൂളിലെ കാര്യം ചോദിച്ചു. അപ്പോഴാണ് അത് സ്‌കൂളിലെല്ലാം പാട്ടായെന്ന വിവരം അറിഞ്ഞത്. വേദനിക്കുന്ന എന്റെ മനസ്സിന് അമ്മിണി ഒരാശ്വാസമായിരുന്നു. അവള്‍ പറഞ്ഞു, ഞാനൊരു കാര്യം പറഞ്ഞാല്‍ എന്നോട് വഴക്കിന് വരുമോ? ഞാന്‍ ആകാംക്ഷയോടെ ചോദിച്ചു. എന്താ അമ്മിണി? ഇയാള്‍ക്ക് ചാണകത്തിന്റെ മണം ഉണ്ട് സോപ്പിട്ട് കുളിച്ചാല്‍ മതി മാറും. നിരാശയോടെ നോക്കിയതല്ലാതെ മറുപടി പറഞ്ഞില്ല. തുണി കഴുകുന്ന ബാര്‍ സോപ്പിട്ട് നാളെ മുതല്‍ കുളിക്കണമെന്ന് മനസ് പറഞ്ഞു.
ക്ലാസില്‍ എല്ലാവരും എത്തിയിട്ടില്ല. വാസുവിനെ കണ്ടു. അവന്റെ പുരികം മരുന്നുവച്ച് കെട്ടിയിരിക്കുന്നു. അവനോട് കുറ്റസമ്മതം നടത്തി. ”വാസു നിനക്ക് എന്നോട് പിണക്കമാണോ?” ഇല്ലന്നവന്‍ മറുപടി പറഞ്ഞു. അച്ഛന്‍ ഇന്നലെ എന്നെ ഒരുപാട് തല്ലി. നിന്റെ അച്ഛനോട് ആരു പറഞ്ഞു”
”നിന്റെ അച്ഛനാ അതു പറഞ്ഞത്. മൂന്നണ കൊടുത്തെന്ന് എന്റെ അമ്മ പറഞ്ഞു. ആശുപത്രിയില്‍ മൂന്നണ രവിസാര്‍ കൊടുത്തു. ഞാന്‍ ഇന്നലെ ക്ലാസില്‍ വന്നില്ല. എന്റെ അച്ഛനെ സാറു വിളിപ്പിച്ചു. മൂന്നണ കൊണ്ടുവരണമെന്ന് പറഞ്ഞു. ഞാനും സാറിനോട് പറഞ്ഞത് കളിച്ചപ്പം കൊണ്ടതാണെന്നാ. അപ്പോള്‍ സ്‌കൂള്‍ ബല്ലടിച്ചു. കുട്ടികള്‍ എല്ലാം കെട്ടിടത്തിന് മുന്നിലെ ഗ്രൗണ്ടില്‍ നിരനിരയായി നിന്നു. എല്ലാവരും എന്നെത്തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. സ്‌കൂള്‍ പ്രാര്‍ത്ഥന ആരംഭിച്ചു. എന്റെ ഭയം മാറിയില്ല. ഹെഡ്മാസ്റ്റര്‍ വിളിപ്പിക്കുമോ? ഒന്നും സംഭവിച്ചില്ല.
ഉച്ചയ്ക്ക് ഊണു കഴിക്കാന്‍ വീട്ടിലേക്ക് പോയില്ല. അച്ഛന്‍ കണ്ടാല്‍ തല്ലിക്കൊല്ലും. പാലയ്ക്കലെ കരിമ്പിന്‍ തോട്ടത്തില്‍ കയറി കരിമ്പൊടിച്ചു. അതു കഴിച്ചുകൊണ്ടിരിക്കെ വരമ്പിലൂടെ കൊച്ചുപിള്ള സാര്‍ വരുന്നതുകണ്ട് കിഴക്കോട്ടോടി. കല്ലേമുട്ടി സാറിന്റെ തെങ്ങിന്‍പുരയിടത്തിലൂടെ വയലിലേക്കോടി. പാടത്തിന്റെ തെക്കുഭാഗത്തായി പാലയ്ക്കലെ വലിയൊരു ചാലുണ്ട്. കുളത്തേക്കാള്‍ വലുത്. അതില്‍ നിറയെ മീനുകളുണ്ട്. പല അവധി ദിവസങ്ങളിലും മീന്‍ പിടിക്കാനായി അവിടെ പോയിട്ടുണ്ട്. ആ ചാലില്‍ ഇറങ്ങി വസ്ത്രങ്ങള്‍ അഴിച്ചുവച്ച് നീന്താന്‍ തുടങ്ങി. തണുത്ത കാറ്റുപോലെ വെള്ളത്തിനും നല്ല തണുപ്പ്. ഓളങ്ങള്‍ ഹൃദയത്തെ തഴുകുന്നതുപോലെ തോന്നി.
വിദേശികളുമായി നിര്‍ബന്ധിത വിവാഹത്തിനിരയായവരുടെ ഭര്‍ത്താക്കന്മാര്‍ക്ക് ഹോം ഓഫീസ് വിസ അനുവദിക്കുന്നതായി റിപ്പോര്‍ട്ട്. വിസ നല്‍കരുതെന്ന് ഇവരുടെ ഭാര്യമാരുടെ അപേക്ഷ അധികൃതര്‍ നിരസിച്ചതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. നിര്‍ബന്ധിത വിവാഹങ്ങളില്‍ കുടങ്ങിയ ഇരകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ചാരിറ്റി നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായിരിക്കുന്നത്. സമീപകാലത്ത് അധികൃതരുടെ മുന്നിലെത്തിയ നിരവധി കേസുകളില്‍ ഭാര്യമാരുടെ സമ്മതം ഇല്ലാതെയാണ് വിസ അനുവദിച്ചതെന്നും ചാരിറ്റി പറഞ്ഞു. നിര്‍ബന്ധിത വിവാഹത്തിനെതിരെ കടുത്ത നിയമങ്ങള്‍ നിലവിലുള്ള രാജ്യമാണ് ബ്രിട്ടണ്‍.
ഏതാണ്ട് 90 പേരാണ് ഭര്‍ത്താക്കന്മാര്‍ക്ക് വിസ നല്‍കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഹോം ഓഫീസിനെ സമീപിച്ചത്. എന്നാല്‍ ഇതില്‍ 50 ശതമാനത്തോളം പേര്‍ക്ക് വിസ അനുവദിച്ചു കഴിഞ്ഞതായി ചാരിറ്റിയുടെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കൂടാതെ പതിനാറോളം കേസുകള്‍ പരിഗണനയിലുമാണ്. തങ്ങളെ ലൈംഗികമായി ഉപദ്രവിക്കുകയും നിര്‍ബന്ധിതമായി വിവാഹം ചെയ്യുകയും ചെയ്തവര്‍ക്കെതിരെയാണ് ഭാര്യമാര്‍ ഹോം ഓഫീസിനെ സമീപിച്ചത്. ഇതില്‍ മിക്കവരും ഇന്ത്യ, പാകിസ്ഥാന്‍, മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലുള്ളവരാണ്. ഭാര്യമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ അധികൃതര്‍ നിരാകരിക്കുകയാണ് ചെയ്തിരിക്കുന്നത്.
ചില ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ സാംസ്‌കാരികവും മതപരവുമായ വികാരങ്ങളെ കണക്കിലെടുക്കുന്നില്ലെന്നും ഇത്തരക്കാര്‍ അന്ധന്മാരെപ്പോലെയാണ് പെരുമാറുന്നതെന്നും ചാരിറ്റി ആരോപിക്കുന്നു. ഇത്തരം കേസുകള്‍ സംബന്ധിച്ച് ഏതാണ്ട് 175ഓളം അന്വേഷണങ്ങളാണ് കഴിഞ്ഞ വര്‍ഷം ഹോം ഓഫീസിലെത്തിയതെന്ന് ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ ലോ പ്രകാരം ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു. നിര്‍ബന്ധിത വിവാഹമാണെന്ന് ഉദ്യോഗസ്ഥര്‍ക്ക് അറിയാമെങ്കിലും ഇക്കാര്യത്തില്‍ അവര്‍ ഇരകള്‍ക്കെതിരായ തീരുമാനമെടുക്കുകയാണെന്ന് കര്‍മ്മ നിര്‍വാണ ചാരിറ്റി സ്ഥാപകന്‍ ജസ്‌വീന്ദര്‍ സംഘേരാ ആരോപിച്ചു. രാജ്യത്തെ നിരവധി ചാരിറ്റി സ്ഥാപനങ്ങള്‍ ഹോം ഓഫീസിന്റെ പ്രവൃത്തിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.