Main News

അതീവ ഗുരുതരമായ വൃക്കരോഗങ്ങളുള്ളവര്‍ക്ക് കാപ്പി രക്ഷകനാകുന്നുവെന്ന് പഠനം. രോഗികളുടെ മരണ സാധ്യത കുറയ്ക്കാന്‍ കാപ്പിക്ക് കഴിയുമെന്നാണ് പുതിയ പഠനം പറയുന്നത്. രക്തത്തിലേക്ക് ദോഷകരമായ നൈട്രിക് ആസിഡ് പോലെയുള്ള വസ്തുക്കള്‍ കലരുന്നത് തടയാന്‍ കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന് സാധിക്കുമെന്നാണ് വ്യക്തമായിരിക്കുന്നത്. ഗുരുതരമായ വൃക്കരോഗം ബാധിച്ചവര്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ മരിക്കാനുള്ള സാധ്യത കാപ്പിയുടെ ഉപയോഗം 25 ശതമാനത്തോളം കുറയ്ക്കുന്നുണ്ടെന്നാണ് കണ്ടെത്തിയത്. അമേരിക്കയിലാണ് പഠനം നടത്തിയത്. ക്ലാസ്, വംശം, വരുമാനം, പുകവലി തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചു നടത്തിയ പഠനത്തിലും കാപ്പിയുടെ ഗുണഫലം തെളിഞ്ഞിട്ടുണ്ട്.

അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കാപ്പി ഉപയോഗിക്കുന്നവര്‍ മിഡില്‍ ക്ലാസ് വൈറ്റ് പുരുഷന്‍മാരാണ്. 4680 മുതിര്‍ന്നവരുടെ 11 വര്‍ഷത്തെ ജീവിതശൈലിയാണ് പോര്‍ച്ചുഗലിലെ ലിസ്ബണ്‍ സെന്‍ട്രല്‍ ഹോസ്പിറ്റല്‍ പഠനവിധേയമാക്കിയത്. അവരില്‍ കടുത്ത വൃക്ക രോഗമുള്ളവരില്‍ കാപ്പി സ്ഥിരമായി ഉപയോഗിക്കുന്നവരുടെ മരണ സാധ്യത കുറഞ്ഞതായിരുന്നുവെന്ന് കണ്ടെത്തി. പഠന റിപ്പോര്‍ട്ട് നെഫ്രോളജി ഡയാലിസിസ് ട്രാന്‍സ്പ്ലാന്റേഷന്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 89 ശതമാനം പേര്‍ ദിവസവും കാപ്പി കുടിക്കുന്ന അമേരിക്ക തന്നെയാണ് ഈ പഠനം നടത്താന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം. ഇവിടെ ജനസംഖ്യയില്‍ 14 ശതമാനം പേര്‍ വൃക്കരോഗികളുമാണ്.

ക്രോണിക് കിഡ്‌നി ഡിസീസ് ഉള്ളവരില്‍ കോഫി ഉപയോഗം ഉണ്ടാക്കുന്ന ഗുണഫലങ്ങളെക്കുറിച്ച് പഠനം വ്യക്തമായ ധാരണ സൃഷ്ടിച്ചിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. വൃക്കരോഗികള്‍ക്ക് കാപ്പി കുടിക്കാനുള്ള നിര്‍ദേശം നല്‍കാമെന്നും ഇത് മരണ സാധ്യത കുറയ്ക്കുമെന്നും ഗവേഷണം നയിച്ച മിഗ്വല്‍ ബിഗോട്ട് വെയ്‌റ പറഞ്ഞു. ഇതിന് ഒരു ക്ലിനിക്കല്‍ ട്രയലിന്റെ സ്ഥിരീകരണം ആവശ്യമുണ്ടെങ്കിലും വളരെ ചെലവ് കുറഞ്ഞതും ലളിതവുമായ സമ്പ്രദായമെന്ന നിലയില്‍ രോഗികള്‍ക്ക് നിര്‍ദേശിക്കാവുന്നതാണെന്നും മിഗ്വല്‍ പറഞ്ഞു.

ഷിബു മാത്യൂ
സീനിയര്‍ അസ്സോസിയേറ്റ് എഡിറ്റര്‍, മലയാളം യുകെ.
ഉഴവൂര്‍ ദേശം വളര്‍ത്തിയ കലാലയം. സെന്റ് സ്റ്റീഫന്‍സ് കോളേജ്. 35 വര്‍ഷം നീണ്ടു നിന്ന ശ്രേഷ്ഠമായ അധ്യാപന ജീവിതത്തിലെ സംഭവ ബഹുലമായ നിമിഷങ്ങളുടെ ആവിഷ്‌ക്കാരം പ്രന്‍സിപ്പലായി വിരമിച്ച പ്രൊഫ. ബാബു പൂഴിക്കുന്നേല്‍ എഴുതുന്നു. മലയാളം യുകെയില്‍ എല്ലാ ഞായറാഴ്ചയും പ്രസദ്ധീകരിക്കുന്ന ഈ പംക്തിയില്‍ ഉഴവൂര്‍ ദേശവും കലാലയവും അധ്യാപകരും വിദ്യാര്‍ത്ഥികളും കഥാപാത്രങ്ങളായി ജ്വലിച്ചു നില്‍ക്കുന്നു. പ്രസിദ്ധമായ ഉഴവൂര്‍ പള്ളിയും ഉഴവൂര്‍ ജംഗ്ഷനും ചായക്കടകളും ബേക്കറിയും നിര്‍മ്മലയും ക്രിസ്തുരാജ് ബസ്സും പിന്നെ കോളേജ് കാമ്പസിനുളളിലെ പ്രണയവുമൊക്കെ ഈ കാലഘട്ടത്തിലെ കഥകള്‍ക്ക് സാക്ഷ്യം വഹിക്കുന്നു.. ജംഗ്ഷനില്‍ കിടന്നോട്ടുന്ന ഓട്ടോറിക്ഷയും അതിന്റെ ഡ്രൈവര്‍മാരും ഇതിന്റെ ഭാഗമാണ്. ഇതൊരു കാലഘട്ടത്തിന്റെ കഥയാണ്. ഉഴവൂര്‍ കോളേജിന്റെ പടിയിറങ്ങിവരില്‍ പലരും ഇന്ന് പ്രമുഖരായതില്‍ അഭിമാനം കൊള്ളുന്ന പ്രൊഫ. ബാബു പൂഴിക്കുന്നേല്‍ തന്റെ പ്രിയശിഷ്യര്‍ക്കും സഹ അധ്യാപകര്‍ക്കുമായി ഒരു കാലഘട്ടം സമര്‍പ്പിക്കുയാണ്.

ഇനിപ്പറയട്ടെ!
ഇത് പ്രൊഫ. ബാബു പൂഴിക്കുന്നേല്‍
ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് പ്രിന്‍സിപ്പല്‍, കോട്ടയം ബി. സി. എം. കോളേജ് മലയാളം വകുപ്പ് മേധാവി എന്നീ നിലകളില്‍ 35

വര്‍ഷത്തെ അധ്യാപക ജീവിതം.
എം. ജി. യൂണിവേഴ്‌സിറ്റി മലയാളം ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, കോട്ടയം അതിരൂപത പി. ആര്‍. ഒ, ക്‌നാനായ സമുദായ സെക്രട്ടറി, ക്‌നാനായ കാത്തലിക് ലീഗ് അതിരൂപതാ ഡയറക്ടര്‍, അപ്നാദേശ് പത്രാധിപ സമിതി അംഗം, കേരളാ എക്‌സ്പ്രസ്സ് കണ്‍സല്‍റ്റന്റ് എഡിറ്റര്‍, കുമാരനല്ലൂര്‍ വൈ. എം. സി. എ പ്രസിഡന്റ്, പ്രഭാഷകന്‍, എഴുത്തുകാരന്‍, സംഘാടകന്‍, കോട്ടയം അതിരൂപതയിലെ പ്രീ മാര്യേജ് കോഴ്‌സ് ഫാക്കല്‍റ്റി അംഗം, ബാബു ചാഴികാടന്‍ ഫൗണ്ടേഷന്‍ ട്രഷറര്‍, ഉരുപതോളം രാജ്യങ്ങളില്‍ പ്രഭാഷണ പര്യടനം, പതിനെട്ടു വര്‍ഷം അപ്നാദേശിന്റെ എഡിറ്റോറിയല്‍ എഴുതി, രണ്ടു പുസ്തകങ്ങള്‍ നിരവധി ലേഖനങ്ങള്‍.. അങ്ങനെ തന്റെ ശിഷ്യര്‍ക്ക് അഭിമാനിക്കാവുന്ന ഒരധ്യാപകന്റെ 35 വര്‍ഷത്തെ കോളേജ് ജീവിതത്തിന്റെ ഓര്‍മ്മക്കുറിപ്പുകളാണ് എല്ലാ ഞായറാഴ്ചയും ഞങ്ങള്‍ മലയാളം യുകെയില്‍ പ്രസിദ്ധീകരിക്കുന്നത്. വ്യക്തിപരമായി ആരേയും ഞങ്ങള്‍ അധിക്ഷേപിക്കുന്നില്ല. ഇത് ഒരു കാലഘട്ടത്തിന്റെ കഥ മാത്രം.

ന്യൂസ് ഡെസ്ക്

നീതി നിഷേധത്തിനെതിരെ കുറവിലങ്ങാട് കോൺവന്റിലെ കന്യാസ്ത്രീകൾ നടത്തുന്ന ഐതിഹാസിക സമരം സഭാ നേതൃത്വത്തിന്റെ ഉറക്കം കെടുത്തുന്നു. മതാദ്ധ്യക്ഷന്മാർ വരയ്ക്കുന്ന വരയ്ക്ക് അപ്പുറം കടന്നിട്ടില്ലാത്ത കന്യാസ്ത്രീകൾ പ്രതികരിച്ചു തുടങ്ങിയപ്പോൾ സഭാ നേതൃത്വം കുലുങ്ങി. രാഷ്ട്രീയ പിന്തുണയോടെ എല്ലാ പ്രതിസന്ധികളിലും കരകയറിയിരുന്ന സഭാ നേതൃത്വം ഈ സന്നിദ്ധാവസ്ഥയെ എങ്ങനെ നേരിടണമെന്നറിയാതെ കുഴങ്ങുകയാണ്. കന്യാസ്ത്രീകൾ പ്രത്യക്ഷ്യമായി സമരത്തിന് ഇറങ്ങുമെന്നോ, സമരത്തിന് അഭൂതപൂർവ്വമായ ജനപിന്തുണ ലഭിക്കുമെന്നോ അവർ കരുതിയിരുന്നില്ല. നേരിട്ടു സമരത്തിനു പിന്തുണ പ്രഖ്യാപിക്കാൻ എത്താൻ സാധിക്കാത്തവർ സോഷ്യൽ മീഡിയ വഴി വൻ കാമ്പെയിനാണ് നടത്തി വരുന്നത്. കേരളത്തിലെ കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ഇത്രയും വലിയ മാധ്യമ വിചാരണ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല.

പ്രളയത്തിൽ കേരളത്തെ രക്ഷിക്കാൻ ഒരുമയോടെ ഇറങ്ങിയ ജനത, ഈ സഹനപുത്രികളുടെ സമരത്തിന് വൻ പിന്തുണയാണ് നല്കുന്നത്. നീതി നിഷേധിക്കുന്നതിനെതിരെ ഉയരുന്ന ജനരോഷം രാഷ്ട്രീയ സിരാ കേന്ദ്രങ്ങളെ മാറിച്ചിന്തിപ്പിച്ചു തുടങ്ങിയിരിക്കുന്നു.  സഭാവിഭാഗങ്ങളുടെ പിന്തുണ വോട്ടാക്കി മാറ്റാനായി പല പ്രശ്നങ്ങളും മൂടി വയ്ക്കുകയോ താമസിപ്പിച്ച് ജനരോഷം തണുപ്പിക്കുകയോ ചെയ്യുന്ന തന്ത്രമൊന്നും ഇവിടെ ഫലിക്കുന്നില്ല.

മത നേതാക്കൾക്ക് ജനങ്ങൾ നല്കിയിരുന്ന വിശ്വാസ്യത ഇല്ലാതാക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ കടന്നിരിക്കുന്നു. അധികാരത്തിന്റെ ദാർഷ്ട്യവും അഹന്തയും വിശ്വാസികൾ ചോദ്യം ചെയ്തു തുടങ്ങി. സന്യസ്ത മേഖലയിലേയ്ക്കുള്ള പുതു തലമുറയുടെ കടന്നുവരവ് തന്നെ കുറഞ്ഞിരിക്കുമ്പോഴുള്ള പുതിയ സ്ഥിതിവിശേഷം സഭയുടെ നിലനില്പിനെ തന്നെ ബാധിക്കുമോയെന്ന ആശങ്ക മതാധികാരികൾക്കുണ്ട്. രാജാവെന്ന് സ്വയം കരുതിയിരുന്നവരെയൊക്കെ പ്രജകൾ പൊങ്കാലയിടുന്നത് ഹൃദയവേദനയോടെയാണ് നോക്കി കാണുന്നത്. കാല്ക്കീഴിൽ ഒതുക്കിയിരുന്ന സാമ്രാജ്യത്തിന്റെ അടിത്തറ ഇളകിയിട്ടും അവസാനത്തെ അടവും പയറ്റാനുള്ള ഒരുക്കത്തിലാണ് ബിഷപ്പ് ഫ്രാങ്കോയുടെ സംരക്ഷകർ. സ്വപ്ന സാമ്രാജ്യങ്ങൾ ഫ്രാങ്കോ കാരണം ചീട്ടുകൊട്ടാരം പോലെ തകരുമോയെന്ന ആശങ്കയും ഇവർ പങ്കു വയ്ക്കുന്നു.

സഭയിൽ ഇന്നുണ്ടായിരിക്കുന്ന മൂല്യത്തകർച്ചയിൽ വിശ്വാസികൾ തികച്ചും ദു:ഖിതരാണ്. പൊതുജനമധ്യത്തിലേക്ക് സംഭവങ്ങൾ എത്തിപ്പെട്ട അവസ്ഥ ഗുണകരമല്ല എന്നവർ കരുതുന്നു. പരിപാവനമായി കരുതുന്ന ജീവിതാന്തസുകളിൽ കഴിയുന്നവർ നല്കുന്ന മാതൃക സമൂഹത്തിൽ പരിഹസിക്കപ്പെടുന്ന രീതിയിൽ എത്തിയിരിക്കുന്നു. രാഷ്ട്രീയ പ്രസ്ഥാനങ്ങളൊന്നും ഇക്കാര്യങ്ങളിൽ കാര്യമായി പ്രത്യക്ഷത്തിൽ ഇടപെട്ടില്ലെങ്കിലും ഇരയോടൊപ്പമാണെന്ന് സർക്കാർ എന്ന് മന്ത്രി ഇ.പി ജയരാജൻ അറിയിച്ചിട്ടുണ്ട്. മുൻ ജസ്റ്റിസ് കമാൽ പാഷയടക്കമുള്ള സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരുടെ തുറന്ന പിന്തുണ സമരത്തിന് ലഭിച്ചത് സമരത്തിന് പൊതുജനമധ്യത്തിൽ കൂടുതൽ സ്വീകാര്യത നേടിക്കൊടുത്തു.

കന്യാസ്ത്രീയെ പീഡിപ്പിച്ചതായി ആരോപണ വിധേയനായ ജലന്തർ ബിഷപ്പ് അറസ്റ്റ് ഒഴിവാക്കാനും സമരത്തെ താറടിച്ചു കാണിക്കാനുമുള്ള പോർമുഖം തുറന്നു കഴിഞ്ഞു. അതിന്റെ ആദ്യപടിയായിരുന്നു സമരം ചെയ്യുന്ന അഞ്ചു കന്യാസ്ത്രീകളുടെ കോൺഗ്രിഗേഷനായ മിഷനറീസ് ഓഫ് ജീസസ് സമരത്തിനെതിരെ രംഗത്ത് വന്നത്. പൂഞ്ഞാർ എംഎൽഎയായ പി സി ജോർജ് നടത്തിയ പരാമർശങ്ങൾ അതിരു കടന്നപ്പോൾ അവ ദേശീയ മാധ്യമങ്ങൾ ഏറ്റെടുത്തു. റിപ്പബ്ലിക് ടിവിയിൽ പരസ്യമായി ആരോപണങ്ങൾ ശരിവച്ച ജോർജിന് ദേശീയ വനിത കമ്മീഷനു മുന്നിൽ ഹാജരാകേണ്ട സ്ഥിതിയാണ്. സംഗതി അത്ര പന്തിയല്ലെന്ന് കണ്ട പി സി പരാമർശങ്ങൾ പിൻവലിച്ച് പ്രശ്നത്തിൽ നിന്ന് പതിയെ തലയൂരാനുള്ള ശ്രമത്തിലാണ്.

ഇതിനിടെ ജലന്തർ രൂപതാദ്ധ്യക്ഷനായ ബിഷപ്പ് ഫ്രാങ്കോയെ സ്വന്തം സഭയായ ലത്തീൻ പ്രസ്ഥാനം തള്ളിപ്പറഞ്ഞത് കാര്യങ്ങൾ കീഴ്മേൽ മറിച്ചു. ഫ്രാങ്കോ സ്ഥാനമൊഴിഞ്ഞ് അന്വേഷണം നേരിടണമെന്നാണ് ലത്തീൻ കൗൺസിൽ അസന്നിദ്ധമായി വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ സ്വന്തം സഭയുടെ പിന്തുണ പോയ ഫ്രാങ്കോയെ പരോക്ഷമായെങ്കിലും തള്ളിപ്പറയാതെ കെസിബിസി പ്രസ്താവനയിറക്കിയത് ജനങ്ങളിൽ അത്ഭുതമുളവാക്കിയിട്ടുണ്ട്. കന്യാസ്ത്രീകളുടെ സമരം അതിരു കടന്നെന്ന കെസിബിസിയുടെ പ്രബോധനം വിശ്വാസികളിൽ ആശയക്കുഴപ്പമുണ്ടാക്കുകയാണ്. ലത്തീൻ സഭ തള്ളിപ്പറഞ്ഞിട്ടും കെസിബിസി എന്തിനാണ് കുട പിടിക്കുന്നതെന്നാണ് ചോദ്യമുയരുന്നത്.

ഇതിനിടെ സമരം നടത്താൻ കന്യാസ്ത്രീകൾക്ക് എവിടെ നിന്ന് പണം ലഭിക്കുന്നുവെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് മിഷനറീസ് ജീസസ് രംഗത്ത് എത്തിയിട്ടുണ്ട്. സാമ്പത്തിക സ്രോതസ് വെളിപ്പെടുത്തണമെന്നാണ് ആവശ്യം. നീതിക്കായി തെരുവിലിറങ്ങേണ്ടി വന്ന സഹനപുത്രിമാരെ കേസിൽ കുടുക്കി മാനസികമായി തകർക്കാനുള്ള ഗൂഡാലോചന തുടങ്ങിയതായി സൂചനയുണ്ട്.

എന്നാൽ കന്യാസ്ത്രീകൾക്കെതിരായ ഓരോ നീക്കവും അവർക്ക് പിന്തുണ വർദ്ധിപ്പിക്കുകയാണ്. ഒരു സഭയിലെ കന്യാസ്ത്രീകളെ മേലദ്ധ്യക്ഷൻ പീഡിപ്പിച്ചു എന്നതിലുപരി സമൂഹത്തിൽ അടിച്ചമർത്തപ്പെട്ടിരിക്കുന്ന അവസ്ഥയിൽ നിന്ന് സ്ത്രീ സമൂഹത്തിന്റെ ശക്തമായ ഉയിർത്തെഴുന്നേൽപ്പിന് ശക്തി പകരുന്ന നീക്കങ്ങൾക്ക് ഇത് തുടക്കമിടും. ക്രൈസ്തവ സഭയെ തകർക്കാനുള്ള സമരമായി ഇതിനെ വ്യാഖ്യാനിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ സമരത്തിന് സോഷ്യൽ മീഡിയ വഴി ലഭിക്കുന്ന പിന്തുണ കന്യാസ്ത്രീകൾക്ക് നീതി നടപ്പാക്കിക്കൊടുക്കാൻ അധികാര കേന്ദ്രങ്ങളിൽ ശക്തമായ സമ്മർദ്ദമായി രൂപപ്പെട്ടിരിക്കുകയാണ്.

കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും ക്രൈസ്തവ ദാർശനികതയും പരസ്പരപൂരകമാകുന്നില്ല എന്ന മുൻവിധിയോടെ സമീപിക്കാതെ, സഭയിൽ നടക്കുന്ന പ്രശ്നങ്ങളിൽ പ്രതികാര മനോഭാവത്തോടെയല്ലാതെയുള്ള സംസ്ഥാന സർക്കാരിന്റെ സംയമനപൂർവ്വമായ സമീപനം നീതി നിഷേധമായി വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഭാവിയിൽ ഈ തന്ത്രജ്ഞത ഗുണകരമാകുമെന്നാണ് ബുദ്ധികേന്ദ്രങ്ങൾ കരുതുന്നത്. വ്യക്തമായ തെളിവുകൾ ഇല്ലാതെ വന്നാൽ കോടതിയിൽ പീഡനക്കേസിന് നിലനില്പുണ്ടാവില്ല എന്നതും കുറ്റാരോപിതനായ വ്യക്തിയുടെ ഭരണ രംഗത്തുള്ള സ്വാധീനവും കണക്കിലെടുക്കുമ്പോൾ, സമരത്തിന് ലഭിക്കുന്ന നല്ല രീതിയിൽ ഉള്ള ജനപിന്തുണയും പീഡനക്കേസിന്റെ ഗൗരവം സാധാരണ ജനങ്ങൾ മനസിലാക്കുന്ന തലത്തിലേയ്ക്ക് കാര്യങ്ങൾ എത്തുന്നതും കന്യാസ്ത്രീകൾക്ക് നീതി ലഭിക്കാൻ ഉള്ള അവസരമൊരുക്കാൻ ഗവൺമെൻറ് സംവിധാനത്തിന് കൂടുതൽ ശക്തി പകരുമെന്ന് ഇവർ കരുതുന്നു.

സെപ്റ്റംബർ 19 ന് ചോദ്യം ചെയ്യലിനായി ഹാജരാകാൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നോട്ടീസ് അയച്ചതായി ഐ ജി വിജയം സാക്കരെ കൊച്ചിയിൽ പറഞ്ഞു. പീഡന പരാതിയിലെ അന്വേഷണ പുരോഗതിയെക്കുറിച്ച് വിശകലനം ചെയ്യാൻ കൊച്ചിയിൽ ചേർന്ന ഉന്നതതല പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷമായിരുന്നു പ്രതികരണം. ബിഷപ്പിന്റെ അറസ്റ്റ് ഒഴിവാക്കാൻ പോലീസിനു മേൽ കനത്ത സമ്മർദ്ദമുള്ളതായി സൂചനകളുണ്ട്.

 

നോ ഡീല്‍ ബ്രെക്‌സിറ്റ് നടപ്പായാല്‍ ബ്രിട്ടീഷ് മൊബൈല്‍ കമ്പനികളുടെ ഫോണുകള്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളില്‍ റോമിംഗ് നിരക്കുകള്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. 2017 ജൂണില്‍ എടുത്തു കളഞ്ഞ റോമിംഗ് സമ്പ്രദായം തിരികെ വരുമെന്ന് സ്‌കൈ ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കോള്‍, ഡേറ്റ എന്നിവയില്‍ റോമിംഗ് ചാര്‍ജുകള്‍ നല്‍കേണ്ടി വരുമെന്നാണ് കരുതുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉടന്‍ തന്നെ മുന്നറിയിപ്പ് നല്‍കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. യൂറോപ്യന്‍ യൂണിയന്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് 2017ല്‍ റോമിംഗ് നിരക്കുകള്‍ ഒഴിവാക്കിയത്. ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ ഫലപ്രദമാകാതെ പോകുകയും ധാരണാ രഹിത ബ്രെക്‌സിറ്റ് നടപ്പാകുകയും ചെയ്താല്‍ ഈ നിരക്കുകള്‍ തിരികെ വരുമെന്നത് ഉറപ്പാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

നോ-ഡീല്‍ സാഹചര്യത്തില്‍ ഉണ്ടാകാനിടയുള്ള സാങ്കേതിക ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള രണ്ടാമത്തെ വിശദീകരണം സര്‍ക്കാര്‍ ഇന്ന് പുറത്തു വിടും. റോമിംഗ് നിരക്കുകള്‍ സംബന്ധിച്ച വിവരം ഇതില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വൈറ്റ്ഹാള്‍ വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ഈ പേപ്പറിന് ഇനിയും അന്തിമ രൂപമായിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. റോമിംഗ് നിരക്കുകള്‍ കുറയ്ക്കാന്‍ നിയമങ്ങള്‍ പാസാക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന കാര്യം പേപ്പറില്‍ അടിവരയിടുന്നുണ്ടന്നും വൃത്തങ്ങള്‍ വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷം എടുത്തു കളയുന്നതിനു മുമ്പായി പ്രതിവര്‍ഷം ശരാശരി 350 പൗണ്ടെങ്കിലും റോമിംഗ് ഇനത്തില്‍ ബ്രിട്ടീഷുകാര്‍ക്ക് ചെലവാകുമായിരുന്നു.

വോഡഫോണ്‍, ഓ2, ത്രീ എന്നീ മൂന്ന് കമ്പനികള്‍ റോമിംഗ് നിരക്കുകള്‍ പുനസ്ഥാപിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മറ്റു കമ്പനികള്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. നോ ഡീല്‍ ബ്രെക്‌സിറ്റ് സാഹചര്യം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ക്യാബിനറ്റിന്റെ പ്രത്യേക യോഗം ഇന്ന് നടക്കും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം നടക്കുന്നത്. യോഗത്തില്‍ മൊബൈല്‍ റോമിംഗ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിഗണിച്ചേക്കുമെന്നാണ് കരുതുന്നത്.

മാതാപിതാക്കള്‍ കുട്ടികളെ ശിക്ഷിക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് സ്‌കൂള്‍ സൈക്കോളജിസ്റ്റുകളുടെ ക്യാംപെയിന്‍. കുട്ടികളെ തല്ലുന്നത് നിയമപരമായി നിരോധിക്കണമെന്ന് ടിയുസി കോണ്‍ഗ്രസില്‍ അസോസിയേഷന്‍ ഓഫ് എഡ്യുക്കേഷണല്‍ സൈക്കോളജിസ്റ്റ് എന്ന സംഘടനയാണ് നിര്‍ദേശിച്ചത്. കാരണമുണ്ടെങ്കില്‍ കുട്ടികളെ തല്ലാനും ശിക്ഷിക്കാനും അനുമതി നല്‍കുന്ന നിയമ വ്യവസ്ഥയാണ് ഇപ്പോള്‍ നിലവിലുള്ളത്. എന്നാല്‍ കുട്ടികളെ തല്ലുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കണമെന്ന് ക്യാംപെയിനര്‍മാര്‍ ആവശ്യപ്പെടുന്നു. സ്‌കോട്ടിഷ് പാര്‍ലമെന്റ് ശാരീരികമായി കുട്ടികളെ ശിക്ഷിക്കുന്നത് നിരോധിക്കാനുള്ള നടപടികളിലാണ്. ഇംഗ്ലണ്ടും ഇതിനെ പിന്തുടര്‍ന്ന് നിയമനിര്‍മാണം നടത്തിയേക്കുമെന്നാണ് കരുതുന്നത്.

സ്‌കോട്ട്‌ലന്‍ഡ് പാസാക്കുന്ന നിയമമനുസരിച്ച് കുട്ടികളുടെ പിന്നില്‍ ചെറുതായി തല്ലിയാല്‍ പോലും അത് ക്രിമിനല്‍ കുറ്റമായി കണക്കാക്കാം. ഗാര്‍ഹിക പീഡനത്തിന് സമാനമാണ് കുട്ടികളെ തല്ലുന്നതെന്നും ബില്ലില്‍ പറയുന്നു. എന്നാല്‍ സ്‌നേഹപൂര്‍വം കുട്ടികളുടെ ശരീരത്തില്‍ തട്ടുന്നതു പോലും ക്രിമിനല്‍ കുറ്റമാകാവുന്ന വിധത്തിലല്ല ഇത് വിഭാവനം ചെയ്തിരിക്കുന്നതെന്ന് ബില്ല് മുന്നോട്ടുവെച്ച ജോണ്‍ ഫിന്നി പറയുന്നു. മാതാപിതാക്കള്‍ ശിക്ഷിക്കുന്നത് കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്നാണ് ചില ‘വിദഗ്ദ്ധര്‍’ പറയുന്നത്. എന്നാല്‍ ഇത് അസംബന്ധമാണെന്ന് ഹ്യൂമന്‍ ഡെവലപ്പ്‌മെന്റ് ആന്‍ഡ് ഫാമിലി പ്ലാനിംഗ് പ്രൊഫസറായ റോബര്‍ട്ട് ലാര്‍സെലേര്‍ പറയുന്നു.

കുട്ടികളെ ശിക്ഷിക്കുന്നതിനെതിരെ നടക്കുന്ന ക്യാംപെയിന്‍ ശരിയായ പഠനങ്ങളുടെ പിന്തുണയോടെയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രൊഫഷണല്‍, പൊളിറ്റിക്കല്‍ ക്ലാസ് സ്വീകരിച്ചിരിക്കുന്ന ഊതി വീര്‍പ്പിക്കപ്പെട്ട വിശ്വാസ സംഹിതയുടെ പ്രതിഫലനമാണ് ഈ പ്രചാരണത്തിനു പിന്നില്‍. കുട്ടികള്‍ അങ്ങേയറ്റം ദുര്‍ബലചിത്തരാണെന്നും അവര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ അവര്‍ക്ക് ദോഷകരമാകുമെന്നുമാണ് ഇത്തരക്കാര്‍ ചിന്തിക്കുന്നത്. അതുകൊണ്ടാണ് കുട്ടികളുടെ നേരെ ശബ്ദമുയര്‍ത്തുന്നതു പോലും പീഡനമായി എന്‍എസ്പിസി കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അദ്ധ്യായം 34
ഞാന്‍ കണ്ട സാഹിത്യ, രാഷ്ട്രീയ മുഖങ്ങള്‍

ഒരു പുസ്തകം പ്രകാശനം ചെയ്യാമെന്ന് ഏറ്റയാള്‍ക്കു വരാന്‍ സാധിക്കാതെ വരിക. ഗ്രന്ഥകര്‍ത്താവും പ്രസാധകനും ഒരു പോലെ പ്രതിസന്ധിയിലാകും. ഇങ്ങനെയുള്ള അവസരങ്ങളില്‍ സന്നിഹിതരായവരില്‍ ഒരാളേക്കൊണ്ട് പുസ്തകം പ്രകാശനം ചെയ്യിക്കുകയാണു പതിവ്. കാരണം ക്ഷണക്കത്ത് ഒക്കെ അച്ചടിച്ചുകഴിഞ്ഞ് മറ്റൊരാളെ സംഘടിപ്പിക്കുക ബുദ്ധിമുട്ടാണ്. മാത്രമല്ല, പകരക്കാരനായി വരാന്‍ സാധാരണ എല്ലാവരും വിസമ്മതിക്കും. രാഷ്ട്രീയക്കാരോ സാഹിത്യകാരന്മാരോ ആണങ്കില്‍ പറയുകയും വേണ്ട. രണ്ടു കൂട്ടര്‍ക്കും ‘ഈഗോ’ പ്രശ്‌നമാണ്.
എന്റെ ‘കിനാവുകളുടെ തീരം’ എന്ന നോവല്‍ പ്രകാശനത്തിന് സംഘാടകരായ പേരൂര്‍ കാരാഴ്മ നേതാജി ക്ലബ് ക്ഷണിച്ചിരുന്നത് ഡോ. സുകുമാര്‍ അഴീക്കോടിനെയാണ്. ക്ഷണക്കത്തും അച്ചടിച്ചു വിതരണംചെയ്തു. പ്രകാശനത്തലേന്ന് അഴീക്കോട് മാഷിന്റെ ഫോണ്‍ വന്നു ‘കാലിനു നല്ല നീരും വേദനയുമുണ്ട്, ഇത്രദൂരം യാത്രചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. ചാരുംമൂട് വരെ നല്ല ദൂരമല്ലേ, മറ്റൊന്നും തോന്നരുത്.’
എന്നെക്കാള്‍ വിഷമിച്ചത് നേതാജി ക്ലബ് ഭാരവാഹികളാണ്. പകരം ആരെന്നു ഞാന്‍ ചോദിച്ചു. ക്ലബ് ഭാരവാഹികളായ അരവിന്ദാക്ഷനും ഷിബുവും പറഞ്ഞു. ‘എം. എ. ബേബിയെ വിളിക്കാം.’ അദ്ദേഹം സി.പി.എം. ആലപ്പുഴ ജില്ലാ സെക്രട്ടറി സ്ഥാനം കൂടിവഹിച്ചിരുന്നു. അദ്ദേഹം മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തനാണ് എന്ന പൊതു അഭിപ്രായം ഉയര്‍ന്നു. ഫോണില്‍ സംസാരിച്ചത് ഞാന്‍ തന്നെയാണ്. ഒരു എതിര്‍പ്പും പറഞ്ഞില്ല. വരാമെന്നു സമ്മതിച്ചു. നിശ്ചിത സമയത്തിനു മുമ്പേ എത്തി. അതിമനോഹരമായി പ്രസംഗിച്ചു. പുരോഗമന ആശയങ്ങള്‍ നിറഞ്ഞതായിരുന്നു പ്രസംഗം. കാറുകൂലി നല്‍കിയതുപോലും വാങ്ങാതെയാണു മടങ്ങിയത്.

2008 ല്‍ എം.എ. ബേബി, വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോള്‍ തിരുവനന്തപുരത്ത് എന്റെ ‘കാല്‍പ്പാടുകള്‍’ എന്ന നോവല്‍ പ്രകാശനം ചെയ്തിരുന്നു. ജി.എന്‍ പണിക്കര്‍, ഏഴാച്ചേരി രാമചന്ദ്രനും കരീപ്പുഴ ശ്രീകുമാറും വിതുര ബേബിയും ബാബു കുഴിമറ്റവും എല്ലാം ഉള്‍പ്പെട്ട സാഹിത്യവേദിയിലായിരുന്നു പ്രകാശനം. പ്രസംഗത്തില്‍ മാത്രമല്ല, പ്രവൃത്തിയിലും എം.എ. ബേബി വ്യത്യസ്തനാണ്. സത്യത്തിനു വേണ്ടി നിലകൊള്ളാനും മറ്റുള്ളവരുടെ ആവലാതികള്‍ ശ്രദ്ധയോടും ക്ഷമയോടും കൂടെ കേള്‍ക്കാനും പരിഹാരം കാണാനും അദ്ദേഹത്തിനു പലപ്പോഴും കഴിയാറുണ്ട്.
തലേ വര്‍ഷം, ഇംഗ്ലണ്ടില്‍ ഈസ്റ്റ്ഹാമിലെ ഗുരുമിഷനില്‍ അദ്ദേഹം എത്തിയിരുന്നു. ഇംഗ്ലീഷില്‍ ഭംഗിയായി സംസാരിക്കുവാനുള്ള അദ്ദേഹത്തിന്റെ കഴിവ് അന്നു ഞാന്‍ മനസ്സിലാക്കിയതാണ്.
രാഷ്ട്രീയത്തില്‍ ഞാന്‍ അറിഞ്ഞ മറ്റൊരു വ്യത്യസ്ത വ്യക്തിത്വമാണ് ജി. സുധാകരന്‍. അദ്ദേഹം സഹകരണ മന്ത്രിയായപ്പോഴാണ് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പുനര്‍ജീവിപ്പിച്ചതും എഴുത്തുകാര്‍ക്കു റോയല്‍റ്റി കുടിശിക നല്‍കിയതും. എറണാകുളം ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ എനിക്കും കിട്ടി ഒരു തുക. പുതിയ പുസ്തകങ്ങള്‍ക്ക് റോയല്‍റ്റി തുക കുറച്ച് മുന്‍കൂറായി നല്‍കിയും അദ്ദേഹം പരീക്ഷണം നടത്തി. ഞാന്‍ എഴുതിയ ‘കാണാപ്പുറങ്ങള്‍’ എന്ന നോവല്‍ ഏഴാച്ചേരി രാമചന്ദ്രനു നല്‍കി ജി. സുധാകരനാണു പ്രകാശനം ചെയ്തത്. ജി. സുധാകരന്റെ അയല്‍ക്കാരനാണു ഞാന്‍ എന്നു പറയാം. അതില്‍ ഞാന്‍ അഭിമാനിക്കുന്നു. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ആസ്ഥാന മന്ദിരം പൊളിച്ചു പണിതതുപോലെ ഒട്ടേറെ പൊളിച്ചടുക്കലുകള്‍ പല രംഗങ്ങളിലും അദ്ദേഹം നടത്തിയിട്ടുണ്ട്.

മാവേലിക്കര രാമചന്ദ്രനുമൊത്താണ് ഡല്‍ഹി കേരള ഹൗസില്‍, ഞാന്‍ അന്തരിച്ച മുന്‍ മന്ത്രിയും സ്പീക്കറുമൊക്കെയായ ജി. കാര്‍ത്തികേയനെ പരിചയപ്പെട്ടത്. എന്റെ നോവല്‍ ‘കനല്‍’ കോട്ടയത്ത് ജോസ് പനച്ചിപ്പുറത്തിനു നല്‍കി പ്രകാശനം ചെയ്തത് ജി. കാര്‍ത്തികേയനാണ്. ഭാഷയുടെയും സംസ്‌കാരത്തിന്റെയും പ്രാധാന്യം മനസ്സിലാക്കിയ നേതാവ്. രാഷ്ട്രീയ, സാമൂഹിക രംഗങ്ങളില്‍ സത്യസന്ധത പൂലര്‍ത്തിയ വ്യക്തി. അകാലത്തിലാണ് അദ്ദേഹം നമ്മെ വിട്ടകന്നത്.
ഇവരില്‍ നിന്നൊക്കെ വ്യത്യസ്തനാണെങ്കിലും രമേശ് ചെന്നിത്തലയിലും ഞാന്‍ നന്മയും സൗഹൃദവും കണ്ടിട്ടുണ്ട്. അനുഭവിച്ചറിഞ്ഞിട്ടുമുണ്ട്. ചാരുംമൂട്ടില്‍ എന്റെ പുസ്തക പ്രകാശനച്ചടങ്ങിന് അദ്ദേഹം ഒരിക്കല്‍ എത്തിയത് മാവേലിക്കരയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ്. ‘കാരൂര്‍ സോമനെ നിരാശപ്പെടുത്താന്‍ കഴിയില്ല. അതാണ് ഓടിയെത്തിയത്’ രമേശ് പറഞ്ഞു.

ഇവിടെ ഞാന്‍ അഴീക്കോട് മാഷിലും നന്മകാണുന്നു. അദ്ദേഹത്തിന്റെ ശാരീരിക വൈഷമ്യങ്ങളും വരാന്‍ സാധിക്കാത്തതിലുള്ള വിഷമവും അദ്ദേഹം ഫോണില്‍ നേരിട്ടുവിളിച്ചാണു പറഞ്ഞത്. വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാഷയില്‍ പറഞ്ഞാല്‍ അദ്ദേഹത്തിന്റെ ‘ശാന്തസുന്ദര സാഗര ഗര്‍ജനം’ കേള്‍ക്കാന്‍ ഭാഗ്യമില്ലാതെ പോയതില്‍ ദുഃഖം തോന്നിയെന്നു മാത്രം. മാവേലിക്കരയില്‍ ഒരു ചടങ്ങിലാണ് മാഷിനെ ഞാന്‍ പരിചയപ്പെട്ടത്. എന്റെ എഴുത്തിന്റെ വഴികളില്‍ എന്നെ സഹായിച്ച ധാരാളം പേരുണ്ട്. അതില്‍ എന്റെ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തവരും സ്വീകരിച്ചവരും പുരസ്‌കാരങ്ങള്‍ തന്നവരുമായ പ്രമുഖരാണ് മുന്‍ പ്രധാന മന്ത്രി നരസിംഹറാവു, ഉമ്മന്‍ ചാണ്ടി, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ , ബിനോയ് വിശ്വം, എം.എം. ഹസ്സന്‍, കായംകുളം എം.എല്‍.എ പ്രതിഭഹരി, മാവേലിക്കര എം.എല്‍.എ ആര്‍.രാജേഷ്, ഡോ.എം.ആര്‍.തമ്പാന്‍, കെ.എ.ഫ്രാന്‍സിസ്, ഡോ. നെടുമുടി ഹരികുമാര്‍, ഡോ.ചേരാവള്ളി ശശി, ഡോ.മുഞ്ഞിനാട് പദ്മകുമാര്‍, കിളിരൂര്‍ രാധാകൃഷ്ണന്‍, പി.ടി. ചാക്കോ, കെ.എല്‍. മോഹന വര്‍മ്മ, സിപ്പി പള്ളിപ്പുറം, മണ്മറഞ്ഞ ഡേ. കെ. എം. ജോര്‍ജ്, ഒ.എന്‍.വി കുറുപ്പ്, കാക്കനാടന്‍, ലീലാ മേനോന്‍, മാടവന ബാലകൃഷ്ണപിള്ള, പ്രൊഫ.പ്രയാര്‍ പ്രഭാകരന്‍, ജോര്‍ജ് തഴക്കര, വി.പി.ജയചന്ദ്രന്‍ തുടങ്ങിയവര്‍ക്കൊപ്പം എനിക്ക് പ്രോത്സാഹനം നല്‍കിയ മഹത് വ്യക്തികളാണ് സി.രാധാകൃഷ്ണന്‍ (എനിക്ക് അദ്ദേഹമെന്നും ഗുരുതുല്യനാണ്), പി. വത്സല ടീച്ചര്‍, സാറ ടീച്ചര്‍, പി.കെ പാറക്കടവ്, ഡോ.പുനലൂര്‍ സോമരാജന്‍, ഡോ.സന്തോഷ്. ജെ.കെ.വി, ഡോ.പോള്‍ മണലില്‍, കെ.രാഘവന്‍, നടന്‍ മുകുന്ദന്‍, എസ്.ലാല്‍, പി.ജെ.ജെ. ആന്റണി, സാബു മുരിക്കവേലി, എസ്. ഹനീഫാ റാവുത്തര്‍, അഡ്വ.സുധീര്‍ ഖാന്‍, അഡ്വ.മുജീബ് റഹ്മാന്‍, അജീഷ് ചന്ദ്രന്‍, ഡോ.മിനി നായര്‍, മാസ്റ്റേഴ്‌സ് ജി. സാം, വിശ്വന്‍ പടനിലം, എഞ്ചിനീയര്‍ സുജിത്ത് കുമാര്‍. വി, കൊപ്പാറ. കെ.എന്‍ ഗോപാലകൃഷ്ണന്‍, വസന്ത സോമന്‍, പ്രകാശ് കളീക്കല്‍, രാജന്‍പിള്ള, ചിത്രാലയ പ്രസാദ്, തൈവിള തങ്കപ്പന്‍, കാരൂര്‍ അനിയന്‍കുഞ്ഞ്, പുതുക്കാട് മണലില്‍ വില്‍സണ്‍, എം. ശമുവേല്‍, റ്റി. പാപ്പച്ചന്‍, സണ്ണി ഡാനിയേല്‍, വള്ളികുന്നം രാജേന്ദ്രന്‍, സലാമത്ത് എം.എസ്, കുറ്റിപ്പുറം ഗോപാലന്‍, കറ്റാനം ഓമനക്കുട്ടന്‍, രാജന്‍ കൈലാസ്, ഡോ.സിമി ജിം കാരൂര്‍, ഡോ.അനില്‍ സാംസണ്‍ കാരൂര്‍, താമരക്കുളം ഖാന്‍ എന്നിവര്‍ക്കും ഈ രംഗത്ത് എന്നെ വിമര്‍ശ്ശിച്ചവര്‍ക്കും, അപമാനിച്ചവര്‍ക്കും ഒപ്പം കേരള-ഗള്‍ഫ്-യൂറോപ്പ്-അമേരിക്കയിലെ ഓണ്‍ലൈന്‍ അടക്കമുള്ള എല്ലാ മാധ്യമ-പ്രസാധകര്‍ക്കും എന്റെ നന്ദി രേഖപ്പെടുത്തുന്നു. പിന്നീടുള്ള നാളുകളില്‍ ഭാഷാ പോഷിണി, കലാകൗമുദി, മനോരമ, മാതൃഭൂമി, ദീപിക, കേരള കൗമുദി, മാധ്യമം, മംഗളം, കുങ്കുമം, സാഹിത്യപോഷിണി മറ്റ് മാധ്യമങ്ങളിലും ലേഖനം, കഥ, കവിതകള്‍ വന്നു. പിന്നീട് വിദ്യാര്‍ത്ഥി മിത്രം എന്റെ കടല്‍ക്കര എന്ന നാടകം പുസ്തക രൂപത്തില്‍ പുറത്തിറക്കി. നോവല്‍ എഴുത്ത് തുടര്‍ന്നുകൊണ്ടിരുന്നു. 2018 ല്‍ എന്റെ വിധേയന്‍ എന്ന കഥ ഫ്രാന്‍സിസ് ജൂനിയര്‍ മാവേലിക്കര ടെലിഫിലിമായി പുറത്തിറക്കി.

അണ്‍എംപ്ലോയ്‌മെന്റ് ബെനഫിറ്റുകള്‍ ക്ലെയിം ചെയ്യുന്നതില്‍ രാജ്യത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന പ്രദേശം ബര്‍മിംഗ്ഹാമാണെന്ന് ഔദ്യോഗിക രേഖകള്‍. ബെനഫിറ്റുകള്‍ വാങ്ങുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന പത്ത് പ്രദേശങ്ങളില്‍ അഞ്ചും ബര്‍മിംഗ്ഹാമില്‍ നിന്നുള്ളവയാണ്. 11.9 ശതമാനം ആളുകള്‍ ബെനഫിറ്റുകള്‍ വാങ്ങുന്ന ലേഡിവുഡ് ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. 11.1 ശതമാനവുമായി ഹോജ്ഡ് ഹില്‍ രണ്ടാം സ്ഥാനത്തും 9.1 ശതമാനവുമായി എര്‍ഡിംഗ്ടണ്‍ നാലാം സ്ഥാനത്തും 9 ശതമാനവുമായി പെറി ബാര്‍ അഞ്ചാം സ്ഥാനത്തുമുണ്ട്. ബര്‍മിംഗ്ഹാം ഹാള്‍ ഗ്രീന്‍ പട്ടികയില്‍ ആറാം സ്ഥാനത്താണ്. മൂന്നാം സ്ഥാനത്തെത്തിയ ഹാര്‍ട്ടില്‍പൂള്‍ ആണ് പട്ടികയില്‍ ബര്‍മിംഗ്ഹാമിന് ലഭിക്കാവുന്ന അപ്രമാദിത്വത്തിന് ഇത്തിരിയെങ്കിലും ക്ഷീണമുണ്ടാക്കിയത്.

ഹൗസ് ഓഫ് കോമണ്‍സ് ലൈബ്രറി തയ്യാറാക്കിയ കണക്കുകളിലാണ് ബര്‍മിംഗ്ഹാമിന്റെ ബെനഫിറ്റ് പ്രേമം വ്യക്തമാകുന്നത്. ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് വിവരങ്ങള്‍ ഉപയോഗിച്ചാണ് ഈ കണക്കുകള്‍ തയ്യാറാക്കിയിരിക്കുന്നത്. 2014ല്‍ ബെനഫിറ്റ് സ്ട്രീറ്റ്‌സ് എന്ന പേരില്‍ ചാനല്‍ 4 തയ്യാറാക്കിയ ഡോക്യുമെന്ററിയില്‍ ബെനഫിറ്റുകള്‍ ഏറ്റവും കൂടുതല്‍ ഒഴുകുന്നത് ബര്‍മിംഗ്ഹാമിലേക്കാണെന്ന് സൂചിപ്പിച്ചിരുന്നു. അതിനു ശേഷമാണ് ഈ പ്രദേശം വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധാകേന്ദ്രമായി മാറുന്നത്. ജെയിംസ് ടേര്‍ണര്‍ സ്ട്രീറ്റിലെ താമസക്കാരുടെ ഒരു വര്‍ഷത്തെ ജീവിതമായിരുന്നു ഡോക്യുമെന്ററി ചിത്രീകരിച്ചത്. ഈ സ്ട്രീറ്റിലെ 90 ശതമാനം പേരും ബെനഫിറ്റുകള്‍ വാങ്ങുന്നവരാണ്.

എന്നാല്‍ ഈ ബെനഫിറ്റുകള്‍ അവകാശപ്പെടുന്നവരില്‍ ആരും തന്നെ ഗവണ്‍മെന്റിനെ കബളിപ്പിച്ചല്ല അവ ക്ലെയിം ചെയ്യുന്നതെന്നും വ്യക്തമായിട്ടുണ്ട്. ആരും ക്ഷേമ പദ്ധതികള്‍ ദുരുപയോഗം ചെയ്യുന്നില്ല. ജോബ് സീക്കേഴ്‌സ് അലവന്‍സ്, അല്ലെങ്കില്‍ യൂണിവേഴ്‌സല്‍ ക്രെഡിറ്റ് മാത്രമാണ് ഇവിടെയുള്ളവര്‍ വാങ്ങുന്നത്. ഇത് ഡസെബിലിറ്റി, സിക്ക്‌നസ്, ഹൗസിംഗ് ബെനഫിറ്റ് എന്നിവയെ കവര്‍ ചെയ്യുന്നുമില്ല. കഴിഞ്ഞ മാസം ലേഡിവുഡില്‍ നിന്ന് 7120 അപേക്ഷകര്‍ അണ്‍എംപ്ലോയ്‌മെന്റ് ബെനഫിറ്റിനായി അപേക്ഷിച്ചിട്ടുണ്ടെന്നും രേഖകള്‍ തെളിയിക്കുന്നു.

ജോജി തോമസ്

കീഴുദ്യോഗസ്ഥരെക്കൊണ്ട് അടിമവേല ചെയ്യിക്കുന്നുവെന്ന് ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാപകമായ പരാതി ഉയരുന്നതിനിടയില്‍ എല്ലാവര്‍ക്കും മാതൃകയാവുകയാണ് ഉത്തരേന്ത്യയില്‍ നിന്നുള്ള ഈ മലയാളി കളക്ടര്‍. കേരളം പ്രളയ ദുരിതത്തില്‍പ്പെട്ട് വലഞ്ഞപ്പോള്‍ ആരോരുമറിയാതെ ഒരു മീഡിയ ശ്രദ്ധയുമില്ലാതെ ദുരിതാശ്വാസ ക്യാമ്പുകളില്‍ എല്ലാ ജോലികളും ചെയ്ത് ഓടി നടന്നത് ഒരു ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു. ദാദ്ര-നഗര്‍ ഹവേലി കളക്ടറും കോട്ടയം പുതുപ്പള്ളി സ്വദേശിയുമായ കണ്ണന്‍ ഗോപിനാഥനാണ് കേരളം പ്രളയത്തില്‍പ്പെട്ട് വലഞ്ഞപ്പോള്‍ പിറന്ന മണ്ണിനോടുള്ള സ്‌നേഹം കൊണ്ട് പത്തു ദിവസത്തോളം അവധിയെടുത്ത് ദുരിതാശ്വാസ ക്യാമ്പുകളില്‍ പണിയെടുത്തത്. എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ.സഫീറുള്ള ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചപ്പോള്‍ മാത്രമാണ് തങ്ങളോടൊപ്പം ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കുന്നത് ഐഎഎസ് ഉദ്യോഗസ്ഥനും ഒരു ജില്ലയുടെ ഭരണാധികാരിയുമായ കളക്ടറാണെന്ന് കൂടെയുള്ളവര്‍ മനസിലാക്കിയത്.

അടുത്ത കാലത്ത് സംസ്ഥാനത്തെ ഒരു മുതിര്‍ന്ന ഐപിഎസ് ഓഫീസറുടെ മകള്‍ പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ചത് വലിയ വിവാദമായിരുന്നു. ഇതിനെത്തുടര്‍ന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍മാരുടെ വീടുകളില്‍ അടിമപ്പണി ചെയ്യാന്‍ വിധിക്കപ്പെട്ടവരുടെ കഥകള്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സംസ്ഥാന ഖജനാവിന്റെ കോടിക്കണക്കിന് തുകയാണ് ഇത്തരത്തില്‍ ദുര്‍വിനിയോഗം ചെയ്യപ്പെടുന്നത്. ഇവര്‍ക്കൊക്കെ ഒരു മാതൃകയാകുകയാണ് കണ്ണന്‍ ഗോപിനാഥന്‍.

എന്‍എച്ച്എസ് ഫണ്ടിനായി ഫ്യുവല്‍ ഡ്യൂട്ടി വര്‍ദ്ധിപ്പിക്കുമെന്ന സൂചന നല്‍കി ചാന്‍സലര്‍. ഒരു ദശാബ്ദത്തിനിടെ ആദ്യമായാണ് ഇന്ധന ഡ്യൂട്ടിയില്‍ വര്‍ദ്ധന വരുത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇത് വാഹന ഉടമകളില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. പ്രതിസന്ധിയെ നേരിടുന്ന എന്‍എച്ച്എസിന് സാമ്പത്തിക സഹായം നല്‍കണമെങ്കില്‍ കൂടുതല്‍ പണം കണ്ടെത്തേണ്ടതുണ്ട്. ഇതിനായി ഈ വര്‍ഷം അവതരിപ്പിക്കാനിരിക്കുന്ന ബജറ്റില്‍ പെട്രോളിന്റെയും ഡീസലിന്റെയും നികുതി വര്‍ദ്ധിപ്പിച്ചേക്കുമെന്ന് ഫിലിപ്പ് ഹാമണ്ട് എംപിമാര്‍ക്ക് സൂചന നല്‍കി. ഫ്യൂവല്‍ ഡ്യൂട്ടി മരവിപ്പിച്ച നടപടിയെ പിന്താങ്ങുന്ന ട്രഷറി അനാലിസിസ് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഹാമണ്ട് വ്യക്തമാക്കി.

2011 മുതല്‍ നിലവിലുള്ള ഫ്യുവല്‍ ഡ്യൂട്ടി ഫ്രീസ് ഇനിയും തുടര്‍ന്നാല്‍ 38 ബില്യന്‍ പൗണ്ടിന്റെ റവന്യൂ നഷ്ടമാകുമെന്ന് കണ്‍സര്‍വേറ്റീവ് എംപിമാര്‍ ഇതേക്കുറിച്ച് ഉന്നയിച്ച ആശങ്കകള്‍ക്ക് മറുപടിയായി ഹാമണ്ട് പറഞ്ഞു. ഓരോ വര്‍ഷവും എന്‍എച്ച്എസില്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കുമായി ചെലവഴിക്കുന്ന തുകയുടെ ഇരട്ടിയാണ് ഈ തുകയെന്നും ഹാമണ്ട് പറഞ്ഞു. അതേസമയം ഫ്യൂവല്‍ ഡ്യൂട്ടി വര്‍ദ്ധിപ്പിക്കുന്നത് ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത ആഘാതം സൃഷ്ടിക്കുമെന്ന് ക്യാംപെയിന്‍ ഗ്രൂപ്പുകള്‍ പറയുന്നു. ഭക്ഷ്യവില വര്‍ദ്ധിക്കുകയും ഗതാഗതച്ചെലവ് ഉയരുകയും ചെയ്യും. ഇത് സമ്പദ് വ്യവസ്ഥയുടെ സമസ്ത മേഖലയെയും ബാധിക്കും. ഇപ്പോള്‍ത്തന്നെ താളം തെറ്റിയിരിക്കുന്ന സാധാരണക്കാരുടെ കുടുംബ ബജറ്റുകള്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങാനേ ഈ നീക്കം ഉപകരിക്കൂവെന്നും ഗ്രൂപ്പുകള്‍ വ്യക്തമാക്കുന്നു.

രാജ്യത്തെ ഹൗസ്‌ഹോള്‍ഡ് ബജറ്റുകള്‍ക്ക് വന്‍ പ്രഹരമായിരിക്കും ഇത് ഏല്‍പ്പിക്കുകയെന്ന് ഓട്ടോമൊബൈല്‍ അസോസിയേഷന്‍ റോഡ്‌സ് പോളിസി തലവന്‍ ജാക്ക് കൗസന്‍സ് പറഞ്ഞു. രാജ്യത്തേക്ക് എത്തുന്ന ചരക്കുകളില്‍ 75 ശതമാനവും റോഡ് മാര്‍ഗ്ഗമാണ് കൊണ്ടുവരുന്നത്. ഇന്ധന നികുതി വര്‍ദ്ധിച്ചാല്‍ ഗതാഗതത്തിനുള്ള ചെലവ് ഉയരുകയും അത് സാധനങ്ങളുടെ വിലയില്‍ പ്രതിഫലിക്കുകയും ചെയ്യും. വാഹന ഉടമകളെ പണം പിഴിയാനുള്ള മാര്‍ഗ്ഗമായാണ് ഗവണ്‍മെന്റ് കാണുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യുകെയില്‍ ഒരാള്‍ക്ക് കൂടി മങ്കി പോക്‌സ് ബാധ സ്ഥിരീകരിച്ചു. ഇതോടെ മാരകമായ ഈ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടായി. ആദ്യ സംഭവം റിപ്പോര്‍ട്ട് ചെയ്ത് ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് രണ്ടാമത്തെ കേസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രണ്ടാമത്തെ രോഗിക്ക് സ്‌പെഷ്യലിസ്റ്റ് സെന്ററായ റോയല്‍ ലിവര്‍പൂള്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ചികിത്സ നല്‍കി വരികയാണെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് അറിയിച്ചു. കുരങ്ങുകളില്‍ നിന്നാണ് ഈ രോഗം മനുഷ്യരിലേക്ക് പടരുന്നത്. നൈജീരിയയില്‍ നിന്ന് ഇംഗ്ലണ്ടില്‍ എത്തിയയാളിലാണ് ഇപ്പോള്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇയാള്‍ക്ക് രോഗബാധയുണ്ടായത് നൈജീരിയയില്‍ നിന്നാണെന്നാണ് വിശദീകരണം.

കുരങ്ങുകളുമായി അടുത്ത് ഇടപഴകുന്നവരിലാണ് രോഗം പടരാന്‍ സാധ്യതയുള്ളത്. രോഗബാധിതരില്‍ 10 ശതമാനം പേരില്‍ ഇത് മാരകമായിട്ടുണ്ട്. രോഗ ലക്ഷണങ്ങളുമായി ഇയാള്‍ ബ്ലാക്ക്പൂള്‍ വിക്ടോറിയ ഹോസ്പിറ്റലിലാണ് ആദ്യമെത്തിയത്. രോഗം സ്ഥിരീകരിച്ചതിനു ശേഷം റോയല്‍ ലിവര്‍പൂള്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുകെയില്‍ മങ്കി പോക്‌സ് ബാധ സ്ഥിരീകരിച്ചത്. കോണ്‍വാള്‍ നേവല്‍ ബേസില്‍ എത്തിയ നൈജീരിയന്‍ സൈനികനിലായിരുന്നു ആദ്യം ഈ രോഗബാധ കണ്ടെത്തിയത്. മിനിസിട്രി ഓഫ് ഡിഫന്‍സ് നടത്തുന്ന പരിശീലന പരിപാടിയുടെ ഭാഗമായിട്ടാണ് നൈജീരിയന്‍ നേവല്‍ ഓഫീസര്‍ കോണ്‍വെല്ലിലെ റോയല്‍ നേവി ബേസിലെത്തിയത്. രോഗലക്ഷണങ്ങള്‍ കണ്ടതോടെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ലണ്ടനിലെ റോയല്‍ ഫ്രീ ഹോസ്പിറ്റലിലാണ് ഇയാളെ പ്രവേശിപ്പിച്ചത്. ഈ രണ്ടു കേസുകളും തമ്മില്‍ ബന്ധമില്ലെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് വ്യക്തമാക്കി. എന്നാല്‍ ദിവസങ്ങള്‍ക്കിടെ രണ്ടു പേര്‍ക്ക് ഒരേ രോഗബാധ സ്ഥിരീകരിച്ചത് അസ്വാഭാവികമാണെന്ന് പിഎച്ച്ഇയുടെ നാഷണല്‍ ഇന്‍ഫെക്ഷന്‍ സര്‍വീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.നിക്ക് ഫിന്‍ പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറില്‍ നൈജീരിയയില്‍ മങ്കി പോക്‌സ് പടര്‍ന്നു പിടിച്ചിരുന്നു.

RECENT POSTS
Copyright © . All rights reserved