Main News

വംശനാശ ഭീഷണി നേരിടുന്ന അപൂര്‍വ ഇനം തിമിംഗലം കേരള തീരത്തേക്ക്. ഒമാനിലെ മസീറ ഉള്‍ക്കടലില്‍ നിന്നും യാത്രതുടങ്ങിയ ലുബന്‍ എന്ന് പേരുള്ള കൂറ്റന്‍ തിമിംഗലം ആലപ്പുഴ ഭാഗത്തേക്ക് നീങ്ങിയതായി റിപ്പോര്‍ട്ടുകള്‍. കരയില്‍ നിന്ന് 20 മുതല്‍ 30 കിലോമീറ്റര്‍ അകലെകൂടി സഞ്ചരിക്കുന്ന കൂറ്റന്‍ തിമിംഗലത്തെ രണ്ടു ദിവസത്തിനകം കൊല്ലം-തിരുവനന്തപുരം തീരങ്ങളില്‍ കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്ര ലോകം.

എന്‍വയോണ്‍മെന്റ് സൊസൈറ്റി ഓഫ് ഒമാന്‍ ഉപഗ്രഹസഹായത്തോടെ ടാഗ് ചെയ്ത 14 ഭീമന്‍ തിമിംഗലങ്ങളില്‍ ഒന്നാണ് ലുബാന്‍. ഇക്കഴിഞ്ഞ ഡിസബംര്‍ 12നാണ് ഒമാനില്‍ നിന്നും ലുബാന്‍ യാത്ര തുടങ്ങുന്നത്. ഇതിനോടകം തന്നെ 1500 ഓളം കിലോമീറ്ററുകള്‍ താണ്ടിയാണ് ആദ്യം കൊച്ചി തീരത്തും പിന്നീട് ആലപ്പുഴ തീരത്തേക്കും നീങ്ങുന്നത്.

Image result for whale luban

മാസിറ ഉള്‍ക്കടലില്‍ കഴിഞ്ഞ നവംബറിലാണ് ഈ പെണ്‍തിമിംഗിലത്തെ കണ്ടെത്തിയത്. പ്രതിവര്‍ഷം 25,000 കിലോമീറ്റര്‍ ദേശാടനം നടത്തുന്ന കൂനന്‍ തിമിംഗലങ്ങള്‍ ലോകത്തില്‍ ഏറ്റവുമധികം ദൂരം യാത്ര ചെയ്യുന്ന സസ്തനികള്‍ ആണ്. അറബിക്കടലില്‍ കാണുന്ന ജനിതകമായി ഏറെ വ്യത്യസ്തമായ ഈ തിമിംഗലങ്ങള്‍ ദേശാടനം നടത്തുന്നവയല്ലെന്നായിരുന്നു ഇതുവരെയുള്ള നിഗമനം. എന്നാല്‍ ഒമാനില്‍നിന്ന് യാത്രതുടങ്ങിയ ലുബാന്‍ 1500 കിലോമീറ്റര്‍ യാത്ര ചെയ്താണ് ഡിസംബര്‍ അവസാനവാരം ഗോവന്‍ തീരത്തെത്തിയത്.

ലൂബാന്റെ ഒപ്പം ഒരു കുഞ്ഞന്‍ തിമിംഗലവുമുണ്ടെന്നും സംശയിക്കുന്നു. അറബിയില്‍ കുന്തിരിക്കം ചെടിയുടെ പേരാണ് ലുബാന്‍. വാലിലെ ചെടിയുടെ മാതൃകയാണ് ഈ പേരിടാന്‍ കാരണം. പതിനാറ് മീറ്ററിലേറെയാണ് വലിപ്പം. കറുപ്പിലും ചാരനിറത്തിലുമുള്ള ശരീരത്തിന്റെ കീഴ്ഭാഗം വെള്ളനിറമാണ്. തലയ്ക്ക് മുകളിലും വളരെ നീണ്ട ‘കൈകളു’ടെ അരികുകളിലും കാണുന്ന മുഴകള്‍ ഇവയുടെ മാത്രം പ്രത്യേകത. 30-40 മിനിറ്റ് ഇടവേളയില്‍ വെള്ളത്തിന് മുകളിലെത്തുന്ന ഇവയുടെ വാലിന്റെ അറ്റവും വെള്ള നിറമാണ്. അറേബ്യന്‍ സീ വെയ്ല്‍ നെറ്റ്വര്‍ക്ക് പ്രതിനിധി ഡോ. ദീപാനി സുതാരിയ, കേരള സര്‍കലാശാല അക്വാട്ടിക് ബയോളജി അന്‍ഡ് ഫിഷറീസ് വിഭാഗം മേധാവി ഡോ. എ ബിജുകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ശാസ്ത്രസംഘം ലുബാനെ പിന്തുടരുകയാണ്. കോസ്റ്റ് ഗാര്‍ഡ്, മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയവയുടെ സഹായത്തോടെ ലുബാന്റെ സാന്നിധ്യം രേഖപ്പെടുത്താനാണ് ശ്രമം.

ലണ്ടന്‍: ദാരിദ്ര്യത്തിന്റെ പാരമ്യത്തില്‍ ശരീരം വില്‍ക്കാനിറങ്ങിയ ലൈംഗികത്തൊഴിലാളികളുടെ ദുരിത ജീവിതത്തിന്റെ കഥകള്‍ വെളിപ്പെടുത്തി പോലീസ് ഓഫീസര്‍. കുഞ്ഞിന് ജന്മം നല്‍കി അരമണിക്കൂറിനുള്ളില്‍ ലൈംഗികത്തൊഴിലിന് തെരുവിലെത്തിയ സ്ത്രീയുടെ ദൈന്യം നിറഞ്ഞ കഥയും ഇവര്‍ പറയുന്നു. പണത്തിന് അത്രമേല്‍ ആവശ്യമുണ്ടായിരുന്നതാണ് ആ സ്ത്രീയെ വേദനയിലും ഈ തൊഴിലിനിറങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് പിസിഎസ്ഒ ജാക്വി ഫെയര്‍ബാങ്ക്‌സ് വിവരിക്കുന്നു. യുകെയിലെ ലൈംഗികത്തൊഴിലാളികള്‍ തങ്ങളുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ നടത്തുന്ന ശ്രമങ്ങളെക്കുറിച്ചാണ് ഹള്‍ ഡെയിലി മെയിലില്‍ ഇവര്‍ വിശദീകരിക്കുന്നത്.

ഹള്‍ മേഖലയിലെ ഹെസില്‍ റോഡില്‍ ലൈംഗികത്തൊഴില്‍ നടത്തുന്ന സ്ത്രീകള്‍ക്കിടയിലാണ് ജാക്വി പത്ത് വര്‍ഷമായി പ്രവര്‍ത്തിക്കുന്നത്. വളരെ ദുരിതം നിറഞ്ഞ സാഹചര്യങ്ങളിലാണ് ഈ സ്ത്രീകള്‍ ജീവിക്കുന്നത്. ഇവര്‍ക്ക് ചുറ്റുമുള്ളത് വളരെ നിര്‍ദ്ദയമായ ലോകമാണ്. മിക്ക സ്ത്രീകളും സ്വന്തമായി വീടുകള്‍ പോലും ഇല്ലാത്തവരാണ്. ഇവര്‍ നിത്യേനയെന്നോണം ശാരീരിക പീഡനങ്ങള്‍ക്കും വിധേയരാകുന്നു. വളരെ ചെറുപ്പത്തില്‍ത്തന്നെ ലൈംഗികവും ശാരീരികവുമായ പീഡനങ്ങള്‍ക്ക് വിധേയരായവരാണ് ഈ തൊഴിലില്‍ എത്തപ്പെടുന്നവരെന്നും ജാക്വി വ്യക്തമാക്കുന്നു.

മനുഷ്യക്കടത്തിനും പിമ്പുകളുടെയും പുരുഷ സുഹൃത്തുക്കളുടെയും ചൂഷണങ്ങള്‍ക്കും ഇരയായിട്ടുള്ള ഇവരില്‍ പലരും കടുത്ത മാനസിക് പ്രശ്‌നങ്ങള്‍ക്കും അടിമകളാണ്. പലരും മയക്കുമരുന്നിന് അടിമകളാണ്. പക്ഷേ ഏറ്റവും വലിയ പ്രശ്‌നം സ്വന്തം ആവശ്യത്തിനും തങ്ങളുടെ പങ്കാളികളുടെ ആവശ്യത്തിനു മയക്കുമരുന്ന് വാങ്ങാന്‍ തെരുവില്‍ എത്തിയവരും ഇക്കൂട്ടത്തില്‍ ഉണ്ടെന്നുള്ളതാണ്. ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടുന്നവരെ തിരികെ സാധാരണ ജീവിതത്തിലേക്ക് എത്തിക്കുക എന്നത് ബുദ്ധിമുട്ട് നിറഞ്ഞ ജോലിയാണെന്നും ജാക്വി പറയുന്നു.

ലണ്ടന്‍: വിന്ററില്‍ ആശുപത്രികളിലെ തിരക്ക് പാരമ്യത്തിലെത്തിയതോടെ റൂട്ടീന്‍ ശസ്ത്രക്രിയകള്‍ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം. ജനുവരി അവസാനം വരെ അടിയന്തര ശസ്ത്രക്രിയകള്‍ മാത്രം നടത്തിയാല്‍ മതിയെന്നാണ് എന്‍എച്ച്എസ് നേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുന്നത്. ക്രിസ്തുമസ്, ന്യൂഇയര്‍ സമയത്ത് അതീവ സമ്മര്‍ദ്ദത്തിലായിരുന്നു ആരോഗ്യ സര്‍വീസ് പ്രവര്‍ത്തിച്ചതെന്നും കൂടുതല്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും രോഗികളെ പരിചരിക്കുന്നതിന് ലഭ്യമാക്കുന്നതിനായാണ് ശസ്ത്രക്രിയകള്‍ ഒഴിവാക്കുന്നതെന്നും നാഷണല്‍ എമര്‍ജന്‍സി പ്രഷേഴ്‌സ് പാനല്‍ അധ്യക്ഷന്‍ ബ്രൂസ് കിയോഗ് പറഞ്ഞു. രോഗികള്‍ നേരിടുന്നത് മൂന്നാം ലോക സാഹചര്യങ്ങളാണെന്നും മുതിര്‍ന്ന കണ്‍സള്‍ട്ടന്റുമാര്‍ പറയുന്നു.

ഇടുപ്പ് ശസ്ത്രക്രിയ, തിമിര ശസ്ത്രക്രിയ മുതലായ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളാണ് ഇപ്രകാരം മാറ്റിവെക്കുന്നത്. 55,000 ഓപ്പറേഷനുകളെങ്കിലും മാറ്റിവെക്കേണ്ടി വരുമെന്നാണ് നിഗമനം. ക്യാന്‍സര്‍ ശസ്ത്രക്രിയകളും ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ശസ്ത്രക്രിയകളും തീരുമാനിച്ചതനുസരിച്ച് നടക്കുമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് അറിയിച്ചു. ജനുവരി പകുതി വരെ ശസ്ത്രക്രിയകള്‍ മാറ്റിവെക്കണമെന്ന് നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ആശുപത്രികളില്‍ രോഗികളുടെ തിരക്ക് നിയന്ത്രണ വിധേയമാകാത്തതിനാലാണ് നിയന്ത്രണം നീട്ടിയത്.

ഡോക്ടര്‍മാരെ കണ്ടതിനു ശേഷം ആശുപത്രി വിടാവുന്ന തരത്തിലുള്ള അസുഖങ്ങളുടെ ഒപി പരിശോധനകള്‍ റദ്ദാക്കാനും ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫാര്‍മസിസ്റ്റുകളെ കാണുകയോ 111 കോളുകളില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയോ ചെയ്യാവുന്ന വിധത്തിലുള്ള രോഗങ്ങള്‍ക്കാണ് ഈ നിയന്ത്രണം. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വെവ്വേറെ വാര്‍ഡുകളില്‍ ചികിത്സ നല്‍കണമെന്നാണ് എന്‍എച്ച്എസ് നിയമമെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഈ നിയന്ത്രണവും എടുത്ത് മാറ്റിയിട്ടുണ്ട്. ഇടകലര്‍ന്ന് ചികിത്സ നല്‍കുന്നത് പിഴയീടാക്കാവുന്ന കുറ്റമാണ്.

ലണ്ടന്‍: കടുത്ത വയറുവേദനയുമായി ചികിത്സ തേടിയ സ്ത്രീയുടെ വയറ്റില്‍ ഡോക്ടര്‍മാര്‍ കണ്ടെത്തിയത് ടൊമാറ്റോ കെച്ചപ്പ് പാക്കറ്റ്. ആറ് വര്‍ഷമായി വയറുവേദനയ്ക്ക് ചികിത്സ തേടിയിരുന്ന ഇവര്‍ ക്രോണ്‍സ് രോഗത്തിന്റെ ലക്ഷണങ്ങളായിരുന്നു കാണിച്ചിരുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ചികിത്സ ഫലിക്കാതായപ്പോള്‍ അവസാന മാര്‍ഗമെന്ന നിലയില്‍ ശസ്ത്രക്രിയ നടത്തിയപ്പോളാണ് യഥാര്‍ത്ഥ വില്ലന്‍ പുറത്തു വന്നത്. ചെറുകുടലില്‍ തറച്ചിരുന്ന പ്ലാസ്റ്റിക് പാക്കറ്റ് ആയിരുന്നു വയറുവേദനക്ക് കാരണമായത്.

കടുത്ത വയറുവേദനയും വയറ് വീര്‍ത്തു വരുന്നതുമായിരുന്നു രോഗിയുടെ അസ്വസ്ഥതകള്‍. ഇതേത്തുടര്‍ന്നാണ് താക്കോല്‍ ദ്വാര ശസ്ത്രക്രിയക്ക് ഡോക്ടര്‍മാര്‍ തയ്യാറായത്. ഇതിലൂടെ പുറത്തെടുത്തതാകട്ടെ ഹെയിന്‍സ് ബ്രാന്‍ഡ് ടൊമാറ്റോ കെച്ചപ്പിന്റെ സാഷെ പാക്കിന്റെ രണ്ട് കഷണങ്ങള്‍. ഇവ നീക്കം ചെയ്തതോടെ ഇവരുടെ അസ്വസ്ഥതകള്‍ വളരെ വേഗം തന്നെ മാറിയെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

എന്നാല്‍ ഹെയിന്‍സ് കെച്ചപ്പ് ഭക്ഷണത്തിനൊപ്പം കഴിച്ചത് എപ്പോളാണെന്ന് ഇവര്‍ക്ക് ഓര്‍മ്മയില്ല. പ്ലാസ്റ്റിക് വസ്തു വയറിനുള്ളില്‍ കുടുങ്ങുകയും അതു മൂലം ക്രോണ്‍സ് രോഗത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുകയും ചെയ്യുന്ന സംഭവം ആദ്യമായാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

മലയാളം യുകെ ന്യൂസ് സ്‌പെഷ്യല്‍ : കുഞ്ചെറിയാ മാത്യു

നീണ്ട മൂന്ന് ദശകങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഹിമയുഗം ബ്രിട്ടനെ സമീപിക്കുന്നെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ ഗവേഷകര്‍. ബ്രിട്ടണിലെയും റഷ്യയിലെയും കാലാവസ്ഥാ ഗവേഷകരുടെ നിഗമനം അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഹിമയുഗത്തോട് താരതമ്യം ചെയ്യാവുന്നതോ, അതിന്റെ ചെറിയ പതിപ്പോ ആയ കാലാവസ്ഥാമാറ്റം ബ്രിട്ടണില്‍ സംഭവിക്കുമെന്നാണ്. 2021ല്‍ ആരംഭിക്കുന്ന ഹിമയുഗം കുറഞ്ഞത് പിന്നീടുള്ള 30 വര്‍ഷത്തോളം ബ്രിട്ടണിലെ ജീവജാലങ്ങളിലും കാലാവസ്ഥയിലും ശക്തമായ സ്വാധീനം ചെലുത്തും. ഹിമയുഗത്തിന്റെ കാഠിന്യം ഏറ്റവും അനുഭവപ്പെടുക 2030നോടനുബന്ധിച്ചായിരിക്കും. 2045 ആകുമ്പോഴേയ്ക്ക് ഹിമയുഗത്തിന്റെ സ്വാധീനവും മഞ്ഞിന്റെ അളവിലും സാരമായ കുറവുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. ഹിമയുഗത്തില്‍ നദികളും തടാകങ്ങളും ഉറഞ്ഞു പോകാന്‍ സാധ്യതയുണ്ട്. ഇതിനുമുമ്പ് ഭൂമിയില്‍ ഹിമയുഗം ഉണ്ടായിട്ടുളളത് 16-ാം നൂറ്റാണ്ടില്‍ കാനഡയിലാണ്. 1645-ല്‍ ആരംഭിച്ച ഹിമയുഗം ഏതാണ്ട് 70 വര്‍ഷത്തോളം നീണ്ടുനിന്നു.

ഇത്തരത്തില്‍ ഹിമയുഗത്തിന് കാരണമാകുന്നത് സൂര്യനില്‍ നിന്നുള്ള കാന്തിക തരംഗങ്ങളിലുണ്ടാകുന്ന കുറവാണ്. സൂര്യനില്‍ നിന്നുള്ള കാന്തിക തരംഗങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠനമാണ് ഹിമയുഗത്തിന്റെ വരവിനെക്കുറിച്ചുള്ള സൂചനകള്‍ നല്‍കിയത്. കാലാവസ്ഥാ പഠനങ്ങളില്‍ സൂര്യനില്‍ നിന്നുള്ള കാന്തിക തരംഗങ്ങളുടെ പ്രാധാന്യം വലുതാണ്. കാന്തിക തരംഗങ്ങളെ അടിസ്ഥാനമാക്കിയുള്ള കാലാവസ്ഥാ പ്രവചനങ്ങള്‍ 97 ശതമാനം വരെ ശരിയാണെന്നാണ് മുന്‍കാല അനുഭവങ്ങള്‍ തെളിയിക്കുന്നത്. അതേസമയം ആഗോള താപനത്തിലുള്ള വര്‍ധനവ് മൂലം ഹിമയുഗത്തിന്റെ കാഠിന്യം കുറഞ്ഞേക്കാന്‍ സാധ്യതയുണ്ട്. പക്ഷേ പരിസ്ഥിതിക്കും ഭൂമിക്കും ആഗോള താപനത്തിലുണ്ടാകുന്ന ചെറിയ വര്‍ധനവ് പോലും വലിയ വെല്ലുവിളിയാകും.

ബ്രിട്ടന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും കഠിനമായ ശൈത്യകാലം 1962-63 കാലഘട്ടത്തിലാണ്. അന്ന് ബ്രിട്ടണിലെ നദികളും തടാകങ്ങളും ഉറഞ്ഞു പോയിരുന്നു. ഇംഗ്ലണ്ടിലെ ചില ഭാഗങ്ങളില്‍ 20 അടി വരെ മഞ്ഞ് പെയ്ത ശൈത്യകാലത്ത് അത് ഉരുകി പോകാന്‍ 2 മാസം വരെ സമയമെടുത്തു. മൈനസ് 20 വരെ ചൂട് രേഖപ്പെടുത്തിയ കാലാവസ്ഥയില്‍ ജനങ്ങള്‍ വലഞ്ഞു. നമ്മളില്‍ പലരും ഗാരേജില്‍ സൂക്ഷിച്ചിരിക്കുന്ന ഫ്രീസര്‍ മൈനസ് 15ല്‍ താഴെ പ്രവര്‍ത്തിക്കില്ലെന്ന് മനസിലാക്കുമ്പോഴാണ് തണുപ്പിന്റെ കാഠിന്യം മനസിലാക്കുക. 1962-63 ലെ ശൈത്യകാലത്തെ ”ബിഗ് ഫ്രീസ് ഓഫ് 1963” എന്നാണ് അറിയപ്പെടുന്നത്. 1739-40ലെ ശൈത്യം കാഠിന്യം ആയിരുന്നെങ്കിലും ആ കാലഘട്ടത്തിലെ കാലാവസ്ഥാ വിവരങ്ങള്‍ കാര്യമായി ലഭ്യമല്ല.

ബ്രിട്ടണില്‍ കുടിയേറിയ മലയാളികളില്‍ ഭൂരിഭാഗവും വളരെ ചൂടേറിയ കാലാവസ്ഥയില്‍ ജനിച്ച് ജീവിച്ചതിനുശേഷം 25 വയസ്സിനും 30 വയസ്സിനുമിടയില്‍ കുടിയേറിയവരാണ്. ബ്രിട്ടണിലെ തണുപ്പേറിയ കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ പ്രവാസി മലയാളികള്‍ക്ക് പല പരിമിതികളുമുണ്ട്. മധേവയസ്സിനോടടുക്കുന്തോറും തണുപ്പു മൂലമുള്ള ശാരീരികാസ്വാസ്ഥതകള്‍ മലയാളികളില്‍ വര്‍ദ്ധിച്ചുവരികയാണ്. ഇത്തരത്തില്‍ ചിന്തിക്കുമ്പോള്‍ ബ്രിട്ടണില്‍ ഹിമയുഗത്തിന്റെ ചെറിയ പതിപ്പെങ്കിലും ഉണ്ടാവുകയാണെങ്കില്‍ മലയാളികളുടെ വാര്‍ധക്യം ക്ലേശപൂര്‍ണം ആയിരിക്കും.

ക്രിസ്തുമസ് – ന്യൂ ഇയര്‍ സമയത്തെ ഷോപ്പിംഗിന് ഉപയോഗിക്കാന്‍ പത്ത് പൗണ്ട് വീതം തികച്ചും സൗജന്യമായി ലഭിക്കാനുള്ള   ഓഫര്‍ ഇത് വരെ  ഉപയോഗിച്ചത് മുന്നൂറിലധികം പേര്‍. ടെസ്കോ, ആമസോണ്‍, കോസ്റ്റ, പ്രിമാര്‍ക്ക് തുടങ്ങി നിരവധി നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുന്ന ഷോപ്പുകളില്‍ ഉപയോഗിക്കുന്ന കൂപ്പണുകള്‍ വാങ്ങാന്‍ പത്ത് പൗണ്ട് വീതം ഓഫര്‍ ചെയ്തു കൊണ്ടുള്ള സിസിആര്‍ബി എന്ന വെബ്സൈറ്റ് ഓഫര്‍ ഉപയോഗിച്ച മുന്നൂറിലധികം ആളുകള്‍ക്കാണ് പത്ത് പൗണ്ട് ഫ്രീ ആയി ലഭിച്ചത്. ഈ ഓഫര്‍ ഇനിയും അഞ്ച് ദിവസം കൂടി ലഭ്യമാണ്.

മുതലാക്കാന്‍ വന്‍കിട ചെറുകിട റീട്ടെയിലെര്‍മാര്‍ എല്ലാം പല തരത്തിലുള്ള ഡിസ്കൌണ്ടുകളും ഓഫറുകളും പ്രഖ്യാപിക്കാറുള്ളതും ഇങ്ങനെയുള്ള സീസണുകളില്‍ തന്നെയാണ്. തങ്ങളുടെ കടയില്‍ നിന്നും സാധനം വാങ്ങുന്നവര്‍ക്ക് ഒന്നെടുത്താല്‍ മറ്റൊന്ന് സൗജന്യം, സീസണ്‍ അനുസരിച്ച് നിശ്ചിത ശതമാനം കിഴിവ് തുടങ്ങിയ ഓഫറുകള്‍ ആണ് സാധാരണ കണ്ടു വരുന്ന ഉത്സവകാല നേട്ടങ്ങള്‍. ആരും തന്നെ സൗജന്യമായി പണം നല്‍കുകയും നിങ്ങള്‍ക്ക് ഇഷ്ടമുള്ള കടയില്‍ ഷോപ്പിംഗ് ചെയ്തോ എന്ന് പറയുകയും ചെയ്യുന്നില്ല.

എന്നാല്‍ യുകെ മലയാളികള്‍ക്ക് ഈ ന്യൂ ഇയര്‍ വ്യത്യസ്തമായ ഒരനുഭവം സമ്മാനിക്കുകയാണ്. യുകെയിലെ എല്ലാ മലയാളിയുടെയും അക്കൌണ്ടിലെക്ക് അടുത്ത ഒരാഴ്ചക്കാലം തീര്‍ത്തും സൗജന്യമായി പത്ത് പൗണ്ട് വീതം നിക്ഷേപിക്കുന്ന ഒരു പദ്ധതിയാണ് ഈ ന്യൂ ഇയര്‍ ആഴ്ചയില്‍ തരംഗമാകുന്നത്. ഇതിനായി നിങ്ങള്‍ ചെയ്യേണ്ടത് പണം നിക്ഷേപിക്കാനുള്ള ഒരു അക്കൌണ്ട് തുടങ്ങുക എന്നത് മാത്രമാണ്. അതിനും നൂലാമാലകള്‍ ഒന്നുമില്ല. നിങ്ങളുടെ ഇ മെയില്‍ ഐഡി മാത്രം ഉപയോഗിച്ച് നിങ്ങള്‍ക്കിത് തുടങ്ങുകയും ചെയ്യാം. എങ്ങനെയെന്നറിയണ്ടേ? ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഇവിടെ കാണുന്ന ഫ്രീ സൈന്‍ അപ്പ് ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ സ്വന്തമായ ഒരു അക്കൌണ്ട് ക്രിയേറ്റ് ചെയ്യുക. ഇത് ക്രിയേറ്റ് ചെയ്തു കഴിയുമ്പോള്‍ തുറന്നു വരുന്ന വിന്‍ഡോയില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പുതിയ അക്കൌണ്ട് വിവരങ്ങള്‍ കാണാന്‍ സാധിക്കും, ഒപ്പം അക്കൌണ്ട് ബാലന്‍സ് ആയി പത്ത് പൗണ്ടും അവിടെ കാണിക്കുന്നുണ്ടാവും. ഇനി ഈ ലഭിച്ച പത്ത് പൗണ്ട് നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഷോപ്പില്‍ ചെലവഴിക്കാം.

Also read

ന്യൂ ഇയര്‍ ഷോപ്പിംഗിന് പത്ത് പൗണ്ട് സൗജന്യമായി ലഭിക്കാന്‍ ഇതാ ഒരവസരം; വിശദ വിവരങ്ങള്‍ ഇവിടെ വായിക്കാം

ന്യൂഡല്‍ഹി: ഹരിയാനയില്‍ ആറു പേരെ തലയ്ക്കടിച്ചു കൊന്ന മുന്‍ സൈനികനെ പോലീസ് അറസ്റ്റു ചെയ്തു. പല്‍വാല്‍ നഗരത്തില്‍ തിങ്കളാഴ്ച രാത്രിയാണ് കൂട്ടക്കൊല അരങ്ങേറിയത്. മുന്‍ സൈനികനായ നരേഷ് ആണ് കൂട്ടക്കൊലയ്ക്ക് പിന്നില്‍. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി പോലീസ് അറിയിച്ചു.

രണ്ടു മണിക്കൂറിനുള്ളിലാണ് ഇയാള്‍ ഈ കൂട്ടക്കൊല നടന്നിയത്. മൂന്ന് സെക്യുരിറ്റി ജീവനക്കാരും ഒരു സ്ത്രീയും കൊല്ലപ്പെട്ടവരില്‍ പെടുന്നു. പോലീസ് സ്‌റ്റേഷനില്‍ നിന്നും 100 മീറ്റര്‍ മാത്രം അകലെയാണ് സംഭവം. സിസിടിവിയില്‍ ഈ ക്രൂരകൃത്യം മുഴുവന്‍ പതിയുകയും ചെയ്തു. ഇതു ശ്രദ്ധയില്‍ പെട്ടാണ് പോലീസ് പ്രതിയെ പിടികൂടിയത്.

കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. പോലീസ് എത്തുമ്പോള്‍ ഇരുമ്പ് ദണ്ഡും പിടിച്ച് നടക്കുകയായിരുന്നു പ്രതി. മല്‍പ്പിടുത്തത്തിലൂടെയാണ് ഇയാളെ കീഴടക്കിയത്. ഇതിനിടെ പ്രതിക്കും നിസാര പരുക്കുകളേറ്റു. അറസ്റ്റു ചെയ്യാന്‍ ശ്രമിച്ച പോലീസുകാരെയും പ്രതി ആക്രമിച്ചു.

 

ലണ്ടന്‍: കഴിഞ്ഞ 10 വര്‍ഷത്തോളമായി യുകെയില്‍ ഒഴിഞ്ഞു കിടക്കുന്നത് 11,000 ലേറെ വീടുകള്‍ എന്ന് കണക്കുകള്‍. കടുത്ത പാര്‍പ്പിട പ്രതിസന്ധി നിലനില്‍ക്കെയാണ് ഈ വിരോധാഭാസമെന്ന് കണക്കുകള്‍ പുറത്തു വിട്ടുകൊണ്ട് ലിബറല്‍ ഡെമോക്രാറ്റുകള്‍ വ്യക്തമാക്കുന്നു. 275 കൗണ്‍സിലുകളില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതനുസരിച്ച് പത്ത് വര്‍ഷത്തോളമായി അടഞ്ഞു കിടക്കുന്ന വീടുകള്‍ മാത്രം 11,000 എണ്ണത്തിലേറെ വരും.

രണ്ട് വര്‍ഷത്തിലേറെയായി പൂട്ടിക്കിടക്കുന്ന വീടുകള്‍ 60,000 എണ്ണവും അഞ്ച് വര്‍ഷമായി പൂട്ടിക്കിടക്കുന്നവ 23,000 എണ്ണവും വരുമെന്നാണ് വ്യക്തമാക്കപ്പെടുന്നത്. പാര്‍പ്പിട പ്രതിസന്ധി രൂക്ഷമായി നില്‍ക്കുകയും ഒട്ടേറെപ്പേര്‍ കടുത്ത ശൈത്യത്തിലും തെരവുകളില്‍ ഉറങ്ങുകയും ചെയ്യുമ്പോള്‍ ഇപ്രകാരം വീടുകള്‍ ഉപയോഗിക്കാതെ കിടക്കുന്നത് രാജ്യത്തിന് അപകീര്‍ത്തിയുണ്ടാക്കുന്നതാണെന്ന് ലിബറല്‍ ഡെമോക്രാറ്റ് നേതാവ് വിന്‍സ് കേബിള്‍ പറഞ്ഞു.

സര്‍ക്കാര്‍ രേഖകള്‍ അനുസരിച്ച് ആറു മാസമായി ഒഴിഞ്ഞു കിടക്കുന്നത് 2,00,000 വീടുകളാണ്. എന്നാല്‍ ഒഴിവു വരുന്ന പ്രോപ്പര്‍ട്ടികളേക്കുറിച്ച് ശരിയായ റിപ്പോര്‍ട്ടുകള്‍ നല്‍കപ്പെടുന്നില്ല. വെറും 13ല്‍ ഒന്ന് കൗണ്‍സിലുകള്‍ മാത്രമേ ഇത്തരത്തില്‍ ഒഴിവു വരുന്നവയുടെ ശരിയായ വിനിയോഗം നടത്തുന്നുള്ളുവെന്നും പാര്‍ട്ടി ആരോപിക്കുന്നു. ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ പിടിച്ചെടുക്കാന്‍ കൗണ്‍സിലുകള്‍ക്ക് അധികാരമുണ്ടെന്നിരിക്കെയാണ് ഇത്.

ലണ്ടന്‍: അപ്പോയിന്റ്‌മെന്റുകള്‍ എടുത്തതിനു ശേഷം ജിപിമാരെ കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്ത് സംഭവിക്കാന്‍ എന്ന് കരുതുന്നവര്‍ ശ്രദ്ധിക്കുക. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ നടക്കാതെ പോയ അപ്പോയിന്റ്‌മെന്റുകളിലൂടെ എന്‍എച്ച്എസിന് നഷ്ടമായത് 1 ബില്യന്‍ പൗണ്ടാണെന്ന് കണക്കുകള്‍. ബജറ്റ് വെട്ടിക്കുറയ്ക്കലും ജീവനക്കാരുടെ ക്ഷാമവും മൂലം പ്രതിസന്ധിയിലായിരിക്കുന്ന എന്‍എച്ച്എസിന് വലിയ തിരിച്ചടിയാണ് രോഗികളുടെ ഈ പ്രവൃത്തി മൂലം ഉണ്ടായിരിക്കുന്നത്. ഈ തുക രണ്ടര ലക്ഷം ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ക്കും പത്ത് ലക്ഷത്തോളം തിമിര ശസ്ത്രക്രിയകള്‍ക്കുമായി നീക്കി വെക്കാന്‍ കഴിയുമായിരുന്നുവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

അപ്പോയിന്റ്‌മെന്റുകള്‍ എടുക്കുന്നവര്‍ക്കായി സജ്ജമാക്കുന്ന സൗകര്യങ്ങള്‍ക്കുണ്ടാകുന്ന ചെലവാണ് ഇത്. അപ്പോയിന്റ്‌മെന്റുകള്‍ എടുത്ത ശേഷം അവയ്ക്ക് എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ നേരത്തേ തന്നെ അവ ക്യാന്‍സല്‍ ചെയ്യണമെന്ന് ഈ കണക്കുകളുടെ പശ്ചാത്തലത്തില്‍ ഇംഗ്ലണ്ടിലെ ചീഫ് നഴ്‌സ് ആവശ്യപ്പെട്ടു. എന്‍എച്ച്എസ് ഡിജിറ്റല്‍ ഡേറ്റയാണ് ഈ വിവരങ്ങള്‍ നല്‍കുന്നത്. 2016-17 വര്‍ഷത്തില്‍ രോഗികള്‍ എത്താത്തത് മൂലം 80 ലക്ഷം അപ്പോയിന്റ്‌മെന്റുകളാണ് നടക്കാതെ പോയത്. മുന്‍ വര്‍ഷം ഇത് 75 ലക്ഷമായിരുന്നു.

ഓരോ അപ്പോയിന്റ്‌മെന്റിനും എന്‍എച്ച്എസിന് ചെലവാകുന്നത് ശരാശരി 120 പൗണ്ടാണ്. ഇതു കൂടാതെ ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളില്‍ എത്തുന്നവര്‍ ഉണ്ടാക്കുന്ന നഷ്ടത്തേക്കുറിച്ചും ഡേറ്റ വിശദീകരിക്കുന്നു. ഫാര്‍മസികളില്‍ നിന്നോ 111 കോളുകളില്‍ നിന്നോ ലഭിക്കുന്ന നിര്‍ദേശങ്ങള്‍ മാത്രം ആവശ്യമുള്ള അസുഖങ്ങളുമായി എ ആന്‍ഡ് ഇകളില്‍ എത്തുന്നത് 90 ലക്ഷത്തോളം വരുമെന്നാണ് കണക്ക്.

ലണ്ടന്‍: പുതുവര്‍ഷത്തില്‍ റെയില്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു. ശരാശരി 3.4 ശതമാനം വര്‍ദ്ധനവാണ് നിരക്കുകളില്‍ കമ്പനികള്‍ വരുത്തിയിരിക്കന്നത്. 2010ല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അധികാരത്തിലെത്തിയതിനു ശേഷം സീസണ്‍ ടിക്കറ്റുകളില്‍ 50 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ലേബര്‍ ആരോപിക്കുന്നു. പത്ത് വര്‍ഷത്തിനിടെ 2539 പൗണ്ടാണ് സീസണ്‍ ടിക്കറ്റുകള്‍ക്ക് വര്‍ദ്ധിപ്പിച്ചതെന്നാണ് ലേബര്‍ പാര്‍ട്ടി ചൂണ്ടിക്കാണിക്കുന്നത്. ട്രെയിന്‍ യാത്ര സാധാരണക്കാര്‍ക്ക് അപ്രാപ്യമായിക്കൊണ്ടിരിക്കുകയാണെന്നും പാര്‍ട്ടി കുറ്റപ്പെടുത്തി.

ബര്‍മിംഗ്ഹാം, ലണ്ടന്‍, യൂസ്റ്റണ്‍ എന്നിവിടങ്ങളിലെ വിര്‍ജിന്‍ ട്രെയിനുകളിലെ സീസണ്‍ ടിക്കറ്റ് നിരക്കിലാണ് ഏറ്റവും വര്‍ദ്ധന രേഖപ്പെടുത്തിയത്. 10,567 പൗണ്ടാണ് പുതിയ നിരക്ക്. 2010ലെ നിരക്കിനേക്കാള്‍ 2539 പൗണ്ട് കൂടുതലാണ് ഇത്. കണ്‍സര്‍വേറ്റീവ് ഭരണത്തില്‍ നിരക്കുകള്‍ 32 ശതമാനം വര്‍ദ്ധിച്ചുവെന്നാണ് വ്യക്തമാകുന്നത്. കഴിഞ്ഞ വര്‍ഷം 1.1 ശതമാനം വര്‍ദ്ധന മാത്രമാണ് വരുത്തിയത്. ഈ വര്‍ഷം സാധാരണ നിരക്കുകളില്‍ 3.4 ശതമാനവും സീസണ്‍ ടിക്കറ്റ് നിരക്കുകളില്‍ 3.6 ശതമാനവും വര്‍ദ്ധനവ് ഉണ്ടായി.

വാര്‍ഷിക റെയില്‍ നിരക്ക് വര്‍ദ്ധന സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്നതിലും മേലെയാണെന്ന് റെയില്‍വേ യൂണിയനുകളും കുറ്റപ്പെടുത്തി. പ്രതിഷേധ പരിപാടികള്‍ക്കും യൂണിയനുകള്‍ തുടക്കമിട്ടു. 40 റെയില്‍വേ സ്റ്റേഷനുകളില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് യൂണിയനുകള്‍ അറിയിച്ചു. റെയില്‍ ആന്‍ മാരിടൈം ട്രാന്‍സ്‌പോര്‍ട്ട് യൂണിയന്‍ (ആര്‍എംടി) ആണ് പ്രതിഷേധത്തിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. 2013നു ശേഷം ആദ്യമായാണ് ഇത്രയും വലിയ നിരക്ക് വര്‍ദ്ധന കമ്പനികള്‍ നടപ്പാക്കുന്നതെന്ന് യൂണിയനുകള്‍ വ്യക്തമാക്കി.

Copyright © . All rights reserved