കഴിഞ്ഞദിവസം വീട്ടിൽ രക്തസമ്മർദ്ദം കൂടിയതിനെ തുടർന്ന് കുഴഞ്ഞുവീണ ശാന്തിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു . തിങ്കളാഴ്ച വൈകീട്ടോടെ ആരോഗ്യസ്ഥിതി വളരെ മോശമായി. തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

ദയ, ദേവദത്ത് എന്നിവരാണ് മക്കൾ. 2002ലാണ് ബിജിപാലും ശാന്തിയും വിവാഹിതരാകുന്നത്. അറിയപ്പെടുന്ന നർത്തകിയായിരുന്നു ശാന്തി. വീട്ടിൽ കുട്ടികളെ നൃത്തം അഭ്യസിപ്പിച്ചിരുന്നു. ഇക്കഴിഞ്ഞ ജനുവരിയിൽ ‘സകലദേവ നുതേ’ എന്ന പേരിൽ സരസ്വതി സ്തുതികളുടെ നൃത്ത രൂപം പുറത്തിറക്കിയിരുന്നു. ബിജിബാൽ തന്നെയാണ് ഇതിനു സംഗീതം പകർന്നത്. ഇളയ മകൾ ദയ ഒരു ചിത്രത്തിൽ പാടിയിട്ടുണ്ട്. ദേവദത്താണ് മൂത്ത മകൻ.

മൃതദേഹം ഇടപ്പള്ളി ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ നി്ന്ന് പടമുകളിലെ വീട്ടിലെത്തിക്കും. സംസ്‌ക്കാരം നാളെ നടക്കും