ലണ്ടന്‍: ഹൃദയാഘാതത്തെയും സ്ട്രോക്കിനെയും തടയാനുള്ള പുതിയ മരുന്ന് കണ്ടെത്തി. കൊളസ്ട്രോള്‍ അഭൂതപൂര്‍വമാംവിധം കുറയ്ക്കാനും മരുന്നിന് കഴിയുമെന്ന് ഡോക്ടര്‍മാര്‍. അന്താരാഷ്ട്രതലത്തില്‍ 27,000 ത്തോളം രോഗികളില്‍ പരീക്ഷിച്ച് വിജയം കണ്ടെത്തിയ മരുന്ന് ദശലക്ഷക്കണക്കിനാളുകള്‍ക്കാണ് വരും ദിവസങ്ങളില്‍ പ്രയോജനമാകാന്‍ പോകുന്നത്. ലോകത്തിലെ ഏറ്റവും വലിയ കൊലയാളിയായി കണക്കാക്കുന്ന ഹൃദയാഘാതത്തെ പ്രതിരോധിക്കാനുള്ള മരുന്നിന്റെ കണ്ടുപിടുത്തത്തെ സുപ്രധാനമായ നേട്ടമായാണ് ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്‍ വിശേഷിപ്പിക്കുന്നത്.
പ്രതിവര്‍ഷം പതിനഞ്ച് ദശലക്ഷത്തോളം പേര്‍ ഹൃദയാഘാതം നിമിത്തം കൊല്ലപ്പെടുന്നുണ്ടെന്നാണ് കണക്ക്. ചീത്ത കൊളസ്ട്രോളാണ് ഇതിന് പ്രധാന കാരണം. ഇവലോക്ക്യുമാബ് എന്നു പേരിട്ടിരിക്കുന്ന പുതിയ മരുന്ന് ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ അതിവേഗം കുറയ്ക്കുന്നതിന് സഹായിക്കും. നിലവില്‍ ഉപയോഗിക്കുന്ന സ്റ്റാറ്റിനുകളേക്കാള്‍ പതിന്മടങ്ങ് ഗുണകരമാണ് പുതിയ മരുന്നെന്ന് ലണ്ടനിലെ ഇംപീരിയല്‍ കോളേജ് പ്രഫസര്‍ പീറ്റര്‍ പറയുന്നു. പരീക്ഷണത്തില്‍ പങ്കെടുത്ത രോഗികള്‍ക്ക് പുതിയ മരുന്നിന്റെ ഉപയോഗത്തോടെ ഗുണമുണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ 20 വര്‍ഷത്തിനിടെ കൊളസ്ട്രോള്‍ കുറയ്ക്കുന്ന ഇത്തരമൊരു മരുന്ന് ഇതാദ്യമായാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി നടത്തിയ പഠനപ്രകാരം രണ്ടുവര്‍ഷത്തിനിടയില്‍ 74 ല്‍ ഒരാളെന്ന കണക്കില്‍ ഹൃദയാഘാതത്തില്‍ നിന്ന് മോചനം നല്‍കാന്‍ മരുന്നിനായിട്ടുണ്ടെന്ന് കണ്ടെത്തി. എല്ലാ രണ്ടാഴ്ച മുതല്‍ നാലാഴ്ച വരെയുള്ള കാലയളവിലും മരുന്ന് ശരീരത്തില്‍ കുത്തിവെച്ചാല്‍അറുപതുശതമാനം വരെ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഈ മരുന്നിനാകും.
അപ്പച്ചന്‍ കണ്ണഞ്ചിറ
ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടനിലെ സീറോ മലബാര്‍ എപ്പാര്‍ക്കിയുടെ പ്രഥമ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മാര്‍ച്ച് 12 മുതല്‍ 15 വരെ ദിവസങ്ങളില്‍ ലണ്ടനിലെ പ്രമുഖ സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രമായ ബ്രോംലിയില്‍ തന്റെ ആദ്യ ഇടയ സന്ദര്‍ശനം നടത്തി. മാര്‍ച്ച് 12 ഉച്ചയോടുകൂടി ലണ്ടനില്‍ എത്തി ചേര്‍ന്ന പിതാവ് ആതിഥേയ രൂപതയായ സൗത്ത് വാര്‍ക് അതിരൂപത അദ്ധ്യക്ഷന്‍ മാര്‍ പീറ്റര്‍ സ്മിത്തിനെ സന്ദര്‍ശിച്ചു. ആര്‍ച്ച് ബിഷപ്പ് മാര്‍ പീറ്റര്‍ അതിഥികള്‍ക്കായി സ്നേഹ വിരുന്നും ഒരുക്കിയിരുന്നു.ബ്രോംലി പാരീഷ് ചാപ്ലിന്‍ ഫാ.സാജു പിണക്കാട്ട് കപ്പൂച്ചിന്‍ പിതാവിനെ അനുധാവനം ചെയ്തു.
ബ്രിട്ടനില്‍ സീറോ മലബാര്‍ രൂപതാ സംവിധാനം വരുന്നതിനു മുമ്പായി അതിരൂപതയുടെ കീഴില്‍ ഉള്ള വിവിധ മലയാളം കുര്‍ബ്ബാന കേന്ദ്രങ്ങളിലെ പ്രവര്‍ത്തനങ്ങളും,മാറി മാറി വന്ന അജപാലക ശുശ്രുഷാ സംവിധാനത്തെപറ്റിയും താന്‍ മനസ്സിലാക്കിയ വിവരങ്ങള്‍ ശ്രേഷ്ഠ അജപാലകനായ ആര്‍ച് ബിഷപ്പ് മാര്‍ പീറ്റര്‍ സ്മിത്ത്,ശ്രാമ്പിക്കല്‍ പിതാവിനോട് വളരെ താല്പര്യപൂര്‍വ്വവും, വിശദമായും സംസാരിക്കുവാനും ബ്രോംലിയിലെ മലയാളികളുടെ ഒത്തൊരുമയും കൂട്ടായ ശ്രമങ്ങളും അവിടുത്ത പാരീഷ് പ്രവര്‍ത്തനങ്ങളെ പറ്റിയും പ്രശംശിക്കുവാനും ആര്‍ച്ച് ബിഷപ്പ് സമയം കണ്ടെത്തിയത് സഭാ മക്കളോട് കാണിക്കുന്ന പ്രത്യേക ശ്രദ്ധയും താല്‍പ്പര്യവും ഒന്ന് മാത്രമായിരുന്നു. ആര്‍ച്ച് ബിഷപ്പ് പുതിയ രൂപതക്കും ജോസഫ് പിതാവിനും ആശംസകളും നേര്‍ന്നു.
ബ്രോംലി സീറോ മലബാര്‍ മാസ്സ് സെന്ററില്‍ എത്തിയ പിതാവിനെ ചാപ്ലിന്‍ ഫാദര്‍ സാജു പിണക്കാട്ടിന്റെയും,പള്ളി കമ്മിറ്റി ഭാരവാഹികളുടെയും നേതൃത്വത്തില്‍ വിശ്വാസ സമൂഹം ഒന്നായിച്ചേര്‍ന്ന് ആവേശോജ്ജ്വല സ്വീകരണം നല്‍കി ദേവാലയത്തിലേക്ക് പിതാവിനെ ആനയിച്ചു. തുടര്‍ന്ന് നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബാന മദ്ധ്യേ നല്‍കിയ സന്ദേശം കുഞ്ഞുങ്ങളുടെയും യുവജനങ്ങളുടെയും വിശ്വാസ പരിശീലനം,കുടുംബങ്ങളില്‍ അനിവാര്യമായ ഐക്യത്തിന്റെയും, വിശ്വാസ ജീവിതത്തിന്റെയും കുടുംബ പ്രാര്‍ത്ഥനകളുടെയും ആവശ്യകതകളെയും അതിശക്തമായി ബോധവല്‍ക്കരണവുമായി.
വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം നടന്ന പൊതുയോഗത്തില്‍ ബ്രോംലിയിലെ വിശ്വാസ സമൂഹത്തിന്റെ സഹകരണത്തെയും, പ്രവര്‍ത്തനങ്ങളെയും പ്രശംശിച്ച പിതാവ് ഈ സമൂഹത്തിന്റെ പ്രയത്നങ്ങള്‍ ഒരു ഇടവക സംവിധാനത്തിലേക്കുള്ള പ്രയാണത്തിന് ഇടയാകട്ടെ എന്നാശംസിക്കുമ്പോള്‍ ഏവരും കയ്യടിയോടെയാണ് പിതാവിന്റെ വാക്കുകളെ സ്വീകരിച്ചത്. ഇടവക സമൂഹത്തിന്റെ സന്തോഷവും സന്ദേഹവുമൊക്കെ സശ്രദ്ധം ശ്രവിച്ച പിതാവ് എല്ലാവരോടും വ്യക്തിപരമായി സംസാരിക്കുവാനും സമയം കണ്ടെത്തുവാന്‍ പ്രത്യേകം താല്‍പ്പര്യം എടുക്കുകയുണ്ടായി.തുടര്‍ന്ന് നടന്ന സ്നേഹവിരുന്ന് ആശീര്‍വദിച്ച സ്രാമ്പിക്കല്‍ പിതാവ് സഭാ മക്കളോടൊപ്പം ഭക്ഷണം പങ്കിടുകയും ചെയ്തു. രൂപതാദ്ധ്യക്ഷനോടൊപ്പം രൂപതയുടെ സെക്രട്ടറി അച്ചനും ബ്രോംലി ഇടയ സന്ദര്‍ശനത്തില്‍ ഉടനീളം പങ്കു ചേര്‍ന്നു.
മാസ്സ് സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ അംഗങ്ങളുടെയും ഭവനം മൂന്ന് ദിവസങ്ങളിലായി സന്ദര്‍ശനം നടത്തുകയും, പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുകയും വെഞ്ചരിക്കുകയും ചെയ്ത പിതാവ് ഓരോ കുടുംബങ്ങളോടൊപ്പം സമയം ചിലവഴിക്കുവാനും, വ്യക്തിപരമായി മനസ്സിലാക്കുവാനും കാണിച്ച വിശാല മനസ്‌കതയും,ആല്മീയ സാന്നിദ്ധ്യവും, അതീവ താല്‍പ്പര്യവും,ഏവര്‍ക്കും ആഹ്‌ളാദവും,അനുഗ്രഹവും പകരുന്നതായി.
പുതു സ്വപ്നങ്ങളിലേക്ക് ഊര്‍ജ്ജം പകര്‍ന്നു നല്‍കിയ പിതാവിന്റെ ഇടയ സന്ദര്‍ശനം ബ്രോംലിക്കു അനുഗ്രഹങ്ങളും പുത്തന്‍ ഉണര്‍വും നല്‍കി കഴിഞ്ഞു.സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലേക്കും അവ പകരുവാന്‍ പിതാവിന്റെ കരങ്ങള്‍ക്ക് ശക്തി പകരുവാന്‍ ബ്രോംലിയും അതിന്റെ ഭാഗഭാക്കാവും.
ലണ്ടന്‍: തെരേസ മേയ് സര്‍ക്കാര്‍ ബ്രിട്ടന്റെ ഊര്‍ജവിപണിയില്‍ ഇടപെടുന്നു. പാവപ്പെട്ട കുടുംബങ്ങളെ ഉയര്‍ന്ന താരിഫ് നല്‍കുന്നതില്‍ നിന്ന് മോചിപ്പിക്കുന്നതിനായാണ് സര്‍ക്കാര്‍ ഇടപെടല്‍. കാര്‍ഡിഫില്‍ നടന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ വസന്തകാല സമ്മേളനത്തിനിടെയാണ് ഊര്‍ജവിതരണത്തില്‍ ഉപഭോക്താക്കള്‍ക്ക് അനുകൂലമായി പ്രധാനമന്ത്രി നിലപാടെടുത്തത്.
വൈദ്യുതി ആഡംബരമല്ലെന്നും ഇത് നിത്യജീവിതത്തിന് അത്യന്താപേക്ഷിതമാണെന്നും അവര്‍ പറഞ്ഞു. പതിനഞ്ചുവര്‍ഷത്തിനിടെ വൈദ്യുതനിരക്കില്‍ 158 ശതമാനത്തോളം വര്‍ധനയുണ്ടായതായും അത് സാധാരണ കുടുംബങ്ങളെ സാരമായി ബാധിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. കുറഞ്ഞ വരുമാനമുള്ള വലിയൊരു വിഭാഗം ഉപഭോക്താക്കള്‍ക്കും വളരെക്കൂടിയ താരിഫാണ് നിലവില്‍ ഈടാക്കുന്നത്.
ഇതിനു പരിഹാരമുണ്ടാക്കാനുള്ള ഇടപെടലാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുക. കാര്യക്ഷമമല്ലാത്ത ഊര്‍ജോല്‍പ്പാദന കമ്പനികളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കില്ല, പക്ഷെ പാവപ്പെട്ടവരെ ദുരിതത്തിലാക്കുന്ന രീതിക്ക് മാറ്റമുണ്ടാക്കാനാണ് ശ്രമിക്കുകയെന്ന് തെരേസ മേയ് പറഞ്ഞു. വളരെ വേഗത്തില്‍ത്തന്നെ ഇതുമായി ബന്ധപ്പെട്ട പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും അവര്‍ വ്യക്തമാക്കി.
ഉപഭോഗത്തിനനുസരിച്ച് മാത്രം പണം നല്‍കേണ്ട വിധത്തില്‍ പ്രൈസ് ക്യാപ്പുകള്‍ രൂപീകരിക്കാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. ഇതിനെതിരേ യുകെയിലെ ഏറ്റവും വലിയ ഊര്‍ജ വിതരണ കമ്പനിയായ ബ്രിട്ടീഷ് ഗ്യാസ് രംഗത്തെത്തി. പ്രൈസ് ക്യാപ്പ് സമ്പ്രദായം ഉപഭോക്താക്കള്‍ക്ക് ദോഷം ചെയ്യുമെന്നാണ് ബ്രിട്ടീഷ് ഗ്യാസ് വക്താക്കളുടെ വാദം. എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തെ ജനങ്ങള്‍ സ്വാഗതം ചെയ്യുകയാണ്.
ഇടുക്കി ജില്ലാ സംഗമത്തില്‍ പങ്കെടുക്കാന്‍ അദ്യമായി ഇടുക്കിയുടെ ജനപ്രതിനിധി കുടുംബസമേതം എത്തുന്നു. ആറാമത് ഇടുക്കി ജില്ലാ സംഗമത്തിന്റെ വാര്‍ഷികത്തില്‍ ഇടുക്കി ജില്ലക്കാരായ എല്ലാവരുടെയും കുടെ സമയം ചെലവഴിക്കാനും അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനും ഇടുക്കി ജില്ലാ സംഗമം എന്ന കൂട്ടായ്മയില്‍ പങ്കുകെള്ളാന്‍ എല്ലാവരും മെയ് ആറിന് നടക്കുന്ന സംഗമത്തില്‍ എത്തിച്ചേരാന്‍ ജോയിസ് ജോര്‍ജ് എല്ലാ ഇടുക്കി ജില്ലക്കാരെയും ഹാദ്വവമായി ക്ഷണിക്കുന്നു.
ഈ ഒരു ദിനം എത്രയും ഭംഗിയായും മനോഹരമായും അസ്വാദ്യകരമാക്കാന്‍ എല്ലാ ഇടുക്കിക്കാരും നമ്മുടെ ഈ കൂട്ടായ്മയിലേയ്ക്ക് കടന്നു വരണമെന്ന് സംഗമം കമ്മറ്റി ഓര്‍മ്മിപ്പിക്കുന്നു. യുകെയിലുള്ള ഇടുക്കിക്കാരുടെ ആവേശമായ ഈ സ്‌നേഹക്കൂട്ടായ്മ യുകെയിലും ഇടുക്കി ജില്ലയിലുമായി കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് ഇടുക്കി ജില്ലാ സംഗമം പതിനാറു ലക്ഷം രൂപ കൊടുത്ത് കുടുംബങ്ങളെയും വ്യക്തികളെയും സ്ഥാപനങ്ങളെയും സഹായിക്കന്‍ സാധിച്ചത്
യുകെയിലുള്ള ഒരോ ഇടുക്കിക്കാര്‍ക്കും അഭിമാനിക്കാനുള്ളതാണ്.
മെയ് മാസം ആറാം തീയതി വ്യത്യസ്ഥമായ കലാപരിപാടികളാലും പങ്കെടുക്കുന്ന മുഴുവന്‍ ആള്‍ക്കാര്‍ക്കും ആസ്വാദ്യകരമായ രീതിയില്‍ നൂതനവും പുതുമയുമാര്‍ന്ന രീതിയില്‍ നടത്തുവാനുള്ള അണിയറ പ്രവര്‍ത്തനം ഇടുക്കി ജില്ലാ സംഗമം കമ്മറ്റിയുടെ നേത്യത്വത്തില്‍ നടത്തി വരുന്നു. യുകെയില്‍ ഉളള എല്ലാം ഇടുക്കിക്കാരും ഇത് ഒരു അറിയിപ്പായി കണ്ട് ഈ സംഗമത്തില്‍ പങ്ക് ചേരുവാന്‍ ഇടുക്കി ജില്ലാ സംഗമം ഹാര്‍ദ്ദവമായി നിങ്ങളെ ക്ഷണിക്കുന്നു.
വേദിയുടെ അഡ്രസ്,
community centre – Woodcross Lane
Bliston ,
Wolverhampton.
BIRMINGHAM
WV14 9BW.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ദയവായി ഈ നമ്പരുകളില്‍ ബന്ധപ്പെടുക.
കണ്‍വീനര്‍ റോയി മാത്യു 07828009530
ജോയിന്റ് കണ്‍വീനേഴ്‌സ് ബാബു തോമസ് 07730 883823 ബെന്നി തോമസ് 07889 971259, റോയി മാത്യു 07956 901683, ഷിബു സെബാസ്റ്റ്യന്‍ 07576 195312.
ബൈജു തിട്ടാല
ആരോഗ്യമേഖലയില്‍ ജോലി ചെയുന്ന നേഴ്‌സ്മാരുടെ പെരുമാറ്റത്തില്‍ വരുന്ന മാറ്റം അവരുടെ പ്രവര്‍ത്തനക്ഷമതയെ (fitness to practice)ബാധിച്ചേക്കാം. ഇത്തരത്തിലുണ്ടാകുന്ന കാര്യക്ഷമത കുറവ് (impairment to fitness to practice) തൊഴിലുടമ നേഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി കൗണ്‍സിലിനെ അറിയിക്കാന്‍ സാധ്യതയുണ്ട്. ഒരു നേഴ്‌സിന്റെ പ്രവത്തനക്ഷമതയില്‍ സംശയം ഉണ്ടായാല്‍ വിശദമായ അന്വേഷണം നടത്തുകയും പ്രവത്തനക്ഷമത കുറവെന്ന് കണ്ടാല്‍ വസ്തുതകള്‍ നേഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി കൗണ്‍സിലിനെ അറിയേക്കേണ്ടതും, പൊതുജന സംരക്ഷണം (Public Safety, Public Protection) ഉറപ്പു വരുത്തേണ്ടത് employer-ടെ നിയമപരമായ ബാധ്യതയാണ്.
ഒരു നേഴ്സിന്റെ fitness to practiceല്‍ സംശയം ഉണ്ടാകണമെങ്കില്‍ ഒന്നില്‍ കൂടുതല്‍ തവണ നേഴ്സിന്റെ പെരുമാറ്റത്തില്‍ കാര്യമായ മാറ്റം പ്രകടമാകുകയും, ഇതില്‍ വ്യക്തമായ investigation നടത്തുകയും പ്രവത്തനക്ഷമത കൂട്ടാനുള്ള എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കേണ്ടതുമാണ്. അതായത് ട്രെയിനിങ്, സൂപ്പര്‍വിഷന്‍, alternate job തുടങ്ങി എല്ലാ മാര്‍ഗങ്ങളും സ്വീകരിച്ചതിനു ശേഷം പ്രവത്തനക്ഷമതയില്‍ പുരോഗതി ഉണ്ടയില്ല എങ്കില്‍ മാത്രമേ നേഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി കൗണ്‍സിലിനെ അറിയിക്കാവൂ എന്നാണ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി നിര്‍ദേശിക്കുന്നത് ( Hansard, House of Commons Standing Committee A, 13 December 2001 (cols 424-427)). മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ മേല്‍പറഞ്ഞ നിയമം പാസാക്കുമ്പോള്‍ പാര്‍ലമെന്റ് ചര്‍ച്ച ചെയ്തു തീരുമാനിച്ചത് നിസാരമായ കരണങ്ങള്‍ക്ക് പ്രവത്തനക്ഷമതയില്‍ സംശയം ഉണ്ടെന്നു കാണിച്ചു റെഗുലേറ്റര്‍ നേഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി കൗണ്‍സിലിനെ അറിയിക്കുന്ന രീതി അവലംബിക്കരുത് എന്ന്. എങ്കില്‍ തന്നെയും ക്രിമിനല്‍ കുറ്റങ്ങള്‍, മോശം പെരുമാറ്റം മുതലായ സാഹചര്യങ്ങള്‍ ഇതില്‍ ബാധകമല്ല.
2011ലെ ഒരു ഹൈക്കോടതി വിധി പരാമര്‍ശിക്കുന്നത് ഉചിതമായിരിക്കും. തുടര്‍ച്ചായി പ്രവര്‍ത്തനക്ഷമതയില്‍ സംശയം ഉളവാക്കിയിരുന്ന ഒരു മിഡ്‌വൈഫ് വളരെ രൂക്ഷമായ ഭാഷയില്‍ പ്രസവസമയത്ത് സംസാരിക്കുകയും ധൃതിയിലും പരുഷമായും സ്ത്രീയുടെ പാര്‍ട്ട്‌നറോടു പെരുമാറുകയും ചെയ്തു. പിന്നീടുണ്ടായ പരാതിയില്‍ മിഡ് വൈഫിന്റെ പ്രവര്‍ത്തനക്ഷമത കുറഞ്ഞിരുന്നതായി തൊഴിലുടമ കണ്ടെത്തുകയും മിഡ് വൈഫിന്റെ റെഗുലേറ്ററി ബോഡിയെ അറിയിക്കുകയും ചെയ്തു. ഹിയറിങ്ങില്‍ പാനല്‍ കണ്ടെത്തിയത് midwifeന്റെ fitness to practice impairment ആയില്ല എന്നാണ്. പാനലിന്റെ കണ്ടെത്തല്‍ തെറ്റാണെന്നും പൊതു ജന സംരക്ഷണം ഉറപ്പിക്കണമെന്നും ആവശ്യപ്പെട്ട് റെഗുലേറ്ററി ബോഡി ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. പാനലിന്റെ കണ്ടെത്തല്‍ തെറ്റാണെന്നും മിഡ് വൈഫ് പ്രാക്ടീസിന് യോഗ്യയല്ലെന്നും ഹൈക്കോടതി കണ്ടെത്തി.
ഒരു നോഴ്‌സിന്റെ മാനസാകാരോഗ്യത്തില്‍ വരുന്ന മാറ്റം fitness to practice impairmentന്റെ പ്രധാന ഘടകം ആണ്. മാനസികാരോഗ്യം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് Mental Capacity ആക്ടിന്റെ പരിധിയില്‍ വരുന്ന ആളുകള്‍ എന്ന അര്‍ത്ഥത്തില്‍ അല്ല. ഒരു നേഴ്സിന്റെ മാനസികാരോഗ്യത്തില്‍ സംശയം ഉണ്ടാക്കാനുള്ള പ്രധാന കാരണങ്ങള്‍: മെഡിക്കല്‍ സപ്പോര്‍ട്ട് സ്വീകരിക്കാതിരിക്കുക (ജിപി യെ കാണാന്‍ കൂട്ടാക്കാതെയിരിക്കുക. ഒരു പക്ഷെ കാരണം ഓവര്‍ ടൈം ജോലിയാകാം.) ജിപി യെ കണ്ടാല്‍ തന്നെയും നിര്‍ദ്ദേശം പാലിക്കാതിരിക്കുക, മരുന്നുകള്‍ കൃത്യമായി കഴിക്കാതിരിക്കുക, ഒക്യുപേഷണല്‍ ഹെല്‍ത്ത് പ്രാക്ടീഷണറെ കാണാതിരിക്കുക. മേല്‍ പറഞ്ഞ കാരണങ്ങളാല്‍ തൊഴിലുടമക്ക് അന്വേഷണം നടത്തുവുന്നാണ്. അന്വേഷണത്തില്‍ fitness to practice impairment ആയി എന്ന് കണ്ടാല്‍ നേഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി കൗണ്‍സിലിനെ അറിയിക്കാന്‍ നിയമപരമായ ബാധ്യത എംപ്ലോയര്‍ക്കുണ്ട്.
ഇംഗ്ലണ്ടില്‍ നിന്നും നിയമത്തില്‍ ബിരുദവും ബിരുദാനന്തരബിരുദം നേടിയിട്ടുള്ള ബൈജു തിട്ടാല ഇംഗ്ലണ്ടില്‍ പ്രാക്ടീസ് ചെയ്യുന്നു.
സ്വന്തം ലേഖകൻ
ടെന്നീസ് രംഗത്ത് മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്പ്പിക്കുന്നതിനായി പരിശീലനത്തിനിടെ ശിക്ഷിച്ചു എന്നാരോപിച്ച് പിതാവിനെ പെൺമക്കൾ കോടതി കയറ്റി. ടെന്നീസ് കോച്ചായ ജോൺ ഡി വിയാനാ എന്ന 53 കാരനാണ് ഈ ദു:രനുഭവമുണ്ടായത്. മക്കളെ വിമ്പിൾഡൺ ടെന്നീസ് ചാമ്പ്യരാക്കുക എന്നതായിരുന്നു പിതാവി൯െറ ലക്ഷ്യം. അതിനായി മക്കളെ സ്കൂൾ പഠനം നിർത്തിവയ്പ്പിച്ച് രാവിലെ 5.30 മുതൽ ബെഡ് ടൈം വരെ കഠിന പരിശീലനമാണ് നല്കിയത്. നന്നായി കളിക്കാത്തപ്പോളൊക്കെ ശിക്ഷയും നല്കി എന്നാണ് മക്കളുടെ പരാതി.
21 കാരിയായ മോണേ ഡി വിയനായും 19 കാരി നെഫേ വിയന്നായുമാണ് മാതാപിതാക്കൾ പിരിഞ്ഞു താമസിക്കാൻ തുടങ്ങിയതിനു ശേഷം പിതാവിനെതിരെ ക്രൂരമായ ശിക്ഷണ മുറയ്ക്ക് കോടതിയിൽ പരാതി നല്കിയത്. നെറ്റിയിൽ എൽ ഫോർ ലൂസർ എന്ന് പെർമനന്റ് മാർക്കർ കൊണ്ട് പിതാവ് എഴുതി എന്ന് മോണേ പറയുമ്പോൾ തന്നെ ഒരു പട്ടിയോടെന്ന പോലെയാണ് പെരുമാറിയതെന്ന് ഇളയവളായ നെഫേ പറയുന്നു. മോശമായി കളിച്ചപ്പോളൊക്കെ തല്ലിയെന്നും തൊഴിച്ചെന്നും തുപ്പിയെന്നും മോശം വാക്കുകൾ ഉപയോഗിച്ചെന്നും ഇവർ കോടതിയോടു പരാതിപ്പെട്ടു.
അഞ്ചു തവണ ലോക കരാട്ടേ ചാമ്പ്യനായ ജെഫ് തോംപ്സൺ എം.ബി.ഇ അടക്കം നിരവധി പേർ ജോണിന് അനുകൂലമായി കോടതിയിൽ മൊഴി നല്കി. പെൺകുട്ടികളുടെ പരാതി പരിഗണിച്ച സ്നേർസ് ബ്രൂക്ക് കോർട്ട് ജൂറി ഒന്നര മണിക്കൂർ നീണ്ട വാദങ്ങൾക്കൊടുവിൽ ജോണിനെ വെറുതെ വിട്ടു. മക്കളോടൊടുള്ള അമിത സ്നേഹമാണ് ജോണിനെക്കൊണ്ട് ഈ രീതിയിൽ പെരുമാറാൻ പ്രേരിപ്പിച്ചതെന്നു പറഞ്ഞ കോടതി ഇതിന് ക്രിമിനൽ സ്വഭാവമില്ലെന്ന് നിരീക്ഷിച്ചു. ആരോപണങ്ങൾ നിഷേധിച്ച ജോൺ, തനിക്ക് ഇതുപോലെ മക്കളോട് പെരുമാറുക അസാധ്യമെന്നാണ് കോടതിയോട് പറഞ്ഞത്. പൊട്ടിക്കരഞ്ഞു കൊണ്ടാണ് ജോൺ കോടതി വിധി കേട്ടത്.
മാഞ്ചസ്റ്ററിലെ വിഥിൻഷോയിൽ ഉണ്ടായ അപകടത്തില്‍ മരണമടഞ്ഞ കൂടല്ലൂർ സ്വദേശിയായ പോൾ ജോണ്‍ന്റെ അവയവങ്ങൾ ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി നീക്കം ചെയ്ത ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.സംസ്‌ക്കാരം യുകെയിൽ തന്നെ നടത്തുവാനാണ് കുടുംബാഗങ്ങളുടെ തീരുമാനം. ഓസ്ട്രേലിയ, ബാംഗ്ലൂർ, സിംഗപ്പൂർ എന്നിവിടങ്ങളിലുള്ള പോളിന്റെ സഹോദരങ്ങൾ എത്തിയതിന് ശേഷമാകും സംസ്‌ക്കാരം നടക്കുക. നാട്ടിൽ കൂടലൂർ ആണ് സ്വദേശം എങ്കിലും പോൾ ജനിച്ചതും വളർന്നതും എല്ലാം മദ്രാസിൽ ആയിരുന്നു. മാഞ്ചസ്റ്റർ എയർപോർട്ടിലെ സ്‌കൈ ഷെഫ് എന്ന കമ്പനിയിൽ ആയിരുന്നു പോൾ ജോലി ചെയ്തു വന്നിരുന്നത്. ഭാര്യ മിനി വിഥിൻഷോ ആശുപത്രിയിൽ എൻഡോസ്‌കോപ്പി വിഭാഗത്തിൽ നഴ്സാണ്.
മകളെ സ്‌കൂളിൽ നിന്നും ക്വയർ പ്രാക്ടീസ് കഴിഞ്ഞ് വിളിച്ചു കൊണ്ടു വരുന്നതിനിടയിൽ ഉണ്ടായ അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയവേ ആണ് പോള്‍ മരണത്തിനു കീഴടങ്ങിയത്.പത്തു വയസുകാരിയായ മകൾ ആഞ്ചലയ്ക്കും റോഡ് ക്രോസ് ചെയ്ത് വന്നിരുന്ന ഒരു സ്ത്രീക്കും കുഞ്ഞിനും കൂടി അപകടത്തിൽ പരിക്കേറ്റിരുന്നു. കാറിടിച്ചു തലയ്‌ക്കേറ്റ മാരകമായ മുറിവ് മൂലം ആന്തരിക രക്തസ്രവം തടയാനാകാതെ വന്നതാണ് പോളിന്റെ മരണത്തിനു കാരണമായത് .തുടര്‍ന്ന് ഇന്നലെ രാവിലെ മസ്തിഷ്‌ക മരണം സംബന്ധിച്ച് ഡോക്ടമാർ സൂചന നൽകുകയും വൈകുന്നേരം അഞ്ചു മണിയോടെ മരണം സ്ഥിരീകരിക്കുകയുമായിരുന്നു.മൂത്ത മകൾ കിമ്പർലി മാഞ്ചസ്റ്റർ വാലി റേഞ്ച് സ്‌കൂളിൽ എട്ടാം ക്ലാസ്സിലും, ഇളയ മകൾ ആഞ്ചല സെന്റ് ജോൺസ് സ്‌കൂളിൽ അഞ്ചാം ക്ലാസ്സിലും ആണ് പഠിക്കുന്നത് .ഇളയ മകളെ ക്വയർ പ്രാക്ടീസിന് ശേഷം സ്‌കൂളിൽ നിന്നും കൂട്ടിക്കൊണ്ടു വരുന്നതിനിടയിൽ റോഡ് ക്രോസ്സ് ചെയ്യുമ്പോൾ എതിരെ കാർ ഇടിച്ചാണ് അപകടം ഉണ്ടായത്.അപകടത്തിൽ പരിക്കേറ്റ ആഞ്ചല ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ് .
ഇന്നലെ രാത്രി തന്നെ പോളിന്റെ ശരീരത്തില്‍ നിന്നും അവയവമാറ്റ ശാസ്ത്രക്രിയകൾ നടന്നു. അവയവങ്ങൾ ആർക്കൊക്കെയാണ് പുതുജീവൻ നൽകുക എന്നത് ഇതുവരെ വ്യക്തമായിട്ടില്ല. മരണം സ്ഥിരീകരിച്ച ശേഷം വിവരം അറിഞ്ഞു നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും നൂറുകണക്കിന് മലയാളികളാണ് ഇന്നലെ സാൽഫോർഡ് റോയൽ ഹോസ്പിറ്റലിൽ തടിച്ചുകൂടിയത്. മാത്രമല്ല, സെന്റ് ജോൺസ് പള്ളിയിൽ പരേതന്റെ ആത്മാവിന് വേണ്ടി നടത്തിയ പ്രാർത്ഥനയിൽ ഒത്തുകൂടിയത് അനേകം പേരാണ്.
സ്വന്തം ലേഖകന്‍
ഡെല്‍ഹി : അണ്ണാ ഹസ്സാരെ മോഡിയുടെ ചാരനോ?. യുപിഎ സര്‍ക്കാരിനെ തകര്‍ത്ത് കോണ്‍ഗ്രസ്സിനെ ഇല്ലാതാക്കല്‍ മാത്രമായിരുന്നോ അണ്ണാ ഹസ്സാരെയുടെ ലക്ഷ്യം?. സംശയങ്ങള്‍ മുറുകുന്നു. ഇന്ത്യന്‍ ജനത ഗാന്ധിയന്‍ എന്ന് വിശേഷിപ്പിക്കുകയും, മനസ്സില്‍ ആരാധിച്ച്കൊണ്ട് നടക്കുകയും ചെയ്തിരുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ആയിരുന്നു അണ്ണാ ഹസ്സാരെ. കേജരിവാളിനൊപ്പം അഴിമതി വിരുദ്ധ പോരാട്ടത്തിലൂടെയും ഗാന്ധിയന്‍ സമര മാര്‍ഗ്ഗമായ നിരാഹാര സമരത്തിലൂടെയും പ്രശസ്തനായ വ്യക്തിയായിരുന്നു അണ്ണാ ഹസ്സരെ.
എന്നാല്‍ കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷങ്ങളായി കേജരിവാളിനെതിരെ അണ്ണാ ഹസ്സാരെ സ്വീകരിക്കുന്ന മിക്ക നിലപാടുകളിലും ചില കാപട്യങ്ങള്‍ ഇല്ലേ? എന്ന് ചോദിച്ചാല്‍, ഉണ്ട് എന്ന് തന്നെ പറയേണ്ടി വരും. കാരണം അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കേജരിവാളിനെതിരെ ഇന്നലെ അദ്ദേഹം നടത്തിയ ഒരു പ്രസ്ഥാവന.
ലോകം മുഴുവന്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളെ കുറിച്ച് സംസാരിക്കുമ്പോള്‍ നിങ്ങള്‍ കാലാഹരണപ്പെട്ട ബാലറ്റ് പേപ്പറുകളില്‍ നില്‍ക്കുന്നു… എന്നാണ് കെജ്രിവാളിനെതിരെ അണ്ണാഹസാരെ നടത്തിയ പ്രസ്ഥാവന. അത് മാത്രമല്ല ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് പകരം ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കണമെന്ന കെജ്രിവാളിന്റെ അഭിപ്രായത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട് അണ്ണാ ഹസ്സാരെ. ലോകം മുഴുവന്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ കാലാഹരണപ്പെട്ടതും സമയ നഷ്ടമുണ്ടാക്കുന്നതുമായ ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കണമെന്ന കെജ്രിവാളിന്റെ അഭിപ്രായത്തെ പിന്തുണയാക്കാനാകില്ലെന്നാണ് അണ്ണാഹസാരെ ഇപ്പോള്‍ പറയുന്നത്.
സത്യത്തില്‍ കെജ്രിവാളിനെതിരെ അണ്ണാ ഹസ്സാരെ നടത്തിയ ഈ പ്രസ്താവനയില്‍ തന്നെ അതിനുള്ള മറുപടിയും, ചില സത്യങ്ങളും ഒളിഞ്ഞിരിപ്പില്ലേ?. ശരിയാണ് ലോകം മുഴുവനും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളെ കുറിച്ച് സംസാരിക്കുന്നുണ്ട്. അത് സത്യമാണ്, പക്ഷെ അവരെല്ലാം ഈ യന്ത്രങ്ങളുടെ ദൂഷ്യവശത്തെപ്പറ്റിയല്ലേ സംസാരിക്കുന്നത്?. ഈ മെഷിനുകളിലെ വോട്ടുകള്‍ ഇലക്ഷന് മുന്‍പും പിന്‍പും ഒരു സോഫ്റ്റ്‌വെയറിന്റെയോ അല്ലെങ്കില്‍ ഒരു കമ്പ്യൂട്ടര്‍ വിദഗ്ദ്ധന്റെയോ സഹായത്താല്‍ വളരെ എളുപ്പത്തില്‍ മറ്റൊരു സ്ഥാനാര്‍ത്ഥിയുടെ പേരിലേയ്ക്ക് മാറ്റാം എന്നല്ലേ ഈ ലോക രാജ്യങ്ങള്‍ ഒക്കെ സംസാരിക്കുന്നത്. അത് കൊണ്ട് തന്നെയല്ലേ ഒരിക്കലും വിശ്വസിക്കാന്‍ കഴിയാത്ത ഈ യന്ത്രങ്ങളെ ലോകത്തെ ജനാധിപത്യ രാജ്യങ്ങള്‍ എല്ലാം തന്നെ തള്ളി കളഞ്ഞതും. അത് മാത്രമല്ല ഇതേ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ തട്ടിപ്പാണെന്നും, നിരോധിക്കണമെന്നും ആവശ്യപ്പെട്ട് 2011 സെപ്റ്റംബറില്‍ പ്രക്ഷോഭം നടത്തിയതും ഇതേ അണ്ണാ ഹസ്സാരെ തന്നെയല്ലേ?. പക്ഷെ അന്ന് പ്രക്ഷോഭം നടത്തിയത് മോഡി സര്‍ക്കരിനെതിരെയല്ല മറിച്ച് യുപിയെ സര്‍ക്കാരിനെതിരെയായിരുന്നു എന്നതാണ് ഇതിലെ കള്ളത്തരം. ഇവിടെയാണ് അണ്ണാ ഹസ്സാരെയുടെ സംഘപരിവാര്‍ മുഖം മറ നീക്കി പുറത്ത് വരുന്നത്. അതായത് എങ്ങനെയും യുപിയെയും, കോണ്‍ഗ്രസ്സിനേയും ഇല്ലാതാക്കികൊണ്ട് മോഡിയെ അധികാരത്തില്‍ എത്തിക്കണം എന്ന രഹസ്യ അജണ്ട മാത്രമായിരുന്നു അണ്ണാ ഹസ്സാരെയ്ക്ക് എന്ന് ഉറപ്പിക്കാം.
വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് എതിരെയുള്ള അണ്ണാ ഹസ്സാരെയുടെ വീഡിയോ കാണുക
ഇനിയും കേജരിവാളും അണ്ണാ ഹസ്സരെയും തമ്മില്‍ വഴി പിരിഞ്ഞതിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ ഒന്ന് പരിശോധിക്കുക. അഴിമതി വിരുദ്ധ പോരാട്ടം നടത്തിയ അണ്ണാ ഹസാരെ അതിനെതിരായി രാജ്യത്ത് ഒരിക്കലും മറ്റൊരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാകാന്‍ പാടില്ല എന്ന് ശക്തമായി വാദിച്ചു. എന്തിനായിരുന്നു എങ്ങനെ ഒരു നിലപാടിന്റെ ഉദ്ദേശം?. അവിടെയാണ് ചില സത്യങ്ങള്‍ മറഞ്ഞിരിക്കുന്നത്. അതായത് യുപിയെയുടെയും കോണ്‍ഗ്രസ്സിന്റെയും അഴിമതികള്‍ പുറത്ത് കൊണ്ടുവന്ന് യുപിയെയ്ക് പ്രതികൂലമായി വരുന്ന വോട്ടുകള്‍ മുഴുവനും മോഡിക്ക് അനുകൂലമാക്കിയെടുക്കുക എന്ന രഹസ്യ തന്ത്രം മാത്രമായിരുന്നു അത്. അത് അണ്ണാ ഹസ്സാരെ സാധിച്ച് എടുക്കുകയും ചെയ്തു.
പക്ഷെ യുപിയെയും, എന്‍ഡിയെയും ഒരുപോലെ അഴിമതിയില്‍ കുളിച്ചിരിക്കുകയാണെന്നും ഇതാണ് ഇന്ത്യ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നനമെന്ന നിലപാടിലും കേജരിവാള്‍ ഉറച്ചു നിന്നു. അതുകൊണ്ട് തന്നെ എല്ലാ പാര്‍ട്ടികള്‍ക്കും ബദലായ ഒരു നല്ല പാര്‍ട്ടി രൂപീകരിക്കണമെന്നും രാഷ്ട്രീയത്തെ രാഷ്ട്രീയത്തില്‍ തന്നെ ഇറങ്ങി തന്നെ നേരെയാക്കണം എന്ന് വാദിച്ചു. അങ്ങനെ ആം ആദ്മി പാര്‍ട്ടി രൂപികരിച്ചുകൊണ്ട് കേജരിവാള്‍ അണ്ണാ ഹസ്സാരെയുമായി പിരിഞ്ഞു. കേജരിവാള്‍ സര്‍ക്കാര്‍ സ്വതന്ത്ര ഇന്ത്യ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും നല്ല സര്‍ക്കാര്‍ എന്ന് എതിരാളികള്‍ പോലും വിലയിരുത്തുമ്പോള്‍ അണ്ണാ ഹസ്സാരെ കേജരിവാളിനെതിരെ നീങ്ങുന്നതില്‍ ചില വ്യക്തമായ കാരണങ്ങള്‍ ഇല്ലേ ?ഇവിടെ വലിയൊരു സംശയം ഒളിഞ്ഞിരിപ്പില്ലേ?. അതായത് യുപിയെ ഇല്ലാതാകണം എന്നാല്‍ ബിജെക്ക് ബദലായി മറ്റൊരു പാര്‍ട്ടി ഉടലെടുക്കാന്‍ പാടില്ല എന്നതല്ലേ ആ നിലപ്പാട്?. ഇവിടെയാണ് അണ്ണാ ഹസ്സരെയുടെ വെള്ള ഉടുപ്പിനുള്ളില്‍ ഒളിച്ചിരിക്കുന്ന കാവി സ്നേഹം മറ നീക്കി പുറത്ത് വരുന്നത്.
അത് മാത്രമല്ല മോഡി അധികാരത്തില്‍ എത്തിയ അന്ന് മുതല്‍ ഇന്ന് വരെ അണ്ണാ ഹസ്സാരെയുടെ ഉറക്കം നടിക്കല്‍ എല്ലാം തന്നെ സംഘപരിവാര്‍ നിലപാടുകളോടുള്ള സ്നേഹത്തിന്റെ നഗ്നമായ തെളിവുകള്‍ അല്ലെ?. ജനലോക്പാല്‍ ബില്ല് നടപ്പിലാക്കണം എന്ന് എന്തുകൊണ്ട് ആവശ്യപ്പെട്ടില്ല?. കോര്‍പ്പറേറ്റുകള്‍ക്കും, കോടീശ്വര പുത്രന്മാര്‍ക്കുമായി മോഡി രാജ്യത്തെ തീറെഴുതി കൊടുത്തപ്പോഴും ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് വേണ്ടി അണ്ണാ ഹസ്സാരെ ശബ്ദമുയര്‍ത്തിയോ?. വിജയ് മല്ല്യയുടെയും അംബാനിയുടെയും ഒക്കെ ലക്ഷക്കണക്കിന് വരുന്ന കടങ്ങള്‍ മോഡി എഴുതി തള്ളിയപ്പോള്‍ അണ്ണാ ഹസാരെ എന്തുകൊണ്ട് പ്രതികരിച്ചില്ല?. ഉത്തരെന്ത്യയിലടക്കം നുറുകണക്കിന് കര്‍ഷകര്‍ ആദ്മഹത്യകള്‍ നടന്നിട്ടും ഒന്നും കണ്ടില്ല എന്ന് നടിച്ചില്ലേ? കോര്‍പ്പറേറ്റുകള്‍ക്കും, കോടീശ്വര പുത്രന്മാര്‍ക്കും മാസ്സങ്ങള്‍ക്ക് മുന്‍പേ കള്ളപ്പണം വെളുപ്പിക്കുവാനുള്ള അവസരം ഒരുക്കികൊടുത്തുകൊണ്ട് നോട്ട് പിന്‍വലിക്കല്‍ നടപ്പിലാക്കിയപ്പോള്‍ എന്തേ പ്രതികരിച്ചില്ല ? നേരെ നില്‍ക്കാന്‍ ജീവനില്ലാത്ത അച്ചന്‍ അമ്മമാരെ വരെ സ്വന്തം പണത്തിന് വേണ്ടി പെരുവഴിയില്‍ നിര്‍ത്തിയപ്പോഴും, സ്വന്തം പണം നഷ്ടപ്പെട്ടത്തിന്റെ പേരില്‍ പാവങ്ങള്‍ ആദ്ത്മഹത്യ ചെയ്തപ്പോഴും ഈ അണ്ണാ ഹസ്സാരെ മോഡിക്ക് എതിരെ എവിടെയെങ്കിലും പ്രതിക്ഷേധിച്ചോ?
ഹരിയാനയിലെ ഗുഡ്ഗാവില്‍ ആറടി ഉയരത്തിലുള്ള തന്റെ സ്വന്തം പ്രതിമ സ്ഥാപിക്കാനുള്ള തടസ്സം നീക്കിത്തരണമെന്ന് ആവശ്യപ്പെട്ട് അഴിമതി വിരുദ്ധനായ അണ്ണാ ഹസാരെ ബിജെപി ദേശീയ അദ്ധ്യക്ഷനായിരുന്ന രാജ്‌നാഥ് സിംഗിന്റെ സഹായം തേടിയത് ഇതേ ജനം മറന്നിട്ടില്ല എന്നും ഓര്‍ക്കുക. കൃത്രിമം കാണിക്കാന്‍ എളുപ്പമായതുകൊണ്ട് തന്നെ പല ലോകരാജ്യങ്ങളും ഉപേക്ഷിച്ച സംവിധാനമാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ എന്നാണ് കേജരിവാളും, അദ്വാനിയും, സുബ്രഹ്മണ്യ സ്വാമിയും ഒക്കെ തെളിയിക്കുന്നത്. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ നിര്‍ത്തണം എന്ന് സുപ്രിം കോടതിയും ഉത്തരവ് ഇറക്കിരുന്നു.
ഇതൊക്കെ വ്യക്തമായി അറിയാവുന്ന അണ്ണാ ഹസ്സാരെ മോഡി തോറ്റു തുന്നം പാടിയ തെരഞ്ഞെടുപ്പുകളില്‍ ഒന്നും തന്നെ വോട്ടിംഗ് യന്ത്രത്തിനെ അനുകൂലിച്ച് പ്രതികരിച്ചിട്ടില്ല എന്നതും വളരെ പ്രസക്തമാണ് ഒരു ചോദ്യമാണ്. രാജ്യത്തെ മിക്ക രാഷ്ട്രീയ പാര്‍ട്ടികളും, സ്ഥാനാര്‍ത്ഥികളും, ലക്ഷക്കണക്കിന് വോട്ടേഴ്സ്സും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലൂടെ ജനാധിപത്യത്തെ പിച്ചി ചീന്തി എന്ന് തെളിവുകള്‍ ്അടക്കം പുറത്ത് കൊണ്ടുവരുമ്പോള്‍ അണ്ണാ ഹസ്സാരെപോലെയുള്ള ആളുകളുകളുടെ നിലപാടുകള്‍ ഇന്ത്യ എത്ര ഭീകരമായ അവസ്ഥയിലേയ്ക്കാണ് നീങ്ങുന്നത് എന്നാണ് തെളിയിക്കുന്നത്. ഇന്ത്യയില്‍ ബിജെപിയുടെ വര്‍ഗ്ഗീയതയും, ഏകാധിപത്യവും അതിന്റെ പരകോടിയിലേയ്ക്ക് നീങ്ങുമ്പോള്‍ അണ്ണാ ഹസ്സരയ്ക്ക് ജെയ്യ് വിളിച്ച അതേ ജനം തന്നെ അണ്ണാ ഹസ്സാരെയേ തള്ളി പറയുന്ന കാലം ഉണ്ടാകാതിരിക്കട്ടെ എന്ന് പ്രത്യാശിക്കാം.
സ്ഥാനാര്‍ത്ഥിയുടെ വോട്ട് പോലും രേഖപ്പെടുത്താത്ത വോട്ടിംഗ് മെഷിനോ? കെജ്‍രിവാള്‍
ലണ്ടന്‍: നികുതിയിളവ് ആദ്യത്തെ രണ്ടു കുട്ടികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്താനുള്ള നിര്‍ദേശം നിയമമാകുന്നു. ഇതിനായുള്ള നിയമം ഇന്നലെ പാര്‍ലമെന്റ് പാസാക്കി. ഈ വര്‍ഷം ഏപ്രില്‍ 6ന് ശേഷം ജനിക്കുന്ന കുട്ടികള്‍ക്ക് മാത്രമാണ് ഇത് ബാധകമാകുക. 2015ലെ ബജറ്റില്‍ മുന്‍ ചാന്‍സലര്‍ ജോര്‍ജ് ഓസ്‌ബോണ്‍ കൊണ്ടുവന്ന നിര്‍ദേശമാണ് നിയമമായി മാറുന്നത്. എന്നാല്‍ ബലാല്‍സംഗത്തിനിരയായി മൂന്നാമതും അമ്മയാകുന്ന സ്ത്രീകള്‍ക്കെങ്കിലും ഇക്കാര്യത്തില്‍ ഇളവ് നല്‍കണമെന്ന് ചില എംപിമാര്‍ ആവശ്യപ്പെട്ടു.
അവതരിപ്പിച്ച സമയത്ത് ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ച ഈ നിയമം പക്ഷേ ഇപ്പോള്‍ പാര്‍ലമെന്റില്‍ ചര്‍ച്ചകളില്ലാതെ പാസാക്കാനാണ് നീക്കം. ഈ നിയമം പ്രാവര്‍ത്തികമല്ലെന്നും സദാഡാര വിരുദ്ധമാണെന്നും എസ്എന്‍പി എംപി ആലിസണ്‍ ത്യൂലിസ് പറഞ്ഞു. ഇതിനെതിരെയുള്ള യുദ്ധം തുടരുമെന്നും അവര്‍ വ്യക്തമാക്കി. ബലാല്‍സംഗത്തിന് ഇരയായി ഉണ്ടാവുന്ന കുട്ടികള്‍ക്ക് നികുതിയിളവ് നല്‍കുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഇതിനായി അധികാരപ്പെട്ട ഒരാള്‍ റവന്യൂ ആന്‍ഡ് കസ്റ്റംസിന് തെളിവ് നല്‍കണം.
ഈ നിര്‍ദേശം മൂലം വിവാദ ബില്ലിന് റേപ്പ് ക്ലോസ് എന്ന പേരുമ വീണിരുന്നു. ആരോഗ്യ മേഖലയിലെ പ്രൊഫഷണലുകള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, കൗണ്‍സലര്‍മാര്‍, റേപ്പ് ചാരിറ്റികളില്‍ പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യലിസ്റ്റുകള്‍ എന്നിവര്‍ക്കാണ് ഇതിനുള്ള അധികാരം നല്‍കിയിരിക്കുന്നത്.
സമീക്ഷ ബെല്‍ഫാസ്റ്റ് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ബെല്‍ഫാസ്റ് സെന്‍ട്രല്‍ ലൈബ്രറിയ്ക്ക് മലയാള പുസ്തകങ്ങളും മലയാള പരിഭാഷാ പുസ്തകങ്ങളും നല്‍കും. ഇതിനു വേണ്ടി ബെല്‍ഫാസ്റ്റ് സെന്‍ട്രല്‍ ലൈബ്രറിയിലെ വിദേശ ഭാഷാ വിഭാഗത്തില്‍ പ്രത്യേകം സ്ഥലം അനുവദിച്ചിട്ടുണ്ട്. ലൈബ്രറിയുടെ മീറ്റിങ് റൂമില്‍ നടക്കുന്ന ലളിതമായ ചടങ്ങിനു ശേഷം ലൈബ്രെറിയന്‍ സ്റ്റീഫന്‍ ഫെറൈന് പുസ്തകങ്ങള്‍ കൈമാറും. വരുന്ന ആഴ്ച മുതല്‍ തന്നെ നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ഏതൊരു വായനശാലയില്‍ നിന്നും പുസ്തകം ഓര്‍ഡര്‍ ചെയ്താല്‍ വായനയ്ക്ക് ലഭ്യമാകും.
എം.മുകുന്ദന്‍, തകഴി, വൈക്കം മുഹമ്മദ് ബഷീിര്‍, സി.രാധാകൃഷ്ണന്‍, ഒ.വി.വിജയന്‍ തുടങ്ങിയവരുടെ ക്ലാസിക്കുകള്‍ക്ക് പുറമെ കേരളത്തിന്റെ പാചക പുസ്തകങ്ങളുടെ ഇഗ്ലീഷ് പരിഭാഷകളും പുസ്തക ശേഖരത്തില്‍ ഉണ്ട്. നമ്മുടെ സംസ്‌കാരത്തിന്റെ ജാലകമായ ഭാഷയുടെ പ്രചാരണം കലാ-സാംസ്‌കാരിക പരിപാടികള്‍ പോലെ തന്നെ പ്രധാനപ്പെട്ടതാണ് എന്ന് സമീക്ഷ ബെല്‍ഫാസ്റ് ചാപ്റ്റര്‍ സെക്ട്രട്ടറി നെല്‍സണ്‍ പീറ്റര്‍ പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം മുന്ന് മണിയ്ക്ക് നടക്കുന്ന ലളിതമായ ചടങ്ങിലേക്ക് ഇടത് പുരോഗമന പ്രസ്ഥാനമായ സമീക്ഷയയിലെ അംഗങ്ങളും പുരോഗമന സാഹിത്യ സ്നേഹികളെയും സ്വാഗതം ചെയ്യുന്നു.