പരേതന് മുണ്ടക്കയം വ്യാകുലമാത പള്ളി ഇടവകാംഗമാണ് .ഭാര്യ ജെസി ജോസ് .ഏക മകന് എട്ടാം ക്ലാസ് വിദ്യാര്‍ഥി അശ്വിന് ജോസ് .
ചേരുവകള്‍
പച്ചരി കാല് കിലോ
തേങ്ങാ 1 എണ്ണം
യീസ്റ്റ് ഒരു നുള്ള്
പഞ്ചസാര 1 ടേബിള്‍ സ്പൂണ്‍
ഉപ്പ് പാകത്തിന്
ചോറ് 3 – 4 ടേബിള്‍ സ്പൂണ്‍
ഒന്നോ രണ്ടോ കുഞ്ഞുള്ളി, ഒരു നുള്ള് ജീരകം ഇത് അരയ്ക്കുന്നത് ഓരോരുത്തരുടെ ഇഷ്ടം.
തേങ്ങാ തിരുമ്മിയത് അരമുറി (രാവിലെ അരച്ച് ചേര്‍ക്കാന്‍)
പാകം ചെയ്യുന്ന വിധം
പച്ചരി എട്ടു മണിക്കൂര്‍ എങ്കിലും കുതിര്‍ക്കാന്‍ വയ്ക്കുക. കുതിര്‍ത്തതിനു ശേഷം അരി കഴുകി വാരി മിക്സിയില്‍ നന്നായി അരച്ചെടുക്കുക. അരയ്ക്കുമ്പോള്‍ ഒരു കപ്പ് തേങ്ങയും, ചോറും യീസ്റ്റും കൂടി അരയ്ക്കണം. കൂടെ ഒരു കുഞ്ഞുള്ളിയും ഒരു നുള്ള് ജീരകം കൂടി അരച്ച് ചേര്‍ക്കാം. അരി അരച്ചത് പൊങ്ങുവാന് വേണ്ടി ഏറ്റവും കുറഞ്ഞത് 8 മണിക്കൂര്‍ വയ്ക്കണം. അപ്പം ചുടുന്നതിനു രണ്ടു മണിക്കൂര്‍ മുമ്പ് അരമുറി തേങ്ങാ തിരുമ്മിയത് അരച്ച് ചേര്‍ക്കണം. തേങ്ങ അരയ്ക്കുമ്പോള്‍ നേര്‍മ്മയായി അരയേണ്ട ആവശ്യം ഇല്ല. ഇനി പാകത്തിന് ്ഉപ്പും പഞ്ചസാരയും ചേര്‍ത്തു നന്നായി ഇളക്കി വയ്ക്കുക. രണ്ടു മണിക്കൂറിനു ശേഷം വെള്ളയപ്പം ചുട്ടെടുക്കാം. ഇങ്ങനെ ഉണ്ടാക്കിയാല്‍ രുചിയും മയവും കിട്ടും.
ചേരുവകള്‍
മട്ടണ്‍ ഒരു കിലോ (ചെറിയ കഷണങ്ങളായി മുറിച്ചത്)
ഉരുളക്കിഴങ്ങ് രണ്ടെണ്ണം (ചെറിയ ചതുരത്തില്‍ കഷണങ്ങളാക്കിയത്
കാരറ്റ് ഒരെണ്ണം (ചെറിയ ചതുരത്തില്‍ കഷണങ്ങളാക്കിയത്)
സവാള രണ്ടെണ്ണം (ചതുരത്തില്‍ അരിഞ്ഞത്)
ഇഞ്ചി അരിഞ്ഞത് ഒരു ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് ഒരു ടേബിള്‍ സ്പൂണ്‍
പച്ചമുളക് രണ്ടായി കീറിയത് അഞ്ചെണ്ണം
കറുവപ്പട്ട രണ്ടു ചെറിയ കഷണം
ഏലക്കാ 4, 5 എണ്ണം
ഗ്രാമ്പൂ 4 എണ്ണം
കുരുമുളക് (പൊടിക്കാത്തത്) ഒരു ടീസ്പൂണ്‍
പെരുംജീരകം ഒരു നുള്ള്
കട്ടിയുള്ള തേങ്ങാപ്പാല്‍ ഒരു കപ്പ്
കട്ടി കുറഞ്ഞ തേങ്ങാപ്പാല്‍ മൂന്നു കപ്പ്
ഉപ്പ് പാകത്തിന്
കറിവേപ്പില രണ്ട് തണ്ട്
പാകം ചെയ്യുന്ന വിധം
ഒരു പാനില്‍ എണ്ണ ചൂടായതിനു ശേഷം കറുവപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്ക, കുരുമുളക്, പെരുംജീരകം എന്നിവ നന്നായി വഴറ്റുക. ഇനി സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ കൂടെ ചേര്‍ത്തു നല്ലതുപോലെ വഴറ്റുക. ഇതിലേക്ക് മട്ടണ്‍ കഷണങ്ങള്‍ കൂടി ചേര്‍ത്തിളക്കി കട്ടി കുറഞ്ഞ തേങ്ങാപ്പാലില്‍ വേവിയ്ക്കുക. ഏകദേശം പകുതി വേവ് ആകുമ്പോള്‍ കാരറ്റ്, ഉരുളക്കിഴങ്ങ് എന്നിവ ചേര്‍ത്തു വീണ്ടും വേവിയ്ക്കുക. നന്നായി വെന്തു കഴിയുമ്പോള്‍ കട്ടികൂടിയ തേങ്ങാപ്പാല്‍ ഒഴിച്ച് ഇളക്കുക. ഈ തേങ്ങാപ്പാല്‍ തിളയ്ക്കാന്‍ അനുവദിയ്ക്കരുത്. രണ്ടു മിനിറ്റ് ചൂടാക്കിയതിനു ശേഷം അടുപ്പില്‍ നിന്നും വാങ്ങുക. നല്ല രുചികരമായ മട്ടണ്‍ സ്റ്റൂ തയ്യാര്‍.
മധ്യതിരുവിതാംകൂര്‍ കത്തോലിക്കരുടെ ആഘോഷങ്ങളിലെ ഒരു സ്പെഷ്യല്‍ ചിക്കന്‍ കറി ആണിത്. അതു കൊണ്ടാണ് അച്ചായന് ചിക്കന്‍ കറി എന്ന് പേരു വീണത്. മധ്യതിരുവിതാംകൂറിലെ മിക്കവാറും എല്ലാ റെസ്റ്റോറന്റുകളുടെ മെനുവിലും അച്ചായന് ചിക്കന്‍ കറി ഉണ്ടായിരിക്കും. വളരെ കുറച്ചു ചേരുവകള്‍ കൊണ്ട് പെട്ടെന്ന് തയ്യറാക്കാവുന്ന ഒരു ഡിഷ് ആണിത്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍
ചിക്കന്‍ 1 കിലോ
ഇഞ്ചി 50 ഗ്രാം
വെളുത്തുള്ളി ഒരു കുടം
പച്ചമുളക് 4 എണ്ണം
പെരുംജീരകം 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി 1 ടീസ്പൂണ്‍
തേങ്ങാപ്പാല്‍ 1 കപ്പ്
ക്രഷ്ഡ് പെപ്പര്‍ 20 ഗ്രാം
ഓയില്‍ ആവശ്യത്തിന്
കറിവേപ്പില 2 തണ്ട്
ഉപ്പ് പാകത്തിന്
പാകം ചെയ്യുന്ന വിധം
ചിക്കന്‍ ചെറിയ കഷണങ്ങളാക്കി കഴുകി വൃത്തിയാക്കി വയ്ക്കുക. ഇനി ഒരു മിക്സിയില്‍ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, പെരുംജീരകം, ഒരു നുള്ള് മഞ്ഞള്‍പ്പൊടി എന്നിവ അല്പം വെള്ളം ചേര്‍ത്ത് അരച്ചെടുക്കുക. ഒരു പാനില്‍ ഓയില്‍ ചൂടാക്കി ചിക്കന്‍, അരപ്പ്, എന്നിവ ചേര്‍ത്ത് നല്ലതു പോലെ മിക്സ് ചെയ്ത് പാകത്തിന് ഉപ്പും ചേര്‍ത്ത് അടച്ചു വെച്ച് വേവിയ്ക്കുക. ഏകദേശം പകുതി വെന്തു കഴിഞ്ഞാല്‍ തീ കുറച്ചു വെച്ച ്തേങ്ങാപ്പാല്‍ ഒഴിച്ച് ഇളക്കി യോജിപ്പിക്കുക. ഇതിലേയ്ക്ക് ക്രഷ്ഡ് പെപ്പര്‍ ചേര്‍ത്ത് വീണ്ടും അടച്ചുവെച്ച് ചാര്‍കുറുകുന്നതു വരെ വേവിയ്ക്കുക. രണ്ടു തണ്ട് കറിവേപ്പില കൂടി അടര്‍ത്തിയിട്ട് ഇളക്കുക. അച്ചായന്‍സ് ചിക്കന്‍ കറി തയ്യാര്‍.
ബീഫ് ഇല്ലാതെ എന്ത് ഈസ്റ്റര്‍. എല്ലാവര്ക്കും പ്രിയപ്പെട്ട നാടന്‍ ബീഫ് ഉലര്‍ത്തല്‍ ഒരു പുതിയ രീതിയില്‍
ചേരുവകള്‍
ബീഫ് ചെറിയ കഷ്ണങ്ങള്‍ ആക്കിയത് : അരക്കിലോ
മഞ്ഞള്‍ പൊടി : ഒരു ടീസ്പൂണ്‍
മുളക്പൊടി : 1 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി 1 ടേബിള്‍ സ്പൂണ്‍
കുരുമുളകു പൊടി : അര ടേബിള്‍ സ്പൂണ്‍
സവാള : നാലെണ്ണം (നീളത്തില്‍ അരിഞ്ഞത്)
ഇഞ്ചി നീളത്തില്‍ അരിഞ്ഞത് : രണ്ടു സ്പൂണ്‍
വെളുത്തുള്ളി ഒരു കുടം
പച്ചമുളക് : നാലെണ്ണം (നീളത്തില്‍ അരിഞ്ഞത്)
കറിവേപ്പില : രണ്ടു പിടി
തേങ്ങാ കഷ്ണങ്ങള്‍ : കാല് കപ്പ്
വെളിച്ചെണ്ണ : എട്ടു സ്പൂണ്‍
കറുവാപ്പട്ട : രണ്ടു കഷ്ണം
ജാതിപത്രി : ഒരു കഷ്ണം
ഗ്രാമ്പൂ : നാലെണ്ണം
മഞ്ഞള്‍ പൊടി : അര സ്പൂണ്‍
പെരുംജീരകം പൊടിച്ചത് : ഒരു സ്പൂണ്‍
ഗരം മസാല : രണ്ടു സ്പൂണ്‍
കുരുമുളക് ചതച്ചത് : രണ്ടു സ്പൂണ്‍
ഉപ്പ് : പാകത്തിന്
പാകം ചെയ്യുന്ന വിധം
ബീഫില്‍ മഞ്ഞള്‍പൊടി, കുരുമുളകുപൊടി, മല്ലിപ്പൊടി, മുളകുപൊടി എല്ലാം പുരട്ടി അര മണിക്കൂര്‍ വച്ചശേഷം പാകത്തിന് വെള്ളം ചേര്‍ത്ത് വേവിക്കുക.
ഓയില്‍ ചൂടാക്കി വെളുത്തുള്ളി ഇഞ്ചിയും പച്ചമുളകും പച്ചമണം മാറുന്നതുവരെ വഴറ്റുക. ഇതിലേയ്ക്ക് സവാളയും കറിവേപ്പിലയും തേങ്ങയും ചേര്‍ത്ത് ഇളം ബ്രൗണ്‍ നിറം ആകുന്നതു വരെ വഴറ്റുക. തീ കുറച്ചു കറുവാപ്പട്ട, ജാതിപത്രി, ഗ്രാമ്പൂ എന്നിവ മൂപ്പിക്കുക.
ഇതിലേയ്ക്ക് മഞ്ഞള്‍പൊടി, പെരുംജീരകപ്പൊടി, ഗരംമസാല, കുരുമുളക്പൊടിച്ചത് ചേര്‍ത്ത് വഴറ്റുക. മസാല മൂത്ത ശേഷം വേവിച്ച് വച്ചിരിക്കുന്ന ബീഫ് ചേര്‍ത്ത് ഇളക്കി ആവശ്യത്തിനുപ്പും അരഗ്ലാസ് വെള്ളവും ഒഴിച്ച് വെള്ളം വറ്റി ബീഫ് നന്നായി മൊരിയുന്നതു വരെ വേവിക്കുക. ഇതില്‍ കാല് സ്പൂണ്‍ നെയ്യും കൂടി ചേര്‍ത്താല്‍ കൂടുതല്‍ രുചികിട്ടും.
ചേരുവകള്‍
ബസുമതിറൈസ് 2 കപ്പ്
നെയ്യ് 25 ഗ്രാം
സവാള 1 എണ്ണം സ്ലൈസ് ചെയ്തത്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 ടീസ്പൂണ്‍
കാരറ്റ് 3 എണ്ണം കനം കുറച്ച് നീളത്തില്‍ അരിഞ്ഞത് (juliennse)
ഗ്രീന്‍പീസ് അര കപ്പ്
പാകം ചെയ്യുന്ന വിധം
അരി ഉപ്പിട്ട വെള്ളത്തില്‍ വേവിച്ചൂറ്റി വയ്ക്കുക. നെയ്യ് ചൂടാക്കി സബോള, ഇഞ്ചിവെളുത്തുള്ളിപേസ്റ്റ് എന്നിവ വഴറ്റിയ ശേഷം ക്യാരറ്റ്, ഗ്രീന്‍പീസ് ചേര്‍ത്ത് കുക്ക് ചെയ്യുക. നന്നായി കുക്ക് ആയി കഴിയുമ്പോള്‍ വേവിച്ചുവച്ച ചോറ് ചേര്‍ത്തിളക്കി ചൂടോടെ വിളമ്പുക
അല്പം വ്യത്യസ്തവും എന്നാല്‍ സിമ്പിളും അയ ഒരു സലാഡ്.
ചേരുവകള്‍
പാസ്ത 150 ഗ്രാം
നല്ല കട്ടിയുള്ള തൈര് 250 ml
മാര്‍മലെയ്ഡ് 4 ടേബിള്‍ സ്പൂണ്‍
വറ്റല്‍ മുളക് ചതച്ചത്, ക്യാപ്സിക്കം അരിഞ്ഞത് ഗാര്‍നിഷിന്
പാകം ചെയ്യുന്ന വിധം
പാസ്ത ഉപ്പിട്ട വെള്ളത്തില്‍ കുക്ക് ചെയ്ത് ഊറ്റി വയ്ക്കുക. തൈരും മാര്‍മലെയ്ഡും മിക്സ് ചെയ്ത് അതിലേയ്ക്ക് പാസ്ത ചേര്‍ത്തിളക്കി ഉപ്പ് പാകത്തിനാക്കുക. വറ്റല്‍മുളക് ചതച്ചത്, ക്യാപ്സിക്കം അരിഞ്ഞത് വച്ച് ഗാര്‍നിഷ് ചെയ്യുക.
ചേരുവകള്‍
മുട്ട 3 എണ്ണം
മില്‍ക്ക് 1 കപ്പ്
കണ്ടെന്സ്ഡ് മില്‍ക്ക് 150 ml
ഷുഗര്‍ 50 ഗ്രാം
ഉപ്പില്ലാത്ത ബട്ടര്‍ 75 ഗ്രാം
കറുവാപ്പട്ട പൊടിച്ചത് 1/ 2 ടീസ്പൂണ്‍
ബ്രഡ് 1 എണ്ണം (500 ഗ്രാം) സൈഡ് കളഞ്ഞു ചെറിയ ചതുര കഷണങ്ങള്‍ ആക്കിയത്
ആപ്പിള്‍ 2 എണ്ണം തൊലികളഞ്ഞു ചതുര കഷണങ്ങള്‍ ആക്കിയത്
ചോക്ലേറ്റ് ചിപ്സ് 50 ഗ്രാം
പാകം ചെയ്യുന്ന വിധം
മുട്ട നന്നായി അടിച്ച ശേഷം പാലും ചേര്‍ത്ത് വീണ്ടും അടിച്ചെടുക്കുക. ഇതിലേയ്ക്ക് കണ്ടെന്സ്ഡ് മില്‍ക്ക്, ഷുഗര്‍, ഉപ്പില്ലാത്ത ബട്ടര്‍, കറുവാപ്പട്ട പൊടിച്ചത് എന്നിവ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. ബ്രഡും, ചോക്ലേറ്റ് ചിപ്സ്, ആപ്പിളും ചേര്‍ത്ത് വീണ്ടും മിക്സ് ചെയ്ത് ഗ്രീസ് ചെയ്ത ഒരു റെമിക്കിന്‍ ബൗള്‍/ ബേക്കിംഗ് ട്രേയിലേയ്ക്ക് മാറ്റി 200 ഡിഗ്രി ചൂടില്‍ നന്നായി സെറ്റ് ആകുന്നതു വരെ ബേക്ക് ചെയ്ത് എടുക്കുക. ചൂടോടെയോ തണുപ്പിച്ചോ ക്രീമോ ഐസ്ക്രീമോ ചേര്‍ത്ത് വിളമ്പുക.
ഹോട്ടല്‍ മാനേജ്മെന്റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.
ബേസില്‍ ജോസഫിന്റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അയര്‍ലണ്ട് മലയാളി നാട്ടില്‍ ബൈക്കപകടത്തില്‍ മരണമടഞ്ഞ വാര്‍ത്തയുടെ തൊട്ട് പിന്നാലെ യുകെ മലയാളികളെ തേടി മറ്റൊരു മരണ വാര്‍ത്ത കൂടി.ലീഡ്സില്‍ താമസിക്കുന്ന മുണ്ടക്കയം സ്വദേശി പഴനിലത്ത് ജോസ് വിന്‍സെന്റ് (50 വയസ് ) ആണ് ഇന്ന് വൈകിട്ടോടെ മരണമടഞ്ഞത് .ദീര്‍ഘകാലമായി കിഡ്നി സംബന്ധമായ അസുഖത്തിന് ചികിത്സയില്‍ ആയിരുന്ന ജോസ് ലീഡ്സ് സെന്റ് ജെയിംസ് ഹോസ്പിറ്റലില്‍ വച്ചാണ് മരണമടഞ്ഞത്.
പരേതന് മുണ്ടക്കയം വ്യാകുലമാത പള്ളി ഇടവകാംഗമാണ് .ഭാര്യ ജെസി ജോസ് .ഏക മകന് എട്ടാം ക്ലാസ് വിദ്യാര്‍ഥി അശ്വിന് ജോസ് .
കോര്‍ക്ക്: കോര്‍ക്കില്‍ നിന്നും താത്കാലികമായി കേരളത്തിലേയ്ക്ക് തിരിച്ചുപോയ മലയാളി വാഹനാപകടത്തില്‍ മരിച്ചു. കട്ടപ്പന വെള്ളയാംകുടി സ്വദേശിയായ തൂങ്കുഴി ഷീന്‍ കുര്യാക്കോസ്(40 വയസ്)കാഞ്ഞിരപ്പള്ളിയ്ക്കടുത്ത് വെച്ചുണ്ടായ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത്. നാട്ടിലുള്ള മാതാപിതാക്കളെ ശുശ്രൂഷിക്കുന്നതിനായാണ് കഴിഞ്ഞ വര്‍ഷം ഷീന്‍ നാട്ടിലേയ്ക്ക് തിരിച്ചു പോയത്.പുതിയതായി വാങ്ങിയ ബുള്ളറ്റ് ബൈക്കില്‍ എടത്വായ്ക്ക് പോകുമ്പോഴാണ് പത്തൊമ്പതാം മൈലില്‍ വെച്ച് അപകടം സംഭവിച്ചത്. ഇന്ന് രാവിലെ ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷീനിനെ കാരിത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.ഇന്ന് ഇന്ത്യന്‍ സമയം 3 മണിയോടെ മണിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു
ഷീനിന്റെ സുഹൃത്ത്, അയര്‍ലണ്ടിലെ കോര്‍ക്ക് വില്‍ട്ടനില്‍ താമസിക്കുന്ന അജേഷ് ജോണിന്റെ ഭാര്യാ പിതാവ്,കഴിഞ്ഞ ദിവസം നിര്യാതനായ എടത്വ ചക്കാലക്കല്‍ ജോര്‍ജ്ജ് വര്‍ഗീസിന്റെ സംസ്കാരശുശ്രൂഷകളില്‍ പങ്കെടുക്കുന്നതിനായി ഇന്ന് രാവിലെ മകളെ സ്കൂളില്‍ അയച്ചതിന് ശേഷമാണ് ഷീന്‍ ഏടത്വായ്ക്ക് പോയത്.
കട്ടപ്പന വെട്ടിക്കുഴക്കവല തൂങ്കുഴിയില്‍ കുര്യാക്കോസിന്റെ മകനാണ് ഷീന്‍.മാതാവ്:മേരി.
ഭാര്യ അമ്പിളി ജേക്കബ് കോര്‍ക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ആണ്. എരുമേലി വെച്ചൂച്ചിറ വെള്ളമറ്റം കുടുംബാംഗമാണ് അമ്പിളി. ഏകമകള്‍ ആഞ്ജലീന മരിയ ഷീന്‍ കട്ടപ്പന പോപ് സ്കൂള്‍ വിദ്യാര്‍ത്ഥിനിയാണ്. 6 വയസുള്ള ഏക മകള്‍ ഷീനോടൊപ്പം കട്ടപ്പനയിലെ വീട്ടിലായിരുന്നു. സഹോദരങ്ങള്‍:ലിനറ്റ് (പുല്ലുമേട്), ബെറ്റി, ഡിമ്പിള്‍ (കാമാക്ഷി).
കോര്‍ക്കില്‍ കാറ്ററിംഗ് മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഷീന്‍ മുമ്പ് കട്ടപ്പനയില്‍ പവറോണ് ഇന്വര്ട്ടേഴ്സ് എന്ന സ്ഥാപനം നടത്തിയിരുന്നു.
മൃതദേഹം കാരിത്താസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
വിവരമറിഞ്ഞ് ഷീനിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും കാരിത്താസില്‍ എത്തിയിട്ടുണ്ട്
ന്യൂദല്‍ഹി: ജെ.എന്‍.യുവിലെ എ.ബി.വി.പി യൂണിറ്റില്‍ കൂട്ടരാജി. സര്‍വകലാശാല യൂണിറ്റ് ജോയിന്റ് സെക്രട്ടറി അടക്കം മൂന്ന് നേതാക്കള്‍ എബിവിപിയില്‍ നിന്ന് രാജിവെച്ചു. ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികളെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ചും രോഹിത് വെമുല, മനുസ്മൃതി വിഷയത്തില്‍ പാര്‍ട്ടിയോടുള്ള എതിര്‍പ്പും പ്രകടിപ്പിച്ചാണ് പ്രവര്‍ത്തകരുടെ രാജി.
ജെ.എന്‍.യു യൂണിറ്റ് ജോയിന്റ് സെക്രട്ടറി പ്രദീപ്, സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സ് പ്രസിഡന്റ് രാഹുല്‍ യാദവ്, സെക്രട്ടറി അങ്കിത് ഹന്‍സ് എന്നിവരാണ് രാജിവെച്ചത്. ദേശീയ പതാകയുമായി ബിജെപി നേതാക്കള്‍ ജെ.എന്‍.യുവിന് മുന്നില്‍ വന്ന് നടത്തുന്നത് ദേശീയതയല്ലെന്നും മറിച്ച് ഗുണ്ടായിസമാണെന്നും പുറത്ത് വന്ന നേതാക്കള്‍ കുറ്റപ്പെടുത്തുന്നു.
രാജിക്കത്തിന്റെ പൂര്‍ണരൂപം
പ്രിയ സുഹൃത്തുക്കളെ
ഞങ്ങള്‍, പ്രദീപ് (എ.ബി.വി.പി ജെ.എന്‍.യു യൂണിറ്റ് ജോയിന്റ് സെക്രട്ടറി), രാഹുല്‍ യാദവ് (പ്രസിഡന്റ് എസ്.എസ്.എസ് എ.ബി.വി.പി യൂണിറ്റ്) അന്‍കിത് ഹാന്‍സ് (സെക്രട്ടറി എസ്.എസ്.എസ് എ.ബി.വി.പി യൂണിറ്റ്) എ.ബി.വി.പിയില്‍ നിന്നും രാജിവെക്കുന്നു. സംഘടനയുമായി ഒരു തരത്തിലും ഇനി ഞങ്ങള്‍ സഹകരിക്കില്ല. ഞങ്ങള്‍ സംഘടനയില്‍ നിന്നും പോരാനുള്ള കാരണങ്ങള്‍ ഇവയാണ്;
1 ജെ.എന്‍.യുവില്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍
2 രോഹിത് വെമുല, മനുസ്മൃതി വിഷയങ്ങളില്‍ ഞങ്ങള്‍ക്ക് ബി.ജെ.പിയോടുള്ള എതിരഭിപ്രായം
ഫെബ്രുവരി 9ന് ജെ.എന്‍.യുവില്‍ രാജ്യദ്രോഹ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു എന്നത് നിര്‍ഭാഗ്യകരവും ദുഖകരവുമാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ശിക്ഷിക്കപ്പെടണമെന്നു തന്നെയാണ്. പക്ഷെ പ്രശ്നത്തെ കൈകാര്യം ചെയ്യുന്ന എന്‍.ഡി.എ സര്‍ക്കാരിന്റെ രീതി നീതികരിക്കാനാവാത്തതാണ്. പ്രൊഫസര്‍മാരും മാധ്യമപ്രവര്‍ത്തകരും ആക്രമിക്കപ്പെടുന്നു. അന്വേഷണം നടത്തുന്നതും ഇടതുപക്ഷത്തെയാകെ ദേശവിരുദ്ധരാക്കി മുദ്രകുത്തി ആശയങ്ങളെ തകര്‍ക്കുന്നത് തമ്മിലും വ്യത്യാസമുണ്ട്.
ജെ.എന്‍.യു അടച്ചു പൂട്ടണമെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. പക്ഷെ ഞങ്ങള്‍ക്ക് പറയാനുള്ള ‘സീ ന്യൂസ്’ അടച്ചുപൂട്ടണമെന്നാണ്. ഏതാനും ചിലര്‍ ചെയ്ത തെറ്റായ പ്രവര്‍ത്തികളെ സാമന്യവത്കരിച്ച് ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ തലയില്‍ കെട്ടിവെക്കാനാണ് പക്ഷപാതികളായ സീ ന്യൂസ് ശ്രമിക്കുന്നത്.
പുരോഗനാത്മകവും ജനാധിപത്യപരവുമായ മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കുന്ന രാജ്യത്തെ ഉന്നത് വിദ്യഭ്യാസ സ്ഥാപനമാണ് ജെ.എന്‍.യു. സമൂഹത്തിലെ വിവിധ തട്ടിലുള്ളവര്‍ ഇവിടെ ആശയങ്ങള്‍ പങ്കു വെക്കുന്നുണ്ട്. തുല്യതയാണ് അത പങ്കുവെക്കുന്നത്. വിദ്യാര്‍ത്ഥികളെ അടിച്ചമര്‍ത്തിയ സര്‍ക്കാരിന്റെ വക്താക്കളാവാന്‍ ഞങ്ങളില്ല. ജെ.എന്‍.യുവിന്റെ നോര്‍ത്ത് ഗേറ്റിലും പട്യാലകോടതിയിലും അക്രമം അഴിച്ചു വിട്ടവരെ ന്യായീകരിക്കാനാണ് സര്‍ക്കാറും ഒ.പി ശര്‍മയെ (എം.എല്‍.എ) പോലുള്ളവരും ശ്രമിച്ചത്.
ദേശീയ പതാകയുമായെത്തി ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികളെ ആളുകള്‍ തല്ലിച്ചതയ്ക്കുന്ന കാഴ്ച ഞങ്ങള്‍ എല്ലാ ദിവസവും കാണുന്നുണ്ട്. ഇത് ദേശീയതയല്ല, തെമ്മാടിത്തമാണ്. രാജ്യത്തിന്റെ പേര് പറഞ്ഞ് എന്തും കാണിക്കാമെന്ന് നിങ്ങള്‍ കരുതേണ്ട. ദേശീയതയും ഗുണ്ടായിസവും രണ്ടും രണ്ടാണ്.
ദേശ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ജെ.എന്‍.യുവിലോ രാജ്യത്തിന്റെ മറ്റേതെങ്കിലും ഭാഗത്തോ അനുവദിക്കാനാവില്ല. ജെ.എന്‍.യുവില്‍ അത്തരത്തില്‍ ഒന്നും നടന്നിട്ടില്ലെന്നാണ് വിദ്യാര്‍ത്ഥി യൂണിയനും ചില ഇടതു സംഘടനകളും പറയുന്നത്. എന്നാല്‍ മുന്‍ ഡി.എസ്.യു അംഗങ്ങള്‍ സംഘടിപ്പിച്ച പരിപാടിയില്‍ ചിലര്‍ രാജ്യദ്രോഹ മുദ്രാവാക്യങ്ങള്‍ വിളിച്ചതിന് വീഡിയോ ദൃശ്യങ്ങളുണ്ട്. കുറ്റം ചെയ്തവര്‍ നിയമപ്രകാരം ശിക്ഷിക്കപ്പെടണമെന്നാണ് ഞങ്ങളുടെ അഭിപ്രായം.
കണ്ണൂര്‍: കേരളത്തില്‍ നിന്ന് വീണ്ടും സദാചാര ഗുണ്ടകളുടെ ആക്രമണ വാര്‍ത്ത. ഇത്തവണ ഇവരുടെ അതിക്രമത്തിന് ഇരയായത് ഓസ്ട്രേലിയന്‍ മലയാളിയും ഭാര്യയുമാണ്. കണ്ണൂരില്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന ഓസ്ട്രേലിയന്‍ മലയാളികളായ മനോജ് മാത്യുവിനും ഭാര്യയ്ക്കും നേരെയാണ് സദാചാര പോലീസ് ചമയുന്നവരുടെ ആക്രമണം ഉണ്ടായത്. കാറില്‍ കുട്ടികളുമായി സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ ബൈക്കിലെത്തിയ ആറംഗ സംഘമാണ് ശല്യപ്പെടുത്തിയത്. ദമ്പതികളുടെ സമയോചിതമായ ഇടപെടലില്‍ നാലുപേരെ പോലീസ് പിടികൂടി.
ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷന് സമീപമാണ് സംഭവം. പയ്യാവൂര്‍ ഉപ്പുതറ സ്വദേശി മനോജ് മാത്യുവും കുടുംബവുമാണ് ആക്രമണത്തിന് ഇരയായത്. ഭാര്യയ്ക്കും ഇരട്ടക്കുട്ടികള്‍ക്കും ഒപ്പം തളിപ്പറമ്പ് കുറുമാത്തൂരിലെ ബന്ധുവീട്ടില്‍ പോയി മടങ്ങവെ ആറംഗ സംഘം മൂന്ന് ബൈക്കുകളിലായി പിന്തുടരുകയായിരുന്നു. ഏകദേശം 19 കിലോമീറ്ററോളം സംഘം കാറിനെ പിന്തുടര്ന്നു. തുടര്‍ന്ന് ശ്രീകണ്ഠപുരം സര്‍ക്കാര്‍ ഹൈസ്കൂളിന് സമീപത്ത് ബൈക്ക് കാറിന് കുറുകെയിട്ട് മനോജ് മാത്യുവിന്റെ ഭാര്യയെ പുറത്തേയ്ക്ക് വലിച്ചിറക്കാനും സംഘം ശ്രമിച്ചു. ഉടന്‍ മനോജ് മാത്യു കാര്‍ വേഗത്തില്‍ ഓടിച്ച് സമീപത്തെ പോലീസ് സ്റ്റേഷനിലേക്ക് കയറ്റുകയായിരുന്നു. എന്നാല്‍ ബൈക്കുകള്‍ കാറിനെ സ്റ്റേഷനിലേക്കും പിന്തുടര്ന്നു.
മനോജ് മാത്യു പോലീസിന് മുമ്പാകെ സംഭവം വിവരിച്ചതോടെ ബൈക്കിലെത്തിയവില്‍ നാലുപേരെ ഉദ്യോഗസ്ഥര്‍ക്ക് പിടികൂടാനായി. സംഘത്തിലെ രണ്ടുപേര്‍ ബൈക്കില്‍ കടന്നുകളഞ്ഞു. കുറുമാത്തൂര്‍ സ്വദേശി നൗഷാദ്, മുസ്തഫ, അഫ്സല്, സതീശന് ്എന്നിവരാണ് പിടിയിലായത്. പ്രതികള്‍ മുമ്പും സദാചാര ഗുണ്ടായിസവുമായി ബന്ധപ്പെട്ട് പിടിയിലായിട്ടുള്ളതായി പോലീസ് വ്യക്തമാക്കി.
മനോജ് മാത്യുവും കുടുംബവും ഓസ്ട്രേലിയയില്‍ ജോലിനോക്കി വരുകയാണ്. നാട്ടിലെത്തിയപ്പോള്‍ ഭാര്യയ്ക്കൊപ്പം മനോജ് സ്ഥിരമായി തളിപ്പറമ്പില്‍ ജോലിയുമായി ബന്ധപ്പെട്ട ഒരു കോഴ്സ് പഠിക്കാന്‍ പോയിരുന്നു. ദമ്പതികള്‍ തളിപ്പറമ്പ് കേന്ദ്രീകരിച്ച് അനാശാസ്യം നടത്തുകയാണെന്ന് കരുതിയാണ് യുവാക്കള്‍ പ്രശ്നമുണ്ടാക്കാന്‍ ശ്രമിച്ചതെന്നാണ് സൂചന.
തിരുവനന്തപുരം: സംസ്ഥാന നികുതി വരുമാനത്തിന്റെ പ്രധാന ശ്രോതസ്സായ എക്സൈസ് വരുമാനം രണ്ട് വര്‍ഷമായി കുറയുന്നതായി സിഎ ജിയുടെ ഓഡിറ്റ് റിപ്പോര്‍ട്ട്. പ്രാഥമിക ചിലവുകള്‍ കണ്ടെത്തുന്നതിന് പോലും കടമെടുക്കേണ്ടി വരുന്നു. സംസ്ഥാനത്തിന്റെ പൊതുകടം 1,41,947 കോടി രൂപയായി വര്‍ദ്ധിച്ചെന്നും സിഎ ജി റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നു.
വിവിധ പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന സാമ്പത്തിക സഹായം കാര്യക്ഷമമായി വിനിയോഗിക്കാത്തതിനാല്‍ പദ്ധതി വിഹിതം നഷ്ടപ്പെടുന്നതായും റിപ്പോര്‍ട്ടിലുണ്ട്
സ്വന്തം ലേഖകന്‍
പട്യാല കോടതിയിലെ തുടര്‍ച്ചയായ രണ്ടാം ദിവസത്തെയും അക്രമത്തിനെതിരെ ഇന്ത്യന്‍ മാധ്യമ ലോകം ഒരൊറ്റ മനസോടെ രംഗത്തെത്തി. മാധ്യമ പ്രവര്‍ത്തകര്‍ക്കും, കനയ്യ കുമാറിനുമെതിരെയാണ് ഇന്നും പട്യാല കോടതി പരിസരത്ത് അതിക്രമം ഉണ്ടായത്. ഇന്നലെയുണ്ടായ അക്രമത്തിന്റെ പശ്ചാത്തലത്തില്‍ 600 ഓളം മാധ്യമപ്രവര്‍ത്തകര്‍ സുപ്രീംകോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ്, ഇന്ന് കോടതി കേസ് പരിഗണിച്ച് സുരക്ഷ ഉറപ്പുവരുത്താന്‍ നിര്‍ദേശിച്ചത്. എന്നിട്ടും രൂക്ഷമായ അതിക്രമങ്ങളാണ് നേരിടേണ്ടിവന്നത്.
ഈ വിദ്യാര്‍ത്ഥിയെ ദേശവിരുദ്ധനെന്ന് വിളിച്ച് നിങ്ങള്‍ അയാളെ കല്ലെറിയുകയും ചവിട്ടുകയും ചെയ്യുന്നു. നിങ്ങളാണ് രാജ്യ സ്നേഹികളെങ്കില്, എനിക്ക് ദേശദ്രോഹിയാകാനാണ് താല്പര്യമെന്നാണ് എന്‍ഡിടിവിയുടെ കണ്‍സള്‍ട്ടിംഗ് എഡിറ്ററായ ബര്‍ഖാ ദത്ത് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതാണോ ജനാധിപത്യമെന്നും ബര്‍ഖ ചോദിക്കുന്നു.

കപട ദേശീയവാദികളുടെ വികൃത മുഖമാണ് ഇന്ന് വ്യക്തമായതെന്ന് ഇന്ത്യ ടുഡേയുടെ കണ്‍സള്‍ട്ടിംഗ് എഡിറ്ററായ രാജ്ദീപ് സര്‍ദേശായി ട്വിറ്ററില്‍ പറഞ്ഞു. ഇതേ ദേശീയതയാണ് ബാബറിമസ്ജിദ് കാലത്തും വനിതാ മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ഉപയോഗിച്ചത്. ഭാരതമാതാവിന്റെ പേരില്‍ വനിതാ മാധ്യമ പ്രവര്‍ത്തകയുടെ മുടിക്ക് കയറിപ്പിടിക്കുന്ന ദേശഭക്തിയാണ് നിലവില്‍ കാണുന്നത്. തെമ്മാടികളുടെ ആദ്യ ആശ്രയ കേന്ദ്രമായി രാജ്യസ്നേഹം മാറുന്നുവെന്നും രാജ്ദീപ് ട്വീറ്റ് ചെയ്തു.
നിയമ വ്യവസ്ഥ തകര്‍ന്നുവെന്നും കേന്ദ്രത്തില്‍ രാഷ്ട്രപതി ഭരണം ഏര്പ്പെടുത്താനാകുമോയെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ കണ്ടസള്ട്ടിംഗ് എഡിറ്ററായ സാഗരിക ഘോഷ് ട്വീറ്റ് ചെയ്തിട്ടുണ്ട്. രാജ്യസ്നേഹത്തിലും രാജ്യദ്രോഹത്തിലും സ്വയം ശിക്ഷ വിധിച്ച് അഭിഭാഷകര്‍ മാറുകയാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ജെഎന്‍യുവില്‍ ഉയര്‍ന്നെന്ന് പറയപ്പെടുന്ന മുദ്രാവാക്യങ്ങളോ, ഇന്ന് കോടതിയില്‍ നടന്നതോ ഏതാണ് കൂടുതല്‍ രാജ്യവിരുദ്ധമെന്ന ചോദ്യമാണ് എന്‍ഡിടിവി സിഇഒ വിക്രം ചന്ദ്ര ട്വീറ്റ് ചെയ്തത്. ഇന്ന് നടന്ന സംഭവങ്ങള്‍ കോടതി നീതിയുടെ ശ്രീകോവിലാണോ യുദ്ധഭൂമിയാണോ എന്ന് സംശയമുണ്ടാക്കുന്നുവെന്നും വിക്രം പറഞ്ഞു
ഇന്ത്യ ടുഡേ എംഡി രാഹുല്‍ കന്‍വാലിന്റെ അഭിപ്രായം ഇന്ന് കോടതിയില്‍ നടന്നത് രാജ്യ വിരുദ്ധമാണെന്നാണ്. ദില്ലി പോലീസ് നാണിച്ച് തല താഴ്ത്തണമെന്നും രാഹുല്‍ പറഞ്ഞു. സ്ഥാനക്കയറ്റം കിട്ടിയ കമ്മീണണര് ബിഎസ് ബസിക്കെതിരെയും മാധ്യമപ്രവര്‍ത്തകര്‍ ശക്തമായാണ് പ്രതികരിക്കുന്നത്. ജെ എന്യുവിനെ ദേശ വിരുദ്ധരാക്കി ചിത്രീകരിക്കുകയും മാധ്യമ പ്രവര്‍ത്തകര്‍ വേട്ടയാടപ്പെടുമ്പോള്‍ മൗനം പാലിക്കുകയും ചെയ്യുന്ന ചില ടെലിവിഷന്‍ പരിപാടികള്‍ക്കെതിരെയും മാധ്യമ സമൂഹം രംഗത്തെത്തിയിട്ടുണ്ട്.
ടെലിഗ്രാഫ് പത്രത്തിന്റെ ഒന്നാം പേജും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്.

ഇന്ത്യയുടെ സമീപകാല ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യയിലെ മുന്‍നിര മാധ്യമപ്രവര്‍ത്തകരാകെ ഒരു പ്രശ്നത്തില്‍ ഇത്രയും രൂക്ഷമായ വിമര്‍ശനങ്ങളുമായി പരസ്യമായി രംഗത്തെത്തുന്നത്.
ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് കന്നയ്യകുമാറിനെ ഹാജരാക്കുന്ന പട്യാല കോടതിയില്‍ വീണ്ടും ആര്‍എസ്എസ് അനുകൂല അഭിഭാഷകരുടെ തേര്‍വാഴ്ച
4:46 കന്നയ്യ കുമാര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് ഇടപെടുന്നു. ഡല്‍ഹി പൊലീസ് കമ്മീഷ്ണര്‍ക്കും കേന്ദ്ര അഭ്യന്തര സെക്രട്ടറിയ്ക്കും കമ്മീഷന് നോട്ടീസ് അയച്ചു.
4:44 കന്നയ്യ കുമാറിനെ തീഹാര്‍ ജയിലിലേക്ക് മാറ്റും
4:42 മൂന്ന് അഭിഭാകര്‍ക്കും ബി.ജെ.പി എം.എല്‍.എ ഒ.പി ശര്‍മയോടും വിശദീകരണം തേടുമെന്ന് ബി.എസ് ബസ്സി
4:30 ഞാന്‍ ദേശദ്രോഹിയല്ലെന്ന് കന്നയ്യ കുമാര്‍ കോടതിയോട്. രാജ്യത്തിന്റെ ഭരണഘടനയില്‍ വിശ്വസിക്കുന്നയാളാണെന്നും കന്നയ്യ കോടതിയില്‍ പറഞ്ഞു.
4:23 പട്യാല ഹൗസ് കോടതിയില്‍ തങ്ങള്‍ക്ക് നേരെയും അതിക്രമമുണ്ടായതായി അഭിഭാഷക സംഘം നടന്നത് ഞെട്ടിക്കുന്ന സംഭവങ്ങള്‍.
4.22 കന്നയ്യ കുമാറിന് അടിയന്തര ചികിത്സ നല്കാന് കോടതി വളപ്പിലെത്താന്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം.
3:58 കന്നയ്യ കുമാറിന്റെ ജുഡീഷ്യല്‍ കസ്റ്റഡി മാര്‍ച്ച് 2 വരെ സുപ്രീംകോടതി നീട്ടി.
3:45 സുപ്രീംകോടതി നിയോഗിച്ച അന്വേഷണ കമ്മിഷന് അംഗങ്ങളെയും തടഞ്ഞു. ആര്.എസ്.എസ് അഭിഭാഷകരാണ് മുദ്രാവാക്യം മുഴക്കി പാനലംഗങ്ങളെ തടയുകയായിരുന്നു. ഏറെ പണിപ്പെട്ടാണ് കമ്മഷന് അംഗങ്ങളെ പൊലീസ് കോടതിയിലെത്തിച്ചത്.
3:39 അഭിഭാഷക സംഘത്തിന്റെ ഭാഗമാകാന്‍ കപില്‍ സിബല്‍ വിസമ്മതിക്കുന്നു. കോടതി ഉദ്യോഗസ്ഥനെന്ന നിലയ്ക്ക് പാട്യാല കോടതിയില്‍ പോകാന്‍ സിബലിനോട് സുപ്രീംകോടതി
3:34 പോലീസ് കമ്മീഷണറില്‍ നിന്നും വിശദീകരണം തേടുമെന്ന് അഭ്യന്തര സെക്രട്ടറി രാജീവ് മെഹറിഷി.
3:27 ദല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ് ബസ്സിയോട് നേരിട്ട് ഹാജരാകാന്‍ സുപ്രീംകോടതി ദല്‍ഹി പോലീസിന്റെ അഭിഭാഷകന് അജിത് സിന്‍ഹയോട് ആവശ്യപ്പെട്ടു. കോടതിക്കകത്ത് കുടുങ്ങി പോയ അഭിഭാഷകരെയും മാധ്യമപ്രവര്‍ത്തകരെയും രക്ഷപ്പെടുത്താന്‍ കോടതി പോലീസിനോട് നിര്‍ദേശിക്കുന്നു.
3:24 കന്നയ്യ കുമാറിന്റെ അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും ജഡ്ജിയും കോടതിക്കകത്ത് കുടുങ്ങി നല്ക്കുന്നു. അഭിഭാഷകര്‍ തടിച്ച് കൂടിയതിനാല്‍ പുറത്തിറങ്ങാനാകാത്ത സ്ഥിതി.
3:23 കപില്‍ സിബല്‍, രാജീവ് ധവാന്, ദുശ്യന്ത് ദേവ്, എ.ഡി.എന്‍ റാവു, അജിത് സിന്‍ഹ, ഹരിന്‍ റാവല്‍ എന്നിവരടങ്ങുന്ന അഭിഭാഷക സംഘം കോടതിയുടെ നിര്‍ദേശ പ്രകാരം പാട്യാല കോടതിയിലേക്ക് പോകുന്നു.
3:16 ആശങ്കാജനകമായ സ്ഥിതി വിശേഷമാണെന്ന് സുപ്രീംകോടതി.
3:14 കോടതി വളപ്പില്‍ കന്നയ്യ കുമാര്‍ ആക്രമിക്കപ്പെട്ടതായി മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്സിംഗ് സുപ്രീംകോടതിയെ അറിയിക്കുന്നു.
3:11 പാട്യാലഹൗസ് കോടതിക്കുള്ളില്‍ നിന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കല്ലേറ്.
3:08 പട്യാല ഹൗസ് കോടതി നടപടികള്‍ നിര്‍ത്തിവെക്കാന്‍ സുപ്രീംകോടതിയുടെ നിര്‍ദേശം. കോടതി പരിസരം ഒഴിപ്പിക്കാനും കോടതിയുടെ ഉത്തരവ്. ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥനെ സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് ജെ ചലമേശ്വര്‍ ഫോണില്‍ വിളിച്ചു.
3.07 പട്യാലഹൗസ് കോടതിയിലേക്ക് ആറംഗ കമ്മീഷനെ സുപ്രീംകോടതി പറഞ്ഞയക്കുന്നു.
2:53 കന്നയ്യ ആക്രമിക്കപ്പെട്ടിട്ടില്ലെന്ന് ബസ്സി . കോടതിവളപ്പില്‍ കന്നയ്യ ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ വന്നിട്ടും നിഷേധിച്ച് ഡല്‍ഹി പൊലീസ് കമ്മിഷണര്‍ ബിഎസ് ബസ്സി. കോടതി പരിസരത്ത് സ്ഥിതി നിയന്ത്രണം വിട്ടിട്ടില്ല. അഭിഭാഷകരെ നിയന്ത്രിക്കേണ്ടെന്ന് പൊലീസ് തീരുമാനിച്ചതാണ്. അത്തരമൊരു നിയന്ത്രണം സ്ഥിതി കൂടുതല്‍ വഷളാക്കാനെ ഉപകരിക്കൂവെന്നും ബസ്സി
2:44 ദല്‍ഹിയില്‍ കോടതി വളപ്പില്‍ സംഘര്‍ഷം നടക്കുമ്പോള്‍ ദല്‍ഹി പൊലീസ് മേധാവി ബി.എസ് ബസിക്ക് റിട്ടയര്‍മെന്റ് പാര്‍ട്ടി. ദല്‍ഹി പൊലീസ് ആസ്ഥാനത്ത് വിരുന്നും ആഘോഷവും. ബിഎസ് ബസ്സി ഈ മാസം അവസാനമാണ് വിരമിക്കുന്നത്.
2:31 പാട്യാല ഹൗസ് കോടതിക്ക് സമീപമുള്ള സംഘര്‍ഷം തടയാന്‍ സുപ്രീംകോടതി ദല്‍ഹി പോലീസ് കൗണ്‍സിലിന് നിര്‍ദേശം നല്കി.
2.20 കോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നേരെ ആര്.എസ്.എസ് അനുകൂലികളുടെ ആക്രമണം. ആക്രമണം നടക്കുമ്പോള്‍ പോലീസ് കാഴ്ച്ചകാരായി നില്ക്കുന്നു.
11:30 പട്യാല കോടതിക്കകത്ത് ചുരുങ്ങിയ ആളുകളെ മാത്രം പ്രവേശിപ്പിച്ചാല്‍ മതിയെന്ന് സുപ്രീം കോടതി. 5 മാധ്യമപ്രവര്‍ത്തകര്‍ക്കും കന്നയ്യ കുമാറിന്റെ ഭാഗത്ത് നിന്ന് രണ്ട് പേര്‍ക്കുമാണ് അനുമതി. ഫെബ്രുവരി 15ന് കോടതി വളപ്പില്‍ ആക്രമണമുണ്ടായപ്പോള്‍ പോലീസ് നോക്കി നിന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി.
കൊച്ചി: മലയാളത്തിലെ ദൃശ്യമാദ്ധ്യമ രംഗത്തെ ഏറ്റവും പേരെടുത്ത അവതാരകരില്‍ ഒരാളും റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവിയുമായ എം വി നികേഷ് കുമാറിനും ഭാര്യയും വാര്‍ത്താ അവതാരികയുമായ റാണി നികേഷ് കുമാറിനുമെതിരെ വഞ്ചനാകുറ്റത്തിന് തൊടുപുഴ പൊലീസ് കേസെടുത്തു. തൊടുപുഴ കരിമണ്ണൂര്‍ സ്വദേശിയും റിപ്പോര്‍ട്ടര്‍ ചാനലിന്റെ വൈസ് ചെയര്‍മാനുമായ ലാലിയ ജോസഫിന്റെ പരാതിയെ തുടര്‍ന്നാണ് ഇടുക്കി എസ്പിയുടെ നിര്‍ദ്ദേശ പ്രകാരം തൊടുപുഴ ഡിവൈഎസ്പി ജോണ്‍ ജോസഫ് നടത്തിയ പ്രാഥമിക അന്വേഷത്തിന്റെ വെളിച്ചത്തില്‍ കേസ് എടുത്തത്. തൊടുപുഴ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ലാലിയ മുമ്പ് നല്കിയ പരാതിയുടെ മേല്‍ ചര്‍ച്ചകള്‍ നടക്കുകയും മന്ത്രി രമേശ് ചെന്നിത്തലയുടെ മധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പ് ഉണ്ടാക്കുകയും ചെയ്തു എന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അതിനിടയിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് എഫ്ഐആര്‍ ഇട്ടതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചത്.
ഏതാണ്ട് മൂന്ന് കോടിയോളം രൂപ പണമായും 12 കോടി ആസ്തിയുള്ള ഭൂമികള്‍ ഈടായും നല്കിയ ശേഷം വാഗ്ദാനം ചെയ്ത് ഓഹരി നല്കിയിരിക്കുകയും അതിനിടയില്‍ വ്യാജ രേഖ ഉണ്ടാക്കുകയും ചെയ്തു എന്നാണ് ലാലിയയുടെ പരാതി. പൊലീസ് കേസ് ഒഴിവാക്കാനായി മന്ത്രി രമേശ് ചെന്നിത്തല ഇടപെട്ടു നടത്തിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ക്ക് ശേഷം നികേഷ് കുമാര്‍ വീണ്ടും വാക്ക് മാറിയതാണ് ലാലിയെയും ഭര്‍ത്താവും പൊതുപ്രവര്‍ത്തകനുമായ സി പി മാത്യുവിനെയും പ്രകോപിപ്പിച്ചത് എന്നാണ് സൂചന.
മൂന്ന് കോടി പണമായും 12 കോടി പണയമായും നല്‍കിയെങ്കിലും തൊടുപുഴ എസ്പിക്ക് കൊടുത്ത പരാതിയില്‍ ഒന്നരക്കോടിയുടെ കാര്യമാണ് പറഞ്ഞിരിക്കുന്നത്. റിപ്പോര്‍ട്ടര്‍ ചാനലിന്റെ മാതൃസ്ഥാപനമായ ഇന്‍ഡോ ഏഷ്യന്‍ ന്യൂസ് ചാനല്‍ തുടങ്ങാനെന്ന പേരില്‍ ഒന്നരക്കോടി രൂപ കൈപ്പറ്റിയെന്നാണ് കേസ്. തൊടുപുഴയിലെ ഒരു സ്വകാര്യ ബാങ്കുവഴിയാണ് പണം കൈമാറിയതെന്നും പരാതിയില്‍ പറയുന്നു. ഏതാനും ആഴ്ച്ചകള്‍ക്ക് മുമ്പ് എസ്പിക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്തി പ്രഥമദൃഷ്ട്യാ കേസുണ്ടെങ്കില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ എസ് പി കെ വി ജോസഫ് തൊടുപുഴ ഡിവൈഎസ്പി ജോണ്സണ് ജോസഫിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഡിവൈഎസ്പി തന്നെ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ് തൊടുപുഴ എസ്ഐയോട് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇന്നലെയാണ് എഫ്ഐആര്‍ എടുത്തത്.
അടുത്ത ദിവസങ്ങളില്‍ തന്നെ പണം നിക്ഷേപിച്ച തൊടുപുഴയിലെ സ്വകാര്യ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിശദാംശങ്ങള്‍ ശേഖരിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇതിനായി ബാങ്കിനു കത്ത് നല്‍കും. കേസുമായി ബന്ധപ്പെട്ട് നികേഷിന്റെയും ഭാര്യയുടെയും മൊഴി എടുക്കാനായി വിളിച്ചുവരുത്തുമെന്നും പൊലീസ് പറഞ്ഞു. കേസ് അന്വേഷണത്തിന്റെ ഭാഗമായി ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്യേണ്ടിയും വരും. എന്നാല്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും തന്നെ ജാമ്യം നല്കി അയയ്ക്കാനാണ് സാധ്യത. അതേസമയം വാര്‍ത്തയെകുറിച്ച് നികേഷ് കുമാറിന്റെയോ റിപ്പോര്‍ട്ടര്‍ ചാനലിന്റെയോ വിശദീകരണം ലഭ്യമായിട്ടില്ല.
റിപ്പോര്‍ട്ടര്‍ ചാനലിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവാദത്തിന് ഏറെ നാളത്തെ പഴക്കമുണ്ട്. ആദ്യ കാലം മുതല്‍ ഇവിടെ നിക്ഷേപിച്ചവര്‍ പലരും ഇവിടെ നിന്നു പോയത് കേസ് കൊടുത്താണ്. ഒന്നിലേറെ കേസുകള്‍ ഇപ്പോള്‍ തന്നെ നികേഷിന്റെ പേരിലുണ്ട്. പ്രധാന നിക്ഷേപകനായ ദുബായിലെ വ്യവസായി ചെന്നൈ കോടതിയില്‍ നല്കിയ കേസാണ് അതില്‍ പ്രധാനം. ആ പരാതിയെ തുടര്‍ന്നായിരുന്നു ഓഹരി ഇടപാടുകളിലെ ക്രമക്കേടുകള്‍ പലതും വെളിയില്‍ വന്നത്. ഈ വ്യവസായിയില്‍ നിന്നും നികേഷ് കുമാര്‍ പണം സമാഹിരിച്ചിരുന്നു.
നിശ്ചിത ശതമാനം ഓഹരികള്‍ നല്‍കാമെന്നായിരുന്നു ഈ വ്യവസായിക്ക് നല്കിയ വാഗ്ദാനം. ഇത് പ്രകാരം കുറച്ച ഓഹരികള്‍ അദ്ദേഹത്തിന് നല്‍കുകയും ചെയ്തു. എന്നാല്‍, ഇതിനിടെ ലാലിയക്കു നല്‍കാനുള്ള ബാക്കി ഓഹരികള്‍ നല്‍കുകയും ചെയ്തില്ല. പണം കൈ പറ്റിയതിനു ശേഷം നികേഷ് നല്‍്കാമെന്ന് വാഗ്ദാനം ചെയ്ത ഓഹരികള്‍ മുഴുവനും നല്‍കാത്തതിനെ തുടര്‍ന്നും നല്കിയ ഓഹരികള്‍ക്ക് കൂടുതല്‍ വില ഈടാക്കിയതിനെ തുടര്‍ന്നും ഓഹരി ഉടമയായ ദുബായ് വ്യവസായി ചെന്നൈ കമ്പനി ലോ ബോര്‍ഡിനെ സമീപിച്ചു. ഇതിനിടെ ചാനലിലെ ഓഹരികള്‍ ചെന്നൈ ആസ്ഥാനമായുള്ള സണ്‍ ഗ്രൂപ്പിന് വില്‍പ്പന നടത്താന്‍ നികേഷ് ആലോചന നടത്തി.
ഇങ്ങനെ വില്‍പ്പന ശ്രമം നടത്തുന്നതറിഞ്ഞ ദുബൈ വ്യവസായി ചെന്നൈ കമ്പനി ലോ ബോര്‍ഡില്‍ നിന്ന് ചാനെല്‍ കൈമാറ്റം മരവിപ്പിച്ചു. അതോടൊപ്പം റിപ്പോര്‍ട്ടര്‍ ടിവിയുടെ കണക്കുകള്‍ പരിശോധിക്കാനുള്ള അനുമതിയും കമ്പനി ലോ ബോര്‍ഡില്‍ നിന്നും സമ്പാദിച്ചു. കഴിഞ്ഞ 5 വര്‍ഷമായി വിളിക്കാതിരുന്ന വാര്‍ഷിക ജനറല്‍ ബോഡി മീറ്റിങ് (AGM ) വിളിപ്പിക്കാനുള്ള ഉത്തരവും കമ്പനി ലോ ബോര്‍ഡില്‍ നിന്നും വാങ്ങി. ഇങ്ങനെ വിളിച്ചു ചേര്‍ക്കപെട്ട AGM ല്‍ ആണ് കൃത്രിമ രേഖകള്‍ ചമച്ച് നികേഷ് ഓഹരികള്‍ സ്വന്തമാക്കിയെന്നുമുള്ള ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടത്.
നേരത്തെ റിപ്പോര്‍ട്ടര്‍ ചാനലിലെ സര്‍വീസ് ചാര്‍ജ് അടക്കുന്നതില്‍ വീഴ്ചവരുത്തിയെന്ന് കാണിച്ച് നികേഷ്കുമാറിനെതിരെ സെന്‍ട്രല്‍ എക്സൈസ് വകുപ്പ് നടപടി എടുത്തത് വന്‍ വിവാദമായിരുന്നു. സര്‍വീസ് ചാര്‍ജ് കുടിശ്ശികയായ ഒന്നരക്കോടി രൂപയുടെ പേരില്‍ ആയിരുന്നു അറസ്റ്റ്. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയെങ്കിലും പണം അന്നുതന്നെ അടയ്ക്കാന്‍ കോടതി അനുമതി നല്‍കിയതോടെ റിമാന്‍ഡ് റദ്ദ് ചെയ്ത് വിട്ടയച്ചു. സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ചേര്‍ച്ച് പകുതിയോളം തുക അടച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടത്.
അതേസമയം നികേഷ് നേതൃത്വം നല്കുന്ന റിപ്പോര്‍ട്ടര്‍ ചാനല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ തുടരുകയാണ്. ഇടയ്ക്കിടെ ശമ്പളം മുടങ്ങുക പതിവാണ്. ഇപ്പോള്‍ രണ്ടുമാസമായി ശമ്പളം ലഭിച്ചിട്ടില്ലെന്ന് ജീവനക്കാരില്‍ പലരും പറഞ്ഞു. ഒട്ടേറെ പ്രമുഖര്‍ ഇതേ തുടര്‍ന്നാണ് റിപ്പോര്‍ട്ടര്‍ വിട്ട് പോവുകയുണ്ടായി. നികേഷിന്റെ ഇടം വലം കൈകളായി നിന്നിരുന്ന പിറ്റി നാസറും പികെ പ്രകാശനും റിപ്പോര്‍ട്ടര്‍ വിട്ടിരുന്നു. ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് മന്ത്രിയായി പ്രതിസന്ധികളെ മറികടക്കാനാണ് നികേഷ് ശ്രമിക്കുന്നതെന്നാണ് എതിരാളികള്‍ ആരോപിക്കുന്നുണ്ട്
മീററ്റ് : മതഗ്രന്ഥങ്ങള്‍ കണ്ണിനേക്കാള്‍ മനസ്സുകൊണ്ട് വായിക്കുന്നതായിരിക്കും ഉത്തമം. അല്ലെങ്കില്‍ ഏഴുവയസ്സുകാരി റിഡാ സെഹ്റയോട് ചോദിച്ചുനോക്കൂ. ഇസ്ളാമിക മത സിദ്ധാന്തങ്ങളുടെ പശ്ചാത്തലത്തില്‍ നിന്നും വരുന്ന അന്ധയായ ഈ മിടുക്കി ഭഗവത്ഗീത പൂര്‍ണ്ണമായും ഹൃദിസ്ഥമാക്കിയിരിക്കുകയാണ്. കൈകള്‍ കൂപ്പി ഒരു തെറ്റുപോലും വരുത്താതെ ശ്ളോകങ്ങള്‍ പെണ്‍കുട്ടി രണ്ടാമതൊന്ന് ആലോചിക്കാതെ പോലും ചൊല്ലിത്തീര്‍ക്കും.
80 ശതമാനം അന്ധതയുമായി ജനിച്ച മീററ്റിലെ റെസിഡന്‍ഷ്യല്‍ ബ്ളൈന്റ് സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ഗീത കണ്ടിട്ടേയില്ല എന്ന് മാത്രമല്ല ബ്രെയ്ലി ലിപി വായിക്കാന്‍ പോലും തുടങ്ങിയിട്ടില്ല. എല്ലാ വരികളും മനസ്സിലേക്ക് ഉറപ്പിക്കാന്‍ റിഡയെ സഹായിച്ചത് സ്കൂളിലെ അധ്യാപകനാണ്. എല്ലാം മനസ്സില്‍ നിന്നും ഓര്‍ത്തെടുത്ത് കൂളായി മനോഹരമായി ചൊല്ലി കേള്‍പ്പിക്കുകയും ചെയ്യുന്നു.
സെഹ്റ ഏതു ദൈവത്തെ സ്തുതിക്കുന്നു എന്നതല്ല വിഷയം മുന്നില്‍ തുറന്ന് വെച്ചാല്‍ പോലും കാണാന്‍ കഴിയില്ലെന്നതാണ്. പ്രാര്‍ത്ഥിക്കാന്‍ തനിക്കിഷ്ടമാണ്. അത് ഖുറാനാണോ ഗീതയാണോ എന്നത് വിഷയമല്ലെന്നും മുന്നില്‍ തുറന്നു വെച്ചാല്‍ പോലും തനിക്ക് കാണാനാകില്ലെന്നും ഈ മൂന്നാം ക്ളാസ്സുകാരി പറയുന്നു. അന്ധതയുള്ളവര്‍ക്കുള്ള മീററ്റിലെ ജാഗൃതി വിഹാറിലെ ബ്രിജ് മോഹന്‍ സ്കൂളിലാണ് റിഡ പഠിക്കുന്നത്. ലോഹിയാ നഗറിലാണ് മാതാപിതാക്കളും സഹോദരങ്ങളും വിശേഷദിവസങ്ങളില്‍ മാത്രമാണ് വീട്ടില്‍ പോകാറ്.
മൂന്ന് വയസ്സുള്ളപ്പോള്‍ പിതാവ് സെഹ്റയെ ഈ സ്കൂളില്‍ ചേര്‍ത്തതാണ്. 2015 ല്‍ നഗരത്തിലെ കുട്ടികള്‍ക്കായി ഗീതാ മത്സരം നടത്തിയപ്പോള്‍ എന്തു കൊണ്ട് തന്റെ കുട്ടികള്‍ക്കും പങ്കെടുത്തുകൂടാ എന്ന പ്രിന്‍സിപ്പല്‍ പ്രവീണ്‍ ശര്‍മ്മയുടെ ചിന്തയില്‍ നിന്നുമാണ് ഗീതാപാരായണം സെഹ്റ പരിശീലിച്ചു തുടങ്ങിയത്. ആദ്യം താന്‍ ചില പണ്ഡിതരില്‍ നിന്നും ഗീത എങ്ങിനെ പാരായണം ചെയ്യണമെന്ന് പഠിച്ചെന്നും അതിന് ശേഷം അക്കാര്യം തന്റെ കുട്ടികളെ പഠിപ്പിച്ചെന്നും ഇദ്ദേഹം വ്യക്തമാക്കി. എല്ലാം പെട്ടെന്ന് പഠിച്ചെടുക്കുന്ന കൂട്ടത്തിലായിരുന്നു സെഹ്റയെന്നും ശര്‍മ്മ പറഞ്ഞു.