സ്വന്തം ലേഖകന്‍
ഇന്ന് നടന്ന യുകെകെസിഎ നാഷണല്‍ ഇലക്ഷനില്‍ പ്രസിഡണ്ടായി ബിജു മടുക്കകുഴി വിജയിച്ചു. ട്രഷറര്‍ ആയി ബാബു തോട്ടവും ജോയിന്റ് സെക്രട്ടറി ആയി സക്കറിയ പുത്തന്‍കളവും തെരഞ്ഞെടുക്കപ്പെട്ടു. ബിജു മടുക്കക്കുഴിയ്ക്ക് 50 വോട്ടും, ബാബു തോട്ടത്തിന് 51 വോട്ടും സക്കറിയ പുത്തന്‍കളത്തിന് 73 വോട്ടും ആണ് ലഭിച്ചത്.
സെക്രട്ടറി, വൈസ് പ്രസിഡന്റ്, ജോയിന്റ് ട്രഷറര്‍ എന്നീ സ്ഥാനങ്ങളിലേക്ക് ഒന്നിലേറെ പത്രികകള്‍ ലഭിക്കാത്തതു കൊണ്ട് ജോസി നെടുംതുരുത്തി പുത്തന്‍പുരയില്‍ (ബ്രിസ്‌റ്റോള്‍ യൂണിറ്റ്), ജോസ് മുഖച്ചിറയില്‍ (ഷെഫീല്‍ഡ് യൂണിറ്റ്), ഫിനില്‍ കളത്തി കോട്ടില്‍ (നോര്‍ത്ത് വെസ്റ്റ് ലണ്ടന്‍ ) എന്നിവര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
.
അത്യന്തം വാശിയേറിയ തിരഞ്ഞെടുപ്പില്‍ നിലവിലുള്ള സെക്രട്ടറി ശ്രീറോയി കുന്നേലിനെ (സ്വിന്‍ഡന്‍ യൂണിറ്റ്) ആണ് ബിജു മടക്കക്കുഴി പരാജയപ്പെടുത്തിയത് .തന്റെ കറതീര്‍ന്ന സമുദായ സ്‌നേഹത്തിനും അര്‍പ്പണബോധത്തിനുമുള്ള അംഗീകാരമായി ഈ വിജയത്തെ കാണുന്നതായി ശ്രീ ബിജു മടക്കക്കുഴി പറഞ്ഞു.
ട്രഷറര്‍ സ്ഥാനത്തേയ്ക്ക് നീണ്ടൂര്‍ ഇടവകാംഗമായ ബര്‍മിംഗ്ഹാം യൂണിറ്റില്‍ നിന്നുള്ള ബാബു തോട്ടവും പുനലൂര്‍ ഇടവകാംഗമായ കവന്‍ട്രി & വാര്‍വിക്ഷയര്‍ യൂണിറ്റില്‍ നിന്നുള്ള മോന്‍സി തോമസും തമ്മിലായിരുന്നു മത്സരം.
ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ലീഡ്‌സ് യൂണിറ്റില്‍ നിന്നുള്ള കുമരകം വള്ളാറ പുത്തന്‍ പള്ളി ഇടവകാംഗമായ സക്കറിയ പുത്തന്‍ കളവും ബ്ലാക്പൂള്‍ യൂണിറ്റില്‍ നിന്നുള്ള പുന്നത്തറ പള്ളി ഇടവകാംഗമായ ജോണ്‍ ചാക്കോയും തമ്മിലായിരുന്നു മല്‍സരം.
യൂറോപ്പിലെ ഏറ്റവും വലിയ പ്രവാസി അല്‍മായ സംഘടനയായ യുകെകെസിഎയുടെ അമരക്കരായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മലയാളം യുകെയുടെ ആശംസകള്‍ നേരുന്നു.
വാറ്റ്ഫോര്‍ഡ്: യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ അര്‍ദ്ധവാര്‍ഷിക പൊതുയോഗം നാളെ (31/01/2016) കേംബ്രിഡ്ജില്‍ വച്ച് നടക്കും. കേംബ്രിഡ്ജിലെ സെന്റ് ജോണ്‍സ് ഹാളില്‍ വച്ച് വൈസ് പ്രസിഡണ്ട് സണ്ണിമോന്‍ മത്തായിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ജനറല്‍ ബോഡി യോഗത്തില്‍ റീജിയനിലെ യുക്മ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ച ചെയ്യും. ഉച്ചയ്ക്ക് 1.00 മണി മുതല്‍ വൈകുന്നേരം 06.00 മണി വരെയായിരിക്കും ജനറല്‍ ബോഡി യോഗം നടക്കുക എന്ന്‍ റീജിയണല്‍ സെക്രട്ടറി ഓസ്റ്റിന്‍ അഗസ്റ്റിന്‍ അറിയിച്ചു.
യുക്മ ഈസ്റ്റ് ആംഗ്ലിയ പ്രസിഡണ്ട് രഞ്ജിത് കുമാര്‍ അസുഖം മൂലം ആശുപത്രിയില്‍ ആയതിനാല്‍ യോഗത്തില്‍ പങ്കെടുക്കുകയില്ല എന്ന്‍ അറിയിച്ചിട്ടുണ്ട്. യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ ഇത്തവണത്തെ ഭരണ സമിതി അധികാരത്തില്‍ വന്ന് ഏറെ താമസിയാതെ തന്നെ പ്രസിഡണ്ട് രഞ്ജിത് കുമാര്‍ അസുഖ ബാധിതന്‍ ആയിരുന്നു. തുടര്‍ന്ന്‍ അവധിയില്‍ പ്രവേശിച്ച ഇദ്ദേഹം യുക്മ നാഷണല്‍ കലാമേള ഈസ്റ്റ് ആംഗ്ലിയ റീജിയനില്‍ നടന്നപ്പോള്‍ അതില്‍ പങ്കെടുത്തിരുന്നു. തുടര്‍ന്ന്‍ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന്‍ യുക്മ പ്രവര്‍ത്തനങ്ങളില്‍ സജീവമായി വരുന്നതിനിടയില്‍ ആണ് വീണ്ടും അസുഖം ആയി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
ആക്ടിംഗ് പ്രസിഡണ്ട് സണ്ണിമോന്‍ മത്തായി, നാഷണല്‍ കമ്മറ്റിയംഗം തോമസ് മാറാട്ട്കളം, സെക്രട്ടറി ഓസ്റ്റിന്‍ അഗസ്റ്റിന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആയിരുന്നു റീജിയനില്‍ കലാമേള, കായികമേള തുടങ്ങിയവ വിജയകരമായി നടത്തിയത്. സ്ഥിരമായി സാമ്പത്തിക ബാധ്യതയില്‍ കലാശിക്കാറുള്ള കലാമേള പോലെയുള്ള പരിപാടികള്‍ ഇത്തവണ സാമ്പത്തിക അച്ചടക്കവും, സംഘടനാ പാടവവും കൈമുതലാക്കി ഈ ടീം സാമ്പത്തികമായി വിജയിപ്പിച്ചിരുന്നു. യുക്മ നടത്തിയ നേപ്പാള്‍ ചാരിറ്റി അപ്പീലിലും ഏറ്റവുമധികം തുക സമാഹരിച്ചത് ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ ആയിരുന്നു. ഇതുള്‍പ്പെടെയുള്ള അര്‍ദ്ധ വാര്‍ഷിക കണക്കും നാളത്തെ പൊതുയോഗത്തില്‍ അവതരിപ്പിക്കും.
നിലവില്‍ ഒഴിവുള്ള റീജിയണല്‍ ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പാണ് നാളത്തെ യോഗത്തിലെ മറ്റൊരു അജണ്ട. ഇത് കൂടാതെ അദ്ധ്യക്ഷന്‍ അനുവദിക്കുന്ന മറ്റ് വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നതായിരിക്കും. റീജിയന് കീഴിലുള്ള എല്ലാ അസോസിയേഷനുകളും തങ്ങളുടെ മൂന്ന്‍ പ്രതിനിധികളെയും യോഗത്തില്‍ പങ്കെടുപ്പിക്കണമെന്നും എല്ലാവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും റീജിയണല്‍ വൈസ് പ്രസിഡണ്ട് സണ്ണിമോന്‍ മത്തായി, സെക്രട്ടറി ഓസ്റ്റിന്‍ അഗസ്റ്റിനും അറിയിച്ചു.
യോഗം നടക്കുന്ന സ്ഥലത്തിന്‍റെ അഡ്രസ്സ്:
St. Thomas Hall,
Ancaster Way,
Cambridge,
CB1 3TT
കൊച്ചി: സാമൂഹിക പ്രവര്‍ത്തകയും ചുംബന സമര നായികയുമായ അരുന്ധതി മനോരമ ഓണ്‍ലൈനിനെതിരെ ആഞ്ഞടിച്ച് രംഗത്ത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മനോരമ ഓണ്‍ലൈനിന് മുന്നറിയിപ്പുമായി അരുന്ധതിയുടെ എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം താനെഴുതിയ ഫേസ്ബുക്ക് പോസ്റ്റ് തന്റെ അനുവാദമില്ലാതെ മനോരമ ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ചുവെന്ന് അരുന്ധതി പറയുന്നു. വാര്‍ത്തയിലൂടെ തന്നെ മോശമായ രീതിയില്‍ മനോരമ ചിത്രീകരിച്ചു. മനോരമയ്‌ക്കെതിരെ നിയമനടപടിക്കൊരുങ്ങുമെന്നും അരുന്ധതി ഫേസ്ബുക്കിലൂടെ പറയുന്നു. 24 മണിക്കൂറിനുള്ളില്‍ മനോരമ ആ വാര്‍ത്ത പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് അരുന്ധതിയുടെ മുന്നറിയിപ്പ്.

തന്റെ എഫ്ബി പോസ്റ്റില്‍ നിന്നും ‘ഭൂരിപക്ഷം ആണുങ്ങളും എന്നെ വേശ്യയായി കാണുന്നു’ എന്ന ഭാഗം എടുത്ത് തലക്കെട്ട് നല്‍കി മനോരമ ഫേസ്ബുക്ക് പോസ്റ്റ് പ്രസിദ്ധീകരിച്ചത് ആണ് അരുന്ധതിയെ ചൊടിപ്പിച്ചത്. മാധ്യമങ്ങള്‍ എന്നെ ആഘോഷിക്കാനല്ല, ആണ്‍ പൊതുബോധത്തിന് സ്വയംഭോഗ സുഖം നല്‍കാനാണ് എന്റെ പേരുപയോഗിക്കുന്നതെന്നും അരുന്ധതി ആഞ്ഞടിക്കുന്നു. ഇത്തരം മാധ്യമങ്ങള്‍ക്ക് വേണ്ടത് ദൃശ്യതയുള്ള, കൂടുതല്‍ ആളുകള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന വ്യക്തികളെയാണ്. മീഡിയ പ്രവര്‍ത്തിക്കുന്നത് പൊതുബോധത്തിന് അനുസൃതമായാണെന്നും അരുന്ധതി പറയുന്നു. ചാനല്‍ ചര്‍ച്ചകള്‍ക്ക് പങ്കെടുക്കും പോലെയല്ല വ്യക്തിജീവിതത്തെ പരാമര്‍ശിക്കുന്ന കുറിപ്പുകള്‍ അനുവാദമില്ലാതെ പ്രസിദ്ധീകരിക്കുന്നതെന്നും അരുന്ധതി ആരോപിക്കുന്നു.
മനോരമയ്‌ക്കെതിരായ അരുന്ധതിയുടെ എഫ്ബി പോസ്റ്റ് ചുവടെ:
Related News
താന്‍ ദിവസവും സൈബര്‍ റേപ്പിന് ഇരയാവുന്നവള്‍ – തുറന്നടിച്ച് അരുന്ധതി
തിരുവനന്തപുരം. യുകെയിലും മറ്റ് വിദേശ രാജ്യങ്ങളിലും ജോലി ചെയ്യുന്ന മലയാളികള്‍ പലരും നാട്ടില്‍ അവധിക്ക് ചെല്ലുമ്പോള്‍ യാത്ര ചെയ്യാനുള്ള സൗകര്യത്തിന് വാടകയ്ക്ക് കാര്‍ എടുത്ത് (റെന്റ് എ കാര്‍) ഉപയോഗിക്കുന്നവരാണ്. ഇങ്ങനെ കാര്‍ വാടകയ്ക്ക് എടുത്ത് ഓടിക്കുമ്പോള്‍ മിക്കവാറും തനിച്ച് തന്നെയാണ് ഡ്രൈവ് ചെയ്യാറ്. എന്നാല്‍ ഇങ്ങനെ സഞ്ചരിക്കുമ്പോള്‍ അപരിചിതമായ സ്ഥലത്തു രാത്രിയില്‍ കാര്‍ കേടായാല്‍ ഉള്ള ബുദ്ധിമുട്ടുകള്‍ ആലോചിക്കുമ്പോള്‍ തന്നെ പേടിയാകും. എവിടെ നിന്ന്‍ ഒരു മെക്കാനിക്കിനെ കിട്ടുമെന്നോ, എങ്ങിനെ ഒരു വര്‍ക്ക്ഷോപ്പില്‍ കാര്‍ എത്തിക്കുമെന്നോ ഒന്നും ഒരു പിടിയും ഇല്ലാതെ രാത്രിയില്‍ അപരിചിതമായ പ്രദേശത്ത് പെട്ട് പോയാല്‍ ഇനി മുതല്‍ പേടിക്കേണ്ട.
അസമയത്ത് നിന്ന് പോയ വാഹനം നന്നാക്കുന്നതിന് ഇനി ആളിനെ തേടി അലയേണ്ടതില്ല. കാര്‍ നന്നാക്കാന്‍ ആളിനെ കണ്ടെത്തുന്നതിനു വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി (വിഎച്ച്എസ്ഇ) വകുപ്പിന്റെ നേതൃത്വത്തില്‍ തയാറാക്കിയ ഫൈന്‍ഡ് ലേബര്‍ എന്ന മൊബൈല്‍ ആപ്പിന്റെ സേവനം ഉപയോഗിച്ചാല്‍ മതിയാകും. ഡ്രൈവര്‍, ഇലക്ട്രീഷ്യന്‍, പ്ലംബര്‍, എസി മെക്കാനിക്ക് തുടങ്ങി 30 വിഭാഗത്തില്‍പ്പെട്ട വിദഗ്ധ തൊഴിലാളികളുടെ സേവനം വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്ന പുതിയ മൊബൈല്‍ ആപ്പിന്റെ ഉദ്ഘാടനം ഫെബ്രുവരി ആദ്യവാരം നടത്തും.
സംസ്ഥാനത്തൊട്ടാകെയുള്ള ഒരു ലക്ഷത്തോളം വിദഗ്ധ തൊഴിലാളികളുടെ സേവനമാണു വിഎച്ച്എസ്ഇ വകുപ്പു ലഭ്യമാക്കുന്നത്. ഈ സേവനം ആവശ്യമുള്ളവര്‍ ഫൈന്‍ഡ് ലേബര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് എടുക്കണം. നമുക്ക് ആവശ്യമുള്ള വിദഗ്ധ തൊഴിലാളി സമീപപ്രദേശങ്ങളില്‍ എവിടെയെങ്കിലും ഉണ്ടോയെന്ന് ഇതിലൂടെ കണ്ടെത്താം. ഇതിനായി ജിപിഎസ് സംവിധാനം ആണ് ഉപയോഗിക്കുന്നത്. സമീപത്തുള്ള വിദഗ്ധ തൊഴിലാളി ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണോ അല്ലയോ എന്നും ഇതിലൂടെ അറിയാം. ജോലിത്തിരക്ക് ഇല്ലാത്തവരുടെ വിവരങ്ങള്‍ നമുക്കു ലഭിക്കും. അവരെ ഉടനെ വിളിച്ചു വരുത്താം. സേവന ഗുണ നിലവാരത്തിന്റെ ആടിസ്ഥാനത്തില്‍ തൊഴിലാളികളെ റേറ്റ് ചെയ്യാനും ഉപയോക്താക്കള്‍ക്ക് അവസരമുണ്ട്.
റേറ്റിങ്ങില്‍ മുന്നിലുള്ളവരുടെ സേവനമായിരിക്കും ആദ്യമായി ലഭിക്കുക. നാട്ടിലുള്ള മാതാപിതാക്കളെ കാറില്‍ കൊണ്ടുപോകുന്നതിന് അത്യാവശ്യമായി ഡ്രൈവറെ ആവശ്യമുള്ള മകനു ഗള്‍ഫിലിരുന്നു മൊബൈല്‍ ആപ്പിലൂടെ ഡ്രൈവറെ കണ്ടെത്തി ജോലി ഏല്‍പ്പിക്കാം.വിഎച്ച്എസ്ഇ ഡയറക്ടര്‍ കെ.പി. നൗഫലിന്റെ നേതൃത്വത്തിലാണു മൊബൈല്‍ ആപ്പ് തയാറാക്കിയത്. ഇപ്പോഴുള്ള എല്ലാം ആപ്പുകളുടെയും പിഴവുകളെല്ലാം പരിഹരിച്ചുള്ളതാണ് ഇതെന്ന് അദ്ദേഹം ചൂണ്ടികാട്ടി. ഐടി അറ്റ് സ്‌കൂള്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ കൂടിയാണി നൗഫല്‍.
ഹൈദരാബാദ്: ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ 27-ാം പിറന്നാളായ ഇന്ന് ഹൈദരാബാദ് സര്‍വകലാശാലയില്‍ നടന്ന കൂട്ട നിരാഹാരത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തു. ഇന്നലെ രാത്രി മുതല്‍ നിരാഹാരമനുഷ്ഠിക്കുന്നവര്‍ക്കൊപ്പമാണ് രാഹുല്‍. ദളിത് ഗവേഷണ വിദ്യാര്‍ത്ഥി രോഹിത്തിന്റെ മരണത്തിന് ഇടയാക്കിയവര്‍ക്ക് എതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് സര്‍വ്വകലാശാലയില്‍ പ്രതിഷേധം ശക്തമാണ്.
അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ കൊടിയില്‍ തൂങ്ങി രോഹിത് കഴിഞ്ഞ 19ന് ജീവനൊടുക്കിയതിന് പിന്നാലെ ആരംഭിച്ച പ്രതിഷേധ സമരത്തിലും രാഹുല്‍ ഗാന്ധി പങ്കെടുത്തിരുന്നു. ഇന്ന് വിദ്യാര്‍ത്ഥികളുടെ മെഴുകുതിരിയേന്തിയ പ്രതിഷേധത്തിലും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ പങ്കെടുക്കും. വിദ്യാര്‍ത്ഥികള്‍ രാഷ്ട്രപതിക്ക് പോസ്റ്റ് കാര്‍ഡുകള്‍ അയക്കുന്ന സമരപരിപാടിക്കും ഇന്ന് തുടക്കമാകും.
നീതിക്ക് വേണ്ടിയുള്ള രോഹിത്തിന്റെ കൂട്ടുകാരുടേയും കുടുംബാംഗങ്ങളുടോയും പോരാട്ടത്തില്‍ പങ്കുചേരാനാണ് താന്‍ ഇവിടെയെത്തിയതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ പ്രചരണ പരിപാടിക്കെതിരെ ബിജെപിയുടെ വിദ്യാര്‍ത്ഥി സംഘടന എബിവിപി തെലങ്കാനയിലെ കോളേജുകളില്‍ സമരത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ സന്ദര്‍ശനത്തിനും മണിക്കൂറുകള്‍ക്ക് മുമ്പ് ഇടക്കാല വൈസ് ചാന്‍സലര്‍ നാല് ദിവസത്തെ അവധിയെടുത്തു.
തിരുവനന്തപുരം: ആഗോള വിദ്യാഭ്യാസ സംഗമത്തിനെതിരായി സംഘടിപ്പിച്ച പ്രതിഷേധത്തിനിടയില്‍ ഉന്നത വിദ്യാഭ്യാസ കൗണ്‌സില്‍ അധ്യക്ഷന്‍ ടി.പി. ശ്രീനിവാസനെ മര്‍ദിച്ച തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ജെ.എസ്. ശരത്തിനെ എസ്എഫ്‌ഐ പുറത്താക്കി. മര്‍ദ്ദനം അതിരുവിട്ട നടപടിയായെന്ന് പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ഇന്ന് പ്രഖ്യാപിച്ചിരുന്നു. നേതാവിന്റെ ഭാഗത്തുനിന്ന് ഒരുതരത്തിലും ഇത്തരം സംഭവമുണ്ടാകാന്‍ പാടില്ലായിരുന്നുവെന്ന് വ്യക്തമാക്കിയ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എസ്എഫ്‌ഐ സംഘടനാ തലത്തില്‍ നടപടിയെടുക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.
കുറ്റക്കാരനെതിരേ കേസ് എടുക്കണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടത്. വ്യക്തികളെ കയ്യേറ്റം ചെയ്തുകൊണ്ടല്ല നയത്തെ എതിര്‍ക്കേണ്ടതെന്നും വിഎസ് വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് എസ്എഫ്‌ഐ സംസ്ഥാന നേതൃത്വം ഇയാളെ പുറത്താക്കിയത്. ശ്രീനിവാസനെ മര്‍ദിച്ച സംഭവത്തില്‍ സിപിഐഎമ്മിനെ രാഷ്ട്രീയമായി ദോഷം ചെയ്യുന്ന രീതിയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഒരു ദിവസം പിന്നിട്ട ശേഷം നേതാക്കളുടെ പരസ്യ പ്രതികരണവും എസ്എഫ്‌ഐയുടെ നടപടിയും. ഇന്നലെ സംഭവം നടന്നതിനു പിന്നാലെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ സംഭവത്തില്‍ ക്ഷമചോദിച്ചിരുന്നു.
ടി.പി.ശ്രീനിവാസന്‍ വിദേശ ഏജന്റാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് പിണറായി വ്യക്തമാക്കി. തന്റെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടതാണ്. അദ്ദേഹം നല്ലൊരു അംബാസിഡര്‍ മാത്രമാണ്, വിദ്യാഭ്യാസ വിചക്ഷണന്‍ ആണെന്ന അഭിപ്രായം ഇല്ലെന്നും പിണറായി പറഞ്ഞു. സംഭവം നടന്ന് ഒരു ദിവസം പിന്നിട്ട ശേഷമാണ് പിണറായി മര്‍ദനത്തെ അപലപിച്ചത്. മര്‍ദനത്തിന്റെ യഥാര്‍ത്ഥ വിവരങ്ങള്‍ അറിയുന്നതിന് മുമ്പായിരുന്നു തന്റെ ഇന്നലെയുള്ള ആദ്യ പ്രതികരണമെന്നും പിണറായി വിശദീകരിച്ചു.
ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ തുടരുന്നതു സംബന്ധിച്ച് നടക്കാനിരിക്കുന്ന ഹിതപരിശോധനയില്‍ പ്രവാസികളായ ബ്രിട്ടീഷ് പൗരന്‍മാരേയും പങ്കെടുപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമം ആരംഭിച്ചു. യൂറോപ്പിലെ മറ്റു രാജ്യങ്ങളിലുള്ള എംബസികളില്‍ ഹിതപരിശോധനയ്ക്ക വോട്ടു ചെയ്യാന്‍ പരമാവധി പ്രവാസികളെ എത്തിക്കാനാണ് നീക്കം. അഞ്ചു ലക്ഷത്തോളം ബ്രിട്ടീഷുകാര്‍ വസിക്കുന്ന ഫ്രാന്‍സില്‍ ഹിതപരിശോധനയ്ക്കായി രജിസ്റ്റര്‍ ചെയ്യുന്നതില്‍ ഒരു മത്സരവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കും അനുഭാവം പ്രകടിപ്പിച്ച് സ്വന്തം ചിത്രം നല്‍കുന്നവര്‍ക്കും പാരീസിലെ ബ്രിട്ടീഷ് എംബസി സ്ഥിതി ചെയ്യുന്ന പതിനെട്ടാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ച കൊട്ടാരത്തിലെ ഹോട്ടല്‍ ദെ ചാരോസ്റ്റില്‍ ചായ സല്‍ക്കാരമാണ് ഓഫര്‍.
ഒരു ചായ തയ്യാറാക്കാനുള്ള സമയം മാത്രമേ രജിസ്‌ട്രേഷന് ആവശ്യമായി വരൂ എന്നാണ് എംബസി വ്യക്തമാക്കുന്നത്. ‘#YourVoteMatters to @UKInFrance’ എന്ന ഹാഷ്ടാഗിനു കീഴില്‍ ട്വിറ്ററില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാനാണ് നിര്‍ദേശം. ഏറ്റവും ക്രിയാത്മകമായി പ്രസിദ്ധീകരിക്കുന്ന ചിത്രത്തിനാണ് സമ്മാനം ലഭിക്കുക. ജൂണില്‍ നടക്കാനിരിക്കുന്ന ഹിതപരിശോധനയില്‍ പരമാവധി പ്രവാസികളെ പങ്കെടുപ്പിക്കാനായി അയര്‍ലന്‍ഡ്, ജര്‍മനി, പോളണ്ട്, ഓസ്ട്രിയ, ഡെന്‍മാര്‍ക്ക്, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലെ എംബസികളും ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
ഹിതപരിശോധനയെ പ്രവാസികള്‍ വളരെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. എന്നാല്‍ തങ്ങള്‍ക്കു അതില്‍ വോട്ടവകാശമുണ്ടെന്ന കാര്യത്തില്‍ അവര്‍ ബോധവാന്‍മാരല്ലെന്ന് എംബസി വക്താവ് പറഞ്ഞു. ഇക്കാര്യത്തില്‍ ബോധവല്‍ക്കരണം ആരംഭിച്ചതായും അധികൃതര്‍ വ്യക്തമാക്കി. പതിനഞ്ചു വര്‍ഷത്തില്‍ താഴെ മാത്രം വിദേശത്തു താമസിക്കുന്ന ബ്രിട്ടീഷ് പൗരന്‍മാര്‍ക്കാണ് വോട്ടു ചെയ്യാന്‍ അവകാശമുള്ളത്.
തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ തൃശൂര്‍ വിജിലന്‍സ് കോടതി കേസെടുക്കാന്‍ ഉത്തരവിട്ടതിനേത്തുടര്‍ന്ന് രാജി വെച്ച എക്‌സൈസ് ഫിഷറീസ് തുറമുഖ വകുപ്പ് മന്ത്രി കെ. ബാബുവിന്റെ രാജി സ്വീകരിക്കേണ്ടതില്ലെന്ന് യുഡിഎഫ് യോഗം. വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി രണ്ടു മാസത്തേക്ക് സ്‌റ്റേ ചെയ്തിരുന്നു. രാജിക്കത്ത് സ്വീകരിച്ചെങ്കിലും മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നില്ല.
വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതിയില്‍ ജസ്റ്റിസ് പി ഉബൈദിന്റെ ബെഞ്ച് രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തതോടെ ആ സാഹചര്യം ഒഴിവായി എന്നും യുഡിഎഫ് വിലയിരുത്തിരുന്നു. മുഖ്യമന്ത്രി രാജിക്കത്ത് കൈമാറാത്തതുകൊണ്ടുതന്നെ ബാബുവിന്റെ രാജി പ്രാബല്യത്തിലായിരുന്നില്ല. രാജി സ്വീകരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നതോടെ ബാബുവിന് മന്ത്രിസ്ഥാനത്ത് തുടരാനാകും. കെഎം മാണി തിരിച്ചുവരണമെന്നും യുഡിഎഫ് യോഗം തിരൂമാനിച്ചു.
എങ്കിലും കെഎം മാണിയുടെ കാര്യത്തില്‍ സ്ഥിതി വ്യത്യസ്തമാണ്. ഹൈക്കോടതി പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് കെഎം മാണി മന്ത്രി സ്ഥാനം രാജിവെച്ചത്. ബാര്‍ കോഴക്കേസില്‍ മാണി മന്ത്രിസ്ഥാനത്ത് തുടര്‍ന്നുകൊണ്ട് തുടരന്വേഷണം നടത്തുന്നതിലെ സാംഗത്യം ഹൈക്കോടതി ചോദ്യം ചെയ്ത പശ്ചാത്തലത്തിലാണ് മാണി രാജിവെച്ചത്. മാണി രാജിവെക്കണമെന്ന വാദം യുഡിഎഫ് ഘടകക്ഷികളില്‍നിന്നും കോണ്‍ഗ്രസില്‍ നിന്നും ഉയര്‍ന്നുവന്നിരുന്നു. സര്‍ക്കാരിന് വലിയ പ്രതിസന്ധി സൃഷ്ടിച്ച ഘട്ടത്തിലാണ് മാണിയുടെ രാജി മുഖ്യമന്ത്രി തന്നെ ആവശ്യപ്പെട്ട് വാങ്ങിയത്. ഈ സാഹചര്യത്തില്‍ മാണിയെ തിരിച്ചുകൊണ്ടുവരാനുള്ള യുഡിഎഫ് തീരുമാനത്തിന് പ്രാധാന്യമേറെയുണ്ട്.
മാണി രാജിവെച്ച ശേഷം പുതിയ പകരം മന്ത്രിയെ നിശ്ചയിച്ചിരുന്നില്ല. ഈ മാസം 12ന് നിയമസഭയില്‍ പുതിയ ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് മാണി തിരിച്ച് മന്ത്രിസഭയിലെത്തണമെന്ന് യുഡിഎഫ് യോഗം തീരുമാനിച്ചത്. കെഎം മാണിക്കെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശത്തില്‍ നിലവിലെ സാഹചര്യത്തില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല.
വിജിലന്‍സ് നടത്തിയ തുടരന്വേഷണത്തില്‍ മാണിക്കെതിരെ കൂടുതല്‍ തെളിവില്ലെന്നാണ് റിപ്പോര്‍ട്ട് നല്‍കിയത്. എസ്പി ആര്‍. സുകേശന്‍ തന്നെ നല്‍കിയ ഈ റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ പരിഗണനയിലാണ്. ഇക്കാര്യത്തില്‍ കോടതി തീരുമാനമെടുത്തിട്ടില്ല. അതിന് മുമ്പാണ് വിജിലന്‍സ് എസ്പിയുടെ റിപ്പോര്‍ട്ടിനെ മാത്രം അടിസ്ഥാനമാക്കി മാണിയെ കുറ്റവിമുക്തനായെന്ന് പ്രഖ്യാപിച്ച് മന്ത്രിസഭയിലേക്ക് തിരിച്ചുവരാന്‍ യുഡിഎഫ് യോഗം ആവശ്യപ്പെടുന്നത്.
തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ടി.എന്‍.ഗോപകുമാര്‍ (58) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ 3.50നായിരുന്നു മരണം…….
ഏഷ്യനെറ്റ് ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് ആയിരുന്നു. ശവസംസ്‌കാരം വൈകീട്ട് അഞ്ചിന് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും. മാതൃഭൂമിയുടെ ന്യൂഡല്‍ഹി ലേഖകനായിരുന്നു. ബിബിസി, ന്യൂസ് ടുഡേ, സ്റ്റേറ്റ്‌സ്മാന്‍ എന്നീ മാധ്യമങ്ങളിലും ടി.എന്‍.ജി എന്നറിയപ്പെടുന്ന അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ ഹെതര്‍ ഗോപകുമാര് മക്കള്‍: കാവേരി, ഗായത്രി……
ലണ്ടന്‍: മാവോയിസ്റ്റ് കള്‍ട്ട് നേതാവ് അരവിന്ദന്‍ ബാലകൃഷ്ണന് (75) 23 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ച് യുകെ കോടതി. ലൈംഗിക കുറ്റ കൃത്യങ്ങള്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് ശിക്ഷയായാണ് ഇയാള്‍ക്ക് കോടതി 23 വര്ഷം തടവ് വിധിച്ചിരിക്കുന്നത്. കോമ്രേഡ് ബാല എന്ന്‍ സ്വയം വിശേഷിപ്പിച്ചിരുന്ന അരവിന്ദന്‍ ബാലകൃഷ്ണന്‍ എന്‍ഫീല്‍ഡില്‍ ആയിരുന്നു താമസിച്ചിരുന്നത്. തന്‍റെ കള്‍ട്ടില്‍ ആകൃഷ്ടരായവരെ ബ്രെയിന്‍ വാഷ് ചെയ്ത് തനിക്ക് ദൈവ തുല്യമായ കഴിവുകള്‍ ഉണ്ട് എന്ന്‍ വിശ്വസിപ്പിച്ചാണ് ഇയാള്‍ തന്‍റെ ഇഷ്ടത്തിനനുസരിച്ച് ഉപയോഗിച്ചത്.
തന്‍റെ അനുയായികളായ രണ്ട് സ്ത്രീകളെ ഏകദേശം 30 വര്‍ഷക്കാലമാണ് ഇയാള്‍ ലൈംഗിക അടിമകള്‍ ആക്കി വച്ച് പീഡിപ്പിച്ചിരുന്നത്. മനുഷ്യത്വ രഹിതവും ക്രൂരവുമായ ചുറ്റുപാടുകളില്‍ ആണ് താന്‍ വളര്‍ന്നത് എന്ന്‍ ഇയാളുടെ മകള്‍ കാത്തി മോര്‍ഗന്‍ ഡേവിസ് മൊഴി കൊടുത്തു. ഇപ്പോള്‍ 33 വയസ്സുള്ള ഇയാളുടെ മകള്‍ സ്വന്തം ജീവിതത്തെ വിശേഷിപ്പിച്ചത് ചിറക് മുറിക്കപ്പെട്ട് കൂട്ടില്‍ അടച്ച ഒരു പക്ഷിയുടെ അവസ്ഥയെന്നാണ്.
കുട്ടികളോട് ക്രൂരത കാണിക്കല്‍, അന്യായമായി തടങ്കലില്‍ വയ്ക്കല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളും ബാലകൃഷ്ണന് ചെയ്തതായി തെളിഞ്ഞിട്ടുണ്ട്. വര്‍ക്കേഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാര്‍ക്സിസം ലെനിനിസം മാവോ സെ തുംഗ് തോട്ട് ( Workers Institute of Marxism – Leninism – Mao Zedong Thought) എന്ന പേരില്‍ 1970ല്‍ അരവിന്ദന്‍ ബാലകൃഷ്ണന്‍ ആരംഭിച്ച പ്രസ്ഥാനത്തില്‍ വിശ്വസിച്ചവരെയാണ് ഇയാള്‍ ദുരുപയോഗം ചെയ്തത്. തന്‍റെ അനുയായികളുടെ മനസ്സ് വായിക്കാനുള്ള കഴിവ് തനിക്കുണ്ടെന്നായിരുന്നു ഇയാള്‍ അനുയായികളെ വിശ്വസിപ്പിച്ചത്.
തനിക്ക് അമാനുഷിക കഴിവുകള്‍ ഉണ്ടെന്ന്‍ വിശ്വസിപ്പിച്ച ഇയാള്‍ തന്നെ അനുസരിക്കാത്തവരെ ഈ കഴിവ് ഉപയോഗിച്ച് നശിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തിയിരുന്നു. സ്റ്റാലിന്‍, മാവോ, പോള്‍ പോട്ട്, സദ്ദാം ഹുസൈന്‍ തുടങ്ങിയവരെ ആരാധിച്ചിരുന്ന ബാലകൃഷ്ണന്‍ ഇവരെ വിമര്‍ശിക്കുന്നത് സ്വന്തം വീട്ടില്‍ ആയിരുന്നെങ്കില്‍ പോലും ക്ഷമിക്കുമായിരുന്നില്ല. ഇവരെ ദൈവതുല്യരായി കണ്ടിരുന്ന ബാലകൃഷ്ണന്‍ ഒരു തനി സ്വേച്ഛാധിപതിയാണ് തന്‍റെ കൂടെയുള്ളവരോട് പെരുമാറിയിരുന്നത്.
തന്‍റെ മകളെ വീട്ടില്‍ പാട്ട് പാടുന്നതിനോ, സ്കൂളില്‍ പോകുന്നതിനോ, കൂട്ട് കൂടുന്നതിനോ ഒന്നും ഇയാള്‍ അനുവദിച്ചിരുന്നില്ല. സ്വന്തം അമ്മയാരെന്നു മകള്‍ തിരിച്ചറിയുന്നത് പോലും മകള്‍ ടീനേജില്‍ എത്തിക്കഴിഞ്ഞ് ആയിരുന്നു. ബാലകൃഷ്ണന്റെ അനുയായി ആയി കോമ്രേഡ് സിയാന്‍ എന്നറിയപ്പെട്ടിരുന്ന സിയാന്‍ ഡേവിസ് ആണ് തന്‍റെ അമ്മയെന്ന് അറിയുമ്പോള്‍ കാത്തി ടീനേജില്‍ എത്തിയിരുന്നു. വെയില്‍സിലെ കാര്‍ഡിഗനില്‍ നിന്നുള്ള ഒരു ഡോക്ടറുടെ മകള്‍ ആയിരുന്നു സിയാന്‍ ഡേവിസ്.
1996ലെ ഒരു ക്രിസ്തുമസ് രാത്രിയില്‍ സ്വന്തം വീടിന്‍റെ ജനലിലൂടെ താഴെ വീണ് പരിക്ക് പറ്റിയ സിയാന്‍ ഡേവിസ് പിന്നീട് ആശുപത്രിയില്‍ മരണമടയുകയായിരുന്നു. ജനല്‍ വഴി താഴെ വീണു രക്തത്തില്‍ കുളിച്ച് കിടക്കുന്ന അമ്മയെയും സമീപം നില്‍ക്കുന്ന അച്ഛനെയും കണ്ട ഓര്‍മ്മ വളരെക്കാലം തന്നെ വേട്ടയാടിയതായി മകള്‍ പറഞ്ഞു.
2013ല്‍ ആണ് ബാലകൃഷ്ണന്റെ മകള്‍ കാത്തി മോര്‍ഗന്‍ ഡേവിസ് ഇയാളുടെ പിടിയില്‍ നിന്ന്‍ രക്ഷപ്പെടുന്നത്. അടിമത്തത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഒരു ചാരിറ്റി സംഘടനയുമായി ബന്ധപ്പെടാന്‍ കഴിഞ്ഞത് വഴിയാണ് കാത്തിയുടെ മോചനം സാധ്യമായത്. പിന്നീട് ലീഡ്സിലേക്ക് താമസം മാറ്റിയ കാത്തിക്ക് പഴയതൊന്നും ഓര്‍മ്മിക്കുവാന്‍ പോലും ഇഷ്ടമില്ല. തന്‍റെ മകളെ ഒരു മനുഷ്യ സ്ത്രീയാക്കി വളര്‍ത്തുന്നതിനു പകരം ഒരു പരീക്ഷണ വസ്തുവായാണ് ഇയാള്‍ കണ്ടിരുന്നതെന്ന് നിരീക്ഷിച്ച കോടതി കാത്തിയെ രക്ഷിച്ച ചാരിറ്റി സംഘടനയ്ക്ക് 500 പൗണ്ട് കൊടുക്കുവാനും വിധിച്ചിട്ടുണ്ട്.