നോര്‍ത്ത് പറവൂരില്‍ നിന്നും കാണാതായ നഴ്സിംഗ് വിദ്യാര്‍ഥിനിയുടെ തിരോധാനത്തിന് പിന്നില്‍ സാത്താന്‍ സേവക്കാര്‍ ആണെന്ന വാര്‍ത്ത പരിഭ്രാന്തി പരത്തുന്നതിനിടെ കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വരുന്നു. കേരളത്തില്‍ പലയിടങ്ങളിലും ഇവര്‍ക്ക് അനുയായികളും ആരാധനാ കേന്ദ്രങ്ങളും ഉണ്ടെന്നും കൂടുതല്‍ ആളുകളെ തങ്ങളുടെ രീതിയിലേക്ക് ആകര്‍ഷിക്കാനും ഇവര്‍ പരസ്യമായി ശ്രമിച്ചു തുടങ്ങി എന്നതാണ് വ്യക്തമായിരിക്കുന്നത്.
ന്യൂ ജനറേഷനെ വലയിലാക്കാന്‍ നവമാധ്യമങ്ങളില്‍ ചതിക്കുഴികള്‍ തീര്‍ത്തും സാത്താന്‍ സേവക്കാര്‍ രംഗത്തുണ്ട്. കത്തോലിക്കാ സഭയെ ഇല്ലായ്മ ചെയ്യാന്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ അമേരിക്കയില്‍ സ്ഥാപിതമായ സാത്താന്‍ സഭയുടെ വേരുകളാണ് കേരളത്തിലും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഭീതി വിതയ്ക്കുന്നത്. കത്തോലിക്കാ പള്ളികളുടെ അരമനയില്‍ നിന്നും തിരുവോസ്തി മോഷ്ടിക്കുന്ന സംബന്ധിച്ച കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും പെണ്‍കുട്ടികളെ കാണാതാകുന്നത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇത് ആദ്യമാണ്. ഇവര്‍ കറുത്ത കുര്‍ബാന അര്‍പ്പിക്കാനുള്ള തിരുവോസ്തി (കുര്‍ബാന അപ്പം) കത്തോലിക്കാ സഭയുടെ പള്ളികളില്‍ നിന്ന് മോഷ്ടിക്കാറാണ് പതിവ്. കറുത്ത കുര്‍ബാന എന്ന പേരില്‍ ഗുരുതരവും ആധുനീകവുമായ ആരാധനാ രീതികളാണ് ഇവര്‍ പിന്‍തുടരുന്നത്. പരമാവധി രഹസ്യ സ്വഭാവത്തിലുള്ള ആരാധനാ കേന്ദ്രത്തിലേക്ക് സമാനമനസ്‌കരെ സംഘടിപ്പിക്കാനായി സോഷ്യല്‍ മീഡിയയേയും സംഘം ഇപ്പോള്‍ ഉപയോഗിക്കുന്നതായി സൂചന ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ചില വര്‍ഷങ്ങളായി സംഘം പള്ളികള്‍ക്ക് നേരെ അക്രമവും മോഷണവും നടത്തുന്നുണ്ട്. കന്യകമാരുടെ ആര്‍ത്തവ രക്തം കുര്‍ബാനയ്ക്ക് ഉപയോഗിക്കുന്ന സംഘം കന്യകമാര്‍ക്കായി വല വിരിച്ചു തുടങ്ങിയതോടെ കേരളവും ഭീതിയിലായിരിക്കുകയാണ്. ഇവരുടെ ഗ്രൂപ്പുകളില്‍ അംഗമാകുന്ന പെണ്‍കുട്ടികളോട് തന്ത്രപൂര്‍വ്വം വിര്‍ജിന്‍ ആണോ അതോ പ്രീമാരിറ്റല്‍ സെക്‌സില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നെല്ലാം ചോദിച്ച് മനസ്സിലാക്കും. എറണാകുളം, കോഴിക്കോട്, ഇടുക്കി, കോട്ടയം, തൃശൂര്‍ തുടങ്ങി കേരളത്തിലെ എട്ടോളം കേന്ദ്രങ്ങളില്‍ സാത്താന്‍ സേവകരുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്.
കൊച്ചി കേന്ദ്രീകരിച്ച് ഇവരുടെ പ്രവര്‍ത്തനം ശക്തമാണ്. ധാരാളം വിദേശപണവും ഇതിനായി ലഭിക്കുന്നുണ്ടെന്നാണ് സൂചന. വിദേശങ്ങളില്‍ കത്തോലിക്ക സഭക്കാരെ മാത്രം ലക്ഷ്യമിട്ടാണ് ഇവരുടെ പ്രവര്‍ത്തനമെങ്കില്‍ കേരളത്തില്‍ ഇതര മതസ്ഥരേയും വലയിലാക്കാന്‍ ശ്രമിക്കുന്നുണ്ട്. നഗരത്തില്‍ നിശാപാര്‍ട്ടികളിലെ മയക്കുമരുന്ന് ഉപയോഗത്തിന് പിടിവീണു തുടങ്ങിയതോടെ ന്യൂ ജനറേഷന്‍ യുവാക്കള്‍ സാത്താന്‍ സേവക്കാരുടെ കേന്ദ്രങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നതായി റിപ്പോര്‍ട്ടുണ്ട്. സ്വതന്ത്രമായി ലഹരിയും സെക്‌സും ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യമാണ് സാത്താന്‍ സേവക കേന്ദ്രങ്ങളിലെ മുഖ്യ ആകര്‍ഷണവും യുവതീയുവാക്കളെ ഇതിലേക്ക് ആകര്‍ഷിക്കാനുള്ള സാധ്യത ഏറുന്നതും.
സാത്താനെ എല്ലാ അര്‍ത്ഥത്തിലും അംഗീകരിച്ചുകൊണ്ട് തെറ്റുകള്‍ ചെയ്ത് പ്രീതിപ്പെടുത്തുന്നതാണ് സാത്താന്‍ ആരാധന രഹസ്യ കേന്ദ്രങ്ങളില്‍ മാത്രം സംഘടിക്കുന്ന സാത്താന്‍ സേവകര്‍ കൊച്ചിയില്‍ സുവിശേഷ വേലക്കാരെപ്പോലെ വീടുകളില്‍ കയറിയിറങ്ങി ക്യാംപയിന്‍ പോലും നടത്താന്‍ ധൈര്യപ്പെടുന്നു. പാസ്റ്റര്‍മാരെപ്പോലെ ഭവന സന്ദര്‍ശനം നടത്തി വീട്ടുകാരുടെ അന്ധവിശ്വാസത്തിന്റെ തോത് മനസ്സിലാക്കി വലയിലാക്കുകയാണ് പതിവ്.
ഫെയ്‌സ് ബുക്കില്‍ മാത്രം ഇരുപതോളം ഗ്രൂപ്പുകളാണ് ഇത്തരക്കാരുടേതായുള്ളത്. സമാന മനസ്‌കരെ അകര്‍ഷിക്കാനായി സാത്താന്റെ ചിത്രങ്ങളും 666 എന്ന നമ്പറുമാണ് ഗ്രൂപ്പുകളുടെ പ്രൊഫൈലില്‍ നല്‍കി വരുന്നത്. ഗ്രൂപ്പില്‍ അംഗമാകുന്നവരെ തന്ത്രപൂര്‍വ്വം പ്രലോഭിപ്പിച്ച് ആരാധനാ സ്ഥലത്ത് എത്തിക്കുകയാണ് പതിവ്. വിശ്വസ്തരെ മാത്രമെ അടുപ്പിക്കൂ. ഇതിനായി പ്രത്യേക സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.
Related News
ഇന്ത്യയില്‍ ജനിച്ച താന്‍ ഇവിടെത്തന്നെ മരിയ്ക്കുമെന്ന് ബോളിവുഡ് നടന്‍ ആമിര്‍ ഖാന്‍. വൈവിദ്ധ്യപൂര്‍ണ്ണമായ രാജ്യം വിട്ട് പോകുന്നതിനെക്കുറിച്ച് താനോ ഭാര്യ കിരണ്‍ റാവുവോ ആലോചിക്കുന്നതേ ഇല്ല. രാജ്യംവിട്ട് രണ്ടാഴ്ച നിന്നാല്‍ ഗൃഹാതുരത്വമുണ്ടാകുന്നയാളാണ് താന്‍ ബോളിവുഡിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റുകളിലൊന്നായ രംഗ്‌ദേ ബസന്തി 10 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന് തലേന്ന് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ആമിര്‍ ഖാന്‍ പറഞ്ഞു.
രാജ്യം വിടേണ്ടി വരുമോ? എന്ന് ഭാര്യയ്ക്ക് ചോദിക്കേണ്ടി വന്നെന്ന് അഭിമുഖത്തിനിടെ ആമിര്‍ പറഞ്ഞത് ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്നതിനിടെയാണ് പ്രതികരണം. ഉയര്‍ച്ചയും താഴ്ചയും എല്ലാ രാജ്യത്തിനുമുണ്ടാകുമെന്നും അതനുസരിച്ച് പ്രസ്താവനകള്‍ നടത്തരുതെന്നും സഹപ്രവര്‍ത്തകന്‍ അക്ഷയ് കുമാര്‍ ഇന്ന് പ്രതികരിച്ചത് വരെയെത്തുന്നതാണ് നടനെതിരായ വിമര്‍ശനങ്ങളുടെ സംഭവ പരമ്പര. ഇന്ത്യ അസഹിഷ്ണുവാണെന്നോ രാജ്യം വിട്ടുപോകുമെന്നോ പറഞ്ഞിട്ടില്ല.
പ്രസ്താവന മൂലം മുറിവേറ്റവരുടെ വികാരം മനസിലാക്കുന്നു. തന്റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടതാണ്. മാദ്ധ്യമങ്ങള്‍ക്കും ഇക്കാര്യത്തില്‍ പങ്കുണ്ട്. ധാരാളം ഭാഷകളും സംസ്‌കാരങ്ങളും ഒത്തുചേരുന്ന നമ്മുടെ രാജ്യം പോലെ വൈവിദ്ധ്യമുള്ള മറ്റൊരിടമില്ല ആമിര്‍ പറയുന്നു. കഴിഞ്ഞ നവംബറില്‍ നടന്ന അഭിമുഖത്തിലാണ് രാജ്യത്തെ വളരുന്ന അസഹിഷ്ണുതയെക്കുറിച്ചുള്ള തന്റെ ആശങ്കകള്‍ അദ്ദേഹം തുറന്നു പറഞ്ഞത്. അന്നുമുതല്‍ പരാമര്‍ശത്തിനെതിരെ പൂച്ചെണ്ടും കല്ലേറും തുടരുകയാണ്. മേഖലയിലുള്ളവരുള്‍പ്പെടെ പലരും തള്ളിപ്പറഞ്ഞു.
രാജ്യത്ത് അസഹിഷ്ണുതയില്ലെന്ന് തെളിയിക്കാന്‍ സഹപ്രവര്‍ത്തകനായ അനുപം ഖേര്‍ റാലി നടത്തുക വരെ ചെയ്തു. കാലാവധി തീര്‍ന്നെന്ന ന്യായത്തില്‍ ആമിറിനെ ഇന്‍ക്രെഡിബിള്‍ ഇന്ത്യ കാമ്പയിന്റെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തു. ഒരു വ്യക്തിയെന്ന നിലയിലും,? രാജ്യത്തെ പൗരനെന്ന നിലയിലും രാജ്യത്ത് നടക്കുന്ന സംഭവങ്ങളറിയുമ്പോള്‍ ആശങ്ക തോന്നിയിട്ടുണ്ടെന്നത് നിഷേധിക്കുന്നില്ല. ഒരുപാട് സംഭവങ്ങള്‍ ഇതിന് വഴിവച്ചിട്ടുണ്ട് അദ്ദേഹം നിലപാട് വ്യക്തമാക്കി.
‘ഇന്ത്യ വിട്ടുപോകേണ്ടി വരുമോ? എന്ന കടുത്ത പ്രസ്താവന വീട്ടില്‍ സംസാരിക്കുന്നതിനിടെ ഭാര്യ കിരണിന് നടത്തേണ്ടി വന്നു. കുഞ്ഞിനെക്കുറിച്ച് ആശങ്കയുള്ള കിരണ്‍ തന്റെ അന്തരീക്ഷത്തെക്കുറിച്ചോര്‍ത്ത് ഭയക്കുന്നുണ്ട്. എല്ലാ ദിവസവും പത്രം തുറക്കാന്‍ പോലും അവര്‍ക്ക് പേടിയാണ്’ ഇതാണ് അസഹിഷ്ണുതയെക്കുറിച്ച് ആമിര്‍ പറഞ്ഞതും പിന്നീട് വിവാദമായതും. പറഞ്ഞ കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നെന്നും ഇന്ത്യക്കാരനെന്നതില്‍ തനിക്കുള്ള അഭിമാനം സ്ഥിരീകരിക്കാന്‍ ഒരാളുടെയും സമ്മതമോ അംഗീകാരമോ വേണ്ടെന്നും പ്രസ്താവനയ്ക്കുള്ള വിശദീകരണത്തില്‍ അന്നുതന്നെ ആമിര്‍ വ്യക്തമാക്കിയിരുന്നു. ഹൃദയം തുറന്നതിനെതിരെ കല്ലെറിഞ്ഞുള്ള പ്രതികരണം കാണുമ്പോള്‍ തന്റെ വാദം ശരിയെന്ന് തെളിയുകയാണ് അദ്ദേഹം വിശദീകരണക്കുറിപ്പില്‍ പറയുന്നു
മലയാളം യുകെ, ന്യൂസ് ടീം
മലപ്പുറം: ഡോ. ഷാനവാസിന്റെ സന്നദ്ധസേവനം തുടരാന്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായെത്തിയ സുഹൃത്ത് പീഡനക്കേസില്‍ അറസ്റ്റിലായതോടെ ഷാനവാസിന്റെ ദുരൂഹമരണത്തിന്റെ ചുരുളഴിയാനുള്ള സാധ്യത തെളിയുന്നു.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 13ന് കോഴിക്കോട്ട് പ്രണയദിന പാര്‍ട്ടി കഴിഞ്ഞ് മൂന്നു സുഹൃത്തുക്കള്‍ക്കൊപ്പം നിലമ്പൂരിലക്കു മടങ്ങുന്നതിനിടെയാണ് ഡോ. ഷാനവാസ് ദുരൂഹസാഹചര്യത്തില്‍ കാറില്‍ മരിച്ചത്. മരണ സമയത്ത് കാറില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അനീഷി(26)നെയാണ് സന്നദ്ധപ്രവര്‍ത്തനത്തിന്റെ പേരില്‍ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ആദിവാസികള്‍ക്കിടയിലും മറ്റും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനയില്‍ ഡോ. ഷാനവാസിനൊപ്പം പ്രവര്‍ത്തിച്ചയാളാണ് അനീഷ്. ഷാനവാസ് നടത്തിയിരുന്ന സേവനങ്ങള്‍ നവമാധ്യമങ്ങള്‍ വഴി പ്രശസ്തമായതോടെ ധാരാളം പേര്‍ ഈ സംഘടനയില്‍ ആകൃഷ്ടരായി എത്തി. ഇദ്ദേഹത്തിന്റെ മരണശേഷം സംഘടനയുടെ നേതൃത്വം അനീഷ് ഏറ്റെടുക്കുകയായിരുന്നു. ഫേസ്ബുക്കിലൂടെയാണ് യുവതി സംഘടനയും അനീഷുമായും അടുക്കുന്നത്.
എന്‍ജിനീയറിംഗ് ബിരുദദാരിയായ യുവതി കോഴിക്കോട് വച്ച് അനീഷുമായി നേരില്‍ കാണുകയും കൂടുതല്‍ അടുക്കുകയും ചെയ്തു. പിന്നീട് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. എംബിഎക്കാരനായ പ്രതി മലപ്പുറത്തെ ഒരു ധനിക കുടുംബത്തിലെ അംഗമാണ്. എന്നാല്‍ ഇതു മറച്ചുവച്ചുകൊണ്ട് കടുത്ത സാമ്പത്തിക ബാധ്യതയുള്ളതായി തെറ്റിദ്ധരിപ്പിച്ച് യുവതിയോട് സഹായം അഭ്യര്‍ത്ഥിച്ചു. ഇയാളുടെ നിര്‍ദേശപ്രകാരം യുവതി സന്ദര്‍ശന വിസയില്‍ ദുബൈയില്‍ എത്തി ജോലി ചെയ്തു.
തുടര്‍ന്ന് അനീഷിന് വിസ അയച്ചുകൊടുത്തുവെങ്കിലും സ്വീകരിക്കാന്‍ കൂട്ടാക്കിയില്ല. അനീഷ് മറ്റൊരു വിസയില്‍ സൗദി അറേബ്യയിലേക്ക് കടക്കുകയും ചെയ്തു. ചതി തിരിച്ചറിഞ്ഞ യുവതി നാട്ടിലെത്തി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അനീഷ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയപ്പോള്‍ എമിഗ്രേഷന്‍ വിഭാഗം പിടികൂടി പൊലീസിനു കൈമാറുകയായിരുന്നു. റിമാന്‍ഡില്‍ ചാവക്കാട് സബ് ജയിലിലാണിപ്പോള്‍ അനീഷ്.
ഡോ. ഷാനവാസിന്റെ മരണസമയത്തും അനീഷ് ഒപ്പമുണ്ടായിരുന്നു. മരണപ്പെട്ട ഷാനവാസിനെ കുളിപ്പിച്ച് പുതിയ വസത്രം ധരിപ്പിച്ചാണ് ഇവര്‍ ആശുപത്രിയിലെത്തിച്ചത്. മദ്യപിച്ച ഛര്‍ദ്ദിലിന്റെ അവശിഷ്ടങ്ങള്‍ കഴുകികളയാനാണ് കുളിപ്പിച്ചതെന്നും മരിച്ച വിവരം അറിയില്ലെന്നുമായിരുന്നു അന്ന് ഇവര്‍ പോലീസിനു നല്‍കിയ മൊഴി.
ഛര്‍ദ്ദിലിന്റെ അവശിഷ്ടങ്ങള്‍ മൂക്കിലും ശ്വാസനാളത്തിലും കുടുങ്ങി ശ്വാസം മുട്ടിയാണ് ഷാനവാസിന്റെ മരണം സംഭവിച്ചതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍. ബലപ്രയോഗത്തിലൂടെ ആരെങ്കിലും വായയും മൂക്കും പൊത്തിപ്പിടിച്ചാല്‍ ഇത്തരത്തില്‍ ഛര്‍ദ്ദില്‍ അവശിഷ്ടങ്ങള്‍ മൂക്കിലും ശ്വാസനാളത്തിലും കുടുങ്ങാന്‍ സാധ്യതയുണ്ട്. ഷാനവാസിന്റെ വലതു കൈയില്‍ കുത്തിവെപ്പു നടത്തിയപാടും മദ്യം കഴിച്ചിരുന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.
കോഴിക്കോടു നിന്നും അനീഷ് ഉള്‍പ്പെടെയുള്ള മൂന്നു സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ മടങ്ങുന്നതിനിടെയാണ് ഡോ. ഷാനവാസിന്റെ മരണം. രാത്രി ഷാനവാസിന് സീരിയസാണെും എടവണ്ണ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഷാനവാസിന്റെ സുഹൃത്ത് ഫോണില്‍ വിളിച്ച് അറിയിച്ചെന്നാണ് ഷാനവാസിന്റെ പിതാവ് എടവണ്ണ പുള്ളിച്ചേലില്‍ മുഹമ്മദിന്റെ മൊഴി. രാത്രി 11.45ന് എടവണ്ണ ആശുപത്രിയിലെത്തിയപ്പോള്‍ അവിടുത്തെ ഡോക്ടര്‍ അരമണിക്കൂര്‍ മുമ്പ് ഷാനാവാസ് മരിച്ചതായി അറിയിച്ചെന്നും തുടര്‍ന്ന് മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നുമാണ് 14ന് പുലര്‍ച്ചെ 1.45 ന് മുഹമ്മദ് എടവണ്ണ പൊലീസ് സ്‌റ്റേഷനിലെത്തി മൊഴി നല്‍കിയത്.
എന്നാല്‍ ഷാനവാസിന്റെ വടപുറത്തെ വീടിനടുത്തെത്തിയപ്പോള്‍ വിളിച്ചിട്ടും എണീറ്റില്ലെന്നും ഉടന്‍ എടവണ്ണയിലെ ആശുപത്രിയിലെത്തിച്ചെന്നുമാണ് സുഹൃത്തുക്കള്‍ പറഞ്ഞത്. വടപുറത്തു നിന്നും അര കിലോ മീറ്റര്‍ മാത്രമേ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്കുള്ളൂ. അവിടെ കൊണ്ടുപോകാതെ 10 കിലോ മീറ്റര്‍ അകലെയുള്ള കാര്യമായ സൗകര്യങ്ങളൊന്നുമില്ലാത്ത സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയതിലും ദുരൂഹതയുണ്ട്. മരണം നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ അധികാരികളുടെ പീഡനത്താല്‍ പാവങ്ങളുടെ ഡോക്ടര്‍ ആത്മഹത്യ ചെയ്‌തെന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് പ്രതിഷേധം ഉയര്‍ത്തുകയായിരുന്നു.
കരുളായി വണ്ടൂരില്‍ ജോലിചെയ്തിരുന്ന ഷാനവാസിനെ പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴയിലേക്കും ശിരുവാണിയിലേക്കും മാറ്റിയിരുന്നു. തിരുവനന്തപുരത്ത് ആരോഗ്യ ഡയറക്ടറുടെ ഹിയറിങിനു ശേഷവും നാട്ടിലേക്ക് നിയമനം നല്‍കാത്തതിനാല്‍ ഷാനവാസ് അവധിയിലായിരുന്നു. തന്റെ സ്ഥലംമാറ്റത്തില്‍ അധികാരികള്‍ക്കെതിരെ ഷാനവാസ് നേരത്തെ ഫേസ്ബുക്കില്‍ നടത്തിയ പ്രതികരണങ്ങള്‍ ഉയര്‍ത്തികാട്ടിയാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നത്.
Related News
ദില്ലി: റിപ്പബ്ളിക്ക് ദിനത്തിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കേ ദില്ലിയില്‍ യാത്രാ വിമാനത്തിന് ബോംബ് ഭീഷണി. ദില്ലി-കാഠ്മണ്ഡു ജെറ്റ് എയര്‍വേസ് വിമാനത്തിനാണ് ബോംബ് ഭീഷണി. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് ദില്ലി-കാഠ്മണ്ഡു 9W-260 എന്ന വിമാനത്തിന് ബോംബ് ഭീഷണി ഉണ്ടായത്. വിമാനത്തിലെ സീറ്റിനടിയില്‍ ഒരു ഗിഫ്റ്റ് ബോക്‌സ് ഉണ്ടെന്നും ആ ബോക്‌സിനുള്ളില്‍ ബോംബാണ് എന്നുമായിരുന്നു ഭീഷണി സന്ദേശം.
റിപ്പബ്ളിക്ക് ദിനത്തിന് തൊട്ടുമുന്നോടിയായി ഇത്തരം ഭീഷണി ഉണ്ടായതിനാല്‍ ദില്ലിയിലെ വിവിധ സുരക്ഷാ വിഭാഗങ്ങള്‍ അതീവ ജാഗ്രതയോടെയാണ് ഭീഷണി സന്ദേശത്തെ കണ്ടത്. ഏഴ് സുരക്ഷാ ജീവനക്കാരേയും 104 യാത്രക്കാരേയും ഉള്‍പ്പടെ സുരക്ഷാ പരിശോധനയ്ക്ക് വിധേയരാക്കിയ ശേഷം വിമാനം പറന്നുയര്‍ന്നു. ഐജിഐ എയര്‍പോര്‍ട്ടില്‍ നിന്നും 1.25 ന് വിമാനം യാത്ര തിരിച്ചു. സംഭവത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ജൊഹന്നാസ്‌ബെര്‍ഗ്: കന്യകയായി തുടര്‍ന്നതിന് പതിനാറ് പെണ്‍കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കി മേയറുടെ ആദരം. ദക്ഷിണാഫ്രിക്കയിലാണ് സംഭവം. ഉതുകേല ജില്ലയിലെ കിഴക്കന്‍ ക്വസുലു നതാല്‍ പ്രവിശ്യയിലെ മേയറായ ഡുഡു മസിബുക്കോയാണ് ചാരിത്ര്യ സംരക്ഷണത്തിന് സ്‌കോളര്‍ഷിപ്പ് നല്‍കി വ്യത്യസ്തനായയത്. മറ്റു വിദ്യാര്‍ത്ഥിനികളെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയതെന്നാണ് മേയര്‍ പറയുന്നത്.
പെണ്‍കുട്ടികള്‍ പഠനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു സ്‌കോളര്‍ഷിപ്പെന്നും അധികാരികള്‍ വ്യക്തമാക്കി. മേയറിന്റെ വക്താവ് ജബുലാനി മഖോന്‍സയാണ് ഈ സ്‌കോളര്‍ഷിപ്പിനെക്കുറിച്ച് അറിയിച്ചത്. മേയറുടെ ഓഫീസില്‍ നിന്ന് ഈ അവാര്‍ഡ് പ്രദേശത്തെ നൂറോളം പ്രശസ്തമായ ഹൈസ്‌കൂളുകള്‍ക്കും സര്‍വകലാശാലകള്‍ക്കും നല്‍കും. കന്യകമാരായി തുടരുകയും കൃത്യമായ ഇടവേളകളില്‍ കന്യകാത്വ പരിശോധനകള്‍ക്ക് വിധേയമാകുകയും ചെയ്യുന്ന പെണ്‍കുട്ടികള്‍ക്ക് മാത്രമേ ഈ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടായിരിക്കൂ എന്ന് മേയര്‍ സൗത്ത് ആഫ്രിക്കന്‍ ടോക്ക് റേഡിയോ 702നോട് പറഞ്ഞു.
കന്യകമാരായി തുടരുന്നിടം വരെ പെണ്‍കുട്ടികള്‍ക്ക് ഈ സ്‌കോളര്‍ഷിപ്പ് ലഭിച്ചുകൊണ്ടിരിക്കും. പെണ്‍കുട്ടികളില്‍ പലരും കൗമാരകാലത്ത് തന്നെ പല ചൂഷണങ്ങള്‍ക്കും വിധേയരാകുന്നതായി ശ്രദ്ധയില്‍പ്പെട്ട പശ്ചാത്തലത്തിലാണ് ഇത്തരമൊരു പരീക്ഷണത്തിന് സര്‍ക്കാര്‍ തയാറായത്. പല പെണ്‍കുട്ടികളും കൗമാരകാലത്ത് തന്നെ ഗര്‍ഭിണികളാകുന്നു. ലൈംഗികരോഗങ്ങള്‍ പകരുന്നതായും റിപ്പോര്‍ട്ടുണ്ട്. പുതിയ സ്‌കോളര്‍ഷിപ്പ് ഇതിനെല്ലാം ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.
2014ല്‍ മാത്രം 20,000 പെണ്‍കുട്ടികള്‍ ഗര്‍ഭിണികളായെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ കണക്ക്. 223 ഗര്‍ഭിണികളായ പെണ്‍കുട്ടികള്‍ ഇപ്പോള്‍ പ്രാഥമിക വിദ്യാലയങ്ങളിലുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. 2013ല്‍ പതിനാലിനും പത്തൊമ്പതിനും ഇടയില്‍ പ്രായമുളള 5.6 ശതമാനം പെണ്‍കുട്ടികളും ഗര്‍ഭം ധരിച്ചെന്നാണ് സ്റ്റാറ്റിസ്റ്റിക്‌സ് സൗത്ത് ആഫ്രിക്കയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
അതേസമയം മേയറുടെ ഉദ്ദേശ്യശുദ്ധി മനസിലാകുന്നുണ്ടെങ്കിലും ഇത് പല പ്രശ്‌നങ്ങളും സൃഷ്ടിക്കുമെന്നാണ് ലിംഗസമത്വ കമ്മീഷന്‍ ചെയര്‍മാന്‍ എംഫനോസെല്‍വ് ഷോസി പ്രതികരിച്ചത്. ഗര്‍ഭത്തിന്റെയും കന്യാകാത്വത്തിന്റെയും പേരിലുളള വിവേചനം ഭൂഷണമാണോയെന്ന കാര്യം പരിശോധിക്കേണ്ടതുണ്ട്. ഇത് ആണ്‍കുട്ടികള്‍ക്കെതിരെ പോലുമുളള വിവേചനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ദക്ഷിണാഫ്രിക്കയിലെ കന്യകാത്വ പരിശോധനയെ ചില സാമൂഹ്യ പ്രവര്‍ത്തകരും എതിര്‍ക്കുന്നുണ്ട്. ഇതൊരു ലൈംഗിക കടന്നുകയറ്റമാണെന്നാണ് ഇവരുടെ വാദം. സാംസ്‌കാരിക ആചാരങ്ങളെ പിന്തുണയ്ക്കുന്ന ഇവര്‍ പാരമ്പര്യം കാത്ത് സൂക്ഷിക്കണമെന്നും പറയുന്നു. പെണ്‍കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കണമെന്ന് ആവശ്യപ്പെടുന്ന ഇവര്‍ എച്ച്‌ഐവിയെയും എയ്ഡ്‌സിനെയും കുറിച്ച് കുട്ടികളെ പഠിപ്പിക്കണമെന്നും നിര്‍ദേശിക്കുന്നു.
കോഴിക്കോട്: കോഴിക്കോട്ടെത്തിയ ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡീന്യോ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. കോഴിക്കോട് നടക്കാവ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിലെ പൊതുപരുപാടിയില്‍ പങ്കെടുത്ത് മടങ്ങവെ റൊണാള്‍ഡീന്യോ സഞ്ചരിച്ച വാഹനത്തിന് മുന്നിലേക്ക് ട്രാഫിക്ക് സിഗ്‌നല്‍ മറിഞ്ഞു വീഴുകയായിരുന്നു. ആരാധകരുടെ തിരക്കു മൂലമാണ് സിഗ്നല്‍ പോസ്റ്റ് മറിഞ്ഞു വീണത്. സേട്ട് നാഗ്ജി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ബ്രാന്‍ഡ് അമ്പാസിഡറായിട്ടാണ് താരം കോഴിക്കോട്ട് എത്തിയത്.
ഇന്നലെ വൈകുന്നേരം കോഴിക്കോട് കടപ്പുറത്ത് നടന്ന ചടങ്ങില്‍ ‘നാഗ്ജി ഇന്റര്‍നാഷനല്‍ ക്ലബ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പ്’ റൊണാള്‍ഡീന്യോ കാല്‍പന്ത് ലോകത്തിന് സമര്‍പ്പിച്ചു. സൂപ്പര്‍താരത്തെ നേരില്‍ ഒരു നോക്കുകാണാന്‍ ഒഴുകിയ ആരാധകപ്പട ഉച്ചക്കുമുമ്പേ ഉദ്ഘാടന വേദിയായ കടപ്പുറത്ത് ഇടംപിടിച്ചിരുന്നു.
ബ്രസീല്‍ പതാകയും മഞ്ഞക്കുപ്പായവുമായെത്തിയ പതിനായിരങ്ങളുടെ നടുവിലേക്ക് ഫഌ്‌ലിറ്റ് വെളിച്ചത്തിലൂടെ 7.15ഓടെയാണ് റൊണാള്‍ഡീന്യോ എത്തിയത്.നാഗ്ജി കുടുംബാംഗങ്ങളില്‍ നിന്ന് ട്രോഫി ഏറ്റുവാങ്ങി ടൂര്‍ണമെന്റ് സംഘാടകരായ ജില്ലാ ഫുട്ബാള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ക്കും, ‘മൊണ്ട്യാല്‍ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് പ്രതിനിധികള്‍ക്കും കൈമാറിയാണ് റൊണാള്‍ഡീന്യോ ഫുട്ബാള്‍ വസന്തത്തിന്റെ തിരിച്ചുവരവിന് കിക്കോഫ് കുറിച്ചത്.
ലണ്ടന്‍: രാജ്യത്തെ അഞ്ഞൂറ് സ്വാധീനമുളളവരുടെ പേര് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു. ഇതില്‍ പല പ്രമുഖ രാഷ്ട്രീയ നേതാക്കളും ഇടം പിടിച്ചിട്ടുണ്ട്. ഡെബ്രെട്ട്‌സ് വര്‍ഷം തോറും ഈ പട്ടിക പ്രസിദ്ധീകരിക്കാറുണ്ട്. കല, വ്യവസായം, മാധ്യമം, രാഷ്ട്രീയം തുടങ്ങിയ മേഖലകളില്‍ നിന്നുളളവരെ ഉള്‍പ്പെടുത്തിയാണ് പട്ടിക തയാറാക്കുന്നത്. രാഷ്ട്രീയക്കാരുടെ കൂട്ടത്തില്‍ ഇത്തവണ ഏറ്റവും പ്രമുഖരായി ഇടം പിടിച്ചിട്ടുളളത് ചാന്‍സലര്‍ ജോര്‍ജ് ഓസ്‌ബോണും, ആഭ്യന്തര സെക്രട്ടറി തെരേസാ മേയും സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്‍ജണും മറ്റുമാണ്. എന്നാല്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍, ലേബര്‍ തലവന്‍ ജെറെമി കോര്‍ബിന്‍ തുടങ്ങിയവര്‍ക്ക് പട്ടികയിലിടെ നേടാാാാന്‍ കഴിഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്.
രാഷ്ട്രീയ രംഗത്ത് താരതമ്യേന താഴെത്തട്ടിലുളളവരില്‍ പലരും ആദ്യ ഇരുപത് പേരില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. യൂണൈറ്റ് യൂണിയന്റെ ജനറല്‍ സെക്രട്ടറി ലെന്‍ മക്ക്‌ലസ്‌കി, യുകിപിന്റെ ഡെപ്യൂട്ടി ചെയര്‍മാന്‍ സൂസന്‍ ഇവാന്‍സ്, ലേബര്‍ പാര്‍ട്ടിയുടെ ഇടത് പക്ഷ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്യൂമാസ് മിലന്‍ തുടങ്ങിയവര്‍ ഇക്കൂട്ടത്തിലുണ്ട്. ചില രാഷ്ട്രീയ എതിരാളികളും ആദ്യ സ്ഥാനത്ത് തന്നെ എത്തിയിട്ടുണ്ട്. 2016ലെ ലണ്ടന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയുടെയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെയും സ്ഥാനാര്‍ത്ഥികളായ മത്സരിക്കുന്ന സാദിഖ് ഖാനും സാക് ഗോള്‍ഡ്‌സ്മിത്തും പട്ടികയിലുണ്ട്. വോട്ട് ലീവിന്റെ പ്രചാരകന്‍ ഡൊമിനിക് കണ്ണിംഗ്‌സും യൂറോപ്യന്‍ യൂണിയന്‍ അനുകൂല പ്രചാരകനായ ലോര്‍ഡ് റോസ് ഓഫ് മോന്‍വെദനും ആദ്യ പേരുകാരുടെ കൂട്ടത്തില്‍ പെടുന്നു.
ഇരുസഭകളിലും പ്രമുഖരായ ബോറിസ് ജോണ്‍സണ്‍, കരോലിന്‍ ലൂക്കാസ് തുടങ്ങിയവരും പട്ടികയിലുണ്ട്. കാമില്ല കാവെന്‍ഡിഷിനെ പോലെ അത്ര സുപരിചിതരല്ലാത്ത രാഷ്ട്രീയക്കാരും പട്ടികയിലിടം പിടിച്ചിരിക്കുന്നു. ഇരുപാര്‍ട്ടികളിലെയും മന്ത്രിമാരും ഇതിലുണ്ട്. ഷാഡോ ചാന്‍സലര്‍ ജോണ്‍ മക് ഡൊണലും ഷാഡോ ഫോറിന്‍ സെക്രട്ടറി ഹിലരി ബെന്നും ബിസിനസ് സെക്രട്ടറി സജിദ് ജാവിഡും പട്ടികയിലുണ്ട്.
ലണ്ടന്‍: വന്ധ്യതാ ചികിത്സാ രംഗത്ത് ഒരു പുത്തന്‍ നാഴിക്കക്കല്ല് കൂടി പിന്നിട്ടിരിക്കുന്നു. നൂതനമായ ഈ ചികിത്സാ രീതിയ്ക്ക് അനുമതി ലഭിച്ചാല്‍ ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് അമ്മമാരാകാം. മുപ്പത് വയസിന് മേല്‍ പ്രായമുളള സ്ത്രീകളുടെ അണ്ഡത്തെ നവീകരിച്ച് ബീജസങ്കലനം നടത്താനുളള സാങ്കേതികതയാണ് വന്ധ്യതാ ചികിത്സാ രംഗത്തെ ഗവേഷകര്‍ വികസിപ്പിച്ചിരിക്കുന്നത്. അണ്ഡാശയത്തിലെ താരതമ്യേന പുതിയ കോശങ്ങള്‍ അണ്ഡത്തിലേക്ക് സംക്രമിപ്പിച്ച് അതിന് പുതുചൈതന്യം പകരാനാണ് പുതിയ സാങ്കേതികതയിലൂടെ ഡോക്ടര്‍മാര്‍ ശ്രമിക്കുന്നത്. അമേരിക്കയില്‍ വളരെ ഫലപ്രദമായി നടത്തിയ ഈ പരീക്ഷണം ബ്രിട്ടനില്‍ ആവര്‍ത്തിക്കാനായി ഡോക്ടര്‍മാര്‍ ഹ്യൂമന്‍ ഫെര്‍ട്ടിലൈസേഷന്‍ ആന്‍ഡ് എംബ്രിയോളജി അതോറിറ്റിയുടെ അനുമതിയ്ക്കായി സമീപിച്ചിരിക്കുകയാണ്. ഇവര്‍ അനുമതി നല്‍കിയാല്‍ ഐവിഎഫ് ചികിത്സയിലുളള ഇരുപത് സ്ത്രീകളില്‍ പരീക്ഷണം നടത്താനാകും. ലൈസന്‍സ് ലഭിച്ചാല്‍ ഇക്കൊല്ലം തന്നെ പരീക്ഷണം തുടങ്ങാനാകും.
മുപ്പതുകളിലും നാല്‍പ്പതുകളിലും ഉളള ആയിരക്കണക്കിന് സ്ത്രീകളാണ് വന്ധ്യതാ നിവാരണ ചികിത്സ തേടി എത്തുന്നത്. ഇതോടൊപ്പം യുവതികളായ സ്ത്രീകളും ചികിത്സയ്ക്കായി എത്തുന്നുണ്ട്. പുതിയ സാങ്കേതികത ഇവര്‍ക്ക് ഏറെ പ്രതീക്ഷകള്‍ പകരുന്നതാണ്. പ്രായം കൂടും തോറും വന്ധ്യതാ ചികിത്സകളിലേറെയും പാഴാകുന്നതായാണ് കാണുന്നത്. മുപ്പത്തഞ്ച് വയസിന് താഴെയുളള ഒരു സ്ത്രീയില്‍ വന്ധ്യതാ ചികിത്സ ഫലിക്കാനുളള സാധ്യത 32 ശതമാനമാണ്. എന്നാല്‍ 38നും 39നും ഇടയില്‍ പ്രായമുളള സ്ത്രീകളില്‍ ഇത് 21 ശതമാനം മാത്രമാണ്. 43ഉം 44ഉം വയസുളള സ്ത്രീകളില്‍ ഇത് വെറും അഞ്ച് ശതമാനം മാത്രമാണെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രായം കൂടുന്തോറും അണ്ഡത്തിന്റെ ഗുണനിലവാരം കുറയുന്നതിനാല്‍ പലരിലും വിജയകരമായി ഭ്രൂണം ഗര്‍ഭപാത്രത്തിലേക്ക് നിക്ഷേപിക്കാന്‍ കഴിയാതെ വരുന്നു. ഇതിന് ഒരു പരിഹാരമാകും പുതിയ പരീക്ഷണമെന്നാണ് ഗവേഷകരുടെ വാദം.
എന്നാല്‍ ചില ശാസ്ത്രജ്ഞര്‍ ഈ സാങ്കേതികതയെ ചോദ്യം ചെയ്യുന്നു. എച്ച്എഫ്ഇഎ ഇക്കാര്യം നന്നായി പരിശോധിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. മൈറ്റോകോണ്‍ട്രിയല്‍ ട്രാന്‍സ്ഫര്‍ സാങ്കേതികതയിലൂടെ ജനിക്കുന്ന കുട്ടികള്‍ക്ക് എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമോയെന്ന കാര്യമാണ് പരിശോധിക്കേണ്ടതെന്ന നിര്‍ദേശവും ഇവര്‍ മുന്നോട്ട് വയ്ക്കുന്നു. എന്നാല്‍ അണ്ഡത്തിലേക്ക് അധിക മൈറ്റോകോണ്‍ട്രിയ ഇന്‍ജക്ട് ചെയ്യുമ്പോള്‍ കൂടുതല്‍ ആരോഗ്യകരമായ ഭ്രൂണത്തെ ഉത്പാദിപ്പിക്കാന്‍ സാധിക്കുമെന്നാണ് നോട്ടിഗ്ഹാമിലെ ഹ്യൂമന്‍ റിപ്രൊഡക്ഷന്‍ ആന്‍ഡ് കെയര്‍ ഫെര്‍ട്ടിലിറ്റിയിലെ പ്രൊഫസര്‍ സൈമണ്‍ ഫിഷെല്‍ പറയുന്നത്. ഇതിന് തെളിവുകളുണ്ടെന്നും അദ്ദേഹം വാദിക്കുന്നു.
സ്വന്തം ലേഖകന്‍
ലണ്ടന്‍ : ബ്രിട്ടണില്‍ നാലിടത്ത് ആക്രമണം നടത്താനുള്ള ഐ.എസിന്റെ പദ്ധതി സുരക്ഷാ ഏജന്‍സികള്‍ തകര്‍ത്തതായി റിപ്പോര്‍ട്ട്. ഐ.എസ് അനുഭാവികളായ രണ്ട് വിദേശ പൈലറ്റുമാര്‍ നടത്തിയ സംഭാഷണത്തില്‍നിന്നാണ് ഏജന്‍സികള്‍ക്ക് നിര്‍ണായക വിവരം ലഭിച്ചത്. പാരീസ് ആക്രമണത്തിന് ഒരാഴ്‌ചയ്‌ക്ക് ശേഷമാണ് സംഭവം.
കഴിഞ്ഞ നവംബറിലാണ് വ്യത്യസ്‌ത വിമാനങ്ങളിലെ കോക്‌പിറ്റിലിരിക്കെ പൈലറ്റുമാര്‍ തമ്മില്‍ നടത്തിയ ആശയ വിനിമയം രഹസ്യാന്വേഷണ വിഭാഗം ചോര്‍ത്തിയത്. കോഡ് ഭാഷ ഉപയോഗിച്ച് നടത്തിയ സംഭാഷണത്തില്‍ ലണ്ടന്‍ , ബാത്ത്, ബ്രൈറ്റണ്‍ , ഇപ്‌സ്വിച്ച് എന്നിവിടങ്ങളില്‍ ആക്രമണം നടത്തുന്നതിനെ കുറിച്ചാണ് ഇരുവരും പരാമര്‍ശിച്ചതെന്ന് സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തി . സുരക്ഷാ മുന്നറിയിപ്പ് കൈമാറിയതോടെ ആക്രമണ സാധ്യതയുള്ള നാല് നഗരങ്ങളിലെയും സുരക്ഷ വര്‍ധിപ്പിച്ചു . ഓപ്പറേഷന്‍ ടെംപ്ലര്‍ എന്ന് പേരിട്ട സൈനിക നീക്കത്തില്‍ 10,000 സൈനികരും ആയിരക്കണക്കിന് പോലീസുകാരും പങ്കാളികളായി.
കോക്‌പിറ്റിലെ സംവിധാനംവഴിയുള്ള സംഭാഷണം മറ്റ് ഉപകരണങ്ങളേക്കാള്‍ സുരക്ഷിതമായതിനാലാണ് പൈലറ്റുമാര്‍ ഈ വഴി തെരഞ്ഞെടുത്തതെന്ന് രഹസ്യാന്വേഷണ വിഭാഗം ചൂണ്ടിക്കാണിക്കുന്നു . അപകടമുണ്ടാകുമ്പോള്‍ ഉപയോഗിക്കുന്ന ‘മെയ്‌ഡെ’ എന്ന കോഡ് വിമാനങ്ങള്‍ക്ക് ഏത് മേഖലയിലും പ്രവേശിക്കാനുള്ള അവസരം ലഭ്യമാക്കുമെന്നത് ഉപയോഗപ്പെടുത്താനാണ് പൈലറ്റുമാര്‍ പദ്ധതിയിട്ടിരുന്നത് . കെമിക്കല്‍ ആയുധങ്ങളോ മറ്റ് സ്‌ഫോടക വസ്‌തുക്കളോ ഇവര്‍ ഒപ്പം കൂട്ടാനും തയ്യാറെടുത്തിരുന്നു . സംഭാഷണത്തില്‍നിന്നും ഏതോ യൂറോപ്യന്‍ വിമാനത്താവളത്തില്‍നിന്നാണ് വിമാനങ്ങള്‍ പറന്നുയര്‍ന്നതെന്നും കണ്ടെത്തിയിട്ടുണ്ട് .
എന്നാല്‍ പൈലറ്റുമാരുടെ വിശദ വിവരങ്ങളോ, അവര്‍ ഇപ്പോള്‍ എവിടെയാണെന്നോ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഇരുവരും പിടിയിലായതായാണ് സൂചന.
ലിവര്‍പൂളില്‍ വിനു ജോസഫിന് അന്തിമോപചാരം അര്‍പ്പിച്ചു കഴിഞ്ഞ ഉടനെ യുകെ മലയാളികളെ തേടി അടുത്ത മരണവാര്‍ത്തയെത്തി. പത്തനംതിട്ട സ്വദേശി ജോബി ജോര്‍ജാണ് മരണമടഞ്ഞത്. 35 വയസായിരുന്നു. ലണ്ടന്‍ നിവാസിയായ ജോബി നാഗ്പൂരില്‍ ചികിത്സയിലിരിക്കെയാണ് വിടപറഞ്ഞത്. ഇദ്ദേഹത്തിന്റെ കുടുംബം നാഗ്പൂരില്‍ സ്ഥിരതാമസമാണ്.
പാന്‍ക്രിയാസ് സംബന്ധമായ അസുഖമാണ് ജോബിയുടെ മരണത്തിന് കാരണമായത്. അസുഖ ബാധിതനായതോടെ ചികിത്സയ്ക്കായി ജോബി കുടുംബാംഗങ്ങള്‍ക്ക് അരികിലേക്ക് യുകെയില്‍ നിന്ന് പോകുകയായിരുന്നു. പത്തനംതിട്ട കുമ്പഴയിലാണ് ജനിച്ചത്. മാര്‍ത്തോമ്മാ സഭാംഗമാണ് മരിച്ച ജോബി.
ഭാര്യ പെറീന, മൂന്ന്‍ വയസ്സ് മാത്രം പ്രായമായ അഭിഗെയ്ല്‍ ആണ് മകള്‍ .
Other News In this section
ലിവര്‍പൂള്‍ തേങ്ങി, തങ്ങളുടെ പ്രിയംകരനായ വിനുവിന് യുകെ മലയാളികള്‍ വിട നല്‍കി
ഗീത പിള്ളയുടെ സംസ്കാര ചടങ്ങുകള്‍ 27 ന് ലണ്ടനില്‍