സ്വന്തം ലേഖകൻ
ലണ്ടൻ : ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പുതിയ അവസരങ്ങളുമായി ബ്രിട്ടീഷ് സർക്കാർ. അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കായി 2 വർഷത്തെ പോസ്റ്റ്-സ്റ്റഡി വർക്ക് വിസ നൽകാൻ സർക്കാർ പദ്ധതിയിടുന്നു. ഇത് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഒരു മികച്ച അവസരമായി മാറും. ഏത് വിഷയത്തിലും ബിരുദം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് രണ്ട് വർഷത്തേക്ക് ജോലി ചെയ്യുവാനോ ജോലി അന്വേഷിക്കുവാനോ ഇതിലൂടെ സാധിക്കും. ലോകത്തിലെ തന്നെ തിളക്കമാർന്ന പ്രതിഭകളെ നിലനിർത്തുവാനും നിയമിക്കുവാനുമുള്ള പദ്ധതിയാണ് ഇതിലൂടെ ബ്രിട്ടീഷ് സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. ശാസ്ത്രം, സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളിലുള്ള മുന്നേറ്റവും ഇതിലൂടെ അവർ ലക്ഷ്യമിടുന്നുണ്ട്. ഏത് മേഖലയിലും കഴിവുള്ള കുട്ടികൾക്ക് പഠിക്കുവാനും ജോലി ചെയ്യുവാനും സാധിക്കുമെന്ന് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു.
ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ സർ ഡൊമിനിക് അസ്ക്വിത്ത് പറഞ്ഞു: “ബിരുദം പൂർത്തിയാക്കിയ ശേഷം യുകെയിൽ കൂടുതൽ സമയം ചെലവഴിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഇത് സന്തോഷകരമായ വാർത്തയാണ്. സ്വന്തം കഴിവുകൾ വികസിപ്പിച്ചെടുക്കാനുള്ള മികച്ച അവസരമാണിത്. ലോകത്തിലെ മികച്ച ചില ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആസ്ഥാനമായ യുകെയിലേക്ക് വരുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ട്. കഴിഞ്ഞ വർഷം മാത്രം 42% വർദ്ധനവ് കാണപ്പെട്ടു. ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾക്കുള്ള ഏറ്റവും മികച്ച ലക്ഷ്യസ്ഥാനങ്ങളിലൊന്നായി യുകെ മാറുന്നുവെന്ന് ഉറപ്പാക്കാൻ ഈ പ്രഖ്യാപനം സഹായിക്കും.” കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ യുകെയിലേക്ക് വിദ്യാർത്ഥികൾ എത്തുന്നത് ഏറി വരികയാണ്.
2019 ജൂൺ വരെ ഏകദേശം 22000ത്തോളം വിദ്യാർത്ഥികൾ യുകെയിൽ എത്തി. കൂടാതെ, യുകെ വിസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യക്കാരിൽ 96% പേരും വിജയിക്കുകയും ഉണ്ടായി. കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികളും തിരഞ്ഞെടുക്കുന്നത് ശാസ്ത്രം, സാങ്കേതിക വിദ്യ, എഞ്ചിനീയറിംഗ്, ഗണിതശാസ്ത്രം തുടങ്ങിയ പഠനമേഖലകളാണ്.
കാരൂർ സോമൻ
കേരള നിയമസഭയിലും പുറത്തും നടക്കുന്ന പൊറാട്ട് നാടകങ്ങൾ ലോക മലയാളികൾ ആശങ്കയോടെയാണ് കാണുന്നത്. ആരാണ് അപഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ മിടുക്കർ എന്നതും പ്രേക്ഷകർ കണ്ടുകൊണ്ടിരിക്കുന്നു. സി.പി.എം. മാത്രമല്ല ഇന്ത്യയിലെ ഭൂരിഭാഗമാളുകളും പറയുന്നത് ഈ ഗവർണർ പദവി ഒരു ബാദ്ധ്യതയാണ്. തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരുള്ളപ്പോൾ പാവങ്ങളുടെ നികുതി പണം എന്തിനിങ്ങനെ ചിലവഴിക്കണം? ബ്രിട്ടീഷ്‌കാർ ആകർഷകങ്ങളായ ധാരാളം അലങ്കാര മത്സ്യങ്ങളെ നമ്മുക്ക് തന്നിട്ടാണ് മടങ്ങിയത്. അത് ഗവർണർ പദവിയിൽ മാത്രം ചുരുക്കരുത്. കുറച്ചുകൂടി വിശാലമായി പറഞ്ഞാൽ ഒരു ഗവർണറെ മാറ്റുന്നതിനെക്കാൾ ഇന്ത്യയിലുള്ള ജമ്പോ മന്ത്രിസഭകളെ പിരിച്ചു വിട്ട് സംസ്ഥാനത്തിന്റ പരമാധികാര൦ ഒരു ഗവർണർക്ക് കൊടുത്തിട്ട് ഓരോ ജില്ലകൾ ഭരിക്കാൻ കളക്ടർമാർ പോരായോ? അങ്ങനെയുണ്ടായാൽ പാവങ്ങളുടെ നികുതി പണം ധൂർത്തടിച്ചു കളയാതിരിക്ക മാത്രമല്ല അഴിമതിയും സ്വജനപക്ഷവാദവും, അനീതിയും ദാരിദ്യവും മാറി രാജ്യം പുരോഗതിയിലേക്ക് ഉയരുക തന്നെ ചെയ്യും. എഴുപതു വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്ത്യയിലെ ദാരിദ്ര്യവും പട്ടിണിയും തൊഴിലില്ലായമയും തുടച്ചു മാറ്റാൻ കഴിയാത്ത വ്യവസ്ഥിതി ഇങ്ങനെ എന്തിന് തുടരണം? യൂവ ജനങ്ങൾ ഇത് ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണ്. അലങ്കാര മത്സ്യങ്ങളെ ചില്ലിലടച്ചു സൂക്ഷിക്കുന്നതുപോലെ ഇവരെ പോലീസ് വലയത്തിൽ സൂക്ഷിക്കുന്നത് ആർക്കുവേണ്ടി?
വികസനത്തിൽ ഇന്ത്യൻ ജനാധിപത്യം കുറെ സമ്പന്നന്മാരെ വളർത്തി വലുതാക്കി നമുക്ക് തന്നു. അവരൊക്കെ തെരെഞ്ഞുടുപ്പുകളിൽ കോടികളാണ് മുടക്കുന്നത്? ആർക്ക് വേണ്ടി? എന്തിന് വേണ്ടി? ഇന്ത്യൻ ഭരണഘടന പൊളിച്ചെഴുതാൻ കാലമായിരിക്കെ അധികാരമെന്ന ആനന്ദസാഗരത്തിൽ മുങ്ങികുളിക്കുന്ന ഈ അലങ്കാരമത്സ്യങ്ങളെക്കുടി ഉൾപ്പെടുത്താവുന്നതാണ്. ആനയുടെ പിറകെ കുട്ടികൾ പോകുന്നതുപോലെയാണ് പാവങ്ങൾ മാത്രമല്ല കലാ -സാംസ്‌കാരിക -കായിക രംഗത്തുള്ളവരും തിരുവായ്ക്കെതിർവായില്ലെന്ന ഭാവത്തിൽ ഓച്ഛാനിച്ചു നിൽക്കുന്നത്. ഒന്ന് നിന്നുകൊടുത്താൽ മതി മധുരം ഇരട്ടിയാണ്. ഇത് കേരളം മാത്രമല്ല ഇന്ത്യയാനുഭവിക്കുന്ന ദുരവസ്ഥയാണ്. എല്ലാം കണ്ണടച്ച് ഇരുട്ടാക്കുന്നവർ.
സർക്കാർ തെറ്റ് ചെയ്താൽ തിരുത്തേണ്ടത് ഗവർണറുടെ ചുമതലയാണ്. നിയമപരമായി കടലാസിന്റ് വിലയില്ലാത്ത ഒരു പ്രമേയത്തിൽ കഥാപാത്രങ്ങളായത് ജനങ്ങൾ മാത്രമല്ല 163-244 (2) റൂൾ 18 (3) 356 തുടങ്ങി ധാരാളം വകുപ്പുകളാണ്. ഒരു ഫോണിൽ, കത്തിൽ അല്ലെങ്കിൽ ഒരു കൂടിക്കാഴ്ചയിൽ തീരേണ്ട വിഷയത്തെ കാട്ടുതീപോലെയാണ് ലോകമെങ്ങും കത്തിച്ചുവിട്ടത്.
ആർക്കും പ്രതിഷേധിക്കാൻ അവകാശമുണ്ട്. പൗരത്വ നിയമത്തിനെതിരായ പോരാട്ടത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നായി നിന്നത് രാജ്യത്തിന് മാതൃകയായി. ഗവർണർ എതിർപ്പുകളൊന്നും കൂടാതെ സർക്കാരിന്റ നയപ്രഖ്യാപന൦ വായിച്ചതും നന്ന്.
ഇന്ന് ഗവർണർ നിയമസഭയിൽ വായിച്ച നയപ്രഖ്യാപനത്തിൽ ഒരു മാറ്റവും വരുത്തിയില്ല. ഏതാനം ആഴ്ചകളായി അദ്ദേഹവും സർക്കാരും നടത്തിക്കൊണ്ടിരുന്ന പരസ്യവിവാദങ്ങൾ എത്ര വേഗത്തിലാണ് കെട്ടടങ്ങിയത്. ഈ വിവാദങ്ങൾ സജീവമായി നിലനിർത്തിയത് എന്തിനാണ്? ഇതിലൂടെ മുട്ടുമടക്കിയത് ആരാണ്? പറഞ്ഞതെല്ലാം വെറും പാഴ്വാക്കുകളോ? ബി.ജെ.പി. മുന്നോട്ട് വെച്ച പൗരത്വ നിയമം കോടതിയുടെ മുന്നിലുള്ള കാര്യമാണ്. പരസ്പരം പോരടിച്ചതല്ലാതെ എന്ത് നേട്ടമാണ് കേരള ജനതക്കുണ്ടായത്? എല്ലാം വോട്ടിന് വേണ്ടിയെന്ന് തുറന്നു പറയുമോ? ഒന്നും നേടിയെടുക്കാതെ അബദ്ധജടിലങ്ങളായ വിവാദങ്ങളുണ്ടാക്കിയവർ കേരള ജനതയോട് മാപ്പു പറയാൻ തയ്യാറാണോ?
കേരള നിയമ നിർമ്മാണസഭ 1957 മാർച്ച് 16 ന് നിലവിൽ വന്നു. ശ്രീമൂലം തിരുനാൾ മഹാരാജാവ് 1888 ൽ തിരുവിതാംകൂറിൽ ആദ്യമായിയുണ്ടാക്കിയ നിയമനിർമ്മാണ സഭയാണ് പിന്നീട് കേരള നിയമസഭയായി മാറിയത്. ജനാധിപത്യത്തിൽ നിയമസഭകൾക്ക് പരമോന്നതസ്ഥാനമുള്ളതുപോലെ സംസ്ഥാനത്തിന്റ പരമാധികാരി ഗവർണറാണ്. കേരള സംസ്ഥാനം ജന്മമെടുത്തതിന് ശേഷം 22 സർക്കാരുകളും 21 ഗവർണറന്മാരും കേരളം ഭരിച്ചു. ഇ.എം.എസിന്റ ഇന്ത്യയിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ 1959 ജൂലൈ 31 ന് രാഷ്ട്രപതി വിമോചന സമരത്തിന്റ പേരിൽ പിരിച്ചുവിട്ടു. അന്ന് കാണാത്ത ഒരു പോരാട്ട വീര്യമാണ് ഇന്ന് എല്ലാം മാധ്യമങ്ങളിലും കണ്ടത്. ഒടുവിലത് പൊറാട്ട് നാടകമായി മാറുകയും ചെയ്തു. ഇതിനുള്ളിലെ ഗുഢലക്ഷ്യം ലാവലിൻ കേസെന്ന് പ്രതിപക്ഷം പറയുന്നു. ഇതിലൂടെ ജനത്തിന് നൽകുന്ന സന്ദേശമെന്താണ്? അധികാരികൾ കോടതികളെക്കുടി കാൽചുവട്ടിലാക്കിയോ? കുറ്റവാളികളെ സൃഷ്ഠിക്കുന്നതിൽ സർക്കാരുകൾക്ക് നല്ലൊരു പങ്കുള്ളത് സമീപകാല സംഭവങ്ങൾ സൂചിപ്പിക്കുന്നു. ഗുരുതരമായ കേസുകളിൽ അധികാരികൾ എന്തിനാണ് ഇടപെടുന്നത്? എന്തിനാണിവർ പ്രതിബന്ധം സൃഷ്ഠിക്കുന്നത്? എതിർശബ്തങ്ങളെ എന്തിന് ഭയക്കുന്നു?കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം. അതിനല്ലേ ഒരു ജനപ്രിയ സർക്കാർ കൂട്ടുനിൽകേണ്ടത്?
കേരള രാഷ്ട്രീയം കൊണ്ടും കൊടുത്തും മുന്നോട്ട് പോകുന്നത് കാണുമ്പൊൾ മൈതാനത്തു് നടക്കുന്ന പന്തുകളിപോലുണ്ട് . റഫറിമാരായി വരുന്നത് ഭരണപക്ഷവും പ്രതിപക്ഷവുമാണ്. കളിക്കാരായി വരുന്നത് ജാതി മത, സമുദായ നേതാക്കന്മാർ. കളി കണ്ടിരുന്ന് കയ്യടിക്കുന്നത് ജാതിമതങ്ങളിൽ മുങ്ങിപോയവർ. ഗോളടിച്ചു ജയിച്ചാൽ ഭരണം കിട്ടും. കേസുകളുണ്ടെങ്കിൽ അതിൽ നിന്ന് രക്ഷപ്പെടുത്തും. പരീക്ഷ എഴുതിയില്ലെങ്കിലും പാസാക്കും. പദവിയും പത്രാസും കിട്ടും. എന്തും സർക്കാർ ചിലവിൽ നടത്തി കൊടുക്കും. അവരുടെ മുന്നിൽ പാവങ്ങളുടെ കണ്ണീർപ്രവാഹത്തിന് എന്ത് വില. വോട്ടിനും അധികാരം നിലനിർത്താനും എന്തെല്ലാം അഭ്യാസങ്ങളാണ് നടക്കുന്നത്. സമൂഹത്തിൽ എതിർത്ത് തോൽപ്പിക്കേണ്ട എത്രയോ തിന്മകൾ, നീറുന്ന പ്രശ്നങ്ങളുണ്ട്. രാഷ്ട്രം നേരിടുന്ന സാമുഹ്യ സാമ്പത്തിക പ്രതിസന്ധിയേക്കാൾ എല്ലാവര്ക്കും വലുത് രാഷ്ട്രീയ പാർട്ടികൾ നേരിടുന്ന പ്രശ്നങ്ങളാണ്. അധികാരമാണ് ഇവരുടെയെല്ലാം ഏക ലക്ഷ്യ൦. അതിന് ഏത് ചെകുത്താനെയും കുട്ടുപിടിക്കും. പാവങ്ങളുടെ ദുഃഖ ദുരിതങ്ങൾ എന്തിനറിയണം? ഇത് സമൂഹത്തിന് നൽകുന്നത് അരക്ഷിതാവസ്ഥയാണ്. ഗാന്ധിജി മുതൽ പടുത്തുയർത്തിയ ജനാധിപത്യ സൗന്ദര്യ ബോധം ജാതിമതങ്ങളുടെ ഉല്പന്നങ്ങളായി മാറിയിരിക്കുന്നു. ഇതെല്ലം നിർവികാരതയോടെയാണ് വിവേകമുള്ള മനുഷ്യർ, നിഷ്പക്ഷമതികൾ, മതേതര ജനാധിപത്യവാദികൾ കാണുന്നത്.
രണ്ട് അധികാര കേന്ദ്രങ്ങൾ ഏറ്റുമുട്ടിയപ്പോൾ പാർട്ടി പത്രമായ ദേശാഭിമാനി എഴുതി “ഗവർണറുടെ രാഷ്ട്രീയക്കളി”. ഈ പത്രം ഇങ്ങനെ പലരെപ്പറ്റിയും എഴുതാറുണ്ട്. ഗവർണർ അങ്ങനെയൊരു രാഷ്ട്രീയക്കളി നടത്തിയെങ്കിൽ ആ കളി എന്തുകൊണ്ട് നിയമസഭയിൽ കണ്ടില്ല? മുൻപ് പറഞ്ഞ ശക്തമായ വികാരം അവിടെ നിന്നപ്പോൾ ഒലിച്ചുപോയോ? അദ്ദേഹത്തെ നിയമ സഭയിൽ തടഞ്ഞത് നാണക്കേടെന്ന് മുതിർന്ന ബി.ജെ.പി. അംഗം ഒ.രാജഗോപാൽ പറഞ്ഞത് നമ്മുടെ സംസ്കാരത്തിന് ചേർന്ന കാര്യമല്ല. അതെ സമയം നയപ്രഖ്യാപനം പ്രതിപക്ഷം ബഹിഷ്‌ക്കരിച്ചതും ഒരു കുറ്റമായി കാണാനാകില്ല. ഏത് പാർട്ടിയായാലും എന്തിനും ജനപിന്തുണയാണ് പ്രധാനം. പല ജനകിയ വിഷയങ്ങളിലും പാർട്ടികൾ സ്വീകരിക്കുന്ന നിഗുഢതകൾ അവർ ബോധപൂർവ്വം മറച്ചുവെക്കുന്നു. ജനത്തിന് മുന്നിൽ നിസ്വാർത്ഥ സേവകരെന്ന് തോന്നിപ്പിക്കു൦ വിധമാണ് നല്ലൊരു പറ്റം സാമുഹ്യ പ്രവർത്തകരും രംഗത്തു വരുന്നത്. സമൂഹം നേരിടുന്ന വെല്ലുവിളികളേക്കാൾ അധികാരത്തിലിരിന്ന് സമ്പത്തുണ്ടാക്കുന്ന വെല്ലുവിളിയാണ് ഇവർ ഏറ്റെടുക്കുന്നത്. അവരുണ്ടാക്കിയ സമ്പത്തു പരിശോധിച്ചാൽ നിസ്വാർത്ഥ സേവനത്തേക്കാൾ സ്വാർത്ഥന്മാരെന്ന് മനസ്സിലാകും. എത്രയോ രാഷ്ട്രീയ തൊഴിലാളികൾ മുതലാളിമാരായി വാഴുന്ന കാലമാണ്. അനാവശ്യങ്ങളായ വിവാദങ്ങൾക്ക് തിരികൊളുത്തുന്ന അടുത്ത പൊറാട്ട് നാടക൦ ഏത് ഗോദയിലാണ് അരങ്ങേറുക. കണ്ടതെല്ലാം പറയുന്നതിനേക്കാൾ കാണാനിരിക്കുന്ന രാഷ്ട്രീയ വ്യവസ്ഥിതി മാറ്റത്തിന് ആരാണ് മുന്നിട്ടിറങ്ങുക? (www.karoorsoman.net)
സുധീഷ് തോമസ്
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള ഏറ്റവും വലിയ മിഷൻ സെന്റർ ആയ പരിശുദ്ധ നിത്യസഹായ മാതാവിന്റെ നാമധേയത്തിൽ സ്ഥാപിതമായ പ്രഥമ ഇടവക ദിനം ജനുവരി 26 ന് കിംഗ്‌സ് ഹാളിൽ വച്ച് അതിവിപുലമായി ആഘോഷിച്ചു.
രാവിലെ 9 45 ന് ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിനെയും ഇടവക വികാരിയായ റവ. ഫാദർ ജോർജ് എട്ടുപറയിലിനെയും കൈക്കാരന്മാരായ സിബി പൊടിപാറ, സിബി ജോസ്, ജിജോ ജോസഫ്, ബ്ലസൻ കോലഞ്ചേരി, ഫാമിലി കോർഡിനേറ്റർ ക്രിസ്റ്റി സെബാസ്റ്റ്യനും മറ്റ് ആഘോഷ കമ്മിറ്റി അംഗങ്ങളും SYM ന്റെ ബാന്റ് മേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ സ്വീകരിച്ച് ആനയിച്ചു.
10 മണിക്ക് അഭിവന്ദ്യ പിതാവ് മാർ ജോസഫ് സ്രാമ്പിക്കൽ, ബഹുമാനപ്പെട്ട ഇടവക വികാരി റവ. ഫാദർ ജോർജ് എട്ടു പറയിൽ, റവ. ഫാദർ ജോബിൻ എന്നിവർ ചേർന്ന് ആഘോഷമായ ദിവ്യബലി അർപ്പിച്ചു.
ഇടവകദിനാഘോഷസമ്മേളനവും ഇടവകയുടെ ദമ്പതി വർഷവും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, ഇടവക വികാരി റവ.ഫാദർ ജോർജ് എട്ടുപറയിൽ, ഫാദർ ജോബിൻ, കൈക്കാരൻ സിബി ജോസ്, പാരിഷ് കൗൺസിൽ മെമ്പർ ഡിക്ക് ജോസ്, സൺഡേ സ്കൂൾ അധ്യാപിക മേരി ബ്ലെസൻ ഇടവകയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ദമ്പതികളായ ടോമി , ആനി ചുമ്മാർ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
കൈക്കാരനായ ജിജോ ജോസഫ് സ്വാഗതപ്രസംഗം പറഞ്ഞു. തുടർന്ന് കൈക്കാരന്മാർ ചേർന്ന് ഇടവക വികാരി റവ. ഫാദർ ജോർജ് എട്ടുപറയിലിന് പൊന്നാട അണിയിച്ച് ആദരിച്ചു. കഴിഞ്ഞവർഷത്തെ പാരിഷ് കൗൺസിൽ അംഗങ്ങളെ മൊമെന്റോ നൽകി ആദരിച്ചു. കൈക്കാരൻ സിബി പൊടിപ്പാറ നന്ദി പറഞ്ഞു. തുടർന്ന് സ്വാദിഷ്ഠമായ സ്നേഹവിരുന്നും ഉണ്ടായിരുന്നു.
കഴിഞ്ഞ ഒരുവർഷക്കാലം നടന്ന സൺഡേ സ്കൂൾ ബൈബിൾ കലോത്സവം, സ്പോർട്സ് ഡേ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് സമ്മാനിച്ചു.
അതിനുശേഷം ഇടവകയിലെ മതബോധന വിദ്യാർഥികളുടെയും വിവിധ സംഘടനകളുടെയും കുടുംബ യൂണിറ്റുകളുടെയും നേതൃത്വത്തിൽ നടത്തപ്പെട്ട അതിമനോഹരമായ വിവിധ കലാപരിപാടികൾ കാതിനും മിഴികൾക്കും ഇമ്പമാർന്ന എൽഇഡി സ്ക്രീനും സൗണ്ട് സിസ്റ്റവും ഇടവകാംഗങ്ങൾക്ക് ഒരു വ്യത്യസ്ത അനുഭവമായിരുന്നു.
പരിപാടിയുടെ ഫോട്ടോസും വീഡിയോയും ക്രൂവിൽ നിന്നുള്ള ലെൻസ് വെയിറ്റ് മീഡിയ മനോഹരമായി ഫ്രെയിമിൽ പകർത്തി.
മെൻസ് ഫോറവും, വിമൻസ് ഫോറം ചേർന്ന് സ്പോൺസർ ചെയ്ത 100 പൗണ്ടിന്റെ ചെക്ക് പുതുമയാർന്ന രീതിയിൽ അവതരിപ്പിച്ച ലക്കി ഫോട്ടോ വിന്നറായ ലീന ഫെനീഷിന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത് സമ്മാനിച്ചു.
പരിപാടിയുടെ വൻവിജയത്തിനായി വിവിധ കമ്മിറ്റിഅംഗങ്ങളുടെ കഠിനാധ്വാനം പ്രശംസനീയമായിരുന്നു.
ഇടവകദിനാഘോഷ പരിപാടികൾ വൈകുന്നേരം ആറരയോടെ സമാപിച്ചു.
സ്വന്തം ലേഖകൻ
ബർമിംഗ്ഹാം : ലോകമെമ്പാടും ഭീതി നിറച്ച് കൊറോണ വൈറസ് പടർന്നുപിടിക്കുകയാണ്. ആ ഭീതി ബർമിംഗ്ഹാമിലേക്കും എത്തിയതായി റിപ്പോർട്ട്. ചൈനയിലെ വുഹാനിൽ നിന്നും പുതുവർഷത്തിൽ തിരിച്ചെത്തിയ ബർമിംഗ്ഹാം സ്വദേശി ഡ്രൂ ബെന്നറ്റിനാണ് പനി പോലെയുള്ള ലക്ഷണങ്ങൾ കാണപ്പെട്ടത്. തുടർന്ന് ഇദ്ദേഹത്തെ ലണ്ടൻ ആശുപത്രിയിൽ എത്തിച്ചു ഐസൊലേഷൻ വാർഡിലേക്ക് മാറ്റാനായി തിങ്കളാഴ്ച ആംബുലൻസ് അയച്ചിരുന്നു. അന്ന് വൈകുന്നേരം 4.20 ന് തന്നെ ഹസ്മത് സ്യൂട്ട് ധരിച്ചെത്തിയ വൈദ്യശാസ്ത്രജ്ഞർ അദ്ദേഹത്തെ ആംബുലൻസിൽ കയറ്റി രക്തപരിശോധനയ്ക്കായി ക്വീൻ എലിസബത്ത് ആശുപത്രിയിൽ എത്തിച്ചു. അയൽവാസി പകർത്തിയ വീഡിയോയിലെ ഈ രംഗങ്ങൾ ആണ് ഇപ്പോൾ വൈറസ് ഭീതി പടരുന്നതിന് കാരണമായത്.
ഒരു വെളുത്ത ഹാസ്മറ്റ് സ്യൂട്ട്, നീല നിറത്തിലുള്ള ആപ്രൺ, കയ്യുറകൾ, മാസ്ക് എന്നിവ ധരിച്ച് ആംബുലൻസിൽ ബെന്നറ്റിനെ കയറ്റുന്ന സ്ത്രീയെ വീഡിയോയിൽ വ്യക്തമായി കാണാം. എന്നാൽ രണ്ട് വെസ്റ്റ് മിഡ്‌ലാന്റ്സ് ആംബുലൻസ് സർവീസ് ജോലിക്കാരെ യാതൊരു സംരക്ഷണ വസ്‌ത്രങ്ങളോ മുഖംമൂടികളോ ഇല്ലാതെ കാണുവാനും കഴിയും. ഇതാണ് ആശങ്കയ്ക്ക് വഴിയൊരുക്കിയത്. ബെന്നറ്റിനെ പ്രവേശിപ്പിക്കുമ്പോൾ എന്തുകൊണ്ടാണ് ചില ഉദ്യോഗസ്ഥർ സംരക്ഷണ വസ്ത്രം ധരിക്കാത്തത് എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ വെസ്റ്റ് മിഡ്‌ലാന്റ്സ് ആംബുലൻസ് സർവീസ് വിസമ്മതിച്ചു. രോഗം പടരുമെന്ന ഭീഷണി ഗൗരവമായി എടുക്കുന്നതിൽ ബ്രിട്ടീഷ് അധികൃതർ പരാജയപ്പെടുന്നുവോ എന്ന സംശയവും ഉയർന്നുവരുന്നു. വുഹാനിൽ നിന്ന് മടങ്ങിയെത്തിയതായി കരുതപ്പെടുന്ന രണ്ടായിരത്തോളം ബ്രിട്ടീഷുകാർക്ക് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് ഇന്നലെ മുന്നറിയിപ്പ് നൽകുകയുണ്ടായി.
അതേസമയം, കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ ഇന്നലെ വരെ 82 പേർ മരിച്ചു. രോഗം ബാധിച്ചവരുടെ എണ്ണം 2740 കടന്നു. ലോകത്തെ പല രാജ്യത്തേക്കും വൈറസ് പടർന്നിട്ടുണ്ട് എന്ന ആശങ്ക ജനങ്ങളെ ഭീതിയിൽ ആഴ്ത്തുന്നുണ്ട്. എന്നാൽ ആശങ്ക അല്ല, ജാഗ്രതയാണ് വേണ്ടതെന്ന് സർക്കാർ അറിയിക്കുന്നു.
കൊറോണ വൈറസ് – പൊതുജനങ്ങൾക്കുള്ള നിർദേശങ്ങൾ
• സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക. 20 സെക്കന്റോളം കൈകൾ കഴുകണം.
• ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മുഖവും വായും അടച്ചുപിടിക്കുക
• കഴുകാത്ത കൈകൾ കൊണ്ട് കണ്ണുകൾ, മൂക്ക്, വായ് തുടങ്ങിയ ഭാഗങ്ങളിൽ തൊടരുത്.
• പനി ഉള്ളവർ ഉപയോഗിച്ച സാധനങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക.
• അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക.
• രോഗബാധിത പ്രദേശങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കുക.
• പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സയ്ക്ക് നിൽക്കാതെ ഉടൻ ഡോക്ടറെ കാണുക.
സ്വന്തം ലേഖകൻ
യു കെ യുടെ 5 ജി ഫോൺ ആൻഡ് ഡാറ്റാ നെറ്റ് വർക്കിംഗ് രംഗത്ത് ചൈനീസ് ടെലികോം കമ്പനി ആയ ഹുവെയ്ക്ക് ബോറിസ് ജോൺസൻ അനുമതി നൽകി. സ്പൈയിങ് നെ പറ്റി സംശയം നില നിൽക്കുന്നതിനാൽ കമ്പനിക്ക് യാതൊരു വിധത്തിലും രാജ്യത്ത് ഇടം നൽകരുതെന്ന് ട്രംപ് ബ്രിട്ടീഷ് ഗവണ്മെന്റി ന്റെ നാഷണൽ സെക്യൂരിറ്റി കൗൺസിലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഹൈടെക് ഇൻഫ്രാ സ്ട്രക്ച്ചറിലേക്ക് ഒരു പരിധി വരെയുള്ള ആക്‌സസ് നൽകാൻ കൗൺസിൽ ചൊവ്വാഴ്ച തീരുമാനിച്ചു.
യു കെ യ്ക്കും യു എസി നും ഇടയിലുള്ള ഇന്റലിജൻസ് ഡീലുകൾ, പ്രത്യേകിച്ച് പോസ്റ്റ് ബ്രെക്സിറ്റ് ട്രേഡ് ഡീൽ തുടങ്ങിയ കാര്യങ്ങൾ സുഗമമായി മുന്നോട്ട് പോകണമെങ്കിൽ ബെയ്‌ജിങ് ബേസ്ഡ് ആയ മൊബൈൽ കമ്പനിയെ സെക്യൂരിറ്റി കാരണങ്ങളാൽ രാജ്യത്ത് അനുമതി നൽകരുത് എന്ന് ട്രംപ് കടുംപിടിത്തത്തിലായിരുന്നു. യു കെ യുടെ 3ജി 4ജി രംഗത്ത് ഒരു ദശാബ്ദത്തിൽ ഏറെയായി നിലവിലുള്ള ഹുവെയ് ഉയർത്തുന്ന എന്ത് വില്ലുവിളിയും പരിഹരിക്കാൻ കഴിയുന്നതാണ് എന്നാണ് സീനിയർ ഇന്റലിജൻസ് ഓഫീസർമാർ പറയുന്നത്. എന്നാൽ യു എസ് ഹൌസ് ഓഫ് റെപ്രെസെന്റഷൻെറ 3ആമത് ഉയർന്ന ഉദ്യോഗസ്ഥ ആയ ലിസ് ചെനെ പറയുന്നത് ജോൺസൻ നയതന്ത്ര ബന്ധത്തിന് പകരം നിരീക്ഷണമാണ് അബദ്ധവശാൽ തെരഞ്ഞെടുത്തിരിക്കുന്നത് എന്നാണ്.
പഴയ റിപ്പബ്ലിക്കൻ പ്രസിഡന്റൽ ക്യാൻഡിഡേറ്റ് ആയ സെനറ്റർ മിറ്റ് റോംനിയും ബ്രിട്ടീഷ് തീരുമാനത്തെ വിമർശിച്ചു. എന്നാൽ നാഷണൽ സൈബർ സെക്യൂരിറ്റി ചീഫ് സർ ആൻഡ്രൂ പാർക്കർ നാഷണൽ സെക്യൂരിറ്റിക്ക് ഒരു ഇടിവും സംഭവിക്കില്ല എന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.
സോണി എറിക്സൺ, നോക്കിയ എന്നീ രണ്ടു കമ്പനികൾ മാത്രമാണ് ടെലികോം രംഗത്ത് നിലവിലുള്ളത് എന്നിരിക്കെ ഹുവെയ് ഉപേക്ഷിച്ചാൽ ടെക്നോളജിയിൽ വളരെ പിന്നിലാകാനുള്ള സാധ്യത തള്ളിക്കളയാൻ ആവില്ല. സഭയിലെ നിരവധി അംഗങ്ങൾ വിഷയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് എത്തിയിരുന്നു.
സ്വന്തം ലേഖകൻ
തന്റെ സമ്പാദ്യമായ ഇരുപതിനായിരം പൗണ്ട് ബിസ്‌റ്റോ ടിന്നുകളിൽ ഒന്നിൽ സൂക്ഷിച്ചുവെച്ച എൺപതുകാരി. ഈ വിവരം അറിയാതെ വീട്ടുകാർ മാലിന്യ ത്തോടൊപ്പം ഈ ടിന്നും ഉപേക്ഷിച്ചു. എന്നാൽ 80 കാരിയുടെ സഹായത്തിനായി റീസൈക്ലിങ് സെന്ററിലെ ജീവനക്കാർ രണ്ടുമണിക്കൂറോളം നടത്തിയ പരിശോധനയ്ക്കു ശേഷം പണം തിരികെ ലഭിച്ചു. സ്കോട്ട്ലൻഡിലെ ഡൽമുക് റീസൈക്ലിങ് സെന്ററിലെ ജീവനക്കാരായ കെന്നി മക്ദം, ടോണി സ്‌കനിയോൺ എന്നിവരുടെ മണിക്കൂറുകൾ നീണ്ട ശ്രമഫലമായാണ് പണം തിരികെ ലഭിച്ചത്. ആ സ്ത്രീയുടെ സന്തോഷത്തിനു കാരണമാകാൻ സാധിച്ചതിൽ വളരെയധികം അഭിമാനമുണ്ടെന്ന് അൻപത്തൊൻപതു കാരനായ കെന്നി വ്യക്തമാക്കി.
ആ അമ്മയുടെ സഹായത്തിനായി തങ്ങളാലാവും വിധം സഹായിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട് എന്ന് ടോണി പറഞ്ഞു. താൻ ഒരു ടിന്നും, ബാക്കി നാല് ടി കെന്നിയുമാണ് കണ്ടുപിടിച്ചത്. പണം തിരികെ നൽകുമ്പോൾ സ്വന്തം മുത്തശ്ശിയുടെ മുഖത്തുണ്ടാകുന്ന സന്തോഷം പോലെയാണ് തങ്ങൾക്ക് തോന്നിയത് എന്ന് അവർ പറഞ്ഞു. ജീവിതത്തിൽ ഇതുപോലുള്ള അനുഭവങ്ങൾ വിരളമാണെന്നും അവർ പറഞ്ഞു.
വെസ്റ് ഗ്ലാസ്‌ഗോവിലെ ടൺബാർട്ടോൺഷെയറിൽ ആണ് ഈ റീസൈക്ലിങ് സെന്റർ പ്രവർത്തിച്ചുവരുന്നത്. ജീവനക്കാർ ചെയ്ത ഈ നല്ല പ്രവർത്തിക്ക് എല്ലായിടത്തുനിന്നും അഭിനന്ദന പ്രവാഹമാണ്. ഇരുവരുടെയും പ്രവർത്തി അഭിനന്ദിക്കുന്നതായി കൗൺസിൽ അധികാരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സ്വന്തം ലേഖകൻ
യാത്രകഴിഞ്ഞ് മടങ്ങുമ്പോള്‍ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് വേണ്ട നികുതിരഹിത മദ്യം വാങ്ങാമെന്നാണ് ധാരണയെങ്കില്‍ അതങ്ങ് തിരുത്തിയേക്കൂ. അത്യാവശ്യമല്ലാത്ത വസ്തുക്കളുടെ ഇറക്കുമതി കൂറയ്ക്കുന്ന നടപടിയുടെ ഭാഗമായി വാണിജ്യമന്ത്രാലയം ഇതിനുള്ള ശുപാര്‍ശ നല്‍കികഴിഞ്ഞു. മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇത് അത്യാവശ്യത്തിന്റെ പട്ടികയില്‍ വരുന്നില്ലെന്നതാണ് കാരണം. ഇനിമുതല്‍ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന്് ഒരു കുപ്പി മദ്യമേ വാങ്ങാനാവു. അതുപോലെ തന്നെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് വാങ്ങിക്കാമായിരുന്ന സിഗററ്റ് കാര്‍ട്ടണുകള്‍ ഇനിമുതല്‍ ലഭ്യമാക്കരുതെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
ഇന്ത്യയിലേക്ക് വരുന്ന അന്തര്‍ദേശീയ യാത്രക്കാര്‍ക്ക് ഇറക്കുമതി തീരുവ ഇല്ലാതെ 50,000 രൂപയുടെ വരെ സാധനങ്ങള്‍ വാങ്ങാനനുമതിയുള്ളതാണ് ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റിന് മുന്നോടിയായി വാണിജ്യമന്ത്രാലയം ധനമന്ത്രാലയത്തിന് നല്‍കിയ പ്രൊപ്പോസലാണിത്. നിലവില്‍ അന്തര്‍ദേശീയ യാത്രികര്‍ക്ക് രണ്ട് ലിറ്റര്‍ മദ്യവും ഒരു കാര്‍ട്ടണ്‍ സിഗററ്റും നികുതിയില്ലാതെ ലഭിക്കുമായിരുന്നു.
പല രാജ്യങ്ങളിലും ഒരു ലിറ്റര്‍ എന്ന പരിധി നിലവിലുണ്ടെന്നും അതുകൊണ്ട് ഇന്ത്യയിലും ഇത് സ്വീകരിക്കാമെന്നുമാണ് വാണിജ്യമന്ത്രാലയത്തിന്റെ നിലപാട്. വ്യാപാര കമ്മി കുറയ്ക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഇറക്കുമതി കുറച്ചുകൊണ്ട് വരികയാണ്. ഇതിന്റെ ഭാഗമാണ് നടപടി.
സ്റ്റോക്ക് ഓൺ ട്രെന്റ്: സ്റ്റോക്ക് ഓൺ ട്രെന്റ് ഇന്ന് വരെ കാണാത്ത ഒരു ആഘോഷമാണ് കഴിഞ്ഞ ഞായറാഴ്ച സിറ്റിയിലെ പ്രസിദ്ധമായ കിങ്‌സ് ഹാളിൽ അരങ്ങേറിയത്. സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ കീഴിലുള്ള സ്റ്റോക്ക് ഓൺ ട്രെന്റ് മിഷന്റെ ഇടവകദിനാഘോഷം ചരിത്ര താളുകളിൽ ഇടം പിടിച്ചു എന്ന കാര്യത്തിൽ തർക്കമില്ല. ഇത് വെറും വീൺ വാക്കു പറയുന്നതല്ല മറിച്ച് പങ്കെടുത്ത സ്റ്റോക്ക് മിഷനിലെ അംഗങ്ങൾ പങ്കുവെച്ചു അഭിപ്രായം മാത്രമാണ്.
സ്റ്റോക്ക് ഓൺ ട്രെന്റ്, ക്രൂ, സ്റ്റാഫ്‌ഫോർഡ് എന്നി മൂന്ന് മാസ്സ് സെന്ററുകൾ ഒന്നാക്കി ആണ് സ്റ്റോക്ക് ഓൺ ട്രെന്റ് മിഷൻ രൂപീകൃതമാവുന്നത്. പ്രഖ്യാപനം നേരത്തെ വന്നുവെങ്കിലും 2018 ഡിസംബറിൽ ആണ് സ്റ്റോക്ക് ഓൺ ട്രെന്റ് മിഷന്റെ ഔദ്യോഗികമായ സ്ഥാപനം ഉണ്ടായത്. ഒരു വർഷം മുൻപ് മാത്രം വന്ന ഫാദർ ജോർജ്ജ് എട്ടുപറ മിഷൻ ചുമതല ഏൽപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇടവകയെ രൂപപ്പെടുത്തുന്നതിനുള്ള ദ്രുതകർമ്മ പദ്ധതിയുമായി അച്ചൻ മുന്നേറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
റൂമിനുള്ളിൽ ഫോണിൽ കുത്തികളിക്കുന്ന, ഒരാൾ വീട്ടിൽ വന്നാൽ റൂമിന് പുറത്തിറങ്ങാത്ത കുട്ടികളെ പുറത്തിറക്കുക എന്ന ദൃഢ പ്രതിജ്ഞ എടുത്ത അച്ചന്റെ പ്രവർത്തികളുടെ ഒരു വലിയ വിജയമാണ് സ്റ്റോക്ക് ഓൺ ട്രെന്റ് കഴിഞ്ഞ ഞായറാഴ്ച കണ്ടത്. ബൈബിൾ ക്വിസ്സ്, കായിക മത്സരങ്ങൾ, പുൽക്കൂട് മത്സരം, ഹോളിവീൻ ആഘോഷം എന്ന് തുടങ്ങി കുട്ടികളെ എങ്ങനെയെല്ലാം ഒരു പരിപാടിയിൽ പങ്കെടുപ്പിക്കാൻ കഴിയുമോ അതെല്ലാം ചെയ്തത് കുട്ടികളെ റൂമിന് വെളിയിൽ ചാടിച്ചു എന്നത് സ്റ്റോക്ക് ഓൺ ട്രെന്റിലെ ആരും സമ്മതിക്കുന്ന കാര്യമാണ്.
അത്തരത്തിൽ എല്ലാവര്ക്കും പല വിധത്തിലുള്ള അവസരങ്ങൾ ഒരുക്കാൻ വേണ്ടിയാണ് ഇടവകദിനം എന്ന ആശയം ഉയർന്നു വരുന്നത്. അതാണ് കഴിഞ്ഞ ഞായറാഴ്ച സ്റ്റോക്ക് ഓൺ ട്രെന്റിനെ ഇളക്കിമറിച്ചതും.
ഞായറാഴ്ച രാവിലെ പത്തു മണിക്ക് തന്നെ വിശുദ്ധ കുർബാന അർപ്പിക്കാനായി എത്തിയത് സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ തലവൻ മാർ ജോസഫ് സ്രാമ്പിക്കൽ. ലിറ്റർജി കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉയർന്നതു മനോഹരമായ ബലിപീഠം. സമയ നിഷ്ഠ പാലിച്ചു സ്രാമ്പിക്കൽ പിതാവ്.. സ്വീകരണം നൽകി വിശ്വാസികളും ട്രസ്റ്റികളും ചേർന്ന്… തുടന്ന് നാൽപ്പതിൽ പരം കുട്ടികൾ പ്രദിക്ഷണമായി ഭക്തിയോടെ ബലിയർപ്പണ വേദിയിലേക്ക്..
യുകെയിൽ ഒരു സ്ഥലത്തും ഇന്നേ വരെ ചിന്തിക്കാൻ പോലും പറ്റാത്ത രീതിയിൽ അൻപതോളം കുട്ടികൾ ഒത്തുചേർന്ന് പ്രവേശന ഗാനം ആലപിച്ചപ്പോൾ… പിയാനോ, ഗിറ്റാർ, വയലിൻ എന്ന് തുടങ്ങി ഒരു പിടി വാദ്യോപകരങ്ങളുമായി കുട്ടികൾ ലൈവ് പാടിയപ്പോൾ ഇത് യുകെയോ അതോ കേരളമോ എന്ന് സംശയം ഉടലെടുക്കുന്ന പ്രതീതി.. തുടർന്ന് ഭക്തിനിർഭരമായ കുർബാന .. സ്രാമ്പിക്കൽ പിതാവിനൊപ്പം സഹ കാർമ്മികരായി ജോർജ്ജ് അച്ചനും പിതാവിന്റെ സെക്രട്ടറി ജോബിൻ അച്ചനും… പന്ത്രണ്ട് മണിയോടെ സമാപനാശിർവാദം..
നിമിഷങ്ങൾ കൊണ്ട് വേദി തയ്യാറാക്കി ഔദ്യോഗിക സമ്മേളനത്തിലേക്ക്… പ്രാർത്ഥനാഗീതത്തോടെ തുടക്കം .. ചുരുങ്ങിയ വാക്കുകളിൽ നടത്തിപ്പ് ട്രസ്റ്റിയായ ജിജോയുടെ സ്വാഗത പ്രസംഗം… തുടർന്ന് സ്റ്റോക്ക് മലയാളി ചരിത്രവും, വിശ്വാസജീവിതത്തെക്കുറിച്ചും ഉള്ള വീഡിയോ റിപ്പോർട്ട്.. തുടർന്ന് സ്രാമ്പിക്കൽ പിതാവ് തിരി തെളിച്ചു ഉത്ഘാടനകർമ്മം നിർവഹിച്ചു. ചുരുങ്ങിയ വാക്കുകളിൽ ഫാദർ ജോർജ്ജ് എട്ടുപറയിൽ നൽകിയ അദ്യക്ഷപ്രസംഗം.. പകരം വയ്ക്കാനില്ലാത്ത പ്രവർത്തങ്ങൾ കാഴ്ചവച്ച അച്ചനെ ആദരിക്കുന്ന കാഴ്ച.. ട്രസ്റ്റികൾ ഒന്ന് ചേർന്ന് മൊമെന്റോ നൽകിയപ്പോൾ നിലക്കാത്ത കരഘോഷം…
കഴിഞ്ഞ വർഷത്തെ (2019) യൂണിറ്റ് പ്രസിഡണ്ട്, സെക്രട്ടറി, ട്രസ്റ്റികൾ, മറ്റു ഭാരവാഹികൾ എന്നിവർക്കെല്ലാം അവരുടെ പ്രവർത്തനത്തിനുള്ള അംഗീകാരമായി മൊമെന്റോ നൽകി സ്രാമ്പിക്കൽ പിതാവ്… അതിനെല്ലാം പുറമെ കഴിഞ്ഞ വർഷം വേദപഠനം പൂർത്തിയാക്കിയ (CLASS 12) കുട്ടികൾക്ക് സർട്ടിഫിക്കറ്റ് , അധ്യാപകർക്കുള്ള സമ്മാന വിതരണം.. ട്രസ്റ്റിയായ സിബി പൊടിപാറ നന്ദി പറഞ്ഞതോടെ സമ്മേളനത്തിന് തിരശീല വീണു. തുടന്ന് സ്വാദിഷ്ടമായ സ്നേഹ വിരുന്ന്.
തുടന്ന് കഴിഞ്ഞ ഒരു വര്ഷം ഇടവകയിൽ വച്ച് നടന്ന മത്സര വിജയികൾക്കുള്ള സമ്മാനവിതരണം. ബൈബിൾ കലോത്സവസം, സ്പോർട്സ് ഡേ എന്നിവ ഉൾപ്പെടെ സമ്മാനാർഹരായ കുടുംബങ്ങൾ നൂറ്റിയമ്പതിന് മുകളിൽ.. നിശ്ചിത സമയത്തിൽ സമ്മാന വിതരണം പൂത്തിയാക്കി മൂന്ന് മണിയോടെ സാംസ്ക്കാരിക പരിപാടിയിലേക്ക്..
സ്റ്റാഫ്‌ഫോർഡ് ഒരുക്കിയ അതിമനോഹരമായ അർത്ഥവത്തായ വെൽക്കം ഡാൻസ്… മാതാവും ആട്ടിടയൻമാരും വേദിയിൽ എത്തിയപ്പോൾ ബൈബിളിൽ നിന്നും ഒരു രൂപം കുട്ടികളുടെ മനസ്സിൽ പതിഞ്ഞ കണക്കെ കുട്ടികളുടെ ശ്രദ്ധ സ്റ്റേജിലേക്ക്… തുടന്ന് ബൈബിൾ കലോത്സവങ്ങളിൽ വിജയക്കൊടി പാറിച്ച പ്രകടനം ഒരിക്കൽ കൂടി…
ചിന്തോദീപകമായ സ്‌കിറ്റുകളും, നാടകവും വേദിയിൽ.. ഇടവിട്ട് എത്തുന്ന ഇമ്പമാർന്ന ഗാനങ്ങൾ ക്രൂ വിന്റെ കഴിവ് ഒരിക്കൽ കൂടി പ്രകടമാക്കിയപ്പോൾ പാട്ട് മാത്രമല്ല ഡാൻസും ഞങ്ങൾക്ക് വഴങ്ങുമെന്ന് തെളിയ നിമിഷങ്ങൾ… ഒന്നിനൊന്ന് മികച്ച പ്രകടനവുമായി സ്റ്റോക്കിലെ കുട്ടികൾ സ്റ്റേജിൽ നിറഞ്ഞു നിന്നപ്പോൾ പ്രോത്സാഹിപ്പിക്കാൻ മറക്കാത്ത രക്ഷകർത്താക്കൾ… തുടന്ന് എത്തിയത് നാളെയുടെ വാഗ്ദാനമായ സ്റ്റോക്കിലെ ചെറുപ്പക്കാർ.. തിമിർത്തു പെയ്യുന്ന മഴപോലെ പറന്നിറങ്ങിയത് നടനവിസ്മയം…
ആറ് മണിയോടെ ജോർജ് അച്ചൻ നന്ദി പറഞ്ഞതോടെ ആദ്യ ഇടവക ദിനത്തിന് പരിസമാപ്തി കുറിച്ചു. അതെ ഓർമ്മകളിൽ നിന്നും മായാതെ, മറയാതെ ഒരനുഭവത്തിലൂടെ സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളികൾ കടന്നു പോവുകയായിരുന്നു. ക്രൂ വിൽ നിന്നുള്ള മലയാളികളുടെ ഫോട്ടോഗ്രാഫി ഗ്രുപ്പായ ലെസ്‌മേറ്റ് മീഡിയ (LENSMATE MEDIA , 07459380728) ആണ് മനോഹരമായ ചിത്രങ്ങൾ പകർത്തിയത്.
മലപ്പുറം ∙ കൊറോണ വൈറസ് മരണം വിതയ്ക്കുന്ന ചൈനയിലെ വുഹാനിൽ നിന്നു നാട്ടിലേക്കെത്താൻ സർക്കാരിന്റെ സഹായം അഭ്യർഥിച്ചു മലയാളി വിദ്യാർഥികൾ. വുഹാനിലെ ഹുബെയ് യൂണിവേഴ്സിറ്റി ഓഫ് ചൈനീസ് മെഡിസിനിലെ 32 ഇന്ത്യൻ വിദ്യാർഥികളാണു സഹായം തേടി വിഡിയോ സന്ദേശമയച്ചത്. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിനി അക്ഷയ് പ്രകാശ്, പാലക്കാട് ഒറ്റപ്പാലം സ്വദേശിനി എച്ച്.ഹരിത എന്നീ മലയാളികളും ഈ സംഘത്തിലുണ്ട്.
യൂണിവേഴ്സിറ്റിയിലെ ഹോസ്റ്റലിനുള്ളിൽ ആഴ്ചകളായി കുടുങ്ങിക്കിടക്കുകയാണെന്നും പുറത്തിറങ്ങാൻ അനുവാദമില്ലെന്നും മറ്റൊരു വിഡിയോയിൽ വിദ്യാർഥികൾ പറയുന്നു. ഭക്ഷണവും വെള്ളവും തീര്‍ന്നു തുടങ്ങി. പൈപ്പ് വെള്ളം ചൂടാക്കിയാണ് കുടിക്കുന്നത്. റോഡ് മുഴുവൻ ബ്ലോക്ക് ചെയ്തു. വിമാനത്താവളങ്ങളും റെയിൽവേ സ്റ്റേഷനും അടച്ചു. കടകൾ എല്ലാം അടഞ്ഞുകിടക്കുന്നു. തുറന്നിരിക്കുന്ന കടകളിൽ വൻ തിരക്കും. പക്ഷെ അവിടെനിന്ന് ഭക്ഷണം വാങ്ങി കഴിക്കാൻ ഭയമാണെന്നും വിദ്യാർഥികൾ പറയുന്നു. യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികൾക്കായി ഇതുവരെ മെഡിക്കൽ പരിശോധന നടന്നിട്ടില്ലെന്നും വിദ്യാർഥികൾ വ്യക്തമാക്കി.
സ്വന്തം ലേഖകൻ
2020 തുടങ്ങിയിട്ട് ഒരു മാസം പോലും തികഞ്ഞിട്ടില്ലെന്നിരിക്കെ റീടൈൽ രംഗത്തെ തൊഴിലിന്റെ ഇടിവ് വൻ പ്രതിസന്ധിയാകുന്നു. ഡിബേൺഹാംസ്, മദർകെയർ, ആസ്ഡ തുടങ്ങിയ കമ്പനി ഭീമന്മാരാണ് കടകൾ അടച്ചു പൂട്ടിയത്. ഗെയിം എച് എം വി ആർക്കേഡിയ മോറിസൺസ് തുടങ്ങിയവ പൂട്ടാനും തൊഴിലവസരങ്ങൾ കുറയാനും സാധ്യത ഉണ്ട്. സെന്റർ ഫോർ റീടൈൽ റിസർച്ച് ന്റെ കണക്ക് പ്രകാരം 9, 949 തൊഴിലുകൾ നഷ്ടമായിട്ടുണ്ട്. ഹോക്കിങ് ബസാറിലെ ബീല്സ് ഡിപ്പാർട്മെന്റ് സ്റ്റോർ ആൻഡ് ടോയ് സെന്റർ അടച്ചുപൂട്ടുന്നതോടെ 1200 തൊഴിലുകൾ കൂടി നഷ്ടപ്പെടും.
എന്നാൽ ഈ വർഷം ഈ മേഖലയിൽ ഒരു തസ്തിക പോലും പുതുതായി ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. ഈ രംഗത്ത് 3മില്യനോളം ആളുകൾ ജോലി ചെയ്യുന്നുണ്ടെങ്കിലും 300ൽ ഒരാൾക്ക് വീതം ജോലി നഷ്ടപ്പെടാൻ സാധ്യത ഉണ്ട്. ഉപഭോക്താക്കൾ കൂടുതലായി ഓൺലൈൻ സാധനങ്ങൾ വാങ്ങുന്നതാണ് ഈ പതനത്തിനു കാരണം ആയി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഈ മാസം ഹൈ സ്ട്രീറ്റിലെ മദർ കെയർ 79 ശാഖകൾ ആണ് അടച്ചു പൂട്ടിയത്. 59 വർഷത്തെ പാരമ്പര്യമാണ് അവർക്ക് ഈ രംഗത്ത് ഉണ്ടായിരുന്നത്.
ഡിസംബറിൽ സ്റ്റോക്ക് ക്ലിയർ ചെയ്യാൻ 335പൗണ്ട് വില വരുന്ന ബേബി സ്ട്രോളർ 70 പൗണ്ട് ഓഫർ നൽകിയിരുന്നു. 2021 ഓടു കൂടി 50 സ്ഥാപനങ്ങൾ കൂടി അടച്ചു പൂട്ടിയേക്കാം