Middle East

ദുബായ്: രാജ്യത്ത് ഒരിടവേളയ്ക്കുശേഷം പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ആയിരത്തിനും മുകളിലെത്തി. വ്യാഴാഴ്ച ആരോഗ്യ രോഗ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾപ്രകാരം 1031 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഫെബ്രുവരി 14-നുശേഷം ഇതാദ്യമായാണ് യു.എ.ഇ.യിലെ കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിന്‌ മുകളിലേക്കുയരുന്നത്. ചികിത്സയിലായിരുന്ന 712 കോവിഡ് രോഗികൾ രോഗമുക്തിനേടി.

കോവിഡ് രോഗികളുടെ എണ്ണം ഉയർന്നെങ്കിലും രാജ്യത്തെ മരണസംഖ്യ കുറഞ്ഞുതന്നെ തുടരുന്നത് ആശ്വാസമാണ്. പുതുതായി മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പുതിയതായി നടത്തിയ 2,86,851 കോവിഡ് പരിശോധനകളിൽ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകൾപ്രകാരം ആകെ 913,984 പേർക്ക് യു.എ.ഇ.യിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 8,96,448 പേർ ഇതിനോടകംതന്നെ രോഗമുക്തരായി. 2,305 പേരാണ് രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്.

നിലവിൽ 15,231 രോഗികളാണ് ചികിത്സയിലുള്ളത്. കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ മാസ്ക് ധരിക്കുന്നത് ഉൾപ്പെടെയുള്ള നിബന്ധനകൾ വിമാനക്കമ്പനികൾ വീണ്ടും ഓർമപ്പെടുത്തി.

യാത്രക്കാർ വിമാനത്താവളത്തിലും വിമാനത്തിനുള്ളിലും മാസ്ക് ധരിച്ചിരിക്കണം. യാത്രയിൽ മാസ്‌ക് ധരിക്കുന്നതിന് ബുദ്ധിമുട്ടുള്ളവർ കുറഞ്ഞത് 48 മണിക്കൂർ മുൻപ് വിമാനക്കമ്പനികളെ സമീപിച്ച് ഇളവിനുള്ള അനുമതി നേടിയിരിക്കണമെന്ന് എമിറേറ്റ്‌സ് എയർലൈൻ അറിയിച്ചു. മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. സർട്ടിഫിക്കറ്റിൽ ജനനത്തീയതി, ആരോഗ്യപ്രശ്നം സംബന്ധിച്ച വിവരങ്ങൾ, ഡോക്ടറുടെ പേര്, ഒപ്പ്, സ്റ്റാമ്പ്, ലൈസൻസ് നമ്പർ എന്നിവയുണ്ടാകണം. ഫ്‌ളൈ ദുബായിൽ യാത്രചെയ്യുന്നവർ 72 മണിക്കൂർമുമ്പ് വിമാനക്കമ്പനിയെ ബന്ധപ്പെടണം. പാർക്കിൻസൺ, അൽഷിമേഴ്സ് തുടങ്ങിയ രോഗങ്ങളുള്ളവർക്ക് മാസ്ക് ധരിക്കുന്നതിൽ ഇളവുനൽകും. പക്ഷേ, മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കിയിരിക്കണം. ഇത്തിഹാദ്, എയർ അറേബ്യ വിമാനങ്ങളിലും ഇതേ നിബന്ധനയാണുള്ളത്. കോവിഡ് വാക്സിൻ സ്വീകരിച്ചവർക്കും മാസ്ക് നിബന്ധന ബാധകമാണ്.

പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ ബിജെപി വക്താക്കളുടെ പരാമർശത്തിൽ ഗൾഫ് രാജ്യങ്ങളിൽ നിന്ന് പ്രതിഷേധങ്ങൾ ഉയരവെ ഇന്ത്യൻ ഉൽപന്നങ്ങൾ പിൻവലിച്ച് കുവൈത്തിലെ സൂപ്പർമാർക്കറ്റ്.

കുവൈത്തിലെ അൽ അർദിയ കോപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്നാണ് ഉൽപന്നങ്ങൾ മാറ്റിയത്. സൂപ്പർമാർക്കറ്റിലെ ഷെൽഫിൽ നിന്നും തേയില ഉൾപ്പെടെയുള്ളവ നീക്കുന്ന വീഡിയോ അറബ് ന്യൂസാണ് പുറത്തുവിട്ടത്. പരാമർശം ഇസ്ലാമോഫോബിക്ക് ആണെന്ന് അപലപിച്ചാണ് നടപടി.

“പ്രവാചകനെ നിന്ദിച്ചതിനാൽ ഞങ്ങൾ ഇന്ത്യൻ ഉൽപന്നങ്ങൾ നിരോധിച്ചിരിക്കുന്നു. ഞങ്ങൾ കുവൈത്ത് മുസ്ലിങ്ങൾ പ്രവാചകനെ അപമാനിക്കുന്നത് അംഗീകരിക്കില്ല.” സൂപ്പർ സ്റ്റോർ സിഇഒ നസീർ അൽ മുട്ടൈരി പറഞ്ഞു.

ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾ ഉപേക്ഷിക്കാനുള്ള ആഹ്വാനവും ശക്തമാണ്. പല രാജ്യങ്ങളിലും ഹാഷ്ടാഗ് ക്യാമ്പയിനുകളും സജീവമാണ്.

ഖത്തർ, കുവൈത്ത്, ഇറാൻ തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യൻ നയന്തന്ത്ര പ്രതിനിധികളെ വിളിച്ചു വരുത്തി പ്രതിഷേധമറിയിച്ചതിന് പിന്നാലെയാണ് ഇത്. സൗദി അറേബ്യാ, അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാർ, ഒഐസി തുടങ്ങിയവരെല്ലാം സംഭവത്തിൽ പ്രതിഷേധം അറിയിച്ചിരുന്നു. പാകിസ്ഥാനും സംഭവത്തിൽ പരസ്യപ്രസ്താവനയുമായി രാഗത്ത് എത്തിയിരുന്നു.

 

 

View this post on Instagram

 

A post shared by Arab News (@arabnews)

ഷാര്‍ജയില്‍ നഴ്‌സായി ജോലി ചെയ്ത് വരികയായിരുന്ന 29കാരി ചിഞ്ചു ജോസഫിന്റെ മരണം പ്രവാസികളെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. കൊട്ടയം നെടുംകുന്നം സ്വദേശിയായ 29കാരി ചിഞ്ചു കഴിഞ്ഞ ആറ് മാസമായി ദുബായ് മന്‍ഖൂര്‍ ആസ്റ്രര്‍ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്ത് വരികയായിരുന്നു. എപ്പോഴും ചിരിയോടെ മാത്രമേ കാണാറുളളൂ, ചിഞ്ചു ജോസഫിനെ ആസ്റ്റര്‍ ആശുപത്രിയിലെ സഹപ്രവര്‍ത്തകര്‍ ഓര്‍ക്കുന്നത് അങ്ങനെയാണ്.

ഇക്കഴിഞ്ഞ വ്യാഴാഴ്ച ആശുപത്രിയില്‍ നിന്നും ജോലി കഴിഞ്ഞ താമസ സ്ഥലത്തേക്ക് തിരിച്ച് വരവേയാണ് അപകടമുണ്ടായത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ കാര്‍ ചിഞ്ചുവിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ അല്‍ ഖാസിമി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെള്ളിയാഴ്ചയാണ് കോട്ടയം നെടുംകുന്നത്തുളള വീട്ടില്‍ എത്തിച്ചത്.

ചിഞ്ചുവിന്റെ ഭര്‍ത്താവും മകളും അടങ്ങുന്ന കുടുംബം നാട്ടിലാണ്. ദുബായില്‍ നിന്ന് കൊച്ചിയിലേക്കാണ് ചിഞ്ചുവിന്റെ മൃതദേഹം എത്തിച്ചത്. അമ്മയെ കാണാന്‍ കാത്തിരുന്ന മകള്‍ക്ക് മുന്നിലേക്കാണ് ചിഞ്ചുവിന്റെ ചലനമറ്റ ശരീരം എത്തിയത്. 6 മാസം മുന്‍പാണ് ചിഞ്ചു ആസ്റ്ററില്‍ ജോലിച്ച് ചേര്‍ന്നത്. വളരെ കുറ്ഞ്ഞ സമയത്തിനുളളില്‍ തന്നെ ചിഞ്ചു തങ്ങളുടെ ടീമിന്റെ അവിഭാജ്യ ഘടകമായി മാറി. ചിഞ്ചു വളരെ കഠിനാധ്വാനി ആയിരുന്നു. എപ്പോഴും ചുണ്ടില്‍ ഒരു പുഞ്ചിരിയോടെ മാത്രമേ ചിഞ്ചുവിനെ കാണാറുളളൂ എന്നും ആസ്റ്റര്‍ ആശുപത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ചിഞ്ചുവിന്റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായും ഈ ദുരന്തം താങ്ങാനുളള കരുത്ത് ചിഞ്ചുവിന്റെ കുടുംബത്തിന് നല്‍കാന്‍ പ്രാര്‍ത്ഥിക്കുന്നതായും ആസ്റ്റര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. സ്വദേശിയായ വ്യക്തി ഓടിച്ചിരുന്ന കാറിടിച്ചാണ് ചിഞ്ചുവിന്റെ മരണം. വ്യാഴാഴ്ച വൈകിട്ട് 7.30ന് ആയിരുന്നു അപകടം. കാര്‍ വളരെ വേഗത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. അപകടമുണ്ടാക്കിയ കാര്‍ ഓടിച്ചയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഷാർജയിലുണ്ടായ കാറപകടത്തിൽ കോട്ടയം സ്വദേശിനിയായ നഴ്​സ്​ മരിച്ചു. നെടുംകുന്നം വാർഡ് മൂന്ന് കിഴക്കേറ്റം ബാബുവിന്‍റെ മകൾ ചിഞ്ചു ജോസഫാണ്​ (29) മരിച്ചത്​. ദുബൈ മൻഖൂൽ ആസ്റ്റർ ആശുപത്രിയിൽ നഴ്​സായിരുന്നു.

വ്യാഴാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ്​ താമസ സ്​ഥലത്തേക്ക്​ മടങ്ങുന്നതിനിടെ റോഡ്​ മുറിച്ച്​ കടക്കുമ്പോൾ കാറിടിക്കുകയായിരുന്നു. അൽ നഹ്​ദയിലാണ്​ സംഭവം. ഉടൻ അൽ ഖാസിമിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭർത്താവും നാല്​ വയസ്സുള്ള മകളും നാട്ടിലാണ്​. മൃതദേഹം വെള്ളിയാഴ്ച രാത്രി നാട്ടിലെത്തിച്ച്​ സംസ്കരിക്കും. യു.എ.ഇയിലുള്ള സഹോദരി അഞ്ജു ജോസഫ്​ മൃതദേഹത്തെ അനുഗമിക്കും.

ഖാലിദിയയിലെ റസ്റ്ററന്റിൽ പാചകവാതക സംഭരണി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു. മരണം സംബന്ധിച്ച് നാട്ടിലെ ബന്ധുക്കൾക്ക് വിവരം ലഭിച്ചു. കാസർകോട് കാഞ്ഞങ്ങാട് കൊളവയൽ കാറ്റാടിയിലെ ദാമോദരന്റെ മകൻ ധനേഷ് (32) ആണ് മരിച്ചത്. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി.

ആലപ്പുഴ വെണ്‍മണി ചാങ്ങമല സ്വദേശി ശ്രീകുമാർ രാമകൃഷ്ണൻ നായരും പാക്കിസ്ഥാൻ സ്വദേശിയുമാണ് നേരത്തെ മരിച്ച രണ്ടുപേരെന്ന് അധികൃതർ അറിയിച്ചിരുന്നു. ധനേഷിന്റെയും ശ്രീകുമാർ രാമകൃഷ്ണൻ നായരുടെയും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു

കണ്ണൂർ സ്വദേശി അബ്ദുൽ ഖാദർ, കോഴിക്കോട് സ്വദേശി ബഷീർ എന്നിവർ ചേർന്ന് നടത്തുന്ന ഖാലിദിയ മാളിനടുത്തെ തിരക്കേറിയ ഫൂഡ് കെയർ റസ്റ്ററന്റിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് കേന്ദ്രീകൃത പാചകവാതക സംഭരണിയിൽ വാതകം നിറയ്ക്കുന്നതിനിടെയുണ്ടായ ചോർച്ചയെ തുടർന്നായിരുന്നു സ്ഫോടനം. സുരക്ഷാ ഉദ്യോഗസ്ഥർ തീപിടിത്തം നിയന്ത്രിക്കുന്നതിനിടെ രണ്ടാമത്തെ സ്ഫോടനവുമുണ്ടായി.

റസ്റ്ററൻ്റ് ജീവനക്കാർക്കും സ്ഥലത്ത് തടിച്ചുകൂടിയവർക്കുമാണ് പരുക്കേറ്റത്. അഞ്ച് നില കെട്ടിടത്തിലെ ഗ്രൗണ്ട് ഫ്ലോറിലായിരുന്നു റസ്റ്ററന്റ് പ്രവർത്തിച്ചിരുന്നത്. താമസക്കാരുള്ള ഒട്ടേറെ കെട്ടിടങ്ങളും റസ്റ്ററന്റുകളും ഉള്ള പ്രദേശമായിരുന്നു ഇത്.

സംഭവം നടന്നയുടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയ അബുദാബി പൊലീസ്, സിവിൽ ഡിഫൻസ് എന്നിവയുടെ തക്കസമയത്തെ ഇടപെടൽ അപകടത്തിന്റെ തീവ്രത കുറയ്ക്കുന്നതിന് കാരണമായി. സ്‌ഫോടനങ്ങളിൽ ആറ് കെട്ടിടങ്ങൾക്കും ഒട്ടേറെ കടകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു.

അബൂദാബി നഗരത്തിലെ മലയാളി ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് പേര്‍ മരിച്ചു. 120 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 64 പേരുടെ നില ഗുരുതരമാണ്. ഖാലിദിയയിലെ ഫുഡ് കെയര്‍ റെസ്റ്റാറന്റിലാണ് സ്ഫോടനം. തൊട്ടടുത്ത കടകളിലേക്കും തീപടര്‍ന്നു.

വന്‍ ശബ്ദത്തോടെയുണ്ടായ അപകടത്തില്‍ സമീപ ഷോപ്പുകളുകളിലെയും ഫ്‌ലാറ്റുകളിലെയും ഗ്ലാസുകളും മറ്റും പൊട്ടിത്തെറിച്ചു. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കും കേടുപാടുണ്ട്.

ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. സ്ഫോടനത്തെ തുടര്‍ന്ന് വലിയ ശബ്ദം കേട്ടതായും ജനാലകള്‍ കുലുങ്ങിയതായും സമീപ കെട്ടിടങ്ങളിലെ താമസക്കാര്‍ പറഞ്ഞു. ആദ്യം ചെറിയൊരു ശബ്ദവും പിന്നീട് വലിയ ശബ്ദവും കേട്ടെന്ന് സമീപവാസികള്‍ വെളിപ്പെടുത്തി.

വന്‍ ശബ്ദത്തോടെയുണ്ടായ അപകടത്തില്‍ സമീപ ഷോപ്പുകളുകളിലെയും ഫ്‌ലാറ്റുകളിലെയും ഗ്ലാസുകളും മറ്റും പൊട്ടിത്തെറിച്ചു. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കും കേടുപാടുണ്ട്. ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. സ്ഫോടനത്തെ തുടര്‍ന്ന് വലിയ ശബ്ദം കേട്ടതായും ജനാലകള്‍ കുലുങ്ങിയതായും സമീപ കെട്ടിടങ്ങളിലെ താമസക്കാര്‍ പറഞ്ഞു. ആദ്യം ചെറിയൊരു ശബ്ദവും പിന്നീട് വലിയ ശബ്ദവും തങ്ങള്‍ കേട്ടെന്ന് സമീപവാസികള്‍ വെളിപ്പെടുത്തി.

ആദ്യ ശബ്ദം കേട്ടയുടന്‍ ആളുകള്‍ പോലീസിനെയും സിവില്‍ ഡിഫന്‍സിനെയും വിവരമറിയിച്ചു. ഇതിനു പിന്നാലെയായിരുന്നു കാതടിപ്പിക്കുന്ന ശബ്ദം. ഇതോടെ സമീപ കെട്ടിടങ്ങളിലെ ജനാലകള്‍ വിറച്ചു. ചില ജനാലകളുടെ ചില്ലുകള്‍ തകര്‍ന്നുവീഴുകയും ചെയ്തു. റെസ്റ്റോറന്റിന് പുറത്തുനിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കു മുകളില്‍ കെട്ടിട അവശിഷ്ടങ്ങള്‍ പതിച്ചു.

സമീപത്തെ നാലു താമസ കേന്ദ്രങ്ങളില്‍ നിന്ന് ജനങ്ങളെ മുന്‍കരുതലെന്ന നിലയ്ക്ക് അധികൃതര്‍ ഒഴിപ്പിക്കുകയും ചെയ്തു. റസ്റ്റോറന്റില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും സിവില്‍ ഡിഫന്‍സ് എത്തി തീയണച്ചുവെന്നും അബൂദബി പോലീസ് പ്രസ്താവനയില്‍ അറിയിച്ചു.

ഫൈസൽ നാലകത്ത്

മക്കത്തെ ചന്ദ്രികയുടെ വൻ വിജയത്തിന് ശേഷം അതെ ടീം വീണ്ടും മറ്റൊരു ഗാനത്തിനായി ഒരുമിച്ചപ്പോൾ അതിനേക്കാൾ മികച്ച മറ്റൊരു മനോഹരഗാനം പിറക്കുകയായിരുന്നു.
“രാവും പകലും നിറഞ്ഞാടുന്ന അത്ഭുതങ്ങളുടെ മക്കത്തെ ചന്ദ്രിക”
മലയാളത്തിൽ അടുത്ത് കേട്ട ഗാനങ്ങളിൽ
അർത്ഥസമ്പുഷ്ടമായ വരികളാലും ഹൃദ്യമായ സംഗീതത്താലും അതെല്ലാം ഉൾകൊണ്ട ആലാപനത്താലും ഏറ്റവും മനോഹരമായ ഈ ഗാനം
പുണ്യമാസത്തിൽ തന്നെ പുറത്തിറങ്ങിയതിൽ അഭിമാനമുണ്ട്…

എന്തൊരു ഫീൽ ആണ് മലയാളത്തിന്റെ കുട്ടൻ തമ്പുരാനെന്ന വിശേഷണം നമ്മൾ ചാർത്തി നൽകിയ മനോജ് കെ ജയൻ്റെ ആലാപനത്തിന്.
സർഗ്ഗം, പെരുന്തച്ഛൻ, ചമയം, വെങ്കലം, അനന്തഭദ്രം, പഴശ്ശിരാജ, അർദ്ധനാരി കളിയച്ഛൻ തുടങ്ങി മലയാളത്തിലെ എത്രയോ ക്ലാസിക് ചിത്രങ്ങളിൽ നായകനായും പ്രതിനായകനായും നിറഞ്ഞ് ആറാടിയ ഈ അഭിനയ വിസ്മയത്തിന് അതിനേക്കാൾ സുന്ദരമായി പാട്ട് പാടാനറിയാം എന്ന് ഈ ഗാനം കേട്ടാൽ നമുക്ക് ബോധ്യപ്പെടും…

അദ്ദേഹം ആലപിച്ച് ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ മക്കത്തെ ചന്ദ്രികയുടെ ഈ തുടർ ഭാഗം “മക്കത്തെ ചന്ദ്രിക 2 ” ആദ്യ ഭാഗത്തിലെന്നപോൽ
ജനഹൃദയങ്ങൾ ഇതിനോടകം ഏറ്റടുത്തു കഴിഞ്ഞു…
സംഗീതപ്രേമികളുടെ ഒരു പാട് പോസറ്റീവ് റിപ്പോർട്ട് ഈ ഗാനത്തിന് കിട്ടിയതിൽ അകമഴിഞ്ഞ് സന്തോഷിക്കുന്നു എന്ന് മനോജ് കെ ജയൻ പറഞു .

വലിയ വീട്ടിൽ ക്രീയേഷൻസിനു വേണ്ടി വി ഐ പോൾ നിർമ്മിച്ച “മക്കത്തെ ചന്ദ്രിക 2″ന്റെ മനോഹര സംഗീതം ചിട്ടപ്പെട്ടുത്തിയത് ദോഹയിൽ പ്രവാസിയായ ഒട്ടേറെ ഹിറ്റ്‌ ആൽബങ്ങൾക്ക് സംഗീതം നൽകിയിട്ടുള്ള അൻഷാദ് തൃശ്ശൂരാണ്

മാപ്പിള ആൽബം ഗാനങ്ങളിലൂടെ സുപരിചിതനായ ഫൈസൽ പൊന്നാനിയുടെ അർത്ഥ സമ്പുഷ്ടമായ വരികൾ ഇതിനകം സ്വീകരിക്കപ്പെട്ട ഈ സംഗീതത്തിനു മികവു കൂട്ടുന്നു

മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്ത ഈ ആൽബം ഒട്ടേറെ പേർ ഇതിനകം തന്നെ മറ്റു മാധ്യമങ്ങളിലൂടെയും പങ്കുവെച്ചു കഴിഞ്ഞിരിക്കുന്നു…

ഈ ഗാനം ഇനിയും കേൾക്കാത്ത സംഗീത പ്രേമികൾ ഉണ്ടെങ്കിൽ തീർഘയായും കേൾക്കണം….

വരികൾ:- ഫൈസൽ പൊന്നാനി
സംഗീതം:- അൻഷാദ് ത്രിശൂർ
സംവിദാനം : – ഷാനു കാക്കൂർ &
PRO: ഏ എസ് ദിനേശ്

 

യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ ( യു എ ഇ ) പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ അന്തരിച്ചു. 2004മുതല്‍ യു.എ.ഇ പ്രസിഡന്റായിരുന്ന അദ്ദേഹത്തിന്റെ മരണം വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് പ്രസിഡന്‍ഷ്യല്‍ അഫേഴ്‌സ് മന്ത്രാലയം അറിയിച്ചത് 74 വയസായിരുന്നു.

രാഷ്ട്ര പിതാവും പ്രഥമ യു.എ.ഇ പ്രസിഡന്റുമായിരുന്ന ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാന്റെ മരണത്തെ തുടര്‍ന്നാണ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ രണ്ടാമത്തെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

യുണൈറ്റഡ് അറബ് എമിറേറ്റ്സ് സായുധ സേനയുടെ പരമോന്നത കമാന്‍ഡറും സൂപ്രീം പെട്രോളിയം കൗണ്‍സിലിന്റെ ചെയര്‍മാനുമായിരുന്നു.യു എ ഇയില്‍ നാല്‍പ്പത് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്

ദുബായ് : ഒരാഴ്ച നീണ്ടുനിന്ന ചെറിയ പെരുന്നാൾ അവധി ദിനങ്ങൾ ആഘോഷിക്കുവാൻ പോയ മലയാളി നേഴ്സും കുടുംബവും അപകടത്തിൽ പെട്ട് മരണമടഞ്ഞു . യുഎഇയുടെ ആരോഗ്യമേഖലയ്ക്ക് വീണ്ടും കറുത്ത ദിനങ്ങൾ സമ്മാനിച്ചു കൊണ്ട് എറണാകുളം സ്വദേശിനിയായ ടിൻ്റു പോൾ (36) ആശുപത്രിയിൽ മരണമടഞ്ഞത് .

അപകടം നടന്ന ഉടൻ തന്നെ റാസൽഖൈമ പോലീസും ആംബുലൻസ് സംഘവും സ്ഥലത്തെത്തുകയും പരിക്കേറ്റവരെ അൽസ് കാർ ഹോസ്പിറ്റലിൽ എത്തിക്കുകയും ചികിത്സയിലിരിക്കെ ടിൻ്റു പോൾ മരണപ്പെടുകയും ആയിരുന്നു.

ഭർത്താവും മൂത്ത കുട്ടിയും ഗുരുതരമായി പരിക്കേറ്റ നിലയിൽ റാസൽഖൈമയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഭർത്താവ് കൃപാ ശങ്കർ , കുട്ടികളായ കൃതിൻ ശങ്കർ (10) ആദിൻ ശങ്കർ (1) കൃപാ ശങ്കറിൻ്റെ മാതാവ് എന്നിവരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. യുഎഇ യിലെ ഏറ്റവും ഉയർന്ന മലനിരകൾ ആയ ജബൽ ജയ്സ് കാണുവാൻ പോകുന്ന വഴി ഓടിച്ചിരുന്ന വാഹനത്തിന് നിയന്ത്രണം നഷ്ടപ്പെടുകയും മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടം സംഭവിക്കുകയുമായിരുന്നു .

രണ്ട് ദിവസങ്ങൾക്ക് മുൻപ് അബുദാബി ക്ലീവ് ലാൻഡ് ക്ലിനിക്കിൽ RN ആയി ജോലി നോക്കിയിരുന്ന ഷേബാ മേരി തോമസ് (33) കുടുംബവും സഞ്ചരിച്ച വാഹനം ഈദ് അവധി ആഘോഷിക്കാൻ ഒമാനിലെ സലാലയിലേക്ക് പോകുന്ന വഴി അപകടത്തിൽ പെടുകയും ഷേബാ മേരി മരണപ്പെടുകയും ചെയ്തിരുന്നു.

ടിൻ്റു പോളിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

RECENT POSTS
Copyright © . All rights reserved