രാജ്യത്തിനുള്ളിൽ നിന്ന് വിസ മാറാനുള്ള സൗകര്യം യു.എ.ഇ നിർത്തിലാക്കിയതോടെ പുതിയ വിസയെടുക്കാൻ പ്രവാസികളുടെ നെട്ടോട്ടം. കാറിലും ബസിലും വിമാനത്തിലുമായി ഒമാനിലെത്തി പുതിയ വിസയെടുത്ത് തിരിച്ചുവരാനാണ് ശ്രമം. എന്നാൽ, തിരക്കേറിയതോടെ ഒമാൻ വഴിയുള്ള റോഡ് യാത്രയും ദുഷ്കരമായി.
രാജ്യത്തിനുള്ളിൽ നിന്ന് തന്നെ വിസ മാറാനുള്ള സൗകര്യം കഴിഞ്ഞയാഴ്ചയാണ് യു.എ.ഇ നിർത്തലാക്കിയത്. വിസ മാറണമെങ്കിൽ രാജ്യം വിടണമെന്ന നിബന്ധന യു.എ.ഇയിൽ മുൻപ് ഉണ്ടായിരുന്നെങ്കിലും കോവിഡ് കാലത്ത് ഇതിന് ഇളവ് നൽകിയിരുന്നു. നിയമം മാറിയതോടെ കാലാവധി കഴിഞ്ഞ സന്ദർശക വിസക്കാരും താമസ വിസക്കാരുമെല്ലാം എക്സിറ്റ് അടിച്ച ശേഷം തിരിച്ച് വരണം. ദിവസവും ആയിരക്കണക്കിനാളുകളുടെ വിസ കാലാവധി കഴിയുന്നുണ്ട്. ഇവരെല്ലാം ഒമാൻ അതിർത്തിയിലേക്ക് ഒഴുകിയെത്തിയതോടെ അതിർത്തി വഴി അത്യാവശ്യ വാഹനങ്ങൾ മാത്രമെ കടത്തി വിടുന്നുള്ളൂ. എല്ലാ ബസുകളും അതിർത്തി കടത്തി വിടുന്നില്ല. സർക്കാർ അംഗീകൃത ബസുകൾ മാത്രമാണ് കടത്തിവിടുന്നത്.
ഇതോടെ യാത്രക്കാർ വിമാന മാർഗം ഒമാനിലെത്തി തുടങ്ങി. വിസയും ടിക്കറ്റും ഉൾപെടെ 1400 ദിർഹത്തിനുമുകളിലാണ് ഇതിന് വേണ്ടി വരുന്ന ചിലവ്. ഒമാനിൽ എത്തിയ ശേഷം വിസ എടുത്ത് തിരിച്ചുവരും. എന്നാൽ, വിസ ലഭിക്കാൻ വൈകുന്നവർക്ക് ഒമാനിൽ തങ്ങേണ്ടിയും വരുന്നു. സീസൺ സമയമായതിനാൽ ആയിരക്കണക്കിനാളുകൾ സന്ദർശക വിസയിൽ യു.എ.ഇയിലുണ്ട്. കൃത്യസമയത്ത് വിസ പുതുക്കാൻ കഴിയാത്തതിനാൽ പലർക്കും പിഴ അടക്കേണ്ടിയും വരുന്നുണ്ട്.
ദുബായിയിൽ ഒരു വീഡിയോ ഷൂട്ട് ചെയ്തതിന്റെ പേരിൽ ഫാഷന്‍ താരവും, ടിവി താരവുമായ നടി ഉർഫി ജാവേദിനെ തടഞ്ഞുവച്ചതായി ആണ് റിപ്പോർട്ടുകൾ. താരത്തെ ചോദ്യം ചെയ്തു വരികയാണ് . പൊതുസ്ഥലത്തു അനുവദനീയമല്ലാത്ത വേഷത്തിൽ വീഡിയോ ഷൂട്ട് ചെയ്തതിന്റെ പേരിലാണ് സംഭവമെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയുന്നു. ദുബായിലെത്തിയ ശേഷം എല്ലാം പുറത്തു കാണുന്ന വിധത്തിലുള്ള ഡ്രസുമിട്ട് വീഡിയോ ചെയ്ത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇത് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടതോടെയാണ് പൊക്കിയത്.ചോദ്യം ചെയ്യല്‍ തുടരുകയാണെന്ന് പ്രമുഖ ഹിന്ദി ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.ശരീര പ്രദർശനത്തിന്റെ പരിധികൾ ലംഘിച്ചതിന് ഇതിനു മുൻപും ഉർഫി വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്.
ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് പ്രകാരം ഇൻസ്റ്റാ ഗ്രാമിന് വേണ്ടി ഉർഫി ജാവേദ് അല്പവസ്ത്രധാരിയായി വീഡിയോ ഷൂട്ട് ചെയ്തതിലല്ല, മറിച്ച് അതിനു വേണ്ടി അവർ തെരഞ്ഞെടുത്ത ഓപ്പൺ ഏരിയ ആണ് കേസിന് കാരണം. ഇത്തരം പ്രവൃത്തികൾക്ക് അനുവാദമില്ലാത്ത ഒരിടത്ത് വെച്ചാണ് നടി ഷൂട്ടിംഗ് നടത്തിയത് എന്നും റിപ്പോർട്ടിൽ പറയുന്നു
എന്നാൽ ഒരൊറ്റ പേരുള്ള ഒരു പാസ്‌പോർട്ട് ഉടമയെയും യുഎഇയിലേക്ക് പോകാൻ അനുവദിക്കില്ലെന്ന് പ്രസ്താവിച്ച് കഴിഞ്ഞ മാസം എയർ ഇന്ത്യയും എഐ എക്സ്പ്രസും സംയുക്ത സർക്കുലർ പുറപ്പെടുവിച്ചിരുന്നു.എന്നാൽ താരത്തിന്റെ പാസ്‌പോർട്ടിൽ ഉർഫി എന്ന ഒരൊറ്റ പേരാണ് എന്നതിൽ താരം ആശങ്കപ്രകടിപ്പിച്ചിരുന്നു .
എന്നാൽ ദുബായിൽ വെച്ച് ഉർഫിക്ക് ലാറിഞ്ചൈറ്റിസ് സ്ഥിരീകരിച്ചതായി ഇന്ന് രാവിലെയും വാർത്തകൾ വന്നിരുന്നു. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ ഒരു വീഡിയോ ഇടുന്നതിലൂടെ നടി ഇക്കാര്യം സ്ഥിരീകരിച്ചു, “ ഡോക്ടർ ഒടുവിൽ എനിക്ക് ലാറിഞ്ചൈറ്റിസ്, ടോൺസിലൈറ്റിസ് എന്നിവയാണെന്ന് കണ്ടെത്തി.” എന്നാണു താരം പോസ്റ്റിട്ടത്. എന്തായാലും യഥാർത്ഥ സംഭവം എന്തെന്ന് കാത്തിരുന്നുകാണാം എന്നാണു മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നത് .
യുഎഇയിലെ അജ്മാനില്‍ പാലത്തില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച പ്രവാസി യുവാവിനെ അജ്മാന്‍ പൊലീസ് രക്ഷപ്പെടുത്തി. ശൈഖ് ഖലീഫ പാലത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുമെന്നാണ് ഏഷ്യക്കാരനായ യുവാവ് ഭീഷണി മുഴക്കിയത്.
ഇതു സംബന്ധിച്ച വിവരം ഓപ്പറേഷന്‍ റൂമില്‍ ലഭിച്ചതായി അജ്മാന്‍ പൊലീസ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുല്ല സെയ്ഫ് അല്‍ മത്രൂഷി പറഞ്ഞു. ഉടന്‍ തന്നെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് സംഘവും പൊലീസ് പട്രോള്‍ വിഭാഗവും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. സംഭവത്തില്‍ ഇടപെട്ട അധികൃതര്‍ യുവാവിനോട് സംസാരിക്കുകയും ഇയാളെ അനുനയിപ്പിച്ച് ആത്മഹത്യാ ശ്രമത്തില്‍ നിന്നും പിന്തിരിപ്പിക്കുകയുമായിരുന്നു. ഇതിന്റെ വീഡിയോ പൊലീസ് പങ്കുവെച്ചിട്ടുണ്ട്. പാലത്തിന്റെ അറ്റത്ത് ഇരിക്കുകയായിരുന്ന ഇയാളെ ഉദ്യോഗസ്ഥര്‍ സംസാരിച്ച് അനുനയിപ്പിക്കുകയായിരുന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ സംസാരം തുടരുന്നതിനിടെ മറ്റൊരു ഉദ്യോഗസ്ഥന്‍ പിന്നില്‍ നിന്നെത്തി യുവാവിനെ പിടിക്കുകയും മറ്റ് രണ്ട് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഇയാളെ അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തുകയുമായിരുന്നു.
തുടര്‍ന്ന് യുവാവിനെ ഹമീദിയ പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. സാമ്പത്തിക ബാധ്യതകള്‍ മൂലമാണ് യുവാവ് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതെന്നാണ് വ്യക്തമായത്. ഇയാളെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. യുവാവിന്റെ മാനസികനിലയ്ക്ക് തകരാറില്ലെന്നും മറ്റ് അസുഖങ്ങളില്ലെന്നും കണ്ടെത്തി. തുടര്‍ന്ന് ഇയാളുടെ കടങ്ങള്‍ തീര്‍പ്പാക്കാനും സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സഹായിക്കുന്നതിനായി കേസ് കമ്മ്യൂണിറ്റി പൊലീസിന് കൈമാറി.
കോഴിക്കോട് നിന്നും ദുബായിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ പാമ്പ്. ദുബായിൽ എത്തിയ വിമാനത്തിന്റെ കാർഗോ ഹോൾഡിലാണ് പാമ്പിനെ കണ്ടെത്തിയത്. ദുബായിൽ എത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ കാർഗോ ഹോൾഡിലാണ് പാമ്പിനെ കണ്ടത്. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം നടത്തുന്നുണ്ട്.
ദുബായ് എയർപോർട്ടിൽ ലാൻഡ് ചെയ്യുന്നതിനിടയിലാണ് കാർഗോ ഹോൾഡിൽ പാമ്പിനെ കണ്ടതെന്നാണ് അധികൃതർ അറിയിച്ചത്. സുരക്ഷിതമായി പുറത്തിറക്കിയ യാത്രക്കാരെ പിന്നീട് ഹോട്ടലിലേക്ക് മാറ്റി.
കോഴിക്കോട് നിന്ന് പുറപ്പെട്ട B737-800 വിമാനത്തിലാണ് പാമ്പിനെ കണ്ടത്. സംഭവത്തിൽ അന്വേഷണം നടത്തി വീഴ്ച്ച കണ്ടെത്തിയാൽ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Snake in cargo,so we’re stuck in Dubai for 7hours now 😑@FlyWithIX IX344,Please give us some estimate time at least pic.twitter.com/GtjP8dO2iX
— Sharath (@sharathkrml) December 10, 2022
പ്രവാസി മലയാളിയെ സൂപ്പർമാർക്കറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വർക്കല പാലച്ചിറ സ്വദേശി വഴവിള വീട്ടിൽ ഷാം ജലാലുദ്ദീൻ ( 53) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ ഇദ്ദേഹം നടത്തുന്ന ഷഹൽനോത്തിലെ സൂപ്പർമാർക്കറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. സലാലയിലെ ഔഖത്തിൽ കഴിഞ്ഞ ഇരുപത് വർഷത്തിലധികമായി സൂപ്പർമാർക്കറ്റ് നടത്തി വരികയായിരുന്നു ഷാം ജലാലുദ്ദീൻ.
ഭാര്യ: ഷൈല ഷാം, ഏക മകൻ സലാലയിലുണ്ട്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മ്യതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.
സൗദി അറേബ്യയിൽ മദീന ഹൈവേയിലെ അൽഗാത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി മരിച്ചു. കോഴിക്കോട് കൊടുവള്ളി സ്വദേശി കത്തറമ്മൽ പുക്കാട്ട് പുറായിൽ അബ്ദുൽഅസീസ് (61) ആണ് മരിച്ചത്. ബുധനാഴ്ച്ച രാത്രിയിലായിരുന്നു അപകടം.
അൽഗാത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വീണുകിട്ടിയ വൻ തുക ഉടമയെ തേടിപ്പിടിച്ച് തിരിച്ചേൽപ്പിച്ച് മാതൃകയായിരിക്കുകയാണ് പ്രവാസി മലയാളി expat relocation services. മലപ്പുറം വണ്ടൂർ ശാന്തപുരം സ്വദേശി നിഷാദ് കണ്ണിയാൻ ആണ് തനിക്ക് വീണ് കിട്ടിയ 10.22 ലക്ഷം രൂപ ഉടമയ്ക്ക് തിരികെ നൽകിയത്. നിഷാദിന്‍റെ സൽപ്രവൃത്തി ശ്രദ്ധയിൽപെട്ട ദുബൈ പൊലീസ്, അദ്ദേഹത്തെ വിളിച്ചുവരുത്തി ആദരിക്കുകയും ചെയ്തു.
നിഷാദിനെ ദുബൈ പൊലീസ് നേരിട്ട് വിളിച്ചുവരുത്തിയാണ് സർട്ടിഫിക്കറ്റ് നൽകി ആദരിച്ചത്. ദുബൈ ഡി.ഐ.എഫ്.സിയിലെ യൂനിക് ടവർ സൂപ്പർമാർക്കറ്റ് ജീവനക്കാരനാണ് ഇദ്ദേഹം. ഗ്രോസറിയിലെ സാധനങ്ങൾ ഉപഭോക്താവിന് എത്തിക്കാൻ സൈക്കിളിൽ പോകുമ്പോഴായിരുന്നു പണം വീണുകിട്ടിയത്. ശൈഖ് സായിദ് റോഡിന് സമീപത്തുനിന്നാണ് നിഷാദിന് ചെറിയൊരു കവർ കിട്ടിയത്. തുറന്നുനോക്കിയപ്പോൾ 46,000 ദിർഹം (ഏകദേശം 10,22,179 രൂപ). ഉടൻ തന്നെ ഈ വിവരം ഗ്രോസറി മാനേജർ മുഹമ്മദ് ഫാസിലിനെയും സുഹൃത്ത് ഇയാദിനെയും അറിയിക്കുകയും തുക അന്ന് തന്നെ ബർദുബൈ പൊലീസ് സ്റ്റേഷനിലെത്തി സംഭവം അറിയിച്ചു.
അവരുടെ നിർദേശപ്രകാരം പണം ദുബൈ റാശിദ് പോർട്ട് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. മൂന്നു ദിവസം കഴിഞ്ഞിട്ടും വിവരമൊന്നും ലഭിക്കാത്തതിനെ തുടർന്ന് നിഷാദ് കവർ കിട്ടിയ സ്ഥലത്തിനു സമീപത്തെ ഫ്ലാറ്റിലെത്തി തന്റേതായ രീതിയിൽ അന്വേഷണം നടത്തി. അവിടെയുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരോട് പണം നഷ്ടപ്പെട്ടതായി പരാതി ലഭിച്ചിട്ടുണ്ടോ എന്ന് തിരക്കി. അവർ അറിയിച്ചതനുസരിച്ചാണ് യഥാർഥ ഉടമയെ കണ്ടെത്തിയത്. വിദേശിയായ താമസക്കാരന്‍റേതായിരുന്നു പണം എന്ന് കണ്ടെത്തുകയും പണം പൊലീസ് സ്റ്റേഷനിൽ ഉണ്ടെന്ന് അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം നേരിട്ടെത്തി പണം കൈപ്പറ്റി.
പാസ്പോര്‍ട്ടില്‍ ഒറ്റപ്പേരുള്ളവരുടെ യുഎഇ യാത്രയുമായി ബന്ധപ്പെട്ട വിശദീകരണവുമായി എയര്‍ ഇന്ത്യ passport single name . കഴിഞ്ഞ ദിവസമാണ് പാസ്പോര്‍ട്ടില്‍ ഒറ്റപ്പേര് മാത്രം രേഖപ്പെടുത്തിയവരുടെ പ്രവേശനം തടയുന്ന നിയമം പ്രാബല്യത്തില്‍ വന്നത്. നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ആ സാഹചര്യത്തിലാണ് വിഷയത്തില്‍ വ്യക്തത വരുത്തി എയര്‍ ഇന്ത്യ വാര്‍ത്താ കുറിപ്പ് പുറത്തുവിട്ടത്.
പാസ്പോര്‍ട്ടില്‍ ഒറ്റപ്പേര് (സിംഗിള്‍ നെയിം) മാത്രമം രേഖപ്പെടുത്തിയ സന്ദര്‍ശക വിസക്കാര്‍ക്ക് യുഎഇയിലേക്ക് പ്രവേശനാനുമതി ലഭിക്കില്ലെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. റെസിഡന്റ് വിസയിലെത്തുവര്‍ക്ക് ഇത് ബാധകമല്ല. ഉദാഹരണ സഹിതമാണ് എയര്‍ ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്. പാസ്പോര്‍ട്ടില്‍ സര്‍ നെയിം, ഗിവണ്‍ നെയിം എന്നിവയില്‍ ഏതെങ്കില്‍ ഒരിടത്ത്, ഉദാഹരണമായി പ്രവീണ്‍ എന്ന് മാത്രമാണ് രേഖപ്പെടുത്തിയതെങ്കില്‍ ഇവര്‍ക്ക് യാത്രാനുമതി ലഭിക്കില്ല. ഗിവണ്‍ നെയിം ആയി പ്രവീണും സര്‍ നെയിമായി കുമാറും ചേര്‍ത്തിട്ടുണ്ടെങ്കില്‍ യാത്രാനുമതി ലഭിക്കും. അതേപോലെ തന്നെ സര്‍ നെയിം, ഗിവണ്‍ നെയിം എന്നിവയില്‍ എവിടെയെങ്കിലും പ്രവീണ്‍ കുമാര്‍ എന്ന് ചേര്‍ത്തിട്ടുണ്ടെങ്കിലും ഈ പാസ്പോര്‍ട്ട് ഉടമയ്ക്ക് യുഎഇയിലേക്ക് പ്രവേശനാനുമതി ലഭിക്കുന്നതാണ്.
പാസ്പോര്‍ട്ടില്‍ സിങ്കിള്‍ നെയിം (ഒറ്റപ്പേര്) മാത്രമുള്ളവര്‍ക്ക് യുഎഇയില്‍ സന്ദര്‍ശക-ടൂറിസ്റ്റ് വിസ അനുവദിക്കില്ലെന്ന് യുഎഇ നാഷണല്‍ അഡ്വാന്‍സ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ (എന്‍എഐസി) അറിയിച്ചിരുന്നു. യുഎഇയിലേക്കും തിരികെയും യാത്ര ചെയ്യുന്ന സന്ദര്‍ശക, ടൂറിസ്റ്റ് വിസയിലുള്ളവര്‍ പാസ്പോര്‍ട്ടില്‍ ഫസ്റ്റ് നെയിം, സര്‍ നെയിം എന്നിവ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് യുഎഇയിലെ ട്രാവല്‍ ഏജന്റുമാര്‍ക്ക് നല്‍കിയ നോട്ടീസില്‍ പറയുന്നു. ഇതിനകം വിസ ഇഷ്യു ചെയ്ത പാസ്പോര്‍ട്ടില്‍ സിങ്കിള്‍ നെയിം മാത്രമുള്ളവരെ യുഎഇ എമിഗ്രേഷനുകള്‍ തടയും.
പാസ്പോര്‍ട്ടില്‍ ഗിവണ്‍ നെയിമോ സര്‍ നെയിമോ മാത്രം നല്‍കിയവര്‍ക്കാണ് തിരിച്ചടിയാകുന്നത്. ഗിവണ്‍ നെയിം എഴുതി സര്‍ നെയിമിന്റെ സ്ഥാനത്ത് ഒന്നും എഴുതിയില്ലെങ്കിലോ സര്‍ നെയിം എഴുതി ഗിവണ്‍ നെയിം ഒന്നും എഴുതാതിരുന്നാലോ യുഎഇ പ്രവേശനം സാധ്യമാകില്ലെന്ന് എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ്, ഇന്‍ഡിഗോ എന്നീ വിമാവ കമ്പനികള്‍ അറിയിച്ചിട്ടുണ്ട്.
ഒരു ലോകകപ്പ് വേദിയില് നമ്മുടെ മലയാളം, നമ്മുടെ ‘നന്ദി’. അതെ ഖത്തര് ലോകകപ്പിലെ പ്രധാന വേദികളിലൊന്നായ അല്‍ ബൈത്ത് സ്റ്റേഡിയത്തിലാണ് മലയാളത്തിലുള്ള വാക്കുകളും ഉള്ളത്. ‘നന്ദി’ എന്നാണ് സ്റ്റേഡിയത്തിന്റെ കവാട പരിസരത്തുള്ളത്.
ലോകത്തെ അസംഖ്യം ഭാഷകളിലെ താങ്ക്സ് എന്ന പദത്തിനൊപ്പമാണ് ‘നന്ദി’യും ഇടം നേടിയത്. തൊട്ടടുത്ത് തന്നെ ബ്രസീലിലെ നന്ദി പദമായ ഒബ്രിഗാദോയുമുണ്ട്. ചന്ദ്രിക എഡിറ്ററും പ്രമുഖ സ്പോര്ട്സ് ലേഖകനുമായ കമാല് വരദൂരാണ് ഇക്കാര്യം മലയാളികളുടെ ശ്രദ്ധയില്പ്പെടുത്തിയത്.
കമാല് വരദൂരിന്റെ ഫേസ്ബുക്ക് കുറിപ്പ്
‘നമുക്ക് അഭിമാനിക്കാന്
മറ്റെന്ത് വേണം..നോക്കുകഅല് ബൈത്ത് സ്റ്റേഡിയത്തിന്റെകവാടത്തിലെ ആ രണ്ടക്ഷരംനന്ദി..ലോകത്തെ അസംഖ്യംഭാഷകളിലെ thanksഎന്ന പദത്തിനൊപ്പമാണ്നമ്മുടെ നന്ദി..തൊട്ടരികില് ബ്രസീലുകാരുടെനന്ദി പദമായ ഒബ്രിഗാദോയുമുണ്ട്..ഒരു ലോകകപ്പ് വേദിയില്നമ്മുടെ മലയാളം..നമ്മുടെ നന്ദി,..ഷെയിക്ക് തമീം..
മലയാള നാടിന് വേണ്ടിഒരായിരം നന്ദി’
റിയാദിൽ മലയാളി ട്രെയിലർ ഇടിച്ച് മരിച്ചു. കണ്ണൂര് കൂത്തുപറമ്പ് നരവൂര് സ്വദേശി കൊറോത്തന് ശിവദാസന് (52) ആണ് റിയാദ് – ദമ്മാം റോഡിലുണ്ടായ അപകടത്തിൽ മരിച്ചത്.
അബൂഹൈതം പെട്രോള് പമ്പിലെ ഭക്ഷണശാലയിൽനിന്ന് ഭക്ഷണം കഴിച്ച് പുറത്തിറങ്ങിവരുമ്പോള് ട്രെയിലര് ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ദമ്മാം റോഡിലെ റെഡിമിക്സ് കമ്പനിയിലാണ് ജോലി. മൃതദേഹം നാട്ടിൽ കൊണ്ടുപോകും.