ഐഎഫ്എഫ്‌കെ വേദിയില്‍ കസബ സിനിമയെ മുന്‍നിര്‍ത്തി മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഒരു കഥാപാത്രത്തെ വിമർശിച്ച നടി പാര്‍വതിക്കെതിരെ നിരവധിപ്പേരാണ് വിമർശനവുമായി രംഗത്തെത്തിയത്. പാര്‍വതിയും പൃഥ്വിരാജും ഒരുമിക്കുന്ന മൈ സ്റ്റോറി എന്ന ചിത്രത്തിലെ പതുങ്ങി പതുങ്ങി എന്ന ഗാനത്തിന് ഡിസ് ലൈക്ക് ആക്രമണമായിരുന്നു. ഇപ്പോള്‍ ആ ഗാനത്തിലെ ഒരു രംഗത്തെ ചൂണ്ടികാട്ടി പാര്‍വതിയെ വിമര്‍ശിച്ചിരിക്കുകയാണ് യുവനടി. എങ്കിലും ചിലര്‍ യുവനടിയുടെ വാക്കുകള്‍ ഏറ്റെടുത്തെങ്കിലും മറ്റുചിലര്‍ വിമര്‍ശിച്ചു. പണ്ട് കരഞ്ഞുകൊണ്ട് ഈ നടി ഫേസ്ബുക്കില്‍ വന്നതാണെന്നും സദാചാരം നീ പഠിപ്പിക്കേണ്ടെന്നും ചിലര്‍ പറഞ്ഞു. യുവനടിയുടെ സെക്‌സി ചിത്രങ്ങളും ചിലര്‍ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
‘സ്ത്രീവിരുദ്ധ പരാമര്‍ശത്തെ ചൂണ്ടിക്കാട്ടി പാര്‍വതി കസബയെയും മമ്മൂട്ടിയെയും വിമര്‍ശിച്ചിരുന്നു. സ്ത്രീകള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നതൊക്കെ നല്ലതാണ്. സിനിമയില്‍ അവരെ മോശമായി ചിത്രീകരിക്കുന്നതിനും താങ്കള്‍ എതിരാണ്. എന്നാല്‍ എനിക്ക് ഒരു കാര്യം പറയാതിരിക്കാന്‍ വയ്യ…മൈ സ്റ്റോറിയിലെ പാട്ടില്‍ പാര്‍വതി ധരിച്ചിരിക്കുന്നത് ഒരു മിഡിയാണ്. ആ മിഡി ഇട്ട് കളിക്കുമ്പോള്‍ അകത്ത് ഒരു ഷോര്‍ട്ട്‌സ് എങ്കിലും ഇടണ്ടേ?. സ്ത്രീത്വത്തിന് വേണ്ടി സംസാരിക്കുന്ന മാഡം അത് മറന്ന് പോയതാണോ?
ഒരു സിനിമ കാണുമ്പോള്‍ ആളുകള്‍ അത് കണ്ട് പഠിക്കുന്നുണ്ടെന്ന് മാഡമാണ് പറഞ്ഞത്. അങ്ങനെയെങ്കില്‍ മിഡിയുടെ അടിയില്‍ ഒന്നും ഇടാതെ നടക്കണമെന്നാണോ ഇതുകൊണ്ട് മാഡം ഉദ്ദേശിക്കുന്നത്. ഇനിയെങ്കിലും ഇത്തരം ചെറിയ മിഡി ഇടുമ്പോള്‍ അടിവസ്ത്രം കാണാത്ത രീതിയില്‍ അകത്ത് എന്തെങ്കിലും ധരിക്കണം. ഞാന്‍ ഇത്തരം വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ ഷോര്‍ട്ട്‌സ് ഇടാറുണ്ട്. ഇത്രയും സദാചാരത്തെക്കുറിച്ച് സംസാരിക്കുന്ന പാര്‍വതി ഇത് മറന്നുപോയത് വളരെ നാണക്കേടാണ്.’ നടി പറഞ്ഞു.
എന്തായാലും പാർവതിയെ നല്ലനടപ്പ് ഉപദേശിച്ച് മീഡിയ പബ്ലിസിറ്റി നേടാൻ ചിലർ ശ്രമിക്കുന്നു എന്നുള്ള ആരോപണം ശരി വയ്ക്കുന്നതാണ് ഈ വിമർശനമെന്നാണ് പലരുടെയും കമെന്റുകൾ വെളിപ്പെടുത്തുന്നത്.
[ot-video][/ot-video]
കലിയടങ്ങാത്ത കൊമ്പനു മുന്നിൽ പാറയിടുക്കും വള്ളിപ്പടർപ്പും രക്ഷയ്ക്കെത്തിയിട്ടും പൊന്നുമകളെ ദൈവം തട്ടിയെടുത്ത വേദനയിലാണു അമ്പനാർ എസ്എഫ്സികെ ക്വാർട്ടേഴ്സിലെ സുന്ദരനും വിജയകുമാരിയും. 2009 മേയ് അഞ്ചാം തീയതി ചങ്കിടിപ്പോടെ മാത്രമേ അവർക്ക് ഓർക്കാനാകുന്നുള്ളൂ. അമ്പനാറിനു സമീപം പെരത്തറയിൽ കാടുവെട്ടും അതിർത്തി തെളിപ്പു ജോലിയും ചെയ്തുവരികയായിരുന്നു.
വൈകിട്ട് 5.30നു കൂറ്റൻമരത്തിനു പിന്നിൽ മറഞ്ഞുനിന്ന കൊമ്പനാനയെ കണ്ടില്ല. തക്കം പാർത്തിരുന്ന കൊമ്പൻ പാഞ്ഞടുത്തപ്പോഴേക്കും ഒഴിഞ്ഞുമാറുന്നതിനു പോലും കഴിഞ്ഞില്ല. മകൾ മോനിഷ ഉണ്ണിയെ മാറത്തേക്ക് അണച്ചു ഓടിമാറുന്നതിനിടയിൽ ആനയുടെ തുമ്പിക്കൈ സുന്ദരന്റെ വാരിയെല്ലിൽ പതിച്ചു. നിലത്തുവീണ ഇരുവരും ഉരുണ്ടെത്തിയതു താഴ്ചയിലെ പാറയ്ക്കുമുകളിലേക്ക്.
പിന്നാലെയെത്തുന്ന ആനയിൽ നിന്നു രക്ഷനേടാൻ പാറയുടെ വശത്തെ ഇടുക്കിലേക്കു ഉരുണ്ടു കയറി. കലിപൂണ്ട ആന പലവഴി നോക്കിയെങ്കിലും ഇവരെ പിടികൂടാൻ കഴിഞ്ഞില്ല. സമീപത്തു കാട്ടുവള്ളികളുമായി നിന്ന വൻമരം പിഴുതു ഇവരുടെ മുകളിലേക്കിട്ടു. ഇതിനു മുകളിൽ കയറി താണ്ഡവമാടിയെങ്കിലും പാറയിടുക്കു രക്ഷയായി.
ഇതിനിടെ തുമ്പിക്കൈ ഉപയോഗിച്ചു മോനിഷ ഉണ്ണിയുടെ വയറ്റിൽ ചുറ്റിപിടിച്ചതു ഗുരുതര പരുക്കിനു കാരണമായി. പിന്നീട് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ആറിനു വൈകിട്ടു മോനിഷ മരിച്ചു. സുന്ദരന്റെ വാരിയെല്ലിനും കാലിനുമേറ്റ പരുക്ക് ഇതുവരെയും പൂർണമായി ഭേദമായിട്ടില്ല. രേഖകൾ മുഴുവൻ ഹാജരാക്കിയെങ്കിലും ഒരു രൂപപോലും സഹായമായും ലഭിച്ചിട്ടില്ല. ഫാമിങ് കോർപറേഷനിൽ റബർ ടാപ്പറായി ജോലിനോക്കുകയാണ് ഇപ്പോൾ.
കൊച്ചി: നടിയെ അക്രമിച്ച കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍. ചില കാര്യങ്ങള്‍ കോടതിയെ രഹസ്യമായി ധരിപ്പിക്കാനുണ്ടെന്ന് അറിയിച്ച മാര്‍ട്ടിന്റെ മൊഴി കോടതി രേഖപ്പെടുത്തി. പള്‍സര്‍ സുനിയേയും മറ്റു പ്രതികളേയും പേടിയാണെന്നും അവരുടെ മുന്നില്‍ വെച്ച് മൊഴി നല്‍കാനാകില്ലെന്നും കോടതിയോട് മാര്‍ട്ടിന്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് മറ്റു പ്രതികളെ പുറത്താക്കുകയും അടച്ചിട്ട മുറിയില്‍ വെച്ച് മാര്‍ട്ടിന്റെ മൊഴി രേഖപ്പെടുത്തുകയുമായിരുന്നു.
അതേസമയം കേസിലെ സുപ്രധാന രേഖകള്‍ ആവശ്യപ്പെട്ട് നടന്‍ ദിലീപ് അങ്കമാലി കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യത്തിന്റെ പകര്‍പ്പ്, പ്രതികളും കേസിലെ ദൃക്‌സാക്ഷികളുമായുള്ള ഫോണ്‍ സംഭാഷണങ്ങള്‍ തുടങ്ങിയവയാണ് ദിലീപ് കോടതിയില്‍ നിന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ കേസിലെ സുപ്രധാന തെളിവായ ദൃശ്യങ്ങള്‍ ദിലീപിന്റെ അഭിഭാഷകന്‍ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ പരിശോധിച്ചിരുന്നു. ദിലീപിന്റെ ഹര്‍ജി ഈ മാസം 17ന് അങ്കമാലി കോടതി പരിഗണിക്കും.
ബോളിവുഡ് സ്റ്റാറിന്റെ ഭാര്യയാണെങ്കിലും കരുണ വറ്റാത്തൊരു മനസ്സും കൂടിയുണ്ട് ട്വിങ്കിളിന്. തന്നെ കാത്തുനിന്ന യാചകനോട് ട്വിങ്കിള്‍ കാട്ടിയ കാരുണ്യത്തിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. യാചകരെ കണ്ടാല്‍ മുഖംതിരിച്ചു നടക്കുന്ന ബോളിവുഡ് താരങ്ങളില്‍നിന്നും വ്യത്യസ്തയാവുകയാണ് ട്വിങ്കിള്‍.
ട്വിങ്കിള്‍ ഖന്ന കാറില്‍ കയറാന്‍ എത്തുമ്പോഴാണ് ‘ട്വിങ്കിള്‍ ജി ട്വിങ്കിള്‍ ജി’ എന്നു വിളിച്ചുകൊണ്ട് യാചകന്‍ കാറിന് അടുത്തേക്ക് എത്തിയത്. താങ്കളെ കാത്ത് നില്‍ക്കുകയായിരുന്നുവെന്നും ഭക്ഷണം വാങ്ങാന്‍ എന്തെങ്കിലും തരണമെന്നും യാചകന്‍ ആവശ്യപ്പെട്ടു. യാചകന്‍ പറയുന്നതു കേട്ടെങ്കിലും കേട്ടില്ലെന്ന മട്ടില്‍ ട്വിങ്കിള്‍ കാറില്‍ കയറി വാതില്‍ അടച്ചു. അപ്പോഴും യാചകന്‍ ട്വിങ്കിള്‍ ജി എന്നു വിളിക്കുന്നുണ്ടായിരുന്നു.
ഇത് ട്വിങ്കിള്‍ കാറിന് അകത്തിരുന്ന് കാണുന്നുണ്ടായിരുന്നു. കുറച്ചു നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മുന്‍വശത്തെ ഡോറിന്റെ ഗ്ലാസ് താഴ്ന്നു. ട്വിങ്കിള്‍ നല്‍കിയ പണം ഡ്രൈവര്‍ യാചകന് നല്‍കി. യാചകന്റെ മനസ്സും നിറഞ്ഞു.
ഒരു കാലത്ത് ബോളിവുഡ് താരറാണിമാരില്‍ ഒരാളായിരുന്നു ട്വിങ്കിള്‍ ഖന്ന. അക്ഷയ് കുമാറുമായുളള വിവാഹശേഷം അഭിനയരംഗത്തുനിന്നും വിട്ടുനിന്നു. എഴുത്തിലാണ് താരം ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കോളം എഴുത്തിലൂടെയും പുസ്തക രചനയിലൂടെയും ട്വിങ്കിള്‍ പ്രശസ്തയാണ്.
2001 ല്‍ ‘ലവ് കേലിയേ കുച് ബി കരേഗ’ എന്ന ചിത്രത്തിലാണ് ട്വിങ്കിള്‍ അവസാനമായി അഭിനയിച്ചത്.
ഇന്ത്യയെങ്ങും ആരാധകരുള്ള താരമാണ് ചിയാൻ വിക്രം. എന്നാൽ വിക്രം ആരാണെന്ന് അറിയാത്ത മറ്റൊരു താരമുണ്ട്. സാക്ഷാൽ സച്ചിൻ തെൻഡുൽക്കർ. ഒരു വിമാനയാത്രയില്‍ സച്ചിന്‍ തന്നെ തിരിച്ചറിയാതിരുന്ന കഥ വിക്രം തന്നെയാണ് അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.
വിക്രത്തിന്റെ വാക്കുകളിലേക്ക്–
ബോംബെയിൽ ഒരുപരിപാടിക്ക് പോയിട്ട് തിരിച്ചുവരുകയാണ്. വിമാനത്തിൽ വിൻഡോ സീറ്റ് ലഭിച്ചില്ല. ഞാൻ തൊപ്പിവച്ചാണ് ഇരിക്കുന്നത്. അപ്പോള്‍ ഒരു മനുഷ്യൻ അകലെ നിന്നും ‘സച്ചിൻ, സച്ചിൻ’ എന്ന് വിളിക്കുന്നുണ്ട്. ഇനി എന്നെക്കണ്ടിട്ടാണോ സച്ചിൻ എന്ന് വിളിക്കുന്നതെന്ന് ഓർത്തു.
പെട്ടന്ന് ഒരാൾ വന്ന് എന്റെ അടുത്ത സീറ്റിലിരുന്നു. വെറുതെ തിരിഞ്ഞ് നോക്കിയപ്പോൾ സച്ചിൻ. അതിന്റെ അത്ഭുതത്തിൽ ‘ഓ മൈ ഗോഡ്’ എന്ന് പറഞ്ഞ് ഞെട്ടി. അദ്ദേഹം ഇത് കേട്ടതും എന്നെ തിരിഞ്ഞ് നോക്കി, ‘ഹായ്’ എന്ന് പറയുകയും ചെയ്തു. ഞാൻ പെട്ടന്ന് ‘സോറി സാർ’ എന്ന് പറഞ്ഞു. എനിക്ക് ആകെ ചമ്മലായി. മാത്രമല്ല അദ്ദേഹം എന്നെ തിരിച്ചറിഞ്ഞില്ലല്ലോ എന്ന സങ്കടവും.
അമിതാഭ് ജിക്കും അഭിഷേകിനുമൊക്കെ എന്നെ അറിയാം. അതുകൊണ്ട് തന്നെ സച്ചിനും എന്നെ അറിയാം എന്ന ധാരണയിലായിരുന്നു ഞാൻ. സത്യത്തിൽ അദ്ദേഹത്തിന് എന്നെ അറിയില്ലായിരുന്നു. ആ അവസ്ഥ പറഞ്ഞറിയിക്കാൻ വയ്യ. ഞാൻ ആകെ അസ്വസ്ഥനായി.
ഞാൻ വിമാനത്തിൽ വന്നിരുന്നപ്പോൾ പുറകിലെ സീറ്റിലുള്ളവരെല്ലാം എന്റെ അരികിൽ നിന്ന് ഫോട്ടോ എടുത്ത് പോയിരുന്നു. ആരെങ്കിലും ഇനിയും എന്റെ അരികിൽ ഓട്ടോഗ്രാഫിന് വരുമായിരിക്കും. സച്ചിനിത് കണ്ട് എന്നോട് ആരാണെന്ന് ചോദിക്കുമായിരിക്കും എന്ന് വിചാരിച്ചു. പക്ഷേ ആരും വന്നില്ല. പിന്നെയും നിരാശ. കുറച്ച് സമയം കടന്നുപോയി. ഭക്ഷണവും കഴിച്ചു. എനിക്ക് ഉറക്കം വരുന്നില്ല. രണ്ട് മണിക്കൂർ യാത്രയുണ്ട്.
വിമാനത്തിൽ നിന്ന് ഇറങ്ങുമ്പോൾ അദ്ദേഹത്തെ പരിചയപ്പെടാം എന്ന് വിചാരിച്ചു. പക്ഷെ എന്നിലെ ആരാധകന് അതും സാധിച്ചില്ല. അങ്ങനെ സച്ചിന്റെ അടുത്ത് ചെന്നു. ‘ഹായ് സാർ, ഞാനൊരു നടനാണ്. താങ്കൾക്ക് എന്നെ അറിയില്ല. പക്ഷേ രജനിക്ക് അറിയാം, അമിതാഭിനും ഷാരൂഖിനും ആമിറിനുമൊക്കെ എന്നെ അറിയാം. ഇന്ത്യയിൽ തന്നെ ഒട്ടുമിക്ക ആളുകൾക്കും എന്നെ അറിയാം. എന്നിട്ടും സാറിന് എന്നെ മനസ്സിലാകാതിരുന്നത് അസ്വസ്ഥനാക്കി.
അദ്ദേഹം വളരെ സ്വീറ്റ് ആണ്. ഇതെല്ലാം കാര്യമായി സച്ചിൻ കേട്ടിരുന്നു. ‘സാർ ഇത്രയും പറഞ്ഞത് ഇഷ്ടപ്പെട്ടോ എന്നറിയില്ല. ശല്യപ്പെടുത്താൻ വന്നതല്ല. മനസ്സിൽവക്കാൻ സാധിച്ചില്ല. ഉറങ്ങിക്കോളൂ എന്ന് സച്ചിനോട് പറഞ്ഞു.
പക്ഷേ അദ്ദേഹം വീണ്ടും എന്നെ ഞെട്ടിച്ചു. നമുക്ക് കുറച്ച് നേരം സംസാരിക്കാം എന്ന് എന്നോട് പറഞ്ഞു. ജീവിതത്തെക്കുറിച്ച് എന്തും ചോദിച്ചോളാൻ എന്നോട് പറഞ്ഞു. അറിയാന്‍ ആഗ്രഹിച്ച കുറേ കാര്യങ്ങൾ സച്ചിനോട് ചോദിച്ചു.
എന്റെ മകനെക്കുറിച്ചും സച്ചിന്റെ മകനെക്കുറിച്ചും മാത്രമാണ് പിന്നീട് സംസാരിച്ചത്. വളരെ മനോഹരമായിരുന്നു. ഇതുപോലൊരു ഫാൻമൊമന്റ് എന്റെ ജീവിതത്തിലുണ്ടായിട്ടില്ല. ആ സന്തോഷത്തിൽ ഭാര്യയ്ക്കും സുഹൃത്തുക്കൾക്കുമൊക്കെ മെസേജ് അയച്ചു. ‘ഞാൻ ഇപ്പോൾ സച്ചിന്റെ അരികിലാണ് ഇരിക്കുന്നതെന്ന്. അപ്പോൾ അവർ തിരിച്ച് അയച്ചു, ‘സച്ചിന് അറിയാമോ നിങ്ങൾ ആരെന്ന്.’ ഞാൻ അയച്ച എല്ലാവരും ഇതുതന്നെയാണ് അയച്ചത്.
സാധാരണ നമ്മൾ ആരാധിക്കുന്ന ആളെ കാണുമ്പോൾ കൂടെ നിന്ന് ഫോട്ടോ എടുക്കാനാണ് ആദ്യം ശ്രമിക്കുക. എന്നാൽ അവർക്കും നമ്മളൊരു ബഹുമാനം കൊടുക്കാൻ ശ്രമിക്കണം. ഞാൻ അങ്ങനെയാണ് ചെയ്തത്. ഇതുപോലൊരു ഫാൻമൊമന്റ് എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. ബ്രാഡ് പിറ്റോ, റോബർട്ട് ഡൗണി ആണെങ്കിൽ പോലും ഞാൻ ഒരു ഹായ് മാത്രമേ പറയൂ. പക്ഷേ ഇത് സച്ചിനാണ്. അദ്ദേഹത്തോട് മിണ്ടിയില്ലെങ്കിൽ ഉറങ്ങാനെ സാധിക്കില്ലായിരുന്നു.
എന്നെ അറിയാത്തതെന്തുകൊണ്ടെന്നും ഞാൻ സച്ചിനോട് ചോദിച്ചു. അദ്ദേഹം ഇന്ത്യൻ സിനിമകൾ കാണാറേ ഇല്ല. വിദേശ സിനിമകള്‍ ഇടയ്ക്ക് കാണും.
രാജേഷ് ജോസഫ്
സഭാസമുദായ സ്നേഹം ആത്മാവില്‍ അഗ്‌നിയായി യുകെകെസിഎ ഇലക്ഷന്‍ 2018. യൂറോപ്പിലെ ഏറ്റവും വലിയ സമുദായ സംഘടനയായ യുകെകെസിഎ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ തയ്യാറെടുക്കുന്നു. ജനുവരി 27ന് യുകെകെസിഎ ആസ്ഥാന മന്ദിരത്തില്‍ നടക്കുന്ന ഇലക്ഷനുള്ള സ്ഥാനാര്‍ത്ഥി പട്ടിക നാഷണല്‍ കൗണ്‍സില്‍ പുറത്തിറക്കി.
ലെസ്റ്ററിലെ വിജി ജോസഫ്, ഡെര്‍ബി യൂണിറ്റിലെ സണ്ണി ജോസഫ് എന്നിവര്‍ എതിരില്ലാതെ ഇതിനോടകം തെരഞ്ഞെടുക്കപ്പെട്ടു. വിജി ട്രഷറര്‍ സ്ഥാനത്തേക്കും സണ്ണി ജോസഫ് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. അവസാന പട്ടിക 27-ാം തീയതിയോടു കൂടിയേ പുറത്തു വരികയുള്ളൂ.
കട്ടച്ചിറയില്‍ നിന്നും യുകെയിലെത്തി സാമുദായിക രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വിജി യുകെകെസിഎയുടെ 2018-19 കാലഘട്ടത്തില്‍ സംഘടനയുടെ സാമ്പത്തികരംഗം നിയന്ത്രിക്കുമ്പോള്‍ ബ്രഹ്മമംഗലത്ത് നിന്നും ലഭിച്ച അറിവും അനുഭവസമ്പത്തും കൈമുതലാക്കി സണ്ണി ജോസഫ് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് കടന്നു വരുന്നു. ലെസ്റ്റര്‍ ഡെര്‍ബി യൂണിറ്റുകള്‍ക്ക് ഇത് അഭിമാന നിമിഷം. അവരുടെ പ്രതിനിധികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.
പതിനഞ്ച് വര്‍ഷം പിന്നിട്ട യൂറോപ്പിലെ ഏറ്റവും വലിയ സംഘടന തങ്ങളുടെ തനിമയും പാരമ്പര്യവും വിശ്വാസവും കാത്ത് സൂക്ഷിച്ച് മുന്നേറുമ്പോള്‍ അതിന്റെ അടുത്ത രണ്ട് വര്‍ഷത്തെ അമരക്കാരനാകാന്‍ ആരായിരിക്കും എന്നുള്ളത് വിശ്വാസ സമുദായ സമൂഹം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഏറെക്കുറെ പ്രത്യേകതകള്‍ നിറഞ്ഞതാണ് ഈ വര്‍ഷത്തെ ഇലക്ഷന്‍. മൂന്ന് സാരഥികളാണ് ഈ വര്‍ഷം പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്.
ജിമ്മി ചെറിയാന്‍ (ബാസില്‍ഡന്‍ ആന്‍ഡ് സൌത്തെന്‍ഡ് യൂണിറ്റ്), ജോണ്‍ കുന്നുംപുറത്ത് (ചെസ്റ്റര്‍ ആന്‍ഡ് ലിറ്റില്‍ ഹാമില്‍ട്ടന്‍ യൂണിറ്റ്), തോമസ് ജോസഫ് (ബ്രിസ്റ്റോള്‍ യൂണിറ്റ്) എന്നിവരാണ് പ്രസിഡന്റ് പദം ലക്ഷ്യമിട്ടിരിക്കുന്നത്. മൂന്ന് വ്യക്തിത്വങ്ങളും തങ്ങളുടേതായ മേഖലകളില്‍ കഴിവ് തെളിയിച്ചവരാണ്. ബ്രിസ്റ്റോള്‍ യൂണിറ്റിന്റെ സജീവ സാന്നിധ്യമായി നീണ്ടകാല അനുഭവ സമ്പത്തുമായി തോമസ് ജോസഫും സഭാ സമുദായിക അറിവിന്റെ കരുത്തുമായി ജിമ്മി ചെറിയാനും മുമ്പ് യുകെകെസിഎ വൈസ് പ്രസിഡന്റ് സ്ഥാനത്ത് പ്രവര്‍ത്തിച്ച അനുഭവ സമ്പത്തുമായി ജോണി കുന്നുംപുറവും ഈ ഇലക്ഷനില്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച് മുന്നേറുന്നു.
ജിമ്മി ചെറിയാന്‍ ജോണി കുന്നുംപുറം തോമസ് ജോസഫ്
ഗ്ലോസ്റ്റര്‍ യൂണിറ്റില്‍ നിന്നും യുകെകെസിഎയിലെ പല മീറ്റിങ്ങുകളിലും സജീവ സാന്നിധ്യമായിരുന്ന ബോബന്‍ ജോസ്, ലിവര്‍പൂള്‍ യൂണിറ്റില്‍ നിന്നും നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കോര്‍ഡിനേറ്ററായും യൂണിറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ച അനുഭവ സമ്പത്തുമായി സജു ലൂക്കോസ് എന്നിവരും ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നു.
സജു ലൂക്കോസ് ബോബന്‍ ഇലവുങ്കല്‍
പുതിയ ഭരണസമിതി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ക്നാനായ മിഷന്‍ രൂപീകരണവും ആധുനിക കാലഘട്ടത്തിനനുസരിച്ചുള്ള യുകെകെസിഎയുടെ പരിഷ്‌കരണവുമാണ്. യുവാക്കളെ സമുദായത്തിന്റെ ശക്തി സ്രോതസുകളായി മാറ്റുക എന്ന വെല്ലുവിളി. ആശംസകളോടെ സമുദായാംഗങ്ങള്‍ കൂടെ തന്നെ.
തിരുവനന്തപുരം: സ്വന്തം അനുജന്റെ കൊലപാതകരെ നിയമത്തിന് മുന്നിലെത്തിക്കാന്‍ കഴിഞ്ഞ 763 ദിവസമായി സെക്രട്ടേറിയേറ്റിനു മുന്നില്‍ സമരം തുടരുന്ന ശ്രീജിത്തിനു പിന്തുണയുമായി സോഷ്യല്‍ മീഡിയ കൂട്ടായ്മകള്‍ തെരുവിലിറങ്ങി. ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത് ഹാഷ് ടാഗിലൂടെയാണ് സൈബര്‍ ലോകം ശ്രീജിത്തിനായി രംഗത്തിറങ്ങിയിരിക്കുന്നത്. നൂറുകണക്കിനാളുകള്‍ ഇതിനോടകം ശ്രീജിത്തിന് പിന്തുണയറിയിച്ച് സെക്രട്ടേറിയേറ്റിന് മുന്നിലെ സമര പന്തലിലെത്തിക്കഴിഞ്ഞു. ചലച്ചിത്രതാരം ടോവീനോ തോമസ് ഉള്‍പ്പെടെയുള്ളവര്‍ സമരപ്പന്തലിലെത്തി.
അനുജന്റെ ലോക്കപ്പ് മരണത്തിന് ഉത്തരവാദികളായ പൊലീസുകാരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്ത് ആരംഭിച്ച പോരാട്ടം ഏതാണ്ട് രണ്ടര വര്‍ഷത്തിലധികമായി തുടരുകയാണ്. പൊലീസ് ഉദ്യോഗസ്ഥന്റെ ബന്ധുവായ പെണ്‍കുട്ടിയെ സ്നേഹിച്ചതിന്റെ പേരിലായിരുന്നു ശ്രീജിവിനെ പൊലീസുകാര്‍ ലോക്കപ്പില്‍ വച്ച് മര്‍ദിച്ചു കൊന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ശ്രീജിത്തിന്റെ നിരാഹാര സമരവാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലൂടെ വന്‍ വാര്‍ത്ത പ്രാധ്യാന്യം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നിരവധി പേരാണ് സമരപന്തലിലെത്തി ശ്രീജിത്തിനെ സന്ദര്‍ശിച്ചുകൊണ്ടിരിക്കുന്നത്.
ട്രോള്‍ ഗ്രൂപ്പുകള്‍ തുടങ്ങി നിരവധി ഫേസ്ബുക്ക് കൂട്ടായ്മകളും വ്യക്തികളും സമരപ്പന്തലിലേക്ക് ഒഴുകി എത്തുകയാണ്. അതേ സമയം കേസ് അന്വേഷിക്കണമെന്ന ആവശ്യം സി.ബി.ഐ തള്ളിയിരുന്നു. ഡിസംബര്‍ 12നാണ് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം സംസ്ഥാന സര്‍ക്കാറിന് ഇക്കാര്യം വ്യക്തമാക്കി കത്തു നല്‍കിയത്.
തിരുവനന്തപുരം: സഹോദരന്റെ മരണത്തിന് ഉത്തരവാദികളായ പോലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നില്‍ നിരാഹാര സമരം നടത്തുന്ന ശ്രീജിത്തിനെ കാണാനെത്തിയ പ്രതിപക്ഷ നേതാവ് ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരം മുട്ടി. ശ്രീജിത്തിന്റെ സുഹൃത്തിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ മറുപടിയില്ലാതെ രമേശ് ചെന്നിത്തല സമരപ്പന്തലില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. 764 ദിവസമായി സമരം ചെയ്തുവരുന്ന ശ്രീജിത്ത് കഴിഞ്ഞ 35 ദിവസമായി നിരാഹാര സമരത്തിലാണ്.
സോഷ്യല്‍ മീഡിയ ഏറ്റെടുത്ത സമരത്തിന് പിന്തുണ പ്രഖ്യാപിക്കാനാണ് ചെന്നിത്തല എത്തിയത്. എന്നാല്‍ പ്രതിപക്ഷ നേതാവിനെ കാത്തിരുന്നത് ചോദ്യങ്ങളുടെ പെരുമഴയായിരുന്നു.
ചോദ്യങ്ങള്‍ ഇങ്ങനെ
‘ഒരു സംശയം ചോദിച്ചോട്ടെ ചൂടാവുകയല്ല. സര്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴാണ് ഈ സംഭവം നടക്കുന്നത്. സാറിന്റെ മുന്നില്‍ ശ്രീജിത്ത് വന്നിട്ടുണ്ട്. അപ്പോള്‍ സര്‍ പറഞ്ഞിട്ടുണ്ട്. റോഡില്‍ പോയി കിടന്നാല്‍ പൊടിയടിക്കും കൊതുക് കടിക്കും എന്നൊക്കെയാണ്. 700ല്‍ അധികം ദിവസം സമരം ചെയ്തിട്ടും നിങ്ങളൊക്കെ എവിടെയായിരുന്നു’
അപ്രതീക്ഷിതമായി ചോദ്യമുയര്‍ന്നപ്പോള്‍ പ്രതിരോധത്തിലായ ചെന്നിത്തല ഇത് ചോദിക്കാന്‍ നിങ്ങളാരാണെന്ന എതിര്‍ ചോദ്യമുന്നയിച്ചു. ചോദ്യമുയര്‍ത്തിയ സുഹൃത്തിനോട് മിണ്ടാതിരിക്കാന്‍ പറഞ്ഞെങ്കിലും താന്‍ പൊതുജനമാണെന്നും ശ്രീജിത്തിന് നീതി കിട്ടണമെന്നുമായിരുന്നു അയാള്‍ നല്‍കിയ മറുപടി. പൊതുജനമായ തനിക്ക് അത് ചോദിക്കാനുള്ള അധികാരമുണ്ടെന്ന് യുവാവ് വ്യക്തമാക്കിയതോടെ മറുപടിയില്ലാതായ ചെന്നിത്തല സ്ഥലംവിടുകയായിരുന്നു.
പോലീസുകാരന്റെ ബന്ധുവായ പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ ശ്രീജിത്തിന്റെ അനുജനായ ശ്രീജിവിനെ ലോക്കപ്പിലിട്ട് മര്‍ദ്ദിച്ച് കൊന്നുവെന്നാണ് പരാതി. ആരോപണ വിധേയരായ പോലീസുകാര്‍ കുറ്റക്കാരാണെന്ന് പോലീസ് കംപ്ലെയിന്റ്‌സ് അതോറിറ്റി കണ്ടെത്തിയെങ്കിലും ഇവര്‍ക്കെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ല. നടപടി ആവശ്യപ്പെട്ടാണ് ശ്രീജിത്തിന്റെ സമരം.
സമരം ഒത്തുതീര്‍ക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉടന്‍ നടപടിയുണ്ടാകണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. അന്വേഷണം സിബിഐയ്ക്ക് കൈമാറണം എന്നാവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയെന്നും ചെന്നിത്തല പറഞ്ഞിരുന്നു. എന്നാല്‍ കേസില്‍ അന്വേഷണം നടത്താനാകില്ലെന്ന് സിബിഐ വ്യക്തമാക്കി. കഴിഞ്ഞ ജൂണിലാണ് കേസ് സിബിഐക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.
വീഡിയോ കാണാം
https://www.facebook.com/kirandeepu.k/videos/2251821321510193/
നാട്ടിലെ പ്രണയം പൊളിക്കാന്‍ മാതാപിതാക്കള്‍ 15 കാരിയെ കുടുംബ സുഹൃത്തിന്റെ വീട്ടിലാക്കി. കുടുംബ സുഹൃത്തിന്റെ പിതാവായ 57 കാരന്‍ ഇത് തരമായിക്കണ്ടു പെണ്‍കുട്ടിയെ ശല്യം ചെയ്യാന്‍ തുടങ്ങി. ഇയാളുടെ പീഡനം സഹിക്കവയ്യാതായതോടെ പെണ്‍കുട്ടി കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പെണ്‍കുട്ടിയുടെ മൊഴി ലഭിച്ചതോടെ പോലീസ് തമിഴ്‌നാട് ബിദര്‍ക്കാട് മുണ്ടനിശ്ശേരി വര്‍ഗീസിനെ (57) അറസ്റ്റ് ചെയ്തു. കൊട്ടിയൂര്‍ സ്വദേശിനിയായ 15-കാരി ആണ് ആത്മഹത്യക്ക് ശ്രമിച്ചത്.
തങ്കച്ചന്റെ പഴൂര്‍ ആശാരിപ്പടിയിലുള്ള ഫര്‍ണിച്ചര്‍ കടയില്‍വച്ച് ഒരാഴ്ച മുമ്പാണ് പെണ്‍കുട്ടി കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നാട്ടില്‍ ഒരു യുവാവുമായുണ്ടായ പ്രണയബന്ധം വീട്ടില്‍ അറിഞ്ഞതോടെ പെണ്‍കുട്ടിയെ കുടുംബസുഹൃത്തായ സ്ത്രീയുടെ ബിദര്‍ക്കാടുള്ള തറവാട്ടുവീട്ടിലേക്ക് മാറ്റിത്താമസിപ്പിക്കുകയായിരുന്നു.
ഇവിടെ താമസിച്ചുവരുന്നതിനിടെ തങ്കച്ചന്‍ വീട്ടിലും പഴൂരിലെ ഫര്‍ണിച്ചര്‍ കടയിലും വെച്ച് പീഡിപ്പിച്ചിരുന്നുവെന്നാണ് പരാതി. ഫര്‍ണിച്ചര്‍കടയില്‍വച്ച് തങ്കച്ചന്‍ വീണ്ടും മോശമായി പെരുമാറിയതോടെയാണ് കടയിലെ മര ഉരുപ്പടികളില്‍ ചിതലിനെ പ്രതിരോധിക്കാനുള്ള കീടനാശിനി കഴിച്ച് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. വിഷംകഴിച്ച് അവശനിലയിലായ പെണ്‍കുട്ടിയെ തങ്കച്ചന്‍തന്നെയാണ് മൂന്ന് ആശുപത്രികളിലെത്തിച്ചത്.
രണ്ടുതവണ പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും വിശദമായ അന്വേഷണം നടത്തുകയുംചെയ്തു. തുടര്‍ന്ന് സൈബര്‍സെല്ലിന്റെ സഹായത്തോടെ തങ്കച്ചന്റെ മൊബൈല്‍ഫോണ്‍ പരിശോധിച്ചു. പെണ്‍കുട്ടിയെ ലൈംഗികമായി ദുരുപയോഗംചെയ്യുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിസൂക്ഷിച്ചിരുന്ന തങ്കച്ചന്‍, പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെ ഈ ചിത്രങ്ങള്‍ ഫോണില്‍നിന്ന് നീക്കംചെയ്തിരുന്നു.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ ചിത്രങ്ങള്‍ വീണ്ടെടുത്തതോടെ തങ്കച്ചന്‍ പൊലീസിനുമുന്നില്‍ കുറ്റസമ്മതം നടത്തി. പോക്‌സോ, ഐ.ടി. തുടങ്ങിയ വകുപ്പുകള്‍പ്രകാരമാണ് പ്രതിയുടെപേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പെണ്‍കുട്ടിയെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി. തങ്കച്ചനെ റിമാന്‍ഡ് ചെയ്തു.