Most Popular

‘തനിയാവര്‍ത്തനം’ മലയാള ചലച്ചിത്ര ലോകത്ത് നിറഞ്ഞാടിയിട്ട് മുപ്പതുവര്‍ഷം തികയുന്നു. സംവിധായകന്‍ എന്നനിലയില്‍ സിബി മലയിലിനും തിരക്കഥാകൃത്തെന്ന നിലയില്‍ ലോഹിതദാസിനും നടനെന്ന നിലയില്‍ മമ്മൂട്ടിക്കും ഈ ചിത്രം ചലച്ചിത്രയാത്രയിലെ നാഴികല്ലാണ്. എന്നാല്‍ നിര്‍മാതാവ് നന്ദകുമാര്‍ ഈ വെള്ളിവെളിച്ചത്തിലല്ല ജീവിക്കുന്നത്.
നൂറുദിവസം നിറഞ്ഞോടിയ ഒരു ചലച്ചിത്രത്തിന്റെ നിര്‍മാതാവ് ജീവിക്കാനായി ആലപ്പുഴയിൽ ദോശമാവ് വിൽക്കുന്നു. സിനിമയെടുത്ത കാലത്ത് വിതരണക്കാരുണ്ടായിരുന്നു. സിനിമകള്‍ പരാജയപ്പെട്ട് ദോശമാവ് കച്ചവടം തുടങ്ങിയതോടെ നിര്‍മാണവും വിതരണവുമെല്ലാം ഒറ്റയ്ക്കാണ്.
2007 ല്‍ നിര്‍മിച്ച അടിവാരമെന്ന സിനിമയോടെയാണ് നന്ദകുമാറിന്റെ അടിത്തറയിളകിയത്. പിടിച്ചുനില്‍ക്കാനായി പിന്നീട് കണ്ടെത്തിയതാണ് ഈ ദോശമാവ് കച്ചവടം. ഇന്ന് ദേവി ഫുഡ് പ്രൊഡക്ട്സ് ആണ് ഇദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ കമ്പനി. തനിയാവര്‍ത്തനം, മുദ്ര, സൂര്യമാനസം, യാദവം, അടിവാരം ഒടുവില്‍ കരീബിയന്‍സ്. അങ്ങനെ ആറുസിനിമകള്‍ നിര്‍മിച്ചു. പക്ഷേ ആറാമത്തേത് വേണ്ടായിരുന്നു എന്ന് തുറന്നുപറയാന്‍ മടിയില്ല നന്ദകുമാറിന്.
തനിയാവര്‍ത്തനം നിര്‍മിക്കുമ്പോള്‍ നന്ദകുമാറിന് പ്രായം 26 ആയിരുന്നു. മൂന്നുപതിറ്റാണ്ടുകഴി‍ഞ്ഞെങ്കിലും മറ്റൊരു തനിയാവര്‍ത്തനം സ്വപ്നം കണ്ടാണ് ദോശമാവും പേറിയുള്ള ഈ യാത്ര.

ഒരേ ഹോട്ടലില്‍ നിന്ന് പതിവായി ഭക്ഷണം കഴിക്കുന്നവര്‍ക്ക് ഹോട്ടലിലുള്ളവരോട് ഒരു സ്‌നേഹമൊക്കെ തോന്നാറുണ്ട്. എന്നാല്‍ ഇവിടെ പതിവായി ഭക്ഷണം കഴിക്കുന്ന ഹോട്ടലിന്റെ ഉടമയായ യുവതിയോട് പൊലീസ്‌ ്രൈഡവര്‍ക്ക് തോന്നിയത് പ്രണയമാണ്. ഒടുക്കം അത് ഹൃദയത്തില്‍ കിടന്ന് വിങ്ങിപ്പൊട്ടിയപ്പോള്‍ 500 രൂപ നോട്ടിനൊപ്പം ചുരുട്ടിയ കടലാസില്‍ തന്റെ മനസ്സ് കവര്‍ന്ന സുന്ദരിക്ക് പ്രണയ ലേഖനമായി നല്‍കുകയും ചെയ്തു. പാഴ്‌സല്‍ എടുക്കാനുള്ള ലിസ്റ്റാണെന്ന് കരുതി ചുരുള്‍ നിവര്‍ത്തി നോക്കിയതും പ്രണയ ലേഖനം കണ്ട് യുവതി ഞെട്ടി. കത്തിനു മറുപടിയും ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. എന്നാല്‍ കത്തിന്റെ മറുപടിക്കായി യുവതി കൈമാറിയതാകട്ടെ ഭര്‍ത്താവിന്റെ കൈയിലും.

സംഭവം വഷളാകുമെന്ന് കണ്ടതോടെ യുവതിയുടെ ഭര്‍ത്താവിന്റെ കാലുപിടിച്ച് പരാതി ഒഴിവാക്കി. കാക്കിക്കുള്ളിലെ കാമുകനെകൊണ്ട് പുലിവാലുപിടിച്ചതാവട്ടെ പെരുനാട് പോലീസും. കോന്നി സ്വദേശിയായ പ്രണയ നായകന്‍ സ്‌റ്റേഷനിലെ ഡ്രൈവറാണ്. ഇത് ഇയാളുടെ സ്ഥിരം പരിപാടിയാണെന്ന് സഹപ്രവര്‍ത്തകര്‍ തന്നെ പറയുന്നു. ഏത് സ്‌റ്റേഷനില്‍ ജോലി ചെയ്താലും ചുറ്റുവട്ടത്തുള്ള ഒരു മാതിരിപ്പെട്ട യുവതികളെയൊക്കെ ഇയാള്‍ വളയ്ക്കാന്‍ ശ്രമിക്കും. പരാതിയുമായി വരുന്ന സുന്ദരികളായ സ്ത്രീകള്‍ക്ക് ഫോണ്‍ നമ്പര്‍ കൊടുക്കുകയാണ് പ്രധാന ജോലി. ഇങ്ങനെ വിളിക്കുന്നവരുമായി പ്രണയ സല്ലാപം തുടരും. പല കേസിലെയും പ്രതികളായ സ്ത്രീകള്‍ക്ക് ഇയാളുമായുള്ള സൗഹൃദം ഗുണം ചെയ്തിട്ടുണ്ട്. അടുത്തിടെയാണ് ഈ പ്രണയരോഗി സ്ഥലം മാറി പെരുനാട്ടിലെത്തിയത്.

അന്നുമുതല്‍ ഭക്ഷണം കഴിക്കുന്ന ഹോട്ടലിലെ യുവതിയെ പതിവായി കണ്ടപ്പോള്‍ ഏമാനിലെ പ്രേമരോഗി ഉണര്‍ന്നു. അസുഖം സഹിക്കാന്‍ കഴിയാതെ വന്നതോടെ രണ്ടും കല്‍പ്പിച്ച് 500 രൂപ നോട്ടിനൊപ്പം സ്വന്തം ഫോണ്‍ നമ്പറും ഒപ്പം സ്‌നേഹപൂര്‍വം ‘ഭര്‍ത്താവില്ലാത്തപ്പോള്‍ വിളിക്കണേ’ എന്നും എഴുതി ചുരുട്ടി യുവതിക്ക് നല്‍കി. പ്രണയലേഖനം കണ്ട് അപ്പോള്‍ തന്നെ ഭര്‍ത്താവ് പരാതിയുമെഴുതി സ്‌റ്റേഷനില്‍ എത്തി. പരാതി കണ്ട് പൊലീസ് ഞെട്ടി. പിന്നെ ഭര്‍ത്താവിന്റെ കാലുപിടുത്തമായി. ഇവിടെ പരാതി സ്വീകരിച്ചില്ലെങ്കില്‍ തിരുവല്ല ഡിവൈഎസ്പിക്ക് നല്‍കുമെന്നായി ഭര്‍ത്താവ്. സംഭവം ഇതിനിടെ ജില്ലാപൊലീസ് മേധാവിയുടെ ചെവിയിലുമെത്തി. ഒരു വിധത്തില്‍ ഭര്‍ത്താവിനെ സമാധാനിപ്പിച്ച് പരാതി പിന്‍വലിപ്പിച്ച് എസ്‌ഐ തലയൂരി. നമ്മുടെ കഥാനായകനാവട്ടെ ഫോണ്‍ ഓഫ് ചെയ്ത് മുങ്ങുകയും ചെയ്തു.

ന്യൂസ് ഡെസ്ക്

നൈനിക ടിക്കൂ അനശ്വരതയിലേക്ക് യാത്രയായി.. സ്നേഹപൂർവ്വം നല്കിയ പാൻകേക്ക് തൻറെ മകളുടെ ജീവനെടുക്കുമെന്ന് ആ പിതാവ് കരുതിയില്ല.. ഹൃദയം നുറുങ്ങുന്ന വേദനയിൽ തങ്ങളുടെ ഒൻപതു വയസുകാരി മകൾക്ക് അവസാന മുത്തം നല്കി മാതാപിതാക്കളായ വിനോദും ലക്ഷ്മിയും.. മരണകാരണം അനാഫിലാറ്റിക് ഷോക്ക്.. പാരാമെഡിക് കിണഞ്ഞു ശ്രമിച്ചിട്ടും ജീവൻ രക്ഷിക്കാനായില്ല.. ലൈഫ് സപ്പോർട്ടിൻറെ സഹായത്തോടെ ജീവൻ നിലനിർത്തിയത് അഞ്ചുദിനം.. പാറിപ്പറന്നു നടന്ന കൊച്ചു രാജകുമാരിയുടെ ഓർമ്മയിൽ ദു:ഖിതരായി ഒരു കുടുംബം.

നോർത്ത് വെസ്റ്റ് ലണ്ടനിലെ ഹാരോയിൽ താമസിക്കുന്ന വിനോദിൻറെയും ലക്ഷ്മിയുടെയും മകളാണ് കഴിച്ച പാൻ കേക്കിലെ അലർജി മൂലം മരണമടഞ്ഞത്. മെയ് 20 നായിരുന്നു നാടിനെയാകെ ദുഃഖത്തിലാഴ്ത്തിയ ദുരന്തം അരങ്ങേറിയത്. പതിവുപോലെ ഹോഴ്സ് റൈഡിംഗിനു പോയ നൈനിക ടിക്കുവിന് പിതാവ് വിനോദ് പാൻകേക്ക് ഉണ്ടാക്കി നല്കി. നൈനിക ആവശ്യപ്പെട്ടതനുസരിച്ച് ബ്ലാക്ക്ബെറിയും പാൻ കേക്കിൽ ചേർത്തിരുന്നു. കഴിച്ച ഉടൻ തന്നെ നൈനിക അലർജിക് റിയാക്ഷൻ മൂലം കുഴഞ്ഞു വീണു. തന്റെ മകളെ രക്ഷിക്കാൻ വിനോദ് കൃത്രിമ ശ്വാസോഛ്വാസമടക്കമുള്ള പ്രാഥമിക ശുശ്രൂഷകൾ നല്കി. അതിനുശേഷം പാരാമെഡിക്സിനെ വിവരമറിയിച്ചു. ഉടൻ സ്ഥലത്തെത്തിയ പാരാമെഡിക്സ് തങ്ങളാലാവുന്ന പരിശ്രമങ്ങൾ നടത്തിയശേഷം ഹോസ്പിറ്റലിലേക്ക് മാറ്റി.

വെന്റിലേറ്ററിൻറെ സഹായത്തോടെ ജീവൻ നിലനിർത്തിയെങ്കിലും നൈനികയുടെ ആരോഗ്യനില മെച്ചപ്പെട്ടില്ല.അഞ്ചുദിവസം നൈനിക ടിക്കൂ വെൻറിലേറ്ററിൽ കഴിഞ്ഞു. വിനോദിൻറെയും ലക്ഷ്മിയുടെ ഹൃദയമുരുകുന്ന പ്രാർത്ഥനകൾ സഫലമായില്ല. മകൾക്ക് ബ്രെയിൻ ഡെത്ത് സംഭവിച്ചുവെന്ന യഥാർത്ഥ്യം മനസിലാക്കിയ മാതാപിതാക്കൾ ലൈഫ് സപ്പോർട്ട് സ്വിച്ച് ഓഫ് ചെയ്യാൻ മെയ് 25 ന് അനുമതി നല്കുകയായിരുന്നു. മരിക്കുന്നതിന് മുൻപ് നടത്തിയ പ്രിക്ക് ടെസ്റ്റിൽ ബ്ലാക്ക് ബെറിയും നൈനികയ്ക്ക് അലർജിയായിരുന്നു എന്നു കണ്ടെത്തി. ചെറുപ്പത്തിൽ തന്നെ തങ്ങളുടെ മകൾക്ക് ഫുഡ് അലർജി ഉണ്ടെന്ന് മാതാപിതാക്കൾക്ക് അറിയാമായിരുന്നു. ഇത്രയും ഗുരുതരമായ സ്ഥിതിവിശേഷമാണ് എന്ന് അറിഞ്ഞിരുന്നില്ല. ജി.പിയുടെ നിർദ്ദേശപ്രകാരം ഡയറി പ്രോഡക്ടുകൾ, മുട്ട, സോയാ തുടങ്ങിയവ നൈനികയ്ക്ക് നല്കിയിരുന്നില്ല. വിനോദ് ഉണ്ടാക്കി നല്കിയ പാൻകേക്കിൽ അലർജിയുണ്ടാക്കുന്ന ഭക്ഷണത്തിൻറെ അംശം കലർന്നിരുന്നു എന്നാണ് സംശയിക്കുന്നത്.

മകളുടെ വേർപാടിൻറെ ദു:ഖം മനസിലൊതുക്കിയ ഐ.ടി കൺസൽട്ടന്റായ വിനോദും പൊളിറ്റിക്കൽ കൺസൽട്ടന്റായ ലക്ഷ്മിയും ഫുഡ് അലർജിയെക്കുറിച്ച് ബോധവൽക്കരണം ആരംഭിച്ചു. ഫ്യൂണറൽ ഫ്ളവേഴ്സിന് പകരമായി ദി നൈനിക ടിക്കൂ ഫൗണ്ടേഷനായി ജസ്റ്റ് ഗിവിംഗ് പേജ് ആരംഭിച്ച വിനോദിൻറെയും ലക്ഷ്മിയുടെയും അപ്പീലിൽ ആദ്യ മണിക്കൂറിൽ ലഭിച്ചത് 2000 പൗണ്ടായിരുന്നു. തുടർന്ന് തുക 14,000 പൗണ്ടിലെത്തി. ഫുഡ് അലർജിയുടെ ഭവിഷ്യത്തുകളെക്കുറിച്ചുള്ള റിസേർച്ചിനും ബോധവൽക്കരണത്തിനുമായി നിരവധി ഇവന്റുകളാണ് വിനോദും ലക്ഷ്മിയും സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നത്.

ടെക്‌സാസ്: അമേരിക്കയിലെ റിച്ചാര്‍ഡ്‌സണില്‍ നിന്നും ശനിയാഴ്ച പുലര്‍ച്ചെ കാണാതായ മൂന്നു വയസുകാരി ഷെറിന്‍ മാത്യൂസിനെ ഇതുവരെകണ്ടെത്താനായില്ല. മൂന്നു വയസുമാത്രമുള്ള ദത്തുപുത്രിയെ പാല് കുടിക്കാത്തതിന് ശകാരിച്ച് വീടിന് പുറത്തു നിര്‍ത്തിയതിന് പിന്നാലെയാണ് കാണാതായത്. 15നു മിനിറ്റിനു ശേഷം നോക്കുമ്പോള്‍ ദത്തുപുത്രിയെ കാണാതാകുകയായിരുന്നെന്നാണ് മലയാളി ദമ്പതികള്‍ പോലീസിനോടു പറഞ്ഞത്. പുലര്‍ച്ചെ മൂന്നിന് നടന്ന സംഭവം അഞ്ചുമണിക്കൂറിന് ശേഷമാണ് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ദമ്പതികളുടെ മൊഴിയില്‍ സംശയം തോന്നിയ പൊലീസ് ദമ്പതികളുടെ നാലുവയസ്സുകാരിയായ സ്വന്തം മകളെ കസ്റ്റഡിയിലെടുത്ത് ചൈല്‍ഡ് കെയര്‍ വിഭാഗത്തിന്റെ സംരക്ഷണയിലാക്കി.

ഷെറിന്‍ മാത്യൂസിന് ആപത്തൊന്നും പറ്റിയിട്ടുണ്ടാവരുതേ എന്ന പ്രാര്‍ത്ഥനയിലാണ് ടെക്‌സാസിലെ മലയാളി സമൂഹം. മലയാളി ദമ്പതികള്‍ ദത്തെടുത്ത മൂന്ന് വയസുകാരിയായ പെണ്‍കുഞ്ഞിനെയാണ് കാണാതായത്. കുഞ്ഞിനെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോ എന്ന സംശയമുണ്ടായതിനെ തുടര്‍ന്ന് പൊലീസ് ആംബര്‍ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇതിന്റെ സമയപരിധി അവസാനിച്ചു. പ്രദേശത്ത് അന്വേഷണ സംഘങ്ങള്‍ വിശദമായ പരിശോധന നടത്തിയെങ്കിലും യാതൊരു തുമ്പും കണ്ടെത്താനായില്ല. മലയാളി ദമ്പതികളായ വെസ്ലി മാത്യുവും സിനി മാത്യുവും ഇന്ത്യയില്‍ നിന്ന് ദത്തെടുത്ത കുഞ്ഞിനെ ആണ് കാണാതായത്. ഇവര്‍ക്ക് നാലുവയസ്സുള്ള ഒരു കുഞ്ഞുകൂടി ഉണ്ട്. പൊലീസ് ശനിയാഴ്ച പിതാവ് വെസലി മാത്യുവിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് രണ്ടരലക്ഷം ഡോളര്‍ ബോണ്ടില്‍ ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.

എഫ്ബിഐയും യുഎസ് മാര്‍ഷല്‍സ് ഓഫീസുമുള്‍പ്പെടെ വിവിധ ഏജന്‍സികളുടെ നേതൃത്വത്തിലാണ് കുഞ്ഞിനായുള്ള അന്വേഷണം പുരോഗമിക്കുന്നത്. വീടിന്റെ പരിസര പ്രദേശങ്ങളില്‍ നിന്ന് അന്വേഷണം കൂടുതല്‍ ഇടങ്ങളിലേക്ക വ്യാപിപ്പിച്ചിരിക്കുകയാണ് അന്വേഷണ സംഘങ്ങള്‍. സര്‍വെയ്‌ലന്‍സ് വീഡിയോകളുടെ പരിശോധനയും നടക്കുന്നുണ്ടെങ്കിലും കുഞ്ഞിനെ കാണാതായതിനെ പറ്റി തുമ്പൊന്നും കിട്ടിയതായി വിവരമില്ല. ഷെറിന്റെ മാതാപിതാക്കള്‍ നല്ല ദൈവവിശ്വാസികളാണെന്നും നല്ല രക്ഷിതാക്കളാണെന്നും ഷെറിന്റെ അമ്മാവനായ ഫിലിപ്പ് മാത്യു ചാനലുകളോട് പ്രതികരിച്ചു.

സംഭവം നടന്നിട്ട് പോലീസിനെ അറിയിക്കാന്‍ വൈകിയത് എന്തുകൊണ്ടാണെന്ന ചോദ്യവും ഉയരുന്നു. കുഞ്ഞിനെ നിര്‍ത്തിയെന്ന് പറയുന്ന മരത്തിന്റെ ചുവട്ടില്‍ നിന്ന് ചില തെളിവുകള്‍ അന്വേഷണ സംഘം ശേഖരിച്ചതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വീട്ടിലുണ്ടായിരുന്ന മൂന്ന് വാഹനങ്ങളും തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇപ്പോള്‍ കാണാതായ മൂന്നുവയസ്സുകാരി ഷെറിനെ രണ്ടുവര്‍ഷം മുമ്പാണ് മലയാളി ദമ്പതികള്‍ നാട്ടിലെ ഒരു അനാഥാലയത്തില്‍ നിന്ന് ദത്തെടുത്തത്. ഈ ദമ്പതികള്‍ക്ക് നാലുവയസ്സുകാരിയായ സ്വന്തം രക്തത്തില്‍ പിറന്ന ഒരു മകളുമുണ്ട്. കാണാതാവുമ്പോള്‍ ഷെറിന്‍ പിങ്ക് ടോപ്പും കറുത്ത പൈജാമ ബോട്ടവും ഫ്‌ളിപ് ഫ്‌ളോപ്‌സും ആണ് ധരിച്ചിരുന്നത്.

കുഞ്ഞിനെ നിര്‍ത്തിയതിന് സമീപപ്രദേശങ്ങളില്‍ ചെന്നായ്ക്കളെ ഇടയ്ക്ക കാണാറുണ്ടായിരുന്നു എന്ന് വെസ് ലി മാത്യുവിന്റെ മൊഴിയിലുണ്ട്. എന്നാല്‍ കുട്ടിയെ ചെന്നായ്ക്കള്‍ അപായപ്പെടുത്തിയതിനു തെളിവൊന്നും ലഭിച്ചിട്ടില്ല. തൊട്ടപ്പുറത്തായി റെയില്‍വെ ട്രാക്കുമുണ്ട്. ഇവിടെയും കുഞ്ഞിന് അപകടം പറ്റിയതായുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ല. അതിനാല്‍ തന്നെ കുഞ്ഞിനെ കാണാതായെന്ന കാര്യം അറിയിക്കാന്‍ അഞ്ചുമണിക്കൂറോളം വൈകിയത് എന്തുകൊണ്ട് എന്നതിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്. വീട്ടില്‍ നിന്ന് മൂന്നു വാഹനങ്ങളും സെല്‍ഫോണ്‍, ലാപ്‌ടോപ് മുതലായവയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരിസര പ്രദേശങ്ങളിലെ നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങളും പരിശോധിച്ചുവരുന്നു. താമസിയാതെ കാണാതായ കുഞ്ഞിന്റെ കാര്യത്തില്‍ വിവരം ലഭിക്കുമെന്നാണ് അന്വേഷകരുടെ പ്രതീക്ഷ.

കുഞ്ഞിന് മാനസിക വളര്‍ച്ച കുറവാണെന്നും രാത്രി എഴുന്നേറ്റ് ഭക്ഷണത്തിന് വാശിപിടിക്കാറുണ്ടെന്നും ആ ശീലം മൂലം കുഞ്ഞിന് തൂക്കംകൂടുന്നത് ഒഴിവാക്കാനും ദുശ്ശീലം മാറ്റാനുമാണ് രാത്രി ശകാരിച്ചതും പുറത്ത് നിര്‍ത്തിയതും എന്ന മൊഴിയാണ് പിതാവ് നല്‍കിയിട്ടുള്ളത്. അതേസമയം, മകളെ കാണാതായ ഉടന്‍ പ്രൈവറ്റ് ഡിറ്റക്ടീവുകളുടെ സഹായം തേടുകയാണ് വെസ് ലി ചെയ്തതെന്നും പറയുന്നു. എന്നാല്‍ ഇക്കാര്യമെല്ലാം അന്വേഷിച്ചുവരികയാണ് പൊലീസ്.

തന്റെ പുതിയ ചിത്രമായ സോളോയെ കൂവിയും മോശം പ്രചരണങ്ങള്‍ നടത്തിയും നശിപ്പിക്കരുതെന്ന അഭ്യര്‍ഥനയുമായി ദുല്‍ഖര്‍ സല്‍മാന്‍. സംവിധായകന്റെ സമ്മതമില്ലാതെ സിനിമയുടെ ക്ലൈമാക്‌സ് മാറ്റിയ സാഹചര്യത്തിലാണ് തന്റെ ഹൃദയവേദന പങ്കുവച്ചുകൊണ്ടുള്ള ദുല്‍ഖറിന്റെ പ്രതികരണം. ഫെയ്‌സ്ബുക്ക് പേജിലെ സുദീര്‍ഘമായ കുറിപ്പിലൂടെ സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകളും ആശങ്കകളും ദുല്‍ഖര്‍ പങ്കുവയ്ച്ചു.
നിങ്ങൾ നൽകിയ പിന്തുണയായിരുന്നു ഇതുവരെ എന്റെ ഊർജ്ജം . സിനിമയെ അധിക്ഷേപിക്കുന്ന തരത്തില്‍ പ്രചരണങ്ങള്‍ നടത്തുകയും തിയേറ്ററില്‍ കൂവുകയും ചെയ്യുമ്പോള്‍ അത് ഞങ്ങളുടെ ഹൃദയം തകര്‍ക്കുന്നു. നിങ്ങള്‍ ഇത്രയും കാലം എനിക്ക് നല്‍കിയ സകല ആത്മധൈര്യവും തകര്‍ക്കുകയാണ്. ഞാന്‍ ബിജോയ് നമ്പ്യാര്‍ക്കൊപ്പവും അദ്ദേഹത്തിന്റെ ആഖ്യാനത്തോടൊപ്പവും മാത്രം നില്‍ക്കുന്നു. സിനിമയുമായി ബന്ധമില്ലാത്തവര്‍ വെട്ടിച്ചുരുക്കുകയോ മാറ്റിമറിയ്ക്കുകയോ ചെയ്യുന്നത് സിനിമയെ കൊല്ലുന്നതിന് തുല്ല്യമാണ്. ദയവു ചെയ്ത് അത് ചെയ്യരുത്. ഞാൻ അപേക്ഷിക്കുകയാണ്.
ദുല്‍ഖറിന്റെ ഫെയ്‌സ്ബുക്ക്പോസ്റ്റ് ഇങ്ങനെ :
സോളോ കണ്ട ശേഷം ഇതിനെുറിച്ച് ഒരു കുറിപ്പെഴുതണം എന്നു കരുതിയതാണ്. എന്നാല്‍, തിരക്ക് കാരണം അതിന് സമയം കിട്ടിയില്ല. ഇന്നാണ് അത് കണ്ടത്. ഞാന്‍ മനസ്സില്‍ കരുതിയതിനേക്കാള്‍ എത്രയോ നന്നായിരിക്കുന്നു അത്. അതിന്റെ ഓരോ നിമിഷവും ഞാന്‍ ആസ്വദിച്ചു. ബഹുഭാഷാ ചിത്രങ്ങളായതിനാല്‍ അങ്ങിങ്ങ് ചില പ്രശ്നങ്ങള്‍ ഇല്ലെന്ന് പറയുന്നില്ല. ശേഖറിന്റെ ട്രാക്കിന് കുറച്ചുകൂടി ദൈര്‍ഘ്യമുള്ള സ്‌ക്രീന്‍ സമയം വേണമായിരുന്നു. എങ്കിലും ഞാന്‍ പരിപൂര്‍ണമായി ചിത്രത്തെ സ്നേഹിക്കുന്നു. അതിന്റെ ഒറിജിനല്‍ പതിപ്പിനെ. സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ യാഥാര്‍ഥമാക്കിയ പതിപ്പിനെ.
സോളോയെ പോലുള്ള ചിത്രങ്ങള്‍ അഭിനേതാക്കളുടെ സ്വപ്നമാണ്. അതിനെ കേട്ട ആ നിമിഷം മുതല്‍ ഞാന്‍ അതിനെ സ്നേഹിച്ചിരുന്നു. ചിത്രീകരണത്തിന്റെ ഓരോ നിമിഷവും ഞാന്‍ ആസ്വദിക്കുകയായിരുന്നു. സ്‌ക്രീനില്‍ കണ്ട ചിത്രത്തെയും സ്നേഹിക്കുന്നു. ഈ ചിത്രത്തിനുവേണ്ടി ഞാന്‍ എന്റെ ഹൃദയവും ആത്മാവും നല്‍കിയിരിക്കുകയാണ്. ഞങ്ങള്‍ ചോര നീരാക്കിയാണ് ഇത്രയും കുറഞ്ഞൊരു ബജറ്റില്‍ ഇങ്ങനെയൊരു ചിത്രം യാഥാര്‍ഥ്യമാക്കിയത്. ഇതുപോലെയുള്ള, ഞാന്‍ വിശ്വാസം അര്‍പ്പിക്കുന്ന, വ്യത്യസ്തമായ ചിത്രങ്ങള്‍ക്കുവേണ്ടി ഇങ്ങനെ വീണ്ടും അധ്വാനിക്കാനും ആത്മസമര്‍പ്പണം നടത്താനും ഞാന്‍ ഒരുക്കമാണ്.
സോളോ ചാര്‍ലിയെയോ ബാംഗ്ലൂര്‍ ഡെയ്സിനെയോ പോലുള്ള ചിത്രമല്ലെന്ന് ആള്‍ക്കാര്‍ എന്നോട് പറയാറുണ്ട്. എന്തു കൊണ്ടാണ് ഈ ചിത്രം ചെയ്തതെന്ന് പലരും എന്നോട് ചോദിച്ചു. ഇത് ഒഴിവാക്കാമായിരുന്നില്ലെ എന്നും ചിലര്‍ ചോദിച്ചു. ഇത്തരത്തിലുള്ള പരീക്ഷണങ്ങള്‍ അനാവശ്യമാണെന്നാണ് ചിലര്‍ പറഞ്ഞത്. നിങ്ങള്‍ക്ക് അറിയുമോ ഇതുകൊണ്ടൊക്കെ തന്നെയാണ് ഞാന്‍ ഇതില്‍ അഭിനയിച്ചത്. വ്യത്യസ്തങ്ങളായ ചിത്രങ്ങള്‍ ചെയ്യാന്‍ തന്നെയാണ് എനിക്ക് ആഗ്രഹം. വ്യത്യസ്തതയെക്കുറിച്ച് എല്ലാവരും പറയുമ്പോള്‍ ഒരു വിഭാഗം എന്തിനാണ് വ്യത്യസ്തമായ ഒരു ചിത്രത്തെ എന്തിനാണ് കളിയാക്കുന്നത്.
എവിടെ പോകുമ്പോഴും കഥകള്‍ തിരയുന്ന ആളാണ് ഞാന്‍. കഥ പറയാന്‍ എനിക്ക് ധൈര്യം നല്‍കുന്നത് എന്റെ പ്രേക്ഷകരായിരുന്നു. നല്ലൊരു കഥ നന്നായി പറഞ്ഞാല്‍ അവര്‍ ആസ്വദിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ടായിരുന്നു. നല്ലതോ ചീത്തതോ ആയിക്കോട്ടെ, തിരക്കഥകള്‍ സ്വീകരിക്കുന്നത് എന്റെ സ്വന്തം താത്പര്യപ്രകാരമാണ്.
അതുകൊണ്ട് തന്നെ സോളോയില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ട്രാക്കായ രുദ്രയുടെ കഥയെ ആളുകള്‍ കളിയാക്കുകയും കൂവുകുയും വിമര്‍ശിക്കുകയും ചെയ്യുമ്പോള്‍ എന്റെ ഹൃദയം തകരുകയാണ്. എല്ലാവരും ആവേശത്തോടെയാണ് ഈ ചിത്രം ചെയ്തത്. യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയത്. ഹാസ്യത്തിലൂടെ ഏറ്റവും മികച്ച രീതില്‍ അത് പറയണം എന്നാണ് ഞങ്ങള്‍ ആഗ്രഹിച്ചത്. അതുകൊണ്ട് കൃത്രിമമായ ഹാസ്യമാണെന്ന് ആളുകള്‍ പറയുമ്പോള്‍ എനിക്കത് മനസ്സിലാവുന്നില്ല.
സുഹാസിനിക്കൊപ്പമുള്ളത് കരിയറില്‍ ഞാന്‍ അഭിനയിച്ചതില്‍ ഏറ്റവും മികച്ച സീനുകളില്‍ ഒന്നായിരുന്നു. യാതൊരു മുന്‍ മാതൃകയുമില്ലാതെയാണ് ഒറ്റ ഷോട്ടിലുള്ള ആ സീന്‍ ഞാന്‍ അഭിനയിച്ചത്. ജീവിതത്തിലെ മറ്റേത് സീനിനേക്കാള്‍ ആ സീന്‍ ഞാന്‍ ആസ്വദിച്ചിരുന്നു. ബിജോ അതിനെക്കുറിച്ച് പറഞ്ഞപ്പോള്‍ സന്തോഷമായിരുന്നു. രസകരമായിരുന്നു കട്ട് പറഞ്ഞ നിമിഷം. രസകരമായിരുന്നു അതിന്റെ ഡബ്ബിങ്. സ്‌ക്രീനില്‍ കണ്ടപ്പോഴും രസമുണ്ടായിരുന്നു. എന്നിട്ടും ആളുകള്‍ക്ക് അത് മനസ്സിലാകാതെ പോയത് എനിക്ക് മനസ്സിലാകുന്നില്ല. കറുത്ത ഹാസ്യം എന്നും ഇത്തരത്തില്‍ തന്നെയാണ്. ഞങ്ങള്‍ ലക്ഷ്യമിട്ടതും ഇതു തന്നെയായിരുന്നു. അതുകൊണ്ട് നിങ്ങള്‍ക്ക് മനസ്സിലാവാത്തതു കൊണ്ട് അതിനെ തിയേറ്ററില്‍ കളിയാക്കുന്നതും കൂവുന്നതും മോശം കാര്യങ്ങള്‍ പറഞ്ഞു പരത്തുന്നതും മോശമായി ചിത്രീകരിക്കുന്നതും അതിനെ കൊല്ലുന്നതിന് തുല്യമാണ്. അത് ഞങ്ങളുടെ ഹൃദയവും മനസ്സും തകര്‍ക്കുകയാണ്. ഇത്രയും കാലം നല്‍കിയ സകല ആത്മധൈര്യവും തകര്‍ക്കുകയാണ്. അതുകൊണ്ട് ഞാന്‍ നിങ്ങളോട് കെഞ്ചുകയാണ്. ദയവു ചെയ്ത് സോളോയെ കൊല്ലരുത്. അതിന്റെ പ്രദര്‍ശനം തുടരട്ടെ. തുറന്ന മനസ്സോടെ കണ്ടാല്‍ അത് നന്നായി ഓടും.
ഞാന്‍ ബിജോയ്‌ നമ്പ്യാര്‍ക്കൊപ്പമാണ്. അയാളുടെ ആഖ്യാനത്തിനൊപ്പമാണ്. അതുമായി ഒരു ബന്ധവുമില്ലാത്തവര്‍ വെട്ടുന്നതും സീനുകള്‍ മാറ്റിമറിക്കുന്നതും അതിനെ കൊല്ലാനേ സഹായിക്കൂ.

യുക്മയുടെ  കലാമേളകൾ എന്നും എസ് എം എ സ്റ്റോക്ക് ഓൺ ട്രെന്റ് നെഞ്ചിലേറ്റിയ ചരിത്രമേ കേട്ടിട്ടുള്ളു.. അതിന് ഇപ്പോഴും ഉലച്ചിൽ തട്ടിയിട്ടില്ല എന്നത്  ഇന്നും നിസംശയം പറയാൻ സാധിക്കും.. എസ് എം എ സ്റ്റോക്ക് ഓൺ ട്രെന്റിനെ  സംബന്ധിച്ചിടത്തോളം കലാമേള എന്നത് അവരുടെ ഒരു കുടുംബകൂട്ടായ്മ  കൂടിയാണ്.. അവിസ്മരണീയമായ ഓണാഘോഷപരിപാടികൾ കാഴ്ച്ച വച്ചതിന് ശേഷമാണ് കലാമേളക്കായി ഒരുങ്ങിയത്. റീജിണൽ, നാഷണൽ കലാമേളകൾക്ക് വേദി ഒരുക്കിയവർ, റീജിണൽ നാഷണൽ തലത്തിൽ പ്രസിഡന്റുമാരെ സംഭാവന നൽകിയിട്ടുള്ള അസോസിയേഷൻ…   മറ്റ് അസോസിയേഷനുകളെ അപേക്ഷിച്ചു തുടക്കം മുതൽ വീറും വാശിയും കെമുതലായുള്ള മത്സരാർത്ഥികളുടെ ഒരു കൂട്ടമാണ് എസ് എം എ സ്റ്റോക്ക് ഓൺ ട്രെന്റ് എന്ന അസോസിയേഷൻ…

ഇന്നലെ രാവിലെ ബര്‍മിംഗ്ഹാമിനടുത്തുള്ള ടിപ്ടന്‍ RSA അക്കാഡമിയിൽ മിഡ്‌ലാണ്ട്‌ കലാമേളയുടെ തുടക്കം.. ഔദ്യോഗികമായ ഉദ്ഘാടനം.. റീജിണൽ പ്രസിഡന്റ് ഡിക്‌സ് ജോസിന്റെ അദ്ധ്യക്ഷതയിൽ നാഷണൽ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് ഉദ്ഘാടനം നിർവഹിച്ചപ്പോൾ റീജിണൽ സെക്രട്ടറി സന്തോഷ്, ട്രെഷറർ പോൾ ജോസഫ് എന്നിവർക്കൊപ്പം നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ സുരേഷ് കുമാറും മറ്റ് റീജിണൽ ഭാരവാഹികളും സന്നിഹിതരായിരുന്നു… ഉദ്ഘാടനശേഷം മത്സരയിനങ്ങളിലേക്ക്..

പതിനൊന്ന് മണിയോടെ സ്‌റ്റേജ് ഒന്നിൽ മത്സരങ്ങൾക്ക്‌ തുടക്കം കുറിച്ചപ്പോൾ രണ്ടാമത്തെ സ്റ്റേജിൽ 12 മണിയോടുകൂടിയാണ് ആരംഭിക്കാൻ സാധിച്ചത്.. മൂന്നാമത്തെ സ്റ്റേജിൽ നൃത്തേതര ഇനങ്ങൾക്കും തുടക്കമായപ്പോൾ മത്സരങ്ങൾ മുന്നേറുകയായിരുന്നു..

ജോവാൻ റോസ് തോമസ്, ആഞ്ജലീന സിബി, സെറിൻ റെയ്‌നോ, അനീഷ വിനു, ആഷ്‌ലി ജേക്കബ്, സിജിൻ ജോസ്, ആഞ്ചെല മാഞ്ഞൂരാൻ, ക്ലിൻഡാ ജോണി, ജീന ജോണി, ബിജു തോമസ് എന്നിവർ പല മത്സര ഇനങ്ങളിൽ വ്യക്തിഗത നേട്ടങ്ങൾ വരിച്ചു.. തിരുവാതിര, മാർഗംകളി, ഒപ്പന, സിനിമാറ്റിക് ഡാൻസ്, ക്ലാസിക്കൽ എന്നീ ഗ്രൂപ്പുകളിലും മികവ് തെളിയിച്ചപ്പോൾ കഴിഞ്ഞ വർഷത്തെ റീജിയണൽ, നാഷണൽ ചാംബ്യൻമാരായ എസ് എം എ ഒരിക്കൽ കൂടി കിരീടം നിലനിർത്തുകയായിരുന്നു. എസ്എംഎ പ്രസിഡന്റ് വിനു ഹോര്‍മിസ്, സെക്രട്ടറി ജോബി ജോസ്, ട്രഷറര്‍ വിന്‍സന്റ് കുര്യാക്കോസ് തുടങ്ങിയ ഭാരവാഹികളുടെ നേതൃത്വം എസ്എംഎയെ അഭിമാന നേട്ടം നിലനിര്‍ത്താന്‍ സഹായിച്ചു.

ആദ്യമണിക്കൂറുകളിൽ ലെസ്റ്റർ എൽ കെ സി യുടെ മുന്നേറ്റം, 2017 റീജിണൽ കലാമേളയിൽ അവർ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. ആദ്യ മണിക്കൂറുകളിൽ പങ്കെടുക്കാൻ വന്ന മത്സരാർത്ഥികള്‍ അവിസ്സ്മരണീയ പ്രകടനം കാഴ്ച്ച വച്ചപ്പോൾ ഹുസൈൻ ബോൾട്ടിന്റെ മെയ്‌വഴക്കത്തോടെ ഉള്ള എസ് എം എ യുടെ കുട്ടികളുടെ തകർപ്പൻ പെർഫോമെൻസ്..  എസ് എം എ എന്ന അർജ്ജുനനെ മിഡ്‌ലാൻഡ്‌ കലാമേളയിലെ മൽസരഗോദയിൽ   ഒന്നാം സ്ഥാനത്തേക്ക് എത്തിക്കുകയായിരുന്നു..

കഴിഞ്ഞ വർഷത്തെ നാഷണൽ കലാമേളയിൽ സ്റ്റോക്ക് ഓൺ ട്രെന്റ് എസ് എം എ യ്ക്കൊപ്പം ഒന്നാം സ്ഥാനം പങ്കിട്ട ബി സി എം സി…  വീറുറ്റ പോരാട്ടത്തിൽ ഞങ്ങളും ഒട്ടും പിന്നിലല്ല എന്ന പോർവിളികളുമായി മുന്നേറിയപ്പോൾ മൂന്നാം  സ്ഥാനം ബിർമിങ്ഹാം ബി സി എം സി യുടെ ചുണക്കുട്ടികളിൽ എത്തപ്പെട്ടു.. യുക്മയുടെ അവസാന പ്രഖ്യാപനം പുറത്തുവന്നപ്പോൾ …

ടൈം ലാഗിന്റെ എല്ലാ പ്രശ്നങ്ങളും കൂട്ടമായി സമയത്തെ അപഹരിച്ചപ്പോൾ ബുക്ക് ചെയ്ത ഒൻപത് മണി എന്ന സമയക്രമം പാലിക്കാതെ വരികയും പിന്നീടുള്ള രണ്ട് മണിക്കൂർ നീട്ടികിട്ടിയിട്ടും അതിൽ തീർക്കാൻ സാധിക്കാതെ കുഴങ്ങുകയായിരുന്നു റീജിണൽ കമ്മിറ്റി… അങ്ങനെ റീജയന്റെ ചരിത്രത്തിൽ ആദ്യമായി കലാതിലക പട്ടങ്ങൾ, വ്യക്തിഗത ചാമ്പ്യന്മാര്‍   തുടങ്ങിയ ഗ്ലാമർ  റിസള്‍ട്ടുകള്‍ പ്രഖ്യാപിക്കാതെ ഹാൾ ഒഴിഞ്ഞു കൊടുക്കേണ്ടതായി വന്നു എന്നത് വേദനാജനകമായ ഒരു കാഴ്ചയായി.. ഇതിൽ റീജിണൽ കമ്മിറ്റി മാത്രം തെറ്റുകാരാണ് എന്ന് പറയുക അസാധ്യം… ഇതിന്റെ മൂലകാരണം എന്നത്.. ഇത്രയും വലിയ ഒരു റീജിയണിൽ എങ്ങനെ ഈ ആറു പേര് മാത്രം കലാമേളയുടെ ചുമതലക്കാരായ ഭാരവാഹികളായി വന്നു എന്നതാണ്.

പതിനെട്ട് അസോസിയേഷൻ ഉള്ള റീജിയൻ.. മുൻ വർഷങ്ങളിൽ എല്ലാം പതിനഞ്ചിനടുത്തു ഭാരവാഹികൾ..  എല്ലാ അസോസിയേഷനും റീജിണൽ കമ്മിറ്റിയിൽ പ്രതിനിധികൾ,  കൂട്ടായ പ്രവർത്തനം എന്നിവയായിരുന്നു  രണ്ട് വർഷങ്ങൾക്ക്‌ മുൻപ് വരെ റീജിയന്റെ വിജയങ്ങളുടെ അടിത്തറ…  കഴിഞ്ഞ കമ്മിറ്റിയിൽ മാത്രം എങ്ങനെ വെറും ആറു പേരായി കുറഞ്ഞു.. ചിലരെ ഒഴിവാക്കണമെന്നുള്ള വിരലിലെണ്ണാവുന്നവരുടെ മനോവൈകല്യം.. എല്ലാം എത്തിനിൽക്കുന്നത് കഴിഞ്ഞ ഇലക്ഷനിൽ… പൊതുയോഗത്തിൽ ഒരാൾ ചോദിച്ചു ” ഈ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ രൂപം എന്ത് എന്ന്? പറയാം എന്ന് പറഞ്ഞ് ഒഴിഞ്ഞ ആ ചോദ്യം ഇന്നും പ്രസക്തം.. പിന്നീടുള്ളത് ചരിത്രം പറയും.. ഒന്ന് പറയാം എടുക്കാവുന്ന ഭരമേ തുമ്പിയെക്കൊണ്ട് എടിപ്പിക്കാവു.. അതുകൊണ്ടുതന്നെ റീജിണൽ കമ്മിറ്റി അതിന്റെ എല്ലാ ശ്രമവും നടത്തി എന്ന് പറയാതെ വയ്യ… എന്നാലും ഈ യുക്മ ഇലക്ഷൻ നിരീക്ഷകർ പഠിക്കുമോ.. ഒരു ചൊല്ല് … പട്ടിയുടെ വാല് പന്തീരാണ്ട് കൊല്ലം കുഴലിൽ … ബാക്കി നിങ്ങൾക്ക് ഉചിതമെങ്കിൽ പൂരിപ്പിക്കാം… നല്ലതു മാത്രം സംഭവിക്കട്ടെ എന്ന് മാത്രം ആശംസിക്കുന്നു…

Also read: സൗത്ത് വെസ്റ്റ് റീജിയന്‍ കീഴടക്കികൊണ്ട് ജിഎംഎയുടെ കലാകാരന്‍മാര്‍ വിജയയാത്ര തുടരുന്നു : കലാതിലകം കൊച്ചുമിടുക്കി ഷാരോണ്‍ ഷാജി: ബിന്ദു സോമനും, ദിയ ബൈജുവും വ്യക്തിഗത ചാമ്പ്യന്മാര്‍

കൂടുതൽ വാർത്തകളും ചിത്രങ്ങളും പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാണ് 

[ot-video][/ot-video]

 

 

കുട്ടിയ്ക്ക് പേരിടുന്ന സമയത്ത് നല്ലൊരു പേര് കണ്ടു പിടിക്കുക അല്ലാതെ ഭൂരിഭാഗം ആളുകളും മറ്റൊന്നും ചിന്തിക്കാറില്ല. എന്നാല്‍ ചില ആളുകള്‍ എല്ലാം ശ്രദ്ധിച്ച് മാത്രമേ പേരിടാറും ഉള്ളൂ. പേരിന്റെ ആദ്യ അക്ഷരം ആ വ്യക്തിയുടെ സ്വഭാവത്തെ കാണിക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ശരി എന്ന് തോന്നുന്നു എങ്കില്‍ ഷെയര്‍ ചെയ്ത് മറ്റുള്ളവരേയും അറിയിക്കൂ.

A – ഏത് സാഹചര്യത്തെയും അതിജീവിക്കാനുള്ള കഴിവ് ഇവർക്കുണ്ടാകും.ജോലിയിൽ ആയാലും പഠിത്തത്തിലായാലും പൂർത്തിയാക്കുന്നത് വരെ ഇവർ വിശ്രമമില്ലാതെ പ്രവർത്തിക്കും. അപാര ധൈര്യ ശാലികളും പരിശ്രമികളും ആയിരിക്കും ഇവർ. ഒരിക്കലും ഇവർ പരാജയം സമ്മതിക്കില്ല.

ഏത് കാര്യവും അത് സന്തോഷമുണ്ടാക്കുന്നതോ സങ്കടമുണ്ടാക്കുന്നതോ ആയാലും വളച്ചൊടിക്കാതെ നേരെ പറയുന്നതാണ് ഇവർക്ക് ഇഷ്ടം. ഇവർ എപ്പോഴും ആകർഷണീയരായിരിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും.തൻറെ പ്രിയപ്പെട്ടവരെ എന്നും പ്രാധാന്യത്തോടെ കാണുന്നവരാണ് ഇവർ.

B – ഇവർ അൽപം നാണം കുണുങ്ങികളും തൊട്ടാവാടികളും ആയിരിക്കും. സൗന്ദര്യമുള്ള എല്ലാത്തിനോടും ഇവർക്ക് വല്ലാത്ത ഭ്രമമായിരിക്കും. ജീവിതത്തിൽ എന്നും പുതിയ വഴികൾ തേടാൻ ഇവർ ഇഷ്ടപ്പെടും. ഇവരുടെ ജീവിതം രഹസ്യങ്ങൾ നിറഞ്ഞതായിരിക്കും.

പ്രണയ വിഷയത്തിൽ ഇവർ സ്നേഹത്തിന് വേണ്ടി എത്രകാലം കാത്തിരിക്കാനും തയ്യാറാണ്. പ്രണയത്തിൽ ഇവർ പലപ്പോഴും ചതിക്കപ്പെടാറുമുണ്ട്. ഇവർക്ക് സ്വയം നിയന്ത്രിക്കാനുള്ള കഴിവ് ഉണ്ടായിരിക്കും.

C – ഇവർ കാണാൻ വളരെ ആകർഷണീയരായിരിക്കും. മറ്റുള്ളവരുടെ വേദനയിൽ പങ്കു ചേരുന്നവരാണിവർ. സുഖത്തിൽ കൂടെ നിന്നില്ലെങ്കിലും വിഷമഘട്ടം വരുമ്പോൾ സഹായിക്കാൻ മുന്നിൽ തന്നെയുണ്ടാകും. ഇവർക്ക് എല്ലാ മേഖലയിലും വിജയം ഉറപ്പാണ്. ഇവർക്ക് അൽപം കൂടുതൽ ഇമോഷണൽ സ്വഭാവമുണ്ടായിരിക്കും.

D – ഇവർ വളരെ ആകർഷണീയരും ഉന്മേഷമുള്ളവരുമായിരിക്കും. മറ്റുള്ളവരെ സഹായിക്കാൻ താത്പര്യമുള്ളവരായിരിക്കും. പ്രണയ വിഷയത്തിൽ ഇവർ അൽപം നിർബന്ധ ബുദ്ധിക്കാരായിരിക്കും. മറ്റുള്ളവരുടെ വാക്കുകൾ കേൾക്കാതെ മനസ്സിന് ശരിയെന്ന് തോന്നുന്നത് ചെയ്യാനാണ് ഇവർക്ക് ഇഷ്ടം.

ഒരു തീരുമാനം എടുത്താൽ അവർ അത് നടത്തിയ ശേഷമേ പിൻവാങ്ങുകയുള്ളൂ.ഇവർക്ക് ആരോടെങ്കിലും പ്രണയം തോന്നിയാൽ അവരെ സ്വന്തമാക്കാൻ ഏതറ്റം വരെ പോകാനും മടിക്കില്ല.

E-ചിട്ടയായ ജീവിതം നയിക്കാൻ ഇവർക്ക് എല്ലാ വസ്തുക്കളും അടുക്കും ചിട്ടയോടും ഇരിക്കുന്നതാണിഷ്ടം. ഇവർ രസികന്മാരും ചിരിയും തമാശയും നിറഞ്ഞ ജീവിതം ഇഷ്ടപ്പെടുന്നവരായിരിക്കും. പ്രണയത്തിൽ ഇവർ ഉറച്ചു നിൽക്കുന്നവരായിരിക്കില്ല. പ്രണയം അസ്ഥിയിൽ പിടിച്ച പോലെ കാട്ടുമെങ്കിലും ഇവർ ആരിലാണ് ആകൃഷ്ടരാവുക എന്ന് പറയാൻ സാധിക്കില്ല.

ഇവർക്ക് ആരോടെങ്കിലും ഇഷ്ടം തോന്നിയാൽ ഇവർ തികച്ചും ആത്മാർഥത ഉള്ളവരായിരിക്കും. ഇവർക്ക് ആഗ്രഹിക്കുന്നതെന്തും ലഭ്യമാകും.ഇവർക്ക് ആരോടെങ്കിലും ഇഷ്ടം തോന്നിയാൽ ഇവർ തികച്ചും ആത്മാർഥത ഉള്ളവരായിരിക്കും.

F – ഇവർ കാണാൻ വളരെ സെക്സിയും ആകർഷണീയരുമായിരിക്കും. തികഞ്ഞ ആത്മവിശ്വാസമുള്ള ഇവർ വളരെ ആലോചിച്ചു മാത്രമേ ചിലവുകൾ നടത്തുകയുള്ളൂ. ഇവർ വളരെ ഉത്തരവാദിത്വമുള്ളവരായിരിക്കും. പ്രണയത്തിന് ഇവർ ഏറെ പ്രാധാന്യം നൽകുന്നവരായിരിക്കും. ഇവരുടെ മനസ്സ് നിറയെ പ്രണയം ആയിരിക്കും.

G – തൻറെ പ്രവൃത്തികളിൽ നിന്ന് പാഠം ഉൾക്കൊണ്ട് വളരെ സൂക്ഷിച്ച് മാത്രമേ ഇവർ മുന്നോട്ട് പോകൂ. പലപ്പോഴും തൻറെ ആവശ്യങ്ങൾ പോലും ഒഴിവാക്കി മറ്റുള്ളവരെ സഹായിക്കാൻ ഇവർ സന്നദ്ധരായിരിക്കും. സ്വന്തം അഭിമാനത്തിന് വില കൽപ്പിക്കുന്നവരാണ് ഇവർ.ഉറപ്പില്ലാതെ ഒരാൾക്ക് വേണ്ടി വെറുതെ സമയവും പണവും ചിലവഴിക്കാൻ ഇവർ താത്പര്യപ്പെടില്ല.

H – ഏത് അർദ്ധരാത്രിയിലും മറ്റുള്ളവരെ സഹായിക്കാൻ സന്നദ്ധരും പെട്ടെന്ന് ശരിയായ തീരുമാനമെടുക്കാൻ കഴിവുള്ളവരുമായിരിക്കും H എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുള്ളവർ. ഇവർ പണത്തിന് കൂടുതൽ വില കല്പിക്കുന്നവരായിരിക്കും.

സത്യസന്ധരും മറ്റുള്ളവരോട് നന്നായി പെരുമാറാൻ കഴിയുന്നവരുമായിരിക്കും ഇവർ. പ്രണയിച്ചാൽ അത് നിലനിർത്താൻ വേണ്ടി ജീവൻ കൊടുക്കാൻ പോലും ഇവർ മടിക്കില്ല.

I – മറ്റുള്ളവരെ തന്നിലേക്ക് ആകർഷിക്കാനുള്ള പ്രത്യേക കഴിവ് ഇവർക്കുണ്ടായിരിക്കും.I അക്ഷരത്തിൽ തുടങ്ങുന്ന പേരുള്ളവരിൽ കൂടുതൽ പേരും കലാകാരന്മാർ ആയിരിക്കും. ഇവർ വാക്കിന് സ്ഥിരത ഇല്ലാത്തവരായിരിക്കും. ഒരുപാട് അവസരങ്ങൾ കിട്ടുമെങ്കിലും തൻറെ മാത്രമായ തീരുമാനങ്ങളിലേക്ക് പോകാൻ ഇവർക്ക് പ്രത്യേക കഴിവുണ്ടായിരിക്കും.

J -ജെ എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുള്ളവർ പിടിവാശിക്കാരും സ്ഥിരത ഇല്ലാത്ത സ്വഭാവത്തിനുടമകളുമായിരിക്കും. എന്തെങ്കിലും ഒരു കാര്യം ചെയ്യണമെന്ന് തീരുമാനിച്ചാൽ അത് ചെയ്തിട്ടേ അവർ പിന്മാറുകയുള്ളൂ. തനിക്ക് ഇഷ്ടമുള്ള ഒരാളുടെ കൂടെ ജീവിതാവസാനം വരെ ഒപ്പം നിൽക്കാൻ ഇവർ തയ്യാറായിരിക്കും.ഇക്കൂട്ടരെ ഇഷ്ടപ്പെടുന്നവർ ഒരുപാടുണ്ടാകും.

K – എന്തും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി ചെയ്യണം എന്ന് ആഗ്രഹിക്കുന്നവരാണിവർ. സ്വന്തം കാര്യത്തിന് മുൻ‌തൂക്കം കൊടുക്കുന്നവരും എല്ലാ കാര്യത്തിലും കൃത്യത ആഗ്രഹിക്കുന്നവരുമായിരിക്കും ഇവർ. സാമർത്ഥ്യമുള്ള പങ്കാളികളെ സ്വന്തമാക്കാനായിരിക്കും ഇവർക്ക് ഏറെ താത്പര്യം. പണം ഉണ്ടാക്കുന്ന കാര്യത്തിൽ ഇവർ മുൻപന്തിയിലായിരിക്കും.

L – എൽ എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുള്ളവർ പൊതുവേ സ്വപ്ന ജീവികളായിരിക്കും. ഇവർക്ക് വലിയ ആഗ്രഹങ്ങളുണ്ടായിരിക്കില്ല. ചെറിയ കാര്യങ്ങളിൽ പോലും ഇവർ സന്തോഷം കണ്ടെത്താൻ ശ്രമിക്കും. കുടുംബത്തെ ഒത്തൊരുമിച്ച് കൊണ്ടുപോകാൻ പ്രാപ്തിയുള്ളവരായിരിക്കും ഇവർ.

ആത്മാർത്ഥ പ്രണയത്തിൽ വിശ്വസിക്കുന്നവരാണെങ്കിലും ഇവർ ആദർശവാദികളായിരിക്കും. ഇവർ കാണാൻ നല്ല ആകർഷണീയത ഉള്ളവരായിരിക്കും.

M – കുടുംബത്തോട് പ്രത്യേക സ്നേഹമുള്ളവരായിരിക്കും ഇവർ. പണം ചിലവാക്കുന്നതിൽ ഒരു മടിയും കാണിക്കില്ല. ഇവർ വളരെയേറെ രഹസ്യ സ്വഭാവമുള്ളവരായിരിക്കും. നേരിട്ട് പറഞ്ഞു തീർക്കാവുന്ന പ്രശ്നങ്ങൾ പോലും മനസ്സിൽ കൊണ്ടു നടന്ന് പ്രതികാര ബുദ്ധിയോടെ പ്രവർത്തിക്കുന്ന ഇവരെ സൂക്ഷിക്കണം.

താൻ സ്നേഹിക്കന്നത് പോലെ തന്നെ പങ്കാളി തന്നെയും സ്നേഹിക്കണമെന്ന് ഇവർ ആഗ്രഹിക്കും. ഇവരുടെ അനാവശ്യ വാശി പലപ്പോഴും അപകടങ്ങളിൽ കൊണ്ട് ചാടിക്കും.

N – ചെയ്യുന്ന ജോലികൾ എപ്പോഴും വളരെ കുറ്റമറ്റതായിരിക്കണമെന്ന് ആഗ്രഹമുള്ളവരാണിവർ. ഇവർ തുറന്ന മനസ്സിൻറെ ഉടമകളായിരിക്കും. എല്ലാവർക്കും നല്ലത് വരണമെന്ന് ആഗ്രഹിക്കുന്നവരാണെങ്കിലും വീണ്ടു വിചാരം ഇല്ലാതെ പ്രവർത്തിക്കുന്ന സ്വഭാവം ഇവരിൽ കൂടുതലായിരിക്കും.

ഇവർ പ്രണയ കാര്യങ്ങളിൽ വിശ്വസ്തരായിരിക്കും. എന്നാൽ ചിലപ്പോൾ ചതിക്കാനും ഇവർ മടിക്കാറില്ല.

O – വളരെയധികം സാമൂഹിക പ്രതിബന്ധതയുള്ളവരാണിവർ. കുറച്ച് സംസാരിക്കുകയും കൂടുതൽ പ്രവൃത്തിക്കുകയും ചെയ്യുന്ന ഇവർ അതി ബുദ്ധിശാലികളായിരിക്കും. പ്രണയത്തിൻറെ കാര്യത്തിൽ വളരെ ഉത്തരവാദിത്വമുള്ള ഇവർ ഒരാളെ മനസ്സ് കൊണ്ട് ഇഷ്ടപ്പെട്ടാൽ ഒരിക്കലും അതിൽ നിന്ന് മാറില്ല. ഇവർ ജീവിതത്തിൻറെ എല്ലാ മേഖലകളിലും വിജയിക്കും.

P – ഏറ്റെടുക്കുന്ന ജോലികൾ തികഞ്ഞ ആത്മാർഥതയോടെ പൂർത്തീകരിക്കുന്ന ഇവർ എല്ലാവരെയും ഒത്തൊരുമയോടെ കൊണ്ടുപോകാൻ ആഗ്രഹിക്കുന്നവരായിരിക്കും.ഇവരുടെ ജീവിതത്തിൽ എപ്പോഴും പ്രശ്നങ്ങളായിരിക്കും.എന്ത് പ്രശ്നമുണ്ടായാലും കുടുംബത്തെ കൈവിടാതെ ഇവർ കൂടെ നിർത്തും. സ്വന്തം തീരുമാനങ്ങൾ ചില സമയങ്ങളിൽ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കാൻ ഇവർ ശ്രമിക്കാറുണ്ട്.

Q – വിശ്വസ്തരും സത്യസന്ധരും സഹനശക്തിയുമുള്ള ഇവർ ആഗ്രഹങ്ങൾ അധികമുള്ളവർ ആയിരിക്കില്ല. എല്ലാവരാലും ഇവർ പെട്ടെന്ന് ആകർഷിക്കപ്പെടും.

R – കുടുംബ ബന്ധത്തിന് ഏറെ പ്രാധാന്യം നൽകുന്നവരാണ് R എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുള്ളവർ. മറ്റാർക്കും ചെയ്യാൻ കഴിയാത്ത പ്രവൃത്തികൾ ചെയ്യാൻ ഇവർക്ക് താത്പര്യം കൂടും. ഏതൊരു കാര്യത്തിലും മുൻപന്തിയിലെത്താൻ ഇവർക്ക് സാധിക്കും.

സൗന്ദര്യ ആരാധകരായ ഇവരുടെ ദാമ്പത്യബന്ധം അത്ര സുഖകരമായിരിക്കില്ല. വളരെ ഒതുങ്ങി ജീവിക്കുന്ന സ്വഭാവക്കാരും ടെൻഷൻ അധികം ആഗ്രഹിക്കാത്തവരുമായിരിക്കും.

S – വളരെയധികം പരിശ്രമികളും സംസാരത്തിലൂടെ ആരെയും പാട്ടിലാക്കാനുള്ള പ്രത്യേക കഴിവും S എന്ന അക്ഷരത്തിൽ തുടങ്ങുന്ന പെരുള്ളവർക്കുണ്ടാകും. പൊതുവേ നന്മയുള്ള സ്വഭാവത്തിനുടമകളാണെങ്കിലും പലപ്പോഴും ഇവരുടെ സംസാര രീതി മറ്റുള്ളവരിൽ അലോസരമുണ്ടാക്കും.

ഏതു കാര്യവും ചിന്തിച്ച് മാത്രമേ ഇവർ ചെയ്യുകയുള്ളൂ. പ്രണയത്തിൻറെ കാര്യത്തിൽ അൽപം നാണം കുണുങ്ങികളായിരിക്കും ഇവർ.

T – പരിശ്രമികളല്ലെങ്കിലും പണത്തിന് ഒരു കുറവും ഇല്ലാത്തവരാണ് T എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുള്ളവർ. ഇവർക്ക് രഹസ്യങ്ങൾ സൂക്ഷിക്കാൻ ഒരു പ്രത്യേക കഴിവുണ്ടായിരിക്കും.

പണം ചിലവാക്കാൻ ഇവർക്ക് യാതൊരു മടിയും ഉണ്ടാകില്ല. വളരെ റൊമാൻറിക് സ്വഭാവക്കാരായിരിക്കും ഇവർ. ആകർഷണീയ വ്യക്തിത്വത്തിനുടമകളായ ഇവർ എപ്പോഴും സന്തോഷം മാത്രം ആഗ്രഹിക്കുന്നവരായിരിക്കും.

U – മറ്റുള്ളവർക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാൻ ഇവർ എങ്ങനെയും സമയം കണ്ടെത്തും. ഏറെ പരിശ്രമികളാണെങ്കിലും പലപ്പോഴും അത് പരാജയത്തിലാണ് അവസാനിക്കുക.

സ്വന്തം സന്തോഷത്തേക്കാൾ പങ്കാളിയുടെ സ്നേഹത്തിന് മുൻ‌തൂക്കം നൽകുന്നവരായിരിക്കും ഇവർ. ഉന്നതിയിലേക്ക് കുതിക്കുമ്പോൾ ഇവർ ഒരിക്കലും തിരിഞ്ഞ് നോക്കാറില്ല.

V – സ്വന്തം കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവെയ്ക്കാൻ ഇഷ്ടപ്പെടാത്ത സ്വഭാവക്കാരാണ് ഇവർ. തമാശകൾ പോലും സീരിയസ്സായി എടുത്ത് ഇവർ പ്രശ്ങ്ങൾ സൃഷ്ടിക്കും. അലസ സ്വഭാവമായിരിക്കും ഇക്കൂട്ടർക്ക്. ഇവരെ നിർബന്ധിച്ച് ജോലി ചെയ്യിപ്പിക്കാൻ ശ്രമിച്ചാലും നടക്കില്ല.

W – ഈഗോ വളരെയധികം ഉള്ളവരും ഹൃദയ വിശാലത തീരെ ഇല്ലാത്തവരുമാണ് W എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുള്ളവർ. സ്വയം പുകഴ്ത്തുന്നത് ഇവർക്ക് ഏറെ ഇഷ്ടമാണ്. ഏർപ്പെടുന്ന ഏത് കാര്യത്തിലും ഇവർ വിജയിച്ചിരിക്കും. സ്നേഹം പുറത്ത് പ്രകടിപ്പിച്ചില്ലെങ്കിലും വളരെ സ്നേഹം മനസ്സിൽ സൂക്ഷിക്കുന്നവരായിരിക്കും ഇവർ.

X – എന്ത് പറയുന്നു, എന്ത് ചെയ്യുന്നു എന്ന് സ്വയം തിരിച്ചറിയാൻ കഴിയാത്ത സ്വഭാവക്കാരായിരിക്കും ഇവർ. ഇത് പലപ്പോഴും ഇവരെ കുഴപ്പത്തിൽ കൊണ്ട് ചെന്ന് ചാടിക്കും.

കാര്യങ്ങൾ കൃത്യമായി ചെയ്യാൻ ഇവരെ കഴിഞ്ഞേ ആളുണ്ടാവൂ. പെട്ടെന്ന് ജോലികൾ ചെയ്ത് തീർക്കണമെന്ന് ഇഷ്ടപ്പെടുന്നവരാണ് ഇവർ. ദേഷ്യം പെട്ടെന്ന് വരുന്ന ഇവർ പ്രണയത്തിന്റെ കാര്യത്തിൽ ഒന്നിലധികം പേരെ ആകർഷിക്കാനുള്ള പ്രത്യേക കഴിവ് ഉള്ളവരായിരിക്കും.

Y – ഭക്ഷണ പ്രിയരും പണം ചിലവാക്കുന്നതിൽ യാതൊരു മടിയും കാണിക്കാത്തവരുമാണിവർ. ആരെങ്കിലും എന്തിനെ കുറിച്ചെങ്കിലും അഭിപ്രായം ചോദിച്ചാൽ അതിന് നേരായ മാർഗ്ഗം കാട്ടികൊടുക്കാൻ ഇവർ മിടുക്കരായിരിക്കും.

പങ്കാളിയുടെ ഒരു കാര്യവും ഇവർ ഓർത്തു വെയ്ക്കാറില്ലെങ്കിലും ഇവരുടെ സ്നേഹത്തിന് മുന്നിൽ ഇവയെല്ലാം പെട്ടെന്ന് തന്നെ ക്ഷമിക്കപ്പെടുന്നു. വളരെ ദൂരെ നിന്നുകൊണ്ട് തന്നെ മറ്റുള്ളവരുടെ സ്വഭാവം തിരിച്ചറിയാനുള്ള ഒരു പ്രത്യേക കഴിവ് ഇവർക്കുണ്ടാകും. ഇവർ അധികം സംസാരിക്കുന്ന സ്വഭാവകാരല്ല.

Z – ഇവർ കാഴ്ചയിൽ സാധാരണക്കാരെ പോലെയാണെങ്കിലും അതീവ ബുദ്ധിശാലികളായിരിക്കും. എന്തും തുറന്ന് പറയുന്ന ഇവർ ജീവിതം ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. റൊമാൻറിക് സ്വഭാവക്കാരായ ഇവർക്ക് ആരെയും പെട്ടെന്ന് ആകർഷിക്കാനുള്ള കഴിവുണ്ടായിരിക്കും. തനിക്ക് കിട്ടാത്ത കാര്യത്തെ കുറിച്ചോർത്ത് വിഷമിച്ചിരിക്കാതെ പുതിയ അവസരങ്ങൾ തേടി ഇവർ മുന്നോട്ട് പോയിക്കൊണ്ടിരിക്കും.

നടിയെ ആക്രമിച്ച കേസില്‍ 85 ദിവസത്തെ ജയില്‍വാസത്തിനുശേഷം ജാമ്യം ലഭിച്ച ദിലീപിനോടുള്ള ആവേശം സോഷ്യല്‍ മീഡിയയിലെ പല ആരാധക പേജുകളിലും അതിരുകടക്കുന്നു. ദിലീപിനോടുള്ള ആരാധനയോടൊപ്പം മറ്റുപലര്‍ക്കുമുള്ള താക്കീതാണിത് എന്നാണ് ആരാധകര്‍ പറയുന്നത്.

ലോസേഴ്‌സ് മീഡിയ എന്നുപേരായ ഒരു ഫെയ്‌സ്ബുക്ക് പേജ് കടുത്ത സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തി കഴിഞ്ഞ ദിവസം പുലിവാലുപിടിച്ചു. ഏട്ടനെതിരെ സംസാരിച്ച ഫെമിനിച്ചികള്‍ ഓര്‍ത്താല്‍ നന്ന്, യഥാര്‍ഥ ക്വട്ടേഷന്‍ കാണാന്‍ പോകുന്നേയുള്ളൂ, എന്നിങ്ങനെപോകുന്നു പേജിലെ വെല്ലുവിളി.

 

ദിലീപേട്ടന്‍ ഒന്നുമനസുവച്ചാല്‍ മതി, നീയൊക്കെ ഇവിടെ ആണ്‍പിള്ളാരുടെ ഫോണിലെ തുണ്ടുപടങ്ങളാകും എന്നും കുറിപ്പില്‍ പറയുന്നു. എന്നാല്‍ പോസ്റ്റിന് മാപ്പുപറഞ്ഞുകൊണ്ട് പേജ് പിന്നീട് രംഗത്തെത്തി. ഒരു അഡ്മിന്‍ സര്‍ക്കാസം എന്ന നിലയില്‍ കുറിച്ചതാണത് എന്നായിരുന്നു ന്യായീകരണം.

രുചിയേറും വിഭവങ്ങൾ തയ്യാറാക്കി മലയാളികളുടെ മനസ്സുകളിൽ ഇടം നേടിയ അവതാരക ആണ് ലക്ഷ്മി നായർ .ഒരു പക്ഷെ കുക്കറി ഷോകളിൽ ഏറ്റവും നല്ല പരിപാടികളിൽ ഒന്നായിരുന്നു ലക്ഷ്മി നായർ അവതരിപ്പിച്ച ഷോ .പിന്നീട് എല്ലാ ചാനലുകളിലും കുക്കറി ഷോകൾ വന്നതോടെ വ്യത്യസ്തമായ ഒരു ആശയവുമായി എത്തി ലക്ഷ്മി നായർ .

പല സ്ഥലങ്ങളിലും യാത്ര ചെയ്തു അവിടുത്തെ പ്രധാന വിഭവം പരീക്ഷിക്കലും പരിചയപ്പെടുത്തുന്നതുമായ ഒരു കുക്കറി ഷോ ആയിരുന്നു ലക്ഷ്മി നായർ പിന്നീട് ചെയ്തിരുന്നത് .നല്ല ഒരു പാചകക്കാരി മാത്രം ആയിരുന്നില്ല ലക്ഷ്മി നായർ, ഡോ. പി ലക്ഷ്മി നായർ തിരുവനന്തപുരം ലോ അക്കാദമിയിലെ പ്രിൻസിപ്പലും ആണ്. മാജിക് ഓവൻ, ഫ്ലേവർസ് ഓഫ് ഇന്ത്യ എന്ന പരിപാടികൾ ആയിരുന്നു ലക്ഷ്മി നായർ അവതരിപ്പിച്ചത്. ഒരു വർഷത്തോളം വാർത്ത അവതാരക ആയും സേവനം അനുഷ്ടിച്ച ലക്ഷ്മി നായർ മൂന്നു പുസ്തകങ്ങളും രചിച്ചിട്ടുണ്ട് .പാചക രുചി ,പാചക കല, പാചക വിധികൾ എന്നിങ്ങനെ ആണ് പുസ്തകങ്ങളുടെ പേര് .ഇതിനു പുറമെ കേറ്ററിന എന്ന കേറ്ററിംഗ് സ്ഥാപനവും ഇവർ നടത്തുന്നു .

നിറപറ ഉത്പന്നങ്ങളുടെ ബ്രാൻഡ് അംബാസഡറുമാണ് ലക്ഷ്മി നായർ .2017 ഇൽ ഒരുപാട് വിവാദങ്ങൾക്ക് വിധേയ ആയി ലക്ഷ്മി നായർ .താൻ പ്രിൻസിപ്പൽ ആയിരിക്കുന്ന അതെ കോളേജിൽ ഉള്ള വിദ്യാർത്ഥിനി ആണ് ലക്ഷ്മിയുടെ മരുമകൾ ആവാൻ പോകുന്ന അനുരാധ .തന്റെ അധികാര പരിധി ഉപയോഗിച്ച് ഈ കുട്ടിക്ക് മാർക്ക് അധികം കൊടുത്തു എന്ന വിവാദങ്ങളും ലക്ഷ്മി നായർക്കെതിരെ ഉയർന്നിരുന്നു .

ഈ കുപ്രസിദ്ധിക്കു ശേഷം മകന്റെ വിവാഹ നിശ്ചയ വീഡിയോയിൽ ആണ് ലക്ഷ്മി നായർ വീണ്ടും മാധ്യമങ്ങളിലേക്കു എത്തുന്നത് .മകൻ വിഷ്ണുവിന്റേയും അനുരാധയുടെയും വിവാഹ നിശ്‌ചയ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത് .ഏതൊരു ന്യൂ ജനറേഷൻ വിവാഹ വീഡിയോ പോലെ വളരെ മനോഹരമായി തന്നെ ആണ് .ചിത്രീകരിച്ചിരിക്കുന്നത്.

വിവാഹ നിശ്ചയ വീഡിയോ കാണാം

ഇന്ത്യന്‍ സിനിമയുടെ വിസ്മയമായി മാറിയ ബാഹുബലിക്ക് ശേഷം പ്രേക്ഷകരുടെ മനം കീഴടക്കിയ താരങ്ങളാണ് പ്രഭാസും അനുഷ്‌ക ഷെട്ടിയും. സിനിമയുടെ വമ്ബന്‍ വിജയത്തിനു ശേഷം പ്രഭാസിന്റെയും അനുഷ്‌ക ഷെട്ടിയുടെയും വിവാഹത്തെ കുറിച്ച് ഗോസിപ്പുകളുടെ ഘോഷയാത്രയായിരുന്നു കണ്ടത്. എന്നാല്‍ അതെല്ലാം വെറും ഗോസിപ്പ് മാത്രമാണെന്നും അനുഷ്‌ക ഉടന്‍ വിവാഹിതയാകുമെന്നുമുള്ള വാര്‍ത്തകളായിരുന്നു ആസമയം പുറത്തു വന്നത്.

എന്നാല്‍ ഇപ്പോള്‍ ഇതാ ആ ഗോസിപ്പുകളെല്ലാം സത്യമാകാന്‍ പോവുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇരുവരും തമ്മിലുള്ള വിവാഹം ഉടന്‍ നടക്കുമെന്നും ഇക്കാര്യവുമായി ബന്ധപ്പെട്ട ഔദ്യോഗികമായ അറിയിപ്പ് അടുത്തുതന്നെ അവര്‍ പുറത്തുവിടുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. താരങ്ങളുടെ വിവാഹ നിശ്ചയം ഈ വര്‍ഷം ഡിസംബറില്‍ ഉണ്ടായേക്കുമെന്നും വിവാഹത്തിനോടനുബന്ധിച്ച് അനുഷ്‌ക ശരീര സംരക്ഷണത്തിന് പ്രധാന്യം കൊടുക്കുകയാണെന്നുമാണ് ഇന്ത്യ ഡോട്ട് കോം എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഒരു ട്വീറ്റില്‍ നിന്നായിരുന്നു താരങ്ങളുടെ പേരില്‍ ഗോസിപ്പുകള്‍ പ്രചരിച്ചത്. സിനിമ നിരുപകനായ ഉമൈര്‍ സന്ദു എന്നയാളുടെ ട്വിറ്ററില്‍ നിന്നാണ് അനുഷ്‌കയുടെയും പ്രഭാസിന്റെയും വിവാഹം ഈ ഡിസംബറില്‍ തീരുമാനിക്കുമെന്ന വാര്‍ത്ത പൂറത്തുവന്നത്. പ്രഭാസും അനുഷ്‌കയും പരസ്പരം നല്‍കുന്ന സ്‌നേഹവും സംരക്ഷണവുമാണ് അവരെ ഇപ്പോള്‍ വിവാഹത്തിലേക്ക് എത്തിച്ചിരിക്കുന്നതെന്നും താരങ്ങള്‍ പ്രണയത്തിലാണെന്നും ട്വീറ്റിലൂടെ സന്ദു പറഞ്ഞിരുന്നു.

RECENT POSTS
Copyright © . All rights reserved