ജാമ്യത്തിലിറങ്ങിയ ദിലീപിനെ മലയാളസിനിമാമേഖലയിലെ പ്രമുഖർ സന്ദർശിച്ചു. വീടിന് പുറത്ത് കാത്തുനിന്ന ആരാധകരോട് കുശലം പറഞ്ഞുവെങ്കിലും മാധ്യമങ്ങളോട് പ്രതികരിക്കാൻ ദിലീപ് തയ്യാറായില്ല.ദിലീപിനെ സന്ദർശിച്ച നടി കെപിഎസി ലളിത ദിലീപിന് ജാമ്യം ലഭിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്നും അതുകൊണ്ടാണ് വീട്ടിലെത്തിയതെന്നും കെപിഎസി ലളിത പറഞ്ഞു.രാത്രി ഏറെ വൈകി തന്റെ അഭിഭാഷകനായ ബി രാമൻപിള്ളയെ ദിലീപും കാവ്യയും സന്ദർശിച്ചിരുന്നു.
അതേസമയം ദിലീപിനെ സന്ദർശിക്കാനെത്തിയ സംവിധായകൻ എബ്രിഡ് ഷൈൻ ദൃശ്യങ്ങൾ പകർത്തിയതിന് മാധ്യമങ്ങളോട് തട്ടിക്കയറി. ഒരു കാര്യവും ഇല്ലാതെ വാഹനം റോഡിനു നടുവിൽ നിർത്തി ദൃശ്യ മാധ്യമ പ്രവർത്തകരോട് തട്ടി കയറുകയായിരുന്നു. സിനിമയിലെ ഒരു കൂട്ടം സംഘം മുഴുവൻ മാധ്യമങ്ങൾക്കു എതിരെ തിരഞ്ഞിട്ടുണ്ട് അതിന്റെ ഭാഗമായി വേണോ ഇതിനെയും കാണാൻ
കടപ്പാട് ദൃശ്യങ്ങൾ : മനോരമ ന്യൂസ്
ദിലീപ് ജാമ്യത്തില്‍ പുറത്തിറങ്ങിയതോടെ പൃഥിരാജിനെതിരെ സിനിമാ മേഖലയില്‍ ചേരി രൂപപ്പെടുന്നു. ഇതിന്റെ ഭാഗമായി നടനും എംഎല്‍എയുമായ ഗണേഷ്‌കുമാര്‍ പൃഥ്വിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തി കഴിഞ്ഞു. ദിലീപിനെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിനു പിന്നില്‍ പൃഥ്വിയുടെ കൈയുണ്ടായിരുന്നുവെന്നാണ് ആരോപണം. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കാന്‍ തിടുക്കം കാട്ടിയവര്‍ക്കെതിരെ ഗണേഷ് രംഗത്തെത്തിയിരിക്കുന്നതെന്ന കാര്യം ശ്രദ്ധേയമാണ്. ഒരു ദേശീയ മാധ്യമത്തോടാണ് ഗണേഷ് കുമാര്‍ ദിലീപിനെ പുറത്താക്കാനുണ്ടായ സാഹചര്യം വെളിപ്പെടുത്തിയത്.
പൃഥ്വിരാജിനെപ്പോലുള്ളവരെ പ്രീതിപ്പെടുത്താന്‍ വേണ്ടിയാണ് ചിലര്‍ ഇത് ചെയ്തതെന്നാണ് താന്‍ കരുതുന്നതെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി. ദിലീപിനെ പുറത്താക്കണമെന്ന് ഏറ്റവും നിര്‍ബന്ധം പൃഥ്വിരാജിനായിരുന്നുവെന്ന് ആ സമയം മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഘടനയുടെ നിയമം അനുസരിച്ച് പ്രാഥമികാംഗത്വം റദ്ദ് ചെയ്യാനാകില്ലെന്നും താല്‍ക്കാലികമായി മരവിപ്പിക്കാന്‍ മാത്രമേ സാധിക്കുകയുള്ളുവെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. അതേസമയം, അമ്മയുടെ ഭാഗമാകണോ വേണ്ടയോയെന്ന് നിലവിലെ സാഹചര്യത്തില്‍ ദിലീപാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ താനായിരുന്നു ദിലീപിന്റെ സ്ഥാനത്തെങ്കില്‍ പൊന്നുകൊണ്ടു പുളിശേരിവച്ചു തന്നാലും താന്‍ അമ്മയില്‍ തുടരില്ലെന്നും ഗണേഷ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ദിലീപിനെ കാണാന്‍ ഒഴുക്കാണ്. ദിലീപ് ജാമ്യത്തിലിറങ്ങിയതോടെ എതിര്‍ത്തിരുന്നവര്‍ പലരും നിലപാട് മാറ്റവുമായി രംഗത്തെത്തി. ദിലീപിന് ജാമ്യം കിട്ടിയതിന് പിന്നാലെ തിയേറ്ററുടമകളുടെ സംഘടനാ പ്രസിഡന്റ് സ്ഥാനത്ത് ദിലീപ് വീണ്ടും എത്തും.
തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള (ഫിയോക്) രൂപീകരിച്ചത് ദിലീപായിരുന്നു. നേരത്തെ താരം അറസ്റ്റിലായതിന് പിന്നാലെ ദിലീപിനെ പ്രസിഡന്റ് സ്ഥാനത്തു നിന്നും പുറത്താക്കിയിരുന്നു. തുടര്‍ന്ന് വൈസ് പ്രസിഡന്റായിരുന്ന ആന്റണി പെരുമ്പാവൂരിനെയായിരുന്നു താത്കാലിക പ്രസിഡന്റായി തിരഞ്ഞെടുത്തത്. ദിലീപിനായി ഇപ്പോള്‍ സ്ഥാനം ഒഴിയാന്‍ ആന്റണിയും താല്‍പ്പര്യപ്പെട്ടു.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ യുകെ മലയാളികൾ ഉൾപ്പെടെ പ്രവാസികളുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. കേരളത്തില്‍ തന്നെ പലരും വിമാന യാത്ര നടത്തിയിട്ടുല്ലാവരും നടത്താന്‍ ആഗ്രഹിക്കുന്നവരുമാണ്. വിമാനത്തിലെ സ്ഥിര യാത്രക്കാര്‍ക്ക് പോലും ഇപ്പോഴും ആകാശ യാത്രയ്ക്കുള്ളിലെ ചില രഹസ്യങ്ങള്‍ അറിഞ്ഞുകൂടാ. പൈലറ്റോ മറ്റു ജീവനക്കാരോ ഇതിനെ കുറിച്ച് യാത്രക്കാരുമായി ഒന്നും പങ്കുവയ്ക്കാറുമില്ല. ഇവിടെ ഇപ്പോള്‍ നിങ്ങളുമായി ഞങ്ങള്‍ പങ്കുവയ്ക്കാന്‍ പോകുന്നത് പൊതു യാത്രക്കാര്‍ക്കറിയാത്ത ആ രഹസ്യങ്ങളാണ്.
വിമാനം തകര്‍ന്നു വീഴാന്‍ ഇടിമിന്നല്‍ ഒരു കാരണമോ? മിന്നലേറ്റ് അവസാനമായി വിമാനം തകര്‍ന്നു 1967 ലാണ്. അതിന്‍ ശേഷം മിന്നലേല്‍ക്കാതിരിക്കാനുള്ള പ്രത്യേക സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇപ്പോള്‍ മിന്നലേറ്റുള്ള അപകടങ്ങള്‍ ഉണ്ടാകാറെയില്ല
വിമാനത്തില്‍ പക്ഷികള്‍ ഇടിക്കാറുണ്ടോ? വിമാനം പറക്കുന്ന ഓള്‍റ്റിട്യൂട് കൂടുതലാണ് അത് കൊണ്ട് പക്ഷികളുമായി കൂട്ടിമുട്ടാറില്ല. ഇനി അഥവാ മുട്ടിയാല്‍ ടേക്ക് ഓഫ് സമയത്തോ, ലാന്‍ഡിംഗ് സമയത്തോ ആയിരിക്കും.
വിമാനത്തില്‍ പതിമൂന്നാം നമ്പര്‍ നിരയില്ല? പതിമൂന്നാം നമ്പര്‍ അത്ര പന്തിയുള്ള നമ്പര്‍ അല്ലെന്നാണ് ലോക വിശ്വാസം. ദുരന്തങ്ങലുമായി സംഖ്യക്ക് ബന്ധമുണ്ടെന്ന് പലരും വിശ്വസിക്കുന്നു ഇതിന്‍റെ പശ്ചാത്തലത്തില്‍ പതിമൂന്നാം നമ്പര്‍ ഒഴിവാക്കിയിരിക്കുന്നത്.
വിമാനത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലാത്തത് എന്ത്കൊണ്ട്? വിമാന ടേക്ക് ഓഫ് സമയത്ത് ഫോണ്‍ സ്വിച്ച് ഓഫ് ആക്കാന്‍ പറയാറുണ്ട്. വിമാനത്തിലെ നാവിഗേഷന്‍ സംവിധാനവുമായി ഫോണ്‍ കൂടികലാരന്‍ സാധ്യതയുണ്ടെന്ന കാരണം കൊണ്ടാണ് ഫോണ്‍ ഓഫ് ചെയ്യാന്‍ പറയുന്നത്. പക്ഷെ നാവിഗേഷന്‍ സംവിധാനത്തിലേക്ക് പ്രവേശിക്കാനുള്ള ശക്തിയൊന്നും ഫോണുകള്‍ക്ക് ഇല്ലെന്നതാണ് സത്യാവസ്ഥ.
വിമാനത്തില്‍ പുകവലി പാടില്ല പിന്നെയെന്തിന്‍ ആഷ്ട്രേ? 1973ല്‍ വിമാനത്തില്‍ പുകവലി നിരോധിക്കാത്ത കാലത്ത് ഒരാള്‍ അലക്ഷ്യമായി സിഗരട്ട് കുട്ടി വലിച്ചെറിയുകയും അപകടമുണ്ടാവുകയും ചെയ്തതിന്‍റെ പശ്ചാത്തലത്തില്‍ പുകവലി നിരോധിക്കുകയും ആഷ്ട്രേകള്‍ സ്ഥാപിക്കുകയും ചെയ്യുകയുണ്ടായത്.
വിമാനത്തിലെ ഓക്സിജന്‍ മാസ്ക്? ഏതെങ്കിലും സാഹചര്യത്തില്‍ ഓക്സിജന്‍ നിലച്ചാല്‍ പതിനഞ്ചു മിനിറ്റ് സമയത്തേക്ക് ഈ മാസ്ക് ഉപയോഗിക്കാം. ഓള്‍ഡിട്ട്യൂട് കൂടുമ്പോള്‍ ശ്വാസ തടസ്സം സാധാരണമാണ്. അപ്പോള്‍ തന്നെ ഓള്‍ഡിട്ട്യൂട് ചേഞ്ച് ചെയ്തു പൈലറ്റുമാര്‍ക്ക് ഇത് പരിഹരിക്കാനും സാധിക്കും.
പൈലറ്റിന്‍ ടോയ്ലറ്റില്‍ പോകേണ്ടി വന്നാല്‍? ഈ സമയത്ത് സീറ്റ് ബെല്‍റ്റ് സയിന്‍ തെളിയും എല്ലാവരും സീറ്റ് ബെല്‍റ്റ് ലോക്ക് ചെയ്തിരിക്കണം. പൈലറ്റ് ഡ്രൈവിംഗ് സീറ്റില്‍ നിന്ന് മാറുന്ന സമയത്ത് ആരും പ്രശ്നങ്ങള്‍ ഇണ്ടാക്കതിരിക്കാന്‍ വേണ്ടിയാണ് ഈ കരുതല്‍.
വിമനത്തിലിരുന്ന് മദ്യപിച്ചാല്‍ പെട്ടന്ന് കിക്കാകുമോ? വിമാനത്തില്‍ ഓക്സിജന്‍ കുറവായതിനാല്‍ ലഹരി പെട്ടന്ന് തലയില്‍ കേറുമെന്നാണ് പറയുന്നത്. പക്ഷെ ശാസ്ത്രീയമായ പഠനത്തില്‍ ഇത് പ്രൂവ് ചെയ്യപ്പെട്ടിട്ടില്ല.
വിമാനം ബെര്‍മുഡ ട്രയാംഗിളിന്‍ മുകളിലൂടെ പറക്കുമോ? പല അപകടങ്ങളും ശാപം കിട്ടിയ സ്ഥലമയുമാണ് അറ്റ്‌ലാന്റിക്ക് സമുദ്രത്തിലെ ബെര്‍മുഡ ട്രയാംഗിളിനെ പലരും കണക്കാക്കിയിരിക്കുന്നത്. പൊതുവേ ഇതിന്‍റെ മുകളിലൂടെ വിമാനങ്ങള്‍ പറക്കാറില്ല.
വിമാനം പറക്കുന്ന സമയത്ത് വാതില്‍ തുറന്നാല്‍? വിമാനത്തില്‍ പ്ലഗ് ഡോര്‍ ആണ് ഉപയോഗിചിടുള്ളത്. വായുമര്‍ദ്ടത്താല്‍ ഇത് തുറക്കുവാന്‍ സാധിക്കില്ല എത്ര വലിയ ശക്തി വിചാരിച്ചാലും.
ക്യാബിന്‍ ക്രൂവിന്‍ എന്തിന്‍ പൊക്കവും ഭാരവും? ആറടിയോളം പൊക്കമുള്ള കമ്പാര്‍ട്ട്മെന്റില്‍ നിന്നും സാധനങ്ങള്‍ എടുക്കാന്‍ അഞ്ചടി പോക്കമുള്ളവര്‍ക്കെ പറ്റുകയുള്ളൂ. അത്കൊണ്ട് ക്യാബിന്‍ ക്രൂവിന് 5 അടി 2 ഇഞ്ച് ഉയരം വേണം. എമര്‍ജന്‍സി ഘട്ടങ്ങളില്‍ എമര്‍ജന്‍സി എക്സിറ്റ് വഴി ആള്‍കാരെ രക്ഷപെടുത്തണമെങ്കിലും ഇത്രയും ഉയരമുള്ളവര്‍ക്കെ സാധിക്കു.
വിമാനകത്തു നിന്ന് വെടിവച്ചാല്‍? വിമാനത്തിനകത്ത് വെടിവച്ചാല്‍ അത് പതിക്കുന്ന സ്ഥലമനുസരിച്ചിരിക്കും അതിന്‍റെ തീവ്രത. വിന്റോയില്‍ ആണ് വെടി കൊള്ളുന്നതെങ്കില്‍ ആ സ്ഥലത്തേക്ക് സകല മര്‍ദ്ദവും പതിക്കും ബെല്‍റ്റ് ഉറപ്പിച്ചു വയ്ക്കാന്‍ പറ്റാത്ത അവസ്ഥ വരികയും ചെയ്യും. വിമാനത്തിന്‍റെ പുറം ചട്ടയിലാണെങ്കില്‍ വലിയ സ്ഫോടനങ്ങള്‍ക്ക് വരെ കാരണമായേക്കാം.
നടി അക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് പിന്തുണ പ്രഖ്യാപിക്കുന്ന സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ നടി സജിതാ മഠത്തിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ചിലത് പറയാതിരിക്കാനാവില്ലെന്ന വാചകത്തോടെയാണ് ഫെയ്‌സ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്. താന്‍ നടിക്ക് ഒപ്പമാണ് എന്നതിന്റെ അര്‍ത്ഥം ആരെയെങ്കിലും കുറ്റക്കാരനായി കാണുന്നു എന്നല്ല. ബിസിനസ്സ് ബന്ധങ്ങളും സൗഹൃദവുമുള്ളത് കൊണ്ടാകാം സിനിമാ പ്രവര്‍ത്തകര്‍ കുറ്റാരോപിതന് പിന്തുണ പ്രഖ്യാപിക്കുന്നത്. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതികരിച്ച പ്രകാശ് രാജിന്റെ നിലപാടുകളുടെ ആര്‍ജ്ജവമൊന്നും ഈ സിനിമാ പ്രവര്‍ത്തകരില്‍ നിന്നും താന്‍ പ്രതീക്ഷിക്കുന്നില്ലെന്നും സജിതാ പറയുന്നു.
സജിതാ മഠത്തിലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്
ചിലത് പറയാതിരിക്കാനാവില്ല.
ഞാന്‍ അവള്‍ക്ക് ഒപ്പമാണ് എന്നതിന്റെ അര്‍ത്ഥം ഞാന്‍ ആരെയെങ്കിലും കുറ്റക്കാരനായി കാണുന്നു എന്നതല്ല. അത് പോലീസും കോടതിയുമാണ് തീരുമാനിക്കേണ്ടത്. ചിലര്‍ കുറ്റ ആരോപിതരായി നമ്മുടെ മുമ്പിലുണ്ട്. കോടതിയും, പോലീസും, പണത്തിന്റയും പ്രശസ്തിയുടെയും സ്വാധീനത്തില്‍ പെടാതെ കാക്കാന്‍ നമുക്ക് ഒരു ഗവണ്‍മെന്റും അവള്‍ക്ക് ഒപ്പം നില്‍ക്കുന്നവരും ജാഗ്രത പുലര്‍ത്തുന്നുമുണ്ട്. സിനിമയുടെ ഭൂരിപക്ഷ ആണ്‍ലോകം കരുതുന്നതു പോലെ കുറ്റ ആരോപിതര്‍ നിഷ്‌കളങ്കരായിരിക്കാം, അല്ലെങ്കില്‍ ഔദാര്യം പറ്റിയതു കൊണ്ടും ബിസിനസ്സ് ബന്ധങ്ങള്‍ ഉള്ളതുകൊണ്ടും സൗഹൃദം ഉള്ളതുകൊണ്ടും അങ്ങിനെയാവണമെ എന്നു നിങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാം.അതാണു സത്യമെന്ന് വിശ്വസിക്കാം.
എനിക്ക് കണ്‍മുമ്പില്‍ സത്യമായി ഉള്ളത് ഒന്നു മാത്രം, അത് അവള്‍ പീഡിപ്പിക്കപ്പെട്ടു എന്നതു മാത്രമാണ്. ആ സത്യത്തെ കാണാതെ മറ്റൊന്നിനു പുറകെയും പോകാന്‍ ആവില്ല. അസുഖകരമായ ഓര്‍മ്മകളെ നെഞ്ചില്‍ നിന്നു തള്ളിമാറ്റി പതുക്കെ മുന്നോട്ടു നീങ്ങാന്‍ അവള്‍ നടത്തുന്ന കൈകാലിട്ടടിക്കല്‍ കാണാന്‍ നിങ്ങള്‍ക്ക് ഒരു നന്മയുള്ള ഹൃദയമുണ്ടായാല്‍ മാത്രം മതി. എളുപ്പമല്ല ഒരു സ്ത്രീക്ക് ഈ ധൈര്യം കാണിക്കാന്‍ എന്നു മനസ്സിലാക്കാന്‍ തങ്ങളുടെ ചുറ്റുമുള്ള സ്ത്രീകളോട് ചോദിച്ചാല്‍ മാത്രം മതി.
അവളാണ് നമ്മുടെ മുമ്പിലുള്ള സത്യം, ആ സത്യത്തെ അവഗണിക്കുകയും പരിഹസിക്കുകയുമാണ് ഈ ആണ്‍ സിനിമാ ലോകം ചെയ്യുന്നത്. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രകാശ് രാജിനെ പോലുള്ള നടന്റെ നിലപാടിന്റെ ആര്‍ജ്ജവമൊന്നും ഞാന്‍ നിങ്ങളില്‍ നിന്നു പ്രതീക്ഷിക്കുന്നില്ല. പക്ഷെ കേസ് തെളിയിക്കാനും സത്യം പുറത്തു കൊണ്ടുവരാനും സത്യം പുറത്തു കൊണ്ടുവരാനും നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് അവള്‍ക്കൊപ്പം നിന്നേ പറ്റൂ. കാരണം പീഡിപ്പിക്കപ്പെട്ടു എന്നത് ഒരു സത്യമാണ് എന്നതുകൊണ്ട് ! ഒരു പെണ്ണിനും താങ്ങാനാത്ത സത്യം.
ജോജി തോമസ്
കേരളത്തെ പിടിച്ചുകുലുക്കിയ സ്ത്രീപീഡനക്കേസിലെ പ്രതി ജാമ്യം നേടി സ്വീകരണ പരിപാടികള്‍ ഏറ്റുവാങ്ങി മുന്നേറുമ്പോള്‍ ഞാന്‍ അവള്‍ക്കൊപ്പമാണോ, അവനൊപ്പമാണോ എന്നതിലുപരി വേട്ടക്കാരനൊപ്പമാണോ ഇരയ്‌ക്കൊപ്പമാണോ എന്ന ചോദ്യമാണ് പ്രസക്തമായിരിക്കുന്നത്. ബോധപൂര്‍വ്വം സൃഷ്ടിച്ച ആള്‍ക്കൂട്ടങ്ങള്‍ പലപ്പോഴും വരുന്നത് കള്ളിനും ഒരു നേരത്തെ ബിരിയാണിക്കും വേണ്ടിയാണെങ്കില്‍ ഇവിടെ തലകുനിക്കപ്പെടുന്നത് രാഷ്ട്രീയ സാമൂഹിക പ്രബുദ്ധതയില്‍ മുന്നില്‍ നില്‍ക്കുന്നു എന്ന് അഭിമാനിച്ചിരുന്ന മലയാളിയുടെ ശിരസ്സാണ്. കോടതി ശിക്ഷ വിധിക്കുംവരെ ആരും കുറ്റവാളിയാകുന്നില്ലെങ്കിലും ഒരു ബലാത്സംഗക്കേസിലെ പ്രതിക്ക് ലോകത്ത് ആദ്യമായി ആയിരിക്കും ഇങ്ങനെ ഒരു ഗംഭീര സ്വീകരണം ഒരുക്കുന്നത്. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരുടെ അജണ്ട എന്തായിരുന്നാലും അത് സമൂഹത്തിന് നല്‍കുന്നത് വളരെ മോശമായ സന്ദേശമാണ്. പ്രതിയോടുളള ജനങ്ങളുടെ മനോഭാവം തെളിവെടുപ്പ് സമയത്ത് ദൃശ്യമായിരുന്നെങ്കിലും അതെല്ലാം മായ്ക്കാനും മറവിയിലാക്കാനും ഒറ്റ ദിവസം കൊണ്ട് സാധിച്ചു.
താരസാമ്രാജ്യത്തെ രാജാവിന് ഗംഭീര സ്വീകരണമൊരുക്കുമ്പോള്‍ താര ചക്രവര്‍ത്തിമാരും സഹ രാജാക്കന്മാരും രാജകുമാരന്മാരുമെല്ലാം നല്‍കുന്ന സന്ദേശം വളരെ വ്യക്തമായിരുന്നു. തങ്ങളുടെ സാമ്രാജ്യത്തില്‍ തങ്ങള്‍ ഉണ്ടാക്കിവച്ചിരിക്കുന്ന അലിഖിത നിയമങ്ങള്‍ തിരുത്തിയെഴുതാന്‍ ഇനിയും ഒരു ‘അവള്‍’ ജനിക്കരുത്. ശ്രമിച്ചാലും അവള്‍ മോശക്കാരിയാവുകയേ ഉള്ളൂ. അവനാകും ഹീറോ. കഴിഞ്ഞ ദിവസം ജാമ്യം നേടി പുറത്തിറങ്ങിയ ദിലീപിന് ഒരുക്കിയ സ്വീകരണം ഒരു വ്യക്തിക്ക് വേണ്ടി കരുതിയതായിരുന്നില്ല. ഒരു മനോഭാവത്തിനും ചില അലിഖിത നിയമങ്ങള്‍ക്കുമായി ഒരുക്കിയ സ്വീകരണമാണ്. ഇവിടെ ചുവരെഴുത്ത് വളരെ വ്യക്തമാണ്. ”താര സാമ്രാജ്യത്തിലെ നിയമങ്ങള്‍ അവനുവേണ്ടിയാണ്, എന്തു സംഭവിച്ചാലും ഞാനാണ് ഹീറോ”.
എത്രപേരോടാണ്
ഓരോ പെണ്ണും
നന്ദി പറയേണ്ടത്….!!!’
ആ കവിതയുടെ തീക്ഷണതയും സംശുദ്ധിയും ഉൾക്കൊണ്ട് എഴുതുന്നു……
ബിജോ തോമസ് അടവിച്ചിറ
കപട സദാചാരവാദികളുടെ നെഞ്ചിലേക്ക് നിറയൊഴിച്ച , ജാലിഷ ഉസ്മാന്‍ എന്ന പെണ്‍കുട്ടി തന്റെ കവിത തുടങ്ങി വെക്കുന്നത് ഇങ്ങനെയാണ്. കൊല്ലം ജില്ലയില്‍ ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട ഏഴു വയസ്സുകാരി പെണ്‍കുട്ടിയുടെ സംഭവത്തില്‍ നിന്നും ഉരുത്തിരിഞ്ഞ രോഷത്തില്‍ നിന്നാണ് ജലീഷയുടെ കവിത പിറവി കൊള്ളുന്നതും, സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ അത് ചര്‍ച്ച ചെയപ്പെടുന്നതും. ഈ രോഷവും അമര്‍ഷവും വരികളും ശബ്ദവും ജലീഷയുടേത് മാത്രമല്ല, പല പെണ്ണുങ്ങളുടേത് കൂടിയാണ്. ആ വാക്കുകളുടെ ചൂടും, മൂര്‍ച്ഛയും അവള്‍ക്ക് മാത്രം അവകാശപ്പെട്ടതല്ല, ഈ അനുഭവത്തിൽ കുടി കടന്നു പോയ ശബ്‌ദിക്കാൻ കഴിവില്ലാതെ പോയ സ്ത്രീകളുടെ കൂടിയാണ്. എന്നിട്ടും അവള്‍ മുലകളെ മുലകളെന്നും ലിംഗത്തെ ലിംഗമെന്നും യോനിയെ യോനിയെന്നും തന്നെ എഴുതി വെച്ചപ്പോള്‍ മൂര്‍ച്ഛയുള്ള വാക്കുകളോടുള്ള ഭയത്തോടെ കപട സദാചാര വാദികള്‍ ഒറ്റ രാത്രി കൊണ്ട് കവിത റിപ്പോര്‍ട്ട് ചെയ്ത് വാളില്‍ നിന്നു നീക്കം ചെയ്യിച്ചിരിക്കുന്നു.
ഒരു കവിത പോലും, അതിലെ ആശയം പോലും ഉള്‍കൊള്ളാന്‍ സാധിക്കാത്ത വിധത്തില്‍ പെണ്ണിന്റെ തുറന്നെഴുത്തിനോട് ഇത്രമേല്‍ മാനസികമായ അകല്‍ച്ച കാത്തു സൂക്ഷിക്കാനുള്ള ചേതോവികാരം എന്താകാം? ഇത്ര മാത്രം സ്ത്രീവിരുദ്ധമായ നിലപാടുകള്‍ സംഭവിക്കുന്നത് എന്ത് കൊണ്ടാകാം? സ്ത്രീയുടെ തുറന്നെഴുത്തിനോടുള്ള ഭയം എന്തിനാകാം? ഇനിയും, മുലകളെ മുലകളെന്നും ലിംഗത്തെ ലിംഗമെന്നും തന്നെ അവളെഴുതട്ടെ . അങ്ങനെ എഴുതുന്നത് കൊണ്ട് എന്താണ് സംഭവിക്കുക? പുരുഷാധിപത്യം നിറഞ്ഞ പുരുഷ കേന്ദ്രീകൃതമായ ഒരു ലോകത്ത് നിന്നു കൊണ്ട് വ്യവസ്ഥകളെ പൊളിച്ചു കൊണ്ട് തുറന്നെഴുത്തു നടത്തുക എന്നത് ഏറെ പ്രയാസകരമാണ് ഒരു പെണ്ണിനെ സംബന്ധിച്ചിടത്തോളം എന്നറിയാം. അതുകൊണ്ട് തന്നെയാണ് സ്വത്വബോധത്തില്‍ നിന്നു കൊണ്ട് ഉടലിന്റെ രാഷ്ട്രീയത്തെ പറ്റിയുള്ള ജലീഷയുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഇത്രയേറെ തകര്‍ക്കാന്‍ ശ്രമിക്കുന്നതും.
ഇത് ഇന്നും ഇന്നലെയുമായി സംഭവിച്ചു പോന്ന ഒന്നല്ല, ചരിത്രത്തില്‍ തുറന്നെഴുത്തു നടത്തുന്ന, ഉടലിന്റെ രാഷ്ട്രീയം പറയുന്ന ഓരോ പെണ്ണുങ്ങളും അനുഭവിച്ചു പോന്ന, പിന്നിട്ട പാതകള്‍ തന്നെയാണ്. പുരുഷന്‍ പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍, വ്യവസ്ഥിതിക്കടിമപ്പെട്ട സ്വത്വബോധത്തില്‍ നിന്നും പുറത്ത് കടന്നു കൊണ്ട് തുറന്നെഴുത്തു നടത്തിയ കമല സുരയ്യ, രാജലക്ഷ്മി, സരസ്വതിയമ്മ തുടങ്ങിയവരെല്ലാം ഏല്‍ക്കേണ്ടി വന്ന തിക്താനുഭവങ്ങള്‍ നമുക്ക് മുന്‍പിലെ എണ്ണിയെണ്ണി പറയാവുന്ന ഉദാഹരണങ്ങളാണ്. സമൂഹത്തിന്റെ അധിക്ഷേപങ്ങള്‍, കുത്തുവാക്കുകള്‍, കല്ലേറുകള്‍ എല്ലാം നേരിടേണ്ടി വന്നതത്രയും ആ തുറന്നെഴുത്തുകള്‍ മൂലമായിരുന്നു. രതി പറയുന്ന, പ്രണയം പറയുന്ന, രാഷ്ട്രീയം പറയുന്ന, നിരാസം പറയുന്ന പെണ്ണിനെയെല്ലാം വഴിപിഴച്ചവള്‍ അല്ലെങ്കില്‍ കുടുംബത്തില്‍ പിറക്കാത്തവള്‍ എന്ന ഒരറ്റ പദത്തിലേക്ക് തള്ളിയിട്ടു കൊണ്ട് അവളെ, അവളുടെ എഴുത്തുകളെ അടക്കി നിര്‍ത്താന്‍ അവര്‍ ശ്രമിച്ചു. ഒരു പെണ്ണ് ഇങ്ങനെയൊക്കെ എഴുതാമോ എന്നു പറഞ്ഞു സദാചാരത്തിന്റെ വാളുകള്‍ നിങ്ങള്‍ അവള്‍ക്ക് നേരെ വീശുമ്പോള്‍ അവള്‍ക്ക് നഷ്ടപ്പെടുന്നത് ലിംഗ നീതിയും, സമത്വ ബോധവുമാണ്. സംഭവിക്കുന്നത്, ഈ ഇടങ്ങളെല്ലാം അവളുടേത് കൂടി അല്ലാതാവുകയാണ്.
പെണ്ണിനെ വെറും ഭോഗവസ്തുവായി കാണുന്ന ആണധികാരത്തിന്റെ ലോകമാണ് ഇത്തരം അടക്കി നിര്‍ത്തലുകളിലൂടെ ഇവര്‍ പറയാതെ തന്നെ പറയുന്നതും. പെണ്ണെഴുത്ത്, തുറന്നെഴുത്, ആവിഷ്‌കാര സ്വാതന്ത്ര്യം എന്നൊക്കെയുള്ള ഫെമിനിസ്റ്റ് വിശേഷങ്ങള്‍ നല്‍കി അവളെ നിങ്ങള്‍ അടിച്ചമര്‍ത്തുമ്പോള്‍ കൂട്ടത്തില്‍ നിങ്ങള്‍ അപഹരിക്കുന്നത് അവളുടെ വ്യക്തിത്വത്തെ കൂടിയാണെന്ന കാര്യം വിസ്മരിച്ചു കൂട. അല്ലെങ്കിലും, അപഹരിക്കപ്പെട്ടവളുടെ ആകുലതകളും പരിദേവനങ്ങളും നിങ്ങള്‍ക്കെങ്ങനെ അറിയാനാണ്? ശരീരത്തിന്റെ നിമ്‌നോതനങ്ങളെ പറ്റി ഓരോ പെണ്ണും തുറന്ന് എഴുതുമ്പോള്‍ അത് അവളുടെ മാത്രം എഴുത്തല്ല, ലോകത്തിലെ മൊത്തം പെണ്ണുങ്ങളുടെ തുറന്നെഴുതാണ്. സ്വത്വത്തെ കുറിച്ച്, ശരീരത്തെ കുറിച്ച്, വൈകരികതകളെ കുറിച്ച് എഴുതാന്‍ വിലക്ക് കല്പിക്കപ്പെട്ട ഓരോ പെണ്ണിന്റെയും. സ്വന്തം ജീവിതത്തെ അന്യന്റെ ഊന്നുവടിയാകാന്‍ ഒരു പെണ്ണും വിട്ടു കൊടുത്തു കൂട.
വൈക്കം മുഹമ്മദ് ബഷീര്‍ പറയുമ്പോള്‍ കടന്നു വരാത്ത അശ്ലീലത എങ്ങനെ ഓരോ പെണ്ണെഴുത്തിലും കടന്നു വന്നു? അല്ലെങ്കിലും പെണ്ണെഴുതുമ്പോള്‍ മാത്രം എങ്ങനെ ലിംഗവും മുലയും എല്ലാം അശ്ലീലമായി? നിങ്ങള്‍ നടത്തുന്നത് അധിനിവേശമാണ്, ഓരോ പെണ്ണിന്റെയും വ്യക്തിത്വത്തിന് മുകളില്‍, വൈകരികതക്ക് മുകളില്‍, എഴുത്തിനു മുകളില്‍ നടത്തുന്ന അധിനിവേശം. എഴുത്തിലെ കീഴ്‌വഴക്കത്തില്‍ നിന്നും ഇനിയെങ്കിലും അവള്‍ പുറത്തു കടക്കട്ടെ . എല്ലാം പച്ചയായി, അബ്രാഹ്മണിക്കലായി തുറന്നെഴുതട്ടെ . മുലയെ മുലയെന്നു പറയുമ്പോള്‍, യോനിയെ യോനി എന്നു പറയുമ്പോള്‍ ഭയപ്പെടാതിരിക്കൂ. ആശയങ്ങളെ ആശയങ്ങള്‍ കൊണ്ട് നേരിടൂ. റിപ്പോര്‍ട്ടിങ്ങിലും തെറിവിളിയിലും അടിച്ചമര്‍ത്തലിലും പെണ്ണിനെ ഒതുക്കത്തിരിക്കാന്‍ ശ്രമിക്കൂ. ഉടലിന്റെ രാഷ്ട്രീയം ഇനി അവരും പറയട്ടെ.
ഏഴു വയസുള്ള കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടു കൊല്ലപ്പെട്ട സംഭവത്തില്‍ രോഷം പ്രകടിപ്പിച്ച് ജലിഷ ഉസ്മാന്‍ എഴുതിയ കവിത സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു. ”രണ്ട് തെറിച്ച മുലകളും കാലുകള്‍ക്കിടയിലൊരു തുരങ്കവുമുണ്ടായിട്ടും ഇത്രയും കാലം ഭൂമിയില്‍ ജീവന്‍ അനുവദിച്ചതിന് എത്ര പേരോടാണ് ഓരോ പെണ്ണും നന്ദി പറയേണ്ടത്? എന്നു തുടങ്ങുന്ന കവിത സമൂഹത്തില്‍ സ്ത്രീ നേരിടുന്ന അരക്ഷിതാവസ്ഥയുടെ ഭീകരത ഓര്‍മപ്പെടുത്തുന്നു.
കൊല്ലം ജില്ലയില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ട പെണ്‍കുഞ്ഞാണ് തന്റെ വരികള്‍ക്ക് പ്രചോദനമായെതെന്ന് ജലിഷ പറയുന്നു.
വയനാട് സ്വദേശിനിയായ ജലിഷ ഇപ്പോള്‍ ജര്‍മ്മനിയില്‍ ക്വാണ്ടിറ്റേറ്റീവ് ബയോളജിയില്‍ ഗവേഷണ വിദ്യാര്‍ത്ഥിനിയാണ്. തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം യൂണിവേഴ്‌സിറ്റിയില്‍ ഗസ്റ്റ് ലക്ചററായും ജോലി ചെയ്തിട്ടുണ്ട്. വിവാഹിതയായ അവര്‍ കടിഞ്ഞൂല്‍ കണ്‍മണിയുടെ വരവും കാത്തിരിക്കുകയാണ്. അതുകൊണ്ടുന്നെ ഒരമ്മയുടെ ആശങ്കകള്‍ കൂടിയാണ് വിമ്മിഷ്ടം എന്ന തലക്കെട്ടോടുകൂടിജലിഷ പങ്കുവയ്ക്കുന്നത്.
കടപ്പാട് : ജലീഷ ഉസ്മാൻ
വിമ്മിഷ്ടം……
രണ്ടു തെറിച്ച മുലകളും
കാലുകൾക്കിടയിലൊരു
തുരങ്കവുമുണ്ടായിട്ടും
ഇത്രയും കാലം ഭൂമിയിൽ
ജീവൻ അനുവദിച്ചു തന്നതിന്
എത്ര പേരോടാണ്
ഓരോ പെണ്ണും
നന്ദി പറയേണ്ടത്!
മുലഞെട്ട് തിരഞ്ഞ
ഇളം ചുണ്ടിലേക്ക് വച്ചുതന്ന
കൊഴുത്ത ലിംഗം
അണ്ണാക്കിലേക്ക്
ആഴ്ത്താതിരുന്നതിന്..
അടിവസ്ത്രമില്ലാതിരുന്ന
നാലാംമാസം
കാലിടുക്കിൽ മുഖമുരസി
ഇക്കിളിയാക്കുന്നതിനിടയിൽ
തുളച്ചു
കയറാതിരുന്നതിന്..
തൊട്ടാവാടിയുടെ
ഞെട്ടറ്റിച്ചു
കുമിളകളുണ്ടാക്കുന്ന
വിദ്യ പഠിപ്പിക്കുന്നതിനിടയിൽ
പെറ്റിക്കോട്ടിനടിയിലെ
രണ്ടു കടുകുമണി തടഞ്ഞിട്ടും
ഓടയിലെ
അഴുക്കുവെള്ളത്തിലൊരു
ബബ്ൾ ഗപ്പി
പൊങ്ങാതിരുന്നതിന്..
പലഹാരവുമായി വന്ന്
മടിയിൽ വച്ചു ലാളിക്കുമ്പോൾ
വീർത്തുവീർത്തുവന്ന
ഇറച്ചിക്കഷണം
തുപ്പലു കൂട്ടി
വഴുപ്പിച്ചു
തുടയിടുക്കിൽ മാത്രം ചലിപ്പിച്ച്
നിർവൃതി പൂണ്ടതിന്..
സ്കൂളിലേക്ക് പോകും വഴി
തത്തമ്മകൾ മുട്ടയിട്ട
റബ്ബർ തോട്ടങ്ങൾ
എത്രയോ തവണ
കാണേണ്ടി വന്നിട്ടും
ആരോടും പറയരുതെന്ന
ഭീഷണിക്കപ്പുറം
കൊരവള്ളിയിലൊരു പിടിത്തം
മുറുക്കാതിരുന്നതിന്..
മുല മുളച്ചു തുടങ്ങിയിട്ടില്ലാത്ത
ചേച്ചിയെ
അമ്മയുടെ സാരിത്തുമ്പിൽ
കെട്ടിത്തൂക്കിയതിന്റെ
ഏക ദൃസാക്ഷിക്ക് നേരെ
മറ്റേത്തുമ്പ്
നീട്ടാതിരുന്നതിന്..
വയറ്റിലുള്ള കുഞ്ഞ്
അനുചൻ തന്നെ ആണെന്ന്
അമ്മയോട് പറയാതിരിക്കാൻ
അടുക്കളയിലെ ഗ്യാസ് സിലിണ്ടർ
പൊട്ടിത്തെറിക്കാതിരുന്നതിന്..
ആവശ്യം കഴിഞ്ഞു,
പകർത്തിയ ഫോൺ
കീശയിലിട്ട്
‘പരാതി കൊടുക്കരുതെന്ന്,
കൊടുത്താൽ ഇത് വൈറൽ ആക്കുമെന്ന്’
മാത്രം പറഞ്ഞ്
പോവാൻ അനുവധിച്ചതിന്..
ട്രെയിനിൽ നിന്ന്
തള്ളിയിടാതിരുന്നതിന്..
ബസ്സിലെ പിൻ സീറ്റിൽ
തലയോട്ടി തകർക്കപ്പെടാതിരുന്നതിന്..
മരപ്പൊത്തിലെ
ചത്ത കിളിയാക്കാതിരുന്നതിന്..
ചവറുകൾക്കടിയിൽ കുഴിച്ചു മൂടപ്പെടാതിരുന്നതിന്..
പൊന്തക്കാട്ടിലോ
വിറകു പുരകളിലോ
ചത്തു പുഴുക്കാതിരുന്നതിന്..
എത്ര പേരോടാണ്,
എത്ര സന്ദർഭങ്ങളോടാണ്,
രണ്ടു തെറിച്ച മുലകളും
കാലുകൾക്കിടയിലൊരു
തുരങ്കവുമുണ്ടായിട്ടും
ഇപ്പോഴും ജീവിച്ചിരിക്കുന്ന
ഓരോ പെണ്ണും
നന്ദി പറയേണ്ടത്……..!
മോഹന്‍ലാലിനെ ലാലങ്കിള്‍ എന്ന് വിളിച്ചതിന് ഗായകനും നടനും സംവിധായകനുമായ വിനീത് ശ്രീനിവാസനെ അപമാനിച്ചതിന് മാപ്പ് ചോദിച്ച് മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ്ബ്.
ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ‘ജിമ്മിക്കി കമ്മല്‍’ വേര്‍ഷനില്‍ മോഹന്‍ലാല്‍ ഡാന്‍സ് കളിച്ച വീഡിയോ വിനീത് ഷെയര്‍ ചെയ്തിരുന്നു. ലാല്‍ അങ്കിള്‍ എന്ന് പറഞ്ഞായിരുന്നു വിനീത് വീഡിയോ ഷെയര്‍ ചെയ്തത്. എന്നാല്‍, മോഹന്‍ലാലിനെ ‘ലാല്‍ അങ്കിള്‍’ എന്ന് വിളിച്ചത് ചില ലാല്‍ ഫാന്‍സിനു ഇഷ്ടമായില്ല.
തുടര്‍ന്ന് വിനീതിന്റെ പോസ്റ്റിനു കീഴില്‍ തെറിവിളിയും ചീത്തവിളിയുമായി അവരെത്തി. വിനീതിനെ അപമാനിക്കുന്ന രീതിയില്‍ വരെയായി കാര്യങ്ങള്‍. സംഭവം വൈറലായതോടെയാണ് ക്ഷമ ചോദിച്ച് കൊണ്ട് മോഹന്‍ലാല്‍ ഫാന്‍സ് രംഗത്തെത്തിയത്.
ഫാന്‍സ് ക്ലബ്ബിന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു മാപ്പപേക്ഷിച്ചത്.
വിനീത് ശ്രീനിവാസന്‍ എന്ന നമ്മുക്ക് ഏവര്‍ക്കും പ്രീയപ്പെട്ട പ്രതിഭ നമ്മുടെ ലാലേട്ടനെ ലാല്‍ അങ്കിള്‍ എന്ന് വിളിച്ചു എന്ന് പറഞ്ഞു വിനീതിന്റെ അധിക്ഷേപിക്കുന്ന അല്ലെങ്കില്‍ എതിര്‍ക്കുന്ന ചില മോഹന്‍ലാല്‍ ആരാധകരുടെ പ്രവര്‍ത്തി ശ്രദ്ധയില്‍ പെട്ടു. എന്നു പറഞ്ഞുകൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്.
വിനീതിന് നമ്മുടെ ലാലേട്ടന്‍ വെറുമൊരു നടന്‍ മാത്രമല്ല. വളരെ ചെറുപ്പം തൊട്ടേ കാണുന്ന, ഇടപഴകുന്ന ഒരു കുടുംബാംഗം പോലെയാണ്. തന്റെ അച്ഛന്റെ സഹോദരനെ പോലെ എന്നും കണ്ടിട്ടുള്ള, സ്‌നേഹിച്ചിട്ടുള്ള ഒരു വ്യക്തിത്വം. അങ്ങനെയുള്ളൊരാളെ ചെറുപ്പം മുതല്‍ ലാല്‍ അങ്കിള്‍ എന്നാണ് വിനീത് ശ്രീനിവാസന്‍ വിളിച്ചു ശീലിച്ചിട്ടുള്ളത് . അതുകൊണ്ടു തന്നെ നമ്മുടെ ഏട്ടനെ വിനീത് ലാല്‍ അങ്കിള്‍ എന്ന് വിളിച്ചിട്ടുണ്ടെങ്കില്‍ അത് തികച്ചു സ്വാഭാവികമായ ഒരു കാര്യം ആണ് എന്നത് മാത്രമല്ല അങ്ങനെ വിളിക്കാനുള്ള അടുപ്പവും സ്‌നേഹവും ബന്ധവും അവര്‍ തമ്മില്‍ ഉള്ളത് കൊണ്ടുമാണ്. ലാല്‍ ഫാന്‍സ് പറയുന്നു.
അതുപോലും മനസ്സിലാക്കാന്‍ കഴിവില്ലാതെ ഒരാളെ അധിഷേപിക്കാനും ദ്രോഹിക്കാനും പോകുന്നവരോട് അങ്ങനെ ചെയ്യരുത് എന്ന് അപേക്ഷിക്കുന്നു. അതുപോലെ തന്നെ ഏതെങ്കിലും മോഹന്‍ലാല്‍ ആരാധകന്റെ ഭാഗത്തു നിന്നുമുള്ള പ്രവര്‍ത്തി വിനീതേട്ടനെ വേദനിപ്പിച്ചെങ്കില്‍ അതിനു ഞങ്ങള്‍ മാപ്പു ചോദിക്കുന്നു. എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.
വെളിപാടിന്റെ പുസ്തകത്തിൽ തുടങ്ങിയ ജിമിക്കി കമ്മൽ തരംഗം കേരളവും ഇന്ത്യയും വിട്ട് അമേരിക്ക വരെ പടർന്നുകഴിഞ്ഞു. കോളെജുകളിലടക്കം എല്ലാ ഓണാഘോഷങ്ങളിലും ജിമിക്കി കമ്മൽ നൃത്തം ഇടംപിടിക്കുകയും ചെയ്തിരുന്നു. പാട്ടിന്റെ വിവിധ വേർഷനുകൾ യൂട്യൂബിൽ തരംഗമാകുന്നതിനിടെ ജിമിക്കി കമ്മലുമായി സാക്ഷാൽ മോഹൻലാൽ തന്നെ എത്തിയിരിക്കുകയാണ്.
വെളിപാടിന്റെ പുസ്തകം ടീമിനൊപ്പം ജിമിക്കി കമ്മൽ പാട്ടിന് ലാലേട്ടൻ ചുവടുവയ്ക്കുന്ന വീഡിയോയാണ് എത്തിയിരിക്കുന്നത്. മോഹൻലാൽ തന്നെയാണ് വീഡിയോ ഫെയ്‌സ്ബുക്ക് പേജിൽ പങ്കുവച്ചത്. അപ്പാനി ശരത് കുമാറും അരുണും അടക്കം യുവതാരങ്ങളെ അണിനിരത്തിയുള്ള ലാലേട്ടന്റെ ജിമിക്കി കമ്മൽ നിമിഷ നേരം കൊണ്ട് വൈറലായിക്കഴിഞ്ഞു.
കഷ്ടപ്പാടിന്റെ വിജയഗാഥകള്‍ ഒരുപാട് കേട്ടിരിക്കാമെങ്കിലും ‘ദോശ പ്ലാസ’യുടെ കഥ തീര്‍ച്ചയായും നിങ്ങളെ ആശ്ചര്യപ്പെടുത്തും. ഒന്നുമില്ലായ്മയില്‍ നിന്നും ദോശ പ്ലാസ എന്ന വലിയ സാമ്രാജ്യം സ്വന്തം കഠിനപ്രയത്‌നത്താല്‍ കെട്ടിപ്പൊക്കിയ കഥയാണ് പ്രേം ഗണപതിയ്ക്ക് പറയാനുള്ളത്. 17ാമത്തെ വയസില്‍ പട്ടിണി സഹിക്കാനാകാതെ സ്വന്തം നാടായ തൂത്തുകുടിയില്‍ നിന്നും മുംബൈയിലേക്ക് നാടുവിട്ട് പ്രേം ദുരിത പര്‍വ്വങ്ങള്‍ ഏറെ താണ്ടിയാണ് ഇന്ന് മുപ്പത് കോടിയുടെ ആസ്തിയുള്ള സമ്പന്ന പദവിയിലേക്ക് എത്തിയത്.
പ്രേം ഗണപതിയുടെ കഥ ഇങ്ങനെ:
പതിനേഴാമത്തെ വയസ്സിലാണ് പ്രേം ഗണപതി തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ നിന്നും മുംബൈയിലേക്ക് നാടുവിട്ടത്. അവിടെ ഒരു സുഹൃത്ത് പ്രേമിനു ജോലിയുമായി കാത്തിരിപ്പുണ്ടായിരുന്നു. അങ്ങനെയൊരു ജീവിതമാര്‍ഗ്ഗം തേടി അവന്‍ മുംബൈയിലെത്തി. എന്നാല്‍ നിര്‍ഭാഗ്യമെന്നുപറയട്ടെ, മുംബൈയിലെത്തിയ പ്രേമിന് ആ പരിചിതനെ കണ്ടുമുട്ടാന്‍ കഴിഞ്ഞില്ല. പക്ഷേ അവന്‍ തളര്‍ന്നില്ല, പലരോടും സഹായം അഭ്യര്‍ത്ഥിച്ച് അവസരങ്ങല്‍ സ്വയം സൃഷ്ടിച്ചു.
‘ഞാന്‍ അവിടെ എത്തി അടുത്ത ദിവസം തന്നെ മാഹീം എന്ന ബേക്കറിയില്‍ പാത്രങ്ങള്‍ കഴുകാനുള്ള ജോലി ലഭിച്ചു. 150 രൂപയായിരുന്നു മാസവരുമാനം. എനിക്ക് ബേക്കറിയില്‍ തന്നെ തലചായ്ക്കാനുള്ള അവസരവും ലഭിച്ചു. അടുത്ത രണ്ടുവര്‍ഷം ഞാന്‍ നിരവധി റസ്റ്റോറന്റുകളില്‍ ജോലി ചെയ്ത് കഴിയുന്നത്ര സമ്പാദിച്ചു.’- ഒരു സ്വകാര്യ പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ പ്രേം വ്യക്തമാക്കി.
1992 ആയപ്പോഴേക്കും പ്രേമിനു ചെറിയൊരു തുക സമ്പാദ്യമായി സ്വരൂപിക്കാനായി. ആ പണമുയോഗിച്ച് ഒരു ഉന്തുവണ്ടി വാടകയ്ക്ക് എടുത്തു. വാഷി റെയില്‍വേ സ്റ്റേഷന് എതിരെയുള്ള തെരുവില്‍ ദോശയും ഇഡ്ഡലിയും വില്‍ക്കാന്‍ തുടങ്ങി. ആരംഭകാലത്ത് നിരവധി ബുദ്ധിമുട്ടുകള്‍ ആഭിമുഖീകരിക്കേണ്ടിവന്നു ആ യുവാവിന്. നിരവധി തവണ മുനിസിപ്പാലിറ്റിക്കാര്‍ അവരുടെ വാനില്‍ ഉന്തുവണ്ടി എടുത്തുകൊണ്ട് പോയിട്ടുണ്ട്. എന്നാല്‍ ഞാന്‍ പ്രതീക്ഷ കൈവിടാതെ അവന്‍ മുന്നോട്ടുപോയി.
പ്രേമിന്റെ കൂടെ താമസിച്ചിരുന്നവര്‍ നല്ല വിദ്യാഭ്യാസം ഉള്ളവരായിരുന്നു. അവരില്‍ നിന്ന് കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കി. അങ്ങനെയാണ് പല തരം വ്യവസായങ്ങളെക്കുറിച്ച് അറിയുന്നത്. തന്റെ ഉന്തുവണ്ടിക്ക് സമീപമുള്ള റെസ്റ്റോറന്റിന്റെ വിജയം കണ്ടതിന് ശേഷമാണ് സ്വന്തമായി ഒരു റെസ്റ്റോറന്റ് തുടങ്ങണം എന്ന ആഗ്രഹം അവനിലേക്കെത്തിയത്.
1997ല്‍ ഒരു ചെറിയ സ്ഥലം മാസം 5000 രൂപ വച്ച് അദ്ദേഹം ലീസിനെടുത്തു. ‘പ്രേം സാഗര്‍ ദോശ പ്ലാസ’ എന്ന് പേരും നല്‍കി. ദോശകളില്‍ നടത്തിയ പരീക്ഷണങ്ങള്‍ അദ്ദേഹത്തെ വിജയത്തിലേക്ക് നയിച്ചു. ഇന്ന് 105 തരം ദോശകള്‍ ഇവിടെ ലഭ്യമാണ്. റസ്റ്റൊറന്‍രിനടുത്തൊരു ഷോപ്പിങ് മാള്‍ പ്രവര്‍ത്തനമാരംഭിച്ചതോടെ വില്‍പ്പന കൂടി. വൈകാതെ ഷോപ്പിങ് മാളിലും ഒരു ഔട്ട്ലെറ്റ് തുറന്നു. വൈകാതെ നിരവധി ഫ്രാഞ്ചൈസികള്‍ ലഭിക്കാന്‍ തുടങ്ങി. വിദേശത്ത് നിന്ന് പോലും പ്രേമിനെ തേടി അവസരങ്ങളെത്തി. ഇന്ന് ഇന്ത്യയിലുടനീളം 45 ഔട്ട്‌ലെറ്റുകളാണ് ദോശ പ്ലാസയ്ക്കുള്ളത്. കൂടാതെ യുഎഇ, ഒമാന്‍, ന്യൂസിലന്റ് എന്നിവിടങ്ങളിലായി ഏഴ് ഔട്ട്ലറ്റുകളുമുണ്ട്.