Most Popular

മുംബൈ: രോഹിത് വെമുലയുടെ ആത്മഹത്യക്കു പിന്നില്‍ വ്യക്തിപരമായ കാരണങ്ങളാണെന്ന് എബിവിപി നേതാവായ സുശീല്‍ കുമാര്‍. രോഹിത്തിനെതിരേ പരാതി നല്‍കിയയാളാണ് സുശീല്‍. വിഷാദ രോഗമാണ് രോഹിത്തിന്റെ ആത്മഹത്യക്ക് കാരണമെന്നാണ് സുശീലിന്റെ പുതിയ വാദം. മരണത്തില്‍ അനാവശ്യ രാഷ്ട്രീയം കലര്‍ത്തുകയാണെന്നും സുശീല്‍ പറയുന്നു.
വിഷാദ രോഗം മൂലമാണ് രോഹിത് ആത്മഹത്യ ചെയ്തതെന്നാണ് താന്‍ കരുതുന്നതെന്നും എല്ലാവരും ചേര്‍ന്ന് അതിനെ രാഷ്ട്രീയവല്‍ക്കരിക്കുകയായിരുന്നുവെന്നും സുശീല്‍ പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടതിന്റെ പേരില്‍ മര്‍ദ്ദിച്ചുവെന്ന സുശീലിന്റെ പരാതിയിലാണ് രോഹിത് അടക്കമുള്ള അംബേദ്കര്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രവര്‍ത്തകര്‍ സസ്‌പെന്റിലായത്. ഹോസ്റ്റലില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.

ക്യാമ്പസില്‍ ജാതിവിവേചനമില്ലെന്നും 10 വര്‍ഷത്തിനിടയില്‍ ഉണ്ടായ ആത്മഹത്യകളെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. രോഹിതിന്റെ മരണത്തെ കുറിച്ച് സത്യസന്ധമായ അന്വേഷണം നടക്കണമെന്നും തെറ്റുകാരനാണെന്ന് ബോധ്യപ്പെട്ടാല്‍ എന്തു ശിക്ഷയും ഏറ്റുവാങ്ങാമെന്നും സുശീല്‍ കുമാര്‍ പറയുന്നു.

ഹരാരെ: കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് സിംബാബ്‌വെയെ ദുരിത ബാധിത മേഖലയായി പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ പ്രഖ്യാപിച്ചു. രാജ്യത്തെ 24 ലക്ഷം വരുന്ന ജനതയും ഭക്ഷ്യ ദൗര്‍ലഭ്യം നേരിടുന്ന സാഹചര്യത്തിലാണ് നടപടി. ഇതോടെ രാജ്യാന്തര ഏജന്‍സികള്‍ക്ക് രാജ്യത്ത് ഭക്ഷണം എത്തിക്കാനായി പണം ശേഖരിക്കാനുളള അവസരം കൂടി തുറന്നുകിട്ടി. രാജ്യത്തിന്റെ പട്ടിണി മാറ്റാന്‍ ഇക്കൊല്ലം 7,00,000 ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ വേണമെന്നാണ് വിലയിരുത്തുന്നത്. കെടുകാര്യസ്ഥതയെ തുടര്‍ന്നുണ്ടായ സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ ഇനിയും രാജ്യത്തിനായിട്ടില്ല. 2002ലെ രാഷ്ട്രീയ കലാപത്തെ തുടര്‍ന്ന് പാശ്ചാത്യ രാജ്യങ്ങള്‍ ഇവര്‍ക്കുളള സഹായങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. രാജ്യത്ത് ആവശ്യത്തിന് മഴ ലഭിക്കാത്തതിനേത്തുടര്‍ന്ന് എഴുപത്തഞ്ച് ശതമാനം കാര്‍ഷിക വിളകളും നശിച്ചു.
ജലനിരപ്പ് ക്രമാതീതമായി താണതോടെ ജലവൈദ്യുത പദ്ധതികളും പ്രതിസന്ധിയിലാണ്. രാജ്യത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ കരിബ ഇപ്പോള്‍ തന്നെ 62 ശതമാനം വൈദ്യുതി ഉദ്പാദനം നിര്‍ത്തി വച്ചിരിക്കുകയാണ്. രാജ്യത്തെ ദുരന്തബാധിത മേഖലയായി പ്രഖ്യാപിച്ചില്ലെങ്കില്‍ രാജ്യാന്തര സഹായം വൈകുമെന്ന് യൂറോപ്യന്‍ യൂണിയന്‍ അംബാസിഡര്‍ ഫിലിപ്പ് വാന്‍ ഡാം മുറിയിപ്പ് നല്‍കിയിരുന്നു. ലോകത്തെ മറ്റിടങ്ങളിലുളള മനുഷ്യാവകാശ പ്രശ്‌നങ്ങളിലും രാജ്യാന്തര സമൂഹത്തിന് ഇടപെടേണ്ടതുണ്ടെും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തെ ചില ഭാഗങ്ങളില്‍ ഭക്ഷണം പ്രതിപക്ഷത്തിനെതിരെയുളള ആയുധമാക്കി മാറ്റുന്നതായും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. ചില പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുവര്‍ക്കും പാര്‍ട്ടി അംഗത്വം എടുക്കുന്നവര്‍ക്കും മാത്രമായി സര്‍ക്കാരിന്റെ ഭക്ഷ്യസഹായം പരിമിതപ്പെടുത്തിയിരിക്കുന്നുവെന്നും ആരോപണമുണ്ട്. ഇതിനെതിരെ ബഹുജനപ്രക്ഷോഭവും സംഘടിപ്പിക്കുന്നുണ്ട്. എല്‍നിനോയുടെ പ്രത്യാഘാതമാണ് രാജ്യത്തെ കടുത്ത വരള്‍ച്ചയ്ക്ക് കാരണമെന്നുും വിലയിരുത്തപ്പെടുന്നു.

-കാരൂര്‍ സോമന്‍, ചാരുംമൂട്-
ഇന്‍ഡ്യയുടെ സാഹിത്യ-സംഗീത – സാംസ്‌കാരിക ചിന്തകള്‍ക്ക് സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുണ്ട്. മറ്റ് ഇന്‍ഡ്യന്‍ സംസ്ഥാനങ്ങളെക്കാള്‍ മലയാളിയുടേത് മതേതരമനസ്സു മാത്രമല്ല കാല്‍പ്പനികവും പ്രണയാതുരവുമാണ്. ഇവിടുത്തെ അമ്പലവരമ്പിനും കുളത്തിനും കളപ്പുരയ്ക്കും കല്‍തത്തുറുങ്കുകള്‍ക്കുപോലും ഒരു സംഗീതമുണ്ട്. മലയാളമണ്ണില്‍ ആ സംഗീതവും സാഹിത്യവും വിപ്ലവാത്മകമായ ഒരു നവോത്ഥാനമാണ് സമൂഹത്തിന് നല്കിയത്. ആ മണ്ണിലേക്ക് ഒരു ഗസ്സല്‍ഗായകന്‍ ഗുലാം അലി പാകിസ്ഥാനില്‍നിന്ന് വന്നത് മതമൗലിക വാദികള്‍ക്കിഷ്ടപ്പെട്ടില്ല. അധികാരികള്‍ അദ്ദേഹത്തെ ആദരിച്ചെങ്കിലും ഗായകന്റെ തലയില്‍ കരിഓയില്‍ ഒഴിക്കാഞ്ഞത് മലയാളിയുടെ മഹാഭാഗ്യം. ഇന്‍ഡ്യയും പാകിസ്ഥാനുമായി പ്രശ്‌നങ്ങളുണ്ടെങ്കില്‍ അതു പരിഹരിക്കേണ്ടത് ജനങ്ങള്‍ തെരെഞ്ഞെടുത്ത ഭരണാധിപന്‍മാരാണ്. അവര്‍ക്ക് കഴിവില്ലെങ്കില്‍ അമര്‍ഷം തീര്‍ക്കേണ്ടത് കലാ-കായിക രംഗത്തുള്ളവരോടല്ല. സത്യത്തില്‍ സാമൂഹ്യമായ അരാജകത്വമാണ് ഈ കൂട്ടര്‍ നടത്തുന്നതും നമ്മുടെ കര്‍ണ്ണദ്വയങ്ങളില്‍ മധുരമായി തഴുകിയെത്തുന്ന കളകളാരവവും കുളിര്‍മയും മനുഷ്യമനസ്സുകളില്‍ ആനന്ദകരമായ ഒരനുഭൂതിയാണുണ്ടാക്കുന്നത്. അത് തിരിച്ചറിയാന്‍ കഴിയാത്തവര്‍ കലയുടെ കലവറയായ മലയാള ഭാഷയെ തിരിച്ചറിയാത്തവരാണ്.

കൊളോണിയന്‍ ശക്തികളെപോലെ മതത്തിന്റെ മറവില്‍ അധീശത്വം സ്ഥാപിക്കയാണ് ഇവരുടെ ലക്ഷ്യം. ഇവര്‍ മനസ്സിലാക്കിയിരിക്കുന്നത് സംഗീതവും സാഹിത്യവും അഭിനവ സിനിമ-സീരിയലുകള്‍ പോലെയാണെന്നാണ്. മനുഷ്യമനസ്സുകളില്‍ നിര്‍ണ്ണായകമായ സ്വാധീനശക്തികളാണിവര്‍. അത് മതപുസ്തകങ്ങള്‍മാത്രം വായിക്കുന്നവര്‍ തിരിച്ചറിയുന്നില്ല. ഒരു ഭാഷയ്ക്ക് ആഴവും അഴകും നല്കുന്ന സാഹിത്യകാരന്മാരെ, കവികളെ, പാട്ടുകാരെ ആക്രമിക്കക, കൊല്ലുക, കരിഓയില്‍ ഒഴിക്കുക ഇതൊക്കെ ചെയ്യുന്നവര്‍ സമൂഹത്തില്‍ അസമത്വവും അശാന്തിയും സൃഷ്ടിക്കുന്നവരാണ്. ചരിത്രം പഠിച്ചിട്ടില്ലെങ്കില്‍ ആത്മീയതയറിഞ്ഞില്ലെങ്കില്‍ ദൈവത്തിന്റെ സ്വന്തം നാടിനെ നായ്ക്കളുടെ നാടാക്കി മാറ്റുമോ?കേരളത്തിലറിയപ്പെടുന്നത് രണ്ട് സംഗീതശാഖകളാണ്. കര്‍ണ്ണാടകസംഗീതവും ഹിന്ദുസ്ഥാനി സംഗീതവും. ഹിന്ദുസ്ഥാനി സംഗീതത്തില്‍ വളരെ താളലയങ്ങളോടെ അവതരിപ്പിക്കുന്നതാണ് ഗസ്സല്‍ സംഗീതം. കുട്ടികളെ താരാട്ടുപാടിയുറക്കാനായും ഈ ഗസ്സല്‍ ഉപയോഗിക്കുന്നുണ്ട്. ഈ ഗസ്സല്‍ കേള്‍ക്കാന്‍ ഇന്‍ഡ്യക്കാരനു പാകിസ്ഥാനിയും മാത്രമല്ല ലോകമെമ്പാടും സംഗീതാസ്വാദകര്‍ ഇഷ്ടപ്പെടുന്നു.

ഗസ്സല്‍ ഗായകര്‍ സംഗീതസദസ്സുകളെ ആനന്ദത്തിലാറാടിക്കുന്നു. ഇദ്ദേഹത്തിന്റെ ഗസ്സല്‍ ഞാനും നേരില്‍ കേട്ടിട്ടുള്ള വ്യക്തിയാണ്. ഇരുണ്ട മുറിക്കുള്ളിലിരുന്ന് കാഴ്ചകള്‍ കാണുന്നവര്‍ക്ക് ഇതൊന്നും മനസ്സിലാകില്ല. നമ്മുടെപഴയ നാടോടിപാട്ടുകള്‍, കീര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തിയാല്‍ നല്ല ഗസ്സല്‍ ഗാനങ്ങളുണ്ടാകാതിരിക്കില്ല. കാലാകാലങ്ങളിലായി മലയാളികള്‍ സംഗീതം ഇഷ്ടപ്പെടുന്നവരും വായനാശീലമുള്ളവരുമാണ്. പ്രമുഖ പാശ്ചാത്യരാജ്യങ്ങള്‍ ഈ കാര്യത്തില്‍ നമ്മെക്കാള്‍ വളരെ മുന്നിലാണ്. 1813ല്‍ ജനിച്ച് പതിനാറാം വയസ്സില്‍ തിരുവിതാംകൂര്‍ രാജാവായിത്തീര്‍ന സ്വാതിതിരുനാളിന്റെകാലം സംഗീതത്തിന് ഒരു സുവര്‍ണകാലമായിരുന്നു. നല്ലൊരു ഭരണാധിപനായതിനാല്‍ സംഗീതവും സാഹിത്യവും ഇതരകലകളും അദ്ദേഹം പ്രോത്സാഹിപ്പിച്ചു. അദ്ദേഹത്തിന്റെ കൊട്ടാരം സംഗീത – പണ്ഡിത കവിശ്രേഷ്ഠന്മാരാല്‍ നിത്യവും മുഖരിതമായിരുന്നു. സ്വാര്‍ത്ഥമതികളായ ഭരണാധിപന്മാര്‍ വെറും വിധേയരായി സംഗീത-സാഹിത്യലോകത്ത് കാണുന്നതിനാല്‍ മനുഷ്യഹൃദയങ്ങളില്‍ ആഹ്ലാദത്തിന്റെ വേലിയേറ്റമുണ്ടാക്കാനാകുന്നില്ല. ലോകത്തെ അടക്കി ഭരിച്ച ബ്രിട്ടണിലെ വിക്‌ടോറിയ മഹാറാണി ഇംഗ്ലീഷും ഇംഗ്ലീഷ് സാഹിത്യവും ലോകമെമ്പാടുമെത്തിക്കുന്നതില്‍ പ്രമുഖ പങ്ക് വഹിച്ച വ്യക്തിയാണ്. അങ്ങനെ വില്യം ഷേക്‌സ്പിയറിനെപോലുള്ളവരെ നമ്മള്‍ വായിച്ചു.

നല്ലൊരു ഭരണാധിപന്റെ പ്രത്യേകത സ്വന്തം ഭാഷയെ പെറ്റമ്മയെപ്പോലെ സ്‌നേഹിക്കുന്നതാണ്. മലയാളികള്‍ പാര്‍ക്കുന്ന രാജ്യങ്ങളിലെല്ലാം മലയാളമുണ്ട്. അവിടെയുള്ള മലയാളമോ, എഴുത്തുകാരോ, പാട്ടുകാരോ ഇവരെയൊന്നും തിരിഞ്ഞു നോക്കാറില്ല. എല്ലാ ഭാഗത്തും പ്രവാസികള്‍ കറവപ്പശുക്കളായി മാറിക്കൊണ്ടിരിക്കുന്നു. സ്വാതിതിരുനാള്‍ ഇരുന്നൂറിലധികം കീര്‍ത്തനങ്ങള്‍ മൂന്ന് ഭാഷകളിലായി സമ്മാനിച്ചിട്ടുണ്ട്. അതില്‍ കൂടുതലും സംസ്‌കൃതത്തിലാണ്. അദ്ദേഹത്തിന്റെ മലയാളഗാനങ്ങള്‍ ധാരാളമായിട്ടുണ്ട്. തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന വ്യക്തിയാണ് ഇരയിമ്മന്‍ തമ്പി. ഗാനരചനയുടെ കാര്യത്തില്‍ രണ്ടുപേരും മത്സരിച്ചവരാണ്. ഇന്നുള്ളതുപോലുള്ള ഗൂഢമന്ത്രങ്ങളൊന്നും അന്നില്ലായിരുന്നു. ഇരയിമ്മന്‍തമ്പിയുടെ ‘ഓമനത്തിങ്കള്‍ക്കിടാവോ’ എന്ന താരാട്ട് ഇന്നും മലയാളിക്ക് മറക്കാന്‍ കഴിയില്ല. സംഗീതലോകത്ത് നമ്മള്‍ മറന്നുപോയ മറ്റൊരു പേരാണ് സംഗീതലോകത്തേ ഇരയിമ്മന്‍ തമ്പിയുടെ മകള്‍ കുട്ടികുഞ്ഞു തങ്കച്ചി. ഇവരുടെ കിളിപ്പാട്ടുകളും തിരുവാതിരപ്പാട്ടുകളും ശ്രദ്ധേയമാണ്. ഇതുപോലെ ധാരാളം പേര്‍ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്. അവരെ ഓര്‍ക്കാന്‍, അറിയാന്‍ ഇന്നത്തേ പാട്ടുകാര്‍ക്ക് കഴിയുന്നുണ്ടോ?

സമ്പന്നരായ പാശ്ചാത്യരാജ്യങ്ങളുടെ ചരിത്രം പടയോട്ടങ്ങളുടെയും വെട്ടിപ്പിടിത്തലിന്റെയും രക്തപങ്കിലമായ ചരിത്രമായിരുന്നെങ്കില്‍ ഭാരതത്തിന്റേത് അഹിംസയുടെ, സ്‌നേഹത്തിന്റെ, സാഹോദര്യത്തിന്റെ സംസ്‌കാരമാണ്. ഏത് മതസ്ഥനായാലും മലയാളം മുറുകെ പിടിക്കുന്നത് മതേതര കാഴ്ചപ്പാടും അറിവിന്റെ ആധുനികതയുമാണ്. അവര്‍ക്ക് സംഗീതജ്ഞരെയും എഴുത്തുകാരെയും ആദരിക്കാനേ കഴിയൂ. മറിച്ച് അവഗണിക്കാനാകില്ല. എഴുത്തുകാരോടു ഗായകരോടും, കലാകാരന്മാരോടും മതമൗലികവാദികള്‍ കാട്ടുന്നത് ആര്‍ക്കും അംഗീകരിക്കാനായില്ല. ഇവര്‍ അറിയേണ്ട ഒരു കാര്യം എല്ലാ മതങ്ങളും മനുഷ്യനിര്‍മ്മിതിയാണ്. സമൂഹത്തില്‍ തിന്മകള്‍ അഴിച്ചുവിടാന്‍ മതം ഒരു സാമൂഹികമായ സാധൂകരണം മാത്രമാണ്. ഇവര്‍ അറിഞ്ഞിരിക്കേണ്ടത് ഹിന്ദുമതമെന്നൊരു മതമില്ലെന്നും ഹിന്ദു എന്ന പേര് സിന്ധു എന്ന പദത്തില്‍ നിന്നുണ്ടായതാണെന്നും ഹിന്ദു എന്നത് ഒരു സംസ്‌കാരമാണെന്നും ചരിത്രമറിയാവുന്നവര്‍ക്കറിയുന്ന കാര്യമാണ്. ഹിന്ദുവിനെ മതമാക്കി വലിച്ചിഴച്ച് കൊണ്ടുവരുന്നവര്‍ക്ക് ഒരു നിഗൂഢലക്ഷ്യമുണ്ട്. അത് അധികാരമാണ്. ഇതരമതങ്ങളും ഇതുതന്നെയാണ് ചെയ്യുന്നത്.

അറിവില്ലാത്ത ജനത്തേ മതത്തിന്റെ പേരില്‍ വോട്ടകി മാറ്റുന്നവരെ മലയാളികള്‍ ഇനിയെങ്കിലും തിരിച്ചറിയണം. നമ്മുടെ ജനാധിപത്യത്തില്‍ ഇവര്‍ കട്ടു മുടിച്ച് കൊഴുത്തു വീര്‍ക്കുന്നതല്ലാതെ പാവങ്ങള്‍ക്ക് എന്ത് പ്രയോജനം? ഈ കൂട്ടര്‍ ഇന്‍ഡ്യന്‍ ജനാധിപത്യത്തേ, നിയമവ്യവസ്ഥയെ വിശ്വാസങ്ങളെ മലിനമാക്കുന്ന ഏത് മതവിശ്വാസമായാലും മനുഷ്യരില്‍ ഒരാത്മാവുണ്ടെങ്കില്‍ ആ പരിശുദ്ധി അവന്റെ സ്വഭാവത്തിലും പ്രവര്‍ത്തിയിലുമുണ്ടായിരിക്കും. അവര്‍ക്ക് മതത്തിന്റെ പേരില്‍ വിശ്വാസങ്ങളുടെ പേരില്‍ രാജ്യങ്ങളുടെ പേരില്‍ ഒരിക്കലും സമൂഹത്തില്‍ വര്‍ഗ്ഗീയ ഫാസിസ്സം വളര്‍ത്തിക്കൊണ്ടുവരാന്‍ കഴിയില്ല. അവര്‍ ആ പരിശുദ്ധിയെ അശുദ്ധമാക്കുന്നവരാണ്. ഇവര്‍ക്ക് ഈശ്വരനോ വിശ്വാസമോ ഇല്ല. വെറും അഭിനവ വിശ്വാസികളാണ്. മതത്തിന്റെ പേരില്‍ തരംഗങ്ങള്‍ സൃഷ്ടിക്കയാണ് ഇവരുടെ തൊഴില്‍. സമാധാനപ്രിയരായ മലയാളികളാഗ്രഹിക്കുന്നത് സ്‌നേഹവും സമത്വവും സാഹോദര്യവുമാണ്. മറിച്ച് കലാപമല്ല.

ബംഗളൂരുവില്‍ ടാന്‍സാനിയന്‍ യുവതിയെ നഗ്‌നയാക്കി റോഡില്‍ നടത്തിച്ച സംഭവം ഇന്ത്യക്ക് തിരിച്ചടിയാകുന്നു. ബംഗളൂരു സംഭവത്തിന്റെ വാര്‍ത്ത വ്യാപിച്ചതോടെ ആഫ്രിക്കയില്‍ ഇന്ത്യയ്ക്കും ഇന്ത്യാക്കാര്‍ക്കും എതിരെ പ്രതിഷേധം ശക്തമാവുക.യാണ്. ആഫ്രിക്കയിലെ രാഷ്ട്രങ്ങളില്‍ പൊതുവേ ഇന്ത്യാക്കാരോട് അനുകൂല മനോഭാവം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ബംഗളൂരു സംഭവം സോഷ്യല്‍ മീഡിയിലുള്ള ആഫ്രിക്കക്കാരില്‍ വലിയ പ്രതിഷേധത്തിനാണ് വഴി തുറന്നിരിക്കുന്നത്.
ഇന്ത്യന്‍ കുരങ്ങന്‍മാരെ ഞാന്‍ വെറുക്കുന്നു. വെളുത്തവരാണെന്ന് അവര്‍ കരുതുന്നുണ്ടോയെന്നും ഈ കുരങ്ങന്‍മാര്‍ ആഫ്രിക്കയില്‍ ജനസംഖ്യ വര്‍ദ്ധിപ്പിക്കുന്ന തിരക്കിലാണെന്നും,ഇന്ത്യാക്കാരുടെ ആഫ്രിക്കയിലെ സഹോദരന്‍മാരേയും സഹോദരിമാരേയും ഞങ്ങള്‍ ആക്രമിച്ചാല്‍ നിങ്ങള്‍ക്ക് എന്ത് തോന്നുമെന്നുമൊക്കെയുള്ള തരത്തിലുള്ള പ്രതിഷേധങ്ങള്‍ സോഷ്യല്‍ മീഡിയയിലും ആഫ്രിക്കക്കാരുടെതായി വരുന്നുണ്ട്.

ആഫ്രിക്കയില്‍ വെള്ളാക്കാരേക്കാള്‍ കൂടുതലായി വംശീയ സ്വഭാവം പുലര്‍ത്തുന്നത് ഇന്ത്യാക്കാരാണെന്ന അഭിപ്രായവും ചിലര്‍ ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുന്നു. നിര്‍ഭാഗ്യവശാല്‍ ദക്ഷിണാഫ്രിക്കയിലെ കറുത്ത വംശജര്‍ അവരോട് അമിതമായി മൃദു സമീപനം പുലര്‍ത്തുന്നുവെന്നും അഭിപ്രായമുണ്ട്.

അതേസമയം ഇന്ത്യാ വിരുദ്ധ വികാര പ്രകടനങ്ങള്‍ നടത്തുന്നവരെ ആഫ്രിക്കക്കാര്‍ തന്നെ ആശ്വസിപ്പിക്കുന്നുമുണ്ട്. ബംഗളൂരുവിലെ ആക്രമണം ആഫ്രിക്കക്കാര്‍ക്ക് എതിരെയുള്ളതല്ലെന്നും എല്ലാ ഇന്ത്യാക്കാരും വംശീയ വികാരം വച്ചു പുലര്‍ത്തുന്നവര്‍ അല്ലെന്നമാണ് ഈ കൂട്ടര്‍ പറയുന്നു. ഈയൊരു ചെറിയ സംഭവത്തെ പെരുപ്പിക്കരുതെന്നും അവര്‍ പറയുന്നു.

തൃശ്ശൂര്‍: നഴ്‌സിംഗ് മേഖലയോടുള്ള സര്‍ക്കാറിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ അനിശ്ചിതകാല നിരാഹാരത്തിനൊരുങ്ങുന്നു. സ്വകാര്യ സഹകരണ മേഖലയിലുള്ള നഴ്‌സ്മാരുടെ കാര്യത്തില്‍ ശമ്പളവര്‍ദ്ധനവ് നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ചാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നത്.
ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം നഴസ്മാരുടെ ശമ്പളം രണ്ട് വര്‍ഷത്തിനകം പരിഷ്‌കരിക്കാമെന്ന് 2013ല്‍ തൊഴില്‍ വകുപ്പ് മന്ത്രി ശ്രീ. ഷിബു ബേബി ജോണ്‍ യുഎന്‍എയുടെ പൊതുവേദിയില്‍ വെച്ച് വാക്ക് നല്‍കിയിരുന്നു. ശമ്പളം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായി യുഎന്‍എ പല തവണ ആരോഗ്യ, തൊഴില്‍, മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനങ്ങള്‍ അയച്ചിരുന്നു. എന്നാല്‍ തുടര്‍ന്നിങ്ങോട്ട് നടപടിയൊന്നും ഉണ്ടായില്ല. അതേസമയം, സര്‍ക്കാര്‍ നഴ്‌സുമാരുടെ ശമ്പളം കഴിഞ്ഞ ദിവസം വര്‍ദ്ധിപ്പിച്ചെങ്കിലും സ്വകാര്യ സഹകരണ മേഖലയിലുള്ളവരുടെ കാര്യത്തില്‍ അലംഭാവം തുടരുകയാണ്.

യുഎന്‍എ ജനുവരി 11 മുതല്‍ പ്രത്യക്ഷമായി സമരം തുടങ്ങിയിരുന്നെങ്കിലും അനുകൂല നടപടികളുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് അനിശ്ചിതകാല നിരാഹാരവുമായി മുന്നോട്ട് പോവുകയാണെന്നും യുഎന്‍എ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ ഷാ അറിയിച്ചു.

സര്‍ക്കാര്‍ കാലാവധി അവസാനിക്കാന്‍ വെറും മൂന്നു മാസം മാത്രം അകലെയാണെന്നിരിക്കെ നിയമസഭാ മാര്‍ച്ചും സെക്രട്ടേറിയേറ്റില്‍ അനിശ്ചിതകാല നിരാഹാര സമരവുമായി ശക്തമായ പ്രക്ഷോഭം തുടരുമെന്നും ജാസ്മിന്‍ഷാ പറഞ്ഞു.

മണമ്പൂര്‍ സുരേഷ്
ഔദ്യോഗിക സന്ദര്‍ശനത്തിനായി ലണ്ടനില്‍ എത്തിയ മുന്‍ മന്ത്രിയും എംപിയുമായ എന്‍.കെ. പ്രേമചന്ദ്രന് ശ്രീനാരായണ ഗുരു മിഷന്‍ സ്വീകരണം നല്‍കുന്നു. ഫെബ്രുവരി 6 -ാം തീയതി ശനിയാഴ്ച വൈകുന്നേരം 5.00 മണിക്ക് ഈസ്റ്റ് ഹാമിലെ ഗുരു മിഷനില്‍ (16, Barking Road, London E6 3BP) നടക്കുന്ന പരിപാടിയില്‍ എല്ലാ യുകെ മലയാളികളും പങ്കെടുക്കണമെന്ന് സെക്രട്ടറി ബൈജൂ ശാന്തശീലന്‍ അഭ്യര്‍ഥിക്കുന്നു.

വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ബൈജു 0780 3585 907

ഉത്തര്‍പ്രദേശ് : പ്രശസ്തര്‍ക്കൊപ്പം അവരുടെ അനുവാദം ഇല്ലാതെ സെല്‍ഫി എടുക്കുക എന്നത് യുവത്വത്തിന്റെ ശീലമാണ്. അതില്‍ അവര്‍ ആനന്ദം കൊള്ളുന്നു. എന്നാല്‍, ഉത്തര്‍ പ്രദേശില്‍ സെല്‍ഫി എടുത്ത യുവാവിന് കിട്ടിയത് ജയില്‍ വാസം. ബുലന്ദ്ഷാഹിര്‍ വനിതാ ജില്ലാ കളക്ടര്‍ ബി. ചന്ദ്രകലക്കൊപ്പം അനുമതിയില്ലാതെ സെല്‍ഫി എടുത്ത 18 വയസ്സുകാരനാണ് അറസ്റ്റിലായത്.
ഒരു പ്രദേശിക പരിപാടിയില്‍ സംസാരിക്കവേ പ്രദേശവാസിയായ ഫറാദ് അഹമ്മദ് സെല്‍ഫി എടുക്കുകയായിരുന്നു. ഫോട്ടോ എടുക്കരുതെന്ന് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ കൂടുതല്‍ അടുത്തുനിന്ന് കുറച്ചുകൂടി നല്ല ഫോട്ടോ എടുക്കാനാണ് ശ്രമിച്ചതെന്ന് ചന്ദ്രകല വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ആരുടെയായാലും ഫോട്ടോയെടുക്കുന്നതിന് മുമ്പ് അനുമതി വാങ്ങണമെന്ന് യുവാവിനോട് ആവശ്യപ്പെട്ടു. ക്യാമറ നിങ്ങളുടേതാകാം എന്നാല്‍ ഫോട്ടോ എടുക്കുന്ന ആളിനെ കൂടി പരിഗണിക്കണമെന്ന് പറഞ്ഞെങ്കിലും വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ അറസ്റ്റ് ചെയ്യാന്‍ പൊലീസിനോട് നിര്‍ദ്ദേശിക്കുകയായിരുന്നു.

യുവാവിനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയശേഷം 14 ദിവസത്തെ ജൂഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

റോഡ് നിര്‍മ്മാണത്തില്‍ ഗുണനിലവാരമില്ലാത്ത വസ്തുകള്‍ ഉപയോഗിത്തചിന്‍െ പേരില്‍ ഉദ്യോസ്ഥരെ പരസ്യമായി ശാസിച്ചതിന് സോഷ്യല്‍ മൂഡിയയില്‍ താരമായി മാറിയ കളക്ടര്‍ ബി. ചന്ദ്രകലയാണ് 18 കാരനെതിരെ കേസെടുക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടത്.

ലണ്ടന്‍: സിക വൈറസ് വ്യാപിച്ചിട്ടുളള രാജ്യങ്ങളില്‍ നിന്ന് വരുന്ന വിമാനങ്ങള്‍ ബ്രിട്ടനില്‍ ലാന്‍ഡ് ചെയ്യും മുമ്പ് വിമാനത്തിനുളളില്‍ കീടനാശിനികള്‍ തളിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. സിക വൈറസുകളുടെ വ്യാപനം തടയാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി. നവജാതശിശുക്കളില്‍ വൈകല്യമുണ്ടാക്കാന്‍ കഴിയുന്ന ഈ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ബ്രിട്ടനില്‍ ഇതുവരെ സിക വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ അയര്‍ലന്റില്‍ രണ്ട് പേര്‍ക്ക് സിക ബാധയുണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. രണ്ട് പേരും പൂര്‍ണമായും രോഗമുക്തി നേടിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് വിമാനങ്ങളില്‍ കീടനാശിനി തളിക്കാന്‍ സര്‍ക്കാര്‍ വിമാനക്കമ്പനികളോട് നിര്‍ദേശിച്ചിട്ടുളളത്. ഇത് മൂലം കൊതുകു കടിക്കാനുളള സാധ്യത ഇല്ലാതാക്കാനും രോഗവ്യാപനം തടയാനും കഴിയുമെന്നാണ് വിലയിരുത്തല്‍. പല കമ്പനികളും നേരത്തെ തന്നെ ഇത്തരം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മലേറിയ പോലുളള രോഗങ്ങളെ തുരത്താനാണ് വിമാനക്കമ്പനികള്‍ വിമാനങ്ങളില്‍ അണുനാശിനി ഉപയോഗിക്കാന്‍ തുടങ്ങിയത്. അതേസമയം സിക വൈറസിന്റെ വ്യാപനത്തിന് കാരണമാകുന്ന ഈഡിസ് കൊതുകുകള്‍ക്ക് ബ്രിട്ടനിലെ തണുപ്പുളള സാഹചര്യത്തില്‍ ജീവിക്കാനാകില്ലെന്നും വിലയിരുത്തലുണ്ട്. മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നവര്‍ കൊതുകു കടിക്കാനുളള സാഹചര്യം ഒഴിവാക്കണമെന്ന് ആരോഗ്യമന്ത്രി ജീന്‍ എലിസണ്‍ മുന്നറിയിപ്പ് നല്‍കുന്നു.

സിക വൈറസ് ബാധിച്ചിട്ടുളള രാജ്യങ്ങളിലേക്ക് ഗര്‍ഭിണികള്‍ യാത്ര ഒഴിവാക്കണമെന്ന നിര്‍ദേശവും ഉണ്ട്. രോഗം കണ്ടെത്താനും വ്യാപനം തടയാനുമുളള ആഗോള ശ്രമത്തിന് ബ്രിട്ടന്റെ പിന്തുണയുണ്ടെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡെയിം സളളി ഡേവിഡ് അറിയിച്ചിട്ടുണ്ട്. ബ്രസീലില്‍ സിക മൂലം ധാരാളം കുഞ്ഞുങ്ങള്‍ മസ്തിഷ്‌ക വൈകല്യങ്ങളുമായി ജനിച്ചിട്ടുണ്ട്. കൊളംബിയയിലും വൈറസ് ബാധ പല പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നുണ്ട്. പക്ഷാഘാതമുള്‍പ്പെടെയുള്ള നാഡീ രോഗങ്ങള്‍ പലര്‍ക്കും ഉണ്ടാകുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇക്കൊല്ലം നാല്‍പ്പത് ലക്ഷം പേര്‍ക്ക് സിക ബാധയുണ്ടാകുമെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

വിവാഹദിനം വധു കാട്ടിയ കുസൃതിയ്ക്ക് വരന്‍ വധുവിനിട്ട് നല്ലൊരു തല്ലും കൊടുത്ത് ഇറങ്ങിപോയി. വളരെ സന്തോഷ പൂര്‍വ്വം നടന്ന ഒരു വിവാഹമാണ് തുടക്കത്തിലേ തല്ലി പിരഞ്ഞത്. വിവാഹശേഷം വധുവും വരനും മധുരം പങ്കുവയ്ക്കുന്ന ചടങ്ങിനിടെയായിരുന്നു സംഭവം. ഇരുവരും കേക്ക് മുറിച്ചു. വരന്‍ വളരെ സന്തോഷത്തോടെ ഒരു കഷ്ണം കേക്ക് സ്പൂണ്‍ കൊണ്ട് വധുവിന് നല്‍കി.
അടുത്തത് വധുവിന്റെ ഊഴം. ആളുകളെല്ലാം നവദമ്പതിമാരെ നോക്കി നില്‍ക്കുകയാണ്. കേക്ക് സ്പൂണിലാക്കി വധു വരന് നല്‍കാന്‍ തുടങ്ങി. ആദ്യത്തെ തവണ കേക്ക് വരന്റെ വായില്‍ വച്ചുകൊടുക്കാന്‍ ശ്രമിച്ച ശേഷം വധു വേഗം കേക്ക് പിന്നിലേയ്ക്ക് വലിച്ചു. രണ്ടാമതും വരന് കേക്ക് നല്‍കാതെ വധു സ്പൂണ്‍ പിന്നിലേയ്ക്ക് മാറ്റി. വിവാഹത്തിന് ചെറിയൊരു തമാശ ഒപ്പിയ്ക്കാനായിരുന്നു വധു ഇങ്ങനെ കാട്ടിയത്

പലതവണ വധു കേക്ക് നല്‍കാതെ സ്പൂണ്‍ പിന്നിലേയ്ക്ക് വലിച്ചു. വധുവിനിട്ട് നല്ലൊരു തല്ലും കൊടുത്ത് സ്പൂണും വലിച്ചെറിഞ്ഞ് വരന്‍ പോയി. വധു പ്ളിംഗ് എന്ന് പറഞ്ഞാല്‍ മതിയല്ലോ….

ഗാങ്‌ഷോ: സാധാരണ ഫ് ളൈറ്റ് ടിക്കറ്റില്‍ ഒറ്റയ്ക്ക് ഒരു വിമാനത്തില്‍ യാത്ര ചെയ്യുന്ന കാര്യം ഏതെങ്കിലും യാത്രക്കാരന് സങ്കല്‍പിക്കാന്‍ കഴിയുമോ? എന്നാല്‍ ചൈനയിലെ ഗാങ്‌ഷോവില്‍ നിന്നും പറന്നുയര്‍ന്ന ഒരു വിമാനത്തിലെ യാത്രക്കാരിക്ക് അത്തരമൊരു ഭാഗ്യമാണ് കൈവന്നത്. ഷാങ് എന്ന് വിളിപ്പേരുള്ള യുവതിയാണ് ഭാഗ്യവതിയായ യാത്രക്കാരി. ഗാങ്‌ഷോയില്‍ നിന്നും സ്വദേശത്തേക്ക് മടങ്ങുകയായിരുന്നു ഷാങ്.
വിമാനം ടേക്ക് ഓഫ് ചെയ്തുകഴിഞ്ഞശേഷമാണ് യുവതി താന്‍ മാത്രമാണ് ഇതിലെ യാത്രക്കാരിയെന്നറിഞ്ഞത്. വിമാനം ചാര്‍ട്ടര്‍ ചെയ്തു പറക്കുന്നപോലെയായിരുന്നു അപ്പോഴത്തെ അനുഭവമെന്ന് സന്തോഷം ഉടന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷാങ് പറഞ്ഞു. വിമാനം 10 മണിക്കൂര്‍ വൈകിയതാണ് യാത്രക്കാരൊന്നും ഇല്ലാതെ പറക്കേണ്ടിവന്നത്. അപ്രതീക്ഷിതമായുണ്ടായ മഞ്ഞുവീഴ്ചകാരണമായിരുന്നു വിമാനം വൈകിയത്. വിമാനം വൈകിയതിനെ തുടര്‍ന്ന് മറ്റു യാത്രക്കാരെല്ലാം നേരത്തെ സ്ഥലംവിട്ടിരുന്നു. എന്നാല്‍ പ്രതീക്ഷയോടെ യാത്രയ്ക്ക് കാത്തിരുന്ന ഷാങ്ങിനെതേടി അപൂര്‍വഭാഗ്യം കൈവരികയായിരുന്നു.

ഒറ്റ യാത്രക്കാരിയുമായുള്ള വിമാനയാത്ര പുതിയ അനുഭവമണെന്ന് വിമാന ജീവനക്കാരും പറയുന്നു. യാത്രയിലുടനീളം എയര്‍ ഹോസ്റ്റസുമാര്‍ക്കൊപ്പം തമാശപറഞ്ഞും വിശേഷങ്ങള്‍ തിരക്കിയും ഷാങ് സമയം ചെലവഴിച്ചു. വിമാനം ലാന്‍ഡ് ചെയ്തശേഷം പൈലറ്റുമൊത്ത് അല്‍പനേരം ചെലവഴിച്ചശേഷമാണ് ഷാങ് മടങ്ങിയത്.

RECENT POSTS
Copyright © . All rights reserved