ഇതാണ് ആ കാരണം വളച്ചുകെട്ടലൊന്നും ഇല്ല, നേരെ കഥയിലേക്ക്.1987 മാര്‍ച്ച് 25ന് രാവിലെ പത്തരയോടെ തൃശൂര്‍ പുറ്റേക്കരയില്‍ ഒരപകടം നടന്നു. സൈക്കിളില്‍ ജോലിയ്ക്കു പോകുകയായിരുന്ന പുറ്റേക്കര സ്വദേശി വര്‍ഗീസ് ടെംപോയിടിച്ച് തല്‍ക്ഷണം മരിച്ചു. അന്ന് ഉച്ചയ്ക്ക് പുറ്റേക്കരയില്‍ മറ്റൊരു ദൃഢപ്രതിജ്ഞ നടന്നു. അപ്പന്‍ വണ്ടിയിടിച്ചു മരിച്ചു വീണ മണ്ണില്‍ ഇനി ചെരിപ്പിടില്ല. വര്‍ഗീസിന്റെ മൂത്ത മകന്‍ കുരിയാക്കോസായിരുന്നു ആ പ്രതിജ്ഞയെടുത്തത്. വീട്ടില്‍ നിന്ന് പുറത്തേയ്ക്കു പോകുമ്പോഴെല്ലാം ഈ ജങ്ഷന്‍ പിന്നിടണം.
അപ്പന്‍ മരിച്ചു വീണ മണ്ണില്‍ ചെരിപ്പിട്ട് ചവിട്ടുന്നത് അപ്പനോടുള്ള അനാദരമായി മനസില്‍ ചിന്തവന്നതാണ് ദൃഢപ്രതിജ്ഞയ്ക്കു കാരണം. ദുരന്തത്തിന്റെ കണ്ണീരിനിടയില്‍ കുരിയാക്കോസിന്റെ ശപഥം ആരും അറിഞ്ഞതുമില്ല. കാരണം, പതിനാറു വയസുള്ള ചെറിയ പയ്യന്‍ ചെരിപ്പിടാതെ നടക്കുന്നത് ആ മരണവീട്ടില്‍ ആരും ശ്രദ്ധിച്ചതുമില്ല. പിന്നെ, ജീവിതം മുന്നോട്ടു പോയപ്പോള്‍ ചെരിപ്പിടാത്തതിന്റെ കാരണം പലരും തിരക്കി. എനിക്കിഷ്ടമല്ലെന്നായിരുന്നു മറുപടി. വിവാഹ ആലോചന തുടങ്ങിയപ്പോള്‍ വീണ്ടും ചെരിപ്പ് വില്ലനായി. ചെരിപ്പിടാത്ത ചെക്കനെ വേണ്ടെന്ന് പെണ്ണു പറഞ്ഞു. രണ്ടാമതു കണ്ട പെണ്ണാകട്ടെ ചെരിപ്പിന് പ്രാധാന്യം കൊടുക്കാത്തതിനാല്‍ കുരിയാക്കോസിന്റെ ജീവിതസഖിയായി. വിവാഹപന്തലിലും ചെരിപ്പിടാന്‍ സുഹൃത്തുക്കളുടെ സമ്മര്‍ദ്ദമുണ്ടായി. അപ്പോഴും വെളിപ്പെടുത്തിയില്ല യഥാര്‍ഥ കാരണം.
പിന്നെ, രാഷ്ട്രീയക്കാരന്റെ മേലങ്കിയണിഞ്ഞു. കേരള കോണ്‍ഗ്രസിന്റെ നേതാവായി നാട്ടില്‍ പ്രവര്‍ത്തിച്ചു. പഞ്ചായത്തിലേയ്ക്കും ജില്ലാ പഞ്ചായത്തിലേയ്ക്കും ബ്ലോക്ക് പഞ്ചായത്തിലേയ്ക്കും പലപ്പോഴായി മല്‍സരിച്ചു. ചെരിപ്പിന്റെ രഹസ്യം പുറത്തുവിടാതെതന്നെ നല്ല ഭൂരിപക്ഷത്തില്‍ വിജയിച്ചു. ചെരിപ്പിടാത്ത രാഷ്ട്രീയക്കാരനെക്കുറിച്ച് പല പത്രങ്ങളിലും പണ്ട് വാര്‍ത്ത വന്നിട്ടുണ്ട്. അന്നെല്ലാം, ചെരിപ്പിടാത്ത രാഷ്ട്രീയക്കാരന്റെ ലാളിത്യമായി മാത്രമാണ് ആ കഥ പുറത്തുവന്നത്.
കടുത്ത വേനില്‍ ഉരുകിയൊലിക്കുന്ന ടാറില്‍ ചെരിപ്പിട്ടു പോലും നടക്കാന്‍ പ്രയാസം. അപ്പോള്‍ പിന്നെ, ചെരിപ്പിടാതെ നടക്കുന്ന കാര്യം ഓര്‍ത്തുനോക്കൂ. ഈ ചൂടിലും ചെരിപ്പിടാതെ കുരിയാക്കോസ് നടക്കും. കുറേവര്‍ഷമായി നടക്കുന്നതിനാല്‍ കാല്‍പാദത്തിനടയില്‍ തൊലിയ്ക്കു നല്ല കട്ടിയായി. പൊള്ളാറില്ല. പിന്നെ, സൂചിയെങ്ങാനും കയറിയാല്‍ മറ്റുള്ളവര്‍ നിഷ്പ്രയാസം എടുക്കുന്നതു പോലെ എടുത്തുമാറ്റാന്‍ കഴിയില്ല. കാല്‍പാദത്തിനടിയിലെ തൊലി നല്ല കട്ടിയായതാണ് പ്രശ്നം. ഇനി മരണം വരെ ചെരിപ്പ് വേണ്ടെന്നാണ് തീരുമാനം. കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ സി.വി.കുരിയാക്കോസ് തൃശൂര്‍ ജില്ലാ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍കൂടിയാണ്. രാഷ്ട്രീയപ്രവര്‍ത്തകനായതിനാല്‍ നിരവധി യാത്രകള്‍ വേണം. അപ്പോഴെല്ലാം, ചെരിപ്പില്ലാതെ കുരിയാക്കോസ് നടക്കും. അപ്പന്റെ ഓര്‍മകള്‍ക്ക് കരുത്തായി കുര്യാക്കോസിന്‍റെ ഈ ദീര്‍ഘയാത്രകള്‍ തുടരുകതന്നെയാണ്.
ലെസ്റ്റര്‍ മലയാളിയുടെ വീട്ടില്‍ മോഷണം നടത്തിയ രീതി ആരെയും അമ്പരപ്പിക്കുന്നത്. വീട്ടുകാര്‍ സ്ഥലത്ത് നിന്ന് മാറിയ തക്കം നോക്കി മോഷണത്തിനെത്തിയ മോഷ്ടാക്കള്‍ വീട്ടുകാര്‍ തിരികെയെത്തിയപ്പോള്‍ ആക്രമിക്കാനും മുതിര്‍ന്നു. ലെസ്റ്ററിലെ കോള്‍വിലെ താമസക്കാരനായ സിബി പുന്നൂസിന്റെയും ആന്‍സി സിബിയുടെയും വീട്ടിലാണ് മോഷണം നടന്നത്. മോഷണത്തില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന മുഴുവന്‍ സ്വര്‍ണവും പാസ്പോര്‍ട്ടും ഒസിഐ കാര്‍ഡും അടക്കമുള്ള മുഴുവന്‍ രേഖകളും നഷ്ടമായിട്ടുണ്ടെന്നാണ് വിവരം. വീട്ടിലെ സാധനങ്ങളും അലമാരകളും കട്ടിലുകളും എല്ലാം വലിച്ചു വാരിയിട്ട് പരിശോധിച്ച മോഷ്ടാക്കള്‍ പല സാധനങ്ങളും നശിപ്പിച്ചിട്ടുമുണ്ട്. മോഷ്ടാക്കള്‍ വെള്ളക്കാരാണെന്നാണ് സംശയം.
ഒരു മൈല്‍ മാത്രം അകലെയുള്ള സുഹൃത്തിന്റെ വീട്ടിലെ വിവാഹ വാര്‍ഷിക ആഘോഷത്തില്‍ പങ്കെടുത്ത ശേഷം ഒരുപാട് സമയം കളയാതെ സ്വന്തം വീട്ടില്‍ സിബി തിരിച്ചെത്തിയത് ഒപ്പം കുട്ടികളും ഉണ്ടായിരുന്നതു കൊണ്ടായിരുന്നു. എന്നാല്‍ എട്ടുമണിയോടെ വീട്ടില്‍ എത്തിയ സിബി പുന്നൂസ് വീടിനുള്ളില്‍ വെളിച്ചം കണ്ട് ആദ്യം അമ്പരന്നു. ലൈറ്റുകള്‍ എല്ലാം അണച്ച് വീട് പൂട്ടിയ ശേഷം പോയിട്ടും എന്ത് സംഭവിച്ചുവെന്ന ആശങ്കയോടെയാണ് സിബി വീട്ടുമുറ്റത്തേക്ക് കടന്നത്. പെട്ടെന്ന് പിന്‍വാതിലിലൂടെ മൂന്ന് മുഖം മൂടിധാരികള്‍ കൂസല്‍ ഇല്ലാതെ പുറത്തേക്ക് വന്നു സിബിക്ക് നേരം ആക്രമണം അഴിച്ചു വിടുക ആയിരുന്നു.
വൈകുന്നേരത്തോടെയാണ് സിബിയും ആന്‍സിയും മൂന്ന് മക്കളും ചേര്‍ന്ന് സ്വന്തം കാറില്‍ വിവാഹ വാര്‍ഷിക പാര്‍ട്ടി ആഘോഷത്തിനായി ഒരു മൈല്‍ അകലെയുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പോയത്. ഗ്ലെന്‍ഫീല്‍ഡില്‍ ജോലിക്ക് പോവേണ്ടതിനാല്‍ ആന്‍സി ആഘോഷങ്ങള്‍ എല്ലാം കഴിഞ്ഞ് അവിടെ നിന്നും കാറെടുത്ത് ജോലി സ്ഥലത്തേയ്ക്ക് പോയി. അതിനാല്‍ തന്നെ സിബിയും മക്കളും സിബിയുടെ സുഹൃത്തിന്റെ കാറിലാണ് വീട്ടിലേക്ക് എത്തിയത്.
വീട്ടുമുറ്റത്ത് എത്തിയപ്പോഴാണ് വീടിനകത്തു മുഴുവന്‍ വെളിച്ചം കണ്ടത്. വൈകുന്നേരം ഇറങ്ങിയപ്പോള്‍ ലൈറ്റ് ഒന്നും ഇട്ടിരുന്നില്ലല്ലോ എന്ന് പറഞ്ഞു മക്കളെ സുഹൃത്തിനൊപ്പം കാറില്‍ തന്നെ ഇരുത്തി സിബി വീടിനകത്തേക്ക് പ്രവേശിക്കുകയായിരുന്നു. വീട്ടുടമയെ കണ്ട മോഷ്ടാക്കള്‍ ധൈര്യപൂര്‍വ്വം മുന്നോട്ടു വന്ന് സിബിയെ ആക്രമിക്കുകയായിരുന്നു. പുറത്തേക്ക് ഓടിയിറങ്ങിയെങ്കിലും മോഷ്ടാക്കള്‍ മുറ്റത്തുണ്ടായിരുന്ന വേസ്റ്റ് ബിന്‍ സിബിക്കു നേരെ എറിയുകയും സുഹൃത്തിനെ കാറില്‍ നിന്നും പുറത്തിറക്കാത്ത രീതിയില്‍ കാറിനു നേരെയും സിബിക്കു നേരെയും കല്ലുകള്‍ പെറുക്കി എറിയുകയായിരുന്നു.
വേസ്റ്റ് ബിന്‍ കൊണ്ട് കല്ലുകളെ തടഞ്ഞതിനാല്‍ സിബിക്ക് കാര്യമായ പരിക്കുകളൊന്നും ഏറ്റിട്ടില്ല. എന്നാല്‍ കല്ലേറില്‍ കാറിന്റെ ഒരു ഹെഡ്‌ലൈറ്റ് പൊട്ടുകയും ചെയ്തു. അല്‍പം അകലെയായി നിര്‍ത്തിയിട്ടിരുന്ന വാഹനത്തിനടുത്തേക്ക് ഓടിയ മോഷ്ടാക്കളെ പിന്തുടര്‍ന്ന് ഓടിയെങ്കിലും പിടിക്കാനായില്ല. ആ ഒരു സാഹചര്യത്തില്‍ കാറിന്റെ നമ്പര്‍ നോട്ട് ചെയ്യാനും സാധിച്ചില്ലെന്ന് സിബിയും സുഹൃത്തും പറഞ്ഞു.
തുടര്‍ന്ന് മക്കളെയും കൂട്ടി വീട്ടിനകത്തേക്ക് പ്രവേശിക്കുകയും പൊലീസിനെ വിവരം അറിയിക്കുകയും ചെയ്യുകയായിരുന്നു. വീടിന്റെ പുറകുവശത്തെ വാതില്‍ ചവിട്ടി പൊളിച്ച് അകത്തു കടന്ന മുകള്‍ നിലയിലെ മൂന്ന് ബെഡ്‌റൂമുകളും പൂര്‍ണമായും നശിപ്പിച്ച് ഇട്ടിരിക്കുകയാണ്. വീട്ടിന്റെ മുകള്‍ നിലയില്‍ സൂക്ഷിച്ചിരുന്ന മുഴുവന്‍ സ്വര്‍ണവും പാസ്പോര്‍ട്ടും ഒസിഐ കാര്‍ഡും അടക്കമുള്ള മുഴുവന്‍ രേഖകളും മോഷ്ടാക്കള്‍ കൊണ്ടു പോയെന്നാണ് വിവരം. വീട്ടിലെ സാധനങ്ങളും അലമാരകളും കട്ടിലുകളും എല്ലാം വലിച്ചു വാരിയിട്ട് പരിശോധിച്ച മോഷ്ടാക്കള്‍ പല സാധനങ്ങളും നശിപ്പിച്ചിട്ടുമുണ്ട്. വീട് ആകെ അലങ്കോലപ്പെട്ട നിലയിലാണ്.
വിവരം അറിയിച്ച ഉടന്‍ മൂന്ന് വാഹനങ്ങളിലായി സ്ഥലത്തെത്തിയ പൊലീസ് വിശദമായ അന്വേഷണമാണ് നടത്തുന്നത്. മോഷ്ടാക്കളെ ഭയന്നുതന്നെ വീട്ടില്‍ സ്വര്‍ണം സൂക്ഷിക്കുന്ന പതിവ് ഇല്ലായിരുന്നു. എന്നാല്‍ അടുത്ത ദിവസം ഉണ്ടായിരുന്ന ഒരു ആഘോഷത്തിനായിട്ടാണ് സ്വര്‍ണം വീട്ടില്‍ സൂക്ഷിച്ചത്. ബെഡിനടിയില്‍ സൂക്ഷിച്ചിരുന്ന ഈ സ്വര്‍ണം മുഴുവന്‍ മോഷ്ടാക്കള്‍ കൊണ്ടുപോവുകയും ചെയ്തു.
കരുതിക്കൂട്ടിയുള്ള ആക്രമണം ആണെന്നാണ് സിബിയും കുടുംബവും പറയുന്നത്. കാരണം, വീടു പൂട്ടി പാര്‍ട്ടിക്കു പോയ ഉടനെ ആണ് മോഷണം ഉണ്ടായത്. മാത്രമല്ല, അവര്‍ രക്ഷപ്പെടാന്‍ ശ്രമിക്കാതെ, തന്നെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും സിബി പറയുന്നു. സംഭവം അറിഞ്ഞ് ലാഫ്ബറോയിലെ സിബിയുടെ അടുത്ത കുടുംബ സുഹൃത്തുക്കള്‍ എല്ലാം സിബിയുടെ വീട്ടിലെത്തിയിട്ടുണ്ട്.
സമീപകാലത്ത് ലെസ്റ്റര്‍ മലയാളികളുടെ വീടുകള്‍ ലക്ഷ്യമിട്ട് നടക്കുന്ന നിരവധി മോഷണ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ലെസ്റ്ററിലെ ഒരു മലയാളി കുടുംബത്തില്‍ അടുത്തയിടെ നടന്ന ഒരു മോഷണ ശ്രമത്തില്‍ കുട്ടിയുടെ നേരെ കത്തി ചൂണ്ടി മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. മറ്റൊരു മലയാളിയുടെ കടയില്‍ നടന്ന മോഷണ ശ്രമം കടയുടമയുടെ ധീരമായ ഇടപെടലിനെ തുടര്‍ന്ന് പരാജയപ്പെടുകയും മോഷ്ടാവ് പിടിയിലാവുകയും ചെയ്തിരുന്നു.
ലാല്‍ ജോസ് ചിത്രമായ വെളിപാടിന്റെ പുസ്തകത്തിലെ എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്ന ഗാനത്തിന് പുതിയ ചുവടുകള്‍ അവതരിപ്പിച്ച് ലോകമെമ്പാടും ഗാനത്തിനും ചുവടുകള്‍ക്കും ആരാധകരെ സൃഷ്ടിച്ച ഷെറില്‍ ജി കടവന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. തൊടുപുഴ വാഴക്കുളം സ്വദേശിയായ പ്രഫുല്‍ ടോമിയെയാണ് ഷെറില്‍ വിവാഹം കഴിക്കുന്നത്. കളമശ്ശേരി രാജഗിരി കോളേജിലെ അദ്ധ്യാപികയാണ് ഷെറില്‍. കോളേജിലെ ഓണാഘോഷത്തോട് അനുബന്ധിച്ചായിരുന്നു ഷെറിലും സുഹൃത്തുക്കളും ജിമിക്കി കമ്മല്‍ ഡാന്‍സ് അവതരിപ്പിച്ചത്. ഇത് റിക്കോര്‍ഡ് ചെയ്തയാള്‍ ഈ നൃത്തം സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുകയും അത് ലോകമെമ്പാടും വൈറല്‍ ആവുകയുമായിരുന്നു.
വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ കാണാം
സ്വന്തം വാഹനത്തിനു ഇഷ്ടനമ്പര്‍, അതൊരു ബലഹീനതയാണ് ചിലര്‍ക്ക്. അതിനു വേണ്ടി എത്ര തുക മുടക്കാനും തയ്യാര്‍. മലയാളികള്‍ക്കു പെട്ടെന്നു മനസിലേക്ക് ഓടിയെത്തുക മമ്മൂട്ടിയേയും പൃഥ്വിരാജിനെയുമൊക്കെയായിരിക്കും. എന്തിന് സാധാരണക്കാര്‍ വരെ ഇഷ്ടനമ്പറിനായി പതിനായിരങ്ങള്‍ വാരി എറിയുന്നു.
ബ്രിട്ടനിലും ഒരു നമ്പര്‍ ലേലം നടക്കാന്‍ പോകുന്നു. നമ്പറിന്റെ വില കേട്ടാല്‍ ആരും തലയില്‍ കൈവച്ചു പോകും. 132 കോടി രൂപയാണ് എഫ് 1 എന്ന നമ്പറിനു ഇട്ടിരിക്കുന്ന വില. ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ നമ്പര്‍ ലേലമായിരിക്കും ഇതും. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് യുഎഇയില്‍ ഡി 5 എന്ന നമ്പര്‍ 67 കോടി രൂപയ്ക്കു വിറ്റതാണ് നിലവിലെ ഏറ്റവും വലിയ ലേലം. ഇന്ത്യക്കാരനായ ബല്‍വീന്ദര്‍ സഹാനിയാണ് അത് വാങ്ങിയത്. അബുദാബിയില്‍ 1 -ാം നമ്പര്‍ 66 കോടിക്കാണ് 2008ല്‍ വിറ്റുപോയത്.
1904 മുതല്‍ 2008 വരെ എസെക്സ് സിറ്റി കൗണ്‍സിലിന്റെ കൈയ്യിലായിരുന്നു F1 നമ്പര്‍. പിന്നീട് സ്വകാര്യവ്യക്തികള്‍ക്കു കൊടുക്കാന്‍ തുടങ്ങി. 2008 ല്‍ ലഭിച്ചത് നാലു കോടിയായിരുന്നു. നിലവില്‍ ഈ നമ്പര്‍ ബ്രിട്ടീഷ് കമ്പനിയായ ഡിസൈന്‍ ഉടമ അഫ്സല്‍ ഖാന്റെ കയ്യിലാണ്. ആഡംബര വാഹനങ്ങള്‍ ഡിസൈന്‍ ചെയ്ത് നല്‍കുന്ന കമ്പനിയാണ് ഇത്.
സിവില്‍ സര്‍വീസ് പരീക്ഷയിലെ ഒന്ന്, രണ്ട് റാങ്കുകാര്‍ വിവാഹിതരായി. 2015 സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ യുവ ഐഎഎസ് ഓഫീസര്‍ ടിന ദാബിയും ഇതേവര്‍ഷത്തെ പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ അത്തര്‍ ആമിര്‍ ഉള് ഷാഫിയുമാണ് വിവാഹിതരായത്.
അത്തറിന്റെ വീട്ടില്‍നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ദക്ഷിണ കാഷ്മീരിലെ ആഡംബര റിസോര്‍ട്ടായ പഹല്‍ഗാം ക്ലബ്ബിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമാണ് വിവാഹത്തിനു ക്ഷണമുണ്ടായിരുന്നത്. വിവാഹത്തിനുശേഷം അനന്ത്നാഗിലെ ദേവിപോറയില് ദന്പതികള്‍ അതിഥികള്‍ക്കായി വിരുന്ന് നടത്തി.
യുപിഎസ് സി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടുന്ന ആദ്യ ദളിത് പെണ്‍കുട്ടിയാണ് ടിന ദാബി. 2016ല്‍ സിവില്‍ സര്‍വീസ് പരിശീലന കാലത്താണ് ഇരുവരും കണ്ടുമുട്ടുന്നത്. ഈ പരിചയം പ്രണയത്തിലേക്കും വിവാഹത്തിലേക്കും നീളുകയായിരുന്നു.
ടിന ഹരിയാന ഐഎഎസ് കേഡറും അത്തര്‍ കാഷ്മീര്‍ കേഡറുമാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും ഇരുവര്‍ക്കും രാജസ്ഥാന് ഐഎഎസ് കേഡറാണ് ലഭിച്ചത്.
ലോസാഞ്ചല്‍സ്, കാലിഫോര്‍ണിയ: ലോസാഞ്ചല്‍ത്സിനു സമീപം സാന്റാ ക്ലാരിറ്റയില്‍ താമസിച്ചിരുന്ന നാലംഗ കുടുംബത്തെയാണ് കാണാതായത്. യൂണിയന്‍ ബാങ്കില്‍ വൈസ് പ്രസിഡന്റായ സന്ദീപ് തോട്ടപ്പിള്ളി (42) ഭാര്യ സൗമ്യ (38) മക്കളായ സിദാന്ത് (12) സച്ചി (9) എിവരെപ്പറ്റി നാലു ദിവസമായി വിവരമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്നു ഇവരെ കാണാനില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ അറിയിച്ചു.
കാലിഫോര്‍ണിയയില്‍ നിന്നു ഓറിഗണിലെ പോര്‍ട്ട്‌ലന്‍ഡിലേക്ക് വന്ന ശേഷം മടങ്ങിയതാണ് ഇവര്‍. ഈ മാസം നാലാം തീയതി കാലിഫോര്‍ണിയയിലെ ക്ലമാത്തിലെ ഹോളിഡേ ഇന്‍ എക്‌സ്പ്രസില്‍ താമസിച്ചു. തുടര്‍ന്ന് ആറിനു വ്യാഴാഴ്ച ചെക്ക് ഔട്ട് ചെയ്ത ശേഷം വിവരമൊന്നുമില്ലെന്നു ടെക്‌സസിലുള്ള സന്ദീപിന്റെ കസിന്റെ ഭര്‍ത്താവ് അനൂപ് വിശ്വംഭരന്‍ പറഞ്ഞു. ഒരു ചുവന്ന ഹോണ്ട കാറിലായിരുന്നു കുടുംബം സഞ്ചരിച്ചിരുന്നത്.
ആറാം തീയതി വ്യാഴാഴ്ച രാത്രി സാനോസെയിലുള്ള കസിന്‍ കമലിന്റെ വീട്ടില്‍ ഡിന്നറിനു എത്തുമെന്നാണു പറഞ്ഞിരുന്നത്. ക്ലമാത്തില്‍ നിന്ന് ഏഴര മണിക്കൂറേയുള്ളു സാനോസെയ്ക്ക്. ഡിന്നറിനു ശേഷം അവിടെ തങ്ങാതെ ഹോട്ടലിലേക്കു പോകാനായിരുന്നു പരിപാടി. എന്നാല്‍ അര്‍ദ്ധരാത്രി വരെ കാത്തിരുന്നിട്ടും അവര്‍ എത്തിയില്ല. വിളിച്ചിട്ടും കിട്ടാതായതോടെയാണു സാനോസെ പോലീസില്‍ ഐ.ടി ഉദ്യോഗസ്ഥനായ കമല്‍ പരാതി നല്‍കിയത്. നാട്ടിലെ വീട്ടില്‍ വല്ല വിവരവുമുണ്ടോ എന്നും വിളിച്ചു ചോദിച്ചിരുന്നു.
ഗുജറാത്തിലെ സൂറിച്ചിലാണു സന്ദീപിന്റെ കുടുംബം. സൗമ്യ കൊച്ചി സ്വദേശിയാണ്. 12 വര്‍ഷമായി അമേരിക്കയിലെത്തിയിട്ട്. ഇരുവരുടെയും മാതാപിതാക്കള്‍ നാട്ടിലാണ്.
എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെടുക: 813-616-3091.
കടുവയുടെ ആക്രമണത്തിൽ നിന്ന് അമ്മയും മകളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇരുപത്തിമൂന്നുകാരിയായ രുപാലി മിശ്രാമും അമ്മയുമാണ് കടുവയുടെ ആക്രമണത്തിന് ഇരയായത്. സ്വന്തം ആടുകളെ കടുവ ആക്രമിക്കാന്‍ വന്നപ്പോൾ അവയെ രക്ഷിക്കാന്‍ ശ്രമിച്ചതാണ് രുപാലി. വടിയുമായി കടുവയെ എതിരിട്ട രുപാലി ഇപ്പോള്‍ പ്രദേശത്ത് താരമായിരിക്കുകയാണ്. മഹാരാഷ്ട്രയിലാണ് സംഭവം.
സംഭവത്തെ കുറിച്ച് യുവതി പറയുന്നത് ഇങ്ങനെ:
‘കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഞാനും അമ്മയും വീടിനകത്ത് ഓരോ ജോലികളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. പെട്ടന്നാണ് ആടുകളെ കെട്ടിയിട്ടിരിക്കുന്ന സ്ഥലത്ത് നിന്ന് അവയുടെ കൂട്ടക്കരച്ചിൽ കേട്ടത്. എന്തോ അപകടം ഉണ്ടെന്ന് അപ്പോൾ തന്നെ തോന്നി. ഏതെങ്കിലും മൃഗങ്ങള്‍ അവയെ ആക്രമിക്കാൻ വന്നതായിരിക്കുമെന്ന് കരുതി ഒരു വടിയെടുത്ത് ഞാൻ പുറത്തിറങ്ങി. ആടുകളെ കെട്ടിയ സ്ഥലത്തെത്തിയപ്പോഴാണ് ആക്രമിക്കാനെത്തിയത് കടുവയാണെന്ന് കണ്ടത്. എന്നാൽ എന്നെ കണ്ടപ്പോൾ കടുവ എന്റെ നേർക്ക് വന്നു. വടിയുപയോഗിച്ച് ഓടിക്കാൻ ശ്രമിച്ചെങ്കിലും അത് ആക്രമിക്കുകയായിരുന്നു’. രൂപാലിയുടെ കരച്ചിൽ കേട്ട് അമ്മ എത്തുകയായിരുന്നു. തുടർന്ന് അവളെ വലിച്ച് അകത്തേക്ക് കൊണ്ടുപോവുകയായിരുന്നു.
കടുവയുടെ ആക്രമണത്തില്‍ രൂപാലിയുടെ തലയ്ക്കും കൈകാലുകൾക്കും പരുക്കേറ്റു. രുപാലിയുടെ അമ്മയ്ക്കും പരുക്കേറ്റിട്ടുണ്ട്. ഭാഗ്യം കൊണ്ടാണ് അമ്മയും മകളും രക്ഷപ്പെട്ടതെന്ന് ഇവരെ ചികിത്സിച്ച ഡോക്ടർ പറഞ്ഞു. പ്രദേശത്ത് വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. എന്നാൽ, ഈ പ്രശ്നം പരിഹരിക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു നീക്കങ്ങളും നടക്കുന്നില്ലെന്നും ഇവർ പരാതിപ്പെട്ടു. ഗ്രാമത്തിലേക്ക് തിരികെ പോകാൻ ഭയമാണെന്നും അവർ പറയുന്നു. പരുക്കേറ്റ ഇരുവരും ഇപ്പോൾ സുഖം പ്രാപിച്ചു വരികയാണ്.
ഈസ്റ്ററിനെ കുറിച്ച് നമുക്കെല്ലാവര്‍ക്കും അറിയാം. യേശു ക്രിസ്തുവിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ ഓര്മ കൊണ്ടാടുന്ന ദിവസമാണ് ഈസ്റ്റര്‍. ക്രിസ്തുമസിനെ പോലെ അതിനു കൃത്യമായ തിയതിയില്ല. ദു:ഖ വെള്ളിയാഴ്ചയ്ക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നത്.
പക്ഷെ ഈസ്റ്റര്‍ എന്ന പേരില്‍ ഒരു ദ്വീപുണ്ടെന്ന കാര്യം നിങ്ങള്‍ എത്ര പേര്‍ക്കറിയാം ?പസഫിക് സമുദ്രത്തിന്‍റെ തെക്ക് കിഴക്ക് ഭാഗത്തായാണ് ഈസ്റ്റര്‍ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ജേക്കബ് റോജിവിന്‍ എന്ന ഡച്ച് സഞ്ചാരിയാണ് ഈ ദ്വീപ് കണ്ടെത്തിയത്. അദ്ദേഹം ദ്വീപില്‍ കാലു കുത്തിയത് 1772ലെ ഈസ്റ്റര്‍ ദിനത്തിലായത് കൊണ്ടാണ് അതിന് ആ പേര് കിട്ടിയത്. പാസ്ച് ഐലന്‍റ് എന്നാണ് റോജിവിന്‍ തന്‍റെ ദ്വീപിനെ വിളിച്ചതെങ്കിലും ആ ദിവസത്തിന്‍റെ പ്രാധാന്യം കാരണം ദ്വീപ് കാലക്രമേണ ഈസ്റ്റര്‍ ദ്വീപ് എന്ന് തന്നെ അറിയപ്പെട്ടു തുടങ്ങി.
ഈസ്റ്റര്‍ ദ്വീപില്‍ നിരനിരയായി നില്‍ക്കുന്ന 887 കല്‍പ്രതിമകള്‍ ഇന്നും ശാസ്ത്ര ലോകത്തിന് പിടി കിട്ടാത്ത അത്ഭുതമാണ്. 64 ചതുരശ്ര മൈല്‍ വിസ്തൃതിയുള്ള ദ്വീപില്‍ ടണ്‍ കണക്കിന് ഭാരമുള്ള ശിലകള്‍ എങ്ങനെയാണ് സ്ഥാപിച്ചതെന്ന് ഇനിയും തെളിയിക്കാനായിട്ടില്ല. ആധുനിക സാങ്കേതിക വിദ്യയുടെ സഹായമില്ലാതെ അത് സാധിക്കില്ലെന്ന് തന്നെയാണ് ഒരു വിഭാഗം ഗവേഷകര്‍ ഉറപ്പിച്ചു പറയുന്നത്. അതുകൊണ്ട് മനുഷ്യരല്ല, അന്യഗ്രഹ ജീവികളാണ് പ്രതിമകള്‍ സ്ഥാപിച്ചതെന്ന ഊഹാപോഹം ശക്തമാണ്.
വന്‍ വൃക്ഷങ്ങളൊന്നും ഇല്ല എന്നതാണ് ദ്വീപിന്‍റെ മറ്റൊരു പ്രത്യേകത. പണ്ട് കാലത്ത് പതിനയ്യായിരത്തിലേറെ റാപനൂയി വംശജര്‍ ദ്വീപില്‍ അതിവസിച്ചിരുന്നു എന്ന് കരുതപ്പെടുന്നു. അന്ന് അവര്‍ വെട്ടി നശിപ്പിച്ചത് കൊണ്ടാകാം ദ്വീപില്‍ വന്‍ വൃക്ഷങ്ങളൊന്നും അവശേഷിക്കാത്തതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഇപ്പോള്‍ ചിലിയുടെ അധീനതയിലുള്ള ദ്വീപില്‍ കഷ്ടിച്ച് നാലായിരമാണ് ജനസംഖ്യ. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ദ്വീപില്‍ പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിച്ചതും അടിമക്കച്ചവടവും കാരണമാണ് ദ്വീപിലെ ജനസംഖ്യ കുറഞ്ഞത്.
വിമാനത്തില്‍ മോഷണക്കുറ്റം ആരോപിച്ച് നഗ്നരാക്കി പരിശോധന നടത്തിയെന്ന് ആരോപിച്ച് വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിനെതിരെ പരാതിയുമായി എയര്‍ ഹോസ്റ്റസുമാര്‍. മാന്യതയില്ലാതെ തങ്ങളെ നഗ്നരാക്കി പരിശോധന നടത്തിയെന്ന് ആരോപിച്ച് മാനേജ്‌മെന്റിന് എയര്‍ ഹോസ്റ്റസുമാര്‍ പരാതി നല്‍കി. വിമാനത്തില്‍ നിന്നും ഭക്ഷണത്തിനും മറ്റുമായി ലഭിക്കുന്ന പണം ക്യാബിന്‍ ക്രൂ മോഷിടിക്കുന്നുവെന്ന് ആരോപിച്ചാണ് സ്പൈസ് ജെറ്റിലെ എയര്‍ ഹോസ്റ്റസുമാരെ നഗ്നരാക്കി പരിശോധന നടത്തിയത്.
ചെന്നൈ വിമാനത്താവളത്തില്‍ ശനിയാഴ്ച രാവിലെയായിരുന്നു ജീവനക്കാര്‍ പരാതിയുമായി മാനേജ്‌മെന്റിനു മുന്നിലെത്തുന്നത്. കാബിന്‍ ക്രൂ പ്രതിഷേധത്തെത്തുടര്‍ന്ന് സ്‌പൈസ്‌ജെറ്റിന്റെ രണ്ടു സര്‍വീസുകള്‍ ചെന്നൈയില്‍ നിന്ന് ഒരു മണിക്കൂറോളം വൈകിയാണു പുറപ്പെട്ടത്. ജീവനക്കാര്‍ പരാതി നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ എന്‍.ഡി. ടിവിയാണ് പുറത്തുവിട്ടത്.
കമ്പനിയുടെ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ തങ്ങളെ നഗ്നരാക്കി പരിശോധിക്കുകയായിരുന്നു. പരിശോധന എന്തിനെന്ന ചോദ്യത്തിന് വിമനത്തിലെ മോഷണം കണ്ടുപിടക്കാന്‍ എന്നായിരുന്നു സുരക്ഷാ വിഭാഗം മറുപടി നല്‍കിയത്. എയര്‍ ഹോസ്റ്റസ്മാരുടെ പരാതിയില്‍ തിങ്കളാഴ്ച ഉന്നതതല യോഗം ചേരുമെന്ന് ആറിയിച്ചിട്ടുണ്ട്. ഇതോടെ ജീവനക്കാര്‍ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.
ബിനോയി ജോസഫ്.
ദാരുണമായ ദുരന്തത്തിൽ കൊല്ലപ്പെട്ടത് കുടുംബനാഥൻ… തന്റെ പ്രിയതമന്റെ വേർപാടിൽ വേദന അനുഭവിക്കുന്ന മിനിയും സ്നേഹമയനായ പിതാവിനെ നഷ്ടപ്പെട്ട കിംബർലിയും ആഞ്ചലയും ലോകത്തിന് നല്കുന്നത് കരുണയുടെയും ക്ഷമയുടെയും സന്ദേശം… പോൾ ജോണിന്റെ മരണത്തിലൂടെ സ്വന്തം കുടുംബത്തിലുണ്ടായ നഷ്ടത്തിൽ അവർ ആശ്വാസം കണ്ടെത്തിയത് ക്രൈസ്തവ മൂല്യങ്ങളെ മുറുകെപ്പിടിച്ചു കൊണ്ടായിരുന്നു… അപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച പോളിന്റെ അവയവങ്ങൾ ദാനം ചെയ്തു കൊണ്ട് ലോകത്തിനു മാതൃക നല്കിയ കുടുംബം, ഇടിച്ചു വീഴ്ത്തിയ ഡ്രൈവർക്ക് മാപ്പു നല്കണമെന്ന് കോടതിയിൽ അപേക്ഷ നല്കി… കുടുംബത്തിന്റെ അസാമാന്യമായ കരുണയെയും ക്രൈസ്തവ മൂല്യങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കുന്ന മാതൃകയെയും എടുത്തു പറഞ്ഞ ജഡ്ജ് കുറ്റക്കാരനായ ഡ്രൈവർക്ക് ലഭിക്കാമായിരുന്ന ശിക്ഷ ഒഴിവാക്കി.
2017 മാർച്ച് 14 നാണ് യുകെയിലെ മലയാളികളെ മുഴുവൻ നടുക്കിയ അപകടം നടന്നത്. മാഞ്ചസ്റ്ററിലെ വിതിൻഷോയിൽ വച്ച് പോൾ ജോണിനെ കാർ ഇടിച്ചു തെറുപ്പിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന പത്തു വയസുകാരിയായ മകളെ സുരക്ഷിതമായ സ്ഥാനത്തേയ്ക്ക് തള്ളി മാറ്റിയെങ്കിലും പാഞ്ഞു വന്ന കാർ പോളിന്റെ ജീവനെടുത്തു. വിതിൻഷോയിലുള്ള സ്കൂളിൽ നിന്നും മകളെയും കൂട്ടി വീട്ടിലേയ്ക്ക് പോകുമ്പോഴാണ് കാർ പാഞ്ഞു വന്ന് പോളിനെ ഇടിച്ചത്. കാർ വരുന്നതു കണ്ട് തള്ളി മാറ്റിയതു കൊണ്ട് മകൾക്ക് നിസാര പരിക്കുകൾ മാത്രമേ ഏറ്റുള്ളൂ. പോളിനെ ഉടൻ തന്നെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മസ്തിഷ്ക മരണം സംഭവിച്ചതിനെ തുടർന്ന് അവയവങ്ങൾ ദാനം ചെയ്യാൻ പോൾ ജോണിന്റെ കുടുംബം അനുമതി നല്കി.
47 കാരനായ പോളിനെയും മകളെയും കൂടാതെ മറ്റു രണ്ടു പേരെയും അതേ കാർ ഇടിച്ചിട്ടിരുന്നു. പോളിന്റെ മകൾ ആഞ്ചല ജോണിന് ചെറിയ മുറിവുകൾ മാത്രമേ പറ്റിയിരുന്നുള്ളു. അപകടത്തിൽ പെട്ട 27കാരിയായ സ്ത്രീയുടെ കൈയൊടിഞ്ഞെങ്കിലും കൂടെ പുഷ്ചെയറിൽ ഉണ്ടായിരുന്ന രണ്ടു വയസുള്ള മകൻ പരിക്കുകളില്ലാതെ അൽഭുതകരമായി രക്ഷപ്പെട്ടു. സെൻറ് തോമസ് മൂർ കാത്തലിക്ക് പ്രൈമറി സ്കൂളിനടുത്താണ് കിയാ പികാന്റൊ കാർ അപകടം സൃഷ്ടിച്ചത്. തലയ്ക്ക് മുറിവേറ്റ പോളിനെ സാൽഫോർഡിലെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ബ്ലീഡിംഗ് നിയന്ത്രിക്കാനാവാതെ മസ്തിക മരണം സംഭവിച്ചതായി ഡോക്ടർമാർ പ്രഖ്യാപിക്കുകയായിരുന്നു.
ബർണേജ് സ്വദേശിയായ 89 കാരനായ എഡ് വാർഡ് വീലാനാണ് അപകടകരമായ രീതിയിൽ കാറോടിച്ച് ദുരന്തം വരുത്തിവെച്ചത്. മുന്നിൽ ബ്രേക്ക് ചെയ്ത കാറിനെ ഇടതു വശത്തുകൂടി മറികടക്കാനായി പേവ്മെൻറിലൂടെ കാർ കയറ്റിയ വീലാൻ സ്ത്രീയെയും പുഷ്ചെയറിലുണ്ടായിരുന്ന കുട്ടിയെയും ഇടിച്ചു. തുടർന്ന് മുന്നോട്ട് പോകുന്നതിനിടയിൽ മകളോടൊപ്പം റോഡ് ക്രോസ് ചെയ്യുകയായിരുന്ന പോളിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. വുഡ് ഹൗസ് ലെയിൻ ജംഗ്ഷനിൽ ഹോളി ഹെഡ്ജ് റോഡിൽ വച്ചാണ് അപകടം നടന്നത്. മാഞ്ചസ്റ്റർ എയർപോർട്ടിലെ സ് കൈ ഷെഫ് എന്ന സ്ഥാപനത്തിലാണ് പോൾ ജോലി ചെയ്തിരുന്നത്. കോട്ടയം കൂടല്ലൂർ സ്വദേശിയായ പോളിന്റെ പത്നി മിനി വിതിൻഷോ ഹോസ്പിറ്റലിൽ ആണ് ജോലി ചെയ്യുന്നത്. മൂത്ത മകൾ കിംബർലി മാഞ്ചസ്റ്ററിലെ വാലി റേഞ്ച് സ്കൂളിലും ഇളയ മകൾ ആഞ്ചല ആറാം ക്ലാസിലും പഠിക്കുന്നു. വിതിൻ ഷോയിലെ സെൻറ് എലിസബത്ത് ചർച്ചിലെ സജീവ പ്രവർത്തകരാണ് പോൾ ജോണിന്റെ കുടുംബം.
സർജറിയ്ക്കു ശേഷമുള്ള ഒരു ഹോസ്പിറ്റൽ അപ്പോയിന്റ്മെൻറിനു ശേഷം വീട്ടിലേയ്ക്കു തിരിച്ചു പോവുകയായിരുന്നു എഡ് വാർഡ് വീലാൻ. ലോക്കോമോട്ടീവുകളും സ്റ്റീം ട്രെയിൻ ഉൾപ്പെടെയുള്ള അതിവേഗ ട്രെയിനുകളും ഓടിച്ച് 50 വർഷത്തോളം ഡ്രൈവറായി ജോലി ചെയ്ത വീലാന് ലൈസൻസിൽ ഒരു പോയിന്റു പോലും ലഭിച്ചിട്ടില്ല. ഉണ്ടായ ദുരന്തത്തിൽ അത്യന്തം ദു:ഖിതനായിരുന്നു വീലാൻ. അപകടമുണ്ടാക്കിയ ഡ്രൈവർക്ക് മാപ്പു നല്കണമെന്ന് പോളിന്റെ കുടുംബം ജഡ്ജിക്ക് അപേക്ഷ നല്കിയിരുന്നു. അപേക്ഷ പരിഗണിച്ച കോടതി ലഭിക്കാമായിരുന്ന 16 മാസം തടവ് ഒഴിവാക്കുകയായിരുന്നു. ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുകയും ചെയ്തിരുന്നു.