മലയാളത്തിലെ അതികായന്‍മാരോടൊപ്പമെല്ലാം സ്ക്രീന്‍ സ്പെയിസ് ഷെയര്‍ ചെയ്യാന്‍ ഭാഗ്യം സിദ്ധിച്ച അപൂര്‍വം ചില കലകരന്മാരില്‍ ഒരാളാണ് മുകേഷ്. ഇവര്‍ രണ്ടു പേരുടെയും സമകാലികാനാണ് മുകേഷ്. അതുകൊണ്ട് തന്നെ മലയാളത്തിലെ ഈ രണ്ട് ബിഗ് “എം” കളുടെ വളര്‍ച്ച നേരിട്ടു കണ്ടറിഞ്ഞ മുകേഷിൻ്റെ ഇവരെക്കുറിച്ചുള്ള അഭിപ്രായം സമൂഹ മാധ്യമത്തില്‍ വലിയ ചര്‍ച്ചയായി മാറി. തന്‍റെ മനസ്സിലുള്ളതെന്തും അതുപോലെ പ്രകടിപ്പിക്കുന്ന വ്യക്തിയാണ് മമ്മൂട്ടിയെന്നു മുകേഷ് പറയുന്നു. എന്ത് തന്നെ ആണെങ്കിലും മനസ്സില്‍ വച്ചിരുന്നു പെരുമാറുന്ന സ്വഭാവം മമ്മൂട്ടിക്ക് ഇല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. പക്ഷേ മമ്മൂട്ടിയെ അപേക്ഷിച്ച് മോഹന്‍ലാല്‍ അങ്ങനെയല്ലന്നും മുകേഷ് വിശദീകരിച്ചു.
ചെറിയ കാര്യമാണെങ്കില്‍ മോഹന്‍ലാല്‍ മനസില്‍ സൂക്ഷിച്ചു വക്കും. ഒന്നും രണ്ടുമല്ല 16 വര്‍ഷം. ഒഒരു സംവിധായകനുമായി ബന്ധപ്പെട്ട ഒരു സംഭവം ആ സംവിധായകൻ്റെ പേര് വെളിപ്പെടുത്താതെ മുകേഷ് വിശദീകരിച്ചു. പേര് പറഞ്ഞാല്‍ വലിയ പ്രശ്‌നമാകുമെന്ന ആമുഖത്തോടെയാണ് മുകേഷ് ഇതിനെക്കുറിച്ച് പറഞ്ഞു തുടങ്ങിയത്. അന്ന് ആ സംവിധായകന്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഡയറക്ടറാകുന്നത്.
ഒരു ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെ അസിസ്റ്റന്‍റ് ഡയറക്ടറായിരുന്ന പ്രസ്തുത സംവിധായകന്‍ മോഹന്‍ലാലിനോട് ഡ്രസ് മാറാന്‍ പറഞ്ഞു. എന്നാല്‍ ക്യാമറ ലൈറ്റപ്പ് ചെയ്തതിനു ശേഷം മാറാം എന്നായിരുന്നു ലാലിന്‍റെ മറുപടി. പക്ഷേ അയാള്‍ വിടാന്‍ കൂട്ടാക്കിയില്ല. ഡയറക്ടര്‍ പറഞ്ഞിട്ടാണ്, ഉടന്‍ തന്നെ ഡ്രസ്സ് മാറണമെന്ന് ആ അദ്ദേഹം മോഹന്‍ലാലിനോട് ശഠിച്ചു. ഇത് മോഹന്‍ലാലിന് തീരെ ഇഷ്ടപ്പെട്ടില്ല.
പിന്നീട് ഇതേ അസിസ്റ്റന്‍റ് ഡയറക്ടര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അറിയപ്പെടുന്ന ഒരു സംവിധായകനായി. പക്ഷേ അപ്പോഴും മോഹന്‍ലാല്‍ അദ്ദേഹത്തിനു ഡേറ്റ് കൊടുത്തില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ ആ ചെറിയ വിഷമം പോലും മോഹന്‍ലാല്‍ മനസ്സില്‍ സൂക്ഷിച്ചു വച്ചിരിക്കുകയായിരുന്നെന്ന് മുകേഷ് പറയുന്നു.. ‘അവനാദ്യം എന്നെക്കൊണ്ട് ഡ്രസ് ചെയ്ഞ്ച് ചെയ്യിക്കട്ടെ’
എന്നായിരുന്നു ഇതേക്കുറിച്ച് പിന്നീട് മോഹന്‍ലാല്‍ പറഞ്ഞെതെന്നും മുകേഷ് പറയുന്നു. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് മുകേഷ് ഇതിനെക്കുറിച്ച് വാചാലനായത്.
ഷാജി കൈലാസിന്റെ സിനിമയിലൂടെയായിരുന്നു റിസബാവയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് ഷാജി കൈലാസിന്റെ നിരവധി ചിത്രങ്ങളിൽ റിസ ബാവ വേഷമിട്ടിട്ടുണ്ട്. ഷാജി കൈലാസ് സംവിധാനം ചെയ്ത അവസാന ചിത്രത്തിൽ പൊലീസ് ഓഫിസറായിട്ടായിരുന്നു റിസബാവയുടെ വേഷം. ശസ്ത്രക്രിയയ്ക്ക് തൊട്ടടുത്ത ദിവസമായിരുന്നു ചിത്രീകരണം. എന്നിട്ടും ജോലിയോടുള്ള ആത്മാർത്ഥതയും അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേഷവും കാരണം റിസ ബാവ സെറ്റിൽ ഓടിയെത്തിയതിനെ കുറിച്ച് ഷാജി കൈലാസ് പറയുന്നത്
ഷാജി കൈലാസിന്റെ വാക്കുകൾ :
‘ഷാജി, ഇന്നലെയാണ് എന്റെ ഓപറേഷൻ കഴിഞ്ഞത്. സിനിമ എന്ന് കേട്ടതുകൊണ്ട് ഓടി വന്നതാണ്, ശസ്ത്രക്രിയയുടെ വേദനയോടുകൂടി…ഷൂസ് ഇടാൻ പറ്റുന്നില്ല, ബ്ലീഡിംഗ് വരും’. അദ്ദേഹമെന്ന നടന്റെ അഭിനയത്തോടുള്ള ആത്മാർത്ഥതയായിരുന്നു അത്. അദ്ദേഹത്തിന് വേണ്ടി ഞാൻ ആ ഷോട്ട് മാറ്റി, മുക്കാൽ ഭാഗം മാത്രം കാണിക്കുന്ന രീതിയിൽ ഷോട്ട് ചിത്രീകരിക്കുകയായിരുന്നു.
ഡോ. പശുപതി എന്ന ഷാജി കൈലാസ് ചിത്രത്തിലൂടെയായിരുന്നു റിസബാവയുടെ അരങ്ങേറ്റം.ആദ്യം സായ് കുമാറിനെയായിരുന്നു കഥാപാത്രത്തിനായി തെരഞ്ഞെടുത്തിരുന്നത്. എന്നാൽ അവസാന നിമിഷത്തിൽ ഷെഡ്യൂളുകൾ തമ്മിൽ ക്ലാഷ് വന്നതിനാൽ സായ് കുമാർ പിന്മാറി പകരം റിസ ബാവയെ നിർദേശിക്കുകയായിരുന്നു. സ്വാതി തിരുനാൾ എന്ന നാടകത്തിൽ അഭിനയിക്കുകയായിരുന്നു അപ്പോൾ റിസ ബാവ. ആലപ്പുഴയിലെ ഒരു ഉൾനാട്ടിലായിരുന്നു നാടകം. സായ് കുമാറിന്റെ നിർദേശത്തെ തുടർന്ന് രഞ്ജി പണിക്കർ ഉടൻ തന്നെ കാറെടുത്ത് അവിടെ പോയി റിസ ബാവയെ കൂട്ടി. കണ്ടമാത്രയിൽ തന്നെ റിസ ബാവയെ അഭിനയിക്കാൻ ക്ഷണിക്കുകയായിരുന്നുവെന്ന് ഷാജി കൈലാസ് പറയുന്നു.
റിസ ബാവയ്ക്കെപ്പോഴും എല്ലാവരോടും സ്നേഹമായിരുന്നുവെന്ന് ഷാജി കൈലാസ് ഓർക്കുന്നു. പെരുമാറ്റത്തിലും മറ്റും എല്ലാവരോടും ഇഷ്ടമായിരുന്നു. എന്ത് കഥാപാത്രവും വളരെ അനായാസം കൈകാര്യം ചെയ്യുന്ന വ്യക്തിയായിരുന്നു റിസ ബാവയെന്ന് ഷാജി കൈലാസ് പറഞ്ഞു. വില്ലൻ കാഥാപാത്രമാണെങ്കിലും അദ്ദേഹത്തിന് അഭിനയിക്കാൻ താത്പര്യമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം സിനിമാ ലോകത്തിന് വലിയ നഷ്ടമാണെന്നും ഷാജി കൈലാസ് കൂട്ടിച്ചേർത്തു.
ബോളിവുഡ് സൂപ്പർ താരം ഷാറൂഖ് ഖാനെ ബഹിഷ്കരിക്കാനുള്ള ഹാഷ്ടാഗുമായി ഹരിയാനയിലെ ബി.ജെ.പി നേതാവ്. വർഗീയമായ കമന്‍റുകളും പരാമർശങ്ങളുമായി സംഘ് അനുകൂല പ്രൊഫൈലുകൾ ഇതിനൊപ്പം ചേര്‍ന്നപ്പോള്‍ പ്രത്യാക്രമണം കടുപ്പിച്ച് എസ്.ആര്‍.കെ ആരാധകരും രംഗത്തെത്തി. #BoycottShahRukhKhan എന്ന ഹാഷ്ടാഗിനെതിരെ #WeLoveShahRukhKhan എന്ന ഹാഷ്ടാഗാണ് ട്വിറ്ററില്‍ ട്രെന്‍ഡിങ്.
ഹരിയാന ബി.ജെ.പിയുടെ സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഡിപാർട്മെന്റ് ചുമതല വഹിക്കുന്ന അരുൺ യാദവാണ് ഷാറൂഖിനെ ബഹിഷ്കരിക്കുക എന്ന ഹാഷ്ടാഗ് പ്രചിരിപ്പിച്ചത്. ഷാറൂഖ് ഖാൻ പാകിസ്താനൊപ്പമാണെന്ന് ആരോപിച്ച അരുൺ യാദവ് ആമിർ ഖാനെയും സൽമാൻ ഖാനെയും ബഹിഷ്കരിക്കണമെന്നും ട്വീറ്റ് ചെയ്തു. എന്നാൽ, ഷാറൂഖിനെ ബഹിഷ്കരിക്കാനുള്ള ഹാഷ്ടാഗിൽ താൻ പോസ്റ്റ് ചെയ്ത ട്വീറ്റുകളൊക്കെ ഉച്ചയോടെ ഇയാള്‍ ഡിലീറ്റ് ചെയ്യുകയും മറ്റുള്ളവരുടെ വിദ്വേഷ ട്വീറ്റുകൾ റീട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഷാറൂഖിന്‍റെ പുതിയ സിനിമയായ ‘പത്താൻ’ അടുത്ത മാസം റിലീസിനൊരുങ്ങവെയാണ് വിദ്വേഷ പരാമര്‍ശങ്ങളുമായി നടനെ ആക്രമിക്കാനുള്ള നീക്കം. ‘എന്തിനാണ് ഇന്ത്യയിലെ പടത്തിന് പത്താൻ എന്ന് പേരിടുന്നത്? ഷാറൂഖ് വേണമെങ്കിൽ അഫ്ഗാനിസ്താനിൽ പോയി സിനിമ എടുത്തോട്ടെ’ എന്നായിരുന്നു ഒരു ട്വീറ്റിലെ പരാമര്‍ശം. 30000ലേറെ ട്വീറ്റുകളാണ് ഇങ്ങനെ ബഹിഷ്കരണത്തെ അനുകൂലിച്ച് പ്രത്യക്ഷപ്പെട്ടത്.
താരം പാക്കിസ്ഥാൻ ക്രിക്കറ്റ് കളിക്കാരെ പിന്തുണയ്ക്കുന്നതോ ഇന്ത്യയിലെ അസഹിഷ്ണുതയെക്കുറിച്ച് സംസാരിക്കുന്നതോ ആയ ചിത്രങ്ങളും വാർത്തകളും പങ്കുവെച്ചുകൊണ്ടായിരുന്നു ട്വീറ്റുകള്‍. ഇതോടെയാണ് ‘ഞങ്ങൾ ഷാറൂഖിനെ സ്നേഹിക്കുന്നു’എന്ന ഹാഷ്ടാഗുമായി ആരാധകര്‍ അവതരിച്ചത്. മണിക്കൂറുകൾക്കകം ആ ഹാഷ്ടാഗ് ട്രെൻഡിങ്ങാവുകയും ചെയ്തു. താരത്തിന്‍റെ അഭിനയ മികവിനെ മാത്രമല്ല മനുഷ്യസ്നേഹത്തെയും പുകഴ്ത്തിയായിരുന്നു ആരാധകരുടെ ട്വീറ്റുകള്‍.
I Boycott Shahrukh Khan J!hadi…
Retweet and Support #BoycottShahRukhKhan
— Bipendar Singh Sengar (@BipendarSingh1) September 16, 2021
The only Indian actor with the maximum number of doctorates for his Charity work and the only Indian actor to receive the UNESCO award for charity❤ Bharat ki Shaan, Shah Rukh Khan
SRK PRIDE OF INDIA#WeLoveShahRukhKhan pic.twitter.com/EvUo2RnHWf
— SRK’sDiwani (@SrksDiwani) September 16, 2021
Shah Rukh Khan met acid attack survivors and took part in a discussion on how to help them get accepted in the society without any discrimination.#WeLoveShahRukhKhan @iamsrk pic.twitter.com/i9JhTzuo04
— ☯ (@Rahulfinest) September 16, 2021
സിബിഐ സിനിമകളിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്താണ് എസ്.എന്‍ സ്വാമി. ആദ്യമായി തിരക്കഥ എഴുതിയ ത്രില്ലര്‍ ചിത്രത്തെ കുറിച്ചാണ് എസ്.എന്‍ സ്വാമി ഇപ്പോള്‍ പറയുന്നത്. മോഹന്‍ലാലിനെ സൂപ്പര്‍ താരമാക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച ചിത്രം ഇരുപതാം നൂറ്റാണ്ടിന് തിരക്കഥ ഒരുക്കിയതിനെ കുറിച്ചാണ് എസ്.എന്‍ സ്വാമി ഏഷ്യാവില്ലെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട മോഹന്‍ലാല്‍ കഥാപാത്രമാണ് ഇരുപതാം നൂറ്റാണ്ടിലെ സാഗര്‍ ഏലിയാസ് ജാക്കി. രാജാവിന്റെ മകന്‍ ഹിറ്റായതോടെ ഡെന്നീസ് ജോസഫ് തിരക്കേറിയ തിരക്കഥാകൃത്തായി മാറി. ഡെന്നീസ് ജോസഫിന് തിരക്കായ സമയത്താണ് കെ മധുവിന് മോഹന്‍ലാലിന്റെ ഡേറ്റ് കിട്ടിയത്. മോഹന്‍ലാല്‍ ബിസിയായാല്‍ പിന്നെ എപ്പോള്‍ ഡേറ്റ് കിട്ടുമെന്ന് പറയാന്‍ പറ്റില്ല.
അങ്ങനെ ഒരു സാഹചര്യം വന്നപ്പോഴാണ് അവര് തന്റെ അടുത്ത് വരുന്നത്. തന്നെ അത്യാവശ്യമായിട്ട് കാണണം എന്ന് പറഞ്ഞിട്ട് ഒരു കളളക്കളി കളിച്ചാണ് വിളിപ്പിച്ചത്. താന്‍ അവിടെ ചെന്നപ്പോള്‍ മധുവൊക്കെ ഇരിപ്പുണ്ട്. ഡെന്നീസ് തന്നോട് കാര്യം പറഞ്ഞു.തനിക്ക് കമ്മിറ്റ് മെന്റ് ഉളളതിനാല്‍ തനിക്കിപ്പോള്‍ എഴുതി കൊടുക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്.
എത്ര ശ്രമിച്ചാലും ഈ പറയുന്ന ഡേറ്റിന് എഴുതി കൊടുക്കാന്‍ കഴിയില്ലെന്ന് ഡെന്നീസ് പറഞ്ഞു. സ്വാമി ഒന്ന് ഹെല്‍പ്പ് ചെയ്യണം. അവര്‍ക്ക് ആവശ്യം രാജാവിന്റെ മകന്‍ ടൈപ്പ് കഥയാണ് എന്ന് ഡെന്നീസ് പറഞ്ഞു. അത് എഴുതാന്‍ നിനക്ക് അല്ലെ കഴിയൂ, തനിക്ക് പറ്റില്ലെന്ന് പറഞ്ഞു. അങ്ങനെ പറയരുത് എന്ന് പറഞ്ഞ് അവര് കുറെ നിര്‍ബന്ധിച്ചു. ശരിക്ക് പറഞ്ഞാല്‍ ബ്ലാക്ക് മെയില്‍ ചെയ്ത് സമ്മതിപ്പിച്ചു.
തന്റെ മനസ്സില്‍ ഇങ്ങനെയുളള ചിന്തകള്‍ ഉണ്ടാവാത്തതു കൊണ്ട് ഇതിന്റെ സ്‌കോപ്പ് അറിയില്ല, അതുകൊണ്ട് ഒരു കമ്മിറ്റ്‌മെന്റും ചെയ്യില്ല. എന്നാലും സത്യസന്ധമായി ചിന്തിക്കാം. ഏഴ് ദിവസത്തെ സമയം തരണമെന്ന് അവരോട് പറഞ്ഞു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ തന്റെ മനസില്‍ ഇരുപതാം നൂറ്റാണ്ടിന്റെ ഒരു ത്രെഡ് വന്നു. അങ്ങനെയാണ് ആ സിനിമ സംഭവിക്കുന്നത് എന്നാണ് എസ്.എന്‍ സ്വാമി പറയുന്നത്.
തമിഴ് നടന്‍ വിജയ്‌യുടെ മതത്തെയും ജാതിയെയും സംബന്ധിച്ച വിവാദങ്ങളിൽ വിശദീകരണവുമായി പിതാവും സംവിധായകനുമായ എസ് എ ചന്ദ്രശേഖർ. വിജയ്ക്ക് ജാതിയും മതവുമില്ല. വിജയ്‌യെ സ്കൂളിൽ ചേർത്ത സമയത്ത് അപേക്ഷാ ഫോമിൽ മതത്തിന്റെയും ജാതിയുടെയും സ്ഥാനത്ത് ‘തമിഴൻ’ എന്നാണു ചേർത്തത്. ഇതുകണ്ട് ആദ്യം അപേക്ഷ സ്വീകരിക്കാൻ സ്കൂൾ അധികൃതർ വിസമ്മതിച്ചെന്നും പിന്നീട് സ്വീകരിച്ചെന്നും ചന്ദ്രശേഖര്‍ പറഞ്ഞു. സായം എന്ന സിനിമയുടെ മ്യൂസിക് ലോഞ്ചിനിടെയാണ് ചന്ദ്രശേഖര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
സമൂഹത്തിലെ ജാതീയത ചര്‍ച്ച ചെയ്യുന്ന സിനിമയാണ് സായം. വിജയ് വിശ്വയാണ് ചിത്രത്തിലെ നായകന്‍. ഈ ചിത്രത്തെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ചന്ദ്രശേഖര്‍ വിജയ്ക്ക് ജാതിയും മതവുമില്ലെന്ന് വെളിപ്പെടുത്തിയത്.
“സ്കൂൾ വിദ്യാർഥികൾക്കിടയിൽ ജാതി എങ്ങനെ പ്രചരിപ്പിക്കപ്പെടുന്നു എന്നതിനെക്കുറിച്ച് ഈ സിനിമ സംസാരിക്കുന്നു. സമൂഹത്തിന് ഉപകാരപ്രദമായ സിനിമകൾ ചെയ്യുന്ന സിനിമാപ്രവര്‍ത്തകരെ ഞാൻ ഇഷ്ടപ്പെടുന്നു. ജാതി ഒഴിവാക്കാൻ നമ്മള്‍ പ്രായോഗികമായി എന്താണ് ചെയ്തത്? എന്റെ മകൻ വിജയിയെ സ്കൂളിൽ ചേർത്തപ്പോള്‍ ജാതി, മതം കോളങ്ങളില്‍ തമിഴന്‍ എന്നാണ് രേഖപ്പെടുത്തിയത്. സ്കൂള്‍ അധികൃതര്‍ ആദ്യം അപേക്ഷാ ഫോം സ്വീകരിക്കാൻ വിസമ്മതിച്ചു. സ്കൂളിന് മുന്നില്‍ സമരം ചെയ്യുമെന്ന് ഞാന്‍ ഭീഷണി മുഴക്കി. അതിനുശേഷം മാത്രമേ അവർ അപേക്ഷ സ്വീകരിച്ചുള്ളൂ. അന്നുമുതൽ വിജയുടെ എല്ലാ സർട്ടിഫിക്കറ്റുകളിലും ജാതിയെന്ന കോളത്തില്‍ തമിഴന്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജാതിക്ക് പ്രാധാന്യം നൽകുന്നത് നമ്മളാണ്. മനസ്സുവെച്ചാല്‍ എന്നെപ്പോലെ, നമ്മുടെ കുട്ടികളെ സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ ജാതി പരാമര്‍ശിക്കുന്നത് ഒഴിവാക്കാം. അങ്ങനെ അടുത്ത 20 വർഷത്തിനുള്ളിൽ നമുക്ക് ജാതി ഇല്ലാതാക്കാം”- ചന്ദ്രശേഖര്‍ പറഞ്ഞു.
തന്‍റെ സിനിമയിൽ അഭിനയിച്ച അബി ശരവണൻ ഇപ്പോൾ തന്റെ പേര് വിജയ് വിശ്വാ എന്ന് മാറ്റിയിരിക്കുന്നു. നിങ്ങൾ വിജയ് എന്ന വാക്ക് ഉച്ചരിക്കുമ്പോൾ ഒരു ചലനം ഉണ്ടാകുന്നു. ബോളിവുഡ് തിരക്കഥാകൃത്തുക്കളായ സലിമും ജാവേദും അവരുടെ നായകന്മാരുടെ പേര് വിജയ് എന്ന് ഉപയോഗിച്ചിട്ടുണ്ട്, പ്രത്യേകിച്ച് അമിതാഭ് ബച്ചൻ അഭിനയിച്ച സിനിമകളിൽ. അതുപോലെ തന്‍റെ സിനിമകളിലും വിജയ് എന്ന പേരുള്ള നായകനുണ്ട്. അതുകൊണ്ടാണ് മകന് വിജയ് എന്ന് പേരിട്ടത്. വിജയ് വിശ്വയുടെ പേരിനൊപ്പം തന്നെ വിജയമുണ്ടെന്നും ചന്ദ്രശേഖര്‍ പറഞ്ഞു.
മെര്‍സല്‍ സിനിമയുടെ റിലീസിന്‍റെ സമയത്ത് സംഘപരിവാര്‍ അനുകൂലികള്‍ വിജയ്ക്കെതിരെ വര്‍ഗീയ പ്രചാരണം അഴിച്ചുവിട്ടിരുന്നു. നോട്ട് നിരോധനത്തെ വിമര്‍ശിച്ചുള്ള പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയായിരുന്നു ആക്രമണം. വിജയുടെ മതം ചൂണ്ടിക്കാട്ടിയാണ് പ്രമുഖ ബിജെപി നേതാക്കള്‍ ഉള്‍പ്പെടെ വിദ്വേഷ പ്രചാരണം നടത്തിയത്.
ഒരു ഇടവേളയ്ക്ക് ശേഷം ഭാവനയുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. സുഹൃത്തുകൾക്ക് ഒപ്പം ഡാൻസ് ചെയ്യുന്ന ഒരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്. നടിയും ഭാവനയുടെ സുഹൃത്തുമായ ശില്പ ബാലയാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. ഭാവനയും വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റ് ചെയ്ത മിനിറ്റുകൾക്ക് ഉള്ളിൽ തന്നെ വീഡിയോ വൈറലായി.
ഭാവനയ്ക്കും ശില്പയ്ക്കും ഒപ്പം നടിമാരായ മൃദുല വാര്യരും രമ്യ നമ്പീശനും ഗായിക സയനോര ഫിലിപ്പുമാണ് ഡാൻസ് ചെയ്തിരിക്കുന്നത്. ഏറ്റവും ശ്രദ്ധേയം ഭാവനയുടെ മറ്റൊരു സുഹൃത്തും നടിയുമായ ഷഫ്‌ന നിസമാണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. എല്ലാവരുംകൂടി ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഒത്തുകൂടിയപ്പോഴാണ് വീഡിയോ എടുത്തത്.
ഹിന്ദി സോങ്ങിനാണ് ഇവർ ചുവടുവച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ഭാവനയെ കണ്ട് വീഡിയോയുടെ താഴെ കമന്റുകളുമായി എത്തിയത്. നടി ആര്യ ബഡായ്, ശ്രുതി ലക്ഷ്മി എന്നിവർ പോസ്റ്റിന് താഴെ കമന്റ് ഇട്ടിട്ടുണ്ട്. ‘ഈ തവണ ആരും സ്റ്റെപ്പ് തെറ്റിച്ചില്ല..’ എന്ന ക്യാപ്ഷൻ നൽകിയാണ് ശില്പ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്.
എന്നാൽ ഭാവന, രമ്യാ നമ്പീശന്‍, ശില്‍പ ബാല, മൃദുല മുരളി എന്നിവര്‍ക്കൊപ്പം ഡാന്‍സ് കളിക്കുന്ന സയനോരയ്ക്ക് രൂക്ഷ ഷാമിങ് ആണ് നേരിടേണ്ടി വന്നത്
വീഡിയോയ്ക്ക് താഴെ രൂക്ഷവിമര്‍ശമാണുയരുന്നത്. ഗേള്‍സ് നൈറ്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഡാന്‍സ് കളിക്കുന്ന വീഡിയോയാണ് താരം പങ്കുവെച്ചത്.വളരെ മോശം രീതിയില്‍ സ്ത്രീ വിരുദ്ധമായ കമന്റുകളാണ് ആളുകള്‍ പോസ്റ്റ് ചെയ്യുന്നത്.
സയനോര വീഡിയോയില്‍ ഷോട്ട്സ് ധരിച്ചിരിക്കുന്നതാണ് മിക്ക ആളുകളുടെയും പ്രശ്നം. വസ്ത്രധാരണം, ശരീരം എന്നിവയെ കുറിച്ചാണ് മിക്ക കമന്റുകളും. വെര്‍ബല്‍ അബ്യൂസുകളും നിരവധിയുണ്ട് ഈ വേഷം സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്ന രീതിയിലുള്ള കമന്റുകളാണ് വന്ന് കൊണ്ടിരിക്കുന്നത്.
‘സയനോര ഇട്ടേക്കുന്ന നിക്കര്‍ പിസി ജോര്‍ജിന്റേതാണോ?’, ‘കൊച്ചു കുട്ടികള്‍ അടങ്ങുന്ന ഒരു സമൂഹം ഇതൊക്കെ കാണുന്നു എന്നോര്‍മ്മ വേണം മക്കളേ’ എന്നിങ്ങനെയുള്ള വിമര്‍ശനങ്ങളാണ് വീഡിയോയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്. ഇതിന് മുമ്പും സയനോരക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്.
താരത്തിന്റെ നിറത്തെയും ശരീരത്തെയും മോശം പറഞ്ഞുകൊണ്ടാണ് മിക്കപ്പോഴും ഇത്തരം ആക്രമണങ്ങള്‍ നടക്കുന്നത്. വീഡിയോയില്‍ ഡാന്‍സ് കളിക്കുന്ന ഭാവന, രമ്യ നമ്പീശന്‍, ശില്‍പ ബാല എന്നിവരെ കുറിച്ചും മോശം രീതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. സയനോര ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും വീഡിയോ പങ്കുവെച്ചിരുന്നു. ഫേസ്ബുക്കിലാണ് ഇത്തരത്തിലുള്ള സൈബര്‍ ആക്രമണം നടക്കുന്നത്.
ശരവേഗത്തില്‍ സൂപ്പര്‍ ബൈക്കില്‍ പാഞ്ഞ തെലുങ്ക് താരം സായ് ധരം തേജിന് വാഹനാപകടത്തില്‍ പരിക്ക്. അമിത വേഗതയാണ് അപകടത്തിലേയ്ക്ക് വഴിവെച്ചത്. അപകടത്തില്‍ പരിക്കേറ്റ സായ് ധരം തേജ് അപകടനില തരണം ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ സൂപ്പര്‍ ബൈക്കിന് വലിയ കേടുപാടുകളാണ് സംഭവിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രി ഹൈദരാബാദിലെ മധപുര്‍ കേബില്‍ പാലത്തിലാണ് നടന്റെ ബൈക്ക് അപകടത്തില്‍ പെട്ടത്. അമിതവേഗത്തിലെത്തിയ ബൈക്ക് റോഡിലുണ്ടായിരുന്ന ചരലില്‍ കയറിയതാണ് അപകടത്തിന് കാരണമായത്. അപകടത്തില്‍ അദ്ദേഹത്തിന് ബോധക്ഷയം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം, മദ്യലഹരിയിലുണ്ടായ അപകടമല്ലെന്ന് പോലീസ് അറിയിച്ചു. ഹെല്‍മറ്റ് കൃത്യമായി ധരിച്ച് വാഹനമോടിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. എന്നാല്‍, അമിതവേഗത്തിലും അശ്രദ്ധമായും വാഹനമോടിച്ചതിന് നടനെതിരേ പോലീസ് കേസെടുത്തു.
അന്തരിച്ച നടന്‍ റിസബാവയുടെ കോവിഡ് പരിശോധനാഫലം പോസിറ്റീവ്. ഇതേ തുടര്‍ന്ന് പൊതുദര്‍ശനം ഒഴിവാക്കി. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് നാളെ സംസ്‌കാരം നടക്കും.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് വൈകിട്ടോടെയായിരുന്നു റിസബാവയുടെ അന്ത്യം. വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ നിരവധി പേര്‍ അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചിച്ചു.
വില്ലന്‍ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയ നടനാണ് റിസ ബാവ. 1984ല്‍ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചതെങ്കിലും സിനിമയില്‍ ചുവടുറപ്പിച്ചത് ഇന്‍ ഹരിഹര്‍ നഗറിലെ ജോണ്‍ ഹോനായിയിലൂടെയായിരുന്നു.
150 ഓളം സിനിമകളില്‍ അഭിനയിച്ച റിസ ബാവ അവസാന കാലത്ത് സീരിയല്‍ രംഗത്തേക്ക് ചുവടുമാറ്റിയിരുന്നു.
മലയാള ടെലിവിഷന്‍ പരിപാടികളില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിയ പരിപാടികളിലൊന്നായിരുന്നു ഫ്‌ളവേഴ്‌സ് ചാനലിലെ ഉപ്പും മുളകും. ഹെയ്‌റ്റേഴ്‌സ് ഇല്ലാത്ത ഷോ എന്നാണ് ഉപ്പും മുളകിനെ അറിയപ്പെടുന്നത്.
അമ്മയും അച്ഛനും മക്കളുമടങ്ങുന്ന ഒരു സാധാരണ കുടുംബത്തിന്റെ കഥ നര്‍മ്മത്തില്‍ പൊതിഞ്ഞ് അവതരിപ്പിച്ച പരമ്പരയ്ക്ക് ആരാധകരേറെയായിരുന്നു. 2015 ഡിസംബറില്‍ സംപ്രേക്ഷണം ആരംഭിച്ച ഉപ്പും മുളകും കഴിഞ്ഞ വര്‍ഷമായിരുന്നു നിര്‍ത്തിവെച്ചത്.
പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്ന ബിജു സോപാനം, നിഷ സാരംഗ്, അല്‍സാബിത്ത്, റിഷി കുമാര്‍, പാറുക്കുട്ടി, ശിവാനി മേനോന്‍, ജൂഹി രുസ്താഗി തുടങ്ങിയവരെ വീട്ടിലെ സ്വന്തം ആളുകളായിട്ടാണ് ആരാധകര്‍ കണ്ടിരുന്നത്.
എന്നാല്‍ ഉപ്പും മുളകും ആരാധകര്‍ക്ക് സങ്കടം നല്‍കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഉപ്പും മുളകിലും ലച്ചുവായി എത്തുന്ന ജൂഹിയുടെ അമ്മ ഭാഗ്യ ലക്ഷ്മി രഘുവിര്‍ മരിച്ച വാര്‍ത്തയാണ് ഇപ്പോള്‍ ആരാധകരെ സങ്കടത്തിലാഴ്ത്തുന്നത്.
എറണാകുളത്ത് വച്ചുണ്ടായ വാഹന അപകടത്തിലാണ് ജൂഹിയുടെ അമ്മ മരിച്ചത്. ഉപ്പും മുളകും ഫാന്‍സ് പേജിലാണ് അപകട വിവരം ആരാധകര്‍ പങ്കുവച്ചത്.പിന്നാലെ നിരവധി ആരാധകരാണ് താരത്തിന്റെ അമ്മയ്ക്ക് ആദരാജ്ഞലി അര്‍പ്പിച്ച് എത്തിയത്.
സീരിയല്‍ നടൻ രമേശ് വലിയശാല അന്തരിച്ചു. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു മരണം.ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. മൃതദേഹം ഇപ്പോൾ പി ആർ എസ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്.
നാടകത്തിലൂടെ കലാരംഗത്ത് എത്തിയ രമേശ് വലിയശാല മലയാള സീരിയില്‍ രംഗത്തെ ഏറ്റവും തിരക്കുള്ള നടൻമാരില്‍ ഒരാളായിരുന്നു. 22 വര്‍ഷത്തോളമായി സീരിയല്‍ രംഗത്ത് ഉള്ള നടനാണ്.
ഗവ. മോഡല്‍ സ്‍കൂളിലാണ് വിദ്യാഭ്യാസം. തിരുവനന്തപുരം ആര്‍ട്‍സ് കോളേജില്‍ പഠിക്കവെയാണ് നാടകത്തില്‍ സജീവമായത്. സംവിധായകൻ ഡോ. ജനാര്‍ദനൻ അടക്കമുള്ളവരുടെ ഒപ്പമായിരുന്നു നാടകപ്രവര്‍ത്തനം. കോളജ് പഠനത്തിന് ശേഷം മിനിസ്‍ക്രീനിന്റെയും ഭാഗമായി.