വര്ഷങ്ങളായി തെന്നിന്ത്യയിൽ സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന നായികയാണ് രേവതി, വളരെ ശക്തമായ കഥാപാത്രങ്ങൾ കൊണ്ട് ഏറെ ശ്രദ്ധേയമായ നടിയാണ് രേവതി, ഭരതന്റെ സംവിധാനത്തിലെത്തിയ കാറ്റത്തേ കിളിക്കൂട് എന്ന ചിത്രത്തിലൂടെയാണ് രേവതി മലയാള സിനിമയിലേക്ക് എത്തുന്നത്. നൂറ്റിയമ്പതോളം സിനിമകളിൽ തന്റെ അഭിനയ മുഹൂർത്തം കാഴ്ച്ച വെക്കാൻ രേവതിക്ക് കഴിഞ്ഞു. കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ഒരു സെലെക്ടിവ് ആണ് രേവതി, കൂടുതലും ‘അമ്മ, വേഷങ്ങൾ ആണ് രേവതിയെ തേടി എത്തിയിട്ടുള്ളത് എന്നാൽ സീരിയസ് കഥ പത്രങ്ങൾ ചെയ്യുവാന് ആണ് രേവതിക്ക് ഇഷ്ട്ടം എന്ന് രേവതി പല തവണ തുറന്നു പറഞ്ഞിട്ടുണ്ട്, ശക്തമായ ഒരു ഡോൺ കഥാപാത്രത്തെ തൻ അവതരിപ്പിക്കുവാൻ എന്നാഗ്രഹിക്കുന്നു എന്ന് രേവതി ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ദിവസം രേവതിയുടെ പിറന്നാൾ ആയിരുന്നു, നിരവധി പേരാണ് താരത്തിന് ആശംസ നേർന്ന് എത്തിയത്, താരത്തിന്റെ പിറന്നാൾ ദിനത്തിൽ ചർച്ചയായത് രേവതിയുടെ മകളെ കുറിച്ചാണ്, വിവാഹ ബന്ധം വേർപെടുത്തിയ ശേഷമാണ് രേവതിക്ക് മകൾ ജനിച്ചത്, എന്നാൽ മകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ താരം പുറത്ത് വിട്ടിട്ടില്ല, ര്‍ത്താവുമായുള്ള വിവാഹമോചനം കഴിഞ്ഞായിരുന്നു രേവതിക്ക് കുഞ്ഞ് ജനിച്ചത്. എന്നാൽ തന്റെ മകളുടെ അച്ഛൻ ആരാണെന്ന് രേവതി പുറത്ത് പറഞ്ഞിട്ടില്ല, തന്റെ മകളുടെ അച്ഛൻ ആരാണെന്ന് ചോദിച്ചവർക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് താരം ഇപ്പോൾ, തന്റെ മകളുടെ അച്ഛൻ ആരാണെന്ന് ചോദിച്ച് ഇനി ആരും വരരുത്, അത് സ്വകാര്യമായി തന്നെ ഇരിക്കുമെന്നാണ് താരം പറയുന്നത് , ജീവിതത്തിൽ ഒറ്റക്കായപ്പോൾ ഓരോ കൂട്ട് വേണമെന്ന് തോന്നിയതിന്റെ ഫലമാണ് എന്റെ മകൾ, അവൾ എന്റെ രക്തം തന്നെയാണെന്നും രേവതി പറയുന്നു.
ഭരതന്‍ സംവിധാനം ചെയ്ത കാറ്റത്തെ കിളിക്കൂട്(1983) ആണ് നടിയുടെ ആദ്യ മലയാള ചിത്രം, 1986ൽ ആയിരുന്നു രേവതിയുടെ വിവാഹം, സംവിധായകനും ഛായാഗ്രാഹകനുമായ സുരേഷ് മേനോൻ ആയിരുന്നു രേവതിയുടെ കഴുത്തിൽ താലി ചാർത്തിയത്, എന്നാൽ അധികം വൈകാതെ ഈ ബന്ധം വേർപ്പെടുത്തുക ആയിരുന്നു, എന്നാൽ തങ്ങൾ ഇപ്പോഴും തന്നാൽ സുഹൃത്തുക്കൾ ആണെന്ന് രേവതി പലതവണ പറഞ്ഞിട്ടുണ്ട്. ആഷിക് അബു നിർമ്മിച്ച വൈറസ് ചിത്രത്തിൽ വളരെ മികച്ച പ്രകടമായിരുന്നു താരം കാഴ്ച വെച്ചത്
മോഹന്‍ലാല്‍ കാര്‍ റേസറായി അഭിനയിച്ച നടക്കാതെ പോയ സിനിമയെ കുറിച്ച് സംവിധായകന്‍ രാജീവ് അഞ്ചല്‍. സ്‌പോര്‍ട്‌സ് ഡ്രാമയായി ഒരുക്കിയ ചിത്രത്തിന്റെ പേര് ‘ഓസ്‌ട്രേലിയ’ എന്നായിരുന്നു. അക്കാലത്ത് പ്രധാനമായും കാര്‍ റേസ് നടക്കുന്ന ശ്രീ പെരുമ്പത്തൂരാണ് ഓസ്‌ട്രേലിയയുടെ ചിത്രീകരണം നടത്തിയത്.
റിസ്‌കി ഷോട്ടുകള്‍ ചിത്രീകരിക്കാന്‍ താല്‍പര്യമുള്ള ജെ വില്യംസ് ആയിരുന്നു ഛായാഗ്രാഹകന്‍. വേറിട്ട ലുക്കിലായിരുന്നു മോഹന്‍ലാല്‍ ആ രംഗങ്ങളില്‍ അഭിനയിച്ചത്. കാര്‍ റേസില്‍ ഭ്രാന്ത് പിടിച്ച നായകനായി മോഹന്‍ലാല്‍ എത്തിയപ്പോള്‍ റേസിംഗില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്ന കാമുകിയാണ് നായികയായി എത്തിയത്.
കാമുകിയുടെ ഭയം മാറാന്‍ നായകന്‍ കാര്‍ വേഗത്തില്‍ ഓടിക്കുകയും അപകടം ഉണ്ടാവുകയും ചെയ്യുന്നുണ്ട് എന്നാണ് സംവിധായകന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. ഓസ്‌ട്രേലിയ നടന്നില്ലെങ്കിലും അതിലെ രംഗങ്ങള്‍ ബട്ടര്‍ഫ്‌ളൈസ് എന്ന ചിത്രത്തിന് ഉപയോഗിച്ചെന്നും സംവിധായകന്‍ വ്യക്തമാക്കി.
ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ഒരു കാര്‍ ഒക്കെ ഡിസൈന്‍ ചെയ്തിരുന്നു. നായകന്റെ വര്‍ക്ക്‌ഷോപ്പും ഉണ്ടായിരുന്നു. ആ രംഗങ്ങളും ചിത്രീകരിച്ചു. എന്നാല്‍ സിനിമ ഉപേക്ഷിക്കുകയായിരുന്നു. ചിത്രീകരിച്ച രംഗങ്ങളൊക്കെ ബട്ടര്‍ഫ്‌ളൈസിന് വേണ്ടി ഉപയോഗിച്ചു.
ബട്ടര്‍ഫ്‌ളൈസിലെ നായകന്‍ കാര്‍ റേസിന് പോകുന്ന ആളാണ് എന്ന് സൂചിപ്പിച്ചു. ബട്ടര്‍ഫ്‌ളൈസിന്റെ ടൈറ്റില്‍ സോംഗിനാണ് ശ്രീ പെരുമ്പത്തൂരില്‍ ചിത്രീകരിച്ച രംഗങ്ങള്‍ ഉപയോഗിച്ചത്. അക്കാലത്ത് ആ സിനിമ ഹിറ്റായി എന്നും രാജീവ് അഞ്ചല്‍ വ്യക്തമാക്കി.
പരസ്പരം സീരിയലിലെ പത്മാവതി എന്ന കഥാപാത്രത്തിൽ കൂടി പ്രേക്ഷക ശ്രദ്ധ നേടിയ താരം ആണ് രേഖ രതീഷ്. രേഖയുടെ സ്വകാര്യ ജീവിതം എന്നും സോഷ്യൽ മീഡിയയിൽ വലിയ വാർത്ത ആയി മാറാറുണ്ട്. കാരണം നാല് വിവാഹം ആണ് രേഖ തന്റെ ജീവിതത്തിൽ ഇതുവരെ കഴിച്ചത്.
എന്നും എല്ലാവർക്കും രേഖയുടെ കുടുംബ ജീവിതം ഒരു അത്ഭുതം തന്നെ ആണ്. പ്രായം അധികമില്ലെങ്കിൽ കൂടിയും തനിക്ക് ലഭിക്കുന്ന വേഷങ്ങൾ ഏറെയും അമ്മവേഷങ്ങൾ ആണെങ്കിൽ കൂടിയും തനിക്ക് ചെയ്യാൻ യാതൊരു വിധ മടിയും ഇല്ലെന്ന് രേഖ പറയുന്നു.
ഇപ്പോൾ മകനൊപ്പം സന്തോഷത്തോടെ കഴിയുന്ന രേഖ തന്റെ ജീവിതത്തിൽ ഇനി ഒരു വിവാഹം ഉണ്ടാവില്ല എന്ന് പറയുന്നു. അതോടൊപ്പം താൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടതും തനിക്ക് പ്രണയം തോന്നിയതും ആദ്യ ഭർത്താവിനോട് മാത്രമായിരുന്നു എന്ന് രേഖ പറയുന്നു.
വ്യക്തി ജീവിതത്തിൽ എന്റെ തീരുമാനങ്ങൾ പലതും പാളി പോയി. അച്ഛനും അമ്മയും പിരിഞ്ഞു. വീടില്ല കുടുംബമില്ല എന്ന അവസ്ഥ വന്നപ്പോൾ എല്ലായിടത്തും അഭയം തേടാൻ വെമ്പുന്ന മനസ്സ് ആയിരുന്നു എന്റേത്. അതൊക്കെ ഒരു അബദ്ധങ്ങൾ ആയിരുന്നു. എല്ലാവര്ക്കും എന്റെ പണം മാത്രം ആയിരുന്നു വേണ്ടത്. ആരും എന്നെ ആത്മാർത്ഥമായി സ്നേഹിച്ചില്ല.
ഒരു കാര്യവുമില്ലാതെ ആണ് ഇവരൊക്കെ എന്നെ ഉപേക്ഷിച്ചു പോയത്. എന്താണ് എന്റെ തെറ്റ് എന്നോ എന്താണ് കാരണം എന്നോ ആരും പറഞ്ഞില്ല. അല്ല അങ്ങനെ പറയാൻ എന്തേലും വേണ്ടേ ഞാൻ പ്രണയിച്ചത് ആദ്യ ഭർത്താവിനെ മാത്രം ആയിരുന്നു. അത്ര കടുത്ത അഡിക്ഷൻ ആയിരുന്നു അയാളോട്.
പിന്നീട് മൂന്നു പേര് കൂടി ജീവിതത്തിലേക്ക് വന്നു എങ്കിൽ കൂടിയും അവരോടു എനിക്ക് ഒന്നും തോന്നിയില്ല. കഴിഞ്ഞ എട്ടു വര്ഷമായി ഞാൻ എന്റെ കുഞ്ഞിന് വേണ്ടി മാത്രം ആണ് ജീവിക്കുന്നത്. അതും അടിച്ചു പൊളിച്ചു. ഇനി ഒരു വിവാഹം കഴിക്കില്ല ഉറപ്പ്. മകനു വേണ്ടിയാണ് എന്റെ ജീവിതം.
ബാക്കി ദൈവത്തിന്റെ കൈയിലാണ്. മറ്റൊന്ന് യൂട്യൂബിലും ഫേസ്ബുക്കിലും മറ്റു സോഷ്യല്‍ മീഡിയയിലുമൊക്കെ എന്നെക്കുറിച്ച് കഥകൾ മെനഞ്ഞ് എന്റെ വ്യക്തി ജീവിതം ചികഞ്ഞ് വാർത്തയുണ്ടാക്കാൻ ശ്രമിക്കുന്നവർ ഒരു കാര്യം മനസ്സിലാക്കുക ഞാൻ ഒരു അമ്മയാണ്.
എനിക്ക് ഒരു മകനുണ്ട്. ഒന്നുമറിയാത്ത ഒരു കുഞ്ഞിന്റെ ജീവിതം കൂടി വച്ച് കളിക്കരുത്. മറ്റൊരു കാര്യം ഞാൻ ആരിൽ നിന്നും സഹതാപം പ്രതീക്ഷിക്കുന്നില്ല എന്നതാണെന്നും രേഖ പറഞ്ഞ് നിർത്തുന്നു.
കരിയറിലെ ഏറ്റവും ഇഷ്ട്ടപെട്ട സിനിമകളെ കുറിച്ച് നടൻ പൃഥ്വിരാജ്. നന്ദനം, വെള്ളിത്തിര, വർഗ്ഗം, ലൂസിഫർ, അയ്യപ്പനും കോശിയും തുടങ്ങിയ അഞ്ച് ചിത്രങ്ങൾ ചില പ്രത്യേക കാരണങ്ങൾ കൊണ്ട് തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്ന് പൃഥ്വിരാജ് പറയുന്നു. അഭിമുഖത്തിലാണ് തന്റെ പ്രിയപ്പെട്ട സിനിമകളെ കുറിച്ച് പൃഥ്വിരാജ് വെളിപ്പെടുത്തിയത്.
എന്റെ ആദ്യ ചിത്രമായത് കൊണ്ട് തന്നെ നന്ദനം ഏറെ പ്രിയപ്പെട്ടതാണ്. പുസ്തകത്തോട് ഏറെ താത്പര്യമുള്ളതിനാൽ ഞാൻ സിവിൽ സർവീസ് എടുക്കുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത് . മറ്റൊരിടത്ത് നിന്നും എന്നെക്കൊണ്ട് വന്ന സിനിമയാണ് നന്ദനം.
ഭദ്രൻ സാർ സംവിധാനം ചെയ്ത വെള്ളിത്തിരയാണ് വ്യക്തിപരമായി താത്പര്യമുള്ള മറ്റൊരു ചിത്രം. ചിത്രത്തിന്റെ റിലീസിന്റെ അന്ന് കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലിൽ ആയിരുന്നു താമസിച്ചിരുന്നത്. ഹോട്ടലിന്റെ ചുമരിനോട് ചേർന്നാണ് കവിത തിയേറ്റർ. സംവിധായകൻ ജയരാജ് സാർ അന്നെന്റെ റൂമിലേക്ക് വന്നു. ചിത്രത്തിന്റെ പ്രതികരണം എങ്ങനെയുണ്ടെന്നറിഞ്ഞോ എന്നു ചോദിച്ചു. ഇല്ലെന്നു പറഞ്ഞപ്പോൾ അദ്ദേഹം ജനലിലെ ബ്ലൈൻഡ്സ് നീക്കി കാണിച്ചു തന്നു. താഴെ കവിത തിയേറ്ററിനു മുന്നിൽ സിനിമ കാണാൻ നിൽക്കുന്നവരുടെ നീണ്ട ക്യൂ, ക്യൂ നീണ്ട് എംജി റോഡോളം എത്തിയിരുന്നു. എന്നെ കാണാനല്ല, ഭദ്രൻ സാറിന്റെ സിനിമയ്ക്കായാണ് ആ ക്യൂ എന്നറിയാമായിരുന്നു, പക്ഷേ എന്നെ സംബന്ധിച്ച് മറക്കാനാവാത്തൊരു അനുഭവമായിരുന്നു .
നടനെന്നതിനപ്പുറത്തേക്ക് ഞാൻ കൂടുതൽ ഇൻവോൾവ് ചെയ്ത സിനിമയായിരുന്നു വർഗ്ഗം. അതിന്റെ സംവിധായകനായ പത്മകുമാർ എന്റെ ആദ്യ ചിത്രമായ നന്ദനത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. ഒരർത്ഥത്തിൽ ഒന്നിച്ച് വളരുകയായിരുന്നു ഞങ്ങൾ. ആ സിനിമയുടെ ലൊക്കേഷനും ഷൂട്ടിങ്ങുമെല്ലാം ഞാനൊരുപാട് ആസ്വദിച്ചിട്ടുണ്ട്.
ലൂസിഫറാണ് മറ്റൊരു ചിത്രം. മനോഹരമായ ചിത്രം, മികച്ച തിരക്കഥ, ഐക്കോണിക് കഥാപാത്രങ്ങൾ, ഒരുപാട് നല്ല മുഹൂർത്തങ്ങൾ എന്നിവയെല്ലാം കൊണ്ട് അയ്യപ്പനും കോശിയും എനിക്ക് മാത്രമല്ല സച്ചിയുടെയും പ്രിയപ്പെട്ട ചിത്രമാണ്. അയാളും ഞാനും തമ്മിൽ, മെമ്മറീസ്, മുംബൈ പൊലീസ് തുടങ്ങി കരിയറിൽ മറക്കാനാവാത്ത ചിത്രങ്ങൾ വേറെയുമുണ്ടെന്നും എന്നാൽ ചില പ്രത്യേക കാരണങ്ങൾ കൊണ്ട് ഏറ്റവും പ്രിയപ്പെട്ടതാവുന്നത് മേല്പറഞ്ഞവയാണെന്നും പൃഥ്വിരാജ് പറഞ്ഞു.
അന്ന ബെന്‍, സണ്ണി വെയ്ന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ‘സാറാസ്’ സിനിമയിലെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. മല്ലിക സുകുമാരന്‍ കാറില്‍ കയറി പോകുന്ന സീനില്‍ ഡ്രൈവര്‍ക്ക് പൃഥ്വിരാജിന്റെ സാദൃശ്യം ഉണ്ടെന്ന ചര്‍ച്ചകളും ട്രോളുകളുമാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്.
അമ്മയെ വിളിക്കാന്‍ വന്ന പൃഥ്വിരാജിനെ ജൂഡ് ആന്റണി ഷൂട്ട് ചെയ്തതാണോ എന്നതാണ് ചിലരുടെ സംശയം. അതുമായി ബന്ധപ്പെട്ട് ട്രോളുകളും വന്നിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ മറുപടിയുമായി എത്തുകയാണ് ജൂഡ് ആന്റണി. ”ഷൂട്ട് കഴിഞ്ഞ് മടങ്ങുന്ന അമ്മയെ പിക് ചെയ്യാന്‍ പൃഥ്വിയെ ഷൂട്ട് ചെയ്ത ജൂഡ് ആന്റണി” എന്ന ട്രോള്‍ പങ്കുവച്ചാണ് സംവിധായകന്റെ പ്രതികരണം.
”മല്ലികാമ്മ എനിക്ക് അമ്മയെ പോലെയാണ്, അവര്‍ക്ക് ഞാനൊരു മകനെ പോലെയാണെന്ന് പറയുന്നതിലും അഭിമാനമുണ്ട്. അതുകൊണ്ട് തന്നെ രാജു എനിക്ക് സഹോദരനെ പോലെയാണ്, എന്നാല്‍ സിനിമയിലെ ആ ചെറുപ്പക്കാരന്‍ രാജുവല്ല” എന്നാണ് ജൂഡ് കുറിച്ചത്.
ജൂലൈ 5ന് ആണ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. വിനീത് ശ്രീനിവാസന്‍, അജു വര്‍ഗീസ്, സിജു വില്‍സണ്‍, ശ്രിന്ദ, പ്രശാന്ത്, ധന്യ വര്‍മ്മ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും ചിത്രത്തില്‍ ഒന്നിച്ച് ഗാനം ആലപിച്ചിട്ടുണ്ട്.
View this post on Instagram
ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച മോഹന്‍ലാല്‍- ബി. ഉണ്ണികൃഷ്ണന്‍ ചിത്രമായിരുന്നു മാടമ്പി. കാവ്യാ മാധവനടക്കം ഈയടുത്ത് ചിത്രത്തിന്റെ നിര്‍മാതാവായ ബി.സി. ജോഷി ചിത്രം നിര്‍മ്മിക്കാനുണ്ടായ സാഹചര്യത്തെപ്പറ്റി ഒരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.
ചിത്രത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തനിക്ക് മറക്കാനാകാത്ത ഒരു അനുഭവമുണ്ടായെന്ന് പറയുകയാണ് ബി.സി. ജോഷി. മാസ്റ്റര്‍ ബിന്‍ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ തുറന്നുപറച്ചില്‍. എനിക്ക് ഒരു മറക്കാനാവാത്ത അനുഭവം ഉണ്ടായിട്ടുണ്ട്. ഷൂട്ടിംഗ് തുടങ്ങി പത്ത് ദിവസം കഴിഞ്ഞപ്പോഴേക്കും ഈ സിനിമ ചെയ്യേണ്ടിയിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു.
പത്ത് ദിവസം കഴിഞ്ഞപ്പോഴെക്കും പലവകയില്‍ ഒരു കോടിയോളം രൂപ ചെലവായിരുന്നു. നമ്മള്‍ ആള്‍ക്കാരില്‍ നിന്നൊക്കെ പൈസ മേടിച്ചിട്ട് തിരിച്ചുപോകാന്‍ പറ്റില്ലല്ലോ. സിനിമയിലെ പൊലീസ് സ്റ്റേഷന്‍ രംഗങ്ങള്‍ ഒരു ഭാഗത്ത് നടക്കാനിരിക്കുന്നു. മോഹന്‍ലാല്‍ സാറിന് ഒരു മാജിക് ഷോയില്‍ പങ്കെടുക്കാനുള്ള സമയവും അന്നായിരുന്നു.
ലാല്‍ സാര്‍ ആണെങ്കില്‍ അന്ന് പോകുമെന്ന് പറഞ്ഞ് നില്‍ക്കുകയായിരുന്നു. സാറിനോട് നേരിട്ട് പറയാന്‍ എനിക്ക് ഒരു മടിയായിട്ട്, ഞാന്‍ കാര്യം ആന്റണിയോട് പറഞ്ഞു. ലാല്‍ സാറിനെ എങ്ങനെയെങ്കിലും പിന്തിരിപ്പിക്കണമെന്ന്.
തീയില്‍ ചാടി അദ്ദേഹത്തിന് എന്തെങ്കിലും പറ്റിയാല്‍ സിനിമയുടെ ഗതിയെന്താകും. ലാല്‍ സാറിനോട് ഒരുപാട് ഇഷ്ടമുള്ളയാളാണ് ഞാന്‍. എന്നാല്‍ സിനിമ ഷൂട്ടിംഗ് സമയത്തെ ഈ രീതിയോട് യോജിക്കാന്‍ കഴിഞ്ഞില്ല. അന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു, ഈ പണിയ്ക്ക് വരണ്ടായിരുന്നുവെന്ന്.
എന്നാല്‍ അന്നത്തെ മുഖ്യമന്ത്രി ശ്രീ വി.എസ്. അച്യുതാനന്ദന്‍ ലാല്‍ സാറിനോട് ഇതില്‍ നിന്ന് പിന്മാറണമെന്ന് പറയുകയും അങ്ങനെ പുള്ളി പിന്മാറുകയും ചെയ്തു,’ ബി.സി ജോഷി പറഞ്ഞു.
നീണ്ട ഇരുപത്തിനാലു വർഷങ്ങൾ കഴിഞ്ഞിട്ടും ആ റെക്കോർഡ് തകർക്കപ്പെടാതെ തന്നെ തുടരുകയാണ് ഫാസിൽ സംവിധാനം ചെയ്ത അനിയത്തിപ്രാവ്. അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ ഒരു നായകൻ ഇൻഡസ്ട്രി ഹിറ്റ് സ്വന്തമാക്കിയ റെക്കോർഡ് ആണത്. 1997 ഇൽ റിലീസ് ചെയ്ത ഈ ചിത്രം മലയാള സിനിമയിലെ അതുവരെയുള്ള എല്ലാ കളക്ഷൻ റെക്കോർഡുകളും തിരുത്തിക്കുറിച്ചു. അതേ വര്ഷം തന്നെ ചന്ദ്രലേഖ , ആറാം തമ്പുരാൻ എന്നീ ചിത്രങ്ങൾ യഥാക്രമം, അനിയത്തിപ്രാവ് സൃഷ്‌ടിച്ച ബോക്സ് ഓഫിസ് കളക്ഷൻ തിരുത്തിയെഴുതി ഇൻഡസ്ട്രി ഹിറ്റുകൾ ആയെങ്കിലും അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ ഒരു നായകൻ സർവകാല വിജയം രേഖപ്പെടുത്തുക എന്ന കുഞ്ചാക്കോ ബോബന്റെ റെക്കോർഡ് ഇന്നും അങ്ങനെ തന്നെ നിൽക്കുന്നു. കുഞ്ചാക്കോ ബോബൻ- ശാലിനി ടീം തകർത്തഭിനയിച്ച ഈ ചിത്രത്തിൽ ശ്രീവിദ്യ, തിലകൻ, ഇന്നസെന്റ്, സുധീഷ്, ഹരിശ്രീ അശോകൻ, ജനാർദ്ദനൻ, ശങ്കരാടി, കൊച്ചിൻ ഹനീഫ, കെ പി എ സി ലളിത എന്നിവരും മികച്ച പ്രകടനം കാഴ്ച വെച്ചു. സ്വർഗ്ഗചിത്ര അപ്പച്ചൻ നിർമ്മിച്ച ഈ ചിത്രത്തിന്റെ വിജയത്തിൽ ഏറ്റവും വലിയ പങ്കു വഹിച്ചത് ഇതിലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ ആയിരുന്നു.
അന്ന് കേരളത്തിൽ തരംഗമായി മാറിയ ഇതിലെ ഗാനങ്ങൾക്ക് ഈണം പകർന്നത് ഔസേപ്പച്ചനും വരികൾ എഴുതിയത്, ഈ അടുത്തിടെ അന്തരിച്ചു പോയ എസ് രമേശൻ നായരുമാണ്. ഇപ്പോഴിതാ, അന്ന് ഈ ചിത്രത്തിന്റെ ക്‌ളൈമാക്‌സിനു മുൻപ് ഉൾപ്പെടുത്താൻ വേണ്ടി ഒരുക്കി, പിന്നീട് ചിത്രത്തിൽ ഉൾപ്പെടുത്താതെ ഇരുന്ന തേങ്ങുമീ വീണയിൽ എന്ന ഗാനം പുറത്തു വിട്ടിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. യേശുദാസും, ചിത്രയും ചേർന്ന് പാടിയ ഈ ഗാനം കേട്ട പ്രേക്ഷകർ ചോദിക്കുന്നത്, എന്തുകൊണ്ടാണ് ഇത്ര മനോഹരമായ ഈ ഗാനം ചിത്രത്തിൽ ഉൾപ്പെടുത്താതെയിരുന്നത് എന്നാണ്. ചിത്രത്തിന്റെ ക്‌ളൈമാക്‌സിൽ ആദ്യം തീരുമാനിച്ചതിൽ നിന്നും ചില മാറ്റങ്ങൾ വന്നതോടെയാണ് ഈ ഗാനം ഒഴിവാക്കിയത് എന്നാണ് അറിയാൻ സാധിക്കുന്നത്. ഏതായാലും ഈ ഗാനം ഇപ്പോൾ വളരെ വലിയ ശ്രദ്ധയാണ് നേടിയെടുക്കുന്നത്. മലയാളത്തിൽ തരംഗമായ അനിയത്തിപ്രാവ് പിന്നീട്, തമിഴ്, തെലുങ്കു, ഹിന്ദി, കന്നഡ ഭാഷകളിലേക്കും റീമേക് ചെയ്‌തു.
മലയാളസിനിമയിൽ മമ്മൂട്ടിക്ക് പകരക്കാർ ഇപ്പോഴും എത്തിയിട്ടില്ല എന്ന് തന്നെ പറയാം. പ്രായത്തിനെ വെല്ലുവിളിക്കുന്ന സൗന്ദര്യവും പ്രകടനവും കാഴ്ചവെച്ച മമ്മൂട്ടി ഇപ്പോഴും മലയാള സിനിമയിലെ അതികയാൻ ആയി തുടരുകയാണ്. മെഗാസ്റ്റാർ പരിവേഷവും മമ്മൂട്ടി ഇതിനോടകം തന്നെ നേടി. ആളുകൾക്ക് മനസ്സിൽ ഓർമ്മിക്കാനുള്ള ഒരു പിടി മനോഹരമായ ചിത്രങ്ങൾ സമ്മാനിച്ച ആരാധകരുടെ സ്വന്തം മമ്മൂക്ക. മലയാളത്തിൽ മാത്രമല്ല അന്യഭാഷകളിലും തന്റെ കഴിവ് തെളിയിച്ചിട്ടുള്ള നടനാണ് മമ്മൂട്ടി. അതുപോലെതന്നെ അന്യഭാഷകളിലും മമ്മൂക്ക നിരവധി ആരാധകരുണ്ട്.
ഒരു അവാർഡ് ഫംഗ്ഷനിൽ അദ്ദേഹം എത്തുമ്പോൾ പോലും അദ്ദേഹത്തെ ആരാധകർ വളയാറുണ്ട്. അതായത് സിനിമയ്ക്ക് അകത്തും അദ്ദേഹത്തിന് ആരാധകരുണ്ട് എന്ന് പറയുന്നതായിരിക്കും സത്യം. കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്ന വാർത്തയായിരുന്നു മമ്മൂക്ക തെലുങ്കിലേക്ക് അഭിനയിക്കാൻ പോകുന്നുവെന്നത്. രണ്ട് വർഷങ്ങൾക്ക് മുൻപ് നമുക്ക് തെലുങ്കിൽ അഭിനയിച്ചിരുന്നത്. ഇപ്പോൾ വീണ്ടും ഒരു രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം തെലുങ്കിലേക്ക് മമ്മൂക്ക. ഈ വരവിന് ഒരു പ്രത്യേകതയുണ്ട് പ്രതിനായകൻ വേഷത്തിലായിരിക്കും മമ്മൂക്ക എത്തുന്നത്.
മമ്മൂക്കയുടെ ഈ വില്ലൻ കഥാപാത്രം എങ്ങനെയായിരിക്കും എന്ന് അറിയാൻ ആരാധകർക്കും ആകാംക്ഷയുണ്ട്. അഖിൽ അക്കിനെനി നായകനായെത്തുന്ന ഏജൻറ് എന്ന ചിത്രത്തിൽ ഒരു വില്ലനായാണ് മമ്മൂട്ടിയെത്തുന്നത് ഇതിനോടകം തന്നെ വാർത്തകൾ വന്നിരുന്നു. ഇപ്പോൾ വീണ്ടും ഏജന്റ് ചിത്രത്തെക്കുറിച്ചുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ചിത്രത്തിനുവേണ്ടി മമ്മൂക്ക വാങ്ങിയിരിക്കുന്നത് പ്രതിഫലമാണ് ഇപ്പോൾ വീണ്ടും മമ്മൂക്കയെ സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്കുള്ള ഒരു കാരണം ആക്കിയിരിക്കുന്നത്.
ഭീമമായ ഒരു തുകയാണ് മമ്മൂക്ക ചിത്രത്തിനുവേണ്ടി പ്രതിഫലമായി വാങ്ങിയിരിക്കുന്നത് എന്നാണ് ചില തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അത് എത്രയാണ് എന്നും ചില തെലുങ്ക് മാധ്യമങ്ങൾ പറയുന്നുണ്ട്.ഏകദേശം മൂന്നര കോടിയോളം രൂപയാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ പ്രതിഫലം എന്നാണ് അറിയാൻ സാധിക്കുന്നത്.
ദൃശ്യം 2വിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി 12ത് മാന്‍ എന്ന ചിത്രമൊരുക്കാനുള്ള ഒരുക്കത്തിലാണ് സംവിധായകന്‍ ജീത്തു ജോസഫ്. ഇപ്പോഴിതാ അതിനിടയില്‍ തന്റെ മനസ്സില്‍ രൂപപ്പെട്ടു വന്ന ഒരു ഗംഭീര ചിത്രത്തെക്കുറിച്ച് ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം.
ഒരു അഭിമുഖത്തിലാണ് ജീത്തു തന്റെ മനസ്സുതുറന്നത്. ദൃശ്യം ടുവിന് ശേഷ്ം പെട്ടെന്ന് ആ സിനിമയിലേക്ക് കടക്കാതിരുന്നതിന്റെ കാരണവും അദ്ദേഹം വെളിപ്പെടുത്തി.
ജീത്തുവിന്റെ വാക്കുകള്‍
ഞാനൊരു സിനിമ ആലോചിക്കുന്നുണ്ട്. പിന്നെ ബാക്ക് ടു ബാക്ക് ത്രില്ലര്‍ ആയതുകൊണ്ടാണ് മാറ്റി വച്ചിരിക്കുന്നത്. ആ സിനിമ കൂടി ഇറങ്ങിയാല്‍ നാട്ടുകാര്‍ എന്നെ ആസ്ഥാന ക്രിമിനലായി പ്രഖ്യാപിച്ചേനെ. ഇതുപോലൊരു കൊലപാതകരീതിയൊക്കെ കണ്ടു പിടിച്ച്, ഡിസ്‌കസ് ചെയ്ത് വച്ചിരിക്കുകയാണ്.
കുറേക്കൂടി സെറ്റ് ചെയ്യാനുണ്ട്. പക്ഷെ ഏത് ഹീറോ അഭിനയിക്കാന്‍ തയ്യാറാകുമെന്നാണ് നോക്കുന്നത്. കാരണം ആ കഥാപാത്രം അങ്ങനെ ഒന്നാണ്. ജീത്തു പറയുന്നു. ദൃശ്യം 2വിലെ മീനയുടെ വസ്ത്രാലങ്കാരം ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. ഇതേക്കുറിച്ചും ജീത്തു മനസ് തുറന്നു.
അമിത് ചക്കാലയ്ക്കല്‍ നായകനാകുന്ന ‘ജിബൂട്ടി’ ആറ് ഭാഷകളില്‍ റിലീസിന് ഒരുങ്ങുന്നു. എസ്.ജെ സിനു എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ജോബി പി. സാം ആണ് നിര്‍മ്മിക്കുന്നത്. ചിത്രം ഫ്രഞ്ച് ഭാഷയിലും റിലീസിന് ഒരുങ്ങുന്നു എന്നതാണ് ഏറ്റവും ഒടുവിലെ വാര്‍ത്ത.
ചിത്രത്തിന്റെ ഭൂരിഭാഗവും ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. വൈല്‍ഡ് ആന്‍ഡ് റോ ആക്ഷനുകള്‍ ആണെന്ന് സൂചന നല്‍കി കൊണ്ടുള്ള ചിത്രത്തിന്റെ പോസ്റ്റര്‍ നേരത്തെ പുറത്തെത്തിയിരുന്നു. ബ്ലൂഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍, ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയുടെ സൗന്ദര്യം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ചിത്രം കൂടിയായിരിക്കും.
മുമ്പ് പുറത്തിറങ്ങിയ ‘വിണ്ണിനഴകേ കണ്ണിനിതളേ’ എന്ന റൊമാന്റിക് സോംഗും ശ്രദ്ധ നേടിയിരുന്നു. അതില്‍ നിന്നും വ്യത്യസ്തമായ, അമിത് ചക്കാലക്കലിന്റെ റഫ് ലുക്കും പോസ്റ്ററില്‍ അനാവരണം ചെയ്തിരുന്നു. ചിത്രത്തിന്റെ റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കും. ടി.ഡി ശ്രീനിവാസ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
കൈതപ്രം ദാമോദരന്‍ നമ്പൂതിരി, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് ദീപക് ദേവ് സംഗീതം നല്‍കുന്നു. ഓഡിയോ റൈറ്റ്സ്: ബ്ലൂഹില്‍ മ്യൂസിക്സിക്സ്. ചിത്രസംയോജനം: സംജിത് മുഹമ്മദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: തോമസ് പി.മാത്യു, ആര്‍ട്ട്: സാബു മോഹന്‍.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സഞ്ജയ് പടിയൂര്‍, കോസ്റ്റ്യൂം: ശരണ്യ ജീബു, സ്റ്റില്‍സ്: രാംദാസ് മാത്തൂര്‍, സ്റ്റണ്ട്സ്: വിക്കി മാസ്റ്റര്‍, റണ്‍ രവി, മാഫിയ ശശി. ഡിസൈന്‍സ്: സനൂപ് ഇ.സി, വാര്‍ത്താ പ്രചരണം: മഞ്ജു ഗോപിനാഥ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: എം.ആര്‍ പ്രൊഫഷണല്‍.