പ്രണവ് മോഹന്‍ലാലിനെ കുറിച്ച് തുറന്നു പറഞ്ഞ് നടി അനുശ്രീ. ‘ആദി’ എന്ന സിനിമയില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചപ്പോഴുണ്ടായ അനുഭവങ്ങളാണ് അനുശ്രീ പങ്കുവെച്ചത്.
“ലാല്‍ സാറിന്റെ മകന്‍ ഭയങ്കര സിംപിള്‍ ആണെന്ന് നേരത്തെ ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷേ ഒപ്പം അഭിനയിച്ചപ്പോഴാണ് ഇത്രയും സിംപിള്‍ ആണെന്ന് ഞാന്‍ മനസ്സിലാക്കിയത്. അപ്പു ചേട്ടനെ ഇമോഷണല്‍ സീനില്‍ ഗ്ലിസറിടാന്‍ പഠിപ്പിച്ചത് ഞാനാണ്. അപ്പോള്‍ ഞാന്‍ പറഞ്ഞു ഇനിയും എത്ര വലിയ നടനാകും, എങ്കിലും ആദ്യം ഗ്ലിസറിടാന്‍ പഠിപ്പിച്ചത് അനുശ്രീയാണ് എന്ന് എല്ലാവരോടും പറയണമെന്ന്. നടി പറഞ്ഞു.
പുള്ളി സിനിമയില്‍ ചെയ്ത ഫൈറ്റ് ഒന്നും ഞാന്‍ കണ്ടിരുന്നില്ല. സിനിമ ഇറങ്ങി കഴിഞ്ഞാണ് അതൊക്കെ കാണുന്നത്. തിയേറ്ററില്‍ കണ്ടപ്പോഴാണ് വിസ്മയിച്ചു പോയത്. എന്നെക്കുറിച്ച് അപ്പു ചേട്ടന് കൂടുതല്‍ ഒന്നും അറിയില്ലായിരുന്നു. ഞാന്‍ സിനിമയില്‍ വന്നത് എങ്ങനെയാണ് എന്നൊക്കെ ചോദിച്ചു.
റിയാലിറ്റി ഷോയിലൂടെ വന്നതാണ് എന്ന് പറഞ്ഞപ്പോള്‍ ‘എന്താണ് ഈ റിയാലിറ്റി ഷോ’ എന്നായി അടുത്ത ചോദ്യം. ശരിക്കും ഞാന്‍ ഞെട്ടി. റിയാലിറ്റി ഷോ എന്താണെന്ന് ചോദിക്കുന്ന ആദ്യത്തെ നടനായിരിക്കും പ്രണവ് മോഹന്‍ലാല്‍. അങ്ങനെ അപ്പു ചേട്ടനുമായി അഭിനയിച്ചപ്പോഴുണ്ടായ കുറെയേറെ നല്ല മൂഹുര്‍ത്തങ്ങള്‍ ഓര്‍മ്മയിലുണ്ട്”. അനുശ്രീ പറയുന്നു.
ലോകത്തിലെ തന്നെ പ്രശസ്ത സാഹിത്യകാരിയായ മായാ എയ്ഞ്ചലവിന്റെ വരികൾക് മനോഹരമായി നൃത്തം ചെയ്തു കൊണ്ടു തരംഗം സൃഷിച്ചിരിക്കുകയാണ് പ്രേഷകരുടെ പ്രിയ താരം റിമ കല്ലിങ്കൽ.സോഷ്യൽ മീഡിയയിൽ വളരെയധികം ആക്റ്റീവ് ആയ താരം ഇടുന്ന പോസ്റ്റുകളെല്ലാം പ്രേക്ഷകർ ഏറ്റെടുക്കുന്നത് പതിവാണ്.അത്തരത്തിലുള്ള ഒരു വീഡിയോ ആണ് താരത്തിന്റെ പുതിയ നൃത്ത വീഡിയോ.
അഭിനയത്തിൽ മുന്പു തന്നെ കഴിവ് തെളിയിച്ച താരം നൃത്തവും തനിക്ക് വഴങ്ങുമെന്ന് ഒരിക്കൽ കൂടി താരം തെളിയിച്ചിരിക്കുകയാണ്.കടൽ തീരത്തും പാറക്കെട്ടുകൾക്കും തീയേറ്ററിലും കൂടി ചിത്രീകരിച്ചിരിക്കുന്ന ഈ വീഡിയോ നിമിഷ നേരം കൊണ്ടാണ് ലോകമെമ്പാടും വൈറൽ ആയതു.സാഹിത്യകാരിക്കുള്ള ആദരവായാണ് ഈ നൃത്ത വീഡിയോ എന്നാണ് താരം പറയുന്നത്.
സാഹിത്യ കാരിയുടെ വരികൾക്ക് ലാമിയാണ് മനോഹരമായി സംഗീതം നൽകിയിരിക്കുന്നത്.പ്രതീഷ് രാംദാസിന്റെ സംവിധാനത്തിൽ വന്ന ചുവടുകൾക്ക് കിടിലൻ ആയി ഫ്രെയിം ഒപ്പിയെടുത്തതു പ്രശസ്ത ക്യാമെറമാൻ ജിസ് ജോൺ ആണ്.സുഹൈൽ ബക്കറിന്റെ എഡിറ്റിംഗ് കൂടി വന്നതോട് കൂടി നൃത്ത വീഡിയോ അതി ഗംഭീരമായി
താരത്തിന്റെ തന്നെ ഡാൻസ് അക്കാദമി ആയ മാമാങ്കത്തിന്റെ യൂട്യൂബ് ചാനൽ വഴിയാണ് ഈ വീഡിയോ താരം പ്രേക്ഷകർക്ക് മുന്നിലെത്തിച്ചിരിക്കുന്നതു.പ്രശസ്ത സംവിധായകൻ ആഷിക് അബുവിന്റെ ഭാര്യ കൂടിയായ താരം റൈസ് എന്ന തലക്കെട്ടിലാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.
ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ നായകനായി എത്തിയ സെക്കൻഡ് ഷോയിലെ നീരാളി ജോസ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട യുവനടന്മാരിൽ ഒരാളായിരുന്നു അനിൽ ആന്റോ. രാവണപ്രഭു, സായ്‌വർ തിരുമേനി, വിനോദയാത്ര എന്നീ ചിത്രങ്ങളിൽ ജൂനിയർ ആർട്ടിസ്റ്റ് ആയി അഭിനയിച്ചിരുന്നു. പിന്നീട് നിയോ ഫിലിം സ്കൂളിൽ ആക്ടിംഗ് കോഴ്സ് പൂർത്തിയാക്കി. അതിനുശേഷം അഭിനയിച്ച ഹ്രസ്വചിത്രങ്ങളിൽ ഒന്ന് സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ കാണുകയും, ‘സെക്കൻഡ് ഷോ’യിലേക്കുള്ള വഴിതുറക്കുകയും ആയിരുന്നു.
ചെറുതും വലുതുമായ ഇരുപതോളം ഹ്രസ്വചിത്രങ്ങളിൽ ഇതുവരെ അഭിനയിച്ചിട്ടുണ്ട് അനിൽ ആന്റോ. എന്നാൽ ഫ്രാൻസിസ് ജോസഫ് ജീരയുടെ ” പില്ലോ നത്തിങ് ബട്ട് ലൈഫ്” എന്ന ഹ്രസ്വചിത്രമാണ് ദേശീയ-അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുകയും ധാരാളം പുരസ്കാരങ്ങൾ നേടുവാനിടയാക്കുകയും ചെയ്തത്. ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിട്ടും എങ്ങുമെത്താതെ പോയതുകൊണ്ട് ആത്മഹത്യക്ക് ശ്രമിച്ച് നടക്കുന്ന ന്യൂട്ടൺ എന്ന കഥാപാത്രത്തിന്റെ ആത്മസംഘർഷങ്ങളുമായിട്ടാണ് ‘ പില്ലോ നത്തിങ് ബട്ട് ലൈഫി’ ൽ അനിൽ ആന്റോ എത്തുന്നത്.
മികച്ച നടൻ, മികച്ച പുതുമുഖ സംവിധായകൻ, മികച്ച പരീക്ഷണചിത്രം, മികച്ച ഛായാഗ്രഹണം തുടങ്ങി വിവിധ മേഖലകളിലായി ഇതുവരെ പതിനേഴോളം ദേശീയ-അന്താരാഷ്ട്ര പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ‘പില്ലോ നത്തിങ് ബട്ട് ലൈഫ്’ പോർട്ട്ബ്ലെയർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, കാലബുരാഖി ഇന്റനാഷണൽ ഫിലിം ഫെസ്റ്റിവൽ എന്നിവയിലേയും മികച്ച നടൻ പുരസ്കാരങ്ങൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നത് പുരസ്കാരങ്ങളുടെ മാറ്റ് കൂട്ടുന്നു. കൂടാതെ ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് ആക്ടർ ഫൈനൽ റൗണ്ടിൽ എത്തുകയും, പ്രത്യേക പരാമർശം നേടുകയും ചെയ്തിരുന്നു. ഇപ്പോഴും പല ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലുകളിലും പങ്കെടുക്കുന്നതിനാൽ ‘പില്ലോ നത്തിങ് ബട്ട് ലൈഫ്’ ഇതുവരെ റീലീസ് ചെയ്തിട്ടില്ല. ചിത്രത്തിന്റെ ട്രെയിലർ ഉടൻ റീലീസ് ചെയ്യും.
നീണ്ട 4 വർഷം ന്യൂസീലൻഡിൽ ചിലവഴിക്കുന്നതിനിടയിൽ ‘വൗ നൗ ‘ എന്ന കിവി പ്രൊഡക്ഷൻ ഹൗസിനൊപ്പം ചേർന്ന് സിബി ടി മാത്യൂ എഴുതി സംവിധാനം ചെയ്ത “CULPA” എന്ന ഇംഗ്ലീഷ് ഹ്രസ്വചിത്രം ചെയ്തു. അനിൽ ആന്റോയ്ക്കൊപ്പം ലീഡ് റോൾ ചെയ്ത നായിക മുതൽ ക്യാമറയുടെ മുന്നിലും പിന്നിലുമായി ഉണ്ടായിരുന്നവർ എല്ലാം തന്നെ വിദേശ ടെക്നീഷ്യൻസ് ആയിരുന്നു. അനിൽ ആന്റോ വൈദികന്റെ വേഷത്തിൽ എത്തിയ CULPA, സിങ്ക് സൗണ്ടിലാണ് പൂർത്തിയാക്കിയത്. CULPA യിലെ മികച്ച പ്രകടനം വളരെയധികം ശ്രദ്ധിക്കപ്പെട്ടതോടെ, വൗ നൗ പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ തന്നെ പുറത്തിറങ്ങിയ സിക്സ് എക്സ്കവേഷൻ എന്ന വെബ് സീരീസിലേക്കുമുള്ള അവസരം തുറന്ന് കിട്ടി.
തനിക്കായി ഒരു കഥാപാത്രത്തെ വെബ്സീരീസിൽ സൃഷ്ടിച്ചത്, തനിക്ക് ലഭിച്ച മറ്റൊരു അവാർഡായി കരുതാനാണ് അനിൽ ആന്റോയ്‌ക്ക് ഇഷ്ടം. അതോടൊപ്പം റഷ്യൻ-കിവി അഭിനേതാക്കളുടെ കൂടെ വർക്ക് ചെയ്യാൻ സാധിച്ചതും അഭിനയ ജീവിതത്തിലെ മറ്റൊരു ഭാഗ്യമാണെന്ന് വിശ്വസിക്കുകയാണ് അനിൽ ആന്റോ.
സൂഫിയും സുജാതയും സംവിധാനം ചെയ്ത ഷാനവാസ് നരണിപുഴയുടെ ആദ്യ ചിത്രമായ ‘അവിചാരിത’ എന്ന ചിത്രത്തിലും നല്ല വേഷം ലഭിച്ചിരുന്നു. ചിത്രത്തിന്റെ റീലീസ് നീണ്ടുപോയതുകൊണ്ട് ഉടൻ തന്നെ ഒടിടി റിലീസിന് തയാറെടുക്കുകയാണ്. പിന്നീട് 2020 ൽ പുറത്തിറങ്ങിയ, ജറ്റ്‌ലിയെ നായകനാക്കി നിക്കി കാരോ സംവിധാനം ചെയ്ത ‘MULAN’ എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു.
സ്റ്റാർ നൗ എന്ന ഇന്റർനാഷണൽ കാസ്റ്റിംഗ് ഏജൻസി നടത്തിയ ഓഡിഷനിൽ 12000-ത്തോളം പേർ പങ്കെടുത്തിരുന്നു. അതിൽ നിന്ന് അവസാന 11 പേരിലേക്കും പിന്നീട് സിനിമയിലെ കഥാപാത്രം ആവാനും ഉള്ള ഭാഗ്യം ലഭിച്ചിരുന്നു. ‘മുലന്ന് വേണ്ടി പങ്കെടുത്ത ആദ്യറൗണ്ട് ഓഡിഷൻ, കോസ്റ്റ്യൂം ടെസ്റ്റ്, മേക്കപ്പ് ടെസ്റ്റ് എന്നിവയൊക്കെ വേറിട്ട അനുഭവം തന്നെയാണെന്നാണ് അനിലിന്റെ അഭിപ്രായം.
ഷിബു ആൻഡ്രൂസ് സംവിധാനം ചെയ്ത് പൂർണമായും ന്യൂസീലൻഡിൽ ചിത്രീകരിച്ച് അനിൽ ആന്റോ ടൈറ്റിൽ റോളിൽ എത്തുന്ന ‘പപ്പ’ ആണ് ഉടനെ റീലീസ് ആകാൻ പോകുന്ന ചിത്രം. തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റീലീസ് ചെയ്യും. നരേഷ് ഐയ്യർ ഒരു ഗാനവും ആലപിച്ചിട്ടുണ്ട് ചിത്രത്തിൽ. ആനന്ദ് കൃഷ്ണ രാജ് ആദ്യമായി എഴുതി സംവിധാനം ചെയ്യുന്ന ആർ ജെ മഡോണ എന്ന ത്രില്ലർ ചിത്രമാണ് റിലീസിന് തയാറെടുക്കുന്ന മറ്റൊരു ചിത്രം.
തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. മുൻപ് ഇരുവരുടെയും കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഹൊറർ-ത്രില്ലർ ഷോർട്ട്ഫിലിം ‘റിയർവ്യൂ’ വളരെയധികം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇവ കൂടാതെ കോളിവുഡ് സെൻസേഷൻ യാഷിക ആനന്ദ് കേന്ദ്രകഥാപാത്രമാകുന്ന ഭുവൻ സംവിധാനം ചെയ്യുന്ന ‘സൾഫർ ‘ എന്ന തമിഴ് ചിത്രമാണ് ഉടൻ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം.
ഡബ്ബിംഗ് പൂർത്തിയായികൊണ്ടിരിക്കുന്ന ‘കമൽ’ എന്ന തെലുങ്ക് ചിത്രത്തിലും അനിൽ ആന്റോ അഭിനയിച്ചിട്ടുണ്ട്. കൂടാതെ തിരക്കഥ കേട്ട് ഒഫീഷ്യൽ അനൗൺസ്മെന്റിന് കാത്തിരിക്കുന്ന മൂന്നോളം ചിത്രങ്ങൾ. ചെറിയ ഒരിടവേളയ്ക്ക് ശേഷം മികച്ച കഥാപാത്രങ്ങളുമായി മലയാള സിനിമയിൽ സജീവമാകുകയാണ് അനിൽ ആന്റോ.
[ot-video][/ot-video]
കാസ്റ്റിംഗ് കൗച്ച് അനുഭനത്തിൽ നടനൊപ്പം കിടന്നുകൊടുക്കാൻ പ്രസിദ്ധ സംവിധായകൻ ആവശ്യപ്പെട്ടതായി നടി കിഷ്വെർ മർച്ചന്റ്. കരിയറിന്റെ തുടക്കത്തിൽ ഉണ്ടായ കാസ്റ്റിംഗ് കൗച്ച് അനുഭവത്തെ കുറിച്ച് ഇ ടൈംലൈനിനോടായി ഒരു അഭിമുഖത്തിന്റെ പങ്കു വെക്കവെയാണ് നടി കിഷ്വെർ മർച്ചന്റ് ഇങ്ങനെ തുറന്നു പറഞ്ഞ്. ഈ നടനും സംവിധായകനും വലിയ പേരുകളാണ് എന്നും താരം പറയുന്നുണ്ട്.
സംവിധായകന്റെ ആവശ്യം കിഷ്വെർ മർച്ചന്റ് തള്ളിക്കളഞ്ഞു, വിനയത്തോടെ ആ അവസരം വേണ്ടെന്നുവച്ച് ഇറങ്ങിപ്പോരുകയായിരുന്നു. അമ്മയോടൊപ്പം ഒരു മീറ്റിംഗിന് പോകുമ്പോഴായിരുന്നു ഈ അനുഭവം ഉണ്ടായതെന്നും കിഷ്വെർ പറയുന്നു. ഒരിക്കൽ മാത്രമായിരുന്നു കാസ്റ്റിംഗ് കൗച്ച് അനുഭത്തിനു ഇരയായതെന്നും നടി കിഷ്വെർ മർച്ചന്റ് പറഞ്ഞിട്ടുണ്ട്. നടനൊപ്പം കിടന്നുകൊടുക്കണം എന്ന് എന്നോടു പറഞ്ഞു.
വിനയത്തോട് അത് നിഷേധിച്ച് അവസരം വേണ്ടെന്നുവച്ച് ഞങ്ങൾ മടങ്ങി. ഇത് എപ്പോഴും സംഭവിക്കുമെന്നോ നോർമൽ ആണെന്നോ കിഷ്വെർ മർച്ചന്റ് പറയുന്നില്ല. ഫിലിം ഇൻഡസ്ട്രി ഇതിന്റെ പേരിൽ പ്രശസ്തമാണെന്നും എല്ലാ മേഖലയിലും ഇത് സംഭവിക്കുന്നുണ്ടെന്നും കിഷ്വെർ പറഞ്ഞു.
ദേശ് മേം നികല്ല ഹോഗ ചന്ദ്, കാവ്യാഞ്ജലി, ഏക് ഹസീന തീ തുടങ്ങിയ ഷോകളിലൂടെ ശ്രദ്ധേയയായ കിഷ്വെർ, തന്റെ ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ. ഗായകനായ സുയാഷ് റായാണ് ക്വിഷെറിന്റെ ഭർത്താവ്.
നടന്‍ മുകേഷ് പറഞ്ഞു തന്ന ഒരു കഥ താന്‍ ഒരിക്കലും മറക്കില്ലെന്ന് ആസിഫ് അലി. നാടകം ചെയ്തിരുന്ന കാലത്തെ ഒരു രസകരമായ അനുഭവത്തെ കുറിച്ച് മുകേഷ് പറഞ്ഞ വാക്കുകളാണ് ആസിഫ് അലി ഓര്‍ക്കുന്നത്. മുകേഷേട്ടന്‍ പറഞ്ഞു തന്ന ആ കഥയിലെ മോറല്‍ എത്ര കാലം കഴിഞ്ഞാലും താന്‍ മറക്കില്ലെന്നും ആസിഫ് പറയുന്നു.
ഫ്‌ളാഷ് മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് ആസിഫ് ഇക്കാര്യം വ്യക്തമാക്കമാക്കിയത്. നാടകം കഴിഞ്ഞതിന് ശേഷം മുകേഷേട്ടനെ പരിചയപ്പെടാനും ഓട്ടോഗ്രാഫ് വാങ്ങാനുമായി കുറച്ച് പെണ്‍കുട്ടികള്‍ ഗ്രീന്‍ റൂമിലേക്ക് എത്തി. അന്ന് കൂട്ടുകാര്‍ പറഞ്ഞതു പോലെ ചെയ്തു എന്നാണ് ആസിഫ് പറയുന്നത്.
മുകേഷേട്ടന്റെ കൂട്ടുകാര്‍ അപ്പോള്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നത്, ”നീ ഇപ്പോള്‍ അവര്‍ക്ക് ഓട്ടോഗ്രാഫോ പരിചയപ്പെടാനുള്ള ചാന്‍സോ കൊടുക്കരുത്. നാളെ പത്രങ്ങളിലും മറ്റും നിന്നെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്ന ശേഷം അവര്‍ നിന്നെ കാണാന്‍ കഷ്ടപ്പെട്ട് വരണം” എന്നാണ്.
കൂട്ടുകാരുടെ വാക്കുകള്‍ മുകേഷ് അനുസരിച്ചു. പിറ്റേന്ന് പത്രത്തില്‍ വാര്‍ത്തയും വന്നില്ല. അന്ന് വൈകീട്ടും പിറ്റേന്നുമൊക്കെ ആ പെണ്‍കുട്ടികള്‍ വീണ്ടും പരിചയപ്പെടാനും ഓട്ടോഗ്രാഫ് വാങ്ങാനും വന്നേക്കുമെന്ന പ്രതീക്ഷയില്‍ നാടകം അവസാനിച്ച ടൗണ്‍ഹാളിന് മുമ്പില്‍ പോയി നിന്ന് നോക്കി.
എന്നാല്‍ മുകേഷേട്ടനെ കാണാന്‍ ആരും വന്നില്ല. ആസിഫ് അലി പറയുന്നു. നമ്മുടെ കൂട്ടുകാര്‍ ഇങ്ങനെ പല ഉപദേശവും തരുമെന്നും എന്നാല്‍ നമുക്ക് തോന്നുന്ന പോലെ ചെയ്യണമെന്നും മുകേഷ് പറഞ്ഞതായി ആസിഫ് അലി വ്യക്തമാക്കി.
നടൻ കോട്ടയം നസീറിന് ജന്മദിനാശംസകൾ നേർന്ന് മനോജ് കെ ജയൻ. “പ്രിയപ്പെട്ട കോട്ടയം നസീറിന് ജന്മദിനാശംസകൾ. പടം വരച്ചതിന്റെ ഒരുമ്മ കടമുണ്ടായിരുന്നു. രണ്ടും കൂടി ചേർത്ത് ഇതാ പിടിച്ചോളൂ…എല്ലാ ഐശ്വര്യങ്ങളും നേരുന്നു, ആയുരാരോഗ്യ സൗഖ്യവും,” മനോജ് കെ ജയൻ കുറിക്കുന്നു.
അടുത്തിടെ ‘അനന്തഭദ്ര’ത്തിൽ മനോജ് കെ ജയൻ അവതരിപ്പിച്ച ദിംഗബരൻ എന്ന കഥാപാത്രത്തിന്റെ ഒരു പോർട്രെയ്റ്റ് കോട്ടയം നസീർ വരച്ചിരുന്നു.
View this post on Instagram
“കോട്ടയം നസീർ’ എന്ന് കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിൽ തെളിയുന്ന ഒരു രൂപമുണ്ട്. മൈക്ക് കയ്യിൽ കിട്ടിയാൽ ആരുടെ ശബ്ദത്തിലെക്കും പരകായപ്രവേശം നടത്താനുള്ള മാന്ത്രികവിദ്യ വശമുള്ള അതുല്യ മിമിക്രി കലാകാരൻ!. അതിലുപരി മികച്ച ഒരു ചിത്രകാരൻ കൂടിയാണ് നസീർ. ഒരുതരത്തിൽ പറഞാൽ ക്യാൻവാസിൽ തെളിയുന്ന അനുകരണമാണല്ലോ ചിത്രകല. ദിഗംബരന്റെ മനോഹരമായ ഈ ഓയിൽ പെയിന്റിംഗ് എന്റെ മനസ്സിലാണ് നസീർ വരച്ചിരിക്കുന്നത്.
ഒരിക്കലും മായില്ല, നന്ദി… സുഹൃത്തേ… ഒരു കോട്ടയംകാരൻ മറ്റൊരു കോട്ടയംകാരന് നൽകിയ വലിയൊരു അംഗീകാരമായും ഞാൻ കാണുന്നു. വർഷങ്ങളായി നസീറുമായി സുഹൃത്തെന്ന നിലയിലും കലാകാരനെന്ന നിലയിലും നാട്ടുകാരൻ എന്ന നിലയിലും വലിയ അടുപ്പമുണ്ട്. ഇത് നസീർ എനിക്ക് തന്ന വിലപ്പെട്ട സമ്മാനമാണ്, കോട്ടയം നസീർ എന്ന ചിത്രകാരന്റെ മുഴുവൻ പ്രതിഭയും ഇതിൽ കാണാൻ കഴിയുന്നു, അഭിനന്ദനങ്ങൾ.” ചിത്രം പരിചയപ്പെടുത്തികൊണ്ട് മനോജ് കെ ജയൻ കുറിച്ചതിങ്ങനെ.
നടൻ, മിമിക്രി കലാകാരൻ എന്നീ നിലകളിലെല്ലാം പ്രേക്ഷകലക്ഷങ്ങളുടെ ഇഷ്ടം കവർന്ന കോട്ടയം നസീർ ഇപ്പോൾ വരകളുടെ ലോകത്താണ്. കഴിഞ്ഞ വർഷം പ്രധാനമന്ത്രി രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോഴും രാജ്യം സ്തംഭനാവസ്ഥയിലേക്ക് പോയപ്പോഴും പ്രതിസന്ധിഘട്ടത്തെയും പോസിറ്റീവാക്കി മാറ്റി കോട്ടയം നസീർ എന്ന പ്രതിഭ നിറങ്ങളുടെ ലോകത്ത് മുഴുകുകയായിരുന്നു. നൂറുകണക്കിന് ചിത്രങ്ങളാണ് ഈ ലോക്ക്ഡൗൺ കാലത്ത് കോട്ടയം നസീർ വരച്ചു കൂട്ടിയത്.
മിമിക്രിവേദികളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും ആരാധകരുടെ ഇഷ്ടം കവർന്ന കലാകാരനാണ് കോട്ടയം നസീർ. ‘മിമിക്‌സ് ആക്ഷന്‍ 500’ എന്ന ചിത്രത്തിലൂടെയാണ് നസീർ സിനിമയിലെത്തുന്നത്.
View this post on Instagram
ലോക്ഡൗണ്‍ കാലത്ത് ക്രിക്കറ്റ് കളിച്ചും വ്യായാമം ചെയ്തും ചിലവിടുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍. ബൗളിംഗ് പരിശീലനം നടത്തി വിക്കറ്റ് വീഴ്ത്താന്‍ ശ്ര്മിക്കുന്ന താരത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്.
വീഡിയോക്ക് കമന്റുമായി എത്തിയിരിക്കുകയാണ് ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. ”ഒരു ബാറ്റ്‌സ്മാന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നു” എന്നായിരുന്നു ക്രിക്കറ്റ് താരം സഞ്ജു സാസംന്റെ കമന്റ്. ”എന്നെ പഞ്ഞിക്കിടാന്‍ അല്ലെ” എന്നാണ് കുഞ്ചാക്കോ സഞ്ജുവിന് മറുപടി കൊടുത്തിരിക്കുന്നത്.
ഇരുവരുടെയും കമന്റും മറുപടിയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. പാവം ചാക്കോച്ചന്‍ ജീവിച്ചു പൊക്കോട്ടെ സഞ്ജു, ചാക്കോച്ചന്റെ ബോളില്‍ ഔട്ടാകുന്നവര്‍ക്കാണ് മുന്‍ഗണന അതോണ്ട് കളിക്കാന്‍ പോയ സ്റ്റമ്പിന് അടിച്ചാണെങ്കിലും ഔട്ട് ആയേക്കണം അല്ലേല്‍ വിഷമമാകും എന്നിങ്ങനെയാണ് ചില ആരാധകരുടെ കമന്റുകള്‍.
അതേസമയം, നിരവധി സിനിമകളാണ് കുഞ്ചാക്കോയുടെയതായി പ്രഖ്യാപിച്ചിട്ടുള്ളത്. പട, ഭീമന്റെ വഴി, ന്നാ താന്‍ കേസ് കൊടുകക്, ആറാം പാതിര, ഗര്‍, നീലവെളിച്ചം, അറിയിപ്പ്, മറിയം ടൈലേഴ്‌സ് എന്നിവയാണ് താരത്തിന്റെതായി തുടങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.
View this post on Instagram
മലയാളികൾക്ക് ഏറെ പരിചയമുള്ള താരമാണ് പൂജ ഹെഗ്ഡെ. മലയാളിതാരം അല്ലെങ്കിലും നിരവധി ഡബ്ബ് ചെയ്ത് മലയാളസിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അല്ലു അർജുൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഡിജെ എന്ന ചിത്രത്തിലായിരുന്നു താരം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഈ ചിത്രം കേരളത്തിൽ അടക്കം വലിയ വിജയമായിരുന്നു. ഇതിനുശേഷം അല്ലുഅർജുൻ അവസാനമായി അഭിനയിച്ച അങ്ങ് വൈകുണ്ഠപുരത്ത് എന്ന ചിത്രത്തിലും പൂജ തന്നെയായിരുന്നു നായിക. രണ്ട് അല്ലുഅർജുൻ സിനിമകളിൽ നായികയായി അഭിനയിച്ച ഏക താരം എന്ന ബഹുമതിയും താരത്തിന് സ്വന്തമായി ഉണ്ട്. മുഖംമൂടി എന്ന തമിഴ് ചിത്രത്തിലൂടെ ആയിരുന്നു താരം അരങ്ങേറിയത്. ജീവ ആയിരുന്നു ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.
സമൂഹ മാധ്യമങ്ങൾ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇടയ്ക്കിടെ താരം നടത്തുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറൽ ആകാറുണ്ട്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് താരം ഇൻസ്റ്റഗ്രാമിൽ ഒരു ക്വസ്റ്റ്യൻ ആൻഡ് ആൻസർ സെഷൻ നടത്തിയിരുന്നു. ആരാധകർക്ക് അവരുടെ പ്രിയപ്പെട്ട താരത്തോട് അവർ ചോദിക്കുവാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരം ആയിരുന്നു ഇത്. രസകരമായ നിരവധി ചോദ്യങ്ങൾ ആയിരുന്നു വന്നത്.
ഇതിനിടയിലാണ് ഒരു ഞരമ്പ് രോഗി മലയാളികളുടെ തനി സ്വഭാവം കാണിച്ചു കൊണ്ട് എത്തിയത്. നഗ്നചിത്രം ആവശ്യപ്പെട്ടുകൊണ്ടിരുന്നു ഇയാൾ എത്തിയത്. നിരവധി താരങ്ങൾ ഇന്ന് സമൂഹമാധ്യമങ്ങളിൽ നേരിടുന്ന ഒരു പ്രശ്നമാണ് ഇത്തരത്തിലുള്ള ഞരമ്പുരോഗികൾ. പല താരങ്ങളും ഇത്തരത്തിലുള്ള ഞരമ്പുകളെ കണ്ടില്ലെന്ന് നടിക്കുകയാണ് പതിവ്. ചില നടിമാർ കുറിക്കുകൊള്ളുന്ന മറുപടി നൽകാറുമുണ്ട്. എങ്കിലും ഇത്തരം രോഗികൾക്ക് വലിയ പിന്തുണയാണ് സമൂഹ മാധ്യമങ്ങളിൽ നിന്നും ലഭിക്കാനുള്ളത്. ഇത്തരം ഞരമ്പ് രോഗികൾക്ക് വേണ്ടി കേരളത്തിൽ പ്രത്യേകം ഒരു ഫാൻസ് ക്ലബ്ബ് തന്നെ ഉണ്ട് എന്ന് വേണമെങ്കിൽ പറയാം.
വളരെ കൂൾ ആയ മറുപടി ആയിരുന്നു താരം ഇതു നൽകിയത്. ആരാധകർ ആവശ്യപ്പെട്ടത് നഗ്നചിത്രം ആയിരുന്നു. അപ്പോൾ തന്നെ താരം നഗ്നചിത്രമെടുത്ത് നൽകി. “നഗ്നമായ കാൽപാദങ്ങൾ” എന്ന ക്യാപ്ഷൻ ചേർത്ത കൊണ്ടായിരുന്നു താരം ഈ ചിത്രം പങ്കു വെച്ചത്. പൂജയുടെ നഗ്നചിത്രം എന്ന പേരിൽ ഈ ചിത്രം വലിയ രീതിയിൽ വൈറലായി. കാണാൻ ചെന്നവർ എല്ലാം ഇളിഭ്യരായി മടങ്ങുകയായിരുന്നു.
കുഞ്ഞനുജത്തിയുടെ ഓര്‍മകളുമായി നടി പാര്‍വതി ജയറാം. 25 വര്‍ഷം പിന്നിടുന്ന നാളിലാണ് താരം ചിത്രത്തോടൊപ്പം കുറിപ്പ് പങ്കുവെച്ചത്. നടിയുടെ ഇളയ സഹോദരി ദീപ്തിയാണ് 25 വര്‍ഷം മുന്‍പ് മരണപ്പെട്ടത്.
”നീണ്ട 25 വര്‍ഷങ്ങള്‍ കടന്നുപോയിരിക്കുന്നു. എന്റെ കുഞ്ഞനുജത്തി. എന്റെ മനസാക്ഷി സൂക്ഷിപ്പുകാരി. ഉറ്റ സുഹൃത്ത്… അവസാനശ്വാസം വരെ ഞാന്‍ നിന്നെ മിസ് ചെയ്യും. മറ്റൊരു ലോകത്ത് കണ്ടുമുട്ടാന്‍ കഴിയട്ടെ എന്നാഗ്രഹിക്കുന്നു”, പാര്‍വതി ചിത്രം പങ്കുവെച്ച് കുറിച്ചു. ഹരിഹരന്‍-എംടി വാസുദേവന്‍ നായര്‍ ടീമിന്റെ ‘ ആരണ്യകം’ എന്ന ചിത്രത്തില്‍ പാര്‍വതിയ്ക്ക് ഒപ്പം ദീപ്തിയും അഭിനയിച്ചിട്ടുണ്ട്.
സഹോദരി ദീപ്തിയെക്കുറിച്ച് പാര്‍വതി
‘എന്റെ നല്ല ഒരു സുഹൃത്തായിരുന്നു അവള്‍, അവള്‍ ഞങ്ങളെ വിട്ടു പോയെന്ന് തോന്നാറില്ല, ദൂരെയെവിടെയോ സുഖമായി ജീവിക്കുന്നുണ്ടാകും എന്ന് ചിന്തിക്കും, ചിലപ്പോള്‍ ചില കോളേജിന്റെ വരാന്തകളില്‍ ഞാന്‍ അവളെ ശ്രദ്ധിക്കും അവിടെ നിന്ന് ഇറങ്ങി വരുന്നുണ്ടാകുമോ എന്ന് നോക്കും’, വൈകാരികമായ വേദനയോടെ പാര്‍വതി പറയുന്നു.
ഹരിഹരന്‍-എംടി വാസുദേവന്‍ നായര്‍ ടീമിന്റെ ‘ആരണ്യകം’ എന്ന ചിത്രത്തിലും ദീപ്തി അഭിനയിച്ചിട്ടുണ്ട്. ഒരാള്‍ നഷ്ട്ടപ്പെടുമ്പോഴാണ് അത് എത്രത്തോളം വലുതാണെന്ന് മനസിലാകുന്നതെന്നും തന്റെ കുടുംബത്തിന്റെ വലിയ നഷ്ടങ്ങളില്‍ ഒന്നാണ് അനിയത്തി ദീപ്തിയുടെ മരണമെന്നും പാര്‍വതി പറയുന്നു.
തിരുവല്ല സ്വദേശിയാണ് പാര്‍വതി. ദീപയെക്കൂടാതെ ഒരു സഹോദരി കൂടി പാര്‍വതിക്കുണ്ട്. രാമചന്ദ്രക്കുറുപ്പിന്റെയും പത്മഭായിയുടെയും മൂന്നു പെണ്‍മക്കളില്‍ രണ്ടാമത്തെയാളാണ് അശ്വതി കുറുപ്പ് എന്ന പാര്‍വതി. ജ്യോതിയാണ് പാര്‍വതിയുടെ മൂത്ത സഹോദരി. പതിനാറാം വയസില്‍ ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത വിവാഹിതരേ ഇതിലേ എന്ന ചിത്രത്തിലൂടെയാണ് പാര്‍വതി അഭിനയ രംഗത്തെത്തുന്നത്.
ലക്ഷദ്വീപില്‍ നടക്കുന്ന ജന ദ്രോഹ നടപടികള്‍ക്ക് എതിരെ വിമര്‍ശനം അറിയിച്ച പൃഥിരാജ്, ഹരിശ്രീ അശോകന്‍, സലീം കുമാര്‍, റിമാ കല്ലിങ്കല്‍ എന്നിവരെ വിമര്‍ശിച്ച് നടന്‍ ദേവന്‍. ഇവര്‍ കഥയറിയാതെ ആട്ടം കാണുന്നവരല്ല.കഥ അറിഞ്ഞുകൊണ്ടുതന്നെ ആട്ടത്തില്‍ പങ്കെടുക്കുന്നവരാണ്.ഇവര്‍ ബുദ്ധി ഇല്ലാത്തവറല്ല. പക്ഷെ വിവരവും വിവേകവും ഇല്ലാത്തവരാണെന്ന് ദേവന്‍ പറഞ്ഞു.
ലക്ഷദ്വീപിന് വേണ്ടി പ്രതിരോധിക്കുന്നവര്‍ കുട്ടത്തോടെ ഭീകരവാദികള്‍ക്കു കുടപിടിക്കുകയാണെന്നും ദേവന്‍ ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ദേവന്‍ ഇക്കാര്യം പറഞ്ഞ്.
ഫേസ്ബുക്ക് പോസ്റ്റ്:
‘SAVE LAKSHADWEEP ‘ #savelakshadweep
ഈ വിഷയത്തോടും ആശയത്തോടും ലക്ഷ്യത്തോടും പൂര്‍ണമായും യോജിക്കുന്നു..’സേവ് ലക്ഷദ്വീപ് ‘ എന്ന ആശയവുമായി രാജ്യദ്രോഹത്തിന് കുടപിടിക്കുന്ന ആള്‍ക്കൂട്ടത്തിനോടല്ല എന്റെ യോജിപ്പ്… മറിച്, ഒരു കേന്ദ്രഭരണ പ്രദേശമായ ലക്ഷദീപിന്റെ സംരക്ഷണത്തിനും വികസനത്തിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടത്തികൊണ്ടിരിക്കുന്ന ശ്രമങ്ങള്‍ക്കാണ് എന്റെ യോജിപ്പ്.. ഇതിനാണ് ‘സേവ് ലക്ഷദ്വീപ്’ എന്ന തലകെട്ടു യോജിക്കുന്നത്..
നമ്മുടെ പ്രിയപ്പെട്ട സിനിമ സൂപ്പര്‍ സ്റ്റാര്‍ പ്രഥ്വിരാജ്, കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് സച്ചി സംവിധാനം ചെയ്ത ‘ അനാര്‍ക്കലി ‘ എന്ന ചിത്രത്തിന്റെ ചിത്രികരണത്തിനിടയില്‍ ഒരു അഭിമുഖത്തില്‍ ഇങ്ങിനെ പറഞ്ഞിരുന്നു… ഇന്ത്യയിലെ വിനോദസഞ്ചരത്തിനു ഒരുപാടു സാധ്യതയുള്ള സ്ഥലമാണ് ഈ ദ്വീപ് എന്നും ഒരു വികസനവും ഇല്ലാതെ, താമസിക്കാന്‍ ഒരു ഹോട്ടല്‍ പോലും ഇല്ലാതെ അവഗണിക്കപ്പെട്ട സ്ഥലമാണെന്നും ചില കുടുംബങ്ങളുടെ വീടുകളിലാണ് ഷൂട്ടിംഗ് ദിവസങ്ങളില്‍ അവര്‍ക്കു താമസിക്കേണ്ടിവന്നതെന്നും പറഞ്ഞു… അദ്ദേഹത്തിന്റെ വാക്കുകള്‍…. ‘ ഒരു Socio- Political ഉയര്‍ത്തെഴുന്നേല്‍പ് ഈ സ്ഥലത്തിന് അത്യാവശ്യമാണ്. അവിടത്തെ ചെറുപ്പക്കാര്‍ എന്നോട് ഇതിനായി പ്രവര്‍ത്തിക്കണമെന്നും ഒരു കൂട്ടായ്മ ഉണ്ടാക്കണമെന്നും പറഞ്ഞു… പക്ഷെ എന്റെ സ്വകാര്യ ചുറ്റുപാടുകള്‍ ഉള്ളതുകൊണ്ട് എനിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല ‘…
സത്യത്തില്‍ പ്രഥ്വിരാജിന്റെ ഈ വാക്കുകളായിരിക്കാം കേന്ദ്രസര്‍ക്കാരിന് സേവ് ലക്ഷ്ദ്വീപ്എന്നാ ആശയത്തിന് രൂപം കൊടുക്കാന്‍ പ്രേരകമായ ഒരു കാരണം… അദ്ദേഹത്തോട് നമ്മള്‍ കടപ്പെട്ടിരിക്കുന്നു…അങ്ങനെയാണ് ലക്ഷദ്വീപ്പിനെ, മാലദ്വീപ്, മൗറീഷസ് തുടങ്ങിയ ദ്വീപുകളിലെ വികസനമാതൃകയില്‍ വളര്‍ത്തിയെടുക്കാന്‍ മോഡി സര്‍ക്കാര്‍ തീരുമാനിച്ചതും ഇന്ന് കാണുന്ന പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതും…
ഇന്നത്തെ ഈ കോലാഹലങ്ങള്‍ ഉണ്ടാവുന്നത് Iysha sulthan എന്ന സിനിമ സംവിധായികയുടെ FB പോസ്റ്റിലൂടെ ആണ്… മോങാനിരിക്കുന്ന നായയുടെ നായയുടെ തലയില്‍ തേങ്ങ വീണപോലെയായി പിന്നിടുണ്ടായ സംഭവവികസങ്ങള്‍… മോദി വിരുദ്ധര്‍ക്ക് വീണുകിട്ടിയ ഒരവസരമായി ഇത്… മോദി സര്‍ക്കാരിന്റെ കാവിവത്കരണ നയത്തിന്റെ ഫലമായി ദ്വീപ് നിവാസികളുടെ സ്വാതന്ദ്ര്യം അപകടത്തിലാവും എന്ന പ്രചരണം ഏറ്റെടുത്തുകൊണ്ട് മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും പ്രതിപക്ഷ നേതാവ് ശ്രീ. V D സതീശനും കമ്മ്യൂണിസ്റ്റും കോണ്‍ഗ്രസ്സും ലീഗും മറ്റു പാര്‍ട്ടികളും ഇസ്ലാമിക തീവ്രവാദി സംഘടനകളുടെ പിന്തുണയോടെ രാജ്യദ്രോഹപരമായ propaganda നടത്തികൊണ്ടിരിക്കുന്നു..സാഹിത്യാസംസ്‌കാരികസിനിമ താരങ്ങള്‍ എല്ലാം കളിക്കളത്തില്‍ ഇറങ്ങിയിരിക്കുന്നു..Indian Constitution അനുസരിച്ചുള്ള നിയമങ്ങളാണ് അവിടെ നടപ്പിലാക്കുന്നത്… മോഡിയുടെ നയങ്ങള്‍ അല്ല…
വികസനങ്ങള്‍ കൊണ്ടുവരുമ്പോള്‍ അതിനയുള്ള അടിസ്ഥാന മുന്‍കരുതലുകള്‍, ഭരണപരിഷ്‌കാരങ്ങള്‍ എല്ലാം വേണ്ടിവരും… മോഡി സര്‍ക്കാര്‍ അതുതന്നെ ആണ് ചെയ്യുന്നതും…
Covid പ്രതിരോധത്തിന് lock down, containment zone, travel restrictions, 144 act, curfew തുടങ്ങിയ നടപടികള്‍ സര്‍ക്കാരിന് ചെയ്യേണ്ടി വരുന്നുണ്ടല്ലോ.അത് ജനത്തിന് ബുദ്ധിമുട്ടുണ്ടാക്കും… ജനത്തിന്റെ സുരക്ഷക്ക് വേണ്ടി ആണത് … വ്യക്തി സ്വാതന്ത്ര്യം ഹാനികരണം ആകുന്നില്ല… നമ്മുടെ constitution അനുവദിക്കുന്നതുമാണത്… ആരും പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും നടത്തുന്നില്ല.. ഇത് മാത്രമാണ് മോഡി സര്‍ക്കാരും ചൈയ്യുന്നത്…ഇവിടെ പ്രതിരോധിക്കുന്നവര്‍ കുട്ടത്തോടെ ഭീകരവാദികള്‍ക്കു കുടപിടിക്കുകയാണ്…
കുറെ വര്ഷങ്ങളായി ലക്ഷദ്വീപ് ഭീകരവാദത്തിന്റെ hub ആയിരിക്കയാണ്… ദ്വീപ് വാസികളില്‍ നിന്നും മറച്ചുവെച്ച കൊണ്ടാണ് ഇത് നടത്തുന്നത്… IB റിപ്പോര്‍ട്ട് ഉണ്ട്…ഇയ്യിടെ Indian Coast Guard, ലക്ഷദ്വീപ്പില്‍ നിന്നും പിടിച്ചെടുത്ത 3000 കോടിയുടെ മയക്കുമരുന്ന് AK 47 ആയുധങ്ങള്‍ ഇതിനു തെളിവാണ്… ഈ കാര്യങ്ങളെപ്പറ്റി നമ്മുടെ മുഖ്യ വാര്‍ത്താ മാധ്യമങ്ങള്‍ ഒന്നും പറയുന്നില്ല… ഈ ആള്‍ക്കൂട്ടങ്ങളും പറയുന്നില്ല..സത്യം മറച്ചുവെച്ചു തെറ്റിദ്ധാരണകളും നുണകഥകളും പ്രചരിപ്പിക്കുന്നത് പത്രധര്‍മ്മം അല്ല… രാജ്യദ്രോഹം തന്നെ ആണ്…
ഈ ദുഷ്പ്രചാരണത്തിന്റെ മുന്‍നിരയില്‍ വിഷയത്തിന്റെ താരമൂല്യം കൂട്ടാന്‍ പ്രഥ്വിരാജ്, സലിംകുമാര്‍, ഹരിശ്രീ അശോകന്‍, റിമ കല്ലുങ്കല്‍ തുങ്ങിയവര്‍ കുടി ഉണ്ടെന്നറിയുമ്പോള്‍ ആണ് ഇവരുടെ ലക്ഷ്യം എന്താണെന്നു പുറത്താവുന്നത്…ഇവര്‍ കഥയറിയാതെ ആട്ടം കാണുന്നവരല്ല… കഥ അറിഞ്ഞുകൊണ്ടുതന്നെ ആട്ടത്തില്‍ പങ്കെടുക്കുന്നവരാണ്.. ഇവര്‍ ബുദ്ധി ഇല്ലാത്തവറല്ല… പക്ഷെ വിവരവും വിവേകവും ഇല്ലാത്തവരാണ്..
പ്രഥ്വിരാജിന്റെ ‘ anarkali’ ഷൂട്ടിംഗ് permission മതതീവ്രവാദികള്‍ തടഞ്ഞു..അതിനെതിരായി ശക്തമായി നിലകൊണ്ട് ഷൂട്ടിംഗ് പെര്‍മിഷന്‍ കൊടുത്ത ഭരണകൂടമാണ് മോദിയുടേത്… പ്രഥ്വിരാജ്ും കൂട്ടരും വിദേശത്തു മരുഭൂമിയില്‍ Covid lock Down – ല്‍ കുടിങ്ങിയപ്പോള്‍ അവരെ സംരക്ഷിച്ചത് മോഡി സര്‍ക്കാരാണ്…
നാടിന്റെ നന്മക്കായി പ്രതികരിക്കാന്‍ സിനിമ തരങ്ങള്‍ക്കും അവകാശമുണ്ട്, അതോടൊപ്പം ഉത്തരവാദിത്വവുമുണ്ട്… പക്ഷെ അത് സെലക്റ്റീവ് ആവരുത്… കേരളത്തില്‍ എത്രയെത്ര കൊലപാതകങ്ങള്‍,സ്ത്രീ പീഠനങ്ങള്‍, വാളയാറില്‍ രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ മൃഗീയമായി വലിച്ചുകീറി ബലാത്സംഗം ചെയ്തു കെട്ടിതുക്കികൊന്നപ്പോള്‍ ഇവരൊക്കെ എവിടെ ആയിരുന്നു?.. അങ്ങനെ എണ്ണിയാല്‍ തീരാത്ത ദുരന്തങ്ങള്‍ ഉണ്ടായിട്ടും തിരിഞ്ഞുനോക്കാത്ത ഇവര്‍, ഇങ്ങിനെ സെലക്റ്റീവ് ആയി പ്രതികരിക്കുന്നതിന്റെ പിന്നില്‍ ഗൂഢലക്ഷ്യങ്ങള്‍ ഉണ്ട്… ഇവരുടെ പിന്നില്‍ അദൃശ്യമായ രാജ്യദ്രോഹികള്‍ ഉണ്ട്.. കേന്ദ്ര തലത്തില്‍ അന്വേഷണം വേണ്ട വിഷയമാണിത്..
നടി ബലാത്സംഗസംഭവത്തില്‍ ആരോപിതനായ നടനെ പുറത്താക്കാന്‍, പ്രഥ്വിരാജ്, മമ്മുട്ടിയെയും മോഹന്‍ലാലിനെയും മാനസികമായി തടവിലാക്കി സമ്മര്‍ദ്ദം ചെലുത്തിയതിനു ഞാന്‍ ദൃക്സാക്ഷി ആണ്.. അമ്മ യുടെ നിയമങ്ങള്‍ക്ക് വിരുദ്ധമായാണ് ആ നടനെ പുറത്താക്കിയത്.. സമാനമായ സാഹചര്യത്തില്‍ മയക്കുമരുന്ന് കേസില്‍ ഇപ്പോള്‍ ബാംഗ്ലൂര് ജയിലില്‍ കഴിയുന്ന നടനെ സസ്പെന്‍ഡ് ചെയ്യാന്‍ കുടി ‘അമ്മ ‘ തയ്യാറാകുന്നില്ല… പ്രഥ്വിരാജിന്റെ വീരശൂരനീതിന്യായ ശബ്ദം എവിടെപ്പോയി??? അതിനുശേഷം കേരളത്തില്‍ നടന്ന ഒരു ദുരന്തത്തിലും പ്രഥ്വിരാജ് ഇന്നേ വരെ പ്രതികരിച്ചുകണ്ടില്ല…ഇപ്പൊ സേവ് ലക്ഷദ്വീപുമായി ഇറങ്ങിയിരിക്കുന്നു…
മോഡി സര്‍ക്കാര്‍ ഇതുവരെ രാജ്യത്തെ കാവിവത്കരിക്കാന്‍ ഒരു കാര്യവും ചെയ്തിട്ടില്ല..കഴിഞ്ഞകാലങ്ങളിലെ ഭരണകൂടങ്ങള്‍ ഉണ്ടാക്കിവെച്ച കോട്ടങ്ങള്‍ പരിഹരിക്കാന്‍ നടപടി എടുത്തു… അതെല്ലാം വോട്ട് ബാങ്ക് ഉണ്ടാക്കാന്‍ വേണ്ടി അല്ല എന്ന്, നടപ്പാക്കിയ ഓരോ പദ്ധതികളുടെയും സ്വഭാവം നോക്കിയാല്‍ മനസ്സിലാവും… ഉദാഹരണത്തിന്, നോട്ട് നിരോധനം, GST, മുത്തലാഖ്, കശ്മീര്‍ 370, കാര്‍, കാര്‍ഷിക ബില്ല്… ഇനിയുമുണ്ട്… ഇതെല്ലാം വോട്ട് നഷ്ടപ്പെടുത്തുന്ന പോളിസികളാണ്. എല്ലാം നാടിന്റെയും ജനങ്ങളുടേക്കും നന്മക്കായി ചെയ്തതാണ്… ഇന്ത്യ ഭരിച്ച ഒരു രാഷ്ട്രീയപാര്‍ട്ടിയും ചെയ്യാന്‍ ഭയന്ന കാര്യങ്ങള്‍..ജനങ്ങള്‍ അത് മനസ്സിലാക്കി.. അതുകൊണ്ടുതന്നെ ആണ് രണ്ടാമത്തെ പ്രാവശ്യം കൂടുതല്‍ ശക്തിയോടെ തുടര്‍ഭരണത്തിലേക്കു ജനങ്ങള്‍ മോഡിയെ തിരഞ്ഞെടുത്തത്… കേരളത്തിലെ ജനങ്ങള്‍ ജാതിമതരാഷ്ട്രീയ ചിന്തകള്‍ക്കു അതീതമായി മോദിജിയെ അംഗീകരിക്കുന്നു..
പ്രതിരോധിക്കുന്ന ഈ ആള്‍ക്കൂട്ടം, മോഡിയെ ‘ വളഞ്ഞിട്ട് ‘ തല്ലു കയാണ്… ആള്‍ക്കൂട്ടം തല്ലിയാല്‍ പാമ്പ് ചാവില്ല… അടിക്കുന്ന വടി ഓടിയുകയും പാമ്പിന്റെ കടി കൊള്ളേണ്ടിവരുകയും ചെയ്യും…നമ്മുടെ ഈ കൊച്ചു കേരളത്തില്‍ ഭീകരമായ വലിയ വലിയ പ്രശ്‌നങ്ങള്‍ ഉണ്ട്… ശ്രീ പിണറായി വിജയന് രണ്ടാം വട്ടം അധികാരം കിട്ടിയാലും, കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവ് സ്ഥാനം ശ്രീ. V D സതീശനു കിട്ടിയാലും തീരാത്ത പ്രശ്‌നങ്ങള്‍….വികസനം വേണ്ടത നമ്മുടെ ഈ കൊച്ചു കേരളത്തിനാണ്.
ഭഷ്യ കിറ്റും, പാര്‍പ്പിടവും വെള്ളവും കിട്ടാത്ത ലക്ഷകണക്കിന് പാവപെട്ടവര്‍ ഇന്നും നമ്മുടെ മുക്കിനു കീഴെ ഉണ്ട്…അരിയില്ലാത്ത മക്കള്‍ക്കു ചക്കച്ചുള പുഴുങ്ങികൊടുക്കുന്ന അമ്മമാരുണ്ടിവിടെ, മക്കളുടെ വിശപ്പടക്കാനായി തെരുവിലിറങ്ങുന്ന അമ്മമാരുണ്ടിവിടെ, കുടിവെള്ളത്തിനായി കിലോമീറ്ററുകള്‍ നടക്കേണ്ടിവരുന്ന സഹോദരിമാരുണ്ടിവിടെ, ‘ എന്റെ മക്കളുടെ വിശപ്പിനെക്കാള്‍ വലുതല്ല സാറെ, എന്റെ മാനം ‘ എന്ന് പറഞ്ഞു വയറ്റത്തടിച്ചു പൊട്ടിത്തെറിച്ചു പൊട്ടികരയുന്ന നമ്മുടെ സഹോദരിമാരുണ്ടിവിടെ, ആശുപത്രിയിലെത്തിക്കാന്‍ കഴിയാതെ വഴിയില്‍ മരിച്ചുവീഴുന്ന പാവപെട്ടവരുണ്ടിവിടെ, ചികില്‍സിച്ചാല്‍ ഭേദമാകുന്ന രോഗമുള്ളവര്‍ ചികിത്സകിട്ടാതെ മരിച്ചുവീഴുന്നവരുണ്ടിവിടെ, പണമില്ലാതെ വിദ്യാഭ്യാസം മുടങ്ങി ആത്മഹത്യ ചെയ്യുന്ന പാവം കുട്ടികളുണ്ടിവിടെ, ഒരു ചെറിയ കാറ്റടിച്ചാല്‍ പറന്നുപോകുന്ന നീല പ്ലാസിക് ഷീറ്റ് കെട്ടി അതിനകത്തു പ്രായപൂര്‍ത്തിവന്ന പെണ്മക്കളുടെ ചാരിത്രം കാക്കാന്‍ ഉറക്കമൊഴിഞ്ഞു കാവലിരിക്കുന്ന അമ്മമാരുണ്ടിവിടെ, PSC test എഴുതി റാങ്ക് ലിസ്റ്റില്‍ വന്നിട്ടും രാഷ്ട്രീയസ്വാധീനമില്ലാത്തത്‌കൊണ്ട് തൊഴില്‍ നിരസിക്കപ്പെട്ടു ആത്മഹത്യക്കു ഒരുങ്ങുന്ന ചെറുപ്പക്കാരുണ്ടിവിടെ, പകച്ചുനിന്നു അലറിവിളിച്ചു കരയുന്ന തൊഴിലില്ലാത്ത അഭ്യാസ്ത വിദ്യരുണ്ടിവിടെ…… ഇത് ആഫ്രിക്കന്‍ കാടുകളിലല്ല, TV ചാനലുകളിലല്ല… ഞാന്‍ കണ്ട മലയാളികളുടെ കാഴ്ചകളാണ്…NH ലൂടെ വിനോദ യാത്രക്ക് പോകുമ്പോള്‍ കുറച്ചുദൂരെ ഒന്നെത്തിനോക്കിയാല്‍ നിങ്ങള്‍ക്കും കാണാം ഈ കാഴ്ചകള്‍…
ഇതൊന്നും കാണാതെ കേള്‍ക്കാതെ എതെങ്കിലും ഭീകരരാഷ്ട്രീയ പാര്‍ട്ടികളെ വിശ്വസിച്ചു അവരെ ന്യായീകര്‍ക്കാന്‍ പേനയും വാളും എടുക്കുന്ന, നേരത്തെ പറഞ്ഞ ആള്‍ക്കൂട്ടകാരോട് ഒരു ചോദ്യം…ഇന്ത്യയുടെ ആത്മാഭിമാനത്തെ നശിപ്പിക്കാന്‍ നിങ്ങളും കൂട്ടുനില്‍ക്കണോ??? സത്യങ്ങള്‍, യാഥാര്‍ത്യങ്ങള്‍ അന്വേഷിച്ചറിയു… എന്നിട്ട് പ്രതികരിക്കൂ….
ഭാരതം വിജയിക്കട്ടെ
കേരളം വിജയിക്കട്ടെ…
ദേവന്‍ ശ്രീനിവാസന്‍