Movies

സ്വഭാവനടൻ ആയും,സഹതാരമായും, വില്ലനായും പ്രേക്ഷകരെ വിസ്മയിപ്പിച്ച സന്തോഷ് ജോഗിയെ നാം ആരും മറക്കാനിടയില്ല. 2010 ഏപ്രിൽ 13-നാണ് ആരോടും പറയാതെ സന്തോഷ് ഈ ലോകത്തോട് വിടപറഞ്ഞ് പോയത്. തൃശ്ശൂരിലെ ഒരു സുഹൃത്തിന്റെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ ആണ് ജോഗിയെ കണ്ടെത്തിയത്. മരണകാരണം ഇപ്പോഴും നിഗൂഢതയിൽ കുരുങ്ങിക്കിടക്കുകയാണ്. ജോജിയുടെ ഈ അകാലമരണം ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നതും, വേട്ടയാടുന്നതും ഭാര്യ ജിജിയെ ആണ്. ഒരു ശരാശരി നടനെന്ന മുദ്രയിൽ ഒതുങ്ങി നിന്ന സന്തോഷിന്റെ സിനിമക്കപ്പുറത്തെ ജീവിതം പിന്നീട് ചർച്ചയായത് അദ്ദേഹത്തിന്റെ പ്രിയതമ ജിജിയുടെ പുസ്തകത്തിലൂടെയാണ്.

ജോഗിയുടെ ആത്മഹത്യക്ക് ശേഷം തന്റെ പ്രിയപ്പെട്ട പപ്പുവിനെക്കുറിച്ച് ജിജി എഴുതിയ നിനക്കുള്ള കത്തുകൾ  എന്ന പുസ്തകം ചർച്ചയായിരുന്നു.കൂടുതലായും വില്ലൻ വേഷങ്ങളാണ് ജോഗി കൈകാര്യം ചെയ്തിരുന്നത്. അലിഭായ്, ബിഗ് ബി, ഛോട്ടാ മുംബൈ,മായാവി, ജൂലൈ 4, മുല്ല, പോക്കിരിരാജ, ക്രിസ്ത്യൻ ബ്രദേഴ്സ് തുടങ്ങിയ സിനിമകളിലാണ് ജോഗി അഭിനയിച്ചത്. നല്ല കഴിവുകളുള്ള ഒരു ബഹുമുഖ പ്രതിഭ കൂടിയായിരുന്നു ജോഗി എന്ന് പല സംവിധായകരും പറഞ്ഞിട്ടുണ്ട്.ഹിന്ദുസ്ഥാനി ഗസൽ ഗായകൻ, നർത്തകൻ, ചിത്രകാരൻ, എഴുത്തുകാരൻ, നടൻ എന്നീ നിലകളിലെല്ലാം തന്റെ കഴിവുകൾ തെളിയിച്ചിട്ടുള്ള താരം കൂടിയാണ് സന്തോഷ് ജോഗി.

മുംബൈയിൽ ജോഗിസ് എന്ന മ്യൂസിക് ഗ്രൂപ്പിൽ ഗായകനും ആയിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തിന് ചിത്രലേഖ,കപില എന്നീ രണ്ടു പെൺമക്കൾ ആണുള്ളത്. സന്തോഷ്‌ ജോഗിയുടെയും, ജിജിയുടെയും പ്രണയവിവാഹമായിരുന്നു. ഒരു ട്രെയിൻ യാത്രയിൽ വച്ചാണ് ഇരുവരും പരിചയപ്പെട്ടതും, ഹൃദയങ്ങൾ തമ്മിൽ കൈമാറിയതും. 16 വയസ്സു മാത്രമായിരുന്നു ജിജിക്ക് അന്ന് പ്രായം. ഒരുപോലെയുള്ള ഇഷ്ടാനിഷ്ടങ്ങൾ ആണ് ഇരുവരെയും തമ്മിൽ ബന്ധിപ്പിച്ചത്. സംഗീതവും വായനയും എഴുത്തും ആയിരുന്നു ഇവരുടെ ജീവിതത്തിലെ വിവാഹമെന്ന പരിപാവന ബന്ധത്തിലെ നെടും തൂണുകൾ. 2001ലാണ് മൂകാംബിക ക്ഷേത്രത്തിൽ വച്ച് ഇരുവരുടെയും വിവാഹം.

വിവാഹത്തിന് ശേഷം സന്തോഷ് ജോഗി എന്ന കലാകാരനെ കാത്തിരുന്നത് ജീവിതത്തിലെ നിരവധി വെല്ലുവിളികളും കഷ്ടപ്പാടുകളും ആയിരുന്നു . എന്നാൽ അതിനൊക്കെ കൂടെ താങ്ങായി തണലായി നിന്നത് ജിജി ആണ്.അദ്ദേഹത്തിന്റെ കഷ്ടപ്പാടും ബുദ്ധിമുട്ടും ഭാര്യ ജിജിയെ തെല്ലലട്ടിയിട്ടില്ല. ജിജിക്ക് ഇതിലൊന്നും യാതൊരു പരാതിയോ പരിഭവമോ ഉണ്ടായിരുന്നില്ല. സന്തോഷിന്റെ ആഗ്രഹങ്ങൾ തന്റെയും ആഗ്രഹം ആക്കി മാറ്റുകയായിരുന്നു ജിജി എന്ന പെൺകുട്ടി. അദ്ദേഹത്തിന്റെ ഷോർട്ട് ഫിലിം എന്ന സ്വപ്നത്തിന് ചിറകു നൽകാൻ ജിജി സമ്മാനിച്ചത് ആവട്ടെ, തന്റെ വീടിന്റെ പ്രമാണം ആയിരുന്നു. എന്നാൽ സന്തോഷിന്റെ സ്വപ്നം ചിറകറ്റ്‌ വീണപ്പോൾ അവിടെ നഷ്ടമായത് ജിജിയുടെ കൂരയായിരുന്നു.

ഷോർട്ട് ഫിലിം എടുക്കാൻ സാധിക്കാതെ വന്നപ്പോൾ ലോൺ പെരുകി വീട് എന്നന്നേക്കുമായി നഷ്ടമാവുകയായിരുന്നു. കടബാധ്യതകൾ പെരുകിയത് ജീവിതത്തിൽ മുന്നോട്ടു പോകാൻ കഴിയാത്ത അവസ്ഥയിൽ എത്തിച്ചു. ഇതായിരിക്കാം അദ്ദേഹത്തിന്റെ മരണകാരണമെന്ന് ബന്ധുക്കൾ സംശയിക്കുന്നു. സന്തോഷിന്റെ മരണശേഷം വീടു വിറ്റ് അദ്ദേഹത്തിന്റെ കടങ്ങളെല്ലാം തീർത്തശേഷം, സന്തോഷിന്റെ മാതാപിതാക്കളെയും, രണ്ടു പെൺകുട്ടികളോടും ഒപ്പം ആ വീട് വിട്ടു ഇറങ്ങുകയായിരുന്നു. സന്തോഷിന്റെ മരണം 25 വയസ്സുകാരിയായ ജിജിക്ക് സമ്മാനിച്ചത് വിധവാ എന്ന പദവി ആയിരുന്നു. എന്നാൽ തന്റെ പ്രിയതമന്റെ ഓർമ്മകൾ ഒന്നുംതന്നെ കൈവിടാതെ, അതൊക്കെ തന്റെ തൂലികത്തുമ്പിൽ പപ്പു എന്ന വസന്തം തീർത്തു.

പപ്പു എന്നായിരുന്നു ജിജി സന്തോഷിനെ വിളിച്ചിരുന്നത്.മരണശേഷം ഓരോ പടവുകൾ പയ്യെ പയ്യെ പടുത്തുയർത്തുകയായിരുന്നു ഈ 25 കാരി.എഴുത്തുകാരി, പ്രസാധക, ഡബ്ബിങ് ആർട്ടിസ്റ്റ്,ഗായിക, നടി, മോട്ടിവേഷൻ സ്പീക്കർ, കൗൺസിലർ, ട്രെയിനർ തുടങ്ങി നിരവധി പദവികൾ അലങ്കരിക്കുകയാണ് ജിജി ജോഗി എന്ന തളർച്ചകളിൽ പതറാത്ത ഉൾക്കരുത്തിന്റെ പെണ്മ. ഇപ്പോൾ സാപ്പിയൻ ലിറ്ററെച്ചർ എന്ന പുസ്തക പ്രസാധന സംരംഭത്തിന്റെയും,സ്വാസ്ഥ്യ എന്ന കൗൺസിലിംഗ് ആൻഡ് സൈക്കോതെറാപ്പി സെന്റരിന്റെയും ചുമതല വഹിക്കുന്ന സ്ത്രീ കൂടിയാണ് ജിജി.

ഫീല്‍ ഗുഡ് സിനിമകളുടെ അമരക്കാരനാണ് ജിസ് ജോയ് . എന്നാൽ ഒരു പ്രേക്ഷകനെന്ന നിലയില്‍ തനിക്ക് ചില കുഴപ്പങ്ങളുണ്ടെന്ന് ഒരു എഫ്എം ചാനലിനു അനുവദിച്ച അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരിക്കുകയാണ് അദ്ദേഹം .

ഹൊറര്‍ സിനിമകളും ആക്ഷന്‍ ചിത്രങ്ങളും ഒരിക്കലും തനിക്ക് ആസ്വദിക്കാന്‍ കഴിയില്ലെന്നും സൂപ്പര്‍ ഹിറ്റായ ഒരു തമിഴ് ചിത്രം ആസിഫിനൊപ്പം കാണാന്‍ പോയപ്പോള്‍ ഉറങ്ങി പോയ അനുഭവം വിവരിച്ചു കൊണ്ട് അദ്ദേഹം വ്യക്തമാക്കുന്നു.

“ഹൊറര്‍ സിനിമയും, ആക്ഷന്‍ സിനിമയും എനിക്ക് ആസ്വദിക്കാന്‍ കഴിയില്ല. ഹൊറര്‍ ചിത്രം കാണുമ്പോഴേ എനിക്ക് ചിരി വരും. ഞാന്‍ ആലോചിക്കുന്നത് അതിന്റെ പിന്നിലുള്ള കാര്യങ്ങളെ കുറിച്ചാണ്. അവിടെ ഒരു സംവിധായകന്‍ മൈക്കും പിടിച്ചു നില്‍ക്കുന്നുണ്ടാകുമല്ലോ, ലൈറ്റിംഗ് ചെയ്യുന്നുണ്ടാകുമല്ലോ എന്നൊക്കെ.

അത് പോലെ ആക്ഷന്‍ സിനിമയും എനിക്ക് എന്‍ജോയ് ചെയ്യാന്‍ കഴിയില്ല. ഒരിക്കല്‍ ഞാനും, ആസിഫും, അപര്‍ണയുമെല്ലാം കൂടി തൃശൂരില്‍ ഒരു സിനിമ കാണാന്‍ പോയി. പേര് പറയുന്നില്ല. വലിയ ഹിറ്റായ ഒരു തമിഴ് സിനിമയാണ്. മാധവനും, വിജയ്‌ സേതുപതിയുമൊക്കെ അഭിനയിച്ച സിനിമയാണ്!. സിനിമ തുടങ്ങി പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ ഞാന്‍ ഉറങ്ങാന്‍ തുടങ്ങി.

ആസിഫ് എന്നോട് ചോദിച്ചത്. ‘ഇത്രയും സൂപ്പര്‍ ഹിറ്റായ തമിഴ് സിനിമയ്ക്ക് മുന്നില്‍ ഇരുന്നു നീ എങ്ങനെ ഉറങ്ങുന്നളിയാ’ എന്നാണ്. പക്ഷേ എനിക്കറിയില്ല, എനിക്ക് ആസ്വദിക്കാന്‍ കഴിയില്ല”. ജിസ് ജോയ് പറയുന്നു.

സിനിയിലുടെയും സീരിയലിലൂടെയും എത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശരണ്യ. ശരണ്യയ്ക്ക് ടൂമറിന് ഒപ്പം കോവിഡ് സ്ഥിരീകരിച്ചു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കണ്ണീരോടെ നടി സീമ ജി നായരാണ് ഈ ദുഃഖവാര്‍ത്ത പങ്കുവെച്ചത്.

ജൂണില്‍ കീമോ ചെയ്യാന്‍ വേണ്ടി ഒരുങ്ങുന്നതിനു ഇടയിലാണ് ശരണ്യയ്ക്ക് കോവിഡ് ബാധിച്ചത്. പതിനൊന്നാമത്തെ സര്‍ജറി കഴിഞ്ഞ ശരണ്യയുടെ ആരോഗ്യ സ്ഥിതിയില്‍ പ്രതികൂലമായ മാറ്റം വരികയും സ്പൈനല്‍ കോഡിലേക്ക് അസുഖം വ്യാപിക്കുകയും ചെയ്തു.

ഇതോടെ പെട്ടെന്ന് ഒരു സര്‍ജറി ചെയ്യാന്‍ സാധ്യമല്ല എന്നാണ് ഡോക്ടറുടെ നിര്‍ദ്ദേശം. പിന്നീട് വേഗം തന്നെ ശരണ്യയെ ആര്‍ സി സിയിലേക്ക് കൊണ്ട് പോയി. ജൂണ്‍ മൂന്നിനാണ് കീമോ ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇരുപത്തി മൂന്നിന് ശരണ്യക്കും അമ്മയ്ക്കും സഹോദരനും കോവിഡ് പിടിപെടുക ആയിരുന്നു.

യുട്യൂബ് ചാനല്‍ വഴിയാണ് സീമ ജി നായര്‍ ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആണിപ്പോള്‍ ശരണ്യ. എല്ലാവരും കൂടെ ഉണ്ടാകണം എന്നും ശരണ്യക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം എന്നും യുട്യൂബ് വഴി സീമ ജി നായര്‍ പറയുന്നു.

 

ലക്ഷദ്വീപ് വിഷയത്തിൽ പ്രതികരിച്ച നടൻ പൃഥ്വിരാജിനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ ജോൺ ഡിറ്റോ. പൃഥ്വിരാജും സലിംകുമാറും സണ്ണി വെയിനും മോങ്ങിക്കരഞ്ഞാലൊന്നും ലക്ഷദ്വീപിനെ പഴയതു പോലെ മയക്കുമരുന്ന്-ജിഹാദി – കള്ളക്കടത്തിന്റെ ഹബ്ബാക്കാൻ കേന്ദ്ര ഗവൺമെന്റ് സമ്മതിക്കില്ലെന്നും അദ്ദേഹം പറയുന്നു.

ജോൺ ഡിറ്റോയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.

പൃഥ്വിരാജും സലിംകുമാറും സണ്ണി വെയിനും മോങ്ങി മോങ്ങിക്കരഞ്ഞാലൊന്നും ലക്ഷദ്വീപിനെ പഴയതു പോലെ മയക്കുമരുന്ന്-ജിഹാദി – കള്ളക്കടത്തിന്റെ ഹബ്ബാക്കാൻ കേന്ദ്ര ഗവൺമെന്റ് സമ്മതിക്കില്ല. ഇസ്ലാമിക തീവ്രവാദത്തിന് ചൂട്ടുപിടിക്കുന്ന പൃഥ്വിരാജിനോട് ഒരു ചോദ്യം.

അന്തരിച്ച സച്ചിയെന്ന സംവിധായകൻ സ്വർണ്ണക്കള്ളക്കടത്തിനെക്കുറിച്ച് താങ്കളെ വച്ച് ഒരു സിനിമ ചെയ്യാൻ തീരുമാനിച്ചിരുന്നില്ലേ? സ്വർണ്ണം എന്ന പേരിൽ.
ആ സിനിമയുടെ കഥയൊന്നു താങ്കൾക്ക് വെളിപ്പെടുത്താമോ?
സച്ചിയുടെ മരണത്തിന് പിന്നിൽ ഈ സിനിമയുടെ പ്രമേയത്തിന് പങ്കുണ്ട് എന്ന് ഞാൻ സംശയിക്കുന്നു.ആ സിനിമ സച്ചി മരിച്ചതോടെ ഉപേക്ഷിക്കാൻ കാരണം? സച്ചിയുടെ ഓർമ്മയ്ക്കായി സംവിധായകൻ കൂടിയായ പൃഥ്വി അത് പുറത്തിറക്കാതിരുന്നതെന്തേ?

ജിഹാദികളുടെ പച്ചപ്പണമില്ലെങ്കിൽ സിനിമയില്ല എന്ന് നിനക്കറിയാം. സ്വർണ്ണക്കടത്തും തീവ്രവാദവും തമ്മിലുള്ള അവിശുദ്ധബന്ധവും നിനക്കറിയാം. വാര്യൻകുന്നൻ പ്രേമം വരുന്നതും ലക്ഷദ്വീപ് സ്നേഹം അലയടിക്കുന്നതും അതാണെന്ന് സാമാന്യമായി സിനിമ രംഗത്തു നിൽക്കുന്ന ആർക്കുമറിയാവുന്ന വസ്തുതയാണ്. ലക്ഷദ്വീപ് കേന്ദ്രമായി നടക്കുന്ന രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ കേന്ദ്ര ഗവൺമെന്റിന് കഴിവുണ്ട്. ISIS ന്റെ സാന്നിദ്ധ്യം ലക്ഷദ്വീപിലുണ്ട് എന്ന് റിപ്പോർട്ട് നൽകിയത് ഫാറുഖ് ഖാനാണ്. അതനുസരിച്ച് കേന്ദ്രം ശക്തമായ നടപടിയെടുത്തു. പ്രഫുൽ പട്ടേലിനെ അവിടെ നിയമിച്ചു. അത് തുടരും .
പിന്നെ, സണ്ണി വെയ്ൻ, സലിം കുമാർ തുടങ്ങിയ കുഞ്ഞിത്തവളകളെക്കുറിച്ച് എന്ത് പറയാൻ. ?
ആര് മുഖവിലയ്‌ക്കെടുക്കാൻ ?

പിണറായി പതിവു പോലെ തന്നെ താൻ ജിഹാദി അടിമയാണെന്നും രാജ്യ സുരക്ഷയേക്കാൾ തീവ്രവാദികളുടെ ക്ഷേമത്തിലാണ് അദ്ദേഹത്തിന്റെ ശ്രദ്ധയെന്നും പരോക്ഷമായി പ്രഖ്യാപിച്ചു. പൃഥ്വിരാജേ, പിണറായിയെപ്പോലെ ഉണ്ട ബോണ്ടയ്ക്ക് നന്ദി കാട്ടാതെ, സത്യമെന്താണെന്ന് അറിയുക.എന്നിട്ട് ആണായി സത്യത്തിനൊപ്പം നിൽക്കുക.
അത്രയും ചങ്കൂറ്റം ഇല്ലെങ്കിൽ മമ്മൂട്ടിയെ പോലെ ബുദ്ധിപൂർവ്വം മുണ്ടാണ്ടിരിക്കുക.

മലയാളികളുടെ ഇഷ്ടതാരമാണ് പൗളി വല്‍സല്‍. ചെറിയ വേഷങ്ങളിലൂടെ തന്നെ മലയാളികളുടെ ഇടംനെഞ്ചില്‍ കയറി കൂടാന്‍ പൗളിക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ കൊവിഡ് തീര്‍ത്ത പ്രതിസന്ധിയില്‍ വലയുകയാണ് കുടുംബം.

പൗളിയുള്‍പ്പടെ കുടുംബത്തിലെ എല്ലാവര്‍ക്കും കോവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. ഈ സമയം, പൗളിയുടെ ഭര്‍ത്താവായ വല്‍സന്റെ ചികിത്സയ്ക്കു പണമില്ലാതെ വലയുകയാണ് കുടുംബം. ഡയാലിസിസിന് വിധേയനാകുന്ന വല്‍സന് 40000 രൂപ വിലയുള്ള ഇന്‍ജെക്ഷന്‍ ആവശ്യമാണ്. എന്നാല്‍ അതിനോ മറ്റു തുടര്‍ചികിത്സയ്‌ക്കോ പണമില്ലാതെ ദുരിതത്തില്‍ കഴിയുകയാണ് കുടുംബം. കൊവിഡ് കൂടി ബാധിച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് താരം.

പൗളിയുടെ വരുമാനത്തിലാണ് കുടുംബം മുന്നോട്ടു പോയിരുന്നത്. എന്നാല്‍ കോവിഡും ലോക്ഡൗണും വന്നതോടെ സിനിമയും നാടകവും ഇല്ലാതായതാണ് പൗളിയുടെ ജീവിതം വഴിമുട്ടിയത്. കുടുംബത്തിന്റെ മുന്നോട്ടു പോക്കിനും ഭര്‍ത്താവിന്റെ ചികത്സയ്ക്കും എവിടെ നിന്നു പണമില്ലാതെ കുഴങ്ങുകയാണ് സംസ്ഥാന അവാര്‍ഡ് ജേതാവും കൂടിയായ പൗളി.

താരത്തെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി
ബാങ്ക് വിവരങ്ങള്‍;

Pauly Valsan
Account no. (SB general): 343202010004879
Ifsc code UBINO534323
Union Bank of India
Malipuram branch (Ekm)

ലാൽജോസ് മലയാള സിനിമയ്ക്ക് നൽകിയ ഒരുപാട് സംഭാവനകളിൽ ഒന്നായിരുന്നു നടി സംവൃതാ സുനിൽ. രസികൻ എന്ന ചിത്രത്തിലൂടെ ആയിരുന്നു സംവൃതാസുനിൽ മലയാളത്തിൽ അരങ്ങേറുന്നത്. ദിലീപായിരുന്നു ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. പിന്നീട് അധികം വൈകാതെ തന്നെ മലയാള സിനിമയിലെ മുൻനിര താരങ്ങളിൽ ഒരാളായി മാറി സംവൃതാ സുനിൽ. നാടൻ ശാലീന സൗന്ദര്യം എന്നതിൻ്റെ ഒരു ബ്രാൻഡ് അംബാസിഡർ കൂടി ആയിരുന്നു താരം എന്ന് വേണമെങ്കിൽ പറയാം. വിവാഹശേഷം സിനിമയിൽ നിന്നും ഒരു ചെറിയ ബ്രേക്ക് എടുത്തിരിക്കുകയാണ് സംവൃത.

ഇപ്പോൾ സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രത്തിൽ സംവൃത ആയിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ബിജു മേനോൻ ആയിരുന്നു ഈ ചിത്രത്തിലെ നായകനായി എത്തിയത്. വലിയ ഇടവേളക്കുശേഷം ആയിരുന്നു സംവൃത മലയാള സിനിമയിലേക്ക് തിരിച്ചുവന്നത്. എന്നാൽ അധികം വൈകാതെ തന്നെ താരം സ്വകാര്യ കാര്യങ്ങളിലേക്ക് തിരിച്ചുപോവുകയും ചെയ്തു. രണ്ടാമത്തെ കുഞ്ഞിൻ്റെ ജനനത്തോടെ ആയിരുന്നു ഇത്. അഗസ്ത്യ എന്ന് പേരുള്ള ഒരു മൂത്തമകൻ ഉണ്ട് താരത്തിനു. രുദ്ര എന്നാണ് രണ്ടാമത്തെ കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്.

അടുത്തിടെ ഒരു റിയാലിറ്റി ഷോയിൽ മെൻ്റർ ആയി എത്തിയിരുന്നു സംവൃത. ലാൽജോസ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലേക്ക് നായികയായി ഒരു കുട്ടിയെ കണ്ടെത്തുന്നതിനു വേണ്ടി ആയിരുന്നു താരം ഈ പരിപാടിയിൽ എത്തിയത്. കുഞ്ചാക്കോബോബന് ഒപ്പമായിരുന്നു താരം ഈ പരിപാടിയിൽ പ്രത്യക്ഷപ്പെട്ടത്. ഇപ്പോൾ മറ്റൊരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താൻ ഏറ്റവും ആഗ്രഹിച്ച ഒരു കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു താരം. മലയാള സിനിമയിൽ മറ്റൊരു നടി അവതരിപ്പിച്ച ഏത് കഥാപാത്രത്തെയാണ് താൻ അവതരിപ്പിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചത് എന്നായിരുന്നു സംവൃതയോട് ചോദിച്ച ചോദ്യം.

കാഞ്ചനമാല എന്ന ഉത്തരമായിരുന്നു സംവൃത നൽകിയത്. എന്ന് നിൻറെ മൊയ്തീൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ പാർവതി അവതരിപ്പിച്ച കഥാപാത്രമായിരുന്നു ഇത്. മലയാളത്തിലെ ഏറ്റവും ജനപ്രിയ കഥാപാത്രങ്ങളിലൊന്നായി വേണമെങ്കിൽ ഇതിനെ കാണാം. മുക്കത്തെ മൊയ്തീൻ്റെയും കാഞ്ചനമാലയുടെയും പ്രണയത്തെ ഏറ്റെടുക്കാതെ മലയാളികൾ ആരും തന്നെ ഉണ്ടായിരുന്നില്ല എന്ന് വേണമെങ്കിൽ പറയാം. അത്രയും വികാരനിർഭരമായിരുന്നു എന്ന് നിൻറെ മൊയ്തീൻ എന്ന ചിത്രം. ആ വേഷം തനിക്ക് ലഭിച്ചിരുന്നുവെങ്കിൽ എന്ന് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. ഒരുപാട് തന്നെ കൊതിപ്പിച്ച വേഷമായിരുന്നു അത് – ഇതായിരുന്നു കാഞ്ചനമാല എന്ന കഥാപാത്രത്തെക്കുറിച്ച് സംവൃതാസുനിൽ പറഞ്ഞ വാക്കുകൾ.

തമിഴ് നാട്ടിൽ ജനിച്ച് കേരളത്തിൽ പഠിച്ച് വളർന്ന് മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിമാരിൽ ഒരാളായി മാറിയ താരമാണ് അഭിരാമി. മലയാളത്തിൽ നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെയാണ് താരം പ്രേക്ഷക പ്രീതി നേടിയത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ടോപ് ടെൻ എന്ന ടെലിവിഷൻ പരിപാടിലൂടെ മിനിസ്‌ക്രിനിൽ എത്തിയ താരം 1999 ൽ പുറത്തിറങ്ങിയ സുരേഷ്‌ഗോപി നായകനായ പത്രം എന്ന ചിത്രത്തിൽ ചെറിയ വേഷം ചെയ്താണ് സിനിമയിലെത്തുന്നത്. എന്നാൽ വർഷങ്ങൾക്ക് മുൻപ് ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത കഥാപുരുഷൻ എന്ന ചിത്രത്തിൽ ബാലതാരമായിട്ടായിരുന്നു അഭിരാമി അഭിനയ ജീവിതം ആരംഭിച്ചത്. ശ്രീകുമാരൻ തമ്പി സംവിധാനം നിർവഹിച്ച അക്ഷയപാത്രം എന്ന പരമ്പരയിൽ അഭിനയിച്ചതോടെയാണ് താരം കൊടുംബ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയത്.

ജയറാമിനെ നായകനാക്കി രാജസേനൻ സംവിധാനം ചെയ്ത ഞങ്ങൾ സന്തുഷ്ടരാണ് എന്ന ചിത്രത്തിലൂടെ നായികയായി എത്തിയ താരം ശ്രദ്ധ, മില്ലേനിയം സ്റ്റാർസ്, മേലേവര്യത്തെ മാലാഖകുട്ടികൾ തുടങ്ങിയ ചിത്രങ്ങളിലും അഭിനയ മികവ് തെളിച്ചു. മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങി പ്രമുഖ താരങ്ങക്കൊപ്പം മലയാളത്തിലും അർജുൻ, പ്രഭു, ശരത് കുമാർ, കമലഹാസൻ തുടങ്ങിയ തെന്നിന്ത്യൻ താരങ്ങൾക്കൊപ്പവും അഭിരാമി അഭിനയിച്ചു.

എഴുത്തുകാരനായ പവന്റെ മകനും ബിസിനസുകാരനുമായ രാഹുൽ പവനെ വിവാഹം ചെയ്ത താരം അമേരിക്കയിൽ സെറ്റിലാവുകയും യോഗ ട്രെയിനർ ആയി ജോലി ചെയ്യുകയുമാണിപ്പോൾ. എന്നാൽ അതിനിടയിൽ മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന മേഡ് ഫോർ ഈച് അദർ എന്ന ടെലിവിഷൻ പരിപാടിയുടെ അവതാരകയായും താരം പ്രവർത്തിച്ചു. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ആസിഫലി ചിത്രമായ ഇത് താൻ ടാ പോലീസ് എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ കുടുംബത്തെ കുറിച്ചും വിവാഹ ശേഷം തനിക്കുണ്ടായ മാറ്റത്തെ കുറിച്ചും മനസുതുറക്കുകയാണ് താരം. വിവാഹം കഴിഞ്ഞു പുതിയ കുടുംബവുമായി പൊരുത്തപ്പെടുമ്പോൾ നമ്മളിൽ നിരവധി മാറ്റങ്ങൾ സംഭവിക്കുന്നത് സ്വാഭാവികമാണെന്നും വയസ്സാകുമ്പോൾ ഉണ്ടാകുന്ന മാറ്റം നമ്മുടെ കയ്യിൽ അല്ലെന്നും ശരീരം മെലിയുന്നതും മുടി കൊഴിയുന്നതുമെല്ലാം തനിക്കും ഉണ്ടായിട്ടുണ്ടെന്നും താരം പറയുന്നു.

എന്നും ഒരേ രീതിയിൽ പോവുന്നത് ശരിയല്ലല്ലോ എന്നും തൻ്റെ പഴയകാല ഷൂട്ടിങ്ങ് കഥകളെ കുറിച്ചും താരം പറയുന്നു. ഷൂട്ടിംഗ് കഴിഞ്ഞു രാത്രിയിൽ വീട്ടിൽ തിരിച്ചെത്തുകയും പുലർച്ചെ വീണ്ടും പോകുന്നതും തുടങ്ങിയ കാര്യങ്ങൾ തന്നെയാണ് ഇപ്പോഴും ജീവിതത്തിൽ സംവിക്കുന്നത്. അതിനാൽ തന്നെ വീണ്ടു അഭിനയലോകത്തേക്ക് തിരിച്ചെത്താൻ ഈ അനുഭവങ്ങൾ പ്രേരിപ്പിക്കുകയാണെന്നും അഭിരാമി പറയുന്നു.

ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്ന ചിത്രത്തിലെ ബിന്ദു പണിക്കരുടെ ഇന്ദുമതി എന്ന കഥാപാത്രം മലയാള സിനിമാ പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. നഗ്മ, ജഗതി ശ്രീകുമാർ, ഇന്നസെന്റ്, കൊച്ചിൻ ഹനീഫ, കെ.പി.എ.സി. ലളിത, കലാരഞ്ജിനി തുടങ്ങിയ വമ്പൻ താര നിര അഭിനയിച്ച രാജ സേനൻ ചിത്രത്തിൽ ഇന്നും ആളുകൾ ഓർത്തിരിക്കുന്നത് ഇന്ദുമതിയുടെ ഇംഗ്ലീഷ് ആയിരിക്കും.

ചിത്രത്തിൽ ഉടനീളം വമ്പൻ താരനിരയോടൊപ്പം കട്ടക്ക് പിടിച്ചു നിന്ന കഥാപാത്രമായിരുന്നു ബിന്ദു പണിക്കർ അവതരിപ്പിച്ച ഇന്ദുമതി. ഇപ്പോൾ തന്റെ കരിയറിലെ മികച്ച കഥാപാത്രത്തിലൊന്നായ ഇന്ദുമതിയെ ഒരിക്കൽ കൂടി അവതരിപ്പിച്ചിരിക്കുകയാണ് ബിന്ദു പണിക്കർ. ഭർത്താവ് സായികുമാറിനും മകൾ കല്യാണിക്കും ഒപ്പം ഇൻസ്റ്റഗ്രാം റീൽസിലാണ് ഇന്ദുമതിയെ വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്. മകൾ കല്ല്യാണിയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.

ബിന്ദു പണിക്കർ കുടുംബവുമൊന്നിച്ച് ഇടക്ക് ഇതുപോലെ ഓരോ വിഡിയോകൾ പങ്കുവെക്കാറുണ്ട്. നേരത്തെ ടിക്ടോക്കിലുടെ മൂവരും ഒന്നിച്ചു ചെയ്ത ടിക്ടോക്കുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ബിന്ദു പണിക്കർ ഇപ്പോൾ സിനിമകളിൽ അത്ര സജീവമല്ല. സായികുമാർ ദൃശ്യം 2വിൽ ശ്രദ്ധേയമായൊരു വേഷം ചെയ്തിരുന്നു.

ബിന്ദു പണിക്കരുടെ ആദ്യ വിവാഹത്തിലെ മകളാണ് കല്യാണി. വിദ്യാർത്ഥിനിയായ കല്യാണി മികച്ച ഡാൻസറും അഭിനയത്രിയും കൂടിയാണ്. സുഹൃത്തുക്കളുമൊന്നിച്ചുള്ള ഡാൻസ് വിഡിയോകൾ കല്യാണി ഇടക്ക് ഇൻസ്റ്റഗ്രാം റീലിസിലൂടെ പങ്കുവെക്കാറുണ്ട്.

 

 

View this post on Instagram

 

A post shared by kalyani B Nair (@kalyani_.insta)

മോഹൻലാലും സംവിധായകൻ വിനയനും ഒന്നിക്കുന്ന ചിത്രത്തിനായുളള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ ആ ചിത്രം എപ്പോൾ യാഥാർത്ഥ്യമാകുമെന്ന സൂചന നൽകിയിരിക്കുകയാണ് സംവിധായകൻ. ഒരു മാധ്യമവുമായുളള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മകുഞ്ഞാലി മരക്കാർ ഷൂട്ടിങ്ങ് നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് മോഹൻലാൽ ചിത്രത്തിന്റെ ചർച്ച വരുന്നതെന്നും. വീണ്ടും ഒരു ചരിത്ര സിനിമ മോഹൻലാൽ ഉടനെ ചെയ്യേണ്ടല്ലോ എന്ന് കരുതിയാണ് പത്തൊമ്പതാം നൂറ്റാണ്ടിന്റെ തിരക്കുകളിലേക്ക് താൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ത്രില്ലടിപ്പിക്കുന്ന ഒരു സബ്ജക്ട് വിനയന് ഉണ്ടാക്കാൻ സാധിക്കും അത് നമുക്ക് ചെയ്യാം എന്നാണ് മോഹൻലാൽ എന്നോട് പറഞ്ഞത്. അദ്ദേഹത്തിന്റെ താരമൂല്യം ഉയർത്തിക്കാണിക്കുന്ന ഒരു മാസ് ചിത്രമാവണം ലാൽ ചെയ്യേണ്ടത് എന്നാണ് എന്റെയും അഭിപ്രായം. അതിന്റെ പണിപ്പുരയിലാണ് ഞാനും. പത്തൊമ്പതാം നൂറ്റാണ്ട് തീർന്നാൽ ഉടൻ തന്നെ ആ ചിത്രത്തിന്റെ എഴുത്തുകളിലേക്ക് കടക്കും.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ തൊണ്ണൂറ് ദിവസത്തോളം ഷൂട്ട് കഴിഞ്ഞു. ഇനി ഒരു മാസത്തെ ചിത്രീകരണം ബാക്കിയുണ്ട്. കൂടാതെ വലിയ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ വേണ്ട ചിത്രം കൂടിയാണിത്. സമയമെടുക്കും. എങ്കിലും അടുത്ത വർഷം ആദ്യത്തോടെ ചിത്രം പുറത്തിറങ്ങും എന്ന് തന്നെയാണ് പ്രതീക്ഷ. അതിന് ശേഷം വലിയ ചിത്രവുമായി ഞാൻ വരും അതാകും ഒരുപക്ഷേ ലാലിന്റെ ചിത്രം. വിനയൻ കൂട്ടിച്ചേർത്തു.

ബാലതാരമായി വന്ന് പിന്നീട് തെന്നിന്ത്യന്‍ സിനിമയില്‍ നായികയായി തിളങ്ങിയ താരമാണ് രോഹിണി. നടി എന്നതിനൊപ്പം സംവിധായകയായും ഗാന രചയിതാവായും ഡബ്ബിങ് ആര്‍ട്ടിസ്റ്റായും രോഹിണി കഴിവു തെളിയിച്ചു.

1975 ല്‍ പുറത്തിറങ്ങി യശോദ കൃഷ്ണ എന്ന സിനിമയിലൂടെ ബാലതാരമായി അഭിനയം തുടങ്ങിയ രോഹിണി ‘കക്ക’ എന്ന സിനിമയിലൂടെയാണ് മലയാളത്തില്‍ എത്തിയത്.

മലയാളത്തിന് പുറമേ തെലുങ്ക്, തമിഴ്, കന്നടഭാഷകളിലും അഭിനയിച്ച താരം ഒട്ടുമിക്ക സൂപ്പര്‍താരങ്ങള്‍ക്ക് ഒപ്പവും അഭിനയിച്ചിരുന്നു. ഇപ്പോഴും അഭിനയ പ്രാധാന്യമുള്ള അമ്മവേഷങ്ങളില്‍ സജീവമാണ് താരം.

അതേ സമയം സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ 1996ലാണ് രോഹിണി പ്രശസ്ത നടന്‍ രഘുവരനെ വിവാഹം കഴിക്കുന്നത്. പ്രണയ വിവാഹം ആയുരുന്നു ഇവരുടേത്.

എന്നാല്‍ പിന്നീട് ഈ ബന്ധം പിരിയുകയായിരുന്നു. രഘുവരന്‍ 2008ല്‍ വിടവാങ്ങി. ഇവര്‍ക്ക് ഒരു മകനുണ്ട് ഋഷി. ഇപ്പോള്‍ അവനാണ് തന്റെ ലോകം എന്നാണ് രോഹിണി പറയുന്നത്. ഇപ്പോളിതാ തന്റെ ജീവിതം തുറന്നു പറയുകയാണ് രോഹിണി:

തന്റെ ജീവിതത്തില്‍ ഞാന്‍ എടുത്ത ഏറ്റവും തെറ്റായ ഒരു തീരുമാനം ആയിരുന്നു തന്റെ വിവാഹം. അത് പക്ഷെ വിവാഹ ശേഷം രഘു നന്നാവും എന്ന പ്രതീക്ഷയോടെ ആയിരുന്നു പക്ഷെ അവിടെയാണ് ഞാന്‍ തോറ്റുപോയത് എന്നും രോഹിണി പറയുന്നു .

രഘുവരന്‍ എന്ന നടനെ ഇപ്പോഴും എല്ലാവരും ഓര്‍ക്കുന്നു, അദ്ദേഹത്തിന്റെ സിനിമകളെ വിലയിരുത്തുന്നു അതൊക്കെ കാണുമ്പോള്‍ ഒരുപാട് സന്തോഷം തോന്നാറുണ്ട് എന്നും താരം പറയുന്നു.

ഒരു അഭിനേത്രിയെന്ന നിലയില്‍ എല്ലാ ഭാഷയിലുമുള്ള ആളുകളില്‍ നിന്നും തനിക്ക് സ്നേഹവും ബഹുമാനവും ലഭിച്ചിരുന്നു അത് ജീവിതത്തിലെ നല്ല ഒരു വശമാണ്.

പക്ഷെ ഒരു നടി എന്ന നിലയില്‍ നമ്മുടെ സ്വകാര്യത നഷ്ടപെടുന്നതിലാണ് ഏറെ വിഷമമുള്ളതെന്നും രോഹിണി പറയുന്നു. അദ്ദേത്തിന്റെ അമിതമായ മദ്യപാനം അദ്ദേഹത്തെ രോഗാവസ്ഥയില്‍ എത്തിച്ചു.

തിരുത്താന്‍ താന്‍ എത്ര ശ്രമിച്ചിട്ടും അത് സാധിച്ചില്ല, ഒടുവില്‍ അത് ഞങ്ങളുടെ വേര്‍പിരിയലില്‍ എത്തിച്ചു. 2004 ലാണ് ഡിവോഴ്സ് നടന്നത് അതിനു ശേഷവും അദ്ദേഹം കടുത്ത രീതിയില്‍ മദ്യപാനം തുടര്‍ന്നു.

ആരോഗ്യപരമായി ഒരുപാട് പ്രശ്നങ്ങള്‍ നേരിട്ടിട്ടും, ഡോക്ടര്‍ ഇനി മദ്യപിക്കരുത് എന്ന് പറഞ്ഞിട്ടും രഘു അത് ഉപേക്ഷിക്കാന്‍ തയ്യാറായില്ല.

ഒടുവില്‍ 2008 ല്‍ അദ്ദേഹം വിടപറയുകയായിരുന്നു. രഘു മരിച്ച ദിവസം ഞാന്‍ മകനെ സ്‌കൂളില്‍ നിന്നും വിളിക്കാന്‍ പോയപ്പോള്‍ എല്ലാവരോടും പറഞ്ഞു മീഡിയക്കാരെ അവിടെനിന്നും മാറ്റിനിര്‍ത്തണം മകന്‍ അവന്‍ അത് ആകെ വിഷമാകും എന്ന്.

പക്ഷെ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ലെങ്കിലും തന്റെ പുറകെ പലരും വന്നു കാറില്‍ നിന്നും ഇറങ്ങാന്‍ പോലും സമ്മതിക്കാതെ അവര്‍ ബഹളം ഉണ്ടാക്കി.

ഞാന്‍ ആ സമയത്ത് അവരോടു കരഞ്ഞു പറഞ്ഞു ഞങ്ങള്‍ക്ക് മാത്രമായി അല്പം സമയം തരൂ എന്ന.് പക്ഷെ ആരും കേട്ടില്ല അത് മാനസികമായി മകനെയും ഒരുപാട് വിഷമിപ്പിച്ചു.

അവന് എന്റെയൊപ്പം പുറത്തുവാരാന്‍ പോലും മടിയാണ്, പലരും ഓടിവന്ന് സെല്‍ഫി എടുക്കാന്‍ നോക്കും അതൊന്നും അവന് ഇഷ്ടമല്ല.

ഇപ്പോഴും അത്തരം ഒരു കാര്യങ്ങള്‍ക്കും അവന്‍ വരാറില്ലെന്നും രോഹിണി പറയുന്ന. ഋഷിയെ ഒരു ഹാപ്പി ചൈല്‍ഡ് ആയി വളര്‍ത്താനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതിന് എനിക്കെന്തൊക്കെ ചെയ്യാന്‍ പറ്റുമെന്ന് നോക്കി.

അവന് ഞാന്‍ കുറേ സ്വാതന്ത്ര്യം കൊടുത്തു. എന്ത് വേണമെങ്കിലും എന്റെ അടുത്ത് വന്നു പറയാമെന്നൊരു അവസ്ഥയുണ്ടാക്കി. അങ്ങനെ അവന്‍ കുറേ സംസാരിക്കാനും തുടങ്ങി.

ദേഷ്യമായാലും പിണക്കമായാലും സംസാരിക്കും. ആ കമ്യൂണിക്കേഷന്‍ ജീവിതത്തില്‍ വളരെ പ്രാധാന്യമുള്ളതാണെന്നും രോഹിണി വ്യക്തമാക്കുന്നു.

Copyright © . All rights reserved