വിവാഹം കഴിച്ച് രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ തന്നെ വിവാഹ മോചനത്തെ കുറിച്ച് ചിന്തിയ്ക്കുന്ന പുതിയ തലമുറയ്ക്ക് എന്ത് കൊണ്ടും മാതൃകയാണ് മമ്മൂട്ടിയും കുടുംബവും. വിവാഹ ശേഷമാണ് മമ്മൂട്ടി സിനിമയില്‍ അവസരം നോക്കി വന്നത്. വിദ്യാഭ്യാസവും കുടുംബവുമാണ് ഏറ്റവും പ്രധാനം എന്ന് പലപ്പോഴും മമ്മൂട്ടി പറയാറുണ്ട്. മകന്‍ ദുല്‍ഖര്‍ സല്‍മാനും പഠനം പൂര്‍ത്തിയാക്കി വിവാഹിതനായ ശേഷമാണ് സിനിമയിലെത്തിയത്. 1979 ല്‍ ആണ് മമ്മൂട്ടിയുടെയും സുല്‍ഫത്തിന്റെയും വിവാഹം കഴിഞ്ഞത്. നാല് പതിറ്റാണ്ടിലേറെ കാലം ഒരുമിച്ച് ജീവിച്ച് മക്കള്‍ക്കും ആരാധകര്‍ക്കും മാതൃകയാകുകയാണ് മെഗാസ്റ്റാര്‍. ദുല്‍ഖറിനെ കൂടാതെ സുറുമി എന്ന മകളും മമ്മൂട്ടിയ്ക്കുണ്ട്. ദുല്‍ഖറിന്റെ മൂത്ത സഹോദരിയായ സുറുമി ഡോക്ടര്‍ ആണ്.

മമ്മൂട്ടിയുടെ വിവാഹ വാർഷികവും ദുല്ഖറിന്റെ മകളുടെ പിറന്നാളും ഒരുദിവസം ആണ്, മെയ് അഞ്ചിനായിരുന്നു മമ്മൂട്ടിയുടെ പിറന്നാൾ നിരവധി പേരായിരുന്നു താരത്തിനും ഭാര്യക്കും ആശംസ നേർന്ന് എത്തിയത്, ഉപ്പക്കും ഉമ്മക്കും ആശംസകൾ. നിങ്ങളെ പോലെ ആകണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത് എന്നായിരുന്നു ദുൽഖർ കുറിച്ചത്. ഇപ്പോൾ തന്റെ ഉമ്മയുടെയും വാപ്പയുടെയും സ്നേഹത്തിനെ കുറിച്ച് വാചാലനായി എത്തിയിരിക്കുകയാണ് ദുൽഖർ.

അവരുടേത് പോലൊരു സ്നേഹം താൻ എവിടെയും കണ്ടിട്ടില്ല എന്നാണ് ദുൽഖർ പറയുന്നത്. ഞാൻ കണ്ടിട്ടുള്ള എമണ്ടൻ പ്രണയം എന്റെ ഉപ്പയുടെയും ഉമ്മയുടെയും ആണ്, ഞങ്ങളുടെ പ്രണയം ഒന്നും അതിന്റെ മുന്നിൽ ഒന്നുമല്ല. എന്റെ സഹോദരി കുറച്ച് നാൾ അമേരിക്കയിൽ ആയിരുന്നു, അന്ന് ഉമ്മി കുറച്ച് ദിവസം അവിടെ പോയി നിന്നു, അന്ന് അവർ പിരിഞ്ഞന നിന്ന ആ ദിവസം ഒക്കെ അവർ കൃത്യമായി ഓർത്ത് വെക്കും, ഞങ്ങൾക്ക് അതൊന്നും പറ്റില്ല എന്നാണ് താരം പറയുന്നത്. കണ്ടിട്ട് ഇത്ര ദിവസം ആയി എന്നവർ പറയുന്നത് കേൾക്കാം, അവരുടെ പ്രണയം ആണ് എമണ്ടൻ പ്രണയം, അല്ലാതെ ഇന്നത്തെ പോലെ ന്യൂ ജെൻ ഒന്നുമല്ല എന്നാണ് ദുൽഖർ പറയുന്നത്