മലയാളികളുടെ പ്രിയങ്കരിയായിരുന്ന ബാലതാരം തരുണി വിട്ട് പിരിഞ്ഞിട്ട് ഒൻപതു വര്‍ഷം. 14ാം വയസില്‍ നേപ്പാളിലുണ്ടായ വിമാനപകടത്തില്‍ പെട്ടാണ് തരുണി മരിക്കുന്നത്. തരുണിയുടെ അമ്മ ഗീതാ സച്ചുദേവും അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു.
ബോളിവുഡില്‍ രണ്ട് ചിത്രങ്ങളില്‍ അഭിനയിച്ചതിന് ശേഷം തരുണി വിനയന്‍ ചിത്രമായ വെള്ളിനക്ഷത്രം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ എത്തുന്നത്. തുടര്‍ന്ന് ആ വര്‍ഷം തന്നെ വിനയന്‍ ചിത്രമായ സത്യത്തിലും അഭിനയിച്ചു. ഒട്ടേറെ പരസ്യ ചിത്രങ്ങളിലും തരുണി അഭിനയിച്ചിട്ടുണ്ട്.
അഞ്ചോ ആറോ വയസുള്ളപ്പോഴാണ് തന്റെ ചിത്രങ്ങളില്‍ തരുണി അഭിനയിക്കുന്നത്. പിന്നീട് മുബൈയില്‍ പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ വരുമ്പോഴൊക്കെ തരുണി തന്നെ വിളിക്കുമായിരുന്നു. മുതിര്‍ന്നവരേക്കാള്‍ നിഷ്‌കളങ്കമായ സ്‌നേഹവും ആത്മാര്‍ത്ഥതയുമെല്ലാം ആ കുട്ടിയ്ക്കുണ്ടായിരുന്നു. തരുണിയുടെ ഓര്‍മ്മകളില്‍ വിനയന്‍ പറയുന്നു…
അതുല്യമായ അഭിനയശേഷി കൈവരിച്ച ഒരു അത്ഭുത ശിശു, തരുണിയുടെ ഓര്‍മ്മകളില്‍ സംവിധായകന്‍ വിനയന്‍
ഞാന്‍ എഴുതി സംവിധാനം ചെയ്ത സത്യം വെള്ളിനക്ഷത്രം എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ വാത്സല്യം നിറച്ച പൊന്നോമന മരിച്ചിട്ട്് ഒൻപതു വര്‍ഷം തികയുന്നു.
ഈശ്വരന് കണ്ണി ചോരയില്ലേ
നേപ്പാളിലുണ്ടായ വിമാനപകടത്തില്‍പ്പെട്ടാണ് തരുണി മരിക്കുന്നത്. ഈശ്വരനെ ഏറെ നാള്‍ ഭജിച്ചതുക്കൊണ്ട് മാത്രം തനിക്ക് ലഭിച്ചുവെന്ന് വിശ്വസിക്കുന്ന അമ്മ. അവള്‍ക്ക് 14 വയസ് തികയുന്ന ദിവസം ഈശ്വരനെ കാണാന്‍ പോയപ്പോഴായിരുന്നു മരണം അവരെ കൂട്ടികൊണ്ട് പോയത്. ഈശ്വരന് കണ്ണില്‍ ചോരയില്ലേ എന്ന് ചിലപ്പോള്‍ തോന്നിപ്പോകും.
മുതിര്‍ന്നവരേക്കാള്‍ നിഷ്‌കളങ്കമായ സ്‌നേഹവും ആത്മാര്‍ത്ഥതയുമൊക്കെ മനസില്‍ സൂക്ഷിക്കുകെയും സ്മരിക്കുകെയും ചെയ്യുന്ന തരുണി, അതുല്യമായ അഭിനയശേഷി കൈവരിച്ച അത്ഭുത ശിശുവായിരുന്നു
കോവിഡ് വാക്‌സിൻ വിദേശത്തേക്ക് കയറ്റി അയച്ചതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരേ പോസ്റ്റർ പ്രചരിപ്പിച്ചതിന് 15 പേർ അറസ്റ്റിലായ സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ മോഡി സർക്കാർ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പോസ്റ്റർ പ്രചരിപ്പിച്ച് പ്രതിഷേധം. ഇതിന് പിന്നാലെ പ്രതികരണവുമായി നടൻ പ്രകാശ് രാജും രംഗത്തെത്തിയിരിക്കുകയാണ്.
നമ്മുടെ കുഞ്ഞുങ്ങൾക്ക് നൽകേണ്ട വാക്‌സിൻ എന്തിനാണ് വിദേശരാജ്യങ്ങൾക്ക് നൽകിയത്? എന്നതായിരുന്നു പോസ്റ്ററിലെ ഉള്ളടക്കം. പോസ്റ്ററിലെ ഇതേ ചോദ്യം ട്വീറ്റ് ചെയ്ത് കൊണ്ടാണ് പ്രകാശ് രാജ് പ്രതിഷേധം അറിയിച്ചത്. താനും ചോദിക്കുന്നു, എന്നെയും അറസ്റ്റ് ചെയ്യു എന്നും പ്രകാശ് രാജ് കൂട്ടിച്ചേർത്തു.
ഇതിനിടെ, സംഭവം കൂടുതൽ സങ്കീർണതയിലേക്ക് നീങ്ങുകയാണ്. വിഷയത്തിൽ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുമെന്ന് ഡൽഹി പോലീസ് വ്യക്തമാക്കി. പോസ്റ്ററുകൾക്കു പിന്നിൽ ആരാണെന്ന് കണ്ടെത്തുന്നതിന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
പോസ്റ്ററുകൾ പതിച്ച ഇടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും കൂടുതൽ പേർ പിടിയിലാകുമെന്നും പോലീസ് വ്യക്തമാക്കി. 500 രൂപയ്ക്ക് വേണ്ടിയാണ് പോസ്റ്റർ പതിച്ചതെന്നും ഇതിന് പിന്നിൽ വേറെ ആളുകളാണെന്നും അറസ്റ്റിലായ ഒരാൾ പറഞ്ഞതായാണ് വിവരം.
നടന്‍ ബാലു വര്‍ഗീസിന് നേരെ വന്ന ട്രോളിനോട് പ്രതികരിച്ച് സംവിധായകന്‍ ഒമര്‍ ലുലു. ചങ്ക്‌സ്, ഓപ്പറേഷന്‍ ജാവ എന്നീ സിനിമകളിലെ ചിത്രം ഉള്‍ക്കൊള്ളിച്ച ട്രോള്‍ പേജില്‍ വന്ന മീമിന് ആണ് ഒമര്‍ ലുലു മറുപടി കൊടുത്തിരിക്കുന്നത്.
”ദാ ഇത് പോലെ ഒന്നിനും കൊള്ളാത്ത പടങ്ങളില്‍ അഭിനയിച്ച് വില കളയാതെ, നല്ല സ്‌ക്രിപ്റ്റും കഥാപാത്രവും നോക്കി പടം ചെയ്താല്‍, ഭാവിയില്‍ മലയാള സിനിമയില്‍ നല്ലൊരു സ്ഥാനമുണ്ടാക്കാന്‍ കഴിവുള്ള നടന്‍” എന്നാണ് ചങ്ക്‌സ് സിനിമയെ അവഹേളിച്ചു കെണ്ടുള്ള ട്രോള്‍.
May be a meme of 4 people, beard and text that says “ദാ ഇത് പോലെ ഒന്നിനും കൊള്ളാത്ത പടങ്ങളിൽ അഭിനയിച്ച് വില കളയാതെ CINEMA MIXER CINEMA MIXER CINEMA MIXER CM CINEMA MIXER നല്ല സ്‌ക്രിപ്റ്റും കഥാപാത്രവും നോക്കി പടം ചെയ്‌താൽ ഭാവിയിൽ മലയാളസിനിമയിൽ നല്ലൊരു സ്ഥാനമുണ്ടാക്കാൻ കഴിവുള്ള നടൻ”
ഒമര്‍ ലുലുവിന്റെ മറുപടി കമന്റ്:
ഒരു ഇന്‍ഡസ്ട്രിയില്‍ എല്ലാ തരം സിനിമകളും വേണം. ഫെയ്‌സ്ബുക്കില്‍ നല്ല അഭിപ്രായം നേടുന്ന എത്രയോ സിനിമകള്‍ തിയേറ്ററില്‍ പരാജയപ്പെടുന്നു ചങ്ക്‌സ് സിനിമ ഗംഭീര സിനിമ ഒന്നുമല്ല പക്ഷേ നിര്‍മ്മാതാവിന് ലാഭമായിരുന്നു. നിങ്ങളുടെ ഇഷ്ടമായിരിക്കില്ല മറ്റൊരാളുടെ, സിനിമാ വ്യവസായം നില നില്‍ക്കണമെങ്കില്‍ കളക്ഷന്‍ വേണം എന്നാലേ ബാലന്‍സ് ചെയ്ത് പോവൂ.
റോള്‍ മോഡല്‍സ് എന്ന സിനിമ ചെയ്ത് വന്ന നഷ്ടം വൈശാഖ സിനിമാസിന് ചങ്ക്‌സ് സിനിമയിലൂടെയാണ് തിരിച്ചുപിടിച്ചത്, ചങ്ക്‌സ് സിനിമയില്‍ അഭിനയിക്കുമ്പോള്‍ ബാലുവിന് 5 ലക്ഷമായിരുന്നു പ്രതിഫലം ചങ്ക്‌സിന് ശേഷം അത് 10 ലക്ഷം രൂപക്ക് മുകളിലായി.
നടൻ അഗസ്റ്റിന്റെ മകൾ എന്ന ലേബലിൽ മലയാള സിനിമ ലോകത്തേക്ക് എത്തിയ നടിയാണ് ആൻ അഗസ്റ്റിൻ. ഏറെ കാലത്തെ പ്രണയത്തിനു ശേഷം ആയിരുന്നു ഛായാഗ്രാഹകൻ ജോമോൻ ടി ജോൺ ആനിന്റെ ഭർത്താവ് ആയി എത്തുന്നത്. വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ചേർത്തല കുടുംബ കോടതിയിൽ ജോമോൻ സമർപ്പിച്ചിരുന്നു.
എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിൽ കൂടി ആണ് ആൻ അഭിനയ ലോകത്തേക്ക് എത്തുന്നത്. ഇന്ത്യൻ സിനിമ ലോകത്തിൽ തന്നെ ഏറെ പ്രശസ്തനായ ഛായാഗ്രാഹകൻ ആണ് ജോമോൻ ടി ജോൺ. ഇരുവരും തമ്മിൽ ദാമ്പത്യ പ്രശ്നങ്ങൾ ഒന്നും തന്നെ ഇത് വരെയും സാമൂഹിക മാധ്യമങ്ങളിൽ വാർത്ത ആയില്ല എങ്കിൽ കൂടിയും വിവാഹ മോചന വാർത്ത സത്യം ആണെന്ന് ജോമോൻ ടി ജോൺ തന്നെ സ്ഥിരീകരണം നടത്തി. ഞങ്ങൾ ഒന്നിച്ചു എടുത്ത തീരുമാനം ആണെന്നും ജീവിതത്തിൽ ഒന്നിച്ചു മുന്നോട്ട് പോകാൻ ഉള്ള സാഹചര്യം ഇല്ല എന്നാണ് ജോമോൻ നേരത്തെ പറഞ്ഞത്.
ഇപ്പോൾ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ ആകാൻ ഒരുങ്ങുകയാണ് ആൻ. ഇപ്പോൾ നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം അഭിനയ രംഗത്തേക്ക് തിരികെ എത്തുകയാണ് ആൻ അഗസ്റ്റിൽ. സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ഹരികുമാർ സംവിധാനം ചെയ്യുന്ന ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രത്തിലെ നായികയായാണ് ആൻ അഗസ്റ്റിന്റെ തിരിച്ചുവരവ്. എം മുകുന്ദന്റെ ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ എന്ന ചെറുകഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്.
ചിത്രത്തിന് തിരക്കഥയും സംഭാഷണവും എഴുതുന്നതും എം.മുകുന്ദനാണ്. ഉത്തരവാദിത്തമില്ലാതെ ജീവിക്കുന്ന ഓട്ടോറിക്ഷക്കാരനും ഉത്തരവാദിത്വബോധമുള്ള അയാളുടെ ഭാര്യയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ദുൽഖർ സൽമാൻ നായകനായി 2017 ൽ പുറത്തിറങ്ങിയ സോളോ ആയിരുന്നു ആൻ അവസാനം അഭിനയിച്ച സിനിമ. പോപ്പിൻസ് എന്ന ആൻ നായിക ആയി എത്തിയ ചിത്രത്തിന് ഛായാഗ്രാഹകൻ ആയത് ജോമോൻ ടി ജോൺ ആയിരുന്നു. 2012 ൽ ആയിരുന്നു ഈ സിനിമ റിലീസ് ചെയ്തത്.
ഗായിക അഭയ ഹിരൺമയിയുടെ അച്ഛൻ ജി. മോഹൻ (65) കോവിഡ് ബാധിച്ചു മരിച്ചു. കോവിഡ് പോസിറ്റീവ് ആയി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽക്കഴിയവെയാണ് അന്ത്യം. നാടകരംഗത്തും സജീവസാന്നിധ്യമായിരുന്നു ജി.മോഹൻ. തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിൽ ദീർഘ കാലം ജോലി നോക്കിയിരുന്ന അദ്ദേഹം ഫ്ലോർ മാനേജർ ആയാണ് വിരമിച്ചത് വിരമിച്ചത്.
ഭാര്യ ലതിക. കർണാടക സംഗീതജ്ഞയാണ്. അഭയയെ കൂടാതെ വരദ ജ്യോതിർമയി എന്നൊരു മകൾ കൂടിയുണ്ട്. അദ്ദേഹത്തിന്റെ വേർപാട് നികത്താനാകാത്ത നഷ്ടമാണെന്ന് സുഹൃത്തുക്കൾ അനുസ്മരിച്ചു. സംഗീതരംഗത്തെ പ്രമുഖരുൾപ്പെടെ നിരവധി പേർ ജി.മോഹനന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
ഗംഗാ നദിയില്‍ മൃതദേഹങ്ങള്‍ ഒഴുകുന്ന ചിത്രങ്ങള്‍ ഇന്ത്യയിലേതല്ല നൈജീരിയയിലേതാണെന്ന് നടി കങ്കണ റണാവത്ത്. കോവിഡ് സമയത്ത് അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തെ കുറച്ച് കാണിക്കാന്‍ ചിലര്‍ ചെയ്യുന്ന പ്രവൃത്തിയാണിതെന്നും കങ്കണ പറഞ്ഞു.
ഇന്ത്യ, ഇസ്രായേലിനെ കണ്ട് പഠിക്കണമെന്നും രാജ്യത്തുള്ള വിദ്യാര്‍ത്ഥികള്‍ എല്ലാവരും പട്ടാളത്തില്‍ ചേരേണ്ടത് നിര്‍ബന്ധമാക്കണമെന്നും നടി പറയുന്നു.
‘ലോകം ഇന്ന് പലവിധ പ്രതിസന്ധികളുമായി മല്ലിടുകയാണ്. കൊറോണയായാലും രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധമായാലും. നല്ല സമയങ്ങളില്‍ നിയന്ത്രണം നഷ്ടപ്പെടരുത്, അതുപോലെ മോശം സമയങ്ങളില്‍ ധൈര്യം നഷ്ടപ്പെടരുതെന്നും ഞാന്‍ കരുതുന്നു,’ കങ്കണ പറഞ്ഞു.
ഇസ്രായേലിനെ കണ്ട് പഠിക്കണമെന്നും ഇന്ത്യയില്‍ മഹാമാരിയോ യുദ്ധമോ എന്ത് സംഭവിച്ചാലും കുറച്ച് പേര്‍ ഇതെല്ലാം തമാശ പോലെ കണ്ട് മൂലയ്ക്ക് മാറി നില്‍ക്കുകയാണ് പതിവ്. എന്നിട്ട് രാജ്യം ഇല്ലാതാവട്ടെ എന്ന് മനസുകൊണ്ട് വിചാരിക്കുകയും ചെയ്യും.
കഴിഞ്ഞ ദിവസം മൃതദേഹങ്ങള്‍ ഗംഗയില്‍ ഒഴുകുന്നതിന്റെ ചിത്രങ്ങള്‍ എല്ലായിടത്തും പ്രചരിച്ചു. പിന്നെ മനസിലായി അത് നൈജീരിയയിലെ ദൃശ്യങ്ങളാണെന്ന്. ഇതെല്ലാം നമ്മുടെ രാജ്യത്തെ ആളുകള്‍ തന്നെയാണ് ചെയ്യുന്നത്. ഇതിനെതിരെ നമ്മള്‍ എന്തെങ്കിലും നടപടികള്‍ എടുക്കണ്ടേ?, കങ്കണ ചോദിച്ചു.
അതുകൊണ്ട് ഇസ്രായേലിലെ പോലെ ഇന്ത്യയിലും എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പട്ടാളത്തില്‍ ചേരുന്നത് നിര്‍ബന്ധമാക്കണമെന്നും കങ്കണ കേന്ദ്രസര്‍ക്കാരിനോട് പറഞ്ഞു.
ട്വിറ്റര്‍ വിലക്കിന് ശേഷം ഇന്‍സ്റ്റഗ്രാമിലൂടെയാണ് കങ്കണ തന്റെ അഭിപ്രായങ്ങള്‍ പറയുന്നത്.
View this post on Instagram
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. പലപ്പോഴും സാമൂഹിക വിഷയങ്ങളില്‍ പ്രതികരണം അറിയിച്ച് താരം എത്തിയിരുന്നു. തന്റെതായ നിലപാടില്‍ ഉറച്ച് നില്‍ക്കുന്ന ആളും കൂടിയാണ് അശ്വതി. ഇപ്പോള്‍ അന്താരാഷ്ട്ര നേഴ്സസ് ദിനത്തിന്റെ ആശംസകള്‍ അറിയിച്ചാണ് താരം എത്തിയത്. ഈ ഒരു ദിനത്തില്‍ നേഴ്സും കൂടി ആയിരുന്ന തന്റെ അമ്മയെയും കുറിച്ച് പറഞ്ഞാണ് താരം എത്തിയത്.
അമ്മ നഴ്‌സ് ആയി ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ ആണ് അച്ഛന്‍ അമ്മയെ പെണ്ണുകാണാന്‍ ചെന്നത്. തിരുവനന്തപുരത്തു നിന്നുള്ള ഗള്‍ഫുകാരന്റെ വിവാഹ പരസ്യം പത്രത്തില്‍ കണ്ട് അമ്മയുടെ സുഹൃത്താണ് അച്ഛന്റെ വിലാസത്തില്‍ കത്തെഴുതിയത്. ഗള്‍ഫുകാരനെ കല്യാണം കഴിച്ച് കൂടെ പോകാമെന്നും അവിടെ ജോലി നോക്കാമെന്നും അമ്മ കരുതിയിട്ടുണ്ടാവും. പക്ഷേ എന്തുകൊണ്ടോ വിവാഹം അല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. വിവാഹത്തോടെ അമ്മയ്ക്ക് ആശുപത്രിയിലെ ജോലി ഉപേക്ഷിക്കേണ്ടിയും വന്നു.
അമ്മ പക്ഷേ പഠിച്ചത് ഒരിക്കലും മറന്നില്ല. വാടക വീടിന്റെ അരിക് മുറിയിലെ ക്ലിനിക്കില്‍ പനിയ്ക്ക് മരുന്ന് വാങ്ങാനും മുറിവ് വച്ച് കെട്ടാനും ഇഞ്ചക്ഷന്‍ എടുക്കാനും വന്നിരുന്ന ആളുകളെ കണ്ടാണ് എന്റെ ബാല്യം കണ്ണു തുറന്നിരുന്നത്. അമ്മയോട് അക്കാലത്ത് ഒരു പാരാസെറ്റമോള്‍ എങ്കിലും വാങ്ങിയിട്ടില്ലാത്ത തട്ടക്കുഴക്കാര്‍ കുറവായിരിക്കും… ബെറ്റാഡിന്റെയും ഡെറ്റോളിന്റെയും മണമായിരുന്നു വീടിന്. നഴ്സിങ് പഠിക്കുന്ന കാലത്ത് ഡെഡ്ബോഡി ഒക്കെ തൊട്ടിട്ടുണ്ടെന്ന് അമ്മ ഒരിക്കല്‍ പറഞ്ഞതില്‍ പിന്നെ ദിവസങ്ങളോളം അമ്മയുടെ കൈയില്‍ പോലും തൊടാതെ നടന്നിട്ടുണ്ട് ധൈര്യശാലിയായ ഞാന്‍.
ഇപ്പോള്‍ അച്ഛന് രണ്ടു നേരം ഇന്‍സുലിന്‍ എടുക്കുന്നതിലേയ്ക്ക് അമ്മയുടെ നഴ്സിംഗ് ചുരുങ്ങിയെങ്കിലും ഇപ്പോഴും ഞങ്ങളുടെ ആദ്യത്തെ ഡോക്ടറും നഴ്സും അമ്മയാണ്. ഒന്നാം വയസ്സില്‍ പനി കൂടി ഫിറ്റ്സ് വന്ന എന്നെയും എടുത്ത് ആശുപത്രിയിലേയ്ക്ക് ഓടിയ അതേ ധൈര്യത്തിലാണ്, ചരിത്രം ആവര്‍ത്തിച്ച കൊച്ചുമകളെ സ്വന്തം കൈയില്‍ കോരിയെടുത്ത് അറുപതാം വയസ്സില്‍ അമ്മ ആശുപത്രിയില്‍ എത്തിച്ചത്.
ആറു മാസം മുന്‍പ് ക്ഷണിക്കാത്തൊരു അതിഥി ശരീരത്തില്‍ കയറി കൂടി, അമ്മയൊരു മേജര്‍ സര്‍ജറിയ്ക്ക് ഒരുങ്ങി ഇരിക്കുമ്പോള്‍ ആശുപത്രിയില്‍ വച്ച് എടുത്ത പടമാണിത്. അത്ര തന്നെ കൂള്‍ ആയാണ് തീയേറ്ററിലേയ്ക്ക് പോയതും. ഐ സി യു യില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നഴ്സുമാരോട് കമ്പനി കൂടി അവരുടെ ഫോണ്‍ നമ്പര്‍ വരെ വാങ്ങിയാണ് അമ്മ എട്ടാം ദിവസം ആശുപത്രി വിട്ടത്. അതാണ് അമ്മ…ഞങ്ങടെ സ്വന്തം നഴ്സമ്മ! നിങ്ങളൊന്ന് തൊടാതെ ആരും ഇങ്ങോട്ട് വരികയും കടന്നു പോവുകയും ഇല്ലാത്തതിനാല്‍ ഭൂമിയിലെ എല്ലാ മാലാഖമാര്‍ക്കും നന്ദി, ഒപ്പം നഴ്സസ് ഡേ വിഷസ്സ്…എന്നാണ് അശ്വതി കുറിച്ചത്.
ഗായിക അമൃത സുരേഷിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടന്‍ ബാല. അമൃതയുടെയും ബാലയുടെ മകള്‍ അവന്തികയ്ക്ക് കോവിഡ് പൊസിറ്റീവാണെന്ന വ്യാജ വാര്‍ത്ത പ്രചരിച്ചതോടെയാണ് ഗായിക നടനെതിരെ രംഗത്തെത്തിയത്. ബാല തന്നെയാണ് മകള്‍ക്ക് കോവിഡ് ആണെന്ന് സ്ഥിരീകരിച്ചത് എന്നായിരുന്നു വാര്‍ത്ത നല്‍കിയ ഓണ്‍ലൈന്‍ മാധ്യമം പറഞ്ഞത്.
സ്വന്തം അമ്മയും ഇങ്ങനെ ഒരു അവസ്ഥയില്‍ ഇരിക്കുമ്പോള്‍ ഉത്കണ്ഠ കൊണ്ടാണ് വിളിച്ചത്. എന്നാല്‍ താന്‍ ചോദിച്ചതിനുള്ള ഉത്തരം മാത്രം അമൃത തന്നില്ല എന്നാണ് ബാല പങ്കുവച്ച വീഡിയോയില്‍ പറയുന്നത്. തനിക്ക് ഉത്തരം തന്നിരുന്നുവെങ്കില്‍ മീഡിയയുടെ അടുത്ത് സംസാരിക്കാനോ പബ്ലിസിറ്റി നേടാനെന്നോ എന്നൊന്നും പറയേണ്ട ആവശ്യമില്ല, ഇന്‍സ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലും ഇടേണ്ട ആവശ്യമേയില്ല എന്ന് ബാല പറയുന്നു.
ബാലയുടെ വാക്കുകള്‍:
ആദ്യമേ വലിയ നന്ദി പറയുന്നു. എന്നെ സ്‌നേഹിക്കുന്നവരെല്ലാം പ്രാര്‍ത്ഥിച്ചു. ഞാന്‍ ഇപ്പോള്‍ ചെന്നൈയിലാണ്. അമ്മ സുഖമായി വരുന്നു. നാലഞ്ച് ദിവസമായി എന്റെ മനസ്സ് എന്റെ കൂടിയില്ലായിരുന്നു. കുറച്ച് ഗുരുതരമായിരുന്നു. ദൈവം സഹായിച്ച് ഞാന്‍ ഇവിടെയെത്തി. ഇന്നലെയും ഇന്നുമായി സുഖമായി വരികയാണ്. പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി. രണ്ട് കാര്യം ഞാന്‍ തിരുത്തി പറയേണ്ടതുണ്ട്.
നമ്മള്‍ സ്‌നേഹിക്കുന്നവര്‍, അവര്‍ക്ക് ഒരു പ്രശ്‌നം വരുമ്പോള്‍, അത് ഗുരുതരമാകുമ്പോള്‍ നമ്മള്‍ അടുത്തുണ്ടെങ്കിലും ഭയങ്കര ടെന്‍ഷനുണ്ടാകും. അതുപോലെ തന്നെ നമ്മള്‍ സ്‌നേഹിക്കുന്നവര്‍ക്ക് ഒരു പ്രശ്‌നം വന്നെന്നറിയുമ്പോള്‍, അവര്‍ക്ക് എന്തെങ്കിലും പറ്റിയെന്നറിയുമ്പോള്‍ അവര്‍ നമ്മുടെ അടുത്തില്ലാത്തപ്പോഴുള്ള അവസ്ഥ അതിലും കൂടുതല്‍ ടെന്‍ഷനുള്ളതായിരിക്കും.
ഇത് രണ്ടും ഒരേ സമയത്ത് ഞാന്‍ അനുഭവിച്ചു. ആ സമയത്ത് കുറെ ചര്‍ച്ചകളൊക്കെ വന്നിരുന്നു. ആത്മാര്‍ഥമായി ഒരു കാര്യം ചിന്തിച്ചു നോക്കൂ. ഒരു കാര്യം സിമ്പിളാണ്. ഏറെ ഉത്കണ്ഠ ഫോണില്‍ വിളിച്ച് ഒരു കാര്യം ചോദിക്കുമ്പോള്‍ ഉത്തരം വ്യക്തമായി പറഞ്ഞിരുന്നുവെങ്കില്‍ മീഡിയയുടെ അടുത്ത് സംസാരിക്കാനോ പബ്ലിസിറ്റി നേടാനെന്നോ എന്നൊന്നും പറയേണ്ട ഒരു ആവശ്യവുമില്ല. ഇന്‍സ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലും ഇടേണ്ട ആവശ്യമേയില്ല.
ഒരു ഉത്കണ്ഠ, സ്‌നേഹം കൊണ്ട് ഒരു വ്യക്തി വിളിക്കുമ്പോള്‍ ലാഗ് ചെയ്ത് ഉത്തരം മാത്രം പറയാതെ നീട്ടി കൊണ്ടു പോയതാണ് പ്രശ്‌നമായത്. ആ വ്യക്തി സ്വന്തം അമ്മയ്ക്ക് ഇങ്ങനെയൊരു അവസ്ഥയിലായിരിക്കുന്ന സമയത്താണ് വിളിക്കുന്നത്, മനസ് വിഷമിച്ച അവസ്ഥയിലാണ്, അവസാനം പൊട്ടിത്തെറിച്ചു. അതൊരു സ്‌നേഹത്തിന്റെ വെളിപാടായിട്ട് എടുക്കുന്നവരെടുക്കട്ടെ. കൂടുതല്‍ വിശദീകരിക്കുന്നില്ല.
ഇന്ന് എറണാകുളത്ത് 38 ശതമാനമായാണ് കൊവിഡ് രോഗ നിരക്ക് ഉയര്‍ന്നിരിക്കുന്നത്. പാലാരിവട്ടത്ത് എനിക്കൊരു ഫ്‌ളാറ്റുണ്ട്. അതിന് പുറകില്‍ ഉള്ള 47 വയസ്സുള്ള ചേട്ടന് സുഖമായി തുടങ്ങിയതായാണ് മിനിഞ്ഞാന്ന് അറിഞ്ഞത്. ഇന്ന് രാവിലെ മരിച്ച വാര്‍ത്തയാണ് അറിഞ്ഞത്. ഈ കൊറോണ എന്താണ് എന്ന് നമുക്ക് വ്യക്തമായി മനസ്സിലാകുന്നില്ല. പക്ഷേ മനുഷ്യത്വം, സ്‌നേഹം അത് മനസ്സിലാക്കണം.
ഈ സമയത്ത് എല്ലാവരും ഒരുമിച്ച് നില്‍ക്കണം. എന്റെ ഏറ്റവും വലിയ ശത്രുവിനുപോലും കൊറോണ വരാതെയിരിക്കട്ടെയെന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു. എല്ലാ വിഷമങ്ങളും ദൈവത്തോട് പറയുക, ഈ സമയം അതാണ് വേണ്ടത്, ബാക്കിയുള്ള കാര്യങ്ങള്‍ മറക്കാം, നല്ല രീതിയില്‍ ചിന്തിക്കാം, സ്‌നേഹമെന്തെന്ന് മനസ്സിലാക്കുക, പ്രാര്‍ഥിച്ച ഏവര്‍ക്കും നന്ദി, അമ്മ അത്ഭുതകരമായി രക്ഷപ്പെട്ടിരിക്കുയാണ്.
ചെറിയ വേഷങ്ങളിലെങ്കിലും ശക്തമായ പ്രകടനങ്ങൾ കൊണ്ട് പ്രേക്ഷകരുടെ ഹൃദങ്ങളിൽ കയറിക്കൂടിയ നടിയാണ് ദിവ്യ പ്രഭ. ടേക്ക് ഓഫ് എന്ന സിനിമയിലെ ജിൻസി എന്ന കഥാപാത്രമാണ് ദിവ്യപ്രഭയെ ശ്രദ്ധേയാക്കുന്നത്. പിന്നീട് കമ്മാര സംഭവം, നോൺസെൻസ്, പ്രതി പൂവൻ കോഴി, തമാശ എന്നി സിനിമകളിലെ വേഷങ്ങൾ ഒരു നടിയെന്ന നിലയിൽ ദിവ്യയെ അടയാളപ്പെടുത്തി. അപ്പു ഭട്ടതിരി സംവിധാനം ചെയ്ത നിഴൽ എന്ന സിനിമയിലാണ് ദിവ്യ പ്രഭ അവസാനമായി അഭിനയിച്ചത്.
സീരിയലുകളുടെ ലോകത്തും ദിവ്യ പ്രഭ തിളങ്ങിയിരുന്നു.സംസ്ഥാന ടെലിവിഷൻ അവാർഡ്സ് അടക്കം നേടിയ ഒരാളാണ് ദിവ്യ പ്രഭ. മാലിക് എന്ന സിനിമയാണ് താരത്തിന്റെതായി അടുത്ത് പുറത്തിറങ്ങാനുള്ളത്. സോഷ്യൽ മീഡിയയിലും സജീവമാണ് ദിവ്യ. തന്റെ ചിത്രങ്ങളും വീഡിയോകളും താരം ആരാധകർക്ക് വേണ്ടി പങ്കു വയ്ക്കാറുണ്ട്.
നാടക രംഗത്തും തന്റെ സാനിധ്യമറിച്ച ഒരാളാണ് ദിവ്യ.ഇപ്പോൾ സോഷ്യൽ മീഡിയയിൽ ദിവ്യ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ശ്രദ്ധേയമാണ്. തന്റെ ഒരു ഡാൻസ് വീഡിയോയാണ് ദിവ്യ പ്രഭ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.ഇത് എന്റെ വ്യായാമം ചെയ്യുന്ന രീതി എന്ന ക്യാപ്‌ഷനോടെയാണ് ഇൻസ്റ്റാഗ്രാമിൽ താരം ഈ വീഡിയോ പങ്കു വച്ചിരിക്കുന്നത്.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന ആങ്കര്‍മാരില്‍ ഒരാള്‍ താന്‍ തന്നെയാണെന്നും രഞ്ജിനി പറയുന്നു.അവതരണ മേഖലയില്‍ തന്റേതായ കൈമുദ്ര പതിപ്പിച്ച താരമാണ് രഞ്ജിനി ഹരിദാസ്. വ്യത്യസ്ത രീതിയില്‍ അവതരണം നടത്തി പ്രേക്ഷക മനസില്‍ ഇടംനേടിയ താരത്തിന് ആരാധകരും കുറവല്ല. 2007 മുതല്‍ ഏഷ്യാനെറ്റിന്റെ സ്റ്റാര്‍ സിംഗര്‍ പരിപാടിയുടെ അവതാരകയായി രഞ്ജിന് ആദ്യമായി എത്തിയത്. മലയാളത്തേക്കാള്‍ കൂടുതല്‍ ഇംഗ്ലീഷ് സംസാരിച്ച്, അതിഥികളെ കെട്ടിപ്പിടിച്ച് സ്വാഗതം ചെയ്യുന്ന രഞ്ജിനിയുടെ രീതി പ്രേക്ഷകര്‍ക്കും ആവേശമായി. ഇതോടെ അവതരണ രംഗത്ത് രഞ്ജിനി ഹരിദാസ് നിറഞ്ഞു നിന്നു.
എന്നാല്‍ ഇപ്പോള്‍ താരം ഗോസിപ്പുകള്‍ക്ക് ഇരയായിരിക്കുകയാണ്. ഇപ്പോള്‍ താരം ഫീല്‍ഡില്‍ ഇല്ലെന്നാണ് ഉയരുന്ന ഗോസിപ്പുകള്‍. പ്രമുഖ മാധ്യമത്തിലാണ് താരം തുറന്ന് പറച്ചില്‍ നടത്തിയത്.
രഞ്ജിനി ഹരിദാസിന്റെ വാക്കുകള്‍;
‘2007 മുതല്‍ 2014 വരെ ഞാന്‍ ഏഷ്യാനെറ്റിലായിരുന്നു. ഇപ്പോള്‍ ആ ചാനലില്‍ ജോലി ചെയ്യുന്നില്ല. അപ്പോള്‍ ആളുകള്‍ കരുതുന്നത് ഞാന്‍ ഔട്ടായെന്നാണ്. പക്ഷേ, ഞാന്‍ മറ്റു ചാനലുകളില്‍ പരിപാടി അവതരിപ്പിക്കുന്നുണ്ട്. കോര്‍പ്പറേറ്റ് ഷോകളും ബിസിനസ് ഷോകളും അവതരിപ്പിക്കുന്നുണ്ട്. ആളുകള്‍ അവ കാണുന്നില്ല എന്നതിനര്‍ത്ഥം ഞാന്‍ പണിയില്ലാതെ ഇരിക്കുകയാണെന്നല്ലല്ലോ.
ഫിനാന്‍ഷ്യലി നോക്കുകയാണങ്കില്‍ എന്റെ വരുമാനത്തിന് യാതൊരു ഇടിവും സംഭവിച്ചിട്ടില്ല. ഇപ്പോഴും കേരളത്തില്‍ കൂടുതല്‍ പ്രതിഫലം കിട്ടുന്ന ആങ്കര്‍മാരില്‍ ഒരാളാണ് ഞാനെന്ന് എനിക്കറിയാം. എന്റെ പ്രതിഫലത്തില്‍ കുറവ് വരുത്തില്ലെന്ന് ഞാന്‍ തന്നെയെടുത്ത തീരുമാനമാണ്. പിന്നെ, സോഷ്യല്‍മീഡിയയില്‍ ആളുകള്‍ എനിക്കെതിരെ സംസാരിക്കുന്നു എന്നത് എന്നെ ഒരുതരത്തിലും ബാധിക്കുന്ന കാര്യവുമല്ല. അതൊന്നും എന്റെ ജോലിയെയും ബാധി ച്ചിട്ടില്ല. എന്റെ അഭിപ്രായങ്ങളില്‍ ഞാന്‍ എന്നും ഉറച്ച് നില്‍ക്കും.
പത്ത് വര്‍ഷം മുമ്പേ ആളുകള്‍ എന്നോട് പറയുന്നുണ്ട് ഈ പണി അധിക കാലം പറ്റില്ല, വേറെ ജോലി നോക്ക് എന്നൊക്കെ. പക്ഷേ, ഇന്നും ഞാനിവിടെയുണ്ട്. റിപ്പീറ്റ് ക്ലെയിന്റ്സ് ഉണ്ടെനിക്ക്. അതായത് 20 വര്‍ഷമായി അവരുടെ പരിപാടിക്ക് ആങ്കര്‍ ചെയ്യാന്‍ എന്നെ വിളിക്കാറുള്ള തരത്തിലുള്ള ക്ലെയിന്റ്സ്.
നല്ല എജ്യുക്കേഷന്‍ ക്വാളിഫിക്കേഷനുള്ളത് കൊണ്ട് ലോകത്തെവിടെ വേണമെങ്കിലും പോയി നല്ല സാലറിയുള്ള ജോലി കിട്ടേണ്ട കാപ്പബിലിറ്റി എനിക്കുണ്ട്. പക്ഷേ, ഈ ജോലി ഒരിക്കലും എനിക്ക് മടുത്തിട്ടില്ല. മാസത്തില്‍ അഞ്ചോ എട്ടോ ദിവസം മാത്രം ജോലി ചെയ്താല്‍ മതി. ബാക്കിയുള്ള ദിവസങ്ങളില്‍ എനിക്ക് ഇഷ്ടമുള്ളതൊക്കെ ചെയ്യാം. ട്രാവലിംഗ് ചെയ്യാം കുടുംബവുമൊത്ത് ഇരിക്കാം. എന്റെ ഡോഗ്സിനെ നോക്കാം.
ആങ്കറിംഗ് ചെയ്താണ് എനിക്ക് ഇന്നുള്ളതെല്ലാം ഉണ്ടായത്. എന്റെ വീട് ഉണ്ടാക്കിയത്, വാഹനങ്ങള്‍ വാങ്ങിയത്, ബാങ്ക് ബാലന്‍സ്, വീട്ടുകാരെ നോക്കുന്നത് എല്ലാം ഈ തൊഴിലെടുത്താണ്. എന്റെ ഈ ജീവിതത്തില്‍ ഞാന്‍ ഹാപ്പിയാണ്. ഇപ്പോഴാണെങ്കിലും കിട്ടുന്ന തുക മുഴുവന്‍ ധൂര്‍ത്തടിക്കാറില്ല. നന്നായി സേവ് ചെയ്യും. എന്നാല്‍, ബിസിനസില്‍ നിക്ഷേപിക്കാറില്ല. പൊതുവെ മടിച്ചിയായത് കൊണ്ട് ബിസിനസിലേക്കൊന്നും കടക്കാനുള്ള എഫര്‍ട്ട് എടുക്കാന്‍ വയ്യ.