ഊര്‍മിള ഉണ്ണിയുടെ മകളായ ഉത്തര ഉണ്ണി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റ് ഏറെ ചര്‍ച്ചയായിരുന്നു. തന്റെ ഡാന്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ ഗര്‍ഭം ധരിക്കാന്‍ ഡാന്‍സ് എങ്ങനെ സഹായകമായെന്നാണ് ഉത്തര കുറിപ്പില്‍ പറയുന്നത്.

‘ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടോ എന്നറിയില്ല, പക്ഷെ നൃത്തത്തിന് പല ഇന്‍ഫെര്‍ട്ടിലിറ്റി പ്രശ്നങ്ങളേയും പരിഹരിക്കാനാകും. പിസിഒഡി, പഎംഎസ് തുടങ്ങി സ്ത്രീകള്‍ നേരിടുന്ന പലതും. എനിക്കറിയുന്ന പല നര്‍ത്തകരുടേതും നോര്‍മല്‍ ഡെലിവറിയായിരുന്നു. അതിന്റെ ക്ലാസിക് ഉദാഹരണമാണ് എന്റെ അമ്മ.

ഇന്നത്തെ അത്ര ഉന്നതമായ മെഡിക്കല്‍ സംവിധാനമൊന്നുമില്ലാതിരുന്ന, മൂന്ന് പതിറ്റാണ്ട് മുമ്പ് യാതൊരു വേദനയുമില്ലാത്തൊരു നോര്‍മല്‍ പ്രസവം ആയിരുന്നു അമ്മയുടേത്. എന്ന് ഉത്തര പറയുന്നു. ഡെലിവറി സമയത്ത് യാതൊരു വേദനയും അനുഭവിച്ചിട്ടില്ലെന്ന് അമ്മ ഇന്നും പറയും. നമ്മളില്‍ പലര്‍ക്കും അത് വിശ്വസിക്കാനാകില്ല.

കുറച്ച് മാസങ്ങള്‍ തന്നെ നൃത്തം പരിശീലിക്കാന്‍ തുടങ്ങിയതോടെ ആര്‍ത്തവ പ്രശ്നങ്ങള്‍ മാറിയെന്ന് എന്റെ പല വിദ്യാര്‍ത്ഥിനികളും പറഞ്ഞിട്ടുണ്ട്. ആര്‍ത്തവ സമയത്തെ വേദന കുറഞ്ഞുവെന്നും മെഡിക്കേഷന്‍ നിര്‍ത്തിയെന്നും ചിലര്‍ പറഞ്ഞു. കഴിഞ്ഞ കുറച്ച് വര്‍ഷത്തിനിടെ ഗര്‍ഭിണിയാവുകയും പരിശീലനം നിര്‍ത്തുകയും ചെയ്ത ഒരുപാട് വിദ്യാര്‍ത്ഥിനികളുണ്ട്.

  ആയുരാരോഗ്യം -ആചാര വിഭവങ്ങൾ : ഡോക്ടർ എ. സി. രാജീവ്‌ കുമാർ

നീ ഡാന്‍സ് ക്ലാസാണോ ഫെര്‍ട്ടിലിറ്റി ക്ലിനിക് ആണോ നടത്തുന്നതെന്ന് ചില സുഹൃത്തുക്കള്‍ പരിഹസിക്കാറുണ്ട്. ഇപ്പോള്‍ ഞാന്‍ ഒരുപാട് സന്തോഷത്തിലാണ്. എട്ട് വര്‍ഷമായി കുട്ടികളുണ്ടാകാതിരുന്ന, നാല് വര്‍ഷം ചികിത്സ നടത്തിയതിന് ശേഷം ഗര്‍ഭിണിയാകില്ലെന്ന് ഡോക്ടര്‍ പറഞ്ഞ, എന്റെ ഒരു വിദ്യാര്‍ത്ഥിനി ഗര്‍ഭം ധരിച്ചിരിക്കുന്നു.

എന്റെ ക്ലാസില്‍ ചേര്‍ന്ന് ഒരു വര്‍ഷം കഴിയുമ്പോള്‍. ഇത് ശരിക്കും മാജിക് ആണ്. നിങ്ങള്‍ക്ക് വേണ്ടതെല്ലാം നല്‍കി ഭരതനാട്യം സഹായിക്കും. ഇതില്‍പരം സന്തോഷമില്ല. ഡാന്‍സിന് വലിയ അര്‍ത്ഥങ്ങളുണ്ടെന്ന് തോന്നുന്നു. വിലമതിക്കാനാകാത്ത സമ്മാനം തന്നെയാണ്. എന്നു പറഞ്ഞാണ് ഉത്തര കുറിപ്പ് അവസാനിപ്പിക്കുന്നത്.