സമൂഹമാധ്യമങ്ങൾ വഴിയുള്ള തട്ടിപ്പുകൾ പല വിധത്തിലാണ്. സാമ്പത്തിക തട്ടിപ്പുകൾ മുതൽ സിനിമയിൽ അവസരം നൽകാമെന്നു പറഞ്ഞുവരെയുള്ള തട്ടിപ്പുകൾ നടക്കുന്നു. പ്രമുഖരായ സംവിധായകരുടേയും നടീനടൻമാരുടേയും പേരിലായിരിക്കും തട്ടിപ്പ്. ഇത്തരത്തിൽ നേരിട്ട അനുഭവം പങ്കുവയ്ക്കുകയാണ് നടി സാധിക വേണുഗോപാൽ. ചാന്‍സ് നല്‍കാമെന്ന് വാഗ്‍ദാനം ചെയ്‍തു കൊണ്ടുള്ള കബളിപ്പിക്കലുകളും നടക്കുന്നുണ്ടെന്ന് സാധിക ഫെയ്സ്ബുക്കിൽ കുറിച്ചു. തന്റെ പേരിലുള്ള ഫേക്ക് അക്കൗണ്ടുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ക്ക് താന്‍ ഒരിക്കലും ഉത്തരവാദി ആയിരിക്കില്ലെന്നും താരം മുന്നറിയിപ്പ് നല്‍കുന്നു.
പല ഡേറ്റ്, ദേസി അപ്ലിക്കേഷനിലും എന്റെ ഫോട്ടോയും പ്രൊഫൈലും ഒക്കെ കാണാൻ ഇടയായിട്ടുണ്ട്. അതിൽ വിശ്വസിച്ചു ചെന്ന് ചാടി സ്വന്തം ജീവിതം ഇല്ലാതാക്കരുത് എന്നും അപേക്ഷിക്കുന്നു. അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ അതിൽ ഞാൻ ഉത്തരവാദി ആയിരിക്കില്ല ഓരോ സൈറ്റും തേടി കണ്ടുപിടിച്ചു ഇതെല്ലാം റിമൂവ് ചെയ്യിക്കുന്നത് എനിക്ക് എളുപ്പം ഉള്ള കാര്യം അല്ല എന്നിരിക്കെ നിങ്ങളുടെ സുരക്ഷ നിങ്ങളുടെ ഉത്തരവാദിത്തം ആയിരിക്കുമെന്നും നടി കുറിച്ചു.
സാധികയുടെ കുറിപ്പ്
I am not a part of any other social platform other than Facebook and instagram So if you are believing such and getting in to this crap,means you are digging your own grave I am not responsible for your belief and thoughts
നിങ്ങളുടെ ശ്രദ്ധയിലേക്ക്
സോഷ്യൽ മീഡിയയിയിലെ ഫേസ്ബുക്, ഇൻസ്റ്റാഗ്രാം എന്നീ പ്ലാറ്റ്ഫോമുകളിൽ അല്ലാതെ മറ്റൊരു ആപ്പിലോ, പ്ലാറ്റ്ഫോമിലോ ഞാൻ അംഗം അല്ല എന്നിരിക്കെ, അത്തരം പ്ലാറ്റ്ഫോംമുകളിൽ ഞാൻ എന്ന് നിങ്ങളെ തെറ്റിദ്ധരിപ്പിച്ചു ആരെങ്കിലും ചാറ്റ് ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം നിങ്ങള്ക്ക് മാത്രം ആയിരിക്കും എന്ന് അറിയിച്ചു കൊള്ളുന്നു
പലരും എന്റെ ഫോട്ടോ ഉപയോഗിച്ച് ഫേക്ക് അക്കൗണ്ടുകൾ തുറന്നു പണം ഉണ്ടാക്കുന്നതായും, ചാൻസ് നൽകാമെന്നും, മറ്റും പറഞ്ഞു പലരെയും ഉപയോഗിക്കുന്നതായും പലപ്പോഴും അറിയാൻ സാധിച്ചിട്ടുണ്ട്. അതിൽ പലതും സൈബർ സെല്ലിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളതും ആണ്.
എന്റെ പ്രൊഫൈൽ ഞാൻ ഉപയോഗിക്കുന്നത് എന്റെ പ്രൊമോഷൻസിനും എനിക്ക് ജനങ്ങളുമായി പങ്കുവക്കാനുള്ള ആശയങ്ങൾക്കും എന്നെ ഇഷ്ടപെടുന്ന സമൂഹവുമായുള്ള ആശയ വിനിമയത്തിനും ആണ്.
ഞാൻ ഒരാൾക്കും അങ്ങോട്ട് മെസ്സേജ് അയക്കുകയോ, വിളിക്കുകയോ, ചാൻസ് ഓഫർ ചെയ്യുകയോ, പണം ചോദിക്കുകയോ, ആരെയും ഫോളോ ചെയ്യുകയോ ഒന്നും ചെയ്യില്ല എന്നിരിക്കെ എന്റെ പേരിൽ ആരെങ്കിലും അത്തരം കാര്യങ്ങൾ ചെയ്താൽ അത് നിങ്ങൾക്കു റിപ്പോർട്ട് ചെയ്യാവുന്നതാണ് .
പല ഡേറ്റ്, ദേസി അപ്ലിക്കേഷനിലും എന്റെ ഫോട്ടോയും പ്രൊഫൈലും ഒക്കെ കാണാൻ ഇടയായിട്ടുണ്ട്. അതിൽ വിശ്വസിച്ചു ചെന്ന് ചാടി സ്വന്തം ജീവിതം ഇല്ലാതാക്കരുത് എന്നും അപേക്ഷിക്കുന്നു. അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ അതിൽ ഞാൻ ഉത്തരവാദി ആയിരിക്കില്ല ഓരോ സൈറ്റും തേടി കണ്ടുപിടിച്ചു ഇതെല്ലാം റിമൂവ് ചെയ്യിക്കുന്നത് എനിക്ക് എളുപ്പം ഉള്ള കാര്യം അല്ല എന്നിരിക്കെ നിങ്ങളുടെ സുരക്ഷ നിങ്ങളുടെ ഉത്തരവാദിത്തം ആയിരിക്കും
സെലിബ്രിറ്റികളുടെ മാത്രം അല്ല പല പെൺകുട്ടികളുടെയും വീട്ടമ്മമാരുടെയും ചിത്രങ്ങൾ ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. പലരുമായി സംസാരിക്കുമ്പോൾ അറിയാൻ സാധിക്കുന്നത് പെണ്ണിന്റെ ഫോട്ടോ കണ്ടാലേ ഫോള്ളോവെർസ് ഉണ്ടാകൂ അതിനു വേണ്ടി ആണ് എന്നാണ്. നിങ്ങൾക്കും അമ്മയും പെങ്ങന്മാരും ഉള്ളതല്ലേ? അതെന്താ അപ്പുറത്തെ വീട്ടിലെ പെണ്ണിന് മാനം ഇല്ല്യേ? എല്ലാവരും മനുഷ്യർ ആണ് സഹോ
മലയാള സിനിമയ്ക്ക് പകരം വെക്കാനില്ലാത്ത സംഭാവനകൾ നല്കിയവരാണ് മമ്മൂട്ടിയും മോഹൻലാലും ഇരുവരുടെയും ആരാധകർ പരസ്പരം പോർവിളി നടത്തുമ്പോഴും ഇരുവർക്കുമിടയിലുള്ള സൗഹൃദവും ഏവരേയും അമ്പരിപ്പിക്കുന്നതാണ്.
ഇന്ന് മോഹൻലാലിന്റെ ജന്മദിനമാണ് ഇപ്പോഴിതാ ആരാധകർക്ക് ആവേശം പകർന്ന് കൃത്യം 12 മണിക്ക് തന്നെ ജന്മദിനാശംസകൾ നേർന്ന് എത്തിയെരിക്കുകയാണ് മമ്മൂട്ടി. തന്റെ സോഷ്യൽ മീഡിയ പേജിലാണ് അദ്ദേഹം പ്രിയ ലാലിന് പിറന്നാളാശംസ നേർന്നത്.
ചെന്നൈയിലെ വീട്ടിൽ പിറന്നാൾ ആഘോഷിച്ച് മലയാളികളുടെ പ്രിയ നടൻ മോഹൻലാൽ. 61-ാം പിറന്നാളാണ് താരം ആഘോഷിച്ചത്. കഴിഞ്ഞ വർഷവും ചെന്നൈയിലായിരുന്നു പിറന്നാൾ ആഘോഷം.
ആഘോഷങ്ങൾ ഒന്നും തന്നെ ഇല്ലെങ്കിലും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഈ വേളയിൽ മോഹൻലാലിനൊപ്പം ഒത്തുകൂടുകയാണ് പതിവ്. മോഹൻലാൽ പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങൾ സുഹൃത്ത് സമീർ ഹംസ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.
ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 ആണ് ഒടുവില്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം. പ്രിയദര്‍ശന്റെ കുഞ്ഞാലി മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് ഏറെ പ്രതീക്ഷയോടെ ആരാധര്‍ കാത്തിരിക്കുന്ന ചിത്രം.
ഷാരൂഖ് ഖാനെ കുറിച്ച് സംസാരിക്കുമ്പോഴെല്ലാം അദ്ദേഹത്തിന്റെ ഭാര്യ ഗൗരി ഖാനെ കുറിച്ചും സംസാരിക്കാതിരിക്കാനാകില്ല. 1988 ല്‍ ഒരു പാര്‍ട്ടിയില്‍ വച്ച് കണ്ടുമുട്ടിയ ഗൗരിയും ഷാരൂഖും ഇന്നും തങ്ങളുടെ പ്രണയം തുടരുകയാണ്. ഇരുവരുടേയും പ്രണയകഥയും എല്ലാവര്‍ക്കും സുപരിചിതമാണ്. ഗൗരിയെ തേടി ഷാരൂഖ് മുംബൈയിലെത്തിയതും കണ്ടെത്തിയതും പ്രണയം പറഞ്ഞതുമെല്ലാം അവര്‍ തന്നെ പലപ്പോഴായി പറഞ്ഞിട്ടുള്ളതാണ്.
ഡല്‍ഹിക്കാരനായ ഷാരൂഖ് മുംബൈയില്‍ വച്ച് 1991 ഒക്ടോബര്‍ 25ന് ഗൗരിയെ വിവാഹം കഴിക്കുകയായിരുന്നു. സ്‌ക്രീനിലെ കിംഗ് ഓഫ് റൊമാന്‍സ് ജീവിതത്തിലും കിംഗ് ഓഫ് റൊമാന്‍സ് തന്നെയാണ്. തങ്ങളുടെ ജീവിതത്തിലുണ്ടായ ഉയര്‍ച്ചകളേയും താഴ്ചകളേയും ഒരുമിച്ച് നേരിട്ടാണ് ഷാരൂഖും ഗൗരിയും ഇന്ന് ആരാധകരുടെ പ്രിയപ്പെട്ടവരായി മാറിയത്. എന്നാല്‍ ഇരുവരുടേയും പ്രണയകഥയില്‍ ആര്‍ക്കുമറിയാത്തൊരു കഥയുണ്ട്.
ഹേമ മാലിനി കാരണം ഷാരൂഖിന്റേയും ഗൗരിയുടേയും വിവാഹ രാത്രി ഏതാണ്ട് കുളമായതാണ്. സംഭവം ഇന്നും ഷാരൂഖും ഗൗരിയും മറന്നിട്ടുണ്ടാകില്ലെന്ന് ഉറപ്പാണ്. ഷാരൂഖ് കല്യാണം കഴിക്കുന്ന സമയത്ത് അദ്ദേഹം ദില്‍ ആഷാ ഹേ എന്ന ചിത്രത്തില്‍ അഭിനയിക്കുകയായിരുന്നു. ഹേമ മാലിനിയുടെ സംവിധാന അരങ്ങേറ്റമായിരുന്നു ഈ ചിത്രം. ഷാരൂഖ് തന്റെ സ്ഥാനം ഉറപ്പിക്കാന്‍ ശ്രമിക്കുന്ന സമയമായിരുന്നു അത്. അതുകൊണ്ട് തന്നെ ആ സിനിമ വളരെ പ്രധാനപ്പെട്ടതായിരുന്നു.
വിവാഹ ദിവസം ഷാരൂഖിനെ ഹേമ മാലിനി വിളിക്കുകയും തന്നെ കാണണമെങ്കില്‍ ഷൂട്ടിംഗ് സെറ്റിലേക്ക് വരാന്‍ പറയുകയായിരുന്നു. ഇതോടെ തന്റെ വധുവിനേയും കൂട്ടി ഷാരൂഖ് ലൊക്കേഷനില്‍ എത്തുകയായിരുന്നു. ഷാരൂഖും ഗൗരിയും എത്തുമ്പോള്‍ ഹേമ മാലിനി സെറ്റിലുണ്ടായിരുന്നില്ല. ഉടനെ എത്തുമെന്ന് പറഞ്ഞത് പ്രകാരം ഇരുവരും കാത്തിരുന്നു. രാത്രി പതിനൊന്ന് മണിക്ക് ഗൗരിയെ മേക്കപ്പ് റൂമിലിരുത്തി ഷാരൂഖ് ഷൂട്ടിംഗിലേക്ക് കടന്നു. ഷൂട്ടിംഗ് പുലര്‍ച്ചെ രണ്ട് മണി വരെയായിരുന്നു നീണ്ടു പോയത്. ഷാരൂഖ് തിരികെ വരുമ്പോള്‍ കണ്ടത് മേക്കപ്പ് റൂമിലെ കസേരയിലിരുന്ന് ഉറങ്ങുന്ന ഗൗരിയെയാണ്.
കല്യാണ വേഷത്തിലിരുന്നായിരുന്നു ഗൗരി ഉറങ്ങിയിരുന്നത്. ഷാരൂഖിന്റെ കണ്ണുകള്‍ നിറയ്ക്കുന്നതായിരുന്നു ആ കാഴ്ച. തങ്ങളുടെ ആദ്യ രാത്രി അങ്ങനെ കുളമായത് ഷാരൂഖും ഗൗരിയും ഒരിക്കലും മറക്കില്ലെന്നുറപ്പാണ്. കാലം പിന്നിട്ടപ്പോള്‍ ഷാരൂഖ് ബോളിവുഡിന്റെ കിംഗ് ഖാന്‍ ആയി മാറിയപ്പോള്‍ നിര്‍മാതാവായി കൂടെ തന്നെ ഗൗരിയുമുണ്ട്. ഇരുവരും പലപ്പോഴും വേദികളില്‍ ഒരിമിച്ച് വരാറുണ്ട്. പരസ്യമായി തന്നെ തന്റെ പ്രിയതമയോടുള്ള പ്രണയം അദ്ദേഹം തുറന്നു കാണിക്കാറുമുണ്ട്.
അതേസമയം കരിയറില്‍ തിരികെ വരാനുള്ള ശ്രമത്തിലാണ് ഷാരൂഖ്. 2018ല്‍ പുറത്തിറങ്ങിയ സീറോ വന്‍ പരാജയമായതോടെ അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ ഇടവേള അവസാനിപ്പിച്ച് പുതിയ സിനിമയുടെ തിരക്കുകളിലേക്ക് കടന്നിരിക്കുകയാണ്. പഠാന്‍ ആണ് പുതിയ സിനിമ. ജോണ്‍ എബ്രഹാം, ദീപിക പദുക്കോണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. തന്റെ സിംഹാസനം തിരികെ നേടാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.
മലയാളം താണ്ടി തമിഴിലെത്തി, വലിയ രണ്ടു സിനിമകളുടെ ഭാഗമാവാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഐശ്വര്യ ലക്ഷ്മി. ധനുഷ് – കാർത്തിക് സുബ്ബരാജ് ടീമിനൊപ്പം ഐശ്വര്യ കൈകോർക്കുന്ന ‘ജഗമേ തന്തിരം’ എന്ന ചിത്രം നെറ്റ്ഫ്ളിക്സിൽ റിലീസിന് ഒരുങ്ങുകയാണ്. ഒപ്പം മണിരത്നത്തിന്റെ ‘പൊന്നിയിൻ സെൽവൻ’ എന്ന ചിത്രത്തിലേക്ക് സ്വപ്നസമാനമായ ഒരു അവസരം ലഭിച്ചതിന്റെ സന്തോഷവും ഐശ്വര്യ മറച്ചുവയ്ക്കുന്നില്ലട
“വളരെ മാജിക്കൽ ആയൊരു അനുഭവമാണിത്. ഒന്നരമാസത്തോളം ഞാൻ പൊന്നിയിൽ സെൽവന്റെ സെറ്റിൽ ചെലവഴിച്ചു. ആദ്യ മീറ്റിംഗിന് വേണ്ടി മണി സാർ എന്നെ വിളിച്ചപ്പോൾ മുതൽ തന്നെ ഞാൻ മുന്നൊരുക്കങ്ങൾ തുടങ്ങിയിരുന്നു. ഞാനിപ്പോൾ ചിത്രത്തിന്റെ അഞ്ചാമത്തെ, അവസാനത്തെ പാർട്ടിലാണ് നിൽക്കുന്നതെന്നത് അഭിമാനത്തോടെ തന്നെ പറയാനാവും. ‘ജഗമേ തന്തിര’ത്തിന് വേണ്ടി കൂട്ടിയ ശരീരഭാരം അൽപ്പമൊന്നു കുറയ്ക്കുകയല്ലാതെ ഈ സിനിമയ്ക്ക് വേണ്ടി അധികമൊന്നും ചെയ്യേണ്ടി വന്നില്ല. നീന്തലും ഭരതനാട്യവുമൊക്കെയായി തിരക്കേറിയ രണ്ടു മാസങ്ങളായിരുന്നു അത്, പക്ഷേ ഞാനത് ആസ്വദിച്ചു.”
ഷൂട്ടിംഗിനിടെ പലപ്പോഴും സംവിധായകൻ ഉദ്ദേശിച്ചത് പോലെ ചെയ്യാൻ പറ്റിയില്ലെങ്കിലും അധികം സമ്മർദ്ദം തരാതെയാണ് മണിരത്നം തന്റെ സീനുകൾ ചിത്രീകരിച്ചതെന്ന് ഐശ്വര്യ പറയുന്നു. “ഒരു സീൻ ഒരുപാട് തവണ ആവർത്തിച്ച് ചെയ്യേണ്ടി വരുമ്പോൾ ഞാൻ റോബോർട്ടിനെ പോലെയാവും, എനിക്ക് ശരിയായി പ്രവർത്തിക്കാൻ കഴിയില്ല. അദ്ദേഹത്തിന് അതു മനസ്സിലാവുകയും കുറച്ച് മാറ്റങ്ങളിലൂടെ എങ്ങനെ മികച്ച രീതിയിൽ എന്നെ കൊണ്ട് അഭിനയിപ്പിക്കാൻ സാധിക്കുമെന്നും അദ്ദേഹത്തിന് കൃത്യമായി അറിയാമായിരുന്നു. ”
“കോവിഡ് രണ്ടാം തരംഗമെത്തിയതോടെ ഷൂട്ട് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. മണി സാറിനൊപ്പം ജോലി ചെയ്യുക എന്നത് എന്നെ സംബന്ധിച്ച് ഏറ്റവും വലിയ കാര്യമാണ്. ഇതിനുശേഷം അഭിനയം നിർത്തേണ്ടി വന്നാലും എന്നെന്നും ഞാൻ സന്തോഷവതിയായിരിക്കും. എന്റെ ഏറ്റവും വന്യമായ സ്വപ്നങ്ങളിൽ പോലും ഇതു സംഭവിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല,
സോഷ്യൽ മീഡിയ ഇന്നേ വരെ കാണാത്ത തരത്തിലുള്ള താരത്തിന്റെ ചിത്രങ്ങളാണ് ഇന്ന് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയത്.മറ്റാരുടേയുമല്ല പ്രേഷകരുടെ ഇഷ്ട താരം സാനിയ ഇയ്യപ്പന്റെ മാലി ദ്വീപിലുള്ള ബർത്ഡേയ് ചിത്രങ്ങളാണ് ഇന്ന് സോഷ്യൽ മീഡിയയിലെ സംസാരം.സുഹൃത്തുക്കളോടൊപ്പം മാലി ദ്വീപിൽ അവധി ആഘോഷിക്കുന്ന താരം ഇതു വരെ പരീക്ഷിക്കാത്ത വേഷങ്ങളിലാണ് ആരാധകരെ ഞെട്ടിച്ചു കൊണ്ടിരിക്കുന്നത്.
മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന ഡാൻസ് റിയാലിറ്റി ഷോയിലൂടെ രംഗത്ത് വന്ന താരത്തിന്റെ ആദ്യ ചിത്രം സൂപ്പർ ഹിറ്റ് ആയി മാറിയ ക്യൂൻ ആണ്.ചുരുങ്ങിയ കാലം കൊണ്ടു തന്നെ പ്രേക്ഷക പ്രീതി നേടിയ ഈ 19 കാരിക്ക് ആരാധകരുടെ ഒരു വലിയ കൂട്ടം തന്നെ ഉണ്ടെന്നു പറയാം.ചുരുങ്ങിയ സമയം കൊണ്ടു തന്നെ 2 ലക്ഷം ലൈക്സ് നേടിയ താരത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച.
ചെയ്യുന്ന സിനിമകളിലെല്ലാം പ്രേക്ഷക സ്വീകാര്യത നേടുന്ന താരത്തിന്റെ അവസാനമായി ഇറങ്ങിയ ചിത്രമാണ് മമ്മൂട്ടിയും മഞ്ജു വാരിയരും നിറഞ്ഞഭിനയിച്ച ഹൊറർ ത്രില്ലെർ ” പ്രീസ്റ്റ് “.ഇൻസ്റ്റാഗ്രാം വഴി ഇട്ട വീഡിയോക്ക് ഒരു പാട് ആരാധകർ പെട്ടെന്നു തന്നെ അഭിപ്രായങ്ങൾ പങ്കു വെച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരം ശക്തമായ സിനിമ കഥാപാത്രങ്ങളിലൂടെയും മോഡലിംഗിലൂടെയും നർത്തകിയായും എല്ലാവരെയും ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്.മോഹൻലാൽ നായകനായ ലൂസിഫർ എന്ന ഹിറ്റ് ചിത്രമാണ് താരം അഭിനയിച്ച മറ്റൊരു ചിത്രം.
തന്റെ ചിത്രങ്ങള്‍ക്ക് പലപ്പോഴും മോശം കമന്റുകള്‍ ലഭിക്കാറുണ്ടെന്ന് നടി നിത്യ മേനോൻ. സോഷ്യല്‍ മീഡിയയില്‍ തന്റെ ചിത്രങ്ങള്‍ പങ്കുവെച്ചാല്‍ പലരും ശരീരത്തിന്റെ അളവെടുക്കലാണ് ആദ്യം ചെയ്യുന്നതെന്നാണ് താരം പറഞ്ഞു.
ചിലര്‍ സൈസ് ചോദിച്ച് ഇന്‍ബോക്സില്‍ വരും, മറ്റ് ചിലര്‍ സ്വകാര്യ ഭാഗങ്ങള്‍ അയയ്ക്കും. പക്ഷെ ഇതൊന്നും കാര്യമാക്കാറില്ല. ശരീരത്തെക്കാള്‍ അഭിനയത്തിനു പ്രാധാന്യം നല്‍കുന്നതു കൊണ്ടാണ് ഇതൊന്നും വലിയ വിഷയം അല്ലാതാകുന്നത്. അഭിനയത്തിന് പ്രാധാന്യം കൊടുക്കുന്നതിനാല്‍ തടിയെ കുറിച്ചും പൊക്കത്തെ കുറിച്ചും ചിന്തിക്കാറില്ലെന്ന് നിത്യ പറഞ്ഞു.
തനിക്കെതിരേ ബോഡി ഷെയ്മിങ് നടത്തുന്നവരെ താന്‍ ശ്രദ്ധിക്കാറില്ലെന്ന് മുന്‍പും നിത്യ തുറന്നു പറഞ്ഞിട്ടുണ്ട്. .
തമിഴ്‌നടനും ഡിഎംഡികെ അധ്യക്ഷനുമായ വിജയ്കാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുന്നു. കടുത്ത ശ്വാസതടസ്സത്തെ തുടര്‍ന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആരോഗ്യപരമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് കുറച്ചു വര്‍ഷങ്ങളായി പൊതുചടങ്ങുകളില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷം നേരിയ കോവിഡ് ലക്ഷണങ്ങളോടെ ചികില്‍സയിലായിരുന്നെങ്കിലും രോഗമുക്തി നേടിയിരുന്നു. പിന്നാലെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായത്.
മലയാളത്തിലെ മികച്ച അവതാരകരിൽ ഒരാളാണ് അശ്വതി ശ്രീകാന്ത്. തന്റെ അഭിപ്രായങ്ങൾ ഒരു മടിയും കൂടാതെ തുറന്നു പറയുന്ന അശ്വതി പലപ്പോഴും സൈബർ ആക്രമണങ്ങൾക്ക് ഇരയാക്കപ്പെടാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ തന്റെ ചിത്രത്തിന് നേരെ വന്ന ഒരു അശ്ലീല കമന്റിന് വായടപ്പിക്കുന്ന ഭാഷയിൽ തന്നെ മറുപടി നൽകിയിരിക്കുകയാണ് അശ്വതി.
ഫെയ്സ്ബുക്കിൽ പങ്കുവെച്ച അശ്വതിയുടെ ഒരു ചിത്രത്തിന് നേരെയായിരുന്നു ഒരാളുടെ അശ്ലീലം നിറഞ്ഞ കമന്റ്. ‘നിങ്ങളുടെ മാറിടം സൂപ്പർ ആണല്ലോ’ എന്നായിരുന്നു ഇയാൾ പരസ്യമായി കുറിച്ചത്. എന്നാൽ ഒട്ടും മടികൂടാതെ അയാൾക്ക് മുഖത്തടിക്കുന്ന മറുപടിയും അശ്വതി കൊടുത്തു.
സൂപ്പർ ആവണമല്ലോ…ഒരു കുഞ്ഞിനെ രണ്ടു കൊല്ലം പാലൂട്ടാൻ ഉള്ളതാണ്! ജീവൻ ഊറ്റി കൊടുക്കുന്നത് കൊണ്ട് തന്നെ താങ്കളുടെ അമ്മയുടേത് ഉൾപ്പെടെ ഞങ്ങൾ സകല പെണ്ണുങ്ങളുടെയും സൂപ്പർ തന്നെയാണ്…!!’ എന്നാണ് അശ്വതി കുറിച്ചത്.
മലയാളികൾ ഉൾപ്പെടെയുള്ള തെന്നിന്ത്യൻ പ്രേക്ഷകരുടെ മുഴുവൻ മനസ്സിലേക്ക് ചേക്കേറിയ നടിയാണ് സായി പല്ലവി. പ്രേമത്തിന് ശേഷം ഒരുപാട് മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ സായിക്ക് സാധിച്ചിട്ടുണ്ട്. മലയാളഭാഷ അതിർത്തികടന്ന് തെന്നിന്ത്യയിലും മുൻനിര നടിമാരിൽ ഒരാൾ ആയിരിക്കുകയാണ് താരമിന്ന്. ഇതിനിടെ തമിഴിലും തെലുങ്കിലും കന്നടയിലും ഒക്കെ താരം അഭിനയിക്കുകയുണ്ടായി.
കൃത്യമായ ഇടവേളകളിൽ മലയാള ചിത്രങ്ങളിലും നായികയായി താരം എത്തുന്നുണ്ട്. പ്രേമത്തിന് ശേഷം കലി എന്ന ചിത്രത്തിൽ ദുൽഖറിന് നായികയായി സായി എത്തിയിരുന്നു. അതിരൻ എന്ന ചിത്രത്തിൽ ഫഹദ് നായികയായും മികച്ച പ്രകടനം കാഴ്ചവെച്ചു സായി. എന്നാൽ ഇപ്പോൾ താരത്തിനെതിരെ വ്യാപക പരാതികളാണ് ഉയരുന്നത് എന്നാണ് റിപ്പോർട്ടുകൾ.
മിക്കവയും തെലുഗു, തമിഴ് സിനിമാ മേഖലയിൽ നിന്നുമാണ്. സെറ്റിൽ താരം വളരെ കടുത്ത നിബന്ധനകൾ വെക്കുന്നു എന്നാണ് അത്. സഹ താരങ്ങളും സംവിധായകരും നടിയുടെ ഈ പെരുമാറ്റം കൊണ്ട് വളരെ ബുദ്ധിമുട്ടുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു. ഒരു തെളിവ് ചിത്രത്തിൻറെ ഷൂട്ടിങ്ങിനിടെ താരത്തിന് പെരുമാറ്റം കാരണം നാനി സെറ്റിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. നാഗ ശൗര്യ എന്ന താരവും സായിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
വളരെ മോശമായിട്ടാണ് സെറ്റിൽ നടിയുടെ പെരുമാറ്റം. തെലുഗു സെറ്റിലെ എല്ലാവരെകാൾ വലുത് എന്ന ഭാവം ഉണ്ട് എന്ന് നാഗശൗര്യ പറഞ്ഞിരുന്നു. ഇപ്പോൾ മറ്റൊരു താരത്തിൻ്റെ പ്രതികരണമാണ് ശ്രദ്ധനേടുന്നത്. ഈ വേഷം ചെയ്യാൻ സായിയേക്കാൾ എന്തുകൊണ്ട് യോഗ്യ തന്നെയാണ് എന്ന് പറഞ്ഞിരിക്കുന്നത് സാക്ഷാൽ ചിയ്യാൻ വിക്രമാണ്. ഒരു അഭിമുഖത്തിലാണ് താരം ഇത് വെളിപ്പെടുത്തിയത്. വിക്രംമിൻ്റെ പുതിയ ചിത്രമായ സ്കെച്ചിൽ ആദ്യം സായിപല്ലവിയെയാണ് പരിഗണിച്ചത്. കരാർ ഒപ്പിട്ട ശേഷം അവസാന നിമിഷങ്ങളിൽ നടി പിൻമാറുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇതിൻറെ കാരണം വ്യക്തമല്ല.