ഐഡിയ സ്റ്റാർ സിംഗർ സീസൺ ഏഴിൽ മൽസരാർത്ഥിയായി എത്തി പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് ലക്ഷ്മി ജയൻ. മികച്ച ഗായിക എന്നതിലുപരി വയലിനിസ്റ്റ്, റേഡിയോ ജോക്കി, ടെലിവിഷൻ അവതാരക എന്നീ നിലകളിലും ലക്ഷ്മി അറിയപ്പെടുന്നു. ചെറിയ പ്രായത്തിൽ തന്നെ തന്റെ കരിയർ ജീവിതം ആരംഭിച്ച താരം ഏഷ്യാനെറ്റിലെ ബിഗ് ബോസിൽ മത്സരത്തിയായി എത്തിയപ്പോൾ നടത്തിയ ചില തുറന്നു പറച്ചിലുകളിലൂടെ ശ്രദ്ധ നേടിയിരുന്നു. വ്യത്യസ്തമായ ശബ്ദങ്ങളിലൂടെ ഗാനമാലപിക്കാനുള്ള കഴിവ് ലക്ഷ്മിക്കുണ്ട്. ചെറിയ പ്രായത്തിൽ വിവാഹിതയായ താരത്തിന്റെ വിവാഹ ജീവിതം പരാജയമായിരുന്നു. ഇപ്പോൾ മകനും അമ്മയ്ക്കുമൊപ്പമാണ് താരം കഴിയുന്നത്.
തന്റെ ജീവിതത്തിലേക്ക് ഭർത്താവ് വന്നത് ഒരുപാട് നന്മകൾകൊണ്ടായിരുന്നെന്ന് ലക്ഷ്മി പറയുന്നു. അയാൾ തന്റെ ജീവിതത്തിലേക്ക് വന്നില്ലായിരുന്നെങ്കിൽ ഇന്നു കാണുന്ന താൻ ഉണ്ടാകില്ലായിരുന്നു. താൻ കലാരംഗത് നിൽക്കുന്നത് അയാൾക്ക് ഇഷ്ടമായിരുന്നില്ല. താൻ നല്ലൊരു പാട്ടുകാരിയാണെങ്കിൽ ചിത്രച്ചേച്ചിയെ പോലെ സ്റ്റേജിൽ നല്ല പാട്ടുകൾ പാടി കഴിവ് തെളിയിക്കണം എന്നായിരുന്നു അയാൾ തന്നോട് പറഞ്ഞത്. തന്നെ സപ്പോർട്ട് ചെയ്യാൻ വേണ്ടിയാണ് ഇങ്ങനെയൊക്കെ പറയുന്നത് എന്നാണ് താൻ ആദ്യം കരുതിയിരുന്നത്. അങ്ങനെ താൻ ഭർത്താവിനെ ഇമ്പ്രെസ്സ് ചെയ്യിക്കാൻ വേണ്ടി പാട്ടൊക്കെ പാടി തുടങ്ങി. അങ്ങനെ തനിക്ക് ഒരു റിയാലിറ്റി ഷോയിൽ രണ്ടാം സ്ഥാനം കിട്ടിയെന്ന് ലക്ഷ്മി പറയുന്നു.
അതിനുശേഷമാണ് അയാൾ ആദ്യമായി തനിക്ക് വക്കീൽ നോട്ടീസ് അയക്കുന്നത്. അതിൽ എഴുതിയിരിക്കുന്നത് വെറും അനാവശ്യമായിട്ടുള്ള കാര്യങ്ങളായിരുന്നു. താൻ കുഞ്ഞിനെ കളയാൻ ശ്രമിച്ചു. ഛായ ഇട്ടുകൊടുത്തില്ല അങ്ങനെയുള്ള ചെറിയ കാര്യങ്ങളായിരുന്നു അതിൽ ഉണ്ടായിരുന്നത്. അത് കണ്ടാൽ തോന്നും ചൂരലിൽ രണ്ടെണ്ണം കൊടുക്കാൻ. ആ സമയത്ത് തനിക്ക് ഡിപ്രെഷൻ വന്നുവെന്ന് താരം പറയുന്നു. ഭാഗ്യത്തിന് തനിക്ക് തന്നെ തിരിച്ചറിയാൻ പറ്റിയിരുന്നു. പക്ഷെ ആരോടും മിണ്ടാൻ സാധിച്ചിരുന്നില്ല. ഇതിനിടെ ആ വയലിനെടുത്തു വായിക്കാൻ തന്റെ ചിറ്റ പറഞ്ഞു.
അങ്ങനെ താൻ വയലിൻ വായിച്ചു തുടങ്ങുകയും പ്രോഗ്രാമുകൾ ചെയ്യാനും തുടങ്ങി. പിന്നീട് എല്ലാം നല്ലതായി തുടങ്ങി. തന്റെ ജീവിതത്തിലേക്ക് ആ മനുഷ്യൻ വന്നില്ലായിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നെന്ന് ലക്ഷ്മി പറയുന്നു. ഇപ്പോൾ തനിക്ക് ഒറ്റയ്ക്ക് ജീവിക്കാനും യാത്ര ചെയ്യാനും ഏത് കാര്യവും നേരിടാനും സാധിച്ചു. അതിനാൽ അദ്ദേഹത്തോട് താൻ വളരെയധികം കടപ്പെട്ടിരികുനെന്നു താരം പറയുന്നു.
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ നനഞ്ഞ തുടക്കമാണ് കേരള സ്‌ട്രൈക്കേഴ്‌സിന്റെത്. നടന്ന രണ്ട് മത്സരങ്ങളിലും കേരള സ്‌ട്രൈക്കേഴ്‌സ് പരാജയപ്പെട്ടിരുന്നു. ജയ്പൂരിലായിരുന്നു കേരള സ്‌ട്രൈക്കേഴ്‌സിന്റ കഴിഞ്ഞ മത്സരം. മത്സരത്തിന് ശേഷമുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്.
കുഞ്ചാക്കോ ബോബനോട് ഓട്ടോഗ്രാഫ് ചോദിക്കുന്ന ആരാധകരുടെ വീഡിയോയാണ് വൈറലാകുന്നത്. മത്സരം ജയ്പൂരിലായത് കൊണ്ടു തന്നെ ‘എന്നെ നിങ്ങള്‍ക്കറിയാമോ’ എന്ന് ചോദിച്ചു കൊണ്ടാണ താരം ഓട്ടോഗ്രാഫ് നല്‍കുന്നത്.
കുറച്ചു ആളുകള്‍ക്ക് ഓട്ടോഗ്രാഫ് നല്‍കിയ ശേഷം ഞങ്ങള്‍ മലയാളികളാണെന്ന് ഒരു കൂട്ടം ആരാധകര്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. രസകരമായ വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. അതേസമയം, ആദ്യ മത്സരത്തില്‍ സ്റ്റാന്‍ഡിംഗ് ക്യാപ്റ്റനായി ഉണ്ണി മുകുന്ദന്‍ ആണ് എത്തിയത്.
തെലുങ്ക് വാരിയേഴ്‌സിനോടുള്ള മത്സരത്തില്‍ 64 റണ്‍സിന് ആയിരുന്നു കേരള സ്‌ട്രൈക്കേഴ്‌സ് പരാജയപ്പെട്ടത്. രണ്ടാമത്തെ മത്സരത്തില്‍ കുഞ്ചാക്കോ ബോബന്‍ എത്തിയിരുന്നു. എന്നാല്‍ കര്‍ണാടക ബുള്‍ഡോസേഴ്‌സുമായുള്ള മത്സരത്തില്‍ പരാജയം ഏറ്റുവാങ്ങുകയായിരുന്നു.
View this post on Instagram
വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പ്രതിനായക കഥാപാത്രമാക്കി രാമസിംഹന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘1921 പുഴ മുതല്‍ പുഴ വരെ’. ഷൂട്ടിംഗിന് മുന്‍പ് തന്നെ ചിത്രം വിവാദങ്ങളില്‍ നിറഞ്ഞിരുന്നു. ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം നാളെ തിയേറ്ററുകളിലെത്തും.
രാമസിംഹൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഇപ്പോൾ ഇതാ ചിത്രം തിയേറ്ററിൽ കാണണമെങ്കിൽ തിരിച്ചറിയൽ കാർഡ് വേണമെന്ന് അറിയിച്ചിരിക്കുകയാണ് പ്രമുഖ ബുക്കിംഗ് ആപ്പായ ബുക്ക് മൈ ഷോ. തിരിച്ചറിയൽ കാർഡ് ഇല്ലാത്തവരെ തിയേറ്ററില്‍ കയറ്റില്ലെന്നും ടിക്കറ്റിന് മുടക്കിയ പണം തിരികെ ലഭിക്കില്ലെന്നും ബുക്ക് മൈ ഷോ ആപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മമധര്‍മ്മ എന്ന ജനകീയ കൂട്ടായ്മ രൂപീകരിച്ച് ജനങ്ങളില്‍ നിന്ന് പണം സംഭാവനയായി സ്വീകരിച്ചാണ് ചിത്രം നിര്‍മ്മിച്ചത്. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായി തലൈവാസല്‍ വിജയ് ആണ് വേഷമിടുന്നത്. ജോയ് മാത്യു, ആര്‍എല്‍വി രാമകൃഷ്ണന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
1921 മാപ്പിള ലഹളയിൽ കൊല്ലപ്പെട്ടവർക്ക് ബലിയർപ്പിച്ച് രാമസിംഹൻ അബൂബക്കർ
1921-ലെ മാപ്പിള ലഹളയിൽ കൊല്ലപ്പെട്ടവർക്ക് സമൂഹ ബലി അർപ്പിച്ച് സംവിധായകൻ രാമസിംഹൻ അബൂബക്കർ. പുതിയ ചിത്രം ‘ 1921: പുഴ മുതല്‍ പുഴ വരെ’ മാർച്ച് മൂന്നിന് റിലീസ് ആകുന്നതിന് മുൻപാണ് ബലി അർപ്പിചിരിക്കുന്നത്. 1921ലെ ആത്മാക്കൾക്ക് 2021ൽ ബലിയിട്ട് തുടങ്ങിയതാണ് മമധർമ്മ ഇന്ന് ഞാനവർക്ക് അർപ്പിക്കുന്നത് ഒരു സമൂഹ ബലിയാണ്, ലോകത്തിന്റെ എല്ലാ കോണിൽ നിന്നും അവർക്ക് ലഭിച്ച ഒരുരുള ചോറ് അതാണ് 1921 പുഴമുതൽ പുഴവരെ. പൂർവ്വികർക്ക് നൽകാനുള്ള. മഹത്തായ ബലിയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
”1921ലെ ആത്മാക്കൾക്ക് 2021ൽ ബലിയിട്ട് തുടങ്ങിയതാണ് മമധർമ്മ ഇന്ന് ഞാനവർക്ക് അർപ്പിക്കുന്നത് ഒരു സമൂഹ ബലിയാണ്, ലോകത്തിന്റെ എല്ലാ കോണിൽ നിന്നും അവർക്ക് ലഭിച്ച ഒരുരുള ചോറ് അതാണ് 1921 പുഴമുതൽ പുഴവരെ…. ആ അർപ്പണത്തിൽ നിങ്ങളും പങ്കാളികളാവുക… ഇത് പൂർവ്വികർക്ക് നൽകാനുള്ള മഹത്തായ ബലിയാണ്… ഓർക്കണം… ഓർമ്മിപ്പിക്കണം ചങ്കു വെട്ടി… വെട്ടിച്ചിറ.. ഇതൊക്കെ ചരിത്രത്തിന്റെ ശേഷിപ്പുകളാണ്… തുവ്വൂരിൽ നാഗാളിക്കാവിൽ, പുഴമുതൽ പുഴവരെയിൽ ബലിയാടായവരെ.. നിങ്ങൾക്കുള്ള ഒരു തർപ്പണമാണ്… നിലവിളിച്ചവർക്കുള്ള തർപ്പണം.. മമധർമ്മ… ഇനി ഞാനൊന്നുറങ്ങട്ടെ”
‘മമ ധര്‍മ്മ’യെന്ന ബാനറിലൂടെ ക്രൗഡ് ഫണ്ടിംഗ് വഴിയാണ് രാമസിംഹന്‍ ഈ ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ ചിത്രീകരണം 2021 ഫെബ്രുവരി 20ന് വയനാട്ടിലാണ് ആരംഭിച്ചത്. ചിത്രത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷത്തില്‍ എത്തുന്നത് തലൈവാസല്‍ വിജയ് ആണ്. ജോയ് മാത്യുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അതേസമയം സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ഏഴ് കട്ടുകള്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നതായും സംവിധായകന്‍ അറിയിച്ചിരുന്നു.
1921ലെ മലബാറിന്റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് രാമസിംഹനും തന്‍റെ സിനിമ പ്രഖ്യാപിച്ചത്. എന്നാല്‍ തങ്ങള്‍ ചെയ്യാനിരുന്ന സിനിമയില്‍ നിന്ന് ആഷിക് അബുവും പൃഥ്വിരാജും പിന്മാറിയിരുന്നു. നിര്‍മ്മാതാവുമായുള്ള അഭിപ്രായഭിന്നതയാണ് കാരണമായി ആഷിക് അബു പറഞ്ഞത്. അതേസമയം പുതിയ സംവിധായകനെയും താരങ്ങളെയും വച്ച് ‘വാരിയംകുന്നന്‍’ രണ്ട് ഭാഗങ്ങളിലായി നിര്‍മ്മിക്കുമെന്ന് നിര്‍മ്മാതാക്കളായ കോംപസ് മൂവീസ് അറിയിച്ചിരുന്നു.
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നൈല ഉഷ. അഭിനേത്രിയായും റേഡിയോ അവതാരകയായും പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. കുഞ്ഞനന്തന്റെ കട, പുണ്യാളൻ അഗർഭതീസ്, പൊറിഞ്ചുമറിയം ജോസ്, ഫയർമാൻ, പത്തേമാരി, തുടങ്ങിയ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. ദുബായിൽ സ്ഥിതി ചെയ്യുന്ന ഒരു വലിയ മീഡിയ കമ്പനിക്ക് കീഴിൽ റെഡിയോ ജോക്കിയായി ജോലി ചെയ്യുന്നതിനിടയിലാണ് താരം അഭിനയ രംഗത്തെത്തുന്നത്. പാപ്പൻ, പ്രിയൻ ഓട്ടത്തിലാണ് എന്നിവയാണ് നൈല അഭിനയിച്ച ഏറ്റവും പുതിയ ചിത്രങ്ങൾ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ പുത്തൻ ചിത്രങ്ങളും വിശേഷങ്ങളും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. പലപ്പോഴും നിരവധി വിമര്ശനങ്ങൾക്കും ഇടയായിട്ടുണ്ട് താരം.
ഇപ്പോഴിതാ നൈല ഉഷ പറഞ്ഞ ചില വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. താൻ മരിക്കുന്ന സമയത്ത് തന്റെ ബാങ്ക് ബാലൻസ് പൂജ്യമായിരിക്കണം. ഒരു രൂപ പോലും വേറെ ആരും അവർക്ക് ഇഷ്ടമുള്ളപോലെ സ്പെൻഡ് ചെയ്യാൻ ഇട്ടിട്ടു പോകാൻ പാടില്ല എന്നാണ് താരം പറയുന്നത്. ഒരിക്കലും താൻ തന്റെ മക്കളെ സപ്പോർട്ട് ചെയ്യില്ല. അവർക്ക് വേണ്ടത് അവർ അധ്വാനിച്ചുണ്ടാക്കട്ടെ. എന്നാൽ ഒരുപാട് പേർ താരത്തിന്റ വാക്കുകളെ വിമർശിച്ചിരിക്കുകയാണ്.
മക്കൾക്ക് വേണ്ടി എന്തെങ്കിലും ആയകാലത് ഉണ്ടാക്കി വെക്കണം അല്ലെങ്കിൽ മക്കളെ ഉണ്ടാക്കരുത്. നിന്റെ വീട്ടുകാർ ഇങ്ങനെയൊക്കെ ചിന്തിച്ചിരുന്നെങ്കിൽ നീയിപ്പോ വീട്ടുവേല ചെയ്‌തോ ഏതെങ്കിലും ഗാർമെൻസിൽ പോയി ജോലിചെയ്‌തോ ജീവിതം തള്ളിനീക്കിയേനെ. ബാങ്ക് ബാലൻസ് ഒക്കെ എടുത്ത് സ്ഥലവും ഫ്ലാറ്റൊക്കെ മക്കൾക്ക് വേണ്ടി വാങ്ങി വച്ചിട്ടായിരിക്കും അവർ മരിക്കുന്നത്. ഇതൊക്കെ കണ്ട് നിങ്ങൾ ആരും മക്കൾക്ക് വേണ്ടി ഒന്നും സമ്പാദിക്കാതിരിക്കാരുത്. എന്നിങ്ങനെയാണ് കമന്റ്കൾ.
അവതരികയായി പിന്നീട് സിനിമയിലെത്തിയ താരമാണ് അനുമോൾ. ഇവൻ മേഘ രൂപൻ എന്ന ചിത്രത്തിലൂടെയാണ് അനുമോൾ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. തുടർന്ന് അകം,പ്രേമസൂത്രം,പാപം ചെയ്യാത്തവർ കല്ലെറിയട്ടെ,ഞാൻ,ചായില്യം,അമീബ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. 2013 ൽ പുറത്തിറങ്ങിയ വെടിവഴിപാട് എന്ന ചിത്രത്തിലൂടെയാണ് അനുമോൾ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.
അനുമോളുടെ പുതിയ വെബ് സീരിസിന്റെ വിശേഷങ്ങൾ പറയുന്നതിനൊപ്പം യഥാർത്ഥ ജീവിതത്തിൽ നടന്ന കാര്യങ്ങൾ പ്രേക്ഷകർക്കായി പങ്കുവെച്ചിരിക്കുകയാണ് താരം. അയാലി എന്ന വെബ് സീരിസിൽ കാണിച്ചിരിക്കുന്നത് യഥാർത്ഥ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണെന്ന് അനുമോൾ പറയുന്നു. പ്രായപൂർത്തിയായ ശേഷം സ്കൂളിൽ പോകാൻ പറ്റാത്ത പെൺകുട്ടിയുടെ ജീവിതമാണ് വെബ്‌സീരിസിൽ കാണിക്കുന്നത്.
ആദ്യമായി ആർത്തവമുണ്ടായപ്പോൾ തനിക്ക് ബ്ലഡ് ക്യാൻസർ ആണെന്നാണ് കരുതിയത്. എന്താണ് ആർത്തവമെന്ന് അമ്മ തനിക്ക് പറഞ്ഞ് തന്നിട്ടില്ലായിരുന്നു. എന്നാൽ ഈ വെബ്‌സീരിസ് ഭാവിയിൽ അമ്മമാർക്ക് ഒരു റഫറൻസ് ആയിരിക്കുമെന്ന് അനുമോൾ പറയുന്നു. തന്നോട് അമ്മ ആർത്തവത്തെ കുറിച്ച് പറയാത്തത് മടികൊണ്ടായിരിക്കുമെന്നും അനുമോൾ പറയുന്നു. ആർത്തവത്തെ കുറിച്ച് സ്‌കൂളിൽ നിന്ന് കുട്ടികൾക്കിടയിൽ നിന്നാണ് താൻ കേട്ടിട്ടുള്ളത് പക്ഷെ അത് അന്ന് മനസിലായിരുന്നില്ലെന്നും അനുമോൾ പറയുന്നു.
വരാപ്പുഴ മുട്ടിനകത്ത് പടക്ക നിര്‍മാണശാലയിലെ സ്‌ഫോടന സ്ഥലത്ത് നിന്നും താന്‍ രക്ഷപ്പെട്ടത് മിനിറ്റുകളുടെ വ്യത്യാസത്തിലാണെന്ന് നടന്‍ ധർമ്മജൻ. സുഹൃത്തിനെ കാണാനെത്തി അവിടെ നിന്നു സംസാരിച്ചു മടങ്ങി ഏതാനും നിമിഷങ്ങൾക്ക് ഉള്ളിൽ ആയിരുന്നു സ്‌ഫോടനം.
‘ഞങ്ങള്‍ എപ്പോഴും ഇരുന്ന് വര്‍ത്തമാനം പറയുന്ന വീട്. അത് തകര്‍ന്നു തരിപ്പണമായി. എന്റെ വളരെയടുത്ത സുഹൃത്തിന്റെ ചേട്ടനും അനിയനും ചേര്‍ന്ന് നടത്തുന്ന കടയാണ് സ്ഫോടനത്തില്‍ തകര്‍ന്നത്. ഞങ്ങള്‍ എപ്പോഴും വന്നിരിക്കുന്ന സ്ഥലമാണ്. രണ്ട് മിനിറ്റിന്റെ വ്യത്യാസത്തിലാണ് ഞാന്‍ രക്ഷപ്പെട്ടത്. ഇവിടുള്ള വെടിക്കെട്ടുകള്‍ എല്ലാം നടത്തുന്ന ആള്‍ക്കാരാണ് ഇവര്‍. ലൈസന്‍സ് ഉള്ളവരാണ്. പക്ഷേ, ഇത്രയും ഇടുങ്ങിയ ഒരു സ്ഥലത്ത് പ്രവര്‍ത്തിക്കുന്നു എന്നതാണ് പ്രശ്നം. അവര്‍ ഇവിടെ നിന്നും മാറാന്‍ ഇരിക്കുകയായിരുന്നു. പാലക്കാട്ടേയ്ക്ക് മാറാന്‍ ഇരുന്ന സമയത്താണ് ദുരന്തം ഉണ്ടായത്’- ധർമ്മജൻ പറഞ്ഞു.
നാടിനെ നടുക്കിയ വരാപ്പുഴ മുട്ടിനകത്തെ പടക്ക സംഭരണ ശാലയിലെ പൊട്ടിത്തെറിയില്‍ അന്വേഷണം ശക്തമാക്കുകയാണ് പൊലീസ്. ഒരാളുടെ മരണത്തിനും മൂന്നു കുട്ടികളടക്കം ഏഴു പേരുടെ പരിക്കിനും ഇടയാക്കിയ അപകടത്തില്‍ സമീപത്തുള്ള 50 ലേറെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. പടക്കശാലയുടെ ഉടമയായ വരാപ്പുഴ മുട്ടിനകം ഈരയിൽ ആൻസണിന്റെ സഹോദരൻ ഡേവിസ് (51) ആണ് മരിച്ചത്. സ്ഫോടനം നടക്കുമ്പോള്‍ കടയ്ക്കുള്ളില്‍ തന്നെയുണ്ടായിരുന്ന ഡേവിഡിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.
ആദ്യ സ്ഫോടനത്തിന് പിന്നാലെ തുടർ സ്ഫോടനങ്ങളും നടന്നു. വരാപ്പുഴയില്‍ നിന്നു പോലീസും ഏലൂരില്‍ നിന്നു അഗ്‌നശമന സേനയും ആദ്യം സ്ഥലത്തെത്തി തീയണയ്ക്കാന്‍ നടത്തിയ ശ്രമം ഫലം കണ്ടില്ല. തുടർ സ്ഫോടനങ്ങളായിരുന്നു രക്ഷാപ്രവർത്തനം വൈകാന്‍ ഇടയാക്കിയത്.
കഴിഞ്ഞദിവസം വാരനാട് ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് നടന്ന ഗാനമേള കഴിഞ്ഞ് ഗായകൻ വിനീത് ശ്രീനിവാസൻ ഓടി കാറിൽ കയറുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു. ഗാനമേള മോശമായതിനാൽ വിനീതിനെ ഓടിക്കുകയായിരുന്നു എന്ന പ്രചാരണം വരെ ഇതിനിടെ സോഷ്യൽമീഡിയയിൽ നടന്നു.
യഥാർഥത്തിൽ ആൾക്കൂട്ടത്തെ നിയന്ത്രിക്കാനാകാതെ വന്നതോടെ വിനീത് പെട്ടെന്ന് തന്നെ കാറിൽ എത്താനായി സ്റ്റേജിൽ നിന്നും അകലെ നിർത്തിയ കാറിലേക്ക് ഓടുകയായിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് വിനീത് ശ്രീനിവാസൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
വിനീത് ശ്രീനിവാസന്റെ കുറിപ്പ്:
വാരനാട് ക്ഷേത്രത്തിൽ നടന്ന ഗാനമേള സംബന്ധിച്ച് ഒരുപാടു വാർത്തകളും വീഡിയോസും വന്നതുകൊണ്ടാണ് ഇതെഴുതുന്നത്. അടുത്ത കാലത്ത് ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ചു പാടിയ ഒരു വേദിയായിരുന്നു അത്. പ്രോഗ്രാമിന്റെ അവസാനഘട്ടത്തിൽ,അനിയന്ത്രിതമായ ജനതിരക്കു കാരണം ഗാനമേള അവസാനിപ്പിച്ച് പുറത്തു കടക്കേണ്ട ഒരു സാഹചര്യം ഉണ്ടായി. ക്ഷേത്ര പരിസരത്ത് വണ്ടികയറ്റാൻ നിർവാഹമില്ലാത്തതുകൊണ്ട്, വണ്ടി വരെ അൽപദൂരം ഓടേണ്ടിവന്നു. അല്ലാതെ ആരും ഒരുതരത്തിലുമുള്ള ദേഹോപദ്രവം ഉണ്ടാക്കിയിട്ടില്ല. പരിപാടി അവസാനിക്കുന്നതുവരെ, ഓരോ പാട്ടും എന്നോടൊപ്പം ഏറ്റുപാടിയ സഹൃദയരായ വാരനാട്ടുകാരാണ് ഇപ്പോഴും മനസ്സുമുഴുവൻ.ഒരു കലാകാരന് ഇതിനപ്പുറം എന്താണ് വേണ്ടത്.
സിനിമ പിന്നണി ഗായകനായി ഇതെന്റെ ഇരുപതാം വർഷമാണ്.രണ്ടാം തവണയാണ് വാരനാട് പ്രോഗ്രാമിന് വരുന്നത്. ഇനിയും വിളിച്ചാൽ, ഇനിയും വരും! ??
ഗായികയായി അഭിനയരംഗത്തെത്തിയ താരമാണ് മഡോണ സെബാസ്റ്റ്യൻ. താരത്തിന്റെ ആദ്യ ചിത്രമായ പ്രേമത്തിൽ സെലിൻ ജോർജ് എന്ന കഥാപാത്രമായി പ്രേക്ഷകർ ശ്രദ്ധ നേടുവാൻ മഡോണയ്ക്ക് സാധിച്ചു. പിന്നീട് മലയാളത്തിൽ ചുരുക്കം ചില ചിത്രങ്ങളിൽ അഭിനയിച്ച താരം തമിഴിൽ കാതലും കടന്തു പോകും, കൊമ്പുവച്ച സിങ്കഡാ, കാവൻ, ശ്യാം സിങ് റോയ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. പ്രേമത്തിന് ശേഷം മലയാളത്തിൽ കിങ് ലയർ, ഇബിലീസ് എന്നിങ്ങനെ രണ്ട് സിനിമകളിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളു. സംവിധായകരെ അനുസരിക്കാത്ത അഹങ്കാരമുള്ള നടിയാണ് മഡോണ എന്നുള്ള വിമർശനം ഒരിക്കൽ താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. അതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണിപ്പോൾ താരം.
ഒരിക്കലും ചുംബന രംഗങ്ങളിൽ താൻ അഭിനയിക്കില്ല. തനിക്ക് അഭിനയിക്കുന്ന ചിത്രങ്ങളിലൊക്കെ നായകനെ ചുംബിക്കാനുള്ള രംഗങ്ങൾ ഉണ്ടായിരുന്നു. അത് കഥാപാത്രത്തിന് അനിവാര്യമാണെന്ന് പറഞ്ഞ് പല സംവിധായകരും തന്നെ നിർബന്ധിക്കാറുണ്ടെന്ന് താരം പറയുന്നു. പക്ഷെ താൻ അതിന് വഴങ്ങാത്തതുകൊണ്ട് പ്രശനങ്ങൾ ഉണ്ടായെന്നാണ് മഡോണ പറയുന്നത്. അഭിനയം എന്നുപറഞ്ഞു മറ്റ് പുരുഷനെ ചുംബിക്കാനും കെട്ടിപ്പിടിക്കാനും കിടക്ക പങ്കിടാനും താൻ തയ്യാറല്ല. അത്തരം സിനിമകളിൽ നിന്നും താൻ പിന്മാറുകയാണ് ചെയ്യുന്നതെന്ന് താരം പറയുന്നു.
സിനിമയില്ലെങ്കിലും പെട്രോൾ പമ്പിൽ പെട്രോൾ അടിച്ചെങ്കിലും താൻ ജീവിക്കും. സിനിമയിൽ നിന്നാണ് തനിക്ക് ഒരു വീടും ജീവിതവും ഉണ്ടായത്. അക്കാര്യത്തിൽ താൻ സിനിമയോട് കടപ്പെട്ടിരിക്കുന്നു. സ്വന്തം മനസമാധാനം കളഞ്ഞു നമ്മുടെ മനസ്സിലേക്ക് എന്തിനാണ് മറ്റൊരാളെ കയറ്റുന്നത്. ഇനി കോംപ്രമൈസ് ചെയ്താലേ സിനിമ ലഭിക്കുകയുള്ളു എന്നാണെങ്കിൽ താൻ സിനിമകൾ ചെയ്യുന്നില്ലെന്നാണ് മഡോണ പറയുന്നത്.
ആരാധകരെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയ ഒരു മരണമാണ് നടി സുബി സുരേഷിന്റെത്. കരൾ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയവെയാണ് സുബിയുടെ മരണം സംഭവിച്ചത്. സുബി സുരേഷിന്റെ മരണത്തിനു പിന്നാലെ ശാന്തിവിള ദിനേശ് പങ്കിട്ട വീഡിയോ വൈറലാവുന്നു.
ശാന്തിവിള ദിനേഷിന്റെ വാക്കുകൾ:
”കരൾ രോഗബാധിതയായ സുബി മരിച്ചപ്പോൾ അദ്ദേഹത്തിന്റെ ഡോക്ടർ പറഞ്ഞത് കരൾ രോഗത്തെ നിസാരമായി കാണരുതെന്നാണ്. അങ്ങനെ കണ്ടതാണ് സുബിയുടെ മരണത്തിനിടയാക്കിയത്. ആ ഡോക്ടർ പറഞ്ഞ വാചകങ്ങൾ എന്റെ മനസ്സിൽ തന്നെ കിടന്നു. മദ്യത്തിൽ മുങ്ങിക്കുളിക്കുന്ന ഒരു സമൂഹമുണ്ട്.
അതിന്റെ തോത് നോക്കിയപ്പോൾ എനിക്ക് തോന്നിയത് സിനിമയിലാണ് ഏറ്റവും കൂടുതൽ കരൾ രോഗികളുടെ ബാഹുല്യമുള്ളതെന്ന്. സിനിമാക്കാരിൽ ഭൂരിഭാഗം പേരും മദ്യത്തിന് അടിമപ്പെട്ടവരാണെന്ന് എനിക്ക് തോന്നി. സിനിമാക്കാരിൽ നിരവധി പേർ കരൾ രോഗം കൊണ്ട് കഷ്ടപ്പെട്ടവരാണ്’ ‘മൂന്ന് തലമുറയ്ക്കുള്ള കരൾ തന്നാണ് ദൈവം മനുഷ്യനെ വിട്ടത്. കലാകാരൻമാർക്ക് അച്ചടക്കമാെക്കെ വരേണ്ട കാലമാണെന്ന് കരൾ രോഗം കൊണ്ട് അസുഖ ബാധിതരായ ആളുകൾ നമ്മളെ ഓർമ്മിപ്പിക്കുന്നു’
ശ്രീനാഥ് 54ാമത്തെ വയസ്സിൽ മരിച്ചു. മദ്യം തന്നെയാണ് അദ്ദേഹത്തെ കൊന്നത്. വയലാറിന് ശേഷം വിപ്ലവ ഗാനങ്ങൾ എഴുതിയ അനിൽ പനച്ചൂരാൻ 46ാം വയസ്സിൽ മരിച്ചു’ ‘രാജൻ പി ദേവ് എന്റെ സിനിമയുടെ സെറ്റിൽ വെച്ചാണ് രോഗബാധിതനായി ആശുപത്രിയിലാവുന്നത്. നരേന്ദ്രപ്രസാദിന്റെ റൂമിലായിരുന്നു ഷൂട്ട് കഴിഞ്ഞാൽ പുസ്തകം വായിക്കാൻ ഞാൻ പോവാറ്. 57ാം വയസ്സിൽ മരിച്ചു. സിനിമയിൽ വന്നില്ലായിരുന്നെെങ്കിൽ പ്രസാദ് സാർ കുറേക്കാലം കൂടി ജീവിച്ചേനെയെന്ന് തോന്നുന്നു. സിനിമയുടെ പള പളപ്പ് വഴി തെറ്റിച്ച ചുരുക്കം പേരിലാെരാളാണ് പ്രസാദ്. മമ്മൂട്ടിക്ക് അവസരങ്ങൾ വാങ്ങിക്കൊടുത്ത രതീഷ് അവസാനം മദ്യത്തിന് അടിമയായി വേറൊന്നും ചെയ്യാൻ താൽപര്യമില്ലാതെ മരിച്ചു. അദ്ദേഹം ഷൂട്ട് ചെയ്ത സിനിമ പോലും എങ്ങനെ ഷൂട്ട് ചെയ്യാതിരിക്കാം എന്ന് റിസേർച്ച് ചെയ്ത കുഴിമടിയനായിരുന്നു രതീഷ്. 48ാമത്തെ വയസ്സിൽ മരിച്ചു.
ആരോഗ്യദൃഡഗാത്രനായല്ലേ കലാഭവൻ മണി സിനിമയിൽ വന്നത്. മരിക്കുന്ന കാലത്ത് അദ്ദേഹത്തിന്റെ രൂപം നിങ്ങൾ കണ്ടിട്ടില്ലേ. മണിയുടെ കാര്യമാലോചിക്കുമ്പോൾ ഭയങ്കര സങ്കടം തോന്നും. 45ാമത്തെ വയസ്സിൽ മരിച്ചു. എത്ര കാലം മണി ഇവിടെ നിൽക്കേണ്ടതാണ്. മുരളി നന്നായി യോഗ ചെയ്യും, മദ്യപിക്കും. അദ്ദേഹം കമ്മ്യൂണിസ്റ്റ്കാരനാണ്. ഒപ്പം മൂകാംബികയുടെ ഭക്തനും. എപ്പോഴും ചുവന്ന കുറി തൊടും. യോഗയും മദ്യവും ഒരുമിച്ച് കൊണ്ട്പോയി. മദ്യം തന്നെയാണ് മുരളിചേട്ടനെ അകാലത്തിൽ കൊണ്ട്പോയത്’-
സീരിയൽ രംഗത്ത് നിന്ന് ചലച്ചിത്ര മേഖലയിലേക്കെത്തിയ താരമാണ് മഞ്ജു പിള്ള. ഹാസ്യ കഥാപാത്രമായും നായികയായും പ്രേക്ഷക ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മിസ്റ്റർ ബട്ട്ലർ, ഇരട്ടക്കുട്ടികളുടെ അച്ഛൻ, മഴയത്തും മുൻപേ, ഹോം, ടീച്ചർ, തുടങ്ങി ഒരുപാട് ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.
മഞ്ജുവിന്റെ ഹോം എന്ന ചിത്രത്തിലെ കുട്ടിയമ്മ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന തട്ടീം മുട്ടീം എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ പ്രേക്ഷക ശ്രദ്ധനേടിയത്.
ഇപ്പോഴിതാ കൽപ്പനയും ഫിലോമിനയുമൊക്കെ വിട്ടുപോയ സ്പേസ് മഞ്ജുവിന് കിട്ടിയാൽ എന്തു ചെയ്യുമെന്ന അവതാരകന്റെ ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് ശ്രദ്ധ നേടിയിരിക്കുന്നത്. അങ്ങനെയൊരു സ്പേസ് തനിക്ക് കിട്ടിയാൽ താൻ ഭാഗ്യവതിയാണെന്ന് മഞ്ജു പറയുന്നു.
തനിക്ക് ഇപ്പോൾ അത്യാവശ്യം നല്ല റോളുകൾ കിട്ടുന്നുണ്ട്. താൻ അതിലൊക്കെ മാക്സിമം നല്ലത് കൊടുക്കാൻ ശ്രമിക്കുന്നുണ്ട്. അപ്പോഴൊക്കെ അത് കുറേ പേർക്ക് ഇഷ്ട്ടപെടുന്നുണ്ട്. മറ്റുചിലർക്ക് ഇഷ്ട്ടപെടാതെയുമുണ്ട്. ചിലർ പറയുന്നു ഓവർ ആക്ട് ആണെന്ന്. മറ്റുചിലർ നന്നായിട്ടുണ്ടെന്നും പറയാറുണ്ടെന്ന് താരം പറയുന്നു .
നമുക്കെല്ലാം നല്ലതുകിട്ടണമെന്നില്ല. പലപ്പോഴും നെഗറ്റീവ് കമെന്റുകൾ കിട്ടിയാലാണ് നമുക്ക് ഒന്നുകൂടി പവർ വരുന്നതെന്ന് മഞ്ജു പറയുന്നു. പ്ലസ് മാത്രം കിട്ടായാൽ എല്ലാം തികഞ്ഞു എന്നില്ല. നെഗറ്റീവ് കമെന്റുകൾ കാണുമ്പോൾ എന്നാൽ നമുക്ക് കാണിച്ചു കൊടുക്കാം എന്നൊരു തോന്നൽ വരുന്നത്.