ബാല വീണ്ടും വിവാഹിതനാവാന്‍ പോവുകയാണെന്ന തരത്തിലുള്ള വാര്‍ത്തകളായിരുന്നു ഇടക്കാലത്ത് പ്രചരിച്ചിരുന്നത്. വിവാഹവാര്‍ത്തയില്‍ വിശദീകരണവുമായി താരമെത്തിയതോടെയായിരുന്നു യാഥാര്‍ത്ഥ്യം പുറത്തുവന്നത്. വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് ദൈവത്തിന്റെ കൈയ്യിലാണെന്നായിരുന്നു ബാലയുടെ മറുപടി.
വിവാഹം നടന്നേക്കും. അത് നിങ്ങളെയെല്ലാം അറിയിക്കും. അന്തസ്സായിട്ട് തന്നെ വിവാഹം നടത്തും. വിവാഹ ആലോചനകളൊക്കെ വരുന്നുണ്ട്. ആദ്യ വിവാഹം പരാജയമായതിന്റെ പേടിയുണ്ട്. അടുത്തിടെയും തന്റെ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്ത പ്രചരിക്കുന്നത് അറിഞ്ഞിരുന്നു. സ്‌നേഹം നിറഞ്ഞ വീടായിരിക്കും തന്റേത്, ഭക്ഷണമില്ലെങ്കിലും സ്‌നേഹവും സമാധാനവും വേണം. വിവാഹത്തിലുള്ള വിശ്വാസമൊന്നും പോയിട്ടില്ല. പക്ഷേ, പേടിയുണ്ട്, എല്ലാവരേയും അറിയിച്ച് അന്തസ്സായേ ഞാന്‍ വിവാഹം നടത്തുള്ളൂ. അഭിനയത്തിന് പുറമെ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമായ താരത്തിന് അടുത്തിടെയാണ് ഡോക്ടറേറ്റ് ലഭിച്ചത്.
ഇടക്കാലത്ത് അഭിനയത്തില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും താന്‍ മാറിനിന്നിരുന്നുവെന്ന് താരം പറയുന്നു. മാനസികമായി വല്ലാതെ തകര്‍ന്നുപോയ അവസ്ഥയുണ്ടായിരുന്നു. കുറേക്കാലത്തേക്ക് അഭിമുഖങ്ങളൊന്നും കൊടുത്തിരുന്നില്ല താനെന്നും താരം പറയുന്നു. പിന്നീടാണ് എല്ലാത്തില്‍ നിന്നും റിക്കവര്‍ ചെയ്തത്. ചില കാര്യങ്ങള്‍ കേള്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ട് താനെന്നും ബാല പറയുന്നു. താരങ്ങളെക്കുറിച്ചും സംവിധായകരെക്കുറിച്ചുമെല്ലാം താരം തുറന്നുപറഞ്ഞിരുന്നു.സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനെ വെച്ച് സഹോദരന്‍ സിനിമ ചെയ്യുന്നുണ്ട്. ആ ചിത്രത്തില്‍ ഞാന്‍ വില്ലനായി അഭിനയിക്കുന്നുണ്ട്. ചിത്രത്തിനായി കീര്‍ത്തി സുരേഷും അണിനിരക്കുന്നുണ്ടെന്നും ബാല പറയുന്നു. തമിഴകത്തിന്റെ സ്വന്തം താരമായ അജിത്തുമായി അടുത്ത സൗഹൃദമുണ്ട് ബാലയ്ക്ക്.
നിങ്ങളെപ്പോലെ ജീവിക്കാന്‍ വളരെയധികം ബുദ്ധിമുട്ടാണ്. നിങ്ങള്‍ അത്രയധികം നല്ലവനാണ്. ബാല നീ ചെറുപ്പമാണ്, നിന്റെ ജീവിതത്തിലെ പ്രശ്‌നങ്ങളെല്ലാം മാറും. നീ നല്ലൊരു വ്യക്തിയാണ്. എല്ലാത്തില്‍ നിന്നും മാറി തിരിച്ചെത്തും, ഞാനാണ് പറയുന്നത് നീ കുറിച്ച് വച്ചോയെന്നായിരുന്നു അജിത്ത് അന്ന് പറഞ്ഞത്. അതിന് ശേഷമായാണ് താന്‍ പുലിമുരുകന്‍ ചെയ്തത്. സിനിമ ഉപേക്ഷിക്കാനായി തീരുമാനിച്ച സമയമായിരുന്നു അത്.എനിക്ക് ഒരുപാട് ഫാന്‍സോ, സുഹൃത്തുക്കളോ വേണ്ട. പക്ഷെ ജീവിതത്തിലെന്തെങ്കിലും ലക്ഷ്യങ്ങള്‍ ഉള്ളവരായിരിക്കണം എന്ന് മാത്രം.
ആത്മാര്‍ത്ഥമായ കുറച്ച് സൂഹൃത്തുക്കള്‍ മതി. ജീവീതത്തില്‍ തന്നെ ഒരു കാര്യത്തില്‍ മാത്രം തകര്‍ക്കാന്‍ എളുപ്പമല്ല. പക്ഷെ എനിക്ക് എല്ലാ ഭാഗത്തുനിന്നും അടി കിട്ടി. വ്യക്തി ജീവിതം, സിനിമ ജീവിതം കൂടാതെ അപകടവും സംഭവിച്ചു. അതിനൊപ്പം ഒറ്റപ്പെടുകയും ചെയ്തു. എഴുന്നേറ്റ് നില്‍ക്കാന്‍ പോലും സാധിക്കാത്ത വിധത്തില്‍ ഒറ്റപ്പെട്ട് പോയി. അന്ന് എന്നെ ചെന്നൈ ആശുപത്രിയില്‍ കൊണ്ട് പോയി ചികിത്സയ്ക്ക് വേണ്ട കാര്യങ്ങളെല്ലാം ചെയ്തത് നടന്‍ അജിത്താണെന്നും ബാല അഭിമുഖത്തില്‍ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്-യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് എതിരായി പിറവം മണ്ഡല ത്തിൽ നിന്നും കിഴക്കമ്പലം ട്വന്റി-ട്വന്റിയ്ക്കായി ജനവിധി തേടുമെന്ന പ്രചാരണങ്ങളോട് പ്രതികരിച്ച് ശ്രീനിവാസൻ. ട്വന്റി ട്വന്റിയുടെ പ്രവർത്തനങ്ങൾ അഭിനന്ദനം അർഹിക്കുന്നതാണെന്നും എന്നാൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് തന്നെ ആരും സമീപിച്ചിട്ടില്ലെന്നും നടനും സംവിധായകനുമായ ശ്രീനിവാസൻ പറയുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അവർ നടത്തിയ മുന്നേറ്റം കാണാതെ പോകരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ട്വന്റി ട്വന്റിയെ അഭിനന്ദിച്ച ശ്രീനിവാസൻ യുഡിഎഫ്-എൽഡിഎഫ് മുന്നണികളെ കുറ്റപ്പെടുത്തുകയും ചെയ്തു. ‘നിലവിലുള്ള മുന്നണികളുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളോട് വിയോജിപ്പുണ്ട്. എന്നാൽ ഒരു രാഷ്ട്രീയപാർട്ടിയോടും വിരോധമില്ല. ട്വന്റി-ട്വന്റി നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനം അർഹിക്കുന്നതാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ അവർ നടത്തിയ മുന്നേറ്റം കാണാതെ പോകരുത്. ഇക്കാര്യങ്ങൾ പറഞ്ഞത് കൊണ്ടാകും എന്നെ സ്ഥാനാർത്ഥിയായി ചിത്രീകരിക്കുന്നത്. മത്സരിക്കുന്നില്ല. അതിനായി ആരും എന്നെ സമീപിച്ചിട്ടില്ല.’- ശ്രീനിവാസൻ പറയുന്നു.
‘പൊതുജനങ്ങളെ കൊള്ളയടിക്കുന്ന രാഷ്ട്രീയസംവിധാനം മാറുന്ന കാലത്ത് മത്സരിക്കുന്ന കാര്യം ആലോചിക്കും. കഴിഞ്ഞനിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ ആവശ്യപ്പെട്ട് ഒരു രാഷ്ട്രീയനേതാവ് സമീപിച്ചിരുന്നു. താൽപര്യമില്ലെന്ന് അദ്ദേഹത്തോട് പറയുകയും ചെയ്തു. കേരളത്തിൽ ഭരിക്കുന്ന മുന്നണികൾ ജനങ്ങളെ ചൂഷണം ചെയ്തു കൊണ്ടിരിക്കുന്നവരാണ്. സാധാരണക്കാരന്റെ ബലഹീനത മുതലെടുത്താണ് അവർ ഭരണം നടത്തുന്നത്. അഴിമതിയുടെ കാര്യത്തിൽ ഇടത് വലത് മുന്നണികൾ ഒന്നാണ്. ഇത്തരം കാര്യങ്ങൾ പറയുന്നത് കൊണ്ട് എന്നെ രാഷ്ട്രീയവിരോധിയാക്കി മാറ്റുകയാണ്.’- ശ്രീനിവാസൻ ആരോപിച്ചു.
കന്നഡ നടിയും ബിഗ് ബോസ് താരവുമായ ജയശ്രീ രാമയ്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മഗഡി റോഡിലുള്ള വീട്ടിൽ ഇന്ന് ഉച്ചയോടെയാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്. വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു ജയശ്രീയെന്ന് റിപ്പോർട്ടുകൾ ഉണ്ട്.
വിഷാദരോഗത്തിന് അടിമയാണെന്നും ഈ നശിച്ച ലോകത്തു നിന്ന് യാത്ര പറയുകയാണെന്നും നടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് ഏറെ ചർച്ചയായിരുന്നു. ജൂലൈ 22നായിരുന്നു ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഇത് ചർച്ചയായതിന് പിന്നാലെ താരം പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും താൻ സുരക്ഷിതയാണെന്ന് കുറിക്കുകയും ചെയ്തിരുന്നു.
ജൂലൈ 25ന് സോഷ്യൽമീഡിയയിൽ ലൈവിൽ വന്ന ജയശ്രീ താനിതെല്ലാം ചെയ്യുന്നത് പ്രശസ്തിക്ക് വേണ്ടിയല്ല, തനിക്ക് സാമ്പത്തിക പ്രശ്നങ്ങളില്ലെന്നും വ്യക്തമാക്കിയിരുന്നു. താൻ വിഷാദരോഗത്തിന് അടിമപ്പെട്ടിരിക്കുകയാണ്. തന്റെ മരണം മാത്രമാണ് താൻ ഇപ്പോൾ പ്രതീക്ഷിക്കുന്നതെന്നുമായിരുന്നു ലൈവിൽ പറഞ്ഞത്.
കന്നഡ ബിഗ് ബോസ് സീസൺ മൂന്ന് മത്സരാർത്ഥിയായിരുന്നു ജയശ്രീ. മോഡലിംഗ് രംഗത്തു നിന്നാണ് ജയശ്രീ സിനിമയിലേക്ക് എത്തുന്നത്. 2017 ൽ പുറത്തിറങ്ങിയ കന്നഡ ചിത്രം ഉപ്പു ഹുലി ഖാരയാണ് ആദ്യ ചിത്രം.
മൂന്നാം വിവാഹ വാർഷികാഘോഷത്തിനുപിന്നാലെ തന്റെ പുതിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് ഭാവന. ചിത്രങ്ങളിൽ സന്തോഷവതിയായ ഭാവനയെയാണ് ആരാധകർക്ക് കാണാനാവുക. സിംപിൾ ആൻഡ് സ്റ്റെലിഷ് ലുക്കിലുളളതാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ.
ഇന്നലെയായിരുന്നു ഭാവനയുടെയും നവീനിന്റെയും മൂന്നാം വിവാഹ വാർഷികം. ഇൻസ്റ്റഗ്രാമിലൂടെ തന്റെ പ്രിയപ്പെട്ടവന് വിവാഹ വാർഷികാശംസകളും ഭാവന നേർന്നിരുന്നു.
“ഞാൻ നിന്നെ തിരഞ്ഞെടുത്തു. ഓരോ തവണയും എപ്പോഴും മറ്റെന്തിനും മുകളിൽ ഞാൻ നിന്നെ തന്നെ തിരഞ്ഞെടുക്കും.. നിന്നെ തിരഞ്ഞെടുത്തുകൊണ്ടിരിക്കുന്നു. സന്തോഷകരമായ വിവാഹ വാർഷികാശംസകൾ എന്റെ സ്നേഹമേ,” എന്നാണ് ഭാവന കുറിച്ചത്. നവീനെ ചേർത്തു പിടിച്ച് കവിളിൽ ചുംബിക്കുന്ന ചിത്രവും താരം പങ്കുവച്ചു.
2018 ജനുവരി 22 നായിരുന്നു തൃശൂര്‍ തിരുവമ്പാടി ക്ഷേത്രനടയില്‍ വച്ചാണ് കന്നട നിര്‍മ്മാതാവും ബിസ്സിനസ്സുകാരനുമായ നവീൻ ഭാവനയെ താലിച്ചാർത്തിയത്. നീണ്ട അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം. 2012ല്‍ ‘റോമിയോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഭാവനയും നവീനും പരിചയത്തിലാവുന്നത്. ‘റോമിയോ’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് നവീന്‍ ആയിരുന്നു.
View this post on Instagram
ഷെറിൻ പി യോഹന്നാൻ
318 ദിവസങ്ങൾക്ക് ശേഷമാണ് ഒരു മലയാളം ചിത്രം തിയേറ്ററിൽ എത്തുന്നത്. അതുതന്നെ വലിയ സന്തോഷം. ജയസൂര്യയ്ക്ക് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടികൊടുത്ത ക്യാപ്റ്റനുശേഷം പ്രജേഷ് സെൻ- ജയസൂര്യ ടീം വീണ്ടും ഒന്നിക്കുന്ന ‘വെള്ള’വും യഥാർഥ ജീവിതത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് നിർമിച്ച സിനിമയാണ്. മുഴുക്കുടിയനായ മുരളിയുടെ ആത്മഹത്യാ ശ്രമത്തിൽ നിന്നാണ് കഥ ആരംഭിക്കുന്നത്. അവിടുന്ന് പിറകിലേക്ക് സഞ്ചരിക്കുന്ന സിനിമ, പ്രേക്ഷകൻ ചിന്തിക്കുന്ന പാതയിൽ നിന്നുകൊണ്ടാണ് കഥ പറയുന്നത്. കുടിച്ചു കുടിച്ച് അവസാനം ഒന്നുമില്ലാത്തവനായി പോയ മുരളിയുടെ കഥ.
പോസിറ്റീവ്സ്– ജയസൂര്യ എന്ന നടന്റെ ഗംഭീര പ്രകടനം തന്നെയാണ് സിനിമയുടെ നട്ടെല്ല്. കരിയറിലെ ഏറ്റവും ചലഞ്ചിങ് ആയ വേഷം ഇതാണെന്ന് പറയാം. നോട്ടത്തിലും സംസാരത്തിലും നടത്തത്തിലുമെല്ലാം കഥാപാത്രത്തെ പെർഫെക്ട് ആക്കിയിട്ടുണ്ട് ജയസൂര്യ. നല്ലൊരു ആദ്യപകുതിയാണ് ചിത്രത്തിനുള്ളത്. ഷാപ്പിലെ പാട്ടും നഷ്ടപ്രണയത്തിന്റെ ഫ്ലാഷ്ബാക്ക് സീനുകളും ഒഴിവാക്കിയാൽ തൃപ്തികരമായ ആദ്യപകുതി. ബിജിബാലിന്റെ സംഗീതം പതിവ് പാറ്റേണിൽ തന്നെയാണെങ്കിലും ഷഹബാസ് അമൻ പാടിയ ഗാനം മനോഹരമായിരുന്നു.
നെഗറ്റീവ്സ് – റിയൽ ലൈഫ് സ്റ്റോറി എന്ന് കരുതിയാലും പ്രെഡിക്റ്റബിൾ സീനുകളുടെ പെരുമഴയാണ് രണ്ടാം പകുതിയിൽ. യാതൊരു ഇമ്പാക്റ്റും സൃഷ്ടിക്കാതെ കടന്നുപോയ രംഗങ്ങളും നിരവധിയാണ്. ഇടയ്ക്കിടെ കുത്തികയറ്റിയ പുരോഗമന സീനുകൾ ഒക്കെ കല്ലുകടിയായി നിലനിൽക്കുന്നു. മാറ്റമില്ലാതെ തുടരുന്ന പല ക്ലീഷേ സംഗതികളും രണ്ടാം പകുതിയെ വലിച്ചുനീട്ടുന്നതിൽ സഹായിച്ചിട്ടുണ്ട്. ക്ലൈമാക്സിലെ ‘മാസ്സ്’ സീനുകൾ ഒക്കെ ആരോചകമായി തോന്നി. സിനിമയുടെ താളം തെറ്റിക്കുന്ന ഒരു ക്ലൈമാക്സ് !
അവസാന വാക്ക്– പ്രെഡിക്റ്റബിൾ ആയൊരു കഥയെ തന്റെ ഗംഭീര പ്രകടനം കൊണ്ട് ജയസൂര്യ താങ്ങിനിർത്തിയിട്ടുണ്ട്. പറയാൻ ഉദ്ദേശിച്ച വിഷയവും ഉപദേശവുമൊക്കെ നല്ലതുതന്നെ. എന്നാൽ ഒരു സിനിമയുടെ രൂപത്തിലെത്തുമ്പോൾ പ്രേക്ഷകന് പൂർണതൃപ്തി നൽകാൻ കഴിയാതെപോകുന്നു. മൊത്തത്തിൽ ഒരു ആവറേജ് അനുഭവം.
നടൻ കമൽ ഹാസനെ അറപ്പുളവാക്കുന്ന വ്യക്തിയെന്ന് വിളിച്ച് ഗായിക സുചിത്ര. കമലിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഗായിക ഉയർത്തുന്നത്. കമൽ ഹാസൻ അവതരിപ്പിക്കുന്ന ബിഗ് ബോസിൽ മത്സരാർത്ഥിയായിരുന്നു ഇവർ. പിന്നീട് സുചിത്ര ഷോയിൽനിന്ന് പുറത്താവുകയും ചെയ്തിരുന്നു.
ഈ ഷോയിൽ കമൽ ഖാദി വസ്ത്രങ്ങൾക്ക് പ്രചരണം നൽകിയിരുന്നു. എല്ലാ മത്സരാർഥികൾക്ക് ഖാദി വസ്ത്രങ്ങൾ സമ്മാനിക്കുകയും ചെയ്തു. എന്നാൽ, കമൽ തനിക്ക് സിന്തറ്റിക് വസ്ത്രമാണ് നൽകിയതെന്നാണ് സുചിത്രയുടെ വെളിപ്പെടുത്തൽ. കമൽ പ്രേക്ഷകരെയും തന്നെയും കബളിപ്പിച്ചുവെന്ന് സുചിത്ര പറയുന്നു.
കമലിനെ പരിഹസിച്ചുകൊണ്ട് ഒരു കവിതയാണ് സുചിത്ര ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. കമൽ ഒരു പാവ കളിക്കാരൻ ആണെന്നും അറപ്പുളവാക്കുന്ന വ്യക്തിയാണെന്നും മോശം സ്വഭാവത്തിന് ഉടമയാണെന്നും സുചിത്ര കുറിച്ചു. സംഭവം വിവാദമായതോടെ സുചിത്ര പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.
നേരത്തെ, കോളിവുഡിനെ തന്നെ പിടിച്ചുകുലുക്കിയ സുചി ലീക്ക്‌സിലൂടെ വിവാദങ്ങളിൽ ഇടം നേടിയ ഗായികയാണ് സുചിത്ര. സുചിത്രയുടെ ഔദ്യോഗിക അക്കൗണ്ടിലൂടെ ധനുഷിനും അമലാ പോളിനും നിരവധി താരങ്ങൾക്കുമെതിരെ നിരവധി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
പിന്നീട് നടിമാരുടെയും നടൻമാരുടെയും സ്വകാര്യചിത്രങ്ങളും പോസ്റ്റ് ചെയ്തു. സംഭവത്തിന് ശേഷം സുചിത്ര സിനിമയിൽനിന്ന് ഇടവേളയെടുത്തു. ഇവർ മാനസിക പ്രശ്‌നങ്ങൾക്ക് ചികിത്സയിലായിരുന്നു എന്നാണ് റിപ്പോർട്ട്. കുറച്ച് നാളുകൾക്ക് മുൻപാണ് വീണ്ടും സിനിമയിൽ മടങ്ങിയെത്തിയത്. തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്‌തെന്നായിരുന്നു സുചിത്ര പിന്നീട് വെൡപ്പെടുത്തിയിരുന്നത്.
ടെലിവിഷൻ അവതാരകയായും നടിയായും തിളങ്ങുന്ന താരമാണ് ശ്രീയ അയ്യർ. അവതാരക, നടി എന്നതിലുപരി ഒരു നല്ല ബോഡിബിൽഡർ കൂടിയാണ് താരം. 2018ലെ മിസ് കേരള ഫിസിക് ജേതാവ് കൂടിയാണ് താരം.ഒരു സമയത്ത് വിവാദങ്ങളിലും താരം നിറഞ്ഞുനിന്നിരുന്നു. സെലിബ്രിറ്റി മോഡലും കൂടിയായ ഒരാളോടൊപ്പം തരത്തിന്റെ പേര് ഒരു സമയത്ത് സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിന്നിരുന്നു. പക്ഷെ പിന്നീട് അത് ഒതുങ്ങുകയാണ് ഉണ്ടായത്.
സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകൾ ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്. താരം കൂടുതലും അപ്‌ലോഡ് ചെയ്ത ഫോട്ടോകൾ ഫിറ്റ്നസ്മായി ബന്ധപ്പെട്ട ഫോട്ടോകൾ ആയിരിക്കും. താരത്തിന്റെ വർക്ക്ഔട്ട് ഫോട്ടോ നിമിഷനേരം കൊണ്ടാണ് വൈറൽ ആവാറുള്ളത്.ഒരു പാവപ്പെട്ട അയ്യർ കുടുംബത്തിലാണ് താരത്തിനന്റെ ജനനം. അച്ഛൻ ഒരു ഓട്ടോറിക്ഷ ഡ്രൈവറാണ്. ചെറുപ്പം മുതൽ വളരെ കഷ്ടപ്പാടാണ് താരം അനുഭവിച്ചിട്ടുള്ളത്. അത് താരം തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്.
കോളേജിൽ പഠിക്കുന്ന സമയത്ത് ചെറിയ ചെറിയ ജോലികൾക്ക് താരം പോകുന്നുണ്ടായിരുന്നു. കഷ്ടപ്പടുകളാണ് ജോലി ചെയ്യാൻ പ്രേരിപ്പിച്ചത്. പിന്നീട് ആണ് ടെലിവിഷൻ ഷോകളിൽ അവതാരകയായി എത്താൻ അവസരം ലഭിച്ചത്.താരം ബോഡി ബിൽഡിംഗ് സെറ്റപ്പിലുള്ള ഫോട്ടോകൾ ഇൻസ്റ്റഗ്രാമിലൂടെ നിരന്തരം പങ്കുവയ്ക്കാറുണ്ട്. മികച്ച പ്രതികരണമാണ് ഫോട്ടോകൾക്ക് ലഭിക്കാറുള്ളത്. രണ്ടര ലക്ഷത്തിന് കൂടുതൽ ഫോളോവേഴ്സാണ് താരത്തിന് ഇൻസ്റ്റാഗ്രാമിൽ ഉള്ളത്.
നായകനായും വില്ലനായും സഹ നടനായും മലയാളി പ്രേക്ഷകരെ വിസ്മയിപ്പിച്ച നടനാണ് മനോജ് കെ ജയൻ. വേറിട്ട അഭിനയ പാടവം കൊണ്ട് പ്രേക്ഷകരുടെ മനസ് കീഴടക്കാൻ താരത്തിന് കഴിഞ്ഞു.അഭിനയിച്ചതെല്ലാം ഒന്നിനൊന്നു വ്യത്യസ്തമാക്കിയ താരം തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും മഹത്തരമായ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ്
‘ദിഗംബരന്‍ എന്ന കഥാപാത്രത്തെക്കുറിച്ച് കേട്ടപ്പോള്‍ ശരിക്കും ഞാന്‍ പേടിച്ചു പോയി. എന്തൊരു കഥാപാത്രമാണത്. നമ്മുടെ സമൂഹത്തിനു പെട്ടെന്ന് റിലേറ്റു ചെയ്യാന്‍ പറ്റുന്ന കഥാപാത്രമല്ലത്. ഇങ്ങനെയൊരാള്‍ ഇവിടെ ഉണ്ടായിരുന്നു എന്ന രീതിയില്‍ പ്രേക്ഷകരെ അത് അടിച്ചു ഏല്‍പ്പിക്കണം എന്നാലേ അതിനു പൂര്‍ണ്ണത വരൂ.
ഞാന്‍ അത്ര റിസ്ക് എടുത്തു ചെയ്ത കഥാപാത്രമാണ്. ഈ സിനിമയെക്കുറിച്ചുള്ള മറ്റൊരു രഹസ്യം എന്തെന്നാല്‍ ഇതിന്റെ തിരക്കഥ ഞാന്‍ വായിച്ചു പോലും നോക്കിയിട്ടില്ല എന്നതാണ്. അഭിനയിക്കും മുന്‍പ് നേരത്തെ ഒരു സീന്‍ പോലും വായിച്ചു നോക്കാതെ ചെയ്ത ചിത്രമാണ് ‘അനന്തഭദ്രം’. അത് എന്റെ ജീവിതത്തിലെ അത്ഭുത സിനിമയായി മാറുകയും ചെയ്തു. തിരക്കഥ ഫുള്‍ വായിച്ചു വളരെ പ്രതീക്ഷയോടെ ചെയ്ത സിനിമകളുടെ റിസള്‍ട്ട് അത്ര മികച്ചതായിട്ടുമില്ല’. പക്ഷെ ബ്ളാക്ക് മാജിക് ഒക്കെ വശമുള്ള ‘ദിഗംബരന്‍’ എന്ന കഥാപാത്രം എനിക്ക് വലിയ പേരുണ്ടാക്കി തന്നു’. മനോജ് കെ ജയന്‍ പറയുന്നു.
നടി സണ്ണി ലിയോണ്‍ കേരളത്തിലെത്തി. സ്വകാര്യ ചാനല്‍ പരിപാടിയുടെ ചിത്രീകരണത്തിനായാണ് നടി തിരുവനന്തപുരത്ത് എത്തിയത്. ഇവരുടെ ഭർത്താവും കുട്ടികളും ഒപ്പമുണ്ട്.
വ്യാഴാഴ്ച വൈകിട്ട് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സണ്ണി ലിയോണ്‍ നേരെ സ്വകാര്യ റിസോര്‍ട്ടിലേക്ക് പോയി. ഇനിയുള്ള ഒരാഴ്ച ക്വാറന്റീനിലായിരിക്കും. ഒരു മാസത്തോളം നടി കേരളത്തില്‍ ഉണ്ടാകുമെന്നാണ് വിവരം.
സംസ്ഥാന ബിജെപി നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി സംവിധായകന്‍ മേജര്‍ രവി. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. സംസ്ഥാനത്തെ ബിജെപി നേതാക്കളില്‍ 90 ശതമാനവും വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്ന് അദ്ദേഹം തുറന്നടിച്ചു. തനിക്കെന്തു കിട്ടും എന്ന ചിന്തയാണ് എല്ലാ നേതാക്കള്‍ക്കും ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മസില് പിടിച്ച് നടക്കാന്‍ മാത്രമേ ഇവര്‍ക്ക് കഴിയുകയുള്ളൂ. രാഷ്ട്രീയം ജീവിത മാര്‍ഗം ആക്കിയിരിക്കുന്നവരാണ് ബിജെപി നേതാക്കളെന്നും മേജര്‍ രവി പറയുന്നു. താഴെ തട്ടിലുള്ള ജനങ്ങളെ ഇവര്‍ തിരിഞ്ഞുനോക്കാറില്ല. ഗ്രൂപ്പ് പറഞ്ഞ് പാര്‍ട്ടിയെ തകര്‍ക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു
ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍, സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ പറഞ്ഞാല്‍ താന്‍ മത്സരിക്കില്ല. ഇത്തവണ ഒരിടത്ത് പോലും ബിജെപി നേതാക്കള്‍ക്ക് വേണ്ടി പ്രസംഗിക്കാന്‍ പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയുമായി അടുത്ത് പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ് മേജര്‍ രവി. ഈ അടുത്ത കാലത്താണ് അദ്ദേഹം ബിജെപിയില്‍ നിന്ന് വിട്ടുമാറാന്‍ തുടങ്ങിയത്.