Movies

ജയസൂര്യ- പ്രജേഷ് സെന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘വെള്ളം’ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ഒഴിവായത് ഭയപ്പെടുത്തുന്ന ദുരന്തം. ജയസൂര്യ പവര്‍ ടില്ലര്‍ ഓടിക്കുന്ന രംഗം ഷൂട്ട് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട പവര്‍ ടില്ലര്‍ മുന്നോട്ടു കുതിക്കുകയായിരുന്നു. അണിയറ പ്രവര്‍ത്തകര്‍ കൃത്യസമയത്തു ഇടപെട്ടതിനാല്‍ ആപത്തില്‍ നിന്നും താരം രക്ഷപ്പെട്ടു.

ഡ്യൂപ്പ് ചെയ്യുമായിരുന്നിട്ടും ആ ഷോട്ട് ന്നന്നാക്കുവാന്‍ ജയസൂര്യ കാണിച്ച ഉത്തരവാദിത്വം ലോക്കേഷനില്‍ പലരെയും ഞെട്ടിച്ചു എന്നാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. ക്യാപ്റ്റന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പ്രജേഷ് സെന്‍ ജയസൂര്യയെ നായകനാക്കി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വെള്ളം. കണ്ണൂരിലെ മുഴുക്കുടിയനായ മുരളി എന്നയാളുടെ കഥയാണ് ചിത്രം പറയുന്നത്.

പൂർണമായും സിങ്ക് സൗണ്ട് ആയി ചിത്രീകരിച്ച ‘വെള്ളം’ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ഫ്രണ്ട്‍ലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസ്കുട്ടി മഠത്തിൽ, യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്

ജയസൂര്യയുടെ നായികമാരായി സംയുക്ത മേനോന്‍, സ്‌നേഹ പാലിയേരി എന്നിവര്‍ എത്തുന്നു. സിദ്ധിഖ്, ഇന്ദ്രന്‍സ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, ജോണി ആന്റണി, ഇടവേള ബാബു, വെട്ടുകിളി പ്രകാശ്, നിര്‍മല്‍ പാലാഴി, സന്തോഷ് കീഴാറ്റൂര്‍, ശിവദാസ് മട്ടന്നൂര്‍, ജിന്‍സ് ഭാസ്‌കര്‍, ബേബി ശ്രീലക്ഷ്മി തുടങ്ങിയവര്‍ക്കൊപ്പം മുപ്പതോളം പുതുമുഖതാരങ്ങളും അണിനിരക്കുന്നു. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

ജയസൂര്യയുടെ നായികമാരായി സംയുക്തമേനോൻ, സ്നേഹ പാലിയേരി എന്നിവർ എത്തുന്നു

ഫ്രണ്ട്‌ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മനു പി. നായരും ജോണ്‍ കുടിയാന്‍മലയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കോ-പ്രൊഡ്യൂസര്‍ ബിജു തോരണത്തേല്‍, ജോസ്‌കുട്ടി ജോസ് മഠത്തില്‍. റോബി വര്‍ഗീസ് രാജ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ബിജിത്ത് ബാല. ചിത്രം ഏപ്രിലില്‍ റിലീസ് ചെയ്യാനിരുന്നതാണെങ്കിലും കോവിഡ് ലോക്ഡൗണിനിടെ മാറ്റി വെയ്ക്കുകയായിരുന്നു. കോവിഡിന് ശേഷം തിയേറ്ററില്‍ തന്നെ ചിത്രം റിലീസിനെത്തുമെന്ന് പ്രജേഷ് സെന്‍ വ്യക്തമാക്കിയിരുന്നു.

ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും ഫഹദ് ഫാസിലും ഒന്നിക്കുന്നു. അല്‍ഫോന്‍സ് പുത്രന്‍ ഒരുക്കുന്ന ‘പാട്ട്’ എന്ന ചിത്രത്തിലാണ് ഫഹദിന്റെ നായികയായി നയന്‍താര എത്തുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവച്ചാണ് ഇക്കാര്യം അല്‍ഫോന്‍സ് പുത്രന്‍ പുറത്തുവിട്ടിരിക്കുന്നത്. പഴയ ഓഡിയോ കാസറ്റിന്റെ മാതൃകയിലാണ് ടൈറ്റില്‍ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ഫഹദും നയന്‍താരയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് പാട്ട്. യുജിഎം എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ സക്കറിയ തോമസും ആല്‍വിന്‍ ആന്റണിയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സംവിധാനം, എഡിറ്റിംഗ്, സംഗീത സംവിധാനം എന്നിവ അല്‍ഫോന്‍സ് പുത്രന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്.

അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് അല്‍ഫോന്‍സ് പുതിയ ചിത്രം ഒരുക്കുന്നത്. നേരം, പ്രേമം എന്നിങ്ങനെ രണ്ട് സൂപ്പര്‍ ഹിറ്റുകള്‍ ഒരുക്കിയ സംവിധായകനാണ് അല്‍ഫോന്‍സ് പുത്രന്‍. ചിത്രം തെന്നിന്ത്യന്‍ ഭാഷകളിലും റീമേക്ക് ചെയ്തിരുന്നു.

ലവ് ആക്ഷന്‍ ഡ്രാമയ്ക്ക് ശേഷം കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന നിഴല്‍ എന്ന ചിത്രത്തിലാണ് നയന്‍താര നായികയായി എത്തുന്നത്. നെട്രികണ്‍, അണ്ണാത്തെ, കാതുവാകുല രെണ്ടു കാതല്‍ എന്നീ ചിത്രങ്ങളാണ് താരത്തിന്റെതായി ഒരുങ്ങുന്നത്. അതേസമയം, ഇരുള്‍, തങ്കം, ജോജി, മലയന്‍കുഞ്ഞ് എന്നീ ചിത്രങ്ങളാണ് ഫഹദിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്.

ബ​ല്‍​ത്ത​ങ്ങാ​ടി​ക്കു സ​മീ​പം ഉ​ജി​രെ​യി​ല്‍ മ​ല​യാ​ളി ബി​സി​ന​സു​കാ​ര​ന്‍റെ മ​ക​നെ അ​ജ്ഞാ​ത​സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യി.

ഉ​ജി​രെ​യി​ല്‍ സ്ഥി​ര​താ​മ​സ​മാ​ക്കി​യ മ​ല​യാ​ളി കു​ടും​ബ​ത്തി​ലെ അം​ഗം ബി​ജോ​യ് അ​റ​യ്ക്ക​ലി​ന്‍റെ​യും ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​നി ശാ​രി​ത​യു​ടെ​യും മ​ക​ന്‍ എ​ട്ടു​വ​യ​സു​കാ​ര​നാ​യ അ​നു​ഭ​വി​നെ​യാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

സം​ഘാം​ഗ​ങ്ങ​ള്‍ പി​ന്നീ​ട് കു​ട്ടി​യു​ടെ അ​മ്മ​യെ ഫോ​ണി​ല്‍ വി​ളി​ച്ച് 17 കോ​ടി രൂ​പ മോ​ച​ന​ദ്ര​വ്യ​മാ​യി ആ​വ​ശ്യ​പ്പെ​ട്ടു.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം വീ​ടി​നു മു​ന്നി​ല്‍​വ​ച്ചാ​ണ് വെ​ള്ള​നി​റ​മു​ള്ള കാ​റി​ലെ​ത്തി​യ മൂ​ന്നോ നാ​ലോ പേ​ര​ട​ങ്ങി​യ സം​ഘം കു​ട്ടി​യെ കാ​റി​ല്‍ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യ​തെ​ന്ന് ബി​ജോ​യി​യു​ടെ പി​താ​വ് ശി​വ​ന്‍ ബെ​ല്‍​ത്ത​ങ്ങാ​ടി പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

റി​ട്ട. നേ​വി ഉ​ദ്യോ​ഗ​സ്ഥ​നാ​യ ശി​വ​ന്‍ കു​ട്ടി​ക്കൊ​പ്പം സാ​യാ​ഹ്ന​സ​വാ​രി ക​ഴി​ഞ്ഞ് തി​രി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. വീ​ടി​ന്‍റെ ഗേ​റ്റി​നു സ​മീ​പ​ത്തെ​ത്തു​മ്പോ​ള്‍ അ​ല്പം മു​ന്നി​ലാ​യി ന​ട​ന്നു​നീ​ങ്ങി​യ കു​ട്ടി​യെ പെ​ട്ടെ​ന്ന് അ​ടു​ത്തെ​ത്തി​യ കാ​ര്‍ നി​ര്‍​ത്തി അ​തി​ലേ​ക്ക് വ​ലി​ച്ചു​ക​യ​റ്റു​ക​യാ​യി​രു​ന്നു.

ശി​വ​ന്‍ പി​ന്നാ​ലെ ഓ​ടി​യെ​ങ്കി​ലും കാ​ര്‍ വേ​ഗ​ത്തി​ല്‍ ഓ​ടി​ച്ചു​പോ​യി. അ​ല്പ​സ​മ​യം ക​ഴി​ഞ്ഞാ​ണ് ശാരി​ത​യെ വി​ളി​ച്ച് മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ട​ത്.

ശി​വ​ന്‍റെ മ​ക​ന്‍ ബി​ജോ​യ് ഉ​ജി​രെ​യി​ല്‍ ത​ന്നെ ബി​ജോ​യ് ഏ​ജ​ന്‍​സീ​സ് എ​ന്ന സ്ഥാ​പ​നം ന​ട​ത്തു​ക​യാ​ണ്. ഉ​ജി​രെ രാ​ധാ സ്ട്രീ​റ്റി​ലാ​ണ് ഇ​വ​ര്‍ താ​മ​സി​ക്കു​ന്ന​ത്.

സം​ഭ​വ​ത്തി​നു തൊ​ട്ടു​പി​ന്നാ​ലെ ബ​ല്‍​ത്ത​ങ്ങാ​ടി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യെ​ങ്കി​ലും കു​ട്ടി​യെ​ക്കു​റി​ച്ച് ഒ​രു വി​വ​ര​വും ല​ഭി​ച്ചി​ട്ടി​ല്ല.

ഇ​തി​നി​ട​യി​ല്‍ സം​ഘാം​ഗ​ങ്ങ​ള്‍ വീ​ണ്ടും കു​ട്ടി​യു​ടെ വീ​ട്ടി​ല്‍ വി​ളി​ച്ച് മോ​ച​ന​ദ്ര​വ്യം ബി​റ്റ്‌​കോ​യി​നാ​യി ന​ല്‍​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​താ​യും സൂ​ച​ന​യു​ണ്ട്.

ഒന്നും രണ്ടും അല്ല 22 കിലോ ശരീരഭാരം കുറച്ച് വിസ്മയമായി മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍. ശരീരഭാരം കുറച്ചതിന് പിന്നിലെ രഹസ്യം തുറന്നുപറയുകയാണ് താരപുത്രി. സമൂഹമാധ്യമത്തിലെ അനുഭവകുറിപ്പിലൂടെയാണ് വിസ്മയ മനസ്തുറക്കുന്നത്.

തായ്‌ലന്‍ഡില്‍ താമസിക്കുന്ന വിസ്മയ ആയോധനകലാ പരിശീലനത്തിലൂടെയാണ് 22 കിലോ കുറച്ചിരിക്കുന്നത്. തായ്‌ലന്‍ഡിലെ ഫിറ്റ് കോഹ് ടെയിനിങ് സെന്ററിനും പരിശീലകന്‍ ടോണിക്കും നന്ദി പറഞ്ഞു കൊണ്ടുള്ള കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വിസ്മയ പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ ജീവിതംതന്നെ മാറിമറിഞ്ഞെന്നും വളരെ മനോഹരമായ ഒരനുഭവമായിരുന്നെന്നും വിസ്മയ പറയുന്നു.

വിസ്മയയുടെ കുറിപ്പ് വായിക്കാം

തായലന്‍ഡില്‍ ഞാന്‍ ചെലവഴിച്ച സമയത്തിന് നന്ദി പറയാന്‍ വാക്കുകളില്ല. മനോഹരമായ ആളുകള്‍ക്കൊപ്പമുള്ള അദ്ഭുതകരമായ അനുഭവമായിരുന്നു ഇത്. ഇവിടെ വരുമ്പോള്‍ എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് അറിയില്ലായിരുന്നു. ശരീരഭാരം കുറയ്ക്കണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും അതിനുവേണ്ടി ഒന്നും ചെയ്യാതെ വര്‍ഷങ്ങള്‍ ചിലവഴിച്ചു. പടികള്‍ കയറുമ്പോള്‍ എന്റെ ശ്വാസം പലപ്പോഴും നിന്നു പോവുമായിരുന്നു. ഇപ്പോഴിതാ ഞാന്‍ 22 കിലോ കുറച്ചു, ശരിക്കും ഒരുപാട് സുഖം തോന്നുന്നു.

എന്തൊരു സാഹസികമായ യാത്രയായിരുന്നു ഇത്. ആദ്യമായി മ്യു തായ് പരീക്ഷിക്കുന്നതു മുതല്‍ അതിമനോഹരമായ കുന്നുകള്‍ കയറുന്നതും സൂര്യാസ്മയ നീന്തലുകളും ഒരു പോസ്റ്റ്കാര്‍ഡു പോലെ തോന്നിപ്പിക്കുന്നു. ഇത് ചെയ്യാന്‍ ഇതിലും മികച്ച ഒരു സ്ഥലം എനിക്ക് ലഭിക്കാനില്ല. എന്റെ കോച്ച് ടോണി ഇല്ലാതെ എനിക്കിത് സാധ്യവുമായിരുന്നില്ല. സത്യസന്ധമായി പറഞ്ഞാല്‍ ഏറ്റവും മികച്ച കോച്ച്. ദിവസത്തിലെ ഓരോ നിമിഷവും അദ്ദേഹത്തിന്റെ നൂറു ശതമാനം പരിശ്രമവും എനിക്കായി നല്‍കി. എല്ലായ്‌പ്പോഴും പിന്തുണച്ചു, എന്റെ ലക്ഷ്യത്തെക്കുറിച്ച് ബോധവാനായി, എന്നെ നിരന്തരം പ്രോത്സാഹിപ്പിച്ചു. പരിക്കുകള്‍ പറ്റിയപ്പോള്‍ എന്നെ സഹായിച്ചു. കഠിനമായ സമയങ്ങളില്‍ തളരാതെ മുന്നോട്ട് പോവണമെന്ന് എന്റെ തലച്ചോറിനെ പഠിപ്പിച്ചു. എനിക്കിതിന് കഴിയില്ല എന്ന് തോന്നിയ സമയങ്ങളില്‍ അതിന് കഴിയുമെന്ന് അദ്ദേഹം കാണിച്ചു തന്നു.

ഭാരം കുറയ്ക്കുക എന്നതിലുപരി എനിക്ക് ഇവിടെ നിന്ന് ലഭിച്ച കുറേയേറെ കാര്യങ്ങളുണ്ട്. പുതിയ കാര്യങ്ങള്‍ ചെയ്തു, മനോഹരമായ മനുഷ്യരെ കണ്ടുമുട്ടി. എന്നില്‍ വിശ്വസിക്കാന്‍ പഠിച്ചു, എന്നെ പുഷ് ചെയ്യാനും, ചെയ്യണമെന്നു പറയുന്നതിനേക്കാളും അത് പ്രാവര്‍ത്തികമാക്കാനും പഠിച്ചു. ഇത് ജീവിതം മാറ്റിമറിച്ചെന്നുതന്നെ പറയേണ്ടിയിരിക്കുന്നു. ഏറ്റവും മനോഹരമായ ദ്വീപിലെ മികച്ച ആളുകള്‍ക്ക് നടുവിലായിരുന്നു ഞാന്‍. തീര്‍ച്ചയായും ഞാന്‍ മടങ്ങിവരും! ‘ ഒരു കോടി നന്ദി…

 

 

View this post on Instagram

 

A post shared by Maya Mohanlal (@mayamohanlal)

ബോളിവുഡിന് കുരിക്കായി വീണ്ടും ലഹരിമരുന്ന് ബന്ധം. ബോളിവുഡ് സംവിധായകനും നിർമ്മാതാവും കിങ് മേക്കറുമായ കരൺ ജോഹറിന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ നോട്ടീസ്. 2019ൽ കരണിന്റെ വസതിയിൽ മയക്കുമരുന്നു പാർട്ടി നടന്നുവെന്ന ആരോപണത്തിന് പിന്നാലെയാണ് എൻസിബി നോട്ടീസ് അയച്ചിരിക്കുന്നത്.

അതേസമയം എന്നാണ് കരണിനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരിക്കുന്നത് എന്ന് എൻസിബി പുറത്തുവിട്ടിട്ടില്ല. ദീപിക പദുക്കോൺ, അർജുൻ കപൂർ, വിക്കി കൗശൽ, വരുൺ ധവാൻ, രൺബീർ കപൂർ, മലൈക അറോറ തുടങ്ങി പല പ്രമുഖ താരങ്ങളും അന്ന് കരണിന്റെ വീട്ടിൽ നടന്ന പാർട്ടിയിൽ പങ്കെടുത്തിരുന്നെന്നാണ് വീഡിയോകൾ തെളിയിക്കുന്നത്

അന്ന് കരണിന്റെ വസതിയിൽ ബോളിവുഡിലെ പ്രമുഖ താരങ്ങൾ പങ്കെടുത്ത ആ പാർട്ടിയിലേതെന്ന് കരുതുന്ന വിവാദ വീഡിയോ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. പ്രചരിക്കുന്ന വീഡിയോയുമായി ബന്ധപ്പെട്ട് കരണിന് നോട്ടീസ് അയച്ചതായി നർക്കോട്ടിക് കൺട്രോൾ ബ്യൂറോയിലെ ഉദ്യോഗസ്ഥൻ തന്നെയാണ് വെളിപ്പെടുത്തിയത്.

ശിരോമണി അകാലിദൾ നേതാവായ മഞ്ജിന്ദർ സിങ്ങിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സെപ്റ്റംബറിലാണ് പരാതി നൽകിയിരിക്കുന്നത്. എൻസിബിയുടെ മഹാരാഷ്ട്ര സോണൽ യൂണിറ്റിനാണ് പരാതി ലഭിച്ചിരിക്കുന്നതെന്നും പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ മനസ്സിലാക്കാനാണ് കരണിന് നോട്ടീസ് അയച്ചതെന്നും എൻസിബി വ്യക്തമാക്കി.

അഹമ്മദാബാദ് ചില്‍ഡ്രന്‍സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ബെസ്റ്റ് ആക്ടറായി ഗിന്നസ് പക്രു. മാധവ രാംദാസ് സംവിധാനം ചെയ്ത ഇളയരാജയിലെ പ്രകടനത്തിനാണ് അജയ് കുമാര്‍ (ഗിന്നസ് പക്രു) അവാര്‍ഡ് കരസ്ഥമാക്കിയത്.

അജയകുമാറിനെ കൂടാതെ ഇളയരാജയുടെ ബാക്ഗ്രൗണ്ട് സ്‌കോര്‍ നിര്‍വഹിച്ച രതീഷ് വേഗയും പശ്ചാത്തലസംഗീതത്തിന് അവാര്‍ഡ് സ്വന്തമാക്കി. കൂടാതെ സിനിമയ്ക്കുള്ള ഗോള്‍ഡന്‍ കൈറ്റ് അവാര്‍ഡും ഇളയരാജ കരസ്ഥമാക്കിയിട്ടുണ്ട്.

മൂന്ന് തവണ ഗിന്നസില്‍ ഇടം നേടിയിട്ടുള്ളയാളാണ് ഗിന്നസ് പക്രു. ഏറ്റവും പ്രായം കുറഞ്ഞ നടനും സംവിധായകനും പുറമെ ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ നിര്‍മ്മാതാവെന്ന നേട്ടവും അടുത്തിടെ പക്രുവിനെത്തേടിയെത്തിയിരുന്നു.

അടുത്തിടെ ഇറങ്ങിയ ‘ഫാന്‍സി ഡ്രസ്’ എന്ന സിനിമയാണ് പക്രുവിനെ ഏറ്റവും ഉയരം കുറഞ്ഞ നിര്‍മ്മാതാവെന്ന ഗിന്നസ് നേട്ടത്തിന് അര്‍ഹനാക്കിയത്. 76 സെന്റിമീറ്റര്‍ മാത്രം ഉയരമുള്ള ഇദ്ദേഹം ഏറ്റവും ഉയരം കുറഞ്ഞ നായകനടനായും സംവിധായകനായുമാണ് മുമ്പ് ഗിന്നസില്‍ ഇടം നേടിയിട്ടുള്ളത്. അത്ഭുത ദ്വീപ്, കുട്ടിയും കോലും എന്നീ സിനിമകളിലൂടെയായിരുന്നു ഈ നേട്ടം.

അജയ് കുമാര്‍ 1985ല്‍ ആദ്യമായി അഭിനയിച്ച അമ്പിളി അമ്മാവന്‍ എന്ന ചിത്രത്തില്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് പക്രു എന്നായിരുന്നു. ഇതോടെയാണ് ഈ പേരില്‍ അദ്ദേഹം അറിയപ്പെട്ടു തുടങ്ങിയത്.

കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്കെതിരെ തലസ്ഥാനത്തിന്റെ അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകരെ നിരന്തരം അവഹേളിക്കുന്ന ബോളിവുഡ് നടി കങ്കണ റണൗത്തിന് വായടപ്പിക്കുന്ന മറുപടി നൽകി പഞ്ചാബി ഗായകൻ ദിൽജിത്ത്.

കർഷകരെ ഇളക്കിവിട്ട് ദിൽജിത്തും നടി പ്രിയങ്ക ചോപ്രയും അപ്രത്യക്ഷരായെന്ന് കങ്കണ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ഇതുനുള്ള മറുപടിയുമായാണ് ദിൽജിത്ത് ദോസഞ്ച് രംഗത്തെത്തിയിരിക്കുന്നത്. കുറച്ചുദിവസങ്ങളായി സോഷ്യൽമീഡിയയിൽ ദിൽജിത്തും കങ്കണയും തമ്മിൽ വാക്‌പോര് തുടരുകയാണ്. കർഷക സമരത്തിൽ അണിചേർന്ന പഞ്ചാബി സെലിബ്രിറ്റികളിൽ പ്രധാനിയാണ് പ്രമുഖ ഗായകനായ ദിൽജിത്ത്.

കർഷകർക്ക് വേണ്ടി സംസാരിക്കുന്ന ദിൽജിത്ത് കങ്കണയ്ക്ക് നൽകിയ തകർപ്പൻ മറുപടി സോഷ്യൽമീഡിയയിൽ വൈറലാവുകയുമാണ്. കർഷക സമരത്തെ എതിർക്കുന്ന സംഘപരിവാറിന് വേണ്ടി സംസാരിക്കുന്ന കങ്കണയാകട്ടെ ട്വിറ്ററിലൂടെ നിരന്തരം കർഷക സമരത്തെ കുറ്റപ്പെടുത്തുകയും സമരത്തെ അവഹേളിക്കുകയും ചെയ്യുന്നത് പതിവാണ്.

ഹോളിവുഡിലേക്ക് ചേക്കേറിയ നടി പ്രിയങ്ക ചോപ്ര നേരത്തെ കർഷക സമരത്തെ പിന്തുണച്ച് എത്തിയിരുന്നു. ദിൽജിത്ത് തുടക്കം മുതൽ കർഷക സമരത്തിന് ഒപ്പവുമുണ്ട്. അതുകൊണ്ടുതന്നെ സംഘപരിവാർ സഹയാത്രികയായ കങ്കണ, പ്രിയങ്കയും ദിൽജിത്തും കർഷകരെ ഇളക്കിവിട്ടശേഷം അപ്രത്യക്ഷരാവുകയാണ് എന്ന് ട്വിറ്ററിൽ കുറിച്ചാണ് ഇത്തവണ രംഗത്തെത്തിയത്.

ഏതെങ്കിലും തരത്തിലുള്ള സർക്കാർ അന്വേഷണമോ കേസോ ഇവർ നേരിടുന്നുണ്ടോയെന്നും കങ്കണ ചോദിച്ചു. ഈ ട്വീറ്റിനുള്ള മറുപടിയുമായാണ് ദിൽജിത്ത് രംഗത്തെത്തിയത്. ആരൊക്കെ ദേശസ്‌നേഹികളാണെന്നും അല്ലെന്നും തീരുമാനിക്കുന്നതിനുള്ള അധികാരം കങ്കണയ്ക്ക് ആരാണ് നൽകിയതെന്ന് പഞ്ചാബിയിൽ തന്നെ ദിൽജിത്ത് കങ്കണയോട് ചോദിക്കുന്നു.

‘അപ്രത്യക്ഷമാകുന്നതിനെക്കുറിച്ചൊക്കെ മറന്നേക്കൂ…പക്ഷേ, ഈ രാജ്യത്ത് ആരൊക്കെയാണ് ദേശസ്‌നേഹികളെന്നും ദേശദ്രോഹികളെന്നും ആരാണ് അവൾക്ക് അധികാരം നൽകിയത് കർഷകരെ ദേശദ്രാഹികളെന്ന് വിളിക്കുന്നതിന് മുമ്പ് അൽപം നാണമുണ്ടാകുന്നത് നല്ലതാണ്’ ദിൽജിത്ത് ട്വിറ്ററിൽ കുറിച്ചു. പതിനായിരക്കണക്കിന് പേരാണ് ഇത് ലൈക്ക് ചെയ്ത് ദിൽജിത്തിന് പിന്തുണ അറിയിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി നേടിയത് ചരിത്ര വിജയമായിരുന്നു. കേരളക്കര ഒന്നാകെ ഇടതുമുന്നണിയെ പ്രകീര്‍ത്തിച്ചും അഭിനന്ദിച്ചും രംഗത്ത് വരികയാണ്. ഇപ്പോള്‍ ചീട്ട് കൊട്ടാരം പോലെ തകര്‍ന്നടിഞ്ഞ യുഡിഎഫിനെ ട്രോളിലൂടെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് നടി റിമ കല്ലിങ്കല്‍. ഫേസ്ബുക്ക് സ്റ്റോറിയിലൂടെയാണ് താരം ട്രോള്‍ പങ്കുവെച്ചിരിക്കുന്നത്.

ട്രോള്‍ മീമില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമാണുള്ളത്. ശേഷം പഞ്ചാബി ഹൗസില്‍ ഹരിശ്രീ അശോകന്‍ വേഷമിട്ട രമണന്റെ ഹിറ്റ് ഡയലോഗ് ഉപയോഗിച്ചാണ് ട്രോളിയിരിക്കുന്നത്. നമ്മള്‍ അങ്ങോട്ട് ചെല്ലുന്നു, ബോട്ട് വിട്ടു തരണം എന്ന് പറയുന്നു, അവര്‍ തരില്ല എന്ന് പറയുന്നു.. അപ്പോ ഒരു തീരുമാനം ആയില്ലേ..? എന്ന ഡയലോഗാണ് ട്രോളില്‍ കുറിച്ചിരിക്കുന്നത്.

ഇതിനു പുറമെ, മുഖ്യമന്ത്രി പിണറായി വിജയന്‍ കൈയ്യൊപ്പ് പതിച്ച് നന്ദി എന്ന കുറിച്ചിരിക്കുന്ന പോസ്റ്റും റിമ തന്റെ ഫേസ്ബുക്ക് സ്റ്റോറിയിലൂടെ പങ്കുവെച്ചിട്ടുണ്ട്.

 

തദ്ദേശ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയ ഇടതുമുന്നണിയെ അഭിനന്ദിച്ച് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം അഭിനന്ദിച്ചത്.

അദ്ധ്വാനിക്കുന്നവന്റെ തത്വശാസ്ത്രത്തെ തോല്‍പ്പിക്കാനാവില്ലെന്നും ദുരിതകാണ്ഡങ്ങളെ നേരിട്ടപ്പോള്‍ ഒപ്പം നിന്ന് പകര്‍ന്ന ധൈര്യം മലയാളി മറക്കില്ലെന്നും പേമാരിയില്‍ മങ്ങുന്ന നിറമല്ല ചുവപ്പെന്നുമാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

റോഷന്‍ ആന്‍ഡ്രൂസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

അഭിനന്ദനങ്ങള്‍
അറിയാമായിരുന്നു.. പേമാരിയില്‍ മങ്ങുന്ന നിറമല്ല ചുവപ്പെന്ന്. അറിയാമായിരുന്നു. അദ്ധ്വാനിക്കുന്നവന്റെ തത്വശാസ്ത്രത്തെ തോല്‍പ്പിക്കാനാവില്ലെന്ന് അറിയാമായിരുന്നു. മലയാളിക്ക് മറക്കാവുന്നതല്ല ദുരിതകാണ്ഡങ്ങളെ നേരിട്ടപ്പോള്‍ ഒപ്പം നിന്ന് പകര്‍ന്ന ധൈര്യമെന്ന് അറിയാമായിരുന്നു.സാരഥിയുടെ കരങ്ങളില്‍ തേര് സുരക്ഷിതമെന്ന് അറിയാമായിരുന്നു.ഈ ചെങ്കോട്ടയുടെ കരുത്ത് ഈ കൊടിയടയാളത്തിലെ സത്യം ഈ ചുവപ്പന്‍ വിജയം!

മലയാളികളുടെ പ്രീയപ്പെട്ട താരമായിരുന്നു കലാഭവൻ മണി. അദ്ദേങത്തിന്റെ വിയോ​ഗം മലയാള സിനിമക്ക് തീരാനഷ്ടമാണ്. 2016 മാർച്ചിലാണ് മണി ഈ ലോകത്തോട് വിട പറഞ്ഞത്. ചാലക്കുടിയിലെ പാഡി എന്ന ഔട്ട്ഹൗസിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ മണിയെ ഉടൻ കൊച്ചിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മണിയുടെ മരണത്തിന് പിന്നാലെ പല വിവാദങ്ങളും തലപൊക്കിയിരുന്നു.
തനിക്ക് നേരെ ഉയര്‍ന്നുവന്ന ആരോപണങ്ങളെക്കുറിച്ചും, അതുമൂലം താന്‍ അനുഭവിച്ച പ്രയാസങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് ജാഫര്‍ ഇടുക്കി.

വാക്കുകൾ ഇങ്ങനെ,

മണിബായിയെ സ്‌നേഹിക്കുന്ന ഒരുപാട് പേരുണ്ടെന്നും, ആരോപണങ്ങള്‍ കേട്ട് തെറ്റിദ്ധരിച്ച്‌ അവര്‍ തന്നെ ഉപദ്രവിക്കുമോ എന്ന് ഭയന്ന് പുറത്തിറങ്ങാന്‍ വരെ പേടിയായിരുന്നു. തന്റെ തറവാട്ടിലെ മുതിര്‍ന്നവര്‍ പള്ളിയിലെ മുസലിയര്‍മാരാണെന്നും, മനസില്‍ പോലും വിചാരിക്കാത്ത കാര്യത്തിന് അവര്‍ അനുഭവിച്ച വേദന പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. ആരോപണങ്ങള്‍ കാരണം ഒന്നര വര്‍ഷത്തോളം മുറിക്കുള്ളില്‍ അടച്ചിരുന്നു. സാധാരണ കാണുന്നതിനെക്കാള്‍ സന്തോഷത്തിലായിരുന്നു മണിയെന്നും, പിറ്റേന്ന് തനിക്ക് ഒരു സിനിമയില്‍ അഭിനയിക്കാനുള്ളതിനാല്‍ അദ്ദേഹം തന്നെ മടങ്ങിപ്പോകാന്‍ നിര്‍ബന്ധിച്ചുവെന്നും, പിന്നെ മരണവാര്‍ത്തയാണ് കേള്‍ക്കുന്നതെന്നും നടന്‍ പറഞ്ഞു. അവസാനമായി കലാഭവന്‍ മണിയെ കണ്ടതിനെക്കുറിച്ചും ജാഫര്‍ ഇടുക്കി മനസുതുറന്നു. സാധാരണ കാണുന്നതിനെക്കാള്‍ സന്തോഷത്തിലായിരുന്നു മണിയെന്നും, പിറ്റേന്ന് തനിക്ക് ഒരു സിനിമയില്‍ അഭിനയിക്കാനുള്ളതിനാല്‍ അദ്ദേഹം തന്നെ മടങ്ങിപ്പോകാന്‍ നിര്‍ബന്ധിച്ചുവെന്നും, പിന്നെ മരണവാര്‍ത്തയാണ് കേള്‍ക്കുന്നതെന്നും നടന്‍ പറഞ്ഞു.

RECENT POSTS
Copyright © . All rights reserved