ശ്രീനാഥ് ഭാസിയെ വിശുദ്ധനായി ചിത്രീകരിച്ചതിനെതിരെ ക്രിസ്ത്യൻ മതവാദികളുടെ പ്രതിഷേധം. ഡാനി മാത്യു എന്നയാളുടെ ഇസ്റ്റഗ്രാം പ്രൊഫൈലിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനെതിരെയാണ് പ്രതിഷേധം. സംഭവത്തിൽ പ്രതികരണം ഉയരണമെന്നും കണ്ടില്ലെന്ന് നടിക്കരുതെന്നും ‘വിശ്വാസികൾ” ആവശ്യപ്പെടുന്നു. എന്നാൽ ഇതുകൊണ്ട് ദൈവത്തിന് ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നാണ് മറ്റൊരുകൂട്ടരുടെ പ്രതികരണം.
“ശകതമായി പ്രതികരിക്കണം ഇത്തരം കാര്യങ്ങൾ ഇനി അനുവദിച്ചു കൂടാ. മുഹമ്മദിന്റെ പേര് എഴുതിയപ്പോൾ കൈ അറുത്തുമാറ്റിയ നാടാണ് നമ്മുടേത് ആ രീതിയിൽ ഒന്നും നാം പ്രതിക്ഷേധിക്കണ്ട അത് നമ്മുടെ രീതിയല്ല പ്രതിരോധം ഒരു തെറ്റല്ല എന്ന് നാം ഇനിയെങ്കിലും മനസിലാക്കണം.” ചിത്രത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ടുള്ള പോസ്റ്റിൽ നവ്യ മേരി ജോസഫ് എന്നയാൾ പ്രതികരിച്ചു.
“പ്രതികരിക്കണം, പ്രതികരിക്കാതെ ഇരിക്കുന്നത് കൊണ്ടാണ് ഇവിടേം വരെ എത്തിയത്, ഇനിയത് നടക്കില്ല.” എന്നാണ് എ ബി അബ്രാഹം എന്നയാളുടെ കമന്റ്.
പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, “ഞാനും ശ്രീനാഥ് ഭാസിയുടെ ഒരു ഫാനാണ്. ഇന്നലെ ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് എന്റെ ശ്രദ്ധയിൽപ്പെട്ടു. വളരെ സങ്കടം തോന്നി. ഞാൻ ഒരു നല്ല കുടുംബത്തിൽ ജനിച്ച ക്രിസ്ത്യാനിയാണ്. എല്ലാ മതങ്ങളേയും റെസ്പെക്ട് ചെയ്യാറുണ്ട്. പക്ഷേ അനീതിക്കെതിരെ പ്രതികരിക്കുമെന്നത് സത്യമാണ്. ആ അക്കൗണ്ടിലുള്ള പല ചിത്രങ്ങലും എങ്ങനെയുള്ളതാണെന്ന് നിങ്ങൾ കാണുമ്പോൾ മനസിലാകും. ശ്രീനാഥ് ഭാസിയുടെ ഫോട്ടോ എടുത്ത് ക്രിസ്തുവിനെ മോശമായി ചിത്രീകരിച്ചിരിക്കുന്നു. അതും ശ്രീനാഥ് ഭാസിയെപ്പോലുള്ള നടന്റെ ഐഡന്റിറ്റി ഇല്ലാണ്ടാവും എന്നത് സത്യമാണ്.”
മോഹന്‍ലാലിനെ ക്യാമറക്ക് മുന്നില്‍ അവതരിപ്പിച്ച സംവിധായകനാണ് ഫാസില്‍. മോഹന്‍ലാലില്‍ ഒരു സംവിധായകന് കൂടെയുണ്ടെന്ന് ഫാസില്‍ പറയുന്നു. മോഹന്‍ലാലില്‍ കണ്ടിട്ടുള്ള ഏറ്റവും വലിയ മേന്മ അദ്ദേഹത്തിന്റെ പാഷനാണെന്നും അത് സംവിധാനത്തിലും കാണുമെന്ന് ഫാസില്‍. നടന് എന്നതിനെക്കാള്‍ ചലച്ചിത്രകാരന് എന്ന നിലക്കാണ് മോഹന്‍ലാല്‍ കഥ കേള്‍ക്കുന്നതെന്നും ഫാസില്‍.
ലാലിനോട് ഒരു പാട്ട് പാടാന്‍ പറഞ്ഞാലും, തിരക്കഥ എഴുതാന്‍ പറഞ്ഞാലും, കവിത എഴുതാന്‍ പറഞ്ഞാലും പാഷനേറ്റ് ആയി അത് ചെയ്യും. ഏത് മേഖലയിലും മോഹന്‍ലാല്‍ മികവ് നേടും. അദ്ദേഹത്തിന്റെ സംവിധാനത്തിലും ആ മികവ് കാണുമെന്നാണ് വിശ്വാസമെന്ന് ഫാസില്‍. ഫ്ളാഷ് മുവീസ് അഭിമുഖത്തിലാണ് ഫാസില്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് മാര്‍ച്ചില്‍ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. മൈഡിയര്‍ കുട്ടിച്ചാത്തന് ഒരുക്കിയ ജിജോ പുന്നൂസ് തിരക്കഥയെഴുതുന്ന ത്രീഡി ചിത്രം ക്യാമറയില്‍ പകര്‍ത്തുന്നത് സന്തോഷ് ശിവനാണ്. ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം.
ഫാസില്‍ മോഹന്‍ലാലിനെക്കുറിച്ച്
ഒരു നടന് എന്ന നിലയില്‍ മോഹന്‍ലാല്‍ സെറ്റില്‍ വരുമ്പോള്‍ ലാലില്‍ ഒളിഞ്ഞുകിടക്കുന്ന സംവിധായകനെ ലാല്‍ തന്നെ സ്വയം ഒഴിച്ചുനിര്ത്തും. മണിച്ചിത്രത്താഴിന്റെ സെറ്റില്‍ ഉണ്ടായ ഒരു സംഭവം പറയാം. അന്ന് തിലകന് ചേട്ടന് നല്ല തിരക്കുള്ള സമയമാണ്. തിലകന് ചേട്ടന് ഡേറ്റില്ലായിരുന്നു. പ്രൊഡക്ഷന്‍ എക്സിക്യുട്ടീവിനോട് പറഞ്ഞ് സമയം കിട്ടുമ്പോഴേക്ക് മണിച്ചിത്രത്താഴ് ഷൂട്ടിന് ഓടിവരും. ഒരു തവണ വന്നപ്പോള്‍ സീന്‍ എടുക്കാന്‍ ഞാന്‍ മാനസികമായി തയ്യാറായിരുന്നില്ല. പക്ഷേ എടുക്കാന്‍ നിര്‍ബന്ധിതനായി. ഷോട്ട് ഒന്നും ഡിവൈഡ് ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. ഷോട്ട് ഡിവൈഡ് ചെയ്യാന്‍ ഞാന്‍ ലാലിന്റെ സഹായം തേടി. ഉടനെ ലാല്‍ ചോദിച്ചത് എന്നോടാണോ ചോദിക്കുന്നത് എന്നാണ്. അത് ഞങ്ങളെ രണ്ട് പേരെയും അത്ഭുതപ്പെടുത്തി. നടനായി ഇരിക്കുമ്പോള്‍ അദ്ദേഹം ആ ജോലി ചെയ്യാനായി മാത്രം മനസ് പാകപ്പെടുത്തി വച്ചിരിക്കുകയാണ്. അതുകൊണ്ടാണ് അങ്ങനെ പ്രതികരിച്ചത്. ഒരു പക്ഷേ ലാലില്‍ ഒരു സംവിധായകന് ഉള്ളത് കൊണ്ടാവും അദ്ദേഹം മാറി നിന്നതും.
ഫഹദ് ഫാസിലിനും തനിക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ചിത്രം വന്നാല്‍ ഒരുമിച്ചുള്ള ചിത്രമുണ്ടാകുമെന്നും ഫാസില്‍. മഹേഷ് നാരായണന് പറഞ്ഞ ഒരു കഥ ഇഷ്ടപ്പെട്ടിട്ടുണ്ട്. തിയറ്റര്‍ റിലീസ് സാധ്യമായാല്‍ ആ സിനിമ നിര്‍മ്മിക്കണമെന്നുണ്ടെന്നും ഫാസില്‍.
നടി എന്നതിനപ്പുറം ഫാഷൻ ഡിസൈനർ എന്ന രീതിയിലും ഏറെ ശ്രദ്ധേയയായ വ്യക്തിത്വമാണ് പൂർണിമ ഇന്ദ്രജിത്തിന്റേത്. സ്വയം അണിയുന്ന വസ്ത്രങ്ങളിലും ഹെയർ സ്റ്റൈലിലുമെല്ലാം പൂർണിമ തന്റേതായൊരു സ്റ്റെൽ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഫാഷൻ പ്രേമികൾ പലപ്പോഴും ഏറെ കൗതുകത്തോടെയാണ് പൂർണിമയുടെ ചിത്രങ്ങൾക്കായി കാത്തിരിക്കുന്നത്. ഇക്കുറി ക്രോസറ്റ് ബോഡിസ്യൂട്ടും ബോയ്ഫ്രണ്ട് ജീൻസുമണിഞ്ഞ ഒരു ഫോട്ടോയാണ് പൂർണിമ പങ്കുവച്ചിരിക്കുന്നത്. ചിത്രം കണ്ടവരെല്ലാം പൂർണിമയെ കണ്ട് ആദ്യ നോട്ടത്തിൽ പ്രാർഥനയാണെന്ന് തെറ്റിദ്ധരിച്ചിരിക്കുകയാണ്.
ഇത് പ്രാർഥനയല്ലേ, ആദ്യ നോട്ടത്തിൽ പ്രാർഥനയാണെന്ന് കരുതി എന്നൊക്കെയാണ് കമന്റുകൾ. എന്നാൽ പൂർണിമ ധരിച്ചിരിക്കുന്ന ജീൻസ് മകളുടേതാണ്. ഇക്കാര്യം പ്രാർഥന തന്നെയാണ് കമന്റ് ചെയ്തിരിക്കുന്നത്.
എനിക്കിത്ര ഹോട്ടായ ഒരു അമ്മയുണ്ട്. അതെന്റെ ജീൻസ് ആണ് എന്ന കമന്റാണ് പ്രാർഥന പങ്കുവച്ചിരിക്കുന്നത്. ആ ജീൻസ് ഇനി മുതൽ തന്റെതാണെന്നായിരുന്നു മകളുടെ കമന്റിന് പൂർണിമ നൽകിയ മറുപടി.
കേരളത്തിലെ ശ്രദ്ധേയ വനിത സംരംഭകത്വ അവാര്‍ഡും (Outstanding Woman Entrepreneur of Kerala) അടുത്തിടെ പൂർണിമ നേടിയിരുന്നു. മറ്റ് സ്ത്രീകള്‍ക്ക് പ്രചോദനമാകത്തക്ക തരത്തില്‍ ജീവിതത്തിലും പ്രവര്‍ത്തന മേഖലയിലും വഹിച്ച മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് പൂർണിമയ്ക്ക് പുരസ്കാരം നൽകിയത്. പൂർണിമയ്ക്ക് ഒപ്പം ശ്രുതി ഷിബുലാല്‍, ഷീല ജയിംസ് എന്നിവരും പുരസ്കാരത്തിന് അർഹരായിരുന്നു.
സിനിമാ താരം, ടെലിവിഷന്‍ അവതാരക എന്നീ നിലകളില്‍ നിന്നും സംരംഭകയായി മാറിയ വ്യക്തിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. 2013ല്‍ പൂര്‍ണിമ സ്ഥാപിച്ച ‘പ്രാണ’ എന്ന സ്ഥാപനം കുറഞ്ഞ നാള്‍കൊണ്ടുതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ത്യന്‍, പാശ്ചാത്യ ട്രെൻഡിനൊപ്പം തന്നെ കേരള കൈത്തറിയിലും ശ്രദ്ധ പതിപ്പിച്ചുകൊണ്ടായിരുന്നു പ്രാണയുടെ പ്രവർത്തനങ്ങൾ. പ്രളയസമയത്ത് ദുരിതത്തിലകപ്പെട്ട നെയ്ത്തുകാരെ പുനരുജ്ജീവിപ്പിക്കാന്‍ ‘സേവ് ദി ലൂം’ എന്ന കൂട്ടായ്മയും പൂർണിമ രൂപീകരിച്ചിരുന്നു.
View this post on Instagram
മലയാളികളുടെ പ്രിയപ്പെട്ട താര ജോഡികളാണ് ജയറാമും പാര്‍വതിയും. ബിഗ് സ്ക്രീനില്‍ നിന്നും യഥാര്‍ത്ഥ ജീവിതത്തിലേക്ക് ജോഡികളായി ചുവട് വെച്ചപ്പോഴും മലയാളികള്‍ അത് ഏറ്റെടുത്തു. ഇപ്പോഴും ഇവരുടെ കുടുംബ ജീവിതം സിനിമ ലോകത്തുള്ളവര്‍ക്ക് ഉദാഹരണം എന്നാണ് പറയപ്പെടുന്നത്. മലയാള സിനിമയില്‍ വലിയ രീതിയില്‍ വിപ്ലവം സൃഷ്ടിച്ച പ്രണയ ബന്ധമായിരുന്നു ഇരുവരുടെതും. നായകന് ജയറാം ആണെങ്കില്‍ സിനിമയില്‍ അഭിനയിക്കാന്‍ പാര്‍വതിയെ വിടില്ല എന്ന നിലയില്‍ വരെ സംഭവങ്ങള്‍ എത്തി. ഇതെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് പാര്‍വതി. ഒരു അഭിമുഖത്തിലാണ് ജയറാം പാര്‍വതി പ്രണയത്തെ കുറിച്ച് ഉര്‍വശി പരഞ്ഞത്.
വേണു ചേട്ടന്റെ (വേണു നാഗവള്ളി) സ്വാഗതം എന്ന സിനിമയില്‍ ഞാനും ജയറാമും പാര്‍വതിയുമെല്ലാം ഉണ്ടായിരുന്നു .അന്ന് അവരുടെ പ്രണയം കൊടുമ്ബിരി കൊണ്ടു നില്ക്കുന്ന സമയമായിരുന്നു . ഞാനാണേല് ഫുള്‍ സപ്പോര്‍ട്ടും ജയറാമിനെ അടുത്തിരുത്തി കൊണ്ട് പാര്‍വതിയുടെ റൂമിലേക്ക് ഫോണ്‍ ചെയ്യും അമ്മയായിരിക്കും ഫോണ്‍ എടുക്കുന്നത്. ഞാനാണ് വിളിക്കുന്നതെന്ന രീതിയില്‍ അമ്മ പാര്‍വതിക്ക് ഫോണ്‍ കൊടുക്കും. ആ സമയം ഞാന്‍ ജയറാമിന് ഫോണ്‍ കൈമാറും. അമ്മ പിന്നീട് ഇതറിഞ്ഞതോടെ ഈ പൊടിയാണ് കുഴപ്പങ്ങളെല്ലാം ഉണ്ടാക്കുന്നതെന്ന് പറയും. അതൊക്കെ ഇന്ന് ഓര്‍ക്കുമ്പോള്‍ ഭയങ്കര രസകരമായ കാര്യങ്ങളാണ് ഉര്‍വശി പറയുന്നു
1989ല്‍ പുറത്തിറങ്ങിയ സ്വാഗതം വലിയ താര നിര കൊണ്ടു ശ്രദ്ധേയമായിരുന്നെങ്കിലും ബോക്സ് ഓഫീസില്‍ ചിത്രം വിജയമായിരുന്നില്ല. ട്രാജഡി ലൈനില്‍ കഥ പറഞ്ഞ സിനിമയുടെ പശ്ചാത്തലം അന്നത്തെ മലയാള സിനിമയുടെ സ്ഥിരം ട്രാക്കില്‍ നിന്ന് വഴിമാറി നിന്ന ചിത്രമായിരുന്നു
പ്രമുഖ ടെലിവിഷന്‍ നടി ദിവ്യ ഭട്നാഗര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 34 വയസായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഒരാഴ്ചയായി വെന്റിലേറ്ററില്‍ തുടരുകയായിരുന്നു. നവംബര്‍ 26നാണ് ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ചികിത്സ തുടരുന്നതിനിടെയാണ് അന്ത്യം. തേര യാര് ഹൂന് മെയ്ന്‍ എന്ന കോമേഡി ഷോ അവതരിപ്പിക്കുന്നതിനിടെയാണ് ദിവ്യക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു.
ഒരാഴ്ചയായി ഗുരുതരാവസ്ഥയിലായിരുന്നു. യേ റിശ്താ ക്യാ കെഹ്താ ഹായ്, സന്‍കാര്‍ ഉദാന്‍ ജീത് ഗെയ് തോ പിയ മോറെ, വിഷ് തുടങ്ങി നിരവധി ടെലിവിഷന്‍ പരിപാടികളില്‍ ശ്രദ്ധേയമായ വേഷം ഇവര്‍ കൈകാര്യം ചെയ്തിട്ടുണ്ട്. നിരവധി പേര് അശംസകള്‍ നേര്‍ന്ന് രംഗത്തെത്തി.
275 ദിവസത്തിന് ശേഷം ആദ്യമായി നടന് മമ്മൂട്ടി വീടിന്റെ ഗേറ്റ് കടന്ന് പുറത്തെത്തി. തന്റെ പോളോ ജിടി കാര്‍ ഡ്രൈവ് ചെയ്ത് മറൈന്‍ ഡ്രൈവില്‍ എത്തി. എംജി റോഡ് വഴി കണ്ടെയ്നര്‍ റോഡിലൂടെ കലൂര്‍ സ്റ്റേഡിയത്തിന് പിന്നിലെത്തി ഒരു ചായയും കുടിച്ച ശേഷമാണ് മമ്മൂട്ടി വീട്ടിലേക്ക് മടങ്ങിയത്. ലോക്ഡൗണ്‍ ആരംഭിച്ചത് മുതല്‍ വീട്ടില്‍ തന്നെയായിരുന്നു താരം. വീട്ടില്‍ നിന്നും അദ്ദേഹം പുറത്ത് ഇറങ്ങിയതേ ഇല്ല. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം ഇന്നലെ പുറത്തിറങ്ങിയത്.
കലൂര്‍ സ്റ്റേഡിയത്തിനു പിന്നിലെ കടയില്‍ നിന്ന് മധുരമില്ലാത്തൊരു ചൂട് കട്ടന്‍ചായ ആയിരുന്നു മമ്മൂട്ടി കുടിച്ചത്. രമേഷ് പിഷാരടി, ആന്റോജോസഫ്, പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷ എന്നിവരും ഒപ്പമുണ്ടായിരുന്നു. കോവിഡ് ടെസ്റ്റ് കഴിഞ്ഞാണ് മൂന്നു പേരും കാറില്‍ക്കയറിയത്. വാക്സീന് വന്നാലെ മമ്മൂക്ക സെറ്റിലെത്തൂ. അപ്പോള്‍ കോവിഡ് കഴിഞ്ഞതായി കരുതാം എന്നാണ് സിനിമാലോകം പറഞ്ഞിരുന്ന തമാശയെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹത്തിനും മറുപടി ചിരിയായിരുന്നു.
മാര്‍ച്ച് അഞ്ചിന് പ്രീസ്റ്റ് എന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഷൂട്ട് കഴിഞ്ഞ് വീട്ടില്‍ എത്തിയതാണ് മമ്മൂട്ടി. കോവിഡ് 19 വ്യാപനം അന്ന് അത്ര വ്യാപകമായിരുന്നില്ല. മാര്‍ച്ച് 26ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പൂര്‍ണമായും വീടിനുള്ളില്‍ തന്നെ താരം ഒതുങ്ങി. അതിനിടെ പനമ്പിള്ളി നഗറിലെ വീട്ടില്‍ നിന്ന് കടവന്ത്ര അമ്പേലിപ്പാടത്തെ പുതിയ വീട്ടിലേക്ക് താമസംമാറി. ഇതിനിടെ പല ചടങ്ങുകള്‍ക്ക് പലരും വിളിച്ചു. എങ്ങും പോയില്ല. ഒഴിവാക്കാനാവാത്ത ചില പുസ്തക പ്രകാശനച്ചടങ്ങുകള്‍ വീട്ടില്‍ നടത്തി. 10 നു തിരഞ്ഞെടുപ്പിന് വോട്ടു ചെയ്യാന്‍ അദ്ദേഹം പോകും. ജനുവരി ആദ്യവാരം ഷൂട്ടിങ് സെറ്റിലേക്കും തിരിക്കും.
“മനു അങ്കിൾ’ എന്ന മമ്മൂട്ടി ചിത്രത്തിൽ ലോതർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കുര്യച്ചൻ ചാക്കോയുടെ അഭിമുഖം പുറത്തുവന്നതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലാവുന്ന ഒരു ട്രോളുണ്ട്. കൂടെ അഭിനയിച്ച കുട്ടികളെല്ലാം വളർന്ന് വലുതായിട്ടും മനു അങ്കിളായി അഭിനയിച്ച മമ്മൂട്ടി മാത്രം ഇപ്പോഴും എവർഗ്രീൻ ലുക്കിൽ തന്നെയിരിക്കുന്നു എന്നാണ് ഈ വൈറൽ ട്രോളും പറഞ്ഞുവയ്ക്കുന്നത്.
1988 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘മനു അങ്കിൾ’. മമ്മൂട്ടി, മോഹൻലാൽ, സുരേഷ്ഗോപി തുടങ്ങി വൻതാരനിരയുള്ള ചിത്രത്തിലൂടെ കുറച്ച് ബാലതാരങ്ങളും ആ സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ചിത്രത്തിൽ ലോതർ/ഡാനി എന്ന കഥാപാത്രത്തെയായിരുന്നു കുര്യച്ചൻ ചാക്കോ അവതരിപ്പിച്ചത്. സൈക്കിൾ ചവിട്ടാൻ അറിയുന്ന കുട്ടികളെ സിനിമയിലേക്ക് ആവശ്യമുണ്ടെന്ന പത്രപരസ്യം കണ്ടാണ് അച്ഛൻ തന്നെ കോട്ടയത്ത് അഭിമുഖത്തിന് കൊണ്ടുപോയതും താൻ സിനിമയുടെ ഭാഗമായി മാറിയതുമെന്നും കുര്യച്ചൻ പറയുന്നു.
ഇപ്പോഴും ആളുകൾ തന്നെ ലോതർ എന്ന പേരു വിളിച്ച് തിരിച്ചറിയാറുണ്ടെന്നും കുര്യച്ചൻ പറയുന്നു. ജൂബിലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോയ് തോമസ് നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തത് ഡെന്നിസ് ജോസഫ് ആയിരുന്നു.
നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയും നടനുമായ ദിലീപ് തടസ്സഹര്‍ജിയുമായി സുപ്രീംകോടതിയിൽ. വിചാരണക്കോടതി മാറ്റണമെന്ന സംസ്ഥാന സർക്കാരിന്റെ ഹർജിയിൽ തന്റെ ഭാഗം കേള്‍ക്കാതെ തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി.
വിചാരണ നടപടികള്‍ സ്റ്റേചെയ്യണമെന്ന് സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. കേസിലെ നാലാം പ്രതിയായ വി.പി. വിജീഷും തടസഹർജി ഫയൽ ചെയ്തിട്ടുണ്ട്. ദിലീപിന് വേണ്ടി മുതിർന്ന അഭിഭാഷനും മുന്‍ അറ്റോര്‍ണി ജനറലുമായ മുകുൾ റോഹ്തഗി ഹാജരാകും.
സംസ്ഥാന സർക്കാരിന്റെ ഹർജി ക്രിസ്മസ് അവധിക്ക് മുൻപ് പരിഗണിച്ചേക്കുമെന്നാണ് സൂചന. വിചാരണക്കോടതി ജഡ്ജിയെ മാറ്റില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ച സാഹചര്യത്തിൽ വിചാരണ നടപടികൾ ബുധനാഴ്ചത്തേക്കു മാറ്റിയിരിക്കുകയാണ്.
തെന്നിന്ത്യന്‍ താരറാണി കീര്‍ത്തി സുരേഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രസകരമായ വീഡിയോ ആരാധകരുടെ ശ്രദ്ധ നേടുകയാണ്. കീര്‍ത്തി സംവിധായകന് വെങ്കി അത്ലൂരിയെ ഓടിച്ചിട്ട് കുട വെച്ച് തല്ലുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം സിനിമാസെറ്റില്‍ ചിത്രീകരണത്തിനിടെ കിടന്നുറങ്ങുന്ന കീര്‍ത്തിയുടെ ചിത്രം നിഥിനും വെങ്കിയും ചേര്‍ന്ന് പകര്‍ത്തിയിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തു. അതിന് മറുപടിയായാണ് ഇപ്പോള്‍ കീര്‍ത്തിയും രംഗത്തെത്തിയിരിക്കുന്നത്.
ഇനി മേലാല്‍ സെറ്റില്‍ കിടന്നുറങ്ങില്ല. തന്റെ ചിത്രമെടുത്തവര്‍ക്കെതിരെ പ്രതികാരം ചെയ്യുമെന്നും കീര്‍ത്തി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സംവിധായകനെ ഓടിച്ചിട്ട് തല്ലുന്ന വീഡിയോ കീര്‍ത്തി പങ്കുവച്ചത്. ഒരാളെ വീഴ്ത്തി. ഇനി ഒരാള്‍ കൂടിയുണ്ടെന്നാണ് കീര്‍ത്തി പറയുന്നത്.
അടുത്തത് നടന് നിഥിനാണെന്ന് വ്യക്തം. താന്‍ കാത്തിരിക്കുകയാണെന്ന് നിഥിന് മറുപടിയും നല്‍കുന്നുണ്ട് കമന്റിലൂടെ. എന്തായാലും ‘പ്രതികാര’ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.
View this post on Instagram
നടന് സല്മാന് ഖാന്റെ പിതാവും പ്രമുഖ തിരക്കഥാകൃത്തുമായ സലീം ഖാന്റെയും ഭാര്യ ഹെലന്റെയും പ്രണയകഥ അടുത്തിടെ വൈറലായിരുന്നു. സലീമിന്റേത് രണ്ടാം വിവാഹമായിരുന്നെങ്കിലും ഹെലനുമായി വലിയ സ്നേഹത്തിലും സന്തോഷത്തിലുമായി കഴിയുകയാണ്. എന്നാല്‍ മക്കളുടെ കാര്യത്തില്‍ പ്രണയബന്ധങ്ങള്ക്ക് വലിയ ആയൂസില്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുകയാണ്.
മൂത്തമകന് സല്മാന് ഖാന് ഇനിയും വിവാഹം കഴിച്ചിട്ടില്ലെങ്കിലും ഒരുപാട് പ്രണയബന്ധങ്ങളുണ്ടായിരുന്നു. ഐശ്വര്യ റായി മുതല്‍ കത്രീന കൈഫ് വരെയുള്ള നടിമാരുമായി സല്മാന് ഇഷ്ടത്തിലായിരുന്നു. അതുപോലെ സഹോദരന് അര്‍ബാസ് ഖാന് ഭാര്യ മലൈക അറോറയുമായി വേര്‍പിരിഞ്ഞിട്ട് വര്‍ഷങ്ങളായി. പത്തൊന്‍പത് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതമാണ് ഇരുവരും ഉപേക്ഷിച്ചത്.
ഇപ്പോഴിതാ വീണ്ടും ഖാന് കുടുംബത്തില്‍ മറ്റൊരു വേര്‍പിരിയല്‍ കൂടി ഉണ്ടായെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് വന്നിരിക്കുന്നത്. സല്‍മാന്റെ ഇളയസഹോദരന് സൊഹെയില് ഖാനും ഭാര്യ സീമ ഖാനും തമ്മിലുള്ള ദാമ്പത്യ ജീവിതത്തിലും പ്രശ്നങ്ങളുണ്ടെന്ന് ചില റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുകയാണ്. ഒരു പ്രമുഖ ഷോ യില്‍ പങ്കെടുക്കവേയാണ് സെഹേയിലിന്റെയും സീമയുടെയും ജീവിതത്തിലെ പ്രശ്നങ്ങളെ കുറിച്ചുള്ള ആദ്യ സൂചന പാപ്പരാസികള്‍ കണ്ടുപിടിക്കുന്നത്.
മാത്രമല്ല മകന് നിര്വാന് ഖാന് തിരികെ വന്നതിന് ശേഷം തന്നോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാനാണ് സീമ ആവശ്യപ്പെട്ടത്. കഴിഞ്ഞ കുറച്ച് കാലമായി ഇരുവരും താമസിക്കുന്നത് ഒന്നിച്ചല്ലെന്നും താരദമ്പതിമാരുടെ ജീവിതത്തില്‍ ചില പൊരുത്തക്കേടുകള്‍ തുടങ്ങിയെന്ന തരത്തില്‍ വ്യാപകമായ വാര്‍ത്തകള്‍ വരികയാണ്. എന്നാല്‍ വെറും ഗോസിപ്പുകള്‍ മാത്രമാണിതെന്നും ചിലര്‍ പറയുന്നു.
1998 ലാണ് സൊഹോയില്‍ ഖാനും സീമ സച്ചിദേവും തമ്മില്‍ വിവാഹിതരാവുന്നത്. 22 വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതത്തില്‍ കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ പുതിയതായി സംഭവിച്ച കാര്യങ്ങളിലെ വസ്തുത അന്വേഷിക്കുകയാണ് ആരാധകര്‍. വൈകാതെ താരങ്ങളോ അടുത്ത കുടുംബമോ വാര്‍ത്തയില്‍ വ്യക്തത വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.