ആക്ഷൻ ഹീറോ ബിജു എന്ന ഒറ്റ ചിത്രം മതി അഭിജ എന്ന നടിയെ മലയാളികൾക്ക് തിരിച്ചറിയാൻ.സൂരജ് വെഞ്ഞാറമൂടും അഭിജയും തമ്മിലുള്ള കോമ്പിനേഷൻ രംഗങ്ങൾ മലയാളികൾ ഏറ്റെടുത്തതായിരുന്നു.മികച്ച അഭിനയത്തിലൂടെ വളരെ പെട്ടന്ന് മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് അഭിജ.ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.സദാചാര വാദികൾക്ക് എന്നും കണക്കിന് മറുപടി കൊടുക്കാറുള്ള താരം കൂടിയാണ് അഭിജ.അതുകൊണ്ട് തന്നെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വളരെ പെട്ടന്ന് വൈറലായി മാറാറുമുണ്ട്.സിനിമയിൽ കൂടുതലും ഗ്രാമീണ വേഷങ്ങളിലാണ് തിളങ്ങുന്നതെങ്കിലും സിനിമാലോകത്തിന് പുറത്ത് ആള് മോഡേൺ ആണെന്ന് തെളിയിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ളത്.അത്തരത്തിൽ ഇപ്പോഴിതാ അഭിജയുടെ പുതിയ ചിത്രങ്ങളും ഏറ്റെടുത്ത് വൈറലാക്കി മാറ്റിയിരിക്കുകയാണ് സോഷ്യൽ ലോകം .
സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആയിട്ടുള്ള താരത്തിന്റെ മോഡേൺ ചിത്രങ്ങളെ പിന്തുണച്ചും എതിർത്തും നിരവധി ആളുകൾ രംഗത്ത് വരാറുണ്ട് .ഇക്കഴിഞ്ഞ ദിവസം അനശ്വര രാജന്റെ ചിത്രങ്ങൾക്ക് നേരെ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം ഉണ്ടായിരുന്നു.നിരവധി ആരാധകർ അനശ്വരയെ പിന്തുണച്ചും എതിർത്തും രംഗത്ത് വന്നിരുന്നു .മലയാളത്തിലെ പ്രമുഖ നടിമാർ റീമ കല്ലിങ്കൽ , അനാർക്കലി മരക്കാർ അടക്കം നിരവധി താരങ്ങൾ അനശ്വരയെ പിന്തുണച്ച് രംഗത്ത് എത്തിയിരുന്നു.അതോടൊപ്പം പിന്തുണ അറിയിച്ച് അഭിജയും തന്റെ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരുന്നു.സ്ത്രീകൾക്ക് കാലുകൾ മാത്രമല്ല ബട്ടും ബ്രയിൻസുമുണ്ടെന്നായിരുന്നു സദാചാര ആങ്ങളമാർക്ക് അഭിജ മറുപടി നൽകിയത്.ഇന്ന.ർ വേഷത്തിലുള്ള താരത്തിന്റെ ഒരു ചിത്രവും താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ പുതിയ താരത്തിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.സാദാരണ വേഷങ്ങളിൽ താരം എത്തുന്ന ചിത്രങ്ങളിലെ അഭിനയങ്ങൾക്ക് ആരാധകരിൽ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.വെത്യസ്തമായ കഥാപാത്രങ്ങളൊക്കെ അതിന്റെ തനിമയിൽ അഭിനയിച്ചുപൊലിപ്പിക്കാൻ താരത്തിന് പ്രത്യേക കഴിവ് തന്നെയാണ്.അമൽ നീരദ് ചിത്രം ബാച്ചിലർ പാർട്ടിയിലൂടെയാണ് താരം സിനിമാലോകത്തേക്ക് എത്തിയത്.ബാച്ചിലർ പാർട്ടിക്ക് പുറമെ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി , ലവ് ഇന്റു 24 , ഞാൻ സ്റ്റീവ് ലോപ്പസ് , ആക്ഷൻ ഹീറോ ബിജു , സെക്കൻഡ്‌സ് , ലുക്കാ ചുപ്പി അടക്കം നിരവധി സിനിമകളിൽ വെത്യസ്തമായ വേഷങ്ങൾ താരം കൈകാര്യം ചെയ്തിട്ടുണ്ട്.
പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ചതോടെ ചില കപട സദാചാരവാദികൾ അഭിപ്രായങ്ങളും വിമർശനങ്ങളുമായി രംഗത്ത് എത്തിയിട്ടുണ്ട്.വിമര്ശനങ്ങളെക്കാൾ കൂടുതൽ പിന്തുണയും ചിത്രത്തിന് ലഭിക്കുന്നുണ്ട്.എന്തായാലും താരത്തിന്റെ പുതിയ ചിത്രം ആരാധകരും സോഷ്യൽ മീഡിയയും ഒരുപോലെ ഏറ്റെടുത്തിട്ടുണ്ട്.പുതിയ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ആരാധകരുമായി പങ്കുവെക്കാറുള്ള താരത്തിന്റെ ചിത്രങ്ങൾ വളരെ പെട്ടന്ന് വൈറലാക്കി മറ്റാരുമുണ്ട് .എന്തായാലും സദാചാര ആങ്ങളമാർക്ക് തിരിച്ചടി കൊടുക്കുന്ന ചിത്രം തന്നെയാണ് താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.
നയന്‍താര നായികയാവുന്ന ആക്ഷന്‍ ക്രൈം ത്രില്ലര്‍ ‘നേട്രികണ്‍’ ചിത്രത്തിന്റെ ടീസര്‍ പുറത്ത്. താരത്തിന്റെ ജന്‍മദിനത്തിലാണ് ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്. നയന്‍താരയുടെ 65ാം ചിത്രമാണ് നേട്രികണ്‍. സീരിയല്‍ കില്ലറെ വേട്ടയാടുന്ന അന്ധയായ വ്യക്തി ആയാണ് നയന്‍താര ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്.
മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജ്മല്‍ അമീര്‍ ആണ് വില്ലന്‍ ആയെത്തുന്നത്. മണികണ്ഠന്‍, ശരണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. സംവിധായകനും നയന്‍താരയുടെ കാമുകനുമായ വിഗ്‌നേശ് ശിവന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
നേരത്തെ പുറത്തെത്തിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. കൈയ്യില്‍ ആയുധമേന്തി, മുഖം മുറിഞ്ഞ് രക്തം ഒലിക്കുന്ന രീതിയിലാണ് നയന്‍താര പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടത്. കൊറിയന്‍ ചിത്രം ബ്ലൈന്‍ഡിന്റെ റീമേക്ക് ആണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
അപകടത്തില്‍ കാഴ്ച നഷ്ടപ്പെടുന്ന സമര്‍ഥയായ പൊലീസ് ഉദ്യോഗസ്ഥയുടെ കഥയാണ് ബ്ലൈന്‍ഡ് പറയുന്നത്. രജനീകാന്ത് നായകനായി 1981ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമായിരുന്നു ‘നെട്രികണ്‍’. ഈ പേര് രജനിയുടെ അനുമതിയോടെയാണ് സിനിമയ്ക്ക് ഉപയോഗിച്ചിരിക്കുന്നത്.
ആഗ്രഹിച്ച ആ വിവാഹം നടന്നിരുന്നു എങ്കിൽ ജയൻ ഇന്നും ജീവിക്കുമായിരുന്നു. മരിക്കില്ലായിരുന്നു. ജയൻ ഇന്ന് ജീവിച്ചിരുന്നു എങ്കിൽ മലയാളത്തിൽ മമ്മുട്ടിക്കും മോഹൻലാലിനും ഒക്കെ മുന്നേ ഒരു നെടുനായകനായി മഹാ നടൻ ജയൻ ഉണ്ടാകുമായിരുന്നു.
മലയാളത്തിന്റെ അനശ്വര നടൻമാരിലൊരാളായ ജയന്റെ ചരമവാർഷിക ദിനമാണ് നവംബർ 16ന് കോളിളക്കമെന്ന സിനിമയുടെ സ്റ്റണ്ട് ചിത്രീകരണത്തിനിടയിലായിരുന്നു അദ്ദേഹത്തിന്റെ ദാരുണാന്ത്യം. ജയനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെയ്ക്കുകയാണ് സ്റ്റണ്ട് മാസ്റ്ററായ ത്യാഗരാജൻ.അറിയപ്പെടാത്ത രഹസ്യമെന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നായിരുന്നു ജയൻ കോളിളക്കത്തിൽ അഭിനയിക്കാനായി പോയത്. ഒരു ദിവസത്തെ ഷൂട്ടിനായി പോയ ജയന്റെ മരണവാർത്തയാണ് താൻ പിന്നീട് കേട്ടതെന്ന് സ്റ്റണ്ട് മാസ്റ്ററായ ത്യാഗരാജൻ പറയുന്നു.
ജയനും കുടുംബജീവിതത്തെക്കുറിച്ച് ചില സ്വപ്നങ്ങൾ നെയ്തിരുന്നുവെന്നും ത്യാജരാജൻ മാസ്റ്റർ ഓർത്തെടുക്കുന്നു. നടി ലതയുമായുള്ള പ്രണയം അതിലൊന്നായിരുന്നു. ജയനും ലതയും വിവാഹിതരാകാൻ തീരുമാനിച്ചിരുന്നു. പക്ഷേ ഒരുപാടെതിർപ്പുകൾ മദ്രാസിൽ നിന്നുമുണ്ടായെന്നും ജയൻ താമസിച്ചിരുന്നു പംഗ്രോവ് ഹോട്ടലിൽ വെച്ച് എം.ജി.ആറിന്റെ ആളുകൾ ജയനെ ഭീഷണിപ്പെടുത്താൻ നോക്കിയെന്നും പക്ഷേ, അതൊന്നും ജയൻ കാര്യമാക്കിയിരുന്നില്ലെന്നും ത്യാഗരാജൻ ഓർക്കുന്നു.
ഇത്രയും സീരിയസ് പ്രശ്നമായതോടെ അവസാനം ഞാൻ ജയനോടുപറഞ്ഞു മോനേ ഈ ബന്ധം വേണ്ടെന്ന്, നിനക്ക് പിന്നെ മദ്രാസിൽ കാലുകുത്താനാകില്ലെന്നും ജയനോട് പറഞ്ഞു വ്യക്തമാക്കി. പറ്റില്ല മാസ്റ്റർ, ഞാൻ ലതയ്ക്ക് വാക്കുകൊടുത്തു. മാത്രമല്ല ഞാൻ ഇനി മദ്രാസിൽ നിൽക്കുന്നില്ലെന്നും കേരളത്തിൽ താമസിക്കാനാണുദ്ദേശിക്കുന്നതെന്നും ജയൻ തന്നോട് പറഞ്ഞു. അതിനുശേഷം ജയൻ മദ്രാസിലെത്തിയിത് കോളിളക്കത്തിന്റെ ഷൂട്ടിംഗിനായിരുന്നു. അത് മദ്രാസിലേക്കുള്ള അവസാനത്തെ വരവായിരുന്നു. കേരളത്തിലേക്ക് തിരിച്ചുപോയത് ചേതനയറ്റ ജയന്റെ ശരീരവുമായിരുന്നുവെന്നും ത്യഗരാജൻ മാസ്റ്റർ ഓർത്തെടുക്കുന്നു.
നേട്ടം അവസാനിക്കുന്നില്ല. 100 കോടി കാഴ്ചക്കാരുമായി പുതിയ ചരിത്രം കുറിച്ച് ധനുഷും സായി പല്ലവിയും. റൗഡി ബേബി പാട്ടുണ്ടാക്കിയ തരംഗം ഇപ്പോൾ യൂട്യൂബിൽ തെന്നിന്ത്യൻ ഭാഷയിൽ 1 ബില്യൺ വ്യൂസ് നേടുന്ന വിഡിയോ എന്ന റെക്കോർഡ് സ്വന്തമാക്കുകയാണ്. ധനുഷിന്റെ െകാലവെറി പാട്ട് പുറത്തെത്തി 9–ാം വർഷം പിന്നിടുന്ന ദിവസമാണ് ഈ പുതിയ നേട്ടം എന്നതും ശ്രദ്ധേയം. 1 ബില്യൺ വ്യൂസ് നേടിയതിന്റെ സന്തോഷം ധനുഷും സായ് പല്ലവിയും ട്വിറ്ററിലൂടെ പങ്കുവെച്ചു.
2018 ലാണ് മാരി 2 പുറത്തിറങ്ങിയത്. ധനുഷിന്റേയും സായ് പല്ലവിയുടേയും നൃത്ത രംഗങ്ങളായിരുന്നു പാട്ടിനെ വൈറലാക്കിയത്. പ്രഭുദേവയാണ് പാട്ടിന് കൊറിയോഗ്രഫി നിർവഹിച്ചത്. യുവാൻ ശങ്കർ രാജയാണ് സംഗീത സംവിധാനം. ധനുഷും ദീയും ചേർന്നാണ് ഗാനം ആലപിച്ചത്.
ബിഗ് ബോസ് മത്സരാർഥിയും പ്രഭാഷകനുമായ രജിത് കുമാർ നായകനായി എത്തുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സ്വപ്നസുന്ദരി എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ രാജ്കുമാറിന്‍റെ നായികയായി എത്തുന്നത്, ഡോക്ടറായ ഷിനു ശ്യാമളനാണ്. രജിത് കുമാർ ഫേസ്ബുക്കിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. സൺ ഗ്ലാസ് വെച്ച് ബുള്ളറ്റ് മോട്ടോർ സൈക്കിളിൽ ഇരിക്കുന്ന രജിത് കുമാമാറിന്‍റെ ചിത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്.
സിനിമയുടെ ചിത്രീകരണത്തിനിടെയുള്ള ഒരു ഫോട്ടോ ഡോ. ഷിനുവും പുറത്തുവിട്ടു. തേയിലത്തോട്ടത്തിന് നടുവിൽ രജിത് കുമാറിനൊപ്പം നിൽക്കുന്ന ചിത്രമാണ് ഷിനു ശ്യാമളൻ ഫേസ്ബുക്ക് പേജ് വഴി ഷെയർ ചെയ്തിരിക്കുന്നത്. ജെ.കെ ഫിലിപ് ആണ് “സ്വപ്ന സുന്ദരി” സംവിധാനം ചെയ്യുന്നത്. സീതു ആൻസനാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. ഷിനു ശ്യാമളൻ ഇതാദ്യമായാണ് ഒരു സിനിമയിൽ അഭിനയിക്കുന്നത്. ആരോഗ്യ സംബന്ധമായ ഫേസ്ബുക്ക് പോസ്റ്റുകളിലുടെ ശ്രദ്ധേയയാണ് ഡോ. ഷിനു ശ്യാമളൻ.
അതേസമയം ബിഗ് ബോസിന് പിന്നാലെ രജിത് കുമാർ സിനിമയിൽ മാത്രമല്ല, മിനി സ്ക്രീനിലും സജീവമാകുകയാണ്. ഏഷ്യാനെറ്റിലെ ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന ആക്ഷേപഹാസ്യ പരമ്പരയിലാണ് അദ്ദേഹം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സ്ത്രീവിരുദ്ധമായ പ്രസ്താവനകളിലൂടെ വിവാദങ്ങൾ സൃഷ്ടിച്ചയാളാണ് രജിത് കുമാർ. അതിനിടെയാണ് ബിഗ് ബോസ് മത്സരാർഥിയായി രജിത് കുമാർ എത്തിയത്. ബിഗ് ബോസിലൂടെ വലിയൊരു ആരാധകവൃന്ദത്തെ അദ്ദേഹം സ്വന്തമാക്കുകയും ചെയ്തു. എന്നാൽ ബിഗ് ബോസിനിടെ സഹ മത്സരാർഥി രേഷ്മയുടെ കണ്ണിൽ മുളകുപൊടി തേച്ചതിനെ തുടർന്ന് രജിത് കുമാറിനെ പുറത്താക്കിയിരുന്നു. പിന്നീട് അദ്ദേഹം അറസ്റ്റിലാകുകയും ചെയ്തു.
ദുബായില്‍ ഐപിഎല്‍ ഫൈനല്‍ കാണാനെത്തിയ മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ദുബായിലെ വീട്ടില്‍ അടുക്കള കൈയേറിയിരിക്കുകയാണ് താരം ഇപ്പോള്‍. ഭക്ഷണം ഉണ്ടാക്കുന്ന ചിത്രങ്ങളാണ് വൈറലാകുന്നത്. താരത്തിന്റെ ഫാന്‍സ് പേജുകളിലാണ് ചിത്രങ്ങള്‍ എത്തിയിരിക്കുന്നത്.
മോഹന്‍ലാല്‍ ഉണ്ടാക്കുന്ന ഭക്ഷണം രുചിച്ച് നോക്കുന്ന ഭാര്യ സുചിത്രയേയും ചിത്രങ്ങളില്‍ കാണാം. താരം ഉണ്ടാക്കുന്നത് എന്ത് ഭക്ഷണമാണ് എന്നാണ് ആരാധകരുടെ സംശയം. ദ്രാവക രൂപത്തിലെ ഭക്ഷണം പാകപ്പെടുത്തി ഓംലെറ്റ് രൂപത്തില്‍ മറ്റൊരു പാത്രത്തിലേക്ക് വിളമ്പുന്നതും ചിത്രങ്ങളില്‍ കാണാം.
ദൃശ്യം 2വിന്റെ ചിത്രീകരണം പൂര്‍ത്തിയായതോടെയാണ് മോഹന്‍ലാല്‍ ദുബായിലേക്ക് പോയത്. 56 ദിവസത്തെ ഷെഡ്യൂളുമായി ആരംഭിച്ച ചിത്രീകരണം 46 ദിവസം കൊണ്ട് തന്നെ പൂര്‍ത്തിയാക്കുകയായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് സെപ്റ്റംബര്‍ 21-ന് ആണ് തൊടുപുഴയിലും പരിസര പ്രദേശങ്ങളിലുമായി ഷൂട്ടിംഗ് ആരംഭിച്ചത്.
അതേസമയം, ദൃശ്യം 2വിന്റെയും റാം ചിത്രത്തിന്റെയും എഡിറ്റിംഗ് പുരോഗമിക്കുകയാണ്. മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ട് ചിത്രങ്ങളാണിവ. ദൃശ്യം 2വിന്റെയും റാമിന്റെയും എഡിറ്റിംഗിലേക്ക് ഒരേസമയം കടന്നിരിക്കുകയാണ് എന്നാണ് സംവിധായകന്‍ ജീത്തു ജോസഫ് പങ്കുവച്ചത്.
ആരാധകര്‍ക്ക് ദീപാവലി സമ്മാനാവുമായി ‘മാസ്റ്റര്‍’ ചിത്രത്തിന്റെ ടീസര്‍ പുറത്ത്. വിജയ് ആരാധകര്‍ക്കും വിജയ് സേതുപതി ആരാധകര്‍ക്കും ഏറെ പ്രതീക്ഷ നല്‍കുന്ന ടീസറാണ് പുറത്തെത്തിയിരിക്കുന്നത്. വിജയ്‌യും സേതുപതിയും തമ്മിലുള്ള ആക്ഷന്‍ രംഗങ്ങളും ടീസറിലുണ്ട്.
സൂപ്പര്‍ ഹിറ്റ് ചിത്രം കൈദിക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് മാസ്റ്റര്‍. മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെറോമിയ, ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഒരു കോളേജ് പ്രൊഫസറുടെ വേഷത്തിലാണ് വിജയ് വേഷമിടുന്നത്.
ഏപ്രിലില്‍ ചിത്രം റിലീസ് ചെയ്യാനിരുന്നെങ്കിലും കോവിഡ് ലോക്ഡൗണ്‍ മൂലം തിയേറ്ററുകള്‍ അടച്ചതിനാല്‍ മാറ്റി വെയ്ക്കുകയായിരുന്നു. തമിഴ്നാട്ടില്‍ തിയേറ്ററുകള്‍ തുറന്ന സാഹചര്യത്തില്‍ ചിത്രം ഉടന്‍ തന്നെ റിലീസിനെത്തുമെന്നാണ് സൂചന.
അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ചിത്രത്തിലെ നേരത്തെ പുറത്തെത്തിയ ‘വാത്തി കമ്മിങ്’ എന്ന ഗാനം ഏറെ ശ്രദ്ധേയമായിരുന്നു. സത്യന്‍ സൂര്യ ഛായാഗ്രഹണവും ഫിലോമിന്‍ രാജ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
സ്ത്രീകൾ സമസ്ത മേഖലകളിലും മുന്നേറ്റം കൈവരിച്ച ഇക്കാലത്തും സിനിമയ്ക്കുള്ളിലെ സ്ത്രീ കഥാപാത്രങ്ങളുടെ സ്വഭാവത്തിൽ മാറ്റം വന്നിട്ടില്ലെന്ന് സോനം കപൂർ. സ്ത്രീയെ ലൈംഗിക വസ്തുവായി മാത്രം അവതരിപ്പിക്കുന്ന രീതി മാറ്റേണ്ട സമയമായെന്നും സോനം പറയുന്നു. ബോളിവുഡിലെ സെക്‌സിസ്റ്റ് നിലപാടുകളോടാണ് താരത്തിന്റെ പ്രതികരണം.
‘ സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളുടെ വസ്ത്രധാരണ രീതിയും, നടപ്പും പെരുമാറ്റവുമൊക്കെ ചിലരെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ തന്നെ ആയിരിക്കണമെന്ന് വാശി പിടിക്കുന്നവർ ഇന്നും സിനിമാരംഗത്തുണ്ട് . സ്ത്രീയെ ലൈംഗിക വസ്തുവായി മാത്രം അവതരിപ്പിക്കുന്ന സിനിമകൾക്കെതിരെ ഈ മേഖലയിലെ എല്ലാ സ്ത്രീകളും ഒരുമിക്കേണ്ടിയിരിക്കുന്നു. അങ്ങനെയുളള സിനിമകളിൽ നിന്ന് സ്ത്രീകൾ സ്വയം പിന്മാറിയാൽ മാത്രമേ മാറ്റമുണ്ടാവുകയുള്ളു. സ്വന്തം നിലപാടുകളിലൂടെ കൃത്യമായ തെരഞ്ഞെടുപ്പുകൾ നടത്തേണ്ടത് ഈ ഘട്ടത്തിൽ അനിവാര്യമാണ്’. സോനം കോസ്‌മോപോളിറ്റൻ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി .
അത്തരം സിനിമയിൽ പ്രവർത്തിക്കാൻ നടിമാർ തയ്യാറാവുന്നതോടെ നാം സ്വയം ഇല്ലാതാകുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
സൂപ്പര്‍ ഹിറ്റ് മലയാള ചലച്ചിത്രം അയ്യപ്പനും കോശിയും തെലുങ്കിലേക്ക് റീമേക്ക് ചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഇപ്പോള്‍ നായകനായി താന്‍ മാത്രം മതിയെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് പവന്‍ കല്യാണ്‍. നായകനായി താന്‍ മാത്രം മതിയെന്നും ക്ലൈമാക്‌സ് അടക്കം തിരക്കഥ പൊളിച്ചെഴുതണമെന്നും പവന്‍ കല്യാണിന്റെ നിര്‍ദേശം. അതേസമയം, തിരക്കഥ തിരുത്താനുള്ള തീരുമാനത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.
സച്ചി തിരക്കഥയും സംവിധാനവും നിര്‍വഹിച്ച് പൃഥ്വിരാജും ബിജു മേനോനും അഭിനയിച്ച അയ്യപ്പനും കോശിയും പ്രേക്ഷക പ്രീതി നേടിയിരുന്നു. ഹിന്ദി അടക്കം പല ഭാഷകളിലേക്കും സിനിമയുടെ റീമേക്ക് അവകാശം വിറ്റു പോയിരുന്നു. ഇതില്‍ തെലുങ്ക് റീമേക്കിന്റെ തിരക്കഥയാണ് തിരുത്തണമെന്ന അവകാശവുമായി രംഗത്തെത്തിയിരിക്കുന്നത്.
നടനും സംവിധായകനുമായ പ്രഭുദേവ വീണ്ടും വിവാഹിതനാകുന്നു. ഒരു വിവാഹത്തിനും ഒരു ലിവിംഗ് ടുദറിനും ശേഷമാണ് പ്രഭുദേവ വിവാഹിതനാകുന്നുവെന്ന വാർത്ത തമിഴ് മാധ്യമങ്ങൽ പുറത്തുവിടുന്നത്. എന്നാൽ വിവാഹ വാർത്തയെപ്പറ്റി പ്രഭു ദേവയോ നടനോട് അടുത്ത വൃത്തങ്ങളോ വാർത്തയോട് പ്രതികരിച്ചിട്ടില്ല. പ്രഭുദേവ തന്റെ പെങ്ങളുടെ മകളുമായി
പ്രണയത്തിലാണെന്നും വിവാഹം ഉടൻ ഉണ്ടാവും എന്നുമാണ് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തമിഴ് ആചാരപ്രകാരം പെങ്ങളുടെ മകളെ വിവാഹം ചെയ്യുന്നതാണ് രീതി. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക വിവരം പുറത്ത് വന്നിട്ടില്ല.
നൃത്തത്തിലൂടെ പരിചയപ്പെട്ട റംലത്തുമായി പ്രഭു ദേവ പ്രണയത്തിലാവുകയും വിവാഹം ചെയ്യുകയുമായിരുന്നു. ഈ ബന്ധത്തിൽ രണ്ട് ആൺകുട്ടികളും ഉണ്ട്. പിന്നീട് റംലത്തിനെ ഉപേക്ഷിച്ച് നയൻതാരയുമായി പ്രണയത്തിലാകുകയും ചെയ്തിരുന്നു. പിന്നീച് പ്രഭു റംലത്തുമായി വിവാഹ മോചനം നടത്തി. റംലത്ത് വിവാഹമോചനത്തിനെതിരെ പൊലീസിൽ പരാതി കൊടുത്തതും മറ്റും വാർത്താശ്രദ്ധ നേടിയ ഒന്നിയിരുന്നു.
റംലത്തുമായുള്ള പ്രശ്‌ന പരിഹാരത്തിനൊടുവിൽ പ്രഭു ദേവയും നയൻതാരയും ഒന്നിച്ച് ജീവിയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ അവസാന നിമിഷം ഇരുവരും വേർപിരിയുകയായിരുന്നു. മക്കളുടെ പേരിനെ ചൊല്ലിയാണ് നയനും പ്രഭുദേവയും വേർപിരിഞ്ഞതെന്നും ഗോസിപ്പുകളുണ്ടായിരുന്നു.നയനുമായി വേർപിരിഞ്ഞ ശേഷം ഇനിയൊരു പെണ്ണ് എന്റെ ജീവിതത്തിൽ ഉണ്ടായിരിക്കില്ല എന്നും ഇനി മക്കൾക്ക് വേണ്ടി മാത്രമാണ് ജീവിതം എന്നും പ്രഭു ദേവ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ താരം വീണ്ടും വിവാഹിതനാകുന്നവെന്ന വാർത്ത പ്രഭുദേവ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.