‘അമ്മ യോഗം കഴിഞ്ഞു മാധ്യമ പ്രവർത്തകർക്ക് നേരെ കയർത്തു മോഹൻലാൽ; കൊച്ചിയിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ (വീഡിയോ)

‘അമ്മ യോഗം കഴിഞ്ഞു മാധ്യമ പ്രവർത്തകർക്ക് നേരെ കയർത്തു മോഹൻലാൽ;  കൊച്ചിയിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ (വീഡിയോ)
November 22 11:53 2020 Print This Article

ഒരിടവേളയ്ക്ക് ശേഷം താര സംഘടന അമ്മ വീണ്ടും വാർത്തകളിൽ നിറയുകയാണ്. കഴിഞ്ഞ ദിവസമാണ് എഎംഎംഎയുടെ എക്സിക്യൂട്ടിവ് യോഗം കൊച്ചിയിൽ നടന്നത്. ഇതിന് തൊട്ട് പിന്നാലെയാണ് വീണ്ടും വാർത്തകളിൽ ഇടം പിടിച്ചത്. നാടകീയ രംഗങ്ങളായിരുന്നു കൊച്ചിയിൽ അരങ്ങേറിയത്

യോഗത്തിന് ശേഷം ആദ്യം പുറത്തേക്ക് വന്നത് സിദ്ദിഖായിരുന്നു. എന്നാൽ യോഗം അവസാനിച്ചിട്ടില്ലെന്നും തനിക്ക് പോയിട്ട് തിരക്കുള്ളതിനാൽ നേരത്തേ ഇറങ്ങിയതാണെന്നും യോഗതീരുമാനങ്ങൾ കൃത്യമായി എക്സിക്യൂട്ടിവ് പ്രസിഡൻ്റായ മോഹൻലാൽ മാധ്യമങ്ങൾക്ക് മുന്നിൽ വ്യക്തമാക്കുമെന്നുമായിരുന്നു സിദ്ദിഖ് പറഞ്ഞത്. എന്നാൽ ഏറെ കാത്തിരിപ്പുകൾക്ക് ശേഷം മോഹൻലാൽ പുറത്തേക്ക് എത്തിയതും യോഗതീരുമാനങ്ങൾ കുറിച്ച കുറിപ്പ് മാധ്യമങ്ങൾക്ക് നേരേ നീട്ടുകയായിരുന്നു. പ്രതികരണത്തിനായി മൈക്കുമായി അടുത്തേക്കെത്തിയ മാധ്യമങ്ങളോട് പറയാനുള്ളതെല്ലാം ഇതിലുണ്ടെന്ന് പറഞ്ഞ് കയർക്കുകയായിരുന്നു മോഹൻലാൽ. ലാലേട്ടന്റെ ഈ പെരുമാറ്റം കണ്ടുനിന്നവരെയെല്ലാം ഒരുനിമിഷം ഞെട്ടിച്ചു കളഞ്ഞു.

ദേഷ്യപ്പെട്ട് നീങ്ങിയ മോഹൻലാൽ ഉടൻ തന്നെ കാറിൽ കയറി വാതിൽ വലിച്ചടയ്ക്കുകയും ചെയ്തു. ഇത് വായിച്ചാൽ മതിയെന്നും ഞാൻ ഒന്നും സംസാരിക്കില്ലെന്നും മോഹൻലാൽ ദേഷ്യപ്പെട്ടുകൊണ്ട് മാധ്യമങ്ങളോട് പറഞ്ഞു. ഇതിൻ്റെ വീഡിയോ ഇപ്പോൾ യൂട്യൂബിൽ വൈറലാണ്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles