ബോളിവുഡ് പിന്നണി ഗാനരം ഗത്ത് അരങ്ങേറ്റം കുറിച്ച് താരങ്ങളായ ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും മകൾ പ്രാർത്ഥന ഇന്ദ്രജിത്. ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന തായിഷ് എന്ന ചിത്രത്തിലൂടെയാണ് പ്രാർത്ഥനയുടെ ബോളിവുഡ് അരങ്ങേറ്റം. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധായകൻ. ഗോവിന്ദും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
‘രേ ബാവ്‍രേ’ എന്ന് തുടങ്ങുന്ന ഗാനമാണ് ഗോവിന്ദിനൊപ്പം ചേർന്ന് പ്രാർഥന ആലപിച്ചിരിക്കുന്നത്. ഹുസൈൻ ഹൈദ്രിയുടെതാണ് വരികൾ.
മികച്ച പ്രതികരണമാണ് പാട്ടിന് ലഭിക്കുന്നത്. ‘എത്ര ഭംഗിയുള്ള പാട്ടാണ് പാത്തൂ’ എന്നാണ് പ്രാർഥനയുടെ പാട്ട് പങ്കുവച്ച് പൃഥ്വിരാജ് പ്രതികരിച്ചത്.
മഞ്ജു വാര്യർ നായികയായെത്തിയ മോഹൻലാൽ എന്ന ചിത്രത്തിൽ ‘ലാലേട്ടാ ലാ ലാ ലാ’ എന്ന ഗാനം പാടിയാണ് പ്രാർത്ഥന മലയാള പിന്നണിഗാനരംഗത്തേക്ക് കടന്നു വന്നത്. തുടർന്ന് കുട്ടൻ പിള്ളയുടെ ശിവരാത്രി, ഹെലൻ തുടങ്ങിയ ചിത്രങ്ങളിലും പ്രാർത്ഥന ഗാനം ആലപിച്ചു. സോളോ എന്ന സിനിമയ്ക്കു ശേഷം ബിജോയ് നമ്പ്യാർ ചെയ്യുന്ന ചിത്രമാണ് ‘തായിഷ്’. സീ5 സ്റ്റുഡിയോ ആണ് ചിത്രം നിർമിക്കുന്നത്.
മലയാള സിനിമയിൽ ഒരുപാട് ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു പ്രേക്ഷകമനസ്സ് കീഴടക്കിയ വ്യക്തിയാണ് മോഹൻലാൽ. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിൽ പ്രതിനായകനായി മലയാള സിനിമയിൽ കടന്നുവരുകയും ഇപ്പോൾ മലയാള സിനിമ തന്നെ അടക്കി ഭരിക്കുന്ന വ്യക്തിയാണ് മോഹൻലാൽ. മോഹൻലാലിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. 2013 ൽ ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ആയിരുന്നു. സെപ്റ്റംബർ അവസാനമായിരുന്നു ദൃശ്യം രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചത്.
ദൃശ്യം 2 ലെ ലൊക്കേഷൻ സ്റ്റില്ലുകൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമായിരുന്നു. മോഹൻലാലിന്റെ ലൊക്കേഷനിലേക്കുള്ള 2 മാസ്സ് എൻട്രി വീഡിയോസ് അടുത്തിടെ ആരാധകർ ഏറെ ആഘോഷമാക്കിയിരുന്നു. മോഹൻലാലിന്റെ പുതിയ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ട്ടിക്കുന്നത്. ലൂസിഫർ ചിത്രത്തിലെ അബ്രഹാം ഖുറേഷി ലുക്കിലാണ് താരം ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരുപാട് ഭാരം കുറച്ചു വളരെ സ്ലിമായാണ് താരം ഇപ്പോൾ വന്നിരിക്കുന്നത്. മോഹൻലാലിന്റെ പുതിയ ഫോട്ടോഷൂട്ടും ഏറെ ശ്രദ്ധ നേടുകയാണ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മലയാളത്തിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റുകളിൽ ഒന്നാണ് ലൂസിഫർ. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരഭമായ ചിത്രം നിരൂപക പ്രശംസകൾ നേടുകയും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തിരുന്നു. ലൂസിഫറിലെ ക്ലൈമാക്സ് സീനിലാണ് മോഹൻലാൽ അബ്രഹാം ഖുറേഷിയായി വരുന്നത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ അടുത്തിടെ പൃഥ്വിരാജും മുരളി ഗോപിയും അന്നൗൻസ് ചെയ്തിരുന്നു. മലയാളത്തിലെ തന്നെ ഏറ്റവും ബ്രഹ്മാണ്ഡ ചിത്രങ്ങളിൽ ഒന്നായിട്ടായിരിക്കും എമ്പുരാൻ അണിയിച്ചൊരുക്കുക. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാക്കി മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹം അണിയറയിൽ റിലീസിനായി ഒരുങ്ങുകയാണ്.
മലയാള സിനിമയിലെ താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ വിവാദ പരാമര്‍ശവും നടി പാര്‍വതി തിരുവോത്തിന്റെ അമ്മയില്‍ നിന്നുള്ള രാജിയുമാണ് ഇന്നും സിനിമാലോകത്തെ ചര്‍ച്ച വിഷയം. സംഭവത്തില്‍ അമ്മയ്ക്ക് എതിരെ പരോക്ഷ പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് ഷമ്മി തിലകന്‍.
ഫേസ്ബുക്കിലൂടെയായിരുന്നു നടന്റെ പ്രതികരണം. പരുന്തില്‍ നിന്നും കുഞ്ഞുങ്ങളെ രക്ഷിക്കുന്ന ഒരു കോഴിയുടെ വീഡിയോയാണ് നടന്‍ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്നത്. ഇതാണെടാ അമ്മ..,ഇതായിരിക്കണമെടാ അമ്മ എന്നാണ് വീഡിയോക്ക് താഴെ നടന്‍ എഴുതിയിരിക്കുന്നത്. അമ്മ സംഘടനക്കെതിരെ വിവിധ ഭാഗങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് ഷമ്മി തിലകന്റെ പോസ്റ്റ്.
ഇതിനുമുമ്പും വിഷയത്തില്‍ പ്രതികരിച്ച് ഷമ്മി തിലകന്‍ രംഗത്തെത്തിയിരുന്നു. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് വിവാദമായത്. ഇതില്‍ പ്രതിഷേധിച്ചുകൊണ്ടായിരുന്നു നടി പാര്‍വതി തിരുവോത്ത് സംഘടനയില്‍ നിന്നും രാജിവെച്ചത്. സംഘടനയില്‍ ഇനി ഒരുമാറ്റമുണ്ടാവില്ലെന്ന് മനസ്സിലായതു കൊണ്ടാണ് രാജി എന്നാണ് പാര്‍വതി വ്യക്തമാക്കിയത്.
മൂന്നാം വിവാഹവും തകര്‍ച്ചയുടെ വക്കിലെന്ന് വ്യക്തമാക്കി ബിഗ് ബോസ് താരവും നടിയുമായ വനിത വിജയകുമാര്‍. മൂന്നാം ഭര്‍ത്താവ് പീറ്ററിന്റെ കരണത്തടിച്ച്, വീട്ടില്‍ നിന്ന് പുറത്താക്കിയെന്ന വാര്‍ത്തയില്‍ വിശദീകരണവുമായി രംഗത്തെത്തിയതായിരുന്നു വനിത.
പീറ്റര്‍ പോള്‍ ലഹരിക്ക് അടിമയാണെന്നും ജീവിതത്തില്‍ സഹിക്കുന്നതിനും പരിധിയുണ്ടെന്നും നടി പറഞ്ഞു. വീട്ടില്‍ നിന്നും പുറത്താക്കിയെന്ന വാര്‍ത്ത തെറ്റാണെന്നും അദ്ദേഹം സ്വയം ഇറങ്ങിപ്പോയതാണെന്നും വനിത പറയുന്നു.പീറ്റര്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പമാണെന്നും ഇനി മുന്‍ ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം പോയാലും തനിക്ക് സന്തോഷം മാത്രമാണെന്നും വനിത പറഞ്ഞു.
വിവാഹജീവിതം സന്തോഷകരമായി മുന്നോട്ടുപോകുമ്പോഴാണ് പീറ്റര്‍ ലഹരിക്ക് അടിമയാണെന്ന കാര്യം താനറിയുന്നതെന്ന് വനിത പറയുന്നു. ‘ഈയിടെ പീറ്ററിന് ഹൃദയാഘാതം സംഭവിച്ചിരുന്നു. അമിതമായ പുകവലിയും മദ്യപാനവും കാരണം സംഭവിച്ചതാണ്. ഉടന്‍ തന്നെ ആശുപത്രിയിലെത്തി ചികിത്സ നേടി.
ജീവനു തുല്യം സ്‌നേഹിക്കുന്ന ഒരാള്‍ മരണത്തോട് മല്ലിടുമ്പോള്‍ അവിടെ പണത്തിനൊക്കെ എന്ത് സ്ഥാനം. ജീവിതം ഞങ്ങള്‍ തുടങ്ങുന്ന സമയത്താണ് അസുഖം ഉണ്ടാകുന്നത്. അങ്ങനെ ആ വിഷമഘട്ടം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴും അദ്ദേഹം വീണ്ടും പഴയതുപോലെയായി. കുടിയും വലിയും മാത്രം.
അസുഖം വന്നതോടെ വീണ്ടും ആശുപത്രിയിലേയ്ക്ക്. അതിന്റെ ബില്ലും വിവരങ്ങളും എന്റെ കയ്യില്‍ ഉണ്ട്. ഐസിയുവില്‍ ഒരാഴ്ച കിടന്നു. കുടിച്ച് ലക്കുകെട്ട് വീട്ടില്‍ നിന്നും ഇറങ്ങിപ്പോകും. മദ്യം കുടിക്കാന്‍ സിനിമാ സുഹൃത്തുക്കളോടും മറ്റും കടം ചോദിക്കാന്‍ തുടങ്ങി. ഇവരൊക്കെ എന്നെ വിളിച്ച് എന്താണ് പ്രശ്‌നമെന്ന് ചോദിച്ചു.
സഹിക്കുന്നതിനും പരിധിയില്ലേ. എനിക്കും കുട്ടികള്‍ക്കും വേണ്ടി മാത്രമല്ല നിങ്ങളുടെ മുന്‍ഭാര്യയ്ക്കും ആ കുട്ടികള്‍ക്കും വേണ്ടിയെങ്കിലും ഇത് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. പിന്നീട് അദ്ദേഹത്തോട് പറഞ്ഞുതന്നെ ഫോണില്‍ ട്രാക്കര്‍ വച്ചു. എവിടെപ്പോകുന്നു എന്നൊക്കെ അറിയാന്‍.
പക്ഷേ വീണ്ടും പഴയതുപോലെ തന്നെയായി. ഒന്നും നടന്നില്ല. അയാള്‍ അടിമയായി കഴിഞ്ഞിരുന്നു. അതിനെ ചൊല്ലി വീട്ടില്‍ വഴക്ക് ഉണ്ടായിരുന്നു. ഒരാഴ്ച മദ്യം മാത്രമാണ് കഴിച്ചുകൊണ്ടിരുന്നത്. ഭക്ഷണം പോലും കഴിക്കുന്നില്ല. എന്നാല്‍ കഴിയുന്നതുപോലെ നോക്കി.
ഒരു ദിവസം വെളുപ്പിന് നാല് മണിക്ക് വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി. വിളിച്ചാല്‍ ഫോണും എടുക്കില്ല. അസിസ്റ്റന്റ്‌സ് വന്നാണ് അദ്ദേഹത്തെ തിരിച്ച് വീട്ടിലെത്തിച്ചത്. തനിയെ നടക്കാന്‍ പോലും കഴിയാത്ത അവസ്ഥ. ജീവിത സമ്മര്‍ദം താങ്ങാന്‍ വയ്യാതെയാണ് ഇങ്ങനെയായത്. സമൂഹമാധ്യമങ്ങള്‍ മുഴുവന്‍ ഞങ്ങളെക്കുറിച്ചുള്ള ട്രോളുകള്‍. ഇതൊക്കെ അദ്ദേഹത്തെ തളര്‍ത്തിയിട്ടുണ്ടാകും.’
എന്നേക്കാള്‍ മദ്യത്തെയാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്. ഞാന്‍ ഒരു കുടുംബം തകര്‍ത്തു എന്ന് പറയുന്നവരോടാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വീടും കുടുംബവുമില്ലാതെ കഴിയുന്ന ഒരാള്‍ക്ക് ഞാനൊരു കുടുംബം ഉണ്ടാക്കി കൊടുത്തു. അവന് വേദനകളിലായിരുന്നു. കോവിഡ് മഹാമാരി ആരംഭിച്ച മോശം സമയങ്ങളില്‍ ഞങ്ങള്‍ പരസ്പരം സ്‌നേഹിച്ചു.
ചിരിച്ച് കൊണ്ട് ജീവിച്ചു. ഞങ്ങളെ ചുറ്റിപറ്റിയുള്ള കാര്യങ്ങള്‍ മാധ്യമങ്ങള്‍ മനഃപൂര്വ്വം സൃഷ്ടിച്ചെടുത്തതാണ്. ഒരു കാര്യവും ഞാന്‍ മറച്ച് വച്ചിട്ടില്ല. എന്റെ ജീവിതത്തെ കുറിച്ച് ആരോടും വിശദീകരിക്കേണ്ട ആവശ്യം എനിക്കില്ല. എനിക്ക് തന്നെ അത് കൈകാര്യം ചെയ്യാന് സാധിക്കും. തകര്‍ച്ചകളില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റവളാണ് ഞാന്‍. എന്റെ മക്കള്‍ക്കു വേണ്ടി ജീവിക്കും.’-വനിത വ്യക്തമാക്കുന്നു.
ബിഗ് ബോസിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ താര ദമ്ബതികളാണ് പേളിയും ശ്രീനിഷും താരങ്ങളുടെ വിശേഷങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്. മലയാള സിനിമ പ്രേമികൾക്കും അതുപോലെ തന്നെ ടെലിവിഷൻ പ്രേക്ഷകർക്കും വളരെ സുപരിചിതയായ ആളാണ് പേർളി മാണി. ഡി ഫോർ ഡാൻസ് എന്ന മഴവിൽ മനോരമയുടെ ഡാൻസ് റിയാലിറ്റി ഷോ ആണ് പേളിയെ പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിച്ചത്. വളരെ കുട്ടിത്തം നിറഞ്ഞ അവതരണം പേർളിക്ക് വളരെ അധികം ആരാധകരെ സൃഷ്ടിച്ചു
ബിഗ് ബോസ് എന്ന പരുപാടി പേളിയുടെ ജീവിതംതന്നെ മാറ്റി മരിച്ചു. മോഹൻലാൽ അവതാരകനായി എത്തിയ പരുപാടിയിൽ ഒരു അംഗമായിരുന്നു പേർളി മാണി. വളരെ നല്ല പ്രകടനം കാഴ്ച വെച്ച പേളി അവസാന ഘട്ടം വരെ മത്സരത്തിന് ഉണ്ടായിരുന്നു ബിഗ്‌ബോസിൽ താരം രണ്ടാം സ്‌ഥാനം സ്വന്തമാക്കുകയും ചെയ്തു, അതിലേറെ തന്റെ ജീവിത പങ്കാളിയായ ശ്രീനിഷ് അരവിന്ദ് എന്ന വ്യക്തിയെ പേളി കണ്ടുമുട്ടുന്നതും ബിഗ് ബോസ്സിൽ വെച്ചാണ്. ആ പ്രണയം പിന്നീട് വിവാഹത്തിൽ കലാശിച്ചു. പേര്ളിഷ് എന്നാ ചുരക്കനാമത്തിൽ അറിയപ്പെടുന്ന ഇവർക്ക് വളരെ അധികം ആരാധകരാണ് ഉള്ളത്. ഒരുപാട് ഗോസിപ്പുകള്‍ കേള്‍ക്കേണ്ടിവന്ന താരങ്ങള്‍ ആയിരുന്നു ഇരുവരും. എന്നാല്‍ ഏല്ലാവരെയും ഞെട്ടിച്ച് ഇരുവരും വിവാഹിതരാകുകയായിരുന്നു.
ഇപ്പോൾ ഇരുവർക്കും ഇടയിലേക്ക് കുഞ്ഞ് കൂടി എത്താൻ പോകുകയാണ്, താൻ ബോളിവുഡിൽ അഭിനയിക്കുന്ന കാര്യം നേരത്തെ പേളി പറഞ്ഞിരുന്നു, ഇപ്പോൾ താരം അഭിനയിക്കുന്ന ബോളിവുഡ് ചിത്രത്തിൻെറ ട്രെയ്ലർ പുറത്തിറങ്ങിയിരിക്കുകുയാണ്, നവംബർ 12ന് റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രൈലെർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്.
പേര് സൂചിപ്പിക്കുന്ന പോലെ ഒരു സിറ്റിയിൽ നടക്കുന്ന നാല് കഥകളാണ് ചിത്രത്തിന് ആധാരം. അഭിഷേക് ബച്ചൻ, ആദിത്യ റോയ് കപൂർ, രാജ്‌കുമാർ റാവു, സന്യ മൽഹോത്ര, ഫാത്തിമ സന ഷെയ്ഖ്, പങ്കജ് ത്രിപാഠി, രോഹിത് ഷറഫ് എന്നിവരാണ് മറ്റു താരങ്ങൾ സംവിധായകൻ അനുരാഗ് ബസുവിനൊപ്പം ഭൂഷൺ കുമാർ, ദിവ്യ ഖോസ്‌ല കുമാർ, തനി സോമാരിറ്റ ബസു, കൃഷ്ണൻ കുമാർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം
മലയാള സിനിമയില്‍ ഇനി പാടില്ലെന്ന തീരുമാനവുമായാണ് കഴിഞ്ഞ ദിവസം വിജയ് യേശുദാസ് എത്തിയത്.വിജയ് യേശുദാസിന്‍റെ തീരുമാനത്തോട് പ്രതികരിച്ച് സംവിധായകനും തിരക്കഥാകൃത്തുമായ നജീം കോയ.
അര്‍ഹിക്കുന്ന വില കിട്ടാത്തതിനാലാണ് ഇനി മലയാള ഗാനങ്ങള്‍ പാടില്ലെന്ന തീരുമാനത്തോടാണ് പ്രതികരണം. നിങ്ങള്‍ക്കു എന്താണ് പ്രശ്‌നം, അര്‍ഹിക്കുന്ന എന്താണ് വേണ്ടത്, നിങ്ങള്‍ അര്‍ഹിക്കുന്നതിനും മുകളിലാണ് നിങ്ങളിപ്പോള്‍ എന്ന് നജീം കോയ പറഞ്ഞു.
നജീം കോയയുടെ പ്രതികരണത്തിന്റെ പൂര്‍ണ്ണരൂപം
വിജയ് യേശുദാസ് നിങ്ങള്‍ക്കു എന്താണ് പ്രശ്‌നം. അര്‍ഹിക്കുന്ന എന്താണ് വേണ്ടത്, നിങ്ങള്‍ അര്‍ഹിക്കുന്നതിനും മുകളിലാണ് നിങ്ങളിപ്പോ. അത് മലയാളികളുടെ സ്‌നേഹമായി കണ്ടാല്‍ മതി, മാര്‍ക്കോസ്, വേണുഗോപാലോ, മധു ബാലകൃഷ്ണനോ, കലാഭവന്‍ മണിയോ, കുട്ടപ്പന്‍ മാഷോ തന്നതിന്റെ ഒരു അംശം പോലും നിങ്ങള്‍ മലയാള സിനിമയ്ക്കു തന്നട്ടില്ല. പിന്നെ നിങ്ങള്‍ പറഞ്ഞതായി ഞാന്‍ കണ്ടത് വേണ്ടത്ര പരിഗണന കിട്ടുന്നില്ലാന്. സിനിമയില്‍ ഒരു എഴുത്തുകാരന്റെ, ഒരു സംവിധായകന്റെ, ഒരു നിര്‍മാതാവിന്റെ, ഒരു ക്യാമറമാന്റെ, ഒരു ആര്‍ട്ട് ഡയറക്ടറുടെ, ഒരു പാട്ടു എഴുത്തുകാരന്റെ, ഒരു സംഗീത സംവിധായകന്റെ, ഒരു മേക്കപ്പ് കാരന്റെ, ഒരു കോസ്റ്റ്യും ചെയുന്ന, എന്തിനു സിനിമ സെറ്റില്‍ പത്രം കഴുകുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ചേട്ടന്‍ മാരുടെ കഷ്ടപാടുകളെ പോലും നിങ്ങള്‍ ആ പടത്തില്‍ പാടിയ പാട്ടുകൊണ്ട് നിങ്ങള്‍ വിഴുങ്ങി കളയാറില്ലേ… ഒറ്റക് ഇരിക്കുമ്ബോള്‍ ഒന്ന് ഓര്‍ത്തു നോക്കു.. ഒരു കാര്യം നിങ്ങളോട് പറയാനുണ്ട് നിങ്ങള്‍ എന്റെ പടത്തില്‍ പാടിയിട്ടുണ്ട്.
നിങ്ങള്‍ക്കു എന്നെ അറിയുവോ. ഞാന്‍ ആ സിനിമയ്ക്കു വേണ്ടി എത്ര നാള്‍ ഞാന്‍ അലഞ്ഞട്ടുണ്ടെന്ന് . നടന് തീര്‍ത്ത വഴികളും, കാര്‍വാനിനു മുന്നില്‍ നിന്ന് സ്വയം അനുഭവിച്ച കാലുകളുടെ വേദനയെത്രെന്ന് .. നിങ്ങള്‍ക്കു പാട്ടു പാടാന്‍ അവസരം എഴുതിയ മറ്റു എഴുത്തുകാരെ നിങ്ങള്‍ക്കു അറിയുവോ..
ഒരു എഴുത്തുകാരന്‍ അലഞ്ഞു തിരിഞ്ഞു ഒരു കഥ ഉണ്ടാകുന്നു, അത് ഒരു സംവിധായകനോട് പറയുന്നു.. (അത് തന്നെ എത്ര നാള്‍ നടനിട്ടു..) പിന്നെ ഒരു പ്രൊഡ്യൂസറെ കണ്ടെത്തുന്നു.. പിന്നെയാണ് അലച്ചില്‍.. നടന്‍ മാരുടെ പുറകെ.
ആ കഷ്ടപ്പാടുകള്‍ എല്ലാം കഴിഞ്ഞു.. ഒരു മ്യൂസിക് ഡയറക്ടര്‍ കണ്ടെത്തി.. അയാളും, എഴുത്തുകാരനും, സംവിധായകനും നല്ലൊരു ട്യൂണിനു വേണ്ടി വഴക്കിട്ടു വാശി പിടിച്ചു.. വരികള്‍ എഴുതല്‍..
മാറ്റി എഴുതല്‍.. വീണ്ടും എഴുതല്‍.. അങ്ങനെ എഴുതി വാങ്ങി. ഈ സിനിമയുടെ ഒരു കഷ്ടപാടും അറിയാതെ നിങ്ങള്‍ വന്നു പാട്ടും പാടി കാശും വാങ്ങി പോകും.
ആ പടം വിജയിച്ചോ, ആ സംവിധയകാന്‍ ജീവിച്ചു ഇരിപ്പുണ്ടോ, ആ എഴുത്തുകാരന്‍ ആരാണ്.. ഇതൊന്നും നിങ്ങളെ ബാധിക്കില്ല.. ആ ഹിറ്റ് പാട്ടും കൊണ്ടു നിങ്ങള് പോയി. പിന്നെ സ്റ്റേജ് ഷോ, ലോകം മുഴുവന്‍ കറക്കം, കാണുന്ന ചാനലില്‍ കേറി ആ പാട്ടിനെ പറ്റി വീമ്ബു പറച്ചില്‍. നിങ്ങള്‍ക്കു ആ പാട്ടു പാടാന്‍ അവസരം ഉണ്ടാക്കിയ എഴുത്തുകാരനെ, സംവിധായകനെ, ആ പ്രൊഡ്യൂസറെ.. ഏതെങ്കിലും സ്റ്റേജില്‍ സന്തോഷത്തോടെ രണ്ടു വാക്കു…നിങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്ന സുഖലോലിപിത ഉണ്ടലോ അത് ഈ മലയാളികള്‍ തന്നതാ അത് മറക്കണ്ട.പരിഗണന കിട്ടുന്നില്ല പോലും പരിഗണന മാങ്ങാത്തൊലി
മണിച്ചിത്രത്താഴ് എന്ന സിനിമ തിയറ്ററുകളിലെത്തിയത് 1993 ഡിസംബർ 23നാണ്. മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ മണിച്ചിത്രത്താഴിൽ നാഗവല്ലിക്ക് ശബ്ദമേകിയത് തമിഴ് ഡബ്ബിംഗ് ആർട്ടിസ്റ്റ് ദുർഗയാണെന്ന് സംവിധായകൻ ഫാസിൽ. ഒരു വാരികയ്ക്ക് കൊടുത്ത പംക്തിയിലൂടെയാണ് ഫാസിൽ ഇത് വെളിപ്പെടുത്തിയത്.
ചിത്രം പുറത്തിറങ്ങി 23 വർഷങ്ങൾക്ക് ശേഷമാണ് ദുർഗയെ സംവിധായകൻ ഫാസിൽ പരിചയപ്പെടുത്തിയത്. മണിച്ചിത്രത്താഴിൽ നാഗവല്ലിക്ക് ശബ്ദം നൽകിയത് ആരെന്നതിൽ വലിയ ആശയക്കുഴപ്പം പ്രേക്ഷകർക്കിടയിൽ സൃഷ്ടിക്കപ്പെട്ടിരുന്നു. ശോഭന അവതരിപ്പിച്ച ഗംഗ എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയത് പ്രമുഖ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ആയിരുന്നു. അതുകൊണ്ട് തന്നെ ഭാഗ്യലക്ഷ്മിയാണ് ഈ ശബ്ദത്തിന്റെ ഉടമയെന്നായിരുന്നു എല്ലാവരും കരുതിയത്.
ശോഭനയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും ദേശീയ പുരസ്കാരവും നേടിക്കൊടുത്ത ചിത്രമാണ് മണിച്ചിത്രത്താഴ്. വിടമാട്ടേൻ എന്ന് തുടങ്ങുന്ന നാഗവല്ലിയുടെ സംഭാഷണം ആയിരുന്നു ചിത്രത്തിലെ ഹൈ ലൈറ്റ്. ഫാസിലിന്റെ വിശദീകരണം ഇങ്ങനെ…
ശോഭനയ്ക്ക് വേണ്ടി ഭാഗ്യലക്ഷ്മിയാണ് ഡബ്ബ് ചെയ്തത്. നാഗവല്ലിയുടെ തമിഴ് ഡയലോഗും ആദ്യം ഭാഗ്യലക്ഷ്മിയാണ് സ്വരം മാറ്റി ഡബ്ബ് ചെയ്തത്. പക്ഷേ പിന്നീട് നിർമാതാവ് ശേഖർ സാറിനും കൂട്ടർക്കും മലയാളം, തമിഴ് സ്വരങ്ങൾ തമ്മിൽ ചില ഇടങ്ങളിൽ സാമ്യം തോന്നിച്ചു. അതുകൊണ്ട് തമിഴിലെ ഡബ്ബിംഗ് ആർട്ടിസ്റ്റ് ദുർഗയാണ് നാഗവല്ലിയുടെ പോർഷൻ പിന്നീട് ഡബ്ബ് ചെയ്തത്. അന്നത് ഭാഗ്യലക്ഷ്മിയോട് പറയാൻ വിട്ടുപോയി. ഏറെക്കാലം ഭാഗ്യലക്ഷ്മി ധരിച്ചുവച്ചിരുന്നത് തമിഴിലെ ഡയലോഗും താൻ തന്നെയാണ് ഡബ്ബ് ചെയ്തത് എന്നാണ്.
ഫാസിലിന്റെ വെളിപ്പെടുത്തലിനെത്തുടർന്ന് എഫ് എം റേഡിയോ ചാനലിലൂടെ ദുർഗ തന്റെ ആഹ്ലാദവും അറിയിച്ചിരുന്നു. ഇത്രയും വർഷം ഇക്കാര്യത്തിൽ താൻ നിരാശയായിരുന്നു. സംവിധായകൻ തന്നെ അംഗീകരിച്ച് രംഗത്തുവന്നതിൽ സന്തോഷമുണ്ടെന്നും ദുർഗ പറഞ്ഞു.
പൃഥ്വിരാജിന്റെ പിറന്നാൾ ആരാധകർ സമൂഹ മാധ്യമങ്ങളിൽ ആഘോഷമാക്കിയിരുന്നു. ഒരുപാട് താരങ്ങൾ പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി മുന്നോട്ട് വന്നിരുന്നു. നടൻ മോഹൻലാലിന്റെ വിഡിയോ വിഷും ഏറെ തരംഗം സൃഷ്ട്ടിച്ചിരുന്നു. പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി വന്ന നന്ദുവിന്റെ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
യൂ ട്യൂബ് ചാനലിലൂടെയാണ് താരം പിറന്നാൾ ആശംസകൾ നേർന്നത്. പിറന്നാൾ ആശംസകൾ നേരുന്നതിനോടൊപ്പം ഒരു സുഖ വിവരം നന്ദു അന്വേഷിച്ചിരിക്കുകയാണ്. ലൂസിഫറിൽ മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രം ഉപയോഗിക്കുന്ന ലാൻഡ് മാസ്റ്റർ എന്ന കാറിനെ കുറിച്ചാണ് നന്ദു ചോദിച്ചിരിക്കുന്നത്. ലൂസിഫറിലെ ആ ലാൻഡ് മാസ്റ്റർ ആദ്യം ഉപയോഗിച്ചിരുന്നത് നന്ദുവായിരുന്നു. ലൂസിഫറിന്റെ ചിത്രീകരണത്തിന് വേണ്ടി തന്റെ കാർ പൃഥ്വിരാജിന് നൽകുകയായിരുന്നു. സിനിമ പ്രദർശനത്തിന് എത്തിയ ശേഷം മലയാളത്തിലെ തന്നെ ഏറ്റവും വിജയം കൈവരിച്ച ചിത്രങ്ങളിൽ ഒന്നായി മാറി. പിന്നീട് പൃഥ്വിരാജ് നന്ദുവിൽ നിന്ന് ലാൻഡ് മാസ്റ്റർ വാങ്ങുകയായിരുന്നു. നമ്മൾ രണ്ടു പേരെക്കാളും പ്രായം കൂടിയ ഒരാൾ നമുക്കിടയിൽ ബന്ധം സ്ഥാപിച്ചിട്ടുണ്ട് എന്നും അതിന് സുഖം ആണെന്ന് വിശ്വാസിക്കുന്നു എന്നായിരുന്നു നന്ദു വിഡിയോയിൽ പറഞ്ഞത്. തന്റെ കാർ പൊന്നു പോലെ നോക്കണം എന്നും താൻ അങ്ങനെയാണ് അതിനെ നോക്കിയതെന്നും നന്ദു കൂട്ടിച്ചേർത്തു.
ചെകുത്താന്റെ നമ്പര്‍ എന്നു വിശേഷിപ്പിക്കുന്ന 666 നമ്പറിലെത്തുന്ന ആ അംബാസിഡർ കാർ നടൻ നന്ദുവിന്റേത്. പൃഥ്വിരാജിന് നൽകിയ കാറാണ് ആ ലാൻഡ് മാസ്റ്റർ എന്നാണ് നന്ദു ഒരു അഭിമുഖത്തിൽ വ്യക്തമാക്കുന്നത്. ലൂസിഫറിലെ പ്രധാന താരങ്ങളിലൊന്നും ആ കാർ തന്നെ.
“ചേട്ടനേക്കാൾ കൂടുതൽ ചേട്ടന്റെ കാറാണല്ലോ ലൂസിഫറിൽ അഭിനയിച്ചിരിക്കുന്നത്” എന്ന് പൃഥ്വിരാജ് കമന്റ് പറഞ്ഞതായും നന്ദു ഓർക്കുന്നു. ചിത്രത്തിൽ ഈ അംബാസിഡർ കാറിന് അത്രത്തോളം പ്രാധാന്യമുണ്ട്. നേരത്തെ സംവിധായകൻ പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച ചിത്രം വൈറലായിരുന്നു. ഇതിനുമുമ്പും മോഹൻലാൽ ചിത്രങ്ങളിൽ അംബാസിഡറുകൾ താരമായിട്ടുണ്ട്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത മാടമ്പിയിലെ ലാലേട്ടന്റെ വാഹനവും കറുത്ത അംബാസിഡറായിരുന്നു. ഉത്പാദനം നിർത്തിയെങ്കിലും ഇന്നും ജനപ്രിയനാണ് ഈ കാർ.
തിലകന്‍ ആശുപത്രിയിലായിരിക്കെ ഇടവേള ബാബുവിനെ വിളിച്ചിരുന്നുവെന്നും അച്ഛന് ഇനി നിങ്ങള്‍ക്കെതിരെ തിരിയാനോ വഴക്കിടാനോ വരില്ല, ആരോഗ്യം ക്ഷയിച്ചിരിക്കുകയാണ്. അതുകൊണ്ട് ഇനിയും പീഡിപ്പിക്കരുത്. നമ്മുടെ അമ്മയുടെ അംഗമായിട്ട് തന്നെ അദ്ദേഹം മരിക്കട്ടെ എന്ന് പറഞ്ഞിരുന്നുവെന്നും ഷമ്മി തിലകന്‍.
ദയവുചെയ്ത് നിരുപാധികം അദ്ദേഹത്തെ തിരിച്ചെടുക്കണം എന്ന് കരഞ്ഞ് കാലുപിടിച്ച് അപേക്ഷിച്ചു. എന്നാല്‍ സംഘടനാ രീതികള്‍ പ്രകാരം അത് സാധ്യമല്ലെന്നാണ് പറഞ്ഞതെന്നും ഷമ്മി തിലകന്‍ പറഞ്ഞു.
ഷമ്മി തിലകന്‍ പറഞ്ഞതിന്റെ പ്രസക്ത ഭാഗങ്ങള്‍
അച്ഛന് ആശുപത്രിയിലായിരിക്കെ ഞാന്‍ ഇടവേള ബാബുവിനെ വിളിച്ചിരുന്നു. അച്ഛന് ഇനി നിങ്ങള്‍ക്കെതിരെ തിരിയാനോ വഴക്കിടാനോ വരില്ല, ആരോഗ്യം ക്ഷയിച്ചിരിക്കുകയാണ്. അതുകൊണ്ട് ഇനിയും പീഡിപ്പിക്കരുത്. നമ്മുടെ അമ്മയുടെ അംഗമായിട്ട് തന്നെ അദ്ദേഹം മരിക്കട്ടെ. ദയവുചെയ്ത് നിരുപാധികം അദ്ദേഹത്തെ തിരിച്ചെടുക്കണം എന്ന് കരഞ്ഞ് കാലുപിടിച്ച് അപേക്ഷിച്ചു. എന്നാല്‍ സംഘടനാ രീതികള്‍ പ്രകാരം അത് സാധ്യമല്ലെന്നാണ് പറഞ്ഞത്. അന്ന് അത് ചോദ്യം ചെയ്യാന് എന്റെ കയ്യില്‍ തെളിവുകളില്ല. അച്ഛന് നല്‍കിയ അവസാന കത്ത് ഞാന്‍ അന്ന് കണ്ടിട്ടില്ല. ഷോ കോസ് നോട്ടീസിന് മറുപടി തന്നിട്ടില്ലെന്നാണ് അമ്മ ഭാരവാഹികളും പറഞ്ഞത്. എന്നാല്‍ കോംപറ്റീഷന്‍ കമ്മീഷന്റെ വിധിയില്‍ തിലകനോട് കാണിച്ചത് നീതികേടാണെന്ന് വ്യക്തമായി പറയുന്നുണ്ട്. അതിലും വലിയ തെളിവിന്റെ ആവശ്യമില്ലല്ലോ. അച്ഛന് ഒരു വിഷയം പറഞ്ഞാല്‍, തിലകന്‍ ചേട്ടനല്ലേ പറഞ്ഞത്. അതില്‍ കാര്യമുണ്ടാകും എന്ന നിലയില്‍ ഗൗരവത്തോടെയായിരുന്നു നേരത്തേയൊക്കെ പരിഗണിച്ചത്. അങ്ങനെയൊരാളെ പിന്നീട് ദുര്‍ബലമായ കാര്യങ്ങള്‍ പറഞ്ഞ് മുന്‍വിധികളോടെ പുറത്താക്കുകയായിരുന്നു. തുടര്‍ച്ചയായി മൂന്ന് ജനറല്‍ ബോഡി യോഗങ്ങളില്‍ പങ്കെടുക്കാത്ത അംഗത്തെ പുറത്താക്കാന്‍ സംഘടനയ്ക്ക് അധികാരമുണ്ടെന്ന് നിയമാവലിയിലുണ്ട്. എന്നാല്‍ ഒന്‍പത് വര്‍ഷം പങ്കെടുക്കാതിരുന്നിട്ട് എന്നെ പുറത്താക്കിയിട്ടില്ല.
അച്ഛനെ തിരിച്ചെടുക്കാത്തതിനാല്‍ 9 വര്‍ഷം ഞാന്‍ അമ്മ ജനറല്‍ ബോഡിയില്‍ പങ്കെടുത്തിരുന്നില്ല. എന്നെ പുറത്താക്കാതിരുന്നത് അവരുടെ കുറ്റബോധം കൊണ്ടാണ്. എന്റെ ഭാഗത്ത് ന്യായമുണ്ടെന്ന് അവര്‍ക്കറിയാം. അച്ഛന് മരിച്ച ശേഷമുള്ള ആദ്യ ജനറല്‍ ബോഡിയില്‍ പങ്കെടുക്കാതിരുന്നപ്പോള്‍ എനിക്ക് ഷോകോസ് നോട്ടീസ് വന്നു. അപ്പോള്‍ തന്നെ ഞാന്‍ ഇടവേള ബാബുവിനെ വിളിച്ച് കത്ത് കിട്ടിയതിനെക്കുറിച്ച് പറഞ്ഞു. എന്തെങ്കിലും പറഞ്ഞ് മറുപടി തന്നാല്‍ മതി ഞാന്‍ മാനേജ് ചെയ്തോളാമെന്നാണ് അദ്ദേഹം പറഞ്ഞത്. അത്തരത്തില്‍ അഡ്ജസ്റ്റ്മെന്റ് അവിടെ നടക്കുന്നതിന്റെ തെളിവല്ലേ അത് ? അത് എനിക്ക് എങ്ങനെ പറ്റും പേര് ഷമ്മി എന്ന് മാത്രമല്ലല്ലോ ഷമ്മി തിലകന്‍ എന്നായി പോയല്ലോയെന്നാണ് ഞാന്‍ അപ്പോള്‍ പറഞ്ഞത്. അങ്ങനെയെങ്കില്‍ എന്ത് സംഘടനാ മര്യാദയാണ് ഇവര്‍ പാലിക്കുന്നത്. അന്ന് ഷോകോസ് നോട്ടീസിന് ഞാന്‍ മറുപടി കൊടുത്തതുമില്ല.
അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പരാമര്‍ശവും പിന്നാലെ അമ്മയില്‍ നിന്നുള്ള പാര്‍വതിയുടെ രാജിയും തന്നെയാണ് ഇപ്പോഴും സിനിമാലോകത്തെ ചര്‍ച്ചാവിഷയം. പാര്‍വതിയെയും ഇടവേള ബാബുവിനെയും പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയത്.
ഇതിനിടെ പാര്‍വ്വതിയെ പരിഹസിച്ച് നടനും ഭരണപക്ഷ എംഎല്‍എയുമായ കെബി ഗണേഷ് കുമാര്‍ രംഗത്തെത്തിയതും ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ ഗണേഷ് കുമാറിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് പാര്‍വ്വതി. മീഡിയവണ്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് പാര്‍വതിയുടെ മറുപടി.
എംഎല്‍എ ആണെങ്കിലും വായില്‍ നിന്നുവരുന്ന വാക്കുകള്‍ സൂക്ഷിച്ച് വേണമെന്ന് പാര്‍വതി പ്രതികരിച്ചു. നടിമാരും അമ്മ സംഘടനയും തമ്മിലുള്ള വിഷയത്തില്‍ എംഎല്‍എമാരായ മുകേഷും, ഗണേഷ് കുമാറും സ്വീകരിച്ച നിലപാട് ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു പാര്‍വതിയുടെ മറുപടി.
എടുത്ത് പറയേണ്ട കാര്യം, പബ്ലിക്കിനെ റെപ്രസന്റ് ചെയ്യുന്ന ആള്‍ക്കാരാണ് എംഎല്‍എമാര്‍. അവര്‍ ആളുകളോട് സംസാരിക്കുന്നത് ഇതില്‍ അങ്ങനെ ഒരു പ്രശ്നമുണ്ടെന്ന് ഉന്നയിച്ച് രാജിവച്ച് പോയി എന്ന് പറയുമ്പോള്‍ ടിആര്‍പി കിട്ടാനും ജീവിച്ചിരിപ്പുണ്ട് എന്ന് കാണിക്കാനും വേണ്ടിയാണെന്ന് പറഞ്ഞ എംഎല്‍എയാണ് ഗണേഷ് കുമാര്‍.- പാര്‍വതി പറഞ്ഞു.
എഎംഎംഎ എന്ന് പറയാന്‍ പാടില്ല, അമ്മ എന്ന് തന്നെ പറയണം. അങ്ങനെ കുറേ അലിഖിതമായ നിയമങ്ങളുണ്ട്. അതിന്റെ ഭാഗമാകണം, എങ്കില്‍ നമ്മള് ചില ഇമോഷണല്‍ കാര്യങ്ങളില്‍ നിന്ന് കൊടുക്കണം. എഎംഎംഎയുടെ ജനറല്‍ ബോഡി യോഗത്തില്‍ ഒരാള്‍ എന്നോട് പറഞ്ഞിട്ടുള്ള കാര്യമാണ്. ‘എനിക്ക് അമ്മ എന്ന് പറഞ്ഞാല്‍ കുടുംബമാണെന്ന്’.
താങ്കള്‍ക്ക് അങ്ങനെയായിരിക്കും എന്നാല്‍ എനിക്കിതൊരു അസോസിയേഷന് മാത്രമാണെന്നായിരുന്നു പാര്‍വതി മറുപടി പറഞ്ഞത്. ഒരു അസോസിയേഷന് എന്ന് പറയുമ്പോള്‍ ഒരു റെസ്പെക്ട് ഉണ്ട്. അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ അത്രയും മേലോട്ടാണ് കാണുന്നതെന്നും പാര്‍വതി പറയുന്നു.
അമ്മ സംഘടനയില്‍ നിന്നുളള നടി പാര്‍വ്വതിയുടെ രാജിയെക്കുറിച്ചുളള ചോദ്യത്തിന് പരിഹാസ രൂപേണെയുളള മറുപടിയാണ് നടനും ജനപ്രതിനിധിയുമായ കെബി ഗണേഷ് കുമാര്‍ നല്‍കിത്. രാജി വെയ്ക്കാനൊക്കെയുളള സ്വാതന്ത്ര്യം ആളുകള്‍ക്കുണ്ട്. നമ്മളതില് അഭിപ്രായം പറയാനില്ലെന്നാണ് ഗണേഷ് കുമാര്‍ പ്രതികരിച്ചത്.
കൊറോണയുടെ കാലമൊക്കെയല്ലേ, വല്ലപ്പോഴുമൊക്കെ നിങ്ങളുടെ മുന്നിലിങ്ങനെ പ്രത്യക്ഷപ്പെട്ടില്ലെങ്കില്‍ ജീവിച്ചിരിപ്പില്ലെന്ന് ആളുകള്‍ കരുതിയാല്‍ മോശമല്ലേ എന്നും ഗണേഷ് കുമാര്‍ പരിഹാസ രൂപേണ പറഞ്ഞിരുന്നു. എല്ലാവര്‍ക്കും അതിനുളള അവകാശം ഉണ്ട്. ഇന്ത്യാ മഹാരാജ്യത്ത് ആര്‍ക്കും എന്തും പറയാം എന്നും ഗണേഷ് പറഞ്ഞു.