ഇന്ത്യൻ സിനിമയുടെ ഉലകനായകൻ ആണ് കമൽ ഹാസൻ. തെന്നിന്ത്യൻ സിനിമയുടെ അഭിമാന താരം. അമ്പത് വർഷത്തിൽ ഏറെയായ സിനിമ ജീവിതം ശിവാജി ഗണേശനൊപ്പം ബാലതാരമായി എത്തി ദശാവതാരത്തിൽ കൂടി കഥ തിരക്കഥ സംഭാഷണം സംവിധാനം നായകൻ വില്ലൻ അടക്കം എല്ലാ വേഷങ്ങളും ഒറ്റക്ക് ചെയ്തു വിസ്മയിപ്പിച്ച താരം.
സിനിമ താരം എന്ന നിലയിൽ താരം കൊടുമുടികൾ കീഴടക്കി എങ്കിൽ കൂടിയും ദാമ്പത്യ സ്വകാര്യ ജീവിതത്തിൽ വലിയൊരു പരാജയം തന്നെ ആയിരുന്നു കമൽഹാസൻ. വിവാഹത്തിന് മുമ്പ് തന്നെ പ്രായം 20 കഴിയുമ്പോൾ തന്നെ ഒട്ടേറെ താരങ്ങളുമായി കമൽ ഹാസന് പ്രണയം ഉണ്ടായിരുന്നു. എന്നാൽ 24 ആം വയസിൽ കമൽ ഹസൻ വിവാഹിതനാകുന്നു.
നർത്തകിയും നടിയുമായി വാണി ഗണപതിയെ ആയിരുന്നു കമൽ ജീവിത സഖിയാക്കിയത്. ഇതൊരു പ്രണയ വിവാഹം കൂടി ആയിരുന്നു. 10 വർഷം മാത്രമായിരുന്നു ഈ വിവാഹത്തിന് ആയുസ്സു ഉണ്ടായിരുന്നുള്ളൂ. വാണിയുമായി കുടുംബ ജീവിതം നയിക്കുമ്പോൾ തന്നെ നടി സരിഗയുമായി കമൽ പ്രണയത്തിലായി. ഒരുമിച്ചു താമസവും തുടങ്ങിയിരുന്നു. കമലും വാണിയും തമ്മിലുള്ള വേർപിരിയലിന് കാരണം കമലിന്റെ പിടിവാശി തന്നെ ആയിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്.
സരിഗയുമായി ലിവിങ് ടുഗതർ നടത്തി വന്ന കമൽ മക്കളായ ശ്രുതിയും അക്ഷരയും പിറന്ന ശേഷം ആയിരുന്നു സരിഗയുമായി വിവാഹം നടന്നത്. എന്നാൽ ഈ വിവാഹ ബന്ധത്തിന് 2004 വരെ മാത്രം ആയിരുന്നു ആയുസ്സ് ഉണ്ടായിരുന്നത്. പിന്നീട് 1980 – 90 കാലഘട്ടത്തിൽ തന്നെ നായികയായി തിളങ്ങിയ ഗൗതമിയുമായി ലിവിങ് ടോങേതെർ തുടരുക ആയിരുന്നു. ഗൗതമിക്ക് കാൻസർ വന്ന സമയങ്ങളിൽ പോലും പൂർണ്ണ പിന്തുണമായി കമൽ ഒപ്പം ഉണ്ടായിരുന്നു.
എന്നാൽ ഈ ബന്ധം 2005 മുതൽ തുടങ്ങി 2016 ൽ അവസാനിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ തമിഴ് മലയാളം മേഖലയിൽ തിളങ്ങി നിൽക്കുന്ന ഒരു താരവുമായി കമലിന് ബന്ധം ഉണ്ടെന്നു ഗോസിപ്പുകൾ ഉണ്ട്. ഒരു കാലത്ത് മലയാളത്തിന്റെ പ്രിയ നടിയായിരുന്ന ശ്രീവിദ്യക്ക് ഒപ്പം പ്രണയം ഉണ്ടായിരുന്നതായി പറയുന്നു. കമലും ശ്രീവിദ്യയും തമ്മിലുള്ള പ്രണയം ഇൻസ്ട്രി മുഴുവൻ ആഘോഷിച്ച ഒന്നായിരുന്നു.
ഇരുവരുടെയും പ്രണയ ജീവിതം രണ്ടുപേരുടെയും കുടുംബങ്ങൾ വരെ അംഗീകരിച്ചു എങ്കിൽ കൂടിയും കമലിന്റെ പരസ്ത്രീ ബന്ധം ശ്രീവിദ്യയുടെ ചെവിയിൽ എത്തിയതോടെ ആ പ്രണയം അവസാനിക്കുകയായിരുന്നു. അതുപോലെ തന്നെ ശ്രീവിദ്യയുടെ അമ്മയും കമലും തമ്മിൽ ഉള്ള ചില ഈഗോ പ്രശ്നങ്ങളും ഇവരുടെ ബന്ധത്തെ ബാധിച്ചു. ഇവരുടെ പ്രണയ കഥ പറഞ്ഞ ചിത്രമായിരുന്നു പ്രിയാമണി നായികയായ തിരക്കഥ.
നടി ശ്രീദേവിയുമായി കമലിന്റെ പേര് കേട്ടിട്ടുണ്ട്. 24 ചിത്രങ്ങളിൽ ആണ് ഇരുവരും ഒന്നിച്ചു അഭിനയിച്ചത്. സ്ത്രീ വിഷയങ്ങൾ വിവാദമാകുമ്പോൾ എന്നിലെ നടനെ മാത്രം നോക്കൂ എന്നായിരുന്നു കമൽ പറഞ്ഞിരുന്നത്. ശ്രീദേവി തനിക്ക് സഹോദരിയെ പോലെ ആയിരുന്നു എന്നാണ് കമൽ പിന്നീട് പറഞ്ഞത്.
മലയാള സിനിമയില്‍ സംഘട്ടനരംഗങ്ങള്‍ക്ക് ഒരു പുതിയ മാനം നല്‍കിയ നടനാണ് ബാബു ആന്റണി. ഭരതന്‍ സംവിധാനം ചെയ്ത ചിലമ്പ് എന്ന ചിത്രത്തിലൂടെയാണ് ബാബു ആന്റണി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ആക്ഷന്‍ രംഗങ്ങളില്‍ ബാബു ആന്റണിയോളം മലയാളിയെ ആവേശം കൊള്ളിച്ച മറ്റൊരു താരമില്ല എന്ന് തന്നെ പറയാം.
ഇപ്പോഴിതാ ഷാജി കൈലാസ് സംവിധാനം ചെയ്ത ‘താണ്ഡവം’ എന്ന ചിത്രത്തിലെ ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് താരം. ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ മോഹന്‍ലാലിനൊപ്പം ചേര്‍ന്ന് വില്ലനെ നേരിടുന്ന രംഗം ഒരു സിനിമയില്‍ നിന്നും നീക്കം ചെയ്തതിനെക്കുറിച്ചാണ് താരം ഫേസ്ബുക്കില്‍ പറഞ്ഞത്.
‘ഷാജി കൈലാസ് സംവിധാനം ചെയ്ത താണ്ഡവത്തില്‍ സൂഫി വേഷത്തിലാണ് ഞാന്‍ എത്തിയത്. ഞാന്‍ ഏറ്റവും ആസ്വദിച്ച വേഷങ്ങളില്‍ ഒന്നാണത്. ക്ലൈമാക്‌സില്‍ വില്ലനെ താഴെയിറക്കാന്‍ നായകനുമായി കൈകോര്‍ക്കുന്ന ഒരു നല്ല പോരാട്ടം ചിത്രത്തില്‍ എനിക്ക് ഉണ്ടായിരുന്നു. എന്നാല്‍ ഈ രംഗം ഒരിക്കലും എഡിറ്റിംഗ് ടേബിളില്‍ എത്തിയില്ല. അന്ന് എനിക്ക് സിനിമകളില്ലാത്തതിനാല്‍ ഈ വേഷം എനിക്ക് മലയാള സിനിമകളില്‍ ഒരു പുതിയ വഴിത്തിരിവ് നല്‍കുമായിരുന്നു. എന്റെ ഓര്‍മ്മ പുതുക്കിയതിന് ആരാധകര്‍ക്ക് നന്ദി’ എന്നാണ് താരം കുറിച്ചത്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ‘പവര്‍സ്റ്റാറാണ്’ ബാബു ആന്റണിയുടെ അണിയറയില്‍ ഒരുങ്ങുന്ന ചിത്രം.
നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹാജരാവാത്തത് കേസിന്റെ വിചാരണ വൈകിക്കാന്‍ സാധ്യത. വിചാരണ കോടതിയ്‌ക്കെതിരെ പ്രോസിക്യൂട്ടര്‍ രംഗത്തെത്തുകയും കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കുകയും ചെയ്തു. എന്നാല്‍ ഇതില്‍ തീരുമാനം വൈകാനുള്ള സാധ്യതയാണ് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നത്. കേസില്‍ സാക്ഷി വിസ്താരം ഏറെക്കുറെ പൂര്‍ത്തിയായി വരികയാണ്. അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ പ്രോസിക്യൂട്ടര്‍ വിചാരണ കോടതിയില്‍ ഹാജരായിരുന്നില്ല. ഇക്കാര്യത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂട്ടറാണ് എന്തെങ്കിലും നടപടി സ്വീകരിക്കേണ്ടത് എന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ഇത് സംബന്ധിച്ച് ഒന്നും പ്രതികരിക്കാനില്ല എന്നായിരുന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂട്ടര്‍ (ഡിജിപി)യുടെ പ്രതികരണം. ഇതോടെ കേസിന്റെ വിചാരണ സംബന്ധിച്ച അനിശ്ചിതത്വം ഏറിയിരിക്കുകയാണ്.
പ്രത്യേക കോടതിയിലെ ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ഈ കോടതി മുമ്പാകെ തുടര്‍ന്നാല്‍ ഇരയ്ക്ക് നീതി കിട്ടില്ല, കോടതിയുടെ പെരുമാറ്റം അങ്ങേയറ്റം പക്ഷപാതിത്വം നിറഞ്ഞതാണ്. നീതിന്യായ വ്യവസ്ഥയ്ക്കാകെയും പ്രോസിക്യൂഷനും കോട്ടം വരുത്തുന്നതാണ് ഇത്തരം സമീപനമെന്നും പ്രോസിക്യൂട്ടര്‍ വിചാരണ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്കെതിരെ അനാവശ്യവും അടിസ്ഥാനരഹിതവും നിന്ദ്യവുമായ പരാമര്‍ശങ്ങള്‍ നടത്തുകയാണ്, നീതിപൂര്‍വ്വമായ വിചാരണ കേസില്‍ ഉറപ്പാക്കണമെന്നും നീതിക്ക് വേണ്ടി നിലനില്‍ക്കേണ്ടത് പ്രോസിക്യൂഷന്റെ കടമയാണെന്നും ഹര്‍ജിയില്‍ പറയുന്നു. കേസ് മറ്റേതെങ്കിലും കോടതിയിലേക്ക് മാറ്റണമെന്നും അദ്ദേഹം അപേക്ഷിച്ചു. പിന്നീട് ഇതേ ആവശ്യം ഉന്നയിച്ച് ഹൈക്കോടതി രജിസ്ട്രാര്‍ക്കും അപേക്ഷ നല്‍കിയിട്ടുണ്ട്. ഹൈക്കോടതി രജിസ്ട്രാര്‍ക്ക് നല്‍കിയ പരാതിയില്‍ തീരുമാനം എടുക്കേണ്ടത് ഹൈക്കോടതിയാണ്. അപേക്ഷ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂട്ടറുടെ ഓഫീസ് വഴി റിട്ട് ഹര്‍ജി ആയി ഹൈക്കോടതിയില്‍ എത്തിയ ശേഷമാണ് ഹൈക്കോടതി ഇത് പരിഗണിക്കുക. ഇതിന് കാലതാമസം എടുത്തേക്കാമെന്നാണ് അഭിഭാഷകരുടെ പക്ഷം. അങ്ങനെ വന്നാല്‍ വിചാരണ നീണ്ടു പോയേക്കാനുള്ള സാധ്യതയും കേസുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന അഭിഭാഷകര്‍ പറയുന്നു.
നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി സമയം സുപ്രീം കോടതി നീട്ടി നല്‍കിയിരുന്നു. വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന പ്രത്യേക കോടതി ജഡ്ജി ഹണി എം വര്‍ഗീസിന്റെ കത്ത് പരിഗണിച്ചായിരുന്നു സുപ്രീം കോടതി ഇതിന് അനുമതി നല്‍കിയത്. അതേസമയം കേസിലെ പ്രധാന സാക്ഷിയുള്‍പ്പെടെ മൊഴി മാറ്റിയതോടെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് നടന്‍ ദിലീപിന്റെ ജാമ്യം റദ്ദ് ചെയ്യണമെന്ന് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എണ്‍പതോളം സാക്ഷികളുടെ വിസ്താരം ഇതിനകം പൂര്‍ത്തിയായി കഴിഞ്ഞതായാണ് ലഭിക്കുന്ന വിവരം. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഹാജരാവാത്തതിനെ തുടര്‍ന്ന് കേസിന്റെ വിചാരണ നടപടികള്‍ താല്‍ക്കാലികമായി നിലച്ച സ്ഥിതിയിലാണെന്നും കേസുമായി ബന്ധപ്പെട്ട അഭിഭാഷകര്‍ പറയുന്നു.
കോടതി നടപടികളില്‍ വിയോജിപ്പുണ്ടെങ്കില്‍ പ്രോസിക്യൂട്ടര്‍ രാജി വച്ച് പോവുകയോ സര്‍ക്കാര്‍ അദ്ദേഹത്തെ പിരിച്ച് വിട്ട് പകരം ആളെ നിയമിക്കുകയോ ആണ് വേണ്ടതെന്ന് മുതിര്‍ന്ന അിഭാഷകനും പൊതുപ്രവര്‍ത്തകനുമായ സെബാസ്റ്റ്യന്‍ പോള്‍ അഭിപ്രായപ്പെടുന്നു. ഇരയ്ക്ക് വേണ്ടി ഹാജരാവുന്ന പ്രോസിക്യൂട്ടര്‍ കേസിന്റെ വിചാരണ തടസ്സപ്പെടുത്തുന്നത് കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സംഗതിയാണ്. കോടതിയുടെ വിശ്വാസ്യതയെയാണ് അദ്ദേഹം ചോദ്യം ചെയ്തിരിക്കുന്നത്. പദവിയില്‍ തുടര്‍ന്ന് കൊണ്ട് കോടതിയില്‍ ഹാജരാവാതിരിക്കുക എന്നത് ഗുരുതരമായ കൃത്യവിലേപമാണ്. കേസില്‍ ഹാജരായി വിചാരണ പൂര്‍ത്തിയാക്കുക എന്നത് പ്രോസിക്യൂട്ടറുടെ ധാര്‍മ്മികതയും ജോലിയും നിയമപരമായ ഉത്തരവാദിത്തവുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. “ഇരയ്ക്ക് വേണ്ടി സര്‍ക്കാര്‍ നിയമിച്ചയാളാണ് പ്രോസിക്യൂട്ടര്‍. സമയബന്ധിതമായി തീര്‍ക്കേണ്ട കേസാണിത്. സാധാരണ ഗതിയില്‍ കോടതി നടപടികളില്‍ വിശ്വാസ്യതയില്ലാതെ പ്രതിഭാഗമാണ് കോടതിയില്‍ ഹാജരാവാതെ ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുന്നത്. എന്നാല്‍ ഒരു പബ്ലിക് പ്രോസിക്യൂട്ടര്‍ ഇത് ചെയ്യുന്നതാണ് ആശ്ചര്യപ്പെടുത്തുന്നത്. ഒരു പക്ഷേ കേസിന്റെ സ്വാഭാവികമായ അന്ത്യമായിക്കൂടി ഇതിനെ കണക്കാക്കാം. ഇന്‍-ക്യാമറിയിലാണ് വിചാരണ എന്നതിനാല്‍ കോടതിക്കുള്ളില്‍ നടക്കുന്നത് എന്തെന്ന് അറിയില്ല. എന്നാല്‍ പുറത്ത് വരുന്ന സൂചനകളനുസരിച്ച് പ്രതികള്‍ ശിക്ഷിക്കപ്പെടാനുള്ള സാധ്യത കുറവാണ്. അതിനാല്‍ പ്രോസിക്യൂട്ടര്‍ കേസില്‍ ഹാജരാവാത്തതിനെ ഒരു മുന്‍കൂര്‍ ജാമ്യമായിക്കൂടി കണക്കാക്കാം. കേസില്‍ ജയിക്കാം തോല്‍ക്കാം. എന്നാല്‍ ഹാജരാവാതെ വിചാരണ തടസ്സപ്പെടുത്തുന്നത് ധാര്‍മ്മികമായി ശരിയല്ല. സര്‍ക്കാരാണ് ഇക്കാര്യത്തില്‍ ഇടപെടേണ്ടത്. അദ്ദേഹത്തെ മാറ്റി മറ്റൊരാളെ നിയമിക്കുകയാണ് ചെയ്യേണ്ടത്”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇക്കാര്യത്തില്‍ എന്തെങ്കിലും തീരുമാനം എടുക്കേണ്ടത് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആണെന്ന് നിയമ വകുപ്പ് മന്ത്രി എ കെ ബാലന്‍ പ്രതികരിച്ചു. പ്രോസിക്യൂട്ടര്‍ക്ക് കോടതിയില്‍ ഹാജരാവാന്‍ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകളോ തടസ്സങ്ങളോ ഉണ്ടെങ്കില്‍ അദ്ദേഹം ഇക്കാര്യം ഡിജിപിയെയാണ് അറിയിക്കേണ്ടത്. ഡിജിപിയാണ് ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കേണ്ടതെന്നും ഇതില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം അഴിമുഖത്തോട് പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ ‘ഒന്നും പറയാനില്ല’ എന്നായിരുന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ സി. ശ്രീധരന്‍ നായരുടെ പ്രതികരണം.
നടി മേഘ്ന രാജ് അമ്മയായ വിവരം ആരാധകരെ സന്തോഷത്തിലാഴ്ത്തിയിരിക്കുകയാണ്. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെയാണ് മേഘ്ന കുഞ്ഞിന് ജന്മം നൽകിയത്. കുടുംബത്തിലേക്ക് സന്തോഷവുമായി പുതിയ അതിഥി എത്തിയ കാര്യം ചിരഞ്ജീവിയുടെ സഹോദരൻ ധ്രുവാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. കുഞ്ഞിനെ കൈകളിലേന്തി നിൽക്കുന്ന ധ്രുവിന്റെ ഒരു ചിത്രവും വൈറലാവുന്നുണ്ട്.
അക്കൂട്ടത്തിൽ കണ്ണു നനയിക്കുന്ന ഒരു ചിത്രം കൂടിയുണ്ട്. കുഞ്ഞ് കണ്മണിയെ ചിരുവിന്റെ ചിത്രത്തോട് ചേർത്ത് വച്ചുള്ള ഒരു ചിത്രമാണ് സോഷ്യൽ മീഡിയയെ കണ്ണീരണിയിക്കുന്നത്. ധ്രുവ സർജയാണ് കുഞ്ഞിനെ കയ്യിൽ ഏറ്റ് വാങ്ങിയത്.
കുടുംബത്തിലേക്ക് പുതിയ അതിഥി വന്നെത്തിയ ആഘോഷത്തിലാണ് സർജ കുടുംബാംഗങ്ങൾ. ജൂനിയർ ചിരുവിന്റെ വരവ് ആഘോഷമാക്കുന്ന ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയ നിറയെ.
മേഘ്നയും ചിരുവും കൂടി തിരഞ്ഞെടുത്ത ആശുപത്രിയിലായിരുന്നു പ്രസവം. കുഞ്ഞ് ജനിക്കുന്നതിന് മുമ്പ് തന്നെ അവന്റെ വരവ് എങ്ങനെയെല്ലാം ആഘോഷിക്കണമെന്ന് ചിരു സ്വപ്നം കണ്ടിരുന്നുവെന്ന് മേഘ്ന ഒരിക്കൽ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.
ചിരു വിട്ടകന്നെങ്കിലും അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് മേഘ്നയുടെ ബേബി ഷവർ ചടങ്ങുകൾ കുടുംബാംഗങ്ങൾ സംഘടിപ്പിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളും വൈറലായി മാറി. പ്രിയ ചിരുവിന്റെ അഭാവം ജീവിതത്തിലെ ഏറ്റവും വിശേഷപ്പെട്ട ദിനത്തിൽ ഉണ്ടാവാതിരിക്കാൻ അദ്ദേഹത്തിന്റെ ജീവൻ തുടിക്കുന്ന വലിയ കട്ടൗട്ടും വേദിയിൽ സ്ഥാപിച്ചു.
ഇക്കഴിഞ്ഞ ജൂൺ ഏഴിന് ഹൃദയാഘാതത്തെ തുടർന്ന് മേഘ്നയുടെ ഭർത്താവും നടനുമായ ചിരഞ്ജീവി സർജ വിടവാങ്ങുന്നത് . കുഞ്ഞിനായുള്ള കാത്തിരിപ്പിനിടെയായിരുന്നു ചിരഞ്ജീവിയുടെ അകാല വിയോഗം. ചിരഞ്ജീവിയുടെ മാതാപിതാക്കൾക്കൊപ്പമാണ് മേഘ്ന ഇപ്പോൾ താമസിക്കുന്നത്. .
“ജൂനിയർ ചിരൂ, വെൽക്കം ബാക്ക് ഭായീ,” എന്നാണ് കുഞ്ഞ് ജനിച്ച സന്തോഷം പങ്കുവച്ച് നടി നസ്രിയ കുറിച്ചത്. മേഘ്നയും ചിരുവുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു നസ്രിയയ്ക്ക്
റിയാലിറ്റി ഷോയിലൂടെ വന്ന് പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ച താരമാണ് മഞ്ജു സുനിച്ചന്‍. തന്റെ ജീവിതത്തിലെ ഓരോ സന്തോഷനിമിഷങ്ങളും താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ പതിനഞ്ചാം വിവാഹ വാര്‍ഷികദിനത്തിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം.
ഇതിനിടയില്‍ തന്നെ പലരും പല പ്രാവശ്യം ഞങ്ങളെ ഡിവോഴ്‌സ് ചെയ്യിപ്പിച്ചുവെന്നും എന്നാല്‍ ഇതൊന്നും ഞങ്ങള്‍ അറിഞ്ഞില്ലെന്നും ഞങ്ങളുടെ യാത്ര മുന്നോട്ട് പോകുകയാണെന്നുമാണ് താരം കുറിച്ചത്. എല്ലാവരുടെയും പ്രാര്‍ത്ഥനയും കരുതലും കൂടെ വേണമെന്നും താരം കുറിച്ചു.
മഞ്ജു സുനിച്ചന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
ഇന്ന് ഞങ്ങളുടെ wedding anniversary ആണ്. ഇതിനിടയില്‍ തന്നെ പലരും പല പ്രാവശ്യം ഞങ്ങളെ ഡിവോഴ്‌സ് ചെയ്യിപ്പിച്ചു.സുനിച്ചനെ ആത്മഹത്യാ ചെയ്യിപ്പിച്ചു. പക്ഷെ ഇതൊന്നും ഞങ്ങള്‍ അറിഞ്ഞില്ല..ഇന്നേക്ക് 15വര്‍ഷം. ഞങ്ങളുടെ യാത്ര മുന്നോട്ട് പോകുകയാണ്.സ്‌നേഹിച്ചവരോട്, തിരിച്ചു സ്‌നേഹം മാത്രമേ തരാനുള്ളൂ. ഇനിയും പ്രാര്‍ഥനയും കരുതലും കൂടെ വേണം
https://www.facebook.com/ManjuSunichanOfficial/posts/2715030115382251
മലയാളത്തില്‍ പാടില്ലെന്ന രീതിയില്‍ തന്റെ വാര്‍ത്തകള്‍ പ്രചരിച്ചതോടെ തനിക്ക് സമൂഹമാധ്യമങ്ങളില്‍ നേരിടേണ്ടി വന്നത് വലിയ വിമര്‍ശനങ്ങളാണെന്ന് തുറന്ന് പറഞ്ഞ് ഗായകന്‍ വിജയ് യേശുദാസ്. എന്നാല്‍ താന്‍ ഒരിക്കലും മലയാളത്തില്‍ പാടില്ലെന്ന് പറഞ്ഞിട്ടില്ലെന്നും അഭിമുഖത്തില്‍ താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഒരു ഭാഗം മാത്രമാണ് പ്രചരിച്ചതെന്നും വിജയ് യേശുദാസ് കൂട്ടിച്ചേര്‍ത്തു.
ഇന്റര്‍വ്യൂ നടത്തിയവര്‍ അത് എല്ലാവരും വായിക്കാന്‍ വേണ്ടി മലയാളത്തില്‍ പാടില്ല എന്നൊരു തലക്കെട്ട് ഇട്ടിരുന്നു. ഇതിനേ തുടര്‍ന്ന് പല ഓണ്‍ലൈന്‍ മീഡിയകളും ഞാന്‍ മലയാളത്തില്‍ ഇനി പാടില്ല എന്ന് എഴുതി.എന്നെ ഒരുപാട് വിമര്‍ശിച്ചുവെന്ന് വിജയ് പറയുന്നു.
എന്നെ ചീത്ത പറഞ്ഞോ എന്റെ അപ്പനേ ചീത്ത പറഞ്ഞോ, അമ്മയേ ചീത്ത പറഞ്ഞോ അതെല്ലാം എനിക്ക് പുല്ലാണെന്ന് വിജയ് യേശുദാസ് തുറന്നടിക്കുന്നു. ക്ലബ് എഫ്എമ്മിന് നല്‍കിയ ഒരു അഭിമുഖത്തിലാണ് വിജയ് ഇക്കാര്യങ്ങള്‍ പറയുന്നത്.
ഹിറ്റ് ഗാനങ്ങള്‍ പാടിയിട്ടുള്ള ഗായകര്‍ ഉള്‍പ്പടെ പ്രായമാകുമ്പോള്‍ ഒരു സെക്യൂരിറ്റിയുടെ ജോലി ചെയ്യുകയാണ്, അല്ലെങ്കില്‍ ഒരു കുടിലില്‍ താമസിക്കുകയാണ്. ഇങ്ങനെ ഒരു അവസ്ഥ സംഗീതജ്ഞര്‍ക്ക് എന്തിന് വരണം എന്നുള്ളതാണ്. ഒരു ഗായകന് അല്ലെങ്കില്‍ മ്യൂസിക് ഡയറക്ടര്‍ക്ക് എന്ത് കിട്ടുന്നു എന്ന് ഇന്‍ഡസ്ട്രി ശ്രദ്ധിക്കണം.
എല്ലാവര്‍ക്കും വേണ്ടിയാണ് ഞാന്‍ അര്‍ഹിക്കുന്ന പരിഗണന ലഭിക്കണമെന്ന് പറഞ്ഞത്. അത് മനസിലാക്കാന്‍ പറ്റുന്നവര്‍ മനസിലാക്കട്ടെയെന്നും വിജയ് വ്യക്തമാക്കി.
ബോളിവുഡ് പിന്നണി ഗാനരം ഗത്ത് അരങ്ങേറ്റം കുറിച്ച് താരങ്ങളായ ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും മകൾ പ്രാർത്ഥന ഇന്ദ്രജിത്. ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന തായിഷ് എന്ന ചിത്രത്തിലൂടെയാണ് പ്രാർത്ഥനയുടെ ബോളിവുഡ് അരങ്ങേറ്റം. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധായകൻ. ഗോവിന്ദും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
‘രേ ബാവ്‍രേ’ എന്ന് തുടങ്ങുന്ന ഗാനമാണ് ഗോവിന്ദിനൊപ്പം ചേർന്ന് പ്രാർഥന ആലപിച്ചിരിക്കുന്നത്. ഹുസൈൻ ഹൈദ്രിയുടെതാണ് വരികൾ.
മികച്ച പ്രതികരണമാണ് പാട്ടിന് ലഭിക്കുന്നത്. ‘എത്ര ഭംഗിയുള്ള പാട്ടാണ് പാത്തൂ’ എന്നാണ് പ്രാർഥനയുടെ പാട്ട് പങ്കുവച്ച് പൃഥ്വിരാജ് പ്രതികരിച്ചത്.
മഞ്ജു വാര്യർ നായികയായെത്തിയ മോഹൻലാൽ എന്ന ചിത്രത്തിൽ ‘ലാലേട്ടാ ലാ ലാ ലാ’ എന്ന ഗാനം പാടിയാണ് പ്രാർത്ഥന മലയാള പിന്നണിഗാനരംഗത്തേക്ക് കടന്നു വന്നത്. തുടർന്ന് കുട്ടൻ പിള്ളയുടെ ശിവരാത്രി, ഹെലൻ തുടങ്ങിയ ചിത്രങ്ങളിലും പ്രാർത്ഥന ഗാനം ആലപിച്ചു. സോളോ എന്ന സിനിമയ്ക്കു ശേഷം ബിജോയ് നമ്പ്യാർ ചെയ്യുന്ന ചിത്രമാണ് ‘തായിഷ്’. സീ5 സ്റ്റുഡിയോ ആണ് ചിത്രം നിർമിക്കുന്നത്.
മലയാള സിനിമയിൽ ഒരുപാട് ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു പ്രേക്ഷകമനസ്സ് കീഴടക്കിയ വ്യക്തിയാണ് മോഹൻലാൽ. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിൽ പ്രതിനായകനായി മലയാള സിനിമയിൽ കടന്നുവരുകയും ഇപ്പോൾ മലയാള സിനിമ തന്നെ അടക്കി ഭരിക്കുന്ന വ്യക്തിയാണ് മോഹൻലാൽ. മോഹൻലാലിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. 2013 ൽ ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ആയിരുന്നു. സെപ്റ്റംബർ അവസാനമായിരുന്നു ദൃശ്യം രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചത്.

ദൃശ്യം 2 ലെ ലൊക്കേഷൻ സ്റ്റില്ലുകൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമായിരുന്നു. മോഹൻലാലിന്റെ ലൊക്കേഷനിലേക്കുള്ള 2 മാസ്സ് എൻട്രി വീഡിയോസ് അടുത്തിടെ ആരാധകർ ഏറെ ആഘോഷമാക്കിയിരുന്നു. മോഹൻലാലിന്റെ പുതിയ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ട്ടിക്കുന്നത്. ലൂസിഫർ ചിത്രത്തിലെ അബ്രഹാം ഖുറേഷി ലുക്കിലാണ് താരം ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരുപാട് ഭാരം കുറച്ചു വളരെ സ്ലിമായാണ് താരം ഇപ്പോൾ വന്നിരിക്കുന്നത്. മോഹൻലാലിന്റെ പുതിയ ഫോട്ടോഷൂട്ടും ഏറെ ശ്രദ്ധ നേടുകയാണ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മലയാളത്തിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റുകളിൽ ഒന്നാണ് ലൂസിഫർ. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരഭമായ ചിത്രം നിരൂപക പ്രശംസകൾ നേടുകയും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തിരുന്നു. ലൂസിഫറിലെ ക്ലൈമാക്സ് സീനിലാണ് മോഹൻലാൽ അബ്രഹാം ഖുറേഷിയായി വരുന്നത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ അടുത്തിടെ പൃഥ്വിരാജും മുരളി ഗോപിയും അന്നൗൻസ് ചെയ്തിരുന്നു. മലയാളത്തിലെ തന്നെ ഏറ്റവും ബ്രഹ്മാണ്ഡ ചിത്രങ്ങളിൽ ഒന്നായിട്ടായിരിക്കും എമ്പുരാൻ അണിയിച്ചൊരുക്കുക. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാക്കി മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹം അണിയറയിൽ റിലീസിനായി ഒരുങ്ങുകയാണ്.
മലയാള സിനിമയിലെ താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ വിവാദ പരാമര്‍ശവും നടി പാര്‍വതി തിരുവോത്തിന്റെ അമ്മയില്‍ നിന്നുള്ള രാജിയുമാണ് ഇന്നും സിനിമാലോകത്തെ ചര്‍ച്ച വിഷയം. സംഭവത്തില്‍ അമ്മയ്ക്ക് എതിരെ പരോക്ഷ പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് ഷമ്മി തിലകന്‍.
ഫേസ്ബുക്കിലൂടെയായിരുന്നു നടന്റെ പ്രതികരണം. പരുന്തില്‍ നിന്നും കുഞ്ഞുങ്ങളെ രക്ഷിക്കുന്ന ഒരു കോഴിയുടെ വീഡിയോയാണ് നടന്‍ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്നത്. ഇതാണെടാ അമ്മ..,ഇതായിരിക്കണമെടാ അമ്മ എന്നാണ് വീഡിയോക്ക് താഴെ നടന്‍ എഴുതിയിരിക്കുന്നത്. അമ്മ സംഘടനക്കെതിരെ വിവിധ ഭാഗങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് ഷമ്മി തിലകന്റെ പോസ്റ്റ്.
ഇതിനുമുമ്പും വിഷയത്തില്‍ പ്രതികരിച്ച് ഷമ്മി തിലകന്‍ രംഗത്തെത്തിയിരുന്നു. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് വിവാദമായത്. ഇതില്‍ പ്രതിഷേധിച്ചുകൊണ്ടായിരുന്നു നടി പാര്‍വതി തിരുവോത്ത് സംഘടനയില്‍ നിന്നും രാജിവെച്ചത്. സംഘടനയില്‍ ഇനി ഒരുമാറ്റമുണ്ടാവില്ലെന്ന് മനസ്സിലായതു കൊണ്ടാണ് രാജി എന്നാണ് പാര്‍വതി വ്യക്തമാക്കിയത്.
മൂന്നാം വിവാഹവും തകര്‍ച്ചയുടെ വക്കിലെന്ന് വ്യക്തമാക്കി ബിഗ് ബോസ് താരവും നടിയുമായ വനിത വിജയകുമാര്‍. മൂന്നാം ഭര്‍ത്താവ് പീറ്ററിന്റെ കരണത്തടിച്ച്, വീട്ടില്‍ നിന്ന് പുറത്താക്കിയെന്ന വാര്‍ത്തയില്‍ വിശദീകരണവുമായി രംഗത്തെത്തിയതായിരുന്നു വനിത.
പീറ്റര്‍ പോള്‍ ലഹരിക്ക് അടിമയാണെന്നും ജീവിതത്തില്‍ സഹിക്കുന്നതിനും പരിധിയുണ്ടെന്നും നടി പറഞ്ഞു. വീട്ടില്‍ നിന്നും പുറത്താക്കിയെന്ന വാര്‍ത്ത തെറ്റാണെന്നും അദ്ദേഹം സ്വയം ഇറങ്ങിപ്പോയതാണെന്നും വനിത പറയുന്നു.പീറ്റര്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പമാണെന്നും ഇനി മുന്‍ ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം പോയാലും തനിക്ക് സന്തോഷം മാത്രമാണെന്നും വനിത പറഞ്ഞു.
വിവാഹജീവിതം സന്തോഷകരമായി മുന്നോട്ടുപോകുമ്പോഴാണ് പീറ്റര്‍ ലഹരിക്ക് അടിമയാണെന്ന കാര്യം താനറിയുന്നതെന്ന് വനിത പറയുന്നു. ‘ഈയിടെ പീറ്ററിന് ഹൃദയാഘാതം സംഭവിച്ചിരുന്നു. അമിതമായ പുകവലിയും മദ്യപാനവും കാരണം സംഭവിച്ചതാണ്. ഉടന്‍ തന്നെ ആശുപത്രിയിലെത്തി ചികിത്സ നേടി.
ജീവനു തുല്യം സ്‌നേഹിക്കുന്ന ഒരാള്‍ മരണത്തോട് മല്ലിടുമ്പോള്‍ അവിടെ പണത്തിനൊക്കെ എന്ത് സ്ഥാനം. ജീവിതം ഞങ്ങള്‍ തുടങ്ങുന്ന സമയത്താണ് അസുഖം ഉണ്ടാകുന്നത്. അങ്ങനെ ആ വിഷമഘട്ടം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴും അദ്ദേഹം വീണ്ടും പഴയതുപോലെയായി. കുടിയും വലിയും മാത്രം.
അസുഖം വന്നതോടെ വീണ്ടും ആശുപത്രിയിലേയ്ക്ക്. അതിന്റെ ബില്ലും വിവരങ്ങളും എന്റെ കയ്യില്‍ ഉണ്ട്. ഐസിയുവില്‍ ഒരാഴ്ച കിടന്നു. കുടിച്ച് ലക്കുകെട്ട് വീട്ടില്‍ നിന്നും ഇറങ്ങിപ്പോകും. മദ്യം കുടിക്കാന്‍ സിനിമാ സുഹൃത്തുക്കളോടും മറ്റും കടം ചോദിക്കാന്‍ തുടങ്ങി. ഇവരൊക്കെ എന്നെ വിളിച്ച് എന്താണ് പ്രശ്‌നമെന്ന് ചോദിച്ചു.
സഹിക്കുന്നതിനും പരിധിയില്ലേ. എനിക്കും കുട്ടികള്‍ക്കും വേണ്ടി മാത്രമല്ല നിങ്ങളുടെ മുന്‍ഭാര്യയ്ക്കും ആ കുട്ടികള്‍ക്കും വേണ്ടിയെങ്കിലും ഇത് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. പിന്നീട് അദ്ദേഹത്തോട് പറഞ്ഞുതന്നെ ഫോണില്‍ ട്രാക്കര്‍ വച്ചു. എവിടെപ്പോകുന്നു എന്നൊക്കെ അറിയാന്‍.
പക്ഷേ വീണ്ടും പഴയതുപോലെ തന്നെയായി. ഒന്നും നടന്നില്ല. അയാള്‍ അടിമയായി കഴിഞ്ഞിരുന്നു. അതിനെ ചൊല്ലി വീട്ടില്‍ വഴക്ക് ഉണ്ടായിരുന്നു. ഒരാഴ്ച മദ്യം മാത്രമാണ് കഴിച്ചുകൊണ്ടിരുന്നത്. ഭക്ഷണം പോലും കഴിക്കുന്നില്ല. എന്നാല്‍ കഴിയുന്നതുപോലെ നോക്കി.
ഒരു ദിവസം വെളുപ്പിന് നാല് മണിക്ക് വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി. വിളിച്ചാല്‍ ഫോണും എടുക്കില്ല. അസിസ്റ്റന്റ്‌സ് വന്നാണ് അദ്ദേഹത്തെ തിരിച്ച് വീട്ടിലെത്തിച്ചത്. തനിയെ നടക്കാന്‍ പോലും കഴിയാത്ത അവസ്ഥ. ജീവിത സമ്മര്‍ദം താങ്ങാന്‍ വയ്യാതെയാണ് ഇങ്ങനെയായത്. സമൂഹമാധ്യമങ്ങള്‍ മുഴുവന്‍ ഞങ്ങളെക്കുറിച്ചുള്ള ട്രോളുകള്‍. ഇതൊക്കെ അദ്ദേഹത്തെ തളര്‍ത്തിയിട്ടുണ്ടാകും.’
എന്നേക്കാള്‍ മദ്യത്തെയാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്. ഞാന്‍ ഒരു കുടുംബം തകര്‍ത്തു എന്ന് പറയുന്നവരോടാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വീടും കുടുംബവുമില്ലാതെ കഴിയുന്ന ഒരാള്‍ക്ക് ഞാനൊരു കുടുംബം ഉണ്ടാക്കി കൊടുത്തു. അവന് വേദനകളിലായിരുന്നു. കോവിഡ് മഹാമാരി ആരംഭിച്ച മോശം സമയങ്ങളില്‍ ഞങ്ങള്‍ പരസ്പരം സ്‌നേഹിച്ചു.
ചിരിച്ച് കൊണ്ട് ജീവിച്ചു. ഞങ്ങളെ ചുറ്റിപറ്റിയുള്ള കാര്യങ്ങള്‍ മാധ്യമങ്ങള്‍ മനഃപൂര്വ്വം സൃഷ്ടിച്ചെടുത്തതാണ്. ഒരു കാര്യവും ഞാന്‍ മറച്ച് വച്ചിട്ടില്ല. എന്റെ ജീവിതത്തെ കുറിച്ച് ആരോടും വിശദീകരിക്കേണ്ട ആവശ്യം എനിക്കില്ല. എനിക്ക് തന്നെ അത് കൈകാര്യം ചെയ്യാന് സാധിക്കും. തകര്‍ച്ചകളില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റവളാണ് ഞാന്‍. എന്റെ മക്കള്‍ക്കു വേണ്ടി ജീവിക്കും.’-വനിത വ്യക്തമാക്കുന്നു.