പൃഥ്വിരാജിന്റെ പിറന്നാൾ ആരാധകർ സമൂഹ മാധ്യമങ്ങളിൽ ആഘോഷമാക്കിയിരുന്നു. ഒരുപാട് താരങ്ങൾ പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി മുന്നോട്ട് വന്നിരുന്നു. നടൻ മോഹൻലാലിന്റെ വിഡിയോ വിഷും ഏറെ തരംഗം സൃഷ്ട്ടിച്ചിരുന്നു. പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി വന്ന നന്ദുവിന്റെ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
യൂ ട്യൂബ് ചാനലിലൂടെയാണ് താരം പിറന്നാൾ ആശംസകൾ നേർന്നത്. പിറന്നാൾ ആശംസകൾ നേരുന്നതിനോടൊപ്പം ഒരു സുഖ വിവരം നന്ദു അന്വേഷിച്ചിരിക്കുകയാണ്. ലൂസിഫറിൽ മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രം ഉപയോഗിക്കുന്ന ലാൻഡ് മാസ്റ്റർ എന്ന കാറിനെ കുറിച്ചാണ് നന്ദു ചോദിച്ചിരിക്കുന്നത്. ലൂസിഫറിലെ ആ ലാൻഡ് മാസ്റ്റർ ആദ്യം ഉപയോഗിച്ചിരുന്നത് നന്ദുവായിരുന്നു. ലൂസിഫറിന്റെ ചിത്രീകരണത്തിന് വേണ്ടി തന്റെ കാർ പൃഥ്വിരാജിന് നൽകുകയായിരുന്നു. സിനിമ പ്രദർശനത്തിന് എത്തിയ ശേഷം മലയാളത്തിലെ തന്നെ ഏറ്റവും വിജയം കൈവരിച്ച ചിത്രങ്ങളിൽ ഒന്നായി മാറി. പിന്നീട് പൃഥ്വിരാജ് നന്ദുവിൽ നിന്ന് ലാൻഡ് മാസ്റ്റർ വാങ്ങുകയായിരുന്നു. നമ്മൾ രണ്ടു പേരെക്കാളും പ്രായം കൂടിയ ഒരാൾ നമുക്കിടയിൽ ബന്ധം സ്ഥാപിച്ചിട്ടുണ്ട് എന്നും അതിന് സുഖം ആണെന്ന് വിശ്വാസിക്കുന്നു എന്നായിരുന്നു നന്ദു വിഡിയോയിൽ പറഞ്ഞത്. തന്റെ കാർ പൊന്നു പോലെ നോക്കണം എന്നും താൻ അങ്ങനെയാണ് അതിനെ നോക്കിയതെന്നും നന്ദു കൂട്ടിച്ചേർത്തു.
ചെകുത്താന്റെ നമ്പര്‍ എന്നു വിശേഷിപ്പിക്കുന്ന 666 നമ്പറിലെത്തുന്ന ആ അംബാസിഡർ കാർ നടൻ നന്ദുവിന്റേത്. പൃഥ്വിരാജിന് നൽകിയ കാറാണ് ആ ലാൻഡ് മാസ്റ്റർ എന്നാണ് നന്ദു ഒരു അഭിമുഖത്തിൽ വ്യക്തമാക്കുന്നത്. ലൂസിഫറിലെ പ്രധാന താരങ്ങളിലൊന്നും ആ കാർ തന്നെ.
“ചേട്ടനേക്കാൾ കൂടുതൽ ചേട്ടന്റെ കാറാണല്ലോ ലൂസിഫറിൽ അഭിനയിച്ചിരിക്കുന്നത്” എന്ന് പൃഥ്വിരാജ് കമന്റ് പറഞ്ഞതായും നന്ദു ഓർക്കുന്നു. ചിത്രത്തിൽ ഈ അംബാസിഡർ കാറിന് അത്രത്തോളം പ്രാധാന്യമുണ്ട്. നേരത്തെ സംവിധായകൻ പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച ചിത്രം വൈറലായിരുന്നു. ഇതിനുമുമ്പും മോഹൻലാൽ ചിത്രങ്ങളിൽ അംബാസിഡറുകൾ താരമായിട്ടുണ്ട്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത മാടമ്പിയിലെ ലാലേട്ടന്റെ വാഹനവും കറുത്ത അംബാസിഡറായിരുന്നു. ഉത്പാദനം നിർത്തിയെങ്കിലും ഇന്നും ജനപ്രിയനാണ് ഈ കാർ.
തിലകന്‍ ആശുപത്രിയിലായിരിക്കെ ഇടവേള ബാബുവിനെ വിളിച്ചിരുന്നുവെന്നും അച്ഛന്‍ ഇനി നിങ്ങള്‍ക്കെതിരെ തിരിയാനോ വഴക്കിടാനോ വരില്ല, ആരോഗ്യം ക്ഷയിച്ചിരിക്കുകയാണ്. അതുകൊണ്ട് ഇനിയും പീഡിപ്പിക്കരുത്. നമ്മുടെ അമ്മയുടെ അംഗമായിട്ട് തന്നെ അദ്ദേഹം മരിക്കട്ടെ എന്ന് പറഞ്ഞിരുന്നുവെന്നും ഷമ്മി തിലകന്‍.
ദയവുചെയ്ത് നിരുപാധികം അദ്ദേഹത്തെ തിരിച്ചെടുക്കണം എന്ന് കരഞ്ഞ് കാലുപിടിച്ച് അപേക്ഷിച്ചു. എന്നാല്‍ സംഘടനാ രീതികള്‍ പ്രകാരം അത് സാധ്യമല്ലെന്നാണ് പറഞ്ഞതെന്നും ഷമ്മി തിലകന്‍ പറഞ്ഞു.
ഷമ്മി തിലകന്‍ പറഞ്ഞതിന്റെ പ്രസക്ത ഭാഗങ്ങള്‍
അച്ഛന്‍ ആശുപത്രിയിലായിരിക്കെ ഞാന്‍ ഇടവേള ബാബുവിനെ വിളിച്ചിരുന്നു. അച്ഛന്‍ ഇനി നിങ്ങള്‍ക്കെതിരെ തിരിയാനോ വഴക്കിടാനോ വരില്ല, ആരോഗ്യം ക്ഷയിച്ചിരിക്കുകയാണ്. അതുകൊണ്ട് ഇനിയും പീഡിപ്പിക്കരുത്. നമ്മുടെ അമ്മയുടെ അംഗമായിട്ട് തന്നെ അദ്ദേഹം മരിക്കട്ടെ. ദയവുചെയ്ത് നിരുപാധികം അദ്ദേഹത്തെ തിരിച്ചെടുക്കണം എന്ന് കരഞ്ഞ് കാലുപിടിച്ച് അപേക്ഷിച്ചു. എന്നാല്‍ സംഘടനാ രീതികള്‍ പ്രകാരം അത് സാധ്യമല്ലെന്നാണ് പറഞ്ഞത്. അന്ന് അത് ചോദ്യം ചെയ്യാന്‍ എന്റെ കയ്യില്‍ തെളിവുകളില്ല. അച്ഛന്‍ നല്‍കിയ അവസാന കത്ത് ഞാന്‍ അന്ന് കണ്ടിട്ടില്ല. ഷോ കോസ് നോട്ടീസിന് മറുപടി തന്നിട്ടില്ലെന്നാണ് അമ്മ ഭാരവാഹികളും പറഞ്ഞത്. എന്നാല്‍ കോംപറ്റീഷന്‍ കമ്മീഷന്റെ വിധിയില്‍ തിലകനോട് കാണിച്ചത് നീതികേടാണെന്ന് വ്യക്തമായി പറയുന്നുണ്ട്. അതിലും വലിയ തെളിവിന്റെ ആവശ്യമില്ലല്ലോ. അച്ഛന്‍ ഒരു വിഷയം പറഞ്ഞാല്‍, തിലകന്‍ ചേട്ടനല്ലേ പറഞ്ഞത്. അതില്‍ കാര്യമുണ്ടാകും എന്ന നിലയില്‍ ഗൗരവത്തോടെയായിരുന്നു നേരത്തേയൊക്കെ പരിഗണിച്ചത്. അങ്ങനെയൊരാളെ പിന്നീട് ദുര്‍ബലമായ കാര്യങ്ങള്‍ പറഞ്ഞ് മുന്‍വിധികളോടെ പുറത്താക്കുകയായിരുന്നു. തുടര്‍ച്ചയായി മൂന്ന് ജനറല്‍ ബോഡി യോഗങ്ങളില്‍ പങ്കെടുക്കാത്ത അംഗത്തെ പുറത്താക്കാന്‍ സംഘടനയ്ക്ക് അധികാരമുണ്ടെന്ന് നിയമാവലിയിലുണ്ട്. എന്നാല്‍ ഒന്‍പത് വര്‍ഷം പങ്കെടുക്കാതിരുന്നിട്ട് എന്നെ പുറത്താക്കിയിട്ടില്ല.
അച്ഛനെ തിരിച്ചെടുക്കാത്തതിനാല്‍ 9 വര്‍ഷം ഞാന്‍ അമ്മ ജനറല്‍ ബോഡിയില്‍ പങ്കെടുത്തിരുന്നില്ല. എന്നെ പുറത്താക്കാതിരുന്നത് അവരുടെ കുറ്റബോധം കൊണ്ടാണ്. എന്റെ ഭാഗത്ത് ന്യായമുണ്ടെന്ന് അവര്‍ക്കറിയാം. അച്ഛന്‍ മരിച്ച ശേഷമുള്ള ആദ്യ ജനറല്‍ ബോഡിയില്‍ പങ്കെടുക്കാതിരുന്നപ്പോള്‍ എനിക്ക് ഷോകോസ് നോട്ടീസ് വന്നു. അപ്പോള്‍ തന്നെ ഞാന്‍ ഇടവേള ബാബുവിനെ വിളിച്ച് കത്ത് കിട്ടിയതിനെക്കുറിച്ച് പറഞ്ഞു. എന്തെങ്കിലും പറഞ്ഞ് മറുപടി തന്നാല്‍ മതി ഞാന്‍ മാനേജ് ചെയ്‌തോളാമെന്നാണ് അദ്ദേഹം പറഞ്ഞത്. അത്തരത്തില്‍ അഡ്ജസ്റ്റ്‌മെന്റ് അവിടെ നടക്കുന്നതിന്റെ തെളിവല്ലേ അത് ? അത് എനിക്ക് എങ്ങനെ പറ്റും പേര് ഷമ്മി എന്ന് മാത്രമല്ലല്ലോ ഷമ്മി തിലകന്‍ എന്നായി പോയല്ലോയെന്നാണ് ഞാന്‍ അപ്പോള്‍ പറഞ്ഞത്. അങ്ങനെയെങ്കില്‍ എന്ത് സംഘടനാ മര്യാദയാണ് ഇവര്‍ പാലിക്കുന്നത്. അന്ന് ഷോകോസ് നോട്ടീസിന് ഞാന്‍ മറുപടി കൊടുത്തതുമില്ല.
അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പരാമര്‍ശവും പിന്നാലെ അമ്മയില്‍ നിന്നുള്ള പാര്‍വതിയുടെ രാജിയും തന്നെയാണ് ഇപ്പോഴും സിനിമാലോകത്തെ ചര്‍ച്ചാവിഷയം. പാര്‍വതിയെയും ഇടവേള ബാബുവിനെയും പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയത്.
ഇതിനിടെ പാര്‍വ്വതിയെ പരിഹസിച്ച് നടനും ഭരണപക്ഷ എംഎല്‍എയുമായ കെബി ഗണേഷ് കുമാര്‍ രംഗത്തെത്തിയതും ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ ഗണേഷ് കുമാറിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് പാര്‍വ്വതി. മീഡിയവണ്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് പാര്‍വതിയുടെ മറുപടി.
എംഎല്‍എ ആണെങ്കിലും വായില്‍ നിന്നുവരുന്ന വാക്കുകള്‍ സൂക്ഷിച്ച് വേണമെന്ന് പാര്‍വതി പ്രതികരിച്ചു. നടിമാരും അമ്മ സംഘടനയും തമ്മിലുള്ള വിഷയത്തില്‍ എംഎല്‍എമാരായ മുകേഷും, ഗണേഷ് കുമാറും സ്വീകരിച്ച നിലപാട് ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു പാര്‍വതിയുടെ മറുപടി.
എടുത്ത് പറയേണ്ട കാര്യം, പബ്ലിക്കിനെ റെപ്രസന്റ് ചെയ്യുന്ന ആള്‍ക്കാരാണ് എംഎല്‍എമാര്‍. അവര്‍ ആളുകളോട് സംസാരിക്കുന്നത് ഇതില്‍ അങ്ങനെ ഒരു പ്രശ്നമുണ്ടെന്ന് ഉന്നയിച്ച് രാജിവച്ച് പോയി എന്ന് പറയുമ്പോള്‍ ടിആര്‍പി കിട്ടാനും ജീവിച്ചിരിപ്പുണ്ട് എന്ന് കാണിക്കാനും വേണ്ടിയാണെന്ന് പറഞ്ഞ എംഎല്‍എയാണ് ഗണേഷ് കുമാര്‍.- പാര്‍വതി പറഞ്ഞു.
എഎംഎംഎ എന്ന് പറയാന്‍ പാടില്ല, അമ്മ എന്ന് തന്നെ പറയണം. അങ്ങനെ കുറേ അലിഖിതമായ നിയമങ്ങളുണ്ട്. അതിന്റെ ഭാഗമാകണം, എങ്കില്‍ നമ്മള്‍ ചില ഇമോഷണല്‍ കാര്യങ്ങളില്‍ നിന്ന് കൊടുക്കണം. എഎംഎംഎയുടെ ജനറല്‍ ബോഡി യോഗത്തില്‍ ഒരാള്‍ എന്നോട് പറഞ്ഞിട്ടുള്ള കാര്യമാണ്. ‘എനിക്ക് അമ്മ എന്ന് പറഞ്ഞാല്‍ കുടുംബമാണെന്ന്’.
താങ്കള്‍ക്ക് അങ്ങനെയായിരിക്കും എന്നാല്‍ എനിക്കിതൊരു അസോസിയേഷന്‍ മാത്രമാണെന്നായിരുന്നു പാര്‍വതി മറുപടി പറഞ്ഞത്. ഒരു അസോസിയേഷന്‍ എന്ന് പറയുമ്പോള്‍ ഒരു റെസ്പെക്ട് ഉണ്ട്. അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ അത്രയും മേലോട്ടാണ് കാണുന്നതെന്നും പാര്‍വതി പറയുന്നു.
അമ്മ സംഘടനയില്‍ നിന്നുളള നടി പാര്‍വ്വതിയുടെ രാജിയെക്കുറിച്ചുളള ചോദ്യത്തിന് പരിഹാസ രൂപേണെയുളള മറുപടിയാണ് നടനും ജനപ്രതിനിധിയുമായ കെബി ഗണേഷ് കുമാര്‍ നല്‍കിത്. രാജി വെയ്ക്കാനൊക്കെയുളള സ്വാതന്ത്ര്യം ആളുകള്‍ക്കുണ്ട്. നമ്മളതില്‍ അഭിപ്രായം പറയാനില്ലെന്നാണ് ഗണേഷ് കുമാര്‍ പ്രതികരിച്ചത്.
കൊറോണയുടെ കാലമൊക്കെയല്ലേ, വല്ലപ്പോഴുമൊക്കെ നിങ്ങളുടെ മുന്നിലിങ്ങനെ പ്രത്യക്ഷപ്പെട്ടില്ലെങ്കില്‍ ജീവിച്ചിരിപ്പില്ലെന്ന് ആളുകള്‍ കരുതിയാല്‍ മോശമല്ലേ എന്നും ഗണേഷ് കുമാര്‍ പരിഹാസ രൂപേണ പറഞ്ഞിരുന്നു. എല്ലാവര്‍ക്കും അതിനുളള അവകാശം ഉണ്ട്. ഇന്ത്യാ മഹാരാജ്യത്ത് ആര്‍ക്കും എന്തും പറയാം എന്നും ഗണേഷ് പറഞ്ഞു.
താൻ അഭിനയിച്ച സിനിമയിലെ രംഗം യൂട്യൂബിലും പോൺ സൈറ്റുകളിലും പ്രചരിപ്പിച്ചുവെന്ന് വെളിപ്പെടുത്തി നിയമ വിദ്യാർഥിനി. ഫോർ സെയിൽ എന്ന സിനിമയിലെ രംഗമാണ് ഇത്തരത്തിൽ പ്രചരിപ്പിച്ചത്. 14–ാം വയസ്സിലാണ് ഈ സിനിമയിൽ അഭിനയിച്ചതെന്നും സോന എം എബ്രഹാം എന്ന പെൺകുട്ടി ഫെയ്സ്ബുക്ക് ലൈവിലൂടെ പങ്കുവയ്ക്കുന്നു. അതില്‍ അഭിനയിച്ചതിലൂടെ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയില്‍ എത്തിപ്പെട്ടു. പക്ഷേ അത് ചെയ്തില്ല. വിഡിയോ റിമൂവ് ചെയ്യാന്‍ എല്ലാ നിയമസ്ഥാപനങ്ങളെയും ഞാനും കുടുംബവും സമീപിച്ചു. ഇന്നുവരെ പോസിറ്റീവ് റെസ്‌പോണ്‍സ് ഉണ്ടായിട്ടില്ല എന്നും സോന പറയുന്നു.
സോനയുടെ വാക്കുകൾ:
എന്റെ ജീവിതത്തിലെ ഏറ്റവും സ്വകാര്യമായ കാര്യമാണ് എല്ലാവരോടും വെളിപ്പെടുത്താനാണ് ഈ വിഡിയോ ചെയ്യുന്നത്. എന്റെ 10–ാം ക്ലാസ് പഠനകാലത്ത് ഒരു സിനിമയിൽ ്ഭിനയിച്ചു. ഫോർ സെയിൽ എന്നാണ് ആ സിനിമയുടെ പേര്. ഫോര്‍ സെയിലിന്റെ പ്രമേയത്തെക്കുറിച്ച് ഇന്നാലോചിക്കുമ്പോള്‍ അതില്‍ അഭിനയിച്ചെന്നത് വളരെയധികം ഭീതിപ്പെടുത്തുന്ന ഒന്നാണ്. സ്ത്രീവിരുദ്ധത നിറഞ്ഞതും അതിനെ ഗ്ലോറിഫൈ ചെയ്യുന്നതുമായിരുന്നു ചിത്രം. സഹോദരി നശിപ്പിക്കപ്പെട്ടതില്‍ മനംനൊന്ത് ആത്മഹത്യചെയ്യുന്ന നായികയുടെ വേഷമാണ് കാതൽ സന്ധ്യ ചെയ്തത്. സിനിമയില്‍ അനുജത്തിയുടെ കഥാപാത്രം ഞാനാണ് അവതരിപ്പിച്ചത്. അതില്‍ അഭിനയിച്ചതിലൂടെ പക്ഷേ ഞാനാണ് ആത്മഹത്യ ചെയ്യേണ്ട അവസ്ഥയില്‍ എത്തിപ്പെട്ടത്. പക്ഷേ അത് ചെയ്തില്ല. അതിന് തെളിവാണ് ഞാൻ നിങ്ങളുടെ മുമ്പിൽ ഇപ്പോൾ നിൽക്കുന്നത്. അനുജത്തി ആക്രമിക്കപ്പെടുന്ന വീഡിയോ ഷൂട്ട് ചെയ്യണമെന്ന് സംവിധായകനും അണിയറ പ്രവര്‍ത്തകരും ആവശ്യപ്പെട്ടു.
അന്ന് എനിക്ക് 14 വയസ്സാണ്. 150 പേരോളമുള്ള സെറ്റില്‍ അത് ഷൂട്ട് ചെയ്യാനാകില്ലെന്ന് പറഞ്ഞു. എന്തുതരം സിനിമയിലാണ്, എന്ത് സീനിലാണ് അഭിനയിക്കുന്നത്, അതിലൂടെ ഈ സമൂഹത്തോട് എന്താണ് പറയുന്നത് എന്നുപോലും തിരിച്ചറിയാനാകാത്ത പ്രായമാണ്. ഒടുവില്‍ ആ സീന്‍ ഡയറക്ടറുടെ കലൂരിലെ ഓഫീസിലാണ് ചിത്രീകരിച്ചത്. എന്റെ പേരന്റ്‌സും കുറച്ചുമാത്രം അണിയറപ്രവര്‍ത്തകരും മാത്രമാണ് ഉണ്ടായിരുന്നത്. അതിനുശേഷം പത്താം ക്ലാസ് പരീക്ഷയൊക്കെ കഴിഞ്ഞ് ഞാന്‍ നോര്‍മല്‍ ലൈഫിലേക്ക് മടങ്ങി. എന്നാല്‍ പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആ സീന്‍ യൂട്യൂബിലും പോണ്‍ സൈറ്റുകളിലും പ്രചരിച്ചു. അത്തരം ഒരനുഭവം ലോവര്‍ മിഡില്‍ ക്ലാസില്‍പ്പെടുന്ന തന്റെ കുടുംബത്തിന് ഏല്‍പ്പിച്ച ആഘാതം വളരെ വലുതായിരുന്നു. സുഹൃത്തുക്കള്‍, ബന്ധുക്കള്‍, അധ്യാപകര്‍ എന്നിവരൊക്കെ സംശയത്തോടെ നോക്കുന്നു. വീട്ടുകാര്‍ക്ക് വളരെ സ്‌നേഹവും എന്റെ കഴിവില്‍ നല്ല വിശ്വാസവുമുണ്ട്. എന്നാല്‍ സിനിമ എന്ന് കേള്‍ക്കുമ്പോള്‍ അവര്‍ക്ക് പേടിയാണ്.
സമൂഹത്തില്‍ നിന്ന് അത്രയും കുത്തുവാക്കുകള്‍ ഏറ്റുകൊണ്ടിരിക്കുകയാണ്. എന്തിനാണ് നാണംകെട്ട് ജീവിക്കുന്നത് എന്നൊക്കെയാണ് പലരും ചോദിക്കുന്നത്. എനിക്ക് എന്തോ വലിയ കുറവുണ്ടെന്ന രീതിയിലാണ് ആളുകള്‍ നോക്കുന്നത്. അധ്യാപകരുടെ നോട്ടം പോലും വേദനിപ്പിച്ചു. അങ്ങനെയുള്ള ചേട്ടന്‍മാരോട് ഒരു കാര്യമേ പറയാനുള്ളൂ. ചേട്ടന്‍മാരേ, ഞാന്‍ ഇപ്പോഴും ജീവനോടെയുണ്ട്. എനിക്ക് ഒന്നും നഷ്ടപ്പെട്ടതായി എനിക്ക് തോന്നുന്നില്ല. എന്നെക്കാള്‍ ദുഖം നിങ്ങള്‍ക്കാണ്. എനിക്ക് എന്തോ കുറവുണ്ടെന്ന് ബോധ്യപ്പെടുത്താനാണ് എന്റെ ബന്ധുക്കള്‍ പോലും ശ്രമിച്ചത്. വിഡിയോ റിമൂവ് ചെയ്യാന്‍ എല്ലാ നിയമസ്ഥാപനങ്ങളെയും ഞാനും കുടുംബവും സമീപിച്ചു. ഇന്നുവരെ പോസിറ്റീവ് റെസ്‌പോണ്‍സ് ഉണ്ടായിട്ടില്ല. സോന പറയുന്നു.
അമ്മയിൽ നിന്ന് രാജിവച്ച് പാർവതിയോട് ബഹുമാനമുണ്ടെന്നും സോന പറയുന്നുണ്ട്. അധിക്ഷേപങ്ങള്‍ക്കെതിരെ പോരാടുന്നവര്‍ക്കൊപ്പം നില്‍ക്കുന്നു എന്ന് പറഞ്ഞാണ് വിഡിയോ അവസാനിപ്പിക്കുന്നത്.
https://www.facebook.com/sona.m.abraham.5/posts/169214654833312
മലയാള സിനിമയിൽ ഹാസ്യ കഥാപാത്രങ്ങളിലൂടെ കടന്നു വരുകയും ഇപ്പോൾ ശക്തമായ ക്യാരക്ടർ റോളുകൾ ചെയ്യുന്ന വ്യക്തിയാണ് നന്ദു. ഡ്രൈവിംഗ് ലൈസൻസ് എന്ന പൃഥ്വിരാജ് സിനിമയിൽ അടുത്തിടെ വളരെ ശ്രദ്ധേയമായ ഒരു വേഷം കൈകാര്യം ചെയ്തിരുന്നു. മമ്മൂട്ടിയോടൊപ്പമുള്ള ഒരു രസകരമായ അനുഭവത്തെ കുറിച്ചു നടൻ നന്ദു ഒരു അഭിമുഖത്തിൽ പറയുന്നതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. മമ്മൂട്ടിയൊപ്പം വളരെ കുറച്ചു സിനിമകൾ മാത്രമാണ് ചെയ്തിയിട്ടുള്ളയതെന്നും ഗംഭീരമായ എക്‌സ്പീരിയൻസ് ഉണ്ടായോട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മമ്മൂട്ടിയെ ഇപ്പോളും സർ എന്ന് തന്നെയാണ് വിളിക്കുന്നതെന്ന് നന്ദു പറയുകയുണ്ടായി. വിഷ്ണു എന്ന ചിത്രത്തിൽ ഒരുമിച്ചു അഭിനയിച്ചിട്ടുണ്ടെന്നും ഒരു സീനിൽ കരയാൻ പറ്റാതെ നിന്നു പോയ ഒരു അനുഭവത്തെ കുറിച്ചു താരം തുറന്ന് പറഞ്ഞിരിക്കുകയാണ്.
ഹാസ്യ കഥാപാത്രങ്ങളാണ് ആ സമയത്ത് കൂടുതൽ ചെയ്തിരുന്നതെന്നും ഗ്ലിസറിൻ ഒഴിച്ചിട്ട് പോലും കണ്ണുനീർ വന്നിരുന്നില്ല എന്ന് താരം സൂചിപ്പിക്കുകയുണ്ടായി. വിഷ്ണുവേട്ടനെ സർക്കാർ വെറുതെ വിടും തൂക്കി കൊല്ലിലാട്ടോ എന്ന ഡയലോഗ് പറഞ്ഞ ശേഷം കരയുന്ന രംഗം അവതരിപ്പിക്കുന്ന സമയത്ത് കരച്ചിലും ഫീലിംഗ്‌സും ആ സമയത്തു വന്നിരുന്നില്ല എന്ന് അദ്ദേഹം വ്യക്തമാക്കി. മമ്മൂട്ടി അടുത്തു കസാരയിട്ട് മാറിയിരിക്കുന്നുണ്ടായിരുന്നു എന്നും ഇവിടെത്തെ അവസ്ഥ കണ്ടതും മമ്മൂട്ടി നേരിട്ട് അടുത്തു വരുകയും തന്നോട് ആ രംഗം അഭിനയിച്ചു കാണിക്കുവാൻ ആവശ്യപ്പെടുകയും ചെയ്തു എന്ന് നന്ദു പറയുകയുണ്ടായി. താൻ സീനിൽ നോക്കുന്ന അതേ പൊസിഷനിൽ വന്ന് മമ്മൂട്ടി നിൽക്കുകയും അദ്ദേഹം ചെയ്യുന്നത് പോലെ ചെയ്യുവാൻ ആവശ്യപ്പെടുകയായിരുന്നു.
ഒരു പ്രാവശ്യം വായിച്ചപ്പോൾ തന്നെ മമ്മൂട്ടിയ്ക്ക് ഡയലോഗ് മനസ്സിലായിയെന്നും അദ്ദേഹം തന്നെ സ്റ്റാർട്ട് ക്യാമറ എന്ന് പറയുകയായിരുന്നു എന്ന് നന്ദു വ്യക്തമാക്കി. മമ്മൂട്ടി ഇടറിയ ശബ്ദത്തോട് കൂടി ഡയലോഗ് പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ തനിക്ക് കരച്ചിൽ വന്നുവെന്നും അദ്ദേഹം ചെയ്‌തത്തിന്റെ ആയിരത്തിയഞ്ഞൂറിൽ ഒരു അംശം പോലും തനിക്ക് ചെയ്യാൻ സാധിച്ചില്ലയെന്നും പക്ഷേ നേരത്തെ ചെയ്തതിനെക്കാൾ 1500 ഇരട്ടി ഉഗ്രൻ ആയിരുന്നു എന്ന് നന്ദു തുറന്ന് പറയുകയായിരുന്നു. ഗ്ലിസറിൻ ഇല്ലാതെ മമ്മൂട്ടി കണ്ണീർ വരുത്തിയത് കണ്ടപ്പോൾ അന്തം വിട്ടുപോയിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മലയാളത്തിലെ മെഗാസ്റ്റാർ ചെയ്തു തന്നു എന്നത് ആലോചിക്കുമ്പോൾ ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല എന്ന് നന്ദു വ്യക്തമാക്കി.
സൂപ്പർതാരം ആമിർഖാെൻറ മകൻ ജുനൈദ് ബോളിവുഡിലേക്ക്. കഴിഞ്ഞ മൂന്നുവർഷമായി നാടകത്തിലൂടെ കഴിവുതെളിയിച്ചാണ് ജുനൈദ് ബോളിവുഡിൽ അരങ്ങേറ്റത്തിനൊരുങ്ങുന്നത്.
അനുരാജ് മനോഹർ സംവിധാനം ചെയ്ത മലയാള ചിത്രം ഇഷ്ഖിെൻറ ഹിന്ദി റീമേക്കിലാണ് ജുനൈദ് അഭിനയിക്കുക. ഷെയ്ൻ നിഗമും ആൻ ശീതളും മുഖ്യവേഷത്തിലഭിനയിച്ച ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സംവിധായകനും നിർമാതാവുമായ നീരജ് പാണ്ഡേയാണ് ചിത്രം ഹിന്ദിയിലെത്തിക്കുന്നത്. ഹിന്ദി തിരക്കഥ പൂർത്തിയായതായി നേരത്തേ നീരജ് അറിയിച്ചിരുന്നു. എ.വെഡ്നെസ് ഡേ, സ്പെഷ്യൽ 26, ബേബി, എം.എസ് ധോണി തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളുടെ സംവിധായകനാണ് നീരജ്.
അതിജീവിച്ച നടിയെ വേദനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇടവേള ബാബുവിന്റെ പരാമര്‍ശമെങ്കില്‍ അത് തെറ്റാണെന്ന് നടനും അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ബാബുരാജ്. ഇടവേള ബാബുവിന്റെ വിവാദ പരാമര്‍ശങ്ങളും, പാര്‍വതിയുടെ രാജിയും ചര്‍ച്ച ചെയ്യാന്‍ അമ്മ എക്സിക്യൂട്ടീവ് യോഗം ചേരുമെന്നും ബാബുരാജ് പറഞ്ഞു.
‘അതിജീവിച്ച നടിയെ വേദനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇടവേള ബാബു അങ്ങനെ പറഞ്ഞതെങ്കില്‍ അത് തെറ്റാണ്, ഒരിക്കലും സ്വീകരിക്കാന്‍ പറ്റാത്തതാണെന്നുമാണ് ഞങ്ങളില്‍ ഭൂരിഭാഗം പേരും വിശ്വസിക്കുന്നത്. ഞാന്‍ അവളോടൊപ്പമാണ്, ബുധനാഴ്ച അവളോട് സംസാരിച്ചിരുന്നു. കാര്യങ്ങള്‍ പരിശോധിച്ച് കര്‍ശന നടപടി എടുക്കും’, ബാബുരാജ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
‘ട്വന്റി 20 എന്ന സിനിമയുടെ തുടര്‍ഭാഗത്തെ കുറിച്ച് ഒരു ചോദ്യം ചോദിച്ചപ്പോഴാണ് താന്‍ ഇത് പറഞ്ഞതെന്നാണ് ഇടവേള ബാബു പറഞ്ഞത്. മറ്റൊരു കാര്യം, പ്ലാന്‍ ചെയ്ത സിനിമ ആ സിനിമയുടെ തുടര്‍ച്ചയല്ല എന്നതാണ്. കൂടാതെ, പല സിനിമകളിലും അമ്മ അംഗങ്ങളല്ലാത്ത അഭിനേതാക്കള്‍ ഉണ്ട്, ഞങ്ങളുടെ ഷോകളില്‍ പോലും. അതിനാല്‍, അത് പൂര്‍ണ്ണമായും നിര്‍മ്മാതാവിന്റെ അല്ലെങ്കില്‍ സംവിധായകന്റെ വിവേചനാധികാരമാണ്.’- ബാബുരാജ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം രേവതിയും പത്മപ്രിയയും ഉന്നയിച്ച ചോദ്യത്തിന്, പരാതി ലഭിച്ചാല്‍ മാത്രമേ നടപടി എടുക്കാന്‍ കഴിയൂ എന്നായിരുന്നു ബാബുരാജ് മറുപടി പറഞ്ഞത്. രാജിക്കത്ത് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത് രാജി വെക്കുന്നതിന് പകരം പാര്‍വതി അമ്മ പ്രസിഡന്റിന് പരാതി നല്‍കിയിരുന്നുവെങ്കില്‍ ഞങ്ങള്‍ തീര്‍ച്ചയായും നടപടി എടുക്കുമായിരുന്നു.
പബ്ലിക് ആയി ഒരു കാര്യം പറഞ്ഞതിന് ശേഷം, പിന്നീട് അമ്മയില്‍ പരാതി നല്‍കിയിട്ട് കാര്യമുണ്ടാകില്ല. സംഘടനയുടെ പേര് കളങ്കപ്പെടരുതെന്നതാണ് ഞങ്ങളുടെ ഉദ്ദേശ്യം. കാരണം അമ്മയുടെ സഹായം നിരവധി പേര്‍ക്ക് ലഭിക്കുന്നുണ്ടെന്നും മമ്മൂട്ടി, മോഹന്‍ലാല്‍, തുടങ്ങിയ താരങ്ങളുടെ പോക്കറ്റില്‍ നിന്നാണ് ഈ പണം വരുന്നതെന്നും ബാബുരാജ് വ്യക്തമാക്കി.
സ്ത്രീകളുടെ പ്രശ്നങ്ങള്‍ കൈകാര്യങ്ങള്‍ ചെയ്യുന്നതില്‍ പലപ്പോഴും അമ്മ പരാജയപ്പെട്ടുവോ എന്ന ചോദ്യത്തിന്, ഏഴോ എട്ടോ പേര്‍ക്ക് പുറമെ, അമ്മയിലുള്ള മറ്റുള്ളവര്‍ അത്തരം ആരോപണങ്ങള്‍ ഉന്നയിക്കാത്തതെന്താണെന്നായിരുന്നു നടന്‍ ചോദിച്ചത്.
‘അതുകൊണ്ടാണ് ശരിയായ പ്രക്രിയയുണ്ടെന്ന് പറഞ്ഞത്. പാര്‍വതി തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ ‘അമ്മ’യെ, എ.എം.എം.എ എന്ന് പരാമര്‍ശിക്കുന്നത് അവര്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് കാണിക്കുന്നത്. ഞങ്ങള്‍ അവരോടൊപ്പമാണെന്ന് അവര്‍ മനസിലാക്കണം. കാര്യങ്ങള്‍ പരിഹരിക്കുന്നതിന് ചര്‍ച്ച വേണം’ – ബാബുരാജ് ചൂണ്ടിക്കാട്ടി.
1990കളുടെ മധ്യത്തിലും 2000ത്തിെൻറ തുടക്കത്തിലും ബോളിവുഡിൽ തരംഗം സൃഷ്ടിച്ച യുവ നായകൻ ഫറാസ് ഖാൻ ബംഗളൂരുവിലെ ആശുപത്രിയിൽ വെൻറിലേറ്ററിൽ. മസ്തിഷത്തിലെ അണുബാധയെത്തുടർന്ന് ഗുരുതര നിലയിലായ ഫറാസിെൻറ ചികിത്സക്കുള്ള പണം സ്വരൂപിക്കുന്നതിനായി സഹോദരൻ ഫഹ്മാസ് സഹായം അഭ്യർഥിച്ചു. 46കാരെൻറ ചികിത്സക്കായി 25 ലക്ഷത്തോളം ചിലവുവരുമെന്നാണ് കരുതുന്നത്.
അതിനിടയിൽ ഫറാസിെൻറ മെഡിക്കൽ ബില്ലുകൾ അടക്കാനായി നടൻ സൽമാൻ ഖാൻ സന്നദ്ധനായെന്ന് നടി കശ്മേര ഷാ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചിട്ടുണ്ട്. സൽമാൻ ഖാൻ മഹാനായ മനുഷ്യനാണെന്നും ഫറാസിെൻറ മെഡിക്കൽ ചിലവുകൾ വഹിക്കാൻ സൽമാൻ രംഗത്തെത്തിയെന്നും കശ്മേര കുറിച്ചു.
ഫറാസിെൻറ ചികിത്സക്കായി താൻ പണമടച്ചുവെന്നും കഴിയുന്ന സഹായം നിങ്ങളും ചെയ്യൂവെന്നും ചൂണ്ടിക്കാട്ടി നടി പൂജഭട്ടും രംഗത്തെത്തിയിട്ടുണ്ട്.
1996 ൽ രോഹൻ വർമയുടെ ഫരേബിലൂടെ ബോളിവുഡിലെത്തിയ ഫറാസ് പ്രഥ്വി, മെഹന്ദി, ദുൽഹൻ ബാനൂ മേൻ തേരീ, ദിൽ നെ പിർ യാദ് കിയാ, ചാന്ദ് ബുജ് ഗയാ തുടങ്ങിയ ശ്രദ്ധേയ സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. സിനിമയിൽ അവസരം കുറഞ്ഞ ഫറാസ് പിന്നീട് ടെലിവിഷൻ സീരിയലുകളിലും വേഷമിട്ടിരുന്നു. മുൻകാല നടൻ യൂസഫ് ഖാെൻറ മകനാണ്.
സൽമാൻ ഖാൻ ബോളിവുഡിൽ ഇരിപ്പുറപ്പിച്ച ‘മേ നെ പ്യാർ കിയാ’ എന്ന ചിത്രത്തിൽ നായകനാകേണ്ടിയിരുന്നത് ഫറാസായിരുന്നു. എന്നാൽ ചിത്രീകരണത്തിന് ഒരുങ്ങവേ ഫറാസിന് ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടതിനാൽ ചിത്രത്തിലെ മുഖ്യകഥാപാത്രമായി സൽമാൻ എത്തുകയായിരുന്നു.
കോവിഡ് ബാധിച്ച് ചികിൽസയിലിരുന്ന ആലപ്പുഴ സ്വദേശി സലാലയിൽ മരണപ്പെട്ടു. ചെങ്ങന്നൂർ കല്ലിശ്ശേരി സ്വദേശി സന്തോഷ് കുമാർ(44) ആണ് മരിച്ചത്. കഴിഞ്ഞ 22 ദിവസമായി സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
12 വർഷമായി ഒമാനിലുള്ള സന്തോഷ് കുമാർ സ്വകാര്യ കമ്പനിയിൽ സിവിൽ എഞ്ചിനീയറായിരുന്നു. പൊന്നമ്പിളിയാണ് ഭാര്യ. രണ്ട് മക്കളുണ്ട്. കോവിഡ് ബാധിച്ച് ഒമാനിൽ മരിക്കുന്ന മുപ്പതാമത്തെ മലയാളിയാണ് ഇദ്ദേഹം.
മൃതദേഹം സലാലയിൽ സംസ്കരിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി വരുന്നതായി സുഹൃത്തുക്കൾ അറിയിച്ചു.
വിഷാദരോഗം എങ്ങനെയാണ് താന്‍ അതിജീവിച്ചതെന്ന് വെളിപ്പെടുത്തുകയാണ് നടി സനുഷ. ആത്മഹത്യാ ചിന്തയുണ്ടായി. ചിരി നഷ്ടമായി. സൈക്കോളജിസ്റ്റിനെയോ സൈക്യാട്ടിസ്റ്റിനെയോ കാണുന്നത് ഭ്രാന്ത് ഉള്ളവരാണ് എന്നാണ് ഇപ്പോഴും പലരും ചിന്തിക്കുന്നത്. എന്നാല്‍ വിഷാദരോഗമുള്ളവര്‍ സഹായം തേടാന്‍ മടിക്കരുതെന്ന് സനുഷ ഓര്‍മിപ്പിക്കുന്നു.
സനുഷയുടെ വാക്കുകൾ:
ഒരുസമയത്ത് ഏറ്റവും കൂടുതല്‍ മിസ് ചെയ്തത് എന്‍റെ ചിരിയാണ്. കൊറോണയുടെ സമയത്ത് ലോക്ക്ഡൌണ്‍ തുടക്കം എല്ലാംകൊണ്ടും എനിക്ക് ബുദ്ധിമുട്ടേറിയ സമയമായിരുന്നു. എന്റെ ഉള്ളിലെ ഇരുട്ടും പേടിപ്പെടുത്തുന്ന നിശബ്ദതയും ഒക്കെ എങ്ങനെ ആളുകളോട് പറയുമെന്ന പേടിയായിരുന്നു കുറേക്കാലം. ഒറ്റയ്ക്കായി പോയ പോലെയായിരുന്നു. ആരോടും സംസാരിക്കാന്‍ മൂഡില്ലാതെ, പ്രത്യേകിച്ച് ഒന്നിനോടും താത്പര്യമില്ലാത്ത അവസ്ഥ.
ഒരു ഘട്ടത്തില്‍ എത്തിയപ്പോള്‍ എന്തെങ്കിലും തെറ്റ് ചെയ്തു പോയേക്കുമോ എന്നു പോലും ഭയന്നു. ആത്മഹത്യാ ചിന്തകൾ എന്നെ അലട്ടിക്കൊണ്ടേയിരുന്നു. ഓടുക എന്നല്ലാതെ ഒരു വഴിയുമില്ല എന്ന അവസ്ഥയിലെത്തി. ഏറ്റവും അടുപ്പമുള്ളവരിൽ ഒരാളെ മാത്രം വിളിച്ച്, ഞാൻ വരികയാണ് എന്നും പറഞ്ഞ് കാറുമെടുത്ത് വയനാട്ടിലേക്ക് പോയി. ആളുകളൊക്കെ കാണുന്ന ചിരിച്ചുകളിച്ചു നിൽക്കുന്ന എന്റെ ചിത്രങ്ങൾ അത്തരമൊരു അവസ്ഥയിലൂടെ കടന്നുപോയിക്കേണ്ടിരുന്നപ്പോഴുള്ള സമയത്തേതാണ്. അതിനിടെയിലെ വളരെ വളരെ വിലപ്പെട്ട നിമിഷങ്ങള്‍.. എനിക്ക് തോന്നുന്നത് എല്ലവാരും അങ്ങനെയാണെന്നാണ്. സന്തോഷം മാത്രം കാണിക്കുക, സന്തോഷം മാത്രം പങ്കുവെയ്ക്കുക.. നമ്മുടെ പ്രശ്നങ്ങളെ കുറിച്ചോ പേടികളെ കുറിച്ചോ ആരും ചോദിക്കാറുമില്ല.. പറയാറുമില്ല..
വീട്ടിൽ പറയാനും പേടിയായിരുന്നു. എനിക്ക് അറിയാവുന്ന മിക്ക ആള്‍ക്കാരും പലതരം പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നവരാണ്. അവരോടൊക്കെ വീട്ടില്‍ പറഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ല എന്നായിരുന്നു ഉത്തരം. സൈക്കോളജിസ്റ്റിന്‍റെയോ സൈക്കാർട്ടിസ്റ്റിന്‍റെയോ സഹായം മാനസികാരോഗ്യത്തിന്‍റെ കാര്യത്തില്‍ തേടുന്നത് ഭ്രാന്ത് ഉള്ളവരാണ് എന്നാണ് ഇപ്പോഴും മിക്കവരും ചിന്തിക്കുന്നത്. അങ്ങനെയൊരു സഹായം തേടിയാല്‍ ആളുകള്‍ എന്തുവിചാരിക്കുമെന്നാണ് പലരും കരുതുന്നത്. അതൊരു മോശം കാര്യമാണെന്നാണ് പലരും കരുതുന്നത്. പല മാതാപിതാക്കള്‍ ഉള്‍പ്പെടെ അങ്ങനെയാണ് കാണുന്നത്. ഞാനും ആരോടും പറയാതെ ഡോക്ടറുടെ സഹായം തേടി. ഇനി വീട്ടിൽ പറഞ്ഞാലും കുഴപ്പമില്ല എന്ന് തോന്നിയപ്പോൾ കാര്യം പറഞ്ഞു. പ്രതീക്ഷിച്ച പോലെ ചെറിയ പൊട്ടലും ചീറ്റലുമൊക്കെ ഉണ്ടായി. നിനക്ക് എന്താ, പ്രശ്നങ്ങളൊന്നുമില്ലല്ലോ, ഞങ്ങളില്ലേ കൂടെ എന്നൊക്കെ അവര്‍ പറഞ്ഞു. അവരൊക്കെ ഉണ്ടായിരുന്നു. എന്നാലും ചില ഘട്ടങ്ങളില്‍ നമുക്ക് പറയാന്‍ കഴിയാറില്ല.
ആ സമയത്ത് ഞാൻ എല്ലാ കാര്യങ്ങളും പങ്കുവെച്ചിരുന്നത് എന്റെ അനിയനോടാണ്. ഡോക്റുടെ അടുത്ത് പോയതും ആത്മഹത്യാ ചിന്തകളുണ്ടായതുമൊക്കെ അവനോട് മാത്രമേ പറഞ്ഞിട്ടുള്ളൂ. എന്നെ വേറെയൊന്നിലും ചാടിക്കാതെ പിടിച്ചുനിർത്തിയൊരു ഘടകം എന്‍രെ അനിയനാണ്. ഞാന്‍ പോയാൽ അവനാര് എന്ന ചിന്ത വന്നപ്പോഴാണ് ജീവിച്ചിരിക്കണമെന്ന് തോന്നിയത്.
പിന്നെ തിരിച്ചുവരാനാകുന്ന എല്ലാം ചെയ്തു. യോഗ, മെഡിറ്റേഷന്‍, ഡാൻസ് എല്ലാം തുടങ്ങി. യാത്രകൾ ചെയ്യാന്‍ തുടങ്ങി. കാടിനോടും മലകളോടുമൊക്കെ സംസാരിച്ച് സമയം ചെലവഴിച്ചു. അതിൽ നിന്നൊക്കെ എനിക്ക് വളരെ പ്രിയപ്പെട്ട നിമിഷങ്ങൾ സോഷ്യൽ മീഡിയയില്‍ പങ്കുവെച്ചു. ഞാൻ ഹാപ്പിയായിരുന്നു എന്നാണ് എല്ലാവരും വിചാരിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഓകെ ആണോ എന്നൊന്നും ആരും ചോദിച്ചില്ല.
സുശാന്തിന്റെ മരണം, വേറെ ആത്മഹത്യാ വാര്‍ത്തകളൊക്കെ കാണുമ്പോള്‍ എനിക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. അവരുടെ സ്ഥാനത്ത് സ്വയം ചിന്തിച്ച് സംസാരിക്കാനൊക്കെ ബുദ്ധിമുട്ടായിരുന്നു എനിക്ക്. ഇപ്പോള്‍ ചിന്തിക്കുമ്പോ സ്വയം അഭിമാനമൊക്കെ തോന്നുന്നു. ചിലപ്പോ നമുക്ക് കുടുംബത്തോടെ കൂട്ടുകാരോടോ പറയാന്‍ പറ്റാത്തത് ഡോക്ടറോട് പറയാന്‍ കഴിഞ്ഞേക്കും. അങ്ങനെ സഹായം തേണമെന്ന് തോന്നുവാണെങ്കില്‍ മടി വിചാരിക്കരുത്. എല്ലാവരും ഉണ്ട് ഒപ്പം, വെറും വാക്കായി പറയുന്നതല്ല… ”