സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിനുള്ള കേരള സ്ട്രൈക്കേഴ്സ് ടീമിനെ പ്രഖ്യാപിച്ചു. കുഞ്ചാക്കോ ബോബനാണ് ക്യാപ്റ്റന്‍. മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് തിരിച്ചെത്തുന്നത്.
വമ്പന്‍ മാറ്റങ്ങളോടെയാണ് ഇത്തവണ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗെത്തുന്നത്. ആകെ പത്തൊന്‍പത് മല്‍സങ്ങളുണ്ടാകും. ഫോര്‍മാറ്റിലും മാറ്റമുണ്ട്. കുഞ്ചാക്കോ ബോബന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ദ്രജിത്ത്, ആസിഫ് അലി, സൈജു കുറുപ്പ്, ഉണ്ണി മുകുന്ദന്‍, സിജു വില്‍സണ്‍, പെപ്പെ എന്നിവരൊക്കയുണ്ടാകും. ചാംപ്യന്‍ പട്ടമാണ് ലക്ഷ്യമെന്ന് ക്യാപ്റ്റന്‍.ടീമിന്റെ ജഴ്സിയും പ്രകാശനം ചെയ്തു. 2014, 2017 വര്‍ഷങ്ങളില്‍ കേരള സ്ട്രൈക്കേഴ്സായിരുന്നു റണ്ണറപ്പ്.
പേരിൽ നിന്ന് ‘മേനോനെ’ ഒഴിവാക്കി നടി സംയുക്ത. ധനുഷിന്റെ ‘വാത്തി’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിലാണ് നടി നിലപാട് വ്യക്തമാക്കിയത്. ഇനി തന്നെ മേനോൻ എന്ന് ചേർത്ത് വിളിക്കരുതെന്ന് നടി വ്യക്തമാക്കി. ഇതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
അഭിമുഖത്തിൽ മാദ്ധ്യമപ്രവർത്തക ‘സംയുക്ത മേനോൻ’ എന്ന് വിളിച്ചപ്പോൾ സംയുക്ത എന്ന് മാത്രം വിളിച്ചാൽ മതിയെന്നായിരുന്നു നടിയുടെ പ്രതികരണം. ‘മുൻപ് മേനോൻ എന്ന ജാതിവാൽ ഉണ്ടായിരുന്നു. പക്ഷേ എന്റെ സിനിമകളിൽ നിന്ന് അത് നീക്കം ചെയ്യാൻ നിർമാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.’ -നടി വ്യക്തമാക്കി.
ഇതിനുമുൻപ് തന്നെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നിന്ന് സംയുക്ത ‘മേനോനെ’ ഒഴിവാക്കിയിരുന്നു. അതേസമയം, ‘വാത്തി’ ഫെബ്രുവരി പതിനേഴിനാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിൽ ടീച്ചറുടെ വേഷത്തിലാണ് നടിയെത്തുന്നത്.
മോഹൻലാൽ നായകനായ രാജ ശിൽപ്പി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ താരമാണ് ഭാനു പ്രിയ. പിന്നീട് അഴകിയ രാവണൻ, കൊച്ചു കൊച്ചു സന്തോഷങ്ങൾ,ഋഷ്യശൃങ്കൻ, രാജ ശില്പി, ഹൃദയത്തിൽ സൂക്ഷിക്കാൻ തുടങ്ങി ചുരുക്കം ചില ചിത്രങ്ങളിൽ അഭിനയിച്ച താരം നടി എന്നതിലുപരി മികച്ച നർത്തകി കൂടിയാണ്. ജയറാം നായകനായ കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിൽ ഒരു നർത്തകിയായാണ് ഭാനു പ്രിയ അഭിനയിച്ചത്. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും താരം അഭിനയിച്ചിട്ടുണ്ട്.
അഭിനയത്തിൽ സജീവമായ സമയത്തായിരുന്നു ഭാനു പ്രിയ വിവാഹിതയായത്. 1998ൽ അമേരിക്കയിലെ എഞ്ചിനീയർ ആയ ആദർശ് കൗശലിനെ ആയിരുന്നു താരം വിവാഹം ചെയ്തത്. ഇരുവർക്കും അഭിനയ എന്നൊരു മകൾ കൂടിയുണ്ട്.ഭർത്താവിന്റെ മരണശേഷം സിനിമയിൽ നിന്നും നൃത്തത്തിൽനിന്നും മാറി നിൽക്കുകയായിരുന്നു താരം. ഇപ്പോഴിതാ തന്റെ അസുഖത്തെ കുറിച്ച് സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
വളരെ മോശമായ മാനസികാവസ്ഥയിൽ കൂടിയാണ് താരമിപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ നൃത്തതോട് തനിക്ക് താൽപ്പര്യമില്ല അതുകാരണം വീട്ടിൽ പോലും താൻ ഇപ്പോൾ നൃത്തം പരിശീലിക്കാറില്ലെന്ന് ഭാനുപ്രിയ പറയുന്നു. തന്റെ ഓർമ്മ ശക്തി കുറഞ്ഞു. രണ്ട് വർഷത്തോളമായി ഇങ്ങനെ. അതിനുള്ള മരുന്നുകൾ കഴിക്കുന്നുണ്ട്. ഓർക്കേണ്ട പല കാര്യങ്ങളും താൻ മറന്നുപോവുകയാണെന്നും അടുത്തിടെ ചില സിനിമ ഡയലോഗുകൾ പോലും താൻ മറന്നെന്നും താരം പറയുന്നു.
ചലച്ചിത്ര പുരസ്‌കാത നിറവില്‍ നില്‍ക്കുന്ന താരം ഇന്ദ്രന്‍ന്‍സ് സിനിമാ ലോകത്തെ വിവാദങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ഇപ്പോള്‍. നടിയെ അക്രമിച്ച കേസില്‍ ദിലീപ് കുറ്റക്കാരനാണെന്ന് വിശ്വസിക്കുന്നില്ല എന്ന് ഇന്ദ്രന്‍സ് പ്രതികരിച്ചു. സത്യമറിയാതെ എങ്ങനെ ഒരാളെ കുറ്റക്കാരനാക്കാന്‍ ആകില്ലെന്നും കുറ്റം തെളിഞ്ഞാല്‍ തനിക്കത് വലിയ ഞെട്ടലുണ്ടാക്കുമെന്നും ഇന്ദ്രന്‍സ് പറഞ്ഞു.
അതേസമയം കൊച്ചിയില്‍ അക്രമിക്കപ്പെട്ട നടി തനിക്ക് മകളെ പോലെയാണ് എന്നും വളരെ അടുപ്പം സൂക്ഷിക്കുന്ന കുട്ടിയാണ് എന്നും ഇന്ദ്രന്‍സ് വിശദീകരിച്ചു. അഭിമുഖത്തിലാണ് ഇന്ദ്രന്‍സിന്റെ വാക്കുകള്‍. ഹോം സിനിമ ഇറങ്ങിയപ്പാഴാണ് ദിലീപുമായി അവസാനമായി സംസാരിച്ചതെന്നും പക്ഷേ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ഇതുവരെയും സംസാരിച്ചിട്ടില്ലെന്നും ഇന്ദ്രന്‍സ് പറയുന്നുണ്ട്.
താന്‍ ദിലീപ് കുറ്റക്കാരനാണെന്ന് വിശ്വസിക്കുന്നില്ല. സത്യമറിയാതെ എങ്ങനെയാണ് ഒരാളെ കുറ്റക്കാരാനാക്കുക. ദിലീപ് കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ അത് ഞെട്ടലുണ്ടാക്കും. അക്രമിക്കപ്പെട്ട പെണ്‍കുട്ടി വളരെ നല്ല കുട്ടിയാണ്. എനിക്ക് മകളെ പോലെയാണ്. നടിക്ക് സംഭവിച്ചത് കേട്ട് എനിക്ക് വളരെ വിഷമം തോന്നിയെന്നുമാണ് ഇന്ദ്രന്‍സ് പ്രതികരിച്ചിരിക്കുന്നത്.
കൂടാതെ ഈ സംഭവത്തോടെ മലയാള സിനിമാ മേഖലയില്‍ എല്ലാവരും ജാഗ്രത പാലിക്കുന്നുണ്ടെന്നും പരസ്പരം വിശ്വാസമില്ലാത്ത അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
ഗായിക വാണി ജയറാമിന്റെ മരണകാരണം വീഴ്ചയിൽ തലയ്ക്കേറ്റ മുറിവെന്ന് പൊലീസ്. കിടക്കയിൽ നിന്ന് എഴുന്നേറ്റപ്പോൾ വീണതായും ആ വീഴ്ചയില്‍ തല മേശയിൽ ഇടിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് വിവരം. മരണത്തിൽ അസ്വഭാവികമായി മറ്റൊന്നും തന്നെയില്ലെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ചെന്നൈ നുങ്കമ്പാക്കത്തെ ഹാഡോസ് റോഡിൽ ഉള്ള വസതിയിലാണ് വാണി ജയറാമിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ 11 മണിയോടെ സഹായിയായ സ്ത്രീ വീട്ടിലെത്തിയെങ്കിലും വാണി വാതിൽ തുറന്നില്ല. ഇതോടെ ഇവര്‍ ബന്ധുക്കളേയും പൊലീസിനേയും വിവരം അറിയിച്ചു. പിന്നീട് പൊലീസ് ഉദ്യോഗസ്ഥരെത്തി വാതിൽ പൊളിച്ച് അകത്ത് പ്രവേശിക്കുകയായിരുന്നു. കിടപ്പുമുറിയിലെ തറയിൽ മരിച്ച നിലയിലാണ് വാണിയെ കണ്ടെത്തിയത്.
പതിനായിരത്തിലധികം പാട്ടുകളിലൂടെ സംഗീതാസ്വാദകര്‍ക്കിടയില്‍ ചിരപ്രതിഷ്ഠ നേടിയ ഗായിക വാണി ജയറാം ഇനി മനുഷ്യ മനസുകളിലെ നിത്യഹരിത താരകം. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ചെന്നൈ ബസന്റ് നഗറിലെ വൈദ്യുതി ശ്മശാനത്തിലായിരുന്നു സംസ്കാരം. കേരളത്തെ പ്രതിനിധീകരിച്ച് മന്ത്രിമാരാരും സംസ്കാര ചടങ്ങളുകളില്‍ പങ്കെടുത്തില്ല. മുഖ്യമന്ത്രിക്കുവേണ്ടി നോര്‍ക്ക ഓഫിസര്‍ റീത്ത് വച്ച് ആദരമർപ്പിച്ചു.
ശനിയാഴ്ച രാത്രി ഏഴിനാണ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി വാണി ജയറാമിന്റെ മൃതദേഹം നുങ്കംപാക്കത്തെ ഫ്ലാറ്റില്‍ അന്ത്യയാത്രയ്ക്കായി എത്തിച്ചത്. ഗവര്‍ണര്‍ ആര്‍.എന്‍. രവി അടക്കം പ്രമുഖര്‍ രാത്രി തന്നെ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. രാവിലെ പത്തു മണിയോടെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ആദരാഞ്ജലി അർപ്പിക്കാനെത്തി. പത്മഭൂഷണ്‍ കൈയിൽ വാങ്ങുന്നതിനു മുന്‍പേയുള്ള നിര്യാണം വേദനാജനകമാണെന്ന് സ്റ്റാലിൻ പ്രതികരിച്ചു. ഗായകലോകത്തെ ചിലർ ഒഴികെ ചലച്ചിത്ര രംഗത്തെ പ്രമുഖർ ആരും പ്രിയഗായികയ്ക്ക് അന്ത്യയാത്ര നൽകാൻ എത്തിയിരുന്നില്ല.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മറാത്തി തുടങ്ങി 19 ഭാഷകളിലായി പതിനായിരത്തിലേറെ ഗാനങ്ങള്‍ വാണി ജയറാം ആലപിച്ചിട്ടുണ്ട്. സ്വപ്നം എന്ന ചിത്രത്തിലൂടെ സലില്‍ ചൗധരിയാണ് വാണിയെ മലയാളത്തില്‍ കൊണ്ടുവന്നത്. പുലിമുരുകനിലെ ‘മാനത്തെ മാരിക്കുറുമ്പേ എന്ന ഗാനമാണ് മലയാളത്തില്‍ അവസാനം പാടിയത് . മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം മൂന്നുതവണ നേടി. ഈ വര്‍ഷം പത്മഭൂഷണ്‍ പുരസ്കാരം പ്രഖ്യാപിച്ച് രാജ്യം ആദരിച്ചിരുന്നു. പുരസ്കാരം സ്വീകരിക്കും മുന്‍പാണ് അപ്രതീക്ഷിത വിയോഗം.
സ്വപ്നം എന്ന ചിത്രത്തിലൂടെ സലില്‍ ചൗധരിയാണ് വാണിയെ മലയാളത്തില്‍ കൊണ്ടുവരുന്നത്. തമിഴ്നാട്ടിലെ വെല്ലൂരിലായിരുന്നു വാണിയുടെ ജനനം. കലൈവാണി എന്നാണ് മാതാപിതാക്കൾ ഇട്ട പേര്. ഹിന്ദി സിനിമയിൽ പാടി തുടങ്ങിയപ്പോൾ ഭർത്താവിന്റെ പേര് കൂട്ടിച്ചേർത്ത് അത് വാണി ജയറാം എന്നാക്കി മാറ്റി.അച്ഛൻ ദൊരൈസ്വാമി കൊൽക്കത്ത ഇൻഡോ–ജപ്പാൻ സ്റ്റീൽസ് ലിമിറ്റഡിൽ ഉദ്യോഗസ്ഥനായിരുന്നു. അമ്മ പത്മാവതി പാടുകയും വീണ വായിക്കുകയും ചെയ്യുമായിരുന്നു. ഇക്കണോമിക്സിൽ ബിരുദം നേടിയ വാണിക്ക് എസ്ബിഐയിൽ ഉദ്യോഗസ്ഥയായി ജോലി ലഭിച്ചു. മുംബൈ സ്വദേശിയും ഇൻഡോ ബൽജിയം ചേമ്പർ ഓഫ് കൊമേഴ്സ് എക്സിക്യുട്ടീവ് സെക്രട്ടറിയുമായ ജയറാമിനെയാണ് വിവാഹം ചെയ്തത്. 1969 ഫെബ്രുവരി നാലിനായിരുന്നു ഇവരുടെ വിവാഹം, മരണം സംഭവിച്ചതാകട്ടെ 2023 ഫെബ്രുവരി നാലിനും. 2018ൽ ജയറാം അന്തരിച്ചു.
മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിൽ ഒരാളാണ് ഹണി റോസ്. മണിക്കുട്ടൻ നായകനായ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. ആദ്യ ചിത്രം ഹിറ്റ് ലിസ്റ്റിൽ ഇടം നേടിയെങ്കിലും നടിയെന്ന നിലയിൽ താരം ശ്രദ്ധിക്കപ്പെട്ടില്ല. മലയാളത്തിൽ അവസരങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് തെലുഗിൽ അഭിനയിച്ച താരത്തിന് പ്രേക്ഷക ശ്രദ്ധ നേടാൻ സാധിച്ചു.
തെലുങ്കിൽ ഒന്നിലധീകം ചിത്രങ്ങൾ അഭിനയിച്ച ശേഷം ജയസൂര്യ നായകനായ ട്രിവാൻട്രം ലോഡ്ജിലൂടെ ഹണി റോസ് വീണ്ടും മലയാളത്തിലെത്തുകയായിരുന്നു. എന്നാൽ ട്രിവാൻട്രം ലോഡ്ജിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. സിനിമയിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രം ശ്രദ്ധിക്കപെട്ടതോടെ സിനിമയിൽ ധ്വനി എന്ന പേര് സ്വീകരിക്കാൻ പോലും താരം ശ്രമം നടത്തിയിരുന്നു. എന്നാൽ അഞ്ച് സുന്ദരികൾ എന്ന സിനിമയ്ക്ക് ശേഷം ഹണി റോസ് എന്ന പേര് മതിയെന്ന് തീരുമാനിക്കുകയായിരുന്നു.
ഇപ്പോഴിതാ താരം അഭിനയിച്ച ലിപ് ലോക്ക് രംഗത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. വൺ ബൈ ടു എന്ന ഫഹദ് ഫാസ് ചിത്രത്തിൽ ലിപ് ലോക്ക് സീനിൽ ഹണി റോസ് അഭിനയിച്ചിരുന്നു. എന്നാൽ സിനിമയുടെ കഥ പറയുന്ന സമയത്തൊന്നും ലിപ് ലോക്ക് ഉള്ളതായി പറഞ്ഞിരുന്നില്ല. ഷൂട്ട് നടക്കുമ്പോഴാണ് ലിപ് ലോക്ക് സീനുള്ള കാര്യം താൻ അറിയുന്നത്. ഇന്റിമേറ്റ് രംഗങ്ങൾ ഉണ്ടാകുമെന്ന് മാത്രമാണ് പറഞ്ഞത് എന്നും താരം പറയുന്നു.
ഷൂട്ടിംഗ് നടക്കുന്നതിനിടെയാണ് ലിപ് ലോക്കിനെ കുറിച്ച് സംവിധായകൻ പറയുന്നത്. ഞാൻ അത് കേട്ട് ഞെട്ടിപ്പോയി. പക്ഷെ സിനിമയിൽ അത് ആവശ്യമാണെന്നും അതിന് വല്ല്യ പ്രാധാന്യം ഉണ്ടെന്നും സംവിധായകൻ പറഞ്ഞത് കൊണ്ടാണ് ലിപ് ലോക്ക് സീനിൽ അഭിനയിച്ചതെന്നും ഹണി റോസ് പറയുന്നു. പക്ഷെ തന്റെ ആ സീനുകൾ വെച്ചാണ് പിന്നീട് സിനിമ മാർക്കറ്റ് ചെയ്യുന്നത് കണ്ടപ്പോൾ വിഷമം തോന്നിയെന്നും ഹണി റോസ് പറയുന്നു.
ബാലതാരമായി അഭിനയ രംഗത്തെത്തി മലയാള ചലച്ചിത്ര മേഖലയിലെ അറിയപ്പെടുന്ന നടിയായി മാറിയ താരമാണ് കാവ്യ മാധവൻ. അഭിനയ മികവുകൊണ്ടും തന്റെ ശാലീന സൗന്ദര്യം കൊണ്ടും നിരവധി ആരാധകരെ സ്വന്തമാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 1999 ൽ പുറത്തിറങ്ങിയ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിൽ ആദ്യമായി നായികാ വേഷം ചെയ്തു തുടങ്ങിയത്. പിന്നീട് മലയാളത്തിലെ പ്രമുഖ നായകൻമാരുടെ കൂടെ കാവ്യ അഭിനയിച്ചിട്ടുണ്ട്.
ഒരു കാലത്ത് പ്രേക്ഷകരുടെ ഇഷ്ട്ട താര ജോഡികളായിരുന്നു ദിലീപും കാവ്യയും. 2009ൽ ആയിരുന്നു നിശാൽ ചന്ദ്രയുമായുള്ള താരത്തിന്റ വിവാഹം. എന്നാൽ രണ്ടുവർഷത്തിനു ശേഷം വിവാഹ മോചിതയായ താരം 2016ൽ ദിലീപിനെ വിവാഹം കഴിക്കുകയായിരുന്നു. ഇരുവർക്കും മഹാലക്ഷ്മി എന്നൊരു മകളുമുണ്ട്.ഏറെ വിവാദങ്ങൾ സൃഷിട്ടിച്ച വിവാഹമായിരിന്നു ഇരുവരുടെയും.
ഇപ്പോൾ കാവ്യ അഭിനയത്തിൽ നിന്നും പൂർണമായും വിട്ടുനിൽക്കുകയാണ്. അതുപോലെ സോഷ്യൽ മീഡിയയിലും താരം സജീവമല്ല. എന്നാലും താരത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തകളും വീഡിയോകളും വയറലായി മാറാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ കാവ്യ ജനിച്ചുവളർന്ന നീലേശ്വരത്തെ വീടിനെ കുറിച്ച് ഒരു വ്ലോഗർ നടത്തിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത്.
കാസർഗോഡ് ജില്ലയിലെ നീലേശ്വരത്താണ് താരത്തിന്റെ വീട്. വളരെ ദയനീയാവസ്ഥയിലാണ് ഇപ്പോൾ ആ വീട്. വീടിന്റെ പകുതിയും ഇടിഞ്ഞു തകർന്ന് കാടുപിടിച്ച അവസ്ഥയാണ് കാണാൻ കഴിയുന്നത്. അയൽവാസി അയാളുടെ കടയിലേക്ക് അവശ്യമുള്ള സാധങ്ങൾ സൂക്ഷിക്കുന്നത് ഈ വീട്ടിലാണ്. മുറികളെല്ലാം ഇടിഞ്ഞു ആകെ നാശമായി കിടക്കുകയാണ്. നല്ലൊരു വഴിപോലും ഇല്ലാതെ ശോഷിച്ചുപോയ അവസ്ഥയിലാണ് വീടിപ്പോൾ. ഒരുകാലത്തു ആ പ്രദേശത്തെ ഏറ്റവും വലിയ വീട് അതായിരുന്നു. ഈ വീഡിയോയ്ക്ക് നിരവധി കമെന്റുകളാണ് വരുന്നത്.
വീടില്ലാത്ത എത്രയോപേർ ഉണ്ട് അപ്പോഴണ് ഇത്രയും നല്ല വീട് ഇങ്ങനെ നശിച്ചു കാണുന്നത്. വന്നവഴി മറന്നു, ഈ വീടുപോലെ തന്നെയാണ് ഇപ്പോൾ കാവ്യയുടെ മനസ്സ്, വീടില്ലാത്തവർക്ക് കൊടുക്കാമായിരുന്നു എന്ന് തുടങ്ങി നിരവധി കമന്റുകളാണ് കാവ്യയെ വിമർശിച്ചുകൊണ്ട് പ്രേക്ഷകർ പങ്കുവെയ്ക്കുന്നത്. കൂടാതെ നയൻതാരയുടെ പഴയ വീട് ഇപ്പോഴും നല്ല രീതിയിൽ സൂക്ഷിക്കുന്നുണ്ടെന്നും നസ്രിയയും വന്ന വഴി മറന്നിട്ടില്ലെന്നും ആളുകൾ പറയുന്നു.
വഞ്ചനാക്കേസില്‍ നടന്‍ ബാബുരാജ് അറസ്റ്റില്‍. മൂന്നാറില്‍ റവന്യൂ വകുപ്പിന്റെ നടപടി നേരിടുന്ന ഭൂമി പാട്ടത്തിന് നല്‍കി കബളിപ്പിച്ചെന്ന കേസിലാണ് നടന്‍ അറസ്റ്റിലായത്. ഹൈക്കോടതി നിര്‍ദേശപ്രകാരം അടിമാലിയെ പൊലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു.
കോതമംഗലം തലക്കോട് സ്വദേശിയായ വ്യവസായി അരുണ്‍ കുമാറാണ് ബാബുരാജിനെതിരെ പരാതി നല്‍കിയത്. മൂന്നാര്‍ കമ്പിലൈനില്‍ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള വൈറ്റ് മിസ്റ്റ് റിസോര്‍ട്ടുമായി ബന്ധപ്പെട്ടാണ് പരാതി. 2020 ജനുവരിയില്‍ ഈ റിസോര്‍ട്ട് അരുണിന് ബാബുരാജ് പാട്ടത്തിന് നല്‍കിയിരുന്നു.
40 ലക്ഷം രൂപ കരുതല്‍ധനമായി വാങ്ങി. സ്ഥാപന ലൈസന്‍സിനായി അരുണ്‍ കുമാര്‍ പള്ളിവാസല്‍ പഞ്ചായത്തില്‍ അപേക്ഷിച്ചു. എന്നാല്‍, ഈ സ്ഥലത്തിന്റെ പട്ടയം സാധുവല്ലാത്തതിനാല്‍ ലൈസന്‍സ് നല്‍കാന്‍ കഴിയില്ലെന്ന് പഞ്ചായത്ത് മറുപടി നല്‍കി.
മൂന്നാര്‍ ആനവിരട്ടി കമ്പിലൈന്‍ ഭാഗത്ത് 22 കെട്ടിടങ്ങള്‍ ഉള്‍പ്പെടുന്നതാണ് വൈറ്റ് മിസ്റ്റ് മൗണ്ടന്‍ ക്ലബ്ബ്. ഇതില്‍ അഞ്ച് കെട്ടിടങ്ങള്‍ക്ക് മാത്രമേ പള്ളിവാസല്‍ പഞ്ചായത്ത് നമ്പറിട്ടിട്ടുള്ളൂവെന്നും പരാതിയിലുണ്ട്. ബാബുരാജിന് നല്‍കിയ 40 ലക്ഷം രൂപ തിരികെ ലഭിക്കണമെന്നാണ് അരുണിന്റെ ആവശ്യം.
പല അവധികള്‍ പറഞ്ഞെങ്കിലും തുക നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ അടിമാലി കോടതിയിലും അരുണ്‍ കുമാര്‍ കേസ് കൊടുത്തു. കോടതി, അടിമാലി പൊലീസിനോട് വഞ്ചനാക്കുറ്റത്തിന് കേസ് എടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
മോഹൻലാൽ നായകനായ ‘എലോൺ’ എന്ന ചിത്രത്തിന് കേരളത്തിൽ നിന്നും 75 ലക്ഷം രൂപ മാത്രം കളക്ഷൻ. ആഗോളതലത്തിൽ ഒരു കോടി രൂപ പോലും കടക്കാതെ ചിത്രം ഈ വർഷത്തെ ഏറ്റവും വലിയ പരാജയമായി മാറിയെന്നാണ് റിപ്പോർട്ട്.
ബോക്‌സ് ഓഫീസ് കളക്ഷൻ കണക്കുകൾ നിർമ്മാതാക്കൾ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല, ബോക്‌സ് ഓഫീസ് നമ്പറുകൾ ട്രാക്ക് ചെയ്യുന്ന ട്വിറ്റർ ഫോറങ്ങൾ അനുസരിച്ച്, 75 ലക്ഷം രൂപയിൽ താഴെ മാത്രമേ കളക്ഷൻ ലഭിച്ചിട്ടുള്ളൂ.
മോഹൻലാൽ നായകനായ ‘എലോൺ’ ഈ വർഷം ജനുവരി 26ന് ബിഗ് സ്‌ക്രീനുകളിൽ എത്തി. കാളിദാസ് എന്ന കേന്ദ്രകഥാപാത്രമായ മോഹൻലാലിന്റെ ശരാശരി പ്രകടനത്തെക്കുറിച്ച് പോലും അഭിപ്രായപ്പെട്ട സിനിമാ പ്രേമികളിൽ നിന്ന് സിനിമയ്ക്ക് നിരവധി സമ്മിശ്ര അഭിപ്രായങ്ങൾ ലഭിച്ചു. പാൻഡെമിക് ലോക്ക്ഡൗൺ കാരണം ഒരു അപ്പാർട്ട്‌മെന്റിൽ കുടുങ്ങിപ്പോയ കാളിദാസ് എന്ന മനുഷ്യനെ ചുറ്റിപ്പറ്റിയാണ് ‘എലോണി’ന്റെ കഥ.
‘സൗണ്ട് ഓഫ് ബൂട്ട്’, ‘ടൈം’, ‘മദിരാശി’, ‘ജിഞ്ചര്‍’ എന്നീ ചിത്രങ്ങളുടെ രചയിതാവായ രാജേഷ് ജയരാമനാണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിംഗ് ഡോണ്‍ മാക്സാണ്. ആനന്ദ് രാജേന്ദ്രനാണ് ഡിസൈനര്‍. ഫോട്ടോഗ്രാഫി അനീഷ് ഉപാസനയാണ്. ഛായാഗ്രഹണം അഭിനന്ദ് രാമാനുജം നിര്‍വഹിക്കും. സംഗീതം ജേക്സ് ബിജോയ്.
#Alone clean washout from all release stations within 1st working day
Kerala gross below – ₹75 lakhs & world wide below – ₹1 CR
Epic disaster pic.twitter.com/giYoZmnR4d
— Kerala Box Office (@KeralaBxOffce) February 1, 2023
പതിനഞ്ച് വർഷമായി നടൻ വിജയിയുമായുള്ള നിലനിന്നിരുന്ന പിണക്കത്തെ കുറിച്ച് വെളിപ്പെടുത്തി നടൻ നെപ്പോളിയൻ. അവസാനമായി ഇരുവരും ഒന്നിച്ച് അഭിനയിച്ചത് 2007 ലെ പോക്കിരിയിലാണ്. ഇതിൽ പോലീസ് കമ്മീഷ്ണറുടെ വേഷത്തിലായിരുന്നു നെപ്പോളിയൻ എത്തിയത്. ഈ ചിത്രത്തിന്റെ സെറ്റിൽ നടന്ന ഒരു സംഭവത്തോടെയാണ് ഇരുവരും തമ്മിൽ അകന്നത്. ഈ സംഭവം വെളിപ്പെടുത്തുകയാണ് നെപ്പോളിയൻ. ഇപ്പോൾ വിജയിയുടെ സിനിമകൾ പോലും കാണാറില്ലെന്നും നെപ്പോളിയൻ കൂട്ടിച്ചേർത്തു.
അക്കാലത്ത് വിജയിയുടെ കടുത്ത ആരാധകനായിരുന്നു നെപ്പോളിയൻ. ഇരുവരും തമ്മിൽ അടുത്ത ബന്ധമായിരുന്നു. നെപ്പോളിയന്റെ ചില സുഹൃത്തുക്കൾ വിജയിയെ കാണണമെന്നും ഒപ്പം ഫോട്ടോ എടുക്കണമെന്നും ആഗ്രഹം അറിയിച്ചു. തനിക്ക് വിജയിയെ അടുത്തറിയാം എന്ന നിലയിൽ നെപ്പോളിയൻ ഈ ആവശ്യം നടത്തികൊടുക്കാം എന്ന് ഏറ്റു. എന്നാൽ ഇത് വിജയ് അറിഞ്ഞിരുന്നില്ല. ഒരു ദിവസം പോക്കിരി എന്ന ചിത്രത്തിലെ ഒരു വലിയ സംഘടന രംഗം കഴിഞ്ഞ് വിജയ് കാരവാനിൽ വിശ്രമിക്കുന്ന നേരത്ത് നെപ്പോളിയൻ സുഹൃത്തുക്കളുമായി എത്തി. എന്നാൽ അവരെ സെക്യൂരിറ്റി കാരവാനിന് മുന്നിൽ തടഞ്ഞു.
അപ്പോയിമെൻറ് എടുക്കാതെ അകത്തേക്ക് കടത്തിവിടില്ലെന്നാണ് സെക്യൂരിറ്റി പറഞ്ഞത്. ഇതോടെ നെപ്പോളിയനും സംഘവും സെക്യൂരിറ്റിയുമായി തർക്കമായി. ഇത് കൈയ്യാങ്കളിയിലേക്ക് എത്തി. ഇതോടെ ബഹളം കേട്ട് വിജയ് കാരവാനിൽ നിന്നും ഇറങ്ങി വന്നു. നെപ്പോളിയനോട് രോഷത്തോടെ പ്രതികരിച്ചു. സുഹൃത്തുക്കളുടെ മുന്നിൽ അപമാനിക്കപ്പെട്ടത് നെപ്പോളിയനും താങ്ങാനായില്ല. തുടർന്ന് ആ ദിവസം മുതൽ വിജയിയുമായുള്ള എല്ലാ ബന്ധങ്ങളും അറ്റു.
അതേ സമയം വിജയിയുമായി വീണ്ടും പഴയപടിയാകുവാൻ ആഗ്രഹമുണ്ടെന്ന് നെപ്പോളിയൻ അറിയിക്കുന്നു. അതിനായി വിജയിയുടെ മാതാപിതാക്കൾ ശ്രമിക്കുന്നു എന്ന വാർത്ത കേട്ടതിൽ സന്തോഷമുണ്ടെന്നും താരം കൂട്ടിച്ചേർത്തു. നിലവിൽ മകന്റെ ചികിൽസയ്ക്കായി അമേരിക്കയിൽ കുടുംബ സമേതം കഴിയുകയാണ് നെപ്പോളിയൻ. 2014 ൽ ബിജെപിയിൽ ചേർന്ന നെപ്പോളിയൻ എന്നാൽ രാഷ്ട്രീയം എല്ലാം മതിയാക്കിയാണ് അമേരിക്കയിലേക്ക് ചേക്കേറിയത്.