നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ താരമാണ് അഞ്ജലി നായർ. 1994 ൽ പുറത്തിറങ്ങിയ മാനത്തേരായിരുന്നു താരത്തിന്റെ ആദ്യ ചിത്രം. ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം ടുവിലെ സരിത എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. അഞ്ചു സുന്ദരികൾ, നെല്ലു, കോട്ടി, ആട്, ലൈല ഓ ലൈല, പുള്ളിക്കാരൻ സ്റ്റാറ, ചങ്ക്‌സ്, മണിയറയിലെ അശോകൻ തുടങ്ങി മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ അഞ്ജലി അഭിനയിച്ചിട്ടുണ്ട്. നടിയും മോഡലുമായ താരം ചില ഷോട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ തമിഴ് ചിത്രത്തിൽ അഭിനയിക്കുമ്പോൾ ഒരു നടൻ പ്രൊപ്പോസ് ചെയ്തതിനെ കുറിച്ചും തുടർന്ന് പ്രണയം നിരസിച്ചതിന്റ പേരിൽ അയാളിൽനിന്നും തനിക്ക് നേരിടേണ്ടി വന്ന ക്രൂരതകളെകുറിച്ചും ഒരു അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. 2009 ൽ താൻ ആദ്യമായി ഒരു തമിഴ് ചിത്രത്തിൽ അഭിനയിക്കുന്ന സമയത്ത് ആ ചിത്രത്തിന്റെ സഹനിർമാതാവും ചിത്രത്തിലെ വില്ലനുമായ വ്യക്തി തന്നോട് പ്രണയാഭ്യർത്ഥ നടത്തിയെന്നാണ് അഞ്ജലി പറയുന്നത്. തന്റെ ചേച്ചിയും സിനിമ നടിയായിരുന്നു അവൾ ഭരതരാജിനെ വിവാഹം കഴിച്ച് തമിഴ് നാട്ടിൽ സെറ്റിൽഡ് ആയിരിന്നു അതുപോലെ താനും അയാളെ വിവാഹം ചെയ്യണമെന്നായിരുന്നു അയാളുടെ ആവശ്യമെന്ന് അഞ്ജലി പറയുന്നു.

പക്ഷെ അവിടുത്തെ രീതികൾ തനിക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു നാട്ടിൽ കുടുംബംമായി ജീവിക്കാനായിരുന്നു താൻ ആഗ്രഹിച്ചത്. എന്നാൽ ഷൂട്ടിംഗ് സെറ്റിലും പലയിടത്തും അയാൾ തന്നെ ശല്യം ചെയ്തുകൊണ്ടിരുന്നു. തന്റെ വണ്ടി തടഞ്ഞു വയ്ക്കൽ ബാഗ് എടുത്തു മാറ്റൽ തുടങ്ങി തന്നെ തള്ളിയിടുകപോലും അയാൾ ചെയ്തിരുന്നു. ഒടുവിൽ അയാളെ ഭയന്ന് താൻ പോലീസ് പ്രൊട്ടക്ഷൻ പോലും ആവശ്യപ്പെട്ടിരുനെന്നു അഞ്ജലി പറയുന്നു.

ട്രെയിനിൽ നിന്നും കൊണ്ടുപോയ ബാഗ് അയാളുടെ അനുജത്തി എത്തിച്ചുതരാമെന്നു പറഞ്ഞിരുന്നു. അനുജത്തി തന്നെ അയാളുടെ വീട്ടിലേക്ക് വിളിച്ചു. പക്ഷെ അവിടെ എത്തിയപ്പോൾ അയാൾ മലേഷ്യയിൽ ഒരു ഷൂട്ടിനുപോയെന്നായിരുന്നു തന്നോട് പറഞ്ഞത്. സിനിമയുടെ പോസ്റ്റർ കാണിച്ചു തരാമെന്നു പറഞ്ഞ് അവർ തന്നെ വീട്ടിനകത്തേക്ക് കൊണ്ടുപോയി വാതിലടച്ചു. അപ്പോൾ അയാൾ അകത്തുണ്ടായിരുന്നു. ആദ്യം അയാളുടെ കയ്യിലുണ്ടായിരുന്ന വടികൊണ്ട് തന്നെ അടിച്ചു. കയ്യിൽ കത്തിയുമുണ്ടായിരുന്നു.

തന്റെ അമ്മയും മറ്റുള്ളവരും പുറത്തുണ്ടായിരുനെങ്കിലും വിളിക്കാൻ പേടിയായിരുന്നു. അയാളുടെ സിനിമയിൽ താൻ നായികയാവണമെന്ന് പറഞ്ഞ് കുറേ മുദ്ര പത്രങ്ങളിൽ അയാൾ തന്നെ കൊണ്ട് ഒപ്പിടിപ്പിച്ചു. ഒരു പ്രണയ ലേഖനവും തന്നെകൊണ്ട് എഴുതിപ്പിച്ചു. അതിനിടയിൽ എപ്പോഴോ ഫോൺ കൈയിൽ കിട്ടിയപ്പോൾ അമ്മയെ വിളിച്ചു. ഭാഗ്യം കൊണ്ട് താൻ രക്ഷപെട്ടെന്ന് താരം പറയുന്നു.