ഷെയ്ന്‍ നിഗം വിവാദത്തില്‍ അനുനയ ശ്രമങ്ങള്‍ വൈകുകയായണ്. ചര്‍ച്ചകള്‍ക്കായി ബുധനാഴ്ചയോ വ്യാഴാഴ്ചയോ കൊച്ചിയില്‍ എത്തണമെന്നാണ് ഷെയിനിനോട് താരസംഘടനയായ എഎംഎംഎ ആവശ്യപ്പെട്ടത്. എന്നാല്‍ ഇതുവരെ താരം നാട്ടില്‍ മടങ്ങിയെത്തിയിട്ടില്ല. അതിനിടെ താരസംഘടനയിലും ഷെയ്നനിനെതിരെ താരങ്ങള്‍ രംഗത്തെത്തി തുടങ്ങി.
അമ്മ ജനറല്‍ സെക്രട്ടറി ഇളവേള ബാബു ഉള്‍പ്പെടെയുള്ളവര്‍ ഷെയ്നിനിനെ പിന്തുണച്ചിരുന്നെങ്കിലും ചില മുതിര്‍ന്ന താരങ്ങള്‍ നടനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഷെയിനിന്‍റെ സംസാര രീതി ശരിയല്ലെന്നാണ് നടന്‍ ദേവന്‍ പ്രതികരിച്ചത്. സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ചും നടന്‍ ദേവന്‍ തുറന്നടിച്ചു.
ഷെയ്ന്‍ നിഗം വിഷയത്തില്‍ തുടക്കം മുതല്‍ തന്നെ താരസംഘടന രണ്ട് തട്ടിലായിരുന്നു. അച്ചടക്കലംഘനം ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടായിരുന്നു ചില നടന്‍മാര്‍ സ്വീകരിച്ചത്. സമാന പ്രതികരണമാണ് നടന്‍ ദേവനും ഷെയിനിനെതിരെ നടത്തിയത്.
ഷെയിന് വിജയം കൈകാര്യം ചെയ്യാനുള്ള പക്വത കൈവന്നിട്ടില്ലെന്ന് ദേവന്‍ പറഞ്ഞു. പരാജയത്തെ കൈകാര്യം ചെയ്യാന്‍ നമ്മുക്ക് എളുപ്പത്തില്‍ സാധിക്കും. എന്നാല്‍ വിജയത്തെ കൈകാര്യം ചെയ്യുന്നതാണ് ശ്രദ്ധിക്കേണ്ടത്. വിജയത്തെ കൈകാര്യം ചെയ്യുന്നതില്‍ ഷെയിന്‍ പരാജയപ്പെട്ടു. അതിനുള്ള പക്വത ഷെയിനിന് ഇല്ല, ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.
ഏറെ കഷ്ടപ്പാടുകള്‍ സഹിച്ച് കൊണ്ടാണ് മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ ഈ നിലയില്‍ എത്തിയത്. ഒരുപാട് വിട്ട് വീഴ്ചകള്‍ ചെയ്യാന്‍ നടന്‍മാര്‍ തയ്യാറാകണം. മുതിര്‍ന്ന നടന്‍മാര്‍ എല്ലാം അത്തരത്തില്‍ വളര്‍ന്ന് വന്നതാണ്.എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ പക്വത ഇല്ലാതെ പ്രതികരിക്കാന്‍ പോകരുത്.
തന്‍റെ സമകാലീനാണ് ലാലും മമ്മൂട്ടിയും. അവര്‍ എന്തൊക്കെ സഹിച്ചുവെന്നത് എനിക്ക് അറിയാം. അവര്‍ അനാവശ്യ കാര്യങ്ങളില്‍ പ്രതികരിക്കാന്‍ പോയിട്ടില്ല. ചെറിയ കാര്യങ്ങളില്‍ പിടിവാശി കാണിക്കുന്നത് നല്ല കാര്യമായിട്ട് തോന്നുന്നില്ലെന്നും ദേവന്‍ പറഞ്ഞു.
അബിയുടെ മകനാണ്. അബിക്ക് എത്തിപ്പെടാന്‍ കഴിയാത്ത ഇടത്താണ് ഈ ചെറിയ പ്രായത്തില്‍ ഷെയിന്‍ എത്തിയിരിക്കുന്നത്. ഷെയിനിന്‍റെ കഴിവ് കൊണ്ട് തന്നെയാണ് അയാള്‍ ഇത് നേടിയത്. സാമാര്‍ത്ഥ്യം കൊണ്ടാണെന്ന് വിചാരിക്കരുത്.
നല്ല ഭാവിയുള്ള നടനാണ് ഷെയിന്‍. എന്നാല്‍ അവന് അച്ചടക്കമല്ല, സംസാരിക്കുന്ന രീതി ശരിയല്ല. അവന്‍ എന്തൊക്കെ പറഞ്ഞാലും ഫേസ്ബുക്കില്‍ പ്രതികരിക്കുന്ന രീതിയെല്ലാം വേദദനിപ്പിക്കുന്നത്. ഒന്നോ രണ്ടോ ആളുകള്‍ ചെയ്യുന്ന കാര്യങ്ങള്‍ കൊണ്ട് സിനിമയെ മാറ്റാന്‍ സാധിക്കില്ല.
സിനിമാ മേഖലയില്‍ ലഹരിയുടെ ഉപയോഗം കൂടി വരുന്നുണ്ടെന്നും ദേവന്‍ പറഞ്ഞു.ലഹരിയുടെ ഉപയോഗം കൂടി വരുന്നുണ്ടുവെന്നത് വിഷമിപ്പിക്കുന്നതാണെന്നും ദേവന്‍ പറഞ്ഞു. ഷെയ്ന്‍ തല മൊട്ടയടിച്ചത് തോന്നിയവാസം ആണെന്നായിരുന്നു നേരത്തേ നടന്‍ ഗണേഷ് കുമാര്‍ പ്രതികരിച്ചത്. അഹങ്കരിച്ചാല്‍ മലയാള സിനിമയില്‍ നിന്ന് പുറത്ത് പോകുമെന്നും ഗണേഷ് പറഞ്ഞിരുന്നു.
കാശ് എണ്ണി വാങ്ങിയതിന് ശേഷം അഭിനയിക്കാൻ പ്രകൃതി അനുവദിക്കുന്നില്ല, മൂഡ് അനുവദിക്കുന്നില്ല എന്നൊക്കെ പറയുന്നത് ശരിയല്ലെന്നായിരു്നനു നടന്‍ മഹേഷ് തുറന്നടിച്ചത്. ചില നടന്മാരുടെ കാരവനിൽ കയറിയാൽ ലഹരി വസ്തുക്കളുടെ മണമാണെന്നും മഹേഷ് പറഞ്ഞിരുന്നു.
അതേസമയം ഷെയിനിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് സംവിധായകന്‍ ആഷിഖ് അബു രംഗത്തെത്തി. ഒരു നിര്‍മ്മാതാവ് നടനെ വണ്ടി ഇടിച്ച് കൊലപ്പെടുത്തും എന്ന് ഭീഷണി മുഴക്കിയെങ്കില്‍ അത് ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. എന്നാല്‍ വളരെ ലാഘവത്തോടെയാണ് ഈ വിഷയം കൈകാര്യം ചെയ്തതെന്നും ആഷിഖ് പറഞ്ഞു.
വധഭീഷണി ഉണ്ടെന്ന ഷെയിന്‍ നിഗത്തിന്‍റെ ആരോപണം ഗൗരവുള്ളതാണെന്നും ആഷിഖ് അബു വ്യക്തമാക്കി. സിനിമാ മേഖലയിലെ എല്ലാ സംഘടനകളും ഒരു പോലെ ഇടപെട്ട് ഇപ്പോഴുള്ള പ്രശ്നങ്ങള്‍ തീര്‍ക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും ആഷിഖ് പറഞ്ഞു.
അതേസമയം വിവാദം സങ്കീര്‍ണമായതോടെ ദില്ലിയിലേക്ക് തിരിച്ച ഷെയ്ന്‍ ഇതുവരെ നാട്ടിലെത്തിയിട്ടില്ല. ദില്ലിയിലെ ചില തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തി മടങ്ങുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹം അജ്മീറിലാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ബുധനാഴ്ചയോ വ്യാഴാഴ്ചയോ മടങ്ങിയെത്തണമെന്നായിരുന്നു ഷെയിനിനോട് താരസംഘടന ഷെയിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഇനിയും ഹിമാചല്‍ പോലുള്ള സ്ഥലങ്ങളില്‍ കൂടി ഷെയ്ന്‍ സന്ദര്‍ശനം നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ബിഗ് ബോസ് ആദ്യ സീസണിലെ ശക്തയായ മത്സരാര്‍ത്ഥി രഞ്ജിനി ഹരിദാസ്. ബിഗ് ബോസ് സീസണ്‍ രണ്ടിലേക്ക് പല പേരുകളും ഇതുവരെ ഉയര്‍ന്നുവന്നെങ്കിലും സരിത എസ്. നായരുടെ പേര് നിര്‍ദേശിച്ചിരിക്കുകയാണ് രഞ്ജിനി. ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കവെയായിരുന്നു രഞ്ജിനിയുടെ തുറന്നുപറച്ചില്‍.
രാഷ്ട്രീയ കേരളത്തെ ഇളക്കിമറിച്ച സരിതയെ ബിഗ് ബോസിന്‍റെ സീസണ്‍ രണ്ടിലേക്ക് നിര്‍ദേശിക്കാന്‍ രഞ്ജിനിക്ക് കാരണങ്ങളുണ്ട്. യാതാർത്ഥ ജീവിതത്തിൽ സരിത എങ്ങനെയുള്ള ആളാണെന്ന് അറിയാന്‍ താല്‍പര്യമുണ്ട്.
മാധ്യമ വാര്‍ത്തകളും പലരും പറഞ്ഞുള്ള അറിവും ആരോപണങ്ങളും മാത്രമല്ല. ശരിക്കുള്ള അവര്‍ ആരാണെന്നാണ് അറിയേണ്ടത്. പലപ്പോഴായി സോഷ്യല്‍ മീഡിയയിലും മറ്റുമായി അവരെ എഴുതിക്കണ്ടതും അവരുടെ അഭിമുഖങ്ങളിലെ സംസാരവും തികച്ചും വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ ബിഗ് ബോസിലേക്ക് അവർ എത്തിയാൽ അവരെ കുറിച്ച് കൂടുതൽ മനസിലാക്കാൻ നമുക്ക് സാധിക്കും.
ബിഗ് ബോസാണ് തന്‍റെ ജീവിതത്തിലെ പല പുതിയ കാര്യങ്ങളും പഠിക്കാന്‍ സഹായകമായത്. ബിഗ് ബോസ് എന്ന് പറയുന്നത് ഒരിക്കലും ഒരു റിയാലിറ്റി ഷോയല്ല. മറിച്ച് അത് ഒരു കൂട്ടം അപരിചിതും സുപരിചിതരായ അപരിചിതരും ഒത്തുള്ള ജീവിതമാണ്. അത് ജീവിതത്തില്‍ പല കാര്യങ്ങളും മനസിലാക്കാന്‍ നമ്മളെ സഹായിക്കുമെന്നും നമ്മളെ തിരിച്ചറിയാന്‍ സഹായിക്കുമെന്നും രഞ്ജിനി പറഞ്ഞു.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
തിരുവനന്തപുരം : ഇനിയുള്ള എട്ട് ദിനങ്ങൾ പത്മനാഭന്റെ മണ്ണ് ഒരു ലോകമായി പരിണമിക്കും. കേരളത്തിന് ലോകസിനിമയുടെ വാതിൽ തുറക്കുന്ന രാജ്യാന്തര ചലച്ചിത്രമേള ഇന്ന് മുതൽ. ഡിസംബർ ആറുമുതൽ പതിമൂന്നു വരെ തിരുവനന്തപുരത്തെ പത്തോളം വേദികളിൽ വച്ച് നടക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ സിനിമാമേള കേരള ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിലാണ് നടക്കുന്നത്. 24മത് ചലച്ചിത്ര മേളയാണ് ഇക്കുറി തിരുവനന്തപുരത്ത് അരങ്ങേറുന്നത്.

മേളയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സാംസ്കാരിക മന്ത്രി എ കെ ബാലൻ ചടങ്ങിൽ അധ്യക്ഷനാകും. സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ-സാംസ്കാരിക നേതാക്കൾ പങ്കെടുക്കുന്ന ചടങ്ങിൽ പഴയകാലനടി ശാരദയെയും ആദരിക്കും. തുടർന്ന് നിശാഗന്ധിയിൽ ടർക്കിഷ്, ജർമൻ, ഫ്രഞ്ച് എന്നീ ഭാഷകളിലായി സെർഹത് കരാസ്ലാൻ സംവിധാനം ചെയ്ത ‘പാസ്ഡ് ബൈ സെൻസർ’ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കും. ചലച്ചിത്രമേളയുടെ ഫെസ്റ്റിവൽ ഓഫീസും ഡെലിഗേറ്റ് സെല്ലും ടാഗോർ തിയേറ്ററിലാണ് പ്രവർത്തിക്കുന്നത്. ഭിന്നശേഷിക്കാർക്കും സ്ത്രീകൾക്കും മുതിർന്നവർക്കും പ്രത്യേക സുരക്ഷാസൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

53 ചിത്രങ്ങളുടെ ആദ്യപ്രദര്‍ശനം ഇത്തവണത്തെ മേളയുടെ ഏറ്റവും പ്രധാന സവിശേഷതയാണ്.
14 വേദികളിലായി 73 രാജ്യങ്ങളിൽ നിന്നുള്ള 186 ചിത്രങ്ങളാണ് ഇക്കുറി മേളയിൽ പ്രദർശിപ്പിക്കുന്നത്. മലയാള സിനിമ ഇന്ന്, ഇന്ത്യൻ സിനിമ ഇന്ന്, ലോക സിനിമ, ഹോമേജ് തുടങ്ങി 15 വിഭാഗങ്ങളിലായാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുക. മത്സരവിഭാഗത്തിൽ മലയാളത്തിൽ നിന്ന് ലിജോ ജോസ് പെല്ലിശേരിയുടെ ‘ജല്ലികെട്ടും’ കൃഷൻന്ദ് ആർ കെയുടെ ‘വൃത്താകൃതിയിലുള്ള ചതുരവും’ ആണുള്ളത്. കാൽനൂറ്റാണ്ടായി മലയാളിയുടെ ചലച്ചിത്രാസ്വാദനശീലങ്ങൾക്ക് വ്യാകരണം ചമയ്ക്കുന്ന ഈ മേളയിലെ വിശേഷങ്ങൾ നിങ്ങളിലെത്തിക്കാൻ മലയാളം യുകെയും തയ്യാറായിക്കഴിഞ്ഞു. ഇനി ചലച്ചിത്രോത്സവത്തിലേക്ക്…
ഭാവനയ്ക്ക് അജ്ഞാതന്റെ വധഭീഷണി. കഴിഞ്ഞ ജൂലൈയിലാണ് സംഭവം. ഇത് സംബന്ധിച്ച് നല്‍കിയ പരാതിയില്‍ ജൂലൈ ഒന്നിനാണ് തൃശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്തത്. ഭാവനയുടെ ഇന്‍സ്റ്റഗ്രാം പേജിലായിരുന്നു വ്യാജ പ്രൊഫൈലിലൂടെ അശ്ലീല കമന്റുകളും വധഭീഷണിയും എത്തിയത്.
പരാതിയെ തുടര്‍ന്ന് തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ നിര്‍ദേശപ്രകാരമാണ് ഭാവന രഹസ്യമൊഴി നല്‍കിയത്. ചാവക്കാട് കോടതിയിലാണ് ഭാവന രഹസ്യ മൊഴി നല്‍കിയത്. ചൊവ്വാഴ്ച വൈകിട്ട് നാലിന് കോടതിയിലെത്തിയ താരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കെ.ബി വീണയ്ക്ക് മുമ്പാകെയാണ് രഹസ്യമൊഴി നല്‍കിയത്.മലയാള ചലച്ചിത്രത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന ഭാവന അവസാനമായി അഭിനയിച്ചത് കന്നഡ ചിത്രം 99 ലാണ്. തമിഴിലെ 96 ന്റെ റീമെയ്ക്കാണ് 99.
ടെലിവിഷന്‍ പരമ്പര അല്‍ഫോന്‍സാമ്മയിലെ അല്‍ഫോന്‍സാമ്മയെ ആരും മറക്കില്ല. ഒട്ടേറെ നല്ല വേഷങ്ങള്‍ കാഴ്ചവെച്ച നടി അശ്വതി വീട്ടമ്മമാരുടെ ഇഷ്ടതാരമാണ്. നടിക്കെതിരെ ഇപ്പോള്‍ തട്ടിപ്പ് കേസാണ് ആരോപിക്കുന്നത്. യുഎഇയില്‍ യാത്രാ വിലക്ക് നേരിടുന്ന താരം ഇപ്പോള്‍ മുങ്ങി നടക്കുന്നുവെന്നാണ് വിവരം.
രശ്മി എന്ന യുവതിയാണ് തന്നെയും ബര്‍ത്താവ് രാജേഷ് ബാബുവിനെയും നടി പറ്റിച്ചെന്നുള്ള ആരോപണം ഉന്നയിച്ചത്. നടിയുടെ ഭര്‍ത്താവ് ജെറിന്‍ ബാബുവും സുഹൃത്തായ രാജേഷും ചേര്‍ന്ന് യുഎഇയില്‍ കമ്പനി നടത്തിയിരുന്നു. തങ്ങളുടെ കയ്യിലുണ്ടായിരുന്ന മുഴുവന്‍ തുകയും ഇവരുടെ കമ്പനിയിലേക്ക് നിക്ഷേപിച്ചു. കമ്പനി നടി അശ്വതിയുടെ പേരിലാണ്. കമ്പനി മുന്നോട്ടു പോയപ്പോള്‍ നടി രാജേഷിനെ കമ്പനിയില്‍ നിന്ന് ഒഴിവാക്കാന്‍ നോക്കി.
പക്ഷെ പണം തിരികെ നല്‍കാന്‍ അവര്‍ ഉദ്ദേശിച്ചില്ല. ഇതേതുടര്‍ന്നാണ് തന്റെ ഭര്‍ത്താവ് അജ്മാന്‍ കോടതിയെ സമീപിച്ചതെന്ന് രശ്മി പറയുന്നു. കോടതി വിധി രാജേഷിന് അനുകൂലമായി. നടിയോട് തുക തിരികെ നല്‍കാന്‍ അജ്മാന്‍ കോടതി പറഞ്ഞു. തുക അടയ്ക്കാത്തതിനെതുടര്‍ന്ന് നടിക്ക് യാത്രാ വിലക്കും വന്നു. എന്നാല്‍, നടി ഇപ്പോള്‍ ഇതൊന്നും വകവയ്ക്കാതെ മുങ്ങി നടക്കുകയാണ്. എവിടെയാണെന്നു പോലും അറിയില്ല.
ഏഴു ലക്ഷത്തോളം രൂപയാണ് നല്‍കേണ്ടത്. വിധി വന്നിട്ട് രണ്ടുവര്‍ഷമായി. പണം ഇതുവരെ തിരികെ നല്‍കിയിട്ടില്ല. നടിക്ക് നിലവില്‍ അറസ്റ്റ് വാറണ്ടുമുണ്ട്.
സ്ത്രീകൾ എപ്പോഴും കോണ്ടം കയ്യിൽ വെച്ച് നടക്കണമെന്നും റേപ്പിസ്റ്റുകളോട് സഹകരിക്കണമെന്നുമുള്ള സംവിധായകന്റെ പരാമർശം വിവാദത്തിൽ. ഡാനിയേൽ ശ്രദ്‍വാൻ എന്ന തെലുങ്ക് സംവിധായകനാണ് വിവാദപരാമര്‍ശം നടത്തിയത്.
പൊലീസ് സഹായം തേടുന്നതിനു പകരം സ്ത്രീകൾ കോണ്ടം കൊണ്ടുനടക്കുകയാണ് വേണ്ടതെന്നും കൊല്ലപ്പെടാതിരിക്കണമെങ്കിൽ റേപ്പിസ്റ്റുകളോട് സഹകരിക്കണമെന്നും ഡാനിയേലിന്റെ പോസ്റ്റിൽ പറയുന്നു. അക്രമം ഇല്ലാതെയുള്ള ബലാൽസംഗങ്ങൾ സർക്കാർ നിയമവത്കരിക്കുന്നതാണ് ഇത്തരം ക്രൂരകൊലപാതകങ്ങൾ ഇല്ലാതാക്കാനുള്ള മറ്റൊരു വഴിയെന്നും ഡാനിയേൽ കൂട്ടിച്ചേർത്തിരുന്നു.
റേപ്പ് ചെയ്യുന്നയാളുടെ ആ സമയത്തെ മൂഡും സമയവും അനുസരിച്ചാണ് ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നതെന്നും സമ്മതം കൊടുത്തില്ലെങ്കിൽ ബലാൽസംഗം അല്ലാതെ മറ്റ് വഴിയില്ലെന്നും ഡാനിയേൽ പോസ്റ്റില്‍ പറഞ്ഞിരുന്നു. പ്രസ്താവന വിവാദമായതിനെത്തുടർന്ന് സംവിധായകൻ പോസ്റ്റ് ഡിലീറ്റ് ചെയ്ത് ക്ഷമാപണം നടത്തി.
മലയാളചലച്ചിത്ര ലോകത്തിന് നികത്താനാകാത്തതാണ് ഒരു യാത്ര കൊണ്ട് മോനിഷ എന്ന നടിയെ നഷ്ടപ്പെടുത്തിയ ദുരന്തം , നടന്‍ വിനീത് പറയുന്നു. നടി മോനിഷയും വിനീതും എവഗ്രീന്‍ ജോഡികളായിരുന്നു. നഖക്ഷതങ്ങള്‍, അധിപന്‍, ആര്യന്‍, പെരുന്തച്ചന്‍, കമലദളം എന്നീ സിനിമകളിലൂടെ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് മോനിഷയെ ഒരു കാറപകടത്തിന്റെ രൂപത്തില്‍ മരണം തട്ടിയെടുത്തത്.
ഇരുവരും ഒട്ടേറെ ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. മോനിഷ മരിക്കുന്നതിനുമുന്‍പ് തമ്മില്‍ കണ്ട് സംസാരിച്ചതിനെക്കുറിച്ചാണ് വിനീത് പറയുന്നത്. എപ്പോഴും കൊഞ്ചി ചിരിച്ച് മാത്രം സംസാരിക്കുന്നയാളായിരുന്നു മോനിഷ. നഖക്ഷതങ്ങളില്‍ അഭിനയിക്കുമ്പോള്‍ മോനിഷ എട്ടാം ക്ലാസിലും ഞാന്‍ പത്തിലുമായിരുന്നു. ബാംഗ്ലൂരില്‍ ജീവിക്കുന്നതിനാല്‍ മോനിഷയ്ക്ക് മലയാളം നന്നായി സംസാരിക്കാന്‍ അറിയില്ലായിരുന്നു. മോനിഷയുടെ വീട്ടില്‍ എല്ലാവരും ഇംഗ്ലീഷിലായിരുന്നു സംസാരിച്ചിരുന്നത്. കോഴിക്കോടാണ് മോനിഷയുടെ ജന്മദേശം.
മരിക്കുന്നതിന് രണ്ടുദിവസം മുമ്പ് ഞങ്ങള്‍ കണ്ടിരുന്നു.ഞാനും ശ്രീവിദ്യാമ്മയും മദ്രാസില്‍ നിന്ന് ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. ബെംഗളൂരുവില്‍ നിന്ന് മോനിഷയും അമ്മ ശ്രീദേവി ആന്റിയും കയറി. ആ യാത്രയില്‍ ഞങ്ങള്‍ സംസാരിച്ചത് മുഴുവന്‍ ലാലേട്ടന്റെ ഗള്‍ഫ് ഷോയിലെ തമാശയെ കുറിച്ചായിരുന്നു. ഞാന്‍ തിരുവനന്തപുരത്ത് ആചാര്യന്‍ എന്ന സിനിമയ്ക്കും മോനിഷ ചെപ്പടിവിദ്യ എന്ന ചിത്രത്തിനും വേണ്ടിയായിരുന്നു വന്നത്.
ഹോട്ടല്‍ പങ്കജിലായിരുന്നു ഞങ്ങളുടെ താമസം. അന്ന് ചമ്പക്കുളം തച്ചന്‍ സൂപ്പര്‍ ഹിറ്റായി ഓടുന്ന സമയം. ഷൂട്ട് കഴിഞ്ഞ ഒരു രാത്രിയില്‍ ഞങ്ങള്‍ എല്ലാവരും കൂടി ചമ്പക്കുളം തച്ചന്‍ കാണാന്‍ പോയി. ദുപ്പട്ടയിട്ട് മുഖം മറിച്ചായിരുന്നു മോനിഷ അന്ന് തിയേറ്ററിനുള്ളില്‍ കയറിയത്. അത് കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമായിരുന്നു ആ ദുരന്തം. മോനിഷയുടെ ഓര്‍മകള്‍ക്ക് 27 വര്‍ഷമായെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും വിനീത് പറയുന്നു.
കൊറിയൻ ചലച്ചിത്ര ലോകത്ത് നിന്ന് വീണ്ടുമൊരു ദു:ഖ വാര്‍ത്ത. കൊറിയൻ നടൻ ച ഇൻ ഹയെ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് റിപ്പോര്‍ട്ട്. 27 വയസ്സായിരുന്നു. ആത്മഹത്യയുടെ കാരണം എന്തെന്ന് വ്യക്തമല്ല.
കൊറിയൻ വിനോദ വ്യവസായത്തില്‍ വലിയ ആശങ്കകള്‍ക്കാണ് ഇത്തരം വാര്‍ത്തകള്‍ കാരണമാകുന്നത്. യുവതാരങ്ങള്‍ മാനസികമായി ദുര്‍ബലരാകുന്നുവെന്ന വിലയിരുത്തലാണ് വരുന്നത്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് കൊറിയൻ പോപ് ഗായകൻ ഗൂ ഹരയെ മരിച്ചനിയില്‍ കണ്ടെത്തിയിരുന്നു. 28 വയസു മാത്രമായിരുന്നു പ്രായം. കൊറിയൻ പോപ് താരം സുള്ളിയെയും അടുത്തിടെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയിരുന്നു. 25 വയസ്സാണ് പ്രായം. ദ ബാങ്കര്‍, ലൌവ് വിത്ത് ഫ്ലോസ് തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ നടനാണ് ച ഇൻ ഹ.
ഫെയ്സ്ബുക്ക് ലൈവിൽ പൊട്ടിക്കരഞ്ഞ് ട്രാൻസ്‍ജെൻഡർ അഭിനേത്രി അഞ്ജലി അമീർ. ലിവിങ് ടുഗെദറിൽ കൂടെ താമസിക്കുന്നയാൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് അഞ്ജലി പറയുന്നു. എന്തെങ്കിലും പറ്റിയാൽ കൂടെ താമസിക്കുന്ന അനസ് ആയിരിക്കും ഉത്തരവാദിയെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് അഞ്ജലി ലൈവിൽ പറഞ്ഞു. തനിക്ക് ശ്വസിക്കാന്‍ പോലുമുള്ള സ്വാതന്ത്ര്യം തരുന്നില്ലെന്ന് അഞ്ജലി പറഞ്ഞു.
അഞ്ജലിയുടെ വാക്കുകൾ:
‘ഞാൻ ഇപ്പോൾ അടുത്തൊരു പോസ്റ്റ് ഇട്ടിരുന്നു ഒരാൾ എന്നെ മാനസികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന്. എനിക്ക് പറയാനുള്ളത് എനിക്ക് ഒരു തരത്തിലും ഇഷ്ടമില്ലാത്ത ഒരു വ്യക്തിയുമായി സാഹചര്യങ്ങൾ കൊണ്ട് എനിക്ക് ലിവിങ് ടുഗെദറിൽ ഏർപ്പെടേണ്ടി വന്നിരുന്നു. എനിക്കൊട്ടും താൽപര്യമില്ലാതെയാണ് ഇത്. ആദ്യം അയാൾ എന്നെ കബളിപ്പിച്ച് പോയി. ആ സമയത്ത് ഞാൻ അയാൾക്ക് എതിരായി ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇപ്പോൾ അയാൾ പറയുന്നത് അയാളുടെ കൂടെഞാൻ ജീവിച്ചില്ലെങ്കിൽ അയാൾ എന്നെ കൊല്ലുമെന്നാണ്. അല്ലെങ്കിൽ ആസിഡ് മുഖത്തൊഴിക്കും എന്നൊക്കെയാണ്. എനിക്ക് ഒരുതരത്തിലും അയാളുടെ കൂടെ ജീവിക്കാൻ ആഗ്രഹമില്ല. ഞാൻ ലോകത്ത് ഒരാളെ വെറുക്കുന്നുണ്ടെങ്കിൽ അത് അയാളെ മാത്രമായിരിക്കും. ഞാൻ ഇക്കാര്യം പൊലീസിൽ പറഞ്ഞിട്ടുണ്ട്. കമ്മീഷണർക്ക് പെറ്റീഷൻ കൊടുത്തിട്ടുണ്ട്.
ഒരു നാല് ലക്ഷത്തോളം രൂപ അയാൾ എനിക്ക് തരാനുണ്ട്. മാനസികമായി അടുപ്പമില്ലെങ്കിൽ പോലും ഞങ്ങൾ ഒരുമിച്ചാണ് താമസിക്കുന്നത്. കോളജിൽ എന്നെ കൊണ്ടാക്കാൻ അവിടെ വരുമായിരുന്നു. അവിടെ വന്നാല്‍ പോലും ഞാൻ എവിടെപ്പോകുവാണെന്ന് തിരഞ്ഞു നടക്കും. കഴിഞ്ഞ ഒന്നരവർഷമായി അയാൾ ഒരു ജോലിക്കുപോലും പോകുന്നില്ല. എനിക്ക് ചോദിക്കാനും പറയാനും ആരുമില്ല എന്ന ധൈര്യമാണ് അയാൾക്ക്. സത്യത്തിൽ ആത്മഹത്യയുടെ വക്കിലാണ് ഞാൻ. ജീവിതം മതിയായി. വേറൊരു നിവർത്തി ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെയൊരു ലൈവില്‍ വന്നത്.’അഞ്ജലി അമീര്‍ പറഞ്ഞു.
പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര ഉപ്പും മുളകില്‍ നിന്നും ഒരു സന്തോഷ വാര്‍ത്ത പുറത്ത് വന്നിരിക്കുകയാണ്. സീരിയല്‍ ആരംഭിച്ചിട്ട് വര്‍ഷങ്ങള്‍ ആയെങ്കിലും ജനപ്രീതി ഇതുവരെ ഒട്ടും ചോര്‍ന്നു പോയിട്ടില്ല. അല്പം റിയലിസ്റ്റിക്കായി എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ തൃപ്തരാക്കും വിധം തയ്യാറാക്കിയൊരു ടെലിവിഷന്‍ പരമ്പരയാണ് ഉപ്പും മുളകും. ഇപ്പോഴിതാ ഉപ്പും മുളകും ആയിരം എപ്പിസോഡുകള്‍ പിന്നിടുമ്പോള്‍ ഒരു സന്തോഷ വാര്‍ത്തയും ഒപ്പം വന്നിരിക്കുകയാണ്. ഉപ്പും മുളകില്‍ നിരവധി ആരാധകരുള്ള താരമാണ് ജൂഹി റുസ്തഗി എന്ന ലച്ചുവും.
സംഭവ ബഹുലമായ നിമിഷങ്ങളാണ് ഇനി പ്രേക്ഷകര്‍ കാണാന്‍ ഇരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ബാലുവിന്റെ വീടായ നെയ്യാറ്റിന്‍കരയില്‍ നിന്നുമായിരുന്നു സസ്‌പെന്‍സ് പുറത്ത് വിട്ടത്. കുടുംബത്തില്‍ ലച്ചുവിന്റെ കല്യാണമാണ് ഇനി നടക്കാന്‍ പോകുന്നത്. നീലുവിന്റെ സഹോദരന്‍ ശ്രീധരന്റെ മകനുമായി ലെച്ചുവിന് വിവാഹം ആലോചന നേരത്തെ വന്നതാണ് പക്ഷെ കുടുംബത്തുള്ളവര്‍ക്ക് തന്റെ മകളെ കൊടുക്കാന്‍ ബാലുവിന് ഇഷ്ടമല്ലായിരുന്നു.
അതുകൊണ്ടാണ് പുതിയ വരന്റെ കാര്യം ആലോചനയില്‍ വച്ചത്. എന്തിരിന്നാലും പ്രേക്ഷകര്‍ വളരെ ആകാംഷയിലാണ്. പരമ്പര ഇനി ഏത് ദിശയിലേക്ക് വഴിമാറും എന്നാണ് അവര്‍ക്ക് അറിയേണ്ടത്. ലെച്ചുവിന്റെ മനസിലെ സങ്കല്‍പത്തില്‍ ഉള്ള ഒരാളുടെ ഫോട്ടോ ബാലു എല്ലാവരെയും കാണിച്ചത് കാണാം മാത്രമല്ല പയ്യന്‍ നേവി ഓഫീസറാണെന്ന് പറഞ്ഞെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടില്ല. ഫോട്ടോ കണ്ടപ്പോള്‍ തന്നെ എല്ലാവര്‍ക്കും ആളെ ഇഷ്ടപ്പെട്ടു. പയ്യന്‍റെ മുഖം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിട്ടില്ലെങ്കിലും പുതിയ എപ്പിസോഡിന് വേണ്ടി ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്.