സിനിമാ ഷൂട്ടിങ്ങിനിടെ യുവനടിക്ക് ഹൃദയാഘാതം. ഷൂട്ടിങ്ങിനിടെ നടി കുഴഞ്ഞുവീഴുകയായിരുന്നു. നടിയുടെ നില ഗുരുതരമായി തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഹിന്ദി, തെലുങ്ക് താരം ഗഹന വസിഷ്ടിനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മോഡലും ടെലിവിഷന്‍ അവതാരകയും കൂടിയാണ് താരം.
മലാഡിലുള്ള രക്ഷ ആശുപത്രിയിലാണ് നടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഗഹനയുടെ നില ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടര്‍ അറിയിച്ചു. വടക്കന്‍ മുംബൈയിലെ മഠ് ദ്വീപില്‍ ഒരു വെബ് സിരീസിന്റെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം.
കാര്യമായ ഭക്ഷണമൊന്നും കഴിക്കാതെ 48 മണിക്കൂറിനടുത്ത് ഗഹന ജോലി ചെയ്യുകയായിരുന്നുവെന്നാണ് ഡോക്ടറും രക്ഷാ ആശുപത്രി മേധാവിയുമായ പ്രണവ് കബ്ര പറയുന്നത്. വെന്റിലേറ്റര്‍ അടക്കമുള്ള സംവിധാനങ്ങളുടെ സഹായത്തോടെയാണ് ഗഹനയുടെ പരിചരണമെന്നും ഏറെ ഗുരുതരമാണ് നിലവിലെ സ്ഥിതിയെന്നും ഡോക്ടര്‍ പറയുന്നു.
സിനിമാ സീരിയല്‍ അംഗത്ത് സജീവമായ താരമാണ് സോണിയ. ഇടയ്ക്ക് കുടുംബ ജീവിതവുമായി ബന്ധപ്പെട്ടും മക്കള്‍ക്കു വേണ്ടിയുമൊക്കെ ചെറിയ ഇടവേളകള്‍ എടുത്ത താരം ഇടയ്ക്ക് രാഷ്ട്രീയത്തിലും ഇറങ്ങിയിരുന്നു. ഇപ്പോൾ അഭിനയത്തിൽ ഇറങ്ങിയതോടെ സീരിയലിൽ സജീവമാകുകയാണ് താരം. എന്നാൽ സിദ്ധിഖ്-ലാല്‍ സംവിധാനം ചെയ്ത്, മോഹന്‍ലാല്‍ നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം ‘വിയറ്റ്നാം കോളനി’യിലെ നായികയായി സംവിധായകന്‍ ആദ്യം തീരുമാനിച്ചത് തന്നെ ആയിരുന്നുവെന്നും എന്നാല്‍ വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ചിത്രം ഉപേക്ഷിക്കുകയായിരുന്നുവെന്നും സോണിയ വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ സോണിയ നുണ പറയുന്നു എന്ന തരത്തിലായിരുന്നു ഇ വാര്‍ത്തയെ സോഷ്യല്‍ മീഡിയ ചര്‍ച്ചയായത്. താരത്തെ പരിഹസിക്കുന്ന തരത്തിലുള്ളതായിരുന്നു പല കമന്റുകളും. എന്നാല്‍ താന്‍ പറഞ്ഞതില്‍ കള്ളമില്ലെന്ന്, തെളിവു സഹിതം സോഷ്യല്‍ മീഡിയയ്ക്ക് മറുപടി നല്‍കുകയാണ് സോണിയ. ”ഞാന്‍ കള്ളം പറയുന്നു എന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച. ഇങ്ങനെയൊക്കെ ആരെങ്കിലും നുണ പറയുമോ ? പറഞ്ഞിട്ട് എനിക്കെന്താണ് നേട്ടം ? ആ അവസരം നഷ്ടപ്പെട്ടതില്‍ പോലും സങ്കടം തോന്നാത്ത ഞാന്‍ അങ്ങനെ ഒരു അവസരം കിട്ടിയെന്ന് നുണ പറഞ്ഞ് സന്തോഷിക്കുന്നതെന്തിന് ? അതുകൊണ്ടു മാത്രമാണ്, വിമര്‍ശകര്‍ സത്യം മനസ്സിലാക്കുന്നതിന് വേണ്ടി ഈ ചിത്രങ്ങള്‍ ഇപ്പോള്‍ പങ്കുവയ്ക്കുന്നത്”. – സോണിയ പറയുന്നു.
‘അന്ന് വിയറ്റ്നാം കോളനിയുടെ ചര്‍ച്ചകളുടെ ഭാഗമായി തയാറാക്കിയ ആല്‍ബത്തിലെ ചിത്രങ്ങളാണ് ഇവ. സിനിമയില്‍ നിന്നു പിന്‍മാറിയപ്പോള്‍ അച്ഛന്‍ അത് തിരികെ വാങ്ങി വീട്ടില്‍ സൂക്ഷിച്ചിരുന്നു. അതെന്തായാലും ഇപ്പോള്‍ നന്നായി”. – സോണിയ പങ്കുവച്ചു ‘ഒരു ആഴ്ചപ്പതിപ്പി’ല്‍ വന്ന തന്റെ മുഖചിത്രം കണ്ടാണ് ‘വിയറ്റ്നാം കോളനി’യിലേക്ക് സംവിധായകന്‍ ക്ഷണിച്ചത്. പക്ഷേ, അച്ഛന്‍ സമ്മതിച്ചില്ല. അതേ സമയത്ത് ‘കമലദള’ത്തിലേക്കും ഒരു പ്രധാന വേഷത്തിനായി വിളിച്ചിരുന്നു. അതും വീട്ടില്‍ സമ്മതിച്ചില്ല. അതില്‍ സങ്കടമൊന്നും തോന്നുന്നില്ലെന്നും എല്ലാം നല്ലതിനു വേണ്ടി എന്നു ചിന്തിക്കുന്ന ആളാണ് താനെന്നും സോണിയ പറഞ്ഞിരുന്നു. ഇതാണ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായത്.
നിര്‍മ്മാതാവ് ജോബി ജോര്‍ജും നടന്‍ ഷെയ്ന്‍ നിഗവും തമ്മിലുളള പ്രശ്‌നങ്ങള്‍ മഞ്ഞുരുകിയില്ലെന്ന് സൂചന. വിവാദങ്ങള്‍ പറഞ്ഞുതീര്‍ത്തെങ്കിലും നടന്‍ ഷെയ്ന്‍ നിഗം സിനിമയുമായി സഹകരിക്കുന്നില്ലെന്ന് ആരോപിച്ച് സംവിധായകന്‍ ശരത് മേനോന്‍ രംഗത്തെത്തി.
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും താരസംഘടന അമ്മയും ഇടപെട്ട് ഇരുവരും തമ്മിലുളള പ്രശ്‌നം പരിഹരിക്കുകയും ചിത്രീകരണം തുടങ്ങിയ വെയില്‍ സിനിമ പൂര്‍ത്തിയാക്കുമെന്നും ഷെയ്ന്‍ നിഗം ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഷെയ്ന്‍ സിനിമയില്‍ നിസ്സഹകരണം കാണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നിര്‍മ്മാതാവ് ജോബി ജോര്‍ജ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് പരാതി നല്‍കിയിരിക്കുകയാണ്.ഇതേത്തുടര്‍ന്ന് ചിത്രീകരണവും നിര്‍ത്തിവച്ചിരിക്കുകയാണ്.
ഷെയ്ന്‍ സെറ്റിലെത്തിയ കൂടുതല്‍ സമയവും കാരവാനില്‍ വിശ്രമിക്കുകയും തുടര്‍ന്ന് സൈക്കിളെടുത്ത് സെറ്റില്‍ നിന്നും പോയെന്നും അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ഷെയ്‌നിനെ അന്വേഷിച്ച സംവിധായകന്‍ ശരത്തിന് ഷെയ്ന്‍ അയച്ചുനല്‍കിയ വോയിസ് മെസേജ് പുറത്തുവന്നിട്ടുണ്ട്. ശരത് നശിപ്പിക്കുന്നത് പ്രകൃതിയെയാണെന്നും ശരത്തിന്റെ വാശി വിജയിക്കട്ടെയെന്നും പ്രകൃതി എപ്പോഴെങ്കിലും തിരിച്ചടിക്കുമല്ലോ അപ്പോള്‍ അനുഭവിക്കും എന്നും ഷെയ്ന്‍ പറയുന്ന വോയിസ് ക്ലിപ്പാണ് പുറത്തായിരിക്കുന്നത്.
ഷെയ്‌നിനെ മലയാള സിനിമയില്‍ അഭിനയിപ്പിക്കേണ്ടെന്നാണ് നിര്‍മ്മാതാക്കളുടെ സംഘടനയുടെ തീരുമാനം. ഷെയ്‌നിനെ അഭിനയിപ്പിക്കില്ലെന്ന് നിര്‍മാതാക്കള്‍ അമ്മയ അറിയിച്ചു. അങ്ങനെയെങ്കില്‍ ഷെയ്‌നിന് വിലക്ക് വരാനുളള സാധ്യതയുമുണ്ട്.
എന്നാൽ സംവിധായകന്‍ ശരത് മേനോനെതിരെ നടൻ ഷെയ്ന്‍ നിഗം രംഗത്ത്. ഇന്ന് എന്നെ ഇത്രയും വലിയ മാനസിക വിഷമത്തിൽ കൊണ്ടുനിർത്തിയ എന്റെ പ്രിയസുഹൃത് ശരത്തിനെ എന്റെ ഹൃദയം നിറഞ്ഞ നന്ദി , എന്ന ആമുഖത്തോടെയാണ് ഷെയ്ൻ ഫേസ്‌ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
ഷെയ്ന്‍ നിഗം ഫേസ്‌ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം
ഇന്ന് എന്നെ ഇത്രയും വലിയ മാനസിക വിഷമത്തിൽ കൊണ്ടുനിർത്തിയ എന്റെ പ്രിയസുഹൃത് ശരത്തിനെ എന്റെ ഹൃദയം നിറഞ്ഞ നന്ദി. കിസ്മത്ത് എന്ന സിനിമക്ക് ശേഷം വെയിൽ എന്ന ഈ സിനിമയുടെ കഥ കേൾപ്പിക്കാൻ എന്നെ വന്നു പരിചയപ്പെട്ട ആളാണ് ശരത്. കൊണ്ടുവന്ന തിരകഥ ഒത്തിരി പോരായ്മകൾ ഉള്ളതായിരുന്നു. തുമ്പും വാലില്ലാത്തതും ആയ ഒരു കഥ ആയിരുന്നു. ഞാൻ അഭിനയിച്ചു കൊണ്ടിരുന്ന പല സിനിമകളുടെയും ലൊക്കേഷനുകളിൽ ശരത് വന്നുകൊണ്ടിരിക്കുന്നു. അവസാനം കുമ്പളങ്ങി നൈറ്റ്‌സിന്റെ ലൊക്കേഷനിൽ വെച്ചാണ് എകദേശ രൂപം ആയത്. അപ്പോഴേക്കും ഞങ്ങളുടെ പരിജയം സൗഹൃദ ത്തിലേക്ക് മാറിയിരുന്നു.
എന്റെ ഡേറ്റ് കിട്ടിയാൽ മാത്രമേ നിർമാതാവ് യെസ് പറയു എന്നും ഇല്ലെങ്കിൽ ആത്മഹത്യ ചെയേണ്ടിവരും എന്നും പറഞ്ഞു കൊണ്ടാണ് ശരത് പിന്നെ എന്നെ കാണാൻ വരുനത്. സുഹൃത്തുക്കളെ അന്തമായി വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അതെനിക്ക് എന്നും വിഷമങ്ങൾ സമ്മാനിച്ചിട്ടുണ്ട്. ഒത്തിരി സിനിമകളുടെ തിരക്കിനിടയിലും ഞാൻ ശരത് എന്ന സുഹ്റുത്തിന് ഞാൻ സിനിമ ചെയ്യാൻ ഡേറ്റ് കൊടുത്തു. ഈ ഇടക്ക് വെയിൽ എന്ന സിനിമയുമായി തന്നെ ബന്ധപെട്ടു ഉണ്ടായ സംഭവ വികാസങ്ങൾ നിങ്ങൾക് എല്ലാവർക്കും അറിയാമല്ലോ.എറണാകുളം പ്രെസ്സ്ക്ലബ്ബിൽ പ്രെസ് മീറ്റിന് പോകുന്നതിന് മുൻപ് ശരത് എന്നെ വിളിച്ചു പറഞ്ഞു എനിക്കു വേണ്ടി സംസാരിക്കാൻ ആണ് ശരത് പോകുന്നത് എന്ന്. അവിടെ ചെന്നിട്ടു നിര്മാതാവിനോട് ചേർന്ന് അവന്റെ ഭാഗം ന്യായീകരിക്കുകയാണ് ചെയ്തത്. അന്നത്തെ പ്രശ്നം നിർമാതാക്കളുടെ സങ്കടന മലയാള സിനിമ അഥിനേതാക്കളുടെ സങ്കടന ആയ അമ്മ യുടെ സെക്രട്ടറി ബഹുമാനപ്പെട്ട ബാബു ചേട്ടന്റെ സാനിധ്യത്തിൽ ഒത്തുതീർപ്പാക്കി. കുർബാനി എന്ന സിനിമയുടെ നടന്നു കൊണ്ടിരുന്ന ഷെഡ്യൂൾ പൂർത്തിയാക്കിയതിനു ശേഷം വെയിൽ എന്ന ഈ സിനിമക്കുവേണ്ടി 15ദിവസം നീക്കി വെക്കണമെന്ന് ധാരണ ആയി. ഈ സിനിമയുടെ നിർമാതാവ് ജോബി ജോർജ് ആണ് ഡയറക്ർ ശരത്തുമായി കൂടി ആലോചിച്ചു 15ദിവസം മതിയെന്ന് നിർമാതാക്കളുടെ സംഘടനയെയും അമ്മയുടെ സെക്രട്ടറി ബഹുമാനപെട്ട ബാബു ചേട്ടനെയും അറിയിച്ചത്.
നിർമാതാവ് ജോബി ജോർജ് എനിക്കെതിരെ വധഭീഷണി മുഴക്കിയിട്ടും എന്റെ മാതാപിതാക്കളെ കുറിച്ച് മോശമായി സംസാരിച്ചിട്ട് പോലും നിർമാതാക്കളുടെ സംഘടനയോടും മലയാളസിനിമ അഭി നേതാക്കളുടെ സംഘടന ആയ അമ്മയോടുള്ള ബഹുമാനം മൂലമാണ് വീണ്ടും ജോബി ജോർജ് ന്റെ നിർമാണത്തിലിരിക്കുന്ന ഈ സിനിമയിൽ വീണ്ടും അഭിനയിക്കാൻ ഞാൻ തയ്യാറായത്. ഈ ഒത്തുതീർപ്പ് വ്യവസ്ഥയിലെ 15ദിവസം എന്ന വ്യവസ്ഥ ആണ് പുതിയ പ്രശ്നങ്ങൾക്ക് തുടക്കം ആവുന്നത്. നവംബർ 11തിയതി രാവിലെ 11മണിക്ക് ശരത് എന്റെ ഉമ്മച്ചിക്ക് ഫോണിൽ മെസേജ് അയച്ചു. ചാർട്ട് ചെയ്തത് പ്രകാരം ഇരുപതിലധികം ദിവസം വേണ്ടിവരും എന്നായിരുന്നു പുതിയ ആവശ്യം. അസോസിയേഷന്റെ തീരുമാനതിനൊപ്പം നിൽക്കാനാണ് എനിക്ക് താല്പര്യം എന്നും മറിച്ചൊരു തീരുമാനം താല്പര്യമില്ല എന്നും ഞാനറിയിച്ചു.
നവംബർ 16തിയതി ലൊക്കേഷനിലെത്തിയപ്പോ കാണാൻ കഴിഞ്ഞത് മറ്റൊരു ശരത് ആയിരുന്നു. ചെറിയ കാര്യങ്ങൾക്കു വരെ പ്രശ്നങ്ങൾ ഉണ്ടാക്കി വലുതാക്കി കൊണ്ടിരിന്നു. എന്റെ മാനേജർ സതീഷ് ഷൂട്ടിംഗ് ഷെഡ്യൂളും ചാർട്ടും ആവശ്യപ്പെട്ടപ്പോൾ അവനെ എല്ലാരുടെയും മുന്നിൽ വെച്ച് മോശം വാക്കുകൾ കൊണ്ട് ശകാരിക്കുകയും ഈ സിനിമ കഴിഞ്ഞു ശെരിയാക്കാം എന്ന് ഭീഷണി മുഴക്കുകയും ചെയ്തു. ഷോട്ട് റെഡിയാണെന്നു എന്നെ വിളിച്ചു വരുത്തിയതിന് ശേഷം ആണ് അവർ ലൈറ്റ് അപ്പ് തുടങ്ങുന്നത്. കഴിഞ്ഞ രണ്ടുദിവസങ്ങളായി ഉറങ്ങാൻ പോലും അനുവദിക്കതെ തുടർച്ചയായി ചിത്രീകരണം നടത്തുകയായിരുന്നു. ഒരു മനുഷ്യൻ ശരാശരി 8 മുതൽ 10 മണിക്കൂർ വരെ ആണ് ജോലി ചെയ്യാറുള്ളത് ഈ കഴിഞ്ഞ ദിവസങ്ങളിൽ 10 മുതൽ 16 മണിക്കുർ വരെ ആണ് ഈ സിനിമക് വേണ്ടി ഞാൻ സഹകരിച്ചു കൊണ്ടിരിക്കുന്നത്. ഒരു യുവാവിന്റെ ജീവിതത്തിലെ സംഘീര്ണമായ നാലു
കാലഘട്ടങ്ങളാണ് ഞാൻ ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. ഞാൻ ചെയ്തു കൊണ്ടിരിക്കുന്നത് ഒരു ആർട്ട് ഫോം ആണ് അല്ലാതെ യാന്ദ്രികമായി ചെയ്യാൻ പറ്റുന്ന ഒന്നല്ല. എന്റെ മനഃസാന്നിധ്യത്തിനു ഏകാകൃതിക്കും കോട്ടം തട്ടുന്ന തരത്തിലാണ് ശരത്തിന്റെ സമീപനം.
എന്നിലെ കലാകാരന് അതു സഹിക്കാവുന്നതിലും അപ്പുറമാണ്. ഈ സിനിമയുടെ അണിയറ പ്രവർത്തകർ ആസൂത്രണം ചെയ്തതിനേക്കാൾ കൂടുതൽ സീനുകൾ ഞാൻ കഴിഞ്ഞ ദിവസങ്ങളിൽ ആയി ചെയ്തു തീർത്തിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ആയി 8 സീനുകൾ ഞാൻ ചെയ്തു തീർത്തിട്ടുണ്ട്. സംഗീർണമായ അഭിനയ മുഹൂർത്തം ആവശ്യമായ സീനുകൾ ആയിരുന്നു അതെല്ലാം. ഇത്രയും സഹകരിച്ചു പ്രവർത്തിച്ച എന്നോട്. ഇന്നലെ രവിലെ കൂടി ശരതത് വളരെ മോശമായി ആണ് പെരുമാറിയത്. കലയും ആത്മാഭിമാനവും പണയം വെച്ചു കൊണ്ട് മുന്നോട്ടു പോകാൻ എനിക്ക് കഴിയില്ല. എനിക്കു ലഭിക്കുന്ന കഥാപാത്രങ്ങൾ എത്രയും നന്നായി ചെയ്യാൻ സാധിക്കുമോ അത്രയും നന്നായി ചെയ്യുവാൻ ശ്രമിക്കുന്ന ഒരു കലാകാരനാണ് ഞാൻ. ഈ കഴിഞ്ഞ വർഷങ്ങളിലായി ഒരുപിടി നല്ല സിനിമകളുടെ ഭാഗം ആകാൻ കഴിഞു.
ഈ സിനിമകളുടെ സംവിധായകരും നിർമ്മാതാക്കളും എന്റെ കാര്യത്തിൽ സന്തുഷ്ടരാണ് എനിക്കു ഉണ്ടായിട്ടുള്ള ഈ മാനസിക സംഘർഷം ബഹുമാനപെട്ട നിർമാതാക്കളുടെ സംഘടനയിലെ ഭാരവാഹികളും ഞാനും കൂടി അംഗമായ മലയാളം സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ഭാരവാഹികളും മനസിലാക്കി എനിക്ക് വേണ്ട ശക്തമായ സഹകരണം തരണമെന്ന് അഭ്യർത്ഥിക്കുന്നു. ഞാനും നിങ്ങളിൽ ഒരുവൻ ആണ്. ഞാൻ ആരുടെയും അടിമയല്ല ഞാനും ഒരു മനുഷ്യനാണ്. “സത്യമേവ ജയതേ”
ജോബി ജോര്‍ജില്‍ നിന്നും വധഭീഷണിയുണ്ടെന്ന് ആരോപിച്ച് ഷെയ്ന്‍ സോഷ്യല്‍മീഡിയ വഴി പുറത്തുവിട്ട വിഡിയോ ആയിരുന്നു വിവാദമായത്. കുര്‍ബാനി സിനിമയ്ക്കായി പിന്നിലെ മുടി വെട്ടിയതിന് പിന്നാലെയായിരുന്നു ഭീഷണി മുഴക്കിയതെന്നും ഷെയ്ന്‍ ആരോപിച്ചു. വിഡിയോ വൈറലായതോടെ ജോബി ജോര്‍ജ് ആരോപണം നിഷേധിച്ച് കൊച്ചിയില്‍ വാര്‍ത്താ സമ്മേളനവും വിളിച്ചിരുന്നു. പിന്നാലെയാണ് അമ്മയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഇടപൈട്ട് പ്രശ്‌നം പരിഹരിച്ചത്.
ജഗതിയുടെ മകള്‍ ശ്രീലക്ഷ്മിയുടെ വിവഹവാര്‍ത്ത സോഷ്്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ജഗതി വിവാഹത്തില്‍ പങ്കെടുത്തിരുന്നില്ല. ജഗതി ശ്രീകുമാറിന്റെ ആരോഗ്യത്തേകുറിച്ചും കുടുംബത്തെക്കുറിച്ചും അദ്ദേഹത്തിന്റെ മകളുടെ ഭര്‍ത്താവ് ഷോണിന്റെ പിതാവുകൂടിയാ പി.സി ജോര്‍ജ് മുമ്പ് പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
ഇനി ജഗതിയേ തിരികെ കിട്ടും എന്ന വിശ്വാസം ഇല്ല. ഒരു വശം പൂര്‍ണ്ണമായി തളര്‍ന്നു പോയി എന്നാണ് പി.സി ജോര്‍ജ് പറയുന്നത്.
ശ്രീലക്ഷ്മി ജഗതിയുടെ മകളോ എന്നു ചോദിച്ചപ്പോള്‍ എനിക്കറിയില്ല എന്നായിരുന്നു പി.സി ജോര്‍ജിന്റെ മറുപടി.
എന്റെ ഒരു വിശാസം..ജഗതിയൊക്കെ..സിനിമാ നടന്മാരല്ലേ…ലോല ഹൃദയരാണല്ലോ..എവിടെയൊക്കെ മക്കള്‍ ഉണ്ടെന്ന് ആര്‍ക്കറിയാം..
ചോദ്യം: അപ്പോള്‍ ഇതുപോലുള്ള പല സിനിമാ നടന്മാര്‍ക്കും ഇങ്ങിനെ…
പി.സി ജോര്‍ജ്…കാണാം…ഉണ്ടാകാം…ഞാന്‍ അതില്‍ ഇടപെടുന്നില്ല
ചോദ്യം:..അതിനു തെളിവുകള്‍ ഉണ്ടോ
പി.സി ജോര്‍ജ്: ഇല്ല…ഉണ്ടേലും ഇല്ലേലും പറയാന്‍ ഉദ്ദേശിക്കുന്നില്ല..
ആ കുട്ടിക്ക് ജഗതിയുടെ സ്വത്തുക്കള്‍ വീതം വയ്ച് പോകുമോ എന്ന ഭയം മൂലമല്ലേ എന്ന ചോദ്യത്തിനു .. എന്ത് വൃത്തികേടാ ആ സ്ത്രീ പറയുന്നത് എന്ന് ജഗതിയുടെ മകള്‍ ശ്രീക്ഷമിയേ ഉദ്ദേശിച്ച് പി.സി ജോര്‍ജ് പറഞ്ഞു.
പി.സി പറയുന്നത് ഇങ്ങിനെ..
ഞാന്‍ ഈ വിവരം ജഗതിയുടെ ഭാര്യയോട് ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു..ശ്രീലക്ഷ്മി ജഗതിയുടെ മകളാണെന്ന് അറിയാം..പക്ഷേ ഞങ്ങള്‍ ഇവിടെ കേറ്റില്ല. ജഗതിയുടെ സ്വത്തിന്റെ ഒരു വീതം ആ കുട്ടിക്ക് കൊടുത്തതായി കണക്ക് അവര്‍ പറയുന്നുണ്ട്. പിന്നെ എന്ത് കിട്ടിയില്ല എന്നാണ് പറയുന്നത്?
എന്റെ മകന്‍ അവിടുത്തേ പെണ്ണിനേ കെട്ടീന്നേ ഉള്ളു..ഒരു രൂപയും വാങ്ങിയിട്ടില്ല.ഒരു പൈസ സ്ത്രീധനം വാങ്ങിയിട്ടില്ല. വീട്ടില്‍ വന്നപ്പോള്‍ ഞാന്‍ ജഗതിയോട് പറഞ്ഞു..ഇങ്ങോട്ട് പണവും കൊണ്ട് വരണ്ട..എന്റെ മകന് ഇഷ്ടമാണേല്‍ നിങ്ങളുടെ മകളേ കെട്ടും..എന്തായാലും എന്തും തുറന്ന് പറയുന്ന പി.സിയുടെ ഈ വാക്കുകള്‍ വല്ല കുടുംബ കലഹവും ഉണ്ടാക്കുമോ? ജോര്‍ജ് ഗൗരവത്തില്‍ മനസു തുറക്കുമ്പോള്‍ പലതും ഒളിപ്പിക്കുന്ന ഒരു രാഷ്ട്രീയക്കാരനല്ലയെന്നും ഒരു ഓൺലൈൻ മാധ്യമം പറയുന്നു
ചാള മേരി എന്ന ഹാസ്യകഥാപാത്രത്തിലൂടെ മലയാളികളുടെ മനസില്‍ ചേക്കേറിയ നടി മോളി കണ്ണമാലി ഹൃദയ സംബന്ധമായ അസുഖം ബാധിച്ചതിനെത്തുടർന്ന് ശസ്ത്രക്രിയയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടിലാണ്. ഹൃദയസംബന്ധമായ അസുഖം കാരണം കുറേ കാലമായി മോളി ചേച്ചി ജോലിക്ക് പോയിട്ട്.
മക്കള്‍ക്കും സഹായിക്കാനുള്ള ധനസ്ഥിതിയില്ലാത്തതിനാല്‍ മരുന്ന് വാങ്ങാന്‍ പോലുമുള്ള പണം മോളിയുടെ കൈയ്യിലില്ല. അയല്‍വാസി കടം നല്‍കിയ പണം കൊണ്ടാണ് മരുന്ന് വാങ്ങുന്നതെന്ന് വിതുമ്പിക്കൊണ്ട് മോളി കണ്ണമാലി പറയുന്നു. സുമനസുകളുടെ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നടി ഇപ്പോൾ.
തന്റെ ഫോട്ടോ പകര്‍ത്താന്‍ തിരക്ക് പിടിച്ച ഫോട്ടോഗ്രാഫര്‍മാരെ കണ്ട് പൊട്ടിത്തെറിച്ച് ജയ ബച്ചന്‍. ”നിങ്ങള്‍ക്ക് മാന്യതയുണ്ടോ? സാഹചര്യം എന്താണെന്നു ചിന്തിക്കുന്നുണ്ടോ? ഇതുപോലൊരു സാഹചര്യം നിങ്ങളുടെ വീട്ടിലാണ് ഉണ്ടാകുന്നതെങ്കില്‍ നിങ്ങളെങ്ങനെയാണ് പ്രതികരിക്കുക എന്നതെനിക്ക് കാണണം”- ജയ ബച്ചന്‍ ഫോട്ടോഗ്രാഫര്‍മാരോട് പറഞ്ഞു. തുടര്‍ന്ന് ശ്വേതയെയും കൂട്ടി ജയ കാറില്‍ കയറി പോകുകയായിരുന്നു. ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുടെ അച്ഛന്റെ നിര്യാണത്തെത്തുടര്‍ന്ന് മുംബൈയിലെ അവരുടെ വസതിയില്‍ മകള്‍ ശ്വേത ബച്ചന്‍ നന്ദയ്ക്കൊപ്പം എത്തിയതായിരുന്നു ജയ ബച്ചന്‍. മൃതദേഹം കണ്ടതിനുശേഷം വീട്ടില്‍നിന്ന് പുറത്ത് ഇറങ്ങി വരുമ്പോളാണ് കൂടിനിന്ന ഫോട്ടോഗ്രാഫര്‍മാരെ കണ്ടത്.
താന്‍ മരിച്ചു പോയെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച വ്യാജവാര്‍ത്തകളോട് പ്രതികരിച്ച് സലിം കുമാര്‍. പതിനഞ്ചോളം പ്രാവശ്യം താന്‍ മരിച്ചു പോയിട്ടുണ്ടെന്നും സോഷ്യല്‍ മീഡിയയിലൂടെ ആളുകള്‍ തന്റെ പതിനാറടിയന്തിരം വരെ നടത്തിയെന്നും സലിം കുമാര്‍ പറഞ്ഞു. ചങ്ങനാശേരി എസ്.ബി കോളജില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു സലിം കുമാറിന്റെ പ്രതികരണം.
‘എനിക്കൊരു അസുഖം പിടിച്ചപ്പോള്‍ വാട്ട്‌സാപ്പിലൂടെയും ഫെയ്‌സ്ബുക്കിലൂടെയും ആളുകള്‍ എന്റെ പതിനാറടിയന്തിരം നടത്തി. അങ്ങനെ സ്വന്തം മരണം കണ്ടു കണ്ണു തള്ളിപ്പോയ ഒരാളാണ് ഞാന്‍. അല്‍ സലിം കുമാര്‍! എന്തിനു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്ന് എനിക്കറിയില്ല. വല്ലവരെയും കൊല്ലുമ്പോള്‍ ഭയങ്കരമായ ഒരു സുഖം നാം അനുഭവിക്കുന്നു. അന്യന്റെ ദുഃഖത്തില്‍ ഒരു സുഖം. ആളുകള്‍ ഞാന്‍ മരിച്ചെന്നു പറഞ്ഞത്, ഞാന്‍ നല്ല ബോധത്തോടെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ കിടക്കുമ്പോഴാണ്. എന്തു ചെറിയ ചുമ വന്നാലും എന്നെ ഐസിയുവില്‍ കയറ്റും. നല്ല ട്രീന്റ്‌മെന്റ് കിട്ടും. അതല്ലാതെ വേറെ പ്രശ്‌നമൊന്നുമില്ല. തൊട്ടടുത്തു കിടക്കുന്ന എനിക്ക് പരിചയമില്ലാത്ത ഒരുപാടു ആളുകള്‍ പടക്കം പൊട്ടുന്ന പോലെ മരിച്ചു പോകുന്നു. ഞാന്‍ അവിടെ എണീറ്റു കിടക്കുകയാണ്. കയ്യെത്തും ദൂരത്ത് മരണം നില്‍ക്കുകയാണ്. ഒരിക്കല്‍ ഞാനും ഇങ്ങനെ പോകേണ്ട ആളാണ് എന്ന് എനിക്കറിയാം.’
‘നമുക്കൊപ്പം ആരുമില്ല. നമ്മള്‍ അവിടെ ഒറ്റയ്ക്കാണ്. നമുക്ക് പരിചിതമല്ലാത്ത വെളുത്ത വസ്ത്രം ധരിച്ച മാലാഖമാരും ഡോക്ടര്‍മാരും മാത്രം. വേറെ ആരുമില്ല. നമ്മളോടു ഷെയര്‍ ഇട്ട് അടിച്ചവരില്ല. ഒരു പടിക്കപ്പുറത്ത് ഭാര്യയോ അച്ഛനോ അമ്മയോ ഒക്കെ ഇരിപ്പുണ്ടാകും. പക്ഷെ, അവര്‍ക്ക് നമ്മുടെ അടുത്തേക്ക് വരാന്‍ പറ്റില്ല. അന്നു ഞാന്‍ അവസാനിപ്പിച്ചതാണ് മനസ്സില്‍ എന്തെങ്കിലുമൊക്കെ ദുഷ്ടതകളുണ്ടെങ്കില്‍ അതെല്ലാം. നല്ലവനാകാനുള്ള തുടക്കം അവിടെ നിന്നാണ്.’ സലിം കുമാര്‍ പറഞ്ഞു.
സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ബിജു മേനോന് അപകടം. പൃഥ്വിരാജ് നായകനായെത്തുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് സംഭവം. വാഹനം കത്തിക്കുന്ന രംഗം ചിത്രീകരിക്കുമ്പോഴാണ് അപകടം. ബിജുമേനോന് പൊള്ളലേല്‍ക്കുകയായിരുന്നു.
അട്ടപ്പാടി കോട്ടത്തറയില്‍ വച്ചായിരുന്നു സിനിമാ ചിത്രീകരണം.കാലിലും കൈയ്യിലും നേരിയ പൊള്ളലേറ്റിട്ടുണ്ട്. എന്നാല്‍ പേടിക്കാനൊന്നുമില്ലെന്നാണ് വിവരം. താരത്തിന് വൈദ്യസഹായം നല്‍കിയതിന് ശേഷം ഷൂട്ടിങ് തുടര്‍ന്നെന്ന് സിനിമയുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
അനാര്‍ക്കലി എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജും ബിജുമേനോനും ഒന്നിക്കുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. അനാര്‍ക്കലി സംവിധാനം ചെയ്ത സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി തന്നെയാണ് ഈ ചിത്രവും ഒരുക്കുന്നത്.
മിമിക്രി കലാവേദികളിലൂടെ ഒരുകാലത്ത് എല്ലാവരെയും ചിരിപ്പിച്ച കലാകാരനാണ് രാജീവ് കളമശ്ശേരി. എ കെ ആന്റണിയായും വെള്ളാപ്പള്ളി നടേശനായും ഒ രാജഗോപാലായും അനുകരണത്തിലൂടെ കയ്യടി നേടിയ രാജീവിന്റെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണ്. ഇന്ന് രോഗത്തോടും ജീവിതത്തോടും മല്ലിട്ട് കഴിയുകയാണ് ഈ കലാകാരൻ. ഇനി ചിരിക്കണമെങ്കിലും ചിരിപ്പിക്കണമെങ്കിലും അടിയന്തിരമായ ആൽജിയോപ്ലാസ്റ്റി ചെയ്യണം. അഞ്ച് പെൺകുട്ടികളുടെ പിതാവ് കൂടിയായ രാജീവിന് സഹായം അഭ്യർഥിച്ച് ഫെയ്സ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുകയാണ് നിർമാതാവ് ശാന്തിവിള ദിനേശ്.
ഫെയ്സ്ബുക്ക് പോസ്റ്റ് കാണാം: രാജീവ് കളമശ്ശേരിയെ അറിയാത്ത മലയാളിയുണ്ടാവില്ല……. കഴിഞ്ഞ 26 വർഷമായി ഏകെ ആന്റണിയേയും, വെള്ളാപ്പള്ളി നടേശനയും, ഒ രാജഗോപാലിനേയും വേദികളിൽ അവരെപ്പോലും അതിശയിപ്പിക്കുന്ന പ്രകടനം നടത്തുന്ന ആളാണ് രാജീവ്…..!
പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന രാജീവിന്റെ സ്വകാര്യ ജീവിതം അത്ര സന്തോഷകരമല്ല…… പൊട്ടിച്ചിരിപ്പിച്ചവരുടെയൊന്നും സ്വകാര്യ ജീവിതം ഒരിക്കലും സന്തോഷപ്രദമായിരുന്നില്ല എന്നത് ചരിത്ര സത്യം……!
രാജീവിന് പറക്കമുറ്റാത്ത അഞ്ച് പെൺകുട്ടികളാണ്…… പെൺകുട്ടികളല്ല ……. പെൺകുഞ്ഞുങ്ങൾ ……!
രാജീവിന്റേതല്ലാത്ത കാരണത്താൽ പിരിഞ്ഞ ആദ്യഭാര്യ മൂന്നു കുഞ്ഞുങ്ങളെ നൽകിപ്പോയി…… അവരെ നോക്കാൻ വന്ന രണ്ടാംഭാര്യയിൽ രണ്ട്…..!
പെട്ടന്നാണ് രാജീവ് രോഗിയായി മാറിയത്…… സുഹൃത്തുക്കൾ ഒരു പാട് സഹായിച്ചു….. ഭേദമായി വന്നതാണ്…. ഇപ്പോഴിതാ ഹൃദയം പിണങ്ങി…. കൊച്ചിയിലെ Renai Medicity യിൽ കാർഡിയോളജി ചീഫ് ഡോക്ടർ വിനോദിന്റെ ചികിത്സയിലായി.
അടിയന്തിരമായി ആഞ്ജിയോപ്ളാസ്റ്റി ചെയ്യണം …….
സുഹൃത്തുക്കളായ പട്ടണം റഷീദും, കലാഭവൻ റഹ്മാനും ഒക്കെ അതിനായുള്ള ഓട്ടത്തിലുമാണ്……
ഏകെ ആന്റണി, ഹൈബി ഈഡൻ മുതലായവരെ വിളിച്ച് സഹായം ചോദിച്ചു….. ചെയ്യാം എന്ന മറുപടിയും വന്നു….. മന്ത്രി ഏകെ ബാലനുമായും നല്ല ബന്ധമായിരുന്നു രാജീവിന്……..
ശ്രമങ്ങൾ തുടരാം……
രാജീവിനെ സ്നേഹിക്കുന്നവർ ചെറിയ തുകകൾഎങ്കിലും നൽകണം ഈ അവസരത്തിൽ …… ഒന്നുമില്ലേലും നമ്മളെ കുറേ ചിരിപ്പിച്ചവനല്ലേ…….
ബാങ്ക് അക്കൗണ്ട് വിവരം ചുവടെയുണ്ട്……. ഉപേക്ഷ വിചാരിക്കരുത്….. ഒരു നിലാരംബ കുടുംബത്തിന്റെ രോദനം കലാകാരനെ സ്നേഹിക്കുന്ന മനസുകൾ കേൾക്കണം …….
ശാന്തിവിള ദിനേശ്.
A S Rajeev
A/c No. 10120100187644
IFSC Code FDRL0001012
Federal Bank
Kalamassery Branch
Kochi
‘മറിമായം’ എന്ന പരിപാടിയിലെ ‘ലോലിതനും’ ‘മണ്ഡോദരി’യും ജീവിതത്തില്‍ ഒന്നാവാന്‍ പോവുന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. ലോലിതനെ അവതരിപ്പിച്ച സിനിമാ സീരിയല്‍ താരമായ എസ്പി ശ്രീകുമാര്‍ ആണ് ‘മണ്ഡോദരി’യെ അവതരിപ്പിച്ച സ്‌നേഹയ്ക്ക് മിന്നു ചാര്‍ത്തുന്നത്. നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയത്. ഇപ്പോഴിതാ ആശംസകളുമായി സ്നേഹയുടെ ആദ്യ ഭർത്താവ് ദില്‍ജിത്ത് എം ദാസ് എത്തിയിരിക്കുന്നു .തങ്ങളുടെ വിവാഹസമയത്തുള്ള ചിത്രങ്ങള്‍ ചേര്‍ത്തുള്ള കമന്റുകള്‍ തന്നെ വിഷമിപ്പിച്ചുവെന്നും വിവാഹിതരാകുന്നവരെ വെറുതെ വിടണമെന്നും ദില്‍ജിത്ത് ഫേസ്ബുക്കില്‍ കുറിച്ചു.
ദില്‍ജിത്ത് എം ദാസിന്റെ ഫേസ്ബുക്ക് കുറിപ്പ്
‘വിവാഹിതരാവുന്നു’ എന്ന വാര്‍ത്ത എപ്പോഴും സന്തോഷം നല്‍കുന്ന ഒന്നാണ്. ഇന്നലെയും അത് തന്നെയാണ് ഉണ്ടായിട്ടുള്ളതും. ഒരിക്കല്‍ വിവാഹിതരായ രണ്ടുപേര്‍, വിവാഹ മോചിതരാവുന്നത്, അങ്ങനെ ഒന്നിച്ചു പോയാല്‍ അത് ആ രണ്ടു വ്യക്തികളുടെയും ഇനിയുള്ള ജീവിതത്തെ ബാധിക്കും എന്നുള്ളത് കൊണ്ടാണ്. അത് വ്യക്തമായി മനസിലാക്കി, പരസ്പര സമ്മതത്തോടെ വിവാഹ മോചിതരായി ഇപ്പോഴും നല്ല സുഹൃത്തുക്കളായി കഴിയുന്നവരാണ് ഞാനും സ്‌നേഹയും.
സ്‌നേഹ വിവാഹിതയാവുന്നു എന്നത് ഒരു നല്ല തീരുമാനം ആയതുകൊണ്ടും അതെനിക്ക് നേരത്തേ അറിയുന്ന കാര്യമായതിനാലും, ഇന്നലെ അത് officially declare ചെയ്തപ്പോള്‍.. എല്ലാ തരത്തിലും സന്തോഷം നല്‍കുന്ന വാര്‍ത്ത തന്നെ ആയിരുന്നു. പക്ഷേ, ഞങ്ങളുടെ വിവാഹ സമയത്തുള്ള ചിത്രങ്ങള്‍ ചേര്‍ത്ത്, ആ വാര്‍ത്തകള്‍ക്ക് ചുവട്ടില്‍ വന്ന കമന്റുകള്‍ മാത്രമാണ് വിഷമിപ്പിച്ചിട്ടുള്ളത്.
രണ്ടു വര്‍ഷം മുന്‍പ് ഡിവോഴ്‌സ് ആയ സമയത്തു തന്നെ ‘Happily Divorced’ എന്നൊരു status ഇട്ട്, ഇത്തരം കമന്റസിലൂടെ ആനന്ദം കണ്ടെത്തുന്ന കൂട്ടര്‍ക്ക് ആഘോഷിക്കാനുള്ള അവസരം കൊടുത്തില്ല എന്നൊരു തെറ്റേ ഞങ്ങള്‍ ചെയ്തുള്ളൂ. അത് ക്ഷമിച്ച്, ഈ വിവാഹിതരാവുന്നവരെ വെറുതേ വിട്ടേക്കുക..
വിവാഹിതരാവുന്ന സ്‌നേഹാ, ശ്രീകുമാറിന്ഹൃദയം നിറഞ്ഞ ആശംസകള്‍.