ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
ഇംഗ്ലണ്ട് : 2021 ഓടെ ഇലക്ട്രോണിക് സർവീസ് ഉപയോഗിച്ചുള്ള മരുന്നു കുറിപ്പടികൾ പൂർണ്ണമായി നടപ്പിലാക്കാൻ ശുപാർശ. അടുത്ത മാസം മുതൽ മാറ്റം നിലവിൽ വരും. പ്രൈമറി കെയർ മിനിസ്റ്റർ ജോ ചർച്ചിലാണ് പദ്ധതി പ്രഖ്യാപിച്ചത്. നൂറുകണക്കിന് ഫാർമസികളും അറുപതോളം ജനറൽ പ്രാക്ടീസ് കളിലുമായി ഉപയോഗിക്കുന്ന ഇലക്ട്രോണിക് പ്രിസ്ക്രിപ്ഷൻ സർവീസ്(Eps) മുഴുവനായി ഉപയോഗത്തിൽ വരുത്താനാണ് തീരുമാനം. ഇപ്പോൾതന്നെ ഏകദേശം 70 ശതമാനത്തോളം കുറിപ്പടികൾ ഇലക്ട്രോണിക്സ് സിസ്റ്റം ഉപയോഗിച്ചാണ് നൽകിക്കൊണ്ടിരിക്കുന്നത്. ഇതിനെ സംബന്ധിച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയറിനെ വളരെ നല്ല ഫീഡ്ബാക്ക് ആണ് ലഭിച്ചിരിക്കുന്നത്.
2009 മുതൽ നിലവിലുള്ള സിസ്റ്റം ആണ് ഇത്. ഒരിക്കൽ രജിസ്റ്റർ ചെയ്യപ്പെട്ടാൽ പിന്നീട് രോഗിയുടെ മരുന്നിന്റെ വിശദാംശങ്ങൾ എല്ലാം ഇതിലൂടെ രേഖപ്പെടുത്താൻ ആവും. രോഗികൾ ആവശ്യപ്പെടുകയാണെങ്കിൽ ഒരു ഡിജിറ്റൽ ബാർകോഡ് ഉള്ള മരുന്നു ചീട്ട് പ്രിന്റ് ചെയ്യാനും ആവും. രോഗിയുടെ ഒപ്പിന് പകരം ഡിജിറ്റൽ ഒപ്പ് ആണ് ഉണ്ടാവുക. സ്പൈൻ എന്ന് പേരിട്ടിരിക്കുന്ന എൻ എച്ച് എസ് ഡേറ്റാബേസ് സിസ്റ്റത്തിലൂടെ രോഗിയുടെ വിശദാംശങ്ങൾ ശേഖരിക്കാനും, എഫിഷ്യൻസി കൂട്ടുന്നതിനും, പേപ്പർ ഉപയോഗം കുറയ്ക്കുന്നതുൾപ്പെടെ ധാരാളം ഗുണങ്ങൾ ഇതിനുണ്ട്. വിവരങ്ങൾ ശേഖരിച്ച് വയ്ക്കാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ജനറൽ ഡോക്ടർമാർക്ക് സമയം ലഭിക്കുന്നതിനോടൊപ്പം മില്യൻ കണക്കിന് പൗണ്ട് ലാഭിക്കാം എന്നാണ് ചർച്ചിൽ പറയുന്നത്. എല്ലാ കുറിപ്പടികളും പേപ്പർ രഹിതം ആക്കുന്നതിനുള്ള പ്രാരംഭ നടപടിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. രോഗികൾക്ക് കൂടുതൽ സുരക്ഷയ്ക്കുള്ള വഴി കൂടിയാണ് ഇത്. എല്ലാം ഓൺലൈൻ ആകുന്നതോടെ രോഗികളുടെ സുരക്ഷയ്ക്ക് ഉപകരിക്കുമെന്ന് എൻ എച്ച് എസ് ഡിജിറ്റൽ മെഡിസിൻ ആൻഡ് എമർജൻസി തലവനായ ഡോക്ടർ ഇയാൻ ലോറി പറഞ്ഞു.
പലപ്രശ്‌നങ്ങളുടെ പേരിൽ മലയാള സിനിമയിലെ നിരവധി താരങ്ങള്‍ക്ക് പൊലീസ് സ്റ്റേഷനുകളില്‍ കയറി ഇറങ്ങേണ്ടി വന്നിട്ടുണ്ട്. സിനിമരംഗത്തെ പല പ്രമുഖരും വിവിധ കേസുകളുമായി ബന്ധപ്പെട്ട് ജയിലിലില്‍ കിടന്നിട്ടുണ്ട്. മലയാളത്തില്‍ നിന്നും 7ഓളം നായിക,നായകന്മാരെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. അങ്ങനെയുള്ളവര്‍ ആരെല്ലാമാണെന്ന് നോക്കാം.
ശ്രീജിത്ത് രവി
പാലക്കാട് ഒറ്റപ്പാലത്തിനു സമീപം പത്തിരിപ്പാലയില്‍ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്ന പരാതിയില്‍ ശ്രീജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 2016 ഓഗസ്ത് 27നാണ് ലക്കിടിയിലെ സ്വകാര്യ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ ശ്രീജിത്തിനെതിരെ പോലീസില്‍ പരാതി നല്‍കിയത്. സിനിമയില്‍ അധികം സജീവമല്ലാത്ത നടനാണ് ശ്രീജിത്ത്.
ഷൈന്‍ ടോം ചാക്കോ
2015 ജനുവരിയില്‍ നിരോധിത ലഹരിമരുന്നായ കൊക്കെയ്‌നുമായി ഷൈനിനെയും മറ്റു 4 പേരെയും കൊച്ചിയിലെ ഒരു ഫ്‌ലാറ്റില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് അറുപത് ദിവസത്തോളം ഷൈന്‍ ജയിലില്‍ കഴിഞ്ഞു. ഇപ്പോള്‍ കൈ നിറയെ സിനിമയാണ് ഷൈനുള്ളത്.
ധന്യ മേരി വര്‍ഗീസ്
2016 ഡിസംബര്‍ 16ന് 130 കോടി രൂപയുടെ തട്ടിപ്പ്കേസുമായി ബന്ധപ്പെട്ടാണ് ധന്യയേയും ഭര്‍ത്താവിനേയും ഭര്‍ത്തൃസഹോദരനേയും കേരളാപോലീസ് നാഗര്‍കോവിലില്‍ നിന്നും അറസ്റ്റു ചെയ്തത്. നീണ്ട ഇടവേളയ്ക്ക് ശേഷം താരം ഇപ്പോള്‍ സീരിയല്‍ രംഗത്ത് സജീവമാണ്.
ദിലീപ്
സിനിമാ രംഗത്തെ പ്രമുഖയായ ഒരു നടിയെ അക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് ജനപ്രിയ നായകന്‍ ദിലിപ് ജയിലിലായത് 2017ലായിരുന്നു. മലയാള സിനിമയെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു അത്. ജൂലൈ 10ന് അറസ്റ്റ് ചെയ്ത് ജയിലിലടച്ച ദിലീപിനു ഒക്ടോബര്‍ 3നാണ് ജാമ്യം ലഭിച്ചത്. കൈ നിറയെ സിനിമയുമായി മുന്നേറുകയാണ് ദിലീപ് ഇപ്പോള്‍.
സംഗീത മോഹന്‍
മദ്യപിച്ച് പൊതുസ്ഥലത്ത് ഇറങ്ങുക മാത്രമല്ല മദ്യലഹരിയില്‍ വണ്ടിയോടിച്ച് കുഴപ്പമുണ്ടാക്കുകയും ചെയ്തിട്ടുണ്ട് സിനിമാ സീരിയല്‍ താരമായ സംഗീത മോഹന്‍. സംഭവത്തില്‍ സംഗീത മോഹനെ പോലീസ് അറസ്റ്റ് ചെയ്യുക വരെയുണ്ടായി. കൊച്ചി പാലാരിവട്ടത്തുവച്ചായിരുന്നു ആ സംഭവം. രാത്രി മദ്യപിച്ച് കാറോടിച്ച സംഗീത മറ്റൊരു വാഹനത്തില്‍ കാര്‍ കൊണ്ടിടിച്ചു. ചോദ്യം ചെയ്തവരെ ചീത്ത വിളിച്ചതോടെ പോലീസെത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ബൈജു
നഗരത്തിലെ ഒരു ക്ലബ്ബില്‍ വച്ച് വിദേശമലയാളിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തതിന് നടന്‍ ബൈജുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. തോക്ക് ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ബൈജു കുറെക്കാലം കേസുമായി നടക്കുകയും ചെയ്തിരുന്നു.
ശാലു മേനോന്‍
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് നടി ശാലു മേനോനെ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ രണ്ടാം പ്രതിയായിരുന്നു ശാലു. വിശ്വാസ വഞ്ചന, ചതി എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശാലുവിനെതിരേ കേസെടുത്തത്.
മുൻപ് ബാബു രാജും കൊലപാതക കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്
മകള്‍ മഹാലക്ഷ്മിയുടെ ചിത്രം പങ്കുവെച്ച് നടന്‍ ദിലീപ്. മകളുടെ ഒന്നാം ജന്മദിനമായിരുന്നു ഇന്നലെ. ഇതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചാണ് ദിലീപ് മകളുടെ ചിത്രം ആദ്യമായി പുറത്തുവിട്ടത്. പിറന്നാളാഘോഷത്തിനായി എടുത്ത ചിത്രമാണ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്.
‘ഒന്നാം പിറന്നാള്‍ ദിനത്തില്‍ മഹാലക്ഷ്മി അച്ഛനും,അമ്മയ്ക്കും,ചേച്ചിക്കും മുത്തശ്ശിക്കും ഒപ്പം.’ എന്ന തലക്കെട്ടോടെയാണ് ദിലീപ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19ന് ആയിരുന്നു ദിലീപ്-കാവ്യ ദമ്പതികള്‍ക്ക് മകള്‍ പിറന്നത്. എന്നാല്‍ ഇതുവരെ മകളുടെ ചിത്രം ഇരുവരും പുറത്തുവിട്ടിരുന്നില്ല. 2016 നവംബര്‍ 25നായിരുന്നു ദിലീപും കാവ്യയും വിവാഹിതരായത്.
ദിലീപ്-മഞ്ജു വാര്യര്‍ ദമ്പതികളുടെ മകളായ മീനാക്ഷിയുടെ കൈയ്യില്‍ മഹാലക്ഷ്മി ഇരിക്കുന്ന ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.
ആരാധകന്റെ കൈകളിലേക്ക് ചാടിക്കയറവേ വേദിയിൽനിന്ന് താഴേക്ക് വീണ് പ്രശസ്ത പോപ്പ് ഗായിക ലേഡി ഗാഗ. ലാസ്‌വേഗാസിൽ നടന്ന പരിപാടിക്കിടയിലുണ്ടായ സംഭവം നവമാധ്യമങ്ങളിൽ വൈറലാവുകയാണ്. ഉയർന്ന വേദിയിൽ നിന്നായിരുന്നു ആരാധകനും ഗാഗയും താഴ്ചയിലേക്ക് വീണത്.
പാടിക്കൊണ്ടിരിക്കുന്നതിനിടയിൽ ആരാധകരിലൊരാളെ ഗാഗ വേദിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് അയാൾക്കൊപ്പം ചുവടുവയ്ക്കുകയും ചെയ്തു. ഇതിനിടെ അദ്ദേഹത്തിന്റെ ശരീരത്തിലേക്ക് ചാടിക്കയറാനും ഗായിക ശ്രമം നടത്തുകയായിരുന്നു. പിന്നാലെയാണ് അപകടം സംഭവിച്ചത്. ബാലൻസ് തെറ്റി ഇരുവരും വേദിയിൽനിന്ന് താഴേക്ക് വീഴുകയായിരുന്നു.
മഹാത്മ ഗാന്ധിയുടെ 150ാം ജന്മവാര്‍ഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സിനിമ മേഖലയ്ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളില്‍ ബോളിവുഡ് താരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തി. ഷാരൂഖ് ഖാനും ആമിര്‍ ഖാനുമടക്കമുള്ള താരങ്ങളാണ് ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരം കൂടിക്കാഴ്ചയ്‌ക്കെത്തിയത്. സോനം കപൂര്‍, കങ്കണ റാണട്ട്, സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി തുടങ്ങിയവരാണ് പ്രധാനമന്ത്രിയെ കണ്ടത്. രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുമായും അദ്ദേഹത്തിന്റെ ആശയങ്ങളുമായും ബന്ധപ്പെട്ട് സിനിമകളും ടെലിവിഷന്‍ ഷോകളും മറ്റും ഒരുക്കുക എന്നത് സംബന്ധിച്ചാണ് പ്രധാനമായും ചര്‍ച്ച നടന്നത്. സര്‍ഗശേഷിയുടെ കരുത്തിനെ രാജ്യത്തിനായി ഉപയോഗിക്കേണ്ടതുണ്ട് എന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയുമായുള്ള സംഭാഷണം വളരെ ഉന്മേഷം നല്‍കുന്നതും പോസിറ്റീവ് ആയതുമായിരുന്നു എന്ന് ഷാരൂഖ് ഖാനും ആമിര്‍ ഖാനും വീഡിയോയില്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ ചിന്തകള്‍ കേള്‍ക്കാന്‍ കഴിഞ്ഞത് വളരെ സന്തോഷകരമായിരുന്നു. അദ്ദേഹം വളരെയധികം പ്രചോദനം നല്‍കുന്ന മനുഷ്യനാണെന്നും ആമിര്‍ ഖാന്‍ അഭിപ്രായപ്പെട്ടു. അതേസമയം മഹാത്മ ഗാന്ധിയെ ഇന്ത്യക്കും ലോകത്തിനും വീണ്ടും പരിചയപ്പെടുത്തേണ്ടതുണ്ട് എന്ന് ഷാരൂഖ് ഖാന്‍ പറഞ്ഞു.
It was a wonderful interaction, says @aamir_khan.
A great way to involve everyone, says @iamsrk.
Two top film personalities talk about the meeting with PM @narendramodi.
Watch this one… pic.twitter.com/hzhJsKDqsG
— PMO India (@PMOIndia) October 19, 2019
ഇത്തരത്തില്‍ ഒരു കൂട്ടായ്മയുണ്ടാക്കിയ പ്രധാനമന്ത്രിക്ക് നന്ദി പറയുന്നതായും ഷാരൂഖ് ഖാന്‍ പറഞ്ഞു. സിനിമ രംഗത്തെ കലാകാരന്മാരേയും സിനിമ ഇന്‍ഡസ്ട്രിയേും ഇത്രത്തോളം തുറന്ന സമീപനത്തോടെ കണ്ട മറ്റൊരു പ്രധാനമന്ത്രി ഉണ്ടായിട്ടില്ലെന്ന് കങ്കണ റാണട്ട് അഭിപ്രായപ്പെട്ടു.
It’s a remarkable day for us.
PM @narendramodi has given great respect to our industry.
Hear what Kangana Ranaut has to say… pic.twitter.com/Y0w6VvltV2
— PMO India (@PMOIndia) October 19, 2019
വ്യക്തിജീവിതത്തെക്കുറിച്ചും, സിനിമയെക്കുറിച്ചും വേദന നിറഞ്ഞ ഭൂതകാലത്തെക്കുറിച്ചും തുറന്നുപറഞ്ഞ് സായ്കുമാർ. പ്രമുഖ സ്ത്രീ പക്ഷ മാഗസിന് നൽകിയ അഭിമുഖത്തിലാണ് സായ്കുമാർ മനസു തുറന്നത്.
”അക്ഷരാർഥത്തിൽ ‘സീറോ’യിൽ നിന്നാണ് വീണ്ടും തുടങ്ങിയത്. അത്രയും കാലം അധ്വാനിച്ചത് അവർക്കും മോള്‍ക്കും വേണ്ടിയായിരുന്നു. മോളുടെ ഭാവി സുരക്ഷിതമാക്കേണ്ടത് അച്ഛന്‍റെ കടമയാണ്. സന്തോഷത്തോടെയാണ് എനിക്കുള്ളതെല്ലാം അവർക്ക് നൽകിയത്. പിന്നീടു മോളും എന്നെ കുറ്റപ്പെടുത്തി സംസാരിച്ചു എന്നു േകട്ടപ്പോള്‍ വലിയ വിഷമമായി. ഞാൻ തിരുത്താനും പോയില്ല. അവളുടെ വിവാഹാലോചനയും നിശ്ചയവും ഒന്നും അറിയിച്ചില്ല. ഞാനില്ലാത്ത ഒരു ദിവസം വിവാഹം ക്ഷണിക്കാൻ മോൾ ഫ്ലാറ്റിൽ വന്നു എന്ന് പറഞ്ഞറിഞ്ഞു. പിന്നീട് വാട്സ് ആപ്പില്‍ ഒരു മെസേജും വന്നു. മകളുടെ വിവാഹം അച്ഛനെ അങ്ങനെയാണല്ലോ അറിയിക്കേണ്ടത്. അതിഥികൾക്കൊപ്പം ഒരാളായി പങ്കെടുക്കേണ്ടതല്ലല്ലോ, മകളുടെ വിവാഹം. അതുകൊണ്ട് പോയില്ല”, സായ്കുമാർ പറഞ്ഞു.
സായ്കുമാറിനൊപ്പമാണ് ബിന്ദു പണിക്കരും മകൾ അരുന്ധതിയും. ബിന്ദു പണിക്കറുടെ ആദ്യവിവാഹത്തിലെ മകളാണ് അരുന്ധതി. അരുന്ധതിയുടെ അച്ഛൻ 2003ലാണ് മരിക്കുന്നത്. 2009ലായിരുന്നു സായ്കുമാറും ബിന്ദു പണിക്കറും വിവാഹിതരായത്.
നാടകനടിയും ഗായികയുമായിരുന്ന കൊല്ലം സ്വദേശിനി പ്രസന്നകുമാരിയെയാണ് സായികുമാർ ആദ്യം വിവാഹം കഴിച്ചത്. 1986 ലായിരുന്നു വിവാഹം. പഴയകാല നാടക നടിയായ സരസ്വതിയമ്മയുടെ മകളാണ് പ്രസന്ന കുമാരി. പ്രൊഫഷണല്‍ നാടകങ്ങളില്‍ അഭിനയിക്കുന്ന കാലത്താണ് പ്രസന്നകുമാരിയുമായി സായ്കുമാര്‍ അടുക്കുന്നത്. ആ പ്രണയം വിവാഹത്തിലെത്തുകയായിരുന്നു. വൈഷ്ണവിയാണ് മകൾ.
എട്ടു സംവിധായകര്‍ ചേര്‍ന്ന് ഒരുക്കുന്ന പുതിയ മലയാള ചിത്രമാണ് വട്ടമേശ സമ്മേളനം. എട്ടു കഥകള്‍ പറയുന്ന എട്ടു ചിത്രങ്ങള്‍ ചേര്‍ത്ത് ഒരുക്കിയ ഒറ്റ സിനിമയായ വട്ടമേശ സമ്മേളനം പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. അമരേന്ദ്രന്‍ ബൈജു ആണ് ഈ എട്ടു ചിത്രങ്ങളുടെയും നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നതു. സംവിധാന കൂട്ടായ്മയില്‍ ഒരുങ്ങുന്ന ഈ ചിത്രം ഈ വര്‍ഷം തന്നെ റിലീസ് ചെയ്യുമെന്നാണ് ചിത്രത്തിന്റെ രസകരമായ ട്രയിലറിലൂടെ പറയുന്നത്. യുവ സംവിധായകനും അഭിനേതാവുമായ ജൂഡ് ആന്റണി ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിന് ഇടയിൽ വട്ടമേശ സമ്മേളനം എന്നാ ചിത്രത്തെ കുറിച്ച് പറഞ്ഞുകൊണ്ട് ക്ഷുഭിതനാവുകയുണ്ടായി.
വട്ടമേശസമ്മേളനം എന്ന ചിത്രത്തിൽ തന്നെ വെറും മോശമായിട്ടാണ് അവർ ചിത്രീകരിച്ചതെന്നും ആ സിനിമയെ കുറിച്ച് നമുക്ക് സംസാരിക്കേണ്ട എന്നും എന്തിനാണ് നിങ്ങൾ ആ സിനിമയെ കുറിച്ച് എന്നോട് ചോദിക്കുന്നത് എന്നും പറഞ്ഞുകൊണ്ട് അദ്ദേഹം അവതാരികയോട് പൊട്ടിത്തെറിക്കുകയായിരുന്നു. അവതാരിക പലതവണ അദ്ദേഹത്തെ ശാന്തരാക്കാൻ ശ്രമിച്ചിട്ടും അദ്ദേഹം നിരവധി ആരോപണങ്ങൾ വട്ടമേശ സമ്മേളനത്തിന്റെ അണിയറ പ്രവർത്തകർക്കെതിരെയും മറ്റും ഉന്നയിച്ചുകൊണ്ടിരിക്കുന്നു. ഓം ശാന്തി ഓശാന, ഒരു മുത്തശ്ശി ഗദ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ജൂഡ് ആന്റണി. പിന്നീട് നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ കൈകാര്യം ചെയ്ത മലയാള സിനിമയിൽ സജീവമായി തുടരുന്ന ജോസ് ആന്റണി പ്രേക്ഷകർക്ക് സുപരിചിതനാണ്.
മാറ്റത്തിന്റെ പാതയിൽ മാതൃകയായിട്ടുള്ള മലയാള സിനിമ വീണ്ടും മറ്റൊരു വിപ്ലവ ചരിത്രം കുറിക്കുകയാണ്. നിരവധി സംവിധായകരുടെ കൂട്ടായ്മയിൽ പുറത്തിറങ്ങുന്ന ഒരു സിനിമ. മുൻപും മലയാളത്തിൽ ഇത്തരം സിനിമകൾ കണ്ടിട്ടുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമായി മറ്റൊരു ചിത്രം കൂടി എത്തുകയാണ്. എട്ടു സംവിധായകർ ചേർന്ന് ഒരുക്കുന്ന പുതിയ മലയാള ചിത്രമാണ് വട്ടമേശ സമ്മേളനം. എട്ടു കഥകൾ പറയുന്ന എട്ടു ചെറു സിനിമകൾ കൂട്ടിച്ചേർത്താണ് വട്ടമേശ സമ്മേളനം എന്ന സിനിമ ഒരുങ്ങുന്നത്. അമരേന്ദ്ര ബൈജു നിർമ്മാണം നിർവ്വഹിച്ചിട്ടുള്ള ഈ ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. ‘മലയാളം കണ്ട ഏറ്റവും മോശപ്പെട്ട പടത്തിന്‍റെ മോശപ്പെട്ട ട്രെയിലര്‍’ എന്ന ടാഗ്‌ലൈനോടെ എത്തിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്.
ഹോംലി മീൽസ് എന്ന ചിത്രത്തിലെ നായകനായി പ്രേക്ഷകരെ രസിപ്പിച്ച വിപിന്‍ ആറ്റ്ലിയാണ് ആക്ഷേപ ഹാസ്യരൂപത്തിലുള്ള വട്ടമേശ സമ്മേളനം എന്ന ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. സമകാലിക രാഷ്ട്രീയ സിനിമ സാംസ്കാരിക മേഖലകളിൽ നടമാടിയ പ്രശ്നങ്ങൾ എല്ലാം ചിത്രത്തിലെ ട്രെയിലറിൽ ഹാസ്യ രൂപത്തിൽ വിമർശിക്കുന്നുണ്ട്. വിപിൻ ആറ്റ്‌ലിയുടെ ‘പർർ’, വിജീഷ് എ.സി.യുടെ ‘സൂപ്പർ ഹീറോ’, സൂരജ് തോമസിന്‍റെ ‘അപ്പു’, സാഗർ വി.എ.യുടെ ‘ദൈവം നമ്മോടു കൂടെ’, ആന്‍റോ ദേവസ്യയുടെ ‘മേരി’, അനിൽ ഗോപിനാഥിന്‍റെ ‘ടൈം’, അജു കുഴിമലയുടെ ‘കൂട്ടായി ആരായി’, നൗഫാസ് നൗഷാദിന്‍റെ ‘മാനിയാക്ക്’ എന്നീ ചിത്രങ്ങളാണ് ‘വട്ടമേശസമ്മേളന‘ത്തിലുള്ളത്. തീർത്തും വ്യത്യസ്തമായ ചിത്രത്തിന്റെ സിനിമ ഭാഷ്യം ഒരു പരീക്ഷണ ചിത്രമാണ് വട്ടമേശസമ്മേളനം എന്ന് തെളിയിക്കുന്നു. ട്രെയിലനു നൽകാൻ കഴിഞ്ഞിരിക്കുന്ന ആസ്വാദനം ഈ ചിത്രത്തിനും നൽകാൻ കഴിഞ്ഞാൽ പ്രേക്ഷകർ ചിത്രം ഏറ്റെടുക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
ഷെയിന്‍ നിഗത്തെ നിര്‍മാതാവ് ജോബി ജോർജ് ഭീഷണിപ്പെടുത്തിയെന്ന പരാതി അമ്മയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച ചർച്ച ചെയ്തു പരിഹരിക്കുമെന്നു സെക്രട്ടറി ഇടവേള ബാബു. രണ്ടുപേരും വിഷയം പക്വതയോടെ കൈകാര്യം ചെയ്യേണ്ടതായിരുന്നു. സിനിമയിലെ പുതിയ തലമുറയ്ക്ക് പൊതുവെ പക്വത കുറവാണെന്നതിന്‍റെ തെളിവാണ് ഈ സംഭവമെന്നും ഇടവേള ബാബു ദുബായിൽ പറഞ്ഞു.
താന്‍ തലമുടിയില്‍ വരുത്തിയ മാറ്റത്തെത്തുടര്‍ന്ന് ജോബി ജോര്‍ജ് ഭീഷണിപ്പെടുത്തിയെന്ന് ഷെയിനും സിനിമയ്ക്കായി ഉണ്ടാക്കിയ കരാര്‍ ഷെയിന്‍ ലംഘിച്ചെന്ന് ജോബിയും ആരോപിച്ചു. ജോബി ജോര്‍ജ് നിര്‍മിക്കുന്ന വെയില്‍ എന്ന ചിത്രത്തിലെ നായകനാണ് ഷെയിന്‍. മറ്റൊരു ചിത്രത്തിനായി ഷെയിന്‍ തലമുടിയില്‍വരുത്തിയ മാറ്റത്തെത്തുടര്‍ന്ന് നിര്‍മാതാവ് ഭീഷണിപ്പെടുത്തിയെന്നാണ് ഷെയിനിന്‍റെ പരാതി. ഇന്‍സ്റ്റഗ്രാമില്‍ ഈ ആരോപണം നടത്തിയതിനുപിന്നാലെ ജോബി ജോര്‍ജ് തന്നെ വിളിച്ചതിന്റെ ശബ്ദരേഖയും ഷെയിന്‍ പുറത്തുവിട്ടു.
ആരോപണം ജോബി ജോര്‍ജ് നിഷേധിച്ചു. സിനിമയ്ക്കായി ഉണ്ടാക്കിയ കരാര്‍ ഷെയ്‍്‍ന്‍ നിഗം ലംഘിച്ചുവെന്നും തന്‍റെ സിനിമ പൂര്‍ത്തിയാക്കിയിട്ടേ താടിയും മുടിയും വെട്ടാവൂ എന്നായിരുന്നു കരാറെന്നും ജോബി തിരിച്ചടിച്ചു. 30 ലക്ഷം രൂപ പ്രതിഫലംപറഞ്ഞശേഷം 40 ലക്ഷംരൂപ ഷെയിന്‍ ആവശ്യപ്പെട്ടു. ഷെയിനിനെ നിയന്ത്രിക്കുന്നത് മറ്റ് പലതുമാണ്. ഇപ്പോള്‍ താനത് പുറത്തുപറയുന്നില്ല. ഷെയിന്‍ സഹകരിച്ചില്ലെങ്കില്‍ നിയമനടപടിയിലേക്ക് കടക്കുമെന്നും ജോബി കൊച്ചിയില്‍ പറഞ്ഞു.
‘ടാര്‍സന്‍’ സിനിമയിലെ നായകന്‍ റോണ്‍ എലീയുടെ മകൻ അമ്മയെ വെടിവെച്ചു കൊന്നു. പൊലീസുമായി നടന്ന ഏറ്റുമുട്ടിലിൽ മകനെയും പൊലീസ് വെടിവെച്ചു കൊന്നു. ലോകപ്രശ്സ്ത സിനിമയായ ടാർസൻ എന്ന സിനിമയിലൂടെ പ്രസിദ്ധനാണ് റോണ്‍ എലീയുടെ ഭാര്യ വലേറി ലന്‍ഡീനാണ് (62) മകന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. അമ്മയെ കൊലപ്പെടുത്തിയ മകന്‍ കാമറണിനെ (30) പിടിക്കാൻ പൊലീസ് എത്തിയപ്പോഴാണ് ഇയാൾ പൊലീസുകാരെ വെടിവെച്ചത്.
ഇതോടെ പൊലീസും തിരികെ വെടിവെച്ചു. ഏറ്റുമുട്ടലിൽ കാമറൺ കൊല്ലപ്പെട്ടു. കാലിഫോര്‍ണിയയിലെ ഇവരുടെ വീട്ടില്‍ വച്ചാണ് കൊലപാതകം നടന്നത്.
റോണ്‍ ഏലി-വലേറി ദമ്പതികളുടെ മൂന്ന് മക്കളില്‍ ഇളയ മകനാണ് കാമറണ്‍. 1960കളില്‍ പുറത്തിറങ്ങിയ ടാര്‍സന്‍ ടിവി പരമ്പരകളിലൂടെയാണ് റോണ്‍ ഏലി പ്രശസ്തിയിലേക്കുയരുന്നത്. റോണ്‍ ഏലിയാണ് ടാര്‍സനായി വേഷമിട്ടത്.
ഏതാനും വർഷങ്ങൾക്ക് മുൻപ് യുകെയിലെ ബിസിനസ് രംഗത്ത് സജീവമായിരുന്ന നിർമാതാവ് ജോബി ജോർജ് ഇന്ന് തന്റെ ഭാഗം ന്യായികരിച്ചുകൊണ്ട് രംഗത്ത് വന്നു . 30 ലക്ഷം രൂപയാണ് ചിത്രത്തിനായി ഷെയ്‍ൻ ചോദിച്ച പ്രതിഫലമെന്നും പിന്നീട് ചിത്രീകരണം തുടങ്ങിയപ്പോൾ അത് 40 ലക്ഷമാക്കിയെന്നും ജോബി പറയുന്നു. ഒരിക്കലും വധ ഭീഷണി മുഴക്കിയിട്ടില്ല. തന്റെ അവസ്ഥ മാത്രം പറയുകയാണ് ഉണ്ടായത്. സിനിമയുമായി സഹകരിക്കാതെ പോയാൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് പറഞ്ഞിരുന്നതായും ജോബി ജോർജ് മാധ്യമങ്ങളെ അറിയിച്ചു.
‘മൂന്ന് വർഷമായി സാമ്പത്തികമായി പ്രതിസന്ധിയിലാണ്. വെയിൽ സിനിമയ്ക്കു വേണ്ടി ഇപ്പോൾ തന്നെ 4 കോടി 82 ലക്ഷം മുടക്കി കഴിഞ്ഞു. ലോൺ എടുത്താണ് സിനിമയ്ക്കു വേണ്ടി പൈസ ഇറക്കിയത്. ഈ രീതിയിൽ ഇനി ചിത്രം മുന്നോട്ടുപോയാൽ സാമ്പത്തികമായി ബാധിക്കും. അതുകൊണ്ടാണ് ഈ ചിത്രത്തിലെ നായകനോട് കൂടുതൽ സമയം ഈ പടവുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടത്. സിനിമ തുടങ്ങുന്ന സമയത്ത് 30 ലക്ഷം രൂപ പ്രതിഫലം വേണമെന്നാണ് ആവശ്യപ്പെട്ടത്. പക്ഷേ കുറച്ച് അഭിനയിച്ച ശേഷം 40 ലക്ഷമാണ് ചോദിച്ചത്. 30 ലക്ഷം രൂപ ഇപ്പോൾ കൈപ്പറ്റി കഴിഞ്ഞു. പക്ഷേ പടം പൂർത്തിയാക്കി തന്നിട്ടില്ല. ഒരിക്കലും വധ ഭീഷണി മുഴക്കിയിട്ടില്ല. തന്റെ അവസ്ഥ മാത്രം പറയുകയാണ് ഉണ്ടായത്. സിനിമയുമായി സഹകരിക്കാതെ പോയാൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും നായകനെ അറിയിച്ചിരുന്നു.’–ജോബി പറഞ്ഞു.
സിനിമ നിര്‍മാതാവ് ജോബി ജോര്‍ജ് തനിക്കെതിരെ വധഭീഷണി മുഴക്കിയെന്ന ആരോപണവുമായി ഷെയിന്‍ നിഗം ഇന്നലെ രംഗത്ത് വന്നിരുന്നു. ഇന്‍സ്റ്റഗ്രാം ലൈവിലായിരുന്നു ഷെയ്‌നിന്റെ വെളിപ്പെടുത്തല്‍. മറ്റൊരു സിനിമയിൽ അഭിനയിക്കുന്നതിനു വേണ്ടി മുടിെവട്ടി എന്നതാണ് താൻ ചെയ്ത കുറ്റമെന്ന് ഷെയ്ൻ ആരോപിക്കുന്നു.
നിർമാതാവിനെതിരെ ഷെയ്ൻ ‘അമ്മ’യ്ക്കു നൽകിയ പരാതിയിലെ പ്രസക്ത ഭാഗങ്ങൾ:
ഷെയ്ൻ ഇപ്പോൾ അഭിനയിക്കുന്ന രണ്ടു സിനിമകളിൽ ഒന്ന് ഗുഡ്‌വില്ലിന്റെ ബാനറിൽ നിർമിക്കുന്ന ‘വെയിലും’ വർണചിത്രയുടെ ബാനറിലെ ‘ഖുർബാനി’യുമാണ്. വെയിലിന്റെ ആദ്യ ഷെഡ്യൂൾ കഴിഞ്ഞ് ഖുർബാനിയിൽ അഭിനയിക്കുമ്പോൾ ഗെറ്റപ് ചേഞ്ചിന് രണ്ടു സിനിമകളുടെയും അണിയറ പ്രവർത്തകരുടെ സമ്മതത്തോടെ മുടി വെട്ടേണ്ടി വന്നു.
അതിൽ മുടിയുടെ പുറകു വശം കുറച്ചു കൂടുതൽ വെട്ടിപ്പോയി. അതു മനഃപൂർവമല്ല, ഫുഡ് പോയിസന്റെ പനി കാരണം ക്ഷീണിതനായിരുന്നു. അതിനാൽത്തന്നെ ഷൂട്ടിങ്ങും നിർത്തിവച്ചിരിക്കുകയായിരുന്നു.
മുടി വെട്ടി കാരക്ടർ ലുക്കിനു വേണ്ടി ജെൽ പുരട്ടി മേക്ക് ഓവർ ചെയ്ത ഫോട്ടോ വാട്സാപ്പിൽ അപ്‌ലോഡ് ചെയ്തിരുന്നു. അതു കണ്ടപ്പോഴാണ് ജോബി ജോർജ്, നിജസ്ഥിതി മനസ്സിലാക്കാതെ, വെയിൽ സിനിമയുടെ കണ്ടിന്യൂറ്റി പോയെന്നും പറഞ്ഞ് ഫോണിലൂടെ മോശമായി സംസാരിച്ച് അപമാനിച്ചത്.
സമൂഹമാധ്യമങ്ങളിലൂടെ തന്റെ കരിയറിനെതിരെ കുപ്രചരണം നടത്തുമെന്നായിരുന്നു ഒരു ഭീഷണി. ജീവിക്കാൻ അനുവദിക്കുകയില്ലെന്നും ജീവിപ്പിക്കുകയില്ലെന്നുമുള്ള ഭീഷണിയും ജോബി ഫോണിലൂടെ പറഞ്ഞു. ഇതിനർഥം ജോബി ജോർജ് തന്നെ വധിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നാണ്. അതിനാൽ തനിക്ക് എന്ത് അപകടം സംഭവിച്ചാലും അതിന്റെ എല്ലാ ഇത്തരവാദിത്തവും ജോബിക്കായിരിക്കുമെന്നും ‘അമ്മ’യ്ക്കു നൽകിയ പരാതിയിൽ പറയുന്നു.
തെളിവായി വോയിസ് മെസേജും ഫോട്ടോകളും ‘അമ്മ’ ഭാരവാഹിയായ ഇടവേള ബാബുവിനു കൈമാറിയിട്ടുണ്ട്. തന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള തീരുമാനം കൈക്കൊള്ളണമെന്നും പരാതിയിൽ ഷെയ്ൻ ആവശ്യപ്പെട്ടു.