Movies

തൊണ്ണൂറുകളിൽ, സിനിമാ–സീരിയൽ രംഗത്തെ സജീവ സാന്നിധ്യമായിരുന്നു നടനും നർത്തകനുമായ മധു മേനോൻ. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ശ്രദ്ധേയ കഥാപാത്രങ്ങളുമായി തിളങ്ങി നിന്ന മധു അക്കാലത്ത് വലിയ പ്രതീക്ഷ സമ്മാനിച്ച യുവനായകൻമാരിൽ ഒരാളായിരുന്നു. തെലുങ്കിലും ഹിന്ദിയിലും മലയാളത്തിലുമുൾപ്പടെ ശ്രദ്ധേയ സിനിമകളിൽ നായക–സഹനായക വേഷങ്ങൾ, വലിയ പരസ്യ ചിത്രങ്ങൾ, മലയാളം, തമിഴ്, തെലുങ്കു സീരിയലുകളിൽ കൈ നിറയെ അവസരങ്ങൾ… എന്നാൽ, തിരക്കിന്റെയും പ്രശസ്തിയുടെയും ഉയരങ്ങളിൽ നിൽക്കവേ, അപ്രതീക്ഷിതമായ ചില ട്വിസ്റ്റുകൾ മധുവിന്റെ ജീവിതം മാറ്റിമറിച്ചു.

അതോടെ, നീണ്ട 14 വർഷം അദ്ദേഹം സിനിമയിൽ നിന്നു മാറി നിന്നു. സീരിയലുകളിലും സജീവമായിരുന്നില്ല. നൃത്ത വേദികളിലും മ്യൂസിക് ആൽബങ്ങളിലും മാത്രമായി മധുവിന്റെ സാന്നിധ്യം ചുരുങ്ങി. 2016 ൽ ‘തിലോത്തമ’ എന്ന ചിത്രത്തിലൂടെ മധു മടങ്ങി വന്നു. ഇപ്പോൾ അഭിനയ ജീവിതത്തിൽ വീണ്ടും സജീവമാകാനുള്ള തയാറെടുപ്പിലാണ് മധു. തന്റെ അഭിനയ–വ്യക്തി ജീവിതത്തെക്കുറിച്ചും ഭാര്യ അനിതാ നായരുടെ പിന്തുണയെക്കുറിച്ചും ഏക മകളെക്കുറിച്ചുമെല്ലാം പ്രമുഖ പത്ര മാധ്യമത്തിന് നൽികിയ അഭിമുഖത്തിൽ നിന്നും

അച്ഛൻ എം.ജി.കെ നായർ ആദ്യം റെയിൽവേയിലായിരുന്നു. പിന്നീട് അഗ്രിക്കൾചർ ഡയറക്ടറായി. പാലക്കാടാണ് നാട്. പക്ഷേ, അച്ഛന്റെ ജോലിയുടെ ഭാഗമായി ഞങ്ങൾ പല സ്ഥലങ്ങളിലായിരുന്നു. ഞാൻ ജനിച്ചത് കർണാടകയിലെ ഹൂഗ്ലിയിൽ ആണ്. ആറു മാസം പ്രായമുള്ളപ്പോൾ ഹൈദരാബാദിലേക്ക് പോയി. അവിടെ നിന്നു ഡൽഹി. ഡൽഹി യൂണിവേഴ്സിറ്റിയിൽ ഇംഗ്ലീഷ് സാഹിത്യം പഠിക്കുമ്പോൾ പരസ്യ ചിത്രങ്ങളിൽ സജീവമായി. പഠനം പൂർത്തിയാക്കും മുമ്പേ മുഴുവൻ സമയ അഭിനയ ജീവിതത്തിലേക്കു കടന്നിരുന്നു.

1991–ൽ ഒരു ജീൻസിന്റെ പരസ്യത്തിൽ അഭിനയിച്ചു. അതാണ് തുടക്കം. അതേ വർഷം തന്നെ ഒരു ഡോക്യുമെന്ററിയിലും ഒരു തെലുങ്ക് സിനിമയില്‍ പാട്ടു രംഗത്തിലും അഭിനയിച്ചു. അതിനുശേഷം മദ്രാസിലേക്കു വന്നു. 92 ല്‍ ആണ് മലയാളത്തിലെ എന്റെ ആദ്യ ടെലിവിഷൻ പ്രോഗ്രാം ചെയ്തത്, ‘സിനിമ സിനിമ’ എന്ന പേരിൽ. ശേഷം 92–93 ൽ ‘കഥ തുടരുന്നു’ എന്ന സീരിയൽ. പിന്നീട് മലയാളത്തിൽ ‘മഴവിൽ കൂടാരം’, തെലുങ്കിൽ സഹനായകനായി രണ്ടു സിനിമകൾ എന്നിവയിലും അഭിനയിച്ചു. 1994 ൽ ‘എഴു മുഖങ്ങൾ’ എന്ന സീരിയലിൽ നായകനായി. അതു ബ്രേക്കായി. തുടർന്ന് ‘പേയിങ് ഗസ്റ്റ്’. അതിലും നായകനായിരുന്നു. 98 ൽ ‘പ്യാസി ആത്മാ’ എന്ന ഹിന്ദി ചിത്രത്തിലും നായകനായി. തമിഴ് സീരിയലുകളും ചെയ്തു. അക്കാലത്ത് സിനിമയും സീരിയലും ഒന്നിച്ചു കൊണ്ടു പോകുകയായിരുന്നു. ഇതു ചെയ്യും ഇതു ചെയ്യില്ല എന്നൊന്നും ഒരിക്കലും ചിന്തിച്ചിട്ടില്ല.

99 ൽ ആണ് തിരുവനന്തപുരത്ത് താമസമാക്കിയത്. അതിനു ശേഷവും ‘ദൈവത്തിന്റെ മക്കൾ’ എന്ന സീരിയൽ, ‘കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ’ തുടങ്ങിയ സിനിമകൾ ഒക്കെ ചെയ്തു. ആ സമയത്താണ് ഞാൻ നായകനായ ‘ഗന്ധർവരാത്രി’ എന്ന സിനിമ വന്നത്. അത് കരിയർ മറ്റൊരു വഴിക്കാക്കി. മലയാളത്തിലെ ഒരു വലിയ സംവിധായകനായിരുന്നു അതിലെ നായകൻ. ഒരു മുഖ്യധാരാ സിനിമയായി ഷൂട്ട് തുടങ്ങിയ ‘ഗന്ധർവരാത്രി’ പക്ഷേ തിയേറ്ററിലെത്തിയത് ‘എ പടം’ എന്ന ലേബലിലാണ്. ഷക്കീല തരംഗം ആഞ്ഞടിച്ച സമയമായിരുന്നു. വിതരണക്കാരുടെ ചതി. അത് എന്നെ സങ്കടപ്പെടുത്തി. മലയാളത്തിൽ സിനിമ ചെയ്യുന്നതിനോട് മടുപ്പും തോന്നി. അതിലെ നായിക തെലുങ്കില്‍ നിന്നു വന്ന ഒരു കുട്ടിയായിരുന്നു. ചതിക്കപ്പെട്ടതോടെ അവളും കരിയർ തകർന്നു തിരിച്ചു പോയി.

ഞാന്‍ ഉൾപ്പെടുന്ന ഒരു മോശം സീൻ പോലും ആ സിനിമയിൽ ഉണ്ടായിരുന്നില്ല. സിനിമ മൊത്തത്തിലും അത്ര പ്രശ്നമുണ്ടായിരുന്നില്ല. പക്ഷേ, ലേബൽ ഇതായിപ്പോയി. ആ കാലഘട്ടത്തിൽ പലർക്കും ഈ അബദ്ധം പറ്റിയിട്ടുണ്ട്. സിനിമ റിലീസായപ്പോൾ അച്ഛനും അമ്മയും കൂടി എറണാകുളത്തെ ഒരു തിയറ്ററിൽ സിനിമ കാണാന്‍ പോയി. പക്ഷേ, ഗെയിറ്റിൽ സെക്യൂരിറ്റി അമ്മയെ തടഞ്ഞു, സ്ത്രീകളെ കയറ്റി വിടാൻ പറ്റില്ല എന്നു പറഞ്ഞു. അവർ സിനിമ കാണണം എന്നു എനിക്കു നിർബന്ധമായിരുന്നു. ഈ കോലാഹലം ഉണ്ടായത്ര പ്രശ്നങ്ങളൊന്നു ആ സിനിമയിൽ ഇല്ലെന്നും ഞാൻ മോശമായി ഒന്നും ചെയ്തിട്ടില്ലെന്നും അവർക്ക് ബോധ്യമാകണം എന്നു തോന്നി. അതിനു ശേഷം അത്തരം സിനിമകളിലേക്ക് ധാരാളം ഓഫറുകൾ വന്നെങ്കിലും ഒന്നും ചെയ്തില്ല. ആ സമയത്ത് തന്നെ ഷഡ്കാല ഗോവിന്ദ മാരാരുടെ ജീവചരിത്രം പറയുന്ന, ഞാൻ നായകനാകുന്ന ‘സ്വരരാഗഗംഗ’ എന്ന ചിത്രവും ഷൂട്ട് നടക്കുന്നുണ്ടായിരുന്നു. പക്ഷേ, ആ സിനിമ റിലീയായില്ല. അത് റിലീസായെങ്കിൽ കരിയർ മറ്റൊന്നാകുമായിരുന്നു.

2002 മുതൽ 2016 വരെ 14 വർഷം ഞാൻ സിനിമയിൽ നിന്നു മാറി നിന്നു. അമ്മ കാർത്തികയ്ക്ക് അസുഖം വന്നു കിടപ്പിലായപ്പോൾ പരിചരിക്കാൻ വേണ്ടിയാണ് ബ്രേക്ക് എടുത്തത്. 2004 ജൂണിൽ അമ്മ മരിച്ചു. പിന്നീട് നൃത്തത്തിലും മ്യൂസിക് ആൽബങ്ങളിലും മാത്രമായി ശ്രദ്ധ. ഒപ്പം നല്ല വേഷവുമായി സിനിമയിലേക്കു മടങ്ങിവരാൻ വർക്കൗട്ടുകളും തുടങ്ങിയിരുന്നു. എനിക്കു തോന്നുന്നത് ആ 14 വർഷം പ്രേക്ഷകർ എന്നെ മറക്കാതിരുന്നത് ആൽബങ്ങള്‍ കാരണമാണ് എന്നാണ്. 2016 ൽ, ‘തിലോത്തമ’ എന്ന സിനിമയിലൂടെയാണ് തിരിച്ചു വരവ്. ഇപ്പോൾ തെലുങ്കിലും മലയാളത്തിലും സീരിയലിൽ സജീവമാകാനുള്ള തയാറെടുപ്പിലാണ്. നൃത്ത വേദികളിലും തിരക്കുണ്ട്. നൃത്തം ചെറുപ്പത്തിലേ ചെയ്യുന്നുണ്ട്. ഹൈദരാബാദിൽ ഞങ്ങൾ സുഹൃത്തുക്കൾ ചേർന്ന് ഒരു ട്രൂപ്പ് ഉണ്ടായിരുന്നു.

2006 ൽ ആയിരുന്നു അനിതയുമായുള്ള വിവാഹം. പ്രണയം എന്നു പറയാന്‍ പറ്റില്ല. പരസ്പരം മനസ്സ് തുറന്ന് സംസാരിച്ച്, ഒരുമിച്ച് ജീവിക്കാം എന്നു തീരുമാനിക്കുകയായിരുന്നു. ഞങ്ങൾക്ക് ഒരു മോൾ. തനിമ എന്നാണ് പേര്. മോൾ ജനിച്ച ശേഷം അനിതയും ഞാനും കൂടി കുഞ്ഞിന്റെ അടുത്തു നിന്നു മാറി നിൽക്കാവുന്ന ഒരു സാഹചര്യമായിരുന്നില്ല. അതും ബ്രേക്ക് നീളാൻ കാരണമായി. മോൾ ഏഴാം ക്ലാസിൽ പഠിക്കുന്നു. അനിത ഇപ്പോൾ മലയാളത്തിൽ ‘സ്ത്രീപഥം’ എന്ന സീരിയൽ ചെയ്യുന്നു. തമിഴിൽ ചെയ്ത സീരിയലും ഹിറ്റായിരുന്നു.

കാനായി കുഞ്ഞിരാമന്റെ വിഖ്യാത ശില്‍പ്പമായ മലമ്പുഴയിലെ യക്ഷിയെ അനുകരിച്ച് നടി റിമ കല്ലിങ്കല്‍. മലമ്പുഴ ഉദ്യാനത്തിലെ യക്ഷി ശില്പത്തിന്റെ ഇരിപ്പ് മാതൃകയില്‍ ശില്പത്തിന് ചുവടെ ഇരിക്കുന്ന റിമയുടെ ചിത്രങ്ങള്‍, യക്ഷി ശില്പത്തിന്റെ 50ാം വാര്‍ഷികത്തില്‍ റിമയുടെ മാമാങ്കം ഡാന്‍സ് സ്‌കൂള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു. സ്ത്രീകളുടെ ശരീരത്തിന്റെ പ്രാധാന്യം എടുത്തുകാട്ടുന്ന ശില്പമാണ് യക്ഷി എന്ന് മാമാങ്കം പറയുന്നു.

സ്ത്രീകള്‍ എല്ലാ കാലത്തും ചിത്രരചനകള്‍ക്കും ശില്പനിര്‍മ്മിതികള്‍ക്കും കവിതയ്ക്കും എല്ലാം പ്രേരണയായിട്ടുണ്ട്. എന്നാല്‍ പലപ്പോളും തെറ്റായാണ് സ്ത്രീകളുടെ പ്രതിനിധാനം സംഭവിച്ചത്. അത് പലപ്പോളും സ്റ്റീരിയോടൈപ്പുകളായി. ഇവിടെ ഞങ്ങള്‍ ശ്രമിക്കുന്നത് സ്വന്തം ശരീരങ്ങളിലൂടെ സ്വയം അനുഭവിക്കാനാണ്. എല്ലാ സ്റ്റീരിയോ ടൈപ്പുകളും ഒഴിവാക്കിക്കൊണ്ട്. വളര്‍ന്നുവരുന്ന സമയത്ത് നിങ്ങളില്‍ എത്ര പേര്‍ ‘നേരെ ഇരിക്കാ’നുള്ള നിര്‍ദ്ദേശങ്ങള്‍ കേട്ടിട്ടുണ്ട്? – മാമാങ്കം ചോദിക്കുന്നു.

1984 ൽ പുറത്തുറങ്ങിയ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന ചിത്രത്തിൽ കൂടിയായിരുന്നു ശോഭന മലയാള ചലച്ചിത്ര ലോകത്തേക്ക് എത്തുന്നത്. അഭിനയത്തിന് ഒപ്പം തന്നെ മികച്ച ഭാരതനാട്യ നർത്തകി കൂടിയാണ്.

രണ്ട് ദേശീയ അവാർഡുകളും ഒട്ടനവധി സംസ്ഥാന അവാർഡുകളും ശോഭനക്കു ലഭിച്ചിട്ടുണ്ട്. സിനിമയ്ക്കും ഭരതനാട്യത്തിനുമുള്ള സംഭാവനകളെ മുന്നിർത്തി ഇന്ത്യാ സർക്കാർ ശോഭനയെ 2006 ജനുവരിയിൽ പത്മശ്രീ പട്ടം നൽകി ആദരിച്ചുഒരുകാലത്ത് തെന്നിന്ത്യൻ സിനിമ ലോകത്തിൽ താരറാണിയായിരുന്നു ശോഭന ഏറെ കാലത്തെ ഇടവേളക്ക് ശേഷം വീണ്ടും സുരേഷ് ഗോപിയുടെ നായികയായി അഭിനയ ലോകത്തിലേക്കു തിരിച്ചെത്തുകയാണ്.

വർഷങ്ങൾക്ക് ശേഷം ശോഭന വീണ്ടും അഭിനയ ലോകത്തിലേക്ക് എത്തുമ്പോൾ ഗോസിപ്പുകളും വീണ്ടും തല പൊക്കുകയാണ്. ഒരു മാധ്യമ പ്രവർത്തകന്റെ വാക്കുകളാണ് വീണ്ടും ചര്‍ച്ചയ്ക്ക് കാരണം. ശോഭനയ്ക്ക് മലയാളത്തിലെ പ്രമുഖ നടനുമായി ഉണ്ടായിരുന്ന പ്രണയമാണ് അവിവാഹിതയായി തുടരാന്‍ കാരണം. പലരുമായും ശോഭനയുടെ പേരുകള്‍ പറഞ്ഞുകേട്ടിരുന്നു. എന്നാല്‍ മലയാള സിനിമയിലെ വലിയൊരു നടനുമായിട്ടായിരുന്നു ശോഭനയുടെ പ്രണയം. അവര്‍ ഒരുമിച്ചഭിനയിച്ച പല ചിത്രങ്ങളും സൂപ്പര്‍ഹിറ്റായിരുന്നു. പക്ഷെ അയാൾ മറ്റൊരു വിവാഹം ചെയ്തതോടെ ശോഭന അവിവാഹിതയായി തുടരുകയായിരുന്നു.

തുടർന്ന് അടുത്ത ബന്ധുവിനെ ശോഭന വിവാഹം കഴിക്കും എന്നുള്ള വാർത്തകൾ എത്തിയിരുന്നു എത്തി എങ്കിൽ കൂടിയും ഒന്നും സംഭവിച്ചില്ല. വിവാഹം അകലെ നിന്ന് എങ്കിൽ കൂടിയും 2010 ല്‍ ശോഭന ഒരു കുഞ്ഞിനെ ദത്തെടുത്തു. അനന്തനാരായണി എന്ന പേരാണ് താരം മകള്‍ക്ക് നല്‍കിയത്.

തന്നെ വെറും ഡ്രൈവര്‍ എന്ന് പറഞ്ഞ് പുച്ഛിക്കുന്നവര്‍ക്ക് മറുപടിയുമായി നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. താന്‍ അന്നും ഇന്നും ഡ്രൈവര്‍ തന്നെയാണെന്നും മോഹന്‍ലാല്‍ എന്ന വലിയ മനുഷ്യന്റെ ഡ്രൈവര്‍ എന്ന് പറയുന്നതില്‍ അഭിമാനം മാത്രമേയുള്ളൂവെന്നും ആന്റണി പെരുമ്പാവൂര്‍ പറയുന്നു.മോഹന്‍ലാല്‍ എന്റെ മുതലാളിയാണ്. ഞങ്ങള്‍ പരസ്പരം അതിലും വലിയ പലതുമാണ്. എന്നാലും എനിക്കിഷ്ടവും ബഹുമാനവും ആ ബന്ധം തന്നെയാണെന്നും ആന്റണി പറയുന്നു. മലയാള മനോരമ വാര്‍ഷികപ്പതിപ്പിന് വേണ്ടി ഉണ്ണി.കെ വാര്യര്‍ നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആന്റണി കഥകേട്ടാലേ മോഹന്‍ലാല്‍ അഭിനയിക്കൂ എന്ന് പറയുന്നവരുണ്ട്. ഞാന്‍ കഥകേള്‍ക്കാറുണ്ട്. വിജയിക്കുമെന്ന് എനിക്ക് തോന്നുന്ന കഥകള്‍ കേള്‍ക്കാന്‍ ലാല്‍ സാറിനോട് പറയാറുമുണ്ട്. ചിലപ്പോള്‍ അത് വേണ്ട എന്ന് ലാല്‍ സാര്‍ തന്നെ പറയാറുണ്ട്. എത്രയോ കഥകള്‍ ലാല്‍ സാര്‍ നേരിട്ട് കേള്‍ക്കാറുണ്ട്. ഞാന്‍ അത് വേണ്ട എന്ന് പറഞ്ഞാലും നമുക്ക് ചെയ്യാമെന്ന് അദ്ദേഹം പറയും. പിന്നെ ഞാന്‍ ഒന്നും പറയാറില്ല. ലാല്‍ സാറിന്റെ 25 സിനിമകള്‍ നിര്‍മിച്ചു. മിക്കതും വിജയമായിരുന്നു.- ആന്റണി പറയുന്നു.

നിര്‍മാതാവ് എന്ന നിലയില്‍ കഥ കേള്‍ക്കാന്‍ തനിക്ക് അര്‍ഹതയില്ലേയെന്നും ആന്റണി ചോദിക്കുന്നു. പണമിറക്കുന്ന ആള്‍ക്ക് ഒരു സിനിമ വേണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ അര്‍ഹതയുണ്ട്. വേറെ ഏത് നിര്‍മാതാവിന് മുന്നിലും കഥ പറയാം. ആന്റണിക്ക് മുന്നില്‍ പറ്റില്ല എന്ന് പറയുന്നതിന് ഒരു കാരണമേയുള്ളൂ. ആന്റണി ഡ്രൈവറായിരുന്നു എന്നത് തന്നെ.

ലാല്‍ സാറിന്റെ വിജയപരാജയങ്ങള്‍ അറിയാവുന്ന ഒരാള്‍ എന്ന നിലയില്‍ അദ്ദേഹം ചെയ്യുന്ന സിനിമയുടെ കഥ കേള്‍ക്കാന്‍ എനിക്ക് അധികാരമില്ല എന്ന് പറയേണ്ടത് ലാല്‍ സാര്‍ മാത്രമാണ്.മോഹന്‍ലാല്‍ എന്ന നടനെ കുറ്റം പറയുന്ന പലരും പിന്നീട് മോഹന്‍ലാലിന് മുന്‍പില്‍ സ്‌നേഹപൂര്‍വം സ്വന്തം ആളെന്ന മട്ടില്‍ നില്‍ക്കുന്നത് കണ്ടിട്ടുണ്ട്. കുറ്റംപറയുന്നവരും അധിക്ഷേപിക്കുകയും ചെയ്യുന്ന പലരും മോഹന്‍ലാലിന്റെ വളര്‍ച്ചയില്‍ മനസ് വിഷമിച്ചവരാണ്. – ആന്റണി പറയന്നു.

ഒരു ദേശീയ അവാര്‍ഡും മൂന്ന് സംസ്ഥാന അവാര്‍ഡും വാങ്ങിയ നിര്‍മാതാവാണ് ഞാന്‍. ലാഭം കിട്ടില്ല എന്നറിഞ്ഞുകൊണ്ട് തന്നെയാണ് ദേശീയ തലത്തില്‍ ശ്രദ്ധിക്കണമെന്ന ലക്ഷ്യത്തോടെ പല സിനിമകളും നിര്‍മിച്ചത്. ഇതെല്ലാം അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് നിര്‍മിച്ചതാണ്. ആരുടേയും പോക്കറ്റടിച്ച പണം കൊണ്ടുണ്ടാക്കിയ സിനിമകളല്ല. ഈ അവാര്‍ഡുകള്‍ കിട്ടിയപ്പോള്‍ പല പത്രങ്ങളും ചാനലുകളും എന്റെ ഫോട്ടോ പോലും കൊടുത്തില്ല. രാഷ്ട്രപതിയുടെ കയ്യില്‍ നിന്ന് വാങ്ങുന്ന പടവും കൊടുത്തില്ല. മറ്റ് പല നിര്‍മാതാക്കളെ കുറിച്ച് പ്രത്യേക ന്യൂസ് കൊടുക്കുന്നത് കണ്ടിട്ടുണ്ട്. ഇവന്‍ ഡ്രൈവര്‍ എന്ന പുച്ഛമാണ് പലര്‍ക്കും. ഞാന്‍ ആവര്‍ത്തിച്ചു പറയുന്നു.. ഞാന്‍ ഡ്രൈവര്‍ തന്നെയാണ്.-

മോഹന്‍ലാലിന്റെ പണം കൊണ്ടാണ് ആന്റണി സിനിമ എടുക്കുന്നതെന്നാണ് പലരേയും പരാതി. അങ്ങനെയല്ല എന്നതാണ് സത്യം. പക്ഷേ അങ്ങനെ ആകണമെന്ന് തന്നെയാണ് എന്റെ ആഗ്രഹം. മോഹന്‍ലാല്‍ എന്ന വലിയ മനുഷ്യന്‍ എന്നെ വിശ്വസിച്ചു പണം ഏല്‍പിക്കുന്നു എന്നതിലും വലിയ ബഹുമതിയുണ്ടോ?

മോഹന്‍ലാലിന്റെ പണം കൊണ്ട് നിര്‍മിച്ചാല്‍ എന്നാണ് കുഴപ്പം? അത് മോഹന്‍ലാലിനെ മാത്രം ബാധിക്കുന്ന കാര്യമല്ലേ?പുറത്ത് നില്‍ക്കുന്നവര്‍ക്ക് അതിലെന്ത് കാര്യം?മോഹന്‍ലാല്‍ പപ്പടമോ കമ്പ്യൂട്ടറോ എന്ത് വേണമെങ്കിലും ഉണ്ടാക്കി വില്‍ക്കട്ടേ, അതിനെന്തിനാണ് പുറത്തുള്ളവര്‍ അസ്വസ്ഥരാകുന്നത്? അദ്ദേഹത്തിന്റെ പ്രതിഫലം വലുതാണെങ്കില്‍ അത് നല്‍കാവുന്നവര്‍ സിനിമ നിര്‍മിക്കട്ടേ- ആന്റണി പെരുമ്പാവൂര്‍ പറയുന്നു.

സായ് കുമാറും ബിന്ദു പണിക്കരും വിവാഹിതരായിട്ട് രണ്ടു വർഷം കഴിഞ്ഞു. വിവാഹശേഷം ആദ്യമായി ബിന്ദുവുമായുളള സ്നേഹബന്ധത്തെക്കുറിച്ചു മനസു തുറക്കുകയാണ് സായ്‌കുമാർ. എന്റെ എല്ലാം ബിന്ദുവാണെന്നാണ് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സായ്‌കുമാർ പറഞ്ഞത്. ബിന്ദുവിന്റെ മാത്രമല്ല, ഒരുപാട് സ്ത്രീകളുടെ പേര് ഞാനുമായി ബന്ധപ്പെടുത്തി വാർത്തകൾ വന്നു. ഏറ്റവും ഒടുവിലാണ് ബിന്ദുവിന്റെ പേര് വന്നത്. സത്യത്തിൽ എനിക്കന്ന് ബിന്ദുവുമായി അത്ര അടുപ്പം പോലും ഇല്ല. ഇപ്പോൾ ജീവിതത്തിൽ തനിക്കെല്ലാം ബിന്ദുവാണെന്നും സായ്‌കുമാർ പറഞ്ഞു.

ബിന്ദു പണിക്കരുടെ മകൾ കല്യാണിയെക്കുറിച്ചും അഭിമുഖത്തിൽ സായ്‌കുമാർ പറഞ്ഞു. ”ഡാൻസും പാട്ടുമാണ് അവൾക്കിഷ്ടം. അവൾ ഇടയ്ക്കിടയ്ക്ക് ടിക്‌ടോക് ചെയ്യാറുണ്ട്. എന്റെയും ബിന്ദുവിന്റെയും സിനിമകളിലെ ഡയലോഗുകൾ ചേർത്തുളള ടിക്‌ടോക് നല്ലതാണെന്നു പലരും പറയാറുണ്ട്. അത് അവളുടെ സന്തോഷമാണ്.”

സായ‌്കുമാറിന്റെ അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ ഒന്നായിരുന്നു ലൂസിഫറിലെ വർമ്മ സാർ എന്ന കഥാപാത്രം. ഈ സിനിമയിലേക്കെത്തിയതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ”ലൂസിഫറിൽ അഭിനയിക്കാൻ വിളിക്കുന്ന സമയത്ത് ശാരീരിക ബുദ്ധിമുട്ടുണ്ടായിരുന്നു. അതിനാൽ ഞാനത് ചെയ്യുന്നില്ലെന്നു തീരുമാനിച്ചു. ഇതറിഞ്ഞപ്പോൾ രാജു (പൃഥ്വിരാജ്) എന്നോടു സംസാരിച്ചു. നടക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ടെന്നു പറഞ്ഞപ്പോൾ അതാണ് ചേട്ടാ എന്റെ സിനിമയിലെ ക്യാരക്ടറെന്നും നമ്മൾ ഈ സിനിമ ചെയ്യുന്നൂവെന്നും പറഞ്ഞു ഫോൺ വച്ചു. അങ്ങനെയാണ് ലൂസിഫറിൽ അഭിനയിച്ചത്.”

പൃഥ്വിരാജിന്റെ പിതാവ് സുകുമാരനുമായുളള അടുപ്പത്തെക്കുറിച്ചും സായ്‌കുമാർ അഭിമുഖത്തിൽ സംസാരിച്ചു. ”സിനിമ മേഖലയിൽ എനിക്ക് രണ്ടു സഹോദരന്മാരുണ്ട്. സോമേട്ടനും (സോമൻ), സുകുവേട്ടനും (സുകുമാരൻ). സോമേട്ടൻ എനിക്ക് ജ്യോഷ്ഠ സഹോദരനെ പോലെയായിരുന്നു. ഞാനും സുകുവേട്ടനും ഒരു വയസ് വ്യത്യാസമുളള സഹോദരന്മാരെ പോലെയാണ്.

ഇവരുടെ ബന്ധത്തെ പറ്റി ബിന്ദു പറഞ്ഞത്…. 2010 ഏപ്രില്‍ 10- നാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്. ആരെയും ഒന്നും ഒളിച്ചിട്ടില്ല. ബിന്ദു എന്റെ അനുജത്തിയാണ് എന്നൊന്നും സായിയേട്ടനും എവിടെയും പറഞ്ഞിട്ടില്ലെന്നും താരം കൂട്ടിച്ചേർത്തു. ഒരു മാഗസീനിന് നൽകിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്.’ബിജുവേട്ടന്‍ മരിച്ചിട്ടു ഏഴു മാസമേ ആയിരുന്നുള്ളൂ. ഒരു വയസ്സുള്ള കൈക്കുഞ്ഞുമായി എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു ഞാന്‍. ആയിടെ സായിയേട്ടന്റെ നേതൃത്വത്തില്‍ ഒരു അമേരിക്കന്‍ ഷോയിലേക്ക് ക്ഷണം വന്നു. എന്റെ ചേട്ടനാണ് എന്നെ നിര്‍ബന്ധിച്ചു അയച്ചത്. തിരിച്ചു വന്നപ്പോഴാണ് നാട്ടില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അറിഞ്ഞത്.

ഷോയ്ക്ക് ഞങ്ങള്‍ ഒരേ കോസ്റ്റ്യൂം ഇട്ടതൊക്കെ വലിയ പ്രശ്നമായി പറഞ്ഞു പരത്തി. അതൊന്നും കാര്യമാക്കിയില്ല. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷമാണു സായിയേട്ടന്റെ ചേച്ചിയും ഭര്‍ത്താവും എന്റെ വീട്ടില്‍ വന്നു സംസാരിച്ചത്. കുഞ്ഞിനെ ഉപേക്ഷിച്ചൊരു ജീവിതമില്ലെന്നായിരുന്നു എന്റെ മറുപടി. അവര്‍ക്കതും സമ്മതമായിരുന്നു. അങ്ങനെയാണ് വീണ്ടുമൊരു വിവാഹത്തിലേക്ക് എത്തിയത്.

തമിഴ് ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചു മികച്ച ഭരതനാട്യം നർത്തകിയായി ശേഷമാണ് പത്മപ്രിയ സിനിമയിലേക്ക് എത്തുന്നത്, തെലുങ്ക് ചിത്രത്തിൽ കൂടി 2003ൽ എത്തിയ പത്മപ്രിയ, കൂടുതൽ പ്രശസ്തി നേടിയത് മലയാളം തമിഴ് ചിത്രങ്ങളിൽ കൂടിയാണ്. മോഹൻലാൽ, മമ്മൂട്ടി, ജയറാം, സുരേഷ് ഗോപി തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങൾക്ക് ഒപ്പം അഭിനയിച്ചിട്ടുള്ള പത്മപ്രിയ, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ആണ് ഇപ്പോൾ നടത്തിയിരിക്കുന്നത്.

പേരും പ്രശസ്തിയുമുള്ള നടിമാരും സംവിധായകർക്കും നടന്മാർക്കും ഒപ്പം കിടക്ക പങ്കിടാറുണ്ടെന്ന് നടി പത്മപ്രിയ. സിനിമയിൽ സ്ഥിരപ്രതിഷ്ട നേടണമെന്ന ആഗ്രഹത്തോടെയാണിതെന്ന് താരം പറയുന്നു. അതോടൊപ്പം, കൊച്ചിയിലെ നടിയുടേതിന് സമാനമായി ദുരനുഭവങ്ങളെ അതിജീവിച്ച നടിമാരെ തനിക്കറിയാമെന്നും പത്മപ്രിയ പറഞ്ഞു.

എതിർക്കുന്ന നടിക്ക് ആ സിനിമയിലെ അവസരം നഷ്ടപ്പെടുന്നു. ചില നടിമാർ കിടക്ക പങ്കിടാറുണ്ട് എന്ന് ഞാൻ കേട്ടിട്ടുണ്ട്. അങ്ങനെയാണെങ്കിൽ ആ നടിയുമായി കിടക്കപങ്കിട്ടവർ അതിനേക്കാൾ മോശപ്പെട്ടവരാണെന്ന് പറയാനൊക്കുമോ? പേരും പ്രശസ്തിയുമുള്ള നടിമാരും കിടക്കപങ്കിടലിൽ മുൻനിരയിൽ ഉണ്ട്. കാരണം അവർക്ക് സിനിമയില്‍ സ്ഥിരപ്രതിഷ്ട നേടണമെന്ന ആഗ്രഹമുണ്ട്. തനിക്കൊരിക്കലും ഇത്തരം അനുഭവം ഉണ്ടായിട്ടില്ലെന്നും പത്മപ്രിയ വ്യക്തമാക്കി.

ഒരു സിനിമയിൽ പ്രധാന വേഷം ലഭിക്കാൻ വേണ്ടി സംവിധായകന്റെയോ നിർമ്മാതാവിന്റെയോ കിടക്കപങ്കിടേണ്ടി വരുന്നെങ്കിൽ അതെത്ര പേർ സ്വീകരിക്കാന്‍ തയ്യാറാകും എന്നും പത്മപ്രിയ ചോദിക്കുന്നു.

തനിക്ക് അനുഭവിക്കേണ്ടി വരുന്നത് പലരും തുറന്നു പറയാറില്ല. മാനം ഭയന്ന് പുറത്തു പറയാറില്ല. മറ്റു ചിലർ ചാൻസ് നഷ്ടപ്പെടുമെന്ന് വിചാരിച്ച് എല്ലാം സഹിക്കും. ഞങ്ങളെപ്പോലുള്ള നടിമാർ ഒപ്പമുള്ളവരെ വിശ്വസിച്ചാണ് അഭിനയിക്കാൻ പോകുന്നതെന്നും പത്മപ്രിയ സിനിമാ മംഗളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സു​ഡാ​നി ഫ്രം ​നൈ​ജീ​രി​യ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ൾ​ക്ക് പ്രി​യ​ങ്ക​ര​നാ​യ ന​ട​ൻ സാ​മു​വ​ൽ റോ​ബി​ൻ​സ​ൺ അ​ബി​യോ​ള അ​ഭി​ന​യ ജീ​വി​ത​ത്തി​ൽ നി​ന്ന് വി​ര​മി​ക്കു​ന്നു. സി​നി​മ​ക​ളി​ല്ലാ​തെ വി​ഷാ​ദ രോ​ഗ​ത്തി​ന് കീ​ഴ​ട​ങ്ങി​യ അ​വ​സ്ഥ​യി​ൽ താ​ൻ ആ​ത്മ​ഹ​ത്യ​ക്കു വ​രെ ശ്ര​മി​ച്ചെ​ന്ന് താ​രം പ​റ​യു​ന്നു. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ​യാ​ണ് സാ​മു​വ​ൽ ഈ ​വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ത​നി​ക്ക് ഏ​റ്റ​വും മോ​ശ​പ്പെ​ട്ട​താ​യി​രു​ന്നു​വെ​ന്ന് സാ​മു​വ​ൽ പ​റ​യു​ന്നു. ആ​ത്മ​ഹ​ത്യ ചെ​യ്യാ​നാ​യി ക​യ​റും ആ​ത്മ​ഹ​ത്യാകു​റി​പ്പും ത​യാ​റാ​ക്കി വ​ച്ചി​രു​ന്നു​വെ​ന്നും താ​രം പ​റ​യു​ന്നു. 15 വ​യ​സി​ലേ മാ​താ​പി​താ​ക്ക​ൾ ന​ഷ്ട​പ്പെ​ട്ടു​വെ​ന്നും പി​ന്നീ​ട് ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ​യാ​ണ് ഇ​തു​വ​രെ​യെ​ത്തി​യ​ത്. രാ​ജ് കു​മാ​ർ സ​ന്തോ​ഷി​യു​ടെ ഒ​രു ഹി​ന്ദി ചി​ത്ര​ത്തി​ലേ​ക്കും എ​ഐ​ബി​യി​ൽ നി​ന്നും ക്ഷ​ണം വ​ന്നു. ഈ ​ര​ണ്ട​വ​സ​ര​ങ്ങ​ളും പി​ന്നീ​ട് ന​ട​ക്കാ​തെ പോ​യി.

ത​മി​ഴി​ൽ നി​ന്ന് ചി​ല ഓ​ഫ​റു​ക​ൾ വ​ന്നെ​ങ്കി​ലും അ​ത് ശ​രി​യാ​യി​ല്ല. സ്വ​ന്തം നാ​ടാ​യ നൈ​ജീ​രി​യയി​ൽ ല​ഭി​ച്ച അ​വ​സ​ര​ങ്ങ​ൾ പോ​ലും ഇ​ല്ലാ​താ​യി. ക​രാ​ർ ഒ​പ്പു വ​ച്ച പ​ല പ്രൊ​ജ​ക്ടു​ക​ളും ന​ട​ന്നി​ല്ല. അ​തോ​ടെ ജീ​വി​തം മ​ടു​ത്ത് വി​ഷാ​ദരോ​ഗ​ത്തി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു- സാ​മു​വ​ൽ സ​മൂ​ഹ മാ​ധ്യ​ത്തി​ൽ കു​റി​ച്ചു. ഗു​ഡ്ബൈ എ​ന്ന ത​ന്‍റെ മെ​സേ​ജ് ക​ണ്ട ഒ​രു സു​ഹൃ​ത്ത് ത​ന്നെ ഒ​രു തെ​റാ​പ്പി​സ്റ്റു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യ​താ​ണ് ത​ന്നെ ര​ക്ഷി​ച്ച​തെ​ന്നും സാ​മു​വ​ൽ പ​റ​യു​ന്നു. അ​ഭി​ന​യം ഒ​രു ജോ​ലി മാ​ത്ര​മാ​ണെ​ന്നും ഒ​രു ജോ​ലി പോ​യാ​ൽ മ​റ്റൊ​രു ജോ​ലി ക​ണ്ടെ​ത്ത​ണ​മെ​ന്നും തെ​റാ​പ്പി​സ്റ്റ് ഉ​പ​ദേ​ശി​ച്ചു. 8 ബാ​ർ​സ് ആ​ൻ​ഡ് എ ​ക്ലെ​ഫ് എ​ന്ന നൈ​ജീ​രി​യ​ൻ ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സാ​മു​വ​ൽ ച​ല​ച്ചി​ത്ര​രം​ഗ​ത്തെ​ത്തി​യ​ത്. അ​തി​നു മു​ന്പ് നൈ​ജീ​രി​യ​ൻ ടെ​ലി​വി​ഷ​നി​ൽ അ​ഭി​ന​യി​ച്ചി​രു​ന്നു. സു​ഡാ​നി ഫ്രം ​നൈ​ജീ​രി​യ എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം ഒ​രു ക​രീ​ബി​യ​ൻ ഉ​ഡാ​യി​പ്പ് എ​ന്ന ചി​ത്ര​ത്തി​ലും സാ​മു​വ​ൽ അ​ഭി​ന​യി​ച്ചി​രു​ന്നു.

കൂടത്തായി കൂട്ടക്കൊലപാതകം മോഹൻലാലും ആന്റണി പെരുമ്പാവൂരും സിനിമയാക്കുന്നുവെന്ന വാർത്ത പുറത്തുവന്നതോടെ ഇനിയെന്ത് എന്ന അവസ്ഥയിലാണ് നടി ‍ഡിനി ഡാനിയൽ. കൂടത്തായി സംഭവം ആസ്പദമാക്കി അതേപേരിൽ ഒരു ചിത്രം ഡിനിയും കൂട്ടരും പ്രഖ്യാപിച്ചിരുന്നു. കൂടത്തായ് എന്നു പേരിട്ട സിനിമയിൽ ജോളി ആയി എത്തുന്നത് ഡിനി ഡാനിയൽ ആയിരുന്നു.

സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററും റിലീസ് ചെയ്തു. എന്നാൽ ആന്റണി പെരുമ്പാവൂർ–മോഹൻലാല്‍ ടീം ഇതേ വിഷയത്തിൽ സിനിമ പ്രഖ്യാപിച്ചതോടെ കാര്യങ്ങൾ അവതാളത്തിലായി.

‘കൂടത്തായ് സിനിമയുടെ ജോലികൾ ഔദ്യോഗികമായി ആരംഭിച്ചത് ഇന്നലെ 08-10-2019. ഇന്നലെ തന്നെ ഫെയ്സ്ബുക്കിൽ പോസ്റ്റർ റിലീസ് ചെയ്തിരുന്നു . ഇന്ന് രാവിലെ മലയാള മനോരമയിൽ വന്ന വാർത്ത കണ്ട് ഞെട്ടി. ഇനിയിപ്പോ എന്ത്.’–ഡിനി കുറിച്ചു. സിനിമാ–സീരിയൽ രംഗത്ത് സജീവമാണ് നടി ഡിനി. കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രത്തിലും ഡിനി അഭിനയിച്ചിരുന്നു.

ഇതിനിടയിൽ സേതുരാമർ സിബിഐ നായകനായി സിനിമ വേണമെന്ന് മമ്മൂട്ടി ആരാധകരും ആഗ്രഹിക്കുന്നു

മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളിലൊരാളാണ് സായ്കുമാര്‍. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഏത് തരത്തിലുള്ള കഥാപാത്രമായാലും അതിന് ജീവന്‍ പകരാന്‍ തനിക്ക് കഴിയുമെന്ന് തെളിയിച്ച് മുന്നേറുകയാണ് അദ്ദേഹം. ക1ട്ടാരക്കര ശ്രീധരന്‍ നായരുടെ മകനാണ് അദ്ദേഹം. അച്ഛന് പിന്നാലെയായാണ് മകനും കലാരംഗത്തേക്ക് എത്തിയത്. അദ്ദേഹത്തിന്‍രെ സഹോദരിമാരിലൊരാളായ ശോഭ മോഹനും മക്കളുമൊക്കെ അഭിനയരംഗത്ത് സജീവമാണ്. ബാലതാരമായാണ് സായ്കുമാര്‍ അരങ്ങേറിയത്. പിന്നീട് നായകനിലേക്ക് ചുവടുമാരുകയായിരുന്നു.

ഒരുകാലത്ത് നായകനായി നിറഞ്ഞുനില്‍ക്കുകയായിരുന്നുവെങ്കിലും പിന്നീട് സ്വഭാവ നടനായും വില്ലനായും മാറുകയായിരുന്നു അദ്ദേഹം. വെള്ളിത്തിരയെ വിറപ്പിക്കുന്ന വില്ലന്‍മാരുടെ ലിസ്റ്റെടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ സിനിമകളുമുണ്ടാവും. ഇടയ്ക്ക് സിനിമയില്‍ നിന്നും മാറി നിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവാണ് അദ്ദേഹം നടത്തിയത്. സിനിമയ്ക്ക് പുറമെ സീരിയലിലും അദ്ദേഹം അഭിനയിച്ചിരുന്നു. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫറില്‍ വര്‍മ്മയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അദ്ദേഹമായിരുന്നു. ഇടയ്ക്ക് അച്ഛന്‍ വേഷങ്ങളിലും താരമെത്തിയിരുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയില്‍ അതേക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു.

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവായിരുന്നു അദ്ദേഹം നടത്തിയത്. തനിക്കൊപ്പം അഭിനയിച്ചിരുന്നവരുടെ അച്ഛനായി അഭിനയിക്കാനുള്ള അവസരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളായിരുന്നു മിക്കവയും. അത്തരത്തിലുള്ള വേഷം ചെയ്തപ്പോള്‍ മികച്ച അഭിപ്രായമായിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. സിനിമയില്‍ മാത്രമല്ല സീരിയലുകളിലും അദ്ദേഹം അച്ഛന്‍ കഥാപാത്രമായി എത്തിയിരുന്നു.

ഇപ്പോളത്തെ സിനിമകളില്‍ മിക്കപ്പോഴും അപ്പന്‍മാരുടെ സ്ഥാനം ചുവരുകളിലായിരിക്കുമെന്ന് അദ്ദേഹം പറയുന്നു. കാണാന്‍ കൊള്ളാവുന്ന തരത്തിലാണ് അപ്പനെങ്കില്‍ സോമേട്ടന്റേയും സുകുമാരന്‍ ചേട്ടന്റേയുമൊക്കെ പടമാണ് വെക്കാറുള്ളത്. ഇടത്തരത്തിലുള്ള അപ്പനാണെങ്കില്‍ തന്നെപ്പോലുള്ളവരുടെ പടമായിരിക്കും വെക്കുന്നതെന്നും അദ്ദേഹം പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം അച്ഛന്‍ കഥാപാത്രങ്ങളെക്കുറിച്ച് വാചാലനായത്.

മലയാളത്തിന്റെ അഭിമാന താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. സിനിമയിലെത്തി അധികം വൈകുന്നതിനിടയില്‍ത്തന്നെ ഇവര്‍ക്കൊപ്പം ഭിനയിക്കാനുള്ള അവസരം അദ്ദേഹത്തിന് ലഭിച്ചിരുന്നു. സ്‌നേഹമുള്ള ചേട്ടനായും ക്രൗര്യം നിറഞ്ഞ വില്ലനായുമൊക്കെ ഇവര്‍ക്കൊപ്പം സായ്കുമാറുമുണ്ടായിരുന്നു. എന്നാല്‍ ഇടയ്ക്ക് വെച്ചായിരുന്നു ഇവരുടെ അച്ഛനായി അഭിനയിക്കാനുള്ള അവസരം താരത്തിന് ലഭിച്ചത്. മമ്മൂട്ടിയേയും മോഹന്‍ലാലിനേയുമൊക്കെ എടാപോടായെന്ന് വിളിക്കാനാവുമെന്നുള്ളതാണ് ഇത്തരം വേഷങ്ങള്‍ ചെയ്യുമ്പോഴുള്ള ഗുണമെന്നും അദ്ദേഹം പറയുന്നു.

മക്കളുടെ കൂട്ടത്തില്‍ മൂത്തയാള്‍ മമ്മൂട്ടിയാണ്, അതിന്‍റെ ഉത്തരവാദിത്തവുമുണ്ട്. നമ്മളേക്കുറിച്ച് നല്ലതേ പറയൂ. രണ്ടാമത്തെ ആള്‍ മോഹന്‍ലാലാണ്. അപ്പനോടുള്ള ബഹുമാനത്തോടെയാണ് പെരുമാറ്റം. കുസൃതിയുമാണ്. മക്കളില്‍ പക്വതയുള്ളയാള്‍ സുരേഷ് ഗോപിയാണ്. കുടുംബത്തോടൊക്കെ നല്ല കെയറിങ് ആണ്.ഏറ്റവും ഇളയവനാണ് ദിലീപ്. അല്‍പം കൂടുതല്‍ കൊഞ്ചിച്ചതിന്‍റെ കുറുമ്പൊക്കെയുണ്ട്. ഒരു കുഞ്ഞടിയുടെ കുറവുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

മലയാള സിനിമയിലെ ബോള്‍ഡ് ആന്റ് ബ്യൂട്ടിയാണ് നടി റിമ കല്ലിങ്കല്‍. എല്ലാ സാമൂഹ്യവിഷയങ്ങളിലും പ്രതികരിക്കുന്ന താരം. അതുകൊണ്ടുതന്നെ പല വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ റിമ കല്ലിങ്കലിന്റെ ബിക്കിനി ചിത്രങ്ങള്‍ വൈറലാകുകയാണ്.

കടും നീല നിറത്തിലുള്ള ബിക്കിനി വേഷത്തില്‍ കൂളിംഗ് ഗ്ലാസ് വെച്ചുള്ള റിമയുടെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ഫൈനല്‍ ഫ്രെയിംസ്, ഫിലിം ഫ്രെയിംസ് തുടങ്ങിയ സോഷ്യല്‍മീഡിയ പേജുകളിലൂടെയും ഇന്‍സ്റ്റ അക്കൌണ്ടുകളിലൂടെയുമാണ് ചിത്രങ്ങള്‍ വൈറലായത്. സംവിധായകനും ഭര്‍ത്താവുമായ ആഷിക് അബു ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു.

വൈറസിന് ശേഷം തല്ലുമാലയാണ് റിമയും ആഷിഖും ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ സിനിമ

Copyright © . All rights reserved