തേജസ് ക്രിയേഷൻസിന്റെ ബാനറിൽ ഷാജി തേജസ് കഥ,തിരക്കഥ, സംഭാഷണം, സംവിധാനം നിർവ്വഹിച്ച് പ്രധാന വേഷത്തിൽ അഭിനയിച്ച രുദ്രന്റെ നീരാട്ട്… എന്ന സിനിമയ്ക്ക് 09-)മത് മീഡിയ സിറ്റി നെടുമുടി വേണു ഫിലിം & ടെലിവിഷൻ അവാർഡിൽ ഷോർട്ട് ഫിലിം ലോങ്ങ് വിഭാഗത്തിൽ പുരസ്‌കാരം.
തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ടി വി ചാനലായ മീഡിയ സിറ്റി, കലാപ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്ന തിന്റെ ഭാഗമായി സംഘടിപ്പിച്ച 09-)മത് ഫിലിം നൈറ്റ് 21.12.2022 വൈകിട്ട് തിരുവനന്തപുരം അയ്യൻകാളി ഹാളിൽ (മുൻ VJT ഹാൾ ) പ്രൗഢഗംഭീരമായ സാംസ്‌കാരിക സമ്മേളനത്തിൽ കലാ സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖർ സന്നിഹിതരായിരുന്നു.
സിനിമയുടെ സമസ്ത മേഖകളിലും സ്വന്തം കൈയ്യൊപ്പ് പതിപ്പിച്ച് സമാന രീതിയിൽ രണ്ടു സിനിമകൾ ചെയ്ത അപൂർവ്വ വ്യക്തിത്വത്തിനാണ് ചിത്രകാരനും ഫോട്ടോഗ്രാഫറുമായ ഷാജി തേജസ് വേൾഡ് റെക്കോർഡിന് അർഹത നേടിയത്.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫസർ ആർ ബിന്ദു ഷാജി തേജസ്സിന് വേൾഡ് റെക്കോർഡ് നൽകി ആദരിച്ചു.
പ്രസ്തുത സിനിമയ്ക്ക് ബെസ്റ്റ് ഡയറക്ടർ, ബെസ്റ്റ് ആക്ടർ പുരസ്‌കാരങ്ങളും ഷാജി തേജസ് കരസ്ഥമാക്കി.
മികച്ച ഛായാഗ്രഹണം :തേജസ് ഷാജി
മികച്ച ഗാനരചയിതാവ് :ബാബു എഴുമാവിൽ
മികച്ച സംഗീത സംവിധാനം:രാംകുമാർ മാരാർ
മികച്ച ഗായകൻ :ഷിനു വയനാട്.
മറ്റ് ജൂറി പുരസ്‌കാരങ്ങളും ഈ ചിത്രം കരസ്ഥമാക്കി.
ചിത്രം ഒ റ്റി റ്റി പ്ലാറ്റ് ഫോമിൽ ജനുവരിയിൽ റിലീസ്.
സിനിമയിൽ അരങ്ങേറ്റം കുറിച്ച് 20 വർഷങ്ങൾ പൂർത്തിയാക്കിയതിന്റെ സന്തോഷം പങ്കുവച്ച് നടി ഭാവന. കമൽ സംവിധാനം ചെയ്ത ‘നമ്മൾ’ എന്ന ചിത്രത്തിലൂടെ കാമറയ്ക്ക് മുന്നിലെത്തിയ ഭാവന, വർഷങ്ങൾക്ക് ശേഷം നമ്മൾ സിനിമയുടെ സെറ്റിൽ വച്ച് പകർത്തിയ ചിത്രങ്ങൾ പങ്കുവച്ചാണ് സന്തോഷം പങ്കുവച്ചിരിക്കുന്നത്. സിദ്ധാർത്ഥ് ഭരതൻ, ജിഷ്ണു രാഘവൻ തുടങ്ങി നിരവധി പുതുമുഖങ്ങൾ അഭിനയിച്ച ചിത്രം ഏറെ ശ്രദ്ധനേടിയിരുന്നു. ചിത്രത്തിൽ പരിമളം എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിച്ചിരുന്നത്.
ഭാവനയുടെ കുറിപ്പ് ഇങ്ങനെ:
ഇരുപത് വർഷങ്ങൾക്ക് മുമ്പ്, ഈ ദിവസം ഞാൻ ’നമ്മൾ’ എന്ന മലയാളം സിനിമയുടെ സെറ്റിലേക്ക് നടന്നു.. എന്റെ അരങ്ങേറ്റ ചിത്രം-സംവിധാനം-കമൽ സാർ. അങ്ങനെ ഞാൻ പരിമളം’ (എന്റെ കഥാപാത്രത്തിന്റെ പേര്) ആയി. തൃശൂർ ഭാഷയിൽ സംസാരിക്കുന്ന ഒരു ചേരി നിവാസി. അവർ എന്റെ മേക്കപ്പ് പൂർത്തിയാക്കിയപ്പോൾ എന്റെ മുഖം മാറിയത് ഞാൻ ഇപ്പോഴും ഓർക്കുന്നു. ‘ആരും എന്നെ തിരിച്ചറിയാൻ പോകുന്നില്ല’എന്ന് ഞാൻ പറഞ്ഞു.
അന്ന് ഞാൻ ഒരു കുട്ടിയായിരുന്നു, എന്തായാലും ഞാൻ അത് ചെയ്തു. പക്ഷെ ഇപ്പോൾ എനിക്കറിയാം, എനിക്ക് ഇതിലും മികച്ച ഒരു അരങ്ങേറ്റം ചോദിക്കാൻ കഴിയുമായിരുന്നില്ല. ഒരുപാട് വിജയങ്ങൾ, നിരവധി പരാജയങ്ങൾ, തിരിച്ചടികൾ, വേദന, സന്തോഷം, സ്‌നേഹം, സൗഹൃദങ്ങൾ… ഇതെല്ലാം എന്നെ ഇന്നത്തെ ഞാനാക്കി രൂപപ്പെടുത്തി. ഇപ്പോഴും ഞാൻ വളരെയധികം കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണ്.
ഒരു നിമിഷം തിരിഞ്ഞ് നോക്കുമ്പോൾ എനിക്ക് തോന്നുന്നത് ‘നന്ദി’ മാത്രമാണ്. ഒരു പുതുമുഖമെന്ന നിലയിൽ എന്നിൽ ഉണ്ടായിരുന്ന അതേ നന്ദിയോടും അതേ ഭയത്തോടും കൂടെ ഞാൻ ഈ യാത്ര തുടരുന്നു. മുന്നോട്ടുള്ള യാത്രയെക്കുറിച്ച് ഞാൻ വളരെ ആവേശത്തിലാണ്. അതുപോലെ ജിഷ്ണു ചേട്ടാ നിങ്ങളെ ഞങ്ങൾ മിസ് ചെയ്യുന്നു. PS: എന്റെ അച്ഛന്റെ മുഖത്തെ ആ പുഞ്ചിരി വിലമതിക്കാനാവാ ത്തതാണ്, എനിക്ക് അത് നഷ്ടമായി.
കോമഡി സ്റ്റാർസ് എന്ന പരിപാടിയിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതനായ താരമായിരുന്നു ഉല്ലാസ് പന്തളം. നിരവധി ആരാധകരെ ആയിരുന്നു ഈ ഒരു പരിപാടിയിലൂടെ ഉല്ലാസ് സ്വന്തമാക്കിയിരുന്നത്. 50 ഓളം സിനിമയുടെ ഭാഗമായും ഉല്ലാസ് മാറിയിട്ടുണ്ട്. പ്രേക്ഷകരുടെ മനസ്സിൽ എന്നും നിറഞ്ഞുനിൽക്കുന്ന ഒരു കഥാപാത്രം അവതരിപ്പിക്കണമെന്നതാണ് ഉല്ലാസിന്റെ ആഗ്രഹം. ഇപ്പോൾ ഉല്ലാസിന്റെ കുടുംബത്തിൽ നിന്നും ഉള്ള വാർത്തയാണ് ശ്രദ്ധ നേടുന്നത്. ഉല്ലാസിന്റെ ഭാര്യയായ ആശയെ തൂങ്ങിമരിച്ച അവസ്ഥയിൽ കണ്ടെത്തിയത് വലിയതോതിൽ തന്നെ വാർത്തയായി മാറിയിരുന്നു. എന്നാൽ ഉല്ലാസിനെതിരെ യാതൊരു പരാതിയുമില്ല എന്ന് പറഞ്ഞുകൊണ്ടാണ് ഉല്ലാസിന്റെ ഭാര്യ പിതാവ് രംഗത്ത് എത്തിയിരുന്നത്.
തന്റെ മകൾ മാനസിക പിരിമുറുക്കം കാരണമായിരിക്കും മരിച്ചിട്ടുണ്ടാവുക എന്നാണ് ഭർതൃപിതാവ് പറഞ്ഞിരുന്നത്. കൊച്ചുമക്കൾ തന്നോട് പറഞ്ഞതും അങ്ങനെ തന്നെയാണ് എന്നും പറഞ്ഞു. ഉല്ലാസിനെതിരെ ഒന്നും പറയാനില്ല എന്നും ചാച്ചാ എന്നാണ് ഉല്ലാസ് തന്നെ വിളിച്ചിരുന്നത് എന്നുമൊക്കെയാണ് ഭാര്യാപിതാവ് പറഞ്ഞിരുന്നത്. അത്രത്തോളം സ്നേഹമായിരുന്നു ഉല്ലാസിന് തങ്ങളോട്. യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടായിട്ടില്ല. കുടുംബത്തിലുള്ളവരെ ഉല്ലാസിനെ ഒരിക്കൽ പോലും ബുദ്ധിമുട്ടിക്കാൻ അവിടേക്ക് ചെല്ലുകയോ പണം കടം വാങ്ങുകയോ ഒന്നും ചെയ്തിട്ടില്ല എന്നും പറയുന്നുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഉല്ലാസിന്റെ കരച്ചിലാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
ഉല്ലാസ് തന്റെ ഭാര്യ നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് ഭാര്യ ആശയുടെ മൃതദേഹം കണ്ട് പൊട്ടി കരയുകയായിരുന്നു ഉല്ലാസ് എന്നെയും എൻറെ മക്കളെയും ഒന്നോര്‍ത്തില്ലല്ലോടീ നീ.. എന്ന് പറഞ്ഞ് കൊണ്ടായിരുന്നു ഉല്ലാസിന്റെ കരച്ചിൽ . വല്ലാത്തൊരു അവസ്ഥയിലൂടെ ആണോ ഉല്ലാസ് കടന്നു പോകുന്നത് എന്നും മനസ്സിലാകുന്നു. ഉല്ലാസ് വിദേശത്ത് ആയിരുന്ന സമയത്തായിരുന്നു മകന്റെ പിറന്നാൾ. എന്നാൽ മകന്റെ പിറന്നാൾ ഉല്ലാസ് വരുന്നതിനു മുൻപേ ഭാര്യ നടത്തി എന്നതിന്റെ പേരിലാണ് ഭാര്യയുമായി വാക്ക് തർക്കം ഉണ്ടായത് എന്നും ഈ വാക്ക് തർക്കം കാരണമാണ് ഭാര്യ ആത്മഹത്യ ചെയ്‌തത് എന്നും അറിയാൻ കഴിയുന്നത്.
ടെറസിൽ വിരിച്ചിട്ടിരുന്ന് തുണികൾക്കൊപ്പം ആയിരുന്നു ഭാര്യയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടിലുണ്ടായ ചെറിയ ചില പ്രശ്‌നങ്ങൾ മാത്രമായിരുന്നു ഈ ഒരു മരണത്തിന് പിന്നിലേക്ക് കാരണമെന്നും ആളുകൾ പറയുന്നുണ്ട്. പറഞ്ഞു തീർക്കാവുന്ന ചെറിയ ചില പ്രശ്നങ്ങളുടെ പേരിൽ ആത്മഹത്യ തിരഞ്ഞെടുത്തത് ഏറ്റവും വലിയ മണ്ടത്തരം ആണല്ലോ എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ പറയുന്നത്. ഇത്തരം കാര്യങ്ങളൊക്കെ ഒന്ന് പറഞ്ഞു തീർത്താൽ മതിയായിരുന്നില്ലേ എന്നും, അതായിരുന്നല്ലോ എളുപ്പമെന്നും ആളുകൾ പറയുന്നു. ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല എന്ന് ഇനിയും എന്നാണ് ആളുകൾ മനസ്സിലാക്കുന്നത് എന്ന തരത്തിലും ചോദ്യങ്ങൾ ഉയരുന്നുണ്ട്. ഇത്രയും ചെറിയ പ്രശ്നങ്ങൾക്ക് ആത്മഹത്യ തന്നെ തിരഞ്ഞെടുക്കുക എന്ന് പറയുന്നത് ഏറ്റവും വേദനിപ്പിക്കുന്ന ഒരു അവസ്ഥ തന്നെയാണ് .
തേജസ് ക്രിയേഷൻസിന്റെ ബാനറിൽ ഷാജി തേജസ് കഥ,തിരക്കഥ, സംഭാഷണം, സംവിധാനം നിർവ്വഹിച്ച് പ്രധാന വേഷത്തിൽ അഭിനയിച്ച രുദ്രന്റെ നീരാട്ട്… എന്ന സിനിമയ്ക്ക് 09-)മത് മീഡിയ സിറ്റി നെടുമുടി വേണു ഫിലിം & ടെലിവിഷൻ അവാർഡിൽ ഷോർട്ട് ഫിലിം ലോങ്ങ് വിഭാഗത്തിൽ പുരസ്‌കാരം.
തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ടി വി ചാനലായ മീഡിയ സിറ്റി,
കലാപ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്ന തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 09-)മത് ഫിലിം നൈറ്റ് 21.12.2022 വൈകുന്നേരം 03.00ന് തിരുവനന്തപുരം അയ്യൻകാളി ഹാളിൽ (VJT ഹാൾ )വച്ച് നടത്തപ്പെടുന്നു.
കലാ സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖർ പങ്കെടുക്കുന്ന പ്രസ്തുത അവാർഡ് നെറ്റിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കും.
സിനിമയുടെ സമസ്ത മേഖകളിലും സ്വന്തം കൈയ്യൊപ്പ് പതിപ്പിച്ച് സമാന രീതിയിൽ രണ്ടു സിനിമകൾ ചെയ്ത അപൂർവ്വ വ്യക്തിത്വത്തിനാണ് ചിത്രകാരനും ഫോട്ടോഗ്രാഫറുമായ ഷാജി തേജസ് വേൾഡ് റെക്കോർഡിന് അർഹനായത്.
“അവസ്ഥാന്തരങ്ങൾ…” എന്ന പ്രഥമ സിനിമയ്ക്ക്, ബഹുമുഖപ്രതിഭാ പുരസ്‌കാരവും ഷാജി തേജസ് കരസ്ഥമാക്കിയിരുന്നു.
മികച്ച ഛായാഗ്രഹണം :തേജസ് ഷാജി
മികച്ച ഗാനരചയിതാവ് :ബാബു എഴുമാവിൽ
മികച്ച സംഗീത സംവിധാനം:രാംകുമാർ മാരാർ
മികച്ച ഗായകൻ :ഷിനു വയനാട്.
രുദ്രന്റെ നീരാട്ട്…
ഒ റ്റി റ്റി പ്ലാറ്റ് ഫോമിൽ ജനുവരിയിൽ റിലീസ്.
പത്താന്‍ സിനിമ റിലീസിന് ഒരുങ്ങവെ പലതരത്തിലുള്ള വിദ്വേഷ പ്രചാരണങ്ങളാണ് ആരംഭിച്ചത്. എന്നാല്‍ ഇതൊന്നും ഷാരൂഖ് ഖാന്‍ എന്ന താരത്തിന്റെ സ്റ്റാര്‍ഡത്തെ ബാധിച്ചിട്ടില്ലെന്ന് തെളിയിക്കുകയാണ് പുതിയ വാര്‍ത്ത. ലോകത്തെ എക്കാലത്തെയും മികച്ച 50 താരങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുകയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍.
ബ്രിട്ടണില്‍ നിന്നുള്ള എംപയര്‍ മാസികയുടെ പട്ടികയിലാണ് ഷാരൂഖ് ഇടം നേടിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് ഷാരൂഖ് മാത്രമാണ് ഈ പട്ടികയിലുള്ളത്. ഡെന്‍സെല്‍ വാഷിംഗ്ടണ്‍, ടോം ഹാങ്ക്സ്, മര്‍ലോന്‍ ബ്രാന്‍ഡോ, മെറില്‍ സ്ട്രീപ്പ്, ജാക്ക് നിക്കോള്‍സണ്‍ എന്നിവരാണ് പട്ടികയിലുള്ള മറ്റു താരങ്ങള്‍.
നാല് ദശകങ്ങളിലായി വിജയകരമായ അഭിനയ ജീവിതമാണ് ഷാരൂഖ് ഖാന്‍ നയിക്കുന്നതെന്നും താരത്തിന് കോടിക്കണക്കിന് ആരാധകരുണ്ടെന്നും മാഗസിനില്‍ നല്‍കിയ പ്രൊഫൈലില്‍ പറയുന്നു. ദേവദാസ്, മൈ നെയിം ഈസ് ഖാന്‍, സ്വദേശ്, തുടങ്ങിയ ചിത്രങ്ങളെക്കുറിച്ചും മാഗസിനില്‍ എടുത്തു പറയുന്നു.
അതേ സമയം നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാന്‍ നായകനായ സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പത്താന്‍ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ദീപിക പദുക്കോണാണ് നായിക.
അറ്റ്ലി സംവിധാനം ചെയ്യുന്ന ജവാന്‍, രാജ്കുമാര്‍ ഹിറാനിയുടെ ഡുങ്കി എന്നിവയാണ് ഷാരൂഖിന്റെ മറ്റു ചിത്രങ്ങള്‍.
മിനി സ്‌ക്രീനിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയായി മാറിയ താരമാണ് അനുമോള്‍. ടെലിവിഷന്‍ സീരിയലുകളില്‍ കൂടി പരിചിതയായി മാറിയ അനുമോള്‍ ഫ്‌ളവേഴ്‌സിലെ സ്റ്റാര്‍ മാജിക്കിലൂടെയും ആരാധകരുടെ ഹൃദയം കവര്‍ന്നിരുന്നു. പാടാത്ത പൈങ്കിളിയില്‍ നിന്നും താരം പിന്മാറിയതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. തിരുവനന്തപുരമാണ് അനുക്കുട്ടിയുടെ സ്വദേശം. നടിയും മോഡലും കൂടിയാണ് അനുമോള്‍.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് അനുമോള്‍. അനുമോള്‍ അനുക്കുട്ടി ഒഫീഷ്യല്‍ എന്ന യൂട്യൂബ് ചാനലിലും താരം സജീവമാണ്. അബി വെഡ്‌സ് മഹി എന്ന സീരിയലും സുസു പാടാത്ത പൈങ്കിളി, സുരഭിയും സുഹാസിനിയും എന്ന സീരിയലും താരം ചെയ്യുകയാണ്.
ഷോപ്പിങ്ങും ബ്യൂട്ടി ടിപ്‌സുമൊക്കെയാണ് അനുവിന്റെ ചാനലിലെ കണ്ടന്റുകള്‍. സ്റ്റാര്‍ മാജിക്കിലും അനു സജീവമാണ്. തങ്കച്ചനൊപ്പമുള്ള എല്ലാ പ്രോഗ്രാമും വൈറലാവാറുണ്ട്. ടമാര്‍ പഠാറിലും വളരെ സജീവമാണ്താരം. ഇന്‍സ്റ്റര്‍ഗ്രാമില്‍ വണ്‍ മില്യണ്‍ ഫോളോവേഴ്‌സും അനുവിനുണ്ട്. ഫ്‌ളവേഴ്‌സ് ടിവിയില്‍ സം്രേപക്ഷണം ചെയ്തുവരുന്ന സു സു എന്ന സീരിയലിലും അനുമോള്‍ അഭിനയിക്കുന്നുണ്ട്. താരം തനിക്ക് നേരിടേണ്ടി വന്ന ചില അനുഭവങ്ങള്‍ തുറന്നുപറയുകയാണ് ഇപ്പോള്‍.
സ്ട്രഗിള്‍ ചെയ്തിരുന്ന കാലത്ത് പലപ്പോഴും രാത്രി പത്ത് മണിയൊക്കെ കഴിയും ഷൂട്ട് കഴിയുമ്പോള്‍. മിക്കവാറും താനും അമ്മയും മാത്രമേ അപ്പോള്‍ ഉണ്ടാകാറുള്ളു. തങ്ങള്‍ എങ്ങനെ പോകുമെന്നൊന്നും പ്രോഗ്രാമിന് വിളിച്ചവര്‍ക്ക് അറിയേണ്ടെന്നും താരം കു റ്റ പ്പെടുത്തുന്നു.
താനും അമ്മയും അങ്ങനെ ഒരിക്കല്‍ ഷൂട്ട് കഴിഞ്ഞ് പോകാനായിട്ട് രാത്രി ഒരു മണിക്കുള്ള രണ്ട് പേര്‍ക്ക് കിടക്കാന്‍ പറ്റിയ സ്ലീപ്പര്‍ സീറ്റുള്ള ബസ്സില്‍ കയറി. അപ്പോള്‍ രണ്ട് പേര്‍ക്ക് കൂടെ 1500 രൂപ ആണെന്ന് പറഞ്ഞപ്പോള്‍ ആയിരം ഇപ്പോള്‍ തരാമെന്നും അഞ്ഞൂറ് തിരുവനന്തപുരം എത്തിയിട്ട് തരാമെന്നും പറഞ്ഞു. എന്നാല്‍ അയാള്‍ സമ്മതിച്ചില്ല. ആ ഒരു മണിക്ക് തന്നെയും അമ്മയെയും ബസില്‍ നിന്ന് ജീവനക്കാര്‍ ഇറക്കിവിടുകയായിരുന്നു.
താന്‍ ഒരിക്കലും അത് മറക്കില്ലെന്നും അത്രയും വേദനിച്ചിരുന്നെന്നും അനുമോള്‍ പറയുകയാണ്. കൂടാതെ തന്നെ ഏറെ വിഷമിപ്പിക്കുന്ന മറ്റൊരു സംഭവവും അനുമോള്‍ പറയുന്നുണ്ട്. തനിക്ക് ഒരാള്‍ എന്നും ലവ് യു അനു, ഐ മിസ് യു അനു എന്നൊക്കെ മെസേജ് അയക്കുമായിരുന്നു.
താന്‍ ഇല്ലാതെ അയാള്‍ക്ക് ജീവിക്കാന്‍ പറ്റില്ല എന്നൊക്കെ പറയുമായിരുന്നു. അയാളുടെ അച്ഛനും അമ്മയുമായി വീട്ടില്‍ വരുമെന്നൊക്കെയാണ് മെസേജില്‍ പറഞ്ഞിരുന്നത്. പിന്നെ താന്‍ ബ്ലോക്ക് ആക്കിയപ്പോള്‍ വേറെ അക്കൗണ്ടില്‍ നിന്നും മെസേജ് അയച്ചെന്നും ഇപ്പോള്‍ തന്നെ ഭീ ഷ ണിപ്പെടുത്തുന്നുണ്ട് എന്നും അനുമോള്‍ പറയുന്നു.
അമ്മ വേഷങ്ങളിലൂടെയും സപ്പോർട്ടിംഗ് റോളിലൂടെയും തിളങ്ങുന്ന താരമാണ് ജോളി ചിറയത്ത്. സിനിമയിലെ കാസ്റ്റിങ്ങ് കൗച്ചിനെ കുറിച്ച് ജോളി പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. കാസ്റ്റിങ് കൗച്ചിന്റെ പേരിൽ നടക്കുന്ന ലൈംഗിക അതിക്രമങ്ങൾ തടയുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും ഇന്നത്തെ കാലത്തെ പിള്ളേർക്ക് സെക്‌സിനെ കുറിച്ചും ലൈംഗികതയെ പറ്റിയുമുള്ള കാഴ്ചപ്പാടിൽ വലിയ മാറ്റമുണ്ടായിട്ടുണ്ടെന്നും താരം പറയുന്നു.
‘കാസ്റ്റിങ് കൗച്ചിന്റെ പേരിൽ നടക്കുന്ന ലൈംഗിക അതിക്രമങ്ങൾ തടയുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. സമൂഹത്തിന്റെ ലൈംഗിക ദാരിദ്ര്യം മാറുക എന്നതാണ് അതിലെ പ്രധാന കാര്യം. ഒരു ജോലിയ്ക്ക് വേണ്ടിയോ ആവശ്യങ്ങൾക്ക് വേണ്ടിയോ സെക്‌സ് ആവശ്യപ്പെടുകയാണ്. കാശിന് പകരം സെക്‌സ് കൊടുക്കേണ്ടി വരുന്നത്. അതും സ്ത്രീകളോട് മാത്രമാണ് അത് ആവശ്യപ്പെടുന്നത്.
സ്ത്രീയെ ഒബ്ജക്ടിഫൈ ചെയ്ത് കാണുന്ന ഒരു സമൂഹത്തിൽ സ്ത്രീയോട് പരസ്യമായി സെക്‌സ് ആവശ്യപ്പെടുക എന്ന് പറയുന്നത് ഭയങ്കര അലിഖിത നിയമമായിട്ട് നിൽക്കുന്ന ഒരു സ്ഥലത്താണ് നമ്മളുള്ളത്. അതായത് സെക്‌സ് ചെയ്യാൻ വേണ്ടി ഒരു സ്ത്രീ ശരീരം കിട്ടിയാൽ കൊള്ളാമെന്നുള്ള ദാരിദ്ര്യം പിടിച്ച അവസ്ഥ. പക്ഷേ ഇന്നത്തെ പിള്ളേരുടെ കാര്യത്തിലില്ല. ഏതാണ്ട് എല്ലാവരും ഒരു ലിവിങ് റിലേഷനിലോ ഗോൾഫ്രണ്ട്, ബോയ്ഫ്രണ്ട് റിലേഷനുള്ളവരോ ആണ്. അത്യാവശ്യം അവർ തങ്ങളുടെ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന ആളുകളൊക്കെയാണ്. ലൈംഗികത തന്നെ വയലൻസിനുള്ളതും വരുമാനത്തിനുള്ളതുമായ ടൂളായി മാറിക്കഴിഞ്ഞു.
എന്റെ ലൈംഗികത എനിക്കിഷ്ടമുള്ളത് പോലെ ചെയ്താൽ നിങ്ങൾക്കെന്താണ് കുഴപ്പമെന്ന് ഒരു സ്ത്രീ ചോദിച്ചാൽ അതിലൊരു കുഴപ്പവും ഉള്ളതായി എനിക്ക് തോന്നുന്നില്ല
ഐഎഫ്എഫ്കെ സമാപന സമ്മേളനത്തില്‍ തനിക്കെതിരെ കൂവി പ്രതിഷേധിച്ചവരെ നായ്ക്കളോട് ഉപമിച്ച് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്ത്. സ്വന്തം വീട്ടിലെ പട്ടികള്‍ തന്നെ നോക്കി കുരയ്ക്കുന്നതിനോടാണ് രഞ്ജിത് ഉപമിച്ചത്.
‘ആരോ എന്തോ ബഹളമുണ്ടാക്കി. അത്, കാണാന്‍ വലിയ പ്രേക്ഷക സമൂഹവുമുണ്ടായി. ഞാന്‍ കോഴിക്കോടാണ്, വയനാട്ടിലൊരു വീടുണ്ട്. അവിടെ വീടു നോക്കുന്ന ബാലകൃഷ്ണന്‍ നാടന്‍ നായ്ക്കളെ വളര്‍ത്തുന്നുണ്ട്. ആ നായ്ക്കള്‍ എന്നെ കണ്ടാല്‍ കുരയ്ക്കാറുണ്ട്.ഞാന്‍ ആ വീടിന്റെ ഉടമസ്ഥാനാണെന്നൊന്നും ആ നായ്ക്കള്‍ ഓര്‍ക്കാറില്ല. പരിചയമില്ലാത്തതിന്റെ പേരില്‍ കുരയ്ക്കാറുണ്ട്. അതുകൊണ്ട് നായയെ തല്ലിപുറത്താക്കാറില്ല,’ രഞ്ജിത് പറഞ്ഞു.
എന്റെ കാര്യത്തില്‍ മോശം സിനിമയും നല്ല സിനിമയും ഉണ്ടായിട്ടുണ്ട്. രണ്ടും രണ്ട് രീതിയില്‍ തന്നെയാണ് പ്രേക്ഷക സമൂഹം സ്വീകരിച്ചത്. ഇനിയും നല്ല സിനിമ ചെയ്താല്‍ പ്രേക്ഷകര്‍ സ്വീകരിക്കും’. എന്ന് രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു. മമ്മൂട്ടി ലിജോ ജോസ് പെല്ലിശേരി ടീമിന്റെ നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് രഞ്ജിത്തിന് നേരെ പ്രതിഷേധിക്കാന്‍ കാണികളെ പ്രേരിപ്പിച്ചത്.
മേളയുടെ ആദ്യ ദിവസങ്ങളില്‍ സീറ്റ് റിസര്‍വ്വ് ചെയ്തവര്‍ക്കും ക്യൂ നിന്നവര്‍ക്കും ചില സിനിമകള്‍ കാണാന്‍ പറ്റാതിരുന്നത് പരാതികള്‍ക്ക് ഇടയാക്കിയിരുന്നു. റിസര്‍വേഷന്‍ സംവിധാനത്തില്‍ തകരാര്‍ ഉണ്ടെന്നും സംഘാടകര്‍ തങ്ങളുടെ വേണ്ടപ്പെട്ടവര്‍ക്ക് സീറ്റുകള്‍ ഒഴിച്ചിടുകയാണെന്നും ആരോപണമുയര്‍ന്നു.
സമാപന സമ്മേളന വേദിയില്‍ പ്രസംഗിക്കാന്‍ രഞ്ജിത് മൈക്കിന് മുന്നിലെത്തിയപ്പോഴാണ് കൂവല്‍ ഉയര്‍ന്നത്. കൂവല്‍ തനിക്ക് പുത്തരിയല്ലെന്ന് രഞ്ജിത് ഉടന്‍ തന്നെ മറുപടി പറഞ്ഞു. കൂവിത്തെളിയുന്നത് നല്ല കാര്യമാണ്. 1977 ല്‍ എസ്എഫ്ഐയിലൂടെ തുടങ്ങിയതാണ് ജീവിതം. അതു കൊണ്ട് കൂവി പരാജയപ്പെടുത്താന്‍ ആരും ശ്രമിക്കേണ്ട എന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പറയുകയുണ്ടായി.
ഗായിക മാത്രമല്ല താൻ നല്ലൊരു അഭിനേത്രി കൂടിയാണ് എന്ന് തെളിയിച്ച തന്ന താരം ആണ് സയനോര ഫിലിപ്പ്. ഇപ്പോൾ തന്റെ വ്യക്തിജീവിതത്തെ കുറിച്ച് താരം തുറന്നു പറയുകയാണ്, ഇപ്പോൾ താൻ ഭർത്താവുമായി അകന്ന് കഴിയുകയാണ്, മകളുമായി താൻ ഇപ്പോൾ തനിച്ചാണ് താമസം. 2009 ൽ വിന്സറ്റൺ ആന്റണി ഡിക്രസുമായി ആയിരുന്നു സയനോരയുടെ വിവാഹം. തന്റെ വിവാഹ ജീവിതത്തിൽ ഒരുപാടു ബുദ്ധിമുട്ടുകൾ താൻ അനുഭവിച്ചു.
സെന ഡിക്രൂസ് എന്നാണ് മകളുടെ പേര്, എന്ത് റിലേഷൻ ഷിപ്പ് ആയാലും മറ്റുളവരുടെ മുന്നിൽ നമ്മളുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകണം. എന്നാൽ ഞാൻ എന്റെ ആഗ്രഹങ്ങൾ മാറ്റിനിർത്തികൊണ്ടു മറ്റുള്ള വരുടെ ആഗ്രഹത്തിനു പ്രധാന്യം നൽകും എന്നാൽ വളരെ തെറ്റാണ് അതെനിക്ക് മനസിലായി. ചില സമയത്തു ഞാൻ കൊതിച്ചിരുന്നു ഒരാൾ ആശ്വസിപ്പിക്കാൻ ഉണ്ടെങ്കിലോ എന്ന് എന്നാൽ എന്റെ ഭർത്താവിൽ നിന്നും അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല സയനോര പറയുന്നു.
അങ്ങനെ എന്റെ റിലേഷൻ ഷിപ്പ് അവസാനിക്കണം എന്ന ഘട്ടത്തിൽ ഞാൻ മകളുമായി മാറുകയും ചെയ്യ്തിരുന്നു, ഇപ്പോൾ ഞാൻ സിംഗിൾ ആണ്, ഞാൻ മകളെ പ്രസവിക്കുന്ന സമയത്തു ഒരുപാടു പേടിച്ചിരുന്നു, പ്രസവിച്ചു കഴിഞ്ഞു എനിക്ക് മകളെ ഒറ്റക്ക് മാനേജ് പോലും ചെയ്യാൻ കഴിഞ്ഞില്ല ആ സമയത്തു ഞാൻ ബാത്‌റൂമിൽ വരെ പോയിരുന്നു കരഞ്ഞിട്ടുണ്ട്. കുഞ്ഞു രാത്രീയിൽ വലിയ കരച്ചിൽ ആണ് പ്രസവം കഴിഞ്ഞു എനിക്ക് ഉറക്കം ഒരു പ്രശ്നം ആയിരുന്നു, ഒറ്റപ്പെട്ട അവസ്ഥ വളരെ വലുതാണ്, ആ സമയത്തു ഭർത്താവ് പോലും ഇല്ല, പിനീട് എന്റെ കരച്ചിൽ കണ്ടു മമ്മി പോലും വിഷമിച്ചിരുന്നു , അത്ര സ്ട്രസ് ഞാൻ അനുഭവിച്ചു, എല്ലാം നോക്കികാണുമ്പോൾ ഞാൻ സിംഗിളായി തുടരുന്നത് ആണ് നല്ലത് സയനോര പറയുന്നു.
ഷാരൂഖ് ഖാന്‍ നായകനാകുന്ന പത്താന്‍ സിനിമയ്‌ക്കെതിരെ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. ‘ബേഷരം റംഗ്’ എന്ന തുടങ്ങുന്ന ഗാനത്തില്‍ മാറ്റം വരുത്താതെ സിനിമ മധ്യപ്രദേശില്‍ പ്രദര്‍ശിപ്പിക്കുകയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സിനിമയിലെ നായികയായ ദീപിക ബിക്കിനി ധരിച്ചാണ് ഗാനത്തില്‍ അഭിനയിച്ചത്. ദീപിക തുക്ക്ഡെ തുക്ക്ഡെ സംഘത്തിന്റെ അനുകൂലിയാണെന്നും അദ്ദേഹം പറഞ്ഞു. ദീപികയുടെ വസ്ത്രധാരണത്തിലും സിനിമയിലെ ഗാനരംഗത്തിലും തിരുത്തല്‍ നടത്തേണ്ടതുണ്ട്. അവ ശരിയാക്കണം. അല്ലെങ്കില്‍ ഈ സിനിമ മധ്യപ്രദേശില്‍ പ്രദര്‍ശിപ്പിക്കുകയില്ല. വളരെ മോശമാണ്, വളരെ മലിനമായ മാനസികാവസ്ഥയില്‍ നിന്നാണ് ഇങ്ങനെ ഒരു പാട്ടെടുക്കുന്നത് നരോത്തം മിശ്ര പറഞ്ഞു.
ഷാരൂഖ് ഖാന്റെ ‘പത്താന്‍’ സിനിമയിലെ ‘ബേശരം രംഗ്’ പുറത്തെത്തിയതോടെ സിനിമയ്ക്കെതിരെ ബഹിഷ്‌ക്കരണാഹ്വാനങ്ങള്‍ വരെ എത്തുന്നുണ്ട്. ഗാനരംഗത്തില്‍ ദീപിക പദുക്കോണ്‍ കാവി കളറിലുള്ള ബിക്കിനി അണിഞ്ഞതിനെ തുടര്‍ന്നാണ് ബഹിഷ്‌ക്കരണാഹ്വാനങ്ങള്‍ എത്താന്‍ തുടങ്ങിയത്. ഗാനത്തിന് എതിരെ പുതിയൊരു ആരോപണവും കൂടി പുറത്തു വന്നിരിക്കുകയാണ് ഇപ്പോള്‍. ഈ ഗാനം കോപ്പിയടിയാണ് എന്നാണ് പലരും പറയുന്നത്. ജെയിനിന്റെ ഫ്രഞ്ച് ഗായികയും സംഗീതജ്ഞയുമായ ജെയിനിന്റെ ‘മകേബ’ എന്ന ഗാനത്തിന്റെ ബീറ്റ് ആണ് ബേശരം രംഗ് ഗാനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.
രണ്ട് ഗാനങ്ങളുടെയും വീഡിയോ പങ്കുവച്ചാണ് സോഷ്യല്‍ മീഡിയയില്‍ പലരും എത്തുന്നത്. ബേശരം ഗാനത്തിന്റെ ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ ഫുള്‍ മകേബ ഗാനത്തിന്റെ കോപ്പിയാണ് എന്നാണ് ഇക്കൂട്ടര്‍ ആരോപിക്കുന്നത്. ഈ ബീറ്റ് എവിടെയോ കേട്ടിട്ടുണ്ടെന്ന് തോന്നിയപ്പോഴാണ് മകേബ ആണെന്ന് മനസിലായത് എന്നും ചിലര്‍ പറയുന്നുണ്ട്.
അതേസമയം ഗാനം ഇതിനകം 2.1 കോടിയിലേറെ കാഴ്ചകള്‍ നേടിയിട്ടുണ്ട്. ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് കുമാര്‍ ആണ്. വിശാല്‍ ദദ്‌ലാനി ആണ് സ്പാനിഷ് ഭാഷയിലെ വരികള്‍ എഴുതിയിരിക്കുന്നത്. വിശാലും ശേഖറും ചേര്‍ന്ന് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശില്‍പ റാവു, കരാലിസ മോണ്ടെയ്‌റോ, വിശാല്‍, ശേഖര്‍ എന്നിവര്‍ ചേര്‍ന്നാണ്. ജോണ്‍ എബ്രഹാമാണ് വില്ലനായെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സിദ്ധാര്‍ഥ് ആനന്ദാണ്. ജനുവരി 25 ന് ചിത്രം റിലീസ് ചെയ്യും. യഷ് രാജ് ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്.