Movies

ഷൂട്ടിങ് സെറ്റിലെ അസൗകര്യങ്ങളെക്കുറിച്ച തുറന്ന് പറഞ്ഞ് നടി മാലാ പാര്‍വതി. കാളിദാസ് ജയറാം നായകനാകുന്ന ഹാപ്പി സര്‍ദാര്‍ എന്ന സിനിമയുടെ സെറ്റിലുണ്ടായ പ്രശ്‌നമായിരുന്നു പാര്‍വതിയുടെ ഫേസ്ബുക്ക് പോസ്റ്റിലേക്കും പിന്നീട് വലിയ ചര്‍ച്ചയിലേക്കും എത്തിയത്. പിന്നീട് ആ പ്രശ്‌നം പരിഹരിച്ചുവെന്നും കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും അവര്‍ അറിയിച്ചിരുന്നു.

എന്നാല്‍ ഇതിനു പിന്നാലെ ‘നായകനും നായികയ്ക്കും ഇല്ലാത്ത കാരവന്‍, നായികയുടെ അമ്മ വേഷം ചെയ്യുന്നയാള്‍ക്ക്’ വേണമെന്നും നിര്‍മാതാവിനുണ്ടാകുന്ന ബുദ്ധിമുട്ട് മനസിലാകാത്ത നടിമാരാണ് മലയാള സിനിമയുടെ ശാപമെന്നും നിര്‍മാതാവിന്‍റെ ക്യാഷറായ സഞ്ജയ് പാല്‍ ആരോപണമുന്നയിച്ചിരുന്നു. ഇതോടെയാണ് സെറ്റില്‍ നടന്ന സംഭവത്തിന്റെ അനുഭവം വിവരിച്ചുകൊണ്ട് മാലാ പാര്‍വതി രംഗത്തെത്തിയത്.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം;

Happy sardar.. എന്ന സിനിമയിൽ അമ്മ നടി കാരവൻ ചോദിച്ചു എന്നൊരാരോപണം Sanjay Pal ഉന്നയിച്ചിരുന്നു. പ്രൊഡ്യൂസർടെ കാഷ്യർ ആണ് ആള്. . ചായ, ഭക്ഷണം, ടോയ്ലറ്റ് പോലെയുള്ള അടിസ്ഥാന സൗകര്യം തരാത്തവരോട് കാരവൻ ചോദിക്കാൻ പാടില്ല എന്ന സാമാന്യ ബോധം ഉണ്ട്. ഉച്ചയ്ക്ക് 3 മുതൽ പിറ്റേന്ന് വെളുപ്പിന് 6 വരെ ജോലി ചെയ്യുന്ന സെറ്റിൽ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ തന്നിരുന്നിടത്ത് ബ്ലോക്ക്‌ ആയിരുന്നതിനാലും, മൂത്രമൊഴിക്കാതിരിക്കാനുള്ള അമാനുഷിക കഴിവ് ഇല്ലാതിരുന്നതിനാലും ഞാൻ കാരവൻ എടുത്തു. എന്റെ സ്വന്തം കാശിന്. എല്ലാ പെൺകുട്ടികൾക്കും വേണ്ടി. അമ്മ നടി ആണെങ്കിലും മൂത്രം ഒഴിക്കണമല്ലോ? അതോ വേണ്ടേ? നായകനും നായികയ്ക്കും മാത്രമേ ഉള്ളോ ഈ ആവശ്യങ്ങൾ? Sanjay Pal എന്ന ആൾക്കുള്ള മറുപടിയാണിത്.
ബില്ല് ചുവടെ ചേർക്കുന്നു.
ഈ സെറ്റിലെ വിശേഷങ്ങൾ പറഞ്ഞാൽ തീരില്ല. തല്ക്കാലം നിർത്തുന്നു.

ജയറാം നടത്തിയ മേക്കോവര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. അല്ലു അര്‍ജുന്റെ അച്ഛനായി സ്‌ക്രീനിലെത്തുന്നതിനുവേണ്ടി ശരീരഭാരം കുറച്ച്, ടീഷര്‍ട്ടും ജീന്‍സും ധരിച്ചുനില്‍ക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത് വൈറല്‍ ആയിരുന്നു.

എഫോട്ടോ ഫേസ്ബുക്കിലൂടെ ആരാധകരുമായി പങ്കുവെക്കുന്നതിന് മുന്‍പ് ആദ്യം കാണിച്ചത് മമ്മൂട്ടിയെ ആണെന്ന് പറയുന്നു അദ്ദേഹം. അതിന് മറുപടിയായി മമ്മൂട്ടി പറഞ്ഞ രസകരമായ കമന്റിനെക്കുറിച്ചും ജയറാം പറയുന്നു.

‘ഫേസ്ബുക്കില്‍ ഇടുന്നതിന് മുന്‍പ് ആ ഫോട്ടോ മമ്മൂക്കയ്ക്കാണ് ഞാന്‍ ഷെയര്‍ ചെയ്തത്. എന്നാല്‍ കുറേ നേരത്തേക്ക് മറുപടിയൊന്നും വന്നില്ല. ഷൂട്ടിംഗിന്റെ തിരക്കിലായതുകൊണ്ടാണെന്ന് കരുതി. പെട്ടെന്ന് ഒരുമിച്ച് കുറേ മെസേജുകള്‍ വന്നു. എന്താടാ ഇത്, നീ തന്നെയാണോ അതോ തല മാറ്റി ഒട്ടിച്ചതാണോ എന്നൊക്കെയായിരുന്നു ചോദ്യങ്ങള്‍. കുറച്ചുകഴിഞ്ഞപ്പോള്‍ മമ്മൂക്ക വീണ്ടും പറഞ്ഞു, നിന്റെ പരിശ്രമത്തിനുള്ള ഫലമാണ് ഇതെന്ന്, ഇങ്ങനെ ഇരിക്കണമെന്നും.’ ആ ഫീഡ്ബാക്കിന് ശേഷമാണ് ചിത്രം ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്യാന്‍ തീരുമാനിച്ചതെന്നും ജയറാം പറയുന്നു.

ഒരു ആണ്‍ ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്തിട്ടുള്ള ആളാണ് ഞാന്‍ എന്ന് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍. പ്രണായാഭ്യര്‍ഥനകളും പ്രണയ ലേഖനങ്ങളുമൊക്കെ എപ്പോഴും കിട്ടണമെന്ന് ആഗ്രഹിക്കുന്ന ആളാണ് താനെന്ന് മോഹന്‍ലാല്‍ പറയുന്നു.

ഒരു പാടുപേര്‍ക്കു വേണ്ടി പ്രണയ ലേഖനങ്ങള്‍ എഴുതിക്കൊടുത്തിട്ടുണ്ട്. ഒരാണു ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്തിട്ടുള്ള ആളാണ് ഞാനും. അത്തരം കാര്യങ്ങളെ പോസീറ്റീവായി എടുക്കണം. ആരേയും ദ്രോഹിക്കുന്നതല്ല അതൊന്നും. തമാശയായിരുന്നു അതിന്റെയൊക്കെ മുഖ്യ ഘടമെന്നും അദ്ദേഹം പറഞ്ഞു.

പ്രണായാഭ്യര്‍ഥനകളും പ്രണയ ലേഖനങ്ങളുമൊക്കെ എപ്പോഴും കിട്ടണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. ഒരാള്‍ ഒരാളെ ഇഷ്ടപ്പെടുന്നതില്‍ എന്താണ് കുഴപ്പമെന്നും മോഹന്‍ലാല്‍ പറയുന്നു.

സണ്ണിലിയോണിനെ അന്വേഷിച്ച് വരുന്ന ഫോൺവിളികളിൽ മനംമടുത്തിരിക്കുകയാണ് ഡൽഹി സ്വദേശി പുനീത് അഗർവാൾ. കഴിഞ്ഞ ദിവസം റിലീസായ സണ്ണി ലിയോണിന്റെ ഒരു പഞ്ചാബി സിനിമയാണ് യുവാവിന് തലവേദന സൃഷ്ടിച്ചിരിക്കുന്നത്. ചിത്രത്തില്‍ സണ്ണിയുടെ കഥാപാത്രം തന്റെ നമ്പറാണെന്ന് പറഞ്ഞ് ഒരു ഫോണ്‍ നമ്പര്‍ പറയുന്നുണ്ട്. ഈ നമ്പരിലേക്കാണ് സണ്ണി ലിയോണല്ലേ എന്നു ചോദിച്ചുള്ള വിളികളുടെ പ്രവാഹം.

രാജ്യത്തിനുള്ളില്‍ നിന്ന് മാത്രമല്ല വിദേശ രാജ്യങ്ങളില്‍ നിന്നു പോലും ഫോണ്‍ വരുന്നുണ്ടെന്നാണ് പുനീത് പറയുന്നത്.ഫോൺവിളികാരണം ഉറങ്ങാനോ ജോലിക്കുപോകാനോ പോലും പറ്റാത്ത അവസ്ഥയിലാണ് പുനീത്. ബിസ്‌നസ്‌കാരനായ പുനീതിന് ബിസിനസിനെ ബാധിക്കുന്നതിനാല്‍ നമ്പര്‍ മാറ്റാന്‍ പറ്റാത്ത അവസ്ഥയാണ്. ഫോണ്‍ വിളി ശല്യമായി മാറിയതോടെ പുനീത് പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഫോണ്‍ വിളികള്‍ക്ക് കുറവില്ല.

‘ഞാനെന്തു വൃത്തികെട്ട സ്ത്രീയോ ആയിക്കോട്ടെ, വിമര്‍ശിക്കുമ്പോൾ അല്‍പം മര്യാദയാകാമെന്നു ഗായിക അഭയ ഹിരണ്മയി. തന്റെ ജീവിതത്തില്‍ ഏറ്റവും സ്വാധീനിച്ച വ്യക്തി ഗോപി സുന്ദറാണെന്നും എന്നാല്‍ വിമര്‍ശിക്കുമ്പോൾ അല്‍പം മര്യാദ ആവാമെന്നും അഭയ പറയുന്നു. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അഭയ ഇക്കാര്യം വ്യക്തമാക്കിയത്.

‘അന്ന കത്രീനയോടൊപ്പമാണ് ഞാന്‍ ആദ്യമായി ഗോപിയുടെ സ്റ്റുഡിയോയില്‍ പോകുന്നത്. ആദ്യമായി റെക്കോര്‍ഡിങ്ങ് സെഷന്‍ കാണുന്നതും അങ്ങനെയാണ്. സംഗീതവുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവരുടെ കൂടെ നില്‍ക്കാന്‍ എനിക്കു വലിയ ഇഷ്ടമായിരുന്നു. പക്ഷേ, എന്റെ പാഷനും പ്രൊഫഷനുമെല്ലാം മ്യൂസിക്കാണെന്നു തിരിച്ചറിഞ്ഞത് വളരെ വൈകിയാണ്, അഭയ പറയുന്നു.

സ്വകാര്യ ജീവിതം സ്വകാര്യമായി തന്നെ വയ്ക്കാനാണ് തനിക്കിഷ്ടം. വിമര്‍ശനങ്ങളെ എല്ലാം പോസിറ്റീവായി കാണാനാണ് ശ്രമിക്കാറുള്ളത്. ‘ഞാനെന്തു വൃത്തികെട്ട സ്ത്രീയോ ആയിക്കോട്ടെ, വിമര്‍ശിക്കുമ്പോൾ അല്‍പം മര്യാദയാകാം. ഞാന്‍ കൊലപാതകമോ തീവ്രവാദ പ്രവര്‍ത്തനമോ ചെയ്ത ഒരാളൊന്നുമല്ല. തികച്ചും എന്റെ വ്യക്തിപരമായ കാര്യത്തിലാണ് ഈ ഇടപെടല്‍. പക്ഷേ, അതുകൊണ്ടാണ് ബോള്‍ഡാകാന്‍ സാധിച്ചത്. അഭയ .കൂട്ടിച്ചേര്‍ത്തു

തമിഴ് സൂപ്പർ താരങ്ങളായ അജിത്തിന്റെയും വിജയിയുടെയും ആരാധകർ തമ്മിൽ ട്വിറ്ററിൽ പോര്. വിജയിക്ക് ആദരാഞ്ജലികൾ നേർന്നുള്ള ഹാഷ്ടാഗുകൾ പ്രചരിപ്പിച്ചാണ് അജിത് ആരാധകരെന്ന് അവകാശപ്പെടുന്നവർ ട്വിറ്ററിൽ പ്രചാരണം നടത്തിയത്. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് താരം ആർ അശ്വിൻ.

അനുചിതമായ ഹാഷ്ടാഗുകൾ ട്വിറ്ററിൽ പ്രചരിപ്പിക്കുന്ന യുവതലമുറയെ അശ്വിൻ വിമർശിച്ചു. ”ക്രമം തെറ്റിയ കാലവർഷം രാജ്യത്തെ വിവിധ നഗരങ്ങളെ ബാധിച്ചിരിക്കുന്ന സമയമാണ്, പല സ്ഥലത്തും വരൾച്ച, ക്രൂരകൃത്യങ്ങൾ പലയിടത്തായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. പക്ഷേ നമ്മുടെ യുവതലമുറയുടെ ശ്രദ്ധ #RIPactorVIJAY എന്ന ഹാഷ്ടാഗ് ട്രെൻഡിങ് ലിസ്റ്റിൽ വരുത്തുക എന്നതിലാണ്”- അശ്വിൻ ട്വീറ്റ് ചെയ്തു.

വിജയ് ചിത്രങ്ങളിലെ ഫോട്ടോകളും മറ്റും എടുത്താണ് ആർഐപി വിജയ് എന്ന ഹാഷ്ടാഗില്‍ പോസ്റ്റുകൾ പ്രചരിക്കുന്നത്. നേരത്തെ ഇത്തരം തമ്മിൽത്തല്ലിനെ നിയന്ത്രിക്കാൻ താരങ്ങൾ തയ്യാറാകണമെന്ന അഭിപ്രായമുയർന്നിരുന്നു. എന്നാൽ വിജയിയും അജിത്തും ഇത്തരം വിഷയങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

തമിഴ് ബിഗ് ബോസിൻ്റെ മൂന്നാം പതിപ്പില്‍ നടന്‍ ശരവണൻ്റെ തുറന്ന് പറച്ചില്‍ വിവാദമായി . കോളേജില്‍ പഠിക്കുന്ന കാലത്ത് തിരക്കേറിയ ബസില്‍ യാത്ര ചെയ്യുമ്ബോള്‍ സ്ത്രീകളെ ഉപദ്രവിക്കാറുണ്ടെന്ന ശരവണന്‍ തുറന്ന് പറഞ്ഞത് പൊട്ടിച്ചിരിച്ചു കൊണ്ട് കയ്യടിച്ചു പ്രോത്സാഹിപ്പിച്ച കമല്‍ഹാസനെതിരെയും പ്രതിഷേധം ശക്തമാണ്. ചാനല്‍ റിയാലിറ്റി ഷോ ആയ ബിഗ് ബോസി ൻ്റെ തമിഴ് പതിപ്പ് അവതരണത്തിനിടെയാണ് സംഭവം.

സിനിമ മേഖലയിലെ മുതിര്‍ന്ന കലാകാരനും, രാഷ്ട്രീയ നേതാവും, സാമൂഹ്യ പ്രതിബദ്ധതയുള്ള വ്യക്തിയും എന്ന നിലയില്‍ കമല്‍ഹാസ ൻ്റെ ഈ പ്രവര്‍ത്തി യോജിക്കാത്തതാണെന്നും വിമര്‍ശനം ഉയരുന്നുണ്ട്.

കോളേജ് പഠന കാലത്ത് ബസില്‍ വച്ച്‌ സ്ത്രീകളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് ബിഗ്‌ബോസ് മത്സരാര്‍ത്ഥി ശരവണന്‍ പരിപാടിക്കിടെ വെളിപ്പെടുത്തിയിരുന്നു. ഇത് കേട്ട കമല്‍ഹാസന്‍ പൊട്ടിച്ചിരിക്കുകയും കൈയടിച്ച്‌ ശരവണനെ പ്രേത്സാഹിപ്പിക്കുകയും ചെയ്തതാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്. കമല്‍ഹാസൻ്റെ ഈ സ്ത്രീ വിരുദ്ധതയ്‌ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

പരുത്തിവീരനിലെ കഥാപാത്രത്തിലൂടെ ശ്രദ്ധേയനാണ് ശരവണന്‍. ശനിയാഴ്ച രാത്രി സംപ്രേഷണം ചെയ്ത എപ്പിസോഡില്‍ മത്സരാര്‍ത്ഥികളായ മീര മിഥുനും ചേരനും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് തിരക്കുള്ള ബസില്‍ യാത്ര ചെയ്യുമ്ബോള്‍ സ്ത്രീകള്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങള്‍ ചര്‍ച്ചയായത്. ഇതില്‍ സ്ത്രീകളെ ഉപദ്രവിക്കുന്നവരെ കുറിച്ച്‌ പ്രതിപാദിച്ചതോടെ ശരവണന്‍ ഉടയ്ക്കു കയറി താനത് ചെയ്തിട്ടുണ്ടെന്ന് അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് കോളേജില്‍ പഠിക്കുന്ന സമയത്ത് താന്‍ സ്ത്രീകളുടെ ശരീരഭാഗങ്ങളില്‍ കയറിപ്പിടിക്കാറുണ്ടായിരുന്നെന്നും, ഈ ഉദ്ദേശത്തോടെ പതിവായി ബസില്‍ പോകുമായിരുന്നെന്നും ശരവണന്‍ പറഞ്ഞു. എന്നാല്‍ ഇത് വളരെ പണ്ടായിരുന്നെന്നും ശരവണന്‍ ന്യായീകരിച്ചു. ഇതോടെ കമല്‍ഹാസന്‍ പൊട്ടിച്ചിരിക്കുകയായിരുന്നു. സംഭവത്തെ തമാശയാക്കിയതിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ഗായിക ചിന്മയി ശ്രീപദ അടക്കമുള്ളവര്‍ രംഗത്തെത്തി. കമല്‍ഹാസനേയും, ശരവണനേയും, കാണികളേയും പരിപാടി സംപ്രേഷണം ചെയ്ത ചാനലിനേയും ചിന്മയി വിമര്‍ശിച്ചു.

 

‘രാഞ്ജന'(2013) എന്ന ചിത്രത്തിനു ശേഷം ധനുഷും സംവിധായകൻ ആനന്ദ് എൽ റായ് വീണ്ടും ഒന്നിക്കുന്നു. ഇത്തവണ ധനുഷിനൊപ്പം ഋത്വിക് റോഷനും സാറാ അലിഖാനും ഉണ്ടായിരിക്കുമെന്നുള്ള റിപ്പോർട്ടുകളാണ് ബോളിവുഡിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത്. ഇതാദ്യമായാണ് ഋത്വിക് റോഷൻ, സാറാ അലിഖാൻ എന്നിവർക്കൊപ്പം ആനന്ദ് എൽ റായ് ഒന്നിക്കുന്നത്.

തന്റെ ഏറ്റവും പുതിയ ചിത്രമായ സൂപ്പർ 30 മികച്ച റിപ്പോർട്ടുകൾ ലഭിച്ച് മുന്നേറുമ്പോൾ, വേറിട്ട സ്ക്രിപ്റ്റുകളുടെ ഭാഗമാകാനുള്ള തയ്യാറെടുപ്പിലാണ് ഋത്വിക് റോഷൻ. ധനുഷ്, ഋത്വിക്, സാറാ അലിഖാൻ ചിത്രം വരുന്നു എന്ന റിപ്പോർട്ട് പുറത്തു വന്നപ്പോൾ മുതൽ ആരാധകരും ഏറെ പ്രതീക്ഷയിലാണെങ്കിലും ചിത്രത്തിന്റെ കഥയോ കഥാപാത്രങ്ങളുടെ കൂടുതൽ വിവരങ്ങളോ ഒന്നും തന്നെ അണിയറപ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആരുടെ നായികയായാവും സാറാ എത്തുന്നതെന്നും വ്യക്തമല്ല.

കളർ യെല്ലോ ഫിലിംസ് ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തെ കുറിച്ച് സംവിധായകൻ ആനന്ദ് ഋത്വിക് റോഷൻ, സാറാ അലിഖാൻ, ധനുഷ് എന്നിവരോട് സംസാരിച്ചതായും കളർ യെല്ലോ ഫിലിംസിനോട് അടുത്ത വൃത്തങ്ങൾ പറയുന്നു. ഔദ്യോഗികമായ പ്രഖ്യാപനം ഉടനെയുണ്ടാകുമെന്നും വാർത്തകളുണ്ട്.

ഈ വർഷം ആദ്യത്തിലാണ് ആവേശകരമായ ആറു പ്രൊജക്റ്റുകൾ ഈ വർഷമുണ്ടാകുമെന്ന് കളർ യെല്ലോ പ്രൊഡക്ഷൻസ് പ്രഖ്യാപിച്ചത്. ഈ സിനിമകളെല്ലാം തന്നെ ആശയങ്ങളിലും അവതരണത്തിലും വ്യത്യസ്തമായ, വിവിധ ഴോണറുകളിൽ പെടുന്ന ചിത്രങ്ങളാവുമെന്നും കളർ യെല്ലോ പ്രൊഡക്ഷൻ വക്താവ് പറയുന്നു.സ്കെയിലിലും തരത്തിലും വ്യത്യസ്തമായിരിക്കും”, കളർ യെല്ലോ പ്രൊഡക്ഷൻസ് വക്താവ് പറഞ്ഞു.

മുൻപ് ആനന്ദ് റായിയ്ക്ക് ഒപ്പം ധനുഷ് സഹകരിച്ച ‘രാഞ്ജന’ എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ധനുഷിന്റെ കുന്ദൻ ശങ്കർ എന്ന കഥാപാത്രവും ഏറെ നിരൂപക പ്രശംസ നേടിയ ഒന്നായിരുന്നു. ധനുഷിന്റെ ആദ്യ ബോളിവുഡ് ചിത്രമായിരുന്നു ‘രാഞ്ജന’. മുസ്ലീം യുവതിയുടേയും ഹിന്ദു യുവാവിന്റേയും പ്രണയകഥ പറഞ്ഞ ചിത്രത്തിൽ സോനം കപൂറാണ് ധനുഷിന്റെ നായികയായി എത്തിയത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖത്തിനുള്ള ഫിലിം ഫെയർ അവാര്‍ഡും ധനുഷും നേടിയിരുന്നു. നൂറുകോടി ക്ലബ്ബിലും ചിത്രം ഇടം പിടിച്ചിരുന്നു.

വെട്രിമാരൻ ചിത്രം ‘അസുരനാ’ണ് റിലീസിനെത്താനുള്ള ധനുഷ് ചിത്രങ്ങളിൽ പ്രധാനപ്പെട്ട ഒന്ന്. ‘വെക്കൈ’ എന്ന തമിഴ് നോവലിന്റെ സിനിമാ ആവിഷ്കാരമാണ് ‘അസുരൻ’. മഞ്ജു വാര്യർ ആണ് ചിത്രത്തിൽ ധനുഷിന്റെ നായികയായി എത്തുന്നത്. മലയാള ഇതര ഭാഷാചിത്രങ്ങളിലേക്കുള്ള മഞ്ജു വാര്യരുടെ ആദ്യത്തെ ചുവടുവെപ്പാണ് ‘അസുരൻ’.

വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപുലി എസ് താനു ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഈണമൊരുക്കുന്നത് കമ്പോസറായ ജി വി പ്രകാശാണ്. ധനുഷിനും വെട്രിമാരനുമൊപ്പം നാലാമത്തെ തവണയാണ് ജി വി പ്രകാശ് അസോസിയേറ്റ് ചെയ്യുന്നത്. ധനുഷും വെട്രിമാരനും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം എന്ന പ്രത്യേകതയും ‘അസുരനു’ണ്ട്. ഇരുവരും ഒന്നിച്ച ‘പൊല്ലാതവൻ’, ‘ആടുകളം’, ‘വിസാരണൈ’, ‘വടചെന്നൈ’ എന്നിവയെല്ലാം ബോക്സ് ഓഫീസിൽ വിജയം നേടുന്നതിനൊപ്പം തന്നെ നിരൂപക പ്രശംസയും നേടിയ ചിത്രങ്ങളായിരുന്നു.

മലയാളി യുവാക്കള്‍ക്കിടയില്‍ വളരെ പെട്ടെന്ന് ‘ചങ്ക്’ ബ്രോ എന്ന ഇമേജ് നേടിയ താരമാണ് ഷെയ്ന്‍ നിഗം. ആദ്യമായി നായകനായെത്തിയ ‘കിസ്മത്ത്’ മുതല്‍ ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ‘ഇഷ്‌ക്’ വരെ ഓരോ ചിത്രത്തിലും തന്റെ കഥാപാത്രങ്ങളോട് പരമാവധി കൂറ് പുലര്‍ത്തുന്ന നടന്‍. മലയാളത്തിലെ യുവ നടന്‍മാര്‍ക്കിടയില്‍ ഏറ്റവും ഭംഗിയായി കാമുക വേഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന താരം.

എങ്ങനെയാണ് ഇത്ര എളുപ്പത്തില്‍ അനായാസം പ്രണയ രംഗങ്ങളില്‍ അഭിനയിക്കാന്‍ സാധിക്കുന്നത് എന്ന് ചോദിച്ചാല്‍ ഷെയ്‌നിന് മറുപടിയുണ്ട്.
‘ഒരാളുടെ ഹൃദയത്തില്‍ പ്രണയമോ പ്രണയത്തോടുള്ള അഭിനിവേശമോ ഉണ്ടെങ്കില്‍ മാത്രമേ അയാള്‍ക്ക് കഥാപാത്രത്തെ നന്നായി ഉള്‍ക്കൊള്ളാനും രൂപപ്പെടുത്താനും സാധിക്കൂ. അതെ, ഞാന്‍ ഒരാളുമായി പ്രണയത്തിലാണ്,’ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷെയ്ന്‍ നിഗം തുറന്ന് പറഞ്ഞത്. എന്നാല്‍ ആരാണ് തന്റെ ഹൃദയം കവര്‍ന്നത് എന്ന കാര്യം താരം വെളിപ്പെടുത്തിയിട്ടില്ല.

താന്‍ ഇതുവരെ അഭിനയിച്ച ചിത്രങ്ങളില്‍ ഏറ്റവും അടുപ്പം തോന്നിയ കഥാപാത്രം ‘കിസ്മത്തി’ലെ ഇര്‍ഫാന്‍ ആണെന്ന് അദ്ദേഹം പറയുന്നു. ഒരു പക്ഷെ അത് തന്റെ ആദ്യ നായക വേഷം ആയതുകൊണ്ടാകാമെന്നും ഷെയ്ന്‍ പറയുന്നു. തുടര്‍ന്ന് കുമ്പളങ്ങി നൈറ്റ്‌സിലെ ബോബിലും കെയര്‍ ഓഫ് സൈറാ ബാനുവിലെ ജോഷ്വയുമാണ് തന്നോട് അടുത്ത് നില്‍ക്കുന്നത് എന്നാണ് ഷെയ്‌നിന്റെ അഭിപ്രായം. ഇര്‍ഫാന്റെയും ബോബിയുടേയും ജോഷ്വയുടേും മൂന്നിലൊന്ന് സ്വഭാവങ്ങള്‍ ചേര്‍ത്തു വച്ചാല്‍ യഥാര്‍ത്ഥ ജീവിതത്തിലെ ഷെയ്ന്‍ ആയി എന്നും അദ്ദേഹം പറഞ്ഞു.

നവാഗതനായ ജീവൻ ജോജോ സംവിധാനം ചെയ്യുന്ന ‘ഉല്ലാസം’ ആണ് ഷെയ്നിന്റെ പുതിയ ചിത്രം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അടുത്തിടെ റിലീസ് ചെയ്തിരുന്നു. ഇതുവരെ കണ്ടതിൽ നിന്നും വ്യത്യസ്തമായി പുതിയ രൂപത്തിലും ഭാവത്തിലുമാണ് ഷെയിൻ നിഗം ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

കെെതമറ്റം ബ്രദേഴ്സിന്റെ ബാനറിൽ ജോ കെെതമറ്റം,ക്രിസ്റ്റി കെെത മറ്റം എന്നിവർ ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രവീൺ ബാലകൃഷ്ണൻ ആണ്. ‘അരവിന്ദന്റെ അതിഥികൾ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സ്വരൂപ് ഫിലിപ്പ് ആണ് ഛായാഗ്രാഹകൻ. നിരവധി പരസ്യചിത്രങ്ങളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും പ്രശസ്തയായ പവിത്ര ലക്ഷ്മിയാണ് ഈ ചിത്രത്തിലെ നായിക.

‘വലിയ പെരുന്നാൾ’, ഷാജി കരുൺ ചിത്രം ‘ഓള്’ എന്നിവയാണ് ഇനി റിലീസിനെത്താനുള്ള ഷെയ്നിന്റെ മറ്റു ചിത്രങ്ങൾ. നവാഗതനായ ഡിമല്‍ ഡെന്നീസാണ് ‘വലിയ പെരുന്നാൾ’ സംവിധാനം ചെയ്യുന്നത്. സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ്ജ് എന്നിവരും അണിനിരക്കുന്ന ചിത്രത്തിന്റെ നിർമ്മാണം അൻവർ റഷീദാണ്.

യൂറോപ്പിലെ അവധിക്കാല ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ഇൻസ്റ്റഗ്രാമിൽ പങ്കിടുന്ന തിരക്കിലാണ് ബോളിവുഡ് താരം ശില്‍പ ഷെട്ടി. ഇതിനിടെ അവധിക്കാലത്തിന്റെ ഒരു ത്രോബാക്ക് വീഡിയോ

താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. അവിടെ മെര്‍ലിന്‍ മണ്‍റോയുടെ ശൈലി അനുകരിക്കാൻ ശ്രമിച്ചതാണോ അതോ സംഭവിച്ചതാണോ എന്നാണ് ആരാധർക്ക് സംശയം.

‘എന്റെ മെർലിൻ മൺറോ മൊമെന്റ്’ എന്ന അടിക്കുറിപ്പോടെയാണ് താരം ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ വസ്ത്രം കാറ്റിൽ പറക്കുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. ഒരു ക്രൂയിസ് കപ്പലിൽ വച്ചാണ് സംഭവം.

ഭർത്താവ് രാജ്‌ കുന്ദ്ര, മകൻ വിയാൻ, സഹോദരി ഷമിത ഷെട്ടി എന്നിവർക്കൊപ്പം ലണ്ടനിൽ അവധി ആഘോഷിക്കുന്ന നിരവധി ചിത്രങ്ങൾ ശിൽപ ഷെട്ടി അടുത്തിടെ പങ്കുവച്ചിരുന്നു. അവധി ആഘോഷങ്ങൾക്കിടയിൽ ഭർത്താവിനൊപ്പമുള്ള പ്രണയാർദ്രമായ ചില നിമിഷങ്ങൾ ശിൽപ ഷെട്ടി ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചു.

ലണ്ടൻ തെരുവിൽ രാജുവുമൊന്നിച്ച് ചുംബിക്കുന്നതിന്റെ ഒരു ബൂമറാങ് വീഡിയോയാണ് ശിൽപ ഷെട്ടി കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ‘ജുമ്മാ ചുമ്മാ ദേ ദേ’ എന്ന തലക്കെട്ടോടെയാണ് ശിൽപ വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 16 ലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.

 

Copyright © . All rights reserved