ജിദ്ദ: റാപ് സംഗീത താരം നിക്കി മിനാജിന്റെ സൗദി അറേബ്യയിലെ സംഗീത പരിപാടി റദ്ദാക്കി. ഈ മാസം 18ന് ജിദ്ദ കിങ് അബ്ദുല്ല സ്‍പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ നടക്കാനിരുന്ന പരിപാടിയാണ് വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ റദ്ദാക്കിയത്.
ജിദ്ദ വേള്‍ഡ് ഫെസ്റ്റിന്റെ ഭാഗമായാണ് സൗദി അറേബ്യയില്‍ നിക്കി മിനാജിന്റെ സംഗീത പരിപാടി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ അവരുടെ വേഷവും വരികളും സൗദി സംസ്കാരത്തിന് യോജിച്ചതല്ലെന്ന വാദമുയര്‍ത്തി രാജ്യത്തെ സ്ത്രീകളടക്കം രംഗത്തെത്തുകയായിരുന്നു. പരിപാടി റദ്ദാക്കണമെന്ന്, മറ്റ് കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര തലത്തില്‍ തന്നെ നിരവധി ആക്ടിവിസ്റ്റുകളും നിക്കി മിനാജിനോട് ആവശ്യപ്പെട്ടു. ഇതോടെ നിശ്ചയിച്ച സംഗീത പരിപാടി റദ്ദാക്കുകയായിരുന്നു. വ്യാഴാഴ്ചയിലെ മറ്റ് പരിപാടികള്‍ മുന്‍നിശ്ചയിച്ച പോലെ നടക്കുമെന്നും സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. 16 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ജിദ്ദ വേള്‍ഡ് ഫെസ്റ്റില്‍ പ്രവേശനം.
മലയാളിക്ക് അബിയോടുള്ള ഇഷ്ടം ഒട്ടും കുറയാതെ തന്നെ മകൻ ഷെയ്നോടുമുണ്ട്. വ്യക്തിപരമായും അയാളിലെ നടനോടുമുള്ള ഇഷ്ടം സിനിമകൾ തിയറ്ററിലെത്തുമ്പോൾ പ്രേക്ഷകർ കാണിക്കാറുണ്ട്. ഒടുവിൽ തിയറ്ററിലെത്തിയ ഇഷ്ക് എന്ന ചിത്രവും മികച്ച വിജയമാണ് സ്വന്തമാക്കിയത്. എന്നാൽ ഇപ്പോൾ ഷെയ്ൻ നിഗം ഒരു അഭ്യർഥനയുമായിട്ടാണ് എത്തിയിരിക്കുന്നത്. ഫോട്ടോഷൂട്ടിനിടെ നഷ്ടപ്പെട്ട വാച്ച് തിരികെ ലഭിക്കണമെന്നാണ് താരത്തിന്റെ ആവശ്യം.
ഒരു വാച്ചിൽ എന്തിരിക്കുന്നു എന്ന് ചോദിച്ചാൽ അതെന്റെ എല്ലാമെന്ന് ഷെയ്ൻ പറയും.. വാപ്പച്ചി അബി ഗൾഫ് യാത്രയ്ക്കു ശേഷം സമ്മാനമായി നൽകിയ വാച്ചാണ് താരത്തിന്റെ കൈയിൽ നിന്നു നഷ്ടമായത്. വനിതയുടെ കവർ ഷൂട്ടിനിടെയാണ് സംഭവം. മാർച്ചിൽ കളമശ്ശേരിയിലും പരിസര പ്രദേശങ്ങളിലും വച്ചായിരുന്നു ഷൂട്ട്. അതിനിടെ എവിടെവച്ചോ വാച്ച് കയ്യിൽ നിന്ന് നഷ്ടപ്പെട്ടതാകാം എന്ന് കരുതുന്നു.
ഗൾഫ് യാത്ര കഴിഞ്ഞു വന്നപ്പോഴാണ് മലയാളികളുടെ പ്രിയപ്പെട്ട അബി casio edifice എന്ന കമ്പനിയുടെ ബ്രൗൺ സ്ട്രാപ്പുള്ള വാച്ച് മകന് സമ്മാനമായി നൽകിയത്. വാപ്പച്ചിയുടെ മരണശേഷം അമൂല്യ നിധി പോലെ കരുതുന്ന വാച്ച് നഷ്ടപ്പെട്ടത് ഷെയ്ന് വലിയ ദുഃഖമായി. ഇതേത്തുടർന്നാണ് വായനക്കാരുടെ സഹായം തേടി രംഗത്തെത്തിയത്. വാച്ചിന്റെ വിലയിലുപരി വാപ്പച്ചിയുടെ സമ്മാനം നഷ്ടമായതാണ് ഷെയിനെ വേദനിപ്പിക്കുന്നത്.
ലോകകപ്പ് ആയതിനാൽ തന്നെ വാർത്തകളിൽ സജീവമാണ് ജസ്പ്രീത് ബുംറ എന്ന ഇന്ത്യൻ പേസർ. സെമി വരെയുള്ള ഇന്ത്യൻ കുതിപ്പിൽ നിർണായക പങ്കുവഹിക്കുന്ന താരം വാർത്തയിൽ നിറഞ്ഞില്ലെങ്കിലല്ലെ അതിശയമുള്ളു. എന്നാൽ അടുത്തകാലത്ത് മലയാളികൾക്ക് ഇടയിൽ ബുംറ മറ്റൊരു തരത്തിൽ ചർച്ച വിഷയമായിരുന്നു. മലയാളിയായ സിനിമ താരം അനുപമ പരമേശ്വരനുമായുള്ള ബന്ധത്തെ കുറിച്ച്. ട്വിറ്ററിൽ ബുംറ ഫോളോ ചെയ്യുന്ന ഏക സിനിമ നടി ആയിരുന്നു അനുപമ. ബുംറ ടിറ്ററിൽ 25 പേരെയാണ് ഫോളോ ചെയ്തിരുന്നത്. ഇതിൽ ഒരേയൊരു നടിയായിരുന്നു അനുപമ. എന്നാൽ ഇപ്പോൾ ബുറയുടെ ഫോളോ ലിസ്റ്റിൽ അനുപമയില്ല. താരത്തെ ബുംറ അൺഫോളോ ചെയ്തുവെന്നാണ് മനസിലാക്കുന്നത്.
ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാല്‍ താനും ബുറയും തമ്മില്‍ പ്രണയത്തിലല്ലെന്നും തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നുമായിരുന്നു അനുപമയുടെ പ്രതികരണം. ഇതിന് പിന്നാലെയാണ് ബുംറ അനുപമയെ അൺറോളോ ചെയ്തത്. നിലവിൽ 24 പേരെ മാത്രമാണ് ബുമ്ര ഫോളോ ചെയ്യുന്നത്.മലയാള സിനിമയായ പ്രേമത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് അനുപമ പരമേശ്വരൻ. മലയാള സിനിമയിൽനിന്നും തെലുങ്കിലേക്കെത്തിയ അനുപമയ്ക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തെലുങ്കിലെ തിരക്കുളള നടിമാരിലൊരാളാണ് അനുപമ. ട്വിറ്ററിൽ അനുപമ പരമേശ്വന്റെ ട്വീറ്റുകൾ ബുംറ ലൈക്ക് ചെയ്തിരുന്നു. ബുംറയുടെ ട്വീറ്റുകൾ അനുപമയും ലൈക്ക് ചെയ്യുകയും കമന്റ് ചെയ്യാറുണ്ട്.
നടിയായ അനുപമ അധികം വൈകാതെ തന്നെ സംവിധായിക വേഷവും അണിഞ്ഞേക്കും. അഭിനയത്തിനൊപ്പം സംവിധാനത്തിന്റെ പ്രാരംഭ പാഠങ്ങളും പഠിക്കുന്ന തിരക്കിലാണ് അനുപമ പരമേശ്വരൻ. ദുൽഖർ സൽമാൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിലാണ് അനുപമ പരമേശ്വരൻ സഹസംവിധായികയാവുന്നത്. ചിത്രത്തിൽ അനുപമ അഭിനയിക്കുന്നുമുണ്ട്. അനുപമ പരമേശ്വരൻ ഏറെ നാളുകൾക്കു ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഇത്.
ആടൈ സിനിമയിലേക്ക് എത്തിപ്പെട്ടത് എങ്ങനെയെന്ന് വിവരിച്ചുകൊണ്ടാണ് അമലപോള്‍ തുടങ്ങുന്നത്. ഡെല്‍ഹിയില്‍ വച്ചാണ് ഞാനും രത്‌നകുമാറും കൂടിക്കാഴ്ച നടത്തുന്നത്. മുടിയും താടിയും നീട്ടിയൊരു കഥാപാത്രം. അങ്ങനെ അദ്ദേഹം രണ്ട് മണിക്കൂര്‍ കൊണ്ട് കഥ പറഞ്ഞുതീര്‍ത്തു. സത്യത്തില്‍ തിരക്കഥയുടെ ആദ്യപേജ് വായിച്ചപ്പോള്‍ തന്നെ ഞാന്‍ ഞെട്ടിയിരുന്നു. ഏതെങ്കിലും ഇംഗ്ലീഷ് സിനിമയുടെ റീമേക്ക് ആണോയെന്ന് ഞാന്‍ ചോദിച്ചു. യഥാര്‍ത്ഥ കഥയാണെന്ന് അദ്ദേഹം ഉറപ്പ് നല്‍കി- ട്രെയിലര്‍ ലോഞ്ചിനിടെയായിരുന്നു അമലയുടെ വിവരണം.
നഗ്നയായി എനിക്ക് ഒരു രംഗം അഭിനയിക്കണമായിരുന്നു. ഇതെല്ലാം സമ്മതിച്ചുകൊണ്ടാണ് കരാറില്‍ ഒപ്പിട്ടതെങ്കിലും ആ സമയത്ത് നമുക്ക് സ്വഭാവികമായും ടെന്‍ഷന്‍ ഉണ്ടാകും. എന്റെ സുരക്ഷയുടെ കാര്യത്തില്‍ ആശങ്ക ഉണ്ടായിരുന്നു. സെറ്റില്‍ എത്ര പേര്‍ ഉണ്ടാകും. സെക്യൂരിറ്റി ഉണ്ടാകുമോ അങ്ങനെ പല കാര്യങ്ങള്‍. ഇക്കാര്യത്തില്‍ സംവിധായകന്‍ രത്‌നകുമാറും സംഘവും എന്റെ സുരക്ഷ ഉറപ്പുവരുത്തി. ആദ്യം എല്ലാവരുടെയും മൊബൈല്‍ ഫോണ്‍ വാങ്ങിവെച്ചു. അതിന് ശേഷം സെറ്റിലെ അംഗങ്ങളുടെ എണ്ണം പതിനഞ്ചാക്കി കുറച്ചു. അപരിചിതരെയും ഞാനുമായി അടുപ്പമില്ലാത്തവരെയും സെറ്റിന് പുറത്തുനിര്‍ത്തി. ഈ പതിനഞ്ച് പേരും എനിക്ക് സുരക്ഷ ഉറപ്പാക്കി.
പാഞ്ചാലിക്ക് അഞ്ചു ഭര്‍ത്താക്കന്മാര്‍ ഉണ്ടായിരുന്നു. എന്നാല്‍ ആടൈ സെറ്റില്‍ എന്റെ സുരക്ഷയ്ക്കായി 15 ഭര്‍ത്താക്കന്മാര്‍ ഉണ്ടായിരുന്നുവെന്ന് അമല പോള്‍ പറഞ്ഞു. അവരുടെ സാന്നിധ്യവും അവര്‍ നല്‍കിയ സുരക്ഷയും കൊണ്ടാണ് എനിക്ക് ടെന്‍ഷന്‍ കൂടാതെ അഭിനയിക്കാന്‍ കഴിഞ്ഞതെന്നും അമല പോള്‍.
ക്രൈംത്രില്ലര്‍ സിനിമയായ ആടൈ ജൂലായ് 19ന് തീയേറ്ററുകളിലെത്തും, വയലന്‍സ് രംഗങ്ങളുടെ അതിപ്രസരം ഉളളതിനാല്‍ സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റാണ.
ഡിസ്നി ചാനല്‍ ടെലിവിഷന്‍ ഷോകളിലും സീരീസുകളിലും ശ്രദ്ധേയ താരമായ അമേരിക്കന്‍ താരം കാമറൂണ്‍ ബോയ്സ് അന്തരിച്ചു. 20 വയസായിരുന്നു പ്രായം. ഡിസ്നി ചാനല്‍ വക്താവാണ് കുടുംബാംഗങ്ങള്‍ നല്‍കിയ മരണ വാര്‍ത്ത പുറത്തുവിട്ടത്. ഞായറാഴ്ച്ച രാവിലെയോടെയായിരുന്നു ബോയ്സ് മരിച്ച വിവരം കുടുംബം അറിഞ്ഞത്. ഉറങ്ങാന്‍ കിടന്ന അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബം വ്യക്തമാക്കി.
‘അദ്ദേഹം ചികിത്സ ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു, ഇതിന്റെ ഭാഗമായി ഉറക്കത്തിലുണ്ടായ ആഘാതമാണ് മരണകാരണമെന്നാണ് കരുതുന്നത്. ഞങ്ങള്‍ക്ക് ഈ വാര്‍ത്ത ഹൃദയഭേദകമാണ്. അദ്ദേഹത്തെ സ്നേഹിക്കുന്നവര്‍ക്ക് അറിയാം ബോയ്സ് എത്ര ദയാലുവായിരുന്നുവെന്ന്,’ കുടുംബം വ്യക്തമാക്കി.
അമേരിക്കയിലെ ലോസ് ആഞ്ജല്‍സില്‍ ജനിച്ച ബോയ്സ് ടെലിവിഷന്‍ സീരീസുകളിലെ ശ്രദ്ധേയ താരമാണ്. കൂടാതെ ഹോളിവുഡ് ചിത്രങ്ങളായ മിറര്‍സ്, ഈഗിള്‍ ഐ, ഗ്രോണ്‍ അപ്സ്, ഡിസന്‍ഡന്‍സ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. എച്ച്ബിഒയില്‍ റിലീസ് ചെയ്യാനിരിക്കുന്ന ‘മിസിസ് ഫ്ലെച്ചര്‍’ എന്ന കോമഡി സീരീസിലും ബോയ്സ് പ്രവര്‍ത്തിച്ച് വരികയായിരുന്നു.
അമലാപോളിന്റെ പുതിയ ചിത്രം ആടൈയുടെ ട്രെയിലറിന് വന്‍ സ്വീകരണം. അത്ഭുതപ്പെടുത്തുന്ന മേയ്ക്കോവറിലാണ് അമലാ പോള്‍ ചിത്രത്തിലെത്തുന്നത്. സിനിമയുടെ കഥ കേട്ട ഉടൻ മറ്റു പ്രോജക്ടുകളെല്ലാം വേണ്ടെന്നുവെച്ചാണ് അമല ‘ആടൈ’ ഏറ്റെടുക്കുന്നത്. ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് ആണ് ട്രെയിലർ പുറത്തിറക്കിയത്.
ചിത്രത്തിന്റെ പോസ്റ്റര്‍ വലിയ ശ്രദ്ധ നേടിയിരുന്നു. പ്രശംസയും വിമര്‍ശനങ്ങളും ഉണ്ടായി. ഇപ്പോഴിതാ ചിത്രത്തിന്റ ഒഫിഷ്യല്‍ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. അര്‍ദ്ധനഗ്നയായി അമല ടീസറില്‍ പ്രത്യക്ഷപ്പെട്ടത് വലിയ ചര്‍ച്ചയായിരുന്നു. സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് ആണ്. വയലൻസ് രംഗങ്ങളുടെ അതിപ്രസരമാണ് എ സർട്ടിഫിക്കറ്റ് ലഭിക്കാൻ കാരണമായത്.
ത്രില്ലര്‍ സ്വഭാവമുള്ള ചിത്രം രത്‌നകുമാറാണ് സംവിധാനം ചെയ്യുന്നത്. പ്രതികാരകഥ പറയുന്ന ചിത്രത്തിൽ കാമിനി എന്ന കഥാപാത്രത്തെ അമല അവതരിപ്പിക്കുന്നു. ജൂലൈ 19ന് ചിത്രം തീയറ്ററുകളിലെത്തും.
നടി വനിത വിജയകുമാർ തട്ടിക്കൊണ്ടുപോയെന്ന പരാതി വ്യാജമാണെന്ന് വനിതയുടെ അഭിഭാഷകൻ. വനിതയുടെ മുൻ ഭര്‍ത്താവ് ആനന്ദരാജ് ആണ് തെലങ്കാന പൊലീസില്‍ പരാതി നൽകിയത്. പിതാവിനൊപ്പം ജീവിക്കേണ്ടെന്ന് കുട്ടി പറഞ്ഞതിനാലാണ് ചെന്നൈയിൽ താമസിപ്പിച്ചിരിക്കുന്നതെന്ന് വനിതയുടെ അഭിഭാഷകൻ പറയുന്നു.
ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തുകൊണ്ടിരുന്ന വനിതയെ കഴിഞ്ഞ ദിവസം തെലങ്കാന പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇവിപി ഫിലിം സിറ്റിയിലെ സ്റ്റുഡിയോയിലെത്തിയാണ് പൊലീസ് ചോദ്യം ചെയ്തത്.
തമിഴ്നടൻ ആനന്ദ്കുമാർ ആണ് വനിതയുടെ ഭർത്താവ്. ‘ആനന്ദരാജിന്റെ സുഹൃത്തുക്കൾ മദ്യപിച്ച് വീട്ടില്‍ വരികയും തന്നോട് മോശമായി പെരുമാറുകയും ചെയ്തു. വീട്ടിൽ സ്ഥിരമായി വരുന്ന ഒരു സ്ത്രീ കിടപ്പുമുറിയിൽ വെച്ച് ഉപദ്രവിച്ചു. പുറത്തുപറയാൻ കഴിയാത്ത കാര്യങ്ങളാണ് അവിടെ നടക്കുന്നത്”- വനിതയുടെ മകൾ പൊലീസിനോട് പറഞ്ഞത് ഇങ്ങനെ.
കുട്ടിക്ക് ചെന്നൈയിൽ അമ്മയോടൊപ്പം താമസിക്കാനാണ് താത്പര്യം. വനിത മകളെ തട്ടിക്കൊണ്ടുവന്നതല്ലെന്നും പൊലീസിന് കാര്യങ്ങൾ വ്യക്തമായെന്നും അഭിഭാഷകൻ പറഞ്ഞു.
2007ലാണ് ആനന്ദരാജും വനിതയും വിവാഹിതരാകുന്നത്. 2010ൽ ഇവർ വേര്‍പിരിയുകയും ചെയ്തു. തെലങ്കാന പൊലീസിൽ കഴിഞ്ഞ ഫെബ്രുവരിയിലാണ് ആനന്ദരാജ് പരാതി നല്‍കിയത്. തന്റെ പക്കൽ നിന്ന് മകളെ വനിത ചെന്നൈയിലേക്ക് കൂട്ടിക്കൊണ്ടുപോയെന്നും പിന്നീട് തിരച്ചയച്ചില്ലെന്നും ആനന്ദരാജ് ആരോപിച്ചു.
ആശാ ശരത്തിനെ ഫെയ്സ്ബുക്ക് വിഡിയോയിൽ കണ്ട ആരാധകർ ഞെട്ടി. എന്റെ ഭർത്താവിനെ കാണാനില്ല എന്നും പറഞ്ഞായിരുന്നു താരത്തിന്റെ വിഡിയോ. കേട്ട് വരുമ്പോഴാണ് ഏറ്റവും പുതിയ ചിത്രമായ ‘എവിടെ’യുടെ പ്രമോഷൻ വിഡിയോയാണെന്ന് മനസിലാവുക. ചുമ്മാ പേടിപ്പിച്ച് കളഞ്ഞല്ലോയെന്നാണ് ആരാധകർ വിഡിയോക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. മറ്റ് ചിലർ വ്യത്യസ്തമായ പ്രമോഷനായിപ്പോയല്ലോ എന്നും പ്രതികരിച്ചിട്ടുണ്ട്.
വിഡിയോ സന്ദേശത്തിന്റെ ഉള്ളടക്കം ഇങ്ങനെയാണ്: ‘വളരെ പ്രധാനപ്പെട്ട ഒരു കാര്യം നിങ്ങളോട് പറയാനായിട്ടാണ് ഈ വിഡിയോ ഇടുന്നത്. കുറച്ച് ദിവസവായിട്ട് എന്റെ ഭർത്താവിനെ കാണുന്നില്ല.പത്ത് നാൽപ്പത്തഞ്ച് ദിവസവായി. സാധാരണ പോയാൽ ഉടനെ തന്നെ തിരിച്ച് വരികയോ എങ്ങനേലും വിവരം അറിയിക്കുകയോ ചെയ്യുകയാണ് പതിവ്.
ഇപ്പോ കുറച്ച് ദിവസമായി എവിടെയാണ് പോയത് ഒന്നും അറിയുന്നില്ല. എന്തെങ്കിലും വിവരം കിട്ടിയാൽ ഒന്ന് അറിയിക്കണം. എപ്പോഴും എന്റെ കൂടെ ഉള്ളവരാണ് നിങ്ങളെല്ലാവരും. ആ ഒരു ധൈര്യത്തിലാണ് ഞാൻ മുമ്പോട്ട് പോകുന്നത്. അദ്ദേഹത്തിന്റെ പേര് സക്കറിയ എന്നാണ്. തബല, ഡ്രംസൊക്കെ വായിക്കുന്ന കൂട്ടത്തിലാണ്. ആർട്ടിസ്റ്റാണ്. എന്തെങ്കിലും ഒരു വിവരം കിട്ടുകയാണെങ്കിൽ കട്ടപ്പന പൊലീസ് സ്റ്റേഷനിൽ അറിയിക്കണം.
അദ്ദേഹം എവിടെ എന്നുള്ള അന്വേഷണത്തിലാണ് ഞങ്ങൾ കുറേപ്പേര്. ഞാനും എന്റെ കുടുംബാംഗങ്ങളും. ഞങ്ങൾക്കാര്‍ക്കും തന്നെ അറിഞ്ഞിട്ടില്ല അദ്ദേഹം എവിടെയാണെന്ന്. എന്തെങ്കിലും വിവരം കിട്ടുവാണെങ്കിൽ അറിയിക്കണം. എവിടെ എന്നുള്ളതാണ് ആർക്കും അറിയാത്തത്. നിങ്ങള് കണ്ടുപിടിച്ച് തരുമെന്ന വിശ്വാസത്തിലാണ്,ഞാൻ മുമ്പോട്ട് പോകുന്നത്. നിങ്ങള് കൂടെയുണ്ടെന്ന വിശ്വാസത്തിലാണ്. എന്തെങ്കിലും വിവരം കിട്ടിയാൽ കട്ടപ്പന പൊലീസ് സ്റ്റേഷനിൽ ഒന്ന് അറിയിച്ചേക്കണേ’.
മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍, ഐഎഎസ് ഉദ്യോഗസ്ഥന്‍ ജേക്കബ് തോമസ്, കോണ്‍ഗ്രസ് മുന്‍ നേതാവ് എ പി അബ്ദള്ള കുട്ടി തുടങ്ങിയവര്‍ ബിജെപിയിലേക്ക് പോയതിനെക്കുറിച്ച് പ്രതികരിച്ച് നടന്‍ ഇന്ദ്രന്‍സ്. എന്തെങ്കിലും കിട്ടുമെന്ന് കരുതിയാണ് അവര്‍ പോകുന്നതെന്ന് ഇന്ദ്രന്‍ പറയുന്നു.
താന്‍ ഇപ്പോഴും ഇടതുപക്ഷ ചിന്താഗതിയുള്ള ആളാണെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനേറ്റ പരാജയത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. പാര്‍ട്ടിക്ക് പരാജയം വരേണ്ട സാഹചര്യമേ ആയിരുന്നില്ല ഉണ്ടായിരുന്നത്. കാലം മാറുന്നതിനനുസരിച്ച് ആഗ്രഹിക്കുന്നവര്‍ക്ക് ദൈവത്തിന്റെ അടുത്തേക്ക് പോകാം. പക്ഷെ അത് വേണം എന്നുള്ളവരെ തടയേണ്ടതുമില്ല. കാലങ്ങളായി നടക്കുന്ന കേസാണ്.
ഇത്രയും മാറ്റവും പുരോഗതിയും പറയുമ്പോഴും സുപ്രീം കോടതിയുടെ ഉത്തരവ് വരുമ്പോള്‍ അത് നടപ്പാക്കേണ്ട ബാധ്യസ്ഥതയല്ലേ ഞാന്‍ വിശ്വസിക്കുന്നൊരു പാര്‍ട്ടി ചെയ്തുള്ളു. എന്നാല്‍ പൂര്‍ണ്ണമായൂം ശബരിമലയാണ് വിഷയമെന്ന് എനിക്ക് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊലപാതക രാഷ്ട്രീയത്തിന്റെ മണ്ണായി കേരളം മാറുന്നുവെന്ന ആക്ഷേപം വേദനയുണ്ടാക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അത്തരം മനോഭാവമുള്ളവരെ മാറ്റി നിര്‍ത്തിയില്ലെങ്കില്‍ പാര്‍ട്ടി തന്നെ ജീര്‍ണ്ണിച്ചുപോകുമെന്ന് ഇന്ദ്രന്‍സ് വ്യക്തമാക്കി.
മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ'(AMMA)യുടെ വാര്‍ഷിക ജനറൽബോഡി യോഗം ഇന്ന് കൊച്ചിയില്‍ ചേരും.ഭാരവാഹിസ്ഥാനങ്ങളില്‍ കൂടുതല്‍ വനിതാ പങ്കാളിത്തവും സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതി പരിഹാര സെല്ലും ഉറപ്പുവരുത്തുന്ന ഭരണഘടന ഭേദഗതി നിര്‍ദേശങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.
അമ്മയുടെ നേതൃനിരയിൽ കൂടുതൽ വനിതകളെ ഉൾക്കൊള്ളിക്കുന്നതടക്കം മൂന്ന് പ്രധാന ഭേദഗതികളാണ് യോഗം ചർച്ച ചെയ്യുക. എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ കുറഞ്ഞത് നാല് വനിതകളെ ഉൾപ്പെടുത്തുക. വൈസ് പ്രസിഡന്റ് സ്ഥാനം ഒരു വനിതയ്ക്ക് നൽകുക. സ്ത്രീകൾക്കായി ആഭ്യന്തര പരാതി പരിഹാര സെൽ രൂപീകരിക്കുക. സുപ്രീംകോടതിയിൽ നിന്നുള്ള നിർദ്ദേശമനുസരിച്ചായിരിക്കും ഭേദഗതികൾ എന്ന് സംഘടനയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞിരുന്നു.
സംഘടനയില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ വേണമെന്ന ആവശ്യം നേരത്തെ തന്നെ ശക്തമായിരുന്നു. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംഘടനയില്‍ പ്രത്യേക സംവിധാനം വേണമെന്ന് ‘വുമണ്‍ ഇന്‍ സിനിമe കലക്ടീവ്’ ആവശ്യപ്പെട്ടിരുന്നു. സിനിമe രംഗത്ത് ജോലി ചെയ്യുന്ന വനിതകള്‍ക്കെതിരെ ലൈംഗികാതിക്രമങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. മീ ടൂ ക്യാംപെയിന്‍ അടക്കം അമ്മയെ പ്രതിസന്ധിയിലാക്കി. ഈ സാഹചര്യത്തിലാണ് വനിതാ പ്രാതിനിധ്യം വര്‍ധിപ്പിച്ച് ഭരണഘടന ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.
‘അമ്മ’യില്‍ ഏറെ കോളിളക്കം സൃഷ്‌ടിച്ചത് 2017 ഫെബ്രുവരിയില്‍ കൊച്ചിയില്‍ നടിയാക്രമിക്കപ്പെട്ട സംഭവമാണ്. കേസില്‍ ആരോപണ വിധേയനായ നടന്‍ ദിലീപിനെ അമ്മ സംരക്ഷിക്കുന്നു എന്നായിരുന്നു പ്രധാന വിമര്‍ശനം. സംഘടനയിലെ യുവ താരങ്ങളായ പൃഥ്വിരാജ്, ആസിഫ് അലി, രമ്യാ നമ്പീശന്‍ തുടങ്ങിയവരാണ് ആരോപണമുന്നയിച്ചത്. ഒടുവില്‍ ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കുകയും, തങ്ങള്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പം നിലകൊള്ളുന്നുവെന്ന് പ്രഖ്യാപിക്കുകയും ചെയ്യേണ്ടി വന്നു സംഘടനയ്‌ക്ക്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മലയാള സിനിമയില്‍ ആദ്യമായി സ്ത്രീകളുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്കായി ഒരു സംഘടന ആരംഭിക്കുന്നത്.