ജോണ്‍സൺ മാഷ് പൊടുന്നനെ മരിച്ചതിന് പിന്നാലെ രണ്ടു മക്കളും. അടിക്കടിയെത്തിയ മൂന്ന് മരണങ്ങളാണ് ജോണ്‍സണ്‍ മാഷിന്‍റെ കുടുംബത്തെ മാനസികമായി തകര്‍ത്തു. ഒറ്റക്കായിപ്പോയ റാണി ആ നാളുകളെ ഓര്‍ക്കുന്നു
‘അവന് കമ്പം ബൈക്കുകളോടെയാണ്. പഠിച്ചാലും ഞാൻ ജോലിക്കൊന്നും പോവില്ല അമ്മേ.. ഞാൻ ബൈക്ക് റൈസിനേ പോകൂ. അത്ര ജീവനായിരുന്നു അവന് ബൈക്കുകളോട്. ഇങ്ങനെയാണെങ്കിലും അവൻ ഒരു അമ്മക്കുട്ടിയായിരുന്നു. എന്തും എന്നോട് പറയും. അന്നും രാവിലെ ബൈക്കിൽ ഒാഫിസിലേക്ക് പോയതാണ്. വട്ടം ചാടിയ ഒരു സ്ത്രീയെ ഇടിക്കാതിരിക്കാൻ ബൈക്ക് വെട്ടിച്ചതാണ്. പക്ഷേ ബൈക്ക് മറിഞ്ഞു. അവൻ തെറിച്ചുപോയി. ഹെൽമറ്റും. വീഴ്ചയിൽ തലയിടിച്ചു. അവന്റെ സുഹൃത്തുക്കളാണ് വീട്ടിൽ വിളിച്ചു പറയുന്നത് റെൻ ജോൺസണ് ഒരു ആക്സിഡന്റായി ആശുപത്രിയിലാണെന്ന്. ഞാൻ ഒാടി െചന്നപ്പോഴേക്കും അവനും…’
ജോൺസൺ മാസ്റ്റർ പിന്നാെല കുടുംബത്തിന് വൻ ആഘാതമായി മകൻ റെന്നിന്റെ അപകടമരണം. അവനെ കല്ലറയിൽ അടക്കിയശേഷം എന്നോട് പലരും പിന്നീട് പറഞ്ഞു. ജോൺസന്റെ പെട്ടി അലിഞ്ഞുതീർന്നിരുന്നില്ല. അച്ഛന്റെ നെഞ്ചോട് ചേർത്താണ് മകനെയും വച്ചതെന്ന്… ഒരു ആയുസിൽ ഒരു മകന്റെ കയ്യിൽ നിന്നും കിട്ടേണ്ട സ്നേഹം അവൻ ഇൗ ചെറിയകാലം കൊണ്ട് എനിക്ക് തന്നിട്ടുണ്ട്. ഇടാറാതെ ഇൗ അമ്മ പറയുന്നു.
ഷാൻ എന്ന ‘അമ്മ’
അവർ രണ്ടുപേരും പെട്ടെന്ന് പോയശേഷം അവളായിരുന്നു എനിക്ക് കൂട്ട്. അച്ചുവിന്റെയും ഡാഡിയുടെയും സ്നേഹം ഞാൻ തരുന്നില്ലേ അമ്മേ. പിന്നെന്തിനാണ് ഇടയ്ക്ക് വിഷമിക്കുന്നത്. അവളുടെ കല്ല്യാണമായിരുന്നു എന്റെ വലിയ സ്വപ്നം. എല്ലാം ഉറപ്പിച്ചുവച്ചിരുന്നു. അങ്ങനെ ആ രാത്രി അവൾ എനിക്ക് ഗുഡ്നൈറ്റ് പറഞ്ഞ് ഉറങ്ങാൻ പോയതാണ്. ഞാൻ രാവിലെ എഴുനേറ്റ് പള്ളിയിൽ പോയി മടങ്ങി വരുമ്പോഴാണ് എനിക്ക് ഫോൺ വരുന്നത്. അവളെ കല്ല്യാണം കഴിക്കാനിരുന്ന പയ്യൻ എന്നെ വിളിച്ചു. അമ്മേ അവൾ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ലല്ലോ. എന്താ പറ്റിയേ എന്ന്. അതിന് പിന്നാലെ ഞാൻ വിളിച്ചപ്പോഴും അവൾ ഫോണെടുത്തില്ല. വന്നുനോക്കിയപ്പോൾ.. ഹൃദയഘാതമായിരുന്നെന്നാ ഡോക്ടർമാർ പറഞ്ഞത്.’ അവർ രണ്ടുപേരും പോയിക്കഴിഞ്ഞ് ഒരു നാലുവർഷം അവൾ എനിക്കൊപ്പം ഉണ്ടായിരുന്നു.
എനിക്ക് ദൈവത്തോട് പരാതില്ല. ഒരു വലിയ മനുഷ്യന്റെ ഭാര്യയാക്കി. രണ്ടു മക്കളെ തന്നു. പക്ഷേ എല്ലാം വേഗം തിരിച്ചെടുത്തു. സങ്കടം തോന്നിയിട്ടുണ്ട്. പക്ഷേ ഇപ്പോൾ എനിക്കൊപ്പം ദൈവമുണ്ടെന്ന് എനിക്ക് ഉറപ്പാണ്. മനുഷ്യനെ ആശ്രയിക്കുന്നതിനെക്കാൾ നല്ലത് ദൈവത്തെ ആശ്രയിക്കുന്നതാണ്. ബൈബിളിലെ ഇൗ വചനമാണ് എന്നെ മുന്നോട്ട് നടത്തുന്നത്. ഒരു തുള്ളി കണ്ണീർ പൊഴിക്കാതെ വിധികാണിച്ച കൊടുംക്രൂരതയെ പറ്റി ഇൗ അമ്മ പറയുന്നു.
ബിഗ് ബോസിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമായി മാറിയ ആളാണ് അരിസ്റ്റോ സുരേഷ്. ഇത്ര പ്രായമായിട്ടും അരിസ്റ്റോ സുരേഷ് വിവാഹം കഴിക്കാത്തതിന് ഒരുപാട് കാരണങ്ങളുണ്ടായിരുന്നു. സുരേഷിനെ എങ്ങനെയെങ്കിലും വിവാഹം കഴിപ്പിക്കണമെന്നാഗ്രഹം മോഹന്‍ലാലിനടക്കം ഉണ്ടായിരുന്നു.
ഇപ്പോഴിതാ താന്‍ പ്രണയത്തിലാണെന്ന് സുരേഷ് വെളിപ്പെടുത്തുന്നു. നടന്‍ അരിസ്റ്റോ സുരേഷിന്റെ തകര്‍ന്ന പ്രണയത്തെ കുറിച്ചും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.താന്‍ വിവാഹം കഴിക്കാന്‍ പോവുകയാണെന്നുള്ള കാര്യം താരം തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.
ഒടുവില്‍ തന്റെ ഭാവി വധുവിനെ സുരേഷ് തന്നെ കണ്ടെത്തിയിരിക്കുകയാണ്. താന്‍ പ്രണയത്തിലാണ്. ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന സിനിമ കഴിഞ്ഞാല്‍ ഉടനെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. 36 കാരിയായ തൃശ്ശൂര്‍ സ്വദേശിനിയാണ് വധു. പേരു വിവരങ്ങള്‍ ഇപ്പോള്‍ പുറത്ത് പറയാന്‍ പറ്റില്ല.
യുവതിയെ ആദ്യമായി കണ്ടുമുട്ടുന്നത് ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ചാണ്. നിരവധി ബിസിനസുകളുള്ള പ്രണയിനി ക്യാന്റീന്‍ നടത്തിപ്പുകാരിയാണ്. ആദ്യ സിനിമയുടെ സെറ്റില്‍ നിന്നും തുടങ്ങി സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു.
മലയാളത്തിന്റെ യങ് സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം, സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ നായകന്‍. കൂടുതല്‍ എന്തുവേണം ‘ലൂസിഫര്‍’ എന്ന ചിത്രത്തിനായി കാത്തിരിക്കാന്‍. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് ഡബ്ബിങ് നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ ഒരല്‍പം വൈകാരികമായി പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകള്‍ ഇങ്ങനെ:
‘ആദ്ദേഹത്തിന്റെ സിനിമകള്‍ കണ്ട് വളര്‍ന്നതു മുതല്‍ എന്റെ ആദ്യ സിനിമയ്ക്ക് അദ്ദേഹം ഡബ്ബ് ചെയ്യുന്നത് നിരീക്ഷിക്കുന്നതു വരെ! കൂടുതല്‍ ഒന്നും ചോദിക്കാനില്ല. നന്ദി ലാലേട്ടാ,’ പൃഥ്വിരാജ് കുറിച്ചു. മോഹന്‍ലാലിന്റെ താടി വളര്‍ത്തിയ ചിത്രവും കൂടെ പൃഥ്വി പോസ്റ്റ് ചെയ്തിട്ടുണ്ട്.
സ്റ്റീഫന്‍ നെടുമ്പുള്ളി എന്ന രാഷ്ട്രീയ നേതാവിന്റെ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ബോളിവുഡ് താരം വിവേക് ഓബ്‌റോയ്, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, മംമ്ത മോഹന്‍ദാസ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സായ്കുമാര്‍, ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, സച്ചിന്‍ കടേക്കര്‍, ശിവജി ഗുരുവായൂര്‍, ജോണി വിജയ്, സുനില്‍ സുഖദ, ആദില്‍ ഇബ്രാഹിം, നന്ദു, ബാല, വി.കെ.പ്രകാശ്, അനീഷ് ജി.മേനോന്‍, ബാബുരാജ്, സാനിയ അയ്യപ്പന്‍, ഷോണ്‍ റോമി, മാലാ പാര്‍വതി, ശ്രേയാ രമേശ്, താരാ കല്യാണ്‍, കൈനകരി തങ്കരാജ് എന്നിവരാണ് മറ്റുതാരങ്ങള്‍.
സംവിധായകന്‍ ഫാസിലും ‘ലൂസിഫറി’ല്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഫാദര്‍ നെടുമ്പിള്ളി എന്ന പുരോഹിത കഥാപാത്രത്തെയാണ് ഫാസില്‍ അവതരിപ്പിക്കുന്നത്. സിനിമയില്‍ നിന്നും ഒരു ഇടവേളയെടുത്ത് മാറി നില്‍ക്കുകയായിരുന്ന ഫാസില്‍ ‘ലൂസിഫറി’ലൂടെ വീണ്ടും വെള്ളിത്തിരയിലേക്ക് എത്തുകയാണ്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. മുരളി ഗോപിയുടേതാണ് കഥയും തിരക്കഥയും സംഭാഷണവും. സംഗീതം-ദീപക് ദേവും ഛായാഗ്രഹണം സുജിത് വാസുദേവും എഡിറ്റിങ് സംജിത് മുഹമ്മദും നിർവഹിച്ചിരിക്കുന്നു.
From growing up watching his films..to supervising his dubbing for my debut directorial! Couldn’t have asked for more. Thank you #Laletta @Mohanlal 😊 pic.twitter.com/YbgON7hz1U
— Prithviraj Sukumaran (@PrithviOfficial) March 9, 2019
നശിച്ച നിലയിൽ കലാഭവന്‍ മണിയുടെ വാഹങ്ങളുടെ ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. പിന്നീട മണിയുടെ ജീവനായിരുന്ന ഓട്ടോറിക്ഷ ചാലക്കുടിയിലെ ചെറുപ്പക്കാര്‍ പൂര്‍വസ്ഥിതിയില്‍ എത്തിച്ചതും വാര്‍ത്തയായിരുന്നു. എന്നിരുന്നാലും മണിയുടെ വാഹനങ്ങള്‍ ഇപ്പോള്‍ എങ്ങനെയെന്ന് ആരാധകര്‍ക്ക് ഒരു അറിവുമില്ല. ഇതിനെ പറ്റി യുവാവിന്റെ കുറിപ്പ് വൈറലാകുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം
മണിച്ചേട്ടന്‍ നമ്മളെ വിട്ടുവീപിരിഞ്ഞിട്ട് ഇന്ന്3 വര്‍ഷമാകുന്നു ,എങ്കിലും ഓരോ ദിവസവും ആ മനുഷ്യന്റെ എന്തെങ്കിലും ഓര്‍മകള്‍ നമ്മെ തേടി എത്താറുണ്ട് ,അതാകും മണിച്ചേട്ടന്‍ ഇപ്പോളില്ല എന്ന തോന്നല്‍ നമ്മളില്‍ ഇല്ലാതായത്. ഒന്നുമില്ലായ്മയില്‍നിന്നും ആ മനുഷ്യന്റെ തുടക്കം എന്ന് എല്ലാ മലയാളികള്‍ക്കും അറിയാം..
അയാള്‍ ഒരായുസില്‍ അധ്വാനിച്ച് ഉണ്ടാക്കിയ വാഹങ്ങളുടെ ചിത്രങ്ങള്‍ ഇന്ന് വാട്‌സാപ്പില്‍ കാണുകയായുണ്ടായി ..ഈ ചിത്രങ്ങള്‍ മണിച്ചേട്ടന്റെ മരണശേഷം ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഉള്ളവയാണ് !ആരും തിരിഞ്ഞുനോക്കാനില്ലാതെ പൊടിപിടിച്ച് നാശത്തിന്റെ വക്കിലായിരുന്നു അവ, എന്നാല്‍ പ്രളയം കൂടി വന്നതോടെ ഈ വാഹങ്ങള്‍ മിക്കതും പൂര്‍ണമായും നശിച്ചു എന്നും ചിലത് ഒഴുകി പോയി എന്ന് അറിയാന്‍ കഴിഞ്ഞു.
ഈ വാഹങ്ങള്‍ മണിച്ചേട്ടന്റെ കുടുംബത്തിന് വേണ്ടങ്കില്‍ ലേലത്തിന് വെക്കൂ,അദ്ദേഹത്തിന്റെ ആരാധകർ അത് വാങ്ങിക്കോളും . ലാഭം നോക്കിയല്ല അദ്ദേഹത്തിന്റെ സ്മാരകം പോലെ അവര്‍ അത് നോക്കിക്കൊള്ളും. ഇങ്ങനെ നശിക്കുന്നത് കാണുമ്പോള്‍ ഉള്ളിന്റെ ഉള്ളില്‍ ഒരു വേദന! ഇന്ന് ഈ ചിത്രങ്ങള്‍ കണ്ടപ്പോള്‍ ഇത്രയെങ്കിലും പറയണം എന്ന് തോന്നി!
ഏവരും സ്‌നേഹിക്കുന്ന ആ മണിനാദം നിലച്ചിട്ട് ഇന്നേക്ക് മൂന്നു വര്‍ഷം. എങ്കിലും മായാത്ത ഓര്‍മ്മയായി ഉണ്ട് ഇന്നും ചാലക്കുടിക്കാരന്‍. മലയാള ചലചിത്ര മേഖലയ്ക്കുണ്ടായ തീരാത്ത നഷ്ടം തന്നെയാണ് കാലഭവന്‍ മണി എന്ന താര പ്രതിഭ. മണിയുടെ മുന്നാം ചരമ വാർഷികത്തിൽ അദ്ദേഹത്തെ കുറിച്ചുള്ള ഓർമകൾ പങ്കുവയ്കക്കുകയാണ് സംവിധായകന്‍ വിനയന്‍.
തന്റെ ഫേസ്ബുക്ക് പേജിലായിരുന്നു അദ്ദേഹം മണിയെ അനുസ്മരിച്ചത്. ഇവിടെ ജനിക്കുവാന്‍ ഇനിയും പാടുവാന്‍ ഇനിയുമൊരു ജന്മം കൊടുക്കുമോ എന്ന കുറിപ്പോടെ മണി പാടുന്ന ഒരു ചിത്രത്തിനോടൊപ്പം വീഡിയോയാണ് അദ്ദേഹം പങ്കു വെച്ചത്. മനസ് വേദനിച്ച ആ ദിവസം. ഈ ചാലക്കുടിക്കാരൻ നമ്മെവിട്ടുപോയിട്ട് മൂന്ന് വർഷം. മനസിൽ മായാതെ സ്നേഹ സ്മരണകളോടെ എന്ന കുറിപ്പുള്ള പോസ്റ്റും അദ്ദേഹം പങ്കുവയ്ക്കുന്നു.
മണിയുടെ ചിത്രത്തോടൊപ്പമുള്ള ഗാനം ഏറ്റെടുത്തിരിക്കുകയാണ് ആരാധകരും സോഷ്യല്‍ മീഡിയയും. ഇന്നും അദ്ദേഹത്തന്റെ പാട്ട് ആരാധകര്‍ നെഞ്ചിലേറ്റി നടക്കുന്നു. കലാഭവൻ മണിയെ നായകനാക്കി നിരവധി സിനിമകൾ സംവിധാനം ചെയ്ത വ്യക്തികുടിയാണ് വിനയൻ. മണിയുടെ ജീവിതം ആസ്പതമാക്കി ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമയും അദ്ദേഹം സംവിധാനം ചെയ്തിരുന്നു.
യുകെ മലയാളിയായ ജെയ്ഡനും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ബാലതാരം മീനാക്ഷിക്കുട്ടിയും ചേര്‍ന്ന് അഭിനയിക്കുന്ന ‘മധുരനെല്ലിക്ക’ മാര്‍ച്ച് 9ന് റിലീസിനൊരുങ്ങുന്നു. ഇതിനോടകം തന്നെ മധുരനെല്ലിക്കയുടെ ടീസര്‍ ഹിറ്റ് ലിസ്റ്റില്‍ ഇടം നേടിക്കഴിഞ്ഞിരിക്കുന്നു.
ഒരിക്കലും തിരിച്ചുപിടിക്കാനാവാത്ത ആ നല്ല ബാല്യകാലത്തിലേക്കു നമ്മളേവരേയും കൈപിടിച്ചു കൊണ്ടുപോകുന്ന മധുരനെല്ലിക്കയുടെ ടീസര്‍ കാണാം
അച്ഛന് മാത്രമല്ല, മകനും സെൽഫി ഇഷ്ടമല്ല. സെൽഫിയെടുക്കാൻ ശ്രമിച്ച നടിയോട് സ്നേഹപൂര്‍വ്വം ക്ഷോഭിച്ച് കാർത്തി. സൂര്യയുടെയും കാർത്തിയുടെയും അച്ഛനും തമിഴിലെ പഴയ താരവുമായ ശിവകുമാർ ഈയിടെ വാർത്തകളിൽ നിറഞ്ഞത് സെൽഫിയുടെ പേരിലായിരുന്നു. സെൽഫി എടുക്കാൻ ശ്രമിച്ച ആരാധകന്റെ ഫോൺ പിടിച്ചുവാങ്ങി വലിച്ചെറിഞ്ഞ് പൊട്ടിച്ചത് രണ്ടുതവണയാണ്.
കഴിഞ്ഞ ദിവസം ജൂലൈ കാട്രിൽ എന്ന ചിത്രത്തിന്റെ മ്യൂസിക്ക് ലോഞ്ചിൽ കാർത്തിയും നടി കസ്തൂരിയും പങ്കെടുത്തിരുന്നു. വേദിയിൽവെച്ച് കസ്തൂരി ശിവകുമാർ ഫോൺ തല്ലിപ്പൊട്ടിച്ച കാര്യം സൂചിപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ മകനൊപ്പം സെൽഫിയെടുക്കാൻ പോകുകയാണെന്ന് പറഞ്ഞു. ഫോൺ തല്ലിപ്പൊട്ടിച്ചില്ലെങ്കിലും മൈക്ക് വാങ്ങിയ കാർത്തി കസ്തൂരിയോട് നീരസം മറച്ചുവച്ചില്ല. ഇപ്പോഴിതിവിടെ പറയേണ്ട ആവശ്യമില്ല. ഇന്നത്തെ കാലത്ത് ആർക്കും ആരോടും മര്യാദയില്ല.
എവിടെപ്പോയാലും മുന്നിലും പുറകിലും ഫോണുമായി വരും. അതിനെല്ലാം ഫ്ലാഷുമുണ്ട്. നമ്മുടെ മുഖത്തിനോട് ചേർന്ന് സെൽഫിയെടുക്കുന്നതിന് മുന്‍പ് അനുവാദം ചോദിക്കാനുള്ള അന്തസ് പോലുമില്ല. മൈഗ്രൈൻ പോലെയുള്ള അസുഖങ്ങളുള്ളവർക്ക് ഇതെത്ര അലോസരമുണ്ടാക്കുന്നതാണെന്ന് അറിയാമോ? കാർത്തി ചോദിച്ചു.
ഇതിപ്പോൾ തന്നെ പറഞ്ഞില്ലെങ്കിൽ പിന്നീട് പറയാനുള്ള അവസരം കിട്ടില്ലെന്നും കാർത്തി പറഞ്ഞു. കാർത്തിയുടെ വാക്കുകള്‍ക്ക് ശേഷം കസ്തൂരിയും നിലപാട് വിശദീകരിച്ചു. കസ്തൂരി അനാവശ്യമായി വിവാദമുണ്ടാക്കുകയായിരുന്നു എന്നാണ് വിഡിയോ കണ്ടവർ പറയുന്നത്.
അനവധി ഹിറ്റ് സിനിമകൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് രാജസേനൻ. ഒരു കാലത്ത് കുടുംബ പ്രേക്ഷകരുടെ വലിയ പിന്തുണ തന്നെ ഉണ്ടായിരുന്നു ജയറാം-രാജസേനൻ കൂട്ടുകെട്ടിന്.
എന്നാൽ ഒരിടവേളക്ക് ശേഷം രാജസേനന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങൾ എല്ലാം തന്നെ പരാജയമായി മാറുന്ന കാഴ്ചയും നമ്മൾ കണ്ടതാണ്. പിന്നീട് ബി.ജെ.പിയുടെ രാഷ്ട്രീയ പ്രചാരണ പരിപാടികളിൽ സജീവമായ രാജസേനൻ തിരഞ്ഞെടുപ്പിൽ ബിജെപിക്കായി മത്സരിക്കുകയും ചെയ്തിരുന്നു.കൂടാതെ ബി.ജെ.പി സംസ്ഥാന കമ്മറ്റി അംഗവുമായി.
ഇപ്പോൾ പ്രിയപ്പെട്ടവർ എന്ന പേരിൽ എത്തുന്ന പുതിയ സിനിമയിൽ പ്രധാന കഥാപാത്രവുമായി എത്തുകയാണ് അദ്ദേഹം.കേരളത്തിലെ സംഘ് പരിവാര്‍ പ്രസ്ഥനങ്ങൾക്ക് പിന്തുണയുമായി ഒരുങ്ങിയ ചിത്രമാണ് ‘പ്രിയപ്പെട്ടവർ’.
ശക്തമായ സംഘപരിവാർ അനുകൂല പ്രമേയമാണ് ചിത്രത്തിന്റേത്. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ വിമർശിക്കുന്ന ചിത്രമാണ് പ്രിയപ്പെട്ടവർ എന്ന് രാജസേനൻ നേരത്തെ പറഞ്ഞിരുന്നു. നവാഗതനായ ഖാദർ മൊയ്‌ദു ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ചിത്രം കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ചില കേന്ദ്രങ്ങളിൽ റിലീസും ചെയ്തിരുന്നു. എന്നാൽ ഈ മാസം ചിത്രം വീണ്ടും പ്രദർശനത്തിനെത്തുകയാണ് എന്ന് അറിയിച്ചിരിക്കുകയാണ് രാജസേനൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
രാജസേനന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വലിയ രീതിയിലുള്ള ട്രോളുകളാണ് വന്നിരിക്കുന്നത്. സംഘപരിവാർ രാഷ്ട്രീയത്തെ അനുകൂലിച്ചും ശക്തമായ കമ്മ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കുകയും ചെയുന്ന ചിത്രത്തിന് വലിയ വിമർശങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
‘ഹോ ഇനിയിപ്പോ ആരും വടക്കേടത്തമ്മ പുരസ്കാരം പ്രതീക്ഷിച്ചു ഈ വര്ഷം ഇനി പടം ഇറക്കണ്ട പോയി അത് പോയിക്കിട്ടി’,’ടിക്കറ്റ് എടുക്കുമ്പോ രാജ്യസ്നേഹി ആണോ അല്ലെ ന്ന് എങ്ങിനെ നോക്കും സേട്ടാ”പശുവിനെ തൊട്ടാൽ തല്ലി കൊല്ലുന്ന സീൻ ഉണ്ടോ’,’നിലക്കൽ ഓട്ടം… എടപ്പാൾ ഓട്ടം… ഇത് രണ്ടും.. മാറ്റി മറ്റി കാണിക്കണം…. അവസാനം മഞ്ഞൾ കൃഷി പ്രളയം വന്ന് ഒലിച്ച് പോകുന്നിടത്ത് പടം തീരും,,’എന്നിങ്ങനെ നിരവധി കമന്റുകളാണ് പോസ്റ്റിൽ വന്നിരിക്കുന്നത്
നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി വീണ്ടും അഭിനയിക്കുന്നു. ‘തമിഴരശൻ’ എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് താരമിപ്പോൾ. ബാബു യോഗ്വേശരൻ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമായ ‘തമിഴരശനി’ൽ ഒരു ഡോക്ടർ കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. വിജയ് ആന്റണിയാണ് ചിത്രത്തിലെ നായകൻ. ലൊക്കേഷൻ ചിത്രം തന്റെ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ് താരം.
‘ദാസ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ബാബു യോഗ്വേശരൻ ഒരുക്കുന്ന ‘തമിഴരശൻ’ ഒരു ആക്ഷൻ എന്റർടെയിനർ ആണ്. ആർ ഡി രാജശേഖർ ആണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ഭുവൻ ശ്രീനിവാസൻ എഡിറ്റിംഗ് നിർവ്വഹിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം എസ് എൻ എസ് മൂവീസ് ആണ്. രമ്യാ നമ്പീശനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.
രാഷ്ട്രീയത്തിൽ സജീവമായതോടെ സിനിമയിൽ നിന്നൊരു ബ്രേക്ക് എടുത്തിരിക്കുകയായിരുന്നു സുരേഷ് ഗോപി. ‘മൈ ഗോഡ്’ (2015) എന്ന ചിത്രത്തിലാണ് താരം ഒടുവിൽ അഭിനയിച്ചത്. സുരേഷ് ഗോപിയുടെ തിരിച്ചുവരവിനെ കുറിച്ച് ഇടയ്ക്ക് പലവട്ടം വാർത്തകൾ വന്നിരുന്നെങ്കിലും അതൊന്നും താരം സ്ഥിതീകരിച്ചിരുന്നില്ല. സൂപ്പർ ഹിറ്റ് ചിത്രമായ ‘ലേല’ത്തിന്റെ രണ്ടാം ഭാഗത്തിലൂടെയാവും സുരേഷ് ഗോപിയുടെ തിരിച്ചുവരവെന്നും സിനിമയിൽ സജീവമാകുന്ന മകൻ ഗോകുൽ സുരേഷും ചിത്രത്തിലുണ്ടാവുമെന്നുമൊക്കെ ഇടയ്ക്ക് വാർത്തകൾ വന്നിരുന്നു.
മലയാളസിനിമാ പ്രേക്ഷകരില്‍ ഇപ്പോള്‍ കാത്തിരിപ്പില്‍ ഏറ്റവും മുന്നിലുള്ള ചിത്രം ലൂസിഫര്‍ ആവും. പൃഥ്വിരാജ് കരിയറില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാവുന്നു എന്നതുതന്നെ കാരണം. ഈ മാസം 28ന് തീയേറ്ററുകളിലെത്തുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനായാണ് മോഹന്‍ലാല്‍ എത്തുന്നത്. ഈ കഥാപാത്രത്തിന്റെ ഇന്‍ട്രൊഡക്ഷന്‍ രംഗത്തെക്കുറിച്ചുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ് സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. പ്രചരണത്തില്‍ എന്തെങ്കിലും വാസ്തവമുണ്ടോ?
ഫേസ്ബുക്ക് പോസ്റ്റ് ഇത്തരത്തിലായിരുന്നു. ‘കോരിച്ചൊരിയുന്ന മഴയായിരുന്നു. ഇടത്തെ കൈയില്‍ നിന്ന് രക്തം വാര്‍ന്നൊലിക്കുന്നു. സൈലന്റ് മോഡില്‍ സ്റ്റീഫന്റെ കൈകളില്‍ നിന്നും രക്തത്തുള്ളികള്‍ ഇറ്റുവീഴുന്ന ശബ്ദം മാത്രം. (ബിജിഎം/ ബാക്ക്‌ഷോട്ട്). അതുകഴിഞ്ഞ് 666 അംബാസിഡറില്‍ കയറി ദൈവത്തിനരികിലേക്കയച്ച ആ മനുഷ്യനെ സ്റ്റീഫന്‍ ഒന്ന് തിരിഞ്ഞുനോക്കുന്നുണ്ട്. (ലോംഗ് ഷോട്ട്). എജ്ജാതി ഐറ്റം’ ഈ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്തുവച്ചോളൂ എന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച പോസ്റ്റില്‍ പറയുന്നത് വ്യാജമാണെന്നാണ് തിരക്കഥാകൃത്ത് മുരളി ഗോപിയും നായകനെ അവതരിപ്പിക്കുന്ന മോഹന്‍ലാലും വ്യക്തമാക്കുന്നത്. കള്ള പ്രചാരണങ്ങളാണ് ലൂസിഫറിനെപ്പറ്റി നടക്കുന്നത് ഇരുവരും ഫേസ്ബുക്കില്‍ കുറിച്ചു.